News Today

« »

Monday, February 20, 2012

പൊതു വിജ്ഞാനം 95-കൃത്രിമ മഴയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ലവണം?




1. ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാട് എവിടെയാണ്?
2. ലക്ഷദ്വീപ് സമൂഹത്തില്‍ എത്ര ദ്വീപുകളുണ്ട്?
3. ഒറ്റവൈക്കോല്‍ വിപ്ളവത്തിന്റെ ഉപജ്ഞാതാവ്?
4. ധര്‍മ്മരാജ എന്നറിയപ്പെട്ട തിരുവിതാംകൂര്‍ രാജാവ്?
5. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്?
6. ജലത്തിന് ഏറ്റവും കൂടുതല്‍ സാന്ദ്രത ഏത് ഊഷ്മാവിലാണ്?
7. കൃത്രിമ മഴയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ലവണം?
8. മാപ്പിങ്ങിനുള്ള ഇന്ത്യന്‍ ഉപഗ്രഹം?
9. കടല്‍ക്കാറ്റ് വീശുന്നത് എപ്പോഴാണ്?
10. നാഷണല്‍ സോളാര്‍ മിഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
11. ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത്?
12. റോള്‍ഡ് ഗോള്‍ഡ് ഏതെല്ലാം ലോഹങ്ങളുടെ സങ്കരമാണ്?
13. സതി നിറുത്തലാക്കിയ ഭരണാധികാരി?
14. ഏഴിമല നാവിക അക്കാഡമി ഏത് ജില്ലയിലാണ്?
15. കേരളത്തില്‍ ചവിട്ടുനാടകം പ്രചാരത്തിലായത് ഏത് വിദേശരാജ്യവുമായുള്ള ബന്ധംമൂലമാണ്?
16. കേരള സര്‍വകലാശാലയുടെ പഴയ  പേര്?
17. മുട്ടയിടുന്ന സസ്തനി?
18. ഇന്ത്യയുടെ സൌരദൌത്യത്തിന്റെ പേര്?
19. ഇന്ത്യന്‍ അണുശാസ്ത്രത്തിന്റെ പിതാവ്?
20. ഇന്ത്യയില്‍ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വര്‍ഷം?
21. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം?
22. മാങ്ങയുടെ ജന്മനാട്?
23. ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത്?
24. ബുദ്ധന്റെ ജന്മസ്ഥലമായ കപിലവസ്തു ഏത് രാജ്യത്താണ്?
25. കേരളത്തിലെ ആദ്യത്തെ അച്ചടിശാല?
26. ലോകത്തിലെ ആദ്യത്തെ ദേശീയോദ്യാനം ?
27. ചീവീടുകളുടെ ശബ്ദമില്ലാത്ത ദേശീയോദ്യാനം?
28. കേരളത്തില്‍ ജനസംഖ്യ കൂടിയ ജില്ല?
29. ജനസാന്ദ്രതയില്‍ കേരളത്തിന്റെ സ്ഥാനം?
30. കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം?
31. രക്തഗ്രൂപ്പുകള്‍ കണ്ടെത്തിയതാര്?
32. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ലോഹം?
33. സാര്‍വിക സ്വീകര്‍ത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്?
34. നീലഗ്രഹം എന്നറിയപ്പെടുന്നത്?
35. റോമാക്കാരുടെ പ്രണയദേവതയുടെ പേര് നല്‍കിയ ഗ്രഹം?
36. ഗ്രഹപ്പട്ടികയില്‍ നിന്നും പുറത്താക്കിയത്?
37.  അന്തരീക്ഷവായുവില്‍ ഏറ്റവും കൂടുതലുള്ള മൂലകം?
38. ഭൌമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?
39. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം?
40. വിശപ്പിന്റെ രോഗം എന്നറിയപ്പെടുന്ന രോഗം?
41. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം?
42. ഇന്ത്യന്‍ പൊളിറ്റിക്സിന്റെ പിതാവ് ആരാണ്?
43. ചൈനീസ് വിപ്ളവങ്ങളുടെ പിതാവ്?
44. ഇന്ത്യന്‍ ജനസംഖ്യ 100 കോടി തികഞ്ഞതെന്ന്?
45. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം?

  ഉത്തരങ്ങള്‍
1) സുന്ദര്‍ബനില്‍, 2) 36, 3) മസനോബു ഫുക്കുവോക്ക, 4) കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ, 5) പുന്നമടയില്‍, 6) 4 ഡിഗ്രി സെല്‍ഷ്യസില്‍, 7) സില്‍വര്‍ അയഡൈഡ്, 8) കാര്‍ട്ടോസാറ്റ്-2, 9) പകല്‍സമയത്ത്, 10) സൌര വൈദ്യുതി ഉത്പാദനം, 11) നാസിക്കില്‍, 12) അലൂമിനിയം, ചെമ്പ്, 13) വില്യം ബെന്റിക്ക്, 14) കണ്ണൂര്‍, 15) പോര്‍ച്ചുഗീസ്, 16) തിരുവിതാംകൂര്‍ സര്‍വകലാശാല, 17) പ്ളാറ്റിപ്പസ്, 18) ആദിത്യ-1, 19) ഹോമി ജഹാംഗീര്‍ ഭാഭ, 20) 1951, 21) ബുര്‍ജ് ഖലീഫ, 22) ഇന്ത്യ, 23) ഗണിതശാസ്ത്രം, 24) നേപ്പാള്‍, 25) സി. എം. എസ് പ്രസ്, 26) യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്ക്, 27) സൈലന്റ് വാലി, 28) മലപ്പുറം, 29) മൂന്നാംസ്ഥാനം, 30) ഇരവികുളം, 31) കാള്‍ലാന്റ് സ്റ്റെയ്നര്‍, 32) കാത്സ്യം, 33) എ ബി ഗ്രൂപ്പ്, 34) ഭൂമി, 35) ശുക്രന്‍ , 36) പ്ളൂട്ടോ, 37) നൈട്രജന്‍, 38) സിലിക്കണ്‍, 39) ഓക്സിജന്‍, 40) മരാസ്മസ്, 41) പ്ളേഗ്, 42) ദാദാഭായ് നവ്റോജി, 43) സണ്‍യാത്സണ്‍, 44) 2000 മേയ് 11, 45) പ്ളാസി യുദ്ധം.

0 comments :

Post a Comment