News Today

« »

Saturday, February 11, 2012

പൊതു വിജ്ഞാനം -89 കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദി?




1. എന്നാണ് ഗോവ ഇന്ത്യയുടെ ഭാഗമായത്?

2. പ്രശസ്ത ഭൂമിശാസ്ത്രജ്ഞനായ ടോളമി തന്റെ കൃതികളില്‍ ഗോവയെ ഏത് പേരിലാണ് രേഖപ്പെടുത്തിയത്?

3. ഗോവയുടെ സംസ്ഥാന മൃഗം?

4. ഗോവയിലെ പ്രശസ്തമായ സലിം അലി പക്ഷി സങ്കേതം ഏത് ദ്വീപില്‍ സ്ഥിതി ചെയ്യുന്നു?

5. ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി എവിടെയാണ്?

6. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യാനോഗ്രഫി എവിടെയാണ്?

7. കിഴക്കിന്റെ റോം, കിഴക്കിന്റെ മുത്ത് എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം?

8. ഗോവയിലെ പ്രസിദ്ധമായ ധൂത് സാഗര്‍ വെള്ളച്ചാട്ടം ഏത് നദിയിലാണ്?

9. ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍ വരുത്തിയ ആദ്യ സംസ്ഥാനം?

10. സര്‍ക്കാര്‍ ഓഫീസുകളില്‍ ഇ - മെയില്‍ സംവിധാനം ഏര്‍പ്പെടുത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം?

11. ഇന്ത്യയിലെ ആദ്യ ബയോളജിക്കല്‍ പാര്‍ക്ക്?

12. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദി?

13. കേരളത്തിലെ (ഇന്ത്യയിലെയും) ആദ്യ ടെക്നോപാര്‍ക്ക് എവിടെയാണ് സ്ഥാപിക്കപ്പെട്ടത്?

14. കേരളത്തില്‍ ആദ്യമായി പബ്ളിക് ട്രാന്‍സ്പോര്‍ട്ട് സംവിധാനം നടപ്പിലാക്കപ്പെട്ട നഗരം?

15. ശ്രീനാരായണഗുരു ജനിച്ച സ്ഥലം?

16. ഏറ്റവും കൂടുതല്‍ കശുഅണ്ടി ഫാക്ടറികളുള്ള ജില്ല?

17. കേരളത്തിലെ തെക്കേ അറ്റത്തുള്ള താലൂക്ക്?

18. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?

19. പമ്പാനദി പതിക്കുന്ന കായല്‍?

20. സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്?

21. കേരളത്തില്‍ ഏറ്റവും കുറച്ചുമഴ ലഭിക്കുന്നത്?

22. കേരളത്തിലെ നെതര്‍ലന്‍ഡ്സ്?

23. തേക്കടിയുടെ കവാടം?

24. കേരളത്തില്‍ തെക്കന്‍ഗയ എന്നറിയപ്പെടുന്നത്?

25. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ളതാലൂക്ക്?

26. സുല്‍ത്താന്‍ ബത്തേരിയുടെ പഴയ പേര്?

27. കായംകുളത്തിന്റെ പഴയപേര്?

28. കേരളത്തിലെ ഏക താറാവുഗവേഷണ കേന്ദ്രം?

29. കേരളത്തിലെ മയില്‍ സംരക്ഷണകേന്ദ്രം?

30. സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യ കുറഞ്ഞ താലൂക്ക്?

31. കേരളത്തിലെ ആദ്യ കയര്‍ഗ്രാമം?

32. പശ്ചിമ തീരത്തെ ആദ്യ ദീപസ്തംഭം സ്ഥാപിച്ചത്?

33. അയിത്തത്തിനെതിരെ ഇന്ത്യയില്‍ നടന്ന ആദ്യത്തെ സംഘടിത സമരം?

34. കേരളത്തിലെ ആദ്യത്തെ റബറൈസ്ഡ് റോഡ്?

35. കേരളത്തില്‍ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ഏക ജില്ല?

36. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭജലവൈദ്യുതിനിലയം?

37. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ഗ്രാമം?

38. കേരളത്തിലെ ആദ്യ ദേശീയോദ്യാനം?

39. ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച്ഡാം?

40. വരയാടുകള്‍ക്ക് പ്രസിദ്ധമായ ദേശീയോദ്യാനം?

41. ഇന്ത്യയില്‍ രാജ്യാന്തര പദവി ലഭിച്ച ആദ്യ തീര്‍ത്ഥാടനകേന്ദ്രം?

42. കൊച്ചിന്‍ സ്റ്റോക് എക്സ്ചേഞ്ച് രൂപവത്കരിച്ചത്?

43. അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്നത്?

44. കൊച്ചി തുറമുഖത്തിന്റെ ശില്പി?

45. കേരള ഹൈക്കോടതിയുടെ ആസ്ഥാനം?



  ഉത്തരങ്ങള്‍

1) 1961 ഡിസംബര്‍ 19, 2) ഗൌബ, 3) ഗൌര്‍, 4) ചൊറാവ്ദ്വീപ്, 5) ഗോവ, 6) പനാജി, 7) ഗോവ, 8) മണ്ഡോവി, 9) ഗോവ, 10) ഗോവ, 11) അഗസ്ത്യാര്‍കൂടം, 12) നെയ്യാര്‍, 13) കഴക്കൂട്ടം (തിരുവനന്തപുരം), 14) തിരുവനന്തപുരം, 15) ചെമ്പഴന്തി, 16) കൊല്ലം, 17) നെയ്യാറ്റിന്‍കര, 18) കല്ലട (കൊല്ലം), 19) വേമ്പനാട്ട് കായല്‍, 20) കുരുമുളക്, 21) ഇടുക്കിജില്ലയിലെ ചിന്നാറില്‍, 22) കുട്ടനാട്, 23) കുമളി, 24) തിരുനെല്ലി, 25) ചേര്‍ത്തല, 26) ഗണപതിവട്ടം, 27) ഓടനാട്, 28) നിരണം (പത്തനംതിട്ട), 29) ചൂലന്നൂര്‍ (പാലക്കാട്), 30) മല്ലപ്പള്ളി, 31) വയലാര്‍ , 32) ആലപ്പുഴയില്‍, 33) വൈക്കം സത്യാഗ്രഹം,  34) കോട്ടയം - കുമിളി, 35) ഇടുക്കി,

36) മൂലമറ്റം, 37) മ്ളാപ്പാറ, 38) ഇരവികുളം, 39) ഇടുക്കി, 40) ഇരവികുളം, 41) മലയാറ്റൂര്‍ കുരിശുമുടി, 42) 1978 ലാണ്, 43) കൊച്ചി, 44) റോബര്‍ട്ട് ബ്രിസ്റ്റോ, 45) എറണാകുളം.

0 comments :

Post a Comment