News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Showing posts with label സൌന്ദര്യ സംരക്ഷണം. Show all posts
Showing posts with label സൌന്ദര്യ സംരക്ഷണം. Show all posts

Wednesday, October 23, 2013

ദിവസം മുഴുവന്‍ ഫ്രെഷായിരിക്കാന്‍ ഏത് തരത്തിലുള്ള ഡിയോഡറന്റ് തിര‌ഞ്ഞെടുക്കണം


ദിവസം മുഴുവന്‍ ഫ്രെഷായിരിക്കാന്‍ മേക്കപ്പിനൊപ്പം ഒരു പെര്‍ഫ്യൂം സുഗന്ധം കൂടിയാകാം. പക്ഷേ ഏത് തരത്തിലുള്ള ഡിയോഡറന്റ് തിര‌ഞ്ഞെടുക്കണം എന്ന കാര്യത്തില്‍ പലര്‍ക്കും സംശയം തോന്നാം. സ്കിന്നിന് യോജിച്ചതല്ലെങ്കില്‍ അലര്‍ജിയടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകാം. പ്രിയപ്പെട്ട ഡിയോഡറന്റ് തിരഞ്ഞെടുക്കുന്നതിനു മുന്‍പ് ഇക്കാര്യങ്ങള്‍ ഒന്നറിയാം.

ഡിയോഡറന്റോ ആന്റിപെര്‍സ്‌പിരന്റോ?
ഡിയോഡറന്റ് എന്ന പേരില്‍ അലമാരയില്‍ സൂക്ഷിച്ചിരിക്കുന്നത് ചിലപ്പോള്‍ ആന്റിപെര്‍സ്‌പിരന്റുകള്‍ ആകാം. ആദ്യം അറിയേണ്ടത് ഇവ തമ്മിലുള്ള വ്യത്യാസമാണ്. ഇവയ്‌ക്ക് രണ്ടും രണ്ട് ഉപയോഗങ്ങളാണെന്നും തിരിച്ചറിയണം. ശരീരം വിയര്‍ക്കുന്നതു വഴി ഉണ്ടാകുന്ന ദുര്‍ഗന്ധം അകറ്റാനാണ് സാധാരണയായി ഡിയോഡറന്റുകള്‍ ഉപയോഗിക്കുന്നത്. വിയര്‍ക്കുന്പോള്‍ ബാക്ടീരിയകളുടെ പ്രവര്‍ത്തനഫലമായാണ് ദുര്‍ഗന്ധം ഉണ്ടാകുന്നത്. എന്നാല്‍ ആന്റിപെര്‍സ്പിരന്റുകള്‍ ശരീരം വിയ‌ര്‍ക്കുന്ന പ്രക്രിയ തടയുകയാണ് ചെയ്യുക. ഇവ വിയര്‍പ്പുഗ്രന്ധികളുടെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിച്ച് അമിതമായി വിയര്‍ക്കുന്നത് ഒഴിവാക്കും. അമിതമായി വിയര്‍ക്കുന്നവര്‍ക്ക് ആന്റിപെര്‍സ്പിരന്റുകള്‍ തന്നെയാണ് ഉത്തമം. അതുകൊണ്ട് ഡിയോഡറന്റാണോ, ആന്റിപെര്‍സ്‌പിരന്റാണോ നിങ്ങള്‍ക്ക് ആവശ്യമെന്നു നോക്കി വേണം വാങ്ങാന്‍. മാത്രമല്ല വിപണിയില്‍ ഇപ്പോള്‍ ഡ്യുവല്‍ ആക്ഷന്‍ ഡിയോഡറന്റുകളും ലഭിക്കും. ഒരേസമയം സുഗന്ധം നല്‍കുകയും അമിതമായി വിയര്‍ക്കുന്നതിനെ തടയുകയും ചെയ്യും ഇവ.

ഒഴിവാക്കാം ആല്‍ക്കഹോള്‍ അടങ്ങിയവ
മിക്ക ഡിയോഡറന്റുകളിലും കാണപ്പെടുന്ന ആന്റിബാക്ടീരിയല്‍ ഘടകങ്ങളില്‍ ബെന്‍സൈല്‍ ആല്‍ക്കഹോള്‍ പോലുള്ളവ അടങ്ങിയിരിക്കും. ഡിയോഡറന്റുകള്‍ പെട്ടെന്ന് ഉണങ്ങുന്നതും തണുപ്പ് അനുഭവപ്പെടുന്നതും ആല്‍ക്കഹോള്‍ ബേസ്‌ഡ് ആയതിനാലാണ്. ചിലരില്‍ ഇത്തരം ആല്‍ക്കഹോള്‍ അടങ്ങിയ ഡിയോഡറന്റുകള്‍ അലര്‍ജിക്ക് കാരണമാകും. ആല്‍ക്കഹോള്‍ ഫ്രീ ഡിയോഡറന്റാണ് എപ്പോഴും ഉത്തമം. അലുമിനിയം ക്ളോറൈഡ് പോലുള്ള ദോഷകരമായ കെമിക്കലുകള്‍ അടങ്ങിയ പെര്‍ഫ്യൂമുകള്‍ ശരീരത്തിന് ഏറെ അപകടകരമാണ്. അതുകൊണ്ട് പെര്‍ഫ്യൂമുകള്‍ തിരഞ്ഞെ‌ടുക്കുന്പോള്‍ കവറിനു പുറത്ത് കണ്ടന്റ് എഴുതിയിരിക്കുന്നത് വായിച്ചു നോക്കി വേണം വാങ്ങാന്‍. ഡിയോഡറന്റുകളില്‍ അടങ്ങിയിരിക്കുന്ന ദോഷകരമായ കെമിക്കലുകള്‍ ചര്‍മ്മത്തില്‍ ചൊറിച്ചില്‍, പുകച്ചില്‍, തുടങ്ങിയ അലര്‍ജികള്‍ക്ക് കാരണമാകും.

സെന്‍സിറ്റീവ് സ്കിന്‍സ്കിന്‍ അനുസരിച്ചുവേണം ഡിയോഡറന്റുകള്‍ തിരഞ്ഞെടുക്കാന്‍. വില കുറഞ്ഞതാണെങ്കിലും കൂടിയതാണെങ്കിലും 615 ശതമാനം വാസനതൈലങ്ങളില്‍ 80 ശതമാനം ആല്‍ക്കഹോള്‍ ഘടകങ്ങള്‍ ചേര്‍ത്താണ് ഡിയോഡറന്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

സെന്‍സിറ്റീവ് സ്കിന്‍ ആണെങ്കില്‍ ഡിയോഡറന്റുകള്‍ ഉപയോഗിക്കുന്പോള്‍ ശ്രദ്ധിക്കണം. സെന്‍സിറ്റീവ് സ്കിന്‍ ഉള്ളവര്‍ക്ക് വാസന കുറവുള്ള ഡിയോഡറന്റ് തിരഞ്ഞെടുക്കാം. വില കുറഞ്ഞ, നിലവാരമില്ലാത്തവ പല തരത്തിലുള്ള അലര്‍ജിക്ക് കാരണമാകാം. ഇവ കൈകളിലും കക്ഷങ്ങളിലും മാത്രമല്ല, മുഖം, കഴുത്ത് , നെഞ്ച് ഈ ഭാഗങ്ങളിലൊക്കെ അലര്‍ജി ഉണ്ടാക്കാം. ആല്‍ക്കഹോള്‍ അടങ്ങിയവ സെന്‍സിറ്റീവ് സ്കിന്‍ ഉള്ളവരില്‍ ത്വക്ക് വരണ്ടതാകാന്‍ കാരണമാകും. മാത്രമല്ല ഇവയിലടങ്ങിയിരിക്കുന്ന ആന്റിബാക്‌ടീരിയല്‍, ആിസെപ്ര്രിക് ഘടകങ്ങളും ത്വക്കില്‍ ചൊറിച്ചില്‍ ഉണ്ടാക്കാം. അതുകൊണ്ട് പായ്‌ക്കറ്റിലെ കണ്ടന്റ് നോക്കി വേണം വാങ്ങാന്‍.

ശ്രദ്ധിക്കാംഡിയോഡറന്റുകള്‍ ഉപയോഗിക്കുന്പോള്‍ കക്ഷങ്ങളിലും വസ്ത്രങ്ങിലും മാത്രം പുരട്ടാന്‍ ശ്രദ്ധിക്കുക. ശരീരത്തിന്റെ മുകള്‍ ഭാഗം മുഴുവനും പെര്‍ഫ്യൂം പൂശരുത്. ഡിയോഡറന്റുകള്‍ക്ക് പകരം റോള്‍ ഓണ്‍ ഉപയോഗിക്കാം. റോള്‍ ഓണില്‍ അലുമിനിയം സാള്‍ട്ട് കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഡിയോഡറന്റിനെ അപേക്ഷിച്ച് ഇത് കൂടുതല്‍ ഇഫക്ടറ്റീവായിരിക്കും. പക്ഷേ സ്‌പ്രേ കൂടുതല്‍ ഫ്രഷ്നെസ് തോന്നിപ്പാക്കാന്‍ സഹായിക്കും.

Monday, October 21, 2013

ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നാതിരിക്കണമെന്നു ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.

ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നാതിരിക്കണമെന്നു ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.. എരിവും പുളിയും ഉപ്പും നിറഞ്ഞ പല നിറങ്ങളിലുള്ള ഭക്ഷണങ്ങള്‍ കൊതിയോടെ തിന്നാന്‍ തോന്നിയാലും നോ പറഞ്ഞു മാറി നില്‍ക്കുക. വേവിക്കാത്ത പച്ചക്കറി കൊണ്ടു സാലഡും ജ്യൂസുമൊക്കെയുണ്ടാക്കി മതിയാവോളം കഴിക്കുക.. സൗന്ദര്യം നിങ്ങളെ തേടിയെത്തും.. വെറുതേ പറയുന്നതല്ല, ബ്രിട്ടീഷുകാരിയുടെ ജീവിതത്തിലൂടെ കാണിച്ചു തന്നതാണീ കാര്യങ്ങള്‍.

സൂസന്‍ റെയ്നോള്‍ഡ്സ് എന്ന സ്ത്രീയാണു വര്‍ഷങ്ങളായി വേവിക്കാത്ത പച്ചക്കറി മാത്രം കഴിച്ചു ജീവിക്കുന്നത്. തന്‍റെ മുടിയുടെയും ത്വക്കിന്‍റെയും സൗന്ദര്യത്തിന്‍റെയും ആരോഗ്യത്തിന്‍റെയും രഹസ്യം വേവിക്കാത്ത പച്ചക്കറിയാണെന്നു സൂസന്‍ പറയുന്നു.  കഴിഞ്ഞ ഏഴു വര്‍ഷമായി സൂസന്‍റെ ഭക്ഷണരീതിയാണിത്.

വറുത്തതും വേവിച്ചതുമായ ഭക്ഷണം കഴിക്കുന്നതിനെക്കാള്‍ ഊര്‍ജ്ജം നല്‍കുന്നുണ്ട് വേവിക്കാത്ത പച്ചക്കറികളും ഇലകളും. അമിതവണ്ണം കുറയ്ക്കണമെന്നാഗ്രഹിക്കുന്നവര്‍ക്കും ഈ ഭക്ഷണ രീതി പിന്തുടരാവുന്നതാണ്. കേക്കും ചോക്ലേറ്റും കഴിക്കണമെന്നു തോന്നിയാല്‍ പാകം ചെയ്യാത്ത ചോക്ലേറ്റു കഴിക്കും. കോക്കോയില്‍ പാലിനു പകരം തേങ്ങാപാലു ചേര്‍ത്താണു ചോക്ലേറ്റുണ്ടാക്കി കഴിക്കുന്നത്. ഈന്തപ്പഴവും ബദാമും വെണ്ണയുമൊക്കെ ചേര്‍ത്തുണ്ടാക്കുന്ന കേക്കാണു കഴിക്കുന്നത്.

പച്ചക്കറി വേവിക്കുയാണെങ്കില്‍ തന്നെ നാല്‍പ്പതു ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ വേവിക്കരുതെന്നും സൂസന്‍. ഏറെ നേരം വേവിച്ചാല്‍ പച്ചക്കറികളിലെ പോഷകാംശം നഷ്ടപ്പെടുമെന്നും സൂസന്‍ പറയുന്നു. ഇരുപത്തിരണ്ടാമത്തെ വയസു മുതല്‍ വേവിക്കാത്ത പച്ചക്കറികളും ഇലകളും മാത്രമാണു സൂസന്‍റെ ഭക്ഷണം. സൂസന്‍ പഠിച്ച യൂണിവേഴ്സിറ്റിയിലെ കൂട്ടുകാരനാണ് ഈ ഭക്ഷണ രീതിയെക്കുറിച്ചു ആദ്യമായി പറയുന്നത്. കൂട്ടുകാരനെ പോലെ സൂസനും പിന്നീട് വേവിക്കാത്ത ഭക്ഷണം കഴിക്കാന്‍ ശീലിക്കുകയായിരുന്നു.

വേവിക്കാത്ത പച്ചക്കറികള്‍ കഴിക്കുന്നതിലൂടെ എന്നും അമിതവണ്ണമോ മാരകരോഗങ്ങളോ പിടിപ്പെടാതെ ആരോഗ്യത്തോടെ കഴിയാനാകും. വര്‍ഷങ്ങളായി ഈ ഭക്ഷണ രീതി തുടരുന്ന സൂസനു ധാന്യാഹാരങ്ങള്‍ കഴിക്കാത്തതിന്‍റെ പോഷകകുറവുണ്ടാകുമെന്ന സംശയിക്കുന്നവരോടു സൂസന്‍ പറയുന്നതു പച്ച നിറത്തിലുള്ള ഇലയാഹാരങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു കൊണ്ടു അത്തരം പ്രശ്നങ്ങളുണ്ടാകില്ലെന്നാണ്. വേവിക്കാത്ത പച്ചക്കറി മാത്രമായി ഭക്ഷണരീതി പരിമിപ്പെടുത്തിയതോടെ സാമ്പത്തികമായും ലാഭമുണ്ടെന്നും സൂസന്‍.

സൂസന്‍റെ പ്രഭാത ഭക്ഷണം ഇലകള്‍ കൊണ്ടുണ്ടാക്കുന്ന ജ്യൂസ് ആണ്. തക്കാളിയും കാരറ്റും പോലുള്ള പച്ചക്കറികള്‍ ചൂടാക്കുന്നതോടെ അതിലെ വൈറ്റമിനുകള്‍ നഷ്ടപ്പെടും. അതിരാവിലെ ഉറക്കമുണരുന്ന സൂസന്‍ കൃത്യമായ ഭക്ഷണരീതിക്കൊപ്പം യോഗയും തുടരുന്നുണ്ട്. (Courtesy: Metrovartha )

Monday, September 3, 2012

സൗന്ദര്യവും ആരോഗ്യവും കൂട്ടാന്‍ നാരങ്ങ




സൗന്ദര്യവും ആരോഗ്യവും കൂട്ടാന്‍ ഇനി നാരങ്ങയും. വിറ്റാമിന്‍ സിയുടെ
സാന്നിധ്യമാണ് സൗന്ദര്യവര്‍ധനത്തില്‍ നാരങ്ങ സഹായിയാകുന്നത്.     ഇതിനായി
ചില ടിപ്‌സുകള്‍.  രാവിലെ ബെഡ്‌കോഫിക്ക് പകരം ചൂടുവെള്ളത്തില്‍ നാരങ്ങ
പിഴിഞ്ഞൊഴിച്ച് അല്‍പ്പം തേനും ചേര്‍ത്ത്കഴിക്കുന്നത് പതിവാക്കൂ. വണ്ണം
കുറയാനും ചര്‍മത്തിന്റെ തിളക്കം കൂട്ടാനും ഇത് ഏറെ സഹായകമാകും.

എണ്ണമയമുള്ള ചര്‍മമുള്ളവര്‍ നാരങ്ങാ നടുവെ മുറിച്ച് മുഖത്ത് ഉരസിയാല്‍ മതി.
കഴുത്തിലും ഇങ്ങനെ ചെയ്യാം. നാരങ്ങാ നീര് ഹെയര്‍കണ്ടീഷണറായും ഉപയോഗിക്കാം.
നാരങ്ങാനീരു തലയില്‍ തേക്കുന്നത് പതിവാക്കിയാല്‍ ഡാന്‍ഡ്രഫ് മാറാനും
സഹായകമാണ്. ഹെന്നയുമായി ചേര്‍ത്താണ് തലയില്‍ തേക്കുന്നതെങ്കില്‍ മുടിക്ക്
തിളക്കവും ലഭിക്കും.  കുളിക്കുന്നതിന് മുന്‍പ് നാരങ്ങാനീരും പാലോ
അല്ലെങ്കില്‍ ക്രീമോ ചേര്‍ത്ത മിശ്രിതം ശരീരത്താകെ പുരട്ടുക. 15 മിനിറ്റ്
ഇങ്ങനെ വച്ച ശേഷം കഴുകികളയുക. ഇത് പതിവാക്കിയാല്‍ സ്കിന്നിന്റെ തിളക്കം
വര്‍ധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ . നാരങ്ങയും മറ്റു
പച്ചക്കറികളും ചേര്‍ത്ത് ഉപയോഗിക്കുന്നത് ചര്‍മത്തിന്റ ആരോഗ്യത്തിന് ഏറെ
സഹായകരമാണ്. നാരങ്ങാനീരും വെള്ളരിക്കാ നീരും മഞ്ഞളും ചേര്‍ത്ത മിശ്രിതം
മുഖത്ത് തേക്കുക. ഒരു മണിക്കൂറിന് ശേഷം ഇത് കഴുകി കളയുക. പ്രായം കുറഞ്ഞ
തിളക്കമേറിയ ചര്‍മം ലഭിക്കും.     ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ്
തിളപ്പിച്ച പാല്‍ തണുപ്പിച്ച് നാരങ്ങാ നീരും ഗ്ലിസറിനും ചേര്‍ത്ത മിശ്രിതം
മുഖത്ത് തേച്ച ശേഷം ഉറങ്ങുക. ചര്‍മത്തിന് നല്ല നിറം ലഭിക്കും.

Friday, September 2, 2011

സൗന്ദര്യം പ്രദാനം ചെയ്യുന്ന പോഷകങ്ങളില്‍ പ്രധാനം വൈറ്റമിന്




പട്ടിണി കിടന്നും വെള്ളം മാത്രം കുടിച്ചും
സൗന്ദര്യം ഉണ്ടാക്കാന്‍ പാട് പെടുന്നവരാണോ നിങ്ങള്‍.
എങ്കില്‍ നിങ്ങള്‍ സ്വാഭാവിക സൗന്ദര്യത്തിന്റെ വഴികളില്‍ നിന്ന് അകന്ന് പോകുകയാണ്
ചെയ്യുന്നതെന്ന് അറിയുക. കാരണം
നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തെ നിര്‍ണയിക്കുന്നതിലും നിങ്ങള്‍ എന്ത് കഴിക്കുന്നു എന്നത്
പ്രധാനമാണ്. സൗന്ദര്യം പ്രദാനം ചെയ്യുന്ന പോഷകങ്ങളില്‍
പ്രധാനം വൈറ്റമിന്‍
എ, വൈറ്റമിന്‍
ബി കോംപ്ലക്‌സ്, വൈറ്റമിന്‍
സി, ഡി,
ഇ, എന്നിവയാണ്.

വൈറ്റമിന്‍ എ

കണ്ണുകളുടെയും മുടിയുടെയും ആരോഗ്യത്തിനും
സൗന്ദര്യത്തിനും വൈറ്റമിന്‍ എ
അത്യാവശ്യ ഘടകമാണ്. ചര്‍മത്തിന് വരുന്ന
അസ്വസ്ഥതകള്‍ക്കും അണുബാധകള്‍ക്കും എതിരേ
പ്രതിരോധിക്കാനും വിറ്റാമിന്‍ എയ്ക്ക്
സാധിക്കും. രക്തയോട്ടം വര്‍ധിപ്പിക്കുന്നതു വഴി ചര്‍മത്തിന് തിളക്കം
നല്‍കുകയും
ഡ്രൈ സ്കിന്‍,
താരന്‍, ചുളിവുകള്‍
എന്നിവയ്‌ക്കെതിരേ പ്രവര്‍ത്തിക്കുകയും ചെയ്യും.
വൈറ്റമിന്‍ എയുടെ കുറവ് നഖങ്ങള്‍ക്ക്
താഴെയുള്ള ചര്‍മ്മം ഉരിഞ്ഞു പോകുക,
മുഖക്കുരു, ദുര്‍ബലവും വരണ്ടതുമായ മുടി,
തളര്‍ച്ച
തോന്നുന്ന കണ്ണുകള്‍ എന്നിവയ്ക്ക്
കാരണമാകും.

കാരറ്റ്, പച്ച നിറമുള്ള ഇലക്കറികള്‍, പപ്പായ,
മത്തങ്ങ, തക്കാളി, എന്നിവ വൈറ്റമിന്‍ എ
ധാരാളം അടങ്ങിയ
പച്ചക്കറികളാണ്. ഇത് കൂടാതെ
മുട്ട, പാല്‍
ഉത്പന്നങ്ങള്‍, കോഡ് ലിവര്‍ ഓയില്‍ എന്നിവ
ഭക്ഷണത്തിലുള്‍പ്പെടുത്തുന്നതും വൈറ്റമിന്‍
എ യുടെ
കുറവ് നികത്തും.

വൈറ്റമിന്‍ ബി കോംപ്ലക്‌സ്

യുവത്വം നിലനിര്‍ത്തുന്നതില്‍ പ്രധാന
പങ്ക് വഹിക്കുന്ന
പോഷകമാണ് വൈറ്റമിന്‍ ബി കോംപ്ലക്‌സ്.
ചര്‍മത്തിന്റെയും
മുടിയുടെയും ആരോഗ്യത്തെയും ബലത്തെയും
വര്‍ധിപ്പിക്കാന്‍
ബി കോംപ്ലക്‌സ് സഹായിക്കും.
ഡെര്‍മാറ്റൈറ്റിസ്
രോഗബാധിതരില്‍ നാല്പത് ശതമാനം പേരിലും ബി
കോംപ്ലക്‌സിന്റെ കുറവ് കണ്ടെത്തിയിട്ടുണ്ട്. ബി കോംപ്ലക്‌സിന്റെ കുറവ്
മയം കൂടുതലുള്ള
മുടിയ്ക്കും, അത് മൂലമുണ്ടാകുന്ന താരനും, ചുണ്ടുകളുടെ
വരള്‍ച്ചയ്ക്കും
മുടിയുടെ വളര്‍ച്ചക്കുറവിനും കാരണമാകും.

തോട് കളയാത്ത
പയറ് വര്‍ഗ്ഗങ്ങള്‍, തവിട്
കളയാത്ത ധാന്യങ്ങള്‍
എന്നിവയില്‍ നിന്നു വൈറ്റമിന്‍ ബി കോംപ്ലക്‌സ് ധാരാളമായി
ലഭിക്കും. ഗോതമ്പ് ഇക്കൂട്ടത്തില്‍
പ്രധാനപ്പെട്ട ധാന്യമാണ്. ഇത് കൂടാതെ കശുവണ്ടിപ്പരിപ്പ്
ആല്‍മണ്ട്
തുടങ്ങിയവയിലും ഇറച്ചി, കരള്‍ എന്നിവയിലും പച്ച
ഇലക്കറികളിലും ബി കോംപ്ലക്‌സ് ധാരാളം
അടങ്ങിയിട്ടുണ്ട്.

വൈറ്റമിന്‍ സി

പല്ലുകളുടെയും ആരോഗ്യത്തിന് പ്രധാനമാണ്
വൈറ്റമിന്‍ സി. പല്ലിലുണ്ടാകുന്ന പാടുകള്‍, നിറക്കുറവ്,
മോണകളില്‍ നിന്ന് രക്തം വരിക തുടങ്ങിയ
പ്രശ്‌നങ്ങള്‍
വൈറ്റമിന്‍ സിയുടെ കുറവ് കൊണ്ട് ഉണ്ടാകാം.
ഇത് കൂടാതെ
മുറിവുകള്‍ പെട്ടെന്ന് ഉണങ്ങുന്നതിനും
അലര്‍ജി
അണുബാധ എന്നിവ
പ്രതിരോധിക്കുന്നതിനും ശരീരത്തെ വൈറ്റമിന്‍
സി സഹായിക്കും.
പച്ച നിറമുള്ള
പച്ചക്കറികള്‍, ബ്രോക്കോളി, കാബേജ്, പച്ചക്കുരുമുളക്, തക്കാളി എന്നിയും നാരങ്ങ, ഓറഞ്ച്,
മുന്തിരി, ചെറി, എന്നീ പഴങ്ങളും, ഉരുളക്കിഴങ്ങും
വൈറ്റമിന്‍ സിയുടെ കലവറയാണ്.

വൈറ്റമിന്‍ ഡി

പല്ലിന്റെയും എല്ലിന്റെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തെ സംരക്ഷിക്കുന്ന
ഘടകമാണ് വൈറ്റമിന്‍
ഡിയും. രാവിലെയും
വൈകുന്നേരവും സൂര്യപ്രകാശം ശരീരത്തിലേല്‍ക്കുന്നത് വൈറ്റമിന്‍
ഡിയുടെ കുറവ്
നികത്തും. കരള്‍, ചൂര, പാല്‍, വെണ്ണ,
മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവ
വൈറ്റമിന്‍ ഡി ധാരാളമായി ലഭിക്കുന്ന ഭക്ഷണമാണ്.
മീന്‍ എണ്ണകളും
വൈറ്റമിന്‍ ഡി വലിയ തോതിലുണ്ട്.

വൈറ്റമിന്‍ ഇ

ചര്‍മത്തില്‍
വെയിലേല്ക്കുകയും മുറിയുകയും മറ്റും
ചെയ്യുന്നതിലൂടെ ഉണ്ടാക്കുന്ന പാടുകള്‍,
വെളുത്തതും കറുത്തതുമായ മറ്റ് പാടുകള്‍, എന്നിവ
കുറയ്ക്കുകയും ചര്‍മത്തിന് മൃദുത്വവും ഈര്‍പ്പവും നല്‍കുകയും ചെയ്യുന്നത്
വൈറ്റമിന്‍ ഇ ആണ്. ചെറുപ്രായത്തില്‍ തന്നെ വൈറ്റമിന്‍ ഇ യുടെ
നില ശരീരത്തില്‍
തൃപ്തികരമാണെങ്കില്‍ പ്രായം ഏറി
വരുമ്പോഴും ചര്‍മത്തിന് യുവത്വം നഷ്ടപ്പെടാതിരിക്കും.
ഗോതമ്പില്‍ നിന്ന് തയ്യാര്‍ ചെയ്ത ബ്രഡ്,
റെസ്ക്ക്, തവിട് കളയാത്ത ധാന്യങ്ങള്‍ വേവിയ്ക്കാത്ത
മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍, നട്‌സ്, സോയാബീന്‍,
സസ്യ എണ്ണകള്‍,
സൂര്യ കാന്തി
എണ്ണ ,ബ്രോക്കോളി,
എന്നിവയില്‍ നിന്ന് വൈറ്റമിന്‍ ഇ ധാരാളമായി
ലഭിക്കും. കരള്‍ മുട്ടയുടെ മഞ്ഞക്കരു, വെണ്ണ,
പാല്‍ എന്നിവയിലും
വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്.

സാധാരണ ഭക്ഷണങ്ങളില്‍
നിന്ന് ഈ
വൈറ്റമിനുകള്‍ വേണ്ടത്ര ലഭ്യമാകുന്നില്ലെങ്കില്‍
ഇവ പ്രത്യേകമായി
കഴിക്കേണ്ടി വരും. ഡോക്ടറുടെ നിര്‍ദേശപ്രകാരം
ആവശ്യമെങ്കില്‍ വൈറ്റമിന്‍ സപ്ലിമെന്റുകള്‍
കഴിക്കാം. എന്നാല്‍ പ്രമേഹം , രക്താതിസമ്മര്‍ദം,
തൈറോയിഡ് എന്നിവയുള്ളവര്‍ വിദഗ്ദനിര്‍ദേശം സ്വീകരിച്ച
ശേഷം മാത്രമേ
വൊറ്റമിന്‍ സപ്ലിമെന്റുകള്‍ കഴിക്കാവൂ.