News Today

« »

Sunday, February 19, 2012

പൊതു വിജ്ഞാനം-93- പദാര്‍ത്ഥത്തിന്റെ ഏഴാമത്തെ അവസ്ഥ ഏത്?




1. നെടിയിരിപ്പുസ്വരൂപം എന്നറിയപ്പെട്ട രാജവംശമേത്?
2. പതിനെട്ടരക്കവികള്‍ എന്നറിയപ്പെട്ട രാജകീയ കവികള്‍ ഏത് സാമുതിരിയുടെ സദസിനെയാണ് അലങ്കരിച്ചത്?
3. രേവതിപട്ടത്താനം എന്ന ഏഴുദിവസത്തെവിദ്വത്സദസ് അരങ്ങേറിയിരുന്നതെവിടെ?
4. യൂറോപ്യന്‍ രേഖകളില്‍ മാര്‍ത്ത എന്നറിയപ്പെട്ട പ്രദേശമേത്?
5. ദേവനാരായണന്മാര്‍ എന്ന് വിഖ്യാതരായ രാജാക്കന്‍മാര്‍ ഭരിച്ചിരുന്ന നാട്ടുരാജ്യമേത്?
6. യൂറോപ്യന്‍ രേഖകളില്‍ റപ്പോളിന്‍ എന്നറിയപ്പെട്ട നാട്ടുരാജ്യമേത്?
7. പടിഞ്ഞാറ്റേടത്തു സ്വരൂപം ഏത് നാട്ടുരാജ്യത്തെ രാജകുടുംബാംഗമായിരുന്നു?
8. ശേഖരിവര്‍മ്മമാര്‍ എന്നറിയപ്പെട്ടത് ഏത് നാട്ടുരാജ്യത്തെ ഭരണാധികാരികളാണ്?
9. കോട്ടയം രാജാക്കന്മാരുടെ കുടുംബദേവത ഏതായിരുന്നു?
10. ഒരു ഫ്ളോപ്പി ഡിസ്കിന്റെ വിവര ശേഖരണശേഷി?
11. സസ്യങ്ങള്‍ രാത്രിസമയത്ത് പുറത്തുവിടുന്നത്?
12. വവ്വാല്‍ മുഖേന നടക്കുന്ന പരാഗണമാണ്?
13. കൊതുകിന്റെ ലാര്‍വകളാണ്?
14. കാഡ്മിയം വിഷബാധമൂലമുണ്ടാവുന്ന രോഗമാണ്?
15. കാന്‍സറുകള്‍ കണ്ടെത്താനുള്ള രോഗ നിര്‍ണയോപാധിയാണ്?
16. പേശികളില്ലാത്ത അവയവമാണ്?
17. ബീജസങ്കലനം നടക്കുന്നത് എവിടെ?
18. കുലീന ലോഹങ്ങള്‍ക്കുദാഹരണമാണ്?
19. പദാര്‍ത്ഥത്തിന്റെ ഏഴാമത്തെ അവസ്ഥ ഏത്?
20. ഐ. എസ്. ആര്‍. ഒയുടെ ആസ്ഥാനം?
21. വൈദ്യുതിയുടെ പിതാവ്?
22. ടെലിസ്കോപ്പ് കണ്ടുപിടിച്ചതാര്?
23.  ഔര്‍ ഫിലിംസ്ദെയര്‍ ഫിലിംസ് എന്ന കൃതിയുടെ രചയിതാവ്?
24. പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം?
25.  ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ഷിക വ്യവസായം?
26. രാജ്യസഭയുടെ ചെയര്‍മാന്‍?
27. ചെമ്മരിയാടിന്റെ രോമക്കെട്ടുകള്‍ പോലെ കാണപ്പെടുന്ന മേഘങ്ങള്‍?
28. ബൊയോമോ വെള്ളച്ചാട്ടം ഏത് നദിയില്‍?
29. ഏറ്റവും വിശാലമായ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന  ഡല്‍ഹി സുല്‍ത്താന്‍?
30. അന്താരാഷ്ട്ര ശുദ്ധജല വര്‍ഷം?
31.  ബാബര്‍ തന്റെ ആത്മകഥയെഴുതിയത് ഏത് ഭാഷയില്‍?
32. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം?
33. ലോക ജലദിനം എന്ന്?
34. ഡല്‍ഹി സുല്‍ത്താന്റെ ഭരണകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാണയം?
35. ബ്രിട്ടീഷുകാര്‍ക്ക് ദിവാനി അനുവദിച്ച മുഗള്‍ ചക്രവര്‍ത്തി?
36. ആനന്ദ മഹാസഭ സ്ഥാപിച്ചത്?
37. കാറ്റില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേരളത്തിലെ കേന്ദ്രങ്ങള്‍?
38. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ കായല്‍?
39. കേരളത്തില്‍ ആദ്യമായി കാസ്റ്റിംഗ് വോട്ട് ഉപയോഗിച്ച സ്പീക്കര്‍?
40. കേരളത്തിലെ ക്ളാസിക് നൃത്തരൂപങ്ങള്‍?
41. 2006 ലെ ഫുട്ബാള്‍ ലോകകപ്പ് ജേതാക്കളായ രാജ്യം?
42. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം?
43. 2007 ലെ ദാദാ സാഹിബ് ഫാല്‍കെ പുരസ്കാര ജേതാവ്?
44. 2010 ലെ ഹോക്കി ലോകകപ്പിന് വേദിയായ രാജ്യം?
45. ഇന്ത്യ പുത്തന്‍ സാമ്പത്തികനയം നടപ്പാക്കിയ വര്‍ഷം?

  ഉത്തരങ്ങള്‍
1) കോഴിക്കോട് (സാമുതിരിമാര്‍), 2) മാനവിക്രമന്‍, 3) തളിയില്‍ക്ഷേത്രം, 4) കരുനാഗപ്പള്ളി, 5) ചെമ്പകശ്ശേരി, 6) ഇടപ്പള്ളി, 7) കൊടുങ്ങല്ലൂര്‍, 8) പാലക്കാട്ടെ, 9) ശ്രീപോര്‍ക്കലി ഭഗവതി, 10) 1.44 മെഗാബൈറ്റ്, 11) കാര്‍ബണ്‍ഡൈ ഓക്സൈഡ്, 12) ചിറോപ്റ്ററോഫിലി, 13) റിഗ്ളര്‍, 14) ഇതായ്- ഇതായ് രോഗം,15) ബയോപ്സി, 16) ശ്വാസകോശം, 17) ഫാലോപ്പിയന്‍ നാളിയില്‍, 18) സ്വര്‍ണം, വെള്ളി, പ്ളാറ്റിനം, 19) ക്വര്‍ക്ക് ഗ്ളൂവോണ്‍ പ്ളാസ്മ, 20) ബാംഗ്ളൂര്‍, 21) മൈക്കല്‍ ഫാരഡെ, 22) ഗലീലിയോ ഗലീലി, 23) സത്യജിത്റേ, 24) 2007-2012, 25) വസ്ത്രനിര്‍മ്മാണം, 26) വൈസ് പ്രസിഡന്റ്, 27) ക്യുമൂലസ് മേഘങ്ങള്‍, 28) കോഗോ, 29) അലാവുദ്ദീന്‍ ഖില്‍ജി, 30) 2003, 31) ചഗാത്തായ് തുര്‍ക്കി, 32) ചൈന, 33) മാര്‍ച്ച് 22, 34) തങ്കനാണയം, 35) ഷാ ആലം, 36) സ്വാമി ബ്രഹ്മാനന്ദ ശിവയോഗി, 37) കഞ്ചിക്കോട്,  രാമക്കല്‍മേട്, 38) വേളി കായല്‍, 39) എ.സി. ജോസ്, 40) കഥകളി, മോഹിനിയാട്ടം, 41) ഇറ്റലി, 42) ജിം കോര്‍ബറ്റ്  ദേശീയോദ്യാനം, 43) മന്നാഡേ, 44) ഇന്ത്യ, 45) 1991.

0 comments :

Post a Comment