News Today

« »

Wednesday, February 1, 2012

പൊതു വിജ്ഞാനം - 81 ( G K ) മഴവില്ലിന് കാരണം?




 1. ഒരു സാധാരണ ടോര്‍ച്ച് സെല്ലിന്റെ വോള്‍ട്ട് എത്രയാണ്?

2. യാന്ത്രികോര്‍ജത്തെ വൈദ്യുതോര്‍ജമാക്കി മാറ്റുന്ന ഉപകരണം?

3. സോഡിയം വേപ്പര്‍ വിളക്കില്‍ നിന്നുള്ള പ്രകാശത്തിന്റെ നിറം?

4. ' ഇലക്ട്രോണിക്സിലെ അദ്ഭുതശിശു' എന്നറിയപ്പെടുന്നത്?

5. വവ്വാല്‍ രാത്രികാലങ്ങളില്‍ ഇരതേടുന്നത് ഏത് ശബ്ദത്തിന്റെ പ്രതിഫലനം മനസ്സിലാക്കിയാണ്?

6. ശബ്ദത്തിന് ഏറ്റവും കൂടുതല്‍ വേഗം ഏത് മാധ്യമത്തിലാണ്?

7. ചന്ദ്രപ്രകാശം ഭൂമിയിലെത്താന്‍ എടുക്കുന്ന സമയം?

8. ഭൂമിയിലെ ഒരു വസ്തുവിന്റെ ഭാരത്തിന് കാരണം?

9. ഒരേയിനം തന്മാത്രകള്‍ തമ്മിലുള്ള ആകര്‍ഷണ ബലം?

10. സസ്യങ്ങളിലെ വേരുകള്‍ ജലം വലിച്ചെടുക്കുന്നതിന് കാരണമായ പ്രതിഭാസം?

11. ഹൈഡ്രജന്‍ ബോംബില്‍ നടക്കുന്ന പ്രവര്‍ത്തനം?

12. ഉത്തോലക നിയമങ്ങള്‍ ആവിഷ്കരിച്ചത്?

13. ഒരു കലോറി എത്ര ജൂളാണ്?

14. സാധാരണ ശരീരോഷ്മാവ്?

15. ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥ?

16. ജഡത്വനിയമം ആവിഷ്കരിച്ചത്?

17. ആകാശത്തിന്റെ നീല നിറത്തിനു കാരണം?

18. ഒരു ചുവന്ന പൂവ് പച്ച വെളിച്ചത്തില്‍ ഏതു നിറത്തില്‍ കാണപ്പെടുന്നു?

19. മഴവില്ലിന് കാരണം?

20. തരംഗദൈര്‍ഘ്യം ഏറ്റവും കൂടുതലുള്ള വര്‍ണം?

21. ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ഊര്‍ജം ലഭിക്കുന്നത് എവിടെനിന്ന്?

22. റിമോട്ട് കണ്‍ട്രോളില്‍ ഉപയോഗിക്കുന്ന കിരണം?

23. ഫോട്ടോ ഇലക്ട്രിക് പ്രഭാവം കണ്ടുപിടിച്ചതാര്?

24. ഇന്ത്യന്‍ ആണവ ഗവേഷണത്തിന്റെ പിതാവ്?

25. ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?

26. മെര്‍ക്കുറി തെര്‍മോമീറ്റര്‍ കണ്ടുപിടിച്ചതാര്?

27. പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?

28. കീമോ തെറാപ്പി (രാസ ചികിത്സ)യുടെ ഉപജ്ഞാതാവ്?

29. സസ്യശാസ്ത്രത്തിന്റെ പിതാവ്?

30. 'മൈക്രോ ഗ്രാഫിയ' എന്ന പുസ്തകത്തിന്റെ രചയിതാവ്?

31. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ്?

32. ചെരുപ്പിന്റെ ആകൃതിയിലുള്ള ഏകകോശ ജീവി?

33. ഹരിതകമുള്ള ജന്തു എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

34. മുകുളനത്തിലൂടെ പ്രത്യുല്പാദനം നടത്തുന്ന ജീവിക്ക് ഉദാഹരണം?

35. നീല രക്തമുള്ള ജീവവിഭാഗമാണ്?

36. അര്‍ബുദത്തെക്കുറിച്ചുള്ള പഠനമാണ്?

37. തലയില്‍ വിസര്‍ജനാവയവമുള്ള ജീവി?

38. ഇന്ത്യയുടെ പക്ഷി മനുഷ്യന്‍?

39. ദേശീയ പക്ഷി നിരീക്ഷണദിനം എന്നാണ്?

40. ബുദ്ധി, ഓര്‍മ്മ, ചിന്ത, ഭാവന, വിവേചനം എന്നിവയുടെ കേന്ദ്രമായ മസ്തിഷ്കഭാഗം?

41. ശരീരത്തിന്റെ തുലനനില പാലിക്കാന്‍ സഹായിക്കുന്ന ജ്ഞാനേന്ദ്രിയം?

42. മനുഷ്യശരീരത്തിലെ ആകെ നാഡികള്‍?

43. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ധമനി?

44. ശുദ്ധരക്തം വഹിക്കുന്ന ഏക സിരയാണ്?

45. മനുഷ്യശരീരത്തിലെ ബ്ളഡ് ബാങ്ക് എന്നറിയപ്പെടുന്നത്?



  ഉത്തരങ്ങള്‍

1) 1.5 വോള്‍ട്ട്, 2) ഡൈനാമോ, 3) മഞ്ഞ, 4) ട്രാന്‍സിസ്റ്റര്‍, 5) അള്‍ട്രാ സോണിക് ശബ്ദം, 6) സ്റ്റീലില്‍, 7) 1.3 സെക്കന്‍ഡ്, 8) ഗുരുത്വാകര്‍ഷണ ബലം, 9) കൊഹീഷന്‍ ബലം, 10) കേശികത്വം, 11) ന്യൂക്ളിയര്‍ ഫ്യൂഷന്‍, 12) ആര്‍ക്കമിഡിസ്, 13) 4.2 ജൂള്‍, 14) 36.9 ഡിഗ്രി സെല്‍ഷ്യസ്, 15) പ്ളാസ്മ, 16) ഗലീലിയോ, 17) വിസരണം, 18) ഇരുണ്ടതായി, 19) പ്രകാശ പ്രകീര്‍ണനം, 20) ചുവപ്പ്, 21) സൂര്യനില്‍നിന്ന്, 22) ഇന്‍ഫ്രാറെഡ് കിരണങ്ങള്‍, 23) ഹെന്റിച്ച് ഹെര്‍ട്സ്, 24) ഹോമി ജെ. ഭാഭ, 25) മാക്സ് പ്ളാങ്ക്, 26) ഫാരന്‍ ഹീറ്റ്, 27) ചാള്‍സ് ഡാര്‍വിന്‍, 28) പോള്‍ എര്‍ലിഖ്, 29) തിയോ ഫ്രാന്‍സ്റ്റസ്, 30) റോബര്‍ട്ട് ഹുക്ക്, 31) ഹിപ്പോക്രാറ്റസ്, 32) പാരമീസിയം, 33) യൂഗ്ളീന, 34) ഹൈഡ്ര, 35) മൊളസ്ക, 36) ഓങ്കോളജി, 37) കൊഞ്ച്, 38) സലിം അലി, 39) നവംബര്‍ 12, 40) സെറിബ്രം, 41) ചെവി, 42) 43 ജോഡി, 43) മഹാധമനി, 44) ശ്വാസകോശ സിര, 45) പ്ളീഹ.

0 comments :

Post a Comment