News Today

« »

Saturday, February 11, 2012

പൊതു വിജ്ഞാനം 87- ഏറ്റവും ചെറിയ ഗ്രഹമേത്?




1. പ്രകൃത്യാലുള്ള റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ചതാര്?

2. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയില്‍ നിറഞ്ഞിരിക്കുന്ന ചെറുഗ്രഹങ്ങള്‍?

3. ഏറ്റവും സാന്ദ്രതകൂടിയ ഗ്രഹം?

4. റിസര്‍വ് ബാങ്കിന്റെ ഇന്ത്യക്കാരനായ ആദ്യ ഗവര്‍ണര്‍?

5. ജമ്മുകാശ്മീരിന്റെ ഔദ്യോഗിക ഭാഷയാണ്?

6. ഇന്ത്യയിലെ ആദ്യ ശബ്ദചിത്രമാണ്?

7. പഞ്ചായത്തുകളുടെ രൂപീകരണത്തെപ്പറ്റി പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍?

8. ആദ്യത്തെ വനിതാ മുഖ്യമന്ത്രി?

9. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ളാറ്റ്ഫോം?

10. തീരപ്രദേശമില്ലാത്ത ലോകത്തിലെ ഏക കടല്‍?

11. ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള ഇന്ത്യന്‍ സംസ്ഥാനം?

12. മെഡിറ്ററേനിയന്‍ കടലിനെയും അറ്റ്ലാന്റിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കടലിടുക്ക്?

13. പഞ്ചവത്സര പദ്ധതികള്‍ക്ക് അന്തിമ അംഗീകാരം നല്‍കുന്നത്?

14. റിസര്‍വ് ബാങ്ക് രൂപീകൃതമായ വര്‍ഷം?

15. പാര്‍ലമെന്റുകളുടെ ആത്മാവ് എന്നറിയപ്പെടുന്നത്?

16. അന്തരീക്ഷ വായുവിലെ ആര്‍ഗണിന്റെ അളവ് എത്ര ശതമാനമാണ്?

17. ഡാന്യൂബ് നദിയുടെ ഉദ്ഭവസ്ഥാനം?

18. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിലവില്‍ വന്നത് ഏത് വൈസ്രോയിയുടെ കാലത്താണ്?

19. ചാലൂക്യരാജാക്കന്മാരുടെ തലസ്ഥാനം?

20. ഡല്‍ഹി ചെങ്കോട്ട നിര്‍മ്മിച്ചത്?

21. ഇഖ്ത സമ്പ്രദായം നടപ്പിലാക്കിയ ഇന്ത്യന്‍  ഭരണവംശം?

22. 'ബസാള്‍ട്ട്' ഏതുതരം ശിലയ്ക്ക് ഉദാഹരണമാണ്?

23. ബസുമതിക്കുമേല്‍ പേറ്റന്റ് നേടിയ ബഹുരാഷ്ട്ര കമ്പനി?

24. ഭൌമോപരിതലത്തില്‍നിന്ന് ഏറ്റവും അകലെയുള്ള മേഘങ്ങള്‍?

25. സംഘകാല കൃതികളിലെ ആദ്യ ഗ്രന്ഥം?

26. ഫ്രഞ്ച് വിപ്ളവത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച ഇന്ത്യന്‍ ഭരണാധികാരി ആര്?

27. സ്പീലിയോളജി എന്തിനെക്കുറിച്ചുള്ള പഠനം?

28. ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന ഭൂമിശാസ്ത്ര രേഖ?

29. ഇന്ത്യയിലെ ആദ്യ അച്ചടിശാല സ്ഥാപിക്കപ്പെട്ടതെവിടെ?

30. ഓസോണ്‍ കവചം സ്ഥിതിചെയ്യുന്നത് ഏത് അന്തരീക്ഷ പാളിയില്‍?

31. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപവത്കരിക്കപ്പെട്ട വര്‍ഷം?

32. 'സുതന്തിര പെരുമൈ' എന്ന കവിതാസമാഹാരം രചിച്ചത്?

33. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗ് എന്ന സംഘടന രൂപവത്കരിച്ചത്?

34. ലോകത്തിലെ ഏറ്റവും പ്രായമുള്ള തേക്ക് സ്ഥിതി ചെയ്യുന്നത്?

35. കേരളത്തിലെ ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതിയുള്ള നദി?

36. കേരളത്തില്‍ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നടന്ന മണ്ഡലം?

37. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി?

38. മലയാളത്തിലെ ആദ്യ ചലച്ചിത്രം?

39. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിത?

40. ഏറ്റവും ചെറിയ ഗ്രഹമേത്?

41. ജ്ഞാനപീഠഅവാര്‍ഡിന് ആദ്യമായി അര്‍ഹനായത്?

42. നാനോ കാര്‍ പുറത്തിറക്കിയ കമ്പനി?

43. ലോകത്തിലെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി?

44. ചൈനീസ് റോസ് എന്നറിയപ്പെടുന്നത്?

45. ഭാരതരത്ന ബഹുമതി നേടിയ ആദ്യ വനിത?



  ഉത്തരങ്ങള്‍



1) ഹെന്‍റി ബക്വറല്‍, 2) ക്ഷുദ്രഗ്രഹങ്ങള്‍, 3) ഭൂമി, 4) സി.ഡി. ദേശ്മുഖ്, 5) ഉര്‍ദു, 6) ആലം ആര, 7) ആര്‍ട്ടിക്കിള്‍ 40, 8) സുചേതാ കൃപലാനി, 9) പശ്ചിമബംഗാളിലെ ഖരക്പൂര്‍, 10) സര്‍ഗാസോ, 11) ഗുജറാത്ത്, 12) ജിബ്രാള്‍ട്ടര്‍, 13) ദേശീയ വികസനസമിതി, 14) 1935, 15) ബ്രിട്ടീഷ് പാര്‍ലമെന്റ്, 16) 0.934 ശതമാനം, 17) ബ്ളാക്ക് ഫോറസ്റ്റ്, 18) റിപ്പണ്‍, 19) വാതാപി, 20) ഷാജഹാന്‍, 21) തുര്‍ക്കി സുല്‍ത്താന്മാര്‍, 22) ആഗ്നേയശില, 23) റൈസ്ടെക്, 24) നോക്ടിലൂസന്റ് മേഘങ്ങള്‍, 25) തൊല്‍ക്കാപ്പിയം, 26) ടിപ്പുസുല്‍ത്താന്‍, 27)ഗുഹകള്‍, 28)ഉത്തരായനരേഖ, 29)ഗോവ, 30) സ്ട്രാറ്റോസ്പിയര്‍, 31) 1938, 32) സുബ്രഹ്മണ്യഭാരതിയാര്‍, 33) റാഷ് ബിഹാരി ബോസ്, 34) നിലമ്പൂരില്‍, 35) പെരിയാര്‍, 36) വടക്കന്‍ പറവൂര്‍, 37) ഇ.എം.എസ് നമ്പൂതിരിപ്പാട്, 38) വിഗതകുമാരന്‍, 39) ബചേന്ദ്രിപാല്‍, 40) ബുധന്‍, 41) ജി. ശങ്കരക്കുറുപ്പ്, 42) ടാറ്റാ മോട്ടോഴ്സ്, 43) അനൌഷെ അന്‍സാരി, 44) ചെമ്പരത്തി, 45) ഇന്ദിരാഗാന്ധി.

0 comments :

Post a Comment