News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Showing posts with label രോഗങ്ങള്‍ ചികിത്സകള്‍. Show all posts
Showing posts with label രോഗങ്ങള്‍ ചികിത്സകള്‍. Show all posts

Wednesday, April 19, 2017

Lakshmi taru and mullatha for cancer treatment - Dr Augustus Morris par...

ലക്ഷ്മി തരുവും മുള്ളാത്തയും കാൻസർ ചികിത്സയ്ക്ക് ഫലപ്രദമോ ?
സോഷ്യൽമീഡിയയിൽ ഏറെ പ്രചാരം ലഭിച്ച വാർത്തകളിലൊന്നാണ് ലക്ഷ്മി തരുവും മുള്ളാത്തയും കാൻസർ ചികിത്സയ്ക്ക് ഫലപ്രദമാണെന്ന കണ്ടെത്തൽ. എന്നാൽ ഈ ചികിത്സാരീതി തെറ്റാണെന്നും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ വരുത്തുമെന്നും കാൻസർ ബാധിച്ചു മരണമടഞ്ഞ മലയാള ചലച്ചിത്ര നടൻ ജിഷ്ണു തന്റെ ഫേസ് ബുക്ക് പേജിൽ കുറിച്ചിട്ടിരുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ.
ഞാൻ രോഗബാധിതനായ വിവരമറിഞ്ഞ് നിരവധി ആളുകളാണ് ലക്ഷ്മി തെരുവും മുള്ളാത്തയും ഉപയോഗിക്കാൻ തന്നെ നിർബന്ധിക്കുകയും ഉപദേശിക്കുകയും ചെയ്തത്. അവസാനം ഇത് പരീക്ഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
എന്നാൽ ഇതെന്റെ നില കൂടുതൽ വഷളാക്കുകയല്ലാതെ യാതൊരു ആശ്വാസവും നൽകിയില്ല. രോഗാവസ്ഥയിലിരിക്കുമ്പോൾ ഇതൊരിക്കലും ഉപയോഗിക്കാൻ പാടില്ലെന്നും ഒരുപക്ഷേ രോഗചികിത്സയ്ക്ക് ശേഷം ഇത് ഉപയോഗിക്കുന്നത് രോഗം വീണ്ടും വരാതിരിക്കാൻ സഹായമാകുമെന്നും ജിഷ്ണു പറയുന്നു.
ലക്ഷ്മി തരുവും മുള്ളാത്തയും കാൻസറിനെ തടയുന്ന കാര്യത്തിൽ ഇനിയും കൂടുതൽ പരീക്ഷണങ്ങൾ നടത്തണം. അത് ശാസ്ത്രീയമായി തെളിഞ്ഞതിന് ശേഷമേ ഇവ രോഗചികിത്സക്കായി ഉപയോഗിക്കാവൂ. അല്ലാതെ ഇത് ഉപയോഗിക്കുന്നത് വളരെ അപകടമാണ്. സോഷ്യൽമീഡിയയിലൂടെ തെറ്റായി ഷെയർ ചെയ്തുവരുന്ന വാർത്തകൾ ആരും കണ്ണടച്ച് വിശ്വസിക്കരുതെന്നും ജിഷ്ണു പറയുന്നു
ഇനി ഇതിനെപ്പറ്റി കൊല്ലം ജില്ലാ ക്യാൻസർ സെന്ററിലെ (പുനലൂർ ) ഡോക്ടർ അഗസ്തസ് മോറിസ് എന്താണ് പറയുന്നതെന്ന് കേൾക്കൂ
(ഈ ചാനലിലെ തുടർന്നുള്ള വിഡിയോകൾ കാണുവാൻ ഈ ചാനൽ subscribe ചെയ്യുക https://www.youtube.com/channel/UCybKCo4GhPf75r3mb9E_IVA?feature=iv&src_vid=Pwno1uyLtKo&annotation_id=channel%3A587ffdaf-0000-2d91-9f12-94eb2c08c3ee )

Monday, September 3, 2012

ഹോമിയോപ്പതിയിലൂടെ തൈറോയ്ഡ് ക്രമപ്പെടുത്താം




ശരീരത്തിലെ ഏറ്റവും ചെറിയ ഗ്രന്ഥികളില്‍ ഒന്നാണ് ജോടിയായി കാണപ്പെടുന്ന
തൈറോയ്ഡ്. ശരീരത്തിലെ ഓരോ കോശങ്ങളുടെയും ക്രമമായ പ്രവര്‍ത്തനങ്ങളെ
ഏകോപിപ്പിക്കുന്നതില്‍ തൈറോയ്ഡ് ഹോര്‍മോണുകള്‍ സുപ്രധാന പങ്കുവഹിക്കുന്നു.
അതുകൊണ്ടുതന്നെ ഈ ഹോര്‍മോണിന്റെ ഏറ്റക്കുറച്ചില്‍ ശരീരത്തിന്റെ മൊത്തം
പ്രവര്‍ത്തനത്തെ ബാധിക്കുന്നു.

അന്തരീക്ഷത്തിലെ പലതരം അപകടകരമായ കെമിക്കലുകള്‍ നേരിട്ടുതന്നെ തൈറോയ്ഡ്
ഗ്രന്ഥികളെ ബാധിക്കുന്നു. ക്‌ളോറൈഡുകള്‍, ബ്രോമൈഡുകള്‍, ഫഌറൈഡുകള്‍.
കൂടാതെ ചില പെട്രോ കെമിക്കല്‍ രാസവസ്തുക്കള്‍ തുടങ്ങിയവ നേരിട്ട് തൈറോയ്ഡ്
ഗ്രന്ഥിയുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.
അലര്‍ജിക്ക് അവസ്ഥകള്‍, പോഷകമൂല്യമുള്ള ആഹാരങ്ങളുടെ കുറവ്, മാനസിക
പിരിമുറുക്കം എന്നിവയും തൈറോയ്ഡ് ഗ്രന്ഥിയില്‍ പാകപ്പിഴ ഉണ്ടാക്കാം.
ഗര്‍ഭനിരോധന ഗുളികകള്‍, ഹോര്‍മോണ്‍ ഗുളികകള്‍ തുടങ്ങിയവ തൈറോയ്ഡ്
ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാക്കാറുണ്ട്.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് തൈറോയ്ഡ് ഹോര്‍മോണ്‍
ഏറ്റക്കുറച്ചില്‍ കൂടുതലായി കാണുന്നു. സ്ത്രീകളുടെ ജീവിതത്തിന്റെ ഓരോ
ഘട്ടങ്ങളില്‍ അതായത് ആര്‍ത്തവം തുടങ്ങുമ്പോള്‍, പ്രസവശേഷം,
ആര്‍ത്തവവിരാമശേഷം എന്നിങ്ങനെയുള്ള സമയങ്ങളില്‍ തൈറോയ്ഡ് ഹോര്‍മോണ്‍
വ്യത്യാസം കാണുന്നു. പാരമ്പര്യവും ഒരു പ്രധാന ഘടകമാണ്.

തൈറോയ്ഡ് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം,
ഹൃദയപേശികളുടെ പ്രവര്‍ത്തനം, സ്ത്രീ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം എന്നിവയെ
പ്രതികൂലമായി ബാധിക്കുന്നു. ക്ഷീണം, തളര്‍ച്ച, തണുപ്പ് സഹിക്കായ്ക, വരണ്ട
ചര്‍മ്മം, മുടി കൊഴിച്ചില്‍, ശരീരഭാരം കൂടുക, ഉറക്കം ഇല്ലായ്മ, മലബന്ധം,
വിഷാദം, മറവി, ഉത്കണ്ഠ, വിറയല്‍, പ്രതിരോധ ശേഷിക്കുറവ്, ആര്‍ത്തവം കൂടുക,
കൊളോസ്‌ട്രോള്‍ ലെവല്‍ കൂടുക എന്നിവ തൈറോയ്ഡ് ഹോര്‍മോണ്‍ അളവ്
കുറയുന്നതിന്റെ ലക്ഷണങ്ങളാണ്. രോഗികള്‍ക്ക് പലപ്പോഴും ഇന്‍ഫക്ഷന്‍,
ഹൃദ്രോഗങ്ങള്‍, കാന്‍സര്‍ എന്നിവയ്ക്ക് സാദ്ധ്യത കൂടുന്നു. തൈറോയ്ഡ്
ഹോര്‍മോണ്‍ അളവ് കൂടുന്നതിന്റെ ഫലമായി ക്ഷീണം, തളര്‍ച്ച, ചൂട് സഹിക്കാന്‍
കഴിയാതിരിക്കുക, വരണ്ട ചര്‍മ്മം, മുടി പൊഴിച്ചില്‍, മെലിച്ചില്‍,
ഉറക്കമില്ലായ്മ, വിഷാദം, മറവി, മലശോധന കൂടുക, ഉത്കണ്ഠ, ആര്‍ത്തവ
വ്യതിയാനങ്ങള്‍, വെള്ളപ്പോക്ക് ഇവയുണ്ടാകും.

തൈറോയ്ഡ് രോഗം ചികിത്സിക്കാതിരുന്നാല്‍ വന്ധ്യത, എല്ല് തേയ്മാനം,
ഗര്‍ഭാശയമുഴ, തളര്‍ച്ച തുടങ്ങിയ അവസ്ഥകള്‍ക്ക് വഴിവയ്ക്കും. മേല്‍പറഞ്ഞ
ലക്ഷണങ്ങളില്‍ ഏതെങ്കിലും രണ്ടെണ്ണം കണ്ടാല്‍ രക്തത്തിലെ തൈറോയ്ഡ്
ഹോര്‍മോണിന്റെ അളവ് പരിശോധിക്കാവുന്നതാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ
പ്രവര്‍ത്തനം ക്രമമാക്കാന്‍ വിറ്റാമിന്‍ ബി12, ബി6, :അയഡിന്‍  എന്നിവ
ഉപകാരപ്രദമാണ്. ഹോമിയോപ്പതിയില്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം
ക്രമപ്പെടുത്താന്‍ മരുന്നുണ്ട്. ഹോമിയോ മരുന്ന് ഉപയോഗത്തിലൂടെ നമ്മുടെ
ശരീരത്തിലെ ജീവശക്തിയുടെ പ്രവര്‍ത്തനം ക്രമപ്പെടുത്തുക വഴി ഹോര്‍മോണ്‍
അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ സാധിക്കും. അങ്ങനെ 3 മുതല്‍ 6 മാസം കൊണ്ട്
തൈറോയ്ഡ് രോഗങ്ങള്‍ ഭേദമാക്കാം.

ഉദരരോഗങ്ങള്‍ക്ക് പ്രതിവിധി ..




ഗ്യാസ്ട്രബിള്‍, വയറെരിച്ചില്‍, നെഞ്ചെരിച്ചില്‍, വിശപ്പില്ലായ്മ തുടങ്ങി
വയറിനെ ബാധിക്കുന്ന അസുഖങ്ങള്‍ ഇല്ലാത്തവരായി ആരുമില്ല. വയറിന്റെ
അസ്വസ്ഥതകളെ നേരിടാന്‍ വീട്ടില്‍ തന്നെ നമുക്കൊന്ന് ശ്രമിച്ചു നോക്കാം.
അസിഡിറ്റി മൂലമുണ്ടാകുന്ന പുളിച്ചു തികട്ടല്‍, വയറെരിച്ചില്‍ മുതലായവ
മാറാന്‍ കറിവേപ്പില വെള്ളം തൊടാതെ അരച്ചെടുത്ത് കാച്ചിയ ആട്ടിന്‍ പാലില്‍
ചേര്‍ത്ത് കഴിച്ചാല്‍ മതി. അല്പം ജീരകം വറുത്ത് കരിയാറാകുമ്പോള്‍ അതിലേക്ക്
വെള്ളമൊഴിച്ച് വാങ്ങി ആറിച്ച് കുടിക്കുന്നതും അസിഡിറ്റിയ്ക്ക് ഉത്തമമായ
പ്രതിവിധിയാണ്. കുറച്ച് ദിവസം അടുപ്പിച്ച് ഇവ രണ്ടിലേതെങ്കിലും ചെയ്താല്‍
അസിഡിറ്റി മാറുമെന്നുറപ്പ്. അസിഡിറ്റി മൂലം നെഞ്ചെരിച്ചില്‍
അനുഭവപ്പെടുന്നവര്‍ ദിവസത്തില്‍ പല തവണ കൊത്തമ്പാലയരിയോ പെരും ജീരകമോ
ചവച്ചരച്ചു കഴിക്കുന്നതും നല്ലതാണ്. ഗ്യാസ്ട്രബിളിനും ജീരകം ഒന്നാന്തരം
പ്രതിവിധിയാണ്. പുളിയുള്ള മോരില്‍ ജീരകം അരച്ചുകലക്കി കുടിച്ചാല്‍ വായൂ
കോപത്തിനു ശമനം ലഭിക്കും. വെളുത്തുള്ളി ചുട്ട് തൊലി നീക്കി കഴിക്കുന്നതും
ഉത്തമം. വയറിന്റെ പ്രശ്‌നങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്നുണ്ടെങ്കില്‍
കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം വീട്ടില്‍ ദാഹശമനിയായി ഉപയോഗിക്കുന്നത്
നല്ലതാണ്. അയമോദകം വെള്ളത്തിലിട്ട് തിളപ്പിച്ച് ദിവസേന കഴിക്കുന്നതും
ഗ്യാസ്ട്രബിളിനു നല്ല പ്രതിവിധിയാണ്. ദഹനക്കേടിനുള്ള പ്രകൃതിദത്തമായ പരിഹാര
മാര്‍ഗ്ഗം ഇഞ്ചിയാണ്. ഇഞ്ചിനീരില്‍ അല്പം ഉപ്പു ചേര്‍ത്ത് കഴിച്ചാല്‍
ദഹനക്കേട് പമ്പ കടക്കും. മുത്തങ്ങാത്തൊലിയുടെ നീരില്‍ ഇന്തുപ്പ് ചേര്‍ത്തു
കഴിയ്ക്കുന്നതും നല്ലതാണ്. വായ്ക്ക് അരുചിയുണ്ടെങ്കില്‍ കടുക്കാത്തോട്
പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് കഴിക്കുക. പ്രമേഹരോഗികള്‍ ശര്‍ക്കരയ്ക്കു പകരം
ചുക്ക് ചേര്‍ത്ത് കഴിക്കുന്നതാവും നല്ലത്. അല്പം കായം വറുത്ത് പൊടിച്ച്
മോരിലോ ചൂടുവെള്ളത്തിലോ കലക്കി കുടിച്ചാല്‍ വിശപ്പില്ലായ്മ മാറും.
കുട്ടികളിലെ കൃമിശല്യം ശമിപ്പിക്കാന്‍ തുളസിച്ചെടിയുടെ വേര് വൃത്തിയായി
കഴുകി അരച്ച് ചൂടു വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക. നന്നായി വിളഞ്ഞ
തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിയ്ക്കുന്നതും
ഇതിന് ഉത്തമമാണ്. ചെറുനാരങ്ങാക്കുരു വറുത്ത് പൊടിച്ച് ഉപ്പും കുരുമുളകും
ചേര്‍ത്ത് വെള്ളമൊഴിച്ച് തിളപ്പിച്ച് പകുതിയാക്കി വറ്റിച്ചു കുടിക്കുന്നത്
അമിത ദാഹമകറ്റാന്‍ സഹായിക്കും. രുദ്രാക്ഷം പാലില്‍ അരച്ചു കഴിക്കുന്നതും
അമിത ദാഹത്തിന് ഉത്തമ പ്രതിവിധിയാണ്. എക്കിള്‍ അകറ്റാന്‍ അല്പം പഞ്ചസാര
വായിലിട്ട് കുറെശ്ശെയായി അലിയിച്ചു കഴിച്ചാല്‍ മതി. ചെറുപഴം കഴിക്കുന്നതും
എക്കിള്‍ മാറാന്‍ സഹായിക്കും.

Wednesday, January 25, 2012

ഉലുവ നിസ്സാരക്കാരനല്ല






സാമ്പാറിലും കാളനിലും തുടങ്ങി നിരവധി
കറികളില്‍ മാത്രമായി നമ്മള്‍ മലയാളികള്‍ ഉലുവയെ ഒതുക്കി നിര്‍ത്തുന്നു.
കുറേകൂടി അറിവുള്ളവര്‍ ചിലപ്പോള്‍ സൗന്ദര്യവര്‍ദ്ധക വസ്തുവായും ഉലുവ
ഉപയോഗിച്ചേക്കാം, എന്നാല്‍ അതിനുമപ്പുറത്തുമുള്ള ആരോഗ്യ സംരക്ഷണത്തിന്റെ
കലവറയാണ് നമ്മള്‍ നിസ്സാരമായി കണക്കാക്കുന്ന ഈ ഉലുവ.


ഉലുവയുടെ
മഹാത്മ്യം മനസ്സിലാക്കാതെയാണ് നമ്മളില്‍ പലും ആരോഗ്യ സംരക്ഷണം മുതല്‍
ലൈംഗീക ജീവിതം മെച്ചപ്പെടുത്തുന്നതിനുവരെ വിപണിയിലേയ്ക്ക് പായുന്നത്.
എന്നാല്‍ അവയ്‌ക്കെല്ലാം പരിഹാരം നമ്മുടെ അടുക്കളയില്‍ തന്നയുണ്ടെന്നകാര്യം
മലയാളികള്‍ അറിയുന്നില്ല, അഥവാ അറിഞ്ഞാലും ഉലുവയ്ക്ക് സൂപ്പര്‍ മോഡലുകളെ
വച്ച് പരസ്യമില്ലല്ലോ? ഇല്ലാതെ എങ്ങിനെ വിശ്വസിയ്ക്കും? ഇതാണ് നമ്മള്‍
മലയാളികള്‍. ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും പ്രോട്ടീനുകളുമെല്ലാം
അളവിലേറെ ഉലുവയിലുണ്ട്. മുലയൂട്ടുന്ന അമ്മമാരില്‍ പാല്‍ ഉല്‍പാദനം
കൂട്ടാന്‍ ഉലുവയോളം മറ്റൊന്ന് ഇല്ലതന്നെ. ഈ അറിവ് മുത്തശ്ശിമാരില്‍
മാത്രമായി ഒതുങ്ങുന്ന കാലഘട്ടമാണിത്. സ്തനത്തിലെ കലകളുടെ വളര്‍ച്ചയെ
ത്വരിതപ്പെടുത്താനും ഉലുവ സഹായിക്കുമത്രേ.


രക്തത്തിലെ
പഞ്ചസാരയുടെ അളവ്കുറയ്ക്കാന്‍ ഉലുവയ്ക്കുള്ള കഴിവ് വൈദ്യശാസ്ത്രം
തെളിയിച്ചതാണ്. അതുകൊണ്ടതന്നെ പ്രമേഹം കുറയ്ക്കാനും ഉലുവ സഹായകമാണ്.
ഉലുവയുടെ ഉപയോഗം മൂലം ഇന്‍സുലിന്‍ പതിവായി ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍
കഴിയും. അതിനായി രാത്രിയില്‍ ഉലുവ കഴുകി വെള്ളത്തിലിട്ട് വച്ച് കാലത്ത് ആ
വെള്ളം വെറും വയറ്റില്‍ കുടിച്ചാല്‍ മാത്രം മതി. ശരീരത്തിലെ
കൊളസ്‌ട്രോളിനെ വരുതിയില്‍ നിര്‍ത്താനും ഈ കുഞ്ഞന്‍ വിചാരിച്ചാല്‍ മതി.
സ്ത്രീകളിലുണ്ടാകുന്ന ആര്‍ത്തവ വേദനകള്‍ കുറയ്ക്കാനും ക്രമം തെറ്റിയ
ആര്‍ത്തവം ക്രമത്തിലാക്കാനുമെല്ലാം ഉലുവ ശീലമാക്കിയാല്‍ മതി.
തൊലിയിലുണ്ടാകുന്ന തടിപ്പുകള്‍ക്കും ചൊറിച്ചിലുകള്‍ക്കും ഉലുവ അരച്ച്
പുരട്ടുന്നത് നല്ല മരുന്നാണ്.


 ഏറ്റവും കൂടുതല്‍ ഉലുവ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.
അപ്രകാരമുള്ള ഒരു രാജ്യത്ത് അവ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍
തയ്യാറാവുകയാണ് വേണ്ടത്. ഇനി കറികളില്‍ ഉലുവ ധാരാളമായി ഉപയോഗിച്ചുകൊള്ളൂ.ഉലുവ കഴിക്കുന്നത്‌
രക്‌തത്തിലെ ഗ്ലൂക്കോസിന്‍റെയും കൊളസ്ട്രോളിന്‍റെയും അളവു കുറയ്ക്കും. ഉലുവ
പൊടിച്ച്‌ മോരില്‍ കലക്കി കുടിക്കുകയോ ദോശമാവില്‍ അരച്ചു ചേര്‍ക്കുകയോ
ചെയ്യാം.


ഉലുവ കഴിക്കുന്നത്‌
രക്‌തത്തിലെ ഗ്ലൂക്കോസിന്‍റെയും കൊളസ്ട്രോളിന്‍റെയും അളവു കുറയ്ക്കും. ഉലുവ
പൊടിച്ച്‌ മോരില്‍ കലക്കി കുടിക്കുകയോ ദോശമാവില്‍ അരച്ചു ചേര്‍ക്കുകയോ
ചെയ്യാം.


  മൂത്രം
ധാരാളം പോകാന്‍ സഹായിക്കുന്ന ഔഷധം കൂടിയാണ്‌ ഉലുവ. ഇത്‌
ശരീരത്തിലുണ്ടാകുന്ന ദുര്‍നീരിനെ ഇല്ലാതാക്കുന്നു. ഉലുവ വറുത്ത്‌ പൊടിച്ച്‌
കാപ്പിയുണ്ടാക്കി ശര്‍ക്കര ചേര്‍ത്ത്‌ കുടിച്ചാല്‍ വയറുവേദന പെട്ടെന്ന്‌
മാറും. ഒരു ടീസ്‌പൂണ്‍ വീതം പതിവായി കഴിച്ചാല്‍ കാഴ്‌ചശക്തി വര്‍ധിക്കും


ഉലുവ കുതിര്‍ത്ത്‌ അരച്ചു തല കഴുകിയാല്‍ താരന്‍ ശമിക്കും.മുലയൂട്ടുന്ന അമ്മമാര്‍ ഉലുവയില കഴിക്കുന്നത്‌ ഉത്തമമാണ്‌.



ഉലുവ തടയാത്ത രോഗങ്ങള്‍ അപൂര്‍വ്വം മാത്രം.
35 ഗ്രാം ഉലുവ ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍
ഷുഗര്‍, ബീപി, ശ്വാസ കോശ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, തുടങ്ങി അനേകം രോഗങ്ങള്‍
നിശ്ശേഷം മാറ്റാനും ശരീരത്തിന് തീര്‍ത്തും നാച്ചുറല്‍ ആയ ആരോഗ്യം
വീണ്ടെടുക്കാനും സാധിക്കും.


പ്രായം കൂടും തോറും ശരീരം ദുര്‍ബ്ബലം ആവുന്നതും രോഗങ്ങള്‍ കൂടുന്നതും
ശരീരത്തിന്റെ എല്ലാ ഹോര്‍മോണ്‍ ഗ്രന്ഥികളുടെയും പ്രവര്‍ത്തനം ക്ഷയിച്ചു
വരുന്നത് കൊണ്ടാണ്. ശരീര ഗ്രന്ഥികള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ ആണ്
രോഗ പ്രതിരോധ ശേഷിയും ശരീരത്തിന്റെ ആരോഗ്യവും നില നിര്‍ത്തുന്നത്.


പ്രായം ആയാലും ശരീരത്തിലെ ഹോര്‍മോണ്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തന ക്ഷമത
സ്വാഭാവികമായി നിലനിര്‍ത്തുവാന്‍ ഉലുവയോളം നല്ല പ്രതിവിധിയില്ല .


പ്രായം ശരീരത്തെ ബാധിക്കുന്നത് വളരെ ഫലപ്രദമായി ഉലുവ തടയുന്നു.
ചര്‍മ്മത്തിന്റെ ആരോഗ്യം നില നിര്‍ത്തുന്ന ശ്രവങ്ങള്‍ നന്നായി
ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്നതിനാല്‍ പ്രായം മൂലം ചര്‍മ്മത്തില്‍ ചുളിവ്
വരുന്നത് ഉലുവ ഫലപ്രദമായി തടയും.കൂടാതെ, ദഹന രസം, രക്തത്തിലെ പഞ്ചസാരയെ ക്രമീകരിക്കുന്ന ഇന്‍സുലിന്‍, സന്ധികളുടെ ആരോഗ്യം നിലനിര്‍ത്തുന്ന കൊഴുപ്പുകള്‍,
രക്ത ചംക്രമണം സ്വാഭാവികമായി നിലനിര്‍ത്താന്‍ ആവശ്യമായ ലൂബ്രിക്കേശന്‍
തുടങ്ങി അനേകം ആന്തരിക ശ്രവങ്ങളുടെ ഉല്‍പ്പാദനം ഉലുവ ത്വരിതപ്പെടുത്തും.


മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുക, പ്രത്യുല്‍പ്പാദന ക്ഷമതയും, ലൈങ്ങികാരോഗ്യവും
വര്‍ദ്ധിപ്പിക്കുക, പ്രായാധിക്യം മൂലമുണ്ടാകുന്ന അവശതകള്‍ പരിഹരിക്കുക എന്നിവ
വളരെ ഭംഗിയായി ഉലുവ നിര്‍വ്വഹിക്കുന്നു എന്ന് ആധുനിക വൈദ്യശാസ്ത്രവും
തെളിയിച്ചു കഴിഞ്ഞു.


ഉലുവയുടെ ഗുണഗണങ്ങള്‍ വര്‍ണ്ണിക്കുന്ന എണ്ണമറ്റ ഇലക്ട്രോണിക് സൈറ്റുകള്‍
ആണുള്ളത്.


പ്രത്യേക സീസണുകളില്‍ മാത്രമേ ഉലുവ കഴിക്കാവൂ എന്നുള്ള നമ്മുടെ നാട്ടിലെ
വിശ്വാസങ്ങള്‍ക്ക് ഒരു അടിസ്ഥാനവും ആധുനിക പഠനങ്ങളില്‍ കാണുന്നില്ല.


എണ്ണി പറഞ്ഞാല്‍ തീരാത്ത ഉലുവയുടെ നന്മകള്‍ തുടര്‍ന്നുള്ള കമന്റുകള്‍ വഴി
ചര്‍ച്ച ചെയ്യാം.





 

Wednesday, January 18, 2012

കുട്ടികളില്‍ കാണുന്ന ആസ്ത്മ


വൈദ്യശാസ്ത്രത്തിന്റെ കൈപ്പിടിയില്‍ പൂര്‍ണമായും ഒതുക്കാന്‍ കഴിയാതെ നില്‍ക്കുന്ന ഒന്നാണ് കുട്ടികളില്‍ കാണുന്ന ആസ്ത്മ. ശ്വാസനാളത്തില്‍ ഇടവിട്ടിടവിട്ട് വരുന്ന നീര്‍ക്കെട്ട് ആണ് കുട്ടികളില്‍ ശ്വാസംമുട്ടലിന് പ്രധാനകാരണം.

നിരന്തരമായ ചുമ, ശ്വാസം പുറത്തേക്ക് വിടാന്‍ ബുദ്ധിമുട്ടുക, നെഞ്ചില്‍ ഭാരം ഇരിക്കുന്ന പോലെ അനുഭവപ്പെടുക, ജലദോഷം വന്നാല്‍തന്നെ ശ്വാസംമുട്ടല്‍ വരിക, കഫക്കെട്ട് വന്നാല്‍ വിട്ടുമാറാതിരിക്കുക, ചുമച്ച് ഛര്‍ദ്ദിക്കുക ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ ആസ്ത്മയുടെ ഭാഗമായി ഉണ്ടാകാം.

കുടുംബത്തില്‍ അലര്‍ജി, ത്വക്ക് രോഗങ്ങള്‍, ആസ്ത്മ, മറ്റു ശ്വാസകോശ രോഗങ്ങള്‍ എന്നിവയുടെ പാരമ്പര്യം കുട്ടികളില്‍ ശ്വാസംമുട്ടല്‍ വരുന്നതിന് സ്വാധീനം ചെലുത്താറുണ്ട്. കുട്ടികള്‍ സംസാരത്തിനിയില്‍ ശ്വാസമെടുക്കാന്‍ സമയമെടുക്കുന്നത്, വയറിലെ പേശികള്‍ക്ക് ബലം കൊടുത്തുകൊണ്ട് ശ്വാസം വലിക്കുക,  കളിക്കാനുള്ള ഉന്മേഷക്കുറവ്, പെട്ടെന്ന് കിതയ്ക്കുക, ഓടിക്കളിക്കുന്ന കുട്ടികളില്‍ രാത്രികാലങ്ങളില്‍ കാണുന്ന ചുമ, തുമ്മല്‍, കണ്ണ് ചൊറിച്ചില്‍ ഇവയെല്ലാം ശ്വാസംമുട്ടലിന്റെ ഭാഗമായി കാണുന്നു.

തൂക്കക്കുറവുള്ള കുട്ടികള്‍, അമിതവണ്ണം, മാസം തികയാതെ പ്രസവിക്കുന്ന കുട്ടികള്‍, ഇവര്‍ക്കെല്ലാം അലര്‍ജിയുടെയോ ശ്വാസംമുട്ടലിന്റേയോ സാധ്യതയുണ്ടാവും. ആസ്ത്മയുള്ള കുട്ടികള്‍ക്ക് കരച്ചില്‍, ചിരി, സങ്കടം, ജലദോഷം, പൊടിയടിക്കുക, വളര്‍ത്തുമൃഗങ്ങളുടെ അവശിഷ്ടങ്ങള്‍, ചെടികള്‍, പുക, സിഗററ്റ്, അന്തരീക്ഷ മലിനീകരണം, കാലാവസ്ഥയില്‍ വരുന്ന മാറ്റം, സൈനസുകളില്‍ കഫംകെട്ടല്‍, നെഞ്ചെരിച്ചില്‍ ഇവയെല്ലാം ശ്വാസംമുട്ടല്‍ ഉണ്ടാക്കും.

കുട്ടികളിലെ ശ്വാസംമുട്ടലിന് ഹോമിയോ വളരെ ഫലപ്രദമാണ്. 6മാസത്തെ തുടര്‍ ചികിത്സകൊണ്ട് ഇത് പൂര്‍ണമായും ഭേദമാക്കാം. സ്ഥിരമായി വ്യായാമം ചെയ്യുകയോ നീന്തുകയോ ചെയ്യുന്നത് ശ്വാസംമുട്ടല്‍ സാധ്യത കുറയ്ക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

കുട്ടികളില്‍ ആസ്ത്മ കുറയുന്നു എന്ന് അനുമാനിക്കേണ്ടത്- ലക്ഷണങ്ങള്‍  കുറയുക, കളിക്കുന്നതിനോ മറ്റു ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കോ തടസമില്ലാതിരിക്കുക, ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതിരിക്കുക, തുടര്‍ച്ചയായി കഫക്കെട്ട് വരുന്ന ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കുക എന്നിങ്ങനെ കുട്ടികളില്‍ ആശ്വാസം കണ്ടാല്‍ ശ്വാസംമുട്ടല്‍ സാധ്യത കുറഞ്ഞു എന്ന് അനുമാനിക്കാം.

ഡോ. രാജേഷ്കുമാര്‍
ഹോമിയോവിഭാഗം മെഡി. ഓഫീസര്‍
മാനവികം[ഹോളിസ്റ്റിക് മെഡിസിന്‍ ആന്‍ഡ് സ്ട്രെസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്]
മെഡി. കോളേജ് പി.ഒ
തിരുവനന്തപുരം.

വായ്ക്കുള്ളില്‍ വരുന്ന അള്‍സര്‍ അഥവാ വായ്പ്പുണ്ണ്


വായ്ക്കുള്ളില്‍ വരുന്ന അള്‍സര്‍ അഥവാ വായ്പ്പുണ്ണ് ഒരു തവണയെങ്കിലും ഉണ്ടായിട്ടില്ളാത്തവര്‍ ചുരുക്കമാണ്. ഇതുമൂലമുണ്ടാകുന്ന നീറ്റലും പുകച്ചിലും, വെള്ളവും ഭക്ഷണവും ഇറക്കാനുള്ള ബുദ്ധിമുട്ടും സാധാരണ ജീവിതത്തെ വളരെയധികം ബാധിക്കും. അള്‍സര്‍ ഉണ്ടാകാനുള്ള കാരണവും ചികിത്സയും അറിയുന്നത് ഒരു പരിധി വരെ ഇതിനെ തരണം ചെയ്യാന്‍ സഹായിക്കും.

ചെറിയ പാടുകളായോ തടിപ്പുകളായോ കുത്തലോടുകൂടിയ പുകച്ചിലായോ ആണ് ഇതിന്റെ തുടക്കം.  വെളുത്തതോ, മഞ്ഞനിറത്തിലോ ഉള്ള നടുഭാഗത്തിനു ചുറ്റു ചുവന്നു തടിച്ച് അതിരുകളോടുകൂടിയ അള്‍സര്‍ വളരെ വേദനയുണ്ടാക്കുന്നതാണ്.  അഫത്തസ് അള്‍സര്‍, കോള്‍ഡ്സോര്‍ (ചുണ്ടില്‍ കാണുന്ന ഹെര്‍പ്പിസ് സിംപ്ളക്സ് വൈറസ്സാണു കാരണം) എന്നിങ്ങനെ അള്‍സറിനെ രണ്ടായി തിരിക്കാം.

കാരണങ്ങള്‍

വായില്‍ ഉണ്ടാകുന്ന മുറിവുകള്‍, കൂര്‍ത്തിരിക്കുന്ന പല്ളുകള്‍, പൊട്ടിയപല്ളുകള്‍, കൃത്രിമപല്ളുകള്‍ ഇളക്കമുള്ളതായി ഇരിക്കുമ്പോള്‍, പല്ളില്‍ കമ്പിയിടുന്ന ചികിത്സ നടത്തുമ്പോള്‍, പല്ളു തേയ്ക്കുമ്പോള്‍ ഇങ്ങനെ അള്‍സര്‍ വരുന്ന വഴികള്‍ പലതാണ്. കാരണങ്ങള്‍ ചികില്‍സിച്ചു മാറ്റിയാല്‍ തന്നെ അള്‍സറിനെ പൂര്‍ണ്ണമായി മാറ്റാവുന്നതാണ്.

കെമിക്കല്‍ ഇന്‍ഞ്ചുറീസ്

മരുന്നുകള്‍ ഉദാ. ആസ്പിരിന്‍, ആല്‍ക്കഹോള്‍, ടൂത്ത് പേസ്റില്‍ അടങ്ങിയിരിക്കുന്ന സോഡിയം ലോറൈല്‍ ചിലരില്‍ അള്‍സര്‍ ഉണ്ടാക്കുന്നു.

രോഗാണുബാധ

വൈറസ്, ബാക്ടീരിയ, ഫംഗസ്സ്, പ്രോട്ടോസോവന്‍സ് വായ്പുണ്ണിനു കാരണമാകുന്നു.  ഏതുകാര്യം ചെയ്യുന്നതിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയായി കഴുകുന്നത് രോഗാണുബാധ തടയാന്‍ സഹായിക്കും.

പ്രതിരോധശേഷിക്കുറവ്

ആഫ്ത്തസ് അള്‍സറില്‍ പ്രതിരോധശേഷികുറവുമായി ബന്ധമുണ്ട് എന്ന് പഠനങ്ങളില്‍ വെളിപ്പെടുന്നു.

അലര്‍ജി

വിവിധ തരത്തിലുള്ള ആഹാരസാധനങ്ങള്‍, ചിലതരം എണ്ണ, വീണ്ടും വീണ്ടും ഉപയോഗിച്ച എണ്ണ എന്നിവ ചിലരില്‍ അള്‍സര്‍ ഉണ്ടാക്കുന്നു.

കാന്‍സര്‍

അള്‍സര്‍ മൂന്നാഴ്ചക്കുമേല്‍ ഉണങ്ങാതെ ഒരേ സഥലത്തു തന്നെ നിലനില്‍ക്കുന്നുവെങ്കില്‍ ഒരു ഡോക്ടറെ കണ്ട് പരിശോധിപ്പിക്കേണ്ടത് ആവശ്യമാണ്.

സിസ്റമിക്ക് ഡിസീസസ്

ശരീരത്തിലെ മറ്റ് ആന്തരിക അവയവങ്ങളുമായി ബന്ധപ്പെട്ട ചില രോഗങ്ങളുള്ളവര്‍ക്ക് വായ്ക്കുള്ളിലെ അള്‍സര്‍ ഉണ്ടാകാറുണ്ട്.  കുടല്‍ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് വായില്‍ അള്‍സര്‍ വരാന്‍ സാധ്യതകൂടുതലാണ്.

ആത്മസംഘര്‍ഷം, ഹോര്‍മോണുകളുടെ വ്യത്യാസം, ആര്‍ത്തവം, പെട്ടെന്നുള്ള ഭാരം കുറയല്‍, അലര്‍ജി വൈറ്റമിന്‍െറ കുറവുകള്‍ കാലാവസ്ഥാമാറ്റങ്ങള്‍ ഇവയെല്ളാം ഓറല്‍ അള്‍സറിന് കാരണമാകുന്നു. പ്രമേഹം ഉള്ളവര്‍ അള്‍സര്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം.  ഏതെങ്കിലും കാരണത്താല്‍ മുറിവുകള്‍ ഉണ്ടായാല്‍ മൌത്ത് വാഷുകളും, ആന്‍റിസെപ്റ്റിക്കുകളും ഉപയോഗിക്കുന്നത് രോഗാണുബാധ ഉണ്ടാകാതിരിക്കാന്‍ സഹായിക്കുന്നു.

ചികിത്സ

വേദനയും നീറ്റലുമുണ്ടെങ്കില്‍ മാറ്റാനുള്ള ചികിത്സ യും അലര്‍ജിയാണെങ്കില്‍ ആന്‍റിഹിസ്റമിന്‍, സ്റിറോയിഡുകള്‍, എന്നിവയത്മാണ് നല്‍കുക. ആന്റി ഇന്‍ഫ്ളമേറ്ററി മരുന്നുകള്‍ വേദനയ്ക്കും നീര്‍ക്കെട്ടിനും നല്‍കുന്നു.

ചെറിയ ചൂടുവെള്ളത്തില്‍ ഉപ്പിട്ടു വായില്‍ കൊള്ളുന്നത് ഗുണം ചെയ്യും. ആന്‍റിസെപ്റ്റിക്ക് മൌത്ത് വാഷുകള്‍ ആന്‍റിസെപ്റ്റിക്ക് ലോക്കല്‍ അനസ്തെറ്റിക്ക് ജെല്ളുകള്‍ എന്നിവ അള്‍സര്‍ രോഗാണുബാധയുണ്ടാകാതിരിക്കുവാന്‍ സഹായിക്കുന്നു.

ഡോ.വിനോദ് മാത്യു (ലക്ചറര്‍, പുഷ്പഗിരി കോളേജ്)
മുളമൂട്ടില്‍ ഡെന്റല്‍ ക്ളിനിക് പൊലീസ് ക്വാര്‍ട്ടേഴ്സ് റോഡ്, തിരുവല്ല.

മറവിരോഗം അഥവാ മേധാക്ഷയം.


പ്രായമായവരെ ബാധിക്കുന്ന മസ്തിഷ്ക സംബന്ധമായ ഒരു അസുഖമാണ് മറവിരോഗം അഥവാ മേധാക്ഷയം. മറവിയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. സ്ഥലകാല വിഭ്രാന്തി, സംസാരത്തിലും ഭാഷാപ്രയോഗത്തിലുമുള്ള വ്യത്യാസങ്ങള്‍, ചിത്രരചന, വസ്ത്രധാരണം തുടങ്ങിയവ ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിവയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ചിലര്‍ ഇതിനോടൊപ്പം മാനസികരോഗികളുടെ ലക്ഷണങ്ങളും കാട്ടുന്നു. മേധാക്ഷയത്തിന് പല കാരണങ്ങളുണ്ട്. അനേകതരം രോഗങ്ങള്‍ മേധാക്ഷയമായി പ്രത്യക്ഷപ്പെടാം എന്ന് ചുരുക്കം. മേധാക്ഷയത്തിന് കാരണമായ മിക്ക രോഗങ്ങള്‍ക്കും ഇന്ന് ഫലപ്രദമായ ചികിത്സ നിലവിലില്ല. എന്നാല്‍, 20 ശതമാനത്തോളം രോഗികള്‍ക്ക് ചികിത്സിച്ചു മാറ്റാവുന്ന രോഗങ്ങളാണ് മേധാക്ഷയത്തിന് കാരണമായി തീരുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ മറവിരോഗം ഉള്ള നൂറുരോഗികളെ പരിഗണിച്ചാല്‍ അവരില്‍ 20 പേര്‍ക്ക് ചികിത്സിച്ചുമാറ്റാവുന്ന രോഗമായിരിക്കും മറവിക്കു കാരണമായിട്ടുണ്ടാവുക. ഒരു രോഗിക്ക് മറവിരോഗം ഉണ്ട് എന്ന് തീരുമാനിച്ചാല്‍ അടുത്തതായി അറിയേണ്ടത് അതു ചികിത്സിച്ച് മാറ്റാന്‍ പറ്റുന്ന രോഗമാണോ എന്നതാണ്.

കൃത്യമായ രോഗനിര്‍ണയത്തിലൂടെ മാത്രമേ ഇത് അറിയാനാകൂ. ചില സാഹചര്യങ്ങളില്‍ സങ്കീര്‍ണ്ണമായ പരിശോധനകളിലൂടെ മാത്രമേ കൃത്യമായ രോഗനിര്‍ണയം സാദ്ധ്യമാവുകയുള്ളൂ. ഇപ്രകാരം സങ്കീര്‍ണ്ണമായ പരിശോധനകള്‍ ചെയ്യാന്‍ പരിമിതികളുള്ള സാഹചര്യത്തില്‍പ്പോലും ചികിത്സിച്ചു ഭേദപ്പെടുത്താന്‍ കഴിയുന്ന രോഗമാണോയെന്ന് കണ്ടുപിടിക്കേണ്ടത് പ്രധാനമാണ്. സൂഡോഡിമന്‍ഷ്യ, എസ്.ഡി.എച്ച്, ടൂമറുകള്‍, മസ്തിഷ്കാഘാതം, തലച്ചോറിലെ ടി.ബി, വിറ്റാമിനിന്റെ കുറവ്, സിഫിലിസ്, മദ്യപാനികളില്‍ കാണുന്ന മറവിരോഗം, വൃക്ക സംബന്ധമായ രോഗങ്ങള്‍, കരള്‍ സംബന്ധമായ രോഗങ്ങള്‍, എന്‍. പി. എച്ച് എന്നിവയാണ് ചികിത്സിച്ചുമാറ്റാന്‍ സാധിക്കുന്ന മേധാരോഗങ്ങള്‍.

പ്രായമായവരിലെ മറവിക്ക് പ്രധാന കാരണമായി കരുതപ്പെടുന്ന അള്‍ഷൈമര്‍ ഡിമന്‍ഷ്യ എന്ന മറവിരോഗം ചികിത്സിച്ചു മാറ്റാവുന്ന മറവിരോഗങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നില്ല. എന്നാല്‍, ഈ രോഗത്തിനും ഫലപ്രദമായ ചികിത്സ നിലവിലുണ്ട്. രോഗം മൂര്‍ച്ഛിക്കുന്നത് ഒരു പരിധിവരെ തടയാന്‍ ഇവയ്ക്കു സാധിക്കും. എന്നാല്‍, ഇത്തരം മരുന്നുകള്‍ക്ക് രോഗം ഭേദമാക്കാനുള്ള ശേഷി ഇല്ല. ചികിത്സ ഇല്ലാത്ത രോഗങ്ങളാണെങ്കില്‍ പോലും രോഗിക്ക് ഉണ്ടാകുന്ന പെരുമാറ്റത്തിലെ വ്യതിയാനങ്ങള്‍ ചികിത്സിക്കാന്‍ മരുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ ചികിത്സ ഉള്ളതായാലും ഇല്ലാത്തതായാലും എല്ലാ മറവിരോഗങ്ങള്‍ക്കും ചികിത്സ അത്യാവശ്യമാണ്.

ഡോ. റോബര്‍ട്ട് മാത്യു
പ്രൊഫസര്‍,
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ന്യൂറോളജി
ആലപ്പുഴ മെഡിക്കല്‍കോളേജ്

വൃക്കയിലെ കല്ലുകള്‍ക്കുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയ


വലിപ്പമേറിയ വൃക്കയിലെ കല്ലുകള്‍ക്കുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയാ രീതിയാണ് പി.സി.എന്‍.എല്‍. താക്കോല്‍ദ്വാരത്തിന്റെ വലിപ്പം കുറച്ച് കല്ലുകള്‍ പൊടിച്ച് എടുത്തുകളയുന്ന പുതിയ രീതിക്ക് മിനി പി.സി.എന്‍.എല്‍ എന്നുപറയുന്നു. വൃക്കയ്ക്കകത്ത് മൂത്രനാളിയില്‍ കൂടി ഒരു കത്തീറ്റര്‍ ഇടുക, രോഗിയെ കമിഴ്ത്തിക്കിടത്തി എക്സ്റേയുടെ സഹായത്തോടെ വൃക്കയില്‍ ഡൈ കടത്തി ഒരു സൂചി വൃക്കയിലേക്ക് കടത്തുന്നു. ഒരു വയറിന്റെ സഹായത്തോടെ ഈ പാത വികസിപ്പിച്ച് ഒരു ട്യൂബ് വൃക്കയിലേക്ക് കടത്തുന്നു. ഈ ട്യൂബില്‍ക്കൂടി ഉപകരണം കടത്തി വൃക്കയിലെ കല്ലുകള്‍ നേരിട്ട് കണ്ട് പൊടിച്ച് നീക്കം ചെയ്യുന്നതാണ് സാധാരണ പി.സി.എന്‍.എല്‍ ശസ്ത്രക്രിയ. ഇതിന് സമയം കൂടുതല്‍ എടുക്കും.

മേല്‍പ്പറഞ്ഞ പല ഘട്ടങ്ങളും ഒഴിവാക്കിക്കൊണ്ട് താക്കോല്‍ദ്വാര ശസ്ത്രക്രിയ കൂടുതല്‍ ലളിതവും എളുപ്പവും ആക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ ശസ്ത്രക്രിയാരീതിയാണ് മൈക്രോ പി.സി.എന്‍.എല്‍ അഥവാ മൈക്രോപെര്‍ക്.

ചുറ്റുപാടും നിരീക്ഷിച്ച് കയറ്റിവിടാവുന്ന പ്രത്യേക തരം സൂചി കല്ലുകളുള്ള വൃക്കയിലേക്ക് കടത്തുന്നു. ഇതിനാല്‍ വൃക്കയില്‍ കയറിയഭാഗം കൃത്യമാണോ എന്നറിയാനും കല്ലുകള്‍ വളരെ നേരത്തെ തന്നെ കണ്ട് ഉറപ്പിക്കാനും കഴിയുന്നു. 1.6 എം.എം വ്യാസമുള്ള ഇത്തരം സൂചികള്‍ക്ക് മൂന്നുഭാഗങ്ങളാണ് ഉള്ളത്. ഇതിനുശേഷം ശരീരത്തിന് പുറത്തുള്ള സൂചിയുടെ ഭാഗത്ത് മൂന്ന് വഴികളുള്ള ഒരു ഉപകരണം ഘടിപ്പിക്കുന്നു. ഇതുവഴി കല്ലുകള്‍ പൊട്ടിച്ച് ആവി ആക്കാനുള്ള ലേസര്‍ ഫൈബര്‍, വെള്ളം കടത്താനുള്ള ട്യൂബ്, കല്ലുകള്‍ കാണാനുള്ള ടെലിസ്കോപ്പ് മുതലായവ കടത്തുന്നു. രോഗിയെ ബോധംകെടുത്തിയശേഷം സാധാരണ താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്ക്് ചെയ്യുന്നതുപോലെ എക്സ് റേ സഹായത്തോടെ സൂചി വൃക്കയ്ക്കകത്തേക്ക് കടത്തുന്നു. സൂചിയില്‍ക്കൂടി നന്നായി വളയ്ക്കാനും തിരിക്കാനും കഴിയുന്ന ടെലിസ്കോപ്പ് കടത്തി കല്ലുകള്‍ കണ്ട് ലേസര്‍ ഉപയോഗിച്ച് കല്ലുകള്‍ നീരാവി ആക്കും.

രക്തനഷ്ടം കുറയ്ക്കുവാനാകും എന്നതാണ് ഈ പുതിയ ചികിത്സാരീതിയുടെ പ്രധാന ആകര്‍ഷണീയത. വൃക്കയില്‍ കീഴ്ഭാഗത്തായി കിടക്കുന്ന കല്ലുകള്‍,  കുതിരലാടാകൃതിയുള്ള വൃക്ക, അടിവയറ്റിലുള്ള വൃക്ക തുടങ്ങി അസാധാരണമായ സ്ഥാനവും ആകൃതിയുമുള്ള വൃക്കകളിലെ കല്ലുകള്‍ മുതലായവയ്ക്ക് മൈക്രോപെര്‍ക് വളരെ അനുയോജ്യമായിരിക്കും. മൂത്രക്കല്ലുമൂലം ദുരിതമനുഭവിക്കുന്ന രോഗികള്‍ക്ക് ഇത് ഒരു അനുഗ്രഹമായിരിക്കും എന്നതില്‍ സംശയമില്ല.

ഡോ.എന്‍.ഗോപകുമാര്‍,
(ഫെല്ലോ ഓഫ് ദ യൂറോപ്യന്‍
ബോര്‍ഡ് ഓഫ് യൂറോളജി)
കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ്,
പി.ആര്‍.എസ് ഹോസ്പിറ്റല്‍,
കിള്ളിപ്പാലം, തിരുവനന്തപുരം.

മൂത്രത്തില്‍ അണുബാധ


മൂത്രത്തില്‍ അണുബാധയുണ്ടാകുന്നത് ഇപ്പോള്‍ സാധാരണമായിരിക്കുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഈ രോഗം കൂടുതലായി കണ്ടുവരുന്നുണ്ട്. സമൂഹത്തിലെ അഞ്ചില്‍ ഒന്ന് എന്ന വീതം സ്ത്രീകള്‍ക്ക് ഈ രോഗം ബാധിക്കുന്നവരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൂത്രനാളിയിലേക്കോ മൂത്രസഞ്ചിയിലേക്കോ എത്തുന്ന ബാക്ടീരിയകളാണ് അണുബാധ ഉണ്ടാക്കുന്നത്. ചികിത്സയില്‍ പൂര്‍ണമായും ഭേദമായില്ലെങ്കില്‍ ബാക്ടീരിയപൂര്‍ണമായും വിട്ടു മാറാതെ വരികയും ഇടയ്ക്കിടെ ഒരു പഴുപ്പുബാധ ഉണ്ടാകുകയും ചെയ്യുന്നു.

വേണ്ടത്ര വെള്ളം കുടിക്കാതിരിക്കുക, വൃത്തിഹീനമായ ചുറ്റുപാടുകള്‍, മലശോധനയ്ക്കുശേഷം വേണ്ടവിധത്തില്‍ വൃത്തിയാക്കാതിരിക്കുക, മലബന്ധം, മൂത്രം കൂടുതല്‍ സമയം പിടിച്ചുനിറത്തുക, ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുക, വിരശല്യം, മൂത്രത്തില്‍ കല്ല്, പ്രമേഹം, ഗര്‍ഭധാരണം, ഗര്‍ഭാശയം താഴേക്ക് തള്ളുക, ചില മരുന്നുകളുടെ ഉപയോഗം. ഇവയെല്ലാം അണുബാധയ്ക്ക് കാരണങ്ങളാണ്. മൂത്രമൊഴിക്കാന്‍ മടി കാണിക്കുന്നവരില്‍ മൂത്രനാളിയില്‍ ബാക്ടീരിയ വളരുകയും കൂടാതെ മൂത്രനാളിയിലെ വലിയ പേശികളുടെ മുറുക്കം കൂടുകയും മൂത്രം മുഴുവനായി പോകാതിരിക്കുകയും ചെയ്യും.

മൂത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍, വേദന, ഇടയ്ക്കിടെ മൂത്രശങ്ക, നന്നായി മൂത്രം പോകാതിരിക്കുക, അടിവയര്‍ വേദന, നടുവേദന, മൂത്രം കലങ്ങിയോ രക്തം കലര്‍ന്നോ പോകുക, മൂത്രത്തിന് ദുര്‍ഗന്ധം, മൂത്രസഞ്ചി നിറഞ്ഞിരിക്കുന്ന തോന്നല്‍, വിറയലോടുകൂടിയ പനി, ഓര്‍ക്കാനം ഇവയെല്ലാം അണുബാധയുടെ ലക്ഷണങ്ങളാണ്. ശരിയായി ചികിത്സിക്കാതിരുന്നാല്‍ അണുബാധ കിഡ്നിയിലേക്കും ബാധിക്കാന്‍ സാധ്യതയുണ്ട്. ദിവസവും 15 ഗ്ളാസ് വെള്ളം കുടിക്കുക, ഏതുകാരണം കൊണ്ടാണോ തുടര്‍ച്ചയായ അണുബാധ വരുന്നത് അതിനെ ചികിത്സിക്കുക.

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കുക, ബാര്‍ലി, തഴുതാമ, ഞെരിഞ്ഞില്‍, മല്ലി ഇവയില്‍ ഏതെങ്കിലും ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുക, മധുരം ചേര്‍ക്കാത്ത പഴച്ചാറുകള്‍, നാരങ്ങാവെള്ളം, കരിക്കിന്‍ വെള്ളം എന്നിവ നല്ലതാണ്. മാനസിക പിരിമുറുക്കം കുറയ്ക്കുക, സമീകൃതാഹാരം കഴിക്കുക, വ്യായാമം, യോഗ ഇവ ശീലിക്കുക, വെണ്ണ, ചോക്കലേറ്റ്, എരിവ്, കഫീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍, കോളകള്‍, ഫാസ്റ്റ്ഫുഡുകള്‍ മുതലായവ ഒഴിവാക്കുക.

നെല്ലിക്ക, കാരറ്റ് ഇവ കഴിക്കുക, അയഞ്ഞ വസ്ത്രങ്ങള്‍ ശീലിക്കുക. ആയുര്‍വേദത്തില്‍ മൂത്രത്തില്‍ പഴുപ്പിന് വളരെ ഫലപ്രദമായ മരുന്ന് ലഭ്യമാണ്. ഓരില, മൂവില, കണ്ടകാരി, ചെറുവഴുതനങ്ങ, ഞെരിഞ്ഞില്‍ മുതലായവ ചേര്‍ത്ത് കഷായം ഉണ്ടാക്കി രണ്ടുനേരം കഴിക്കുന്നത് നല്ലതാണ്.

ഡോ. അപ്സര വി.ആര്‍
ആയുര്‍വേദ മെഡി. ഓഫീസര്‍
ശ്രീ ധന്വന്തരി മഠം, തിരുവനന്തപുരം

Thursday, January 12, 2012

വൈറ്റമിന്‍ ഗുളികകള്‍ വയറിളക്കത്തിന് കാരണമാകുന്നുണ്ട്


 ആരോഗ്യത്തിന് വേണ്ടി മള്‍ട്ടിവൈറ്റമിന്‍ ഗുളികകള്‍ വിഴുങ്ങുന്ന ശീലം പലര്‍ക്കുമുണ്ട്. ഭക്ഷണത്തിനു പകരം വൈറ്റമിന്‍ ഗുളികകള്‍ കഴിച്ചാല്‍ ആവശ്യമായ പോഷകങ്ങളെല്ളാം ലഭിക്കുമെന്ന തെറ്റിദ്ധാരണയുള്ളവരുമുണ്ട്. എന്നാല്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളിലൊഴികെ, വൈറ്റമിന്‍ ഗുളികകള്‍ കഴിയ്ക്കുന്നത് പാര്‍ശ്വഫലങ്ങളുണ്ടാക്കുകയാണ് ചെയ്യുന്നത്.

വൈറ്റമിന്‍ ഗുളികകള്‍ വയറിളക്കത്തിന് കാരണമാകുന്നുണ്ട്. വൈറ്റമിന്‍ ഗുളികകള്‍ കഴിയ്ക്കുമ്പോള്‍ മഗ്നീഷ്യം അധികമാകുന്നതു കൊണ്ടാണിത്. ഇത് ക്ഷീണം, പ്രതിരോധ ശേഷി നഷ്ടപ്പെടല്‍, ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങള്‍ സാവധാനമാക്കല്‍ തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്.

മള്‍ട്ടി വൈറ്റമിന്‍ ഗുളികകളുടെ മറ്റൊരു പാര്‍ശ്വഫലമാണ് കിഡ്നി സ്റ്റോണ്‍. വൈറ്റമിന്‍ ഗുളികകളിലെ കാല്‍സ്യമാണ് ഇവിടുത്തെ വില്ളന്‍. മലബന്ധം, വയറുവേദന തുടങ്ങിയ പ്രശ്നങ്ങള്‍ക്കും വൈറ്റമിന്‍ ഗുളികകള്‍ കാരണമാകുന്നുണ്ട്. വൈറ്റമിന്‍ ഗുളികകളിലെ സിങ്ക് ഹൃദയാഘാതം വരെ ഉണ്ടാക്കുന്നുണ്ട്. ഹൃദയമിടിപ്പിന്‍െറ താളം തെറ്റിക്കുകയാണ് സിങ്ക് ചെയ്യുന്നത്. ഇത് ഹാര്‍ട്ട് അറ്റാക്കിന് വഴി വയ്ക്കുന്നു. വൈറ്റമിന്‍ ഇ, എ, ബീറ്റാ കരോട്ടിന്‍ എന്നിവ ആയുസു തന്നെ കുറയ്ക്കുമെന്നും ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

കാല്‍സ്യം, അയണ്‍ എന്നിവയുടെ അളവ് കൂടുന്നത് ധാതുക്കള്‍ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്‍െറ കഴിവു കുറയ്ക്കുകയാണ് ചെയ്യുന്നത്. ഗ്യാസ്, അസിഡിറ്റി എന്നിവയും പല്ളിന്റെ നിറം മാറുന്നതും മസിലുകള്‍ ദുര്‍ബലമാകുന്നതും വൈറ്റമിന്‍ ഗുളികകളുടെ മറ്റ് പ്രശ്നങ്ങളാണ്. മള്‍ട്ടി വൈറ്റമിന്‍ ഗുളികകള്‍ ഉപയോഗിക്കുന്ന ചിലരില്‍ ചര്‍മം പൊളിഞ്ഞു പോവുക, മുടി പൊഴിയുക, വിശപ്പില്ളാതാവുക തുടങ്ങിയ പാര്‍ശ്വഫലങ്ങളും കണ്ടുവരാറുണ്ട്.

വൈറ്റമിന്‍ ഗുളികകള്‍ കഴിയ്ക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ഓര്‍ക്കുന്നത് നല്ളതാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ളാതെ ഇത്തരം ഗുളികകള്‍ കഴിയ്ക്കാതിരിക്കുകയാണ് നല്ളത്. പോഷകങ്ങള്‍ ലഭിക്കാനുള്ള ഏറ്റവും നല്ള മാര്‍ഗം നല്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുക എന്നതാണ്. 

Wednesday, January 4, 2012

കറിവേപ്പില വലിച്ചെറിയാനുള്ളതല്ല







കറികള്‍
പാകമായല്‍ മീതെ കുറച്ച് കറിവേപ്പില കൂടി വിതറിയാലേ പാചകത്തിന് 'ഫിനിഷിങ്'
ആകൂ എന്നത് പാചകത്തില്‍ താത്പര്യമുള്ള ഏതൊരു വീട്ടമ്മയും സമ്മതിക്കും.
പക്ഷേ, കറിമുന്നിലെത്തുമ്പോള്‍ കറിവേപ്പിലയെ നിഷ്‌കരുണം എടുത്തുകളയുന്നത്
ചിലര്‍ക്കെങ്കിലും ശീലമാണ്. എന്നാല്‍, ഇങ്ങനെ വലിച്ചെറിയുന്ന
കറിവേപ്പിലയുടെ മഹാത്മ്യം പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം.

ദക്ഷിണേന്ത്യന്‍
വിഭവങ്ങളില്‍ നിറഞ്ഞ സാന്നിധ്യമായ ഈ സുഗന്ധപത്രം രുചി
വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം , ദഹനശക്തി കൂട്ടുകയും വയറ് ശുദ്ധിയോടെ
കാത്തുസൂക്ഷിക്കുകയും ചെയ്യും. ആഹാരത്തിലൂടെ വയറ്റില്‍ എത്തിപ്പെടുന്ന
വിഷാംശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുവാനും കറിവേപ്പിലയ്ക്കുകഴിയും.

ജീവകം
എ, ബി, ഇ എന്നിവയുടെ കലവറയായ കറിവേപ്പിലയില്‍ അന്നജത്തോടൊപ്പം ശരീരത്തിന്
ഗുണകരമായ അമിനോ ആസിഡുകളും ആല്‍ക്കലോയിഡുകളും ഉണ്ട്. കറിവേപ്പിന്റെ ഇല
ത്വഗ്‌രോഗങ്ങള്‍ക്കും വിഷജന്തുക്കളുടെയും കീടങ്ങളുടെയും കടിയേറ്റാല്‍
ഔഷധമായും പ്രയോഗിക്കാവുന്നതാണ്. കറിവേപ്പ് മരത്തിന്റെ തൊലിക്ക്
ശീതഗുണമുള്ളതിനാല്‍, അര്‍ശസ്സ്, രക്തദൂഷ്യത്താലുണ്ടാകുന്ന ത്വഗ്‌രോഗങ്ങള്‍,
വെള്ളപ്പാണ്ഡ് തുടങ്ങിയ രോഗങ്ങള്‍ക്ക് ഔഷധരൂപേണ ഉപയോഗപ്പെടുത്താറുണ്ട്.
പ്രമേഹം, മഞ്ഞപ്പിത്തം എന്നീ രോഗങ്ങള്‍ക്കും കറിവേപ്പില ചേര്‍ന്ന
ഔഷധക്കൂട്ടുകള്‍ ഉപയോഗിച്ചുവരുന്നു. മികച്ച ആന്‍റിസെപ്റ്റിക്കായി
പ്രവര്‍ത്തിക്കുവാനും കറിവേപ്പിന് കഴിവുണ്ട്.

കറിവേപ്പിന്റെ
കുരുന്നിലകള്‍ ചവച്ച്കഴിച്ചാല്‍ വയറ്റില്‍ നിന്നും ചോരയും ചളിയും കൂടി
പോകുന്ന അസുഖത്തിന് ശമനം കിട്ടും. മോരില്‍ കറിവേപ്പില അരച്ചുകലക്കി
കഴിച്ചാല്‍, ദഹനസംബന്ധിയായ അസ്വസ്ഥതകള്‍ അകലും. ആന്‍റിബയോട്ടിക്കുകള്‍
ഉള്‍പ്പെടെ ആധുനികൗഷധങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വയറിനുണ്ടാകാറുള്ള
അസ്വസ്ഥതകള്‍ക്ക് കറിവേപ്പില അരച്ചുകലക്കിയ മോര് അതിവിശിഷ്ടമാണ്.

Relatedപ്രകൃതിപാചകം
ഇളനീര്‍
പാനീയം ഇളനീര്‍: 1, ഏലക്കായ: 2, തേന്‍: മധുരം പാകത്തിന് ഇളനീര്‍
വെട്ടിയശേഷം ..ദഹനരസങ്ങളെ ഉദ്ദീപിപ്പിക്കുന്നതോടൊപ്പം, മരുന്നുകളുടെ
വിഷാംശം നശിപ്പിച്ച് സ്വസ്ഥത വീണ്ടെടുക്കുകയാണ് ഈ പ്രയോഗത്താല്‍
സാദ്ധ്യമാകുന്നത്. തലമുടിയുടെ ആരോഗ്യത്തിനും നിറത്തിനും കറിവേപ്പിനെ
പണ്ടുമുതലേ ആശ്രയിച്ചുവരുന്ന കാര്യം അറിവുള്ളതാണ്. കുട്ടികളുടെ വിരശല്യം
നമ്മെ നിരന്തരം അലോസരപ്പെടുത്തുന്ന ഒന്നാണല്ലോ. ആറുമാസത്തിലൊരിക്കല്‍
വിരയിളക്കുന്നതിന് മരുന്ന് നല്‍കിയാലും മധുരപ്രിയരും പൊതുവെ ദഹനശക്തി
കുറഞ്ഞവരുമായ കുട്ടികള്‍ക്ക് ഇടയ്ക്കിടെ കൃമിശല്യം പതിവാണ്.
ആഴ്ചയിലൊരുദിവസം കറിവേപ്പിലനീര് ഒരൗണ്‍സ് വീതം രണ്ട് നേരം തേന്‍ ചേര്‍ത്ത്
നല്‍കിയാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകും. കുഞ്ഞുങ്ങള്‍ക്ക് ആവശ്യത്തിന്
വൈറ്റമിന്‍ എ യും ഇതു വഴി ലഭിക്കും.

കുട്ടികള്‍ക്കുള്ള വിഭവങ്ങളില്‍
കറിവേപ്പില ചേര്‍ക്കുന്നത് ആരോഗ്യകരമാണ്. മുത്താറി കുറുക്ക്
തയ്യാറാക്കുമ്പോള്‍ കറിവേപ്പില നീരും ശര്‍ക്കരയും ചേര്‍ത്താല്‍
കുട്ടികള്‍ക്ക് ഇഷ്ടപ്പെടും. ഇത് നെയ്പുരട്ടിയ പാത്രത്തില്‍ ഒഴിച്ച്
ഫ്രീസറില്‍ തണുപ്പിച്ച് കശുവണ്ടിപ്പരിപ്പ് വിതറി വിവിധ ആകൃതിയില്‍
മുറിച്ചാല്‍ പച്ചനിറത്തിലുള്ള ഹല്‍വ കുട്ടികളെ ആകര്‍ഷിക്കാതിരിക്കില്ല.

പച്ചരിപ്പൊടി
കറിവേപ്പിലനീരും കരുപ്പെട്ടിയും ചേര്‍ത്ത് കുറുക്കി നാളികേരം
ചുരണ്ടിയിട്ടാല്‍ വിശേഷസ്വാദുള്ള ഒരു ഭക്ഷണമായിരിക്കും. കറിവേപ്പിലയും
മഞ്ഞളും രക്തശുദ്ധിയുണ്ടാക്കുന്നതിനാല്‍ ഇവയുടെ കൂട്ടായ ഔഷധപ്രയോഗം
അലര്‍ജിമാറ്റും. കറിവേപ്പിലയുടെ ഞെട്ട്‌പോലും ഉപയോഗപ്പെടുത്തുന്ന
കഷായക്കൂട്ടുകള്‍ ആയുര്‍വേദത്തിലുണ്ട്.


ഡോ. ഒ.വി. സുഷ
മെഡിക്കല്‍ ഓഫീസര്‍
ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി
തരിയോട്, വയനാട്‌


 


“കറിക്കുമുമ്പൻ ഇലക്കു പിമ്പൻ”.കറിവേപ്പില മറ്റു ഇലക്കറികളെ പോലെ
ആഹാരവസ്തു അല്ലങ്കിലും ആഹാരത്തിനു രുചി വർദ്ദിപ്പിക്കുന്ന ഒരിലയാണു !
എന്നാൽ ധാരാളം ജീവകങ്ങളും ഔഷദഗുണങ്ങളും അടങ്ങിയിരിക്കുന്ന ഈ സസ്യത്തിന്റെ
ജന്മ നാട് നമ്മുടെ ഭാരതം തന്നെ.കറികളുടെ സ്വാദ്,സുഗന്ദം എന്നിവ
വർദ്ദിപ്പിക്കാനാണു ഇതു പ്രധാനമായും ഉപയോഗിക്കുന്നതു ! എന്നിരുന്നാലും
നമ്മുക്ക് ഇതിന്റെ ഔഷദഗുണങ്ങൾ ഒന്ന് പരിശോദിക്കാം....



1) പാദ സൌന്ദര്യത്തിനു പച്ചമഞ്ഞളും കരിവേപ്പിലയും അരച്ചു തുടർച്ചയായി 3 ദിവസം ഉപയോഗിച്ചാൽ ഉപ്പൂറ്റി രോഗത്തിനു ശമനം കിട്ടും .

2) കറിവേപ്പിലയിട്ട് കാച്ചിയ ഏണ്ണ മുടി കൊഴിച്ചിൽ തടയാനും മുടിക്കു കറുപ്പ് നിറം നൽകാനും ഉത്തമാണു.

3) കറിവേപ്പിലക്കുരു ചെറുനാരങ്ങനീരിൽ അരച്ചു തലയിൽ തേച്ചു അരമണിക്കൂർ സ്നാനം ചെയ്യുക. തലയിലെ പേൻശല്യവും താരനും മാറികിട്ടും.

4) ദഹനത്തിനും ഉദരരോഗത്തിനും കരിവേപ്പില അത്യുത്തമമാണു.

5) ഇറച്ചി കഴിച്ചതുകൊണ്ടുണ്ടാവുന്ന ദഹനപ്രശ്നത്തിനു ഇഞ്ചിയും കരിവേപ്പിലയും അരച്ചു മോരിൽചേർത്തു കഴിച്ചാൽ ശമനം കിട്ടും.

6) കാലിലെ പുഴുക്കടി മാറികിട്ടാൻ കറിവേപ്പിലയും മഞ്ഞളും അരച്ചിട്ടാൽ മതി .

7) ചർമ്മരോഗങ്ങൾ മാറികിട്ടാൻ കറിവേപ്പില അരച്ചു കുഴമ്പായി ഉപയോഗിച്ചു നോക്കൂ..ശമനം കിട്ടും.

8) അരുചി മാറികിട്ടാൻ കറിവേപ്പില മോരിൽ കലക്കികുടിക്കുക.





        “കറിവേപ്പില പോലെ വലിച്ചെറിയുക” എന്ന പ്രയോഗം തന്നെ ഇന്ന് മുതൽ
മാറ്റാൻ തയ്യാറാവുക ! നമ്മുടെ വീട്ടുമുറ്റത്തെ മണമില്ലാത്ത മുല്ലയായ
കറിവേപ്പില വിദേശരാജ്യങ്ങളിൽ ഇന്ന് സ്വർണ്ണ ഇലയാണു.പ്രതേകിച്ചു മിഡിൽ
ഈസ്റ്റിൽ. കറിവേപ്പില വിറ്റ് ഉപജീവനം കഴിയുന്നവർ ഇവിടെയുണ്ടെന്നതും മറ്റൊരു
യാഥാർത്യം........................!!!


Monday, December 19, 2011

മൂത്രകല്ല് കളയാന്‍ പഴവും പച്ചക്കറിയും


ശരീരത്തിന്റെ മൊത്തത്തിലുള്ള ചില അപാകതകളാണ് മൂത്രക്കല്ല് ഉണ്ടാക്കുന്നത്. പ്രമേഹം, രക്തസമ്മര്‍ദ്ദം, അമിതവണ്ണം, യൂറിക്ക് ആസിഡ്,  കൂടുതലായുള്ള ഗൌട്ട് മുതലായ അസുഖങ്ങള്‍ മൂത്രക്കല്ല് ഉണ്ടാക്കുന്നു. അടുത്തകാലത്തെ ഒരു പഠനത്തില്‍ കണ്ടത് പിത്താശയക്കല്ല് ഉള്ള രോഗികളില്‍ 54ശതമാനം പേര്‍ക്കും മൂത്രക്കല്ല് ഉണ്ടെന്നാണ്. ഭക്ഷണത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍, മഗ്നീഷ്യം മുതലായവ കുറവുള്ളവരില്‍ പിത്താശയക്കല്ലും മൂത്രക്കല്ലും കൂടുതലായി കണ്ടുവരുന്നു. മൂത്രക്കല്ലും പിത്താശയക്കല്ലും ഉണ്ടാക്കുന്ന അടിസ്ഥാന പ്രശ്നം ഇപ്പോഴും അജ്ഞാതമാണ്. പ്രമേഹരോഗികളിലെ ഇന്‍സുലിന്‍ പ്രതിരോധം മൂത്രക്കല്ലും പിത്താശയക്കല്ലും ഉണ്ടാക്കുന്നു.

ചെറുകുടലിലെ ഭക്ഷണത്തിലെ ഘടകങ്ങളായ ഓക്സലേറ്റ്, പിത്തസ്രവങ്ങള്‍ എന്നിവയുടെ ആഗരണ സംബന്ധമായ പ്രശ്നങ്ങള്‍ പിത്താശയക്കല്ലുകളും മൂത്രക്കല്ലുകളും ഉണ്ടാക്കുന്നു. പിത്തസ്രവങ്ങളിലെ ആസിഡുകളുടെ കുറവ് കൊളസ്ട്രോള്‍ കല്ലുകള്‍ ഉണ്ടാക്കുന്നു. കുടലിന്റെ അസുഖങ്ങള്‍ മൂത്രത്തിലുള്ള ഓക്സലേറ്റ് വിസര്‍ജ്ജനം കൂട്ടുന്നു. ഇത് മൂത്രക്കല്ലുകള്‍ക്ക് കാരണമാകും.

കുടലിന്റെ മറ്റു ചില അപാകതകളും പിത്താശയക്കല്ലുകളും മൂത്രക്കല്ലുകളും ഉണ്ടാക്കുന്നതായി കണ്ടുവരുന്നു. കുടലിന്റെ സ്വാഭാവികമായ സൂക്ഷ്മാണു ജീവികള്‍ മാറ്റപ്പെടുന്നത് ഈ പറഞ്ഞ അസുഖങ്ങള്‍ ഉണ്ടാക്കും. ഓക്സാലോ ബാക്ടര്‍ വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയ കുടലിലുള്ള ഓക്സലേറ്റ് ഉപാപചയം വഴി വിഘടിച്ച് കളയുന്നത് ഓക്സലേറ്റ് കല്ലുകള്‍ ഉണ്ടാകുന്നത് കുറയ്ക്കുന്നു. എന്നാല്‍, ഹെലിക്കോ ബാക്ടര്‍ പൈലോറി എന്നയിനം ബാക്ടീരിയ കൊളസ്ട്രോള്‍ പിത്താശയക്കല്ലുകള്‍ കൂട്ടുന്നു.

പിത്തഗ്രന്ഥി വ്യവസ്ഥയുടെയും വൃക്കയുടെയും പൊതുവായുള്ള ചില തകരാറുകള്‍ വെള്ളത്തിന്റെയും ലവണങ്ങളുടെയും ആഗിരണ വിസര്‍ജ്ജന സംബന്ധമാകുന്നത് ഈ അസുഖങ്ങള്‍ ഉണ്ടാക്കുന്നു. പിത്തസ്രവങ്ങളിലെ കാല്‍ഷ്യം കൂടുന്നത് പിത്താശയക്കല്ലുകള്‍ ഉണ്ടാക്കുന്നു. മൂത്രത്തിലെ കാല്‍ഷ്യം കൂടുന്നത് മൂത്രക്കല്ലുകള്‍ കൂടുതലാക്കുന്നു.

Tuesday, September 27, 2011

മഞ്ഞപ്പിത്തം അവഗണിക്കല്ലേ!


രക്തത്തില്‍ ബിലിറൂബിന്റെ അളവ് വളരെക്കൂടുന്നയവസ്ഥ മഞ്ഞപ്പിത്തം  അവഗണിക്കല്ലേ! .ചുവന്ന രക്താണുക്കള്‍ ദഹിച്ചുണ്ടാകുന്നതാണ് ബിലിറൂബിന്‍. രക്തത്തിലെ പ്രോട്ടീനുകള്‍ വഴി കരളില്‍ എത്തിച്ചേരുന്ന ബിലിറൂബിന്‍  ബൈല്‍( പിത്തരസം)  വഴി കുടലിലെത്തി യൂറോബിലിനോജന്‍ എന്ന വസ്തുവായിമലം വഴി പുറന്തള്ളപ്പെടും.

മലത്തിന് മഞ്ഞനിറം ഉണ്ടാക്കുന്നത് ഈ രാസവസ്തുവാണ്. രക്തത്തില്‍ ബിലിറൂബിന്റെ സാധാരണ അളവ് ഒരു മില്ലിഗ്രാം പാര്‍ഡസിലിറ്റാണ്. ഇത് മൂന്നുഗ്രാമില്‍ കൂടുതലാകുമ്പോള്‍ തൊലിയ്ക്കും കണ്ണിലെ സ്കളീറയ്ക്കും മഞ്ഞ നിറമാകും.

രക്തത്തില്‍  അളവുകൂടുമ്പോള്‍ മൂത്രത്തിലൂടെ കൂടുതല്‍ വിസര്‍ജിക്കപ്പെടും. മൂത്രത്തിന് കടുത്ത മഞ്ഞനിറം ഉണ്ടാകും.
ബിലിറൂബിന്‍ കൂടാനുള്ള കാരണങ്ങള്‍
1. രക്താണുക്കളുടെ നശീകരണം.
2. കരള്‍ ബിലിറൂബിന്‍ ആഗിരണം ചെയ്ത് വിസര്‍ജിക്കുന്നതിലെ അപാകത
3. കരളില്‍ നിന്ന് രക്തത്തിലേയ്ക്ക് ലയിക്കപ്പെടുന്നതു കാരണം.

രക്താണുക്കളുടെ അധികനശീകരണം മൂലമുണ്ടാകുന്ന ഹീമോളിറ്റിക് ജോണ്ടിസ് അപൂര്‍വ്വമാണ്. കരള്‍കോശങ്ങളുടെ പ്രവര്‍ത്തന വൈകല്യം മൂലമുണ്ടാകുന്നതാണ് ഏറ്റവും വ്യാപകം. ഇതില്‍ വൈറസ് മുഖേനയുണ്ടാകുന്നതാണ് മാരകം. വിവിധ തരം വിഷവസ്തുക്കളും (കാര്‍ബണ്‍ടെട്രാ ക്ളോറൈഡ് ബന്‍സീന്‍ , കുമിള്‍ വിഷാംശം, പാരസെറ്റാമോള്‍, ടെട്രാ സൈക്ളിന്‍, ടി.ബിയ്ക്കുള്ള മരുന്നുകള്‍, വേദന സംഹാരികള്‍, അനസ്തേഷ്യയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ മുതലായവയുടെ ഉപയോഗം), മദ്യപാനവും  കാരണമാകാം. ബിലിറൂബിന്‍ വിസര്‍ജിക്കുന്ന നാളിയ്ക്ക് തടസമുണ്ടാക്കുന്നതുമൂലമുണ്ടാകുന്നതാണ് മൂന്നാമത്തെ വിഭാഗം.

ഹെപ്പറ്റൈറ്റിസ് എ

ആറു മുതല്‍ 12 മാസം വരെ നിലനില്‍ക്കും. ജലം വഴി പകരും.താരതമ്യേന നിസാരം. അണുക്കള്‍  കടന്ന് 15-45 ദിവസങ്ങള്‍ക്കകം ലക്ഷണങ്ങള്‍ പ്രകടമാകും.  ചികിത്സയൊന്നും കൂടാതെ ഭേദപ്പെടും. പ്രതിരോധവാക്സിന്‍ ലഭ്യം.

ഹെപ്പറ്റൈറ്റിസ് ബി

മാരകം. കരളിനെ ഗുരുതരമായി ബാധിക്കും. കരള്‍ കാന്‍സറിന് സാദ്ധ്യത. രക്തത്തില്‍ കൂടിയും ലൈംഗികബന്ധത്തിലൂടെയും അമ്മയില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിലേയ്ക്കുമാണ് പകരുന്നത്. 90 ശതമാനം പേരും പൂര്‍ണ്ണ സൌഖ്യം നേടുന്നു.  പ്രായമുള്ളവരിലും കൊച്ചുകുഞ്ഞുങ്ങളിലും എയ്ഡ്സ് പോലെ പ്രതിരോധശക്തി കുറഞ്ഞവരിലും  ഇത് മാരകമാകാം.

ഹെപ്പറ്റൈറ്റിസ് സി

രക്തം സ്വീകരിക്കുന്നതിലൂടെ ഉണ്ടാകുന്ന മഞ്ഞപ്പിത്തത്തില്‍ 90 ശതമാനത്തിലേറെയും  സി വൈറസ് മൂലം. ലൈംഗികബന്ധം വഴിയും പകരാം.   മാരകമാണ്. 150 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. വാക്സിന്‍ ലഭ്യമല്ല. അതിനാല്‍ രക്തം സ്വീകരിക്കുമ്പോള്‍ കര്‍ശനമായി പരിശോധിക്കുക.

ഹെപ്പറ്റൈറ്റിസ് ഡി

ബി വൈറസിനോടൊപ്പം നിലനില്‍ക്കുന്നതോ അത്തരക്കാരെ  തുടര്‍ന്നാക്രമിക്കുന്നതോ ആണ് ഡി വൈറസ.്  ഇതു മൂലം ബി വൈറസ് ബാധിച്ചവരില്‍ മരണസാദ്ധ്യത കൂടുതല്‍.പ്രതിരോധകുത്തിവയ്പ്പ്  ഫലപ്രദം.

'ഇ, ജി' വൈറസുകള്‍

ഇ വൈറസ് ജലംവഴിയും ജി വൈറസ്  രക്തം വഴിയും പകരുന്നു. രണ്ടിനും മാരകസ്വഭാവം കുറവും സ്വയമേധാ നിയന്ത്രണ വിധേയമാകുന്നതുമാണ്.

ലക്ഷണങ്ങള്‍

അതിയായ  ക്ഷീണമാണ് ആദ്യ ലക്ഷണം. മനം പുരട്ടല്‍, ഛര്‍ദ്ദി, വയറിളക്കം, ചെറിയ
പനി എന്നിവ കൂടാതെ രോഗം കൂടുന്നതോടൊപ്പം മഞ്ഞമൂത്രം, കണ്ണിന് മഞ്ഞനിറം, കൈ വെള്ളയ്ക്ക് മഞ്ഞ, വേദനയോടുകൂടിയ കരള്‍വീക്കം എന്നിവയും ഉണ്ടാകും.

ചികിത്സ

ചികിത്സ പരിമിതമാണ്. വിശ്രമമാണ്  പ്രധാനം. കലോറി കൂടിയ ഭക്ഷണം കഴിക്കുക ധാരാളം വെള്ളം കുടിക്കണം. കരളിനെ ബാധിക്കാന്‍ സാദ്ധ്യതയുള്ള ഔഷധങ്ങള്‍  (ഉദാ:പാരസെറ്റാമോള്‍, വേദന സംഹാരികള്‍)  ഉപേക്ഷിക്കേണ്ടതാണ്.

Friday, September 23, 2011

പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍



രക്തബന്ധത്തിലുള്ള ആര്‍ക്കെങ്കിലും പ്രമേഹ മുണ്ടായിട്ടുണ്ടെങ്കില്‍ അതുമായി
ബന്ധപ്പെട്ടുള്ളവര്‍ക്ക് പ്രമേഹസാധ്യത കൂടുതലാണ്. അച്ഛനമ്മമാര്‍ക്കോ
സഹോദരങ്ങള്‍ക്കോ പ്രമേഹമുണ്ടെങ്കില്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ
അളവ് മിതമാണെങ്കില്‍പ്പോലും ഇടക്കിടെ, ചുരങ്ങിയത് വര്‍ഷത്തില്‍ ഒരു
തവണയെങ്കിലും പരിശോധന നടത്തുന്നതാണ് ഉത്തമം.



പ്രമേഹമുള്ളവരില്‍ പൊണ്ണത്തടി, പുകവലി, മദ്യപാനം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
എന്നീ പ്രശ്‌നങ്ങള്‍ കാണാറുണ്ട്. സ്ത്രീകളിലെ പ്രമേഹം [^] ഗര്‍ഭകാലത്താണ്
ഏറ്റവും പ്രശ്‌നങ്ങളുണ്ടാക്കുന്നത്. പ്രമേഹമുള്ള സ്ത്രീകളുടെ കുഞ്ഞുങ്ങള്‍
പ്രസവസമയത്ത് തന്നെ നാലുകിലോയില്‍ അധികം തൂക്കമുള്ളതായി കാണപ്പെടാറുണ്ട്.
ഇത് പ്രസവം ദുഷ്‌കരമാക്കും.



പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍



പ്രായപൂര്‍ത്തിയായവരില്‍ ചിലപ്പോള്‍ ആദ്യകാലത്തൊന്നും പ്ര്‌മേഹം അതിന്റെ
ലക്ഷണങ്ങള്‍ കാണിച്ചുവെന്ന് വരില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് 180
മില്ലിഗ്രാമില്‍ കൂടുമ്പോള്‍ മൂത്രത്തിലും പഞ്ചസാര കാണപ്പെടുന്ന
അവസ്ഥയുണ്ടാകുന്നു.



ഇതു കാരണം കൂടുതല്‍ ദാഹം തോന്നുകയും ഇടക്കിടെ മൂത്രമൊഴിക്കാനുണ്ടെന്ന
തോന്നുലുണ്ടാവുകയും ചെയ്യുന്നു, വെള്ളം എത്രകുടിച്ചാലും ദാഹം തീരാത്തതുപോലെ
തോന്നുന്നുവെങ്കില്‍ ശ്രദ്ധിക്കുക. ശരീരത്തിന് തളര്‍ച്ച തോന്നുകയും
വിശപ്പ് കൂടുകയും ശരീരഭാരം പെട്ടെന്ന് കുറയുകയും ചെയ്യുന്നതും
പ്ര്‌മേഹത്തിന്റെ ലക്ഷണമായി കണക്കാക്കാം.

ചെറിയ മുറിവുകള്‍ ഉണങ്ങാന്‍ സാധാരണയിലും സമയമെടുക്കുക, അല്ലെങ്കിലും
പഴുപ്പ് ‌വരുക തുടങ്ങിയവും പ്രമേഹ ലക്ഷണങ്ങളാണ്. ചിലരില്‍
കാഴ്ചക്കുറവനുഭവപ്പെടുകയും കണ്ണുകള്‍ കോങ്കണ്ണ് രൂപത്തിലേയ്ക്കാവുകയും
ചെയ്യും.



എങ്ങനെ നിര്‍ണ്ണയിക്കാം



മൂന്നു തരത്തില്‍ പ്രമേഹരോഗം മനോഹരമായി ഡിസൈന്‍ ചെയ്ത കല്ലാനിക്കല്‍ സ്കൂള്‍ ബ്ലോഗിന്റെ പൂമുഖത്തേക്ക്‌ പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക നിര്‍ണയിക്കാം. എന്നാല്‍
മൂത്രപരിശോധയിലൂടെയുള്ള രോഗനിര്‍ണ്ണയം സ്വീകാര്യമല്ല. രക്തപരിശോധനയാണ്
രോഗനിര്‍ണ്ണയത്തിന് ഉത്തമം.



കാലത്ത് ഭക്ഷണം കഴിയ്ക്കുന്നതിന് മുമ്പായി രക്തം പരിശോധിക്കാം, ഇത്തരത്തില്‍ പരിശോധിക്കുമ്പോള്‍ രക്ത

ത്തിലെ പഞ്ചസാരയുടെ അളവ് 110 മില്ലിഗ്രാം ആയിരിക്കണം. 126 മില്ലിഗ്രാം
അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ പ്രമേഹം ഉണ്ടെന്ന്
ഉറപ്പിയ്ക്കാം. ഇതിനെ ബോര്‍ഡര്‍ലൈന്‍ ഡയബെറ്റിസ് എന്നാണ് പറയുന്നത്.



ദിവസത്തില്‍ ഏതെങ്കിലും ഒരു സമയത്ത് രക്തമെടുത്ത് പരിശോധിക്കുക.
ഇത്തരത്തില്‍ പരിശോധിക്കുമ്പോള്‍ പഞ്ചസാരയുടെ അളവ് 200ല്‍ കൂടുതലാണെങ്കില്‍
പ്രമേഹമാണെന്ന് സ്ഥിരീകരിക്കാം. എന്നാല്‍ പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍
കാണിക്കുന്നില്ലെങ്കില്‍ രക്തം വീണ്ടും പരിശോധിക്കണം. എന്നിട്ടും വ്യക്തത
ലഭിക്കുന്നില്ലെങ്കില്‍ ഗ്ലൂക്കോസ് കഴിച്ചതിന് ശേഷം പരിശോധന തുടരണം. ഇതിനെ
ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റ് എന്നാണ് പറയുന്നത്.



ഈ ടെസ്റ്റിന് വിധേയരാകുന്നതിന് മുമ്പേ ചെയ്യേണ്ട കാര്യങ്ങള്‍



മൂന്നു ദിവസം സാധാരണ രീതിയിലുള്ള ഭക്ഷണം കഴിയ്ക്കുക, രാത്രിയില്‍ ഭക്ഷണം
ഉപേക്ഷിക്കുക. രക്തം തന്നെ പരിശോധനയ്‌ക്കെടുക്കുക, 75ഗ്രാം ഗ്ലൂക്കോസ് 100
മില്ലി ലിറ്റര്‍ വെള്ളത്തിലിട്ട് അഞ്ചുമിനിറ്റ് വച്ചശേഷം കഴിയ്ക്കുക,
പിന്നീട് രണ്ടു മണിക്കൂര്‍ കഴിഞ്ഞശേഷം രക്തം പരിശോധിക്കുക.

പ്രമേഹത്തിന് 10 ആയുര്‍വേദ ലഘുചികിത്സകള്‍




 പ്രമേഹത്തിന് 10 ആയുര്‍വേദ ലഘുചികിത്സകള്‍
ആയുര്‍വേദശാസ്ത്രപ്രകാരം പ്രമേഹരോഗം പ്രധാനമായും 20 വിധത്തില്‍ കാണപ്പെടും. ഉദകമേഹം, ഇക്ഷുമേഹം, സുരാമേഹം, പിഷ്ടമേഹം, ശുക്ളമേഹം, ലാലാമേഹം, ശനൈര്‍മേഹം, സികതാമേഹം, ശീതമേഹം, സാന്ദ്രമേഹം ഇങ്ങനെ കഫദോഷ പ്രധാനമായുണ്ടാകുന്ന മേഹങ്ങള്‍ പത്തുവിധത്തിലുണ്ട്.ഇതു കൂടാതെ മഞ്ജിഷ്ഠാമേഹം, നീലമേഹം, കാളമേഹം, ഹരിദ്രാമേഹം, ശോണിതമേഹം, ക്ഷാരമേഹം എന്നിങ്ങനെ പിത്തപ്രധാനങ്ങളായമേഹങ്ങള്‍ ആറും വസാമേഹം, മജ്ജാമേഹം, ഹസ്തിമേഹം, മധുമേഹം എന്നിങ്ങനെ വാതപ്രധാനമായ മേഹങ്ങള്‍ നാലു വിധത്തിലും കണ്ടുവരുന്നു. അതിനാല്‍ത്തന്നെ ശാസ്ത്രീയമായ ആയുര്‍വേദചികിത്സയ്ക്ക് വിദഗ്ധമായ രോഗനിര്‍ണയം അത്യാവശ്യമാണ്.

മേല്‍പറഞ്ഞ വിഭാഗങ്ങളില്‍ ചികിത്സ അസാധ്യമായി സംഹിതകള്‍ കരുതുന്ന മധുമേഹത്തോടാണു നാം ആധുനിക ശാസ്ത്രത്തില്‍ പറയുന്ന പ്രമേഹം (.ദ്ധന്റ്വനPadma_chandrakkalaന്ധനPadma_chandrakkalaന്ഥ പ്പനPadma_chandrakkalallദ്ധന്ധഗ്മന്ഥ) എന്ന രോഗത്തിന് ഏറെ സാമ്യം. അതിനാല്‍ത്തന്നെ പ്രമേഹചികിത്സ ഏറെ സൂക്ഷിച്ചു ചെയ്യേണ്ടതും കൃത്യമായ വൈദ്യനിര്‍ദേശപ്രകാരം ദീര്‍ഘകാലം ശീലി ക്കേണ്ടതുമാണ്. ബലവാനായ രോഗിക്കു വമനം, വിരേചനം തുടങ്ങിയ ശോധന പ്രയോഗങ്ങള്‍ക്ക് ശേഷമാണ് ശമന ചികിത്സ വിധിക്കുന്നത്. എങ്കിലും വീട്ടില്‍ പരീക്ഷിച്ചു നോക്കാവുന്ന ചില ലഘു പ്രയോഗങ്ങള്‍ ചുവടെ നല്‍കുന്നു.

ലഘു പ്രയോഗങ്ങള്‍
1 പച്ചമഞ്ഞള്‍, പച്ചനെല്ലിക്ക ഇവയുടെ നീര് 25 മില്ലി വീതം ആവശ്യത്തിനു തേനും ചേര്‍ത്ത് രാവിലെ വെറുവയറ്റില്‍ സേവിക്കുക. നെല്ലിക്ക ഇടിച്ചു പിഴിഞ്ഞ ഒരൌണ്‍സ് നീരില്‍ രണ്ട് ടീസ്പൂണ്‍ വരട്ടുമഞ്ഞളിന്റെ പൊടി ചേര്‍ത്തു സേവിക്കുന്നതും പച്ചനെല്ലിക്കയും മഞ്ഞളും തുല്യമായി ചേര്‍ത്തരച്ചു 20 ഗ്രാം വരെ രാവിലെ വെറും വയറ്റില്‍ സേവിക്കുന്നതും ഗുണകരമാണ്.
2 തേറ്റാമ്പരല്‍ നാല്-അഞ്ച് എണ്ണം വെള്ളത്തില്‍ ഒരു രാത്രി ഇട്ടുവച്ചിരുന്നു രാവിലെ കടഞ്ഞെടുത്ത മോരിലരച്ച് സേവിക്കുന്നതു പ്രമേഹശമനീയമാണ്.
3 ചിറ്റമൃതിന്റെ നീര്- 25 മില്ലി-തേന്‍ ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നതു പ്രമേഹം ശമിപ്പിക്കും.
4 ഏകനായകത്തിന്‍വേര് (പൊന്‍കുരണ്ടി, തേറ്റമ്പരല്‍ എന്നിവ തുല്യ അളവില്‍ പൊടിച്ചു രണ്ടു ടേബിള്‍ സ്പൂണ്‍ വീതം രണ്ടു നേരം സേവിക്കുന്നത് പ്രമേഹശമനത്തിന് ഉത്തമമാണ്.
5 ഏകനായകവും പച്ചമഞ്ഞളും (20 ഗ്രാം) പുളിക്കാത്ത മോരില്‍ തുല്യമായ അളവിലരച്ച് രണ്ട് നേരം കഴിച്ചാല്‍ പ്രമേഹത്തിന് ശമനമുണ്ടാവും.
6 പുളിയരിത്തൊണ്ട്, നെല്ലിക്ക ഇവ കഷായം വച്ച് -50 മി ലീ വീതം ഒരു ടീസ്പൂണ്‍ ഞവരഅരിയുടെ തവിടു ചേര്‍ത്ത് രണ്ടു നേരം സേവിച്ചാല്‍ പ്രമേഹരോഗം തടയാം.
7 മുരിക്കിന്റെ തൊലി അരച്ച് (20 ഗ്രാം)- മോരിലോ തേനിലോ ചേര്‍ത്ത് സേവിക്കുന്നതു ഹിതമാണ്.
8 അഞ്ചു കൂവളത്തില അരച്ചുരുട്ടി രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതു പ്രമേഹം നിയന്ത്രിക്കുന്നതിനു സഹായിക്കുന്നു.
9 ത്രിഫല, മഞ്ഞള്‍, ഞാവല്‍ത്തൊലി, നാല്‍പാമരത്തൊലി, നീര്‍മാതളത്തൊലി, ചെറൂളവേര്, പാച്ചോറ്റിത്തൊലി ഇവ ഒന്നിച്ചോ അല്ലെങ്കില്‍ ഇവയില്‍ ലഭ്യമായ മൂന്നു മരുന്നുകള്‍ തുല്യ അളവില്‍ ഏകനായകവുമായി ചേര്‍ത്തോ കഷായം വച്ചു കഴിച്ചാല്‍ പ്രമേഹം ശമിക്കും.
10 കന്മദം പൊടിച്ചത് അഞ്ചുഗ്രാം വരെ സേവിക്കുന്നത് പ്രമേഹശമനത്തിന് നല്ലതാണ്.
(തേന്‍ ചേര്‍ക്കേണ്ട യോഗങ്ങളില്‍ വിശ്വാസയോഗ്യമായ ചെറുതേന്‍ ആണ് ഉപയോഗിക്കേണ്ടത്).

പഥ്യം ഏതു വിധം?
ഏറ്റവും പഥ്യമായത് ശരിയായ വ്യായാമമാണ്. ചെരുപ്പും കുടയുമില്ലാതെ സന്യാസിയെപ്പോലെ ജിതേന്ദ്രിയനായി ദിവസവും നൂറുയോജന കാല്‍നടയായി യാത്ര ചെയ്താല്‍ പ്രമേഹശമനമുണ്ടാവുമെന്നു ചക്രദത്തം അനുശാസിക്കുന്നു. ദിവസവും 45 മിനിറ്റ് നേരത്തെ കൈവീശിക്കൊണ്ടു വേഗത്തിലുള്ള നടത്തം ധാരാളം രോഗങ്ങള്‍ക്ക് പ്രയോജനപ്രദമാണ്.ആഹാരത്തിലാകട്ടെ മോര്, ചെറുപയര്‍ ചേര്‍ത്തുണ്ടാക്കുന്ന രസം (എണ്ണയും തേങ്ങയും ചേര്‍ക്കാത്തത്), നെല്ലിക്ക, മഞ്ഞള്‍, പടവലം, മലര്‍ എന്നിവ കൂടുതലായി കഴിക്കാം. എള്ള്, ഭൂമി, സ്വര്‍ണം ഇവയുടെ ദാനം, കിണര്‍, കുളം, തണ്ണിര്‍പന്തങ്ങള്‍ ഇവയുടെ നിര്‍മാണം എന്നിവയും ഗ്രന്ഥങ്ങള്‍ നിര്‍ദേശിക്കുന്നു.

നിര്‍ബന്ധമായും ഒഴിവാക്കേണ്ടവ
പകലുറക്കം, വ്യായാമം ഇല്ലായ്മ ഇവ ആദ്യം തന്നെ ഒഴിവാക്കണം. തൈര്, നെയ്യ്,

അമിതമായാല്‍ കൊളസ്ട്രോള്‍ അപകടകാരി





ഇന്ത്യക്കാരില്‍ 45 വയസില്‍ താഴെയുള്ളവരില്‍ 25-40 ശതമാനത്തിനു വരെ ഹൃദ്രോഗം ഉണ്ടത്രേ. അമേരിക്കയിലാകട്ടെ ഇതു വെറും അഞ്ചു ശതമാനവും. ഒരേ ഇരിപ്പിലുള്ള ജോലി, കൊഴുപ്പു കൂടിയ ഭക്ഷണം, പുകവലി, വ്യായാമം ഇല്ലാത്ത ജീവിതശൈലി ഇവയെല്ലാമാണ് ഉയര്‍ന്ന ഹൃദ്രോഗ നിരക്കിന്റെ കാരണങ്ങള്‍. ഹൃദ്രോഗം ഉയരാനുള്ള ഏറ്റവും പ്രധാന കാരണം ഉയര്‍ന്ന കൊളസ്ട്രോള്‍ നിലയാണ്.



എന്താണ് കൊളസ്ട്രോള്‍?

ശരീരകോശങ്ങളില്‍ കാണുന്ന മെഴുകുപോലൊരു വസ്തുവാണ് കൊളസ്ട്രോള്‍. കോശങ്ങളുടെ വളര്‍ച്ചയ്ക്കും ശരീരത്തിന്റെ ആരോഗ്യകരമായ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും കൊളസ്ട്രോള്‍ അത്യന്താപേക്ഷിതമാണ്. എന്നാല്‍, അമിതമായാല്‍ കൊളസ്ട്രോള്‍ അപകടകാരിയുമാണ്. ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ആവശ്യമായ കൊളസ്ട്രോള്‍ എത്തിക്കുന്നതു രക്തത്തിലെ ലിപ്പോപ്രോട്ടീന്‍ എന്ന പ്രോട്ടീനുകളാണ്. ഇവ രണ്ടു തരമുണ്ട്. ഹൈ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീനും (ണ്ണ.ന്ത), ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീനും (ന്ത.ന്ത).



ഇതില്‍ എല്‍ഡിഎല്‍ ആണ് ശരീരം മുഴുവന്‍ കൊളസ്ട്രോള്‍ എത്തിക്കുന്ന ഘടകം. ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവു കൂടുന്നത് അനുസരിച്ച് എല്‍ഡിഎല്ലും കൂടും. ഇങ്ങനെ രക്തത്തിലൂടെ കറങ്ങികൊണ്ടിരിക്കുന്ന കൊളസ്ട്രോള്‍ മെല്ലേ രാസപരിണാമം നേരിടുന്നു. പിന്നീട് വലുപ്പം കുറഞ്ഞ ശേഷം രക്തക്കുഴലിന്റെ ഭിത്തിയുടെ അടിയില്‍ കൂടുകൂട്ടുന്നു. പ്ളാക്ക്സ് എന്നറിയപ്പെടുന്ന ഇവ ക്രമേണ വലുതായി രക്തക്കുഴലില്‍ തടസം സൃഷ്ടിക്കും. അതുകൊണ്ടാണ് എല്‍ഡിഎല്‍ ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്നത്.



നല്ല കൊളസ്ട്രോളാണ് എച്ച്ഡിഎല്‍. രക്തക്കുഴലുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കൊളസ്ട്രോളിനെ പിടിച്ചെടുത്തു തിരികെ കരളില്‍ എത്തിക്കുന്ന ജോലിയാണ് എച്ച്ഡിഎല്‍ കൊളസ്ട്രോളിന്റേത്. രക്തത്തില്‍ എച്ച്ഡിഎല്ലിന്റെ അളവു കൂടുന്നതനുസരിച്ച് എല്‍ഡിഎല്ലിന്റെ അളവു കുറയും. കൂടാതെ ഹൃദയത്തെ സംരക്ഷിക്കുന്ന മറ്റു കഴിവുകളും നല്ല കൊളസ്ട്രോളിനുണ്ട്. ഹൃദയാരോഗ്യത്തിന് എല്‍ഡിഎല്‍ കുറയ്ക്കുന്നതിനൊപ്പം എച്ച്ഡിഎല്‍ കൂട്ടുന്നതും നിര്‍ബന്ധമാണ്.



എവിടുന്നാണ് കൊളസ്ട്രോള്‍?

ശരീരത്തില്‍ തന്നെ നിര്‍മിക്കപ്പെടുന്ന കൊളസ്ട്രോള്‍ ആണൊന്ന്. രണ്ടാമത്തേത് നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നു ലഭിക്കുന്നതും. മാംസാഹാരങ്ങളിലാണ് കൊളസ്ട്രോള്‍ കൂടുതലായി കാണപ്പെടുന്നത്. പിന്നെ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന എണ്ണയിലും. എണ്ണകളെ മൂന്നായി തരം തിരിക്കാം. പൂരിതം (ന്ഥന്റന്ധഗ്മത്സന്റന്ധനPadma_chandrakkala) ഏകപൂരിതം (ണ്ഡഗ്നnഗ്നഗ്മnന്ഥന്റന്ധഗ്മത്സന്റന്ധനPadma_chandrakkala), അപൂരിത (ഗ്മnന്ഥന്റന്ധഗ്മത്സന്റന്ധനPadma_chandrakkala).



സൂര്യകാന്തിയെണ്ണ, സോയാബീന്‍ എണ്ണ, കോണ്‍ ഓയില്‍ തുടങ്ങിയവയാണ് അപൂരിത കൊഴുപ്പടങ്ങിയ എണ്ണകള്‍.



ഒലിവ് ഓയില്‍, നിലക്കടലയെണ്ണ, കടുകെണ്ണ തുടങ്ങിയവ ഏകപൂരിത കൊഴുപ്പടങ്ങിയവയാണ്.



വെളിച്ചെണ്ണ, പാമോയില്‍, നെയ്യ് എന്നിവയാണു പൂരിത കൊഴുപ്പടങ്ങിയ എണ്ണകള്‍.



ഇതില്‍ പൂരിത കൊഴുപ്പുകള്‍ അടങ്ങിയ എണ്ണകളാണു പലപ്പോഴും എല്‍ഡിഎല്‍ കൊളസ്ട്രോള്‍ ഉണ്ടാക്കുന്നതിന്റെ പ്രധാന കാരണ ക്കാരന്‍. പൂരിതകൊഴുപ്പു പോലെ തന്നെ പ്രശ്നക്കാരനാണ് ട്രാന്‍സ് ഫാറ്റി ആസിഡ് അഥവാ ഹൈഡ്രോജനേറ്റഡ് ഫാറ്റ്. വനസ്പതി, മാര്‍ജറിന്‍ തുടങ്ങിയവ ഹൈഡ്രോജനേറ്റഡ് ഫാറ്റ് ആണ്. ഭക്ഷണ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ട്രാന്‍സ്ഫാറ്റി ആസിഡ് ഇല്ലാത്തവ എന്നു ലേബല്‍ ചെയ്തവ വാങ്ങാന്‍ ശ്രദ്ധിക്കുക. ശരീരത്തിന് ഏറ്റവും ഇണങ്ങിയ അപൂരിത, ഏകപൂരിത കൊഴുപ്പടങ്ങിയ എണ്ണകള്‍ ഉപയോഗിച്ചു പാചകം ചെയ്യുക.



കൊളസ്ട്രോള്‍ എത്ര വേണം?

രക്തപരിശോധന വഴിയാണ് ശരീരത്തിലെ കൊളസ്ട്രോള്‍ നില അറിയാന്‍ സാധിക്കുന്നത്. കൊളസ്ട്രോള്‍ 200ണ്ഡദ്ദ/lല്‍ താഴെയാകുന്നതാണ് അഭികാമ്യം. 200 മുതല്‍ 239 വരെ വന്നാല്‍ അല്‍പം കൂടുതല്‍ എന്നു പറയാം. 240 നു മുകളില്‍ വന്നാല്‍ വളരെക്കൂടുതലും.



ട്രൈഗിസറൈഡും എല്‍ ഡി എല്ലും കുറയ്ക്കാന്‍

. പഞ്ചസാര, തേന്‍, മൈദ ഉല്‍പന്നങ്ങള്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. ഇവയില്‍ അടങ്ങിയിരിക്കുന്ന മധുരം ശരീരത്തിലേക്ക് എളുപ്പം വലിച്ചെടുക്കപ്പെടുകയും അധികമുള്ളവ ട്രൈഗിസറൈഡായി പരിണമിക്കുകയും ചെയ്യുന്നു.



. പറോട്ട, പഫ്സ് തുടങ്ങിയ ബേക്കറി ഉല്‍പന്നങ്ങള്‍ കഴിവതും ഒഴിവാക്കണം. ഒരു പഫ്സില്‍ നാലു സ്പൂണ്‍ വരെ എണ്ണ അടങ്ങിയിട്ടുണ്ടാവും. ഒരു ദിവസം ആകെ അനുവദിച്ചിട്ടുള്ളതാകട്ടെ വെറും മൂന്നു സ്പൂണ്‍ എണ്ണയും.



. പൂരിതകൊഴുപ്പുകളുടെ ഉപയോഗം കുറയ്ക്കുക. തേങ്ങ, വെളിച്ചെണ്ണ, നെയ്യ്, പാമോയില്‍, വനസ്പതി എന്നിവയുടെ ഉപയോഗം കുറയ്ക്കുക. ഒരു ദിവസം രണ്ടോ മൂന്നോ ചെറിയ സ്പൂണ്‍ എണ്ണയില്‍ കൂടുതല്‍ ഉപയോഗിക്കരുത്.



. എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതിനൊപ്പം നാര് അടങ്ങിയ വിഭവങ്ങള്‍ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. തവിടു കളയാത്ത ധാന്യങ്ങള്‍, പഴങ്ങള്‍, പയര്‍, പരിപ്പ്, ഇലക്കറികള്‍, മറ്റു പച്ചക്കറികള്‍ എന്നിവയില്‍ ധാരാളം നാര് അടങ്ങിയിട്ടുണ്ട്. പഴച്ചാറുകള്‍ കുടിക്കുന്നതിനു പകരം പഴങ്ങള്‍ കഴിക്കുക.



. വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങള്‍ ഒഴിവാക്കുക.



മയോണീസ്, അച്ചാര്‍, പപ്പടം എന്നിവയോടും നോ പറയുക.



. കടല്‍ മത്സ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ഒമേഗാ ത്രീ ഫാറ്റി ആസിഡ് ട്രൈഗിസറൈഡ് കുറയ്ക്കാനും എച്ച് ഡി എല്‍ കൂട്ടാനും സഹായിക്കും. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് ഒരാള്‍ ആഴ്ചയില്‍ 400 ഗ്രാം മീന്‍ കഴിച്ചാല്‍ മതിയാകും. മീനില്‍ രാസമാലിന്യങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലായതിനാല്‍, ആഴ്ചയില്‍ 400 ഗ്രാമില്‍ കൂടുന്നതും ദോഷം ചെയ്യും.ഉലുവ, കടുക്, ഇലക്കറികള്‍, ഗോതമ്പ് തുടങ്ങിയവയിലും ഒമേഗാ ത്രീ ഫാറ്റി ആസിഡ് ഉണ്ട്.



. കറിവേപ്പില കഴിക്കുന്നതും എല്‍ഡിഎല്‍ കുറയ്ക്കാന്‍ സഹായിക്കും. രണ്ടു തണ്ടു കറിവേപ്പില അരച്ചു ചേര്‍ത്ത സംഭാരം ദിവസേന കുടിക്കുന്നതു ശീലമാക്കുക.



. സവാള എല്‍ഡിഎല്‍ കുറയ്ക്കും. ദിവസേന, ഒരു സവാളയുടെ പകുതി വീതം രാവിലെയും വൈകുന്നേരവും സാലഡില്‍ ഉള്‍പ്പെടുത്തുക.



. ഉലുവ, പയര്‍ തുടങ്ങിയവ മുളപ്പിച്ചതു സാലഡില്‍ ചേര്‍ക്കുന്നതും ഗുണം ചെയ്യും.



. ദിവസേന മൂന്നല്ലി വെളുത്തുള്ളി എങ്കിലും കഴിക്കണം. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിന്‍ എല്‍ഡിഎല്‍ കുറയ്ക്കാന്‍ സഹായിക്കും.



. സാലഡുകളില്‍ മയോണീസ് ഡ്രെസിങ് കഴിവതും ഒഴിവാക്കുക. സാലഡ് തയാറാക്കുമ്പോള്‍ അര ചെറിയ സ്പൂണ്‍ വീതം ഒലിവ് ഓയില്‍ ചേര്‍ക്കുക.



അരക്കപ്പ് മല്ലിയില, കാല്‍കപ്പ് പുതിനയില, രണ്ടു പച്ചമുളക് അരി കളഞ്ഞത്, പാകത്തിന് ഇന്തുപ്പ്, അര ചെറിയ സ്പൂണ്‍ നാരങ്ങാ നീര് അല്ലെങ്കില്‍ പൈനാപ്പിള്‍ ജ്യൂസ്, അര ചെറിയ സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവ യോജിപ്പിച്ചു മിക്സിയില്‍ മയത്തില്‍ അരച്ച ശേഷം ഫ്രിഡ്ജി ല്‍ വയ്ക്കുക. ഇതു മയോണീസിനു പകരം ഉപയോഗിക്കാവുന്ന ഹെല്‍തി സാലഡ് ഡ്രസിങ് ആണ്. ഫ്രിഡ്ജില്‍ വച്ചിരുന്നാല്‍ രണ്ടു മൂന്നു ദിവസം കേടുകൂടാതിരിക്കും.



എച്ച്ഡിഎല്‍ കൂട്ടാന്‍

. ഏകപൂരിത കൊഴുപ്പടങ്ങിയ ഒലിവ് ഓയില്‍ സാലഡിലും മറ്റും ധാരാളമായി ഉള്‍പ്പെടുത്തുക. വറുക്കാനും പൊരിക്കാനും ഒലിവ് ഓയില്‍ ഉപയോഗിക്കരുത്. അധികം ചൂടായാല്‍ ഇവയുടെ രാസഘടനയില്‍ മാറ്റം വന്ന്, ശരീരത്തിനു ദോഷം ചെയ്യുന്ന രാസവസ്തുക്കളായി മാറും. താളിക്കാനും സാലഡില്‍ ചേര്‍ക്കാനും മറ്റും ഒലിവ് ഓയില്‍ ഉപയോഗിക്കാം.



. പരുത്തിക്കുരു (ക്ഷlന്ററ്റന്ഥനPadma_chandrakkalaനPadma_chandrakkala/lദ്ധnന്ഥനPadma_chandrakkalaനPadma_chandrakkala) ഉണക്കി, ചൂടാക്കി പൊടിച്ചതു ദിവസേന ഒരു വലിയ സ്പൂണ്‍ വീതം കഴിക്കുക. സാലഡിലോ ഓട്സിലോ ചേര്‍ത്തു കഴിക്കാം.



. കശുവണ്ടി, പിസ്ത തുടങ്ങിയവയുടെ വര്‍ഗത്തില്‍ പെട്ട വോള്‍നട്ട് (ന്ദന്റlnഗ്മന്ധ) എച്ച്ഡിഎല്‍ കൂട്ടാന്‍ വളരെ നല്ലതാണ്. ദിവസേന എട്ടു വോള്‍നട്ട് കഴിക്കാം. സ്നാക്ക് ആയോ സാലഡിനൊപ്പമോ കഴിക്കാം.

. ദിവസേന 40 നിലക്കടല വരെ കഴിക്കാം.



. സ്ഥിരമായി ഗ്രീന്‍ ടീ കുടിക്കുന്നതും എച്ച്ഡിഎല്‍ കൂട്ടാന്‍ സഹായിക്കും. ടീ ബാഗില്‍ ലഭിക്കുന്ന ഗ്രീന്‍ ടീ പായ്ക്ക് വാങ്ങി വച്ചാല്‍, ജോലിസ്ഥലത്തു പോലും ട്രീന്‍ ടീ കുടിക്കാം. ഗ്രീന്‍ ടീ കുടിക്കുന്നതു വണ്ണം കുറയ്ക്കാനും സഹായിക്കും.



. അമിതവണ്ണം, പുകവലി, വ്യായാമം ഇല്ലാതിരിക്കുക തുടങ്ങിയവയാണ് എച്ച്ഡിഎല്‍ കുറയാനുള്ള പ്രധാന കാരണങ്ങള്‍. ഇത്തരം ശീലങ്ങള്‍ മാറ്റി, ജീവിതത്തില്‍ അടുക്കും ചിട്ടയും കൈവരുത്തുക.



. കൃത്യമായ വ്യായാമം ചെയ്യുക. ഹൃദയമിടിപ്പു കൂട്ടുന്ന തരത്തിലുള്ള ഏതു വ്യായാമവും ചെയ്യാം. നടപ്പ്, ജോഗിങ്, ഡാന്‍സ്, നീന്തല്‍, സൈക്കിള്‍ ചവിട്ടുക തുടങ്ങി നിങ്ങള്‍ക്കിഷ്ടമുള്ള ഏതു വ്യായാമവും സ്വീകരിക്കാം.



എത്ര കഠിനമായി വ്യായാമം ചെയ്യുന്നു എന്നതിലല്ല, മറിച്ച് എത്ര നേരം ചെയ്യുന്നു എന്നതനുസരിച്ചാണ് എച്ച്ഡിഎല്‍ കൂടുക. ആഴ്ചയില്‍ 120 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യണമെന്നാണ് കണക്ക്. 40 മിനിറ്റ് വീതം ആഴ്ചയില്‍ മൂന്നു ദിവസം വ്യായാമം ചെയ്താലും മതിയാകും. ദിവസേന ചെയ്താല്‍ ഏറെ നന്ന്.



ഹൃദയാരോഗ്യത്തിന്

രുചി നമ്മള്‍ ഉണ്ടാക്കിയെടുക്കുന്ന ശീലങ്ങളാണ്. അതിനാല്‍ ശീലങ്ങളില്‍ അല്‍പം മാറ്റം വരുത്തിയാല്‍ ഹൃദയത്തിനു കൂടുതല്‍ സംരക്ഷണം നല്‍കാം. രുചിശീലങ്ങള്‍ക്കൊപ്പം തന്നെ ജീവിതശൈലിയിലും അല്‍പം മാറ്റം വരുത്തുക.



. ആഹാരത്തില്‍ മിതത്വം വേണം



. പ്രമേഹം ഉണ്ടെങ്കില്‍ അതു നിയന്ത്രിക്കുക.



. തവിടു കളയാത്ത ധാന്യങ്ങളായ കുത്തരിച്ചോറ്, ഗോതമ്പ്, പഞ്ഞപ്പുല്ല്, ഓട്സ് എന്നിവ കൂടുതലായി ഉപയോഗിക്കുക. ഇവയില്‍ ധാരാളം നാര് അടങ്ങിയിട്ടുണ്ട്.



. മാംസാഹാരങ്ങളുടെ അളവു നന്നേ കുറയ്ക്കുക. പകരം പയര്‍, പരിപ്പു വര്‍ഗങ്ങള്‍ കൂടുതലായി ഉപയോഗിക്കണം. ഇവയിലും ധാരാളം നാര് അടങ്ങിയിട്ടുണ്ട്. അവ ബ്രഷ് പോലെ കുടല്‍ വൃത്തിയാക്കും. വയര്‍ ശുദ്ധമായാല്‍ പ്രതിരോധശേഷിയും വര്‍ധിക്കും.



. മീന്‍ ഹൃദയത്തിന് ഏറെ നല്ലതാണ്. പക്ഷേ, വറുത്തും പൊരിച്ചും കഴിക്കരുത്. കറിയായും ആവിയില്‍ പുഴുങ്ങിയും കഴിക്കുക.



. കോള പോലുള്ള കാര്‍ബണേറ്റഡ് പാനീയങ്ങള്‍ക്കു പകരം കരിക്ക്, ബാര്‍ലി വെള്ളം, മറ്റു പഴച്ചാറുകള്‍ എന്നിവ ഉപയോഗിക്കുക.



വിവരങ്ങള്‍ക്കു കടപ്പാട്

ഡോ ലീനാ സാജു

ഡയറ്റ് കണ്‍സല്‍ട്ടന്റ് ആന്‍ഡ് ന്യൂട്രീഷ്യനിസ്റ്റ്,

കിംസ് ഹോസ്പിറ്റല്‍ ആന്‍ഡ് സര്‍ജിക്കല്‍ സെന്റര്‍, എറണാകുളം.

കല്ലാനിക്കല്‍ സ്കൂള്‍ ബ്ലോഗ്‌ മനോഹരമായി ഡിസൈന്‍ ചെയ്ത കല്ലാനിക്കല്‍ സ്കൂളിന്റെ ബ്ലോഗ്‌ കാണൂ

കൊളസ്ട്രോള്‍










      കേരളത്തിലെ ജനങ്ങളെ കൊളസ്ട്രോള്‍ വിഴുങ്ങുകയാണെന്നാണ് അടുത്തകാലത്ത് ഒരു ഡോക്ടര്‍ സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞത്. എന്താണതിന് കാരണം എന്ന് ആര്‍ക്കും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. ആഹാര രീതിയിലെ പാളിച്ചകള്‍, വ്യായാമം ഇല്ലായ്മ എന്നിവയാണ് കൊളസ്ട്രോള്‍ ഉണ്ടാക്കുന്നത്. കൊഴുപ്പ് കൂടുതലുള്ള ആഹാരം വര്‍ജ്ജിക്കുകയും നല്ല വ്യായാമവും കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ അത്യാവശ്യമാണ്.

ദിനചര്യ പരിഷ്കരിക്കുകയാണ് കൊളസ്ട്രോളിന്‍റെ പിടിയില്‍ നിന്ന് രക്ഷനേടാന്‍ പ്രധാന വഴി. ദിവസം ഒരു മണിക്കൂറെങ്കിലും വ്യായാമത്തിനായി നീക്കി വയ്ക്കുക. ആപ്പിള്‍, മുന്തിരി, ബദാം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ധാരാളം പച്ചക്കറികള്‍ കഴിക്കുക. മത്സ്യ - മാംസാദികള്‍ മിതമായി ഉപയോഗിക്കുക. എണ്ണയില്‍ വറുത്തെടുത്ത പലഹാരങ്ങള്‍ ഒഴിവാക്കുക തന്നെ വേണം.

ചായ കഴിക്കുന്ന ശീലമുള്ളവര്‍ക്ക് അതൊരു പ്രത്യേക രീതിയിലാക്കാം. ഇഞ്ചി, പിപ്പലി, കുരുമുളക് എന്നിവയുടെ മിശ്രിതം ഒരു ടീ സ്പൂണ്‍ കറുവാപ്പട്ടയും ചേര്‍ത്ത് ചായയില്‍ കലര്‍ത്തി കഴിക്കുക. ഇത് കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിന് നല്ലതാണ്. അതിരാവിലെ ഒരു കപ്പ് ഇളം ചൂട് വെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. അര ടീ സ്പൂണ്‍ ഇഞ്ചി കൊത്തിയരിഞ്ഞതും ഒരു വെളുത്തുള്ളി അല്ലി നന്നായി അരിഞ്ഞതും അര ടീ സ്പൂണ്‍ നാരങ്ങ നീരില്‍ ചേര്‍ത്ത് ആഹാരത്തിന് മുമ്പ് കഴിക്കുന്നതും കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ നല്ലതാണ്.













Thursday, September 22, 2011

പ്രമേഹചികിത്സയില്‍ പ്രധാനം ഭക്ഷണനിയന്ത്രണo.





ജീവിതശൈലീ രോഗങ്ങളില്‍ ഒന്നാം സ്ഥാനം ഡയബറ്റിസ് എന്ന വിളിപ്പേരുള്ള ഡയബറ്റിസ് മെല്ലിറ്റസ് എന്ന രോഗത്തിനാണ്. പ്രമേഹചികിത്സയില്‍ പ്രധാനം ഭക്ഷണനിയന്ത്രണമാണ്. ഭക്ഷണനിയന്ത്രണത്തിലൂടെ പ്രമേഹത്തിന്റെ അസ്വസ്ഥതകളൊ ന്നുമില്ലാതെ ജീവിക്കാന്‍ സാധിക്കുന്നു.
പ്രമേഹമോ... ഓ അതൊന്നും മാറില്ലെന്നേ. നിരാശയില്‍ കുതിര്‍ന്ന ഈയൊരു സ്വരമായിരിക്കും മിക്കവാറും എല്ലാ പ്രമേഹരോഗികള്‍ക്കുമുള്ളത്.

പ്രമേഹം ഒരു ജീവിതശൈലീരോഗമാണ്. ഭക്ഷണനിയന്ത്രണത്തില്‍ ശ്രദ്ധിക്കു, ജോലിയിലൂടെയും വ്യായാമത്തിലൂടെയും ശരീരത്തിലെത്തുന്ന കലോറി ഉപയോഗിച്ചു തീര്‍ക്കുക, കൊഴുപ്പ് അടിഞ്ഞുകൂടി പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം തടസപ്പെടുന്ന അവസരം ഇല്ലാതാക്കുക, ഇത്രയും കാര്യങ്ങള്‍ ചെയ്താല്‍ ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കും.

കഠിനമായ പഥ്യനിഷ്ഠകള്‍ പാലിക്കുകയും എന്നാല്‍ വിവാഹത്തിനോ ആഘോഷങ്ങള്‍ക്കോ പാര്‍ട്ടിക്കോ എത്തിയാല്‍ എല്ലാ ഡയറ്റും മറക്കുകയും ചെയ്യുന്നവരാണ് പ്രമേഹരോഗികളില്‍ പലരും.

ജീവിതശൈലീ രോഗങ്ങളില്‍ ഒന്നാം സ്ഥാനം ഡയബറ്റിസിന്

ജീവിതശൈലീ രോഗങ്ങളില്‍ ഒന്നാം സ്ഥാനം ഡയബറ്റിസ് എന്ന വിളിപ്പേരുള്ള ഡയബറ്റിക് മെല്ലിറ്റസ് എന്ന രോഗത്തിനാണ്. ഭക്ഷണനിയന്ത്രണത്തിലൂടെ പ്രമേഹത്തിന്റെ അസ്വസ്ഥതകളൊന്നുമില്ലാതെ ജീവിക്കാനും സാധിക്കും. കഠിനമായ ഡയറ്റും അമിതാഹാരവുമല്ലാത്ത, രക്തത്തിലെ പഞ്ചസാരയുടെ അളവും ഉപയോഗിക്കുന്ന ഔഷധങ്ങളും പരിഗണിച്ചുള്ള ഡയറ്റാണ് പ്രമേഹരോഗികള്‍ക്കാവശ്യം. പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കുന്ന ഭക്ഷണക്രമീകരണത്തെ അറിയുക.

ഇന്ത്യക്കാരെ അതിവേഗം കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈ രോഗത്തെ യഥാര്‍ഥത്തില്‍ ചികിത്സിച്ച് ഭേദമാക്കുക എന്ന പരിഹാരമില്ല. പ്രമേഹബാധിതര്‍ എപ്പോഴും ഓര്‍മ്മയില്‍ വയ്ക്കേണ്ട ഒരു വസ്തുതയാണിത്. മറിച്ച് മരുന്ന് ഭക്ഷണക്രമീകരണം, വ്യായാമം ഇവയിലൂടെ പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ മാത്രമേ സാധിക്കുകയുള്ളു.

ഭക്ഷണക്രമീകരണമാണ് പ്രമേഹ-പ്രതിരോധചികിത്സകളില്‍ ഏറ്റവും പ്രധാനം എന്ന് പറയാം. തെറ്റിദ്ധാരണകളും നുറുങ്ങ് അറിവുകളും ചേര്‍ത്ത് വച്ച് ഭക്ഷണക്രമീകരണം നടത്തുന്ന പല ഡയബറ്റിക് രോഗികളും ആ രോഗത്തെ സങ്കീര്‍ണമാക്കുന്നതായാണ് കാണുന്നത്.

ഓര്‍മിക്കേണ്ടത് അന്നജ വിചാരം

അന്നജം അഥവാ കാര്‍ബോഹൈഡ്രേറ്റ്സ് എന്ന വാക്ക് ചിരപരിചിതമാണ് ഇന്നത്തെ സമൂഹത്തിന്. ഒരു പ്രമേഹരോഗിയെ സംബന്ധിച്ചിടത്തോളം കാര്‍ബോഹൈഡ്രേറ്റ് അധികമുള്ള ആഹാരം കഴിക്കുന്നതിനു മുമ്പ് രണ്ടുവട്ടം ആലോചിക്കേണ്ടിയിരിക്കുന്നു.

അരി, ഗോതമ്പ്, മുതലായ ധാന്യങ്ങളാണ് കാര്‍ ബോഹൈഡ്രേറ്റുകളുടെ പ്രധാന സ്രോതസ്സുകള്‍. ഇന്‍സുലിന്‍ പുറമേ നിന്ന് സ്വീകരിക്കുന്നുവോ ഇല്ലയോ എന്നതും പ്രാധാന്യമര്‍ഹിക്കുന്നു. താരതമ്യേന ഭക്ഷണത്തില്‍ നിന്നും ലഭിക്കുന്ന ഊര്‍ജത്തിന്റെ 60-65% വരെ കാര്‍ബോഹൈഡ്രേറ്റുകളില്‍ നിന്നാവുന്നതാണ് സ്വീകാര്യമായ രീതി.

കാര്‍ബോ ഹൈഡ്രേറ്റുകള്‍ രണ്ട് തരമുണ്ട്. ലഘുവായ കാര്‍ബോഹൈഡ്രേറ്റും സങ്കീര്‍ണ്ണമായവയും. അവയില്‍ എളുപ്പം ഗ്ളൂക്കോസായി പരിവര്‍ത്തിതമാകുന്ന ലഘു കാര്‍ബോഹൈഡ്രേറ്റുകള്‍ പ്രമേഹബാധിതര്‍ ഒഴിവാക്കേണ്ടതാണ്. ഉദാഹരണത്തിന് ജാം,ജെല്ലി, പഞ്ചസാര,ശര്‍ക്കര മുതലായവ.

എന്നാല്‍ തവിടോടു കൂടിയ ധാന്യങ്ങളിലും മറ്റുമുള്ള കാര്‍ബോ ഹൈഡ്രേറ്റുകള്‍ കഴിക്കാവുന്നതാണ്. ഒരു ദിവസത്തില്‍ പ്രാതല്‍, ഉച്ചയൂണ്, വൈകുന്നേരത്തെ ലഘുപലഹാരങ്ങള്‍, അത്താഴം എന്നിങ്ങനെ നാലോ അഞ്ചോ തവണയായി ഭക്ഷിക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്. അതല്ലാതെ ഗ്ളൂക്കോസ് നില താഴ്ന്നു നില്‍ക്കുവാന്‍ ഭക്ഷണം ഒഴിവാക്കുന്നത് അതീവ സങ്കീര്‍ണ്ണമായ ഹൈപ്പോഗ്ളൈസീമിയ എന്ന അവസ്ഥയിലേക്ക് നയിക്കുന്നു.

ഡയബെറ്റിസ് ബാധിതരായ പലരും വച്ചുപുലര്‍ത്തുന്ന അബദ്ധ ധാരണയാണ് അരിയാഹാരം ഒഴിവാക്കുന്നത് ഒരു നല്ല കാര്യമാണെന്നത്. പക്ഷേ അതിന്റെ സത്യാവസ്ഥ ഇതാണ്.

അരിയാണെങ്കിലും ഗോതമ്പാണെങ്കിലും ശരി തന്റെ ഗ്ളൂ ക്കോസ് നില എത്രത്തോളമാണോ അതനുസരിച്ച് ക്രമീകരിക്കുകയാണ് വേണ്ടത്. അല്ലാതെ അരിയെ ഒഴിവാക്കുകയല്ല. ഇന്‍സുലിന്‍ എടുക്കുന്ന ഒരു ഡയബറ്റിക് രോഗി തീര്‍ച്ചയായും കാര്‍ബോഹൈഡ്രേറ്റ്സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

പ്രോട്ടീന്‍ തേടി മാംസം കഴിക്കേണ്ട

ഊര്‍ജത്തിന്റെ 15-20% വരെ മാംസ്യത്തില്‍ നിന്നാവണം. പ്രോട്ടീന്‍ അഥവാ മാംസ്യം മാംസാഹാരത്തില്‍ നിന്നല്ലാതെ പയര്‍വ ര്‍ഗ്ഗങ്ങളില്‍ നിന്നാവുന്നതാണ് നല്ലത്. കാരണം കൊളസ്ട്രോള്‍ തീരെക്കുറഞ്ഞ എന്നാല്‍ നാരുകള്‍ ലഭിക്കുന്ന ഒരു പ്രധാന സ്രോതസ്സാണ് പയര്‍ വര്‍ഗ്ഗങ്ങള്‍.

നമുക്കറിയാവുന്നതു പോലെ മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍, മാംസ്യം, ധാതുലവണങ്ങള്‍ ഇവയുടെ നല്ല കലവറയാണ്.

ഒഴിവാക്കേണ്ടവ: പോത്തിറച്ചി, ഞണ്ട്, ചെമ്മീന്‍ മുതലായവ

ഗ്ളൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ നാരുകള്‍

പ്രമേഹമുള്ളവര്‍ക്ക് ഭക്ഷണ ത്തില്‍ നാരുകള്‍ ആവാമോ എന്ന ചോദ്യത്തിന് ആവാം എന്നാണ് ഇന്ന് എല്ലാ പോഷകാഹാരവിദഗ്ദ്ധരും നല്‍കുന്ന ഉത്തരം. കാരണം ഡയബറ്റിസില്‍ ഗ്ളൂക്കോസ് നില ഉയരുന്നത് തടയുക വലിയ ആവശ്യമായിരിക്കേ ഭക്ഷണത്തിലടങ്ങിയിരിക്കുന്ന നാരുകള്‍ ഇവ നിറവേറ്റിക്കൊള്ളും. ആമാശയത്തിലെ ദഹനപ്രവര്‍ത്തനങ്ങളുടെ സമയത്ത് പച്ചക്കറികളിലും ഫലവര്‍ഗ്ഗങ്ങളിലും അടങ്ങിയ നാരുകള്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ അതിവേഗം ഗ്ളൂക്കോസാകുന്നതിനെ തടയുന്നു. മാത്രവുമല്ല നാരുകള്‍ വന്‍തോതില്‍ അടങ്ങിയ ഭക്ഷണങ്ങള്‍ വളരെ കുറഞ്ഞ ഊര്‍ജം മാത്രം നല്‍കുന്നവയാണ്. അതിനാല്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ധാന്യങ്ങളോടൊപ്പം നാരുകള്‍ അടങ്ങിയ പച്ചക്കറികള്‍ ധാരാളമായി കഴിക്കുന്നത് ഗ്ളൂക്കോസ് നില താഴ്ന്നു നല്‍ക്കാന്‍ സഹായിക്കുന്നു.

കൊഴുപ്പ് അപകടം വിതയ്ക്കും

ഡയബെറ്റിക്കുകള്‍ ശ്രദ്ധിക്കേണ്ട അതിപ്രധാന കാര്യം ശരീരഭാരം വര്‍ധിക്കാതെ സൂക്ഷിക്കുക എന്നതാണ്. ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ പല പ്പോഴും അമിതഭാരമുള്ളവരില്‍ പ്രവര്‍ത്തനക്ഷമമല്ലാതെ കാണാറുണ്ട്.

അതിനാല്‍ വറുത്ത ഭക്ഷണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നത് ശരീരഭാരം ക്രമീകരിക്കാനും ഹൃദ്രോഗസാധ്യത കുറയ്ക്കുവാനും സഹായിക്കുന്നു.

ഊര്‍ജത്തിന്റെ 25% കൊഴുപ്പില്‍ നിന്നാകാമെങ്കിലും ധാന്യങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കു ന്ന അ ദൃശ്യ കൊഴുപ്പ് പ രിഗണിച്ച് 20 ഗ്രാമില്‍ താഴെ മാത്രം കൊഴുപ്പ്/എണ്ണ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് അഭികാമ്യം.

ഒഴിവാക്കേണ്ടവ ഡാള്‍ഡ, വനസ്പതി എന്നിവ

ധാതുലവണങ്ങള്‍ വിറ്റാമിനുകള്‍-മിനറലുകള്‍

വിറ്റാമിന്‍ ബി6, സിങ്ക്, ക്രോമിയം കോപ്പര്‍, മഗ്നീഷ്യം. ഇവ ശരിയായ അനുപാതത്തില്‍ ലഭ്യമാക്കുക ഒരു പ്രമേഹബാധിതനെ സംബന്ധിച്ചിടത്തോളം പ്രാധാന്യം അര്‍ഹിക്കുന്നു. കടല്‍ മത്സ്യങ്ങള്‍, പച്ചക്കറികള്‍ ഇവ ധാരാളമായി ഭക്ഷണത്തില്‍ അതിനാല്‍ തന്നെ ഉള്‍പ്പെടുത്തണം.

ഒഴിവാക്കേണ്ടവ: മണ്ണിനടിയില്‍ വിളയുന്ന പച്ചക്കറികള്‍

ഗ്ളൈസീമിക് ഇന്‍ഡെക്സ്

വിവിധങ്ങളായ ഭക്ഷണവസ്തുക്കള്‍ക്ക് ശരീരത്തില്‍ ഗ്ളൂക്കോസായി മാറാനുള്ള കഴിവിനെയാണ് ഈ പദം കൊണ്ട് അര്‍ഥമാക്കുന്നത് അതിനാല്‍ ഭക്ഷണപദാര്‍ഥങ്ങളില്‍ ഗ്ളൈസീമിക് ഇന്‍ഡക്സ് കുറഞ്ഞവ ഡയബറ്റിക്കുകള്‍ക്ക് ഉപകാരപ്രദമാണ്.

ഫലവര്‍ഗ്ഗങ്ങള്‍

നാരുകള്‍ കൂടുതലുള്ള എന്നാല്‍ ഗ്ളൈസീമിക് ഇന്‍ഡക്സ് കുറഞ്ഞ ഫലങ്ങളായ പേരയ്ക്ക, നെല്ലിക്ക, പപ്പായ, മാതളം, ആപ്പിള്‍ ഇവ ഉപയോഗിക്കുകയും, ഏത്തപ്പഴം, മാങ്ങ, സപ്പോട്ട, ഇവ ഒഴിവാക്കുകയും ചെയ്യുക.

വെളുത്ത അരിവേണോ ചുവന്ന അരി വേണോ

?ചുവന്ന അരിയോ വെളുത്ത അരിയോ ഡയബെറ്റിക് രോഗിക്ക് നല്ലത്

തവിടുള്ള ചുവന്ന അരി തന്നെ. തവിടില്‍ ഫൈബര്‍ അധികം അടങ്ങിയിരിക്കുന്നതിനാല്‍ പ്രമേഹരോഗികള്‍ക്ക് നല്ലത് ചുവന്ന അരിയാണ്.

?ഉലുവ ഡയബറ്റിസ് രോഗിക്ക് നല്ലതാണോ

ഉലുവയില്‍ എളുപ്പത്തില്‍ സ്വാംശീകരിക്കാവുന്ന നാരുകള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഉലുവ കഴിക്കുന്നത് വളരെയേറെ നല്ലതാണ്.

?മദ്യപാനിയായ ഡയബറ്റിസ് രോഗിക്ക് മദ്യം ഉപേക്ഷിക്കാതെ ചികിത്സ എടുക്കാമോ

പൊതുവേ ദുര്‍ബല അതിന്റെ കൂടെ ഗര്‍ഭിണിയും എന്ന അവസ്ഥയാണ് മദ്യപാനിക്ക് ഡയബറ്റിസ് വന്നാല്‍.

മദ്യം ഉപേക്ഷിച്ചു കൊണ്ടുള്ള ഭക്ഷണക്രമീകരണത്തെപറ്റി മാത്രം ചിന്തിക്കുക.

?മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന ഡയബറ്റിക്കുകാര്‍ക്കായുള്ള പഞ്ചസാര ഉപയോഗിക്കാമോ

പ്രോത്സാഹിപ്പിക്കാനാകില്ല എന്നാണ് ഉത്തരം. നമ്മള്‍ കഴിക്കുന്ന ഭക്ഷണം പോഷകങ്ങള്‍ക്കൊപ്പം നിരവധി രാസവസ്തുക്കളും കീടനാശിനികളും കലര്‍ന്നാണ് ശരീരത്തില്‍ എത്തുന്നത്.

അതിനോടൊപ്പം കൃത്രിമമധുരങ്ങളും വേണോ എന്ന് സ്വയം ആലോചിക്കുക. വല്ലപ്പോഴും ആയാലും പതിവാക്കാതിരിക്കുകയാണ് നല്ലത്.

?കുഞ്ഞുങ്ങളിലും ഗര്‍ഭിണികളിലും കാണപ്പെടുന്ന ഡയബെറ്റിക്സ് എങ്ങനെ പരിഹരിക്കും.

നിരന്തരമായ പരിശോധനയും വിലയിരുത്തലും ഇത്തരക്കാര്‍ക്ക് അത്യാവശ്യം. ഭക്ഷണനിയന്ത്രണം വിദഗ്ദ്ധനായ ഒരു ഡോക്ടറുടേയും പോഷകാഹാരവിദഗ്ദ്ധരുടെയും സഹായത്തോ ടെ മാത്രം ചെയ്യുക. 


ജിഷ ജോസഫ് .

കടപ്പാട് . ദീപിക സ്ത്രീധനം വാരിക

Saturday, September 3, 2011

കോളിഫഌവറിന്റെ ശൗര്യത്തിന് മുന്നില്‍ കാന്‍സര്‍പോലും തോറ്റോടും


രുചിയില്‍ മാത്രമല്ല ഗുണത്തിലും മുമ്പനാണ് കോളിഫ്‌ളവര്‍. കോളിഫഌവറിന്റെ ശൗര്യത്തിന് മുന്നില്‍ കാന്‍സര്‍പോലും തോറ്റോടുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

കോളിഫഌവര്‍, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികള്‍ക്ക് ഈ സവിശേഷ ഗുണമുണ്ടെന്ന് ഒറിഗോണ്‍ സര്‍വ്വകലാശാലയിലെ ലിനസ് പോളിങ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരാണ് കണ്ടെത്തിയിരിക്കുന്നത്.

ഇവയിലടങ്ങിയിരിക്കുന്ന സള്‍ഫോറാഫേന്‍ എന്ന ഫൈറ്റോകെമിക്കലാണ് അര്‍ബുദസാധ്യതകളുള്ള കോശങ്ങളെ കണ്ടെത്തി നശിപ്പിക്കാന്‍ സഹായിക്കുന്നത്. കോശങ്ങളെ അര്‍ബുദ ബാധയില്‍ നിന്നും സംരക്ഷിച്ച് നിര്‍ത്താനും ഇവയ്ക്ക് കഴിവുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍വയേണ്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സും ഗവേഷണത്തെ പിന്താങ്ങിയിട്ടുണ്ട്. കോളിഫഌവര്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് നല്ലതാണെന്ന് പറയുന്ന ഗവേഷകര്‍ ഇതുപയോഗിച്ച് അര്‍ബുദത്തിനുള്ള ഔഷധം വികസിപ്പെടുക്കാന്‍ കഴിയുമെന്നും പ്രതീക്ഷ പുലര്‍ത്തുന്നു.

ബ്രാസ്സിക്ക ഒലേറേഷ്യ സസ്യവര്‍ഗ്ഗത്തില്‍പ്പെട്ടവയാണ് കോളിഫഌവര്‍, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികള്‍.മുമ്പ് വടക്കേ ഇന്ത്യയിലും. വടക്കുകിഴക്കന്‍ മെഡിറ്ററേനിയന്‍ പ്രദേശമാണ് ഇതിന്റെ ജന്മദേശം. ഇന്ത്യയില്‍ ആദ്യകാലത്ത് വടക്കുഭാഗങ്ങളില്‍ മാത്രമാണ് ഇത് വ്യാപാരാടിസ്ഥാനത്തില്‍ വളര്‍ത്തിയിരുന്നത്. ഇപ്പോഴാകട്ടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൃഷി ചെയ്യുന്നുണ്ട്. വിത്തു മുളപ്പിച്ചാണ് ഇത് വളര്‍ത്തിയെടുക്കുന്നത്

Friday, September 2, 2011

ആന്റിബയോട്ടിക്കുകള് രക്ഷകനോ ശിക്ഷകനോ ?






ഒരു രോഗാണുവിനെ
മറ്റൊരണുവിനെക്കൊണ്ടു നാമാവശേഷമാക്കുന്ന പ്രക്രിയയാണ് ആന്റിബയോട്ടിക്
ചെയ്യുന്നത്. ആദ്യത്തെ ആന്റിബയോട്ടിക്കായ
പെനിസിലിന്റെ കണ്ടുപിടിത്തത്തോടെ ആന്റിബയോട്ടിക്
യുഗം ആരംഭിച്ചു.
20ാം നൂറ്റാണ്ടിലെ
ഏറ്റവും മഹത്തരങ്ങളായ
കണ്ടുപിടിത്തങ്ങളില്‍ പെട്ട ആന്റിബയോട്ടിക്കുകളും
വാക്‌സിനുകളും
കൂട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി ആഗോളതലത്തില്‍
മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും ഗുണമേന്മയേറിയ
ജീവിതം പ്രദാനം
ചെയ്യുന്നതില്‍ പ്രധാന പങ്കു വഹിക്കാനും കഴിഞ്ഞു.

വളരെ ശ്രദ്ധാപൂര്‍വം ഉപയോഗിച്ചാല്‍
ആന്റിബയോട്ടിക്കുകള്‍ ജീവന്‍രക്ഷാ
ഔഷധങ്ങളാണ്. എന്നാല്‍, യാതൊരു തത്വദീക്ഷയുമില്ലാതെ എന്തിനും ഏതിനും എടുത്തു പ്രയോഗിച്ചാല്‍
ഇവ അപകടകാരികളാകുമെന്നതിനു 
പക്ഷമില്ല. ഇപ്പോള്‍ ഉപയോഗിക്കുന്ന
ആന്റിബയോട്ടിക്കുകളുടെ കണക്കു നോക്കിയാല്‍
ഏകദേശം 50 ശതമാനം എങ്കിലും അനാവശ്യമായി ഉപയോഗിക്കുകയാണെന്നു
കാണാം. പലപ്പോഴും
രോഗികള്‍ തന്നെ ആന്റിബയോട്ടിക്കുകള്‍
ആവശ്യപ്പെടാറുണ്ട്.

ആന്റിബയോട്ടിക്കുകളുടെ ചരിത്രത്തിലെ അവിസ്മരണീയമായ
ദിവസമാണ് 1942 ഓഗസ്റ്റ് 6. അന്നാണു ചരിത്രത്തില്‍ ആദ്യമായി
ഒരു രോഗിക്ക്
പെനിസിലിന്‍ കുത്തിവച്ചത്. അലക്‌സാണ്ടര്‍ ഫ്‌ളെമിംഗിന്റെ ചികിത്സയില്‍
കഴിഞ്ഞിരുന്ന ഹെന്റി ലാംബര്‍ട്ട് എന്ന
രോഗി മാരകമായ
മെനിഞെറ്റിസ് (മസ്തിഷ്കാവരണത്തെ ബാധിക്കുന്ന
പഴുപ്പ്) രോഗം ബാധിച്ചു മരണത്തോടു മല്ലടിക്കുന്നു.
അന്ന് ആ
രോഗത്തിനു ഫലപ്രദമായ ചികിത്സയില്ലായിരുന്നു.
മരണം സുനിശ്ചിതം.
താന്‍ വര്‍ഷങ്ങള്‍ക്കു
മുമ്പു കണ്ടുപിടിച്ച
പെനിസിലിന്‍, ഓക്‌സ്‌ഫോര്‍ഡിലെ
ഹോവാര്‍ഡ്
ഫ്‌ളോറി
14 വര്‍ഷം
കൊണ്ടു ശുദ്ധീകരിച്ചു
കുത്തിവയ്ക്കാവുന്ന വിധത്തില്‍ ആക്കിയതായി
ഫ്‌ളെമിംഗ്
അറിഞ്ഞു. അദ്ദേഹത്തില്‍ നിന്നും ആ മരുന്നു
വാങ്ങി രോഗിക്കു
കുത്തിവച്ചു. ആ രോഗി ജീവിതത്തിലേക്കു തിരിച്ചുവരുന്നത് അലക്‌സാണ്ടറും മറ്റുള്ളവരും
അത്ഭുതപൂര്‍വം നോക്കിനിന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍
ഒരു തമാശയായി
തോന്നാം. മറ്റു രണ്ടുപേര്‍ക്കൊപ്പം 1945ല്‍
അലക്‌സാണ്ടര്‍
ഫ്‌ളെമിംഗിനു
പെനിസിലിന്‍ കണ്ടുപിടിച്ചതിനു നോബല്‍
സമ്മാനം ലഭിച്ചു.
അവിചാരിതമായി അദ്ദേഹം കണ്ടുപിടിച്ച പെനിസിലിന്‍, രണ്ടാം
ലോക മഹായുദ്ധത്തില്‍
ദശലക്ഷക്കണക്കിനു മുറിവേറ്റ സൈനികരെ
മരണവക്രത്തില്‍ നിന്നും രക്ഷപ്പെടുത്തി.

ആന്റിബയോട്ടിക്കുകള്‍ നിര്‍ദേശിക്കുന്ന
ഡോക്ടര്‍ക്കു
മരുന്നിന്റെ പ്രവര്‍ത്തനരീതി, നിര്‍ദേശിക്കുന്ന
മരുന്നിന് ഏതെല്ലാം വിഭാഗത്തില്‍ പെട്ട അണുക്കളെ
നശിപ്പിക്കാനുള്ള കഴിവുണ്ട്, എന്തൊക്കെയാണു
പ്രധാന പാര്‍ശ്വഫലങ്ങള്‍, ഒന്നില്‍
കൂടുതല്‍ മരുന്നുകള്‍ പ്രയോഗിക്കുമ്പോള്‍
അവ ഒന്നു
മറ്റൊന്നിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുമോ,
അതോ ഒന്നു
മറ്റൊന്നിനെതിരേ പ്രവര്‍ത്തിക്കുമോ,
രോഗിയുടെ പ്രതിരോധശക്തി എത്രത്തോളമുണ്ട്
മുതലായ കാര്യങ്ങളെപ്പറ്റി
നല്ല പരിജ്ഞാനം
ആവശ്യമാണ്. ഇവ കൂടാതെ രോഗിയുടെ പ്രായം,
ചികിത്സിക്കാനുദ്ദേശിക്കുന്ന രോഗത്തോടൊപ്പം മറ്റു
രോഗങ്ങള്‍ (പ്രത്യേകിച്ചും എയ്ഡ്‌സ് മുതലായവ)
പ്രസ്തുത രോഗിക്കുണ്ടോ, മറ്റെന്തെങ്കിലും
മരുന്നുകള്‍ (പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം മുതലായവയ്ക്ക്)
രോഗി കഴിക്കുന്നുണ്ടോ,
നിര്‍ദേശിക്കാനുദ്ദേശിക്കുന്ന
മരുന്നുകള്‍ രോഗി നേരത്തെ ഉപയോഗിച്ചിട്ടുണ്ടോ, ഏതെങ്കിലും മരുന്നുകള്‍ക്ക് അലര്‍ജി ഉണ്ടായിട്ടുണ്ടോ
എന്നെല്ലാം അന്വേഷിച്ച് ഉറപ്പു വരുത്തേതാണ്.

ചില ആന്റിബയോട്ടിക്കുകള്‍
കുത്തിവച്ചാലേ പ്രവര്‍ത്തിക്കുകയുള്ളൂ.
മറ്റു ചിലവ
വായില്‍ക്കൂടി
കഴിച്ചാലും പ്രവര്‍ത്തിക്കും.

ചില മരുന്നുകള്‍
കോശഭിത്തിയില്‍ പ്രവര്‍ത്തിക്കുന്നു. ഉദാ: പെനിസിലിന്‍,
വാന്‍കോമൈസിന്‍.
മറ്റു ചിലവ
പ്രൊട്ടീന്‍ ഉല്പാദനത്തെ തടസപ്പെടുത്തുന്നു.
ഉദാ: ടെട്രാസൈക്ലിന്‍,
എരിത്രോമൈസിന്‍. നൂക്ലിക് ആസിഡ്
ഉല്പാദനത്തെ ബാധിക്കുന്ന മരുന്നുകളില്‍
ക്ഷയരോഗത്തിനുപയോഗിക്കുന്ന റൈഫാംപിസിന്‍ ഉള്‍പ്പെടുന്നു. ക്വിനലോണ്‍
ഗ്രൂപ്പില്‍ പെട്ട മരുന്നുകള്‍ ഡി.എന്‍.എ. ഉല്പാദനത്തെ
ബാധിക്കുന്നു.

ആന്റിബയോട്ടിക്കുകള്‍ വിധിക്കുന്നതിനു മുമ്പ്, രോഗിക്ക് ഏതു വിഭാഗത്തില്‍
പെട്ട രോഗാണുബാധയാണുള്ളതെന്നു
കണ്ടുപിടിക്കണം. രോഗിയുടെ രക്തം,
കഫം, മൂത്രം
മുതലായവയില്‍ നിന്നും രോഗാണുക്കളെ ഏതെല്ലാം മരുന്നുകൊണ്ട്
ഉന്മൂലനം ചെയ്യാന്‍ സാധിക്കും എന്നും മറ്റുമുള്ള
കാര്യങ്ങള്‍ മനസിലാക്കിയ ശേഷം അതിനു പറ്റിയ
ആന്റിബയോട്ടിക്കുകള്‍ മാത്രം കൊടുക്കണം.
മിക്കവാറും മരുന്നുകള്‍ കരള്‍ വഴിയും വൃക്കകള്‍
വഴിയുമാണു പുറന്തള്ളപ്പെടുന്നത്. പ്രസ്തുത
അവയവങ്ങള്‍ക്കു രോഗം ബാധിച്ചവര്‍ക്ക്
ആന്റിബയോട്ടിക്കുകള്‍ കൊടുക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം.

ഏറ്റവും ചെലവു
കുറഞ്ഞതും ഉദ്ദേശിക്കുന്ന അണുക്കളെ
നശിപ്പിക്കുവാന്‍ കഴിവുള്ളതുമായ മരുന്നുകള്‍
മാത്രം കൊടുക്കുകയാണുത്തമം.
കാര്യക്ഷമതയുള്ള അളവില്‍, വേണ്ടത്ര
ദിവസം മരുന്നു
കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
പുതിയതായി ഇറങ്ങുന്ന ആന്റിബയോട്ടിക്കുകള്‍
പലതും, ഇപ്പോള്‍
ഉപയോഗത്തിലിരിക്കുന്നവയേക്കാള്‍ മെച്ചമാണെന്നു തെളിയിക്കപ്പെട്ടിട്ടില്ല.
ചിലയവസരങ്ങളില്‍ ഒന്നിലധികം ആന്റിബയോട്ടിക്കുകള്‍
ഒരേയവസരം കൊടുക്കേണ്ടി വരും. പ്രത്യേകിച്ചും മാരകമായ അണുബാധയുണ്ടാവുമ്പോള്‍
ഇത്തരം സന്ദര്‍ഭങ്ങളില്‍ രോഗാണുക്കളെ
കണ്ടുപിടിച്ച്, ഏതു മരുന്നാണു പ്രയോജനപ്രദമെന്നു നോക്കാന്‍ സമയം കാണുകയില്ല. കൂടാതെ,
അണുബാധ മൂലമുണ്ടാകുന്ന
ശ്വാസകോശ രോഗങ്ങള്‍, വ്രണങ്ങള്‍,
മൂത്രാശയത്ത ിലെ പഴുപ്പ് മുതലായ രോഗങ്ങള്‍ക്ക് എപ്പോഴും
രോഗാണുക്കളെ വേര്‍തിരിച്ചെടുത്ത ശേഷം മാത്രം
മരുന്നു കൊടുക്കുക
പ്രായോഗികമല്ല.

പലപ്പോഴും രോഗികള്‍ ഒന്നിലധികം ഡോക്ടര്‍മാരുടെ
നിര്‍ദേശപ്രകാരം
മരുന്നു കഴിക്കുന്നുണ്ടാവും.
ചില മരുന്നുകള്‍
ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോള്‍ പ്രവര്‍ത്തനശേഷി പല മടങ്ങു
വര്‍ധിച്ചു
രോഗിയെ പ്രതികൂലമായി
ബാധിക്കുന്നു.  കൊളസ്റ്ററോള്‍ കുറയ്ക്കാന്‍
കൊടുക്കുന്ന മരുന്നാണു സ്റ്റാറ്റിന്‍സ്. ഇവയുടെ
കൂടെ തിയോഫിലിന്‍,
ഡിജോക്‌സിന്‍
മുതലായ മരുന്നുകള്‍
ചേര്‍ത്താല്‍
മാരകമായ പാര്‍ശ്വഫലങ്ങളുണ്ടാകും. റൈഫാം പിസിന്‍ എന്ന മരുന്ന്
സ്റ്റാറ്റിന്‍സിനെ പ്രവര്‍ത്തനരഹിതമാക്കുന്നു. ഇരുമ്പു ചേര്‍ന്ന മരുന്നുകളും
ആമാശയത്തിലെ വ്രണങ്ങള്‍ക്കുപയോഗിക്കുന്ന
മരുന്നുകളും ടെട്‌റാസൈക്ലിന്‍ ആന്റിബയോട്ടിക്കിന്റെ പ്രവര്‍ത്തനശേഷി ഗണ്യമായി കുറയ്ക്കുന്നു.

മരുന്നുകളുടെ നിര്‍വീര്യത

അനിയന്ത്രിതമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതു മൂലം ചികിത്സാച്ചെലവു വര്‍ധിക്കുന്നതോടൊപ്പം അനാവശ്യമായ പാര്‍ശ്വഫലങ്ങള്‍ ക്ഷണിച്ചുവരുത്തുകയും
ചെയ്യുന്നു. ഇതിനേക്കാള്‍ ഗൗരവമേറിയ
മറ്റൊരു ദോഷവശം
ആന്റിബയോട്ടിക്കുകളോട് അണുജീവികള്‍ക്കു
പ്രതികരണം ഇല്ലാതാകുന്നു എന്നതാണ്.
രോഗി അണുബാധ
മൂലം മരണത്തോടു
മല്ലടിക്കുമ്പോള്‍ സാധാരണ ഗതിയില്‍
ജീവരക്ഷകമായ ആന്റിബയോട്ടിക്കുകള്‍ പ്രവര്‍ത്തനക്ഷമമല്ലാതാകുന്നു. അങ്ങനെ അമൂല്യമായ
ഔഷധം ഉപയോഗശൂന്യമായി
തീരുന്നതു കാണാം.

ഇക്കാര്യങ്ങളൊക്കെ കണക്കിലെടുത്താണു ലോകമെമ്പാടുമുള്ള ആരോഗ്യ
വിദ്യാഭ്യാസ സമ്മേളനങ്ങളില്‍, പ്രത്യേകിച്ചും
ചികിത്സകരും രോഗികളും ഉള്‍പ്പെടുന്ന ചര്‍ച്ചകളില്‍ ആന്റിബയോട്ടിക്കുകളുടെ
അനിയന്ത്രിതമായ ഉപയോഗത്തിനെതിരായുള്ള ബോധവല്‍ക്കരണത്തിനു പ്രാധാന്യം
നല്‍കുന്നത്.
ഇക്കാര്യം പ്രമുഖ അമേരിക്കന്‍ വൈദ്യശാസ്ത്ര പ്രസിദ്ധീകരണമായ
ന്യൂ ഇംഗ്ല്
ജേര്‍ണലിന്റെ
2011 ജനുവരി 13ലെ പതിപ്പില്‍ പ്രതിപാദിച്ചിരിക്കുന്നതില്‍ നിന്ന് ഇത്
അടിയന്തര പ്രാധാന്യമുള്ള ഒരു ആഗോള പ്രശ്‌നമാണെന്നു കാണാം.

രോഗപ്രതിരോധത്തിനായും ആന്റിബയോട്ടിക്കുകള്‍ അപൂര്‍വമായി ഉപയോഗിക്കാറുണ്ട്. രോഗം വന്നാലുണ്ടാകാവുന്ന
ദൂഷ്യഫലങ്ങള്‍, പ്രതിരോധ മരുന്നുകളുടെ പാര്‍ശ്വഫലങ്ങളേക്കാള്‍
മാരകമാകാവുന്ന അവസ്ഥയില്‍ മാത്രമേ പ്രതിരോധ ചികിത്സയ്ക്കായി
മുതിരാവൂ. എങ്കില്‍ തന്നെയും ഏറ്റവും കുറഞ്ഞ
സമയത്തേക്കു മാത്രമായി പ്രതിരോധചികിത്സ
ചുരുക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഒഴിച്ചുകൂടാന്‍
പാടില്ലാത്ത സന്ദര്‍ഭങ്ങളില്‍, ശരിയായ ആന്റിബയോട്ടിക്കുകള്‍,
ശരിയായ അളവില്‍,
വേണ്ടത്ര ദിവസം ഉപയോഗിച്ചാല്‍ ഇലയ്ക്കും മുള്ളിനും
കേടു വരാതെ
സൂക്ഷിക്കാം. ആന്റിബയോട്ടിക്കുകള്‍ അനുഗ്രഹമാക്കി
മാറ്റാം.