News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Showing posts with label അടുക്കള കാര്യം. Show all posts
Showing posts with label അടുക്കള കാര്യം. Show all posts

Tuesday, September 4, 2012

ക്രിസ്പി പൊട്ടറ്റോ




ചേരുവകള്‍

ഉരുളക്കിഴങ്ങ്   5

ഉപ്പ്

മുളക് പൊടി

ഗരം മസാല  2 ടി/സ്

പയര്‍ പൊടി  2 ടി/സ്

എണ്ണ  3 ടി/സ്

തയ്യാറാക്കുന്ന വിധം

പുഴുങ്ങിയെടുത്ത ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നടുവെ മുറിച്ച ശേഷം അതിനെ
വീണ്ടും ചെറിയ ചതുരക്കഷ്ണങ്ങളാക്കുക.ഒരു പാനില്‍ എണ്ണ ചൂടാക്കി
ഉരുളക്കിഴങ്ങ് ഇതിലിട്ട് വറുത്ത് കോരുക.ഇതിലേക്ക് അല്പം ഉപ്പും,പയര്‍
പൊടിയും വിതറുക.ശേഷം ഇതിലേക്ക് ഗരം മസാല പൊടിയും മുളക് പൊടിയും
വിതറുക.വീണ്ടും 4-5 മിനിറ്റ് കൂടി വറുത്ത ശേഷം എണ്ണയില്‍ നിന്ന്
കോരിയെടുത്ത് ഉപയോഗിക്കാം.

Monday, September 3, 2012

പാചകം-കോഫി മില്‍ക് ഷേക്




കോഫി ഐസ്ക്രീം     2 സ്കൂപ്

തണുത്ത പാല്‍   അര കപ്പ്

പഞ്ചസാര  1 ടി/സ്

വൈറ്റ് ക്രീം

ചോക്ലേറ്റ് ചിപ്‌സ്

തയ്യാറാക്കുന്ന വിധം

മിക്‌സിയുടെ ജാറിലേക്ക് കോഫി ഐസ്ക്രീം,പാല്‍,പഞ്ചസാര ഇവ ചേര്‍ത്ത്
അടിച്ചെടുക്കുക.ഇത് നന്നായി പതഞ്ഞു കഴിയുമ്പേള്‍ ഒരു വലിയ ഗ്ലാസിലേക്ക്
പകര്‍ത്തി മുകളില്‍ വൈറ്റ് ക്രീമും ചോക്ലേറ്റ് ചിപ്‌സും വച്ച് അലങ്കരിച്ച്
ഉപയോഗിക്കാം.

നുറുങ്ങ്:ചേരുവകളെല്ലാം തണുപ്പിച്ച് ഉപയോഗിക്കണം.

പാചകം- കൂട്ടുകറി




ചേരുവകള്‍

വാഴയ്ക്ക്  2

കടല  1 കപ്പ്

തേങ്ങ ചുരണ്ടിയത്  അര മുറി

മഞ്ഞള്‍ പൊടി  1 നുളള്

ജീരകം  അര ടി/സ്

കുരുമുളക് പൊടി  2 ടി/സ്

ഉണക്കമുളക്  2-3

കടുക്

കറിവേപ്പില

തേങ്ങ

ഉഴുന്ന് പരിപ്പ്

ചെറിയ ഉളളി

വെളളം

ഉപ്പ്

എണ്ണ

തയ്യാറാക്കുന്ന വിധം

കടല തലേന്നു തന്നെ വെളളത്തില്‍ കുതിര്‍ത്തിടണം.പിറ്റേന്ന് കടലയും
വാഴയ്ക്കയും ഉപ്പ്,കുരുമുളക് പൊടി,,കുറച്ച് മഞ്ഞള്‍ പൊടി ഇവ ചേര്‍ത്ത്
വെവ്വേറെ വേവിക്കണം.ജീരകവും ചുരണ്ടി വച്ചിരിക്കുന്ന തേങ്ങയും
മിക്‌സിയിലിട്ട് അരച്ചെടുക്കുക.ശേഷം വേവിച്ചു വച്ചിരിക്കുന്ന കടലയും
വാഴയ്ക്കയും കൂട്ടി യോജിപ്പിച്ച ശേഷം ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന
തേങ്ങയും ചേര്‍ത്ത് ഈ മിശ്രിതം ചെറു തീയില്‍ തിളപ്പിക്കുക.മറ്റേ
അടുപ്പിലേക്ക് ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക്,ഉഴുന്ന്
പരിപ്പ്്,കറവേപ്പില,ചെറിയ ഉളളി,ഉണക്കമുളക്,ചുരണ്ടിയ തേങ്ങ ഇവ താളിച്ച്
തിളപ്പിച്ചു വച്ചിരിക്കുന്ന കൂട്ടുകറി മിശ്രിതത്തിലേക്ക് ചേര്‍ത്ത് ഇളക്കി
ഉപയോഗിക്

പാചകം -റവ പായസം




ചേരുവകള്‍

റവ   1 കപ്പ്

നെയ്യ്   2 ടേ/സ്

പഞ്ചസാര  ആവശ്യത്തിന്

പാല്‍   രണ്ടര കപ്പ്

വാനില എസന്‍സ്  1-2 തുളളി

ഏലയ്ക്ക പൊടി  അര ടി/സ്

കശുവണ്ടി

ഉണക്കമുന്തിരി

തയ്യാറാക്കുന്ന വിധം

പാല്‍,പഞ്ചസാര ഇവ യോജിപ്പിച്ച് നല്ല തീയില്‍ വച്ച്
തിളപ്പിച്ചെടുക്കുക.പാല്‍ തിളച്ചു കവിയുമ്പോള്‍ തീ കുറച്ച് ഇതിലേക്ക് റവ
ഇടുക.ഇത് കൈയെടുക്കാതെ ഇളക്കി കൊടുത്തു കൊണ്ടിരിക്കണം.ഇത് ഒരു അയഞ്ഞ
പരുവത്തിലാകുമ്പോള്‍ നെയ്യില്‍ പകുതി ഇതിലേക്ക് ചേര്‍ക്കുക.കൂടെ വാനില
എസന്‍സ്,,ഏലയ്ക്ക പൊടി തുടങ്ങിയവയും ചേര്‍ക്കണം.ശേഷം തീയില്‍ നിന്നെടുത്ത്
മൂപ്പിച്ചെടുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും ഇതിലേക്ക് ചേര്‍ക്കണം.ഇത്
മൂപ്പിച്ച നെയ്യും ഇതിലേക്ക് ഒഴിക്കണം.

പാചകം- വെളളരിക്ക പച്ചടി




ചേരുവകള്‍

വെളളരിക്ക   1

പച്ചമുളക്  4-5

തേങ്ങ ചിരകിയത്  അര മുറി

കടുക്   അര ടി/സ്

തൈര്  ഒന്നൊന്നര കപ്പ്

കറിവേപ്പില

ചെറിയ ഉളളി  2

ഉണക്കമുളക്

വെളളം

ഉപ്പ്

എണ്ണ

തയ്യാറാക്കുന്ന വിധം

വെളളം,ഉപ്പ്,കറിവേപ്പില ഇവ ചേര്‍ത്ത് വെളളരിക്ക
വേവിച്ചെടുക്കുക.തേങ്ങ,ചെറിയ ഉളളി,പച്ചമുളക്,കാല്‍ ടി/സ് കടുക് ഇവ
മിക്‌സിയിലിട്ട് അരച്ചെടുക്കുക.ഇത് വേവിച്ച വെളളരിക്കയിലേക്ക്
ചേര്‍ക്കുക.ഇത് ചെറുതീയില്‍ വച്ച് തിളപ്പിക്കുക.ഇത് പാകമായി കഴിയുമ്പോള്‍
വാങ്ങി വച്ച് തണുക്കുമ്പോള്‍ ഇതിലേക്ക് കട്ടയില്ലാതെ അടിച്ചെടുത്ത തൈര്
ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.കടുക്,ഉണക്കമുളക്,കറിവേപ്പില ഇവ താളിച്ച്
ചേര്‍ക്കുക.

പാചകം- സേമിയ പായസം




ചേരുവകള്‍

വെര്‍മിസല്ലി  1 കപ്പ്

പാല്‍  3-31/2  കപ്പ്

മില്‍ക്ക് മേഡ്  അര കപ്പ്

കശുവണ്ടി  കാല്‍ കപ്പ്

ഉണക്കമുന്തിരി  കാല്‍ കപ്പ്

വെളളം  അര കപ്പ്

ഏലയ്ക്ക  3

പഞ്ചസാര

നെയ്യ്  2 ടേ/സ്

തയ്യാറാക്കുന്ന വിധം

വെര്‍മിസല്ലി നെയ്യില്‍ വറുത്തെടുക്കുക.ഇതേ പാനില്‍ തന്നെ ഉണക്കമുന്തിരിയും
കശുവണ്ടിയും വറുത്തെടുക്കുക.നല്ല ചുവടുകട്ടിയുളള പാത്രത്തില്‍ വെളളവും
പാലും ചേര്‍ത്ത് തിളപ്പിക്കുക.ഇതിലേക്ക് പഞ്ചസാരയും ചേര്‍ത്ത് ഇളക്കി
യോജിപ്പിക്കുക.വീണ്ടും തീ കുറച്ച് വച്ച് ഇത് തിളപ്പിക്കുക.ശേഷം ഇതിലേക്ക്
വറുത്ത് വച്ചിരിക്കുന്ന വെര്‍മിസല്ലി ചേര്‍ത്ത് ഇളക്കുക.തീ കുറച്ച് വെച്ച്
വേവിക്കണം.ഇതിലേക്ക് ഏലയ്ക്ക പൊടിച്ചതും മില്‍ക്ക് ഡേും ചേര്‍ക്കുക.അവസാനം
കശുവണ്ടി,ഉണക്ക മുന്തിരി ഇവയും ചേര്‍ത്ത് ഇളക്കി വാങ്ങി വെച്ച് ചൂടോടെ
ഉപയോഗിക്കാം.

പാചകം - ബ്രെഡ് റോള്‍




ചേരുവകള്‍

ബ്രെഡ്   8-10

ഉരുളക്കിഴങ്ങ്് പുഴുങ്ങി തൊലികളഞ്ഞത് 2-3

ഗ്രീന്‍ പീസ്  1*2   കപ്പ്

നാരങ്ങാ നീര്  1 ടേ/സ്പൂ

കുരുമുളക്  2 ടേ/സ്പൂ

ഉപ്പ്

പാല്‍ക്കട്ടി  9-10 ടേ/സ്്പൂവെളിച്ചെണ്ണ  1 കപ്പ്

തയ്യാറാക്കുന്ന വിധം

പുഴുങ്ങി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ഒരു ബൗളിലേക്ക് എടുത്ത് അല്പം
ഉപ്പും ചേര്‍ത്ത് കൊയുപയോഗിച്ച് നന്നായി ഉടച്ചെടുക്കുക.ഇതിലേക്ക് ഗ്രീന്‍
പീസ്്,നാരങ്ങാ നീര്,കുരുമുളക് പൊടി ഇവയും ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കി
യോജിപ്പിക്കുക.ബ്രെഡ് കഷ്ണങ്ങളെടുത്ത് ഇതിന്റെ അരികുവശം ഒരു
കത്തിയുപയോഗിച്ച് മുറിച്ചു മാറ്റുക.ശേഷം അല്പം വെളളം ഉപയോഗിച്ച് ബ്രെഡിന്റെ
ഇരുവശവും ഒന്നു നനച്ചെടുക്കുക.ബ്രെഡ് അധികം കുതിര്‍ന്ന് പോകാതെ
ശ്രദ്ധിക്കണം.വെളളം അധികമായി പോയിട്ടുണ്ടെങ്കില്‍ ഇത് പിഴിഞ്ഞ്
മാറ്റണം.ശേഷം ഈ ബ്രെഡിന് മുകളിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന
ഉരുളക്കിഴങ്ങ് മിശ്രിതമെടുത്ത് വെച്ച ശേഷം ഇത് ചുരുട്ടിയെടുക്കുക.ഇത്
കൈയുപയോഗിച്ച് ഒന്നമര്‍ത്തി യെടുക്കുക.ഇങ്ങനെ ഓരോ ബ്രെഡും ഇത്തരത്തില്‍
ചുരുട്ടിയെടുക്കുക.ഒരു ചുവടുകട്ടിയുളള പാനിലേക്ക് അല്പം എണ്ണ ഒഴിച്ച്
ചൂടാക്കിയ ശേഷം തീ കുറച്ച് വച്ച് ബ്രെഡ് ഇതില്‍ വറുത്ത്  ഒരു ടിഷ്യു
പേപ്പറിലേക്ക് കോരി വെക്കുക.ചൂടോടെ ഉപയോഗിക്കാം.

Saturday, February 25, 2012

സവാളയുടെ ഗുണങ്ങള്‍


അലിയം സീപ എന്ന ശാസ്‌ത്രിയ നാമത്തില്‍ അറിയപ്പെടുന്ന സവാള, ലില്ലി
കുടുംബത്തില്‍പ്പെട്ടതാണ്‌. വെള്ളുത്തുള്ളിയും ചുവന്നുള്ളിയുമൊക്കെ ഇതേ
കുടുംബക്കാര്‍ തന്നെ. സവാള ഉള്‍പ്പെടുന്ന അലിയം കുടുംബത്തില്‍ ഏകദേശം 600
ഇനങ്ങള്‍ ഉണ്ടെന്ന്‌ കണക്കാക്കപ്പെടുന്നു. എങ്കിലും നമ്മുടെ തീന്‍മേശയില്‍
ഉപയോഗിക്കുന്ന അളവ്‌ വളരെ കുറവാണ്‌.


ആയിരത്താണ്ടുകള്‍ക്ക്‌ മുമ്പ്‌


യൂറോപ്പ്‌, വടക്കേ അമേരിക്ക, ആഫ്രിക്കയുടെ വടക്കന്‍ പ്രദേശങ്ങള്‍,
ഏഷ്യ എന്നിവടങ്ങളിലാണ്‌ സവാള കൂടുതലായി വളരുന്ന പ്രദേശങ്ങള്‍. ബിസി 4000 -
ാം മാണ്ടിനു മുന്‍പുതന്നെ സവാള മനുഷ്യന്‍ ഉപയോഗിച്ചിരുന്നതായി
ചരിത്രഗവേഷകര്‍ പറയുന്നു. രണ്ടാം ലോക മഹായുദ്ധക്കാലത്ത്‌ മുറിവേറ്റ
പട്ടാളക്കാരുടെ ചികിത്സയ്‌ക്ക്‌ ഉള്ളിയുടെ പേസ്‌റ്റും നീരും
ഉപയോഗിച്ചിരുന്നു. സവാളയ്‌ക്ക് ഏകദേശം നൂറില്‍പരം ഉപയോഗങ്ങള്‍ ഉള്ളതായി
കണക്കാക്കുന്നു. പച്ചയ്‌ക്കും വേവിച്ചും വറത്തും ഉണക്കിയും സാലഡ്‌
രൂപത്തിലാക്കിയും അച്ചാറിട്ടും ചമ്മന്തിയായിട്ടും ഒക്കെ ഉപയോഗിക്കാവുന്ന
ഒരു പച്ചക്കറിയാണ്‌ സവാള. നിറത്തിലുമുണ്ട്‌ ഈ വൈവിധ്യം. ചുവപ്പ്‌, വെള്ള,
മഞ്ഞ, പച്ച എന്നീ നിറങ്ങളിലൊക്കെ സവാളയുണ്ട്‌. ഇതിന്റെ തണ്ടും രുചികരമായ
ഭക്ഷ്യവസ്‌തു തന്നെ.


സവാളയുടെ കണ്ണീര്‍ രഹസ്യം


സവാളയില്‍ സള്‍ഫറിന്റെ രൂപാന്തരങ്ങളായ തയോസള്‍ഫേറ്റ്‌, സള്‍ഫൈഡ്‌,
സള്‍ഫോക്‌സൈഡ്‌ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. സവാളയില്‍ അടങ്ങിയ
സിസ്‌റ്റീന്‍ സള്‍ഫോക്‌സൈഡാണ്‌ അതിന്‌ തനതായ ഗന്ധവും രുചിയും
കണ്ണുനിറക്കാനുള്ള കഴിവും നല്‍കുന്നത്‌. തയോസള്‍ഫേറ്റുകളാവട്ടെ
സാല്‍മൊണെല്ല, ഇ.കോളി എന്നിവ ഉള്‍പ്പെടെ പല രോഗാണുക്കളെയും ചെറുക്കാനുള്ള
ശേഷിയുണ്ട്‌. ഇതിനു പുറമെ സവാളയില്‍ കാല്‍സ്യം, മഗ്നീഷ്യം, സോഡിയം,
പൊട്ടാസ്യം, ഫോസ്‌ഫറസ്‌, ക്രോമിയം, ഫോളിക്ക്‌ ആസിഡ്‌, വിറ്റാമിന്‍ ബി, സി
എന്നിവയും ധാരാളം നാരുകളും അടങ്ങിയിരിക്കുന്നു. ഹൃദ്രോഗം, കാന്‍സര്‍
എന്നിവയെ ചെറുക്കാന്‍ സഹായിക്കുന്ന ആന്റി ഭാക്കിഡന്റുകളും ഇതിലുണ്ട്‌.


സവാളയുടെ ഗുണങ്ങള്‍


ഫ്‌ളേവനോയിഡുകളാല്‍ സമൃദ്ധമായ സവാള ഹൃദയാരോഗ്യത്തെ
സംരക്ഷിക്കുന്നു. സവാളയുടെ ഉപയോഗം രക്‌തത്തിലെ കൊഴുപ്പിന്റെ അളവ്‌
കുറയ്‌ക്കുകയും രക്‌താതി സമ്മര്‍ദം തടയുകയും ചെയ്യുന്നു.
രക്‌തക്കുഴലുകള്‍ക്കുള്ളില്‍ കൊഴുപ്പ്‌ അടിഞ്ഞു കൂടുന്നതിനെയും
(അതീറോസ്‌ക്ലീറോസിസ്‌) ഇത്‌ തടയുന്നു. ഇതു കൂടാതെ രക്‌തത്തിലെ
പ്ലേറ്റ്‌ലറ്റുകളില്‍ അടിഞ്ഞു കൂടി രക്‌തം കട്ടപിടിക്കുന്നതിനെ തടയാനുള്ള
പ്രകൃതിദത്തമായ ഗുണവും സവാളയ്‌ക്കുണ്ട്‌. ആന്‍ജൈന എന്ന നെഞ്ചു വേദനയ്‌ക്ക്
ചൈനീസ്‌ മെഡിസിനില്‍ സവാള ഔഷധമായി ഉപയോഗിക്കുന്നുണ്ട്‌.


ചുമ, ശ്വാസംമുട്ടല്‍, ജലദോഷം, അലര്‍ജിമൂലമുള്ള ബ്രോങ്കൈറ്റിസ്‌,
ആസ്‌ത്മ, ശ്വാസകോശത്തെ ബാധിക്കുന്ന ബാക്‌ടീരിയല്‍ അണുബാധ എന്നിവയില്‍
നിന്നൊക്കെ സംരക്ഷണം നല്‍കാന്‍ സവായ്‌ളക്ക്‌ കഴിയും. ഉള്ളിനീരും തേനും സമം
ചേര്‍ത്ത മിശ്രിതം ചുമയ്‌ക്കുള്ള ഔഷധമാണ്‌. ശ്വാസനാളത്തിന്റെ സങ്കോചനത്തെ
തടഞ്ഞ്‌ ആസ്‌ത്മ രോഗികള്‍ക്ക്‌ ആശ്വാസം നല്‍കാനും സവാള സഹായിക്കുന്നു.


ആമാശയത്തിലെ കാന്‍സറിനെ പ്രതിരോധിക്കുവാനുള്ള കഴിവ്‌
സവാളയ്‌ക്കുണ്ടെന്ന്‌ പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. അമേരിക്കയിലെ
ജോര്‍ജിയയില്‍ ധാരാളമായി കണ്ടുവരുന്ന വിഡാലിയ വിഭാഗത്തില്‍പ്പെട്ട സവാള
ധാരാളമായി ഭക്ഷിക്കുന്നവര്‍ക്കിടയില്‍ അമേരിക്കയുടെ മറ്റു ഭാഗങ്ങളില്‍
താമസിക്കുന്നവരെക്കാള്‍ ആമാശയ കാന്‍സര്‍ ഭീഷണി കുറവാണെന്നും
കണ്ടെത്തിയിട്ടുണ്ട്‌. ലോകത്ത്‌ ഏറ്റവും കൂടുതല്‍ സവാളയും മറ്റ്‌ ഉള്ളി
വര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ചൈനാക്കാര്‍ക്കിടയില്‍ മറ്റ്‌
ഭൂവിഭാഗങ്ങളിലെ ആളുകളെക്കാള്‍ ആമാശയ കാന്‍സര്‍ നിരക്കില്‍ 40 ശതമാനം
കുറവുണ്ടെന്നു പഠനങ്ങള്‍ പറയുന്നു. ഡച്ചുകാര്‍ക്കിടയിലും
ഗ്രീക്കുകാര്‍ക്കിടയിലും നടത്തിയ സമാന പഠനങ്ങളിലും സവാള പതിവായി
ഭക്ഷിക്കുന്നവരില്‍ ഭക്ഷിക്കാത്തവരേക്കാള്‍ ആമാശയ അര്‍ബുദനിരക്ക്‌
കുറവാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.


സവാള നീരും തേനും അല്ലെങ്കില്‍ സവോള നീരും ഒലിവെണ്ണയും ചേര്‍ന്ന
മിശ്രതം ത്വക്കിന്‌ തിളക്കമേകുന്നു. മുഖക്കുരു കുറയ്‌ക്കാനും
സഹായിക്കുന്നു.


പ്രാണിശല്യത്തില്‍ നിന്ന്‌ മുക്‌തി നേടാന്‍ സവാള ഉപകരിക്കും.
തേനീച്ചയും മറ്റു പ്രാണികളും കടിച്ചിടത്ത്‌ സവാള മുറിച്ച്‌ തേയ്‌ക്കുന്നതും
ഉള്ളിനീര്‌ പുരട്ടുന്നതും ആശ്വാസകരമാണ്‌. വയറ്റുവേദനയില്‍ നിന്ന്‌ ആശ്വാസം
നല്‍കുന്നു.


സവാളയുടെ ഏതാനും അല്ലി അരിഞ്ഞ്‌ തിളപ്പിച്ച വെള്ളം കുടിക്കുന്നത്‌
മൂത്രമൊഴിക്കുമ്പോള്‍ വേദന ഉള്ളവര്‍ക്ക്‌ ആശ്വാസം നല്‍കും. ഇതിനു പുറമെ
ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാനുള്ള സവാളയുടെ കഴിവ്‌ പ്രസിദ്ധമാണ്‌.


സവാളയും അമിതമായാല്‍ നന്നല്ല. കാരണം വയറെരിച്ചില്‍, ഒാക്കാനം
എന്നിവ ഉണ്ടാവാം. സവാള എണ്ണയില്‍ വഴറ്റിയും പൊരിച്ചതും അധികം
കഴിക്കാതിരിക്കുന്നതാണ്‌ ഹൃദയാരോഗ്യത്തിന്‌ നല്ലത്‌. ഇവിടെ വില്ലന്‍
സവാളയല്ല, എണ്ണയും കൊഴുപ്പുമാണ്‌ എന്ന കാര്യം കൂടി ഓര്‍ക്കണം. ധാരാളം
വെളിച്ചവും കാറ്റുമുള്ള സ്‌ഥലങ്ങളില്‍ വേണം സവാള സൂക്ഷിക്കാന്‍.

Monday, January 23, 2012

പച്ചക്കറികള്‍ പല രോഗങ്ങളും ശമിപ്പിക്കും




നാം നിത്യേന ഉപയോഗിക്കുന്ന പച്ചക്കറികള്‍ പല രോഗങ്ങളും ശമിപ്പിക്കും
പാവയ്ക്ക:
പാവയ്ക്കയും
അതിന്റെ ഇലയും 'സോറിയാസിസ്' എന്ന ത്വക്‌രോഗത്തിന് വളരെയധികം ഫലം ചെയ്യുന്ന
ഒറ്റമൂലിയാണ്. പാവയ്ക്ക കറിവെച്ച് കൂട്ടുന്നതും പച്ചയായി കഴിക്കുന്നതും
ഒരുപോലെ നല്ലതാണ്. പാവയ്ക്ക പിഴിഞ്ഞ് നീര് രണ്ടൗണ്‍സ് വീതം രണ്ടു നേരം
കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഏറെ ഗുണം ചെയ്തുകാണാറുണ്ട്. ഇതേ
ചികിത്സാരീതി മഞ്ഞപ്പിത്തം ശമിക്കാനും ഫലപ്രദമാണ്.

കോളിഫ്ലാവര്‍:
കോളിഫ്ലാവര്‍
കൊണ്ട് സൂപ്പുണ്ടാക്കി അതില്‍ ശര്‍ക്കരചേര്‍ത്ത് കഴിച്ചാല്‍ മുലപ്പാല്‍
വര്‍ധിക്കുന്നതാണ്. അതുപോലെ കോളിഫ്ലാവര്‍ നിത്യേന കഴിക്കുന്ന ഭക്ഷണത്തില്‍
ഉള്‍പ്പെടുത്തുന്നത് രക്തപിത്തം നിയന്ത്രണവിധേയമാക്കും.

കോവയ്ക്ക:
കോവയ്ക്ക
എന്നും കഴിക്കുക. തോരന്‍ വെച്ചോ മെഴുക്കുപുരട്ടിയാക്കിയോ. പച്ചയ്ക്ക്
സാലഡാക്കി കഴിക്കുന്നതാണ് ഏറ്റവും നല്ലത്. രോഗപ്രതിരോധശേഷി
വര്‍ധിപ്പിക്കുന്നതിനും ശരീരമാലിന്യങ്ങളെ അകറ്റുന്നതിനും സഹായിക്കും.

ചീര:
ചീരയില
ഇടിച്ച് പിഴിഞ്ഞ നീരും, ഇളനീര്‍ വെള്ളവും തുല്യ അളവില്‍ ചേര്‍ത്ത് ആറ്
ഔണ്‍സ് വീതം നിത്യവും രണ്ടുനേരമായി കഴിച്ചാല്‍ മൂത്രനാളീവീക്കം
മാറിക്കിട്ടും. ശരിയായ ശോധന ലഭിക്കുന്നതിനുവേണ്ടി ഏവര്‍ക്കും
ആശ്രയിക്കാവുന്ന ഇലക്കറിയാണ് ചീര. 'സോറിയാസിസ്' നിയന്ത്രണവിധേയമാക്കാനും
ചീര സഹായിക്കും.

വെണ്ടയ്ക്ക:

മൂക്കാത്ത വെണ്ടയ്ക്ക ദിവസവും 100 ഗ്രാം എടുത്ത് സ്വല്പം പഞ്ചസാര
ചേര്‍ത്ത് കഴിച്ചാല്‍ ശരീരം നല്ലപോലെ പുഷ്ടിപ്പെടും. ബുദ്ധിശക്തി
വര്‍ധിക്കാനും വെണ്ടയ്ക്ക നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്
ഉപകരിക്കും. ഇളയ വെണ്ടയ്ക്ക വേവിച്ച് അതിന്റെ ആവിയേറ്റാല്‍ ഒച്ചയടപ്പ്
മാറിക്കിട്ടുന്നതാണ്.

പടവലങ്ങ:
പടവലങ്ങ
ഇടിച്ചുപിഴിഞ്ഞ നീര് തലയില്‍ തേച്ചാല്‍ മുടികൊഴിച്ചില്‍ ശമിക്കും. ഇത്
താളിപോലെ നിത്യവും ഉപയോഗിക്കുക. പടവലങ്ങ കൊത്തമല്ലിയോടൊപ്പം
വേവിക്കുമ്പോള്‍ ഉണ്ടാകുന്ന വെള്ളം തേനും പഞ്ചസാരയും ചേര്‍ത്ത് കഴിച്ചാല്‍
ഛര്‍ദിയും അതിസാരവും ശമിക്കുന്നതാണ്.

കാബേജ്:
പ്രമേഹരോഗികള്‍ക്ക്
ദിവസവും കഴിക്കാവുന്ന ഒരു ഇലക്കറിയാണ് കാബേജ്. പ്രമേഹത്തെ നിയന്ത്രിച്ച്
ശരീരാരോഗ്യം കൈവരിക്കാന്‍ കാബേജ് ഉപകരിക്കും. 'സോറിയാസിസിന് കാബേജ്
വേവിച്ച് പശുവിന്‍പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് പല രോഗികളിലും ഫലപ്രദമായി
കണ്ടിട്ടുണ്ട്.

കുമ്പളങ്ങ:

കുമ്പളങ്ങാത്തൊലിയുടെ രണ്ടൗണ്‍സ് നീരില്‍ 300 മില്ലിഗ്രാം കുങ്കുമപ്പൂവും
വരിനെല്ലിന്റെ പതിനഞ്ച് ഗ്രാം തവിടും ചേര്‍ത്ത് കാലത്തും അതേ പ്രകാരം
വൈകുന്നേരവും കഴിക്കുകയാണെങ്കില്‍ പ്രമേഹരോഗം നിയന്ത്രണവിധേയമാകും.

കാരറ്റ്:
കാരറ്റ്
നീരും അതിന്റെ പകുതി ആട്ടിന്‍പാലും കാല്‍ഭാഗം ആട്ടിന്‍ തൈരും ചേര്‍ത്ത്
കാലത്തും അതേ പ്രകാരം വൈകുന്നേരവുംകഴിച്ച് ശീലിച്ചാല്‍ രക്തദൂഷ്യം
ശമിക്കും.

Friday, September 23, 2011

മാലിന്യസംസ്ക്കരണം വീട്ടില്‍







നഗരത്തില്‍ താമസിക്കുന്നവരുടെ പ്രധാന തലവേദനയാണ് മാലിന്യം നിക്ഷേപിക്കാന്‍ സ്ഥലമില്ലാത്തത്. വീട്ടിനുള്ളില്‍ വെയ്ക്കാന്‍ വയ്യ. പുറത്തു വെച്ചാല്‍ മാലിന്യം ശരിയായി ശേഖരിച്ച് സംസ്കരിക്കുന്നതിനുള്ള അവസരമില്ലായ്മ. ഇങ്ങനെ നിത്യശല്യമായി മാറുന്ന മാലിന്യത്തെ ഫലപ്രദമായി ഇലാതാക്കാവുന്ന മാര്‍ഗമാണ് ബയോഗ്യാസ് പ്ളാന്റുകള്‍. സ്ഥലപരിമിതിയുള്ള വീട്ടിലും ഫ്ളാറ്റുകളിലും സ്ഥാപിക്കാവുന്ന പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ളാന്റുകളും ഇപ്പോള്‍ ലഭ്യമാണ്.



എന്നാല്‍ അല്പം ശ്രദ്ധിച്ചാല്‍ മാലിന്യം വീട്ടില്‍ തന്നെ സംസ്കരിക്കാം. ഇതിനുള്ള ഏറ്റവും മികച്ച ഉപാധിയാണ് ബയോഗ്യാസ് പ്ളാന്റ്. അതില്‍ നിന്നു ഇന്ധനവും വളവും നിര്‍മിക്കാം. വീട്ടിലെ ഉദ്യാനത്തിനോ പച്ചക്കറി തോട്ടത്തിനോ വളം ഉപയോഗിക്കാം. മാലിന്യംപ്ളാന്റില്‍ നിന്നു ലഭിക്കുന്ന ഇന്ധനം ഒരു ചെറിയ കുടുംബത്തിന്റെ പാചകാവശ്യങ്ങള്‍ക്ക് ഉപകരിക്കുകയും ചെയ്യും.
മാലിന്യസംസ്ക്കരണം വീട്ടില്‍ ചെയ്യാം
ജൈവസ്വഭാവമുള്ള എല്ലാ മാലിന്യങ്ങളെയും പ്രയോജനപ്രദമായ രീതിയില്‍ വളമാക്കി മാറ്റാനുള്ള കഴിവ് പ്രകൃതിയ്ക്കുണ്ട്. മുന്‍പൊക്കെ വീടിന്റെ പിന്നാമ്പുറത്തെ തൊടിയില്‍ കുഴി കുത്തി മാലിന്യം നിക്ഷേപിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഇന്ന് കുടുംബങ്ങള്‍ക്ക് സ്ഥലലഭ്യത കുറവായതിനാല്‍ അത് സാധിക്കാതെ വരികയാണ്. എന്നാല്‍ പരിമിതമായ സ്ഥലത്തും ഈ പഴയ പദ്ധതി നടപ്പിലാക്കാന്‍ കഴിയും. ബയോ-ഗ്യാസ് പ്ളാന്റുകള്‍ സ്ഥാപിക്കുക വഴി. ജൈവമാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിനൊപ്പം അതില്‍ നിന്ന് ബയോഗ്യാസ് ഉണ്ടാക്കി പാചകത്തിനുപയോഗിക്കാനും സാധിക്കും എന്നതാണ് പ്രകൃതി പരമായ മാലിന്യ സംസ്ക്കരണ രീതിയില്‍ നിന്ന് ഇതിനുള്ള ഗുണം.

ബയോഗ്യാസ് എന്ന ഇന്ധനം

വായു സമ്പര്‍ക്കമില്ലാത്ത അവസ്ഥയില്‍ ബാക്ടീരിയയുടെ സഹായത്താല്‍ ജൈവ മാലിന്യങ്ങള്‍ അഴുകുമ്പോഴുണ്ടാകുന്നതാണ് ബയോഗ്യാസ്. ഓക്സിജന്റെ അസാന്നിധ്യത്തില്‍ ബാക്ടീരിയ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഈ വാതകത്തില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത് മീഥൈന്‍ ആണ്. ഇത് പാചകവാതകമായി ഉപയോഗിക്കാനാകും. നമുക്ക് തലവേദനയാകുന്ന മാലിന്യത്തില്‍ നിന്നും അടുക്കളയിലെ അത്യാവശ്യങ്ങളിലൊന്നായ പാചകവാതകത്തിന്റെ ഒരു പങ്ക് ഉത്പാദിപ്പിക്കാനാവുന്നു എന്നത് ചെറിയ കാര്യമല്ല. ഇതു വഴി സാമ്പത്തിക മെച്ചവും ലഭിക്കുന്നു. ഇങ്ങനെ കിട്ടുന്ന ഗ്യാസിന് സാധാരണ എല്‍ പി ജിയില്‍ കവിഞ്ഞുള്ള ദുര്‍ഗന്ധം ഇല്ല. മാത്രമല്ല പ്ളാന്റ് വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ ടാങ്കിന്റെ പരിസരത്തും ദുര്‍ഗന്ധം ഉണ്ടാകില്ല.

ബയോഗ്യാസ് പ്ളാന്റ് നിര്‍മിക്കുമ്പോള്‍

ഫിക്സഡ് പോര്‍ട്ടബിള്‍ എന്നിങ്ങനെ രണ്ട് വിധത്തില്‍ പ്ളാന്റുകള്‍ നിര്‍മിക്കാനാകും. പോര്‍ട്ടബിള്‍ പ്ളാന്റുകള്‍ ആവശ്യാനുസരണവും സൌകര്യം അനുസരിച്ചും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റി വയ്ക്കാവുന്നതാണ്.

അധികം മാലിന്യം ഉണ്ടാകുന്ന വീടുകളിലും ഹോസ്റല്‍, കാന്റീന്‍ എന്നിവിടങ്ങളിലും അനുയോജ്യമായത് ഫിക്സഡ് ബയോഗ്യാസ് പ്ളാന്റുകളാണ്. ഭൂമിക്കടിയിലേക്ക് കുഴിയെടുത്ത് ഫിക്സു ചെയ്യുന്ന പ്ളാന്റുകളാണിവ. മാലിന്യത്തിന്റെ അളവനുസരിച്ച് ഫിക്സഡ് പ്ളാന്റുകള്‍ എത്ര വലുപ്പത്തില്‍ വേണമെങ്കിലും നിര്‍മിക്കാം. കൂടുതല്‍ മാലിന്യം സംസ്ക്കരിക്കാമെന്നതും കൂടുതല്‍ ഗ്യാസ് ലഭിക്കുമെന്നതും ഫിക്സഡ് പ്ളാന്റുകളുടെ സവിശേഷതകളാണ്. രണ്ട് മീറ്റര്‍ ക്യൂബിന് മുകളിലേക്കാണ് ഫിക്സഡ് പ്ളാന്റുകള്‍ നിര്‍മിക്കാറ്. മുപ്പത് കിലോ മാലിന്യമാണ് രണ്ട് മീറ്റര്‍ ക്യൂബ് ടാങ്കില്‍ നിക്ഷേപിക്കാവുന്നത്.

പോര്‍ട്ടബിള്‍ പ്ളാന്റുകള്‍ മൂന്ന് കിലോഗ്രാം മുതല്‍ മുകളിലേക്ക് ഒരു ദിവസം ഉണ്ടാകുന്ന അടുക്കള മാലിന്യത്തിന്റെ അളവനുസരിച്ച് എത്ര വലിയ പ്ളാന്റുകള്‍ വേണമെങ്കിലും നിര്‍മിക്കാം. മൂന്ന് കിലോ മാലിന്യത്തിന് അര മീറ്റര്‍ ക്യൂബ് അളവിലുള്ള ടാങ്കാണ് വേണ്ടത്. നാല് കിലോ മാലിന്യത്തിന് മുക്കാല്‍ മീറ്റര്‍ ക്യൂബ്, ആറ് കിലോയ്ക്ക് ഒരു മീറ്റര്‍ ക്യൂബ് എന്നിങ്ങനെ ടാങ്കിന്റെ അളവ് നിശ്ചയിക്കാം. ഇതില്‍ അര മീറ്റര്‍ ക്യൂബ് പ്ളാന്റിന് 7000, മുക്കാല്‍ മീറ്റര്‍ ക്യൂബിന് 10300, ഒരു മീറ്റര്‍ ക്യൂബ് പ്ളാന്റിന് 13500 എന്നീ നിരക്കില്‍ ചെലവ് വരും.

പ്ളാന്റിന് വേണ്ട സാമഗ്രികളുടെ വിലയാണ് ഇത്. ഇതിനോടൊപ്പം ഇന്‍സ്റലേഷന്‍ ചാര്‍ജ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ് തുടങ്ങിയവ കൂടി വരുമെങ്കിലും അവ മിതമായിരിക്കും. ഫൈബര്‍ ആണ് പ്ളാന്റ് നിര്‍മ്മാണത്തിന് പ്രധാനമായി ഉപയോഗിക്കുന്ന വസ്തു. എന്നാല്‍ ഫിക്സഡ് പ്ളാന്റുകളും ആറ് കിലോ മുതല്‍ മുകളിലേക്കുള്ള പോര്‍ട്ടബിള്‍ പ്ളാന്റുകളും ചിലവ് കുറഞ്ഞ രീതിയായ ഫെറോസിമന്റ് ടെക്നോളജി ഉപയോഗിച്ചും ചെയ്തെടുക്കാം.

അണുകുടുംബത്തിന് അനുയോജ്യം

ഒരു ചെറിയ കുടുംബത്തിന് ഏറ്റവും യോജിക്കുന്നത് മുക്കാല്‍ മീറ്റര്‍ ക്യൂബ്- ഒരു മീറ്റര്‍ ക്യൂബ് അളവുകളിലുള്ള ടാങ്കുകളായിരിക്കും. പ്രവര്‍ത്തനത്തില്‍ മികവ് ലഭിക്കുന്ന ഏറ്റവും ചെറിയ പ്ളാന്റ് മുക്കാല്‍ മീറ്റര്‍ ക്യൂബ് ടാങ്കിന്റേതാണ്. അര മീറ്റര്‍ ക്യൂബ് ടാങ്കില്‍ മാലിന്യ നിര്‍മാര്‍ജനം ഫലപ്രദമായി നടക്കുമെങ്കിലും പാചകവാതകം തുടര്‍ച്ചയായി ലഭിക്കുന്നത് കുറവായിരിക്കും. ഇതില്‍ ആവശ്യത്തിന് അളവില്‍ മാലിന്യം ഇട്ട് കൊടുത്താല്‍ അര മുതല്‍ ഒരു മണിക്കൂര്‍ വരെ ഗ്യാസ് ലഭിക്കുമെങ്കിലും ഒന്നിച്ച് ലഭിച്ചെന്ന് വരില്ല. എന്നാല്‍ മുക്കാല്‍ മീറ്റര്‍ ക്യൂബ് ടാങ്ക് ശരിയായി ഉപയോഗിച്ചാല്‍ ഒന്ന് മുതല്‍ ഒന്നര മണിക്കൂര്‍ വരെയും ഒരു മീറ്റര്‍ ക്യൂബ് ടാങ്കില്‍ നിന്ന് ഒന്നര മുതല്‍ രണ്ട് മണി ക്കൂര്‍ വരെയും തുടര്‍ച്ചയായി ഗ്യാസ് ലഭിക്കും. ഇത് സ്ഥലം വളരെ കുറഞ്ഞ വീടുകളിലും ഫ്ളാറ്റുകളിലും വരെ സ്ഥാപിക്കാവുന്ന പദ്ധതിയാണ്.

പ്ളാന്റ് തയാറാക്കുന്നത് എങ്ങിനെ

ഫൈബര്‍ കൊണ്ടുണ്ടാക്കിയ ടാങ്കിനകത്ത് ചാണകലായനി ഒഴിച്ചാണ് മാലിന്യ സംസ്ക്കരണത്തിന് സജ്ജമാക്കുന്നത്. ജൈവവസ്തുക്കള്‍ അഴുകാനിടയാക്കുന്ന ബാക്ടീരിയ ചാണകത്തില്‍ അധികമുണ്ട്. പ്ളാന്റ് ചാര്‍ജ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമേ ഗ്യാസ് ലഭിക്കുകയുള്ളു. പ്ളാന്റിലുള്ള അന്തരീക്ഷവായു പൂര്‍ണ്ണമായും തുറന്ന് വിട്ടതിന് ശേഷമേ സ്റൌ കത്തുകയുള്ളു. ടാങ്കിനോട് ഘടിപ്പിച്ചിരിക്കുന്ന ചെറിയ കുഴല്‍ വഴിയാണ് മാലിന്യം നിക്ഷേപിക്കേണ്ടത്.കുഴലിലൂടെ കടക്കുന്നതോ, കടക്കാവുന്ന വിധത്തില്‍ ചെറുതായി മുറിച്ചോ വേണം മാലിന്യം നിക്ഷേപിക്കാന്‍. മാലിന്യം തുല്യ അളവില്‍ വെള്ളം കൂടി ചേര്‍ത്ത് വേണം നിക്ഷേപിക്കാന്‍. മാലിന്യങ്ങള്‍ ശേഖരിച്ചുവച്ച് ദിവസത്തില്‍ ഒരു സമയത്തു മാത്രം പ്ളാന്റില്‍ നിക്ഷേപിക്കുകയാണ് വേണ്ടത്. പ്ളാന്റ് അടുക്കളയ്ക്ക് എത്ര അടുത്തായിരിക്കുന്നുവോ അത്രയും സ്റൌവിലേക്കുള്ള ഗ്യാസ് സമ്മര്‍ദം കൂടുകയും തീ നന്നായി കത്തുകയും ചെയ്യും.

ഉപയോഗരീതിയ്ക്കനുസരിച്ച് മികവ്

ഉപയോഗരീതിയ്ക്കനുസരിച്ചായിരിക്കും ബയോഗ്യാസ് പ്ളാന്റിന്റെ പ്രവര്‍ത്തനക്ഷമതയും ആയുസ്സും. പഴങ്ങള്‍ പച്ചക്കറികള്‍ മറ്റ് അടുക്കളമാലിന്യങ്ങള്‍ റബര്‍ ഷീറ്റ് കഴുകിയ വെള്ളം, ചാണകം, കഞ്ഞിവെള്ളം, മത്സ്യത്തിന്റെ അവശിഷ്ടങ്ങള്‍ മുതലായവ പ്ളാന്റില്‍ ഇടാവുന്ന മാലിന്യങ്ങളാണ്. എന്നാല്‍ ലോഹങ്ങള്‍, പ്ളാസ്റിക്ക്, വാഴയില പോലുള്ള എളുപ്പം അഴുകാത്ത ഇലകള്‍, സോപ്പ്, രാസപദാര്‍ത്ഥങ്ങള്‍, മുട്ടത്തോട്, പക്ഷിത്തൂവല്‍, എല്ല് എന്നിവ ടാങ്കില്‍ നിക്ഷേപിക്കരുത്. പ്രയോഗക്ഷമതയെ പ്രതികൂലമായി ബാധിക്കാത്ത കാര്യങ്ങള്‍ ഒഴിവാക്കുകയും വേണ്ട രീതിയില്‍ മാലിന്യം നിക്ഷേപിക്കുകയും ചെയ്താല്‍ മാലിന്യ നിര്‍മാര്‍ജനം എളുപ്പമാകും എന്ന് മാത്രമല്ല ഇന്ധനലാഭവും സാധ്യമാകും.

രാഖി.ജി.


കടപ്പാട് :ദീപിക( സ്ത്രീധനം വാരിക )