News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Showing posts with label പ്രശസ്തര്‍. Show all posts
Showing posts with label പ്രശസ്തര്‍. Show all posts

Tuesday, January 24, 2012

മലയാളിയുടെ സ്നേഹ ഗായകന്‍










'വയലാറിന്റെ
വരികള്‍ക്ക്‌ ദേവരാജന്‍ ഈണം നല്‍കി യേശുദാസ്‌ ആലപിച്ച ഗാനം'-ആകാശവാണിയുടെ ഈ
അറിയിപ്പുകേട്ടാല്‍ ഇന്നും കോരിത്തരിക്കുന്ന മനസ്സാണ്‌ മലയാളിയുടേത്‌.
ശുദ്ധസംഗീതത്തിന്റെ നേര്‍വരയിലൂടെ അതിദൂരം കടന്നുപോയിട്ടും സംഗീതത്തില്‍
താന്‍ ഇന്നും വിദ്യാര്‍ഥിയാണെന്ന്‌ പറയുന്ന ഗാനഗന്ധര്‍വ്വന്‍ യേശുദാസ്‌.


















yesudas and  S. Jasnaki




Jayachandran, vasantha ,Janaki, yesudas


മലയാളി മനസ്സിന്റെ സ്നാനതീര്‍ത്ഥമായി ഗാനഗംഗയെ നിര്‍വിഘ്നം
ഒഴുക്കി അരനൂറ്റാണ്ടിന്റെ ഗോപുരപ്പടിയില്‍ ചുവടുവെക്കാനൊരുങ്ങുകയാണ്‌
യേശുദാസ്‌. പ്രകൃതിയുടെയും കലയുടെയും സംഗീതത്തിന്റെയും അസാധാരണ വിഭവങ്ങള്‍
ഒരുക്കിയ കേരളക്കരയെ ലോകം കൊതിയോടെ നോക്കിക്കണ്ടിരുന്നതാണ്‌. നമ്മുടെ
വശ്യസൗന്ദര്യവും വശ്യസംഗീതവുമൊക്കെ തേടി വിദേശികള്‍
ഇങ്ങോട്ടെത്തുകയായിരുന്നു പതിവ്‌. സ്വത്വം മറന്ന നാമിപ്പോള്‍ വിദേശിയെ തേടി
അങ്ങോട്ട്‌ പറക്കുകയാണ്‌. പുതുമയുടെ പുതപ്പണിഞ്ഞ എന്തിനോടും ആഭിമുഖ്യം
പുലര്‍ത്താനും ആശ്ലേഷിക്കാനും തയ്യാറാകുന്ന മാനസികാവസ്ഥയിലേക്ക്‌ മലയാളി
കൂടുമാറ്റം നടത്തിയപ്പോള്‍ നമ്മുടെ സ്വത്വം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി.



തപോതുല്യമായ
സാഹസിക സപര്യയിലൂടെ മാത്രം സ്വായത്തമാക്കാന്‍ കഴിയുന്ന ശാസ്ത്രീയതയിലുറച്ച
പാരമ്പര്യകലകളെയും സംഗീതത്തെയും പിന്‍തള്ളി പടിഞ്ഞാറോട്ടു നോക്കി പാടാനും
ആടാനും തുടങ്ങിയ ഇന്നത്തെ മലയാളി താളം തെറ്റലിന്റെയും ലയഭംഗത്തിന്റെയും
അപശ്രുതിയുടെയും ആഴക്കടലിലാണ്‌ നിപതിച്ചിരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം
എന്നാണ്‌ തിരിച്ചറിയുക. ഈ തിരിച്ചറിവിലേക്ക്‌ പുതുതലമുറയെ
വിളിച്ചുണര്‍ത്താന്‍ മുതിര്‍ന്ന തലമുറതന്നെ അരയും തലയും മുറുക്കി
ഇറങ്ങേണ്ടിയിരിക്കുന്നു.പാട്ട്‌ പാടാനുള്ളതാണ്‌-ആടാനുള്ളതല്ല എന്ന
കേവലജ്ഞാനം പോലും പുതുതലമുറയ്ക്ക്‌ ഇല്ലാതായിരിക്കുന്നു. റിയാലിറ്റി
ഷോകളുടെ വര്‍ണ്ണ വെളിച്ചത്തിന്റെ തണലിലിട്ട്‌
തല്ലിപ്പഴുപ്പിച്ചെടുക്കാവുന്ന വിഭവവും വൈഭവവുമല്ല പാട്ടുകാരന്റേതെന്ന്‌
ഗദ്ഗദത്തോടെ വിലപിക്കുന്ന യേശുദാസ്‌ സമകാലികതയെ മുന്നില്‍ നിര്‍ത്തി
സംവദിക്കുകയാണ്‌.



മലയാളിക്കെന്തു പറ്റി?

കലയുടെ
നിയതമായ കാലടിപ്പാടുകളെ വ്രതശുദ്ധിയോടെ പിന്തുടരുക ഒരു യഥാര്‍ത്ഥ
കലാകാരന്റെ കടമയാണ്‌. സാഹിത്യത്തിലും കലയിലുമൊക്കെ ലോകമാരാധിക്കും വിധമുള്ള
മഹത്തായ പാരമ്പര്യവും പൈതൃകവും നമുക്കുണ്ട്‌. ആ പാരമ്പര്യ ഗുണങ്ങളെ
പരിക്കേല്‍ക്കാതെ കാക്കാനും പരിപോഷിപ്പിക്കാനുമുള്ള ഉത്തരവാദിത്തം മാറി
മാറി വരുന്ന തലമുറകള്‍ ഏറ്റെടുക്കണം. മലയാള ചലച്ചിത്ര ഗാനശാഖയുടെ ഏറ്റവും
പുഷ്ക്കലമായ കാലം വളര്‍ത്തിയെടുത്ത കലാകാരനാകാന്‍ എനിക്ക്‌ കഴിഞ്ഞത്‌
ദൈവാനുഗ്രഹമായി ഞാന്‍ കാണുന്നു. ഒരു കലാകാരനെ സമൂഹം ഹൃദയത്തിലേറ്റി എന്നത്‌
അക്ഷരാര്‍ത്ഥത്തില്‍ മലയാളികള്‍ യാഥാര്‍ത്ഥ്യമാക്കിയത്‌ എന്റെ
കാര്യത്തിലാണ്‌ എന്നത്‌ എന്റെ ജീവിതഭാഗ്യമായി ഞാന്‍ കാണുന്നു.എന്നാല്‍
പുതിയ തലമുറയില്‍ ശ്രുതിഭംഗവും താളഭ്രംശവും കാണുന്നു. മഹത്തായ നമ്മുടെ
പാരമ്പര്യങ്ങളെ തള്ളിപ്പറഞ്ഞ്‌ പാശ്ചാത്യ സംഗീതത്തിന്റെയും മറ്റും പിറകേ
പോവുകയാണ്‌ പുതിയ തലമുറ. അവിടെ പാട്ടില്ല- കൊട്ടും കുരവയുമൊക്കെയാണുള്ളത്‌.
നമ്മുടെ ശ്രവ്യസംസ്ക്കാരത്തിന്റെ മഹത്വം ആസ്വാദനത്തില്‍ ആഗ്രഹിച്ച
വ്യക്തതയാണ്‌. അതിന്ന്‌ ഇല്ലാതായിരിക്കുന്നു. കലയുടെ കാര്യത്തില്‍
മാത്രമല്ല സാഹിത്യത്തിലും രാഷ്ട്രീയത്തിലുമൊക്കെ ആധുനികതയുടെ പേരിലുള്ള
അഴിഞ്ഞാട്ടം പ്രകടമാണ്‌. എന്തിനെയും ചോദ്യം ചെയ്യാനും
പ്രതികരിക്കാനുമാഗ്രഹിക്കുന്ന മനസ്സാണ്‌ മലയാളിയുടേത്‌. ഇപ്പോള്‍ പക്ഷേ
ഒക്കെയും അതിരുകടന്നു പോകുന്നു. കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പുതുതലമുറ
പായുകയാണ്‌. ഇതില്‍ വേദനയുണ്ട്‌.



മുതിര്‍ന്ന ആള്‍ എന്ന നിലയില്‍ ഒരു ഇടപെടല്‍?

ഏത്‌
തരത്തിലുള്ള ഇടപെടലിനാണ്‌ കഴിയുക. എന്റെ ശീലങ്ങള്‍ക്കനുസൃതമല്ലാത്ത ഒരു
പാട്ട്‌ പാടാനാവശ്യപ്പെട്ടാല്‍ എനിക്ക്‌ ഒഴിയാന്‍ കഴിയും. അപ്പോള്‍
സംഭവിക്കുക മറ്റേതെങ്കിലുമൊരാളുടെ വികലമായ ആവിഷ്കാരമായിരിക്കും.
(ചിലപ്പോള്‍ നന്നായി എന്നും വരാം) ആത്യന്തികമായി ഞാന്‍ ഒരു പാട്ടുകാരന്‍
മാത്രമാണ്‌. നിരവധി ഘടകങ്ങള്‍ ചേരുമ്പോഴാണ്‌ സിനിമയുണ്ടാകുന്നത്‌.
സംഘടിതമായ പരിശ്രമമാണ്‌ മാറ്റങ്ങള്‍ക്ക്‌ വഴിയൊരുക്കുന്നത്‌.



നമ്മുടെ ടെലിവിഷന്‍ പരിപാടികള്‍?

സാമൂഹ്യപ്രതിബദ്ധതയില്ലാതെ
കച്ചവട ലക്ഷ്യത്തോടെ മാത്രം പ്രവര്‍ത്തിക്കുന്ന ഒന്നായി ടെലിവിഷന്‍
പരിപാടികള്‍ മാറിയിരിക്കുന്നു. കൊല, കൊള്ള, ചതി, അക്രമം, അനീതി
ഇതിന്റെയൊക്കെ ആവിഷ്ക്കാര കേന്ദ്രങ്ങളായി ടി.വി പരിപാടികള്‍
മാറിയിരിക്കുന്നു. സിനിമയില്‍ ആശാസ്യമല്ലാത്ത സീനുകള്‍ വെട്ടിമാറ്റാന്‍
സെന്‍സര്‍ ബോര്‍ഡുണ്ട്‌. ചാനല്‍ പരിപാടികള്‍ക്ക്‌ അതില്ല. ആര്‍ക്കും എന്തും
കാണിക്കാമെന്ന അവസ്ഥയാണുള്ളത്‌. ഇത്‌ മാറണം. ടെലിവിഷന്‍ പരിപാടികളെ
നിയന്ത്രിക്കാന്‍ ഒരു സെന്‍സര്‍ ബോര്‍ഡ്‌ ഉണ്ടാകണം.



റിയാലിറ്റി ഷോകളെപ്പറ്റി?

ഇതിനു
മുന്‍പും ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്‌. നല്ല കലാകാരന്മാരെ
കണ്ടെത്തുന്നതിനായുള്ള പരിശ്രമങ്ങള്‍ അഭിനന്ദിക്കേണ്ടതാണ്‌. പക്ഷേ ഇവിടെ
തല്ലിപ്പഴുപ്പിക്കുന്ന രീതിയാണുള്ളത്‌. അക്ഷരശുദ്ധിയും സ്വരമാധുര്യവും
ആലാപന വൈഭവവുമുള്ള പ്രതിഭകളെ കണ്ടെത്തുകയാണ്‌ വേണ്ടത്‌. സംഗീതത്തിനു പകരം
സംഗതികളന്വേഷിക്കുന്ന രീതിയാണിന്നുള്ളത്‌. കുട്ടികളെ പഴിപറഞ്ഞ്‌
വേദനിപ്പിക്കുന്നു. അത്‌ കണ്ടുംകേട്ടുമിരുന്ന്‌ കരയുന്ന മാതാപിതാക്കളുടെ
കണ്ണുനീര്‍ കാണിച്ച്‌ കാണികളുടെ സഹതാപം നേടി കാഴ്ചക്കാരുടെ റേറ്റിംഗ്‌
കൂട്ടുന്ന ചാനല്‍ തന്ത്രങ്ങള്‍ നല്ലതെന്ന്‌ പറയാന്‍ ആര്‍ക്കാണ്‌ കഴിയുക.



മലയാളത്തില്‍ സിനിമക്കാര്‍ രാഷ്ട്രീയക്കാരുടെ പിറകേ പോകുന്നു. അന്യഭാഷകളില്‍ രാഷ്ട്രീയക്കാര്‍ സിനിമക്കാരുടെയും-എന്താണിങ്ങനെ?

മലയാളിക്ക്‌
ഒരു പ്രത്യേക തരം മനസ്സും മനസ്സാക്ഷിയുമാണുള്ളത്‌. ഒന്നിനു മുന്നിലും
തലചായ്ക്കാന്‍ മടിയുള്ള മനസ്സ്‌. പരശുരാമന്‍ മഴുവെറിഞ്ഞാണ്‌
കേരളമുണ്ടാക്കിയതെന്നല്ലേ ഐതീഹ്യം. നന്മയുടെ ആ മഴു വഴിതെറ്റി ഇന്നും
പായുകയാണ്‌ പലതിനേയും കീറിമുറിച്ചുകൊണ്ട്‌. എളിമയും ലാളിത്യവും
പരിമിതിയിലേക്കൊതുങ്ങുന്നു. തമിഴനും തെലുങ്കനുമൊക്കെ അങ്ങിനെയല്ല വലിയവരെ
ഭയഭക്തിയോടെ ആദരിക്കുന്നു.ഒരു ചിരി-കാല്‍ക്കാശ്‌ ചെലവില്ലാത്ത ചിരിമാത്രം
മതി കഠിനഹൃദയനെപ്പോലും സുഹൃത്താക്കാന്‍. ഒന്നുചിരിക്കാന്‍ പോലും മലയാളി
മടികാണിക്കുന്നു. സ്നേഹത്തിനായി എത്ര ചെറിയവന്റെ മുന്നിലും തലകുനിക്കാന്‍
എനിക്ക്‌ മടിയില്ല. അതിന്റെ പേരില്‍ എന്നെ മണ്ടനായി കാണരുതെന്ന അപേക്ഷ
മാത്രം.



ഒന്ന്‌ പിറകോട്ട്‌ തിരിഞ്ഞുനോക്കിയാല്‍?

വയലാര്‍,
പി.ഭാസ്ക്കരന്‍, ശ്രീകുമാരന്‍ തമ്പി, യൂസഫലി കേച്ചേരി തുടങ്ങിയ
ഭാവനാസമ്പന്നരായ ഗാനരചയിതാക്കള്‍ ദക്ഷിണാമൂര്‍ത്തി, കെ.രാഘവന്‍, ദേവരാജന്‍,
എം.കെ.അര്‍ജ്ജുനന്‍, ബാബുരാജ്‌ തുടങ്ങിയ അതുല്യരായ സംഗീതജ്ഞര്‍. ഇവരുടെ
അനുഗ്രഹീത വൈഭവങ്ങളെ ഗാനമാക്കി ആലപിക്കാന്‍ കഴിഞ്ഞതാണ്‌ എന്റെ ഭാഗ്യം.
മലയാള സിനിമാ ഗാനങ്ങളുടെ വര്‍ണ്ണമധുരിമ പൂര്‍ണ്ണതയിലെത്തിയ കാലമായിരുന്നു
അത്‌.തപോതുല്യമായ സംഗീത സപര്യ ജീവിതചര്യയാക്കി മാറ്റാന്‍ ഞാന്‍ ശ്രമിച്ചു.
സാഗരം പോലെ അനന്തമായ സംഗീതത്തെ നീരാവികണക്കെ വലിച്ചെടുത്ത്‌ ചെറുമഴയും
മഴച്ചാറ്റലുമൊക്കെയായി മലയാളിക്കു മുന്നില്‍ വര്‍ഷിക്കാന്‍ കഴിഞ്ഞു
എന്നതാണ്‌ എനിക്ക്‌ ചെയ്യാന്‍ കഴിഞ്ഞത്‌. ദുരിതപൂര്‍ണ്ണമായ
ജീവിതയാഥാര്‍ത്ഥ്യങ്ങളെ സ്നേഹബു്വ‍ദ്ധിയോടെ ഉള്‍ക്കൊണ്ടാണ്‌ ഞാന്‍
വളര്‍ന്നത്‌. ഗായകനും നടനുമൊക്കെയായ പിതാവ്‌ അഗസ്റ്റിന്‍ ജോസഫിന്റെ
കുടുംബപശ്ചാത്തലം ഇതൊക്കെയായിരുന്നു.



രാഷ്ട്രീയവും രാഷ്ട്രീയക്കാരും?

എല്ലാ
പാര്‍ട്ടിക്കാരെയും എനിക്ക്‌ ഇഷ്ടമാണ്‌. എല്ലാവരും പരമാവധി നന്മചെയ്യട്ടെ
എന്നാണ്‌ പ്രാര്‍ത്ഥന. പിതാവായ അഗസ്റ്റിന്‍ ജോസഫ്‌
കോണ്‍ഗ്രസുകാരനായിരുന്നു. അന്നത്തെ കോണ്‍ഗ്രസ്‌ നേതാക്കളുമായി
അടുപ്പത്തിലുമായിരുന്നു.



പണ്ട്‌ പാടുന്നതും ഇന്ന്‌ പാടുന്നതും?

ആധുനിക
സാങ്കേതികവിദ്യയുടെ എല്ലാ സൗകര്യങ്ങളുമുപയോഗിച്ച്‌ ആയാസരഹിതമായി ഇന്ന്‌
പാടാന്‍ കഴിയും. പണ്ട്‌ അങ്ങനെയായിരുന്നില്ല. ദിവസങ്ങള്‍ നീണ്ട റിഹേഴ്സല്‍.
ഒരു അക്ഷരത്തിന്റെ ആലാപന കൃത്യതയ്ക്കുവേണ്ടിപോലും ഏറെ നേരത്തെ
പണിപ്പെടല്‍.



അര്‍ഹിക്കുന്നതെല്ലാം മലയാളി സമ്മാനിച്ചുവോ?

ഹിന്ദി,
തെലുങ്ക്‌, തമിഴ്‌, കന്നട തുടങ്ങി നിരവധി ഭാഷകളില്‍ പാടി. എന്നാല്‍
മലയാളിയാണ്‌ എന്നെ വളര്‍ത്തി വലുതാക്കിയത്‌. മലയാളിയോട്‌ ഞാന്‍
കടപ്പെട്ടിരിക്കുന്നു. മലയാളികള്‍ ഇന്നും എന്നെ ഇഷ്ടപ്പെടുന്നു.



ഗുരുവായൂരപ്പനെ നേരില്‍കാണാനാവാത്തതിനെക്കുറിച്ച്‌?

ഇപ്പോള്‍
എനിക്കങ്ങിനെയൊരു നിരാശയില്ല. ഗുരുവായൂരില്‍ ഉണ്ണികൃഷ്ണനല്ലേ. അമ്പലപ്പുഴ
പാര്‍ത്ഥസാരഥിക്ഷേത്രത്തില്‍ ഞാന്‍ കുടുംബസമേതമെത്തി ദര്‍ശനവും വഴിപാടും
കഴിച്ചു. അവിടെ വലിയ കൃഷ്ണനല്ലേ ഇരിക്കുന്നത്‌.



വ്യക്തിപരമായി എന്തെങ്കിലും?

ഞാനൊരു
കഥയെഴുതുന്നു-കഥയുടെ പേര്‌ "നിങ്ങള്‍ എന്നെ ഞാനാക്കി" പറ്റിയാല്‍ അതൊരു
സിനിമയാക്കാനും മോഹമുണ്ട്‌. കായാമ്പൂവിനെ കണ്ണെഴുതിച്ചും കാര്‍ വര്‍ണ്ണനെ
പാടിയുറക്കിയും ആയിരം പാദസരങ്ങള്‍ കിലുക്കിയും പാമരനാം പാട്ടുകാരന്‍ മലയാള
സംഗീതസാമ്രാജ്യത്തിന്റെ ഏകഛത്രാധിപതിയായി വാഴുന്നു. ഗാനമാധുര്യത്തിന്റെ
ഗംഗാപ്രവാഹമായൊഴുകി മലയാളികളുടെ ശ്രവ്യാനുഭൂതിയുടെ അണയാത്തിരിനാളമായി ആ
നാദബ്രഹ്മം തിളങ്ങുന്നു.

1961 ല്‍ ജാതി ഭേദം മതദ്വേഷം എന്ന ഗുരുദേവഗീതം
ആലപിച്ച്‌ ഗാനാലാപന വേദിയിലെത്തിയ യേശുദാസ്‌ അരനൂറ്റാണ്ടിന്റെ
അര്‍ത്ഥപൂര്‍ണ്ണതയിലേക്ക്‌ ചുവടുവെയ്ക്കുകയാണ്‌. മലയാളികളുടെ
ശ്രവ്യസംസ്ക്കാരത്തിന്റെ മൂര്‍ത്തീഭാവമായി നിലകൊള്ളുന്ന യേശുദാസിന്റെ
അനര്‍ഗ്ഗളനാദധാരയില്‍ ഇനിയുമിനിയും മലയാളി മനസ്സുകള്‍ ലയിച്ചുറങ്ങട്ടെ.


 ടി.വി പുരം രാജു


കടപ്പാട് . വീക്ഷണം ദിനപ്പത്രം  

മലയാള സിനിമയില്‍ അരനൂറ്റാണ്ടിലേറെ പറവൂര്‍ ഭരതന്‍




പറവൂര്‍ ഭരതനെന്ന നടനെ അറിയാത്ത സിനിമാ-നാടക
പ്രേമികള്‍ ഉണ്ടാകില്ല. എന്നാല്‍ 500 ലേറെ നാടകങ്ങളിലും സിനിമയിലും
അഭിനയിച്ച സി.എന്‍.തങ്കമണി എന്ന വലിയ നടിയെ കലാലോകം തന്നെ മറന്നു. പക്ഷെ,
പറവൂരിനടുത്ത വാവക്കാട്ടെ 'അശ്വതി'യില്‍ അവര്‍ ഇപ്പോഴും സക്രിയമാണ്. ഊണിലും
ഉറക്കത്തിലും ഭരതേട്ടനെ പിരിയാത്ത പ്രിയതമയായി. അരനൂറ്റാണ്ട് മുമ്പ്
പള്ളുരുത്തിയില്‍ അരങ്ങേറിയ 'മാറ്റൊലി' എന്ന നാടകമാണ് ചായിപറമ്പ്
നാരായണന്റെയും കാളിക്കുട്ടിയുടെയും ഇളയമകള്‍ തങ്കമണിയുടെ നാടക ജീവിതം
മാറ്റിമറിച്ചത്. മുട്ടത്തുവര്‍ക്കിയുടെ കഥയെ ആസ്പദമാക്കി ഗായകന്‍
യേശുദാസിന്റെ അച്ഛന്‍ അഗസ്റ്റിന്‍ ജോസഫിന്റേതായിരുന്നു നാടകം. 'ചക്കര'യെന്ന
കഥാപാത്രമായിരുന്നു തങ്കമണിയുടെത്. ഭര്‍ത്താവ് 'പാലു' ഇരുവരും
കലഹിച്ചുകഴിയുന്ന വീട്ടുവേലക്കാര്‍.



'പാലു'വിനെ നാടകത്തില്‍ അനശ്വരനാക്കിയ എം.ആര്‍. ഭരതന്‍ നാടകാവതരണം
കഴിഞ്ഞപ്പോള്‍ 'തങ്ക'ത്തിന്റെ കാതില്‍ പറഞ്ഞു. എനിക്ക് നിന്നെ ഇഷ്ടമാണ്.
അങ്ങനെയെങ്കില്‍ അത് വീട്ടുകാരോട് പറഞ്ഞ് വീട്ടില്‍ ആലോചനയുമായി
വരൂ-മറുപടി. അണിയറയില്‍ മൊട്ടിട്ട ആ പ്രണയം വീട്ടുകാര്‍ തമ്മിലുള്ള
ആലോചനയിലും വിവാഹത്തിലുമെത്തി. തങ്കമണി ഭരതന്റെ വാവക്കാട്ടുള്ള
മൂര്‍ക്കനാട്ട് വീട്ടിലെത്തി. അതോടെ നാടകരംഗത്തുനിന്നുള്ള വിടപറയലുമായി.
പിന്നീട്, പറവൂര്‍ ഭരതനെന്ന നടന്റെ ജീവിതത്തില്‍ ശക്തിസ്രോതസ്സായി
മാറുകയായിരുന്നു അവര്‍.



71 കഴിഞ്ഞ തങ്കമണി ആറില്‍ പഠിക്കുമ്പോഴാണ് നാടകത്തിലെത്തുന്നത്.
അയല്‍ക്കാരിയും ഗായികയുമായ കെ.പി. ഗായത്രിയായിരുന്നു പ്രോത്സാഹനം.
ഫോര്‍ട്ടുകൊച്ചിയില്‍ അവതരിപ്പിച്ച ടി.എന്‍. ഗോപിനാഥന്‍ നായരുടെ 'നനയാത്ത
കണ്ണുകളി'ലായിരുന്നു അരങ്ങേറ്റം. തോട്ടക്കാരന്റെ മകള്‍ 'ലസ്മി'യായി
വേഷമിട്ടു. തോപ്പുംപടിയില്‍ ഔവര്‍ലേഡി കോണ്‍വെന്റ് സ്‌കൂളില്‍ എട്ടില്‍
പഠിക്കുമ്പോഴേക്കും തിരക്കുള്ള നടിയായി അവര്‍ മാറി.



പി.ജെ. ആന്റണിയുടെ 'തെറ്റിദ്ധാരണ' , എന്‍.ഗോവിന്ദന്‍കുട്ടിയുടെ 'ശരിയോ
തെറ്റോ' , കെടാമംഗലം സദാനന്ദന്റെ' ജയിലിലേക്ക്' പിലാത്തോസിന്റെ മരണം,
ചിറ്റൂര്‍ മാധവന്‍കുട്ടി മേനോന്റെ നാടകം എന്നിങ്ങനെ 500 ഓളം നാടകങ്ങളില്‍
നായിക ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളായി.



പറവൂര്‍ ഭരതനും നാടകവേദികളില്‍ നിറഞ്ഞുനിന്നിരുന്നു. കൂടുതല്‍ പ്രതിഫലം
തങ്കമണിയ്ക്കായിരുന്നു. ഭരതേട്ടന്‍ കമ്പനി നാടകങ്ങളിലായിരുന്നു. പ്രതിഫലം
കുറവെന്നുമാത്രമല്ല, ആറു നാടകങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരുതവണ ട്രൂപ്പ്
ഉടമ പ്രതിഫലം നല്‍കിയില്ല. അഭിനയം ഫ്രീ-തങ്കമണിയുടെ വാക്കുകള്‍ കേട്ടിരുന്ന
ഭരതനും അത് ശരിവെച്ചു.

നീലക്കുയില്‍ എന്ന സിനിമയില്‍ നായിക മിസ്‌കുമാരി (നീലി)യുടെ കൂട്ടുകാരി
മാതയായി അഭിനയിച്ചത് തങ്കമണിയാണ.് പി.ജെ. ആന്റണിയുടെ 'രാരിച്ചന്‍ എന്ന
പൗരനില്‍' 'നാഴിയൂരിപ്പാലുകൊണ്ട് നാടാകെ കല്യാണം' എന്ന
യുഗ്മഗാനത്തിലുമുണ്ട്. ജെ.ആര്‍.ആനന്ദാണ് തങ്കമണിയെ സിനിമയിലേക്ക്
കൊണ്ടുവന്നത്.കല്യാണശേഷം വീട്ടിലെത്തിക്കഴിഞ്ഞപ്പോള്‍ ഭരതേട്ടന്റെ അമ്മ
പറഞ്ഞു. 'മോളേ നാടകത്തിനും സിനിമയ്ക്കും ഇനി പോകണ്ട' അതോടെ തങ്കമണി
അശ്വതിയിലെ വീട്ടമ്മയായി.

മലയാള സിനിമയില്‍ അരനൂറ്റാണ്ടിലേറെ പറവൂര്‍ ഭരതന്‍ നിറഞ്ഞുനിന്നെങ്കിലും
ദുരിതത്തിലാണ് ജീവിതം. വാവക്കാട്ടുള്ള 23 സെന്റില്‍ പഴയൊരു
വാര്‍ക്കവീടാണുള്ളത്. താരസംഘടനയായ അമ്മ നല്‍കുന്ന 4000 രൂപയും അവശകലാകാര
പെന്‍ഷനും മാത്രമാണ് വരുമാനം. ഈ തുക ഭരതേട്ടന് മരുന്ന് വാങ്ങാന്‍
തികയില്ലെന്ന് തങ്കമണി. എങ്കിലും നല്ല കലാകാരന്മാരായി ജീവിക്കാനൊത്തതില്‍
അവര്‍ സന്തോഷിക്കുന്നു. 


അവലംബം :  മാതൃഭൂമി ദിനപ്പത്രം 


പറവൂര്‍ ഭരതന്‍  

Sunday, January 22, 2012

സംഗീതലോകത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ യേശുദാസ്




സംഗീതലോകത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ, നമ്മളെല്ലാം സ്നേഹത്തോടെ ദാസേട്ടന്‍ എന്ന് വിളിക്കുന്ന കാട്ടാശ്ശേരി ജോസഫ് യേശുദാസ്. അതുപോലെ ദാസേട്ടനെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന എല്ലാവരും വളരെ ഗാഢമായ സ്നേഹത്തോടെ പ്രഭ ചേച്ചി എന്നു വിളിക്കുന്ന പ്രഭ യേശുദാസ്. ഇവരുടെ ജീവിതം, സംഗീതം നിറഞ്ഞ ലോകം, അനുഭവങ്ങള്‍, ചിന്തകള്‍ തുടങ്ങിയ വിശേഷങ്ങളിലേക്ക്...

എം.എ. ബേബി : അക്ഷരം എന്ന വാക്കിന് ക്ഷരമല്ലാത്തത്, നശിക്കാത്തത് എന്നാണ് അര്‍ത്ഥം വരിക. അക്ഷരങ്ങള്‍ക്കും വാക്കുകള്‍ക്കും പകര്‍ന്നു കൊടുക്കാന്‍ കഴിയാത്ത അര്‍ത്ഥവും ആശയവും അനുഭൂതിയും സംഗീതത്തിന് പകര്‍ന്നുകൊടുക്കാന്‍ കഴിയും. ദാസേട്ടന്റെ ഭാഷയില്‍ ദാസേട്ടന് സംഗീതമാണ് ദൈവം. ദൈവത്തിന് ഇങ്ങനെയൊരു നിര്‍വചനം മഹാത്മാഗാന്ധി നല്‍കിയിട്ടുണ്ട്. സത്യമാണ് ഈശ്വരന്‍ എന്ന് മഹാത്മാഗാന്ധി പറഞ്ഞു. ദാസേട്ടന്‍ മഹാത്മാജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണോയെന്നറിയില്ല, അദ്ദേഹത്തിന് സത്യം സംഗീതമാണ്. സംഗീതമാണ്  ഈശ്വരന്‍. മലയാളികളെ സംബന്ധിച്ചിടത്തോളം സംഗീതത്തെക്കുറിച്ച് അറിയാവുന്നവര്‍ക്കെല്ലാം ദാസേട്ടന്‍ സംഗീതത്തിന്റെ നിര്‍വചനമാണ്. ദൈവത്തിന്റെ സ്വന്തംനാട് എന്ന് കേള്‍വികേട്ട മലയാളക്കരയില്‍ ദൈവത്തിന്റേതായ പ്രഭാപരിവേഷത്തോടുകൂടിയാണ് ദാസേട്ടനെ നോക്കിക്കാണുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. ഈ പരിവേഷം ദാസേട്ടന് ഒരു ഭാരമായിട്ട് എപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ?

യേശുദാസ്: വാസ്തവത്തില്‍ സംഗീതം എന്താണെന്നുള്ളത് പറഞ്ഞുകഴിഞ്ഞു. ഞാനിനി അതിലേക്ക് കടക്കുന്നില്ല. കാരണം അത് എത്രത്തോളം ഭാരമുള്ളതാണെന്നത് ഞാന്‍ ഓരോ നിമിഷവും അളന്നുകൊണ്ടിരിക്കുന്ന വ്യക്തിയാണ്. വിദ്യാര്‍ത്ഥി എന്ന നിലയില്‍ എനിക്ക് ഒരു ഭാരമായി തോന്നുന്നത് സംഗീതം മാത്രമേയുള്ളൂ. മറ്റൊന്നുമില്ല. കാരണം എന്നെ ഈ നിലയില്‍ ആക്കിത്തീര്‍ത്ത ഒരുപാടാളുകളുണ്ട്. അകന്നുനിന്നവരുണ്ട്, അടുത്തുനിന്നവരുണ്ട്. അടുത്ത് നിന്നിട്ട് അടുത്തല്ലെന്ന് ഭാവിക്കുന്നവര്‍, അകന്നുനിന്നിട്ട് അടുത്താണെന്ന് ഭാവിക്കുന്നവര്‍. ഇവരോടൊക്കെ അങ്ങേയറ്റം എനിക്ക് കടപ്പാടുണ്ട്. എന്നെ ഇത്രയും കാലം വളര്‍ത്തിയത് അവരാണ്.

ചെറിയൊരു അനുഭവം കൂടിയുണ്ടെനിക്ക്. ബേബിയുടെ താടിയുടെ നിറവും ഉള്ള മുടിയുടെ നിറവും ഞാന്‍ അപ്രീഷിയേറ്റ് ചെയ്യുന്നു. അതുപോലെ ഞാനൊന്ന് ഭാവിച്ചു.  അനുകരിച്ചു എന്നുവേണമെങ്കില്‍ പറയാം. അനുകരിച്ചതല്ല എന്നും പറയാം. വെള്ളയില്‍ അല്പം കറുപ്പുണ്ടല്ലോയെന്ന് മനസ്സിനകത്ത് തോന്നിയതുകൊണ്ടായിരിക്കും, കുറച്ചുകാലത്തേക്ക് അതില്‍ നിന്നൊന്ന് വിരമിച്ച് നോക്കിയാല്‍ എങ്ങനെയുണ്ടാവും എന്ന് ചിന്തിച്ചു. അപ്പോള്‍ എന്നെ ഉണര്‍ത്തിയത്... അല്ല, ഞാന്‍ തന്നെയാണ് ഉണര്‍ന്നത്. എനിക്ക് കിട്ടിയിരുന്ന ഒരു സത്യത്തിന്റെയോ ആത്മാര്‍ത്ഥതയുടെയോ വലിയൊരു വൈബ്രേഷന്‍ കുറയുന്നതുപോലെ തോന്നി. ഒരുപാടാളുകള്‍ ദുഃഖിച്ചുകൊണ്ട്, ഇത് ഞങ്ങള്‍ക്ക് കാണാന്‍ വയ്യ എന്നുപറഞ്ഞ് ധാരാളം മെസേജുകളും കത്തുകളും അയച്ചു. അപ്പോള്‍ എനിക്കും തോന്നി ഇത് ശരിയാണല്ലോ. എന്റെ ഫോട്ടോയില്‍ നോക്കിയപ്പോള്‍ എനിക്ക് തന്നെ സ്വന്തം മുഖം പ്രാകൃതമായിട്ടുതോന്നി. പ്രാകൃതമെന്ന് പറഞ്ഞാല്‍ അഴകോ, സൌന്ദര്യമോ ഒന്നുമല്ല. എന്റെ നോട്ടവും ഒക്കെ വല്ലാതെ ഫീല്‍ ചെയ്യാന്‍ തുടങ്ങി. സംഗീതത്തോടുപോലും ഒരു അകല്‍ച്ചയും, എന്തിനാണിനിയിത് എന്ന തരത്തിലുണ്ടായ തോന്നലും എനിക്ക് സഹിച്ചില്ല. അതൊക്കെ കൊണ്ടുകൂടിയാണ് രണ്ടാമത് വീണ്ടും ഞാന്‍ ഈ വേഷം കെട്ടിയിരിക്കുന്നത്. ഇതൊന്നും രക്ഷപെടാന്‍വേണ്ടി പറയുന്നതല്ല. അതിന്റെ ആവശ്യമില്ലെനിക്ക്.

പിന്നെ മുഖ്യമായിട്ടൊന്ന് എന്റെ കൊച്ചുമകളാണ്. എന്റെ ചെറിയൊരു ഫോട്ടോ അവിടെയുണ്ട്. അവള്‍ കൊച്ചുന്നാള്‍ മുതല്‍ കാണുന്നതും നീന്താന്‍ തുടങ്ങിയപ്പോള്‍ മുതല്‍ പോയി തൊടുന്നതുമെല്ലാം അതിലാണ്. അതിനായി ആ ഫോട്ടോ താഴെവച്ചുകൊടുത്തിട്ടുണ്ട്. അപ്പോള്‍ ഇവള്‍ പറഞ്ഞു, 'എന്റെ അപ്പപ്പ ഇതാണ് (ഫോട്ടോ കാണിച്ചിട്ട്). ഈ അപ്പപ്പ വയസ്സായി പോയി'. അത് കേട്ടപ്പോള്‍ എനിക്ക് കുറച്ചുകൂടി വിഷമമായി.

എം.എ. ബേബി: വലിയൊരു സത്യമാണ് ഇതിലൂടെ വെളിപ്പെട്ടത്. ദാസേട്ടന്‍ ദാസേട്ടന്റെ മാത്രമല്ല. പ്രഭ ചേച്ചിയുടെയും മാത്രമല്ല. ദാസേട്ടന്‍ വലിയൊരു സംഗീത ലോകത്തിന്റേതാണ്. ദാസേട്ടന്റെ ഒന്നാമത്തെ ഭാര്യ സംഗീതമാണെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്?

യേശുദാസ്: ഞാനത് തുറന്ന് പറഞ്ഞിട്ടുള്ളതാണ്. അതില്‍ അസൂയപ്പെടേണ്ട കാര്യമില്ല. ആ സംഗീതത്തിനൊരു രൂപമില്ല. തൊട്ടടുത്തിരിക്കുകയോ അകന്നിരിക്കുകയോ എങ്ങനെ വേണമെങ്കിലുമാകാമത്.

എം.എ. ബേബി: ഇതുപോലെതന്നെ അഭിപ്രായപ്പെട്ടിട്ടുള്ള വളരെ പ്രശസ്തനായ ഒരാളെ എനിക്കറിയാം. റോജര്‍ ഫെഡറര്‍. അദ്ദേഹത്തിന്റെയും ഒന്നാമത്തെ ഭാര്യ ടെന്നീസാണ്. നിങ്ങള്‍ തമ്മില്‍ കുറേ സാമ്യം ഞാന്‍ കാണുന്നുണ്ട്. ദാസേട്ടന്‍ സംഗീത ലോകത്ത് സ്ഥാപിക്കാത്ത എന്തെങ്കിലും റെക്കാഡുണ്ടോയെന്നെനിക്കറിയില്ല. ആദ്യമായി പാടിയ പാട്ടുമുതല്‍ കുറിച്ചുവച്ചിരുന്നെങ്കില്‍ അതൊരു ലോകാത്ഭുതമായി മാറിയേനെ. ഒരു റെക്കാഡ് അതാണ്. രണ്ടാമതായി സംഗീതലോകത്ത് ലഭിച്ചിരിക്കുന്ന അവാര്‍ഡുകള്‍. പ്രശസ്തരായ പലര്‍ക്കും കിട്ടാത്തത്ര ദേശീയ അവാര്‍ഡുകള്‍ കിട്ടിയതിന് പുറമേ മലയാളത്തില്‍ രണ്ടുഡസനിലധികം തവണ മികച്ച ഗായകനുള്ള അവാര്‍ഡ് നേടി. തമിഴില്‍, തെലുങ്കില്‍, കന്നടയില്‍,  ബംഗാളിയില്‍. ഏറ്റവും കൂടുതല്‍ ഭാഷകളില്‍ പാടി റെക്കാഡ് ചെയ്തിട്ടുള്ളത് ദാസേട്ടനായിരിക്കും. കേരളത്തിലെ തന്നെ രണ്ട് സര്‍വകലാശാലകളില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ്. ഇങ്ങനെ അവാര്‍ഡുകളുടെയും അംഗീകാരങ്ങളുടെയും പെരുമഴയാണ്. ഇനി ദാസേട്ടന് ഏതെങ്കിലും അവാര്‍ഡ് തന്നിട്ടില്ലെങ്കില്‍ ആ അവാര്‍ഡുകള്‍ക്ക് നാണിക്കേണ്ടിവരുമെന്നല്ലാതെ ദാസേട്ടന് പ്രശ്നമൊന്നുമില്ല. ഇങ്ങനെ റെക്കാഡുകള്‍ സംഗീത ലോകത്ത് സ്ഥാപിച്ചിട്ടുള്ള മറ്റാരുമില്ല. ടെന്നീസെടുത്താല്‍, ആ കളിയിലെ ഒരു യേശുദാസാണ് റോജര്‍ ഫെഡററെന്നുപറയാം. നിങ്ങളുടെ രണ്ടുപേരുടെയും പ്രൊഫഷനോടുള്ള പ്രതിബദ്ധത, പൂര്‍ണമായുള്ള സമര്‍പ്പണം, അച്ചടക്കം എന്നിങ്ങനെ ഒരുപാട് സാമ്യം ഞാന്‍ കാണുന്നു.

യേശുദാസ്: ഞാനതിന് എതിര്‍പ്പ് പറയുന്നില്ല. സത്യമാണത്. പക്ഷേ എന്റെ ഭാര്യയ്ക്ക് ആയുസ് കൂടുതലാണ് കേട്ടോ (സംഗീതത്തെ പരാമര്‍ശിച്ച്). കാരണം ടെന്നീസ് എപ്പോഴെങ്കിലും നിറുത്തേണ്ടിവരും.

എം.എ. ബേബി: അത് ശരിയാണ്. എന്തായാലും തന്റെ മേഖലയിലെ പ്രവര്‍ത്തനത്തിന് പുറമേ സമൂഹത്തിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന ഒരു സമീപനം. ദാസേട്ടന്‍ ഇപ്പോള്‍ ഹൃദയശസ്ത്രക്രിയയ്ക്കുവേണ്ടി സാമ്പത്തികശേഷിയില്ലാത്ത ആളുകള്‍ക്ക് സഹായം ചെയ്യുന്നു.

യേശുദാസ്: ഏയ് അതൊരു മഹദ്കാര്യമായിട്ടെടുക്കേണ്ട. കാരണമെന്താന്നുവച്ചാല്‍, എന്റെ ജീവിതം എനിക്കുതന്ന അനുഭവം, അത് മറക്കാനൊക്കില്ല. അത് മറക്കാന്‍പാടില്ലാത്തതുകൊണ്ട്, നമുക്കൊരു കടപ്പാടുണ്ട്. നമ്മള്‍ കടന്നുപോന്നിട്ടുള്ള വഴികളെ മറന്നുകഴിഞ്ഞിട്ട് ഇനി മുതലുള്ളതാണ് നമ്മുടെ ജീവിതം എന്ന് കരുതാന്‍ എനിക്ക് പറ്റില്ല. അങ്ങനെയുള്ളൊരു ചിന്താഗതി ഉള്ളതുകൊണ്ടായിരിക്കും ഇത്തരം സഹായങ്ങള്‍ ചെയ്യുന്നത്.  ഇതിലേക്ക് സംഗതിവശാല്‍ വന്നതാണ്.

എന്റെ 70-ാമത്തെ വയസ് ആഘോഷിക്കണമെന്ന് സുഹൃത്തുക്കളെല്ലാവരുംകൂടി പറഞ്ഞപ്പോള്‍ ആദ്യം ഞാന്‍ പറഞ്ഞു "വേണ്ട, അതങ്ങനങ്ങ് നടക്കട്ടെ, അല്ലാതെ ആഘോഷമൊന്നും വേണ്ട". കിഡ്നി ഓപ്പറേഷനെ സംബന്ധിച്ചുള്ള  ഒരു മീറ്റിംഗായിരുന്നു അത്. അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ പെട്ടെന്ന് ഞാന്‍ പറഞ്ഞു, എങ്കില്‍ പാവപ്പെട്ട 70 കുട്ടികള്‍ക്ക് ഹാര്‍ട്ട് ഓപ്പറേഷന്‍ ചെയ്യാമെന്ന്. അപ്പോള്‍ ഉടന്‍തന്നെ അവര്‍ ലയണ്‍സ് ക്ളബും അത്തരത്തിലുള്ള മറ്റുചിലരുമായി ബന്ധപ്പെട്ടു. അപ്പോള്‍ ഞാന്‍ പറഞ്ഞു, എടുത്തുചാടരുത്. ഇതിന് ഒരുപാട് കണ്ടീഷനുകളുണ്ട്. ഇതും പറഞ്ഞാണ് തുടങ്ങിയത്. തുടങ്ങിയിട്ട് 337 ഹാര്‍ട്ട് ഓപ്പറേഷന്‍ ചെയ്യാനൊത്തു. ഗാന്ധിജി പറഞ്ഞതുപോലെ, സത്യം എന്ന് പറയുന്ന ദൈവത്തെ മുന്‍നിറുത്തിയാല്‍ ഇവിടെ നമുക്ക് എന്തും സാധിക്കാനൊക്കുമെന്നതിന്റെ തെളിവാണിത്.

ആദ്യമായി ഞങ്ങള്‍ക്ക് സംഭാവന നല്‍കിയത് നാല് പാവപ്പെട്ട കുട്ടികളാണ്. അവര്‍ക്ക് കിട്ടിയ ചില്ലറ പൈസ സ്വരുക്കൂട്ടി ആയിരം രൂപ കൊണ്ടുവന്ന് തന്നു. ഞാന്‍ പറഞ്ഞു തീര്‍ച്ചയായിട്ടും ഈ പദ്ധതി വിജയമായിരിക്കും. ഇതിന് നമ്മള്‍ കിടന്ന് ഓടേണ്ട ആവശ്യമില്ല. തുടക്കം തന്നെ അങ്ങനെയായിരുന്നു. ഈ 337 പേരുടെയും ഓപ്പറേഷന്‍ നടന്നത് എന്റെ ഒരു കഴിവുകൊണ്ടുമാത്രമല്ല, അതിനായി ഒരുപാടാളുകള്‍ സഹായിച്ചിട്ടുണ്ട്. ഇതില്‍നിന്ന് ഒരു പൈസപോലും വേറൊരു കാര്യത്തിന് പോകരുതെന്ന് ഞാന്‍ നിര്‍ബന്ധമായിട്ട് പറഞ്ഞിരുന്നു. ആശുപത്രിയിലേക്കുള്ളത് ചെക്ക് ആയോ ഡ്രാഫ്റ്റ് ആയോ മാത്രമേ കൊടുക്കാവൂ. പണം ആരും കൈയില്‍ വാങ്ങരുതെന്ന് വളരെ കര്‍ശനമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മീറ്റിംഗ് കൂടുന്നതിനും യാത്ര പോകുന്നതിനുമെല്ലാം സ്വന്തം പൈസയാണെടുത്തത്. എന്റെ മക്കളും ഇതിന്റെ ഫങ്ഷനൊക്കെ വന്നത് സ്വന്തം ചെലവിലാണ്. ഇതിലൊരു സത്യമുണ്ട്.  അതുകൊണ്ടാണ് ഞങ്ങള്‍ക്കത് ചെയ്തുതീര്‍ക്കാനൊത്തത്. ഇത്തരത്തിലുള്ള സ്ഥാപനങ്ങളുണ്ടെങ്കില്‍ നമ്മള്‍ വളരെ സൂക്ഷിക്കേണ്ടതാണ്. നമ്മുടെ സ്വന്തം കാര്യങ്ങള്‍ക്കായി അത് ഉപയോഗിക്കാന്‍ പാടില്ല.

ഇപ്പോള്‍ ഞാനതില്‍നിന്ന് പിന്‍മാറി. എന്താണെന്നുവച്ചാല്‍ ഭയങ്കര കഷ്ടപ്പാടാണ്. പിന്നെ ആദ്യത്തെ ഭാര്യയെ നോക്കാന്‍ ഒക്കുന്നില്ല (ചിരിക്കുന്നു).

എം.എ.ബേബി: സര്‍ക്കാരുകള്‍ ചെയ്യേണ്ട പല കാര്യങ്ങളും ദാസേട്ടന്‍ ചെയ്യുന്നു. സര്‍ക്കാര്‍ ശ്രദ്ധിക്കാത്ത സാഹചര്യത്തില്‍, സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ശ്രദ്ധ കൊണ്ടുവരേണ്ട വിഷയത്തില്‍ ഇടപെട്ട്  ശ്രദ്ധ കൊണ്ടുവരാനും ദാസേട്ടന് സാധിക്കുന്നു.

യേശുദാസ്: എന്റേതായ ഒരു ചെറിയ ലോകമുണ്ട്. ചെറിയ ലോകമെന്ന് പറഞ്ഞത് സംഗീതലോകമല്ല. അത് വലുതാണ്. ഞാന്‍ ആ സംഗീതത്തിലേക്ക് ലയിക്കുമ്പോഴേക്കും എന്നെ അത്യാവശ്യമായി സന്തോഷത്തോടെയും ആത്മാര്‍ത്ഥതയോടെയും വിളിക്കുന്ന ഒരാളെ എനിക്ക് അവഗണിക്കേണ്ടിവരാം. ഞാന്‍ ഡിപ്ളോമസിയായി പറയുകയല്ല... എന്തുകൊണ്ടാണ് എനിക്ക് രാഷ്ട്രീയ ബന്ധമില്ലാത്തതിന്റെ പ്രധാന കാരണമെന്നുവച്ചാല്‍, എന്റെ അപ്പച്ചന്‍ എന്നോടു പറഞ്ഞു, നീ ഒരു രാഷ്ട്രീയത്തിലും ബന്ധപ്പെടരുത്. നീ ഒരു ക്ളബിലും അംഗമാകരുത്. അന്നെല്ലാം നമ്മളിങ്ങനെ കൈകെട്ടി നിന്നു കേള്‍ക്കും. തലപോലും ആട്ടാന്‍ പാടില്ല. ബഹുമാനം കൊണ്ടാണ്. അല്ലാതെ അവര്‍ പറഞ്ഞിട്ടില്ല, തലപോലും അനക്കരുതെന്ന്. നമ്മളായിട്ട് അങ്ങോട്ട് ബഹുമാനിക്കുകയാണ്. നമ്മള്‍ ഒരുരൂപം നല്‍കുകയാണ്, വലിയൊരു വ്യക്തിയാണ് നമ്മുടെ അപ്പന്‍ എന്ന്. അങ്ങനെ തലയാട്ടാതെ പോലും ജീവിച്ചതിന്റെ ഒരു ഫലമാണ് ഇന്നിപ്പോള്‍ നിങ്ങളെപ്പോലെയുള്ളവര്‍ എന്നെ ഒരു ഇന്റര്‍വ്യൂ നടത്തുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഇന്നത്തെ കുട്ടികള്‍ തെറ്റല്ല കാട്ടുന്നത്. സാഹചര്യത്തിന്റെ വെളിച്ചത്തില്‍ അവര്‍ക്ക് 'വൈ ഡാഡി' എന്ന് ചോദിക്കാനുള്ള കരുത്ത് നമ്മള്‍തന്നെ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. അങ്ങനെയാണ് നമ്മള്‍ വളര്‍ത്തിക്കൊണ്ടുവന്നത്. മുമ്പ് അതല്ലായിരുന്നു.

ഞാന്‍ വളര്‍ന്നുവന്ന രീതി അതല്ലായിരുന്നു. അങ്ങനെ വന്നതുകൊണ്ട് എനിക്കൊരു കുറവും വന്നിട്ടില്ല. ആര്, ഏത് പാര്‍ട്ടിയിലുള്ളയാളാണെന്ന് ഞാന്‍ ശ്രദ്ധിക്കാറില്ല. എനിക്ക് സംഗീതം മാത്രമേയുള്ളൂ.
എം.എ. ബേബി: ദാസേട്ടന്‍ എല്ലാ പാര്‍ട്ടിയിലുമുണ്ട്. എല്ലാ പാര്‍ട്ടികളെകൊണ്ടും നന്‍മ ചെയ്യിക്കുന്നതില്‍ ദാസേട്ടന്‍ ഒരു പങ്ക് വഹിക്കുന്നുണ്ട്?

യേശുദാസ്: നമ്മള്‍ ഒന്നും ചെയ്തില്ലെങ്കിലും സത്യമായും ധര്‍മ്മമായും നില്‍ക്കാമെങ്കില്‍ എല്ലാം ചെയ്യാന്‍പറ്റുമെന്നാണ് എന്റെ  അഭിപ്രായം. പക്ഷേ ഒരുപാട് വിഷമതകളുണ്ട്. ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതാണ്.

എം.എ. ബേബി: ദാസേട്ടനെ ആദ്യമായി പ്രഭചേച്ചി കാണുന്നതെപ്പോഴാണ്?

പ്രഭ: ഞാന്‍ പ്രോഗ്രാമിനൊക്കെ പോകുമ്പോള്‍ കാണാറുള്ളതാണ്. എന്റെ അങ്കിളും ദാസും മദ്രാസില്‍ വച്ചുള്ള പരിചയമുണ്ട്. എന്റെയടുത്ത് അങ്കിള്‍ പറഞ്ഞു ദാസിനെ നന്നായിട്ടറിയാമെന്ന്. പിന്നെ ഞാന്‍ അങ്കിളിനെ വെറുതെ വിട്ടിട്ടില്ല. അങ്കിളിന്റെ പിറകെ നടന്നു. അപ്പോള്‍ ഞാന്‍ പത്തില്‍ പഠിക്കുന്ന സമയമാണ്. ഞാന്‍ വിടാതെ പിന്നാലെ നടന്നപ്പോള്‍ നിവൃത്തിയില്ലാതെ അങ്കിള്‍ ഒരുദിവസം ദാസിനെ വിളിച്ചു. തിരുവനന്തപുരത്ത് സെന്റ് ജോസഫ് സ്കൂളിന്റെ ഒരു പ്രോഗ്രാമിന് വരുന്ന സമയത്ത് വീട്ടില്‍ വരാമെന്ന് മറുപടി പറഞ്ഞു. എന്റെ ശേഷക്കാരിക്ക് കാണണമെന്ന് അങ്കിള്‍ അപ്പോള്‍ പറഞ്ഞു. ആ പോഗ്രാമിന് എത്തിയ സമയത്ത് അങ്കിള്‍ പോയി വിളിച്ചുകൊണ്ട് വന്നു.

യേശുദാസ്: എനിക്ക് വാസ്തവത്തില്‍ ആ സമയത്ത് കടപ്പാട് പി. ഭാസ്കരന്‍ സാറിനോടും ബാബുരാജിനോടുമാണ്. 'പാവാട പ്രായത്തില്‍ നിന്നെ ഞാന്‍ കണ്ടപ്പോള്‍'... (പാട്ട് മൂളുന്നു). ഒരു പാവാടയുമൊക്കെ ഉടുത്തുകൊണ്ട് നില്‍ക്കുകയായിരുന്നു.

എം.എ. ബേബി: അതിനുശേഷം ദാസേട്ടന്റെ ഗാനമേളയും പാട്ട് കച്ചേരിയുമൊക്കെ നടക്കുന്ന സ്ഥലങ്ങളില്‍ പോകുമായിരുന്നോ?

പ്രഭ: അതിനുമുമ്പുതന്നെ എന്റെ അച്ഛനൊക്കെ പരിപാടിയുടെ ടിക്കറ്റൊക്കെ എടുത്തുപോകുമായിരുന്നു. എനിക്ക് തോന്നുന്നു കല്യാണത്തിന് മുമ്പ് ഒരു 24-25 പ്രോഗ്രാം ദാസ് തിരുവനന്തപുരത്ത് നടത്തിയിട്ടുണ്ട്. അതിലൊന്ന് ജയിലിലും മറ്റൊന്ന് ഒരു അമ്പലത്തിനടുത്തുമായിരുന്നു. പിന്നൊന്ന് ഒരു കല്യാണത്തിന് വന്നപ്പോഴും. ഇങ്ങനെ ചുരുക്കം ചിലതൊഴിച്ച് ബാക്കിയെല്ലാത്തിനും പോയിട്ടുണ്ട്.

എം.എ. ബേബി: പ്രഭ ചേച്ചി സദസ്സിലുണ്ടെങ്കില്‍ പാടുന്ന പാട്ടില്‍ ഒക്കെ ദാസേട്ടന്‍ ഒരു പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ടെന്ന് കേട്ടിട്ടുണ്ട്.

പ്രഭ: പരിചയപ്പെട്ടശേഷം നോക്കിയൊക്കെ പാടുമായിരുന്നു.

എം.എ. ബേബി: നേരത്തെ പറഞ്ഞ പാട്ടൊക്കെ മുഖത്ത് നോക്കി എപ്പോഴെങ്കിലും പാടിയിട്ടുണ്ടോ?
 പ്രഭ: പരിചയപ്പെട്ടതില്‍ പിന്നെ പാടുമ്പോഴൊക്കെ മുഖത്ത് നോക്കാറുണ്ട്.

യേശുദാസ്: എന്റെ പാട്ടുകള്‍ക്കൊക്കെ, അതിന്റെ അടിയൊഴുക്ക് നോക്കുമ്പോള്‍, എന്റെ ജീവിതവുമായി വളരെ ബന്ധമുണ്ട്. ചില തത്വപാട്ടുകളാണെങ്കിലും ഒക്കെ അപ്പോഴുള്ള മാനസിക തൃപ്തിക്ക് പാടിയതാണോയെന്ന് തോന്നിപ്പോകും. 'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു' എന്ന പാട്ടൊക്കെ പാടുമ്പോള്‍ തന്നെ നമുക്ക് അത് ഉള്‍ക്കൊള്ളാനുള്ള ഒരു ചിന്ത മനസ്സില്‍ നിറയും.

എം.എ. ബേബി: അതൊക്കെ ജീവിതത്തിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ വന്നതാണ്. നിങ്ങള്‍ തമ്മിലുള്ള ജീവിതം കെട്ടിപ്പടുത്തതില്‍ ആരാണ് മുന്‍കൈ എടുത്തത്?

പ്രഭ: അത് രണ്ടുപേരും കൂടെയാണ്.

എം.എ. ബേബി: എങ്കിലും ഈ ഒരു ആശയം ആരാണ് ആദ്യം മറ്റേയാളിനോട് പറഞ്ഞത്?
യേശുദാസ്: ആരും പറഞ്ഞതൊന്നുമില്ല. അതങ്ങനെ സംഭവിച്ചു. എനിക്ക് തോന്നി. കൊള്ളാം, തരക്കേടില്ല, നമുക്ക് പറ്റിയ ആളായിരിക്കും. പ്രത്യേകിച്ച് എനിക്ക് മുടിയോട് ഭയങ്കര ഇഷ്ടമാണ്. (''അപ്പോള്‍ എന്നെ കണ്ടിട്ടല്ല, മുടിയെ കണ്ടാണ്'', പ്രഭ ഇടയ്ക്ക് കയറി പറഞ്ഞു ചിരിച്ചു) അത് രണ്ടായിട്ട് പിന്നിയിട്ട് കാണുന്നത് വലിയ ഇഷ്ടമാണ്. അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. എന്റെ വീട്ടിലോ, അതോ മറ്റുള്ള ആരെയോ കണ്ടിട്ടോ എന്തോ, അറിയില്ല.

എം.എ. ബേബി: 'കാര്‍കൂന്തല്‍ പൂവിനെന്തിന് വാസനതൈലം' എന്ന പാട്ടിന് ഇതിനകത്ത് വല്ല സ്വാധീനവുമുണ്ടോ?

യേശുദാസ്: അങ്ങനെയൊന്നുമില്ല.
എം.എ. ബേബി: ആരാണ് നമുക്ക് തമ്മില്‍ വിവാഹം കഴിക്കാമെന്ന് ആദ്യം പറഞ്ഞത്?

യേശുദാസ്: അത് ഞാന്‍ തന്നെയാണ്. അങ്ങോട്ട് അപ്രോച്ച് ചെയ്തതാണ്. ഞാന്‍ തിരുവനന്തപുരം വഴി പോകുമ്പോള്‍ അവിടിറങ്ങി ഫോണ്‍ ചെയ്യുമായിരുന്നു. എങ്കിലും രണ്ട് കുടുംബങ്ങളും തമ്മില്‍ കൂടിയാണ് തീരുമാനം എടുത്തത്. അല്ലാതെ ഞങ്ങളുടെ ഇഷ്ടത്തിനങ്ങോട്ട് ഇറങ്ങിപ്പോവുക. അതൊന്നുമില്ല.

ഒരു മാനസിക ചിട്ട ഉണ്ടായിരുന്നു. അതെനിക്കുമുണ്ടായിരുന്നു, പ്രഭയ്ക്കുമുണ്ടായിരുന്നു. കാരണം അവരെ ദുഃഖിപ്പിക്കാന്‍ (വീട്ടുകാരെ) ഇഷ്ടമില്ലായിരുന്നു.

പ്രഭ: അവര്‍ ഞങ്ങളെ  അത്രയും സ്നേഹിച്ചിട്ടുണ്ട്. വീട്ടുകാരെ വിഷമിപ്പിച്ച് നമുക്കൊന്നും വേണ്ട. അവരുടെ സമ്മതത്തോടുകൂടി മതിയെന്നായിരുന്നു തീരുമാനം.

എം.എ. ബേബി: ദാസേട്ടനിങ്ങനെ പറഞ്ഞപ്പോഴേക്കും പ്രഭ ചേച്ചിക്കെന്താ തോന്നിയത്?

പ്രഭ: ആദ്യം എന്നോട് പറഞ്ഞില്ല.

എപ്പോഴും തിരുവനന്തപുരത്ത് പ്രോഗ്രാമെടുക്കും. അതുവഴിവരും. അമ്മച്ചി ഒരിക്കല്‍ ദാസിന്റെ മാനേജര്‍ പോളിനോട് ചോദിച്ചു, 'എന്താ എപ്പോഴും തിരുവനന്തപുരത്ത് പ്രോഗ്രാമെടുക്കുന്നത്?' അപ്പോള്‍ പോള്‍ സംഭവം പറഞ്ഞു.

എം.എ. ബേബി: തിരുവനന്തപുരത്തെ സംഗീത സംഘാടകര്‍ക്ക് അപ്പോള്‍ നല്ല കാലമായിരുന്നു. (എല്ലാവരും ചിരിക്കുന്നു)

പ്രഭ: അപ്പോള്‍ ഞാന്‍ സ്കൂള്‍ ഫൈനല്‍ കഴിഞ്ഞ് കോളേജിലേക്ക് കയറുന്നതേയുള്ളൂ. പിന്നീടാണ്  ഇതൊക്കെ നേരിട്ട് സംസാരിക്കുന്നത്. പിന്നെയും മൂന്നുവര്‍ഷം കഴിഞ്ഞിട്ടാണ് കല്യാണം. എല്ലാവരുടെയും അനുഗ്രഹത്തോടെയും സന്തോഷത്തോടെയുമാണ് വിവാഹം കഴിച്ചത്.

യേശുദാസ്: കുറേ ഡിസ്ട്രാക്ഷന്‍സൊക്കെ ഉണ്ടായിരുന്നു. ചില വിഷമങ്ങള്‍. (പ്രഭ അത് ശരി വയ്ക്കുന്നു).

എം.എ. ബേബി: ദാസേട്ടന്‍ സംഗീതരംഗത്തേക്ക് വന്നതു മുതല്‍ സംഗീതത്തിന്റെ തിലകക്കുറിയായിട്ടാണ്  നില്‍ക്കുന്നത്. ഇതോടൊപ്പം ശാസ്ത്രീയ സംഗീതം ജനപ്രിയമാക്കുന്നതിലും വലിയൊരു ആസ്വാദകവൃന്ദത്തെ ആകര്‍ഷിക്കാനും അവര്‍ക്കിത് പരിചയപ്പെടുത്തി കൊടുക്കാനും ദാസേട്ടന് കഴിഞ്ഞു. അത് ചെയ്തത് ശാസ്ത്രീയ സംഗീതത്തിന്റെ ശുദ്ധി സംരക്ഷിച്ചുകൊണ്ടാണ്. ഇതിനെ ജനകീയമാക്കുന്നതില്‍ ദാസേട്ടന്‍ നല്‍കിയതുപോലുള്ള സംഭാവന സംഗീതരംഗത്ത് വേറെയാരെങ്കിലും ചെയ്തതായി എനിക്കറിയില്ല. അതിന്റെ ഘടകങ്ങളായി എനിക്ക് തോന്നിയത്. ഒന്ന് ആലാപന ഗാംഭീര്യം. അതോടൊപ്പം ഭാവഗരിമയില്‍ ആസ്വദിക്കാന്‍ കഴിയുക, അതുപോലെ ശ്രവിക്കുമ്പോഴുള്ള മധുരിമ. ഇതെല്ലാം സമന്വയിച്ചുള്ള ഒരു ആലാപനശൈലി. ഈ ഉച്ചാരണ സ്ഫുടത, അതിലെ വ്യക്തത ഒക്കെ വളരെ പ്രധാനപ്പെട്ടയൊരു ഘടകമാണ്. ഇതില്‍ ഏതെല്ലാം തരത്തിലുള്ള പരിശീലനമാണ് ദാസേട്ടന് കിട്ടിയിട്ടുള്ളത്. അതിന് പിന്നിലെ ഘടകങ്ങള്‍ എന്താണ്?

യേശുദാസ്: ഒരു സംഗീതജ്ഞന്‍ എന്നുപറഞ്ഞാല്‍ തെന്നിന്ത്യയില്‍ ഒരു അയ്യരോ അയ്യങ്കാരോ ഒക്കെയാണെന്ന ധാരണയുണ്ട്. ഞാന്‍ ജാതി പറയുകയല്ല. അല്ലെങ്കില്‍ ഉയര്‍ന്ന നിലയിലുള്ള നമ്പൂതിരി. അങ്ങനെയുള്ളവര്‍ക്കാണിത് പറഞ്ഞിരുന്നതെന്നുള്ളയൊരു തോന്നലുണ്ടായിരുന്നു. അതിനെ എതിര്‍ത്ത് പറയുകയല്ല, പക്ഷേ, പറയേണ്ടത് പറയണമല്ലോ. എന്തുകൊണ്ട് ക്രിസ്ത്യന്‍ സമുദായത്തില്‍ ഇങ്ങനെ സംഗീതം കുറഞ്ഞുപോയി. സംഗീതത്തിന്റെ ഏറ്റവും വലിയ ആളുകളായ  മൊസാര്‍ട്ടുമൊക്കെ ക്രിസ്തീയ മതത്തില്‍പെട്ടവരാണ്. അതുകൊണ്ട് സംഗീതം ക്രൈസ്തവ സമുദായത്തില്‍ ഇല്ല എന്നൊന്നും  പറയാന്‍ പറ്റില്ല.

അന്നത്തെ മതപരമായിട്ടുള്ള വിലക്കുകള്‍ ഇതിനൊരു കാരണമാകാം. ഇതിനകത്ത് മുഴുവന്‍ കൃഷ്ണനെന്നും, രാമനെന്നുമാണ്. പണ്ട് ഇത് പറയുന്നതിനുള്ള വിലക്കുകളാണ് നമ്മളെ ഇത്തിരി പിറകോട്ടാക്കിയിരുന്നത്. എന്റെ അപ്പനുണ്ടായിരുന്ന ഉയര്‍ന്ന ഒരു ചിന്താഗതിയുണ്ട്. അന്ന് നാടകങ്ങളില്‍ അഭിനയിച്ചു. കൂടാതെ നിരവധി കീര്‍ത്തനങ്ങള്‍ പാടിയിട്ടാണ് അദ്ദേഹം മുന്നോട്ടുവന്നത്. ഇതൊന്നും പഠിച്ചിട്ടല്ല അദ്ദേഹം പാടിയിരുന്നത്. കേട്ടുകേള്‍വിയിലാണ്. അത് എവിടെനിന്ന് അദ്ദേഹത്തിന് കിട്ടി എന്നത് നമുക്കറിയില്ല. ഞാന്‍ പറഞ്ഞ് കേട്ടിട്ടുള്ളത് എന്റെ അപ്പന്റെ അപ്പനും ക്രിസ്തീയ ഗാനങ്ങളും കീര്‍ത്തനങ്ങളുമൊക്കെ പാടിയിരുന്നുവെന്നാണ്. കുടുംബപരമായിട്ട് സംഗീതം ഞങ്ങള്‍ക്കുണ്ടെന്നൊന്നും സ്ഥാപിക്കാന്‍ വേണ്ടിയല്ല ഇത് പറയുന്നത്.

അച്ഛന് വലിയ ഒരാഗ്രഹമായിരുന്നു തനിക്ക് പഠിക്കാനൊക്കാത്തത് മകന് സാധിക്കണമെന്ന്. അവിടെയാണ് ഞാന്‍ വിശ്വസിക്കുന്ന ഒരു ശക്തി പ്രവര്‍ത്തിച്ചത്. ഞാനെവിടെ ജനിക്കണമെന്ന് ആ ശക്തിയാണ് തീരുമാനിച്ചത്. എന്റെ വിശ്വാസം അതാണ്. അതാണെന്നെ ഏറ്റവും രക്ഷപെടുത്തിയത്. കാരണം ഒരുപാട് ഡിസ്ട്രാക്ഷന്‍സ് ഉണ്ടായിട്ടുണ്ട്, സംഗീതം പഠിക്കരുത് എന്ന് പറഞ്ഞിട്ട്. എന്റെ അമ്മപോലും കുറച്ചു എതിര്‍ത്തിരുന്നു. കാരണം എന്റെ രക്ഷയ്ക്കുവേണ്ടിയിട്ടാണ്. അന്നത്തെ സാഹചര്യത്തില്‍ ഒരു ക്രിസ്ത്യന്‍ പയ്യന് പോയി കച്ചേരി നടത്താനോ അമ്പലത്തില്‍ കയറാനോ സാധ്യമല്ലായിരുന്നു. അതുകൊണ്ട് വേറെയെന്തെങ്കിലും പഠിച്ച് രക്ഷപെടാന്‍ നോക്ക് എന്നായിരുന്നു എന്റെ അമ്മയുടെ ഉദ്ദേശ്യം. പക്ഷേ, അപ്പന്‍ അങ്ങനെയല്ല. നീ ശാസ്ത്രീയമായിട്ട് തന്നെ പഠിക്കണം. അങ്ങനെ എന്നെ ആദ്യം മുതല്‍ നിര്‍ബന്ധിച്ചു. അതുപോലെ അക്ഷരശുദ്ധിക്ക് വേണ്ടിയുള്ള പരിശീലനം. കൊച്ചിഭാഷ, അവിടത്തുകാരെ സംബന്ധിച്ച് വളരെ ഉയര്‍ന്ന നിലവാരമുള്ളതാണ്. പക്ഷേ, ശാസ്ത്രീയസംഗീതം വച്ചുനോക്കുമ്പോള്‍ ശുദ്ധത വളരെ പ്രധാനമാണ്. ഞാനീ പറയുന്നതിനെ തെറ്റായിട്ട് ധരിക്കരുത്.  ഇപ്പോഴും പണ്ടത്തെ കൂട്ടുകാരുടെ  അടുത്തുപോയി സംസാരിക്കുമ്പോള്‍ ഞാന്‍ ആ പഴയ കൊച്ചിഭാഷയിലേക്ക് മാറും. അപ്പോള്‍ ഈ ശുദ്ധതയൊക്കെ അങ്ങോട്ട് മാറ്റിയിട്ട് കൊച്ചിഭാഷയാവും.

അപ്പന്‍ 'ധ', 'ത', 'ഥ' എന്നൊക്കെ ഓരോവാക്കും ശ്രദ്ധിച്ച് ഉച്ചരിക്കാന്‍ പഠിപ്പിക്കുമായിരുന്നു. ഇപ്പോഴും ഞാനോര്‍ക്കുന്നു പഠിപ്പിക്കുന്നതിലെ 'ഠി' ഒക്കെ എടുത്തുപറയുന്നത്. കാരണം അദ്ദേഹം മദ്ധ്യതിരുവിതാംകൂറിലേക്ക് പോയപ്പോള്‍ നാടകത്തിലുള്ളവരൊക്കെ മിക്കവാറും തിരുവനന്തപുരം, മാവേലിക്കര ഭാഗക്കാരാണ്. ശുദ്ധമായ സംഭാഷണശൈലി (ഡയലോഗ് പ്രസന്റേഷന്‍) കേട്ടുകഴിഞ്ഞപ്പോള്‍  ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ആ ഉച്ചാരണ ശുദ്ധി അദ്ദേഹം നേടിയെടുത്തത്.
അപ്പന്‍ പാടിയിട്ടുള്ള ഒരുപാട്ട് എനിക്കിപ്പോള്‍ ഓര്‍മ്മ വരികയാണ്.

'മാഹേശാ...' ശാ എന്നുള്ളതിന്റെ അകാരം ഇങ്ങനെ നീട്ടിപ്പിടിച്ചു നില്‍ക്കുകയാണ്. വാസ്തവത്തിലത് അത്രയും വേണ്ട. 'മഹേശാ... മായമോ'  അത്രയ്ക്ക് ശുദ്ധമാക്കിക്കളഞ്ഞു. അതാണ് അന്നത്തെ രീതി. അതിന്റെ ചെറിയൊരു ഭാഗം ഞാന്‍ ഏറ്റെടുത്തപ്പോള്‍ എനിക്ക് ഒരുപാട് ഗുണങ്ങളുണ്ടായി. എന്റെ എല്ലാ ഗുണങ്ങള്‍ക്കും കാരണക്കാരന്‍ എന്റെ അപ്പച്ചനാണ്.

എം.എ.ബേബി: പ്രതിബന്ധങ്ങളും വെല്ലുവിളികളുമൊക്കെ റികടക്കുന്നതില്‍ ദാസേട്ടനില്‍ തീര്‍ച്ചയായും ഒരു നിശ്ചയദാര്‍ഡ്യം കണ്ടിട്ടുണ്ട്. 16- 17 വയസുള്ളപ്പോള്‍ പറ്റുള്ള കടയില്‍ ഭക്ഷണം കഴിക്കാന്‍ ചെന്നിരുന്നപ്പോള്‍ ഭക്ഷണം കൊടുക്കണ്ടായെന്ന് പറഞ്ഞതായി ഞാന്‍ വായിച്ചിട്ടുണ്ട്.

യേശുദാസ്: ചിലതൊക്കെ വേണ്ടാതെ എഴുതി വന്നതാണ്. തൃപ്പൂണിത്തുറയില്‍ ഒരു പോറ്റിയുണ്ട്. അദ്ദേഹം ഒരിക്കലും എന്നോട് അങ്ങനെ പറഞ്ഞിട്ടില്ല.  എന്തൊക്കെയായാലും ആ പോറ്റിസാറിനെ എനിക്ക് മറക്കാന്‍ പറ്റില്ല. കാശൊക്കെ പിന്നെ തന്നാമതീടോ എന്നൊക്കെ പറയും. പക്ഷേ എന്റെ മനസാക്ഷിക്ക് കാശ് കൊടുക്കാതെ പോകുന്നത് ശരിയല്ലല്ലോ എന്ന് കരുതിയിട്ടുണ്ട്. എന്റെ കൂട്ടുകാരന്‍ ചന്ദ്രോല്‍ഭവനുണ്ട്. ഒന്ന് പൊക്കിക്കഴിഞ്ഞിട്ടുണ്ടെങ്കില്‍ കോഴിമുട്ടയും അതുമിതുമൊക്കെ വാങ്ങിത്തരും. ഞാനും ഗോവിന്ദന്‍കുട്ടി എന്ന ഒരു ഫ്രണ്ടുമുണ്ട്. ചേട്ടാ, നമുക്ക് പോയി കഴിക്കേണ്ടേ എന്നൊക്കെ പറഞ്ഞ് കൂട്ടികൊണ്ട് പോകും. പൈസയൊക്കെ പുള്ളി കൊടുക്കും. അതുപോലെ തന്നെ മോഡല്‍ കഫെ എന്ന് പറഞ്ഞിട്ട് തിരുവന്തപുരത്ത് ഒരു ഹോട്ടലുണ്ടായിരുന്നു. അതിപ്പോ ഇല്ല. അതിലൊരു വലിയ ദുഖമെനിക്കുണ്ട്. അത് പറയാതിരിക്കാന്‍ വയ്യ. ആ മോഡല്‍ സ്കൂളിന്റെ അവിടെയൊക്കെ എന്തോ ചെയ്യാന്‍ വേണ്ടി ഇടിച്ച്, ആ ഹോട്ടല്‍ നശിപ്പിച്ച്, ആ കുടുംബം തന്നെ കഷ്ടത്തിലായി. അവര്‍ക്ക് കിട്ടേണ്ടതൊന്നും കിട്ടിയില്ല. ആ കുടുംബത്തിലുള്ളവര്‍ അതെന്നോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹവും ഒരിക്കലും പറഞ്ഞിട്ടില്ല കാശ് തന്നാലെ ഭക്ഷണം തരൂ എന്ന്. പൈസ കൊടുക്കാത്തതു കൊണ്ട് ഞാന്‍ പലപ്പോഴും സ്കൂളിന്റെ വശത്തെ ഒരു പൈപ്പുണ്ട്. അതില്‍ നിന്ന് വെള്ളം പിടിച്ച് കുടിച്ച് വിശപ്പടക്കിയിട്ടുണ്ട്. വെള്ളം കുടിച്ച് രണ്ട് ദിവസമൊക്കെ ജീവിക്കാമെന്ന് അന്ന് മനസിലായി. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ നമ്മുടെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്തതാണ്. ഫീസ് കൊടുക്കാനും താമസിക്കുന്നിടത്ത് വാടക കൊടുക്കാനും വയ്യ എന്ന് വന്നപ്പോഴാണ് ശെമ്മാങ്കുടി സ്വാമിയുടെ അവിടെ ചേക്കേറിയത്. ഇന്നിപ്പോ രാധാകൃഷ്ണന്റെയൊക്കെ വീടിന്റെ തൊട്ടെതിരെയുള്ള  ഒരു ഷെഡ്. അതിപ്പോ സര്‍ക്കാരിന്റെ കൈയിലായിപ്പോയി. അല്ലെങ്കില്‍ ഞാന്‍ എങ്ങനെയെങ്കിലും വാങ്ങിയേനെ.

എം.എ. ബേബി:  ശാസ്ത്രീയ സംഗീതരംഗത്ത് ദാസേട്ടന് മുന്നോട്ട് പോകുന്നതില്‍ ചെമ്പൈ സ്വാമികളുടെ വാത്സല്യവും പ്രോത്സാഹനവും ഒരു പ്രധാന ഘടകമായിട്ടുണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്.

യേശുദാസ്: ഇതിന്റെ യൊക്കെയാണ് അളവ് നമ്മുടെ കൈയിലില്ലായെന്ന് അറിയേണ്ടത്. 1965ല്‍ എന്റെ അപ്പന്‍ പോയി. അത് കഴിഞ്ഞ ഉടനെയാണ് ചെമ്പൈ സ്വാമിയുടെ പ്രവേശനം. എന്നെ പ്രോത്സാഹിപ്പിച്ചതും ക്ളാസിക്കല്‍ രണ്ടാമത് എടുത്ത് വരണമെന്ന്  പറഞ്ഞതും ഒക്കെ അദ്ദേഹമാണ്. അതുകഴിഞ്ഞ് പല്ലവി നരസിംഹാചാര്യയുടെ വരവ്. ഇങ്ങനെ എനിക്ക് വന്നിട്ടുള്ള ഗുരുക്കന്മാര്‍, പ്രത്യേകിച്ച് കുമാരസ്വാമി സാര്‍, പത്മമാഡം. എന്റെ ജീവിതത്തില്‍ സംസ്കൃതം എന്താണെന്നുപോലും  അറിയാത്ത സമയത്ത് രാവും പകലുമില്ലാതെ ചോറും തന്ന് പഠിപ്പിച്ച ഒരമ്മയുണ്ട്. അതാണ് പത്മ മാഡം. ഇന്നിപ്പോ തീരെ വയ്യ. എങ്കിലും ശബ്ദം കേട്ടാല്‍ ഒരു തെറി വിളിച്ചുകൊണ്ട് 'എന്തിനാവന്നതെന്ന് ചോദിക്കും'. അത് സ്നേഹത്തിന്റെ അങ്ങേയറ്റം കൊണ്ടാണ്. എല്ലാവരേയും അങ്ങനെയാണ് വിളിക്കുന്നത്.

എം.എ. ബേബി: ഉദയായില്‍ പാടാന്‍ വേണ്ടി ആദ്യം വരുമ്പോള്‍ അന്ന് എ.ആര്‍. രാജയൊക്കെ വളരെ മേധാവിത്വം പുലര്‍ത്തി നില്‍ക്കുന്ന സമയമാണ്. ശാരംഗപാണിയും ദേവരാജന്‍ മാഷും ഉദയ ബാനറിനെക്കൊണ്ട് ദാസേട്ടനെ അംഗീകരിപ്പിക്കുന്നതില്‍ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. 'പഞ്ചാര പാലുമിട്ടായി' അതാണ് ആദ്യം പാടിയതെന്ന് തോന്നുന്നു. അതിന് ശേഷം ദാസേട്ടന്റെ ശബ്ദത്തിന്റെ സൌകുമാര്യമൊക്കെ തിരിച്ചറിഞ്ഞിട്ടാണ് കൂടുതല്‍ അവസരം വരുന്നത്. ദേവരാജന്‍ മാഷും വയലാറും ദാസേട്ടനും കൂടി ചേരുന്ന ഒരു ടീം നമ്മുടെ സംഗീതത്തിന്റെ വസന്തകാലമായി അങ്ങനെ ആവിര്‍ഭവിക്കുകയായിരുന്നു.

യേശുദാസ്: അതിനിടയ്ക്ക് ഒരനുഭവം ഉണ്ടായിട്ടുണ്ട്. എം.ബി.എസിനെ ഓര്‍ക്കാതിരിക്കാന്‍ വയ്യ. അദ്ദേഹമാണ് കാല്‍പ്പാടുകളില്‍ ആദ്യം പാടിപ്പിച്ചത്. അവിടെയും ഒരു സംഭവം ഉണ്ടായെന്ന് ആന്റണി പിന്നീട് പറഞ്ഞു. കെ.എസ്. ആന്റണിയായിരുന്നു സംവിധായകന്‍. നമ്പിയത്തായിരുന്നു നിര്‍മ്മാതാവ്. ഇന്നുമുണ്ട് അദ്ദേഹം. എല്ലാം വിട്ടിട്ട് ഒതുങ്ങിയിരിക്കുകയാണ്. ആ സമയത്ത് ടൈഫോയ്ഡ് വന്ന് സുഖമില്ലാതെയായി. അതുകൊണ്ട് അവര്‍ക്ക് തോന്നിക്കാണും പാടിയാല്‍ ശരിയാവില്ലെന്ന്. ഞാന്‍ പടേണ്ടിയിരുന്നത്് ഒരു ഡ്യൂയറ്റാണ്. 'കാണുമ്പോള്‍ ഞാനൊരു കാരിരുമ്പ് കൈയ് പിടിച്ചാല് പൂങ്കരിമ്പ്'. ആ പൂങ്കരിമ്പിന്റെയൊക്കെ എക്സ്പ്രഷന്‍ എങ്ങനെയാണെന്ന്് ഇന്നുമെനിക്ക് ഓര്‍മ്മയുണ്ട്. ഇതൊക്കെ കുറേ തവണ പ്രാക്ടീസ് ചെയ്തു.  ആദ്യത്തെ പാട്ടല്ലേ. പക്ഷേ അത് പാടിച്ചില്ല. അതിനിടെ എനിക്കീ ടൈഫോയിഡിന്റെ അറ്റാക്ക് വന്നു. അതുകൊണ്ട് എന്റെ ജീവിതത്തെ മുറുകെപ്പിടിച്ചു കൊണ്ടിരിക്കുന്ന പ്രസിദ്ധമായ ആ നാല് വരികള്‍ പാടാനും എനിക്ക് കഴിഞ്ഞു.

എം.എ. ബേബി: ഇതുവേണം ദാസേട്ടന്‍ പാടാനെന്ന് ചരിത്രത്തിന്റെ നിയോഗമായിരിക്കണം. ഇതിനെയാണ് കാവ്യനീതിയെന്ന് പറയുന്നത്.

യേശുദാസ്: ബേബി അങ്ങനെ പറയുമായിരിക്കും. ഞാന്‍ പറയുന്നത് എന്റെ പിന്നിലൊരു ശക്തിയുണ്ടെന്നാണ്. എന്റെ വിശ്വാസം അതാണ്. 'ജാതിഭേതം മതദ്വേഷം..' ആ പാട്ട് ഓരോ തവണ പാടുമ്പോഴും ഉള്‍ക്കൊള്ളുമ്പോഴും കൂടുതല്‍ അതിലേക്ക് ആഴ്ന്നിറങ്ങുന്നു.

എം.എ. ബേബി: ദസേട്ടന്‍ ഏറ്റവും കൂടുതല്‍ പാടി ഞാന്‍ കേട്ടിട്ടുള്ളത് ഈ പാട്ടാണ്?

അതാണ് എനിക്കൊരു ഭയമെന്ന് പറഞ്ഞത്. ഈ പാട്ട് നല്‍കുന്ന ആ സന്ദേശത്തില്‍ നിന്ന്  ആളുകള്‍ കൂടുതല്‍ അകലുന്നതായി എനിക്ക് തോന്നുന്നു. ഞാനിത് പാടുമ്പോള്‍, ഞങ്ങള്‍ ഇതില്‍ നിന്ന് കൂടുതല്‍ അകന്ന്, ഇനിയും ദാസേട്ടനക്കൊണ്ടിത് പാടിക്കണമെന്ന് ചിലര്‍ വിചാരിക്കുന്നു.

എം.എ. ബേബി: ഇത് ആവര്‍ത്തിച്ചിട്ടുള്ളത് സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണഗുരു ഒക്കെയാണ്. ശ്രീനാരായണ ഗുരു മഹത്തായ ആശയവുമായി എങ്ങനെ മലായാളിയുടെ നിത്യപ്രചോദനമായി മാറിയിട്ടുണ്ടോ അതുപോലെ സംഗീതത്തിലൂടെയും കര്‍മ്മങ്ങളിലൂടെയും ദാസേട്ടന്‍ ഈ മതസൌഹാര്‍ദ്ദത്തിന്റെ സന്ദേശം പ്രസരിപ്പിച്ചിട്ടുണ്ട്.

യേശുദാസ്: ഞാനത് ഉള്‍ക്കൊണ്ടു ബേബി. അതിന്റെ കാര്യം ഞാന്‍ പറയാം. എല്ലാം അറിഞ്ഞുകൊണ്ട് ശ്രീനാരായണ ഗുരുദേവന്‍ ഒരു കാപ്സ്യൂള്‍ രൂപത്തില്‍ ജനങ്ങള്‍ക്ക് കൊടുത്തതാണ് 'ജാതിഭേതം മതദ്വേഷം' എന്ന വരികള്‍. ഇതിങ്ങനെ വായില്‍ വരെ വച്ച് കൊടുത്തിട്ടുണ്ട്. വിഴുങ്ങാന്‍ ബോധമില്ലെന്നു പറഞ്ഞാല്‍ എന്തു ചെയ്യാനൊക്കും. അതിന്റെയൊരു സുഖം മനസിലാക്കി കഴിഞ്ഞാല്‍ വേറൊന്നും വേണ്ട.  കാര്യങ്ങള്‍ തുറന്ന് പറയാതിരിക്കാന്‍ വയ്യ. അതു കൊണ്ടാണിത് പറയുന്നത്. പത്ത് പ്രമാണങ്ങളില്‍ ഒന്നാമത്തെ പ്രമാണം ഞാനല്ലാതെ മറ്റൊരു തമ്പുരാന്‍ നിനക്ക് ഉണ്ടാവരുതെന്നാണ്. അത് ആരെങ്കിലും ആയിക്കോട്ടെ. ദൈവമോ, ശക്തിയോ... എന്തെങ്കിലുമായിക്കേട്ടെ. എന്തുകൊണ്ടാണ് ഹിന്ദുമതത്തില്‍ ഒരുപാട് ദൈവങ്ങളെക്കുറിച്ച് പറയുന്നത്? ആദ്യത്തെ ഉപനിഷത്തില്‍ (ഈശോവാസ്യ ഉപനിഷത്ത്) പന്ത്രണ്ടാമത്തെ ശ്ളോകം എടുത്തു നോക്കിയാല്‍ അതിനകത്ത് പറയുന്നുണ്ട്, നശ്വരങ്ങളായ ദേവതകളെ, മാതൃപിതൃക്കളെ, മാനവജാതിയെ നീ വണങ്ങരുത്, എന്നെയല്ലാതെയെന്ന്. അപ്പോള്‍ ഒരു ശക്തിയെ മാത്രമേ എല്ലാവരും ഉപാസിക്കാവൂ എന്ന് എവിടെയോ ഒരിടത്ത് തുടങ്ങിയിട്ടുണ്ട്. പിന്നെ മനുഷ്യന്റെ ആവശ്യത്തിന് വേണ്ടി വെട്ടിത്തിരിച്ച് ഉണ്ടാക്കിയതാണ് മറ്റെല്ലാം. അല്ലെങ്കില്‍ എതിര്‍ക്കട്ടെ.

എം.എ. ബേബി: കേശവദേവ് ഒരിക്കല്‍ ഇതെല്ലാം കത്തിച്ചുകളയണമെന്ന് പറഞ്ഞു.
യേശുദാസ്: ഇപ്പോള്‍ ഒരാള്‍ ജനിച്ചാല്‍, അയാള്‍ക്ക് എന്തെങ്കിലും കഴിവുണ്ടെങ്കില്‍ ദൈവമാവും. അതല്ല പറഞ്ഞിരിക്കുന്നത്. ഉപനിഷത്തില്‍ ദേവതകളെന്നാണ് പറഞ്ഞിരിക്കുന്നത്. ഈശ്വരനെന്നല്ല. അതൊക്കെ ഏതെങ്കിലും ദുഷ്ടശക്തികളൊക്കെ ആയിരിക്കും. പല ശക്തികളെല്ലാം കൂടി ഒന്നായിരുന്നു. അത് എന്തിനവര്‍ വെട്ടിത്തിരിച്ചു. ഞാന്‍ പറയുന്നത് ഈ ദൈവം എന്ന് പറയുന്ന ഒരു ശക്തി ഇവിടെ ജനിച്ചിട്ടുണ്ടോ? ക്രിസ്ത്യാനിയാണെങ്കില്‍ ഉടനെ യേശു എന്ന് പറയും. ഹിന്ദുക്കളാണെങ്കില്‍ കൃഷ്ണന്‍ എന്ന് പറയും. എപ്പോഴും ജനിച്ച ഒരാളെയേ ദൈവമായിട്ട് പറയൂ. ഈ പ്രപഞ്ചത്തിലുള്ള സര്‍വതും ദേവാംശങ്ങളാണെന്ന് കരുതണം. തീര്‍ച്ചയായും ഞാനും ഒരുപാട് സ്ഥലത്തൊക്കെ അന്വേഷിച്ചതാണ്. എന്റെ അപ്പന്‍ എന്നോട് നീ ഒന്നിലും ബന്ധപ്പെടരുതെന്ന് പറഞ്ഞതിന്റെ അര്‍ത്ഥം തന്നെ ഇപ്പോഴാണെനിക്ക് മനസ്സിലായി തുടങ്ങിയത്. കാരണം സര്‍വം ബ്രഹ്മാസ്മി എന്നത് വേറൊരു തരത്തില്‍ അദ്ദേഹമെനിക്ക് മനസ്സിലാക്കി തന്നതാണ്.

Tuesday, December 27, 2011

ഔസേപ്പച്ചന്റെ സ്വന്തം ശാന്ത






ഇരുപതോളം തൊഴിലാളികള്‍, നാല്‍പതിലേറെ പശുക്കള്‍, താറാവുകള്‍ ചുറ്റോടു ചുറ്റും കലപില ശബ്ദം. ഇവയ്ക്കെല്ലാം നടുവിലാണ് ഡോ. ശാന്ത. പണിക്കാര്‍ക്ക് വേണ്ട നിര്‍ദ്ദേശം കൊടുക്കുന്നു. ഒപ്പം പശുക്കളെ അഴിച്ചുമാറ്റി കെട്ടുന്നു. രാവിലെ മുതല്‍ ആരംഭിച്ച തിരക്ക് ഒന്ന് കഴിയുമ്പോള്‍ ഉച്ചയാകുമെന്ന് പറഞ്ഞ് ആരോഗ്യ വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറായി വിരമിച്ച ശാന്തയെന്ന മന്ത്രി പത്നി നെടുവീര്‍പ്പെടുന്നു.



ഔസേപ്പച്ചന്‍ തിരക്കിലേക്ക് മാറുമ്പോള്‍ എല്ലാം നോക്കി നടത്തേണ്ടേ... ശാന്ത ആത്മഗതം പോലെ പറഞ്ഞു. ജലസേചന വകുപ്പ് മന്ത്രി പി.ജെ. ജോസഫ് ഡോ. ശാന്തക്ക് ഔസേപ്പച്ചനാണ്... ഒപ്പം അടുപ്പക്കാര്‍ക്കും. കേരളകൌമുദിയില്‍ നിന്നാണെന്ന് അറിയിച്ചപ്പോള്‍ ചുറ്റുമുളള തൊഴിലാളികള്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ കൊടുത്ത ശേഷം കുടുംബവിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനായി എത്തി. ഔസേപ്പച്ചനെക്കുറിച്ച് സംസാരിച്ച് തുടങ്ങി. വളരെ മിതമായ വാക്കുകളില്‍ ഏറെ സന്തോഷത്തോടെ.



തിരക്കിനിടയില്‍  ഒന്നിച്ച് കിട്ടുന്ന സമയം ?



എത്ര തിരക്കുണ്ടെങ്കിലും ആഴ്ച അവസാനം ഔസേപ്പച്ചന്‍ പുറപ്പുഴയിലെ പാലത്തിങ്കല്‍ തറവാട്ടിലെത്താന്‍ ശ്രമിക്കും. ഞായറാഴ്ച ഇടവകയിലെ കുര്‍ബാനയില്‍ പങ്കെടുക്കുന്നത് ഒഴിവാക്കില്ല. പിന്നെ പുരയിടത്തിലിറങ്ങി കൃഷിയൊക്കെ ഒരു മേല്‍നോട്ടം നടത്തും. കഴിഞ്ഞ നാല്‍പതു വര്‍ഷമായി  ഔസേപ്പച്ചന്റെ തിരക്കെല്ലാം ശീലമായി. ആരോഗ്യ വകുപ്പില്‍ നിന്ന് ഞാന്‍ വിരമിച്ചിട്ട് 13 വര്‍ഷമായി. ഇതിന് ശേഷമാണ് എനിക്കും തിരക്കുകള്‍ ഒഴിഞ്ഞ സമയമുണ്ടായത്. വിവാഹം കഴിക്കുമ്പോള്‍ ഔസേപ്പച്ചന്‍ എം.എല്‍.എ ആയിരുന്നു. അന്നു മുതല്‍ തുടങ്ങിയ തിരക്കിന് ഇതുവരെ ഒരു കുറവുമില്ല.



വിവാഹം?





തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഔസേപ്പച്ചന്റെ സഹോദരി എന്റെ സീനിയറായിരുന്നു. 1968 ല്‍ പഠനശേഷം എനിക്ക് ആദ്യ നിയമനം ലഭിച്ചത് പുറപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു. താമസ സ്ഥലം ഒന്നും ലഭിക്കാത്തതിനാല്‍ ഔസേപ്പച്ചന്റെ സഹോദരിയുടെ നിര്‍ദേശപ്രകാരം പുറപ്പുഴയില്‍ ഔസേപ്പച്ചന്റെ വീട്ടില്‍ നോണ്‍ പേയിംഗ് ഗസ്റ്റായാണ് താമസിച്ചിരുന്നത്. ഒരു വര്‍ഷക്കാലം അങ്ങനെ താമസിച്ചു. അന്ന് ഔസേപ്പച്ചന്‍ തേവര കോളേജില്‍ എം.എയ്ക്ക് പഠിക്കുകയാണ്. വീട്ടില്‍ ഔസേപ്പച്ചന്റെ ഇച്ചാച്ചനും അമ്മച്ചിയും മാത്രം. അവര്‍ക്കെല്ലാം എന്നോട് വളരെ സ്നേഹമായിരുന്നു. ഇതിനിടയില്‍ ഔസേപ്പച്ചന്റെ സഹോദരി വഴിയാണ് എന്നെ ഇഷ്ടമാണന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടന്നും വീട്ടില്‍ അറിയിച്ചത്.



എതിര്‍പ്പുകള്‍ ?



ഇച്ചാച്ചനും അമ്മച്ചിക്കും എന്നെ വലിയ ഇഷ്ടമായിരുന്നെങ്കിലും ജോലിയില്ലാത്ത വീട്ടുകാര്യങ്ങളും കൃഷിയും മറ്റും നോക്കി നടത്തുന്ന ഒരാളെയാണ് മരുമകളായി വരാന്‍ ആഗ്രഹിച്ചിരുന്നത്.  എന്നാല്‍ ആ തീരുമാനം പിന്നീട് മാറ്റി. 1971  സെപ്തംബര്‍ 15 ന് ആയിരുന്നു വിവാഹം. അടുത്ത 15 ന് 40-ാം വിവാഹ വാര്‍ഷികമാണ്.



ആഘോഷം ?



ഇതുവരെ ഒന്നോ, രണ്ടോ തവണ മാത്രമാണ് വിവാഹ വാര്‍ഷികം ആഘോഷിച്ചത്. അന്ന് കുട്ടികള്‍ ചെറുപ്പമായിരുന്നു. ഇവരോടൊപ്പം പുറത്ത് പോയി ഭക്ഷണം കഴിക്കുകയും സിനിമയ്ക്ക് പോകുകയും ചെയ്തിട്ടുണ്ട്.



ഭര്‍ത്താവ് രാഷ്ട്രീയക്കാരനായതില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടോ?



ആലുവ വാരാപ്പുഴയില്‍ ഉദ്യോഗസ്ഥ പശ്ചാത്തലത്തിലുളള കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അമ്മയും ഡോക്ടറായിരുന്നു. അതിനാല്‍ എന്നെയും അവര്‍ ഒരു പ്രൊഫഷണലാക്കാന്‍ ശ്രമിച്ചു. ഭര്‍ത്താവിന്റെ രാഷ്ട്രീയത്തില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല.



കുടുംബ ഭരണം?



ഔസേപ്പച്ചന്റെ അച്ഛനും അമ്മയും മരിക്കുന്നതുവരെ അവരായിരുന്നു കുടുംബകാര്യങ്ങള്‍ നോക്കിയിരുന്നത്. ഇതിന് ശേഷം ഔസേപ്പച്ചന്‍ തിരക്കുകളിലേക്ക് മാറിയതോടെ ഞാന്‍ ഏറ്റെടുത്തു. എങ്കിലും എല്ലാ ദിവസവും വൈകിട്ട് ഔസേപ്പച്ചന്‍ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചറിയും. കൃഷിക്കും മറ്റുമുളള സൂപ്പര്‍ വിഷന്‍ ഫോണിലൂടെ നല്‍കും. പിന്നെ പിന്നെ ഞാനും കൃഷിയെ കുറിച്ച് പഠിച്ചു. എന്തെങ്കിലും സംശയമുണ്ടെങ്കില്‍  ഫോണ്‍ വിളിച്ച് ചോദിച്ചാണ് ചെയ്യുന്നത്.



വീട്ടില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യാറുണ്ടോ ?



വീട്ടില്‍ സജീവ രാഷ്ട്രീയ ചര്‍ച്ചയോ  അഭിപ്രായം പറയലോ ഇല്ല. പക്ഷേ സുപ്രധാന കാര്യങ്ങളെല്ലാം പറയാറുണ്ട്. തീരുമാനങ്ങള്‍ എടുത്ത ശേഷമേ കാര്യങ്ങള്‍ വീട്ടില്‍ ഔസേപ്പച്ചന്‍ പറയാറുളളു.



വിവാദങ്ങളെക്കുറിച്ച് ?



44 വര്‍ഷമായി ഔസേപ്പച്ചനെ എനിക്കറിയാം. അദ്ദേഹം വിവാദങ്ങളില്‍ ഒന്നും തളരില്ല. തിരഞ്ഞെടുപ്പുകളില്‍  ഉണ്ടാകുന്ന പരാജയത്തെക്കാളും അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നത് അനാവശ്യ വിവാദങ്ങളായിരുന്നു. പിന്നെ ഇതെല്ലാം രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടുളള വിവാദങ്ങളാണെന്ന് ഞങ്ങള്‍ക്കും അറിയാം.  അതിനാല്‍ ഇതിനെക്കുറിച്ച് അധികം ചിന്തിച്ച് മനസ്സ് വിഷമിപ്പിക്കാന്‍ മെനക്കെടാറില്ല.



മന്ത്രിയെന്ന നിലയില്‍?



വിവിധ മന്ത്രിസഭകളില്‍ പലതരത്തിലുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള ഔസേപ്പച്ചന്‍ എന്തുകാര്യവും ആത്മാര്‍ത്ഥമായി ഏറ്റെടുക്കും. പിന്നെ അദ്ദേഹത്തിന് പൂര്‍ണമായും യോജിക്കുന്ന കൃഷിവകുപ്പ് പോലുള്ള പദവികള്‍ കിട്ടിയെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാമായിരുന്നു. ഇപ്പോള്‍ കിട്ടിയ വകുപ്പും നല്ലതാണ്.



ഭക്ഷണകാര്യം?



ഭക്ഷണകാര്യത്തില്‍ മീനും പച്ചക്കറികളുമാണ് ഔസേപ്പച്ചന് ഇഷ്ടം. ഒരുവിധപ്പെട്ട പച്ചക്കറികളെല്ലാം ഇവിടെ സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. വാഴച്ചുണ്ട്, ചീര തുടങ്ങിയ ഇനങ്ങളോടാണ് വലിയ താല്‍പ്പര്യം.



ഡ്രസുകള്‍ വാങ്ങുന്നത് ?



ഔസേപ്പച്ചനാണ് വീട്ടിലേക്കാവശ്യമായ ഡ്രസുകള്‍ എല്ലാം വാങ്ങുന്നത്. ഔസേപ്പച്ചന്‍ വാങ്ങിയ സാരിയേ ഉടുക്കാന്‍ സമ്മതിക്കു. വളരെ സെലക്ടീവാണ് ഔസേപ്പച്ചന്‍.



മറ്റ് ഇഷ്ടങ്ങള്‍?



ഒഴിവ് സമയങ്ങളില്‍ പാട്ട് കേള്‍ക്കുന്നതാണ് ഔസേപ്പച്ചന് ഇഷ്ടം. പിന്നെ പുരയിടങ്ങളില്‍ ഇറങ്ങി കൃഷികള്‍ പരിചരിക്കുന്നതും.



ആരോഗ്യം നോക്കാറുണ്ടോ?



ഔസേപ്പച്ചന്‍ ആരോഗ്യകാര്യത്തിലൊന്നും അധികം ശ്രദ്ധ കൊടുക്കാറില്ല. ഒരുതവണ ആന്‍ജിയോ പ്ളാസ്റ്റി കഴിഞ്ഞ് ധാരാളം മരുന്നുകള്‍ ദിവസവും കഴിക്കാന്‍ ഉണ്ട്. എന്നാല്‍ ഇതൊന്നും പലപ്പോഴും തിരക്കുകള്‍ക്കിടയില്‍ വിട്ടു പോകും.



മക്കള്‍ ?



മൂത്തമകന്‍ അപ്പു എന്‍ജിനിയറാണ്. സ്വിറ്റ്സര്‍ലണ്ടില്‍ ജോലിയായിരുന്നു. ഇപ്പോള്‍ തമിഴ്നാട്ടില്‍ തോട്ടം വാങ്ങി കൃഷിയുമായി കഴിയുന്നു. രണ്ടാമത്തെ മകള്‍ യമുന ബയോടെക്നോളജി കഴിഞ്ഞ് കോതമംഗലം എം.എ കോളജില്‍ ലക്ചററാണ്. മൂന്നാമത്തെ മകന്‍ ആന്റണി ബാംഗ്ളൂരിലാണ്. ഇളയമകന്‍ ജോ വീട്ടിലുണ്ട്. പിന്നെ ആറു ചെറുമക്കള്‍.



തിരുവനന്തപുരം  താമസം ?



നിലവില്‍ മന്ത്രി മന്ദിരം ഇതുവരെ കിട്ടിയിട്ടില്ല. ഗസ്റ്റ് ഹൌസിലാണ് താമസം. വീട് ലഭിച്ചാല്‍ കൂടെപ്പോകാനാണ് തീരുമാനം. അല്ലെങ്കില്‍ ഔസേപ്പച്ചന്‍ ഭക്ഷണകാര്യത്തില്‍ ഒന്നും ശ്രദ്ധിക്കില്ല.



കടപ്പാട് കേരളകൌമുദി ആഴ്ചപ്പതിപ്പ്  

വിജ്ഞാന കുതുകികളുടെ തലതൊട്ടപ്പന്‍






അറിവിന്‍െറ രാജകുമാരന്‍, വിജ്ഞാന കുതുകികളുടെ തലതൊട്ടപ്പന്‍ എന്നെല്ലാം പുകള്‍പെറ്റ റിവേഴ്സ് ക്വിസ് ഗ്രാന്‍ഡ്  മാസ്റ്റര്‍ ഡോ. ജി.എസ്. പ്രദീപ് അറിവിന്‍െറ തേരോട്ടം തുടങ്ങിയിട്ട് ഇരുപത്തിയഞ്ചുവര്‍ഷം പൂര്‍ത്തിയാകുന്നു. വിജ്ഞാനത്തിന്‍െറ വിസ്ഫോടനം സ്യഷ്ടിച്ചു മുന്നേറിയ ഈ ഷോ ഭാഷയുടെ അതിര്‍ത്തിയും ഭൂഖണ്ഡത്തിന്‍െറ അതിര്‍ത്തിയും പിന്നിട്ട് ഒന്‍പതു ചാനലുകളില്‍ വ്യത്യസ്ത ഭാഷകളില്‍ ഇരുപത്തിനാലായിരത്തില്‍പരം  എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കികഴിഞ്ഞു. റിവേഴ്സ് ക്വിസിലൂടെ ലിംകാ ബുക്ക് ഒഫ് റെക്കോര്‍ഡ്സിലെത്തിയ അദ്ദേഹം കടന്നുവന്ന വഴികളിലെ കല്ലും മുള്ളും നിറഞ്ഞ പ്രതിസന്ധികള്‍ തരണം ചെയ്തത് അറിവെന്ന ആയുധം കൊണ്ടാണ്. വാക്ചാതുര്യം കൊണ്ടും ധിക്ഷണാശക്തിയുടെ പിന്‍ബലം കൊണ്ടും ആയിരക്കണക്കിനുപേരെ അടിയറവു പറയിച്ച അദ്ദേഹം വിനയത്തോടെ ഇപ്പോഴും പറയുന്നു ''ഞാന്‍ ഓരോനിമിഷവും പുതിയ അറിവുകള്‍തേടികൊണ്ടിരിക്കുകയാണ്.'' പ്രശസ്തിയിലേക്കുവന്ന വഴികളെകുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും അദ്ദേഹം വാചാലനായി.

അശ്വമേധം എന്നെ സെലിബ്രിറ്റിയാക്കി

അശ്വമേധമെന്ന പരിപാടിയാണ് എന്നെ പ്രശസ്തനാക്കിയത്. അത് ചെയ്തില്ലായിരുന്നുവെങ്കിലും ഞാന്‍ ഇവിടെ തന്നെയുണ്ടാകുമായിരുന്നു. പക്ഷേ ഞാന്‍ മറ്റൊരുതലത്തിലായിരിക്കും അറിയപ്പെടുക. 1987 മുതല്‍ ഞാന്‍ ടെലിവിഷന്‍രംഗത്തുണ്ടായിരുന്നു. ദൂരദര്‍ശനിലെ ഒരു നിമിഷമെന്നായിരുന്നു ആ പരിപാടിയുടെ പേര്. അന്നെനിക്ക് പതിനഞ്ചുവയസ്സായിരുന്നു. അശ്വമേധം ചെയ്യുക എന്നത് ദൈവനിശ്ചയം അല്ലെങ്കില്‍ എന്‍െറ നിയോഗമായിരുന്നു. അതിലേക്ക് ഞാന്‍ എത്തിപ്പെടുകയായിരുന്നു.

രണ്ടായിരത്തിലാണ് അശ്വമേധമെന്ന പ്രോഗ്രാം ചെയ്യുന്നതിനായി കൈരളിചാനലുമായി കരാര്‍ ഒപ്പുവയ്ക്കുന്നത്. വളരെ ആകസ്മികമായി സംഭവിച്ചതാണത്. മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരായിരുന്നു ആദ്യം ഷോയില്‍ പങ്കെടുത്തത്. വളരെ പെട്ടെന്ന് പ്രോഗ്രാം ഹിറ്റായിമാറിയത്. വിഡ്ഢിപ്പെട്ടി എന്ന്  അറിയപ്പെട്ടിരുന്ന  ടെലിവിഷനെ വിജ്ഞാനപ്പെട്ടിയാക്കാന്‍ ഈ ഷോയിലൂടെ കഴിഞ്ഞു. അഞ്ഞൂറോളം എപ്പിസോഡുകള്‍ പിന്നിട്ട   അശ്വമേധം ചാനലുമായുണ്ടായ ചിലപ്രശ്നങ്ങളെ തുടര്‍ന്ന്  നിര്‍ത്തേണ്ടിവന്നു. അതിനുശേഷം ജയ് ഹിന്ദ് ടിവിയില്‍ രണാങ്കണം ചെയ്തു. അതും വിജയമായിരുന്നു. പിന്നീട് തമിഴ് ചാനലായ സ്റ്റാര്‍ വിജയില്‍ പരിപാടി അവതരിപ്പിച്ചു. തമിഴ്നാട്ടില്‍ ഇത് വമ്പന്‍ഹിറ്റായി. ഇപ്പോള്‍ ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ പ്രക്ഷേപണമുള്ള ശക്തി ടി വി , മുണ്‍ ടി വി (മിഡില്‍ ഈസ്റ്റ്) സാക്ഷി ടി വി (തെലുങ്ക്) തുടങ്ങിയ ചാനലുകളില്‍ സമാനമായ പരിപാടി അവതരിപ്പിച്ചു. ഇതിനുവേണ്ടി കന്നടയും, തെലുങ്കും, തമിഴും, സിംഹളയുമൊക്കെ പഠിച്ചു. മലയാളത്തില്‍ ചെയ്യുന്ന അതേ ചടുലതയോടും വേഗതയോടും കൂടിത്തന്നെയാണ് ഈ ഭാഷകളിലും ചെയ്യുന്നത്. കൂടാതെ വിദേശ രാജ്യങ്ങളില്‍ ധാരാളം ലൈവ് പ്രോഗ്രാമുകളും ചെയ്യുന്നുണ്ട്. വിവിധ ഭാഷകളില്‍ പ്രോഗ്രാം നടത്തിയതിന് ഈ വര്‍ഷത്തെ ജ്വാല മാന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ലഭിച്ചു.

പുസ്തകങ്ങളുടെ കൂട്ടുകാരന്‍

ദിവസം പത്തു പുസ്തകമെങ്കിലും ഞാന്‍ വായിച്ചിരിക്കും. ഓരോ സീസണിലും ഓരോ പുസ്തകമാണ് എന്നെ സ്വാധീനിക്കുന്നത്. ഷെര്‍ലക്ക് ഹോംസ് കഥകളാണ് അശ്വമേധം ചെയ്യാന്‍ പ്രചോദനമായത്. സുഭാഷ് ചന്ദ്രന്‍െറ മനുഷ്യന് ഒരു ആമുഖം വായിച്ചു ഞാന്‍ വികാരാധീനനായി. എഡ്വാര്‍ഡോ ഗലീനിയായുടെ മിറേഴ്സ് എന്ന പുസ്തകമാണ് ഇപ്പോള്‍ എന്‍െറ മനസിനെ പിടിച്ചുലച്ച പുസ്തകം.

വളരെചെറുപ്പത്തില്‍ തന്നെ വായിക്കുന്ന സ്വഭാവമുണ്ടായിരുന്നു. അച്ഛനും അമ്മയുമാണ് എന്‍െറ വ്യക്തിത്വ വികസനത്തിന്‍െറ അടിസ്ഥാനം. വളരെസംഭവ ബഹുലമായ കുട്ടിക്കാലമൊന്നുമല്ലായിരുന്നു. ഏഴ് വയസ്സുള്ളപ്പോള്‍തന്നെ ഞാന്‍ ആനുകാലികങ്ങളൊക്കെ വായിച്ചുതുടങ്ങി. പിന്നെ എന്‍െറ വായനയുടെ ലോകം വിശാലമാക്കി രാമായണവും മഹാഭാരതവും, വേദങ്ങളും ഉപനിഷത്തുക്കളും കടന്നുവന്നു. അമ്മ സ്കൂള്‍ ഹെഡ്മിസ്ട്രസ് ആയിരുന്നു. അതിനാല്‍ സ്കുള്‍ ലൈബ്രറിയിലേക്ക് ആവശ്യമായ നൂറ് കണക്കിന് പുസ്തകങ്ങള്‍ വര്‍ഷാന്ത്യങ്ങളില്‍ വീട്ടില്‍ കൊണ്ടുവന്നു വയ്ക്കുമായിരുന്നു. അതുകൊണ്ട് ഒഴിവുകാലം ഞാന്‍ വായനയുടെ ആഘോഷക്കാലമാക്കിമാറ്റി. വെറുതെ വായിച്ചുതള്ളുകയായിരുന്നില്ല. ഓരോ പുസ്തകവും വ്യത്യസ്ത അനുഭൂതിയാണ് എന്നില്‍ നിറച്ചത്. വായിച്ച പുസ്തകങ്ങളിലെ ഓരോവരിയിലും അടങ്ങിയിരുന്ന അറിവിനെ സ്വാംശീകരിച്ചെടുത്ത് വിശകലനം ചെയ്ത് ഓര്‍മയുടെ അറകളില്‍ സൂക്ഷിച്ചുവച്ചു. പതിനാലാമത്തെ വയസ്സില്‍ എന്‍െറ അമ്മ മരിച്ചു. ആ വേര്‍പാട് എന്നില്‍ ഏല്‍പ്പിച്ച വേദനയെ തരണം ചെയ്തതും വായനകൊണ്ടാണ്.

ബ്രയിന്‍ മാജിക്ക്

വാക്കുകള്‍ കൊണ്ടുള്ള പ്രശ്നോത്തരി പണ്ടേ എനിക്കു ഹരമായിരുന്നു. സ്കൂള്‍ തലംതൊട്ട് ഞാന്‍ കലോല്‍സവത്തിലും ക്വിസ് പ്രോഗ്രാമിലും പങ്കെടുക്കുമായിരുന്നു. പത്താംക്ളാസുവരെ സര്‍ക്കാര്‍ സ്കൂളിലാണ് പഠിച്ചത്. പ്രീഡിഗ്രി ആര്‍ട്സ് കോളേജിലും ഡിഗ്രി യൂണിവേഴ്സിറ്റി കോളേജിലുമായിരുന്നു. കോളേജിലായിരുന്നപ്പോള്‍ വാക്കുകളുടെ മായാജാലമെന്ന പേരില്‍ ധാരാളം ടോക്ക് ഷോകള്‍ നടത്തിയിരുന്നു. സുഹൃത്തുക്കളുടെ ഇടയില്‍ എന്‍െറ പ്രശ്നോത്തരി ഒരു ചര്‍ച്ചാവിഷയം തന്നെയായിരുന്നു. അവര്‍ മനസില്‍ കാണുന്നയാളിനെ അണുവിടതെറ്റാതെ ഞാന്‍ പറയുമായിരുന്നു ഇത് എനിക്ക് ആത്മവിശ്വാസവും ഊര്‍ജ്ജവും നല്‍കി.

ചരിത്രത്തിലൊരു പൊന്‍തൂവല്‍

ജനനത്തിനും മരണത്തിനുമിടയിലുള്ള കുറച്ചുനേരം. ആ സമയത്തിനുള്ളില്‍ നമ്മുടെ കൈയൊപ്പുകള്‍ പതിഞ്ഞ എന്തെങ്കിലും ഈഭൂമിയില്‍ അവശേഷിപ്പിക്കുക. നൂറ് തലമുറകള്‍ കഴിഞ്ഞാലും ഞാനെന്ന വ്യക്തി ഇവിടെ ജീവിച്ചിരുന്നു എന്നതിനു തെളിവായി എന്റേതായ പൊന്‍തൂവലുകള്‍ ഇവിടെചാര്‍ത്തണം. അവനവനിലുള്ള കഴിവുകളെ കണ്ടെത്തി അത് നല്ലരീതിയില്‍ ഉപയോഗപ്പെടുത്തുമ്പോഴാണ് ജീവിതം വിജയമാകുന്നത്. എനിക്ക് ഒരുപാടുപേരോട് ആരാധന തോന്നിയിട്ടുണ്ട്.  അശ്വമേധത്തില്‍ ഉത്തരം പറയാതെ വന്നപ്പോള്‍ പോലും എനിക്ക് വിഷമം തോന്നിയിട്ടില്ല. കാരണം അതിലൂടെ ഞാന്‍ പുതിയ അറിവ് നേടുകയായിരുന്നു. തുടക്കത്തില്‍ എന്നെ പരിഹസിച്ചിരുന്നവരും വിമര്‍ശിച്ചിരുന്നവരും പരിപാടിയുടെ വിജയം കണ്ട് എന്നെ അഭിനന്ദിച്ചു.

ജീനിയസ്സിനെ കണ്ടെത്തും

അടുത്തവര്‍ഷം  നാല് ഇന്ത്യന്‍ നഗരങ്ങളിലും അഞ്ച് വിദേശ നഗരങ്ങളിലും ലൈവ് ഷോ നടത്തുന്നുണ്ട്. ഇതിലൂടെ ജീനിയസുകളെ കണ്ടെത്തുകയാണ് ലക്ഷ്യം. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ദമാമില്‍ ഇതിന് തുടക്കമിടും. കൂടാതെ കേന്ദ്ര സര്‍ക്കാരും  ബി.എസ്.എസ്സും നടപ്പിലാക്കുന്ന സ്മാര്‍ട്ട് ഇന്ത്യാ എന്ന പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡറും പ്രോഗ്രാം ഡയറക്ടറുമാണ് ഞാന്‍. എല്‍.കെ.ജി ക്ളാസുമുതലുള്ള കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടു നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ അറിവ്  ആനന്ദകരമാക്കുക എന്നാതാണ് ഉദ്ദേശം.

എഴുത്തിലേക്ക് തിരിച്ചുവരണം

ബ്രയിന്‍ മാജിക്ക്, അനശ്വര സ്മരണകള്‍, കഥായാനം തുടങ്ങിയ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. തിരക്കുമൂലം എനിക്ക് പൂര്‍ണ്ണമായി എഴുത്തിലേക്ക് തിരിച്ചു വരുവാന്‍ സാധിക്കുന്നില്ല. അടുത്ത വര്‍ഷം ഓഷന്‍ ഓഫ് ഇന്റലിജന്‍സ് എന്ന പേരില്‍ ഒരു പുസ്തകം എഴുതുവാനുള്ള തയ്യാറെടുപ്പിലാണ്. ചരിത്രത്തില്‍ പലകാരണങ്ങള്‍ കൊണ്ടും തഴയപ്പെട്ടവരുണ്ട്.  അറിയപ്പെടാതെ കിടക്കുന്ന അവരുടെ ജീവിതത്തെ കുറിച്ചു വെളിപ്പെടുത്തുന്ന പുസ്തകമായിരിക്കും ഇത്.

സന്തുഷ്ട കുടുംബം

ഏതൊരു വ്യക്തിയുടെയും ജീവിത വിജയത്തിനു പിന്നില്‍ കുടുംബത്തിന്‍െറ പിന്തുണ ആവശ്യമാണ്. ആ കാര്യത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. തിരുവനന്തപുരത്തെ അശ്വമേധമെന്ന വീട്ടില്‍ എനിക്കു കൂട്ടായി ഭാര്യ ബിന്ദുവും മകള്‍ സൌപര്‍ണ്ണികയും മകന്‍ സൂര്യനാരായണനുമുണ്ട്. ഭാര്യ ഇന്ത്യന്‍ ക്ളാസിക്കല്‍ ഡാന്‍സില്‍ റിസര്‍ച്ചു ചെയ്യുന്നു. .മകള്‍ സൌപര്‍ണ്ണിക എട്ടാം ക്ളാസില്‍ പഠിക്കുന്നു കഴിഞ്ഞവര്‍ഷം കുട്ടികളുടെ പ്രധാനമന്തിയായിരുന്നു അവള്‍. മകന്‍ ഒന്നാംക്ളാസില്‍ പഠിക്കുന്നു. അച്ഛനാണ് എന്‍െറ ഏറ്റവുമടുത്ത സുഹൃത്ത്. എന്‍െറ കുടുംബമാണ് എന്‍െറ ഭാഗ്യം.
 എഴുതപ്പെടുന്നത് എന്തും ചരിത്രമാകുന്നു. ചരിത്രത്തിന്‍െറ താളുകളില്‍ വിജ്ഞാനത്തിന്റെ മകുടമാകുവാന്‍ ബ്രയിന്‍ മാജിക്കിലൂടെ ഡോ.ജി.എസ് പ്രദീപ് മുന്നേറുകയാണ് അറിവിന്‍െറ ചക്രവാളത്തിലെ അനശ്വര നക്ഷത്രമാകുവാന്‍.

കടപ്പാട് കേരളകൌമുദി ആഴ്ചപ്പതിപ്പ്

Sunday, October 30, 2011

ഭക്ഷ്യ - സിവില്‍ സപ്ലൈസ് മന്ത്രി ടി.എം. ജേക്കബിനു ആദരാഞ്ജലികള്‍




: ഭക്ഷ്യ - സിവില്‍ സപ്ലൈസ് മന്ത്രി ടി.എം. ജേക്കബ് (63) അന്തരിച്ചു.
ഞായറാഴ്ച രാത്രി പത്തരയ്ക്ക് കൊച്ചിയിലെ ലേക്‌ഷോര്‍ ആസ്പത്രിയിലായിരുന്നു
അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി അദ്ദേഹം
ചികിത്സയിലായിരുന്നു. മരണസമയത്ത് ഭാര്യ ഡെയ്‌സിയും മകന്‍ അനൂപ് ജേക്കബും
സമീപത്ത് ഉണ്ടായിരുന്നു.



ഹൃദയത്തിന് സമ്മര്‍ദം കൂടുന്ന പള്‍മണറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന അപൂര്‍വ
രോഗമായിരുന്നു അദ്ദേഹത്തിന്. 18 വര്‍ഷമായി ഈ രോഗത്തിന് അദ്ദേഹം
ചികിത്സയിലായിരുന്നു. പ്രമേഹവും അദ്ദേഹത്തെ അലട്ടിയിരുന്നു. ഒക്ടോബര്‍
17നാണ് അദ്ദേഹത്തെ ലേക്‌ഷോര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം
ഗുരുതരമായതോടെ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഐ.സി.യു.വിലേക്ക്
മാറ്റുകയായിരുന്നു. മരണവിവരം അറിഞ്ഞതോടെ വിവിധ മേഖലകളിലെ വ്യക്തികള്‍
ആസ്പത്രിയില്‍ എത്തി.



ഫെഡറല്‍ ബാങ്ക്, സീനിയര്‍ മാനേജരാണ് ഭാര്യ ഡെയ്‌സി. മക്കള്‍: അഡ്വ. അനൂപ്
ജേക്കബ് (യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്), അമ്പിളി ജേക്കബ് (അസി.
മാനേജര്‍, ഇന്‍കല്‍, തിരുവനന്തപുരം). മരുമക്കള്‍: അനില (ലക്ചറര്‍,
ബി.പി.സി. കോളേജ്, പിറവം), ദേവ് (കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍,
തിരുവനന്തപുരം).



ടി.എം. ജേക്കബ് 1977ല്‍ 26-ാം വയസ്സില്‍ പിറവം നിയോജകമണ്ഡലത്തില്‍ നിന്നാണ്
ആദ്യമായി നിയമസഭയിലെത്തുന്നത്. അഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ
അംഗമായിരുന്നു അദ്ദേഹം. പിറവത്തുനിന്നും കോതമംഗലത്തുനിന്നും മാറിമാറി
എട്ടുതവണ സഭയിലെത്തി. നാലു പ്രാവശ്യം മന്ത്രിയായി. 82-87
വിദ്യാഭ്യാസമന്ത്രിയായും 91-96ല്‍ ജലസേചന - സാംസ്‌കാരികമന്ത്രിയായും
2001-ല്‍ ജലസേചനമന്ത്രിയായും പ്രവര്‍ത്തിച്ചു.





കേരള നിയമസഭയില്‍ ഒട്ടേറെ റെക്കോഡുകളുടെ ഉടമയാണ് ജേക്കബ്. ഏറ്റവും കൂടുതല്‍
സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ച അംഗങ്ങളിലൊരാണ് അദ്ദേഹം.
വിദ്യാഭ്യാസമന്ത്രിയായിരിക്കെ, നിയമസഭയില്‍ ചോദ്യത്തോരവേള മുഴുവന്‍
ഒറ്റചോദ്യത്തിനും അതിന്റെ ഉപചോദ്യങ്ങള്‍ക്കും മാത്രമായി പ്രമുഖ
നേതാക്കള്‍ക്കെല്ലാം മറുപടി നല്‍കിക്കൊണ്ട് റെക്കോഡിട്ടതും ജേക്കബ് തന്നെ.
പ്രീഡിഗ്രി ബോര്‍ഡിനെപ്പറ്റിയുള്ള 30 ചോദ്യങ്ങള്‍ക്കാണ് ജേക്കബ് മറുപടി
നല്‍കിയത്. രാവിലെ എട്ടര മുതല്‍ പതിനൊന്നര വരെ നിയമസഭയില്‍ മറുപടി നല്‍കി
വിസ്മയിപ്പിച്ചത് കേരള നിയമസഭയിലെ ആദ്യസംഭവമായിരുന്നു.





കേരള നിയമസഭയുടെ പരിഗണനയ്ക്കു വന്ന വിവിധ ബില്ലുകളിന്മേല്‍ ഏറ്റവും
കൂടുതല്‍ ഭേദഗതികളവതരിപ്പിച്ച അംഗങ്ങളില്‍ ഒരാള്‍ ടി.എം. ജേക്കബാണ്.



കേരളത്തില്‍ പതിനെട്ടു വയസ്സില്‍ വോട്ടവകാശം അനുവദിച്ചത് ടി.എം.
ജേക്കബിന്റെ നിയമസഭാ പ്രവര്‍ത്തനത്തിലെ നാഴികക്കല്ലാണ്. 1979 മാര്‍ച്ച്
ഏഴാം തിയ്യതി ജില്ലാഭരണ ബില്ലിന്മേലുള്ള ജേക്കബിന്റെ സുദീര്‍ഘമായ
പ്രസംഗത്തിലും തുടര്‍ന്ന് അവതരിപ്പിച്ച ദേഭഗതികളുടെയും കൂടി ഫലമാണിത്.



എറണാകുളം ജില്ലയിലെ തിരുമാറാടി താണിക്കുന്നേല്‍ മാത്യുവിന്റെയും
അന്നമ്മയുടെയും മകനായി 1950 സപ്തംബര്‍ 18നാണ് ജേക്കബ് ജനിച്ചത്.
മണ്ണത്തൂര്‍ ഗവ. എല്‍.പി. സ്‌കൂള്‍, വടകര സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍,
തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം ഗവ. ലോ കോളേജ്
എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. നിയമത്തില്‍
ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. പഠനകാലത്തു തന്നെ കേരള
കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ കെ.എസ്.സി.യില്‍ ചേര്‍ന്നു.
മാര്‍ ഇവാനിയോസ് കോളേജിലെ യൂണിറ്റ് പ്രസിഡന്റായി തുടങ്ങി കെ.എസ്.സി.
സംസ്ഥാന പ്രസിഡന്റ് വരെയായി. പിന്നീടു യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍
സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചു. 79-81ലും, 87-91ലും കേരള
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായി. 1993ല്‍ മാതൃസംഘടനയില്‍ നിന്ന്
പിരിഞ്ഞ് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന് രൂപം നല്‍കി. കെ. കരുണാകരന്റെ
നേതൃത്വത്തില്‍ ഡി.ഐ.സി. (കെ) രൂപവത്കരിച്ചപ്പോള്‍ ജേക്കബ് അതിന്റെ
ഭാഗമായെങ്കിലും പിന്നീട് സ്വന്തം പാര്‍ട്ടി പുനരുജ്ജീവിപ്പിച്ചു.



സ്‌കൂള്‍ യുവജനോത്സവത്തെ ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയാക്കിയതിനു
പിന്നില്‍ പ്രവര്‍ത്തിച്ചത് ജേക്കബാണ്. പ്രീഡിഗ്രി കോഴ്‌സ് കോളേജുകളില്‍
നിന്നു വേര്‍പെടുത്തിയ ജേക്കബിന്റെ നടപടി ഏറെ എതിര്‍പ്പുണ്ടാക്കിയെങ്കിലും
പിന്നീട് പ്ലസ് ടു എന്ന പേരില്‍ അതേ പരിഷ്‌കാരം നടപ്പിലാക്കപ്പെട്ടു.



നെടുമ്പാശ്ശേരി വിമാനത്താവളം,കൊച്ചി രാജ്യാന്തര സ്റ്റേഡിയം എന്നിവ
യാഥാര്‍ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. കേരളത്തില്‍ ആദ്യമായി
ഒരു ജലനയം കൊണ്ടുവന്നത് ടി.എം.ജേക്കബാണ്.





സംസ്ഥാനത്തിന്റെ താത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന എല്ലാ
വിഷയങ്ങളിലും ടി.എം. ജേക്കബ് പ്രതികരിച്ചിരുന്നു. യഥാര്‍ഥത്തില്‍ സംസ്ഥാന
താത്പര്യങ്ങള്‍ക്കെതിരായുള്ള പ്രശ്‌നങ്ങള്‍ ഏതെല്ലാമെന്ന് ജനങ്ങള്‍
അറിഞ്ഞിരുന്നതുതന്നെ പലപ്പോഴും ജേക്കബിന്റെ പ്രതികരണങ്ങളിലൂടെയായിരുന്നു.
കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പുറമെ കേന്ദ്രത്തിന്റെ തീരസംരക്ഷണ
നിയമംമൂലമുണ്ടായ പ്രശ്‌നങ്ങള്‍, റെയില്‍വേ സോണ്‍ പ്രശ്‌നം എന്നിവയെല്ലാം
ആദ്യമായി ഏറ്റെടുത്തത് ജേക്കബായിരുന്നു.



ഏറ്റവും മികച്ച പാര്‍ലമെന്റേറിയനുള്ള ഗാന്ധി അവാര്‍ഡ്, ഏറ്റവും പ്രഗല്ഭനായ
ഭരണാധികാരിക്കുള്ള പൊന്നറ ഫൗണ്ടേഷന്‍ പുരസ്‌കാരം, മികച്ച
പൊതുപ്രവര്‍ത്തകനും ഭരണാധികാരിക്കുമുള്ള ദേശീയ ശ്രമവീര്‍ അവാര്‍ഡ്, പ്രവാസി
മലയാളികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിച്ചതിനുള്ള വിദേശമലയാളി
പുരസ്‌കാരം, അമിക്കോസ് അവാര്‍ഡ് എന്നിവ ജേക്കബിനെ തേടിയെത്തിയ ബഹുമതികളില്‍
ചിലത് മാത്രമാണ്. സഭയ്ക്കും സമൂഹത്തിനും വേണ്ടി നിസ്തുലമായ
സേവനമനുഷ്ഠിച്ചതിന് പരിശുദ്ധ പാത്രിയാര്‍ക്കിസ് ബാവ ദമാസ്‌കസില്‍ വെച്ച്
കമാന്‍ഡര്‍ പദവി നല്‍കി ജേക്കബിനെ അനുഗ്രഹിച്ചിട്ടുണ്ട്.