News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Showing posts with label സിനിമ വിശേഷങ്ങള് ‍(Cenema news). Show all posts
Showing posts with label സിനിമ വിശേഷങ്ങള് ‍(Cenema news). Show all posts

Thursday, October 24, 2013

Actress Simren Fighting with Vijay Adiraj in the Sun Tv show Titled "Superstars"




exclusive Video of Actress Simren Fighting with Vijay Adiraj in the Sun Tv show Titled "Superstars" - A star hunt Show .

Wednesday, October 23, 2013

യുവനടി നസ്റിയ നസീമിന് ഫേസ് ബുക്കില്‍ നിന്ന് തന്നെ പണി കിട്ടി.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ ലൈക്കുകളുടെ കാര്യത്തില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയ യുവനടി നസ്റിയ നസീമിന് ഫേസ് ബുക്കില്‍ നിന്ന് തന്നെ പണി കിട്ടി.

നസ്റിയയ്ക്കെതിരെ മോശം ആക്ഷേപങ്ങളുമായി 'ഐ ഹേറ്റ്‌ നസ്റിയ നസീം' എന്ന പേരില്‍ ഫേസ്ബുക്കില്‍ ഒരു പേജ്‌ തന്നെ ആരംഭിച്ചിരിക്കുന്നു. അഴിഞ്ഞാട്ടക്കാരി, ആഭാസകരമായ രീതിയില്‍ വസ്ത്രം ധരിക്കുന്നു തുടങ്ങിയ രീതിയിലാണ് നസ്റിയയെ വിശേഷിപ്പിച്ചിരിക്കുന്നത്.

മുസ്ലീമായ നസ്റിയ സിനിമയില്‍ അഭിനയിക്കുന്നതിനെതിരെ ചിലര്‍ പേജില്‍ കമന്റുകള്‍ പോസ്റ്റു ചെയ്യുന്നുണ്ട്. ഇതിനോടകം തന്നെ ഈ പ്രൊഫൈലിന് 11500 ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്.

സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍‍ലാല്‍‍ എന്നിവരുടെ ആരാധകര്‍‍ എന്ന്‌ സ്വയം വിശേഷിപ്പിക്കുന്നവരാണ്‌ നസ്റിയയ്‌ക്കെതിരെ ഫേസ്‌ബുക്കില്‍ മോശം പ്രചരണം നടത്തുന്നത്. 18 വയസുള്ള മുസ്ളീം പെണ്‍കുട്ടി തന്റെ ഫേസ്ബുക്ക് പേജില്‍ ഫാഷണബിള്‍ ആയി വസ്ത്രം ധരിച്ചിട്ടുള്ള ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുന്നത് അപമാനമാണെന്നും എഴുതിയിട്ടുണ്ട്.

മുസ്ളീം പെണ്‍കുട്ടികള്‍ മോഡേണായി വസ്ത്രം ധരിക്കുന്നത് സംബന്ധിച്ച പോസ്റ്റുകള്‍ വന്ന സാഹചര്യത്തില്‍ പ്രൊഫൈല്‍ നിരീക്ഷണത്തിലാണെന്നാണ് സൂചന. മതത്തിന്റെ പേരില്‍ പ്രകോപനം സൃഷ്ടിക്കുന്നതിന്റെ ഭാഗമാണോയിതെന്നും പരിശോധിക്കും.

പല നടിമാരുടെയും പേരുകളിലും വ്യാജപ്രൊഫൈലുകള്‍ ഫേസ്‌ബുക്കിലുണ്ട്. എന്നാല്‍ ഒരു നടിയെ ഈ രീതിയില്‍ കടന്നാക്രമിക്കുന്ന തരത്തില്‍ പേജ് തുടങ്ങുന്നത് ആദ്യമാണ്.

Sunday, October 20, 2013

മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ "വൈറസ് " ബാധയുള്ളതാണ്.. തെറ്റിദ്ധരിക്കേണ്ട…

മലയാളത്തിലെ താരസിംഹങ്ങള്‍ ഏറ്റവും അപകടം പിടിച്ച കൂട്ടത്തിലാണ്. തെറ്റിദ്ധരിക്കേണ്ട… സ്വഭാവത്തിന്റെയോ പ്രതിഫലത്തിന്റെയോ കാര്യത്തിലല്ല. മറിച്ച് ഇവരുടെ വ്യാജസൈറ്റുകളുടെ പേരിലാണ്. സിനിമാക്കാര്‍ കൂട്ടത്തോടെ ഓണ്‍ലൈനില്‍ ചേക്കേറിയതോടെ ഹാക്കര്‍മാര്‍ക്കും വൈറസ് വിദഗ്ധന്‍മാര്‍ക്കും ചാകരയാണ്. അനവധി വ്യാജ ഓണ്‍ലൈന്‍ സൈറ്റുകള്‍ ചലച്ചിത്രതാരങ്ങളുടെ പേരിലുണ്ട്. മിക്കതും വൈറസ്ബാധയുള്ളതാണ്. ഇത്തരം സൈറ്റുകള്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് മമ്മൂട്ടിക്കും മോഹന്‍ലാലിനും പൃഥ്വിരാജിനുമാണ്.പ്രശസ്തമായ ഒരു സെക്യൂരിറ്റി കമ്പനി പുറത്തുവിട്ട വിവരമാണിത്.
മമ്മൂട്ടിക്ക് 51 ഉം മോഹന്‍ലാലിന് 50 ഉം പൃഥ്വിരാജിന് 49 സൈറ്റുകളും വൈറസ് ബാധയേറ്റ വ്യാജന്‍മാരായി നിലവിലുണ്ട്. ഇത്തരം സൈറ്റുകളില്‍ കയറിയിറങ്ങിയാല്‍ വൈറസാക്രമണം ഉറപ്പ്. താരങ്ങളുടെ ആരാധകരെ ലക്ഷ്യം വെച്ചുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് തടയിടാന്‍ ഒന്നേ വഴിയുള്ളൂ… ഇത്തരം സൈറ്റുകളില്‍ കയറാതിരിക്കുക.
ശ്രദ്ധിക്കുക… അപകടം ഒരു വിരല്‍ത്തുമ്പിനരികെ. Courtesy:  http://www.reporterlive.com/2013/10/20/56807.html


Friday, October 11, 2013

മലയാള സിനിമയില്‍ മമ്മൂട്ടി ഒഴികെ എല്ലാ നടന്മാരും തികഞ്ഞ മദ്യപാനികളാണെന്ന് നടന്‍ എന്‍ എന്‍ ബാലകൃഷ്ണന്‍.

 തിരുവനന്തപുരത്ത് ഡിസി ബുക്‌സിന്റെ 'ഷാപ്പിലെ കറികളും കഥകളും പാട്ടുകളും' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് മലയാള താരനിരയെപ്പറ്റി തന്റെ നിലപാട് ബാലകൃഷ്ണന്‍ വെട്ടിത്തുറന്ന് പറഞ്ഞത്.

Tuesday, January 24, 2012

മലയാളിയുടെ സ്നേഹ ഗായകന്‍










'വയലാറിന്റെ
വരികള്‍ക്ക്‌ ദേവരാജന്‍ ഈണം നല്‍കി യേശുദാസ്‌ ആലപിച്ച ഗാനം'-ആകാശവാണിയുടെ ഈ
അറിയിപ്പുകേട്ടാല്‍ ഇന്നും കോരിത്തരിക്കുന്ന മനസ്സാണ്‌ മലയാളിയുടേത്‌.
ശുദ്ധസംഗീതത്തിന്റെ നേര്‍വരയിലൂടെ അതിദൂരം കടന്നുപോയിട്ടും സംഗീതത്തില്‍
താന്‍ ഇന്നും വിദ്യാര്‍ഥിയാണെന്ന്‌ പറയുന്ന ഗാനഗന്ധര്‍വ്വന്‍ യേശുദാസ്‌.


















yesudas and  S. Jasnaki




Jayachandran, vasantha ,Janaki, yesudas


മലയാളി മനസ്സിന്റെ സ്നാനതീര്‍ത്ഥമായി ഗാനഗംഗയെ നിര്‍വിഘ്നം
ഒഴുക്കി അരനൂറ്റാണ്ടിന്റെ ഗോപുരപ്പടിയില്‍ ചുവടുവെക്കാനൊരുങ്ങുകയാണ്‌
യേശുദാസ്‌. പ്രകൃതിയുടെയും കലയുടെയും സംഗീതത്തിന്റെയും അസാധാരണ വിഭവങ്ങള്‍
ഒരുക്കിയ കേരളക്കരയെ ലോകം കൊതിയോടെ നോക്കിക്കണ്ടിരുന്നതാണ്‌. നമ്മുടെ
വശ്യസൗന്ദര്യവും വശ്യസംഗീതവുമൊക്കെ തേടി വിദേശികള്‍
ഇങ്ങോട്ടെത്തുകയായിരുന്നു പതിവ്‌. സ്വത്വം മറന്ന നാമിപ്പോള്‍ വിദേശിയെ തേടി
അങ്ങോട്ട്‌ പറക്കുകയാണ്‌. പുതുമയുടെ പുതപ്പണിഞ്ഞ എന്തിനോടും ആഭിമുഖ്യം
പുലര്‍ത്താനും ആശ്ലേഷിക്കാനും തയ്യാറാകുന്ന മാനസികാവസ്ഥയിലേക്ക്‌ മലയാളി
കൂടുമാറ്റം നടത്തിയപ്പോള്‍ നമ്മുടെ സ്വത്വം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി.



തപോതുല്യമായ
സാഹസിക സപര്യയിലൂടെ മാത്രം സ്വായത്തമാക്കാന്‍ കഴിയുന്ന ശാസ്ത്രീയതയിലുറച്ച
പാരമ്പര്യകലകളെയും സംഗീതത്തെയും പിന്‍തള്ളി പടിഞ്ഞാറോട്ടു നോക്കി പാടാനും
ആടാനും തുടങ്ങിയ ഇന്നത്തെ മലയാളി താളം തെറ്റലിന്റെയും ലയഭംഗത്തിന്റെയും
അപശ്രുതിയുടെയും ആഴക്കടലിലാണ്‌ നിപതിച്ചിരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം
എന്നാണ്‌ തിരിച്ചറിയുക. ഈ തിരിച്ചറിവിലേക്ക്‌ പുതുതലമുറയെ
വിളിച്ചുണര്‍ത്താന്‍ മുതിര്‍ന്ന തലമുറതന്നെ അരയും തലയും മുറുക്കി
ഇറങ്ങേണ്ടിയിരിക്കുന്നു.പാട്ട്‌ പാടാനുള്ളതാണ്‌-ആടാനുള്ളതല്ല എന്ന
കേവലജ്ഞാനം പോലും പുതുതലമുറയ്ക്ക്‌ ഇല്ലാതായിരിക്കുന്നു. റിയാലിറ്റി
ഷോകളുടെ വര്‍ണ്ണ വെളിച്ചത്തിന്റെ തണലിലിട്ട്‌
തല്ലിപ്പഴുപ്പിച്ചെടുക്കാവുന്ന വിഭവവും വൈഭവവുമല്ല പാട്ടുകാരന്റേതെന്ന്‌
ഗദ്ഗദത്തോടെ വിലപിക്കുന്ന യേശുദാസ്‌ സമകാലികതയെ മുന്നില്‍ നിര്‍ത്തി
സംവദിക്കുകയാണ്‌.



മലയാളിക്കെന്തു പറ്റി?

കലയുടെ
നിയതമായ കാലടിപ്പാടുകളെ വ്രതശുദ്ധിയോടെ പിന്തുടരുക ഒരു യഥാര്‍ത്ഥ
കലാകാരന്റെ കടമയാണ്‌. സാഹിത്യത്തിലും കലയിലുമൊക്കെ ലോകമാരാധിക്കും വിധമുള്ള
മഹത്തായ പാരമ്പര്യവും പൈതൃകവും നമുക്കുണ്ട്‌. ആ പാരമ്പര്യ ഗുണങ്ങളെ
പരിക്കേല്‍ക്കാതെ കാക്കാനും പരിപോഷിപ്പിക്കാനുമുള്ള ഉത്തരവാദിത്തം മാറി
മാറി വരുന്ന തലമുറകള്‍ ഏറ്റെടുക്കണം. മലയാള ചലച്ചിത്ര ഗാനശാഖയുടെ ഏറ്റവും
പുഷ്ക്കലമായ കാലം വളര്‍ത്തിയെടുത്ത കലാകാരനാകാന്‍ എനിക്ക്‌ കഴിഞ്ഞത്‌
ദൈവാനുഗ്രഹമായി ഞാന്‍ കാണുന്നു. ഒരു കലാകാരനെ സമൂഹം ഹൃദയത്തിലേറ്റി എന്നത്‌
അക്ഷരാര്‍ത്ഥത്തില്‍ മലയാളികള്‍ യാഥാര്‍ത്ഥ്യമാക്കിയത്‌ എന്റെ
കാര്യത്തിലാണ്‌ എന്നത്‌ എന്റെ ജീവിതഭാഗ്യമായി ഞാന്‍ കാണുന്നു.എന്നാല്‍
പുതിയ തലമുറയില്‍ ശ്രുതിഭംഗവും താളഭ്രംശവും കാണുന്നു. മഹത്തായ നമ്മുടെ
പാരമ്പര്യങ്ങളെ തള്ളിപ്പറഞ്ഞ്‌ പാശ്ചാത്യ സംഗീതത്തിന്റെയും മറ്റും പിറകേ
പോവുകയാണ്‌ പുതിയ തലമുറ. അവിടെ പാട്ടില്ല- കൊട്ടും കുരവയുമൊക്കെയാണുള്ളത്‌.
നമ്മുടെ ശ്രവ്യസംസ്ക്കാരത്തിന്റെ മഹത്വം ആസ്വാദനത്തില്‍ ആഗ്രഹിച്ച
വ്യക്തതയാണ്‌. അതിന്ന്‌ ഇല്ലാതായിരിക്കുന്നു. കലയുടെ കാര്യത്തില്‍
മാത്രമല്ല സാഹിത്യത്തിലും രാഷ്ട്രീയത്തിലുമൊക്കെ ആധുനികതയുടെ പേരിലുള്ള
അഴിഞ്ഞാട്ടം പ്രകടമാണ്‌. എന്തിനെയും ചോദ്യം ചെയ്യാനും
പ്രതികരിക്കാനുമാഗ്രഹിക്കുന്ന മനസ്സാണ്‌ മലയാളിയുടേത്‌. ഇപ്പോള്‍ പക്ഷേ
ഒക്കെയും അതിരുകടന്നു പോകുന്നു. കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പുതുതലമുറ
പായുകയാണ്‌. ഇതില്‍ വേദനയുണ്ട്‌.



മുതിര്‍ന്ന ആള്‍ എന്ന നിലയില്‍ ഒരു ഇടപെടല്‍?

ഏത്‌
തരത്തിലുള്ള ഇടപെടലിനാണ്‌ കഴിയുക. എന്റെ ശീലങ്ങള്‍ക്കനുസൃതമല്ലാത്ത ഒരു
പാട്ട്‌ പാടാനാവശ്യപ്പെട്ടാല്‍ എനിക്ക്‌ ഒഴിയാന്‍ കഴിയും. അപ്പോള്‍
സംഭവിക്കുക മറ്റേതെങ്കിലുമൊരാളുടെ വികലമായ ആവിഷ്കാരമായിരിക്കും.
(ചിലപ്പോള്‍ നന്നായി എന്നും വരാം) ആത്യന്തികമായി ഞാന്‍ ഒരു പാട്ടുകാരന്‍
മാത്രമാണ്‌. നിരവധി ഘടകങ്ങള്‍ ചേരുമ്പോഴാണ്‌ സിനിമയുണ്ടാകുന്നത്‌.
സംഘടിതമായ പരിശ്രമമാണ്‌ മാറ്റങ്ങള്‍ക്ക്‌ വഴിയൊരുക്കുന്നത്‌.



നമ്മുടെ ടെലിവിഷന്‍ പരിപാടികള്‍?

സാമൂഹ്യപ്രതിബദ്ധതയില്ലാതെ
കച്ചവട ലക്ഷ്യത്തോടെ മാത്രം പ്രവര്‍ത്തിക്കുന്ന ഒന്നായി ടെലിവിഷന്‍
പരിപാടികള്‍ മാറിയിരിക്കുന്നു. കൊല, കൊള്ള, ചതി, അക്രമം, അനീതി
ഇതിന്റെയൊക്കെ ആവിഷ്ക്കാര കേന്ദ്രങ്ങളായി ടി.വി പരിപാടികള്‍
മാറിയിരിക്കുന്നു. സിനിമയില്‍ ആശാസ്യമല്ലാത്ത സീനുകള്‍ വെട്ടിമാറ്റാന്‍
സെന്‍സര്‍ ബോര്‍ഡുണ്ട്‌. ചാനല്‍ പരിപാടികള്‍ക്ക്‌ അതില്ല. ആര്‍ക്കും എന്തും
കാണിക്കാമെന്ന അവസ്ഥയാണുള്ളത്‌. ഇത്‌ മാറണം. ടെലിവിഷന്‍ പരിപാടികളെ
നിയന്ത്രിക്കാന്‍ ഒരു സെന്‍സര്‍ ബോര്‍ഡ്‌ ഉണ്ടാകണം.



റിയാലിറ്റി ഷോകളെപ്പറ്റി?

ഇതിനു
മുന്‍പും ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്‌. നല്ല കലാകാരന്മാരെ
കണ്ടെത്തുന്നതിനായുള്ള പരിശ്രമങ്ങള്‍ അഭിനന്ദിക്കേണ്ടതാണ്‌. പക്ഷേ ഇവിടെ
തല്ലിപ്പഴുപ്പിക്കുന്ന രീതിയാണുള്ളത്‌. അക്ഷരശുദ്ധിയും സ്വരമാധുര്യവും
ആലാപന വൈഭവവുമുള്ള പ്രതിഭകളെ കണ്ടെത്തുകയാണ്‌ വേണ്ടത്‌. സംഗീതത്തിനു പകരം
സംഗതികളന്വേഷിക്കുന്ന രീതിയാണിന്നുള്ളത്‌. കുട്ടികളെ പഴിപറഞ്ഞ്‌
വേദനിപ്പിക്കുന്നു. അത്‌ കണ്ടുംകേട്ടുമിരുന്ന്‌ കരയുന്ന മാതാപിതാക്കളുടെ
കണ്ണുനീര്‍ കാണിച്ച്‌ കാണികളുടെ സഹതാപം നേടി കാഴ്ചക്കാരുടെ റേറ്റിംഗ്‌
കൂട്ടുന്ന ചാനല്‍ തന്ത്രങ്ങള്‍ നല്ലതെന്ന്‌ പറയാന്‍ ആര്‍ക്കാണ്‌ കഴിയുക.



മലയാളത്തില്‍ സിനിമക്കാര്‍ രാഷ്ട്രീയക്കാരുടെ പിറകേ പോകുന്നു. അന്യഭാഷകളില്‍ രാഷ്ട്രീയക്കാര്‍ സിനിമക്കാരുടെയും-എന്താണിങ്ങനെ?

മലയാളിക്ക്‌
ഒരു പ്രത്യേക തരം മനസ്സും മനസ്സാക്ഷിയുമാണുള്ളത്‌. ഒന്നിനു മുന്നിലും
തലചായ്ക്കാന്‍ മടിയുള്ള മനസ്സ്‌. പരശുരാമന്‍ മഴുവെറിഞ്ഞാണ്‌
കേരളമുണ്ടാക്കിയതെന്നല്ലേ ഐതീഹ്യം. നന്മയുടെ ആ മഴു വഴിതെറ്റി ഇന്നും
പായുകയാണ്‌ പലതിനേയും കീറിമുറിച്ചുകൊണ്ട്‌. എളിമയും ലാളിത്യവും
പരിമിതിയിലേക്കൊതുങ്ങുന്നു. തമിഴനും തെലുങ്കനുമൊക്കെ അങ്ങിനെയല്ല വലിയവരെ
ഭയഭക്തിയോടെ ആദരിക്കുന്നു.ഒരു ചിരി-കാല്‍ക്കാശ്‌ ചെലവില്ലാത്ത ചിരിമാത്രം
മതി കഠിനഹൃദയനെപ്പോലും സുഹൃത്താക്കാന്‍. ഒന്നുചിരിക്കാന്‍ പോലും മലയാളി
മടികാണിക്കുന്നു. സ്നേഹത്തിനായി എത്ര ചെറിയവന്റെ മുന്നിലും തലകുനിക്കാന്‍
എനിക്ക്‌ മടിയില്ല. അതിന്റെ പേരില്‍ എന്നെ മണ്ടനായി കാണരുതെന്ന അപേക്ഷ
മാത്രം.



ഒന്ന്‌ പിറകോട്ട്‌ തിരിഞ്ഞുനോക്കിയാല്‍?

വയലാര്‍,
പി.ഭാസ്ക്കരന്‍, ശ്രീകുമാരന്‍ തമ്പി, യൂസഫലി കേച്ചേരി തുടങ്ങിയ
ഭാവനാസമ്പന്നരായ ഗാനരചയിതാക്കള്‍ ദക്ഷിണാമൂര്‍ത്തി, കെ.രാഘവന്‍, ദേവരാജന്‍,
എം.കെ.അര്‍ജ്ജുനന്‍, ബാബുരാജ്‌ തുടങ്ങിയ അതുല്യരായ സംഗീതജ്ഞര്‍. ഇവരുടെ
അനുഗ്രഹീത വൈഭവങ്ങളെ ഗാനമാക്കി ആലപിക്കാന്‍ കഴിഞ്ഞതാണ്‌ എന്റെ ഭാഗ്യം.
മലയാള സിനിമാ ഗാനങ്ങളുടെ വര്‍ണ്ണമധുരിമ പൂര്‍ണ്ണതയിലെത്തിയ കാലമായിരുന്നു
അത്‌.തപോതുല്യമായ സംഗീത സപര്യ ജീവിതചര്യയാക്കി മാറ്റാന്‍ ഞാന്‍ ശ്രമിച്ചു.
സാഗരം പോലെ അനന്തമായ സംഗീതത്തെ നീരാവികണക്കെ വലിച്ചെടുത്ത്‌ ചെറുമഴയും
മഴച്ചാറ്റലുമൊക്കെയായി മലയാളിക്കു മുന്നില്‍ വര്‍ഷിക്കാന്‍ കഴിഞ്ഞു
എന്നതാണ്‌ എനിക്ക്‌ ചെയ്യാന്‍ കഴിഞ്ഞത്‌. ദുരിതപൂര്‍ണ്ണമായ
ജീവിതയാഥാര്‍ത്ഥ്യങ്ങളെ സ്നേഹബു്വ‍ദ്ധിയോടെ ഉള്‍ക്കൊണ്ടാണ്‌ ഞാന്‍
വളര്‍ന്നത്‌. ഗായകനും നടനുമൊക്കെയായ പിതാവ്‌ അഗസ്റ്റിന്‍ ജോസഫിന്റെ
കുടുംബപശ്ചാത്തലം ഇതൊക്കെയായിരുന്നു.



രാഷ്ട്രീയവും രാഷ്ട്രീയക്കാരും?

എല്ലാ
പാര്‍ട്ടിക്കാരെയും എനിക്ക്‌ ഇഷ്ടമാണ്‌. എല്ലാവരും പരമാവധി നന്മചെയ്യട്ടെ
എന്നാണ്‌ പ്രാര്‍ത്ഥന. പിതാവായ അഗസ്റ്റിന്‍ ജോസഫ്‌
കോണ്‍ഗ്രസുകാരനായിരുന്നു. അന്നത്തെ കോണ്‍ഗ്രസ്‌ നേതാക്കളുമായി
അടുപ്പത്തിലുമായിരുന്നു.



പണ്ട്‌ പാടുന്നതും ഇന്ന്‌ പാടുന്നതും?

ആധുനിക
സാങ്കേതികവിദ്യയുടെ എല്ലാ സൗകര്യങ്ങളുമുപയോഗിച്ച്‌ ആയാസരഹിതമായി ഇന്ന്‌
പാടാന്‍ കഴിയും. പണ്ട്‌ അങ്ങനെയായിരുന്നില്ല. ദിവസങ്ങള്‍ നീണ്ട റിഹേഴ്സല്‍.
ഒരു അക്ഷരത്തിന്റെ ആലാപന കൃത്യതയ്ക്കുവേണ്ടിപോലും ഏറെ നേരത്തെ
പണിപ്പെടല്‍.



അര്‍ഹിക്കുന്നതെല്ലാം മലയാളി സമ്മാനിച്ചുവോ?

ഹിന്ദി,
തെലുങ്ക്‌, തമിഴ്‌, കന്നട തുടങ്ങി നിരവധി ഭാഷകളില്‍ പാടി. എന്നാല്‍
മലയാളിയാണ്‌ എന്നെ വളര്‍ത്തി വലുതാക്കിയത്‌. മലയാളിയോട്‌ ഞാന്‍
കടപ്പെട്ടിരിക്കുന്നു. മലയാളികള്‍ ഇന്നും എന്നെ ഇഷ്ടപ്പെടുന്നു.



ഗുരുവായൂരപ്പനെ നേരില്‍കാണാനാവാത്തതിനെക്കുറിച്ച്‌?

ഇപ്പോള്‍
എനിക്കങ്ങിനെയൊരു നിരാശയില്ല. ഗുരുവായൂരില്‍ ഉണ്ണികൃഷ്ണനല്ലേ. അമ്പലപ്പുഴ
പാര്‍ത്ഥസാരഥിക്ഷേത്രത്തില്‍ ഞാന്‍ കുടുംബസമേതമെത്തി ദര്‍ശനവും വഴിപാടും
കഴിച്ചു. അവിടെ വലിയ കൃഷ്ണനല്ലേ ഇരിക്കുന്നത്‌.



വ്യക്തിപരമായി എന്തെങ്കിലും?

ഞാനൊരു
കഥയെഴുതുന്നു-കഥയുടെ പേര്‌ "നിങ്ങള്‍ എന്നെ ഞാനാക്കി" പറ്റിയാല്‍ അതൊരു
സിനിമയാക്കാനും മോഹമുണ്ട്‌. കായാമ്പൂവിനെ കണ്ണെഴുതിച്ചും കാര്‍ വര്‍ണ്ണനെ
പാടിയുറക്കിയും ആയിരം പാദസരങ്ങള്‍ കിലുക്കിയും പാമരനാം പാട്ടുകാരന്‍ മലയാള
സംഗീതസാമ്രാജ്യത്തിന്റെ ഏകഛത്രാധിപതിയായി വാഴുന്നു. ഗാനമാധുര്യത്തിന്റെ
ഗംഗാപ്രവാഹമായൊഴുകി മലയാളികളുടെ ശ്രവ്യാനുഭൂതിയുടെ അണയാത്തിരിനാളമായി ആ
നാദബ്രഹ്മം തിളങ്ങുന്നു.

1961 ല്‍ ജാതി ഭേദം മതദ്വേഷം എന്ന ഗുരുദേവഗീതം
ആലപിച്ച്‌ ഗാനാലാപന വേദിയിലെത്തിയ യേശുദാസ്‌ അരനൂറ്റാണ്ടിന്റെ
അര്‍ത്ഥപൂര്‍ണ്ണതയിലേക്ക്‌ ചുവടുവെയ്ക്കുകയാണ്‌. മലയാളികളുടെ
ശ്രവ്യസംസ്ക്കാരത്തിന്റെ മൂര്‍ത്തീഭാവമായി നിലകൊള്ളുന്ന യേശുദാസിന്റെ
അനര്‍ഗ്ഗളനാദധാരയില്‍ ഇനിയുമിനിയും മലയാളി മനസ്സുകള്‍ ലയിച്ചുറങ്ങട്ടെ.


 ടി.വി പുരം രാജു


കടപ്പാട് . വീക്ഷണം ദിനപ്പത്രം  

മലയാള സിനിമയില്‍ അരനൂറ്റാണ്ടിലേറെ പറവൂര്‍ ഭരതന്‍




പറവൂര്‍ ഭരതനെന്ന നടനെ അറിയാത്ത സിനിമാ-നാടക
പ്രേമികള്‍ ഉണ്ടാകില്ല. എന്നാല്‍ 500 ലേറെ നാടകങ്ങളിലും സിനിമയിലും
അഭിനയിച്ച സി.എന്‍.തങ്കമണി എന്ന വലിയ നടിയെ കലാലോകം തന്നെ മറന്നു. പക്ഷെ,
പറവൂരിനടുത്ത വാവക്കാട്ടെ 'അശ്വതി'യില്‍ അവര്‍ ഇപ്പോഴും സക്രിയമാണ്. ഊണിലും
ഉറക്കത്തിലും ഭരതേട്ടനെ പിരിയാത്ത പ്രിയതമയായി. അരനൂറ്റാണ്ട് മുമ്പ്
പള്ളുരുത്തിയില്‍ അരങ്ങേറിയ 'മാറ്റൊലി' എന്ന നാടകമാണ് ചായിപറമ്പ്
നാരായണന്റെയും കാളിക്കുട്ടിയുടെയും ഇളയമകള്‍ തങ്കമണിയുടെ നാടക ജീവിതം
മാറ്റിമറിച്ചത്. മുട്ടത്തുവര്‍ക്കിയുടെ കഥയെ ആസ്പദമാക്കി ഗായകന്‍
യേശുദാസിന്റെ അച്ഛന്‍ അഗസ്റ്റിന്‍ ജോസഫിന്റേതായിരുന്നു നാടകം. 'ചക്കര'യെന്ന
കഥാപാത്രമായിരുന്നു തങ്കമണിയുടെത്. ഭര്‍ത്താവ് 'പാലു' ഇരുവരും
കലഹിച്ചുകഴിയുന്ന വീട്ടുവേലക്കാര്‍.



'പാലു'വിനെ നാടകത്തില്‍ അനശ്വരനാക്കിയ എം.ആര്‍. ഭരതന്‍ നാടകാവതരണം
കഴിഞ്ഞപ്പോള്‍ 'തങ്ക'ത്തിന്റെ കാതില്‍ പറഞ്ഞു. എനിക്ക് നിന്നെ ഇഷ്ടമാണ്.
അങ്ങനെയെങ്കില്‍ അത് വീട്ടുകാരോട് പറഞ്ഞ് വീട്ടില്‍ ആലോചനയുമായി
വരൂ-മറുപടി. അണിയറയില്‍ മൊട്ടിട്ട ആ പ്രണയം വീട്ടുകാര്‍ തമ്മിലുള്ള
ആലോചനയിലും വിവാഹത്തിലുമെത്തി. തങ്കമണി ഭരതന്റെ വാവക്കാട്ടുള്ള
മൂര്‍ക്കനാട്ട് വീട്ടിലെത്തി. അതോടെ നാടകരംഗത്തുനിന്നുള്ള വിടപറയലുമായി.
പിന്നീട്, പറവൂര്‍ ഭരതനെന്ന നടന്റെ ജീവിതത്തില്‍ ശക്തിസ്രോതസ്സായി
മാറുകയായിരുന്നു അവര്‍.



71 കഴിഞ്ഞ തങ്കമണി ആറില്‍ പഠിക്കുമ്പോഴാണ് നാടകത്തിലെത്തുന്നത്.
അയല്‍ക്കാരിയും ഗായികയുമായ കെ.പി. ഗായത്രിയായിരുന്നു പ്രോത്സാഹനം.
ഫോര്‍ട്ടുകൊച്ചിയില്‍ അവതരിപ്പിച്ച ടി.എന്‍. ഗോപിനാഥന്‍ നായരുടെ 'നനയാത്ത
കണ്ണുകളി'ലായിരുന്നു അരങ്ങേറ്റം. തോട്ടക്കാരന്റെ മകള്‍ 'ലസ്മി'യായി
വേഷമിട്ടു. തോപ്പുംപടിയില്‍ ഔവര്‍ലേഡി കോണ്‍വെന്റ് സ്‌കൂളില്‍ എട്ടില്‍
പഠിക്കുമ്പോഴേക്കും തിരക്കുള്ള നടിയായി അവര്‍ മാറി.



പി.ജെ. ആന്റണിയുടെ 'തെറ്റിദ്ധാരണ' , എന്‍.ഗോവിന്ദന്‍കുട്ടിയുടെ 'ശരിയോ
തെറ്റോ' , കെടാമംഗലം സദാനന്ദന്റെ' ജയിലിലേക്ക്' പിലാത്തോസിന്റെ മരണം,
ചിറ്റൂര്‍ മാധവന്‍കുട്ടി മേനോന്റെ നാടകം എന്നിങ്ങനെ 500 ഓളം നാടകങ്ങളില്‍
നായിക ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളായി.



പറവൂര്‍ ഭരതനും നാടകവേദികളില്‍ നിറഞ്ഞുനിന്നിരുന്നു. കൂടുതല്‍ പ്രതിഫലം
തങ്കമണിയ്ക്കായിരുന്നു. ഭരതേട്ടന്‍ കമ്പനി നാടകങ്ങളിലായിരുന്നു. പ്രതിഫലം
കുറവെന്നുമാത്രമല്ല, ആറു നാടകങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരുതവണ ട്രൂപ്പ്
ഉടമ പ്രതിഫലം നല്‍കിയില്ല. അഭിനയം ഫ്രീ-തങ്കമണിയുടെ വാക്കുകള്‍ കേട്ടിരുന്ന
ഭരതനും അത് ശരിവെച്ചു.

നീലക്കുയില്‍ എന്ന സിനിമയില്‍ നായിക മിസ്‌കുമാരി (നീലി)യുടെ കൂട്ടുകാരി
മാതയായി അഭിനയിച്ചത് തങ്കമണിയാണ.് പി.ജെ. ആന്റണിയുടെ 'രാരിച്ചന്‍ എന്ന
പൗരനില്‍' 'നാഴിയൂരിപ്പാലുകൊണ്ട് നാടാകെ കല്യാണം' എന്ന
യുഗ്മഗാനത്തിലുമുണ്ട്. ജെ.ആര്‍.ആനന്ദാണ് തങ്കമണിയെ സിനിമയിലേക്ക്
കൊണ്ടുവന്നത്.കല്യാണശേഷം വീട്ടിലെത്തിക്കഴിഞ്ഞപ്പോള്‍ ഭരതേട്ടന്റെ അമ്മ
പറഞ്ഞു. 'മോളേ നാടകത്തിനും സിനിമയ്ക്കും ഇനി പോകണ്ട' അതോടെ തങ്കമണി
അശ്വതിയിലെ വീട്ടമ്മയായി.

മലയാള സിനിമയില്‍ അരനൂറ്റാണ്ടിലേറെ പറവൂര്‍ ഭരതന്‍ നിറഞ്ഞുനിന്നെങ്കിലും
ദുരിതത്തിലാണ് ജീവിതം. വാവക്കാട്ടുള്ള 23 സെന്റില്‍ പഴയൊരു
വാര്‍ക്കവീടാണുള്ളത്. താരസംഘടനയായ അമ്മ നല്‍കുന്ന 4000 രൂപയും അവശകലാകാര
പെന്‍ഷനും മാത്രമാണ് വരുമാനം. ഈ തുക ഭരതേട്ടന് മരുന്ന് വാങ്ങാന്‍
തികയില്ലെന്ന് തങ്കമണി. എങ്കിലും നല്ല കലാകാരന്മാരായി ജീവിക്കാനൊത്തതില്‍
അവര്‍ സന്തോഷിക്കുന്നു. 


അവലംബം :  മാതൃഭൂമി ദിനപ്പത്രം 


പറവൂര്‍ ഭരതന്‍  

Sunday, January 22, 2012

സംഗീതലോകത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ യേശുദാസ്




സംഗീതലോകത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ, നമ്മളെല്ലാം സ്നേഹത്തോടെ ദാസേട്ടന്‍ എന്ന് വിളിക്കുന്ന കാട്ടാശ്ശേരി ജോസഫ് യേശുദാസ്. അതുപോലെ ദാസേട്ടനെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന എല്ലാവരും വളരെ ഗാഢമായ സ്നേഹത്തോടെ പ്രഭ ചേച്ചി എന്നു വിളിക്കുന്ന പ്രഭ യേശുദാസ്. ഇവരുടെ ജീവിതം, സംഗീതം നിറഞ്ഞ ലോകം, അനുഭവങ്ങള്‍, ചിന്തകള്‍ തുടങ്ങിയ വിശേഷങ്ങളിലേക്ക്...

എം.എ. ബേബി : അക്ഷരം എന്ന വാക്കിന് ക്ഷരമല്ലാത്തത്, നശിക്കാത്തത് എന്നാണ് അര്‍ത്ഥം വരിക. അക്ഷരങ്ങള്‍ക്കും വാക്കുകള്‍ക്കും പകര്‍ന്നു കൊടുക്കാന്‍ കഴിയാത്ത അര്‍ത്ഥവും ആശയവും അനുഭൂതിയും സംഗീതത്തിന് പകര്‍ന്നുകൊടുക്കാന്‍ കഴിയും. ദാസേട്ടന്റെ ഭാഷയില്‍ ദാസേട്ടന് സംഗീതമാണ് ദൈവം. ദൈവത്തിന് ഇങ്ങനെയൊരു നിര്‍വചനം മഹാത്മാഗാന്ധി നല്‍കിയിട്ടുണ്ട്. സത്യമാണ് ഈശ്വരന്‍ എന്ന് മഹാത്മാഗാന്ധി പറഞ്ഞു. ദാസേട്ടന്‍ മഹാത്മാജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണോയെന്നറിയില്ല, അദ്ദേഹത്തിന് സത്യം സംഗീതമാണ്. സംഗീതമാണ്  ഈശ്വരന്‍. മലയാളികളെ സംബന്ധിച്ചിടത്തോളം സംഗീതത്തെക്കുറിച്ച് അറിയാവുന്നവര്‍ക്കെല്ലാം ദാസേട്ടന്‍ സംഗീതത്തിന്റെ നിര്‍വചനമാണ്. ദൈവത്തിന്റെ സ്വന്തംനാട് എന്ന് കേള്‍വികേട്ട മലയാളക്കരയില്‍ ദൈവത്തിന്റേതായ പ്രഭാപരിവേഷത്തോടുകൂടിയാണ് ദാസേട്ടനെ നോക്കിക്കാണുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. ഈ പരിവേഷം ദാസേട്ടന് ഒരു ഭാരമായിട്ട് എപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ?

യേശുദാസ്: വാസ്തവത്തില്‍ സംഗീതം എന്താണെന്നുള്ളത് പറഞ്ഞുകഴിഞ്ഞു. ഞാനിനി അതിലേക്ക് കടക്കുന്നില്ല. കാരണം അത് എത്രത്തോളം ഭാരമുള്ളതാണെന്നത് ഞാന്‍ ഓരോ നിമിഷവും അളന്നുകൊണ്ടിരിക്കുന്ന വ്യക്തിയാണ്. വിദ്യാര്‍ത്ഥി എന്ന നിലയില്‍ എനിക്ക് ഒരു ഭാരമായി തോന്നുന്നത് സംഗീതം മാത്രമേയുള്ളൂ. മറ്റൊന്നുമില്ല. കാരണം എന്നെ ഈ നിലയില്‍ ആക്കിത്തീര്‍ത്ത ഒരുപാടാളുകളുണ്ട്. അകന്നുനിന്നവരുണ്ട്, അടുത്തുനിന്നവരുണ്ട്. അടുത്ത് നിന്നിട്ട് അടുത്തല്ലെന്ന് ഭാവിക്കുന്നവര്‍, അകന്നുനിന്നിട്ട് അടുത്താണെന്ന് ഭാവിക്കുന്നവര്‍. ഇവരോടൊക്കെ അങ്ങേയറ്റം എനിക്ക് കടപ്പാടുണ്ട്. എന്നെ ഇത്രയും കാലം വളര്‍ത്തിയത് അവരാണ്.

ചെറിയൊരു അനുഭവം കൂടിയുണ്ടെനിക്ക്. ബേബിയുടെ താടിയുടെ നിറവും ഉള്ള മുടിയുടെ നിറവും ഞാന്‍ അപ്രീഷിയേറ്റ് ചെയ്യുന്നു. അതുപോലെ ഞാനൊന്ന് ഭാവിച്ചു.  അനുകരിച്ചു എന്നുവേണമെങ്കില്‍ പറയാം. അനുകരിച്ചതല്ല എന്നും പറയാം. വെള്ളയില്‍ അല്പം കറുപ്പുണ്ടല്ലോയെന്ന് മനസ്സിനകത്ത് തോന്നിയതുകൊണ്ടായിരിക്കും, കുറച്ചുകാലത്തേക്ക് അതില്‍ നിന്നൊന്ന് വിരമിച്ച് നോക്കിയാല്‍ എങ്ങനെയുണ്ടാവും എന്ന് ചിന്തിച്ചു. അപ്പോള്‍ എന്നെ ഉണര്‍ത്തിയത്... അല്ല, ഞാന്‍ തന്നെയാണ് ഉണര്‍ന്നത്. എനിക്ക് കിട്ടിയിരുന്ന ഒരു സത്യത്തിന്റെയോ ആത്മാര്‍ത്ഥതയുടെയോ വലിയൊരു വൈബ്രേഷന്‍ കുറയുന്നതുപോലെ തോന്നി. ഒരുപാടാളുകള്‍ ദുഃഖിച്ചുകൊണ്ട്, ഇത് ഞങ്ങള്‍ക്ക് കാണാന്‍ വയ്യ എന്നുപറഞ്ഞ് ധാരാളം മെസേജുകളും കത്തുകളും അയച്ചു. അപ്പോള്‍ എനിക്കും തോന്നി ഇത് ശരിയാണല്ലോ. എന്റെ ഫോട്ടോയില്‍ നോക്കിയപ്പോള്‍ എനിക്ക് തന്നെ സ്വന്തം മുഖം പ്രാകൃതമായിട്ടുതോന്നി. പ്രാകൃതമെന്ന് പറഞ്ഞാല്‍ അഴകോ, സൌന്ദര്യമോ ഒന്നുമല്ല. എന്റെ നോട്ടവും ഒക്കെ വല്ലാതെ ഫീല്‍ ചെയ്യാന്‍ തുടങ്ങി. സംഗീതത്തോടുപോലും ഒരു അകല്‍ച്ചയും, എന്തിനാണിനിയിത് എന്ന തരത്തിലുണ്ടായ തോന്നലും എനിക്ക് സഹിച്ചില്ല. അതൊക്കെ കൊണ്ടുകൂടിയാണ് രണ്ടാമത് വീണ്ടും ഞാന്‍ ഈ വേഷം കെട്ടിയിരിക്കുന്നത്. ഇതൊന്നും രക്ഷപെടാന്‍വേണ്ടി പറയുന്നതല്ല. അതിന്റെ ആവശ്യമില്ലെനിക്ക്.

പിന്നെ മുഖ്യമായിട്ടൊന്ന് എന്റെ കൊച്ചുമകളാണ്. എന്റെ ചെറിയൊരു ഫോട്ടോ അവിടെയുണ്ട്. അവള്‍ കൊച്ചുന്നാള്‍ മുതല്‍ കാണുന്നതും നീന്താന്‍ തുടങ്ങിയപ്പോള്‍ മുതല്‍ പോയി തൊടുന്നതുമെല്ലാം അതിലാണ്. അതിനായി ആ ഫോട്ടോ താഴെവച്ചുകൊടുത്തിട്ടുണ്ട്. അപ്പോള്‍ ഇവള്‍ പറഞ്ഞു, 'എന്റെ അപ്പപ്പ ഇതാണ് (ഫോട്ടോ കാണിച്ചിട്ട്). ഈ അപ്പപ്പ വയസ്സായി പോയി'. അത് കേട്ടപ്പോള്‍ എനിക്ക് കുറച്ചുകൂടി വിഷമമായി.

എം.എ. ബേബി: വലിയൊരു സത്യമാണ് ഇതിലൂടെ വെളിപ്പെട്ടത്. ദാസേട്ടന്‍ ദാസേട്ടന്റെ മാത്രമല്ല. പ്രഭ ചേച്ചിയുടെയും മാത്രമല്ല. ദാസേട്ടന്‍ വലിയൊരു സംഗീത ലോകത്തിന്റേതാണ്. ദാസേട്ടന്റെ ഒന്നാമത്തെ ഭാര്യ സംഗീതമാണെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്?

യേശുദാസ്: ഞാനത് തുറന്ന് പറഞ്ഞിട്ടുള്ളതാണ്. അതില്‍ അസൂയപ്പെടേണ്ട കാര്യമില്ല. ആ സംഗീതത്തിനൊരു രൂപമില്ല. തൊട്ടടുത്തിരിക്കുകയോ അകന്നിരിക്കുകയോ എങ്ങനെ വേണമെങ്കിലുമാകാമത്.

എം.എ. ബേബി: ഇതുപോലെതന്നെ അഭിപ്രായപ്പെട്ടിട്ടുള്ള വളരെ പ്രശസ്തനായ ഒരാളെ എനിക്കറിയാം. റോജര്‍ ഫെഡറര്‍. അദ്ദേഹത്തിന്റെയും ഒന്നാമത്തെ ഭാര്യ ടെന്നീസാണ്. നിങ്ങള്‍ തമ്മില്‍ കുറേ സാമ്യം ഞാന്‍ കാണുന്നുണ്ട്. ദാസേട്ടന്‍ സംഗീത ലോകത്ത് സ്ഥാപിക്കാത്ത എന്തെങ്കിലും റെക്കാഡുണ്ടോയെന്നെനിക്കറിയില്ല. ആദ്യമായി പാടിയ പാട്ടുമുതല്‍ കുറിച്ചുവച്ചിരുന്നെങ്കില്‍ അതൊരു ലോകാത്ഭുതമായി മാറിയേനെ. ഒരു റെക്കാഡ് അതാണ്. രണ്ടാമതായി സംഗീതലോകത്ത് ലഭിച്ചിരിക്കുന്ന അവാര്‍ഡുകള്‍. പ്രശസ്തരായ പലര്‍ക്കും കിട്ടാത്തത്ര ദേശീയ അവാര്‍ഡുകള്‍ കിട്ടിയതിന് പുറമേ മലയാളത്തില്‍ രണ്ടുഡസനിലധികം തവണ മികച്ച ഗായകനുള്ള അവാര്‍ഡ് നേടി. തമിഴില്‍, തെലുങ്കില്‍, കന്നടയില്‍,  ബംഗാളിയില്‍. ഏറ്റവും കൂടുതല്‍ ഭാഷകളില്‍ പാടി റെക്കാഡ് ചെയ്തിട്ടുള്ളത് ദാസേട്ടനായിരിക്കും. കേരളത്തിലെ തന്നെ രണ്ട് സര്‍വകലാശാലകളില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ്. ഇങ്ങനെ അവാര്‍ഡുകളുടെയും അംഗീകാരങ്ങളുടെയും പെരുമഴയാണ്. ഇനി ദാസേട്ടന് ഏതെങ്കിലും അവാര്‍ഡ് തന്നിട്ടില്ലെങ്കില്‍ ആ അവാര്‍ഡുകള്‍ക്ക് നാണിക്കേണ്ടിവരുമെന്നല്ലാതെ ദാസേട്ടന് പ്രശ്നമൊന്നുമില്ല. ഇങ്ങനെ റെക്കാഡുകള്‍ സംഗീത ലോകത്ത് സ്ഥാപിച്ചിട്ടുള്ള മറ്റാരുമില്ല. ടെന്നീസെടുത്താല്‍, ആ കളിയിലെ ഒരു യേശുദാസാണ് റോജര്‍ ഫെഡററെന്നുപറയാം. നിങ്ങളുടെ രണ്ടുപേരുടെയും പ്രൊഫഷനോടുള്ള പ്രതിബദ്ധത, പൂര്‍ണമായുള്ള സമര്‍പ്പണം, അച്ചടക്കം എന്നിങ്ങനെ ഒരുപാട് സാമ്യം ഞാന്‍ കാണുന്നു.

യേശുദാസ്: ഞാനതിന് എതിര്‍പ്പ് പറയുന്നില്ല. സത്യമാണത്. പക്ഷേ എന്റെ ഭാര്യയ്ക്ക് ആയുസ് കൂടുതലാണ് കേട്ടോ (സംഗീതത്തെ പരാമര്‍ശിച്ച്). കാരണം ടെന്നീസ് എപ്പോഴെങ്കിലും നിറുത്തേണ്ടിവരും.

എം.എ. ബേബി: അത് ശരിയാണ്. എന്തായാലും തന്റെ മേഖലയിലെ പ്രവര്‍ത്തനത്തിന് പുറമേ സമൂഹത്തിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന ഒരു സമീപനം. ദാസേട്ടന്‍ ഇപ്പോള്‍ ഹൃദയശസ്ത്രക്രിയയ്ക്കുവേണ്ടി സാമ്പത്തികശേഷിയില്ലാത്ത ആളുകള്‍ക്ക് സഹായം ചെയ്യുന്നു.

യേശുദാസ്: ഏയ് അതൊരു മഹദ്കാര്യമായിട്ടെടുക്കേണ്ട. കാരണമെന്താന്നുവച്ചാല്‍, എന്റെ ജീവിതം എനിക്കുതന്ന അനുഭവം, അത് മറക്കാനൊക്കില്ല. അത് മറക്കാന്‍പാടില്ലാത്തതുകൊണ്ട്, നമുക്കൊരു കടപ്പാടുണ്ട്. നമ്മള്‍ കടന്നുപോന്നിട്ടുള്ള വഴികളെ മറന്നുകഴിഞ്ഞിട്ട് ഇനി മുതലുള്ളതാണ് നമ്മുടെ ജീവിതം എന്ന് കരുതാന്‍ എനിക്ക് പറ്റില്ല. അങ്ങനെയുള്ളൊരു ചിന്താഗതി ഉള്ളതുകൊണ്ടായിരിക്കും ഇത്തരം സഹായങ്ങള്‍ ചെയ്യുന്നത്.  ഇതിലേക്ക് സംഗതിവശാല്‍ വന്നതാണ്.

എന്റെ 70-ാമത്തെ വയസ് ആഘോഷിക്കണമെന്ന് സുഹൃത്തുക്കളെല്ലാവരുംകൂടി പറഞ്ഞപ്പോള്‍ ആദ്യം ഞാന്‍ പറഞ്ഞു "വേണ്ട, അതങ്ങനങ്ങ് നടക്കട്ടെ, അല്ലാതെ ആഘോഷമൊന്നും വേണ്ട". കിഡ്നി ഓപ്പറേഷനെ സംബന്ധിച്ചുള്ള  ഒരു മീറ്റിംഗായിരുന്നു അത്. അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ പെട്ടെന്ന് ഞാന്‍ പറഞ്ഞു, എങ്കില്‍ പാവപ്പെട്ട 70 കുട്ടികള്‍ക്ക് ഹാര്‍ട്ട് ഓപ്പറേഷന്‍ ചെയ്യാമെന്ന്. അപ്പോള്‍ ഉടന്‍തന്നെ അവര്‍ ലയണ്‍സ് ക്ളബും അത്തരത്തിലുള്ള മറ്റുചിലരുമായി ബന്ധപ്പെട്ടു. അപ്പോള്‍ ഞാന്‍ പറഞ്ഞു, എടുത്തുചാടരുത്. ഇതിന് ഒരുപാട് കണ്ടീഷനുകളുണ്ട്. ഇതും പറഞ്ഞാണ് തുടങ്ങിയത്. തുടങ്ങിയിട്ട് 337 ഹാര്‍ട്ട് ഓപ്പറേഷന്‍ ചെയ്യാനൊത്തു. ഗാന്ധിജി പറഞ്ഞതുപോലെ, സത്യം എന്ന് പറയുന്ന ദൈവത്തെ മുന്‍നിറുത്തിയാല്‍ ഇവിടെ നമുക്ക് എന്തും സാധിക്കാനൊക്കുമെന്നതിന്റെ തെളിവാണിത്.

ആദ്യമായി ഞങ്ങള്‍ക്ക് സംഭാവന നല്‍കിയത് നാല് പാവപ്പെട്ട കുട്ടികളാണ്. അവര്‍ക്ക് കിട്ടിയ ചില്ലറ പൈസ സ്വരുക്കൂട്ടി ആയിരം രൂപ കൊണ്ടുവന്ന് തന്നു. ഞാന്‍ പറഞ്ഞു തീര്‍ച്ചയായിട്ടും ഈ പദ്ധതി വിജയമായിരിക്കും. ഇതിന് നമ്മള്‍ കിടന്ന് ഓടേണ്ട ആവശ്യമില്ല. തുടക്കം തന്നെ അങ്ങനെയായിരുന്നു. ഈ 337 പേരുടെയും ഓപ്പറേഷന്‍ നടന്നത് എന്റെ ഒരു കഴിവുകൊണ്ടുമാത്രമല്ല, അതിനായി ഒരുപാടാളുകള്‍ സഹായിച്ചിട്ടുണ്ട്. ഇതില്‍നിന്ന് ഒരു പൈസപോലും വേറൊരു കാര്യത്തിന് പോകരുതെന്ന് ഞാന്‍ നിര്‍ബന്ധമായിട്ട് പറഞ്ഞിരുന്നു. ആശുപത്രിയിലേക്കുള്ളത് ചെക്ക് ആയോ ഡ്രാഫ്റ്റ് ആയോ മാത്രമേ കൊടുക്കാവൂ. പണം ആരും കൈയില്‍ വാങ്ങരുതെന്ന് വളരെ കര്‍ശനമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മീറ്റിംഗ് കൂടുന്നതിനും യാത്ര പോകുന്നതിനുമെല്ലാം സ്വന്തം പൈസയാണെടുത്തത്. എന്റെ മക്കളും ഇതിന്റെ ഫങ്ഷനൊക്കെ വന്നത് സ്വന്തം ചെലവിലാണ്. ഇതിലൊരു സത്യമുണ്ട്.  അതുകൊണ്ടാണ് ഞങ്ങള്‍ക്കത് ചെയ്തുതീര്‍ക്കാനൊത്തത്. ഇത്തരത്തിലുള്ള സ്ഥാപനങ്ങളുണ്ടെങ്കില്‍ നമ്മള്‍ വളരെ സൂക്ഷിക്കേണ്ടതാണ്. നമ്മുടെ സ്വന്തം കാര്യങ്ങള്‍ക്കായി അത് ഉപയോഗിക്കാന്‍ പാടില്ല.

ഇപ്പോള്‍ ഞാനതില്‍നിന്ന് പിന്‍മാറി. എന്താണെന്നുവച്ചാല്‍ ഭയങ്കര കഷ്ടപ്പാടാണ്. പിന്നെ ആദ്യത്തെ ഭാര്യയെ നോക്കാന്‍ ഒക്കുന്നില്ല (ചിരിക്കുന്നു).

എം.എ.ബേബി: സര്‍ക്കാരുകള്‍ ചെയ്യേണ്ട പല കാര്യങ്ങളും ദാസേട്ടന്‍ ചെയ്യുന്നു. സര്‍ക്കാര്‍ ശ്രദ്ധിക്കാത്ത സാഹചര്യത്തില്‍, സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ശ്രദ്ധ കൊണ്ടുവരേണ്ട വിഷയത്തില്‍ ഇടപെട്ട്  ശ്രദ്ധ കൊണ്ടുവരാനും ദാസേട്ടന് സാധിക്കുന്നു.

യേശുദാസ്: എന്റേതായ ഒരു ചെറിയ ലോകമുണ്ട്. ചെറിയ ലോകമെന്ന് പറഞ്ഞത് സംഗീതലോകമല്ല. അത് വലുതാണ്. ഞാന്‍ ആ സംഗീതത്തിലേക്ക് ലയിക്കുമ്പോഴേക്കും എന്നെ അത്യാവശ്യമായി സന്തോഷത്തോടെയും ആത്മാര്‍ത്ഥതയോടെയും വിളിക്കുന്ന ഒരാളെ എനിക്ക് അവഗണിക്കേണ്ടിവരാം. ഞാന്‍ ഡിപ്ളോമസിയായി പറയുകയല്ല... എന്തുകൊണ്ടാണ് എനിക്ക് രാഷ്ട്രീയ ബന്ധമില്ലാത്തതിന്റെ പ്രധാന കാരണമെന്നുവച്ചാല്‍, എന്റെ അപ്പച്ചന്‍ എന്നോടു പറഞ്ഞു, നീ ഒരു രാഷ്ട്രീയത്തിലും ബന്ധപ്പെടരുത്. നീ ഒരു ക്ളബിലും അംഗമാകരുത്. അന്നെല്ലാം നമ്മളിങ്ങനെ കൈകെട്ടി നിന്നു കേള്‍ക്കും. തലപോലും ആട്ടാന്‍ പാടില്ല. ബഹുമാനം കൊണ്ടാണ്. അല്ലാതെ അവര്‍ പറഞ്ഞിട്ടില്ല, തലപോലും അനക്കരുതെന്ന്. നമ്മളായിട്ട് അങ്ങോട്ട് ബഹുമാനിക്കുകയാണ്. നമ്മള്‍ ഒരുരൂപം നല്‍കുകയാണ്, വലിയൊരു വ്യക്തിയാണ് നമ്മുടെ അപ്പന്‍ എന്ന്. അങ്ങനെ തലയാട്ടാതെ പോലും ജീവിച്ചതിന്റെ ഒരു ഫലമാണ് ഇന്നിപ്പോള്‍ നിങ്ങളെപ്പോലെയുള്ളവര്‍ എന്നെ ഒരു ഇന്റര്‍വ്യൂ നടത്തുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഇന്നത്തെ കുട്ടികള്‍ തെറ്റല്ല കാട്ടുന്നത്. സാഹചര്യത്തിന്റെ വെളിച്ചത്തില്‍ അവര്‍ക്ക് 'വൈ ഡാഡി' എന്ന് ചോദിക്കാനുള്ള കരുത്ത് നമ്മള്‍തന്നെ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. അങ്ങനെയാണ് നമ്മള്‍ വളര്‍ത്തിക്കൊണ്ടുവന്നത്. മുമ്പ് അതല്ലായിരുന്നു.

ഞാന്‍ വളര്‍ന്നുവന്ന രീതി അതല്ലായിരുന്നു. അങ്ങനെ വന്നതുകൊണ്ട് എനിക്കൊരു കുറവും വന്നിട്ടില്ല. ആര്, ഏത് പാര്‍ട്ടിയിലുള്ളയാളാണെന്ന് ഞാന്‍ ശ്രദ്ധിക്കാറില്ല. എനിക്ക് സംഗീതം മാത്രമേയുള്ളൂ.
എം.എ. ബേബി: ദാസേട്ടന്‍ എല്ലാ പാര്‍ട്ടിയിലുമുണ്ട്. എല്ലാ പാര്‍ട്ടികളെകൊണ്ടും നന്‍മ ചെയ്യിക്കുന്നതില്‍ ദാസേട്ടന്‍ ഒരു പങ്ക് വഹിക്കുന്നുണ്ട്?

യേശുദാസ്: നമ്മള്‍ ഒന്നും ചെയ്തില്ലെങ്കിലും സത്യമായും ധര്‍മ്മമായും നില്‍ക്കാമെങ്കില്‍ എല്ലാം ചെയ്യാന്‍പറ്റുമെന്നാണ് എന്റെ  അഭിപ്രായം. പക്ഷേ ഒരുപാട് വിഷമതകളുണ്ട്. ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതാണ്.

എം.എ. ബേബി: ദാസേട്ടനെ ആദ്യമായി പ്രഭചേച്ചി കാണുന്നതെപ്പോഴാണ്?

പ്രഭ: ഞാന്‍ പ്രോഗ്രാമിനൊക്കെ പോകുമ്പോള്‍ കാണാറുള്ളതാണ്. എന്റെ അങ്കിളും ദാസും മദ്രാസില്‍ വച്ചുള്ള പരിചയമുണ്ട്. എന്റെയടുത്ത് അങ്കിള്‍ പറഞ്ഞു ദാസിനെ നന്നായിട്ടറിയാമെന്ന്. പിന്നെ ഞാന്‍ അങ്കിളിനെ വെറുതെ വിട്ടിട്ടില്ല. അങ്കിളിന്റെ പിറകെ നടന്നു. അപ്പോള്‍ ഞാന്‍ പത്തില്‍ പഠിക്കുന്ന സമയമാണ്. ഞാന്‍ വിടാതെ പിന്നാലെ നടന്നപ്പോള്‍ നിവൃത്തിയില്ലാതെ അങ്കിള്‍ ഒരുദിവസം ദാസിനെ വിളിച്ചു. തിരുവനന്തപുരത്ത് സെന്റ് ജോസഫ് സ്കൂളിന്റെ ഒരു പ്രോഗ്രാമിന് വരുന്ന സമയത്ത് വീട്ടില്‍ വരാമെന്ന് മറുപടി പറഞ്ഞു. എന്റെ ശേഷക്കാരിക്ക് കാണണമെന്ന് അങ്കിള്‍ അപ്പോള്‍ പറഞ്ഞു. ആ പോഗ്രാമിന് എത്തിയ സമയത്ത് അങ്കിള്‍ പോയി വിളിച്ചുകൊണ്ട് വന്നു.

യേശുദാസ്: എനിക്ക് വാസ്തവത്തില്‍ ആ സമയത്ത് കടപ്പാട് പി. ഭാസ്കരന്‍ സാറിനോടും ബാബുരാജിനോടുമാണ്. 'പാവാട പ്രായത്തില്‍ നിന്നെ ഞാന്‍ കണ്ടപ്പോള്‍'... (പാട്ട് മൂളുന്നു). ഒരു പാവാടയുമൊക്കെ ഉടുത്തുകൊണ്ട് നില്‍ക്കുകയായിരുന്നു.

എം.എ. ബേബി: അതിനുശേഷം ദാസേട്ടന്റെ ഗാനമേളയും പാട്ട് കച്ചേരിയുമൊക്കെ നടക്കുന്ന സ്ഥലങ്ങളില്‍ പോകുമായിരുന്നോ?

പ്രഭ: അതിനുമുമ്പുതന്നെ എന്റെ അച്ഛനൊക്കെ പരിപാടിയുടെ ടിക്കറ്റൊക്കെ എടുത്തുപോകുമായിരുന്നു. എനിക്ക് തോന്നുന്നു കല്യാണത്തിന് മുമ്പ് ഒരു 24-25 പ്രോഗ്രാം ദാസ് തിരുവനന്തപുരത്ത് നടത്തിയിട്ടുണ്ട്. അതിലൊന്ന് ജയിലിലും മറ്റൊന്ന് ഒരു അമ്പലത്തിനടുത്തുമായിരുന്നു. പിന്നൊന്ന് ഒരു കല്യാണത്തിന് വന്നപ്പോഴും. ഇങ്ങനെ ചുരുക്കം ചിലതൊഴിച്ച് ബാക്കിയെല്ലാത്തിനും പോയിട്ടുണ്ട്.

എം.എ. ബേബി: പ്രഭ ചേച്ചി സദസ്സിലുണ്ടെങ്കില്‍ പാടുന്ന പാട്ടില്‍ ഒക്കെ ദാസേട്ടന്‍ ഒരു പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ടെന്ന് കേട്ടിട്ടുണ്ട്.

പ്രഭ: പരിചയപ്പെട്ടശേഷം നോക്കിയൊക്കെ പാടുമായിരുന്നു.

എം.എ. ബേബി: നേരത്തെ പറഞ്ഞ പാട്ടൊക്കെ മുഖത്ത് നോക്കി എപ്പോഴെങ്കിലും പാടിയിട്ടുണ്ടോ?
 പ്രഭ: പരിചയപ്പെട്ടതില്‍ പിന്നെ പാടുമ്പോഴൊക്കെ മുഖത്ത് നോക്കാറുണ്ട്.

യേശുദാസ്: എന്റെ പാട്ടുകള്‍ക്കൊക്കെ, അതിന്റെ അടിയൊഴുക്ക് നോക്കുമ്പോള്‍, എന്റെ ജീവിതവുമായി വളരെ ബന്ധമുണ്ട്. ചില തത്വപാട്ടുകളാണെങ്കിലും ഒക്കെ അപ്പോഴുള്ള മാനസിക തൃപ്തിക്ക് പാടിയതാണോയെന്ന് തോന്നിപ്പോകും. 'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു' എന്ന പാട്ടൊക്കെ പാടുമ്പോള്‍ തന്നെ നമുക്ക് അത് ഉള്‍ക്കൊള്ളാനുള്ള ഒരു ചിന്ത മനസ്സില്‍ നിറയും.

എം.എ. ബേബി: അതൊക്കെ ജീവിതത്തിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ വന്നതാണ്. നിങ്ങള്‍ തമ്മിലുള്ള ജീവിതം കെട്ടിപ്പടുത്തതില്‍ ആരാണ് മുന്‍കൈ എടുത്തത്?

പ്രഭ: അത് രണ്ടുപേരും കൂടെയാണ്.

എം.എ. ബേബി: എങ്കിലും ഈ ഒരു ആശയം ആരാണ് ആദ്യം മറ്റേയാളിനോട് പറഞ്ഞത്?
യേശുദാസ്: ആരും പറഞ്ഞതൊന്നുമില്ല. അതങ്ങനെ സംഭവിച്ചു. എനിക്ക് തോന്നി. കൊള്ളാം, തരക്കേടില്ല, നമുക്ക് പറ്റിയ ആളായിരിക്കും. പ്രത്യേകിച്ച് എനിക്ക് മുടിയോട് ഭയങ്കര ഇഷ്ടമാണ്. (''അപ്പോള്‍ എന്നെ കണ്ടിട്ടല്ല, മുടിയെ കണ്ടാണ്'', പ്രഭ ഇടയ്ക്ക് കയറി പറഞ്ഞു ചിരിച്ചു) അത് രണ്ടായിട്ട് പിന്നിയിട്ട് കാണുന്നത് വലിയ ഇഷ്ടമാണ്. അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. എന്റെ വീട്ടിലോ, അതോ മറ്റുള്ള ആരെയോ കണ്ടിട്ടോ എന്തോ, അറിയില്ല.

എം.എ. ബേബി: 'കാര്‍കൂന്തല്‍ പൂവിനെന്തിന് വാസനതൈലം' എന്ന പാട്ടിന് ഇതിനകത്ത് വല്ല സ്വാധീനവുമുണ്ടോ?

യേശുദാസ്: അങ്ങനെയൊന്നുമില്ല.
എം.എ. ബേബി: ആരാണ് നമുക്ക് തമ്മില്‍ വിവാഹം കഴിക്കാമെന്ന് ആദ്യം പറഞ്ഞത്?

യേശുദാസ്: അത് ഞാന്‍ തന്നെയാണ്. അങ്ങോട്ട് അപ്രോച്ച് ചെയ്തതാണ്. ഞാന്‍ തിരുവനന്തപുരം വഴി പോകുമ്പോള്‍ അവിടിറങ്ങി ഫോണ്‍ ചെയ്യുമായിരുന്നു. എങ്കിലും രണ്ട് കുടുംബങ്ങളും തമ്മില്‍ കൂടിയാണ് തീരുമാനം എടുത്തത്. അല്ലാതെ ഞങ്ങളുടെ ഇഷ്ടത്തിനങ്ങോട്ട് ഇറങ്ങിപ്പോവുക. അതൊന്നുമില്ല.

ഒരു മാനസിക ചിട്ട ഉണ്ടായിരുന്നു. അതെനിക്കുമുണ്ടായിരുന്നു, പ്രഭയ്ക്കുമുണ്ടായിരുന്നു. കാരണം അവരെ ദുഃഖിപ്പിക്കാന്‍ (വീട്ടുകാരെ) ഇഷ്ടമില്ലായിരുന്നു.

പ്രഭ: അവര്‍ ഞങ്ങളെ  അത്രയും സ്നേഹിച്ചിട്ടുണ്ട്. വീട്ടുകാരെ വിഷമിപ്പിച്ച് നമുക്കൊന്നും വേണ്ട. അവരുടെ സമ്മതത്തോടുകൂടി മതിയെന്നായിരുന്നു തീരുമാനം.

എം.എ. ബേബി: ദാസേട്ടനിങ്ങനെ പറഞ്ഞപ്പോഴേക്കും പ്രഭ ചേച്ചിക്കെന്താ തോന്നിയത്?

പ്രഭ: ആദ്യം എന്നോട് പറഞ്ഞില്ല.

എപ്പോഴും തിരുവനന്തപുരത്ത് പ്രോഗ്രാമെടുക്കും. അതുവഴിവരും. അമ്മച്ചി ഒരിക്കല്‍ ദാസിന്റെ മാനേജര്‍ പോളിനോട് ചോദിച്ചു, 'എന്താ എപ്പോഴും തിരുവനന്തപുരത്ത് പ്രോഗ്രാമെടുക്കുന്നത്?' അപ്പോള്‍ പോള്‍ സംഭവം പറഞ്ഞു.

എം.എ. ബേബി: തിരുവനന്തപുരത്തെ സംഗീത സംഘാടകര്‍ക്ക് അപ്പോള്‍ നല്ല കാലമായിരുന്നു. (എല്ലാവരും ചിരിക്കുന്നു)

പ്രഭ: അപ്പോള്‍ ഞാന്‍ സ്കൂള്‍ ഫൈനല്‍ കഴിഞ്ഞ് കോളേജിലേക്ക് കയറുന്നതേയുള്ളൂ. പിന്നീടാണ്  ഇതൊക്കെ നേരിട്ട് സംസാരിക്കുന്നത്. പിന്നെയും മൂന്നുവര്‍ഷം കഴിഞ്ഞിട്ടാണ് കല്യാണം. എല്ലാവരുടെയും അനുഗ്രഹത്തോടെയും സന്തോഷത്തോടെയുമാണ് വിവാഹം കഴിച്ചത്.

യേശുദാസ്: കുറേ ഡിസ്ട്രാക്ഷന്‍സൊക്കെ ഉണ്ടായിരുന്നു. ചില വിഷമങ്ങള്‍. (പ്രഭ അത് ശരി വയ്ക്കുന്നു).

എം.എ. ബേബി: ദാസേട്ടന്‍ സംഗീതരംഗത്തേക്ക് വന്നതു മുതല്‍ സംഗീതത്തിന്റെ തിലകക്കുറിയായിട്ടാണ്  നില്‍ക്കുന്നത്. ഇതോടൊപ്പം ശാസ്ത്രീയ സംഗീതം ജനപ്രിയമാക്കുന്നതിലും വലിയൊരു ആസ്വാദകവൃന്ദത്തെ ആകര്‍ഷിക്കാനും അവര്‍ക്കിത് പരിചയപ്പെടുത്തി കൊടുക്കാനും ദാസേട്ടന് കഴിഞ്ഞു. അത് ചെയ്തത് ശാസ്ത്രീയ സംഗീതത്തിന്റെ ശുദ്ധി സംരക്ഷിച്ചുകൊണ്ടാണ്. ഇതിനെ ജനകീയമാക്കുന്നതില്‍ ദാസേട്ടന്‍ നല്‍കിയതുപോലുള്ള സംഭാവന സംഗീതരംഗത്ത് വേറെയാരെങ്കിലും ചെയ്തതായി എനിക്കറിയില്ല. അതിന്റെ ഘടകങ്ങളായി എനിക്ക് തോന്നിയത്. ഒന്ന് ആലാപന ഗാംഭീര്യം. അതോടൊപ്പം ഭാവഗരിമയില്‍ ആസ്വദിക്കാന്‍ കഴിയുക, അതുപോലെ ശ്രവിക്കുമ്പോഴുള്ള മധുരിമ. ഇതെല്ലാം സമന്വയിച്ചുള്ള ഒരു ആലാപനശൈലി. ഈ ഉച്ചാരണ സ്ഫുടത, അതിലെ വ്യക്തത ഒക്കെ വളരെ പ്രധാനപ്പെട്ടയൊരു ഘടകമാണ്. ഇതില്‍ ഏതെല്ലാം തരത്തിലുള്ള പരിശീലനമാണ് ദാസേട്ടന് കിട്ടിയിട്ടുള്ളത്. അതിന് പിന്നിലെ ഘടകങ്ങള്‍ എന്താണ്?

യേശുദാസ്: ഒരു സംഗീതജ്ഞന്‍ എന്നുപറഞ്ഞാല്‍ തെന്നിന്ത്യയില്‍ ഒരു അയ്യരോ അയ്യങ്കാരോ ഒക്കെയാണെന്ന ധാരണയുണ്ട്. ഞാന്‍ ജാതി പറയുകയല്ല. അല്ലെങ്കില്‍ ഉയര്‍ന്ന നിലയിലുള്ള നമ്പൂതിരി. അങ്ങനെയുള്ളവര്‍ക്കാണിത് പറഞ്ഞിരുന്നതെന്നുള്ളയൊരു തോന്നലുണ്ടായിരുന്നു. അതിനെ എതിര്‍ത്ത് പറയുകയല്ല, പക്ഷേ, പറയേണ്ടത് പറയണമല്ലോ. എന്തുകൊണ്ട് ക്രിസ്ത്യന്‍ സമുദായത്തില്‍ ഇങ്ങനെ സംഗീതം കുറഞ്ഞുപോയി. സംഗീതത്തിന്റെ ഏറ്റവും വലിയ ആളുകളായ  മൊസാര്‍ട്ടുമൊക്കെ ക്രിസ്തീയ മതത്തില്‍പെട്ടവരാണ്. അതുകൊണ്ട് സംഗീതം ക്രൈസ്തവ സമുദായത്തില്‍ ഇല്ല എന്നൊന്നും  പറയാന്‍ പറ്റില്ല.

അന്നത്തെ മതപരമായിട്ടുള്ള വിലക്കുകള്‍ ഇതിനൊരു കാരണമാകാം. ഇതിനകത്ത് മുഴുവന്‍ കൃഷ്ണനെന്നും, രാമനെന്നുമാണ്. പണ്ട് ഇത് പറയുന്നതിനുള്ള വിലക്കുകളാണ് നമ്മളെ ഇത്തിരി പിറകോട്ടാക്കിയിരുന്നത്. എന്റെ അപ്പനുണ്ടായിരുന്ന ഉയര്‍ന്ന ഒരു ചിന്താഗതിയുണ്ട്. അന്ന് നാടകങ്ങളില്‍ അഭിനയിച്ചു. കൂടാതെ നിരവധി കീര്‍ത്തനങ്ങള്‍ പാടിയിട്ടാണ് അദ്ദേഹം മുന്നോട്ടുവന്നത്. ഇതൊന്നും പഠിച്ചിട്ടല്ല അദ്ദേഹം പാടിയിരുന്നത്. കേട്ടുകേള്‍വിയിലാണ്. അത് എവിടെനിന്ന് അദ്ദേഹത്തിന് കിട്ടി എന്നത് നമുക്കറിയില്ല. ഞാന്‍ പറഞ്ഞ് കേട്ടിട്ടുള്ളത് എന്റെ അപ്പന്റെ അപ്പനും ക്രിസ്തീയ ഗാനങ്ങളും കീര്‍ത്തനങ്ങളുമൊക്കെ പാടിയിരുന്നുവെന്നാണ്. കുടുംബപരമായിട്ട് സംഗീതം ഞങ്ങള്‍ക്കുണ്ടെന്നൊന്നും സ്ഥാപിക്കാന്‍ വേണ്ടിയല്ല ഇത് പറയുന്നത്.

അച്ഛന് വലിയ ഒരാഗ്രഹമായിരുന്നു തനിക്ക് പഠിക്കാനൊക്കാത്തത് മകന് സാധിക്കണമെന്ന്. അവിടെയാണ് ഞാന്‍ വിശ്വസിക്കുന്ന ഒരു ശക്തി പ്രവര്‍ത്തിച്ചത്. ഞാനെവിടെ ജനിക്കണമെന്ന് ആ ശക്തിയാണ് തീരുമാനിച്ചത്. എന്റെ വിശ്വാസം അതാണ്. അതാണെന്നെ ഏറ്റവും രക്ഷപെടുത്തിയത്. കാരണം ഒരുപാട് ഡിസ്ട്രാക്ഷന്‍സ് ഉണ്ടായിട്ടുണ്ട്, സംഗീതം പഠിക്കരുത് എന്ന് പറഞ്ഞിട്ട്. എന്റെ അമ്മപോലും കുറച്ചു എതിര്‍ത്തിരുന്നു. കാരണം എന്റെ രക്ഷയ്ക്കുവേണ്ടിയിട്ടാണ്. അന്നത്തെ സാഹചര്യത്തില്‍ ഒരു ക്രിസ്ത്യന്‍ പയ്യന് പോയി കച്ചേരി നടത്താനോ അമ്പലത്തില്‍ കയറാനോ സാധ്യമല്ലായിരുന്നു. അതുകൊണ്ട് വേറെയെന്തെങ്കിലും പഠിച്ച് രക്ഷപെടാന്‍ നോക്ക് എന്നായിരുന്നു എന്റെ അമ്മയുടെ ഉദ്ദേശ്യം. പക്ഷേ, അപ്പന്‍ അങ്ങനെയല്ല. നീ ശാസ്ത്രീയമായിട്ട് തന്നെ പഠിക്കണം. അങ്ങനെ എന്നെ ആദ്യം മുതല്‍ നിര്‍ബന്ധിച്ചു. അതുപോലെ അക്ഷരശുദ്ധിക്ക് വേണ്ടിയുള്ള പരിശീലനം. കൊച്ചിഭാഷ, അവിടത്തുകാരെ സംബന്ധിച്ച് വളരെ ഉയര്‍ന്ന നിലവാരമുള്ളതാണ്. പക്ഷേ, ശാസ്ത്രീയസംഗീതം വച്ചുനോക്കുമ്പോള്‍ ശുദ്ധത വളരെ പ്രധാനമാണ്. ഞാനീ പറയുന്നതിനെ തെറ്റായിട്ട് ധരിക്കരുത്.  ഇപ്പോഴും പണ്ടത്തെ കൂട്ടുകാരുടെ  അടുത്തുപോയി സംസാരിക്കുമ്പോള്‍ ഞാന്‍ ആ പഴയ കൊച്ചിഭാഷയിലേക്ക് മാറും. അപ്പോള്‍ ഈ ശുദ്ധതയൊക്കെ അങ്ങോട്ട് മാറ്റിയിട്ട് കൊച്ചിഭാഷയാവും.

അപ്പന്‍ 'ധ', 'ത', 'ഥ' എന്നൊക്കെ ഓരോവാക്കും ശ്രദ്ധിച്ച് ഉച്ചരിക്കാന്‍ പഠിപ്പിക്കുമായിരുന്നു. ഇപ്പോഴും ഞാനോര്‍ക്കുന്നു പഠിപ്പിക്കുന്നതിലെ 'ഠി' ഒക്കെ എടുത്തുപറയുന്നത്. കാരണം അദ്ദേഹം മദ്ധ്യതിരുവിതാംകൂറിലേക്ക് പോയപ്പോള്‍ നാടകത്തിലുള്ളവരൊക്കെ മിക്കവാറും തിരുവനന്തപുരം, മാവേലിക്കര ഭാഗക്കാരാണ്. ശുദ്ധമായ സംഭാഷണശൈലി (ഡയലോഗ് പ്രസന്റേഷന്‍) കേട്ടുകഴിഞ്ഞപ്പോള്‍  ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ആ ഉച്ചാരണ ശുദ്ധി അദ്ദേഹം നേടിയെടുത്തത്.
അപ്പന്‍ പാടിയിട്ടുള്ള ഒരുപാട്ട് എനിക്കിപ്പോള്‍ ഓര്‍മ്മ വരികയാണ്.

'മാഹേശാ...' ശാ എന്നുള്ളതിന്റെ അകാരം ഇങ്ങനെ നീട്ടിപ്പിടിച്ചു നില്‍ക്കുകയാണ്. വാസ്തവത്തിലത് അത്രയും വേണ്ട. 'മഹേശാ... മായമോ'  അത്രയ്ക്ക് ശുദ്ധമാക്കിക്കളഞ്ഞു. അതാണ് അന്നത്തെ രീതി. അതിന്റെ ചെറിയൊരു ഭാഗം ഞാന്‍ ഏറ്റെടുത്തപ്പോള്‍ എനിക്ക് ഒരുപാട് ഗുണങ്ങളുണ്ടായി. എന്റെ എല്ലാ ഗുണങ്ങള്‍ക്കും കാരണക്കാരന്‍ എന്റെ അപ്പച്ചനാണ്.

എം.എ.ബേബി: പ്രതിബന്ധങ്ങളും വെല്ലുവിളികളുമൊക്കെ റികടക്കുന്നതില്‍ ദാസേട്ടനില്‍ തീര്‍ച്ചയായും ഒരു നിശ്ചയദാര്‍ഡ്യം കണ്ടിട്ടുണ്ട്. 16- 17 വയസുള്ളപ്പോള്‍ പറ്റുള്ള കടയില്‍ ഭക്ഷണം കഴിക്കാന്‍ ചെന്നിരുന്നപ്പോള്‍ ഭക്ഷണം കൊടുക്കണ്ടായെന്ന് പറഞ്ഞതായി ഞാന്‍ വായിച്ചിട്ടുണ്ട്.

യേശുദാസ്: ചിലതൊക്കെ വേണ്ടാതെ എഴുതി വന്നതാണ്. തൃപ്പൂണിത്തുറയില്‍ ഒരു പോറ്റിയുണ്ട്. അദ്ദേഹം ഒരിക്കലും എന്നോട് അങ്ങനെ പറഞ്ഞിട്ടില്ല.  എന്തൊക്കെയായാലും ആ പോറ്റിസാറിനെ എനിക്ക് മറക്കാന്‍ പറ്റില്ല. കാശൊക്കെ പിന്നെ തന്നാമതീടോ എന്നൊക്കെ പറയും. പക്ഷേ എന്റെ മനസാക്ഷിക്ക് കാശ് കൊടുക്കാതെ പോകുന്നത് ശരിയല്ലല്ലോ എന്ന് കരുതിയിട്ടുണ്ട്. എന്റെ കൂട്ടുകാരന്‍ ചന്ദ്രോല്‍ഭവനുണ്ട്. ഒന്ന് പൊക്കിക്കഴിഞ്ഞിട്ടുണ്ടെങ്കില്‍ കോഴിമുട്ടയും അതുമിതുമൊക്കെ വാങ്ങിത്തരും. ഞാനും ഗോവിന്ദന്‍കുട്ടി എന്ന ഒരു ഫ്രണ്ടുമുണ്ട്. ചേട്ടാ, നമുക്ക് പോയി കഴിക്കേണ്ടേ എന്നൊക്കെ പറഞ്ഞ് കൂട്ടികൊണ്ട് പോകും. പൈസയൊക്കെ പുള്ളി കൊടുക്കും. അതുപോലെ തന്നെ മോഡല്‍ കഫെ എന്ന് പറഞ്ഞിട്ട് തിരുവന്തപുരത്ത് ഒരു ഹോട്ടലുണ്ടായിരുന്നു. അതിപ്പോ ഇല്ല. അതിലൊരു വലിയ ദുഖമെനിക്കുണ്ട്. അത് പറയാതിരിക്കാന്‍ വയ്യ. ആ മോഡല്‍ സ്കൂളിന്റെ അവിടെയൊക്കെ എന്തോ ചെയ്യാന്‍ വേണ്ടി ഇടിച്ച്, ആ ഹോട്ടല്‍ നശിപ്പിച്ച്, ആ കുടുംബം തന്നെ കഷ്ടത്തിലായി. അവര്‍ക്ക് കിട്ടേണ്ടതൊന്നും കിട്ടിയില്ല. ആ കുടുംബത്തിലുള്ളവര്‍ അതെന്നോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹവും ഒരിക്കലും പറഞ്ഞിട്ടില്ല കാശ് തന്നാലെ ഭക്ഷണം തരൂ എന്ന്. പൈസ കൊടുക്കാത്തതു കൊണ്ട് ഞാന്‍ പലപ്പോഴും സ്കൂളിന്റെ വശത്തെ ഒരു പൈപ്പുണ്ട്. അതില്‍ നിന്ന് വെള്ളം പിടിച്ച് കുടിച്ച് വിശപ്പടക്കിയിട്ടുണ്ട്. വെള്ളം കുടിച്ച് രണ്ട് ദിവസമൊക്കെ ജീവിക്കാമെന്ന് അന്ന് മനസിലായി. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ നമ്മുടെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്തതാണ്. ഫീസ് കൊടുക്കാനും താമസിക്കുന്നിടത്ത് വാടക കൊടുക്കാനും വയ്യ എന്ന് വന്നപ്പോഴാണ് ശെമ്മാങ്കുടി സ്വാമിയുടെ അവിടെ ചേക്കേറിയത്. ഇന്നിപ്പോ രാധാകൃഷ്ണന്റെയൊക്കെ വീടിന്റെ തൊട്ടെതിരെയുള്ള  ഒരു ഷെഡ്. അതിപ്പോ സര്‍ക്കാരിന്റെ കൈയിലായിപ്പോയി. അല്ലെങ്കില്‍ ഞാന്‍ എങ്ങനെയെങ്കിലും വാങ്ങിയേനെ.

എം.എ. ബേബി:  ശാസ്ത്രീയ സംഗീതരംഗത്ത് ദാസേട്ടന് മുന്നോട്ട് പോകുന്നതില്‍ ചെമ്പൈ സ്വാമികളുടെ വാത്സല്യവും പ്രോത്സാഹനവും ഒരു പ്രധാന ഘടകമായിട്ടുണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്.

യേശുദാസ്: ഇതിന്റെ യൊക്കെയാണ് അളവ് നമ്മുടെ കൈയിലില്ലായെന്ന് അറിയേണ്ടത്. 1965ല്‍ എന്റെ അപ്പന്‍ പോയി. അത് കഴിഞ്ഞ ഉടനെയാണ് ചെമ്പൈ സ്വാമിയുടെ പ്രവേശനം. എന്നെ പ്രോത്സാഹിപ്പിച്ചതും ക്ളാസിക്കല്‍ രണ്ടാമത് എടുത്ത് വരണമെന്ന്  പറഞ്ഞതും ഒക്കെ അദ്ദേഹമാണ്. അതുകഴിഞ്ഞ് പല്ലവി നരസിംഹാചാര്യയുടെ വരവ്. ഇങ്ങനെ എനിക്ക് വന്നിട്ടുള്ള ഗുരുക്കന്മാര്‍, പ്രത്യേകിച്ച് കുമാരസ്വാമി സാര്‍, പത്മമാഡം. എന്റെ ജീവിതത്തില്‍ സംസ്കൃതം എന്താണെന്നുപോലും  അറിയാത്ത സമയത്ത് രാവും പകലുമില്ലാതെ ചോറും തന്ന് പഠിപ്പിച്ച ഒരമ്മയുണ്ട്. അതാണ് പത്മ മാഡം. ഇന്നിപ്പോ തീരെ വയ്യ. എങ്കിലും ശബ്ദം കേട്ടാല്‍ ഒരു തെറി വിളിച്ചുകൊണ്ട് 'എന്തിനാവന്നതെന്ന് ചോദിക്കും'. അത് സ്നേഹത്തിന്റെ അങ്ങേയറ്റം കൊണ്ടാണ്. എല്ലാവരേയും അങ്ങനെയാണ് വിളിക്കുന്നത്.

എം.എ. ബേബി: ഉദയായില്‍ പാടാന്‍ വേണ്ടി ആദ്യം വരുമ്പോള്‍ അന്ന് എ.ആര്‍. രാജയൊക്കെ വളരെ മേധാവിത്വം പുലര്‍ത്തി നില്‍ക്കുന്ന സമയമാണ്. ശാരംഗപാണിയും ദേവരാജന്‍ മാഷും ഉദയ ബാനറിനെക്കൊണ്ട് ദാസേട്ടനെ അംഗീകരിപ്പിക്കുന്നതില്‍ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. 'പഞ്ചാര പാലുമിട്ടായി' അതാണ് ആദ്യം പാടിയതെന്ന് തോന്നുന്നു. അതിന് ശേഷം ദാസേട്ടന്റെ ശബ്ദത്തിന്റെ സൌകുമാര്യമൊക്കെ തിരിച്ചറിഞ്ഞിട്ടാണ് കൂടുതല്‍ അവസരം വരുന്നത്. ദേവരാജന്‍ മാഷും വയലാറും ദാസേട്ടനും കൂടി ചേരുന്ന ഒരു ടീം നമ്മുടെ സംഗീതത്തിന്റെ വസന്തകാലമായി അങ്ങനെ ആവിര്‍ഭവിക്കുകയായിരുന്നു.

യേശുദാസ്: അതിനിടയ്ക്ക് ഒരനുഭവം ഉണ്ടായിട്ടുണ്ട്. എം.ബി.എസിനെ ഓര്‍ക്കാതിരിക്കാന്‍ വയ്യ. അദ്ദേഹമാണ് കാല്‍പ്പാടുകളില്‍ ആദ്യം പാടിപ്പിച്ചത്. അവിടെയും ഒരു സംഭവം ഉണ്ടായെന്ന് ആന്റണി പിന്നീട് പറഞ്ഞു. കെ.എസ്. ആന്റണിയായിരുന്നു സംവിധായകന്‍. നമ്പിയത്തായിരുന്നു നിര്‍മ്മാതാവ്. ഇന്നുമുണ്ട് അദ്ദേഹം. എല്ലാം വിട്ടിട്ട് ഒതുങ്ങിയിരിക്കുകയാണ്. ആ സമയത്ത് ടൈഫോയ്ഡ് വന്ന് സുഖമില്ലാതെയായി. അതുകൊണ്ട് അവര്‍ക്ക് തോന്നിക്കാണും പാടിയാല്‍ ശരിയാവില്ലെന്ന്. ഞാന്‍ പടേണ്ടിയിരുന്നത്് ഒരു ഡ്യൂയറ്റാണ്. 'കാണുമ്പോള്‍ ഞാനൊരു കാരിരുമ്പ് കൈയ് പിടിച്ചാല് പൂങ്കരിമ്പ്'. ആ പൂങ്കരിമ്പിന്റെയൊക്കെ എക്സ്പ്രഷന്‍ എങ്ങനെയാണെന്ന്് ഇന്നുമെനിക്ക് ഓര്‍മ്മയുണ്ട്. ഇതൊക്കെ കുറേ തവണ പ്രാക്ടീസ് ചെയ്തു.  ആദ്യത്തെ പാട്ടല്ലേ. പക്ഷേ അത് പാടിച്ചില്ല. അതിനിടെ എനിക്കീ ടൈഫോയിഡിന്റെ അറ്റാക്ക് വന്നു. അതുകൊണ്ട് എന്റെ ജീവിതത്തെ മുറുകെപ്പിടിച്ചു കൊണ്ടിരിക്കുന്ന പ്രസിദ്ധമായ ആ നാല് വരികള്‍ പാടാനും എനിക്ക് കഴിഞ്ഞു.

എം.എ. ബേബി: ഇതുവേണം ദാസേട്ടന്‍ പാടാനെന്ന് ചരിത്രത്തിന്റെ നിയോഗമായിരിക്കണം. ഇതിനെയാണ് കാവ്യനീതിയെന്ന് പറയുന്നത്.

യേശുദാസ്: ബേബി അങ്ങനെ പറയുമായിരിക്കും. ഞാന്‍ പറയുന്നത് എന്റെ പിന്നിലൊരു ശക്തിയുണ്ടെന്നാണ്. എന്റെ വിശ്വാസം അതാണ്. 'ജാതിഭേതം മതദ്വേഷം..' ആ പാട്ട് ഓരോ തവണ പാടുമ്പോഴും ഉള്‍ക്കൊള്ളുമ്പോഴും കൂടുതല്‍ അതിലേക്ക് ആഴ്ന്നിറങ്ങുന്നു.

എം.എ. ബേബി: ദസേട്ടന്‍ ഏറ്റവും കൂടുതല്‍ പാടി ഞാന്‍ കേട്ടിട്ടുള്ളത് ഈ പാട്ടാണ്?

അതാണ് എനിക്കൊരു ഭയമെന്ന് പറഞ്ഞത്. ഈ പാട്ട് നല്‍കുന്ന ആ സന്ദേശത്തില്‍ നിന്ന്  ആളുകള്‍ കൂടുതല്‍ അകലുന്നതായി എനിക്ക് തോന്നുന്നു. ഞാനിത് പാടുമ്പോള്‍, ഞങ്ങള്‍ ഇതില്‍ നിന്ന് കൂടുതല്‍ അകന്ന്, ഇനിയും ദാസേട്ടനക്കൊണ്ടിത് പാടിക്കണമെന്ന് ചിലര്‍ വിചാരിക്കുന്നു.

എം.എ. ബേബി: ഇത് ആവര്‍ത്തിച്ചിട്ടുള്ളത് സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണഗുരു ഒക്കെയാണ്. ശ്രീനാരായണ ഗുരു മഹത്തായ ആശയവുമായി എങ്ങനെ മലായാളിയുടെ നിത്യപ്രചോദനമായി മാറിയിട്ടുണ്ടോ അതുപോലെ സംഗീതത്തിലൂടെയും കര്‍മ്മങ്ങളിലൂടെയും ദാസേട്ടന്‍ ഈ മതസൌഹാര്‍ദ്ദത്തിന്റെ സന്ദേശം പ്രസരിപ്പിച്ചിട്ടുണ്ട്.

യേശുദാസ്: ഞാനത് ഉള്‍ക്കൊണ്ടു ബേബി. അതിന്റെ കാര്യം ഞാന്‍ പറയാം. എല്ലാം അറിഞ്ഞുകൊണ്ട് ശ്രീനാരായണ ഗുരുദേവന്‍ ഒരു കാപ്സ്യൂള്‍ രൂപത്തില്‍ ജനങ്ങള്‍ക്ക് കൊടുത്തതാണ് 'ജാതിഭേതം മതദ്വേഷം' എന്ന വരികള്‍. ഇതിങ്ങനെ വായില്‍ വരെ വച്ച് കൊടുത്തിട്ടുണ്ട്. വിഴുങ്ങാന്‍ ബോധമില്ലെന്നു പറഞ്ഞാല്‍ എന്തു ചെയ്യാനൊക്കും. അതിന്റെയൊരു സുഖം മനസിലാക്കി കഴിഞ്ഞാല്‍ വേറൊന്നും വേണ്ട.  കാര്യങ്ങള്‍ തുറന്ന് പറയാതിരിക്കാന്‍ വയ്യ. അതു കൊണ്ടാണിത് പറയുന്നത്. പത്ത് പ്രമാണങ്ങളില്‍ ഒന്നാമത്തെ പ്രമാണം ഞാനല്ലാതെ മറ്റൊരു തമ്പുരാന്‍ നിനക്ക് ഉണ്ടാവരുതെന്നാണ്. അത് ആരെങ്കിലും ആയിക്കോട്ടെ. ദൈവമോ, ശക്തിയോ... എന്തെങ്കിലുമായിക്കേട്ടെ. എന്തുകൊണ്ടാണ് ഹിന്ദുമതത്തില്‍ ഒരുപാട് ദൈവങ്ങളെക്കുറിച്ച് പറയുന്നത്? ആദ്യത്തെ ഉപനിഷത്തില്‍ (ഈശോവാസ്യ ഉപനിഷത്ത്) പന്ത്രണ്ടാമത്തെ ശ്ളോകം എടുത്തു നോക്കിയാല്‍ അതിനകത്ത് പറയുന്നുണ്ട്, നശ്വരങ്ങളായ ദേവതകളെ, മാതൃപിതൃക്കളെ, മാനവജാതിയെ നീ വണങ്ങരുത്, എന്നെയല്ലാതെയെന്ന്. അപ്പോള്‍ ഒരു ശക്തിയെ മാത്രമേ എല്ലാവരും ഉപാസിക്കാവൂ എന്ന് എവിടെയോ ഒരിടത്ത് തുടങ്ങിയിട്ടുണ്ട്. പിന്നെ മനുഷ്യന്റെ ആവശ്യത്തിന് വേണ്ടി വെട്ടിത്തിരിച്ച് ഉണ്ടാക്കിയതാണ് മറ്റെല്ലാം. അല്ലെങ്കില്‍ എതിര്‍ക്കട്ടെ.

എം.എ. ബേബി: കേശവദേവ് ഒരിക്കല്‍ ഇതെല്ലാം കത്തിച്ചുകളയണമെന്ന് പറഞ്ഞു.
യേശുദാസ്: ഇപ്പോള്‍ ഒരാള്‍ ജനിച്ചാല്‍, അയാള്‍ക്ക് എന്തെങ്കിലും കഴിവുണ്ടെങ്കില്‍ ദൈവമാവും. അതല്ല പറഞ്ഞിരിക്കുന്നത്. ഉപനിഷത്തില്‍ ദേവതകളെന്നാണ് പറഞ്ഞിരിക്കുന്നത്. ഈശ്വരനെന്നല്ല. അതൊക്കെ ഏതെങ്കിലും ദുഷ്ടശക്തികളൊക്കെ ആയിരിക്കും. പല ശക്തികളെല്ലാം കൂടി ഒന്നായിരുന്നു. അത് എന്തിനവര്‍ വെട്ടിത്തിരിച്ചു. ഞാന്‍ പറയുന്നത് ഈ ദൈവം എന്ന് പറയുന്ന ഒരു ശക്തി ഇവിടെ ജനിച്ചിട്ടുണ്ടോ? ക്രിസ്ത്യാനിയാണെങ്കില്‍ ഉടനെ യേശു എന്ന് പറയും. ഹിന്ദുക്കളാണെങ്കില്‍ കൃഷ്ണന്‍ എന്ന് പറയും. എപ്പോഴും ജനിച്ച ഒരാളെയേ ദൈവമായിട്ട് പറയൂ. ഈ പ്രപഞ്ചത്തിലുള്ള സര്‍വതും ദേവാംശങ്ങളാണെന്ന് കരുതണം. തീര്‍ച്ചയായും ഞാനും ഒരുപാട് സ്ഥലത്തൊക്കെ അന്വേഷിച്ചതാണ്. എന്റെ അപ്പന്‍ എന്നോട് നീ ഒന്നിലും ബന്ധപ്പെടരുതെന്ന് പറഞ്ഞതിന്റെ അര്‍ത്ഥം തന്നെ ഇപ്പോഴാണെനിക്ക് മനസ്സിലായി തുടങ്ങിയത്. കാരണം സര്‍വം ബ്രഹ്മാസ്മി എന്നത് വേറൊരു തരത്തില്‍ അദ്ദേഹമെനിക്ക് മനസ്സിലാക്കി തന്നതാണ്.

Friday, November 11, 2011

കൃഷ്ണനും രാധയും എന്ന "സൂപ്പര്‍ ഹിറ്റ്‌" സിനിമ



കൃഷ്ണനും  രാധയും എന്ന സൂപ്പര്‍ ഹിറ്റ്‌ സിനിമയിലെ ഒരു ഗാനം.  ഇത് കണ്ടിട്ട്  ഈ  കമ്പ്യൂട്ടര്‍ അടിച്ചു പൊട്ടിക്കല്ലേ ?



Wednesday, November 9, 2011

സന്തോഷ് പണ്ഡിറ്റ്: മലയാള സിനിമയിലെ "ഇതിഹാസം"








നമ്മുടെ മുഖ്യധാര സിനിമക്കാരും സന്തോഷ് പണ്ഡിറ്റും തമ്മിലുള്ള സാമ്യമെന്താണ്. സത്യസന്ധമായി വിലയിരുത്തിയാല്‍ ഒരുപാട് സമാനതകള്‍ ഇവര്‍ക്കിടയില്‍ ഉണ്െടന്നു തന്നെ പറയണം.

മുഖ്യധാര സിനിമക്കാരും പടം പിടിക്കുന്നു. സന്തോഷ് പണ്ഡിറ്റും ഒരു പടം പിടിച്ചു.

നമ്മുടെ മുഖ്യധാര സിനിമക്കാരുടെ പടങ്ങള്‍ ബഹുഭൂരിപക്ഷവും കാശിന് കൊള്ളില്ല. അതുപോലെ തന്നെ സന്തോഷ് പണ്ഡിറ്റിന്റെ പടവും കാശിന് കൊള്ളില്ല.

നമ്മുടെ മുഖ്യധാര സിനിമകള്‍ മിക്കവക്കും യാതൊരു നിലവാരവുമില്ല. സന്തോഷ് പണ്ഡിറ്റിന്റെ സിനിമക്കും നിലവാരമില്ല.

സിനിമ റിലീസ് ചെയ്തുകഴിഞ്ഞാല്‍ നമ്മുടെ മുഖ്യധാര സിനിമക്കാര്‍ ചാനലുകളില്‍ വന്നിരുന്ന് മണ്ടത്തരങ്ങള്‍ വിളമ്പുന്നു. സന്തോഷ് പണ്ഡിറ്റും അതു തന്നെ ചെയ്യുന്നു.

ഇനി ഇവര്‍ തമ്മിലുള്ള വ്യത്യാസമെന്താണ്. നമ്മുടെ മുഖ്യധാര സിനിമക്കാരില്‍ പലരും അന്യഭാഷയില്‍ നിന്നും കോപ്പിയടിച്ച് സിനിമ ചെയ്യുന്നു. പക്ഷെ സന്തോഷ് പണ്ഡിറ്റ് കോപ്പിയടിക്കാതെ സിനിമക്ക് തിരക്കഥയും സംവിധാനവും ഒരുക്കി.

നമ്മുടെ മുഖ്യധാര സിനിമക്കാരുടെ സിനിമകളില്‍ മമ്മൂട്ടിയും മോഹന്‍ലാലും തുടങ്ങി പൃഥ്വിരാജ് അടക്കം നിരന്നു നിന്നാലും സിനിമ വിജയിക്കുമെന്ന് ഒരു ഗ്യാരണ്ടിയുമില്ല. എന്നാല്‍ സന്തോഷ് പണ്ഡിറ്റോ, അയാള്‍ തന്റെ സിനിമ റിലീസിനു മുമ്പേ സാമ്പത്തിക ലാഭമാക്കിയെടുത്തു.

കേരളത്തില്‍ സന്തോഷ് പണ്ഡിറ്റ് ഒരു സംഭവമാകാന്‍ ഇത്രയുമൊക്കെ പോരെ. ചാനലുകളായ ചാനലുകളെല്ലാം സന്തോഷ് പണ്ഡിറ്റിന്റെ അഭിമുഖങ്ങള്‍ കൊടുക്കുന്നു. മമ്മൂട്ടിയും, മോഹന്‍ലാലും, പൃഥ്വിരാജും, ജയസൂര്യയും, സത്യന്‍ അന്തിക്കാടും, രഞ്ജിത്തും, ഷാജി കൈലാസും, ബി.ഉണ്ണികൃഷ്ണനും, സജി സുരേന്ദ്രനുമൊക്കെ ഇരുന്ന അതേ ചാനല്‍ കസേരകളില്‍ ഇപ്പോള്‍ സന്തോഷ് പണ്ഡിറ്റ് ഇരിക്കുന്നു. ന്യൂസ് നൈറ്റുകളില്‍ സന്തോഷ് പണ്ഡിറ്റ് ചര്‍ച്ചയാകുന്നു. തന്റെ മുന്‍ഗാമികള്‍ ചെയ്തതുപോലെ സന്തോഷ് പണ്ഡിറ്റും സിനിമയെക്കുറിച്ച് ആധികാരികമായി സംസാരിക്കുന്നു. മലയാളി യുവത്വം ഇന്റര്‍നെറ്റില്‍ പൃഥ്വിരാജിനെ കളിയാക്കുന്നതു പോലെ തന്നെ സന്തോഷ് പണ്ഡിറ്റിനെയും കളിയാക്കുന്നു. ഓരോ കളിയാക്കലും സന്തോഷ് പണ്ഡിറ്റിനെ പ്രസിദ്ധ(?)നാക്കി എന്നതാണ് മറ്റൊരു സത്യം.

ചുരുക്കത്തില്‍ നമ്മുടെ നമ്മുടെ മലയാള സിനിമക്കാര്‍ സന്തോഷ് പണ്ഡിറ്റ് എന്ന പ്രസിദ്ധനു(?) മുമ്പില്‍ നാണിച്ചു തല താഴ്ത്തുന്നു. ഇവന്‍ ഇങ്ങനെ കേറിയങ്ങ് വിലസുമെന്ന് നേരത്തെ ഒരു സൂചന കിട്ടിയിരുന്നെങ്കില്‍ 'ഈ മലയാള സിനിമയിലേക്ക് നീ കയറിപ്പോകരുതെന്ന്' അമ്മയും, ഫെഫ്കയും, പ്രൊഡ്യൂസര്‍ അസോസിയേഷനും ചേര്‍ന്ന് സന്തോഷ് പണ്ഡിറ്റിന് സംയുക്ത ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയേനെ. എന്നാല്‍ അതിനു സാധിക്കാതെ ബി.ഉണ്ണികൃഷ്ണന്‍, സുരേഷ്കുമാര്‍, ഇന്നസെന്റ് എന്നീ പ്രസിഡന്റുമാര്‍ ഇളഭ്യരായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

ഒരു മലയാള സിനിമ തുടങ്ങുന്നതിന് മുമ്പ് മലയാളത്തിലെ ചലച്ചിത്ര സംഘടന തലവന്‍മാര്‍ എല്ലാം പങ്കെടുക്കുന്ന പൂജ എന്നൊരു ചടങ്ങും ശേഷം സര്‍വ്വാണി സദ്യയുമുണ്ട്. സന്തോഷ് പണ്ഡിറ്റാകട്ടെ പൂജയും നടത്തിയില്ല, ആര്‍ക്കും സര്‍വ്വാണി സദ്യയും കൊടുത്തില്ല. സര്‍വ്വാണിസദ്യ തന്നില്ലെങ്കില്‍ സിനിമ ചെയ്യിക്കില്ല, സിനിമയില്‍ അഭിനയിപ്പിക്കില്ല തുടങ്ങിയ ഭീഷണികള്‍ സന്തോഷ് പണ്ഡിറ്റ് മൈന്‍ഡ് ചെയ്തതേയില്ല. ഒരു സര്‍വ്വാണി സദ്യയൂണ് മിസായിപോയതില്‍ മലയാളത്തിലെ ബാക്കി സിനിമക്കാര്‍ സന്തോഷ് പണ്ഡിറ്റിനോട് പൊറുക്കട്ടെ.

മലയാളത്തില്‍ ഒരു സിനിമ ചെയ്യാന്‍, അത് പ്രേക്ഷകരെ കാണിക്കാന്‍ അമ്മയിലും, ഫെഫ്കയിലും, പ്രൊഡ്യൂസര്‍ അസോസിയേഷനിലും ഒന്നും ഒരുവിധ മെമ്പര്‍ഷിപ്പുകളും വേണ്ട എന്ന് ഇതിനോടകം നാട്ടുകാര്‍ക്ക് മനസിലാക്കിക്കൊടുത്തു എന്നതാണ് സന്തോഷ് പണ്ഡിറ്റ് ചെയ്ത പുണ്യപ്രവൃത്തി.

ഇന്ത്യകണ്ട ഏറ്റവും മോശം മലയാള സിനിമകളും തീയേറ്ററിലെത്തിയപ്പോള്‍ കാണാന്‍ പത്തുപേരുണ്ടായതെങ്ങനെയും ഇ നിഷ്യല്‍ കളക്ഷന്‍ കിട്ടിയതെങ്ങനെ എന്നും മനസിലായത് സന്തോഷ് പണ്ഡിറ്റിന്റെ സിനിമ എത്തിയപ്പോഴാണ്. കേരളത്തില്‍ എന്ത് കോപ്രായവും സിനിമയാണെന്ന് പറഞ്ഞ് ഇറക്കിയാല്‍ കാണാന്‍ കുറച്ചാളുകൂടും എന്നൊരു പ്രതിഭാസം തന്നെയുണ്ട് എന്ന് ഇപ്പോഴാണ് മനസിലായത്. തമിഴ്നാട്ടിലെപ്പോലെ ജയ് വിളിക്കാനല്ല മറിച്ച് കൂവി രസിക്കാനാണ് ആളുകള്‍ കൂടുന്നതെന്ന് മാത്രം.

പിന്നെ സന്തോഷ് പണ്ഡിറ്റിന്റെ സിനിമ എങ്ങനെയുണ്െടന്ന ചോദ്യമാണ് അടുത്തത്. സിനിമ എന്നൊന്നും അതിനെ വിളിക്കാന്‍ പറ്റില്ല എന്നതാണ് സത്യം. പക്ഷെ അങ്ങനെ നോക്കി കഴിഞ്ഞാല്‍ മലയാള സിനിമയില്‍ ഒരു വര്‍ഷം സിനിമയുടെ ഗണത്തില്‍ പെടുത്താവുന്നതായി പത്തില്‍ താഴെ പടങ്ങളേ കാണു. താന്തോന്നിയും, ത്രില്ലറും, ഡോക്ടര്‍ ലൌവും, സാന്‍വിച്ചും, ചൈനാ ടൌണും, മായാബസാറും തേജാഭായിയും പാച്ചുവും കോവാലനും, ഫോര്‍ ഫ്രെണ്ട്സുമൊക്കെ യാതൊരു നാണവും മാനവുമില്ലാതെ സിനിമയെന്ന പേരില്‍ റിലീസ് ചെയ്തു പോരുന്ന മലയാള സിനിമയില്‍ സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും ഒരു സിനിമ തന്നെയെന്ന് അംഗീകരിച്ചേ പറ്റു.

ഇനി ഏറെ കൌതുകം തോന്നുന്ന ഒരു കൂട്ടം പറയാം. പൃഥ്വിരാജ് നായകനായി അമല്‍നീരദ് എന്ന സിനിമയുടെ റിലീസ് ദിവസം. മികച്ച ഇനിഷ്യന്‍ കളക്ഷനാണ് അന്‍വര്‍ എന്ന സിനിമ നേടിയത്. അപ്പോഴുണ്ട് സംവിധായകന്‍ അമല്‍ നീരദിന്റെയും പൃഥ്വിരാജിന്റെയും പ്രസ്താവന വരുന്നു. ഞങ്ങളുടെ അന്‍വര്‍ മത്സരിക്കുന്നത് രജനികാന്തിന്റെ റോബോട്ടിനോടാണ് എന്ന്. മൂന്ന് ദിവസത്തെ ഇന്‍ഷ്യല്‍ കളക്ഷന്‍ കണ്ടപ്പോള്‍ ശരിക്കും ഒരു മത്സരം നടന്നതു തന്നെ എന്ന് നാട്ടുകാരും കരുതി. പക്ഷെ നാലാമത്തെ ദിവസം അന്‍വര്‍ പെട്ടിയിലായി. കോടികളുടെ നഷ്ടമുണ്ടാക്കുന്നതില്‍ അന്‍വര്‍ ചരിത്രമായി. ചിത്രത്തിന്റെ നിര്‍മ്മാതാവ് തന്നെ സംവിധായകനെ ചീത്ത വിളിച്ചു നാടുമുഴുവന്‍ നടന്നു.

ഇനി തൃശ്ശൂര്‍ ജില്ലയില്‍ സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും റിലീസ് ചെയ്ത തീയേറ്ററിന്റെ ഉടമയുടെ വാക്കുകള്‍ ശ്രദ്ധിക്കാം. പ്രസ്തുത തീയേറ്ററില്‍ ഇന്നോളം ലഭിച്ച ഏറ്റവും വലിയ ഇനിഷ്യല്‍ കളക്ഷന്‍ റിക്കോര്‍ഡ് രജനികാന്തിന്റെ റോബോട്ടിനാണ്. പക്ഷെ സന്തോഷ് പണ്ഡിറ്റിന്റെ സിനിമ മൂന്ന് ദിവസം കൊണ്ട് റോബോട്ടിന്റെ കളക്ഷന്‍ മറികടന്നു. ഇനിയിപ്പോള്‍ പ്രേക്ഷകര്‍ ആലോചിക്കട്ടെ, ആരാണ് ശരിക്കും കേമന്‍ എന്ന്. ശരാശരി കണക്കെടുത്താല്‍ മലയാളത്തിലെ സൂപ്പര്‍താര ചിത്രങ്ങളുടെ ഇനിഷ്യല്‍ കളക്ഷന്‍ സന്തോഷ് പണ്ഡിറ്റ് നേടിയിരിക്കുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ചിത്രം കൃഷ്ണനും രാധയും റിലീസ് ചെയ്ത മൂന്ന് സെന്ററുകളിലും വന്‍ ജനക്കൂട്ടത്തെ (കൂവിവിളിക്കാനാണെങ്കിലും) സൃഷ്ടിക്കുമ്പോള്‍ ഒരു സിനിമ സാമ്പത്തികമായി വിജയം നേടുകയാണിവിടെ.

യൂട്യൂബില്‍ ഏറ്റവും മോശം ആല്‍ബം എന്ന വിധിയെഴുത്ത് നേടിയ സില്‍സിലക്ക് ശേഷം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. ആരോ കൌതുകത്തിന് ചെയ്ത ആല്‍ബമായിരിക്കുമെന്നാണ് ആദ്യം കരുതപ്പെട്ടത്. എന്നാല്‍ ഒന്നിന് പിറകെ ഒന്നായി സന്തോഷ് പണ്ഡിറ്റ് എന്ന പേരില്‍ ഗാനങ്ങള്‍ എത്തിയപ്പോള്‍ സന്തോഷ് പണ്ഡിറ്റും ഹിറ്റായി തുടങ്ങി. ഏറ്റവും മോശം ഗാനങ്ങളുടെ പേരിലാണ് പ്രശസ്തി നേടിയത് എന്ന് മാത്രം. സില്‍സിലക്ക് കിട്ടിയതിന്റെ പത്തിരട്ടി സന്തോഷ് പണ്ഡിറ്റിന് കിട്ടി. എന്നാല്‍ ഇന്റര്‍നെറ്റ് മാര്‍ക്കറ്റിംഗ് മുഖേനെ തന്റെ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പു തന്നെ നല്ല സാമ്പത്തിക ലാഭം സന്തോഷ് പണ്ഡിറ്റ് നേടി. ഭാഗ്യത്തിന് സംഭവിച്ചു പോയതാണെങ്കിലും സന്തോഷ് പണ്ഡിറ്റ് സാമ്പത്തിക നേട്ടമുണ്ടാക്കി എന്നതാണ് സത്യം. ഈ സാമ്പത്തിക നേട്ടം കാണുമ്പോള്‍ മലയാളത്തിലെ സിനിമാ നിര്‍മ്മാതാക്കള്‍ കൊതിക്കുന്നുണ്ടാകുമെന്ന് തീര്‍ച്ച.

യുട്യൂബിലും ഫേസ്ബുക്കിലും കൂടിയും അല്ലാതെ നേരിട്ടും സന്തോഷ് പണ്ഡിറ്റ് ന്യായമായ ചീത്തവിളികേട്ടു എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. എന്നാല്‍ അപഹസിക്കപ്പെടുമ്പോഴും നിശബ്ദനായി ഇരിക്കുകയായിരുന്നു സന്തോഷ് പണ്ഡിറ്റ്. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് തന്റെ സിനിമ ദിപാവലിക്ക് മുമ്പ് റിലീസിനെത്തുമെന്ന് സന്തോഷ് ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞപ്പോള്‍ ആരും കാര്യമായിട്ടെടുത്തില്ല. എന്നാല്‍ സന്തോഷ് പറഞ്ഞത് സത്യമായിരിക്കുന്നു.

മൂന്ന് തീയേറ്ററുകളാണ് സന്തോഷ് പണ്ഡിറ്റിന്റെ സിനിമ റിലീസിനെടുത്തത്. മൂന്ന് തീയേറ്ററുകള്‍ ഈ സിനിമക്ക് എങ്ങനെകിട്ടിയെന്ന് ഏവരും അത്ഭുതപ്പെട്ട് നോക്കിയപ്പോഴാണ് കേരളത്തിലെ ചലച്ചിത്രലോകത്തെ ഞെട്ടിക്കുന്ന മറ്റൊരു അത്ഭുതം സംഭവിച്ചത്. ചിത്രം വന്‍ ഇനിഷ്യന്‍ കളക്ഷനാണ് മൂന്ന് തീയേറ്ററിലും സൃഷ്ടിച്ചത്.

മൂന്ന് തീയേറ്ററുകളിലും എല്ലാ ഷോകളും നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. തീയേറ്ററിനുള്ളില്‍ കൂവലുകളും ബഹളങ്ങളും മാത്രമേയുള്ളുവെങ്കിലും ചിത്രം പ്രദര്‍ശനത്തിനെടുത്ത മൂന്ന് തീയേറ്ററുകാരും ഹാപ്പിയാണ്. തൃശ്ശൂരില്‍ സന്തോഷിന്റെ സിനിമ വിതരണത്തിനെടുത്ത തീയേറ്ററുകാര്‍ പറഞ്ഞത് രജനികാന്തിന്റെ റോബോട്ട് നേടിയ ഇനിഷ്യല്‍ കളക്ഷന്‍ സന്തോഷ് പണ്ഡിറ്റിന്റെ സിനിമ മറികടന്നു വെന്നാണ്. സംഗതി സത്യവുമാണ്. മറ്റൊന്ന് ശരാശരി കണക്കെടുത്താല്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമക്ക് ലഭിക്കുന്ന ഇനിഷ്യല്‍ കളക്ഷന്‍ സന്തോഷിനും ലഭിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയം.

എറണാകുളത്തെ തീയേറ്ററിലാകട്ടെ ജനത്തിരക്ക് നിയന്ത്രിക്കാന്‍ എല്ലാ ഷോയ്ക്കും പോലീസ് എത്തേണ്ടിയും വന്നു. ചിത്രം റിലീസ് ചെയ്തിട്ട് മൂന്ന് നാല് ദിവസങ്ങള്‍ പിന്നിടുമ്പോഴും തിരക്കിന് യാതൊരു കുറവുമില്ല. ആര്‍ത്തുവിളിക്കുന്ന കൂവിവിളികളും സന്തോഷ് പണ്ഡിറ്റിനെതിരെയുള്ള ആക്രോശങ്ങളുമാണ് റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും എങ്കിലും സിനിമ കാണാന്‍ ആളെത്തിയിരിക്കുന്നു എന്നത് സന്തോഷ് പണ്ഡിറ്റിന്റെ പോക്കറ്റില്‍ കാശുവിഴ്ത്തിയിരിക്കുന്നു. ചിത്രത്തിന്റെ വിതരണവും സന്തോഷ് നേരിട്ടാണ് എന്നതുകൊണ്ട് നല്ല സാമ്പത്തിക നേട്ടം തന്നെയാണ് സന്തോഷിന്.

ഇവിടെ മനസിലാക്കേണ്ട മറ്റൊരു വസ്തുത നമ്മുടെ മുഖ്യധാര സിനിമകള്‍ ചിലത് തീയേറ്ററില്‍ വന്‍ ഇന്‍ഷ്യല്‍ കളക്ഷന്‍ സൃഷ്ടിക്കുമ്പോള്‍ അതിന്റെ സംവിധായകരും താരങ്ങളും ഒരുപാട് ആവേശം കൊള്ളാറുണ്ട്. ഒരാഴ്ചക്കുള്ളില്‍ ഈ സിനിമകളൊക്കെ തീയേറ്റര്‍ വിടുമ്പോഴും ഇനിഷ്യല്‍ കളക്ഷന്‍ നേടി എന്നതാണ് സിനിമക്കാര്‍ പൊതുവേ ചൂണ്ടിക്കാട്ടാറുള്ളത്. എന്നാലിപ്പോള്‍ സന്തോഷ് പണ്ഡിറ്റിന്റെ സിനിമയും ഇനിഷ്യല്‍ കളക്ഷന്‍ നേടിയിരിക്കുന്നു എന്നതുകൊണ്ട് ഈ വക കാര്യങ്ങളിലൊന്നും യാതൊരു കഴമ്പുമില്ല എന്നത് വ്യക്തമായിരിക്കുന്നു. 


കടപ്പാട് :രാഷ്ട്ര ദീപിക സിനിമ

Saturday, July 23, 2011

ഇംഗ്ലിഷ് സിനിമകളില്‍ നിന്ന് ആശയം



പല മലയാള  സിനിമകളുടെയും ആശയം ഇംഗ്ലിഷ് സിനിമകളില്‍ നിന്ന് എടുത്തിട്ടുള്ളതാണ് .
 ഉദാഹരണം BIG B എന്ന സിനിമ. 

ഇംഗ്ലിഷ് തിരക്കഥകളുടെ  ആശയം  അവരറിയാതെ   എടുത്തു മലയാള സിനിമകള്‍ നിര്‍മിക്കുന്നത്   നല്ലതാണോ ?.
പ്രിയദര്‍ശന്‍ പല ഇംഗ്ലീഷ്  സിനിമകളുടെയും  ആശയങ്ങള്‍ കടം എടുത്തിട്ടുണ്ടെങ്കിലും അത് മലയാളത്തില്‍  ആക്കുമ്പോള്‍ ഒറിജിനലുകലെക്കാളും ഒരു പടി മുകളില്‍ നില്‍ക്കുന്നതായാണ് കണ്ടിട്ടുള്ളത് .  മിന്നാരം എന്ന സിനിമ sound of music എന്ന സിനിമയുടെ ഇതിവൃത്തം  ആണ്  എന്ന്  ആക്ഷേപമുണ്ട് .TO Har Dil Jo Pyar Karega (2000) എന്ന പടം ചന്ദ്രലേഖ എന്ന പേരില്‍  എത്ര തന്മയത്വമ യാണ്  പ്രിയദര്‍ശന്‍ രൂപപ്പെടുത്തിയിരിക്കുന്നത്  .( മോഹന്‍ലാല്‍ ചെയ്ത റോള്‍ നായിക ആണ് ഒറിജിനല്‍  പടത്തില്‍ ചെയ്തിരികുന്നത്. പക്ഷേ പ്രിയദര്‍ശന്‍റെ പ്രതിഭാസ്പര്‍ശം  പടം കണ്ടാല്‍ മനസിലാകും.)


റേസ്’ എന്ന ചിത്രം ലൂയിസ് മാന്‍‌ഡോക്കി 2002ല്‍ സംവിധാനം ചെയ്ത ‘ട്രാപ്പ്‌ഡ്’ എന്ന സിനിമ യുമായുള്ള സാദൃശ്യം ചിത്രം കാണുമ്പോള്‍ മനസ്സിലാകും .
ചാര്‍ളിസ് തെറോണും സ്റ്റുവര്‍ട്ട് ടൌണ്‍സെന്‍ഡും കെവിന്‍ ബേക്കണുമൊക്കെയഭിനയിച്ച ട്രാപ്പ്‌ഡ് ഒരു മികച്ച ത്രില്ലറായിരുന്നു. ഗ്രെഗ് ലെസിന്‍റെ ‘24 അവേഴ്സ്’ എന്ന നോവലിനെ ആധാരമാക്കിയാണ് ലൂയിസ് മാന്‍‌ഡോക്കി ‘ട്രാപ്പ്‌ഡ്’ ഒരുക്കിയത്. സന്തുഷ്ടജീവിതം നയിക്കുന്ന ഒരു ഡോക്ടറെയും കുടുംബത്തെയും കെവിന്‍ ബേക്കണ്‍ അവതരിപ്പിക്കുന്ന കഥാപാത്രം ചതിയില്‍ പെടുത്തുന്നതും അവരുടെ കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതും വില പേശുന്നതുമൊക്കെയാണ് ട്രാപ്പ്‌ഡ് പറയുന്നത്.
‘റേസ്’ എന്ന മലയാള ചിത്രം പറയുന്നതും അതുതന്നെ.
അമല്‍ നീരദിന്റെ ബിഗ്‌ ബി, ജോണ്‍ സിംഗിള്‍ടണ്ണിന്റെ Four Brothers തനിപ്പകര്‍പ്പ്‌ എടുത്തതുപോലെയായിരുന്നു 

 ആശയം കടംകൊണ്ട മറ്റു ചില മലയാള ചിത്രങ്ങളും അവയുടെ ഇംഗ്ലീഷ് പതിപ്പും താഴെ 





























































































































  1.  പ്രിയദര്‍ശന്‍ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത നിന്നിഷ്‌ടം എന്നിഷ്‌ടം- (ചാര്‍ലി ചാപ്ലിന്റെ City Lights)

  1.  പ്രിയദര്‍ശന്‍ എഴുതി സംവിധാനം ചെയ്ത താളവട്ടം- (One Flew Over The Cuckoos Nest)

  1. പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ആയിരുന്ന മുരളി നാഗവള്ളിയുടെ അലക്സാണ്ടര്‍ ദ് ഗ്രേറ്റ് -(Rain Man)

  1. അയ്യര്‍ ദി ഗ്രേറ്റ്‌ : The Dead Zone

  1. കാക്കക്കുയില്‍ : A Fish Called Wanda

  1. ഉദയനാണു താരം : Bowfinger

  1. ആയുഷ്കാലം  from GHOST

  1. മദനോത്സവം  from LOVESTORY

  1. വിസ്മയത്തുമ്പത്ത്  from JUST LIKE HEAVEN

  1. വെട്ടം  FRENCH KISS

  1. ഉദയനാണ് താരം-Bowfinger

  1. .ഭാര്ഗ്ഗlവചരിതം മൂന്നാം ഖണ്ഡം-Analyse This

  1. ഏപ്രില്‍ ഫൂള്‍-The Dinner Game

  1. മുല്ല-Tsotsi

  1. .നിന്നിഷ്ടം എന്നിഷ്ടം- City Lights

  1. തൂവല്‍ സ്പര്ശംന-Three men And A Baby

  1. ബ്ലാക്ക് ഡാലിയ-I Know What You Did Last Summer

  1. വെട്ടം-French Kiss

  1. ബോയിങ്ങ് ബോയിങ്ങ്-boeing boeing

  1. .പച്ചക്കുതിര-Rain man

  1. .ബിഗ് ബി-Four Brothers

  1. .താളവട്ടം-One Flew Over the Cuckoo’s Nest

  1. .ജെയിംസ് ബോണ്ട്007-Baby’s Day Out

  1. വന്ദനം-Stakeout

  1. ചന്ദ്രലേഖ-While You Were Sleeping

  1. കാക്കക്കുയില്‍-A Fish Called Wanda

  1. .കിലുക്കം-Roman Holiday

  1. അതിശയന്‍-Hulk

  1. ഹലോ മൈഡിയര്‍ റോങ്ങ് നമ്പര്‍-North by Northwest

  1. ആയുഷ്‌ക്കാലം-Ghost

  1. വിനോദയാത്ര-My Sassy Girl

  1. .വ്യൂഹം-Lethal Weapon

  1. ഉണ്ണികളേ ഒരു കഥപറയാം-Bronco Billy

  1. .ഗുലുമാല്‍-Criminal

  1. .കറന്സില-The Man Who copied

  1. ഭരതം-Honkytonk Man

  1. .മാന്നാര്‍ മത്തായി സ്പീക്കിങ്ങ്-Vertigo

  1. ഭ്രമരം-The Three Burials of Melquiades Estrada,Oldboy,Butterfly on a Wheel

  1. വിസ്മയത്തുമ്പത്ത്-Just Like Heaven രണ്ടു സിനിമകളുംIf Only It Were Trueഎന്ന നോവലിനെ അടിസ്ഥാനമാക്കിയാണ്.ആദ്യം പുറത്തിറങ്ങിയത് വിസ്മയത്തുമ്പത്

  1. യോദ്ധാ-The Golden Child

  1. നിര്‍ണയം -The Fugitive

  1. കാഴ്ച-Bashu, the Little Stranger,Cinema Paradiso

  1. .ലൈഫ് ഈസ് ബ്യൂട്ടിഫുള്‍-Dead Poets Society

  1. .ആനവാല്‍ മോതിരം-Short Time

  1. .അദ്ദേഹം എന്ന ഇദ്ദേഹം-Three Fugitives

  1. .ഈ ശബ്ദം ഇന്നത്തെ ശബ്ദം-Death wish

  1. ക്ലാസ്സ്മേറ്റ്സ്-The Big Chill

  1. .ഹലോ-cellular

  1. ന്യൂ ഇയര്‍-Dial M for Murder

  1. .മയൂഖം-A Walk to Remember

  1.  മഞ്ഞു  പോലൊരു  പെണ്‍കുട്ടി  (2004) copied from Crime and Punishment in Suburbia (2000)

  1. . മാളൂട്ടി  (1992) copied from Everybody’s Baby (1989)

  1.  സസ്നേഹം  സുമിത്ര  (2004) copied from Rebecca (1940)

  1.  മൂക്കില്ല  രാജ്യത്തു  (1991) copied from The Dream Team (1989)

  1.   ഓളങ്ങള്‍ (Balu Mahendra’s ) (1982) copied from Man, Woman and Child (1980) (novel by Erich Segal)

  1.  ഒരു  മറവത്തൂര്‍  കനവു  (1998) partially inspired from Jean de Florette (1986)

  1. . നദിയ  കൊല്ലപ്പെട്ട  രാത്രി  (2007) inspired (Kavya’s murder) from Agatha Christie’s Elephants Can Remember (1972)

  1.  ഉദയനാണു താരം   (2005) copied from Bowfinger (1999)

  1.  നിര്‍ണയം  (1995) copied from The Fugitive (1993)

  1.  ഭാര്‍ഗവ  ചരിതം  മൂന്നാം   ഖണ്ഡം  (2006) copied from Analyse This (1999)

  1. പോലിസ്   (2005) copied from Tango & Cash (1989)

  1.  തൂവല്‍  സ്പര്‍ശം  (1990) copied from Three Men and a Baby (1987)

  1.  ജെയിംസ്‌  ബോണ്ട്‌  (1999) copied from Baby’s Day Out (1994)

  1. .താളവട്ടം   (1986) copied from One Flew Over the Cuckoo’s Nest (1975)

  1. . പച്ചകുതിര  (2006) copied from Rain Man (1988)

  1.  കാക്കകുയില്‍  (2001) copied TO Golmaal (2006)

  1. . ചന്ദ്രലേഖ   (1997) copied TO Har Dil Jo Pyar Karega (2000)

  1. . സമ്മര്‍  ഇന്‍  ബെത്ലഹേം  (1998) copied TO Lesa Lesa (2002)

  1.  ജൂനിയര്‍  സീനിയര്‍  (2005) inspired from Yes Boss (1997)

  1.  ശിവം  (2003) inspired from Shool (1999)

  1.  തുരുപ്പു  ഗുലാന്‍  (2006) partially copied from Dulhe Raja (1998)

  1.  ബോയിംഗ് ബോയിംഗ്   Boeing (1985) copied from Boeing Boeing (1965)

  1.  വടക്കുംനാഥന്‍  (2006) partly inspired from A Beautiful Mind (2001)

  1.  ചെപ്പു  (1987) copied from Class of 1984 (1982)

  1.  ആകാശദൂത്  (1993) copied from Who Will Love My Children? (1983)

  1.  ഹൃദയത്തില്‍  സൂക്ഷിക്കാന്‍  (2005) copied from Meet The Parents (2000)

  1. Mukundetta Sumithra Vilikkunnu (1988) copied from Katha (1983)

  1.  Alakadalinakkare (1984) copied from Vidhaata (1982)

  1.  Mr. ബട്ലെര്‍  (2000) copied from Gopala Gopala (1996)

  1. ശ്രീകൃഷ്ണപുരത്ത്  നക്ഷത്രത്തിളക്കം  (1998) copied from Theen Bahuraniyan (1968)

  1.  കാക്കകുയില്‍  (2001) copied from A Fish Called Wanda (1988)

  1.  കളിയാട്ടം  (1997) inspired from Shakespeare’s Othello

  1.  വെട്ടം   (2004) copied from French Kiss (1995)

  1.  നായാട്ടു  (1980) copied from Zanjeer (1973)

  1. വീണ്ടും  ചില  വീട്ടുകാര്യങ്ങള്‍  (1999) copied TO Waqt (2005)

  1. ഈ  ശബ്ദം  ഇന്നത്തെ  ശബ്ദം  (1985) copied from Death Wish (1974)

  1. യോദ്ധ  (1992) copied from Golden Child (1986)

  1.  ഒളിമ്പിയന്‍   അന്തോണി  ആദം  (1999) copied from Kindergarten Cop (1990)

  1.  പട്ടാഭിഷേകം  (1999) copied from Larger Than Life (1996)

  1.  പടയോട്ടം  (1982) copied from Alexander Dumas’s epic novel The Count of Monte Cristo

  1. ന്യൂ  ഡല്‍ഹി  (1987) inspired from Irving Wallace’s novel The Almighty

  1.  രാജാവിന്റെ  മകന്‍  (1986) inspired from Sidney Sheldon’s novel Rage of Angels

  1.  അങ്കിള്‍  ബന്‍  (1991) copied from Uncle Buck (1989)

  1. ക്ലാസ്സ്മീട്സ്    (2006) inspired from A Wedding in December (2005) (novel by Anita Shreve)

  1.  രംജി  രോ  സ്പീകിംഗ്‌  (1989) copied from See the Man Run (1971)

  1.  ഹലോ  മൈ  ഡിയര്‍  റോങ്ങ്‌  നമ്പര്‍  (1986) copied from North by Northwest (1959)

  1.  മാന്നാര്‍  മത്തായി   സ്പീകിംഗ്‌  (1995) copied from Vertigo (1958)

  1. . വ്യൂഹം  (1990) copied from Lethal Weapon (1987)

  1. . ചിത്രശലഭം  (1998) copied from Anand (1971)

  1. . സിംഹവാലന്‍  മേനോന്‍  (1995) copied from Gol Maal (1979)

  1.  കൌതുക  വാര്‍ത്തകള്‍  (1990) copied from Worth Winning (1989)

  1. . മേഘമല്‍ഹാര്‍  (2001) copied from Brief Encounter (1945)

  1. നിര്‍ണയം  – The fugitive (Hollywood – Harrison Ford)

  1. ബിഗ്‌  ബി  – Four Brothers (Hollywood – Mark Wahlberg)

  1. വിസ്മയത്തുമ്പത്ത് – Just like heaven (Hollywood)

  1. ഗജിനി  (I know this is Tamil, but it is worth watching the original film) – Memento (Hollywood – The thread has been changed, but theme remains the same)

  1. ഏപ്രില്‍  ഫൂള്‍  = Bheja Fry ( Hindi)

  1. ഹാപ്പി  ഹസ്ബണ്ട്സ്   = No Entry ( Hindi)

  1. ഹലോ  ( Family getting kidnapped and accidently getting a call to a stranger) = Cellular

  1. The Don = Sarkar ( Hindi), God Father ( english)

  1. എന്ജേല്‍    ജോണ്‍  = The Bruce Almighty.

  1.  

  1. ഏപ്രില്‍  ഫൂള്‍   = Bheja Fry ( Hindi)

  1. ഹാപ്പി  ഹുസ്ബണ്ട്സ്  = No Entry ( Hindi)

  1. ഹലോ  ( Family getting kidnapped and accidently getting a call to a stranger) = Cellular

  1. ദി  ഡോണ്‍  = Sarkar ( Hindi), God Father ( english)

  1. ഉദയനാണു  തരാം  copied the climax from BowFinger.. Not an entire lift

  1. അദ്ദേഹം  എന്ന  ഇദ്ദേഹം  – Three Fugitives

  1. കാലാപാനി  – Papillon

  1. ഓടരുതമ്മാവാ  ആളിയാം  – Chashm e Baddoor

  1. അക്ഷരത്തെറ്റ് – Fatal Atraction

  1. ഗുലുമാല്  starring jayasurya and kunchakko boban copied from Argentinean film Nueve Reinas (nine queens)kazhcha (Blessy)- Bashu the little stranger iranian movie 1986-