News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Showing posts with label രോഗങ്ങള്‍. Show all posts
Showing posts with label രോഗങ്ങള്‍. Show all posts

Thursday, January 26, 2012

മത്തിയുടെ ഗുണങ്ങള്‍


ആരോഗ്യപരമായ
ജീവിതത്തെക്കുറിച്ചാലോചിക്കുമ്പോള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നാണ്
ഇക്കാര്യത്തില്‍ ഭക്ഷണത്തിനുള്ള പങ്ക്. ഭക്ഷ്യവസ്തുക്കളുടെ ദൗര്‍ലഭ്യവും
വിലക്കയറ്റവും നിലനില്‍ക്കുന്ന ഇക്കാലത്ത് സാധാരണക്കാരനെ സംബന്ധിച്ച്
പോഷകവും സമീകൃതവുമായ ഒരു 'മെനു' തയ്യാറാക്കുക അത്ര എളുപ്പമല്ല. എന്നാല്‍
വിലക്കയറ്റവും ക്ഷാമവും മായം ചേര്‍ക്കലുമൊക്കെ അതിന്റെ ഉച്ചകോടിയില്‍
എത്തിനില്ക്കുമ്പോഴും അവന്റെ സഹായത്തിനെത്തുന്ന ഒന്നാണ് പാവപ്പെട്ടവന്റെ
മത്സ്യമായ മത്തി. രുചി, പോഷണം, വിലക്കുറവ് എന്നിവ പരിഗണിക്കുമ്പോള്‍
സസ്യേതര ഭക്ഷ്യവസ്തുക്കളില്‍ മുന്‍പന്തിയിലാണ് മത്തിയുടെ സ്ഥാനം.

അല്പം ചരിത്രം

മലയാളത്തില്‍
മത്തിയെന്നും ചാളയെന്നും അറിയപ്പെടുന്ന ഈ മത്സ്യത്തിന്റെ ഇംഗ്ലീഷ് നാമധേയം
സാര്‍ഡീന്‍ എന്നാണ്. ഇറ്റലിക്കു സമീപമുള്ള 'സാര്‍ഡീന' എന്ന ദ്വീപിന്റെ
പേരില്‍നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. ഈ ദ്വീപിനു ചുറ്റുമുള്ള കടലില്‍
മത്തിയുടെ വന്‍തോതിലുള്ള ശേഖരം എല്ലായ്‌പ്പോഴും കണ്ടുവരുന്നതിനാലാണ്
മത്തിക്ക് 'സാര്‍ഡീന്‍' എന്ന പേരുവന്നത്.

ആഗോളതലത്തില്‍ ഈ
ചെറുമത്സ്യത്തിനുള്ള ജനപ്രീതിക്ക് ഒരു വലിയ അളവുവരെ നെപ്പോളിയന്‍
ചക്രവര്‍ത്തി കാരണമായിട്ടുണ്ടെന്ന് പറയപ്പെടുന്നു. ടിന്നിലടച്ച മത്തിയുടെ
ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് അദ്ദേഹം വലിയ പങ്കുവഹിച്ചിരുന്നത്രെ.
ആദ്യമായി ടിന്നിലടച്ചു സൂക്ഷിക്കപ്പെട്ട മത്സ്യവും മത്തിയാണെന്ന് ചരിത്രം
പറയുന്നു. അറ്റലാന്റിക് സമുദ്രവും പസഫിക് സമുദ്രവും മത്തിയുടെ മുഖ്യ
ഉറവിടങ്ങളാണ്.

പോഷകഗുണങ്ങള്‍

'വില തുച്ഛം, ഗുണം മെച്ചം' എന്ന ചൊല്ല് ഏറെ സാര്‍ഥകമാണ് മത്തിയുടെ കാര്യത്തില്‍.

ഒമേഗ-3 ഫാറ്റി ആസിഡ്:

മത്തിയുടെ
ഗുണങ്ങള്‍ പറയുമ്പോള്‍ ആദ്യം പറയേണ്ടത് ഓമേഗ-3 ഫാറ്റി
ആസിഡിനെക്കുറിച്ചാണ്. ഹൃദ്രോഗികളുടെ ശരാശരി പ്രായം കുറഞ്ഞുവരുന്ന
ഇക്കാലത്ത് ഇത് ഏറെ പ്രസക്തവുമാണ്. മത്തിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന
ഈ ഘടകം ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ ഏറെ നല്ലതാണെന്ന് നിരവധി
പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്ന
നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുകയും ചീത്ത കൊളസ്‌ട്രോളിന്റെ അളവ്
കുറയ്ക്കുകയും ചെയ്യും. കൂടാതെ ട്രൈഗ്ലിസറൈഡുകളുടെ അളവും രക്തസമ്മര്‍ദവും
കുറയ്ക്കാനും ഒമേഗ-3 ഫാറ്റി ആസിഡ് സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ധമനികളുടെ ഭിത്തിയുടെ കനം കൂടുന്നത് തടയുന്നതിലും ശരിയായ ഹൃദയതാളം
നിലനിര്‍ത്തുന്നതിലും ഇതിന് പങ്കുണ്ട്.

പ്രോട്ടീന്‍:

ശരീരകോശങ്ങളുടെ
വളര്‍ച്ചയ്ക്കും തേയ്മാനം പരിഹരിക്കുന്നതിനും അത്യാവശ്യമായ പ്രോട്ടീന്‍
മത്തിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതേസമയം, കാര്‍ബോഹൈഡ്രേറ്റിന്റെ
സാന്നിധ്യം തീര്‍ത്തും കുറവായത് ശരീരഭാരം നിയന്ത്രിക്കുന്നതിന്
സഹായിക്കുകയും ചെയ്യുന്നു. ശരാശരി ഉപഭോഗത്തില്‍ ഒരുനേരം 37 ഗ്രാം
പ്രോട്ടീന്‍ മത്തിയില്‍നിന്നു കിട്ടുന്നതായാണ് കണക്ക്.

കാല്‍സ്യവും ഫോസ്ഫറസും:

എല്ലിന്റെയും
പല്ലിന്റെയും ഉറപ്പിന് ഇവ രണ്ടും അത്യാവശ്യമാണ്. പതിവായി മത്തി
കഴിക്കുന്നത് ഉറപ്പുള്ള എല്ലും പല്ലും നിലനിര്‍ത്താനും ഓസ്റ്റിയോ പൊറോസിസ്
(എല്ലിന്റെ ഉറപ്പുകുറയുന്ന ഒരുതരം രോഗം) തടയാനും സഹായിക്കുന്നു.
മേല്‍
വിവരിച്ച ഗുണങ്ങള്‍ കൂടാതെ ബുദ്ധി വികാസത്തിനും മത്തി ഏറെ നല്ലതാണ്.
കുട്ടികളുടെ ബുദ്ധിവികാസത്തിന് നെല്ലിക്ക ചേര്‍ത്തരച്ച മത്തിക്കറി
നല്ലതാണെന്ന് പഴമക്കാര്‍ പറയാറുണ്ട്.


 ഇവിടെയും ഒമേഗാ -3 ഫാറ്റി ആസിഡിന്റെ ഗുണമാണ് കാണുന്നത്.

തലച്ചോറിന്റെ
ഭാരത്തിന്റെ ഒരു നല്ല ശതമാനവും ഒമേഗാ-3 ഫാറ്റി ആസിഡാണ് എന്ന്
കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബുദ്ധി, ഓര്‍മ, പഠനോത്സുകത, ശ്രദ്ധ
എന്നിവയ്ക്ക് മൂര്‍ച്ചകൂട്ടാന്‍ മത്തി ഭക്ഷണത്തില്‍
ഉള്‍പ്പെടുത്തുന്നതുമൂലം സാധിക്കും. കൂടാതെ വന്‍കുടലിലെ കാന്‍സറിനു
കാരണമാകുന്ന ഒരു ജനിതക വസ്തുവിനെതിരെ പ്രവര്‍ത്തിക്കാനുള്ള ഒമേഗാ-3 ഫാറ്റി
ആസിഡിന്റെ കഴിവുകൊണ്ട് ഇത്തരം കാന്‍സര്‍ നിരക്ക് കുറയ്ക്കാനും ഈ
ചെറുമത്സ്യം സഹായിക്കുന്നു. ത്വക്കിന്റെ സ്‌നിഗ്ധതയും ഈര്‍പ്പവും
നിലനിര്‍ത്താനും ഇതിന് കഴിവുണ്ട്. ഒമേഗ-3 ആസിഡിന്റെ ഇത്തരം ഗുണങ്ങളൊക്കെ
അടങ്ങിയ ടൂണ (ചൂര) മത്സ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ മത്തിക്ക് മറ്റൊരു
ഗുണം കൂടിയുണ്ട്. ഇതില്‍ സമുദ്രജലത്തില്‍ നിന്നുകിട്ടുന്ന മെര്‍ക്കുറി
പോലുള്ള വിഷാംശം തീരെ കുറവാണ്. വിറ്റാമിന്‍ ഡിയും വളരെ കൂടിയ അളവില്‍
മത്തിയിലുണ്ട്.

ഹൃദ്രോഗം ഉള്ളവരും ഹൃദ്രോഗത്തെ
ചെറുക്കുവാനാഗ്രഹിക്കുന്നവരും ആഴ്ചയില്‍ രണ്ടുപ്രാവശ്യമെങ്കിലും മത്തി
ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. പക്ഷേ, മത്തി
പൊരിച്ചുകഴിക്കുമ്പോള്‍, മത്തിയുടെ ഈ ഗുണങ്ങളൊക്കെ കിട്ടുമെങ്കിലും
പൊരിക്കുന്ന എണ്ണയുടെയും ചൂടാക്കുമ്പോള്‍ എണ്ണയ്ക്കുണ്ടാകുന്ന
രാസമാറ്റങ്ങളുടെയും ഫലമായി മൊത്തത്തില്‍ വിപരീതഫലമാണ് ഉണ്ടാവുക. അതുകൊണ്ട്
മത്തി കറിവെച്ചുതന്നെ കഴിക്കുവാന്‍ ശ്രമിക്കുക. ഹൃദ്രോഗികള്‍ക്കു കൂടി
സുരക്ഷിതമായി കഴിക്കാവുന്ന ഒരു മത്തിക്കറിയുടെ പാചകക്കുറിപ്പ്
താഴെക്കൊടുക്കുന്നു.

മത്തി വെട്ടിക്കഴുകി വരഞ്ഞത്-അരക്കിലോ,
മുളകുപൊടി- ഒരു ടേബിള്‍സ്​പൂണ്‍, മഞ്ഞള്‍പൊടി- അര ടീസ്​പൂണ്‍, മല്ലിപ്പൊടി-
ഒരുടീസ്​പൂണ്‍, തക്കാളി (ചെറുത്)- 2 എണ്ണം അരിഞ്ഞത്, കറിവേപ്പില-1
കതിര്‍പ്പ്, കുടംപുളി- 2 ചുള, ഉപ്പ്- പാകത്തിന്, ഇഞ്ചി- ഒരിഞ്ച് കഷണം
കൊത്തിയരിഞ്ഞത്, വെളുത്തുള്ളി- നാലഞ്ച് അല്ലി ചതച്ചത്, ചെറിയ ഉള്ളി-
അഞ്ചാറെണ്ണം ചെറുതായി അരിഞ്ഞത്. പച്ചമുളക് (ചെറുത്)- 2 എണ്ണം നെടുവെ
പിളര്‍ന്നത്.

മേല്‍പ്പറഞ്ഞ ചേരുവകള്‍ ഒരല്പം വെള്ളംചേര്‍ത്ത്
മത്തിയില്‍ തിരുമ്മിപ്പിടിപ്പിക്കുക. ശേഷം മത്തി മൂടിനില്‍ക്കാന്‍ മാത്രം
വേണ്ട വെള്ളമൊഴിച്ച് മണ്‍ചട്ടിയില്‍ ചെറുതീയില്‍ അടച്ചുവേവിക്കുക.
മത്തിക്കറി റെഡി.

Monday, January 23, 2012

പച്ചക്കറികള്‍ പല രോഗങ്ങളും ശമിപ്പിക്കും




നാം നിത്യേന ഉപയോഗിക്കുന്ന പച്ചക്കറികള്‍ പല രോഗങ്ങളും ശമിപ്പിക്കും
പാവയ്ക്ക:
പാവയ്ക്കയും
അതിന്റെ ഇലയും 'സോറിയാസിസ്' എന്ന ത്വക്‌രോഗത്തിന് വളരെയധികം ഫലം ചെയ്യുന്ന
ഒറ്റമൂലിയാണ്. പാവയ്ക്ക കറിവെച്ച് കൂട്ടുന്നതും പച്ചയായി കഴിക്കുന്നതും
ഒരുപോലെ നല്ലതാണ്. പാവയ്ക്ക പിഴിഞ്ഞ് നീര് രണ്ടൗണ്‍സ് വീതം രണ്ടു നേരം
കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഏറെ ഗുണം ചെയ്തുകാണാറുണ്ട്. ഇതേ
ചികിത്സാരീതി മഞ്ഞപ്പിത്തം ശമിക്കാനും ഫലപ്രദമാണ്.

കോളിഫ്ലാവര്‍:
കോളിഫ്ലാവര്‍
കൊണ്ട് സൂപ്പുണ്ടാക്കി അതില്‍ ശര്‍ക്കരചേര്‍ത്ത് കഴിച്ചാല്‍ മുലപ്പാല്‍
വര്‍ധിക്കുന്നതാണ്. അതുപോലെ കോളിഫ്ലാവര്‍ നിത്യേന കഴിക്കുന്ന ഭക്ഷണത്തില്‍
ഉള്‍പ്പെടുത്തുന്നത് രക്തപിത്തം നിയന്ത്രണവിധേയമാക്കും.

കോവയ്ക്ക:
കോവയ്ക്ക
എന്നും കഴിക്കുക. തോരന്‍ വെച്ചോ മെഴുക്കുപുരട്ടിയാക്കിയോ. പച്ചയ്ക്ക്
സാലഡാക്കി കഴിക്കുന്നതാണ് ഏറ്റവും നല്ലത്. രോഗപ്രതിരോധശേഷി
വര്‍ധിപ്പിക്കുന്നതിനും ശരീരമാലിന്യങ്ങളെ അകറ്റുന്നതിനും സഹായിക്കും.

ചീര:
ചീരയില
ഇടിച്ച് പിഴിഞ്ഞ നീരും, ഇളനീര്‍ വെള്ളവും തുല്യ അളവില്‍ ചേര്‍ത്ത് ആറ്
ഔണ്‍സ് വീതം നിത്യവും രണ്ടുനേരമായി കഴിച്ചാല്‍ മൂത്രനാളീവീക്കം
മാറിക്കിട്ടും. ശരിയായ ശോധന ലഭിക്കുന്നതിനുവേണ്ടി ഏവര്‍ക്കും
ആശ്രയിക്കാവുന്ന ഇലക്കറിയാണ് ചീര. 'സോറിയാസിസ്' നിയന്ത്രണവിധേയമാക്കാനും
ചീര സഹായിക്കും.

വെണ്ടയ്ക്ക:

മൂക്കാത്ത വെണ്ടയ്ക്ക ദിവസവും 100 ഗ്രാം എടുത്ത് സ്വല്പം പഞ്ചസാര
ചേര്‍ത്ത് കഴിച്ചാല്‍ ശരീരം നല്ലപോലെ പുഷ്ടിപ്പെടും. ബുദ്ധിശക്തി
വര്‍ധിക്കാനും വെണ്ടയ്ക്ക നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്
ഉപകരിക്കും. ഇളയ വെണ്ടയ്ക്ക വേവിച്ച് അതിന്റെ ആവിയേറ്റാല്‍ ഒച്ചയടപ്പ്
മാറിക്കിട്ടുന്നതാണ്.

പടവലങ്ങ:
പടവലങ്ങ
ഇടിച്ചുപിഴിഞ്ഞ നീര് തലയില്‍ തേച്ചാല്‍ മുടികൊഴിച്ചില്‍ ശമിക്കും. ഇത്
താളിപോലെ നിത്യവും ഉപയോഗിക്കുക. പടവലങ്ങ കൊത്തമല്ലിയോടൊപ്പം
വേവിക്കുമ്പോള്‍ ഉണ്ടാകുന്ന വെള്ളം തേനും പഞ്ചസാരയും ചേര്‍ത്ത് കഴിച്ചാല്‍
ഛര്‍ദിയും അതിസാരവും ശമിക്കുന്നതാണ്.

കാബേജ്:
പ്രമേഹരോഗികള്‍ക്ക്
ദിവസവും കഴിക്കാവുന്ന ഒരു ഇലക്കറിയാണ് കാബേജ്. പ്രമേഹത്തെ നിയന്ത്രിച്ച്
ശരീരാരോഗ്യം കൈവരിക്കാന്‍ കാബേജ് ഉപകരിക്കും. 'സോറിയാസിസിന് കാബേജ്
വേവിച്ച് പശുവിന്‍പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് പല രോഗികളിലും ഫലപ്രദമായി
കണ്ടിട്ടുണ്ട്.

കുമ്പളങ്ങ:

കുമ്പളങ്ങാത്തൊലിയുടെ രണ്ടൗണ്‍സ് നീരില്‍ 300 മില്ലിഗ്രാം കുങ്കുമപ്പൂവും
വരിനെല്ലിന്റെ പതിനഞ്ച് ഗ്രാം തവിടും ചേര്‍ത്ത് കാലത്തും അതേ പ്രകാരം
വൈകുന്നേരവും കഴിക്കുകയാണെങ്കില്‍ പ്രമേഹരോഗം നിയന്ത്രണവിധേയമാകും.

കാരറ്റ്:
കാരറ്റ്
നീരും അതിന്റെ പകുതി ആട്ടിന്‍പാലും കാല്‍ഭാഗം ആട്ടിന്‍ തൈരും ചേര്‍ത്ത്
കാലത്തും അതേ പ്രകാരം വൈകുന്നേരവുംകഴിച്ച് ശീലിച്ചാല്‍ രക്തദൂഷ്യം
ശമിക്കും.

പ്രമേഹത്തെ പ്രതിരോധിക്കാന്‍ നാട്ടുചെടികള്‍



പാവയ്ക്ക, നെല്ലിക്ക, കുമ്പളങ്ങ, കോവയ്ക്ക തുടങ്ങി എളുപ്പം കിട്ടുന്ന നിരവധി പച്ചക്കറികളും നാട്ടുചെടികളും പ്രമേഹത്തെ പ്രതിരോധിക്കുമെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്

ചികില്‍സാ രീതികള്‍
ആയൂര്‍വേദം പ്രമേഹ ചികിത്സയെ വ്യക്തികള്‍ തോറും വിഭിന്നമായി ചെയ്യേണ്ടതാണ്. ..അനുകൂലമായ ജനിതകവും അനുയോജ്യമല്ലാത്ത ഭക്ഷണക്രമവും പ്രമേഹത്തെ ഇന്ത്യയില്‍ സര്‍വസാധാരണമാക്കിത്തീര്‍ത്തിട്ടുണ്ട്. മൂത്രം അധികമായി പോകുന്ന അസുഖം എന്ന് പൗരാണിക വൈദ്യശാസ്ത്രം സൂചിപ്പിക്കുന്ന പ്രമേഹത്തിന് പ്രകൃതിയില്‍ തന്നെ നിരവധി ഔഷധങ്ങളുണ്ട്. കയ്പുരസം ഈ 'മേഹ'ത്തിന് ഒരു പ്രതിവിധിയായി വരും എന്ന വിശ്വാസത്തില്‍ തന്നെ പല ഔഷധികളും ഉടലെടുത്തിട്ടുണ്ട്. 'കയ്ച്ചിട്ട് ഇറക്കാന്‍' ബുദ്ധിമുട്ടിയിട്ടും പാവക്കാനീരും ഉലുവക്കഞ്ഞിയും നാം പ്രമേഹത്തെ പുറന്തള്ളാന്‍ കഴിച്ചുവരുന്നു. വളരെക്കാലങ്ങള്‍ക്കു ശേഷം അടുത്തിടെ നടന്ന പരീക്ഷണങ്ങളെല്ലാം തന്നെ നമ്മുടെ നാട്ടുവൈദ്യത്തെയും പാരമ്പര്യവൈദ്യത്തെയും ശാസ്ത്രീയമായി അംഗീകരിക്കുകയും ശരിവെക്കുകയുമാണു ചെയ്തിട്ടുള്ളത്. പച്ചക്കറികള്‍ ആഹാരത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്താം. ചികിത്സക്ക് ഔഷധങ്ങളായി സസ്യങ്ങളെ ഉപയോഗിക്കുന്നതിനു മുന്‍പ് വിദഗേ്ധാപദേശം തേടിയിരിക്കണം.

പാവയ്ക്ക
കാരവേലം ഹിമം ഭേദീ ലഘുതിക്തം ചവാതളം
ജാര പിത്ത കഫാ സ്രഘ്‌നം പാണ്ഡു മേഹ കൃമീന്‍ ഹരാല്‍'-ഭാവപ്രകാശം (15, അഉ)
ഭാവപ്രകാശത്തിനു പുറമെ രാജനിഘണ്ടു, നിഘണ്ടു രത്‌നാകരം, ഖൈമദേവ നിഘണ്ടു എന്നിവയിലും പാവയ്ക്ക പ്രമേഹത്തിന് ഔഷധമായി പറയുന്നുണ്ട്. നാട്ടുവൈദ്യവും പ്രമേഹത്തിന് പാവയ്ക്കനീര് നിര്‍ദ്ദേശിക്കുന്നു. നാട്ടിന്‍പുറങ്ങളില്‍ നല്ലൊരു പങ്ക് പ്രമേഹരോഗികളും ഇതിന്റെ ജ്യോൂസ് ഉപയോഗിക്കുന്നുണ്ട്. കയ്പുരസമുള്ള പാവയ്ക്കക്ക് ശരീരത്തിലെ മധുരത്തിനെ കുറയ്ക്കാനുള്ള കഴിവുണ്ടോ? പരീക്ഷണങ്ങള്‍ കാണിക്കുന്നത് ഉണ്ട് എന്നാണ്. ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ 1989ല്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം പാവയ്ക്കാനീരിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സാധിക്കും എന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. ഫൈറ്റോതെറാപിയ ജേണല്‍ (1991), പ്ലാന്റ മെഡ് ജേണല്‍ (1993), എതേ്‌നാഫാം ജേണല്‍ (1994) എന്നിവയിലും ഇതിന്റെ ഗുണത്തെ ശരിവെക്കുന്ന പഠനങ്ങള്‍ വന്നിട്ടുണ്ട്.

ഉലുവ
ഉലുവക്കഞ്ഞി കുടിക്കാത്ത പ്രമേഹരോഗികള്‍ കുറവായിരിക്കും. നാട്ടിന്‍പുറങ്ങളില്‍ സര്‍വസാധാരണമാണ് ഈ ഔഷധം. ഭാവപ്രകാശ നിഘണ്ടുവില്‍ പ്രമേഹ(മധുമേഹ)ഹരം എന്ന പരാമര്‍ശം ഉലുവയ്ക്ക് നല്‍കിയിട്ടുണ്ട്. എലികളില്‍ നടത്തിയ വിവിധ പരീക്ഷണങ്ങളില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിന് ഉലുവക്ക് കഴിയും എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ദിവസവും 25100 ഗ്രാം ഉലുവ ഉപയോഗിക്കുന്നത് പ്രമേഹത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ബയോമെഡിസിന്‍ (1990), ഓറിയന്റല്‍ (1990), ഫൈറ്റോതര്‍ (1994), പ്ലാന്റ മെഡ് (1995) എന്നീ ജേണലുകളില്‍ ഉലുവയുടെ പ്രമേഹഹര സ്വഭാവത്തെ കുറിച്ചുള്ള പഠനങ്ങള്‍ വന്നിട്ടുണ്ട്. പൊടിച്ച് പൊടിയായി ഉപയോഗിക്കുകയോ കഞ്ഞിവച്ച് കുടിക്കുകയോ ചെയ്യുന്നതാണ് അത്യുത്തമം.
നാട്ടുചികില്‍ത്സ ഫലപ്രദം

എലികളില്‍ നടത്തിയ പരീക്ഷണങ്ങളും ഈ പഠനത്തിനു പിന്‍ബലമായിട്ടുണ്ട്. എങ്കിലും ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും എന്ന ഒരഭിപ്രായവും വിദഗ്ധര്‍ക്കിടയിലുണ്ട്. കൂടുതല്‍ പഠനങ്ങള്‍ ഈ സസ്യത്തില്‍ നടന്നുവരുന്നു.

കൊത്തമല്ലി
അരക്കപ്പ് കൊത്തമല്ലിയുടെ ഇലകളുപയോഗിച്ചുണ്ടാക്കിയ ജ്യോൂസ് എന്നും രാവിലെ കഴിക്കുന്നത് പ്രമേഹത്തിന് വളരെ നല്ലതാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 2030 ദിവസത്തിനുള്ളില്‍ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം കുറയുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കറിവേപ്പില
കറിവേപ്പില യുടെ ഇലകള്‍ വെറുതെ ചവയ്ക്കുന്നതോ ഇല പിഴിഞ്ഞെടുത്ത നീര് ഉപയോഗിക്കുന്നതോ പ്രമേഹത്തിന് ഉത്തമമാണെന്ന പാരമ്പര്യ അറിവ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ജേണല്‍ ഓഫ് ബയോകെമിസ്ട്രിയില്‍ 1995ല്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എലികളില്‍ നടത്തിയ പഠനം കറിവേപ്പിലക്ക് പ്രമേഹത്തെ ചെറുക്കാന്‍ കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

മഞ്ഞള്‍
അഷ്ടാംഗഹൃദയം, മദനപാല നിഘണ്ടു, രാജനിഘണ്ടു, ഭാവപ്രകാശം തുടങ്ങിയ ആയുര്‍വേദ ഗ്രന്ഥങ്ങളിലെല്ലാം പ്രമേഹത്തിന് മഞ്ഞള്‍ ഔഷധിയാണെന്ന് പറയുന്നുണ്ട്. ഇന്ത്യന്‍ ഡ്രഗ്‌സില്‍ (1990) വന്ന പഠനം സൂചിപ്പിക്കുന്നത് മഞ്ഞളിന് രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കുന്നതിനുള്ള കഴിവുണ്ട് എന്നാണ്. പൊടിച്ച മഞ്ഞളിനോടൊപ്പം അല്‍പം ഉപ്പുചേര്‍ത്ത് സേവിക്കുവാനാണ് നാട്ടുവൈദ്യം പറയുന്നത്.

കൂവള ഇല
മുമ്പ് തൊടികളില്‍ ധാരാളമായി ഉണ്ടായിരുന്ന കൂവളത്തിന്റെ ഇല പിഴിഞ്ഞെടുത്ത നീര് പ്രമേഹശമനത്തിന് നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായി ഉപയോഗിച്ചിരുന്നു. ഇതിന് ഇന്‍സുലിന് തുല്യമായ കഴിവുണ്ട് എന്ന് ശാസ്ത്രീയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ ജേണല്‍ ഓഫ്എക്‌സപരിമെന്റല്‍ ബയോളജി (1993), ആംല ബുള്ളറ്റിന്‍ (1993) എന്നിവയിലെല്ലാം ഈ സസ്യത്തിന്റെ പ്രമേഹഹര സ്വഭാവത്തെ കുറിച്ചുള്ള പഠനങ്ങള്‍ വന്നിട്ടുണ്ട്.

ഞാവല്‍
ഞാവല്‍ വ്യാപകമായി പ്രമേഹത്തിന് ഉപയോഗിച്ചിരുന്നു. കായയും വിത്തുമാണ് രോഗശമനത്തിനു സ്വീകരിച്ചിരുന്നത്. വിത്ത് ഉണക്കിപ്പൊടിച്ചത് രണ്ടോ മൂന്നോ ഗ്രാം വീതം ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി ദിവസം മൂന്നോ നാലോ പ്രാവശ്യം ഉപയോഗിക്കുന്നത് പ്രമേഹത്തിന് ഗുണം ചെയ്യുമെന്ന് നാട്ടുവൈദ്യം പറയുന്നു. കൂടാതെ ഇതിന്റെ പഴത്തിനും പ്രമേഹനാശനത്തിന് സാധിക്കുമെന്ന് കരുതിപ്പോരുന്നു. ഇതിന്റെ വിത്ത് പൊടിച്ചതിനും ഇലകള്‍ക്കും പ്രമേഹത്തെ ചെറുക്കാന്‍ കഴിവുണ്ടെന്ന് ശാസ്ത്രീയ പഠനങ്ങള്‍ വന്നിട്ടുണ്ട്.

മാന്തളിര്‍
മാവിന്റെ തളിരിലകള്‍ പ്രമേഹത്തെ ചെറുക്കുന്നതിന് സഹായിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഇതിന്റെ നിത്യോപയോഗം തടി കുറയ്ക്കുന്നതിനാല്‍ നല്ല ആരോഗ്യമുള്ളവര്‍ക്കു മാത്രമേ ഇത് ആയുര്‍വേദ ആചാര്യന്മാര്‍ നിര്‍ദേശിക്കാറുള്ളൂ.

നെല്ലിക്ക
'മേഹേഷു ധാത്രീ നിശാ...' നെല്ലിക്കയെപ്പറ്റി അഷ്ടാംഗഹൃദയത്തില്‍ അഗ്രൗഷധങ്ങളുടെ ഗണത്തില്‍ പറയുന്നു. കൂടാതെ രാജനിഘണ്ടു, ചരകം, നിഘണ്ടു രത്‌നാകരം, ചികിത്സാമഞ്ജരി മുതലായ ഗ്രന്ഥങ്ങളിലും നെല്ലിക്ക പ്രമേഹത്തിന് ഉത്തമമാണെന്ന് പറയുന്നുണ്ട്. ഒരു ടേബിള്‍ സ്​പൂണ്‍ നെല്ലിക്കജ്യോൂസ് ദിവസവും രണ്ടുനേരം പതിവായി കഴിക്കുന്നത് ശരീരത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് അനുഭവങ്ങളില്‍ നിന്ന് ആചാര്യന്മാര്‍ പറയുന്നു. നെല്ലിക്ക ഉപയോഗിച്ചുള്ള ഔഷധങ്ങള്‍, ലേഹ്യങ്ങള്‍, ചമ്മന്തി തുടങ്ങിയവയും ഉത്തമം തന്നെ. പച്ചയ്ക്കു തിന്നുന്നതും വളരെ നന്ന്.

വെള്ളുള്ളി
വെള്ളുള്ളി പതിവായി ഉപയോഗിക്കുന്നവര്‍ക്ക് പ്രമേഹത്തെ ചെറുക്കാന്‍ സാധിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇവയ്ക്ക് പരിധി ഉള്ളതിനാലും സൂചനകള്‍ കുറവായതിനാലും ഇത് ഒരു ചികിത്സാമാര്‍ഗമായി സ്വീകരിക്കുന്നത് ആശാവഹമായിരിക്കുകയില്ല.

കോവയ്ക്ക
കോവയ്ക്ക പതിവായി ഉപയോഗിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കും. എലികളില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ ഇത് ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടുണ്ട്. കോവയ്ക്ക പ്രമേഹരോഗികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. നാട്ടില്‍ സുലഭമായി ലഭിക്കുന്ന കോവയ്ക്ക കറികളുടെ ഭാഗമായും തോരന്‍ വെച്ചും കഴിക്കാം. കോവയ്ക്ക പച്ചയ്ക്കു തിന്നുന്നത് വിറ്റാമിന്‍ സി. പോലുള്ള പല ജീവകങ്ങളും നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും.

കീഴാര്‍നെല്ലി
കീഴാര്‍നെല്ലി യുടെ ഇലകള്‍ക്ക് പ്രമേഹത്തെ ചെറുക്കാനുള്ള കഴിവുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു ഗ്രാം വീതം ദിവസത്തില്‍ മൂന്നുപ്രാവശ്യം മൂന്നുമാസം വരെ പ്രമേഹരോഗികള്‍ക്ക് നല്‍കിയതില്‍ നിന്നും ആശാവഹമായ ഫലമാണ് ലഭിച്ചതെന്ന് 1995ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ആയുര്‍വേദ സിദ്ധ സെമിനാറില്‍ അവതരിപ്പിച്ച ഒരു പ്രബന്ധം വെളിപ്പെടുത്തുന്നുണ്ട്. എങ്കിലും നാട്ടുവൈദ്യം ഈ സസ്യത്തെ പ്രമേഹത്തിനെതിരായി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല.

തുളസി
തുളസി നീര് രക്തത്തിലെ അധികമുള്ള പഞ്ചസാരയെ ഇല്ലാതാക്കുമെന്ന് പഠനങ്ങള്‍ വഴി തെളിയിക്കപ്പെട്ടിട്ടുണ്ട്. ശരീരത്തിന് നിരവധി ഗുണം ചെയ്യുന്ന തുളസിനീര് പ്രമേഹത്തിനുള്ള പ്രതിവിധിയായി മാത്രം ഉപയോഗിക്കുന്നത് പൂര്‍ണമായ ആശ്വാസത്തിന് ഉപയോഗപ്പെടണമെന്നില്ല.

കടലകളും ഉള്ളിവര്‍ഗങ്ങളും
മുകളില്‍ വിശദമായി വിവരിച്ച സസ്യങ്ങള്‍ക്കു പുറമെ താമര , കറുപ്പ് , മാതളം , ചായ , കണിക്കൊന്നവേര് , കിരിയാത്ത് , കറ്റാര്‍വാഴ , കരുവേലന്‍ , അനാട്ടോ , ആര്യവേപ്പ് , ബോഗന്‍വില്ലയുടെ ഇലകള്‍ , മുള്ള്‌വേങ്ങ , ജമന്തി , കറുവപ്പട്ട , ജീരകം , പ്ലാശ് , കടല , നിലക്കടല , സോയാബീന്‍ , ഉഴുന്ന് ,ഉള്ളിവര്‍ഗങ്ങള്‍ , കൊത്തവര തുടങ്ങിയവക്കെല്ലാം പ്രമേഹത്തിനെതിരായി പ്രവര്‍ത്തിക്കുന്നതിന് കഴിവുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ഇത്തരം ലഘുവിദ്യകള്‍ സ്വീകരിച്ച് അതുകൊണ്ടുതന്നെ പ്രമേഹത്തെ നിയന്ത്രിക്കാനാവും എന്നു കരുതുന്നതും ശരിയല്ല. ചികിത്സകളുടെയും ജീവിതരീതിയുടെയും ഭാഗമായി ഇവയെ ഉള്‍പ്പെടുത്തുന്നത് രോഗനിയന്ത്രണത്തില്‍ ഏറെ ഗുണകരമാവുമെന്നേയുള്ളൂ.

പ്രമേഹം


പ്രമേഹം : ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ശരീരഭാഗമായ പാന്‍ക്രിയാസിലെ ഐലറ്റ്‌സ് ഓഫ്
ലാംഗര്‍ഹാന്‍സിലെ ബീറ്റാകോശങ്ങള്‍ നശിച്ചുപോകുന്നതാണ് ഈ രോഗത്തിന്റെ കാരണം
എന്നാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. എന്തുകൊണ്ടാണ് ഈ ബീറ്റാകോശങ്ങള്‍
നശിക്കുന്നത് എന്നതിന് തൃപ്തികരമായ ഒരുത്തരം ഇനിയും കണ്ടെത്തേണ്ടതുണ്ട്.

ശരീരത്തിന്റെ
പ്രതിരോധവ്യവസ്ഥ 'അബദ്ധ'ത്തില്‍ ചില കോശങ്ങളെ നശിപ്പിച്ചു കളയുന്ന
പ്രത്യേക രോഗാവസ്ഥയായ ഓട്ടോ ഇമ്യൂണ്‍ ഡിസീസ് ആണിതെന്ന് കരുതുന്നു. ചില
അജ്ഞാത വൈറസുകളുടെ ആക്രമണമാണ് ടൈപ്പ് 1 പ്രമേഹത്തിനു കാരണം എന്നു
കരുതുന്നവരുമുണ്ട്. ഏതവസ്ഥയിലും ഇതിനുള്ള ചികിത്സ ഇന്‍സുലിന്‍ കുത്തിവെപ്പു
തന്നെയാണ്.

ടൈപ്പ് 2 പ്രമേഹം

സാധാരണ
നാം കാണുന്ന പ്രമേഹരോഗികളില്‍ 90-95 ശതമാനവും ഈ വിഭാഗത്തില്‍പ്പെട്ടവരാണ്.
ടൈപ്പ് 2 ഇനത്തില്‍പ്പെട്ട പ്രമേഹമാണ് ജീവിതശൈലിരോഗം. പാരമ്പര്യമായി
പകര്‍ന്നു കിട്ടുന്നതും ഈ രോഗാവസ്ഥതന്നെ. ജീവിതശൈലി, പാരമ്പര്യം, ഭക്ഷണരീതി
തുടങ്ങിയ കാര്യങ്ങളൊന്നും ടൈപ്പ് 1 പ്രമേഹത്തിന്റെ കാര്യത്തില്‍
പ്രധാനമല്ല. ടൈപ്പ് 2ന്റെ കാര്യത്തില്‍ ഇവ സര്‍വപ്രധാനമാണ്.

പൊതുവെ
25-30 വയസ്സിനു മുകളില്‍ പ്രായമുള്ളവരിലാണ് ഈ രോഗാവസ്ഥ കാണാറുള്ളത്. മുമ്പ്
35 വയസ്സിനു മുകളില്‍ എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍, 18-20
വയസ്സില്‍തന്നെ ടൈപ്പ് 2 പ്രമേഹം വരുന്നത്
അസാധാരണമല്ലാതായിത്തീര്‍ന്നിട്ടുണ്ട്. പാരമ്പര്യം, ജീവിതശൈലിയിലും
ഭക്ഷണശൈലിയിലുമുള്ള മാറ്റങ്ങള്‍, വ്യായാമക്കുറവ്, പൊണ്ണത്തടി
തുടങ്ങിയവയൊക്കെയാണ് വളരെ നേരത്തെ തന്നെ പ്രമേഹം ബാധിക്കാനുള്ള
മുഖ്യകാരണങ്ങള്‍.

ശരീരപ്രവര്‍ത്തനത്തിന്
ആവശ്യമായ ഊര്‍ജം ലഭിക്കുന്നത് നാം കഴിക്കുന്ന ആഹാരത്തിലെ അന്നജത്തില്‍
നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തില്‍
കലരുന്നു. രക്തത്തില്‍ കലര്‍ന്ന ഗ്ലൂക്കോസിനെ ശരീരകലകളുടെ
പ്രവര്‍ത്തനത്തിനുപയുക്തമായ വിധത്തില്‍ കലകളിലേക്കെത്തിക്കണമെങ്കില്‍
ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ സഹായം കൂടിയേ തീരൂ. ഇന്‍സുലിന്‍ ഹോര്‍മോണ്‍
അളവിലോ ഗുണത്തിലോ കുറവായാല്‍ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം
കുറയുന്നു. ഇത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ നില കൂടാന്‍ കാരണമാകും.
രക്തഗ്ലൂക്കോസിന്റെ അളവ് ഒരുപരിധിയിലധികമായാല്‍ മൂത്രത്തില്‍ ഗ്ലൂക്കോസ്
കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം.

പ്രമേഹം എത്രതരം

ജീവിതശൈലിയിലെ
പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന മഹാരോഗങ്ങളിലൊന്നാണ് പ്രമേഹം. ലോകത്ത് ഇന്ന്
ഏറ്റവുമധികം പരീക്ഷണനിരീക്ഷണങ്ങള്‍ നടക്കുന്ന ചികിത്സാമേഖലകളിലൊന്ന്
പ്രമേഹത്തിന്‍േറതാണെന്നു പറയാം. അനുദിനമെന്നോണം പുതിയ മരുന്നുകളും
രോഗത്തെക്കുറിച്ചുള്ള പുതിയ പുതിയ കാഴ്ചപ്പാടുകളും വന്നുകൊണ്ടിരിക്കുന്നു
ഇപ്പോള്‍.



ഇന്‍സുലിന്‍ ഹോര്‍മോണിന്റെ കുറവുമൂലമോ ഇന്‍സുലിന്റെ പ്രവര്‍ത്തനമാന്ദ്യം
മൂലമോ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുന്നതിന്റെ ഫലമായി
ഉണ്ടാകുന്ന പലവിധ രോഗലക്ഷണങ്ങളുടെ ഒരു സമുച്ചയമാണ് പ്രമേഹം എന്നു പറയാം.
പ്രമേഹത്തെ പ്രൈമറി ഡയബറ്റിസ് എന്നും സെക്കന്‍ററി ഡയബറ്റിസ് എന്നും
രണ്ടുതരത്തില്‍ പറയാറുണ്ട്.

പ്രൈമറി: പ്രത്യേക കാരണങ്ങളോ രോഗങ്ങളോ ഒന്നുമില്ലാതെ നേരിട്ടു പ്രമേഹം വരുന്ന സ്ഥിതിയാണ് പ്രൈമറി ഡയബറ്റിസ്.

സെക്കന്‍ററി: മറ്റെന്തെങ്കിലും രോഗാവസ്ഥയുടെ തുടര്‍ച്ചയായോ ചികിത്സാവേളയിലോ ഒക്കെയുണ്ടാകുന്ന പ്രമേഹമാണ് സെക്കന്‍ററി. ഇത് പൊതുവെ കുറവാണ്.

ഇക്കൂട്ടത്തില്‍
പൊതുവെ നാം പരിഗണിക്കുന്നതും വളരെ വ്യാപകമായി കണ്ടുവരുന്നതും പ്രൈമറി
ഡയബറ്റിസ് അഥവാ പ്രാഥമിക പ്രമേഹമാണ്. ഇതുതന്നെ രണ്ടു തരത്തിലുണ്ട്.
ചികിത്സയ്ക്ക് നിര്‍ബന്ധമായും ഇന്‍സുലിന്‍ വേണ്ടിവരുന്ന ടൈപ്പ് 1 പ്രമേഹവും
ഇന്‍സുലിന്‍ കുത്തിവെപ്പില്ലാതെ തന്നെ ചികിത്സകളിലൂടെ
നിയന്ത്രിച്ചുനിര്‍ത്താവുന്ന ടൈപ്പ് 2 പ്രമേഹവും.

ടൈപ്പ് 1 പ്രമേഹം

പൊതുവില്‍
കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ഈ രോഗം കൂടുതലായി കാണുന്നത്. 35-40
വയസ്സിനു മുകളിലുള്ളവരില്‍ ടൈപ്പ് 1 പ്രമേഹം കാണുന്നത് അത്യപൂര്‍വമാണ്.
ആകെയുള്ള പ്രമേഹരോഗികളില്‍ നാലഞ്ചു ശതമാനം പേരാണ് ഈ വിഭാഗത്തില്‍
പെടുന്നത്. കുട്ടികളില്‍ വളരെ കൂടുതലായി കാണുന്ന രോഗമായതുകൊണ്ട് ഇതിനെ
ജുവനെയില്‍ ഡയബറ്റിസ് എന്നും പറയാറുണ്ട്.

മുമ്പ് ഇന്‍സുലിന്‍
ആശ്രിതപ്രമേഹം എന്നു വിളിച്ചിരുന്നത് ഈ രോഗത്തെയാണ്. ഇന്‍സുലിന്‍
കണ്ടുപിടിക്കുന്നതിനു മുമ്പ് ഈ വിഭാഗത്തില്‍പ്പെട്ട രോഗികളെല്ലാവരുംതന്നെ
വളരെ നേരത്തെ മരിച്ചുപോകുമായിരുന്നു. എന്നാല്‍ ഇന്ന് ഈ വിഭാഗക്കാര്‍ക്ക്
ഇന്‍സുലിന്‍ ചികിത്സയിലൂടെ രോഗത്തെ ഫലപ്രദമായി നിയന്ത്രിച്ച് സാധാരണപോലെ
ജീവിക്കാന്‍ കഴിയുന്നുണ്ട്. എങ്കിലും ഫലപ്രദമായി നിയന്ത്രിച്ചില്ലെങ്കില്‍
പ്രമേഹത്തിന്റെ സങ്കീര്‍ണതകളിലേക്ക് എത്തിച്ചേരാനുള്ള സാധ്യത
വളരെക്കൂടുതലാണ്.

പൊതുവില്‍, മെലിഞ്ഞ ശരീരവും അമിത ദാഹം, അമിതമായ
മൂത്രം തുടങ്ങിയ അസ്വസ്ഥതകളും ഇവരില്‍ കാണാറുണ്ട്. ഡയബറ്റിക് കീറ്റോ
അസിഡോസിസ് എന്ന സങ്കീര്‍ണാവസ്ഥ ഇക്കൂട്ടരില്‍ എളുപ്പം വന്നുപെടാറുണ്ട്.


 അവലംബം:
മാതൃഭൂമി ആരോഗ്യമാസിക



 

Thursday, January 12, 2012

കണിക്കൊന്ന കഷായം രക്തശുദ്ധിക്ക്


മലയാളിയുടെ ഐശ്വര്യമാണ് കണിക്കൊന്ന. കൊന്നപ്പൂവിന് നാട്ടിലായാലും മറുനാട്ടിലായാലും വിഷു ആഘോഷവുമായി അഭേദ്യമായ ബന്ധമുണ്ട്. വിഷുദിവസം പ്രഭാതത്തില്‍ കണിയൊരുക്കാന്‍ കൊന്നപ്പൂ കൂടിയേ തീരൂ.
കണിക്കൊന്ന പൂക്കുന്നത് വിഷുക്കാലത്താണ് (മാര്‍ച്ച്- ഏപ്രില്‍). ഇലകള്‍ കൊഴിഞ്ഞുപോകുകയും മരം മുഴുവന്‍ മഞ്ഞപ്പൂ ചൂടിനില്‍ക്കുകയും ചെയ്യുന്ന കാഴ്ച വളരെ മനോഹരവും ആകര്‍ഷകവുമാണ്. 15 മീറ്ററോളം ഉയരത്തില്‍ വളരുന്ന കൊന്നയുടെ പൂക്കള്‍ കുലകളായി കാണപ്പെടുന്നു. 'ലെഗുമിനേസിയേ' എന്ന സസ്യകുടുംബത്തില്‍പ്പെട്ട ഈ ഉദ്യാനവൃക്ഷം ഇന്ത്യയില്‍ എല്ലായിടത്തും കണ്ടുവരുന്നു. ശാസ്ത്രനാമം കാസിയഫിസ്റ്റുല (ഇദററയദ ബയറര്‍ന്‍വദ). മഴയുടെ വരവ് കണക്കാക്കാന്‍ കര്‍ഷകര്‍ പണ്ടുമുതലേ ഈ മരത്തെ ആശ്രയിച്ചിരുന്നു. കൊന്നമരം നേരത്തേ പൂത്താല്‍ മഴ നേരത്തേ ലഭിക്കുമെന്നും പൂക്കാന്‍ വൈകിയാല്‍ മഴ വൈകുമെന്നും കര്‍ഷകര്‍ വിശ്വസിക്കുന്നു.

ഔഷധ ഗുണം
കണിക്കൊന്നയ്ക്ക് വളരെയേറെ ഔഷധമൂല്യവുമുണ്ട്. കണിക്കൊന്ന കഷായം രക്തശുദ്ധിക്ക് നല്ലതാണ്. കൂടാതെ ത്വക്ക് രോഗങ്ങള്‍, ഉദരരോഗങ്ങള്‍, വാതം എന്നിവയ്ക്കുള്ള ഔഷധങ്ങളുടെ നിര്‍മ്മാണത്തിനും ഇത് ഉപയോഗിക്കുന്നു. കണിക്കൊന്നയുടെ വേരിലും തൊലിയിലും ടാനിന്‍ എന്ന രാസഘടകവും പള്‍പ്പില്‍ പെക്ടിന്‍, മ്യൂസിലേജ് എന്നിവയും അടങ്ങിയിട്ടുണ്ട്. കൊന്നത്തൊലി, ത്രിഫലത്തോട്, ചന്ദനം, മുന്തിരി ഇവ സമം ചേര്‍ത്ത് തയ്യാറാക്കുന്ന കഷായം മൂത്രസംബന്ധമായ അസുഖങ്ങള്‍ക്ക് ശമനമുണ്ടാക്കും. കുരുകളഞ്ഞ പള്‍പ്പ് പാലില്‍ കാച്ചി പഞ്ചസാര ചേര്‍ത്ത് കഴിക്കുന്നത് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഉണ്ടാകുന്ന മലബന്ധത്തിന് പരിഹാരമാണ്. അശ്വഗന്ധാരിഷ്ടത്തിന്റെ ഒരു പ്രധാന ചേരുവ കണിക്കൊന്നയാണ്.

തലവേദന, മലബന്ധം, കരള്‍വീക്കം തുടങ്ങിയവയ്ക്ക് നെല്ലിക്ക


പ്രകൃതി മനുഷ്യന് നല്‍കിയ അനുഗ്രഹമാണ് നെല്ലിക്ക. ജീവകം സി കൂടിയ അളവില്‍ അടങ്ങിയിരിക്കുന്ന പഴങ്ങളില്‍ നെല്ലിക്കയുടെ സ്ഥാനം വളരെ ഉയരത്തിലാണ്. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന ജീവകം സിയുടെ ഇരുപത് ഇരട്ടിയോളം വരും നെല്ലിക്കയില്‍. നെല്ലിക്ക ഉണങ്ങിയാല്‍പ്പോലും അതിലടങ്ങിയിട്ടുള്ള ജീവകം സി നഷ്ടപ്പെടുകയില്ല. നെല്ലിക്ക ഇന്ത്യയില്‍ എവിടെയും ലഭിക്കുന്നതാണ്. ഡെക്കാനിലും തീരദേശ ജില്ലകളിലും കാശ്മീരിലും ആണ് കൂടുതലായി ഉണ്ടാകുന്നത്.



പാരമ്പര്യ ചികിത്സയില്‍ അവിഭാജ്യ ഘടകമാണ് നെല്ലിക്ക. ച്യവനപ്രാശത്തില്‍ അടിസ്ഥാന ചേരുവ നെല്ലിക്കയാണ്. ച്യവനമഹര്‍ഷി എഴുപത് വയസ്സിനുശേഷം ച്യവനപ്രാശം ഉണ്ടാക്കി ഉപയോഗിക്കുകയും അതിന്റെ ഫലമായി അദ്ദേഹത്തിന് യുവത്വവും ഊര്‍ജ്ജവും വീണ്ടെടുക്കാന്‍ കഴിയുകയും ചെയ്തു എന്നാണ് ആയുര്‍വേദ ചരിത്രത്തില്‍ പറയുന്നത്. ത്രിഫലയിലെ ഒരു ഘടകവും നെല്ലിക്കയാണ്. വിട്ടുമാറാത്ത തലവേദന, മലബന്ധം, കരള്‍വീക്കം തുടങ്ങിയവയ്ക്ക് നെല്ലിക്കയുടെ നീര് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ആശ്വാസം കിട്ടും എന്ന വിശ്വാസത്തിന് തലമുറകളുടെ പഴക്കമാണുള്ളത്. എന്നും രാവിലെ അല്പം നെല്ലിക്കാനീര് തേനോ മഞ്ഞള്‍പ്പൊടിയോ ചേര്‍ത്ത് കഴിക്കുകയാണെങ്കില്‍ പുതിയ ഉണര്‍വും ഊര്‍ജ്ജവും തിരിച്ചറിയാന്‍ കഴിയും. നെല്ലിക്ക പച്ചയായി ലഭിക്കാന്‍ പ്രയാസമുള്ളപ്പോള്‍ ഉണക്കിയത് പൊടിച്ചുപയോഗിക്കാവുന്നതാണ്. അച്ചാറ്, ജാം എന്നിവയുണ്ടാക്കുവാനും നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്. ജീവകം സി കൂടാതെ, മാംസ്യം, ജീവകം എ, കരോട്ടിന്‍, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിയും ധാരാളം നാരുകളും അടങ്ങിയിരിക്കുന്നു.



പോഷകാഹാരക്കുറവുകൊണ്ട് ഉണ്ടാകുന്ന ഒരു രോഗമാണ് സ്കര്‍വി. ഇതിനുള്ള പ്രതിവിധി കൂടിയാണ് നെല്ലിക്ക. നെല്ലിക്ക ഉണക്കിപ്പൊടിച്ചത് സമം പഞ്ചസാരയും ചേര്‍ത്ത് പതിവായി മൂന്നു നേരവും കഴിച്ചാല്‍ മതി.



മുടി വളരുന്നതിനും മുടിക്ക് ബലവും കാന്തിയും ഉണ്ടാകുവാനും നെല്ലിക്ക നല്ലതാണ്. ബ്രഹ്മിയുടെയും നെല്ലിക്കയുടെയും നീര് ചേര്‍ത്ത് കാച്ചിയെടുക്കുന്ന എണ്ണ തേച്ച് കുളിച്ചാല്‍ മുടി ധാരാളമായി വളരുകയും തിളക്കമുള്ളതാകുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. വയറില്‍ അസ്വസ്ഥതകളുണ്ടാകുമ്പോഴും മഞ്ഞപ്പിത്തം, വിളര്‍ച്ച എന്നിവ ബാധിക്കുമ്പോഴും നെല്ലിക്കാനീരില്‍ ചെറുനാരങ്ങാനീരും ചേര്‍ത്ത് കഴിച്ചാല്‍ ആശ്വാസം ലഭിക്കും.