News Today

« »

Monday, February 27, 2012

പൊതു വിജ്ഞാനം-103- രാജ്യസഭയിലെ പരമാവധി അംഗസംഖ്യ?




1. ആദ്യത്തെ മലയാളിയായ ലോക്സഭാ പ്രതിപക്ഷ നേതാവ്?

2. രാജ്യസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ്?

3. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കേണ്ട തുക?

4. ധനബില്ലുകള്‍ പരിഗണനയ്ക്ക് വരുമ്പോള്‍ എത്ര ദിവസത്തിനകം രാജ്യസഭ ഇതു സംബന്ധിച്ച തീരുമാനമെടുക്കണം?

5. കേന്ദ്രമന്ത്രിസഭയില്‍ എത്രവിധം മന്ത്രിമാരാണുള്ളത്?

6. ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്നത്?

7. ചോദ്യോത്തരവേളയില്‍ സാധാരണയായി എത്ര തരത്തിലുള്ള ചോദ്യങ്ങളാണ് അംഗങ്ങള്‍ മന്ത്രിമാര്‍ക്കയയ്ക്കുന്നത്?

8. ലോക്സഭയില്‍ ഒരംഗത്തിന് ഉന്നയിക്കാവുന്ന പരമാവധി നക്ഷത്രമുദ്രയുള്ള ചോദ്യങ്ങള്‍?

9. ഇന്ത്യയില്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് അംഗീകാരം നല്‍കുന്നത്?

10. ദേശീയ പാര്‍ട്ടിയായി അംഗീകാരം ലഭിക്കാന്‍ എത്ര സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രാതിനിധ്യം വേണം?

11. രാജ്യസഭയുടെ പ്രഥമ സമ്മേളനം തുടങ്ങിയ വര്‍ഷം?

12. രാജ്യസഭ തുടക്കത്തില്‍ അറിയപ്പെടുന്നത്?

13. രാജ്യസഭ എന്ന് പുനര്‍നാമകരണം ചെയ്ത വര്‍ഷം?

14. രാജ്യസഭയിലെ പരമാവധി അംഗസംഖ്യ?

15. രാജ്യസഭയിലെ നോമിനേറ്റഡ് അംഗങ്ങള്‍?

16. രാജ്യസഭാംഗങ്ങളുടെ കാലാവധി?

17. അധികാരം കൂടുതല്‍ ഉള്ള സഭ?

18. 'ഭരണഘടനയുടെ രക്ഷാകര്‍ത്താവ്' എന്നറിയപ്പെടുന്നത്?

19. ലോക്സഭയില്‍ ഇംപീച്ച്മെന്റിന് വിധേയനായ ആദ്യത്തെ സുപ്രീംകോടതി ജഡ്ജി?

20. സുപ്രീംകോടതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

21. സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി?

22. ഏറ്റവും കൂടുതല്‍ കാലം സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്നത്?

23. ദളിത് വിഭാഗത്തില്‍നിന്നുള്ള പ്രഥമ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്?

24. ഇന്ത്യയിലെ ആകെ ഹൈക്കോടതികള്‍?

25. നാഷണല്‍ ജുഡിഷ്യല്‍ അക്കാഡമിയുടെ ആദ്യ ചെയര്‍മാന്‍?

26. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അധികാരപരിധിയുള്ള ഹൈക്കോടതി?

27. നാഷണല്‍ ജുഡിഷ്യല്‍ അക്കാഡമി നിലവില്‍ വന്നത്?

28. വാദിയെയും പ്രതിയെയും കോടതിയില്‍ വിളിച്ചുവരുത്തി അനുരഞ്ജനത്തിന് പ്രേരിപ്പിച്ച്  കേസുകള്‍ ഒത്തുതീര്‍ക്കുന്ന രീതി?

29. ഇന്ത്യയില്‍ ആദ്യമായി സ്ഥാപിച്ച ഹൈക്കോടതികള്‍ സ്ഥിതിചെയ്യുന്നത്?

30. ഇന്ത്യയില്‍ ആദ്യമായി പാരിസ്ഥിതിക ബെഞ്ച് സ്ഥാപിച്ചത്?

31. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

32. കേരള ഹൈക്കോടതിക്ക് അധികാരപരിധിയുള്ള കേന്ദ്രഭരണപ്രദേശം?

33. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ഏതു ഹൈക്കോടതിക്ക് കീഴിലാണ്?

34. ഗോവ ഏതു ഹൈക്കോടതിയുടെ പരിധിയിലാണ്?

35. ഏത് ഹൈക്കോടതിയിലാണ് ഏറ്റവും കൂടുതല്‍ ജഡ്ജിമാരുള്ളത്?

36. ഇന്ത്യയിലെ ആദ്യത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്?

37. തുടര്‍ച്ചയായി കൂടുതല്‍ കാലം അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം?

38. ഇന്ത്യയിലെ ഒന്നാമത്തെ നിയമ ഓഫീസര്‍?

39. ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ മാറ്റങ്ങള്‍ വരുത്താനായി കേന്ദ്രതലത്തില്‍ രൂപീകൃതമായ കമ്മിറ്റി?

40. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും നട്വര്‍സിംഗിന്റെയും അഴിമതിയിലെ പങ്ക് അന്വേഷിക്കാന്‍ രൂപീകൃതമായ കമ്മിറ്റി?

41. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ധനപരമായ ബന്ധങ്ങള്‍ നിര്‍ണയിക്കുന്ന കണ്ണി?

42. ചെയര്‍മാനുള്‍പ്പെടെ ധനകാര്യ കമ്മിഷനിലെ അംഗങ്ങളുടെ എണ്ണം?

43. തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് എത്ര വയസ്സുവരെ അധികാരത്തില്‍ തുടരാം?

44. വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് ആരാണ്?

45. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെയും മറ്റു കമ്മിഷണര്‍മാരെയും നിയമിക്കുന്നത്?



  ഉത്തരങ്ങള്‍

1) സി.എം. സ്റ്റീഫന്‍, 2) എസ്.എന്‍. മിശ്ര, 3) 15,000 രൂപ, 4) 14 ദിവസം, 5) മൂന്ന് (ക്യാബിനറ്റ് മന്ത്രിമാര്‍, സഹമന്ത്രിമാര്‍, ഉപമന്ത്രിമാര്‍) 6) ജവഹര്‍ലാല്‍ നെഹ്റു, 7) മൂന്ന്, 8) മൂന്ന്, 9) തിരഞ്ഞെടുപ്പ് കമ്മിഷണര്‍, 10) നാല്, 11) 1952 മേയ് 13,  12) കൌണ്‍സില്‍ ഒഫ് സ്റ്റേറ്റ്സ്, 13) 1954 ആഗസ്റ്റ് 23, 14) 250, 15)12 16) ആറു വര്‍ഷം, 17) ലോക്സഭ, 18) സുപ്രീംകോടതി, 19)ജസ്റ്റിസ് വി. രാമസ്വാമി, 20) 124 21) കെ.ജി. ബാലകൃഷ്ണന്‍, 22) വൈ. വി. ചന്ദ്രചൂഡ്, 23) കെ.ജി. ബാലകൃഷ്ണന്‍, 24) 21, 25)എന്‍. ആര്‍. മാധവമേനോന്‍, 26) ഗുവാഹത്തി ഹൈക്കോടതി, 27) 1993, 28) ലോക് അദാലത്ത്, 29) മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, 30) കൊല്‍ക്കത്ത ഹൈക്കോടതിയില്‍, 31) ജസ്റ്റിസ് ജെ. ചെലമേശ്വര്‍, 32) ലക്ഷദ്വീപ്, 33) കൊല്‍ക്കത്ത ഹൈക്കോടതി, 34) മുംബൈ ഹൈക്കോടതി, 35) അലഹബാദ് ഹൈക്കോടതി, 36) 1962 ഒക്ടോബര്‍, 37) പഞ്ചാബ്, 38) അറ്റോര്‍ണി ജനറല്‍ 39) ഭരണപരിഷ്കരണ കമ്മിറ്റി, 40) ജസ്റ്റിസ് പഥക് കമ്മിറ്റി, 41) ധനകാര്യ കമ്മിഷന്‍, 42) അഞ്ച്, 43) 65 വയസ്, 44) മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന്‍, 45) രാഷ്ട്രപതി.

0 comments :

Post a Comment