News Today

« »

Thursday, February 23, 2012

കുടിശിക ശമ്പളം ഒഴിവാക്കി എങ്ങനെ ഈ വര്‍ഷത്തെ ആദായ നികുതി കണക്കു കൂട്ടാം ?


 ആദ്യം എല്ലാ  കിഴിവുകളും കുറച്ചു , ആകെ നികുതി വിധേയ  ശമ്പള വരുമാനം കാണുക.  

 ഇത്  210000 ആണെന്ന്  സംകല്‍പ്പിക്കുക . 

 സ്ത്രീയാണെങ്കില്‍ 190000 നു
മുകളില്‍ വരുന്ന തുകയുടെ (അതായത്  20000  രൂപയുടെ) 10 %   tax  കൊടുക്കണം .
പുരുഷനാണെങ്കില്‍ 30000  രൂപയുടെ 10 %   .


ഇതില്‍ 20000 രൂപയില്‍ കൂടുതല്‍
കഴിഞ്ഞ  രണ്ടു  വര്‍ഷത്തെ  കുടിശിക ശമ്പളം ആണെന്ന് കരുതുക . ആ തുക
ആവര്‍ഷങ്ങളിലെ ശമ്പള ത്തിലേക്ക്  ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഈ വര്‍ഷം സ്ത്രീ
ജീവനക്കാര്‍ നയാ പൈസ  നികുതി കൊടുക്കേണ്ടതില്ല . അപ്പോള്‍  മുന്‍വര്‍ഷങ്ങളിലെ ശമ്പള
വരുമാനം കൂടില്ലേ ? കൂടും . അങ്ങനെ കൂടിയാലും  കൂടി കിട്ടുന്ന       ആകെ  തുക  ആവര്‍ഷം 190000 നു
താഴെ യാണെങ്കില്‍  സ്ത്രീ ജീവനക്കാര്‍ നയാ പൈസ  നികുതി കൊടുക്കേണ്ട. അത്
160000 നു താഴെയാണെങ്കില്‍ പുരുഷന്മാരും നികുതി കൊടുക്കേണ്ട .  അപ്പോള്‍
ലാഭം എത്ര?  3100 രൂപയോളം  .


ഇനി  തുക 190000  കവിഞ്ഞു പോയാലോ ? കവിഞ്ഞു പോകുന്ന തുകയുടെ മാത്രം 


 10 % മാത്രം  tax  കൊടുത്താല്‍ മതി . അപ്പോഴും  കുറെ രൂപ    ലാഭം  കിട്ടും         

പിന്നെ പലര്‍ക്കുമുള്ള ഒരു സംശയം.

 
ഈ വര്‍ഷം പി എഫില്‍  ഇട്ട, കഴിഞ്ഞ വര്‍ഷത്തെ  ശമ്പള   കുടിശിക തുക കഴിഞ്ഞ
വര്‍ഷത്തെ  പി എഫില്‍  കാണിച്ചു  നികുതി യിളവു നേടാമോ എന്ന് . 


 പാടില്ല .

 
അത് ഈ വര്‍ഷത്തെ ആദായ നികുതി യിളവിനു മാത്രമേ പരിഗണിക്കൂ . (കഴിഞ്ഞ വര്‍ഷത്തെ കുടിശികയാണെങ്കില്‍ പോലും ).

1 comments :

Thank you for the information provided about the incometax calculation

Post a Comment