News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Showing posts with label ഇന്റര്‍നെറ്റ്‌ വിശേഷങ്ങള്‍ (Internet News). Show all posts
Showing posts with label ഇന്റര്‍നെറ്റ്‌ വിശേഷങ്ങള്‍ (Internet News). Show all posts

Sunday, October 20, 2013

മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ "വൈറസ് " ബാധയുള്ളതാണ്.. തെറ്റിദ്ധരിക്കേണ്ട…

മലയാളത്തിലെ താരസിംഹങ്ങള്‍ ഏറ്റവും അപകടം പിടിച്ച കൂട്ടത്തിലാണ്. തെറ്റിദ്ധരിക്കേണ്ട… സ്വഭാവത്തിന്റെയോ പ്രതിഫലത്തിന്റെയോ കാര്യത്തിലല്ല. മറിച്ച് ഇവരുടെ വ്യാജസൈറ്റുകളുടെ പേരിലാണ്. സിനിമാക്കാര്‍ കൂട്ടത്തോടെ ഓണ്‍ലൈനില്‍ ചേക്കേറിയതോടെ ഹാക്കര്‍മാര്‍ക്കും വൈറസ് വിദഗ്ധന്‍മാര്‍ക്കും ചാകരയാണ്. അനവധി വ്യാജ ഓണ്‍ലൈന്‍ സൈറ്റുകള്‍ ചലച്ചിത്രതാരങ്ങളുടെ പേരിലുണ്ട്. മിക്കതും വൈറസ്ബാധയുള്ളതാണ്. ഇത്തരം സൈറ്റുകള്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് മമ്മൂട്ടിക്കും മോഹന്‍ലാലിനും പൃഥ്വിരാജിനുമാണ്.പ്രശസ്തമായ ഒരു സെക്യൂരിറ്റി കമ്പനി പുറത്തുവിട്ട വിവരമാണിത്.
മമ്മൂട്ടിക്ക് 51 ഉം മോഹന്‍ലാലിന് 50 ഉം പൃഥ്വിരാജിന് 49 സൈറ്റുകളും വൈറസ് ബാധയേറ്റ വ്യാജന്‍മാരായി നിലവിലുണ്ട്. ഇത്തരം സൈറ്റുകളില്‍ കയറിയിറങ്ങിയാല്‍ വൈറസാക്രമണം ഉറപ്പ്. താരങ്ങളുടെ ആരാധകരെ ലക്ഷ്യം വെച്ചുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് തടയിടാന്‍ ഒന്നേ വഴിയുള്ളൂ… ഇത്തരം സൈറ്റുകളില്‍ കയറാതിരിക്കുക.
ശ്രദ്ധിക്കുക… അപകടം ഒരു വിരല്‍ത്തുമ്പിനരികെ. Courtesy:  http://www.reporterlive.com/2013/10/20/56807.html


Saturday, October 8, 2011

ഫോണ്‍കോള്‍ ചെയ്യാന്‍ പറ്റുന്ന അനേകം വെബ്‌സൈറ്റുകള്‍


ചില വെബ്‌സൈറ്റുകളുപയോഗിച്ച്‌ ഫോണ്‍കോള്‍ ചെയ്യാനാകും. ഈ വെബ്‌സൈറ്റ്‌
ഓപ്പണ്‍ ചെയ്‌തശേഷം ഏത്‌ നമ്പറിലേക്കാണ്‌ ഫോണ്‍ കോള്‍ പോകേണ്ടത്‌ എന്ന്‌
ടൈപ്പുചെയ്യുക. പിന്നീട്‌ വെബ്‌സൈറ്റ്‌ ലഭ്യമാക്കുന്ന ഫോണ്‍
നമ്പറിലേക്ക്‌ സ്‌കൈപ്പ്‌ ഉപയോഗിച്ച്‌ കോള്‍ ചെയ്‌താല്‍, ഇങ്ങനെ
ലഭിക്കുന്ന കോളിന്റെ ഉറവിടം കണ്ടെത്തുക അത്രയൊന്നും എളുപ്പമുളള
കാര്യമല്ല. ഇതുപോലെ ഫോണ്‍കോള്‍ ചെയ്യാന്‍ പറ്റുന്ന അനേകം
വെബ്‌സൈറ്റുകള്‍ ലഭ്യമായതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍
രാജ്യങ്ങളിലുമെല്ലാം വമ്പന്‍ തട്ടിപ്പുകള്‍ നടക്കുന്നുണ്ട്‌.

ഇതു
മനസ്സിലാക്കി ഇനി ഇങ്ങനെയൊന്നു ശ്രമിച്ചുനോക്കാം, തട്ടിപ്പിന്റെ
രീതിയൊന്നു മാറ്റി പഠിക്കാം എന്നൊന്നും ചിന്തിച്ചേക്കരുത്‌. ഇന്ത്യയുടെ
'സൈബര്‍ സുരക്ഷാ സംവിധാനം' 24 മണിക്കൂറും കഴുകന്‍ കണ്ണുകളുമായി
നോക്കിയിരിക്കുന്നുണ്ട്‌ എന്ന്‌ ഓര്‍ക്കുക.

നമ്മുടെ നാട്ടിലെ
ഇന്റര്‍നെറ്റ്‌ കഫേകളില്‍ ഇപ്പോഴും ഐഡന്റിറ്റി കാര്‍ഡുകള്‍ കാണിക്കാതെ
നെറ്റ്‌ ഉപയോഗിക്കാന്‍ അനുവദിക്കുന്നുണ്ട്‌. എത്ര ഉന്നത വ്യക്‌തിയായാലും
എത്ര വലിയ സുഹൃത്തായാലും സഹോദരങ്ങളായാല്‍ പോലും പൊതു കമ്പ്യൂട്ടര്‍
ഉപയോഗിക്കുന്നവര്‍ ഉപയോഗിക്കുന്ന സമയം, ദിവസം ഇവയും ഐഡന്റിറ്റി കാര്‍ഡ്‌
നമ്പറും പേരും അഡ്രസും എഴുതിവയ്‌ക്കുന്നത്‌ നന്നായിരിക്കും. പൊതു
കമ്പ്യൂട്ടറുകള്‍ (ചില ഓഫീസുകളില്‍ ഒന്നോ രണ്ടോ കമ്പ്യൂട്ടറുകള്‍
മാത്രമായിരിക്കും ഉണ്ടായിരിക്കുക/ ഇന്റര്‍നെറ്റ്‌ കഫേയില്‍ പല
കസ്‌റ്റമേഴ്‌സ് വന്നുപോകുന്നു) ഉപയോഗിച്ച്‌ പണമിടപാടുകള്‍
നടത്താതിരിക്കുക. നിങ്ങളുടെ ഇ-മെയിലുകളില്‍ വരുന്ന ലിങ്കുകള്‍ വേണ്ടത്ര
ശ്രദ്ധയോടെ വായിച്ച്‌ ബോധ്യപ്പെട്ട ശേഷം മാത്രം ക്ലിക്ക്‌ ചെയ്യുക.
നെറ്റ്‌-ബാങ്കിംഗ്‌ ഉപയോഗിക്കുന്നവര്‍ യൂസര്‍ നെയിമും പാസ്‌വേഡും
വെബ്‌സൈറ്റിലുളള വെര്‍ച്ച്വല്‍ കീബോര്‍ഡില്‍ ടൈപ്പ്‌ ചെയ്യണം.

പ്രൈവറ്റ്‌
ബാങ്കുകളില്‍ ചിലവ ഇ-മെയിലിലൂടെയും എസ്‌.എം.എസിലൂടെയും കസ്‌റ്റമേഴ്‌സിനെ
അക്കൗണ്ട്‌ വിവരങ്ങള്‍ അറിയിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌.
എന്നാല്‍, ഇങ്ങനെ വരുന്ന ഇ-മെയിലുകള്‍ക്കും എസ്‌.എം.എസുകള്‍ക്കും മറുപടി
നല്‍കേണ്ടതില്ല. ക്രെഡിറ്റ്‌ കാര്‍ഡ്‌ തട്ടിപ്പും എ.ടി.എം പാസ്‌വേര്‍ഡ്‌
തട്ടിപ്പുമെല്ലാം ഇപ്പോള്‍ വ്യാപകമായിരിക്കുന്നത്‌ മനസ്സിലാക്കി
പ്രവര്‍ത്തിച്ചാല്‍ തട്ടിപ്പിനിരയാകാതെ രക്ഷപെടാം.

എ.ടി.എം
കാര്‍ഡില്‍ നിന്ന്‌ നിങ്ങളറിയാതെ പണം നഷ്‌ടപ്പെട്ടിട്ടുണ്ടെന്ന്‌
മനസ്സിലായാല്‍ നേരിട്ട്‌ ബാങ്കില്‍ പോയി അധികൃതര്‍ക്ക്‌ പരാതി നല്‍കുക.
എ.ടി.എമ്മിലെ സിസിടിവിയിലെ ദൃശ്യങ്ങള്‍ നിശ്‌ചിത ദിവസങ്ങള്‍ മാത്രമാണ്‌
സൂക്ഷിക്കുക. ബാങ്കില്‍ നിങ്ങള്‍ മൊബൈല്‍ നമ്പറും അപേക്ഷയും നല്‍കിയാല്‍
എ.ടി.എമ്മില്‍ നിന്ന്‌ പണം പിന്‍വലിച്ച തീയതി, സമയം എസ്‌.എം.എസ്‌
അലേര്‍ട്ടിലൂടെ ലഭ്യമാക്കാന്‍ സാധിക്കും. പണം നഷ്‌ടപ്പെട്ടാല്‍ രണ്ട്‌
മാസത്തിനുളളില്‍ ബാങ്കിലും പോലീസിലും പരാതിപ്പെടുന്നത്‌ എഫ്‌.ഐ.ആറിന്‌
സഹായമാവും. തട്ടിപ്പുകളില്‍പ്പെടാതിരിക്കാന്‍ ബാങ്ക്‌ നല്‍കുന്ന സുരക്ഷാ
നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക.

ചില എ.ടി.എം കൗണ്ടറുകള്‍ക്കുളളില്‍
കസേരയിട്ട്‌ സെക്യൂരിറ്റികള്‍ ഇരിക്കുന്നത്‌ കാണാം. ഇത്‌ കാലാവസ്‌ഥയെ
അതിജീവിക്കാനാണെന്നിരിക്കെ, എ.ടി.എം സുരക്ഷാ നിര്‍ദ്ദേശത്തില്‍ പറയുന്നത്‌
പണം പിന്‍വലിക്കുമ്പോള്‍ കസ്‌റ്റമര്‍ മാത്രമേ എ.ടി.എം കൗണ്ടറുകളില്‍
ഉണ്ടാകാവൂ എന്നാണ്‌. സെക്യൂരിറ്റി നല്ലവനോ കുറ്റവാളിയോ ആവാം. ആയതിനാല്‍
സുരക്ഷാ വീഴ്‌ചയുണ്ടാകാതിരിക്കാന്‍ ഇക്കാര്യം ബാങ്കുകളുടെ
ശ്രദ്ധയില്‍പ്പെടണം. ചിലര്‍ക്ക്‌ എ.ടി.എം ഉപയോഗിക്കുന്നതിന്‌ പാസ്‌വേഡ്‌
ടൈപ്പ്‌ ചെയ്യാന്‍ അറിയില്ല എന്നും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. ബാങ്ക്‌
അധികൃതര്‍ പുതിയ അക്കൗണ്ട്‌ ചേരുന്ന കസ്‌റ്റമര്‍ക്ക്‌ ഒരു ചെറിയ എ.ടി.എം
ട്രെയിനിംഗ്‌ കൊടുക്കുന്നത്‌ ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമാവും.

എ.ടി.എം
കാര്‍ഡിന്റെ കവറില്‍ ചിലര്‍ പിന്‍ നമ്പര്‍ എഴുതിവയ്‌ക്കുന്നതും
കണ്ടിട്ടുണ്ട്‌. ഇതൊഴിവാക്കുന്നതും പണം നഷ്‌ടപ്പെടാതിരിക്കാന്‍ നിങ്ങളെ
സഹായിക്കും. സ്വന്തം എ.ടി.എം കാര്‍ഡ്‌ മറ്റൊരാള്‍ക്കും ഉപയോഗിക്കാന്‍
കൊടുക്കാതിരിക്കുക. പിന്‍ നമ്പര്‍ രഹസ്യമായിരിക്കേണ്ട ഒന്നാണ്‌. അത്‌
നിങ്ങളുടെ സ്വകാര്യസ്വത്താണ്‌. ഒപ്പം സ്‌ത്രീയെന്ന നിലയില്‍ ഒരു ആവശ്യം
കൂടി മുന്നോട്ടു വയ്‌ക്കുകയാണ്‌. എല്ലാ ജില്ലയിലും സൈബര്‍ സെല്ലുകളില്‍
വനിതകള്‍ക്കു മാത്രമായി പ്രത്യേക വിഭാഗം ആവശ്യമാണ്‌.


കടപ്പാട് .മംഗളം ദിനപ്പത്രം


 

Wednesday, September 28, 2011

100 Mbps ഇന്റര്‍നെറ്റുമായി ബി.എസ്.എന്‍.എല്‍;





100 Mbps ഇന്റര്നെറ്റുമായി ബി.എസ്.എന്‍.എല്‍;
തുടക്കം പൂണെയില് ഭാരത് സഞ്ചാര്‍ നിഗാം ലിമിറ്റഡ് (ബി.എസ്.എന്‍.എല്‍)
ഇതുവരെ നല്‍കിയ
ബ്രോഡ്ബാന്‍ഡ് സേവനങ്ങളെല്ലാം കടത്തിവെട്ടും പുതിയതായി പ്രഖ്യാപിച്ച ഇന്റര്‍നെറ്റ്.
100 Mbps വേഗമുള്ള ഇന്റര്‍നെറ്റാണ് കമ്പനി പുതിയതായി
പ്രഖ്യാപിച്ചിരിക്കുന്നത്.
പൂണെയിലാണ് പദ്ധതിക്ക് തുടക്കം.
‍‍



'ഫൈബര്‍ ടു ഹോം'
(fibre to the home - FTTH) സര്‍വീസിന്റെ ഭാഗമായാണ്
പൂണെയില്‍ പുതിയ സേവനം ആരംഭിക്കുന്നതെന്ന് ബി.എസ്.എന്‍.എല്‍.പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മാസക്കാലം നൂറ് ഉപയോക്താക്കള്‍ക്ക് പുതിയ പദ്ധതി പരീക്ഷണാര്‍ഥം ലഭ്യമാകും.
ഇതിന് മുമ്പും ഇത്തരം പല പദ്ധതികളുടെയും
പരീക്ഷണത്തിന് പൂണെ വേദിയായിട്ടുണ്ട്.





ഏതാനും 100 Mbps ലൈനുകള്‍ (Mbps -
millions of bits per second or megabits per second
) കഴിഞ്ഞ മാസങ്ങളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു വരുന്നതായി
ബി.എസ്.എന്‍.എല്‍.പൂണെ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ വി.കെ.മഹീന്ദ്ര അറിയിച്ചു.




ഓപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ വഴിയാണ് എഫ്.ടി.ടി.എച്ച്.സര്‍വീസ് ലഭ്യമാക്കുക. 'ഗിഗാബൈറ്റ്-കാപ്പബിള്‍ പാസീവ് ഓപ്ടിക്കല്‍ നെറ്റ്‌വര്‍ക്ക്'
(GPON) ആണ് പുതിയ സര്‍വീസിന് ഉപയോഗിക്കുക.
അതിവേഗ ഡൗണ്‍ലോഡിങും അപ്‌ലോഡിങും ഇതുവഴി സാധ്യമാകും.





രാജ്യത്തെ ബ്രോഡ്ബാന്‍ഡ് സര്‍വീസില്‍ 80
ശതമാനം പങ്കും തങ്ങള്‍ക്കാണെന്ന്
ബി.എസ്.എന്‍.എല്‍.അവകാശപ്പെടുന്നു.
ഈ മേധാവിത്വം കൂടുതല്‍ ഉറപ്പാക്കാന്‍
പുതിയ അതിവേഗ ബ്രോഡ്ബാന്‍ഡ് സര്‍വീസ് സഹായിക്കുമെന്ന കാര്യം ഉറപ്പാണ്.

Friday, September 23, 2011

വീട്ടിലെ ഇന്റര്‍നെറ്റില്‍ പേരന്റല്‍ കണ്‍ട്രോള്‍ സിസ്റം





ഒരു പ്രോജക്റ്റ് ചെയ്യാന്‍ ലൈബ്രറിയില്‍ പോയിരു ന്ന്, പൊടിപിടിച്ച ഷെല്‍ഫുകള്‍ അരിച്ചുപെറുക്കി, ആവശ്യമുള്ള പുസ്തകങ്ങള്‍ എടുത്തുകൊണ്ടുവന്ന്, എല്ലാം കുത്തിപ്പിടിച്ചിരുന്ന് വായിച്ച് എഴുതുന്ന കുട്ടികളെ ഇന്ന് കാണാന്‍ കിട്ടുമോ? തീര്‍ച്ചയായും ഇല്ല.



ഒരു മൌസ് ക്ളിക്കില്‍ നടക്കാവുന്ന കാര്യത്തിന് വേണ്ടി ഇന്നാരും ലൈബ്രറിയില്‍ സമയം കളയില്ല. പഠനാവശ്യങ്ങള്‍ക്ക് കുട്ടികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഇന്റര്‍നെറ്റിനെയാണ്. എന്നാല്‍ കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ മാതാപിതാക്കളുടെ ടെന്‍ഷന്‍ മറ്റൊന്നാണ്. ഇവര്‍ ഇത് ദുരുപയോഗം ചെയ്യുമോ, ചീത്ത കൂട്ടുകെട്ടുകളില്‍ ചെന്നു പെടുമോ എന്നെല്ലാമോര്‍ക്കുമ്പോള്‍ അച്ഛനമ്മമാര്‍ക്ക് പേടിയാണ്. എന്നാല്‍ ഇനി ഇന്റര്‍നെറ്റ് ഉപയോഗിക്കണ്ട എന്ന് കര്‍ശനമായി പറയാനും പറ്റില്ല. നാളെ ക്ളാസ്സിലേക്ക് ചെയ്യണ്ട അസ്സൈന്‍മെന്റ് പൂര്‍ത്തിയാക്കണമെങ്കില്‍ നെറ്റിന്റെ സഹായം ആവശ്യവുമാണ്.



നെറ്റ് ഉപയോഗം സുരക്ഷിതമാക്കാം



കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം ഒഴിവാക്കാനാകില്ല. എന്നാല്‍ ഇതില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അറിഞ്ഞിരിക്കുകയും, അനാവശ്യ ഉപയോഗം നിയന്ത്രിക്കുകയും വേണം. തെറ്റുകളില്‍ കുട്ടികള്‍ മനപ്പൂര്‍വ്വം ചെന്നുപെടുന്നതാവില്ല. കുട്ടികളെ ആകര്‍ഷിച്ച് കുടുക്കില്‍ വീഴിക്കുന്നവര്‍ ഇന്റര്‍നെറ്റിലും ഉണ്ട്. കുട്ടികളെ മാത്രം ലക്ഷ്യം വച്ച് തട്ടിപ്പുകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ കുട്ടികളിലേക്ക് എത്തുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കുട്ടികള്‍ നെറ്റില്‍ കുരുങ്ങാതിരിക്കാനും നെറ്റ് കുട്ടികളെ കുരുക്കാതിരിക്കാനും മാതാപിതാക്കള്‍ക്ക് എടുക്കാവുന്ന മുന്‍കരുതലുകളുണ്ട്.



വീട്ടിലെ ഇന്റര്‍നെറ്റില്‍ പേരന്റല്‍ കണ്‍ട്രോള്‍ സിസ്റം സ്ഥാപിക്കുന്നത് വഴി കുട്ടികളുടെ നെറ്റിലെ കറക്കം മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാം. കമ്പ്യൂട്ടര്‍ സിസ്റം എപ്പോള്‍ എങ്ങിനെയെല്ലാം പ്രവര്‍ത്തിക്കണമെന്നും അതിനെ ആപ്ളിക്കഷനുകള്‍ എങ്ങിനെയെല്ലാം ഉപയോഗിക്കണമെന്നും മാതാപിതാക്കള്‍ക്ക് മുന്‍കൂട്ടി തീരുമാനിക്കാനാകും. അത് കമ്പ്യൂട്ടറില്‍ സെറ്റ് ചെയ്തു വയ്ക്കാനും കഴിയും. മുന്‍കൂട്ടി സെറ്റ് ചെയ്തിട്ടില്ലാത്ത സൈറ്റില്‍ ആരെങ്കിലും കയറിയാല്‍ ആ സൈറ്റ് ഉടനെ ബ്ളോക്കാകും. പിന്നീട് അത് ഉപയോഗിക്കാന്‍ പറ്റില്ല.



അനാവശ്യമായ സന്ദേശങ്ങളും പോപ്പ് അപ്സും വരുന്നത് തടയുകയും ചെയ്യാം. അതായത് മാതാപിതാക്കള്‍ ഇല്ലാത്ത സമയങ്ങളില്‍ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കുകയും സുരക്ഷിതമാക്കുകയുമാണ് പാരന്റല്‍ കണ്‍ട്രോള്‍ സിസ്റം ചെയ്യുന്നത്. സൌജന്യ പാരന്റല്‍ കണ്‍ട്രോള്‍ സോഫ്റ്റ്വെ യറുകള്‍ നെറ്റില്‍ നിന്നും നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. മാതാപിതാക്കള്‍ക്ക് നേരിട്ട് ഇത് ചെയ്യാവുന്നതാണ്. ഇന്റര്‍നെറ്റില്‍ പേരന്റല്‍ കണ്‍ട്രോള്‍ എന്നു സര്‍ച്ച് ചെയ്താ ല്‍ ഇതിനെപ്പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും ഇതിന്റെ പ്രവര്‍ത്തനവും സൌജന്യമായി ലഭിക്കും. നെറ്റില്‍ നിന്നും പേരന്റല്‍ കണ്‍ ട്രോളിന്റെ സോഫ്റ്റ് വെയര്‍ കമ്പ്യൂട്ടര്‍ സിസ്റത്തിലേക്ക് ഡൌണ്‍ലോഡ് ചെയ്യുക. ഇത് നിങ്ങള്‍ക്കു തനിയെ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ കമ്പ്യൂട്ടര്‍ വിദഗ്ദരുടെ സഹായം തേടാം.



ഈ സോഫ്റ്റ്വെയര്‍ ഡൌണ്‍ ലോഡ് ആയതിനുശേഷം ആവശ്യമുള്ള കാര്യങ്ങള്‍ മുന്‍പ് പറഞ്ഞതുപോലെ സെറ്റ് ചെയ്യാം. അതിനുള്ള ഓപ്ഷന്‍ സോഫ്റ്റ്വെയറില്‍ ഉണ്ടാകും. സെറ്റ് ചെയ്തിരിക്കുന്ന കാര്യങ്ങല്‍ പാസ്വേര്‍ഡ് ഉപയോഗിച്ച് സംരക്ഷിക്കുകയുമാകാം.

www.kidzui.com, www.onlinefamily.norton.com, www.parentalcontrolbar.com



തുടങ്ങി നിരവധി വെബ്സൈറ്റുകള്‍ പാരന്റല്‍ കണ്‍ട്രോള്‍ സോഫ്റ്റ്വെയര്‍ നല്‍കുന്നവയാണ്.



പേരന്റല്‍ കണ്‍ട്രോള്‍ സിസ്റത്തിന്റെ ഉപയോഗങ്ങള്‍



 കുട്ടികള്‍ക്ക് ആവശ്യമില്ലാത്ത വിവരങ്ങള്‍ അടങ്ങുന്ന വെബ് സൈറ്റുകള്‍ ബ്ളോ ക്ക് ചെയ്യു ന്നു.



സ്ഥ ഓരോ ദിവസവുമുള്ള കുട്ടികളുടെ ഇന്റര്‍

നെറ്റ് ഉപയോഗം മാതാപിതാക്കള്‍ നിശ്ചയിക്കുന്ന അത്ര സമയത്തേക്കുമാത്രം പരിമിതപ്പെടുത്താം.



 കുട്ടിക്ക് മാതാപിതാക്കള്‍ അനുവദിച്ചിരിക്കുന്ന സമയം കഴിഞ്ഞാല്‍ തനിയെ നെറ്റ് ഡിസ്കണക്റ്റ് ആകും.


Saturday, September 3, 2011

ഇന്റര്‍നെറ്റില്‍ സംശയം തോന്നുന്ന സൈറ്റുകള്‍ സന്ദര്‍ശിച്ച് കുഴപ്പത്തില്‍ ചാടരുത്





ഇന്റര്‍നെറ്റില്‍  സംശയം തോന്നുന്ന സൈറ്റുകള്‍
സന്ദര്‍ശിച്ച്
കുഴപ്പത്തില്‍ ചാടരുത്. കമ്പ്യൂട്ടര്‍
സുരക്ഷ ഉറപ്പാക്കാന്‍
ലഭിക്കാറുള്ള ഉപദേശങ്ങളിലൊന്നാണിത്. ദുഷ്ടപ്രോഗ്രാമുകളില്‍
(മാല്‍വെയറുകള്‍)
നിന്നും വൈറസുകളില്‍
നിന്നും രക്ഷപ്പെടാനാണ്
കുഴപ്പമുള്ള സൈറ്റുകള്‍ ഒഴിവാക്കാന്‍
പറയാറുള്ളത്. എന്നാല്‍, സൂക്ഷിക്കുക.
സൈബര്‍ ക്രിമിനലുകള്‍
കൂടുതല്‍ വിദഗ്ധമായി കാര്യങ്ങള്‍
ചെയ്യാനാരംഭിച്ചിരിക്കുന്നു. സുരക്ഷിതമെന്ന് കരുതുന്ന സൈറ്റുകളെയാണത്രെ
ഇപ്പോള്‍ ക്രിമിനലുകള്‍ തങ്ങളുടെ
ദുഷ്ടലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.



കമ്പ്യൂട്ടര്‍ സുരക്ഷാകമ്പനിയായ കാസ്‌പെര്‍സ്കിയാണ്
ഈ മുന്നറിയിപ്പ്
നല്‍കിയത്.
നിലവില്‍ ദുഷ്ടപ്രോഗ്രാമുകള്‍ ഒളിപ്പിച്ചു
വെച്ച സൈറ്റുകളുടെ
സംഖ്യ, മൂവായിരത്തില്‍
ഒന്ന് എന്ന
കണക്കിനാണെന്ന് കാസ്‌പെര്‍സ്കി പറയുന്നു.
2010 ല്‍ വെബ്ബ് ആക്രമണത്തില്‍ വന്‍വര്‍ധനയാണുണ്ടായത്. 580 മില്യണ്‍ ആക്രമണങ്ങള്‍ നടന്നതായാണ് കണക്ക്.

സിനിമകളുടെയും ഗാനങ്ങളുടെയും വ്യാജകോപ്പികള്‍
ഡൗണ്‍ലോഡ്
ചെയ്യാന്‍ സഹായിക്കുന്ന നിയമവിരുദ്ധ
സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരാണ് സാധാരണഗതിയില്‍ സൈബര്‍ ക്രിമിനലുകളുടെ ഇരയായിരുന്നത്. വിശ്വസനീയമായ സൈറ്റുകളെ
ക്രിമിനലുകള്‍ ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയതായാണ്
റിപ്പോര്‍ട്ട്. ഷോപ്പിങിനും ഓണ്‍ലൈന്‍
ഗെയിമിങിനുമായുള്ള സൈറ്റുകളാണ് ഇപ്പോള്‍
ദുഷ്ടപ്രോഗ്രാമുകള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നതത്രേ.

സുരക്ഷാപഴുതുകളുള്ള വെബ്ബ് സെര്‍വറുകളിലൂടെയാണ്, ഇത്തരം സൈറ്റുകളിലേക്ക്
അതിന്റെ ഉടമസ്ഥരറിയാതെ
ദുഷ്ടപ്രോഗ്രമുകളെ കുടിയിരുത്തുന്നതത്രേ. സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ കമ്പ്യൂട്ടറുകളിലേക്ക് അവരറിയാതെ
അതെത്തും. അങ്ങനെയാണവ പ്രചരിപ്പിക്കുന്നതെന്ന്
കാസ്‌പെര്‍സ്കി ലാബിലെ
റാം ഹെര്‍ക്കനായ്ഡു പറഞ്ഞു.

ആരും തിരിച്ചറിയാത്ത
വിധം ഒരു
ഹൃസ്വ ജാവാ
കോഡ് വെബ്‌സൈറ്റുകളിലേക്ക് കടത്തിവിടുകയാണ് ക്രിമിനലുകള്‍
ചെയ്യുക. നിങ്ങള്‍ ആ സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍, ആരുടെയും ശ്രദ്ധയില്‍ പെടാതെ ജാവാസ്ക്രിപ്ട്
പ്രവര്‍ത്തിക്കും.
അത് ദുഷ്ടപ്രോഗ്രാമിലേക്ക്
ഉപഭോക്താവിനെ തിരിച്ചു വിടും.

നിയമവിരുദ്ധ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കിയാല്‍
സാധാരണഗതിയില്‍ അപകടം ഒഴിവാക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നു.
എന്നാല്‍, ദുഷ്ടപ്രോഗ്രാം സൃഷ്ടിക്കുന്നവരുടെ
ശ്രദ്ധയിപ്പോള്‍ വിശ്വസനീയമായ സൈറ്റുകളിലേക്ക്
തിരിയുകയാണ്‌ഹെര്‍ക്കനായ്ഡു മുന്നറിയിപ്പ് നല്‍കുന്നു. 2010 ലുണ്ടായ
വെബ്ബ് ആക്രമണങ്ങളുടെ
സംഖ്യയിലെ വര്‍ധന, ഈ ‘ീഷണി
വര്‍ധിച്ചിരിക്കുന്നു
എന്നതിന്റെ സൂചനയാണ്.

ബ്രിട്ടീഷ് സര്‍ക്കാര്‍ അടുത്തയിടെ പുറത്തുവിട്ട
കണക്ക് പ്രകാരം,
സൈബര്‍ ആക്രമണങ്ങള്‍
മൂലം സമ്പദ്ഘടനയ്ക്ക്
പ്രതിവര്‍ഷം 27 ബില്യണ്‍ പൗണ്ടാണ് നഷ്ടമുണ്ടാകുന്നത്.
കഴിഞ്ഞ വര്‍ഷം മൂന്നിലൊന്ന്
കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ ദുഷ്ടപ്രോഗ്രാമുകള്‍ക്ക് ഇരയായെന്ന്
യൂറോപ്യന്‍ യൂണിയന്റെ ഗവേഷകര്‍ വെളിപ്പെടുത്തിയിരുന്നു


കുറഞ്ഞ നിരക്കില്‍ അതിവേഗ ബ്രോഡ്ബാന്ഡ് കണക്ഷന് ..




ഹോങ്കോംഗ്: ലോകത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍
അതിവേഗ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍
ലഭിക്കുന്നത് അമേരിക്കയിലാണെന്ന് കരുതുന്നുവെങ്കില്‍
തെറ്റി. ഹോങ്കോംഗ്
ആണ് ഇക്കാര്യത്തില്‍
മുമ്പന്‍. സെക്കന്‍ഡില്‍ 1000 മെഗാബൈറ്റ് വേഗതയുള്ള
ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എടുത്താല്‍ ഹോങ്കോംഗില്‍
പ്രതിമാസം നല്‍കേണ്ടത് വെറും 26 ഡോളര്‍.
അതായത് 1100 രൂപയോളം ഹോങ്കോംഗ് ബ്രോഡ്ബാന്‍ഡ്
നെറ്റ്‌വര്‍ക്ക് എന്ന
കമ്പനിയാണ് ലോകത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍
ഏറ്റവും വേഗതയേറിയ
ഇന്റര്‍നെറ്റ്
കണക്ഷന്‍ നല്‍കുന്നത്.

ബ്രോഡ്ബാന്‍ഡ് എന്നാല്‍ ‘അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍’
എന്നാണ് വയ്‌പ്പെങ്കിലും  വളരെപതുക്കെയാണ് ഈ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് നെറ്റ്
ലഭിക്കുന്നത്. എഴുന്നൂറ് എംബിയുള്ള ഒരു ശരാശരി
സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍
ഇന്ത്യയിലെ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക്
മണിക്കൂറുകള്‍ വേണ്ടിവരും. ഹോങ്കോംഗിലാവട്ടെ
ഒരു മിനിറ്റ്
പോലും വേണ്ടിവരില്ല.

അമേരിക്കയിലെ മുന്‍നിര ഇന്റര്‍നെറ്റ്
ദാതാവായ വെരിസോണ്‍
സെക്കന്‍ഡില്‍
50 എംബി വേഗതയുള്ള
നെറ്റ് കണക്ഷന്
പ്രതിമാസം ഈടാക്കുന്നത് 145 ഡോളറാണ്
(ഏകദേശം 6500 രൂപ) ഹോങ്കോംഗിലെ ഇന്റര്‍നെറ്റ്
വിപ്ലവത്തിന്റെ കഥയറിഞ്ഞ് ഞെട്ടിയിരിക്കുകയാണ്
വെരിസോണ്‍. ഹോങ്കോംഗിലെ മാതൃക പിന്തുടര്‍ന്ന്
അമേരിക്കയിലും ഉടന്‍ തന്നെ വിലക്കുറവില്‍ ബ്രോഡ്ബാന്‍ഡ് നെറ്റ്
ലഭ്യമാക്കുമെന്ന് വെരിസോണ്‍ വക്താക്കള്‍
അറിയിച്ചിട്ടുണ്ട്.

ഹോങ്കോംഗില്‍ ഇത്രയും കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍
ലഭ്യമാക്കുന്നതിന് ഹോങ്കോംഗ് ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്കിനെ
സഹായിച്ചത് അവിടത്തെ കനത്ത ജനസാന്ദ്രതയാണെന്നാണ് വിലയിരുത്തല്‍. ജനസാന്ദ്രത
കൂടുന്നത് ചെറിയ വിസ്തൃതിയില്‍ കൂടുതല്‍ ജനങ്ങളിലേക്ക്
ഇന്റര്‍നെറ്റ്
സേവനം എത്തിക്കുന്നതിന്
നെറ്റ് ദാതാക്കളെ
സഹായിക്കുന്നു.




Friday, September 2, 2011

ബ്രോഡ്ബാന്‍ഡിന്റെ ചെലവ് 50% വരെ കുറയും


ലോകത്തെ ഒരു കുടക്കീഴിലാക്കുന്ന ഇന്റര്‍നെറ്റ് എന്ന മാജിക് സാധ്യമാക്കുന്ന ബ്രോഡ്ബാന്‍ഡിന്റെ ചെലവ് 50% വരെ കുറയും. ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടിലാണ് രണ്ടുവര്‍ഷത്തിനുള്ളില്‍ ബ്രോഡ്ബാന്‍ഡ് നിരക്ക് പകുതിയായി കുറയുമെന്ന വിവരമുള്ളത്.

എന്നാല്‍ ഒരു പരിധിയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് അപ്പോഴും ബ്രോഡ്ബാന്‍ഡ് അപ്രാപ്യമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടി കാണിക്കുന്നത്. വികസ്വരരാജ്യങ്ങളിലാണ് ഈ പ്രശ്‌നമുണ്ടാകുന്നത്. ഇതിലൂടെ വികസ്വരാജ്യങ്ങളിലെ ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായേക്കാമെന്നും സൂചനയുണ്ട്.

ആളോഹരി വരുമാനം വര്‍ദ്ധിക്കാത്തതും ചെലവ് വര്‍ദ്ധിക്കുന്നതുമാണ് വികസ്വരരാജ്യങ്ങളില്‍ ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണം കുറയാനിടയാക്കുന്നത്. എന്നാല്‍ വികസിത രാജ്യങ്ങളില്‍ ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടാകും. അതേസമയം ബ്രോഡ്ബാന്‍ഡ് നിരക്കില്‍ വികസ്വരരാജ്യങ്ങളില്‍ 52 ശതമാനത്തിന്റെയും വികസിതരാജ്യങ്ങളില്‍ 35 ശതമാനത്തിന്റെയും കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ അമേരിക്ക, ഓസ്ട്രിയ, മൊണോകൊ, ചൈന തുടങ്ങിയ രാജ്യങ്ങളിലൊക്കെ ബ്രോഡ്ബാന്‍ഡിന് വളരെ ചെലവ് കുറവാണ്.

അതുകൊണ്ടുതന്നെ ഈ രാജ്യക്കാര്‍ക്ക് വളരെ കുറഞ്ഞ നിരക്കിലുള്ള ഇന്റര്‍നെറ്റ് സേവനം ആസ്വദിക്കാനാകുന്നുണ്ട്. എന്നാല്‍ താജിക്കിസ്ഥാന്‍, സ്വിസ്റ്റര്‍ലന്‍ഡ്, ഉസ്ബകിസ്ഥാന്‍, പാപുവ ന്യൂ ഗിനിയ തുടങ്ങിയ രാജ്യങ്ങളില്‍ ബ്രോഡ്ബാന്‍ഡ് സേവനം ചെലവേറിയതാണ്.

അതുപോലെ തന്നെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ക്കും(ബ്രോഡ്ബാന്‍ഡ്, വയര്‍ലെസ്, ടെലികമ്മ്യൂണിക്കേഷന്‍) വികസിതരാജ്യങ്ങളില്‍ താരതമ്യേന ചെലവ് കുറവാണ്. ആളോഹരി വരുമാനത്തിന്റെ ഒരുശതമാനം മാത്രമാണ് ഇതിന്റെ ചെലവ്.  വികസ്വരരാജ്യങ്ങളില്‍ ഇത് ആളോഹരി വരുമാനത്തിന്റെ പതിനേഴ് ശതമാനത്തോളം വരും

വൈ ഫൈയുടെ ഉപയോഗങ്ങള്....




വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലും
എന്തിന് വീടുകളില്‍
പോലും സാധാരണമായിരിക്കുകയാണ്
ഇപ്പോള്‍ വൈ ഫൈ. കേബിളുകളുടെയോ മറ്റോ
സഹായമില്ലാതെ എവിടെയിരുന്നും ഇന്റര്‍നെറ്റ് ലഭിക്കുമെന്നത്
മാത്രമല്ല, ഇതിന്റെ പ്രത്യേകത. നമ്മളറിയാത്ത അനേകം
അത്ഭുതങ്ങള്‍ ഇതില്‍ ഒളിഞ്ഞിരുപ്പുണ്ട്.

ചില ആപ്ലിക്കേഷനുകളിലൂടെ
ഇവ ഉപയോഗിക്കാം.

നമ്മുടെ കംപ്യൂട്ടറിന്റെയോ
സ്മാര്‍ട്ട്‌ഫോണിന്റെയോ നെറ്റ്
കണക്ഷന്‍ മറ്റുള്ളവരുമായി പങ്കുവെക്കാന്‍:
കണക്റ്റിഫൈ എന്ന സൗജന്യ പ്രോഗ്രാം വഴി
നമ്മുടെ വിന്‍ഡോസ് 7 കംപ്യൂട്ടറിലെ
ഇന്റര്‍നെറ്റ്
കണക്ഷന്‍ മറ്റുള്ളവരുമായി പങ്കുവെക്കാം.
പുതുതായി സൃഷ്ടിക്കുന്ന ഈ വൈ ഫൈ
നെറ്റ്‌വര്‍ക്കിന് നിശ്ചിത
പേരും പാസ്‌വേര്‍ഡും
കൊടുക്കാം. നമ്മുടെ കംപ്യൂട്ടര്‍/ലാപ്‌ടോപ്
യു.എസ്.ബി ബ്രോഡ്ബാന്‍ഡ് മോഡത്തിലാണ്
കണക്റ്റ് ചെയ്യുന്നതെങ്കിലും ഇത്
സാധിക്കും. വൈഫൈ സൗകര്യമുള്ള സ്മാര്‍ട്ട്‌ഫോണിലോ ലാപ്‌ടോപ്പിലോ ഒക്കെ
ഇന്റര്‍നെറ്റ്
ഷെയര്‍ ചെയ്യാം.

ഡിജിറ്റല്‍ എസ്.എല്‍.ആര്‍ ക്യാമറ
നിയന്ത്രിക്കാം: വീട്ടിലെ വേറേതെങ്കിലും
മുറിയിലിരുന്നുകൊണ്ട് ഡിജിറ്റല്‍ ക്യാമറയെ
നിയന്ത്രിക്കാനും ഫോട്ടോ എടുക്കുവാനുമുള്ള
സൗകര്യമാണിത്.  ഐഫോണ്‍/ഐപാഡ്
ടച്ചില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്താണിത്
സാധ്യമാക്കുന്നത്.  ഐഫോണും കംപ്യൂട്ടറും
ഒരേ വൈഫൈ
നെറ്റ്‌വര്‍ക്കിലാണെങ്കില്‍ എന്താണോ ഡിജിറ്റല്‍ എസ്.എല്‍.ആര്‍ കാമറ
കാണുന്നത്, അത്് കാണാനാകും.

ഡിജിറ്റല്‍ ക്യാമറയില്‍ നിന്ന് ഫോട്ടോകള്‍ കംപ്യൂട്ടറിലേക്ക്
ട്രാന്‍സ്ഫര്‍
ചെയ്യാം: വൈഫൈ അഡാപ്റ്റര്‍ അടങ്ങിയ യൂട്യൂബ്,
ഫഌക്കര്‍, ഫോട്ടോബക്കറ്റ് എന്നിവയിലേക്കെല്ലാം
ഫോട്ടോ നേരിട്ട്
അപ്‌ലോഡ്
ചെയ്യാം.  പ്രമുഖ കമ്പനികളുടെ ഒട്ടുമിക്ക കാമറകളിലെല്ലാം
തന്നെ ഈ
എസ്.ഡി
കാര്‍ഡ്
പ്രവര്‍ത്തിക്കും.

എവിടെയിരുന്നും വീട് നിരീക്ഷിക്കാം: റോവിയോ എന്ന
കളിപ്പാട്ടം പോലെയുള്ള ഉപകരണത്തിന്റെ
സഹായത്തോടെയാണിത് സാധ്യമാക്കുന്നത്. കൊച്ചുറോവിയോ വീടിനു ചുറ്റുമോ വീടിനകത്തോ
ഒക്കെ ഓടിനടന്ന്
ചുറ്റുമുള്ളതെല്ലാം അതിലുള്ള ക്യാമറയിലൂടെ
അപ്പപ്പോള്‍ കാണിച്ചുതരും. ഇതിന് വീട്ടിലെ വൈഫൈ
പ്രവര്‍ത്തനനിരതമായിരിക്കണം.
റോവിയോയുടെ ദിശ നമുക്ക് നിയന്ത്രിക്കാം. വീട്ടില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ നമുക്ക്
അവരെ കാണാം,
സംസാരിക്കാം. ഇതില്‍ സ്പീക്കറും മൈക്കുമുണ്ട്.

വെബ്ക്യാമറകളെ സര്‍വീലിയന്‍സ് ക്യാമറകളാക്കാം:
ശരമാ എന്ന
ആപ്ലിക്കേഷനിലൂടെ ഐ ഫോണ്‍/ഐപാഡ്/ഐപോഡ്
തുടങ്ങിയവ വഴി വിദൂരത്തിരുന്ന് 
നിരീക്ഷിക്കാം. ഈ ആപ്ലിക്കേഷന് 4.99 ഡോളറാണ് ഏകദേശ
വില. ഇതിനായി
സൗജന്യ ഐക്യാം
സോഴ്‌സ്
സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത
ശേഷം മുമ്പ്
സൂചിപ്പിച്ച ആപ്ലിക്കേഷന്‍ കോണ്‍ഫിഗര്‍ ചെയ്യുക.
12 ക്യാമറകള്‍ വരെ ഇതില്‍ കോണ്‍ഫിഗര്‍
ചെയ്യാം. ഇതിലെ നാല് ക്യാമറകളില്‍ നിന്നുള്ള
ദൃശ്യങ്ങള്‍ നിങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കും. എന്തെങ്കിലും തരത്തിലുള്ള
ചലനം ഉണ്ടായാല്‍
ഈ ആപ്ലിക്കേഷന്‍ 
അറിയിക്കുകയും ചെയ്യും.