News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Showing posts with label ഗ്രാമര്‍. Show all posts
Showing posts with label ഗ്രാമര്‍. Show all posts

Wednesday, September 28, 2011

അല്പം ഇംഗ്ലീഷ് ഗ്രാമര്‍ പഠിക്കാം


Photobucket




അല്പം  ഇംഗ്ലീഷ് ഗ്രാമര്‍ പഠിക്കാം 


Past Perfect Tense (had + V3)


ഭൂതകാലത്ത് (past) നടന്ന ഒരു സംഭവത്തിന്‍െറ മുമ്പേ നടന്ന മറ്റൊരു സംഭവം പറയാനാണ് Past Perfect Tense ഉപയോഗിക്കുന്നത്.

രവി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ തീവണ്ടി
പുറപ്പെട്ടുകഴിഞ്ഞിരുന്നു. ‘റെയില്‍വേ സ്റ്റേഷനില്‍ എത്തി’ എന്ന ഭൂതകാല
സംഭവത്തിനു മുമ്പാണ് ട്രെയിന്‍ പുറപ്പെട്ടു എന്ന സംഭവം നടക്കുന്നത്.

1. When Ravi reached the railway station the train had started.

2. When I got home late at night everybody had gone to bed.

3. The rain had stopped when the players came.

4. After I had eaten my dinner I watched the TV programme.

5. Before the minister came, the audience had occupied their seats.

6. As soon as we had entered the theatre, they closed the ticket sale.

മുമ്പ് പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന ആഗ്രഹം (unfulfilled condition) പ്രകടിപ്പിക്കാനും Past Perfect Tense ഉപയോഗിക്കുന്നു.

ഉദാഹരണം:

1. I wish Priya had not gone. (but she went).

2. I would rather she had studied (but she didn’t)

3. If only my son had taken me to hospital (but he did not)

പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന ഒരവവസ്ഥ പ്രകടമാക്കാനും Past Perfect Tense ഉപയോഗിക്കുന്നു.

ഉദാ: If you had studied well, you would have passed.

നീ നന്നായി പഠിച്ചിട്ടുണ്ടായിരുന്നെങ്കില്‍ പാസാകുമായിരുന്നു. പക്ഷേ, നീ പഠിച്ചിട്ടില്ലാത്തതുകൊണ്ട് പാസായതുമില്ല.

ദൈനംദിന ജീവിതത്തില്‍നിന്ന് ഇത്തരം ധാരാളം ഉദാഹരണങ്ങള്‍ കണ്ടെത്താം.

If my uncle had come to my birthday party, I would have got many beautiful gifts.

(അമ്മാവന്‍ വന്നിട്ടുണ്ടായിരുന്നെങ്കില്‍ എനിക്ക് ധാരാളം മനോഹരമായ
സമ്മാനങ്ങള്‍ കിട്ടുമായിരുന്നു). അമ്മാവന്‍ വന്നില്ലാത്തതുകൊണ്ട്
സമ്മാനങ്ങള്‍ കിട്ടിയതുമില്ല എന്നാണ് ആശയം?

Past Perfect Tense is used with a time phrase:

ഉദാ: At 5o, clock the bus had arrived.

At the age of 18 Hashim had studied the Holy Quran byheart.

കൂടാതെ till, before, since, already എന്നിവയോടൊപ്പവും ഈ tense ഉപയോഗിക്കുന്നു.

ഉദാ: They had not called me till yesterday

We had not met Oommen Chandy since his assumption of office as Chief Minister.

The chiefguest had already arrived there.

The new minister had never visited the capital city of Delhi.

8, 9. 10 ക്ളാസുകളിലെ മിക്ക ഇംഗ്ളീഷ് പാഠങ്ങളിലും Past Perfect Tenseന്‍െറ ഉപയോഗം ധാരാളമായി കാണാം.

ഭൂതകാലത്ത് ഒരു നിര്‍ണിത സമയത്തിനു മുമ്പു നടന്ന ഒരു പ്രവൃത്തി പറയുന്നതിനും Past Perfect Tense ഉപയോഗിക്കുന്നു.

ഉദാ: They had studied the lesson before night yesterday,

The Construction of the new school building had been completed before 31th March.

He had been to the police station before 8.00 A.മ

 .

കടപ്പാട്. മാധ്യമം  പത്രം




അല്പം ഇംഗ്ലീഷ് ഗ്രാമര്‍ പഠിക്കാം






 As if / As though

പത്താം ക്ളാസിലെ പുതിയ ഇംഗ്ളീഷ് പാഠ പുസ്തകത്തില്‍ `FATHER’S HELP’ എന്ന
ഒന്നാമത്തെ പാഠത്തില്‍ കുട്ടികള്‍ പഠിക്കേണ്ട ഗ്രാമര്‍ ഭാഗമാണ് `as though’
എന്ന പ്രയോഗം. ഇതേ അര്‍ഥത്തിലുള്ള മറ്റൊരു പ്രയോഗമാണ് `as if’.

It looked as though only a moment ago it had been the last period on Friday എന്നതാണ് as though ചേര്‍ത്ത പാഠ പുസ്തകത്തിലെ വാചകം.

താഴെ പറയുന്ന ഉദാഹരണങ്ങളില്‍ നിന്ന് as though / as if പ്രയോഗം എളുപ്പത്തില്‍ മനസ്സിലാക്കാം.

Alexander speaks on every branch of science as if  he knew every thing about it.

ഇവിടെ Alexander speaks on every branch... എന്നതാണ് പ്രധാന വാക്യം. ഇതിലെ
verb (speaks) simple present tense ആണ്. അതിനു ശേഷം as if ചേര്‍ത്തുവന്ന
വാക്യത്തിലെ verb (knew) ഉപയോഗിച്ചിരിക്കുന്നത് past tense ലാണ്.
അലക്സാണ്ടര്‍ ഓരോ ശാസ്ത്ര ശാഖയെപ്പറ്റിയും സംസാരിക്കുന്നു. അതിനെപ്പറ്റി
എല്ലാം അറിയുന്നവനെപ്പോലെ. അലക്സാണ്ടര്‍ക്ക് അതറിയില്ല എന്നതാണ്
യാഥാര്‍ഥ്യം.

He walks as if he were drunk. അവന്‍ കള്ളു കുടിച്ചവനെപ്പോലെ നടക്കുന്നു. യഥാര്‍ഥത്തില്‍ കള്ളു കുടിച്ചിട്ടില്ല.

ഇനി as if ചേര്‍ത്ത് വരുന്ന വാചക ഭാഗത്തില്‍ present tense ആണ്
ഉപയോഗിക്കുന്നതെങ്കില്‍ പറയുന്ന കാര്യത്തെപ്പറ്റി തീര്‍ച്ചയില്ല
എന്നാണര്‍ഥം.

ഉദാ: He walks as if he is drunk. ഇവിടെ as if നു ശേഷം present tense
ഉപയോഗിച്ചിരിക്കുന്നു. ആ നടക്കുന്നയാള്‍ മദ്യപിച്ചിട്ടുണ്ടോ ഇല്ലയോ
എന്ന് ഉറപ്പില്ല.

Simple past ആണ് പ്രധാന വാക്യത്തില്‍ വരുന്നതെങ്കില്‍ as though ചേര്‍ത്തു
വരുന്ന വാചക ഘടനയില്‍ past tense അല്ളെങ്കില്‍ past perfect tense
ഉപയോഗിക്കണം.

ഉദാ: She did not have any illness. Still she walked without enthusiasm.

She walked without enthusiasm as if She had illness.

രണ്ടു വാചകങ്ങളെ as if പ്രയോഗത്തിലൂടെ കൂട്ടിച്ചേര്‍ക്കുമ്പോള്‍ പ്രധാന
വാക്യത്തിലെ ആദ്യ ഭാഗത്ത് one might think that, it would seem that, it
seemed that, but, still, yet എന്നീ പ്രയോഗങ്ങള്‍ ഉണ്ടെങ്കില്‍ അവ
ഒഴിവാക്കണം.

ഉദാ: He looks disappointed. He seems to have failed in the examination.

He looks disappointed as if he as failed in the examination.

Raju spends money lavishly. But he is not rich.

Raju spends money lavishly as if he were rich.

The team rejoiced. One might think they had got a prize.

The team rejoiced as if they had got a prize.


Activity:

Combine the following sentences using as if / as though.

1. He appears on the stage to sing. But he is not a singer.

2. He was not ill. but he walks slowly.



 കടപ്പാട്: മാധ്യമം