News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Showing posts with label രോഗങ്ങള്‍ ചികിത്സകള്‍. Show all posts
Showing posts with label രോഗങ്ങള്‍ ചികിത്സകള്‍. Show all posts

Wednesday, April 19, 2017

Latest treatment for cancer . Talk by Dr Augustus Morris in Malayalam p...

പ്രാരംഭദശയില്‍ കണ്ടുപിടിച്ചാല്‍ ക്യാന്‍സറുകള്‍ തടയാനാകും. 25 വയസ്സിനും 40 വയസ്സിനുമിടയ്ക്കുള്ള സ്ത്രീകള്‍ മാസത്തിലൊരിക്കലെങ്കിലും സ്വയം സ്തനപരിശോധന നടത്തുകയും മൂന്നുവര്‍ഷത്തിലൊരിക്കലെങ്കിലും മാമോഗ്രാം പരിശോധന നടത്തുകയും വേണം.
50 വയസ്സിനു മുകളിലുള്ള പുരുഷന്‍മാര്‍ തീര്‍ച്ചയായും വര്‍ഷത്തിലൊരിക്കല്‍ രക്തത്തിലെ പിഎസ് എ പരിശോധന നടത്തണം ..
പുകയില, മദ്യം, ചില രാസപദാര്‍ത്ഥങ്ങള്‍, അന്തരീക്ഷ മലിനീകരണം, റേഡിയേഷന്‍, അണുപ്രസരണം എന്നിവയാണ്. കാന്‍സറിന് കാരണങ്ങളാകുന്നത്. കൊഴുപ്പുകൂടിയ ഭക്ഷണ രീതി പ്രധാനമായും മാംസ ഭക്ഷണം കൂടുതലായുള്ള ഭക്ഷണ രീതി, വ്യായാമം കുറവുള്ള ജീവിത രീതി തുടങ്ങിയവ പ്രധാനമായും പൊണ്ണത്തടിയുണ്ടാകുന്നതിനും കാന്‍സറുണ്ടാകുന്നതിനും സാധ്യത വര്‍ധിപ്പിക്കുന്നു.അന്തരീക്ഷത്തിലെ റേഡിയേഷന്‍ - വെയിലധികം കൊള്ളുന്നത്. രാസവളം പ്രയോഗം, കീടനാശനികളുടെ അമിത ഉപയോഗം മുതലായ കാരണങ്ങളാണ് .
* മദ്യം ഉപയോഗിക്കാതിരിക്കുക.
* പച്ചക്കറികള്‍ ധാരാളം അടങ്ങിയ ഭക്ഷണ രീതി ശീലിക്കുക, മാംസം, കൊഴുപ്പുകൂടിയവ ഒഴിവാക്കുക.
* പഴവര്‍ഗ്ഗങ്ങള്‍ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
* ചിട്ടയായി വ്യായാമം ശീലിക്കുക.
* അന്തരീക്ഷ മലിനീകരണം കുറഞ്ഞ ചുറ്റപാടില്‍ ജീവിക്കുക.
* പ്രതിരോധ കുത്തിവെപ്പ് എടുക്കുക, ഹൈപ്പറ്ററ്റിസ് ബി, ഹ്യൂമണ്‍ പാപ്പിലോമാ വൈറസ് ബാധ എന്നിവക്കെതിരെയുള്ള കുത്തിവെപ്പ് ചെറുപ്പത്തില്‍ എടുക്കുക.
ഏകദേശം 50 ശതമാനത്തിലധികം കാന്‍സറും ഇന്ന് ചികിത്സിച്ച് പരിപൂര്‍ണ്ണമായി സുഖപ്പെടുത്താം. കാന്‍സറിന് ഇന്ന് നിലവിലുള്ള ചികിത്സാ രീതികള്‍.* സര്‍ജറി* റേഡിയേഷന്* കീമോതെറാപ്പി
(ഈ ചാനലിലെ തുടർന്നുള്ള വിഡിയോകൾ കാണുവാൻ ഈ ചാനൽ subscribe ചെയ്യുക https://www.youtube.com/channel/UCybKCo4GhPf75r3mb9E_IVA?feature=iv&src_vid=Pwno1uyLtKo&annotation_id=channel%3A587ffdaf-0000-2d91-9f12-94eb2c08c3ee

cancer the myth and reality': talk by Dr Augustus Morris in Malayalam ...

തുടക്കത്തിൽ തന്നെ ക്യാൻസറിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഇത് ചികിത്സിച്ച് ഭേദാമാക്കാവുന്നതെയുള്ളൂ.
ചില ലക്ഷണങ്ങൾ
♦ ശരീരത്തിലുണ്ടാകുന്ന വിളർച്ച .
♦ ശ്വാസോച്ഛാസത്തില്‍ ഏറെ ബുദ്ധിമുട്ടു നേരിടുന്നത്
♦ ചുമച്ച് തുപ്പുന്ന കഫത്തില്‍ രക്തത്തിന്റെ സാന്നിധ്യം
♦ മൂത്രത്തില്‍ രക്തത്തിന്റെ അംശം
♦ സ്തനങ്ങളിലുണ്ടാകുന്ന മുഴകൾ
♦ മലദ്വാരത്തിലൂടെയുണ്ടാകുന്ന രക്തസ്രാവം
♦ പോസ്റ്റേറ്റിലുണ്ടാകുന്ന മുഴകൾ
♦ ആര്‍ത്തവവിരാമശേഷമുള്ള അസാധാരണ രക്തസ്രാവം
♦ശരീരത്തിലെ മറുകുകളോ കാക്കാപ്പുള്ളികളോ വലിപ്പം വയ്ക്കുകയാണെങ്കിലോ നിറം മാറുകയാണെങ്കിലോ ശ്രദ്ധിക്കണം
♦പ്രത്യേക കാരണങ്ങളൊന്നും കൂടാതെ ഭാരം പെട്ടെന്ന് കുറയുന്നത് .
♦വായില്‍ കണ്ടു വരുന്ന വെളുത്ത പാടുകള്‍ കൂടുതല്‍ തടിക്കുക, വെള്ള നിറം കൂടുതലാകൂക, നടുവിലോ വശങ്ങളിലോ വൃണങ്ങള്‍ ഉണ്ടാകുക, വായില്‍ കൂടുതല്‍ എരിവ് അനുഭവപ്പെടുക
മേല്പറഞ്ഞതെല്ലാം ക്യാൻസറിന്റെ മാത്രം ലക്ഷണമല്ല എന്നുകൂടി സൂചിപ്പിക്കട്ടെ
(ഈ ചാനലിലെ തുടർന്നുള്ള വിഡിയോകൾ കാണുവാൻ ഈ ചാനൽ subscribe ചെയ്യുക https://www.youtube.com/channel/UCybKCo4GhPf75r3mb9E_IVA?feature=iv&src_vid=Pwno1uyLtKo&annotation_id=channel%3A587ffdaf-0000-2d91-9f12-94eb2c08c3ee


Friday, October 25, 2013

തൊണ്ട വേദന കുറക്കാൻ ചില ചെപ്പടിവിദ്യകൾ


മൂന്ന് അല്ലി വെളുത്തുള്ളി ചായയില്‍ ചേര്‍ത്തോ ചവച്ചരച്ചോ കഴിക്കുക.
ചുക്ക്, കുരുമുളക്, തിപ്പലി ഇവ സമം അരച്ചത് തേനും ചേര്‍ത്ത് അലിയിച്ചു കഴിക്കുക.
ഒരു സ്പൂണ്‍ ഉപ്പുചേര്‍ത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കാല്‍ ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു ചൂടാക്കി ഇളം ചൂടോടെ കവിള്‍ക്കൊള്ളുക.
ഉപ്പുവെള്ളം തുടര്‍ച്ചയായി വായില്‍ കൊണ്ടാല്‍ ബാക്ടീരിയകള്‍ നശിച്ച് തൊണ്ടവേദന കുറയുന്നതാണ്.
man-with-throat-pain-31630241
അല്‍പം കറുവപ്പട്ട പൊടിച്ച് രണ്ടു വലിയ സ്പൂണ്‍ തേനും ഒരു നുള്ള് കുരുമുകുപൊടിയും ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുക.
ഇരട്ടിമധുരം, ജാതിക്ക ഇവ തുല്യ അളവിലെടുത്ത് അതില്‍ തേന്‍ ചേര്‍ത്ത് ചാലിച്ചു കഴിക്കുക.
വയമ്പ് അരച്ച് തൊണ്ടയില്‍ പുരട്ടിയാല്‍ തൊണ്ടവേദനയും ഒച്ചയടപ്പും മാറുന്നതാണ്.
ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു സ്പൂണ്‍ തേയില ഇട്ടു തിളപ്പിച്ച് ഒരു സ്പൂണ്‍ ഉപ്പും ചേര്‍ത്തു കവിള്‍ക്കൊള്ളുക.
ഒരു ഗ്ലാസ് തേയിലവെള്ളത്തില്‍ അരമുറി നാരങ്ങ പിഴിഞ്ഞൊഴിച്ചു ചെറുചൂടോടെ തൊണ്ടയില്‍ അല്‍പനേരം കൊള്ളിച്ചു നിര്‍ത്തുക. ദിവസം നാലു തവണയെങ്കിലും ഇങ്ങനെ ചെയ്യണം.

Monday, September 3, 2012

അമിത കൊളസ്‌ട്രോള്‍ കൊണ്ടുള്ള ദോഷങ്ങള്‍




കംപ്യൂട്ടര്‍ യുഗത്തിലാണ് നാമിന്ന് ജീവിക്കുന്നത്. കമ്പ്യൂട്ടറിനു
മുന്നില്‍ വിരലുകള്‍ മാത്രം ചലിപ്പിച്ചു കൊണ്ട് പത്തും പതിനെട്ടും
മണിക്കൂര്‍ കഴിച്ചു കൂട്ടുന്നതിന് ഇന്ന് ആര്‍ക്കും ഒരു മടിയുമില്ല.
ഇതുകൊണ്ട് നമ്മുടെ ശരീരത്തിന് ആവശ്യമായ മിതമായ വ്യായമം പോലും ഇന്ന്
പലര്‍ക്കും ലഭിക്കുന്നില്ല. ആഹാര കാര്യത്തില്‍ðഭൂരിപക്ഷം ആളുകള്‍ക്കും
യാതൊരു നിയന്ത്രണവുമില്ല.  ഹൃദ്രോഗം, പ്രമേഹം, രക്താതി സമ്മര്‍ദ്ദം,
വര്‍ധിച്ച കൊളസ്‌ട്രോള്‍, ദുര്‍മേദസ്, ശേഷിക്കുറവ്, വിഷാദ രോഗം എന്നിങ്ങനെ
രോഗങ്ങളുടെ വലിയൊരു ശൃംഖലതന്നെയുണ്ടാക്കുന്നു.  കൊളസ്‌ട്രോള്‍ കൂടുതലുള്ള
എല്ലാവര്‍ക്കും പൊണ്ണത്തടി ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നാല്‍
പൊണ്ണത്തടിയുള്ളവരില്‍ ബഹുഭൂരിപക്ഷവും ശരീരത്തില്‍ കൊളസ്‌ട്രോള്‍
ആവശ്യത്തില്‍ കൂടുതലായിരിക്കും.

കൊളസ്‌ട്രോളിന്റെ ധര്‍മ്മങ്ങള്‍

ശീരത്തിനാവശ്യമായ ഊര്‍ജം നല്‍കുക, ശരീരത്തിലെ താപനില സന്തുലിതാവസ്ഥയില്‍
നിറുത്തുക, ആന്തരാവയവങ്ങളെ പുറമേ നിന്നുള്ള ക്ഷതങ്ങളിð നിന്നും
സംരക്ഷിക്കുക, ജീവകം ഏ, ഡി, ഇ, കെ എന്നിവയുടെ ആഗീരണത്തെ സുഗമമാക്കുക
എന്നിവയാണ് കൊളസ്‌ട്രോളിന്റെ പ്രധാന ധര്‍മ്മങ്ങള്‍.

കൊളസ്‌ട്രോള്‍ ഉണ്ടാകുന്ന വിധം

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ കൊളസ്‌ട്രോള്‍ രണ്ടു
വിധത്തിലാണ് ഉണ്ടാകുന്നത്. ഒന്ന് നാം നിത്യേന കഴിക്കുന്ന ആഹാരത്തില്‍
നിന്നും, രണ്ടാമത് കരളില്‍ ഉത്പാദിപ്പിക്കപ്പെടുന്നതില്‍ നിന്നും.
പ്രധാനമായും സസ്യേതര ഭക്ഷണത്തില്‍ കൂടിയാണ് നമുക്ക് ആവശ്യമായ
കൊളസ്‌ട്രോളിð കൂടുതല്‍ ഭാഗവും ലഭിക്കുന്നത്. മുട്ട (പ്രത്യേകിച്ചും
മഞ്ഞക്കരു) വെണ്ണ, മാംസം (പ്രത്യേകിച്ചും മട്ടണ്‍, ബീഫ്) ഇവയില്‍
കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണ്.

ഭക്ഷണത്തിലൂടെ ചെറുകുടലില്‍ എത്തുന്ന കൊഴുപ്പ് ചില എന്‍സൈമുകളുടെ
പ്രവര്‍ത്തനഫലമായി ട്രൈഗ്ലിസറൈഡുകള്‍, കൊളസ്‌ട്രോള്‍, ഫാറ്റി ആസിഡുകള്‍
എന്നീ ഘടകങ്ങളുമായി വേര്‍തിരിയുന്നു.രക്തത്തിലുള്ള മറ്റ് കൊഴുപ്പുകളെപ്പോലെ
തന്നെ കൊളസ്‌ട്രോളും വെള്ളത്തില്‍ ലയിക്കാത്തവ ആയതിനാല്‍ നേരിട്ട് ആഗീരണം
ചെയ്യപ്പെടുന്നില്ലñ. ചില പ്രോട്ടീനുകളുടെ സഹായം കൂടി ഇവയുടെ ആഗീരണത്തിന്
ആവശ്യമാണ്. ശരീരത്തില്‍ എത്തുന്ന കൊഴുപ്പിന്റെ പകുതി ഭാഗത്തോളം മാത്രമാണ്
ഇപ്രകാരം ആഗീരണം ചെയ്യപ്പെടുന്നത്. ബാക്കി പകുതി ഭാഗം
വിസര്‍ജിക്കപ്പെടുന്നു.

രക്തത്തില്‍ എത്തിച്ചേര്‍ന്നതിനു ശേഷവും ഈ കൊഴുപ്പുകള്‍ വീണ്ടും ചില
എന്‍സൈമുകളുടെ പ്രവര്‍ത്തനഫലമായി വീണ്ടും വിഘടിക്കപ്പെടുന്നു. ഇതില്‍
ട്രൈഗ്ലിസറൈഡുകളെ പേശികളും മറ്റു ചില കോശങ്ങളും സംഭരിക്കുന്നു.
കൊളസ്‌ട്രോള്‍ നേരിട്ട് കരളിലെത്തുകയും ശരീരത്തിന്റെ വിവധ
പ്രവൃത്തികള്‍ക്കായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. മിച്ചം വരുന്ന
കൊളസ്‌ട്രോളിനെ പിത്തരസവുമായി കൂട്ടിച്ചേര്‍ത്ത് തിരികെ
കുടലില്‍ðഎത്തിച്ചതിനു ശേഷം മലത്തിലൂടെ പുറം തള്ളുന്നു.

ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന കൊഴുപ്പുകള്‍

കരളിലെ കോശങ്ങളിലാണ് പ്രധാനമായും കൊഴുപ്പ് നിര്‍മ്മിക്കപ്പെടുന്നത്. നാം
കഴിക്കുന്നó ആഹാരത്തിലെ അന്നജം, മാംസ്യം, കൊഴുപ്പ് ഇവയുടെ ഉപാപചയ
പ്രവര്‍ത്തനത്തില്‍ നിന്നും ഉണ്ടാകുന്ന ഒരു ഘടകത്തില്‍ðനിന്നുമാണ്
ശരീരകോശങ്ങള്‍ കൊളസ്‌ട്രോളിനെ നിര്‍മ്മിച്ചെടുക്കുന്നത്. ഭക്ഷണത്തില്‍
കൊളസ്‌ട്രോളിന്റെ അളവ് കൂടിയാല്‍ രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ്
കൂടുകയും കരളിലെ കൊളസ്‌ട്രോളിന്റെ ഉത്പാദനം കുറയുകയും ചെയ്യും.

കരളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന കൊളസ്‌ട്രോളിനെ രക്തത്തിലൂടെ വിവിധ
അവയവങ്ങളിലും കോശങ്ങളിലും എത്തിക്കുന്നത് കൊളസ്‌ട്രോളിലെ (ലോ ഡെന്‍സിറ്റി
ലൈപ്പോ പ്രോട്ടീന്‍സ്) ആണ് കോശങ്ങളിലെത്തിച്ചേരുന്ന കൊളസ്‌ട്രോള്‍ വിവിധ
ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നു. രക്തത്തിലെ എð. ഡി.
എð കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നതാണ് രക്തക്കുഴലുകളില്‍ രക്തം
കട്ടപിടിക്കാന്‍ കാരണമായിത്തീരുന്നത്.

രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവിനെ നിയന്ത്രിച്ചു നിര്‍ത്തി
രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്നത് തടയുവാന്‍ സഹായിക്കുന്ന എച്ച്.
ഡി. എð (ഹൈ ഡെന്‍സിറ്റി ലൈപ്പോ പ്രോട്ടീന്‍) എന്ന ഒരു വിഭാഗവും
കൊളസ്‌ട്രോളിലുണ്ട്. ശരീരത്തിലെ കൊളസ്‌ട്രോളിലെ ഇരുപതു മുതല്‍ മുപ്പത്
ശതമാനം വരെ ഇതായിരിക്കും. കരളിലും കുടലിന്റെ ഭിത്തിയിലുള്ള കോശങ്ങളിലുമാണ്
ഇവ ഉത്പാദിപ്പിക്കപ്പെടുന്നത്. ശരീരകോശങ്ങളിലും കലകളിലും രക്തക്കുഴലിലും
എല്ലാം അളവില്‍ കൂടുതലായി കാണുന്ന കൊളസ്‌ട്രോളിനെ സ്വീകരിച്ച്
കരളിലെത്തിക്കുകയും അവിടെ നിന്നും പിത്തരസത്തോടൊപ്പം കലര്‍ത്തി
കുടലിലെത്തിച്ച് വിസര്‍ജിക്കുന്നതിന് സഹായിക്കുകയും ചെയ്യുക എന്നതാണ് എച്ച.
ഡി. എñത്തിന്റെ പ്രധാന ധര്‍മ്മം. ഇത്രയുമൊക്കെ ഉപയോഗം
ചെയ്യുന്നവയായതുകൊണ്ട് ഇവ നല്ല കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്നു.

കൊളസ്‌ട്രോള്‍ പ്രവര്‍ത്തിക്കുന്ന വിധം

ശരീരത്തില്‍ കൊഴുപ്പിന്റെ പചനത്തിലും ആഗീരണത്തിലും വരുന്നó അനുപാകതകളാണ്
കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നതിന് കാരണമാകുന്നത്. ശരിയായ രീതിയിലല്ലാത്ത
ആഹാര വിഹാരങ്ങള്‍, പൂരിതകൊഴുപ്പുകള്‍, മധുരം എന്നിവ കൂടുതലുള്ള കഫ
വര്‍ധകമായ ആഹാരം, അസമയത്തുള്ളതും കൂടുതലുമായ ഉറക്കം, വ്യായമക്കുറവ്,
സസ്യേതര വിഭവങ്ങളില്‍ നിന്നും ലഭിക്കുന്ന കൊഴുപ്പുകളുടെ ഉപയോഗം എന്നിവ
രക്തത്തില്‍ കൊളസ്‌ട്രോള്‍ കൂടാന്‍ പ്രധാന കാരണമായിത്തീരുന്നു.

അമിത കൊളസ്‌ട്രോള്‍ കൊണ്ടുള്ള ദോഷങ്ങള്‍

രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് വളരെക്കാലം കൂടുതലായി നിന്നാല്‍
രക്തക്കുഴലുകളുടെ ഉള്‍ഭാഗം കട്ടിയാവുകയും, ഉള്ളിലെ വ്യാസം കുറയുന്നതുമൂലം
രക്തസാരം കുറയുകയും ചെയ്യുന്നു.

ഹൃദയപേശികള്‍ക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകളിലാണ് ഇപ്രകാരം
സംഭവിക്കുന്നതെങ്കില്‍ ഹൃദയകോശങ്ങള്‍ മൃതപ്രായമാകുകയും ഹൃദയസ്തംഭനത്തനു
കാരണമായിത്തീരുകയും ചെയ്യുന്നു.

കൊളസ്‌ട്രോള്‍ കൂടുതലുള്ളവരില്‍ പുകവലിയും പ്രമേഹവും രക്ത സമ്മര്‍ദ്ദവും
ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്നു. തലച്ചോറിലേക്കുള്ള രക്തക്കുഴലിലാണ്
തടസ്സം നേരിടുന്നതെങ്കില്‍ ഓര്‍മ്മക്കുറവ്,  മന്ദത, തലകറക്കം, ബോധക്കേട്
എന്നിവയുണ്ടാകുന്നു. അമിത രക്ത സമ്മര്‍ദ്ദം മൂലം രക്തക്കുഴലുകള്‍
പൊട്ടുകയും, ചിലപ്പോള്‍ മരണം വരെ സംഭവിക്കുകയും ചെയ്യാം. രക്തക്കുഴലുകള്‍
അടയുകയോ, പൊട്ടുകയോ ചെയ്യുóതിന്റെ ഫലമായി പക്ഷാഘാതം (ശരീരത്തിന്റെ ഒരു വശം
തളരുക) ഉണ്ടാവാം. കൈകള്‍ ഉയര്‍ത്താന്‍ കഴിയാതെ വരുക, ചിലപ്പോള്‍ ശരീരം
മുഴുവനായും തളര്‍ന്നു പോകുക, മുഖം ഒരു വശത്തേയ്ക്ക് കോടിപ്പോകുക,
നടക്കുമ്പോഴും കയറ്റം കയറുമ്പോഴും കിതപ്പ്, എല്ലാ പ്രവര്‍ത്തികളിലും
ഉത്സാഹക്കുറവ്,  എന്നിവയും അമിത കൊളസ്‌ട്രോള്‍ കൊണ്ട് ഉണ്ടാവുന്ന
രോഗങ്ങളാണ്.

കൊളസ്‌ട്രോള്‍ നിയന്ത്രണം

കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിന് പ്രധാനമായും രണ്ട് മാര്‍ഗങ്ങളാണ്
ആയുര്‍വേദം അനുശാസിക്കുóത്. ഔഷധ സേവയും ഔഷധ ചൂര്‍ണ്ണങ്ങള്‍ ഉപയോഗിച്ചു
കൊണ്ടുള്ള തിരുമ്മല്‍.(ഉദ്വര്‍ത്തനം) ഔഷധ സസ്യങ്ങളുടെ ഇലകളോ ഔഷധ
ചൂര്‍ണ്ണങ്ങളോ കൊണ്ട് ഉണ്ടാക്കിയ കിഴി ഉപയോഗിച്ച് വിയര്‍പ്പിക്കല്‍. ശരിയായ
രീതിയിലുള്ള വ്യായാമം, ആഹാരത്തിലൂടെ അധികം കൊഴുപ്പ് ശരീരത്തില്‍
എത്താതിരിക്കാനുള്ള മാര്‍ഗങ്ങള്‍, ജീവിത ശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍.

ചികിത്സാ വിധികള്‍

വരണാദി കഷായം, വരാദി കഷായം, രസോനാദി കഷായം, വ്യോഷാചിത്രകാദി കഷായം,
ദശമൂലഹരീതകി ലേഹ്യം, ത്രിഫല ചൂര്‍ണ്ണം മുതലായവ രോഗിയുടെ
ശരീരപ്രകൃതിക്കനുസരിച്ചും, രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവിനനുസരിച്ചും
വിധിപ്രകാരം സേവിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായകമാകും.
വെളുത്തുള്ളി, നെല്ലിക്ക, പാവയ്ക്ക, കടുക്ക, യവ, അയമോദകം, നീര്‍മരുത്,
വേങ്ങക്കാതല്‍ എന്നിവയ്ക്കും അമിത കൊളസ്‌ട്രോളിനെ കുറയ്ക്കാനുള്ള
കഴിവുണ്ട്്. നീര്‍മരുത്, വേങ്ങക്കാതð എന്നിവ ചതച്ചിട്ട് വെള്ളം തിളപ്പിച്ചു
കുടിക്കുത് ഒരു പരിധിവരെ അമിത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.

ആഹാരകാര്യത്തില്‍ ശ്രദ്ധിക്കുക

ഭക്ഷണ കാര്യത്തില്‍ സസ്യാഹാരങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുക. അവിയലും നാര്
കൂടുതല്‍ð അടങ്ങിയവയ്ക്ക് ഏറ്റവും പ്രാധാന്യം കൊടുക്കുക. നാര് കൂടുതല്‍
അടങ്ങിയ പയറുവര്‍ഗങ്ങള്‍, തവിടുകളയാത്ത ധാന്യങ്ങള്‍ എന്നിവ രക്തത്തിലെ
കൊളസ്‌ട്രോളിനെ നിയന്ത്രിച്ചു നിര്‍ത്തുകയും വിസര്‍ജനത്തെ സഹായിക്കുകയും
ചെയ്യും. കാരറ്റ്, വെളുത്തുള്ളി, ചുവന്നുള്ളി തുടങ്ങിയവ സസ്യാഹാരങ്ങളിലെ
വളരെ ഗുണമുള്ളവയാണ്. ഇവയിലൊക്കെ അടങ്ങിയിരിക്കുന്ന കരോട്ടിനും നിരോക്‌സീകരണ
ഘടകങ്ങളും ആവശ്യത്തില്‍ കൂടുതലുള്ള കൊളസ്‌ട്രോളിനെ പുറം തള്ളാന്‍
സഹായിക്കുകയും ദഹനവ്യവസ്ഥയെ ശരിയാം വണ്ണം പ്രവര്‍ത്തിക്കാന്‍ സഹായിക്കുകയും
ചെയ്യുന്നു. ദഹനത്തിനുശേഷം ബാക്കിവരുന്ന അപകടകാരികളായ കൊളസ്‌ട്രോളിനെ
മലത്തിലൂടെ വിസര്‍ജിക്കുന്നതിനും ഇവ സഹായിക്കുന്നു. കൂടുതല്‍ ഉപ്പും,
മധുരവും ഒഴിവാക്കി പൊണ്ണത്തടി വരാത്ത രീതിയിð ഉയരത്തിനൊത്ത് ശരീരഭാരം
ക്രമീകരിച്ച് നിര്‍ത്തുക. മദ്യപാനം, പുകവലി എന്നിവയുള്ളവര്‍ അവ നിശ്ശേഷം
ഉപേക്ഷിക്കുക.

പകല്‍ ഉറങ്ങാതെയിരിക്കുകയും രാത്രി അധികസമയം ഉറങ്ങാതെ രാവിലെ കൃത്യ സമയത്ത്
എഴുന്നേല്‍ക്കുകയും ചെയ്യുക. കൊളസ്‌ട്രോള്‍ മൂലം പ്രശ്‌നങ്ങളും അപകട
സാധ്യതയും ഉള്ളവര്‍ പരമ്പരാഗത ഭക്ഷണരീതികളും, ജീവിത ശൈലികളും
പിന്‍തുടരുകയും ഭക്ഷണത്തിലൂടെ ലഭിക്കുന്ന  ആകെ ഊര്‍ജ്ജത്തില്‍ മൂന്നിലൊരു
ഭാഗത്തില്‍ താഴെ മാത്രം കൊഴുപ്പില്‍ðനിന്നും ലഭിക്കുന്ന വിധത്തില്‍
ഭക്ഷണക്രമീകരണം നടത്തുകയും വേണം.

പ്രമേഹം മാറാന്‍ മാവില




പ്രമേഹരോഗത്തിന് ധാരാളം പ്രകൃതിദത്ത ചികിത്സകളുണ്ട്. തേന്‍ ഇതിലൊന്നാണ്.
ഡയബെറ്റിസ് കാരണം മധുരം കഴിയ്ക്കാനാവാത്ത പലരും പകരം തേന്‍
ഉപയോഗിക്കാറുണ്ട്.

ഇതില്‍ കാര്‍ബോഹൈഡ്രേറ്റുകളും പ്രമേഹത്തെ ചെറുക്കുന്ന ധാരാളം ധാതുക്കളും
അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ബി6, ബി2, ബി 3, സി എന്നിവയും മാംഗനീസ്,
കോപ്പര്‍, അയേണ്‍, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും തേനില്‍
അടങ്ങിയിട്ടുണ്ട്. ഇത്തരം ധാതുക്കള്‍ പ്രമേഹരോഗികള്‍ക്ക് സഹായകമാണ്. സിങ്ക്
ഇന്‍സുലിന്‍ നേരായ രീതിയില്‍ ഉപയോഗിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുന്നു.

പ്രമേഹരോഗികളുടെ ശരീരത്തില്‍ മുറിവുണ്ടായാല്‍ ഉണങ്ങാന്‍ കൂടുതല്‍ സമയം
പിടിക്കും. തേന്‍ ഇതിന് നല്ലൊരു പ്രതിവിധിയാണ്. മുറിവുണക്കാനുള്ള
പ്രകൃതിദത്തമായ കഴിവ് തേനിനുണ്ട്. അണുബാധയെ ചെറുക്കാനും ശരീരത്തിന്
കൂടുതല്‍ പ്രതിരോധശേഷി നല്‍കാനും തേനിന് സാധിക്കും.

എന്നാല്‍ എല്ലാ പ്രമേഹരോഗികള്‍ക്കും തേന്‍ ഇഫക്ട് ഒരുപോലെ
ആയിരിക്കണമെന്നില്ല. ചിലരുടെ ശരീരം തേനിനാടും പ്രതിരോധം കാണിക്കും. ഇത്തരം
രോഗികളില്‍ തേന്‍ പ്രമേഹപ്രതിവിധിയായി പ്രവര്‍ത്തിക്കണമെന്നില്ല. തേന്‍
കഴിയ്ക്കുന്നതിന് മുന്‍പും കഴിച്ച ശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞും ഷുഗര്‍
ടെസ്റ്റ് നടത്തിയാല്‍ തേന്‍ ഒരാളുടെ ശരീരത്തിലും പഞ്ചസാരയുടെ തോതിലും എന്തു
വ്യത്യാസമാണ് ഉണ്ടാക്കുന്നതെന്നു തിരിച്ചറിയാന്‍ സാധിക്കും.

പ്രമേഹം മാറാന്‍ മാവില

ഇന്ന് സമൂഹത്തിലെ പകുതിയിലേറെ വരുന്നവര്‍ക്ക് ബാധിച്ചിരിക്കുന്ന രോഗമാണ്
പ്രമേഹം. ഈ രോഗത്തിന്റെ പ്രത്യേകത ഒരിക്കല്‍ വന്നാല്‍ പിന്നെ മാറില്ലെന്നതു
തന്നെയാണ്. വൈദ്യശാസ്ത്രത്തില്‍ ഇന്‍സുലിന്‍ കുത്തിവയ്പടക്കമുള്ള
പ്രതിവിധികള്‍ ഇതിനുണ്ട്. ചില വിട്ടു വൈദ്യങ്ങളുമുണ്ട്.

ഉലുവ ഇതിന് പറ്റിയ നല്ലൊന്നാന്തരം മരുന്നാണ്. ദിവസവും 50 ഗ്രാം വീതം ഉലുവ കഴിയ്ക്കുന്നത് ഇതിന് പറ്റിയ നല്ലൊരു പ്രതിവിധിയാണ്.

മാവിലകള്‍ പ്രമേഹം കുറയ്ക്കും. മാവില രാത്രി മുഴുവന്‍ വെള്ളത്തിലിട്ട്
രാവിലെ പിഴിഞ്ഞെടുത്ത് വെറുവയറ്റില്‍ കുടിക്കാം. മാവില ഉണക്കിപ്പൊടിച്ചു
കഴിയ്ക്കുന്നതും ഗുണം ചെയ്യും. നെല്ലിക്കാജ്യൂസും പ്രമേഹത്തിന് പറ്റിയ
മരുന്നാണ്. നെല്ലിക്ക ദിവസവും കഴിയ്ക്കുന്നതു നന്ന്.

ഞാവല്‍പ്പഴം പ്രമേഹമുള്ളവര്‍ കഴിയ്ക്കുന്നത് നല്ലതാണ്. ഇത് ദിവസവും ഒന്നോ
രണ്ടോ കഴിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കും.
പാവയ്ക്കാ നീര് പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താന്‍ വളരെ നല്ലതാണ്. ദിവസവും
രാവിലെ വെറുംവയറ്റിലാണ് ഇത് കഴിയ്‌ക്കേണ്ടത്. പാവയ്ക്ക ഭക്ഷണത്തില്‍
ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.

നടുവേദനയും പ്രധാന കാരണങ്ങളും




യൗവനാരംഭം മുതല്‍ വാര്‍ദ്ധക്യം വരെ ഏതു പ്രായത്തിലുമുള്ളവരെ ബാധിക്കുന്ന
സര്‍വസാധാരണമായ ദുരിതമാണ് നടുവേദന. സ്ത്രീകളിലും പുരുഷന്മാരിലും ഇത്
ഒരുപോലെ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവുന്നു. പുരുഷന്മാരെ അപേക്ഷിച്ച്
സ്ത്രീകില്‍ കൂടുതല്‍ കാലം നടുവേദന നിലനില്‍ക്കുകയും ചെയ്യുന്നു. കഠിനമായ
ജോലി, ആരോഗ്യം,  ഫാഷന്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍
തുടങ്ങിയവയാണ് സ്ത്രീകള്‍ക്ക് നടുവേദനയ്ക്ക് കാരണമാവുന്നത്.

പുരുഷന്മാര്‍ക്ക് പരിക്കുകളും പ്രായപൂര്‍ത്തിയായവരില്‍ 80 ശതമാനത്തോളം
പേരും ഒരിക്കലല്ലെങ്കില്‍ മറ്റൊരവസരത്തില്‍ നടുവേദനയുടെ ബുദ്ധിമുട്ടുകള്‍
അനുഭവിച്ചിട്ടുണ്ടാവുമെന്ന് പഠനങ്ങള്‍ പറയുന്നു. ശരീരം പെട്ടെന്ന് വളയുന്ന
വിധത്തിലും മുന്നോട്ട് ആയല്‍, പുറകോട്ട് വലിയല്‍ എന്നിവ വേണ്ടിവരുന്ന
വിധത്തിലുമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്, ദീര്‍ഘനേരം
ഇരുന്നുകൊണ്ടോ നിന്നുകൊണ്ടോ ജോലി ചെയ്യുന്നവര്‍, കനമുള്ള വസ്തുക്കള്‍
ഉയര്‍ത്തല്‍, വലിക്കല്‍, ശരീരം വളയ്ക്കല്‍ എന്നിവ ജോലിയുടെ ഭാഗമായ
സ്ത്രീകളിലുമാണ് നടുവേദന പെട്ടെന്ന് പിടിപെടുന്നത്.

ഗര്‍ഭാവസ്ഥ, കുട്ടികളെ സംരക്ഷിക്കേണ്ട സമയം, മാസമുറ സമയം, ആര്‍ത്തവം
നിലയ്ക്കുന്ന സമയം എന്നിവയും സ്ത്രീകള്‍ക്ക് നടുവേദന ഉണ്ടാക്കുന്ന
സമയങ്ങളാണ്. ചിലരില്‍ ഹൈഹീല്‍ഡ് ചെരിപ്പും ഇറുക്കം കൂടിയ വസ്ത്രങ്ങളും
നടുവേദനയ്ക്ക് കാരണമാവാറുണ്ട്.
നടുവേദനയുണ്ടാക്കുന്ന കാരണങ്ങള്‍

ഡിസ്ക് സ്ഥാനം തെറ്റല്‍

നടുവേദനയുടെ പ്രധാന കാരണങ്ങളിലൊന്നാണിത്. ഈ അവസ്ഥയില്‍ ഇന്റര്‍
വെര്‍ട്ടിബ്രല്‍ ഡിസ്കിന്റെ പുറംപാട പൊട്ടുന്നു. ജല്ലി പോലുള്ള വസ്തു
പുറത്തേക്ക് ഒഴുകുന്നു.

പേശിവേദന (മസില്‍ എയ്ക്ക്):

വൈറല്‍ ഇന്‍ഫെക്ഷന്‍മൂലം ഉണ്ടാവുന്ന രോഗമാണിത്.

ഓസ്റ്റിയോ പൊറോസിസ് : എല്ല് ശോഷിക്കുന്നതു മൂലം കശേരുക്കളില്‍ സുഷിരങ്ങളുണ്ടാവുന്നു. ഇത് ബലക്ഷയം, ഒടിയല്‍, അംഗഭംഗം എന്നിവക്ക് കാരണമാവുന്നു.

മസ്കുലോ സെ്കലറ്റല്‍ : പേശികള്‍, എല്ല്, സന്ധികള്‍
എന്നിവയിലെ പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാവുന്നത്. പേശിപിടിത്തം, കോച്ചിവലിവ്
എന്നിവ ഉണ്ടാവുന്നു. നട്ടെല്ലിലെ പരിക്കോ, നട്ടെല്ലിനുണ്ടാവുന്ന അമിത
സമ്മര്‍ദമോ മൂലം സംഭവിക്കുന്നു.

സന്ധിവീക്കം (ആര്‍െ്രെതറ്റിസ്)

നട്ടെല്ലിലെ സന്ധികളില്‍ വീക്കമുണ്ടാവുമ്പോള്‍ ഡിസ്കിന്റെ ക്ഷയം മൂലം എല്ല്
വളരാനും ഇത് കശേരുക്കളില്‍ തട്ടി വേദനയുണ്ടാകാനും കാരണമാവുന്നു.

തേയ്മാനം (വിയര്‍ ആന്റ് ടിയര്‍)

പ്രായമാകുന്നതോടെ ഡിസ്കിന്റെ ബലക്ഷയം മൂലം കശേരുക്കള്‍ക്കിടയില്‍
സ്ഏപോഞ്ചുപോലുള്ള ഡിസ്ക് വരണ്ട സ്വഭാവമുള്ളതാവുന്നു. മൃദുസ്വഭാവം
നഷ്ടപ്പെടുന്നു. ബലം കുറയുന്നു.

സ്കാളിയോസിസ് കൈഫോസിസ് : നട്ടെല്ലിന്റെ ക്രമാതീതമായ വളവ്.

ഗൗരവമായ കാരണങ്ങള്‍

നട്ടെല്ലില്‍ ട്യൂമര്‍, ക്ഷയം (ടിബി), ബ്ലാഡര്‍ ഇന്‍ഫക്ഷന്‍
(മൂത്രസഞ്ചിയിലെ അണുബാധ) അണ്ഡാശയ കാന്‍സര്‍, അണ്ഡാശയ മുഴ,ഗര്‍ഭാവസ്ഥ,
വൃക്കരോഗം, ഹൃദ്രോഗം പിള്ളവാതം, ഓസ്റ്റിയോ മലാസിയ വിറ്റാമിന്‍ ഡിയുടെ
കുറവുകൊണ്ട് എല്ലിനുണ്ടാവുന്ന ബലക്ഷയം.

ചെറിയ നടുവേദനയ്ക്കുള്ള പ്രതിവിധികള്‍

വേദന കുറയുംവരെ ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള വേദനാസംഹാരികള്‍ മാത്രം
ഉപയോഗിക്കുക. ചൂട്, തണുപ്പ് (ഐസ്) ഏല്‍പ്പിക്കല്‍ മസാജിങ് (ഉഴിയല്‍)
എന്നിവയും ആശ്വാസമേകും. നടുവിന് ആയാസമുണ്ടാക്കുന്ന ജോലികള്‍
ചെയ്യാതിരിക്കുക. പരിപൂര്‍ണ വിശ്രമം ഒഴിവാക്കണം. വേദന അസഹനീയമാണെങ്കില്‍
ഒന്നോ രണ്ടോ ദിവസം ആവാം. ശരീരഭാരം നിയന്ത്രിക്കുക. ശരിയായ ബാലന്‍സില്‍
നടക്കുക, ഇരിക്കുക. പുറകുവശത്തേയും മുന്‍വശത്തേയും പേശികള്‍ക്ക് വ്യായാമം
നല്‍കുക.  ഭാരമെടുക്കുമ്പോള്‍ ശ്രദ്ധിക്കുക. നടുവേദന തടയാനും
കുറയ്ക്കാനുംഉറപ്പുള്ള, നിരപ്പായ പായ ഉപയോഗിക്കുക. ഏറെ മൃദുവായതോ കഠിനമായതോ
ആയവ നടുവിന് അസ്വസ്ഥതയുണ്ടാക്കുന്നു. കൂനിപ്പിടിച്ചും കമിഴ്ന്നുകിടന്നും
ഉറങ്ങരുത്. ശരിയായ രീതിയില്‍ നിങ്ങള്‍ക്ക് ഇണങ്ങുംവിധം സൗകര്യപ്രദമായി
മാത്രം ഇരിക്കുക. െ്രെഡവ് ചെയ്യുമ്പോഴും അങ്ങനെതന്നെ. തൂങ്ങിയിരിക്കരുത്.
നടു നേരെവരത്തക്കവിധം ദീര്ഘനേരം ഇരിക്കുക.

മസ്തിഷ്കാഘാതവും രോഗകാരണങ്ങളും




തലച്ചോറിന്റെ ഒരു പ്രത്യേക ഭാഗത്തെ പ്രവര്‍ത്തനം പെട്ടെന്ന് നിലയ്ക്കുകയോ
ഭാഗീകമായി നാശം സംഭവിക്കുകയോ ചെയ്യുന്ന രോഗാവസ്ഥയാണ് സ്‌ട്രോക്ക് അഥവാ
മസ്തിഷ്കാഘാതം എന്നു പറയുന്നത്. തലച്ചോറിലെ കോശങ്ങള്‍ക്ക്
പ്രവര്‍ത്തിക്കണമെങ്കില്‍ ആവശ്യത്തിന് ഓക്‌സിജന്‍ സദാ
ലഭിച്ചുകൊണ്ടിരിക്കണം. ഏതെങ്കിലും കാരണവശാല്‍ തലച്ചോറിലേക്കുള്ള
രക്തപ്രവാഹം നിലയ്ക്കുമ്പോള്‍ മസ്തിഷ്ക കോശങ്ങള്‍ക്ക് വേണ്ടത്ര ഓക്‌സിജന്‍
ലഭിക്കാതെവരുന്നു. കോശങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭിക്കാതെ വന്നാല്‍ കോശങ്ങളുടെ
പ്രവര്‍ത്തനം അവതാളത്തിലാവുകയും അവ നശിച്ചുപോവുകയും ചെയ്യുന്നു.
തലച്ചോറിലെ ഏതുഭാഗത്തെ കോശങ്ങള്‍ക്കാണോ ഇത്തരത്തില്‍ നാശമുണ്ടാകുന്നത് ആ
ഭാഗം നിയന്ത്രിക്കുന്ന ശാരീരിക പ്രവര്‍ത്തനങ്ങളും നിലയ്ക്കും. തലച്ചോറിന്റെ
ഇടുതുഭാഗത്തെ കോശങ്ങള്‍ക്കാണ് നാശമുണ്ടാകുന്നതെങ്കില്‍ ശരീരത്തിന്റെ
വലതുഭാഗത്തെയും വലതുഭാഗത്തെ തകരാര്‍ ശരീരത്തിന്റെ ഇടതുഭാഗത്തെയും
ബാധിക്കുന്നു. ഒരിക്കല്‍ നശിച്ചാല്‍ പിന്നീട് ഉണ്ടാകാന്‍ കഴിയാത്തതാണ്
തലച്ചോറിലെ കോശങ്ങള്‍. ഇത് സ്‌ട്രോക്കിന്റെ അപകടസാധ്യത
വര്‍ധിപ്പിക്കുന്നു. തലച്ചോറിലെ കോശങ്ങളിലേക്ക് രക്തമെത്തിക്കുന്ന
ധമനികളില്‍ കൊഴുപ്പടിഞ്ഞ് അവ അടഞ്ഞുപോവുകയും, ധമനികളില്‍ രക്തക്കട്ടവന്നു
തടഞ്ഞ് രക്തപ്രവാഹം നിന്നുപോവുക, ധമനികള്‍ വീര്‍ത്ത് പൊട്ടി
മസ്തിഷ്കത്തില്‍ രക്തസ്രാവമുണ്ടാവുക എന്നീ കാരണങ്ങള്‍കൊണ്ട് സ്‌ട്രോക്ക്
ഉണ്ടാകാം. ഇതില്‍ സാധാരണയായി കണ്ടുവരുന്നത് തലച്ചോറിലേക്ക്
രക്തമെത്തിക്കുന്ന ധമനികളില്‍ രക്തക്കട്ട കൊഴുപ്പ് വന്ന് അടിയുന്നതാണ്.
ഏറ്റവും ഗുരുതരമായി കാണപ്പെടുന്നതും ഇതാണ്. ഈ രക്തസ്രാവം തലച്ചോറിനുള്ളിലോ
മെനിഞ്ചസിന്റെ സ്തരങ്ങള്‍ക്കിടയിലോ മെനിഞ്ചസിനും തലയോട്ടിക്കും ഇടയിലോ
ആവാം. ഇങ്ങനെ രക്തസ്രാവമുണ്ടായി രക്തംകട്ടപിടിക്കുന്നതിനെ സബ്ഡ്യൂറല്‍
ഹെമറ്റോമ എന്നു പറയുന്നു. പ്രധാനമായും രണ്ടു രീതിയിലാണ് സ്‌ട്രോക്ക്
കാണപ്പെടുന്നത്. തലച്ചോറിലേക്കുള്ള രക്തധമനികളില്‍ തടസമുണ്ടായി തലച്ചോറില്‍
രക്തയോട്ടം താല്‍ക്കാലികമായി നിലയ്ക്കുന്നതിന്റെ ഫലമായുണ്ടാകുന്ന
ഇസ്കീമിക് സ്‌ട്രോക്കും അമിതരക്തസമ്മര്‍ദം മൂലം രക്തധമനികള്‍ പൊട്ടി
മസ്തിഷ്കത്തില്‍ രക്തസ്രാവമുണ്ടാകുന്നതിനെത്തുടര്‍ന്നുള്ള ഹെമറാജിക്
സ്‌ട്രോക്കും. ഇവ രണ്ടായാലും തലച്ചോറിലെ കോശങ്ങള്‍ക്ക് നാശം
സംഭവിക്കുന്നു.

ഇടുതു വലതു സ്‌ട്രോക്ക്

മസ്തിഷ്കത്തില്‍ എവിടെയും സ്‌ട്രോക്ക് ഉണ്ടാകാം. വലതുപകുതിയിലാണ്
സ്‌ട്രോക്ക് ഉണ്ടാകുന്നതെങ്കില്‍ ശരീരത്തിന്റെ ഇടതുഭാഗത്തിന്റെ
പ്രവര്‍ത്തനങ്ങളെ ബാധിക്കും. ഇതിനെ ഇടത് ഹെമിപ്ലീജിയ എന്നുപറയുന്നു.
ഇടതുഭാഗത്തുണ്ടാകുന്ന സ്‌ട്രോക്ക് ശരീരത്തിന്റെ വലതുഭാഗത്തെ തളര്‍ത്തും.
ഇതിനെ വലത് ഹെമിപ്ലീജിയ എന്നു പറയുന്നു. സംസാരശേഷി, ഭാഷാശേഷി തുടങ്ങിയ
കഴിവുകളൊക്കെ നിയന്ത്രിക്കുന്ന് ഇടത് മസ്തിഷ്കമായതിനാല്‍ ഇവയെ ബാധിക്കും.
തലച്ചോറിന്റെ പിന്‍ഭാഗമായ സെറിബെല്ലത്തിലും സ്‌ട്രോക്ക് ഉണ്ടാകാറുണ്ട്.
തലച്ചോറിന്റെ ചുവടുഭാഗമായ ബ്രയിന്‍സ്‌റ്റെമിനെ ബാധിക്കുന്ന സ്‌ട്രോക്ക്
ഗുരുതരമാകാറുണ്ട്. ശരീരം മുഴുവന്‍ തളര്‍ന്നുപോകാന്‍ ഇതിടയാക്കും. എല്ലാ
സ്‌ട്രോക്കും ഗുരുതരമാവില്ല. മസ്തിഷകത്തില്‍ ഉണ്ടാകുന്ന തകരാറിന്റെ
തീവ്രതയനുസരിച്ചാണ് അപകടസാധ്യത. മൈനര്‍ സ്‌ട്രോക്കും മേജര്‍ സ്‌ട്രോക്കും
ഉണ്ട്. മേജര്‍ സ്‌ട്രോക്ക് ഉണ്ടായാല്‍ അടിയന്തിര ചികിത്സ
ലഭ്യമാക്കിയില്ലെങ്കില്‍ മരണത്തിനു കാരണമാകാം.

ലക്ഷണങ്ങള്‍ പലത്

പ്രത്യേകിച്ച് മുന്നറിയിപ്പുകളൊന്നും ഉണ്ടാകാതെയാണ് സ്‌ട്രോക്ക്
കടന്നുവരുന്നത്. എന്നാല്‍ വ്യക്തമായ ചില ലക്ഷണങ്ങള്‍ സ്‌ട്രോക്കിനുണ്ട്.
ശരീരഭാഗങ്ങള്‍ക്ക് പെട്ടെന്നുണ്ടാകുന്ന തളര്‍ച്ചയാണ് ഇതില്‍ പ്രധാനം.
ശക്തമായ തലവേദന, നാവു കുഴയുക, സംസാരശേഷി നഷ്ടമാവുക,
ശരീരഭാഗങ്ങളിലുണ്ടാകുന്ന തരിപ്പ്, ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുള്ള
ബുദ്ധിമുട്ട്, നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്തവിധം ബാലന്‍സ് നഷ്ടമാവുക,
ഒരു കണ്ണിന്റെ കാഴ്ചശക്തി പെട്ടെന്ന് കുറയുക, മുഖം വശത്തേക്ക് കോടിപ്പോവുക
തുടങ്ങിയവയാണ് സ്‌ട്രോക്കിന്റെ സാധാരണ ലക്ഷണങ്ങള്‍. ഒരാള്‍ക്ക്
സ്‌ട്രോക്ക് ഉണ്ടായാല്‍ അത് സ്‌ട്രോക്കാണെന്ന് തിരിച്ചറിഞ്ഞ് എത്രയും
വേഗം വൈദ്യസഹായം ലഭ്യമാക്കുകയാണ് വേണ്ടത്. അതിനായി സ്‌ട്രോക്ക്
തിരിച്ചറിയാന്‍ കഴിയണം. സ്‌ട്രോക്ക് മൂലം കുഴഞ്ഞു വീഴുന്നവര്‍ക്ക് ബോധം
നഷ്ടമാകാറില്ല. ശരീരത്തിനുണ്ടാകുന്ന തളര്‍ച്ച ശ്രദ്ധിച്ചാല്‍
സ്‌ട്രോക്കാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കും. ലക്ഷണങ്ങള്‍ കണ്ടാല്‍
എത്രയും വേഗം അത്യാധുനിക ചികിത്സാ സൗകര്യമുള്ള ആശുപത്രികളില്‍ എത്തിക്കണം

കണക്കുകള്‍ ഞെട്ടിക്കുന്നു

സ്‌ട്രോക്ക് മൂലം മരണം സംഭവിക്കുന്നതില്‍ മൂന്നിലൊന്നും വികസ്വര
രാജ്യങ്ങളിലാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഇന്ത്യന്‍ കൗണ്‍സില്‍
ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്കുകള്‍ അനുസരിച്ച് 9.3 ലക്ഷം
സ്‌ട്രോക്ക് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 6.4 ലക്ഷം
ആളുകളുടെ ജീവന്‍ സ്‌ട്രോക്ക് അപഹരിച്ചു. ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍
2015 ആകുമ്പോഴേക്കും 1.6 മില്യന്‍ സ്‌ട്രോക്ക് രോഗികള്‍ ഇന്ത്യയില്‍
ഉണ്ടാകുമെന്ന മുന്നറിപ്പാണ് കൗണ്‍സില്‍ നല്‍കുന്നത്.

ഹൃദ്രോഗവും കാന്‍സറും കഴിഞ്ഞാല്‍ മരണം സംഭവിക്കാവുന്ന ഗുരുതരമായ
രോഗങ്ങളില്‍ മൂന്നാം സ്ഥാനത്താണ് സ്‌ട്രോക്ക്. അതുകൊണ്ടുതന്നെ
സ്‌ട്രോക്കിനെതിരേ കരുതല്‍ ആവശ്യമാണ്. അന്‍പതു വയസിനു മുകളില്‍
പ്രായമുള്ളവരിലാണ് സാധാരണ സ്‌ട്രോക്ക് കണ്ടുവരുന്നത്.

എന്നാല്‍ സമീപകാലത്ത് നാല്‍പ്പതുകളിലും സ്‌ട്രോക്ക് ബാധിക്കുന്നവരുണ്ട്.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്കാണ് സ്‌ട്രോക്ക് സാധ്യത കൂടുതല്‍.

ഹൃദ്രോഗ സാധ്യത കണക്കാക്കും പോലെ ആര്‍ത്തവ വിരാമത്തിനു ശേഷമാണ്
സ്ത്രീകളില്‍ സ്‌ട്രോക്ക് കൂടുതലായും കണ്ടുവരുന്നത്. സ്ത്രീകളിലായാലും
പുരുഷന്മാരിലായാലും പ്രായം കൂടുന്തോറും സ്‌ട്രോക്കിനുള്ള സാധ്യത
വര്‍ധിച്ചുവരികയാണ്

ഹൃദയസംരക്ഷണത്തിന് പോളിപില്‍ ഗുളികകള്‍




അന്‍പത് കഴിഞ്ഞാല്‍പ്പിന്നെ എപ്പോ വേണമെങ്കിലും പൊളിഞ്ഞു വീഴാവുന്ന ഒന്നായി
നമ്മുടെയൊക്കെ ഹൃദയം മാറുന്നുണ്ട്. എപ്പോ വേണമെങ്കിലും അറ്റാക്ക് വരാവുന്ന
ഒരാളായി നമ്മുടെ ജീവിതരീതി നമ്മളെ മാറ്റുന്നുണ്ട്. എന്നാല്‍ അതിനെല്ലാം
ഒരു പരിഹാരമായിട്ടാണ് പോളിപിന്‍ ഗുളികകള്‍ വരുന്നത്. കുറഞ്ഞ വിലയ്ക്ക്
കിട്ടുന്ന പോളിപിന്‍ ഗുളികകള്‍ കഴിച്ചാല്‍ പിന്നെ ഹൃദയത്തിന്റെ
കാര്യത്തില്‍ കാര്യമായൊന്നും ശ്രദ്ധിക്കേണ്ടതില്ലെന്നാണ് ഗവേഷകര്‍
പറയുന്നത്. കൊളസ്‌ട്രോള്‍ കുറയ്ക്കും, രക്തസമ്മര്‍ദ്ദം കുറയ്ക്കും, കൂടാതെ
ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യത കുറയ്ക്കും തുടങ്ങിയ കാര്യങ്ങളാണ്
പോളിപില്‍ എന്ന ഒറ്റ മരുന്നുകൊണ്ട് ഉണ്ടാകാന്‍ പോകുന്നത്. വര്‍ഷം 200,000
പേരാണ് ഹൃദയസംബന്ധമായ അസുഖങ്ങള്‍ മൂലം മരിക്കുന്നത്. എന്നാല്‍ യുകെയിലെ
ഹൃദ്രോഗികളില്‍ എല്ലാവരും ഈ മരുന്ന് ഉപയോഗിച്ചാല്‍ അറ്റാക്ക്
ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ വരുന്നവരുടെ എണ്ണത്തില്‍ നല്ലോരു ശതമാനം
കുറവ് വരുത്താന്‍ സാധിക്കുമെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനിലെ ഗവേഷകര്‍
പറയുന്നു. ഒരു ദിവസത്തെ പോളിപിന്‍ മരുന്നിന് കേവലം 50 പെന്‍സ് മാത്രമാണ്
വില വരുന്നത്. ഇത് കഴിച്ചാല്‍ നല്ല ആശ്വാസമുണ്ടാകുമെന്നാണ് കരുതുന്നത്. ഈ
മരുന്നുമൂലം രക്തസമ്മര്‍ദ്ദം കുറയുന്നു. കൂടാതെ സ്‌ട്രെസ് കുറയുന്നു.
ഇതെല്ലാംകൊണ്ടുതന്നെ കാര്യമായ രീതിയില്‍ ഹൃദ്രോഗങ്ങളെ കൈകാര്യം ചെയ്യാന്‍
സാധിക്കും. മൂന്നുമാസത്തെ പരിശോധനങ്ങള്‍ക്ക് ശേഷമാണ് പോളിപിന്‍
രക്തസമ്മര്‍ദ്ദം കുറയ്ക്കാനും മറ്റും ഉപയോഗിക്കാവുന്ന മരുന്നാണെന്ന്
കണ്ടെത്തിയിരിക്കുന്നു. 39 ശതമാനം കൊളസ്‌ട്രോളും 12 ശതമാനം
രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ ഈ മരുന്നുകൊണ്ട് സാധിക്കുന്നുണ്ട്. ഈ
മരുന്ന് എല്ലാദിവസവും കഴിച്ചാല്‍ ഹൃദ്രോഗ സാധ്യത 72 ശതമാനം കുറവും
പക്ഷാഘാത സാധ്യതയില്‍ 64 ശതമാനം കുറവും വരുത്താന്‍ സാധിക്കും. അന്‍പത് വയസ്
കഴിഞ്ഞവരില്‍ പോളിപിന്‍ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ ഏതാണ്ട് 28 ശതമാനം
പേര്‍ക്കും പ്രയോജനം ലഭിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നാണ്
ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ഡേവിഡ് വാള്‍ഡ് പറഞ്ഞത്. അന്‍പത് വയസ്
കഴിഞ്ഞ 84 സ്ത്രീപുരുഷന്മാരിലാണ് പരീക്ഷണം നടത്തിയത്

ഉപ്പിനെയും ഇനി പ്രമേഹക്കാര്‍ പേടിക്കണം




കൊച്ചുകുട്ടികള്‍ മുതല്‍ ഇന്ന് കണ്ടുവരുന്ന രോഗമാണ് പ്രമേഹം.  പ്രമേഹമെന്ന്
കേള്‍ക്കുമ്പോള്‍ത്തന്നെ മധുരത്തെയാണ് നമ്മള്‍ പേടിക്കുക, കഴിയ്ക്കാന്‍
അതിയായ ആഗ്രഹം തോന്നിയാലും മധുരമൊന്ന് തൊട്ടുനോക്കാന്‍പോലും പാടില്ലെന്നാണ്
പല പ്രമേഹരോഗികള്‍ക്കും കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം.

പ്രമേഹക്കാര്‍ക്ക് ഭക്ഷണത്തിലും നിയന്ത്രണങ്ങളേറെയാണ്. അരിഭക്ഷണം
കഴിക്കരുത്, കപ്പ കഴിക്കരുത് എന്നൊക്കെ വിലക്കും.      പക്ഷേ അരിയല്ലാതെ
മറ്റെന്തെങ്കിലും പാകം ചെയ്ത് കഴിയ്ക്കുകയാണെങ്കില്‍ ഒന്നിനും വിലക്കില്ല.
അതുകൊണ്ടുതന്നെ ഉപ്പും മുളകുമൊക്കെ പാകത്തിന് ചേര്‍ത്ത് മധുരം നഷ്ടപ്പെട്ട
സങ്കടം തീര്‍ക്കാന്‍ പലരും മറ്റു ഭക്ഷണങ്ങള്‍ ആവോളം കഴിയ്ക്കും.    നാരങ്ങാ
വെള്ളം മധുരമിട്ട് കഴിയ്ക്കാനാണ് ആഗ്രഹമെങ്കിലും പറ്റാത്തതിനാല്‍
ഉപ്പിട്ട് കഴിച്ച് മോഹം തീര്‍ക്കും. എന്നാല്‍ ഉപ്പും പ്രമേഹരോഗികള്‍ക്ക്
ശത്രുവാണെന്നാണ് പുതിയ കണ്ടെത്തല്‍. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവു
കുറച്ചാല്‍ ഗുരുതരമായ പ്രശ്‌നങ്ങളില്‍നിന്നു പ്രമേഹരോഗികള്‍ക്ക്
രക്ഷനേടാമത്രേ.    ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹബാധിതരായ 254 പേരില്‍ നടത്തിയ
13 പഠനങ്ങളെ ആസ്പദമാക്കി നടത്തിയ അവലോകനത്തിലാണ് കണ്ടെത്തല്‍. പഠനത്തിനു
വിധേയരായവരോട് ഉപ്പിന്റെ ഉപഭോഗത്തില്‍ വലിയൊരളവു കുറയ്ക്കാന്‍
നിര്‍ദേശിച്ചു. ടൈപ്പ് 1 പ്രമേഹബാധിതര്‍ക്ക് ദിവാസം 9.11 ഗ്രാം, ടൈപ്പ് 2
രോഗികള്‍ക്ക് 2.7 ഗ്രാം എന്നീ അളവിലാണ് ഉപ്പ് ഉപയോഗിക്കാന്‍
നിര്‍ദേശിച്ചിരുന്നത്.    ഉപ്പിന്റെ അമിതമായ ഉപയോഗം ഉയര്‍ന്ന
രക്തസമ്മര്‍ദത്തിനു പ്രധാന കാരണമാകുന്നതായും പ്രമേഹബാധയുള്ളവരില്‍ ഇത്
പക്ഷാഘാതം, ഹൃദയാഘാതം, വൃക്കരോഗം തുടങ്ങി ഗുരുതരമായ
ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായും കണ്ടെത്തി.    
ആരോഗ്യ സംരക്ഷണരംഗത്തു പ്രവര്‍ത്തിക്കുന്ന കോക്രെയ്ന്‍ കൊളാബറേഷന്‍ എന്ന
സംഘടനയുടെ പ്രസിദ്ധീകരണമായ ദി കൊക്രെയ്ന്‍ ലൈബ്രറിയില്‍ പഠനറിപ്പോര്‍ട്ട്
പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗ്യസിനെ തുരത്താന്‍ മാര്‍ഗങ്ങള്‍




വറുത്തതും, മസാല അധികം ചേര്‍ത്തതുമായ ആഹാരം, വളരെ തണുത്ത പാനീയങ്ങള്‍,
പരിപ്പ്, ഉരുളക്കിഴങ്ങ്, ചെറുപഴം എന്നീ ഭക്ഷ്യവസ്തുക്കളുടെ അമിത ഉപയോഗം
മൂലം ഉണ്ടാകുന്ന ഒരു സര്‍വ്വസാധാരണ രോഗമാണ് ഗ്യാസ്ട്രബിള്‍.
സമയനിഷ്ഠയില്ലാത്ത ഭക്ഷണരീതി എന്നിവ ഗ്യാസ് വര്‍ദ്ധിപ്പിക്കും.
വ്യായാമക്കുറവും, സ്ഥിരമായി ഒരിടത്ത് ഇരിക്കുന്ന രീതിയും ഈ രോഗം
ബാധിക്കുവാനുള്ള സാധ്യത കൂടുതലാണ്. മാനസിക സംഘര്‍ഷവും പിരിമുറുക്കവും
അസിഡിറ്റി ഉണ്ടാക്കി ആമാശയത്തില്‍ അള്‍സര്‍ ഉണ്ടാക്കാന്‍ കാരണമാവുന്നു.
മനോവേദനയും പ്രതികാരചിന്തയും ഭീതിയും കാര്‍ന്നുതിന്നുന്ന എത്രയേ പേര്‍
കിട്ടുന്നതെന്തും തിന്നുകയും അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍
കുറേ മരുന്നുകള്‍ വാരി വിഴുങ്ങുകയും ചെയ്യുന്നവരാണ് മിക്കവരും അതില്‍
കൂടുതല്‍ നമ്മള്‍ മലയാളികളുമാണ്. വര്‍ദ്ധിച്ച തോതിലുള്ള ഏമ്പക്കം,
നെഞ്ചെരിച്ചില്‍, വായില്‍ പുളിച്ച വെള്ളം തികട്ടി വരിക, നെഞ്ചില്‍ എന്തോ
ഭാരം കയറ്റിവെച്ചപോലെ തോന്നുക, ഹൃദയം വരിഞ്ഞുമുറുക്കിയിരിക്കുന്നതുപോലെ
സമ്മര്‍ദ്ദം തോന്നുക, ഉദരത്തിന്റെ മുകള്‍ഭാഗത്ത് വേദനയും അസ്വസ്ഥതയും
വീര്‍പ്പുമുട്ടും ഉണ്ടാക്കുക, ചര്‍ദ്ദിക്കാന്‍ തോന്നുക, ദഹനക്കേട്, വായു
കൂടുതലായി പോവുക, ശബ്ദത്തോടെ വളരെ കുറച്ച് ദുര്‍ഗന്ധമുള്ള മലം പോവുക,
മലശോധന തൃപ്തകരമാകാതിരിക്കുക എന്നിവ ഗ്യാസ്ട്രബിളില്‍ കാണുന്ന ചില പ്രധാന
ലക്ഷണങ്ങളാണ്. ഈ രോഗത്തിന്റെ പ്രധാന കാരണം ആമാശയം ശൂന്യമായിരിക്കുകയും
അതിനുള്ളില്‍ അമ്ലദ്രാവകങ്ങള്‍ അമിതമായി സ്രവിക്കുകയും ചെയ്യുന്നതാണ്.

ധൃതിയില്‍ വലിച്ചുവാരിക്കഴിക്കുന്ന ആഹാരവും മസാലയും എരിവും അധികമായി
ചേര്‍ത്ത തുവരപ്പരിപ്പ്, ഉരുളക്കിഴങ്ങ് ഇവ ഉള്‍ക്കൊള്ളുന്ന കറികള്‍
ധാരാളമായി ദിവസവും ഉപയോഗിക്കുന്നതും ഗ്യാസ്ട്രബിള്‍ ഉണ്ടാക്കും. സോഡ, കോള,
തണുത്ത പാനീയങ്ങള്‍, തണുപ്പിച്ച ബിയര്‍ എന്നിവയും ഈ രോഗത്തിന്
കാരണമാവുന്നു. പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍
ആമാശയഗ്രന്ഥികളെ ഉത്തേജിപ്പിച്ച് ഹൈഡ്രോക്ലോറിക്കാസിഡ് സ്രാവം കൂടുതലാക്കി
ഗുരുതരമായ ഗ്രാസ്ട്രബിളിന് കാരണമാവുന്നു. മദ്യത്തിന്റെ നിത്യോപയോഗം
ആമാശയന്തര്‍ഭാഗത്ത് വിക്ഷോഭം ഉണ്ടാക്കി ഗ്യാസ്ട്രബിള്‍ ഉണ്ടാക്കും.



ഇ എസ് ആര്‍ കൂടുന്നെങ്കില്‍ സൂക്ഷിക്കുക..!!




രക്ത പരിശോധനകള്‍ നടത്തുന്ന എല്ലാവര്‍ക്കും സുപരിചിതമായ ഒരു പദമാണ്
ഇ.എസ്.ആര്‍. എന്നത്. എന്നാല്‍ എന്താണ് ഇ.എസ്.ആര്‍ എന്ന് അധികമാര്‍ക്കും
അറിയില്ല. സാധാരണയായി 20 മില്ലീ മീറ്ററില്‍ താഴെയായിരിക്കും ഒരു
വ്യക്തിയുടെ ഇ.എസ്.ആര്‍. ഇതിലധികം വരുന്നത് ശരീരത്തില്‍ ബാധിച്ചിരിക്കുന്ന
ഇന്‍ഫക്ഷന്റെയോ മറ്റു രോഗങ്ങളുടെയോ സൂചന ആയിരിക്കുമെന്നതിനാല്‍
ഡോക്ടര്‍മാര്‍ ഈ പരിശോധനയ്ക്ക് വലിയ പ്രാധാന്യം കല്പിച്ചിരിക്കുന്നു.

എറിത്രോസൈറ്റ് സെഡിമെന്റേഷന്‍ റേറ്റ് എന്നണ് ഇ.എസ്.ആര്‍ എന്ന പദത്തിന്റെ
പൂര്‍ണ്ണരൂപം. രോഗിയുടെ ശരീരത്തില്‍ നിന്നും ശേഖരിച്ച രക്തത്തില്‍ അതു
കട്ടപിടിക്കാതിരിക്കാനുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത ശേഷം ഒരു ചെറിയ
ഗ്ലാസ്സ് ട്യൂബിലൊഴിച്ച് അതു കുത്തനെ നിര്‍ത്തി ചുവന്ന രക്താണുക്കള്‍
അടിയുന്ന സമയം കണക്കാക്കിയാണ് ഇ.എസ്.ആര്‍. നിര്‍ണയിക്കുന്നത്. സ്ത്രീകളില്‍
പുരുഷന്മാരെ അപേക്ഷിച്ച് ഇ.എസ്.ആര്‍. നിരക്ക് കൂടുതലായിരിക്കും. അതു പോലെ
പ്രായം കൂടും തോറും ഇത് കൂടി വരുന്നതായും ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.
എങ്കിലും നിരക്ക് 20 മില്ലീ മീറ്ററില്‍ കൂടുതലാവുകയാണെങ്കില്‍ മറ്റു രോഗ
പരിശോധനകള്‍ വേണ്ടി വരും. ശരീരത്തിലെ ഏതെങ്കിലും ഭാഗങ്ങളിലുണ്ടാകുന്ന
നീര്‍ക്കെട്ട്, ആസ്ത്മ, അലര്‍ജി രോഗങ്ങള്‍ എന്നിവയുള്ളവര്‍ക്ക് ഇ.എസ്.ആര്‍.
കൂടുതലായിരിക്കും. പരിശോധനയില്‍ ഇവയൊന്നുമില്ലെന്നു കണ്ടാല്‍ വാത
സംബന്ധമായ രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, ക്യാന്‍സര്‍ തുടങ്ങിയവ പരിശോധിക്കണം.
ആഴ്ചകളോളം നീണ്ടു നില്‍ക്കുന്ന ചുമയുള്ളവരിലെ കൂടിയ ഇ.എസ്.ആര്‍.
ക്ഷയരോഗത്തിന്റെ ലക്ഷണമായും കാണാറുണ്ട്. രക്തത്തിലെ ചുവന്ന രക്താണുക്കളുടെ
അളവ് കൂടുന്ന പോളിസൈത്തീമിയ ഹൃദയപ്രവര്‍ത്തനങ്ങളിലെ തകരാറുകള്‍ എന്നീ
സാഹചര്യങ്ങളില്‍ ഇ.എസ്.ആര്‍. നിരക്ക് കുറഞ്ഞു വരുന്നതായും കാണാറുണ്ട്.
ചികിത്സയിലിരിക്കുന്ന രോഗികളുടെ രക്തത്തിലെ ഇ.എസ്.ആര്‍. പരിശോധിച്ച് രോഗ
തീവ്രത അളക്കാന്‍ സാധിക്കും. രോഗം കുറയുമ്പോള്‍ ഈ നിരക്കും കുറഞ്ഞു
വരുന്നതായാണ് കണ്ടു വരുന്നത്. മറ്റ് ആരോഗ്യ
പ്രശ്‌നങ്ങളൊന്നുമില്ലാത്തവര്‍ക്കും ചിലപ്പോള്‍ ഇ.എസ്.ആര്‍. കൂടാറുണ്ട്.
അത്തരക്കാര്‍ വിദഗ്ധ പരിശോധന നടത്തി രോഗങ്ങളൊന്നുമില്ലെന്ന് ഉറപ്പു
വരുത്തേണ്ടതാണ്. രക്തം നിറച്ച് കുത്തനെ നിര്‍ത്തുന്ന ട്യൂബിന്റെ നേരിയ
ചെരിവു പോലും പരിശോധനാ ഫലത്തെ ബാധിച്ചേക്കുമെന്നതിനാല്‍ വളരെ സൂക്ഷ്മത
ആവശ്യമുള്ള ഒരു പരിശോധനാ പ്രക്രിയയാണിത്. ഇതുകൊണ്ടാണ് ഒരേ ലാബില്‍ തന്നെ
പരിശോധിക്കാതെ വിവിധ ലാബുകളില്‍ രക്ത പരിശോധന നടത്തണമെന്ന് ഡോക്ടര്‍മാര്‍
സാധാരണയായി നിര്‍ദ്ദേശിക്കാറുള്ളത്

Thursday, January 12, 2012

ദിവസം ഒരുമിനിറ്റ് വ്യായാമം ചെയ്താല്‍ ടൈപ്പ് 2 പ്രമേഹത്തെ തടയാo


 ഏറെപ്പേരെ അലട്ടുന്നൊരു ആരോഗ്യപ്രശ്നമാണ് പ്രമേഹം പലപ്പോഴും ഭകഷണം ക്രമീകരിക്കാത്തതിന്‍െറയും വ്യായാമക്കുറവിന്‍െറയുമെല്ളാം ഭാഗമായിട്ടാണ് പ്രമേഹം ഉണ്ടാവുന്നത്. പ്രമേഹചികിത്സയുടെ കാര്യത്തിലും ഇത് വരാതിരിക്കാന്‍ സ്വീകരിക്കേണ്ട കാര്യങ്ങളിലും ഭകഷണക്രമീകരണത്തിനും വ്യായാമത്തിനും ഏറെ പ്രാധാന്യമുണ്ട്.

എന്നാല്‍ ഭകഷണം ക്രമീകരിച്ചാലും വ്യായാമം ഒട്ടും വയ്യെന്നതാണ് പലരുടെയും നിലപാട്. എന്നാല്‍ ഒരു പുതിയ പഠനത്തില്‍ പറയുന്നത് ദീര്‍ഘനേരത്തേ വ്യായാമം ആവശ്യമില്ള, ദിവസം ഒരുമിനിറ്റ് എന്ന നിലയിലെങ്കിലും വ്യായാമം ചെയ്താല്‍ അത് സാധാരണ കണ്ടുവരുന്ന ടൈപ്പ് 2 പ്രമേഹത്തെ അകറ്റിനിര്‍ത്തുമെന്നാണ്.

ബാത്ത് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ദിവസം 20സെക്കന്‍റ് സൈക്കിള്‍ വ്യായാമത്തില്‍ ഏര്‍പ്പെടാന്‍ പറയുന്നത്. ആഴ്ചയില്‍ മൂന്നു ദിവസത്തില്‍ ഇങ്ങനെ വ്യായാമം ചെയ്യണമെന്നും ഗവേഷകര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള പഠനത്തിന്‍െറ ഭാഗമായി ഇത്തരത്തില്‍ വ്യായാമം ചെയ്തവരില്‍ ഇന്‍സുലിന്‍െറ പ്രവര്‍ത്തനത്തില്‍ ആറ് ആഴ്ചകൊണ്ട് 28ശതമാനം പുരോഗതിയാണത്രേ കണ്ടത്.

നമ്മുടെ മസിലുകളില്‍ ശേഖരിക്കപ്പെട്ടിരിക്കുന്ന പഞ്ചസാരയായ ഗ്ളക്കോജന്‍ സൈക്കിള്‍ വ്യായാമത്തിനിടെ ഉപയോഗിക്കപ്പെടുകയാണ്. അതുവഴിയാണ് ഇന്‍സുലിന്‍െറ പ്രവര്‍ത്തനത്തില്‍ ഫലപ്രദമായ മാറ്റമുണ്ടാകുന്നത്. വ്യായാമം കഴിയുമ്പോള്‍ മസിലുകള്‍ക്ക് വീണ്ടും രകതത്തില്‍ നിന്നും ഗ്ളൈക്കോജന്‍ ശേഖരിക്കേണ്ടിവരുന്നു. അങ്ങനെ വരുമ്പോള്‍ രകതത്തിലെ പഞ്ചസാര വേണ്ടവിധത്തില്‍ ഊര്‍ജ്ജമായി ശരീരം ഉപയോഗിക്കുന്നു. ഇത് പ്രമേഹത്തെ തടയാന്‍ സഹായിക്കും ഗവേഷകര്‍ പറയുന്നു.

പേരയ്ക്ക - മലബന്ധത്തിനെതിരെ നല്ലൊരു ഔഷധമാണ്.


കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരുന്ന ഒരു പ്രധാന പഴവര്‍ഗ വിളയാണ്
പേര. ഇന്ത്യയൊട്ടാകെ 30,000 ഹെക്ടര്‍ സ്ഥലത്ത് ഇത് കൃഷി ചെയ്യുന്നു.
സ്വദേശം അമേരിക്കയാണ്. 'മിര്‍ട്ടേസിയം' സസ്യകുടുംബത്തില്‍പ്പെട്ട ഇതിന്റെ
ശാസ്ത്രനാമം 'സിഡിയം ഗ്വാജാവ' എന്നാണ്.

മിക്കവാറും എല്ലാത്തരം മണ്ണിലും വളരുമെങ്കിലും ചുവന്ന, മഞ്ഞകലര്‍ന്ന നല്ല നീര്‍വാഴ്ചയുള്ള പശിമരാശി മണ്ണാണ് പേരയ്ക്ക് അനുയോജ്യം.



അലഹബാദ്
സഫേദ, സര്‍ദാര്‍ (ലക്നോ 49), നാഗപ്പൂര്‍ സീഡ്ലെസ്, ബാംപൂര്‍, ധര്‍വാര്‍,
അന്ദ്രാ മൃദുല, ആര്‍ക്ക അമൂല്യ, റെഡ് ഫ്രഷഡ്, ആപ്പിള്‍ കളേര്‍ഡ്, പിയര്‍
ഷേപ്ഡ് എന്നിവയാണ് പേരയിലെ പ്രധാന ഇനങ്ങള്‍. കുരു ഇല്ലാത്ത ഇനങ്ങളും ഇന്ന്
വിപണിയിലുണ്ട്. ഏറെ പ്രിയമുള്ളവ വെളുത്തതും ചുവന്നതുമായ ഇനങ്ങളാണ്.



ജൂണ്‍-
ജൂലായ് മാസങ്ങളാണ് തൈകള്‍ നടാന്‍ യോജിച്ച സമയം. പതിവച്ച തൈകളാണ്
സാധാരണയായി നടാന്‍ ഉപയോഗിക്കുന്നത്. തൈകള്‍ നടാന്‍ ആറ് സെ.മീ അകലത്തില്‍
ഒരു മീറ്റര്‍ നീളം, വീതി, താഴ്ച എന്നിവയുള്ള കുഴികളാണ് എടുക്കുന്നത്.
ഇതില്‍ മേല്‍മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവയിട്ട് നിറച്ചതിനു ശേഷം
മധ്യഭാഗത്ത് തൈ നടണം. ഉണങ്ങിയ ഇലകള്‍കൊണ്ട് ചുറ്റും പുതയിടണം.
വേനല്‍ക്കാലത്ത് ജലസേചനം നടത്തുകയും വേണം.



ചെടിയുടെ
ചുവട്ടില്‍ നിന്ന് ഒരു മീറ്റര്‍ ഉയരം വരെ വളരുന്ന പാര്‍ശ്വ ശിഖരങ്ങള്‍
കോതിക്കളയണം. നട്ട് മൂന്ന്- നാല് വര്‍ഷമാകുമ്പോള്‍ കായ് പിടിച്ചുതുടങ്ങും.
കായ് പിടിത്തം വര്‍ദ്ധിപ്പിക്കാനും കായികവളര്‍ച്ച ക്രമീകരിക്കാനും
പ്രൂണിംഗ് നടത്താവുന്നതാണ്.



പത്തുവര്‍ഷം പ്രായമുള്ള ചെടിയില്‍ നിന്ന് 500 മുതല്‍ 800 വരെ കായ്കള്‍ ലഭിക്കും. മുപ്പത് വര്‍ഷം വരെ ആദായകരമായ വിളവ് ലഭിക്കും.



പേരയ്ക്ക
കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഒരുപോലെ പ്രിയങ്കരമാണ്. ഇതില്‍
പ്രോട്ടീന്‍, കൊഴുപ്പ്, നാരുകള്‍, അന്നജം, കാല്‍സ്യം, വിറ്റാമിനുകള്‍,
ഇരുമ്പ്, സോഡിയം, സള്‍ഫര്‍ എന്നിവ അടങ്ങിയിരിക്കുന്നു. മലബന്ധത്തിനെതിരെ
ഇത് നല്ലൊരു ഔഷധമാണ്.

കപ്പളങ്ങ -വീട്ടുവളപ്പില്‍ നന്നായി വളരുന്ന പഴവര്‍ഗ വിള






വീട്ടുവളപ്പില്‍ നന്നായി വളരുന്ന ഒരു പഴവര്‍ഗ വിളയാണ് പപ്പായ. പോഷകമൂല്യം ഏറെയുള്ള ഒരു നാടന്‍ പഴമാണ് ഇത്. പപ്പയ്ക്ക, കപ്പക്ക, ഓമക്ക, കപ്പളങ്ങ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. അമേരിക്കയാണ് ജന്മദേശം. ഇതിന്റെ ശാസ്ത്രനാമം: 'കരിക്ക പപ്പയ' എന്നാണ്.



നല്ല നീര്‍വാഴ്ചയുള്ള പശിമരാശി മണ്ണാണ് പപ്പായ കൃഷിക്ക് ഉത്തമം. സമുദ്രനിരപ്പില്‍ നിന്ന് 1500 മീറ്റര്‍ ഉയരം വരെയുള്ള പ്രദേശങ്ങളില്‍ പപ്പായ വളരും. ശക്തിയേറിയ കാറ്റ് ഇതിന്റെ കൃഷിക്ക് അനുകൂലമല്ല. അനുകൂലമായ താപനില 22- 26 ഡിഗ്രി. വീട്ടുവളപ്പില്‍ നന്നായി വളരുന്ന ഒരു പഴവര്‍ഗമാണ് പപ്പായ.



വാഷിംഗ്ടണ്‍ ഹണി ഡ്യൂ, കൂര്‍ഗ് ഹണി ഡ്യൂ, പൂസ നണ്‍ഹ, പൂസ ജയന്റ് എന്നിവയാണ് പ്രധാന ഇനങ്ങള്‍. സി.ഒ 2, സി.ഒ 5 എന്നിവ പപ്പായിന്‍ ഉത്പാദനത്തിന് യോജിച്ച ഇനങ്ങളാണ്.



പപ്പായയില്‍ ആണ്‍, പെണ്‍ വേവ്വേറെയുണ്ട്. ചെടികള്‍ പൂത്തുകഴിഞ്ഞാല്‍ മാത്രമേ ഇത് തിരിച്ചറിയാന്‍ കഴിയുകയുള്ളൂ. എന്നാല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യുമ്പോള്‍ 10 പെണ്‍ ചെടികള്‍ക്ക് ഒരു ആണ്‍ചെടി എന്ന തോതില്‍ നിലനിറുത്തണം. കൂര്‍ഗ് ഹണിഡ്യൂ എന്ന ഇനത്തില്‍ ആണ്‍, പെണ്‍ പൂക്കള്‍ ഒരേ ചെടിയില്‍ത്തന്നെ കണ്ടുവരുന്നു.



വിത്തു പാകി തൈ പറിച്ചുനടണം. ഏപ്രില്‍- മേയ് മാസങ്ങളില്‍ വിത്ത് പാകാം. ഒരു ഹെക്ടറിന് 250 - 500 ഗ്രാം വിത്ത് ആവശ്യമായി വരും. 4- 6 ആഴ്ച പ്രായമാകുമ്പോള്‍ തൈകള്‍ പറിച്ചുനടാന്‍ പാകമാകും. വേനല്‍ക്കാലത്ത് നനയ്ക്കേണ്ടതാണ്. റിംഗ് ജലസേചനരീതിയാണ് നല്ലത്.



കായയ്ക്ക് 4- 5 കിലോഗ്രാം വരെ തൂക്കം വരും. കറിവയ്ക്കാനായി മൂപ്പെത്തുന്നതിനു മുന്‍പായി പറിച്ചെടുക്കണം. പച്ച പപ്പായയില്‍ ചെറിയ പോറലുകള്‍ ഉണ്ടാക്കിയാല്‍ അതില്‍ നിന്ന് പാല്‍ പോലെ കറ ഒലിച്ചുവരും. ഇത് ശേഖരിച്ചെടുത്ത് ഉണക്കിയാല്‍ കിട്ടുന്നതാണ് പപ്പായിന്‍. ഇത് വളരെയേറെ ഔഷധഗുണമുള്ളതും ച്യൂയിംഗം നിര്‍മ്മാണത്തിന് അത്യന്താപേക്ഷിതവുമാണ്.



പപ്പായ കൃഷി പ്രോത്സാഹിപ്പിക്കുന്നതു വഴി കുറഞ്ഞ ചെലവില്‍ ഗുണമേന്മയേറിയ ഒരു പഴവര്‍ഗം നമുക്ക് ലഭിക്കുന്നു.