News Today

« »

Monday, May 28, 2012

പൊതു വിജ്ഞാനം-170-തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രം പണിതത്?




1. ചേരന്മാരുടെ തലസ്ഥാനം?
2. ചേരരാജാക്കന്മാരുടെ കീര്‍ത്തിയെ പരാമര്‍ശിക്കുന്ന സംഘം കൃതി?
3. ചേരന്മാരുടെ രാജകീയ മുദ്ര?
4. ചോളന്മാരുടെ രാജകീയ മുദ്ര?
5. തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രം പണിതത്?
6. കരികാലചോളന്റെ തലസ്ഥാനമായിരുന്ന പ്രശസ്ത തുറമുഖം?
7. പാണ്ഡ്യ, ചേര, ചോള ഭരണകാലഘട്ടം പൊതുവില്‍ അറിയപ്പെടുന്നപേര്?
8. സംഘകാലത്തെ ഏറ്റവും പരാക്രമിയായ പാണ്ഡ്യരാജാവ്?
9. സംഘസാഹിത്യം എഴുതാനുപയോഗിച്ചിരുന്ന ഭാഷ?
10. തമിഴ് ബൈബിള്‍ എന്നറിയപ്പെടുന്നത്?
11. തമിഴിലെ ഇലിയഡ് എന്നറിയപ്പെടുന്ന കാവ്യം?
12. ജീവകചിന്താമണി രചിച്ചത്?
13. പല്ലവന്മാരുടെ തലസ്ഥാനം?
14. സിംഹവിഷ്ണുവിന്റെ കാലത്ത് ജീവിച്ചിരുന്ന പ്രസിദ്ധ സംസ്കൃതകവി?
15. ചാലുക്യന്മാരുടെ തലസ്ഥാനം?
16. ഹര്‍ഷവര്‍ദ്ധനനെ പരാജയപ്പെടുത്തിയ ചാലുക്യരാജാവ്?
17. അലക്സാണ്ടര്‍ ഇന്ത്യ ആക്രമിച്ചത്?
18. അലക്സാണ്ടറുടെ ഗുരു?
19. അലക്സാണ്ടര്‍ പരാജയപ്പെടുത്തിയ പേര്‍ഷ്യന്‍ രാജാവ്?
20. ഹിന്ദുമതം സ്വീകരിച്ച യവന അംബാസിഡര്‍?
21. ചന്ദ്രഗുപ്ത മൌര്യന്റെ രാജധാനിയിലേക്ക് സെല്യൂക്കസ് അയച്ച ഗ്രീക്ക് അംബാസിഡര്‍?
22. അശോകന്‍ കലിംഗയുദ്ധം നടത്തിയവര്‍ഷം?
23. അശോക ചക്രവര്‍ത്തിയെ ബുദ്ധമതാനുയായിയാക്കിയ സന്യാസി?
24. ഇന്ത്യയിലെത്തിയ ആദ്യ വിദേശ സഞ്ചാരി?
25. അജീവിക മതത്തെ പ്രോത്സാഹിപ്പിച്ച രാജാവ്?
26. ഇന്‍ഡിക്ക എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?
27. സിലോണില്‍ ബുദ്ധമതം പ്രചരിപ്പിച്ച അശോകന്റെ മകള്‍?
28. അശോകന്റെ ലേഖനങ്ങള്‍ എഴുതപ്പെട്ടിരുന്ന ഭാഷ?
29. അര്‍ത്ഥശാസ്ത്രത്തിന്റെ കര്‍ത്താവ്?
30. അര്‍ത്ഥശാസ്ത്രത്തിന്റെ പ്രതിപാദ്യവിഷയം?
31. സുംഗരാജവംശം സ്ഥാപിച്ചത്?
32. ഗണിതശാസ്ത്രത്തിലെ സൂത്രവാക്യമായ പൈയുടെ വില കൃത്യമായി ഗണിച്ച ഭാരതീയ ജ്യോതിശാസ്ത്രജ്ഞന്‍?
33. ഇന്ത്യയ്ക്ക് പുറത്ത് തലസ്ഥാനവുമായി ഉത്തരേന്ത്യഭരിച്ച ഭരണാധികാരി?
34. ആദ്യമായി സ്വര്‍ണനാണയങ്ങള്‍ പുറത്തിറക്കിയ ഇന്ത്യന്‍ രാജവംശം?
35. ശകവര്‍ഷത്തിലെ ആദ്യമാസം?
36. കനിഷ്കന്റെ കാലത്ത് രൂപം കൊണ്ട ഇന്തോഗ്രീക്ക് സംയുക്ത കലാശൈലി?
37. ഇന്ത്യയിലെ ഐന്‍സ്റ്റീന്‍ എന്നറിയപ്പെട്ടിരുന്നത്?
38. മഹാവിഭാഷയുടെ രചയിതാവ്?
39. ശകവര്‍ഷ കലണ്ടറിനെ ഇന്ത്യയുടെ ദേശീയ കലണ്ടറായി അംഗീകരിച്ചത്?
40. ബുദ്ധമതം, ഹീനയാനം, മഹായാനം എന്നിങ്ങനെ രണ്ടായി വിഭജിച്ചത് ആരുടെ കാലഘട്ടത്തിലാണ്?
41. രാഷ്ട്രകൂട രാജവംശസ്ഥാപകന്‍?
42. ശതവാഹനവംശം സ്ഥാപിച്ചത്?
43. സപ്തശതകം, ഗാഥസപ്തസതി തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ച ശതവാഹന രാജാവ്?
44. സുംഗവംശത്തിലെ അവസാന രാജാവായ ദേവഭൂതിയെ വധിച്ച് കണ്വവംശം സ്ഥാപിച്ചത്?
45. ഗുപ്തരാജവംശം ആരംഭിച്ചത്?

  ഉത്തരങ്ങള്‍
1) വാഞ്ചി, 2) പതിറ്റുപ്പത്ത്, 3) അമ്പും വില്ലും, 4) കടുവ, 5) രാജരാജ, 6) കാവേരിപുരം, 7) സംഘകാലം, 8) നെടുഞ്ചേഴിയന്‍, 9) തമിഴ്, 10) തിരുക്കുറല്‍, 11) ചിലപ്പതികാരം, 12) തിരുട്ടക്കദേവര്‍, 13) കാഞ്ചി, 14) ഭാരവി, 15) വാതാപി, 16) പുലികേശി രണ്ടാമന്‍, 17) ബി.സി 326, 18) അരിസ്റ്റോട്ടില്‍, 19) ഡാരിയസ് മൂന്നാമന്‍, 20) ഹെലിയോ ഡോറസ്, 21) മെഗസ്തനീസ്, 22) ബി.സി 261, 23) ഉപഗുപ്തന്‍, 24) മെഗസ്തനീസ്, 25) ബിന്ദുസാരന്‍, 26) മെഗസ്തനീസ്, 27) സംഘമിത്ര, 28) പ്രാകൃത്, 29) കൌടില്യന്‍, 30) രാഷ്ട്രതന്ത്രം, 31) പുഷ്യമിത്ര സുംഗന്‍, 32) ആര്യഭടന്‍, 33) കനിഷ്കന്‍, 34) കുശാനവംശം, 35) ചൈത്രം, 36) ഗാന്ധാരകലാശൈലി, 37) നാഗാര്‍ജ്ജുനന്‍, 38) വസുമിത്രന്‍, 39) 1957 മാര്‍ച്ച് 22, 40) കനിഷ്കന്‍, 41) ദന്തിദുര്‍ഗ്ഗന്‍, 42) സിമുകന്‍, 43) ഹാലന്‍, 44) വാസുദേവകണ്വന്‍, 45) ശ്രീഗുപ്തന്‍.

0 comments :

Post a Comment