News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Showing posts with label കമ്പ്യൂട്ടര്‍ പരിശീലനം. Show all posts
Showing posts with label കമ്പ്യൂട്ടര്‍ പരിശീലനം. Show all posts

Wednesday, October 23, 2013

കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ദയവായി ഇതൊന്നു ശ്രദ്ധിക്കണേ…!!!


മോണിറ്റര്‍ ശരീരത്തില്‍ നിന്ന് 60 സെ. മീറ്റര്‍ എങ്കിലും അകറ്റിവെയ്ക്കുക.
മോണിറ്ററിന്റെ മുകള്‍ ഭാഗം കണ്ണിന് നേരം വരുന്ന വിധം ക്രമീകരിക്കുക.
മോണിറ്ററിന് നേരേ മുന്നില്‍ നടുവിലായി ഇരിക്കുക.
മോണിറ്ററിലെ വെളിച്ചം, കോണ്‍ട്രാസ്റ്റ്, ഫോണ്ട് സൈസ് എന്നിവ ശരിയായ വിധം ക്രമീകരിക്കുക.
ദീര്‍ഘനേരം കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്നവര്‍ ഓരോ 20 മിനിട്ട് കഴിഞ്ഞും കണ്ണിന് റെസ്റ്റ് നല്‍കുക.
പല അകലങ്ങളിലുള്ള വസ്തുക്കളില്‍ ദൃഷ്ടി പതിപ്പിച്ച് കണ്ണിന് വ്യായാമമേകണം.
പുറമേ നിന്നുള്ള വെളിച്ചം മോണിറ്ററില്‍ വീഴുന്നത് ഒഴിവാക്കുക.
മോണിറ്ററിലെ പൊടിപടലങ്ങള്‍ തുടച്ച് വൃത്തിയാക്കുക.
ആവശ്യമെങ്കില്‍ ആന്റി ഗ്ലെയര്‍ കണ്ണട ഉപയോഗിക്കുക.
കണ്ണില്‍ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ ചികില്‍സ തേടുക.
ദീര്‍ഘസമയം കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്നവര്‍ വര്‍ഷത്തിലൊരിക്കലെങ്കിലും നേത്രപരിശോധന നടത്തുക.
ജോലി ചെയ്യുന്ന വ്യക്തിയുടെ ഉയരത്തിനനുസരിച്ച് കസേര ക്രമീകരിക്കുക
നടു നിവര്‍ത്തി, തല ഉയര്‍ത്തി, കണ്ണുകള്‍ മുന്നോട്ടാക്കി ശരിയായ വിധത്തില്‍ നിവര്‍ന്ന് ഇരിക്കുക.
കാല്‍പാദങ്ങള്‍ ശരിയായ വിധത്തില്‍ തറയില്‍ ചവിട്ടി ഇരിക്കുക.
കാല്‍മുട്ടുകള്‍ ഇടുപ്പിനേക്കാള്‍ അല്‍പം താഴ്ന്ന നിലയിലായിരിക്കും വിധം വേണം ഇരിക്കാന്‍.
തോളുകള്‍ താഴ്ത്തി പിന്നോട്ടാക്കി ഇരിക്കുക.
ഉറപ്പുള്ള കാല്‍ത്താങ്ങിലോ മറ്റോ ചവിട്ടി കാല്‍പ്പാദങ്ങള്‍ പരത്തി വെക്കാവുന്ന വിധത്തില്‍ ശരിയായി ഉയരം ക്രമീകരിച്ച് കസേരയില്‍ ഇരിക്കുക.

Saturday, July 14, 2012

കമ്പ്യൂട്ടര്‍ ക്വിസ്,




1. Which of the following are the major components in a computer




  • a) CPU, CD_Rom, Mouse, Keyboard



  • b) Memory, Video card, Monitor

  • c) Modem, Printer, Screen

  • d) CPU, Memory, System bus, Input H/w, Output H/w








2. How the information is transformed from one component to another component in a system?




  • a) System bus

  • b) Memory

  • c) Keyboard

  • d) Monitor





3. MS-Access, MS-Foxpro is the examples of what type of software?


  • a) Spread Sheet



  • b) Presentation Software

  • c) Database Management

  • d) None of the above








4. Windows operating system have


  • a) Graphical User Interface



  • b) Command based Interface

  • c) Both a and b

  • d) None of the above





5. ___ Allows more data to be stored on a disk?


  • a) Data Compression



  • b) Disk Defragmentation

  • c) Both a and b

  • d) None of the above








6. A text-based language with codes or tags used for developing web pages is called?


  • a) Java


  • b) HTML

  • c) Both a and b

  • d) None of the above








7. CASE stands for?



  • a) Computer Aided Software Engineering




  • b) Common Aided Software Engineering

  • c) Computer Access Software Engineering

  • d) Computer Aided Software Engine





8. The primary job of the information system is?


  • a) Data collection

  • b)Data transfer

  • c) Transform inputs to information

  • d) None of the above








9. ___ Is the software that allows the computer to interact with users and hardware?


  • a) System Software



  • b) Application software

  • c) Development software

  • d) None of the above







10. This type of boot occurs when the computer is already on, and you restart it without turning off the power?


  • a) Generic boot

  • b) Live boot

  • c) Warm boot

  • d) Cold boot


Thursday, December 22, 2011

ഡിജിറ്റല്‍ ചിത്രങ്ങള്‍ എങ്ങനെ ചെറുതാക്കാം?


ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം വിദ്യാര്‍ഥിയുടെ ഫോട്ടോ അപ്ലോഡ് ചെയ്യാന്‍ നിര്‍ദേശമുണ്ട്. പക്ഷേ അതിന്റെ സൈസ് 50 കെബിയില്‍ കൂടരുതെന്നുമുണ്ട്. സ്റ്റുഡിയോയില്‍നിന്നു കിട്ടിയ ഡിജിറ്റല്‍ ഫോട്ടോയുടെ പ്രോപ്പര്‍റ്റീസ് നോക്കിയപ്പോള്‍ 950 കെബി ആണ്. അതു കുറച്ചു തരാന്‍ കഴിയില്ലെന്ന് ഫൊട്ടോഗ്രഫര്‍. എന്തു ചെയ്യാന്‍ കഴിയും?
ധാരാളം പേര്‍ക്കു സംശയമുള്ള കാര്യമാണിത്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉദ്യോഗദാതാക്കളും ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം അന്‍പതോ നൂറോ കെബിയില്‍ കവിയാത്ത ഡിജിറ്റല്‍ ഫോട്ടോ വേണം അപ്ലോഡ് ചെയ്യേണ്ടതെന്നു നിര്‍ദേശിക്കാറുണ്ട്.

കൈവശമുള്ള വലിയ ചിത്രം ഇഷട്മുള്ള തോതിലേക്കു ഇന്റര്‍നെറ്റ് വഴി ജെപിഇജി ഫോര്‍മാറ്റിലുള്ള ഫോട്ടോ ചുരുക്കാന്‍ വിഷമമില്ല. ഒരു വഴി താഴെക്കൊടുക്കുന്നു.
ഫോട്ടോ കംപ്യൂട്ടറില്‍ പകര്‍ത്തി യുക്തമായ  പേര്‍ നല്‍കുക. http://jpegoptimizer.comഎന്ന സൈറ്റില്‍ കയറിയാല്‍ റീസൈസ് ചെയ്യാനുള്ള നിര്‍ദേശം ലഭിക്കും. ബ്രൌസ് ചെയ്ത് നിങ്ങളുടെ ഫോട്ടോയുടെ ഫയല്‍ കണ്ടെത്തി തുറക്കുക. ചുരുക്കേണ്ട തോത് (കംപ്രഷന്‍ ലെവല്‍) യഥേഷ്ടം നിങ്ങള്‍ക്കു തിരഞ്ഞെടുക്കാം.

''ഓപ്ടിമൈസ് ഫോട്ടോ ക്ളിക് ചെയ്ത് അല്പനേരം കാത്തിരുന്നാല്‍ ആവശ്യമായ സൈസിലുള്ള ഫോട്ടോ പ്രത്യക്ഷപ്പെടും. അതിനു പേര്‍ നല്‍കി സേവ് ചെയ്യുക.  ഓണ്‍ലൈന്‍ അപേക്ഷ അയയ്ക്കുമ്പോള്‍ ഈ ഫോട്ടോ  അപ്ലോഡ് ചെയ്യാം.

Friday, September 2, 2011

കമ്പ്യൂട്ടറുമായി സംസാരിക്കാന് കഴിയുന്ന സംവിധാനം വരുന്നു




ഇന്‍റര്‍നെറ്റില്‍ ബ്രൗസര്‍
യുദ്ധം തുടരുകയാണ്.
മുന്‍നിരക്കാരായ
മോസില്ലയും (ഫയര്‍ഫോക്‌സ്) മൈക്രോസോഫ്റ്റും
(ഇന്‍റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍)
ആപ്പിളും (സഫാരി) എല്ലാം തങ്ങളുടെ ബ്രൗസറുകളുടെ
ഏറ്റവും പുതിയ
പതിപ്പുകള്‍ രംഗത്തിറക്കിയിട്ട് അധിക
സമയമായിട്ടില്ല. ഇപ്പോഴിതാ അവയെയെല്ലാം
കടത്തിവെട്ടാനുദ്ദേശിച്ച് ഗൂഗിള്‍ അതിന്റെ
ബ്രൗസറായ ക്രോമിന്റെ പുതിയ പതിപ്പിന്‍റെ
ബീറ്റാ വേര്‍ഷന്‍ (ക്രോം
11 ബീറ്റ) പുറത്തിറക്കി. എച്ച്.ടി.എം.എല്‍ 5ന്‍റെ സാങ്കേതികത്തികവ്
ഉള്‍ക്കൊണ്ടാണ്
എക്‌സ്‌പ്ലോറര്‍, ഫയര്‍ഫോക്‌സ്
എന്നിവയുടെ പുതിയ പതിപ്പ് രംഗത്തെത്തിയതെങ്കില്‍, ഒരുപടി കൂടി
കടന്ന് എച്ച്.ടി.എം.എല്‍ 5ന്റെ
വോയ്‌സ്
ഇന്റര്‍ഫേസ്
പിന്തുണയുമായാണ് പുതിയ ക്രോം
പതിപ്പിന്‍റെ ബീറ്റ എത്തിയിരിക്കുന്നത്. കമ്പ്യൂട്ടറുമായി സംസാരിക്കാന്‍
കഴിയുന്ന ഈ സംവിധാനം, കഴിഞ്ഞവര്‍ഷം
ആന്‍ഡ്രോയിഡ്
ഫോണുകള്‍ക്കായി
ഇറക്കിയ ഗൂഗിള്‍
വോയ്‌സ്
സങ്കേതത്തിന് സമാനമാണ്. വേഗത്തില്‍ ടൈപ്പിങ് സാധ്യമാവാത്തവര്‍ക്ക് ഉപകാരപ്രദമാണ്
ഈ സങ്കേതം.
സ്ക്രീനില്‍ കാണുന്ന മൈക്രോഫോണ്‍ ഐക്കണ്‍ അമര്‍ത്തിയശേഷം പറയുന്ന
വാക്കുകള്‍ സ്ക്രീനില്‍ എഴുതിക്കാണിക്കും. 
എച്ച്.ടി.എം.എല്‍.
5 അടിസ്ഥാനമായുള്ള വെബ്‌പേജുകളില്‍
ചിത്രങ്ങളും മറ്റും എപ്രകാരം അടുക്കിവെക്കണമെന്നും അക്ഷരങ്ങളും മറ്റും എങ്ങനെ ക്രമീകരിക്കണമെന്നുമൊക്കെയുള്ള
കാര്യങ്ങള്‍ നിശ്ചയിക്കുന്നത് ‘കാസ്‌കേഡിങ് സ്‌റ്റൈല്‍ ഷീറ്റുകള്‍’ 
എന്ന സങ്കേതം
വഴിയാണ്. പ്രൊസസ്സറിന്‍റെ സഹായത്തോടെ ത്രീഡി
സാങ്കേതം കൂടി ഇതിലേക്ക് സന്നിവേശിപ്പിച്ചുകൊണ്ടുള്ള പുതിയ രീതിയാണ്
‘ത്രീഡി സിഎസ്എസ്’
. ക്രോം 11 ബീറ്റ ഈ സൗകര്യം കൂടി
ലഭ്യമാക്കാന്‍ പാകത്തിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
ക്രോമിന്‍റെ ഐക്കണിലും ചെറിയ മാറ്റം
ഗൂഗിള്‍ വരുത്തിയിട്ടുണ്ട്.
നേരത്തെയുള്ള ഐക്കണില്‍ നിന്നും വലിയ വിത്യാസമില്ലെങ്കിലും
കുറച്ചുകൂടി ലളിതവും തിളക്കമുള്ളതുമാണ്
പുതിയ ഐക്കണ്‍.
ഇമെയിലുകള്‍ വായിക്കുക, അയയ്ക്കുക, അലാറം സെറ്റു
ചെയ്യുക, നോട്ടുകള്‍ എഴുതുക, വെബ്‌പേജുകള്‍
മാറ്റുക തുടങ്ങിയവയും
വോയ്‌സ്
സങ്കേതത്തില്‍ ഉള്‍ക്കൊള്ളിക്കുമെന്നാണ്
അറിയുന്നത്. പക്ഷേ,ബീറ്റാ പതിപ്പില്‍ ഇത്തരം
സൗകര്യങ്ങളില്ല.2008 സപ്തംബറില്‍ പുറത്തിറക്കിയ
ശേഷം ഇതുവരെ
ക്രോമിന്‍റെ പതിനഞ്ചോളം പതിപ്പുകള്‍ ഗൂഗിള്‍
പുറത്തിറക്കി കഴിഞ്ഞു. പുത്തന്‍ സൗകര്യങ്ങളുമായി പുതിയ പതിപ്പുകള്‍ പുറത്തിറക്കുന്നുണ്ടെങ്കിലും, തുടക്കത്തിലെ മുന്നേറ്റം
അതേ രീതിയില്‍
നിലനിര്‍ത്താന്‍
ക്രോമിന് കഴിഞ്ഞില്ല. 2009 ല്‍ ഗൂഗിളിന് തങ്ങളുടെ
വിപണി വിഹിതം
ഒരു ശതമാനം
മാത്രമാണ് കൂട്ടാന്‍ കഴിഞ്ഞത്.




Friday, August 26, 2011

ചിത്രങ്ങളുടെ ഫോര്‍മാറ്റ്‌ മാറ്റി ഭാരം കുറയ്ക്കുവാന്‍ ..




ഒരു ഫോള്‍ഡറിനുള്ളിലെ മുഴുവന്‍ ഇമേജുകളും ഒറ്റയടിക്ക്    format മാറ്റുകയോ
resize ചെയ്യുകയോ ചെയ്യുന്നതിന്നായി converseen എന്ന സോഫ്റ്റ്‌വെയര്‍
ഉപയോഗിക്കാം. Digital camera ഉപയോഗിച്ച് എടുത്തിട്ടുള്ള ഫോട്ടോകള്‍ ഇത്
ഉപയോഗിച്ച് ചെറുതാക്കാവുന്നതാണ്. മലപ്പുറം ഐടി@സ്കൂള്‍ മാസ്റ്റര്‍
ട്രെയ്നറായ ഹസൈനാര്‍ സാറാണ് ഈ സോഫ്റ്റ്‌വെയറിനെക്കുറിച്ച് വിവരം നല്‍കിയത്.
ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി താഴെ കാണുന്ന കമാന്റുകള്‍ ഓരോന്നായി
ടെര്‍മിനലില്‍ ടൈപ്പ് ചെയ്ത് Enter ചെയ്യുക.



sudo add-apt-repository ppa:faster3ck/converseen



sudo apt-get update



sudo apt-get install converseen



ഇന്സ്ടാല്‍  ചെയ്ത ശേഷം Application-Graphics-Converseen തുറക്കുക.



 Add images ക്ലിക്ക് ചെയ്ത് image folder സെലക്റ്റ് ചെയ്യുക. Ctrl,A എന്നീ
keys ഉപയോഗിച്ച് എല്ലാ images ഉം ഒരുമിച്ച് സെലക്റ്റ് ചെയ്യാവുന്നതാണ്.
ശേഷം open ക്ലിക്ക് ചെയ്യുക. check all ക്ലിക്ക് ചെയ്ത ശേഷം convert to
എന്നതില്‍ നിന്നും file format സെലക്റ്റ് ചെയ്യുക.

Resize ചെയ്യുന്നതിനായി ഇടതു ഭാഗത്തുള്ള dimensions എന്നതില്‍ % മാറ്റി px
ആക്കി width, height ഇവ ക്രമീകരിക്കുക.(size 100 kb യില്‍ താഴെക്രമീകരിക്കുന്നതിനായി  width, height ഇവ 800,600 ആക്കിയാല്‍ മതി.) Save in
എന്നതില്‍ folder സെലക്റ്റ് ചെയ്യുക. ശേഷം convert എന്നതില്‍ ക്ലിക്ക്
ചെയ്യുക.സെലക്റ്റ് ചെയ്തിട്ടുള്ള ഫോള്‍ഡറിലേക്ക് ഇമേജുകള്‍ convert
ആയിട്ടുണ്ടാകും.