News Today

« »

Saturday, February 11, 2012

പൊതു വിജ്ഞാനം -90-സ്കൌട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍?




1. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഗാന്ധിജി ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്?

2. ചരിത്രപ്രസിദ്ധമായ തിരുവിതാംകൂറിലെ കുണ്ടറ വിളംബരം വേലുത്തമ്പി ദളവ നടത്തിയത്?

3. ആരുടെ ജന്മദിനമാണ് ഇന്ത്യയില്‍ ദേശീയ യുവജനദിനമായി ആചരിക്കുന്നത്?

4. ഇന്ത്യയില്‍ കരസേനാ ദിനമായി ആചരിക്കുന്ന ദിവസം?

5. വീണപൂവ് ആദ്യമായി പ്രസിദ്ധീകരിച്ച മാസിക?

6. കേന്ദ്ര നെല്ല് ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്?

7. ഇന്ത്യന്‍ പത്രദിനമായി ആചരിക്കുന്ന ദിവസം?

8. ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

9. ദേശീയ രക്തസാക്ഷിത്വദിനമായി ആചരിക്കുന്നത്?

10. ഏത് രോഗത്തിന്റെ സാന്നിധ്യം മനസ്സിലാക്കുന്നതിനുള്ള ടെസ്റ്റാണ് ബയോപ്സി?

11. സ്കൌട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍?

12. രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ് എവിടെ സ്ഥിതിചെയ്യുന്നു?

13. മാര്‍ച്ച് 8 വനിതാദിനമായി ലോകത്ത് ആദ്യം ആചരിച്ചത് ഏത് രാജ്യത്താണ്?

14. ലോകത്ത് ആദ്യമായി നഴ്സിംഗ് പരിശീലനം ആരംഭിച്ചത് ഏത് രാജ്യത്താണ്?

15. ലോകത്ത് ആദ്യമായി യുദ്ധ ടാങ്കുകള്‍ ഉപയോഗിച്ച രാജ്യം?

16. മനുഷ്യശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്ന അവയവം?

17. മനുഷ്യശരീരത്തിലെ രാസനിര്‍മ്മാണശാല എന്നറിയപ്പെടുന്ന അവയവം?

18. വൃക്കകളിലെ കല്ല് രാസപരമായി എന്താണ്?

19. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനമുള്ള ജില്ല ഏതാണ്?

20. കേരളത്തില്‍ ഏറ്റവും കൂടുതല്‍ റിസര്‍വ് വനമുള്ള ജില്ല ഏതാണ്?

21. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വനമുള്ള സംസ്ഥാനം ഏതാണ്?

22. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടുവകള്‍ ഉള്ള സംസ്ഥാനം ഏതാണ്?

23. ഏറ്റവും ജനസാന്ദ്രത കുറഞ്ഞ കേരളത്തിലെ ജില്ല?

24. കേരള സംസ്ഥാന വന ഗവേഷണ കേന്ദ്രം എവിടെയാണ്?

25. ലോക കാലാവസ്ഥാ ദിനമായി ആചരിക്കുന്നത്?

26. കാലാവസ്ഥയുമായി ബന്ധപ്പെട്ട പഠനം?

27. കോക്ക്ഡിസീസ്, വൈറ്റ് പ്ളേഗ് എന്നിങ്ങനെ അറിയപ്പെടുന്ന രോഗം?

28. ക്ഷയരോഗം പ്രധാനമായും പകരുന്നത് ഏത് മാര്‍ഗത്തിലൂടെയാണ്?

29. ക്ഷയരോഗത്തിനെതിരായ പ്രതിരോധ കുത്തിവയ്പ്പ്?

30. കുഷ്ഠരോഗത്തിന് കാരണമായ സൂക്ഷ്മാണു?

31. ഹാന്‍സന്‍സ് ഡിസീസ് എന്നറിയപ്പെടുന്ന രോഗം?

32. ലോകത്തിലാദ്യമായി ഭൌമദിനം ആചരിച്ചത് ഏത് രാജ്യത്താണ്?

33. റെഡ്ക്രോസിന്റെ സ്ഥാപകന്‍?

34.  ഏറ്റവും കൂടുതല്‍തവണ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ സംഘടന?

35. ഇന്ത്യയില്‍ ആദ്യമായി അണുപരീക്ഷണം നടത്തിയത് എന്ന്?

36. ഇന്ത്യയുടെ ആദ്യ അണുപരീക്ഷണത്തിന് നല്‍കിയ രഹസ്യനാമം?

37. പാക് അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

38.  ആരുടെ ജന്മദിനമാണ് ആതുര ശുശ്രൂഷാദിനമായി ആചരിക്കുന്നത്?

39. എവറസ്റ്റ് ദിനമായി ആചരിക്കുന്ന ദിവസം?

40. എവറസ്റ്റിന്റെ ഉയരം (8848 മീറ്റര്‍) തിട്ടപ്പെടുത്തിയ ആദ്യവ്യക്തി?

41. ലോക പുകയിലവിരുദ്ധ ദിനമായി ആചരിക്കുന്നത്?

42. ലോക പാല്‍ദിനമായി ആചരിക്കുന്ന ദിവസം?

43. ധവളവിപ്ളവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

44. ഇന്ത്യയുടെ പാല്‍ത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം?

45. ലോക പരിസ്ഥിതിദിനം?



  ഉത്തരങ്ങള്‍

1) 1915 ജനുവരി 9, 2) 1809 ജനുവരി 11, 3) സ്വാമി വിവേകാനന്ദന്റെ, 4) ജനുവരി 15, 5) മിതവാദി, 6) കട്ടക്ക്, 7) ജനുവരി 29, 8) ചലപതിറാവു, 9) ജനുവരി 30, 10) അര്‍ബുദം, 11) ബേഡന്‍ പവല്‍, 12) ബാംഗ്ളൂര്‍, 13) യു. എസ്. എ, 14) ജര്‍മ്മനി, 15) ബ്രിട്ടന്‍, 16) വൃക്ക, 17) കരള്‍, 18) കാത്സ്യം ഓക്സലേറ്റ്, 19) ഇടുക്കി, 20) പത്തനംതിട്ട, 21) മധ്യപ്രദേശ്, 22) മധ്യപ്രദേശ്, 23) ഇടുക്കി, 24) പീച്ചി, 25) മാര്‍ച്ച് 23, 26) മെറ്റീരിയോളജി, 27) ക്ഷയരോഗം, 28) വായു, 29) ബി.സി.ജി, 30) മൈക്രോബാക്ടീരിയം ലെപ്രേ, 31) കുഷ്ഠം, 32) യു. എസ്. എയില്‍, 33) ഹെന്ററി ഡ്യൂനന്റ്, 34) റെഡ്ക്രോസ്, 35) മേയ് 18, 36) ബുദ്ധന്‍ ചിരിക്കുന്നു, 37) എ.ക്യു. ഖാന്‍, 38) ഫ്ളോറന്‍സ് നൈറ്റിംഗേല്‍, 39) മേയ് 29, 40) ജോര്‍ജ് എവറസ്റ്റ്, 41) മേയ് 31, 42) ജൂണ്‍ 1, 43) ക്ഷീരോത്പാദനം, 44) ഹരിയാന, 45) ജൂണ്‍ 5

0 comments :

Post a Comment