News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Monday, May 28, 2012

പൊതു വിജ്ഞാനം-171-വാഹനം ഓടുന്ന വേഗത അളക്കുന്ന ഉപകരണം?




1. അന്തരീക്ഷത്തിലെ നീരാവിയുടെ തോത് അളക്കുന്നതിനുള്ള ഉപകരണം?
2. വൈദ്യുതിയുടെ ദിശ മാറ്റാന്‍ ഉപയോഗിക്കുന്ന ഉപകരണം?
3. വാഹനം ഓടുന്ന വേഗത അളക്കുന്ന ഉപകരണം?
4. ദൂരെയുള്ള വസ്തുക്കളെ അടുത്ത് കാണുന്നതിനുള്ള ഉപകരണം?
5. ശബ്ദതീവ്രത അളക്കുന്നതിനുള്ള ഉപകരണം?
6. പാലിന്റെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം?
7. വാഹനങ്ങള്‍ ഓടിയ ദൂരം അളക്കുന്നതിനുള്ള ഉപകരണം?
8. ഒരു സര്‍ക്യൂട്ടിലെ വൈദ്യുത പ്രവാഹം അളക്കുന്ന ഉപകരണം?
9. ഒരു സര്‍ക്യൂട്ടിലെ പ്രതിരോധത്തില്‍ ക്രമമായി മാറ്റം വരുത്തുന്ന ഉപകരണം?
10. ഇലക്ട്രിക് ചാര്‍ജിന്റെ സാന്നിദ്ധ്യം മനസ്സിലാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?
11. വികിരണത്തിന്റെ തീവ്രത അളക്കാനുപയോഗിക്കുന്ന ഉപകരണമേത്?
12. പാലിന്റെ ആപേക്ഷിക സാന്ദ്രത അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?
13. ദ്രാവകങ്ങളുടെ ക്വഥനാങ്കം അളക്കുന്നതിനുള്ള ഉപകരണം?
14. ട്രാന്‍സ്ഫോര്‍മറിന്റെ ഉപയോഗം?
15. ഭട്ട്നഗര്‍ അവാര്‍ഡ് ഏത് മേഖലയുടെ ശ്രേഷ്ഠതയ്ക്ക് നല്‍കുന്നു?
16. ലേസറില്‍ ഉപയോഗിക്കുന്ന വാതകം?
17. ശബ്ദം ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന മീഡിയം?
18. ആപേക്ഷിക ആര്‍ദ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം?
19. താപം അളക്കുന്ന യൂണിറ്റ്?
20. ഹെയര്‍ ഡ്രയറില്‍ വൈദ്യുതോര്‍ജ്ജം എന്തായി മാറ്റപ്പെടുന്നു?
21. ഒരു സെക്കന്‍ഡില്‍ അനേകം പ്രാവശ്യം ദിശമാറുന്ന കറന്റിനെ ... എന്നു പറയുന്നു.
22. വിതരണത്തിനുവേണ്ടി വന്‍തോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേന്ദ്രം?
23. ന്യൂക്ളിയസിലെ കണങ്ങളെ ഒരുമിച്ചു നിറുത്തുന്നത് ... ആണ്.
24. പ്രകാശവേഗതയില്‍ സഞ്ചരിക്കുന്ന റേഡിയോ ആക്ടീവ് വികിരണം?
25. മാസ് നമ്പര്‍ രണ്ടുള്ള ഹൈഡ്രജന്റെ ഐസോടോപ്പ്?
26. രാസപ്രവര്‍ത്തനത്തില്‍ ഇലക്ട്രോണ്‍ നഷ്ടപ്പെടുന്ന മൂലകങ്ങള്‍?
27. റോള്‍ഡ് ഗോള്‍ഡില്‍ അടങ്ങിയിരിക്കുന്നത്?
28. രാസപ്രവര്‍ത്തനത്തില്‍ ഇലക്ട്രോണ്‍ ലഭിക്കുന്ന മൂലകങ്ങള്‍?
29. വ്യാവസായികമായി ലോഹം ഉത്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ലോഹധാതുവാണ്
30. സ്റ്റോറേജ് ബാറ്ററികളില്‍ ഉപയോഗിക്കുന്ന ലോഹം?
31. പ്രോട്ടീന്‍ നിര്‍മ്മാണത്തിനാവശ്യമായ ലോഹം?
32. അയണ്‍ തകിടിന്റെമേല്‍ സിങ്ക് പൂശുന്ന പ്രക്രിയ?
33. ഹീമോഗ്ളോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം?
34. സാധാരണയായി കാണപ്പെടുന്ന ഗാങ്?
35. ആസിഡ് ഫ്ളക്സാണ്..?
36. ഇലക്ട്രോണുകളെ വിട്ടുകൊടുക്കുവാനുള്ള പ്രവണത കൂടുതലുള്ള ലോഹം?
37. ഇലക്ട്രിക് ബള്‍ബുകളില്‍ ഫിലമെന്റായി ഉപയോഗിക്കുന്ന ലോഹമൂലകം?
38. അറ്റോമിക് ക്ളോക്കുകളില്‍ ഉപയോഗിക്കുന്ന ലോഹമൂലകം?
39. സോഡിയം സൂക്ഷിച്ചിരിക്കുന്നത്... ലാണ്?
40. മൃദുലോഹത്തിന് ഉദാഹരണം?
41. വൈദ്യുതിയുടെയും താപത്തിന്റെയും ഏറ്റവും നല്ല ചാലകം?
42. ' ആല്‍ക്കലി ലോഹങ്ങള്‍' എന്നറിയപ്പെടുന്നത്?
43.  അത്ഭുതലോഹം?
44. മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ച ലോഹം?
45. വാഹനങ്ങളില്‍നിന്നും പുറത്തുവിടുന്ന പുകയിലടങ്ങിയിരിക്കുന്ന ലോഹം?

  ഉത്തരങ്ങള്‍
1) ഹൈഗ്രോമീറ്റര്‍, 2) കമ്മ്യൂട്ടേറ്റര്‍, 3) സ്പീഡോമീറ്റര്‍, 4) ടെലിസ്കോപ്പ്, 5) ഫോണോമീറ്റര്‍, 6) ലാക്ടോമീറ്റര്‍, 7) ഓഡോമീറ്റര്‍, 8) അമ്മീറ്റര്‍, 9) റിയോസ്റ്റാറ്റ്, 10) ഇലക്ട്രോസ്കോപ്പ്, 11) ആക്ടിനോമീറ്റര്‍, 12) ലാക്ടോമീറ്റര്‍, 13) ഹൈപ്സോമീറ്റര്‍, 14) വോള്‍ട്ടേജ് വ്യത്യാസം വരുത്താന്‍, 15) ശാസ്ത്രം, 16) ഹീലിയം, 17) സ്റ്റീല്‍, 18) ഹൈഗ്രോമീറ്റര്‍, 19) ജൂള്‍, 20) യാന്ത്രികോര്‍ജ്ജം, 21) അള്‍ട്ടര്‍നേറ്റിംഗ് കറന്റ് , 22) പവര്‍ സ്റ്റേഷന്‍, 23) അണുകേന്ദ്രബലം, 24) ഗാമാ, 25) ഡ്യൂട്ടീരിയം, 26) ലോഹങ്ങള്‍, 27) അലുമിനിയം, ചെമ്പ്, 28)അലോഹങ്ങള്‍, 29) അയിര്, 30)സിങ്ക്, 31) പൊട്ടാസ്യം, 32) ഗാല്‍വനൈസിംഗ്, 33) ഇരുമ്പ്, 34) സിലിക്ക, 35) സിലിക്ക, 36) അലുമിനിയം, 37) ടങ്സ്റ്റണ്‍, 38) സീസിയം, 39) മണ്ണെണ്ണയില്‍, 40) പൊട്ടാസ്യം, സോഡിയം, 41) വെള്ളി, 42) ലിഥിയം, സോഡിയം, പൊട്ടാസ്യം, റൂബീഡിയം, സീസിയം, ഫ്രാന്‍സിയം , 43) ടൈറ്റാനിയം, 44) ചെമ്പ് , 45) ലെഡ്.

പൊതു വിജ്ഞാനം-170-തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രം പണിതത്?




1. ചേരന്മാരുടെ തലസ്ഥാനം?
2. ചേരരാജാക്കന്മാരുടെ കീര്‍ത്തിയെ പരാമര്‍ശിക്കുന്ന സംഘം കൃതി?
3. ചേരന്മാരുടെ രാജകീയ മുദ്ര?
4. ചോളന്മാരുടെ രാജകീയ മുദ്ര?
5. തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രം പണിതത്?
6. കരികാലചോളന്റെ തലസ്ഥാനമായിരുന്ന പ്രശസ്ത തുറമുഖം?
7. പാണ്ഡ്യ, ചേര, ചോള ഭരണകാലഘട്ടം പൊതുവില്‍ അറിയപ്പെടുന്നപേര്?
8. സംഘകാലത്തെ ഏറ്റവും പരാക്രമിയായ പാണ്ഡ്യരാജാവ്?
9. സംഘസാഹിത്യം എഴുതാനുപയോഗിച്ചിരുന്ന ഭാഷ?
10. തമിഴ് ബൈബിള്‍ എന്നറിയപ്പെടുന്നത്?
11. തമിഴിലെ ഇലിയഡ് എന്നറിയപ്പെടുന്ന കാവ്യം?
12. ജീവകചിന്താമണി രചിച്ചത്?
13. പല്ലവന്മാരുടെ തലസ്ഥാനം?
14. സിംഹവിഷ്ണുവിന്റെ കാലത്ത് ജീവിച്ചിരുന്ന പ്രസിദ്ധ സംസ്കൃതകവി?
15. ചാലുക്യന്മാരുടെ തലസ്ഥാനം?
16. ഹര്‍ഷവര്‍ദ്ധനനെ പരാജയപ്പെടുത്തിയ ചാലുക്യരാജാവ്?
17. അലക്സാണ്ടര്‍ ഇന്ത്യ ആക്രമിച്ചത്?
18. അലക്സാണ്ടറുടെ ഗുരു?
19. അലക്സാണ്ടര്‍ പരാജയപ്പെടുത്തിയ പേര്‍ഷ്യന്‍ രാജാവ്?
20. ഹിന്ദുമതം സ്വീകരിച്ച യവന അംബാസിഡര്‍?
21. ചന്ദ്രഗുപ്ത മൌര്യന്റെ രാജധാനിയിലേക്ക് സെല്യൂക്കസ് അയച്ച ഗ്രീക്ക് അംബാസിഡര്‍?
22. അശോകന്‍ കലിംഗയുദ്ധം നടത്തിയവര്‍ഷം?
23. അശോക ചക്രവര്‍ത്തിയെ ബുദ്ധമതാനുയായിയാക്കിയ സന്യാസി?
24. ഇന്ത്യയിലെത്തിയ ആദ്യ വിദേശ സഞ്ചാരി?
25. അജീവിക മതത്തെ പ്രോത്സാഹിപ്പിച്ച രാജാവ്?
26. ഇന്‍ഡിക്ക എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?
27. സിലോണില്‍ ബുദ്ധമതം പ്രചരിപ്പിച്ച അശോകന്റെ മകള്‍?
28. അശോകന്റെ ലേഖനങ്ങള്‍ എഴുതപ്പെട്ടിരുന്ന ഭാഷ?
29. അര്‍ത്ഥശാസ്ത്രത്തിന്റെ കര്‍ത്താവ്?
30. അര്‍ത്ഥശാസ്ത്രത്തിന്റെ പ്രതിപാദ്യവിഷയം?
31. സുംഗരാജവംശം സ്ഥാപിച്ചത്?
32. ഗണിതശാസ്ത്രത്തിലെ സൂത്രവാക്യമായ പൈയുടെ വില കൃത്യമായി ഗണിച്ച ഭാരതീയ ജ്യോതിശാസ്ത്രജ്ഞന്‍?
33. ഇന്ത്യയ്ക്ക് പുറത്ത് തലസ്ഥാനവുമായി ഉത്തരേന്ത്യഭരിച്ച ഭരണാധികാരി?
34. ആദ്യമായി സ്വര്‍ണനാണയങ്ങള്‍ പുറത്തിറക്കിയ ഇന്ത്യന്‍ രാജവംശം?
35. ശകവര്‍ഷത്തിലെ ആദ്യമാസം?
36. കനിഷ്കന്റെ കാലത്ത് രൂപം കൊണ്ട ഇന്തോഗ്രീക്ക് സംയുക്ത കലാശൈലി?
37. ഇന്ത്യയിലെ ഐന്‍സ്റ്റീന്‍ എന്നറിയപ്പെട്ടിരുന്നത്?
38. മഹാവിഭാഷയുടെ രചയിതാവ്?
39. ശകവര്‍ഷ കലണ്ടറിനെ ഇന്ത്യയുടെ ദേശീയ കലണ്ടറായി അംഗീകരിച്ചത്?
40. ബുദ്ധമതം, ഹീനയാനം, മഹായാനം എന്നിങ്ങനെ രണ്ടായി വിഭജിച്ചത് ആരുടെ കാലഘട്ടത്തിലാണ്?
41. രാഷ്ട്രകൂട രാജവംശസ്ഥാപകന്‍?
42. ശതവാഹനവംശം സ്ഥാപിച്ചത്?
43. സപ്തശതകം, ഗാഥസപ്തസതി തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ച ശതവാഹന രാജാവ്?
44. സുംഗവംശത്തിലെ അവസാന രാജാവായ ദേവഭൂതിയെ വധിച്ച് കണ്വവംശം സ്ഥാപിച്ചത്?
45. ഗുപ്തരാജവംശം ആരംഭിച്ചത്?

  ഉത്തരങ്ങള്‍
1) വാഞ്ചി, 2) പതിറ്റുപ്പത്ത്, 3) അമ്പും വില്ലും, 4) കടുവ, 5) രാജരാജ, 6) കാവേരിപുരം, 7) സംഘകാലം, 8) നെടുഞ്ചേഴിയന്‍, 9) തമിഴ്, 10) തിരുക്കുറല്‍, 11) ചിലപ്പതികാരം, 12) തിരുട്ടക്കദേവര്‍, 13) കാഞ്ചി, 14) ഭാരവി, 15) വാതാപി, 16) പുലികേശി രണ്ടാമന്‍, 17) ബി.സി 326, 18) അരിസ്റ്റോട്ടില്‍, 19) ഡാരിയസ് മൂന്നാമന്‍, 20) ഹെലിയോ ഡോറസ്, 21) മെഗസ്തനീസ്, 22) ബി.സി 261, 23) ഉപഗുപ്തന്‍, 24) മെഗസ്തനീസ്, 25) ബിന്ദുസാരന്‍, 26) മെഗസ്തനീസ്, 27) സംഘമിത്ര, 28) പ്രാകൃത്, 29) കൌടില്യന്‍, 30) രാഷ്ട്രതന്ത്രം, 31) പുഷ്യമിത്ര സുംഗന്‍, 32) ആര്യഭടന്‍, 33) കനിഷ്കന്‍, 34) കുശാനവംശം, 35) ചൈത്രം, 36) ഗാന്ധാരകലാശൈലി, 37) നാഗാര്‍ജ്ജുനന്‍, 38) വസുമിത്രന്‍, 39) 1957 മാര്‍ച്ച് 22, 40) കനിഷ്കന്‍, 41) ദന്തിദുര്‍ഗ്ഗന്‍, 42) സിമുകന്‍, 43) ഹാലന്‍, 44) വാസുദേവകണ്വന്‍, 45) ശ്രീഗുപ്തന്‍.

Thursday, May 24, 2012

പൊതു വിജ്ഞാനം-169-ഏറ്റവും വലിയ പൂവ്?




1. 'മരിയാന ട്രഞ്ച്' ഏത് സമുദ്രത്തിലാണ്?
2. ഋഗ്വേദകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാമൂര്‍ത്തി?
3. ഏത് നദിയില്‍ നിന്നാണ് ഇന്ദിരാഗാന്ധി കനാല്‍ ആരംഭിക്കുന്നത്?
4. ലോകത്തിന്റെ യോഗ തലസ്ഥാനം (യോഗ ക്യാപ്പിറ്റല്‍) എന്നറിയപ്പെടുന്നത്?
5. ഉത്തരാര്‍ദ്ധഗോളത്തിലെ ഏറ്റവും വിസ്തീര്‍ണ്ണം കൂടിയ രാജ്യം
6. ഇന്ത്യയില്‍ ഉദാരവത്കരണത്തിന് തുടക്കമിട്ടത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?
7. ഏത് ഗ്രഹത്തിലാണ് വസ്തുക്കള്‍ക്ക് ഏറ്റവും കൂടുതല്‍ ഭാരം അനുഭവപ്പെടുന്നത്?
8. ഏത് ഗ്രഹത്തിലാണ് ധ്രുവപ്രദേശങ്ങള്‍ സൂര്യനഭിമുഖമായി പ്രദക്ഷിണം ചെയ്യുന്നത്?
9. മലബാര്‍ സ്പെഷ്യല്‍ പൊലീസിന്റെ ആസ്ഥാനം?
10. മലയാളത്തിലെ, പ്രകൃതിയുടെ കവി എന്നറിയപ്പെട്ടത്?
11. കേരളത്തിലെ ഏക നിത്യഹരിത വനപ്രദേശം?
12. കലിംഗ പ്രൈസ് ഏര്‍പ്പെടുത്തിയ മുന്‍ ഒഡിഷ മുഖ്യമന്ത്രി.
13. മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗം?
14. ഉയരം അളക്കുന്നതിന് വിമാനത്തില്‍ ഉപയോഗിക്കുന്ന ഉപകരണം?
15. ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റര്‍ എന്നറിയപ്പെടുന്നത്?
16. റബ്ബര്‍ യുദ്ധത്തില്‍ ഏറ്റുമുട്ടിയ രാജ്യങ്ങള്‍?
17. പ്രാചീനകാലത്ത് ഹെല്‍വേഷ്യ എന്ന പേരിലറിയപ്പെട്ടിരുന്ന രാജ്യം?
18. തിരുവനന്തപുരത്ത് വാനനിരീക്ഷണശാല ആരംഭിച്ച രാജാവ്?
19. ദക്ഷിണായനരേഖ രണ്ടുപ്രാവശ്യം മുറിച്ചുകടന്നൊഴുകുന്ന നദി?
20. തിരുവിതാംകൂറിലെ ആദ്യ വനിതാ നിയമസഭാംഗം
21. ലാഹോറിനു പകരം ഡല്‍ഹി തലസ്ഥാനമാക്കിയ അടിമവംശത്തിലെ സുല്‍ത്താന്‍.
22. പ്രസിഡന്റിന്റെ വെള്ളിമെഡല്‍ നേടിയ ആദ്യത്തെ മലയാള ചിത്രം
23. ഗംഗയോട് ഗാന്ധിജി താരതമ്യപ്പെടുത്തിയ നേതാവ്?
24. പ്രച്ഛന്ന ബുദ്ധന്‍ എന്നറിയപ്പെട്ടത്?
25. ഭൂമദ്ധ്യരേഖ കടന്നുപോകുന്ന ഏറ്റവും വലിയ ദ്വീപ്?
26. കാശ്മീര്‍സിംഹം എന്നറിയപ്പെട്ട നേതാവ്?
27. കറുപ്പുയുദ്ധത്തില്‍ (1840) ചൈനയെ തോല്പിച്ച രാജ്യം.
28. ഔറംഗസീബിന്റെ രാജധാനിയില്‍ താമസിച്ച വിദേശസഞ്ചാരി
29. എമര്‍ജന്‍സി ഹോര്‍മോണ്‍ എന്നറിയപ്പെടുന്നത്?
30. പ്രദോഷ നക്ഷത്രം എന്നറിയപ്പെടുന്നത്?
31. എവറസ്റ്റിലെ ടിബറ്റിവെ അറിയപ്പെടുന്ന പേര്?
32. പാലങ്ങളുടെ നഗരം?
33. ആര്‍തര്‍ കോനന്‍ ഡോയലിന്റെ ആദ്യത്തെ അപസര്‍പ്പക നോവല്‍
34. ഫോക്ലാന്‍ഡ് ദ്വീപുകള്‍ ഏത് സമുദ്രത്തിലാണ്
35. എന്റെ ഗുരുനാഥന്‍ എന്ന കവിതയില്‍ വള്ളത്തോള്‍ ആരെക്കുറിച്ചാണ് വര്‍ണ്ണിക്കുന്നത്?
36. ഫ്രഞ്ച് ഓപ്പണ്‍ നടക്കുന്ന കളിസ്ഥലത്തിന്റെ പേര്?
37. മഞ്ഞുകാലത്ത് ചില ജീവികള്‍ നീണ്ട ഉറക്കത്തിലേര്‍പ്പെടുന്ന പ്രതിഭാസം
38. ഏറ്റവും ഭാരം കൂടിയ വാതകമൂലകം?
39. അര്‍ജ്ജുന അവാര്‍ഡ് ലഭിച്ച ആദ്യ മലയാളി വനിത?
40. കൃഷ്ണനദി എവിടെനിന്നാണ് ഉദ്ഭവിക്കുന്നത്?
41. ഏറ്റവും പ്രാചീനമായ മതം?
42. കനിഷ്കന്റെ തലസ്ഥാനം?
43. ആവര്‍ത്തനപ്പട്ടികയിലെ ഏറ്റവും ഭാരം കുറഞ്ഞ മൂലകം?
44. ഏറ്റവും വലിയ പൂവ്?
45.  അക്ബര്‍ ചക്രവര്‍ത്തിയുടെ റവന്യൂ മന്ത്രി?

  ഉത്തരങ്ങള്‍
1) പസഫിക് സമുദ്രം, 2) ഇന്ദ്രന്‍, 3) സത്ലജ് 4) ഋഷികേശ്, 5) റഷ്യ, 6) പി.വി. നരസിംഹറാവു, 7) വ്യാഴം, 8) യുറാനസ്, 9) മലപ്പുറം, 10) ഇടശ്ശേരി, 11) സൈലന്റ്വാലി, 12) ബിജു പട്നായിക്, 13) സെറിബ്രം, 14) ആള്‍ട്ടിമീറ്റര്‍, 15) കോയമ്പത്തൂര്‍, 16) ബൊളീവിയ, ബ്രസീല്‍, 17) സ്വിറ്റ്സര്‍ലന്‍ഡ,് 18) സ്വാതിതിരുനാള്‍, 19)  ലിംപോപോ, 20) മേരി പുന്നന്‍ ലൂക്കോസ്, 21) ഇല്‍ത്തുമിഷ്, 22) നീലക്കുയില്‍, 23) ഗോപാലകൃഷ്ണ ഗോഖലെ, 24) ശങ്കരാചാര്യര്‍, 25) ബോര്‍ണിയോ, 26) ഷേഖ് അബ്ദുള്ള, 27) ബ്രിട്ടണ്‍, 28) നിക്കോളോ മനൂച്ചി, 29) അഡ്രിനാലിന്‍, 30) ശുക്രന്‍, 31) ചോമോലുങ്വ, 32) വെനീസ്, 33) സ്റ്റഡി ഇന്‍ സ്കാര്‍ലറ്റ്, 34) അറ്റ്ലാന്റിക് സമുദ്രം, 35) ഗാന്ധിജി, 36) റോളണ്ട് ഗാരോ, 37) ഫൈബര്‍നേഷന്‍, 38) റാഡോണ്‍, 39) കെ.സി. ഏലമ്മ, 40) മഹാബലേശ്വര്‍, 41) ഹിന്ദുമതം, 42) പുരുഷപുരം, 43) ഹൈഡ്രജന്‍, 44) റഫ്ളീഷ്യ, 45) തോഡര്‍മല്‍

പൊതു വിജ്ഞാനം-168--കേരളത്തിലെ ഏറ്റവും വലിയ കോട്ട?




1. ഇന്ത്യയുടെ പ്രസിഡന്റായ ആദ്യ വനിത?
2. നിയമസഭാ സ്പീക്കറായ ആദ്യ വനിത?
3. സംസ്ഥാന ഗവര്‍ണറായ ആദ്യത്തെ വനിത?
4. മുഖ്യമന്ത്രിയായ ആദ്യത്തെ വനിത?
5. ഫോര്‍ട്ട് മാനുവല്‍ കോട്ട നിര്‍മ്മിച്ചതാര്?
6. കേരളത്തിലെ ഏറ്റവും വലിയ കോട്ട?
7.  കേരളത്തില്‍ മന്ത്രിയായ ആദ്യ വനിത?
8.  ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
9. കേരളത്തില്‍ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട പട്ടണം?
10. തിരമാലയില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ പദ്ധതി സ്ഥാപിതമായത്?
11. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
12.  ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ല?
13.  റിസര്‍വ് ബാങ്കിനെ ദേശസാത്കരിച്ചത് എന്ന്?
14. കേരളം സമ്പൂര്‍ണ സാക്ഷര സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്?
15. ദേശീയ വനിതാ കമ്മിഷന്‍ നിലവില്‍വന്നത്?
16. ഇന്ത്യ ആസിയാന്‍ കരാറില്‍ ഒപ്പുവച്ചത്?
17. ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്?
18. ആദ്യത്തെ മലയാള ചിത്രമേത്?
19. മലയാളത്തിലെ ആദ്യത്തെ കളര്‍ സിനിമ?
20. മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം ഏതാണ്?
21. മലയാളത്തിലെ ആദ്യത്തെ 70 എം. എം ചിത്രം?
22. ഭരത് അവാര്‍ഡ് നേടിയ ആദ്യ മലയാള നടന്‍?
23. ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്ക് കേരള സര്‍ക്കാര്‍ നല്കുന്ന ഏറ്റവും വലിയ പുരസ്കാരം?
24. കേരളത്തിലെ ഏറ്റവും വലിയ തടാകം?
25. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
26. ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകം?
27. പ്രിയദര്‍ശിനി തടാകം എവിടെ സ്ഥിതിചെയ്യുന്നു?
28. കേരളത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തടാകം?
29. ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനം എവിടെ സ്ഥിതിചെയ്യുന്നു?
30. സാര്‍ക്കിന്റെ ആസ്ഥാനം എവിടെയാണ്?
31. ലോകബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?
32.  ഐ. എം. എഫിന്റെ ആസ്ഥാനം എവിടെയാണ്?
33. അശോകന്‍ കലിംഗ ആക്രമിച്ചതെന്ന്?
34. ചെങ്കിസ്ഖാന്‍ ഇന്ത്യ ആക്രമിച്ച വര്‍ഷം?
35. ഗുജറാത്തിലെ സോമനാഥക്ഷേത്രം ആക്രമിച്ച ഭരണാധികാരി?
36. ഇന്ത്യന്‍ വ്യോമഗതാഗതത്തിന്റെ പിതാവ് ആരാണ്?
37. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?
38. കരിപ്പൂര്‍ വിമാനത്താവളം ഏത് ജില്ലയില്‍ സ്ഥിതിചെയ്യുന്നു?
39. കേരളത്തിലെ ആദ്യത്തെ വിമാന സര്‍വീസ്?
40. കേരളത്തില്‍ ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രിയായ വ്യക്തി?
41. കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി?
42. കൂറുമാറ്റ നിരോധനനിയമം വഴി കേരള നിയമസഭയില്‍നിന്ന് പുറത്താക്കപ്പെട്ട ആദ്യ വ്യക്തി?
43. കേരള നിയമസഭയിലെ ആദ്യത്തെ ആംഗ്ളോ ഇന്ത്യന്‍ പ്രതിനിധി?
44. കേരള നിയമസഭയിലെ ആദ്യത്തെ സ്പീക്കര്‍?
45. ഏറ്റവുംകൂടുതല്‍ തവണ കാസ്റ്റിംഗ് വോട്ട് ചെയ്ത സ്പീക്കര്‍?

  ഉത്തരങ്ങള്‍
1) പ്രതിഭാ സിംഗ് പാട്ടീല്‍, 2) ഷണ്ണോദേവി, 3) സരോജിനി നായിഡു, 4) സുചേത കൃപലാനി, 5) പോര്‍ച്ചുഗീസുകാര്‍, 6) ബേക്കല്‍ കോട്ട, 7) കെ. ആര്‍. ഗൌരി, 8) മഹാരാഷ്ട്ര, 9) തിരുവനന്തപുരം, 10) വിഴിഞ്ഞം, 11) പള്ളിവാസല്‍, 12) പാലക്കാട്, 13) 1949 ജനുവരി 1, 14) 1991 ഏപ്രില്‍ 18, 15) 1992 ജനുവരി 31, 16) 2009 ആഗസ്റ്റ് 13, 17) ദാദാ സാഹിബ് ഫാല്‍ക്കെ, 18) വിഗതകുമാരന്‍, 19) കണ്ടം ബെച്ച കോട്ട്, 20) തച്ചോളി അമ്പു, 21) പടയോട്ടം, 22) പി.ജെ. ആന്റണി, 23) ജെ.സി. ഡാനിയേല്‍ പുരസ്കാരം, 24) വേമ്പനാട്ട് കായല്‍,25) ശാസ്താംകോട്ട തടാകം 26) ബെയ്ക്കല്‍, 27) അന്റാര്‍ട്ടിക്ക, 28) പൂക്കോട് തടാകം, 29) ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനില്‍, 30) കാഠ്മണ്ഡു, 31) വാഷിംഗ്ടണ്‍ ഡി.സി, 32) വാഷിംഗ്ടണ്‍ ഡി.സി, 33) ബി.സി 261, 34) 1221, 35) മുഹമ്മദ് ഗസ്നി, 36) ജെ. ആര്‍.ഡി. ടാറ്റ, 37) തിരുവനന്തപുരം, 38) മലപ്പുറം, 39) തിരുവനന്തപുരം-മുംബയ് 40) സി. എച്ച്. മുഹമ്മദ്കോയ, 41) ആര്‍. ശങ്കര്‍, 42) ആര്‍. ബാലകൃഷ്ണപിള്ള, 43) വില്യം ഹാമില്‍ട്ടണ്‍ ഡിക്രൂസ്, 44) ആര്‍. ശങ്കരനാരായണന്‍ തമ്പി, 45) എ.സി. ജോസ്.

പൊതു വിജ്ഞാനം-167-ലോകത്തിലാദ്യമായി ഭൂഗര്‍ഭ റെയില്‍വേ നിലവില്‍ വന്ന നഗരം?




1. ഭക്ഷ്യവസ്തുക്കള്‍ക്ക് നിറം കൊടുക്കാന്‍വേണ്ടി പഞ്ചസാരയില്‍ നിന്നുണ്ടാക്കിയെടുക്കുന്ന വസ്തു?
2. മിന്നാമിന്നിയുടെ മിന്നലിന് കാരണമാകുന്ന എന്‍സൈം?
3. നൈട്രജന്റെ ഏതു സംയുക്തമാണ് മനുഷ്യന്റെ ബോധം കെടുത്താന്‍ ഉപയോഗിക്കുന്നത്?
4. മുളകിന്റെ എരിവിന് കാരണമായ രാസപദാര്‍ത്ഥം?
5. പഴങ്ങള്‍ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാതകം?
6. ആധുനിക വിനോദസഞ്ചാരത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
7. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ അനുബന്ധ ഏജന്‍സിയേത്?
8. അന്താരാഷ്ട്ര ഇക്കോ ടൂറിസം വര്‍ഷമായി ഐക്യരാഷ്ട്ര സംഘടന ആചരിച്ച വര്‍ഷമേത്?
9. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി ആൂംഭിച്ചതെവിടെ?
10. ജപ്പാനിലെ ഏറ്റവും വലിയ ദ്വീപ്?
11. ഷിന്റോമതത്തിന്റെ സ്ഥാപകന്‍?
12. ഐക്യരാഷ്ട്രസഭ രൂപവത്കരിച്ച വര്‍ഷം?
13. റഷ്യയിലെ തിരഞ്ഞെടുക്കപ്പെട്ട സഭ?
14. പ്ളാസിയുദ്ധം നടന്ന വര്‍ഷം?
15. രണ്ടാംലോകമഹായുദ്ധകാലത്തെ ജര്‍മ്മന്‍ ഭരണാധികാരി?
16. വടക്കുകിഴക്കന്‍ മണ്‍സൂണിന്റെ മറ്റൊരു പേരാണ്?
17. 'റുബായിയാത്ത്' രചിച്ചത്?
18. ഭൂമിയുടെ ചുറ്റളവ് ആദ്യമായി നിര്‍ണയിച്ചത്?
19. മട്ടാഞ്ചേരി കൊട്ടാരം നിര്‍മ്മിച്ചത്?
20. കേരളത്തിലെ ഏറ്റവും നീളംകൂടിയ സ്റ്റേറ്റ് ഹൈവേ?
21. അതിചാലകത കണ്ടുപിടിച്ചത്?
22. ക്വാണ്ടം സിദ്ധാന്തത്തിന്റെ  ഉപജ്ഞാതാവ്?
23. കാര്‍ബണ്‍ - 14 ന്റെ അര്‍ദ്ധായുസ്സ് ?
24. വാതകമര്‍ദ്ദം അളക്കാനുള്ള ഉപകരണം?
25. സൂര്യപ്രകാശത്തിലെ ഇന്‍ഫ്രാറെഡ് വികിരണങ്ങള്‍ കണ്ടെത്തിയത്?
26. സോഡിയവും പൊട്ടാസ്യവും വേര്‍തിരിച്ചെടുത്ത ശാസ്ത്രജ്ഞന്‍?
27. യശ്പാല്‍ കമ്മിറ്റി ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
28. കേരളത്തില്‍ ഗ്രന്ഥശാലാസംഘം ആരംഭിച്ച വര്‍ഷം?
29. ഏതു കൃതിയിലാണ് കാന്തളൂര്‍ശാലയെ  'ദക്ഷിണ നളന്ദ' എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്?
30. തിരുവിതാംകൂറില്‍ ഏതു വര്‍ഷമാണ് പ്രാഥമിക വിദ്യാഭ്യാസം സൌജന്യമാക്കിയത്?
31. പമ്പാനദി ഏതു കായലിലാണ് പതിക്കുന്നത്?
32. ലോകത്തിലാദ്യമായി ഭൂഗര്‍ഭ റെയില്‍വേ നിലവില്‍ വന്ന നഗരം?
33. ഇന്‍ഫീരിയോരിറ്റി കോംപ്ളകസ് എന്ന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഓസ്ട്രിയന്‍ മനഃശാസ്ത്രജ്ഞന്‍?
34. ഇന്ത്യയില്‍ പുരാവസ്തു വകുപ്പ് സ്ഥാപിച്ച വൈസ്രോയി?
35. 'ലൈലാ മജ്നു' എന്ന കാവ്യം രചിച്ചത്?
36. യൂറോപ്പിന്റെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്നത്?
37. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആദ്യ ചെയര്‍മാന്‍?
38. ഏറ്റവും കൂടുതല്‍ കാലം സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചത്?
39. ഇന്ത്യ ഏതു രാജ്യത്തുനിന്നുമാണ് മിഗ് - 29 വിമാനങ്ങള്‍ വാങ്ങിയത്?
40. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെ നിയമിക്കുന്നത്?
41. ഏതു രാജ്യത്താണ് സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസ് സംവിധാനം ആദ്യമായി ആരംഭിച്ചത്?
42. ഷിംല കരാര്‍ ഒപ്പുവച്ച തീയതി?
43. പതിനാറ് വയസ്സിന് താഴെ പ്രായമുള്ള കുറ്റവാളികളെ പാര്‍പ്പിക്കാനുള്ള സംവിധാനം?
44. ഇന്ത്യയ്ക്ക് സുഖോയ് വിമാനങ്ങള്‍ നല്‍കിയ രാജ്യം?
45. ഒരു രാജ്യത്ത് സര്‍ക്കാര്‍ നിരോധിച്ചിട്ടുള്ള പുസ്തകങ്ങള്‍ക്ക് പറയുന്ന പേര്?

  ഉത്തരങ്ങള്‍
1) കരാമല്‍, 2) ലൂസിഫെറേസ്, 3) നൈട്രസ് ഓക്സൈഡ്, 4) കാപ്സെസീന്‍, 5) അസെറ്റിലീന്‍, 6) തോമസ് കുക്ക്, 7) വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍, 8) 2002, 9) കൊല്ലം ജില്ലയിലെ തെന്മലയില്‍, 10) ഹോന്‍ഷു, 11) മിക്കാഡോ, 12) 1945, 13) ഡ്യൂമ, 14) 1757, 15) ഹിറ്റ്ലര്‍, 16) തുലാവര്‍ഷം, 17) ഉമര്‍ഖയ്യാം, 18) ഇറാത്തോസ്തനീസ്, 19) പോര്‍ച്ചുഗീസുകാര്‍, 20) എസ്. എച്ച് 1, 21) കാമര്‍ലിങ് ഓനസ്, 22) മാക്സ് പ്ളാങ്ക്, 23) 5760 വര്‍ഷം, 24) മാനോമീറ്റര്‍, 25) വില്യം ഹെര്‍ഷല്‍, 26) ഹംഫ്രി ഡേവി, 27) വിദ്യാഭ്യാസം, 28) 1945, 29) അനന്തപുര വര്‍ണനം, 30) 1904, 31) വേമ്പനാട്, 32) ലണ്ടന്‍, 33) ആല്‍ഫ്രഡ് ആഡ്ലര്‍, 34) കഴ്സണ്‍, 35) അമിര്‍ ഖുസ്റു, 36) സൂറിച്ച്, 37) രംഗനാഥ് മിശ്ര, 38) വൈ.വി. ചന്ദ്രചൂഡ്, 39) മുന്‍ യു. എസ്. എസ്. ആര്‍, 40) 148-ാം അനുച്ഛേദം, 41) ഇംഗ്ളണ്ട്, 42) 1972 ജൂലായ് 2, 43) ബോര്‍സ്റ്റല്‍ സ്കൂള്‍, 44) റഷ്യ, 45) റെഡ് ബുക്സ്.

പൊതു വിജ്ഞാനം-166-പാലക്കാട് ജില്ലയിലെ ദേശീയ ഉദ്യാനം?




1. കേരളത്തിലെ ആദ്യത്തെ ടെക്നോപാര്‍ക്ക് സ്ഥാപിച്ച സ്ഥലം?
2. കേരളത്തിലെ ഏക കയറ്റുമതി പ്രോസസിംഗ് മേഖല?
3. കേരളത്തില്‍ കര്‍ഷകദിനം ആചരിക്കുന്നത്?
4. ഏറ്റവും നല്ല കര്‍ഷകന് സംസ്ഥാന ഗവണ്‍മെന്റ് നല്‍കുന്ന അവാര്‍ഡ്?
5. ഇന്ത്യയില്‍ നാളികേര ഉത്പാദനത്തില്‍ മുന്നില്‍ നില്ക്കുന്നത്?
6. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല?
7. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റബര്‍ ഉത്പാദിക്കുന്ന സംസ്ഥാനം?
8. കേരളത്തില്‍ ഏറ്റവും അധികം റബര്‍ ഉത്പാദിക്കുന്ന  ജില്ല?
9. കേരളത്തിന്റെ നെല്ലറ?
10. ഇന്ത്യയില്‍ കൂടുതല്‍ കുരുമുളക് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
11. കുരുമുളക് ഉത്പാദനത്തില്‍ മുന്‍പില്‍ നില്ക്കുന്ന ജില്ലകള്‍?
12. ഏറ്റവുമധികം ഏലം ഉത്പാദിപ്പിക്കുന്ന ജില്ല?
13. കേരളത്തില്‍ കൂടുതല്‍ കശുഅണ്ടി ഉത്പാദിക്കുന്ന ജില്ല?
14. ഇന്ത്യയുടെ സുഗന്ധവ്യഞ്ജനങ്ങളുടെ തോട്ടം?
15. സുഗന്ധവിളകളുടെ റാണി?
16. കേരളത്തിലെ മുഖ്യ തോട്ടവിള?
17. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന ധാന്യം?
18. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന നാണ്യവിള?
19. കേരളത്തില്‍ മധുരക്കിഴങ്ങ് ഉത്പാദനത്തില്‍ മുന്നില്‍ നില്ക്കുന്ന ജില്ല?
20. കേരള കാര്‍ഷിക സര്‍വകലാശാലയുടെ ആസ്ഥാനം?
21. കേരളത്തിലെ കേന്ദ്ര തോട്ട ഗവേഷണ കേന്ദ്രം?
22. ക്ഷീര ഉത്പാദനരംഗത്ത് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യ സ്ഥാപനം?
23. പട്ടുനൂല്‍പ്പുഴുവിനെ വളര്‍ത്തുന്നതിന് പറയുന്ന ശാസ്ത്രീയ നാമം?
24. തേനീച്ച വളര്‍ത്തലിന്റെ ശാസ്ത്രീയനാമം?
25. ധവളവിപ്ളവം ബന്ധപ്പെട്ടിരിക്കുന്നത്?
26. കര്‍ഷകര്‍ക്ക് കാര്‍ഷിക വായ്പ നല്‍കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനം?
27. മണ്ണു സംരക്ഷണത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
28. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനമുള്ള ജില്ല?
29. കേരളത്തില്‍ വനമില്ലാത്ത ഏക ജില്ല?
30. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?
31. കേരളത്തിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക്?
32. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം?
33. ഇന്ത്യന്‍ രാഷ്ട്രപതിയായ  മലയാളി?
34. കേരളത്തിലെ കടുവ സംരക്ഷണകേന്ദ്രം?
35. പാലക്കാട് ജില്ലയിലെ ദേശീയ ഉദ്യാനം?
36. സൈലന്റ്വാലിയില്‍ക്കൂടി ഒഴുകുന്ന പുഴ?
37. കേരളത്തില്‍ ചന്ദനമരങ്ങളുള്ള ഏക വനപ്രദേശം?
38. കേരളത്തിലെയും ഇന്ത്യയിലെയും ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി സ്ഥാപിച്ചിരിക്കുന്നത് എവിടെ?
39. ചിന്നാര്‍ വന്യജീവി സംരക്ഷണ കേന്ദ്രം എവിടെയാണ്?
40. പെരിയാര്‍ വന്യജീവി സംരക്ഷണകേന്ദ്രം എവിടെ?
41. ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍ ഉള്‍പ്പെടുന്ന അണക്കെട്ടുകള്‍?
42. കേരളത്തില്‍ അണക്കെട്ടുകളോ ജലവൈദ്യുത നിലയങ്ങളോ ഇല്ലാത്ത ജില്ലകള്‍?
43. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
44. കേരളത്തിലെ സ്വകാര്യമേഖലയിലുള്ള ഏക ജലവൈദ്യുത നിലയം?
45. മലബാര്‍ മേഖലയിലെ ഏക ജലവൈദ്യുതി പദ്ധതി?

  ഉത്തരങ്ങള്‍
1) തിരുവനന്തപുരം, 2) കൊച്ചി, 3) ചിങ്ങം 1, 4) കര്‍ഷകോത്തമ, 5) കേരളം, 6) കോഴിക്കോട്, 7) തമിഴ്നാട്, ആസാം, 8) കോട്ടയം, 9) പാലക്കാട്, 10) കേരളം, 11) വയനാട്, ഇടുക്കി, 12) ഇടുക്കി, 13) കണ്ണൂര്‍, 14) കേരളം, 15) ഏലം, 16) തേയില, 17) നെല്ല്, 18) നാളികേരം, 19) പാലക്കാട്, 20) മണ്ണുത്തി, തൃശൂര്‍, 21) കാസര്‍കോട് 22) മില്‍മ, 23) സെറികള്‍ച്ചര്‍, 24) എപ്പികള്‍ച്ചര്‍, 25) ക്ഷീരവികസനം , 26) നബാര്‍ഡ്, 27) അഗ്രോണമി, 28) ഇടുക്കി, 29) ആലപ്പുഴ, 30) പീച്ചി, 31) അഗസ്ത്യാര്‍കൂടം, 32) പെരിയാര്‍, 33. കെ. ആര്‍. നാരായണന്‍, 34) പെരിയാര്‍ ടൈഗര്‍ റിസര്‍വ്, ഇടുക്കി, 35) സൈലന്റ്വാലി, 36) കുന്തിപ്പുഴ, 37) ഇടുക്കി ജില്ലയിലെ മറയൂര്‍, 38) തെന്മല, 39) ഇടുക്കി, 40) ഇടുക്കി, 41) ഇടുക്കി, ചെറുതോണി, കിളിവള്ളിത്തോട്, 42) ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂര്‍, വയനാട്, കാസര്‍കോട്, 43) പള്ളിവാസല്‍, 44) പത്തനംതിട്ട ജില്ലയിലെ മണിയാര്‍ പദ്ധതി, 45) കുറ്റ്യാടി.

Monday, May 21, 2012

Sunday, May 20, 2012


Pop-Up Images on Rollover

This tutorial will teach you how to make a pop-up image on hyperlinks using ONLY CSS. This Trick work on all platforms and OS. First you need to format your link itself:
  1. <a class="imPop" href="sample.html" title="sample">Sample  
  2. <span><img src="thumb.jpg" width="64" height="64" alt="sample"  
  3. border="0" /></span></a>  
Secondly, you need to define a class for the hyperlink, call it "imPop." You need to establish: relative positioning and z-index this way the pop-up image will load overtop of the page content instead of repositioning it.
  1. a.imPop {  
  2.    position:relative;  
  3.    z-index:20;  
  4. }  
Now you must define the hover effect for our "imPop" link container class:
  1. a.imPop:hover {  
  2.     display:inline;  
  3.     z-index:30;  
  4. }  
Here, you need to increase the z-index, so that any links you are hovering over will appear on top of any other nearby "imPop" links. In order to get the popup to work in IE, we need to set the display property of the link to "inline." Now we need to define the initial state for the span that contains our image thumbnail. All we want to do is hide it.
  1. a.imPop span {  
  2.     display:none;  
  3. }  
Finally, you will need to define the hover effect for the span when our mouse is over its container class, "imPop." You need assign it a block-level display type and position it absolutly within "imPop," 1em from the top and 1em from the left. you will also specify the height and width of the span (equal to the height and width of our thumbnail).
  1. a.imPop:hover span {  
  2.     display:block;  
  3.     position:absolute;  
  4.     top:1em;  
  5.     left:1em;  
  6.     width:64px;  
  7.     height:64px;  
  8. }  
Users without CSS support will see the link text, followed by the thumbnail image. This is a rare occourance, and the link and image are both still readily accessible. 

Courtesy: http://www.code-sucks.com

പൊതു വിജ്ഞാനം-165-പ്രസവിക്കുന്ന ഒരു മത്സ്യം




1. വേദനസംഹാരിയായ അസെറ്റൈല്‍ സാലിസിലിക് ആസിഡ് സാധാരണ ഏതു പേരിലാണ് അറിയപ്പെടുന്നത്.
2. മനുഷ്യശരീരത്തിലെ രക്തത്തിന്റെ പി.എച്ച് മൂല്യം?
3. ആസ്ബസ്റ്റോസ് ഫാക്ടറികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് എതവയവത്തിലാണ് രോഗം വരാന്‍ കൂടുതല്‍ സാദ്ധ്യത?
4. സസ്യങ്ങളിലെയും മൃഗങ്ങളിലെയും പ്രതിപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്ന ഉത്പ്രേരകങ്ങള്‍ക്ക് ഉള്ള പൊതുവായ പേര്?
5. ഏത് അടിസ്ഥാന സംയുക്തങ്ങളില്‍ നിന്നാണ് പ്രോട്ടീനുകള്‍ ഉണ്ടാക്കുന്നത്?
6. ഏതു പദാര്‍ത്ഥം പെട്രോളിയത്തിനോടൊപ്പം ചേര്‍ത്തുണ്ടാക്കുന്നതാണ് ഗ്യാസൊഹോള്‍?
7.  മീഥൈല്‍ ആല്‍ക്കഹോള്‍ ചേര്‍ത്ത ആല്‍ക്കഹോളിനു പറയുന്ന പേര്?
8. ചിലന്തികള്‍ വല നെയ്യുന്നത് ഏത് അവയവത്തിന്റെ സഹായത്താലാണ്?
9. തേനീച്ചകളുടെ ഭാഷ വ്യാഖ്യാനം ചെയ്തതിന് നൊബേല്‍ സമ്മാനം കിട്ടിയ ശാസ്ത്രജ്ഞന്‍ ആരാണ്?
10. മരുഭൂമിയിലെ പ്രതികൂല കാലാവസ്ഥയുമായി താദാത്മ്യം പ്രാപിച്ച് ജീവിക്കുന്നത് ഏത് ജീവിയാണ്?
11. ഏതു ജീവികളെപ്പറ്റി വിശദമായി പഠിക്കുന്ന ശാസ്ത്രത്തെയാണ് ഇക്തിയോളജി എന്നു പറയുന്നത്?
13. പ്രസവിക്കുന്ന ഒരു മത്സ്യം
14. മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റാല്‍ അത് ശരീരത്തിലെ ഏതു സിസ്റ്റത്തെയാണ് ഉടനെ ബാധിക്കുന്നത്?
15. പാമ്പുകടിയേറ്റ് വിഷബാധയേറ്റാല്‍ കൊടുക്കുന്ന ഇഞ്ചെക്ഷന്‍?
16. ലോക ആരോഗ്യദിനമായി ആചരിക്കുന്നത്?
17. എഡ്മണ്ട് ഹിലാരിയും ടെന്‍സിംഗ് നോര്‍ഗെയും ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയത്?
18. ആസ്ത്മ ദിനമായി ആചരിക്കുന്ന ദിവസം?
19. ഓപ്പറേഷന്‍ ഫ്ളഡ് ഏത് സ്ഥാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
20. ഗ്രന്ഥശാലാസംഘത്തിന്റെ സ്ഥാപകന്‍?
21. 1969 ജൂലായ് 21ന്  മനുഷ്യനെ ആദ്യമായി ചന്ദ്രനില്‍ എത്തിച്ച യു. എസ്. ബഹിരാകാശ വാഹനം?
22. മദ്രാസിലെ ചെപ്പോക്ക് സ്റ്റേഡിയം ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
23. എവറസ്റ്റ് കൊടുമുടി ഏതു രാജ്യത്താണ്?
24. ജനിതകശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
25. അലക്കുകാരത്തിന്റെ രാസനാമമെന്ത്?
26. ഇന്ത്യയിലെ ഏറ്റവും ദീര്‍ഘദൂര എക്സ്പ്രസ് ട്രെയിന്‍?
27. ഗാന്ധി - ഇര്‍വിന്‍ ഫാക്ട് എന്നായിരുന്നു?
28. ഇന്ത്യയിലെ ആദ്യത്തെ കരസേനാ മേധാവി?
29. 'മൊണാലിസ' എന്ന മഹത്തായ ചിത്രം വരച്ചതാര്?
30. നവോത്ഥാന കാലത്തെ പ്രശസ്തനായ കൊത്തുപണിക്കാരന്‍ ആര്?
31. 'മാനവതാവാദം' എന്തിന്റെ പ്രത്യേകതയായിരുന്നു?
32. 'വിഡ്ഢിത്തത്തിന്റെ സ്തുതി' എന്ന കൃതി രചിച്ചതാര്?
33. ഗുട്ടന്‍ബര്‍ഗ് ബൈബിള്‍ അച്ചടിച്ച വര്‍ഷം?
34. മോഹജൊദാരോ എന്ന വാക്കിന്റെ അര്‍ത്ഥം?
35. ഹാരപ്പന്‍ ജനതയുടെ തുറമുഖകേന്ദ്രം?
36. അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത്?
37. ചാര്‍മീനാര്‍ പണികഴിപ്പിച്ചത്?
38. സിക്കുകാര്‍ക്ക് അമൃത്സര്‍ ദാനം നല്‍കിയ മുഗള്‍ രാജാവ്?
39. തിമൂര്‍ ഇന്ത്യ ആക്രമിച്ച വര്‍ഷം?
40. സിക്കുമത സ്ഥാപകനും ആദ്യത്തെ സിക്കു ഗുരുവും?
41. നെയ്യാര്‍ വന്യജീവി സങ്കേതത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം?
42. കേരളസര്‍വകലാശാലയുടെ ആദ്യത്തെ പേര്?
43. കേരളത്തില്‍ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം?
44. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?

  ഉത്തരങ്ങള്‍
1) ആസ്പിരിന്‍, 2) 7.4-7.5, 3) ശ്വാസകോശം (പ്ളൂറസി, മിസോ തെലിയോമ എന്നിവ ഉദാഹരണങ്ങള്‍), 4) എന്‍സൈം, 5) അമിനോ  ആസിഡുകള്‍, 6) (ഈഥൈല്‍) ആല്‍ക്കഹോള്‍, 7) മെഥിലേറ്റഡ് സ്പിരിറ്റ്, 8) കാലുകള്‍, 9) എച്ച്.സി. ഖൊറാന, 10) ഒട്ടകപ്പക്ഷികള്‍, 11) മത്സ്യങ്ങളെപ്പറ്റി, 13) മത്തി, 14) നാഡീവ്യൂഹത്തെ, 15) ആന്റി എന്‍സൈം, 16) ഏപ്രില്‍ 7, 17) 1953 മേയ് 29ന്, 18)മേയ് 6, 19) മില്‍മ, 20) പി.എന്‍. പണിക്കര്‍, 21) അപ്പോളോ 1, 22) ക്രിക്കറ്റ്, 23) നേപ്പാള്‍, 24) ഗ്രിഗര്‍ മെന്‍ഡല്‍, 25) സോഡിയം കാര്‍ബണേറ്റ്, 26) ഹിമസാഗര്‍, 27) 1931, 28) ജനറല്‍ കരിയപ്പ, 29) ലിയനാര്‍ഡോ ഡാവിഞ്ചി, 30) വെര്‍ജില്‍, 31) നവോത്ഥാനത്തിന്റെ , 32) ഇറാസ്മസ്, 33) 1456, 34) മരിച്ചവരുടെ കുന്ന്, 35) ലോതാല്‍, 36) മഹാഭാരതം, 37) ഖാലി കുത്തബ്ഷാ, 38) അക്ബര്‍, 39) 1398, 40) ഗുരുനാനാക്ക്, 41) അഗസ്ത്യകൂടം, 42) തിരുവിതാംകൂര്‍ സര്‍വകലാശാല, 43) തിരുവനന്തപുരം, 44) ഇടുക്കി.

പൊതു വിജ്ഞാനം-164-ആരാണ് വയര്‍ലസ് ടെലിഗ്രാഫി കണ്ടുപിടിച്ചത്?




1 .ലോകത്തിലെ ഏറ്റവും വലിയ പിരമിഡ് ഏതുരാജ്യത്താണ്?
2. ഹിറാംബിംഗാ 1911-ല്‍ കണ്ടെത്തിയ നഗരം?
3. വന്‍മതില്‍ ചൈനയില്‍ നിര്‍മ്മിക്കുന്നതിന് തുടക്കമിട്ട ചക്രവര്‍ത്തി?
4. 1997-ല്‍ ചൈനയ്ക്ക് ബ്രിട്ടനില്‍നിന്ന് കിട്ടിയ പ്രദേശം?
5. ഹൂയാന്‍സാങ് ഏതുരാജ്യക്കാരനായ സഞ്ചാരിയായിരുന്നു?
6. ടിയാനന്‍മെന്‍ സ്ക്വയര്‍ സംഭവം നടന്ന രാജ്യം?
7. ആരാണ് വയര്‍ലസ് ടെലിഗ്രാഫി കണ്ടുപിടിച്ചത്?
8. ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഉള്ള ഗ്രഹം ഏതാണ്?
9. ആരാണ് തമോഗര്‍ത്തം കണ്ടുപിടിച്ചത്?
10. മഴവില്ല് ഉണ്ടാകുന്ന പ്രതിഭാസം?
11. ദ്രാവിഡ സംഘം സ്ഥാപിച്ചതാര്?
12. സിലോണ്‍ ഭരണാധികാരിയായ ഗജബാഹുവിന്റെ സമകാലികനായ ചേര രാജാവ്?
13. ചോള ഭരണാധികാരികളില്‍ പ്രമുഖന്‍?
14. സംഘകാല കേരളത്തിന്റെ പേര്?
15. ചേരമണ്ഡലത്തിന്റെ തലസ്ഥാനം?
16. പരിസ്ഥിതി സൌഹൃദ ബാങ്കിംഗ് എന്ന നൂതന ആശയം ഏതുപേരിലാണ് പൊതുവേ അറിയപ്പെടുന്നത്?
17. താഴേക്കിടയിലുള്ളതും ദാരിദ്യ്രം അനുഭവിക്കുന്നതുമായ സാധാരണ ജനങ്ങളെ ബാങ്കിംഗ് മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ആര്‍.ബി.ഐ ആവിഷ്കരിച്ചിട്ടുള്ള നൂതന ബാങ്കിംഗ് ഇടപാടുകള്‍ ഏതു ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്?
18. പൊതുമേഖലാവാണിജ്യ ബാങ്കുകളില്‍ ഏറ്റവും ചെറുതായിരുന്ന ന്യൂ ബാങ്ക് ഒഫ് ഇന്ത്യ ഏതു പൊതുമേഖലാ ബാങ്കുമായാണ് സമന്വയിപ്പിക്കപ്പെട്ടത്?
19. 2010 ല്‍ എസ്.ബി.ഐയുമായി സമന്വയിപ്പിക്കപ്പെട്ട അതിന്റെ ഉപ ബാങ്ക് ഏതാണ്?
20. 500 രൂപ നോട്ടില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഏത്?
21. ഇന്ത്യയില്‍ മിനിമം റിസര്‍വേഷന്‍ സിസ്റ്റം നിയമപ്രകാരം പണം അച്ചടിക്കുന്നതിനുവേണ്ട കുറഞ്ഞ സ്വര്‍ണശേഖരം എത്ര?
22. ഓഹരി കമ്പോളത്തിന്റെ നിയന്ത്രണച്ചുമതല ഏതുസ്ഥാപനത്തിനാണ്?
23. മുംബയ് ഓഹരിവിപണി തയ്യാറാക്കുന്ന ഓഹരി വിലസൂചിക ഏതു പേരിലാണ് അറിയപ്പെടുന്നത്?
24. ദേശീയ ഓഹരി കമ്പോളം തയ്യാറാക്കുന്ന ഓഹരി വിലസൂചിക ഏതുപേരിലാണ് അറിയപ്പെടുന്നത്?
25. ഓഹരി വിപണിയിലെ ശുഭാപ്തി വിശ്വാസികളായ നിക്ഷേപകര്‍ എന്ത് ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്?
26. രണ്ടാംലോക മഹായുദ്ധകാലത്ത് ഹിറ്റ്ലര്‍ ഭരിച്ച രാജ്യം?
27. രണ്ടാംലോക മഹായുദ്ധകാലത്ത് മുസോളിനി അധിപനായ രാജ്യം?
28. പേള്‍ ഹാര്‍ബര്‍ ആക്രമണം നടത്തിയരാജ്യം?
29. പേള്‍ ഹാര്‍ബര്‍ ആക്രമണം നടത്തിയ വര്‍ഷം?
30. പേള്‍ഹാര്‍ബര്‍ ഏതു രാജ്യത്തിന്റെ നേവല്‍ ബേസായിരുന്നു?
31. 1946 ആഗസ്റ്റ് 6 ന് ആറ്റംബോംബിട്ട സ്ഥലം?
32. 1946 ആഗസ്റ്റ് 9 ന് ആറ്റംബോംബിട്ട സ്ഥലം?
33. ലിറ്റില്‍ ബോയ് എന്താണ്?
34. ബ്രട്ടന്‍വുഡ്സ് കോണ്‍ഫറന്‍സ് പ്രകാരം നിലവില്‍വന്ന സംഘടനകള്‍?
35. യുദ്ധത്തിനെതിരായി 1945 ഒക്ടോബര്‍ 24 ന് നിലവില്‍വന്ന സംഘടന?
36. ഐ.എം.എഫിന്റെയും ലോകബാങ്കിന്റെയും ആസ്ഥാനം എവിടെ?
37. ലോകാരോഗ്യസംഘടനയുടെ ആസ്ഥാനം?
38. അക്വാലങ് കണ്ടുപിടിച്ചതാര്?
39. നാസി പാര്‍ട്ടി ഏതുരാജ്യത്ത് നിലവില്‍വന്നു?
40. ഭൂഗോളത്തെ 360 ഡിഗ്രി ആയി ആദ്യം വിഭജിച്ച പണ്ഡിതനാര്?
41. ഭൂമിയുടെ ഉത്തരധ്രുവം സമുദ്രനിരപ്പില്‍നിന്ന് എത്രയടി താഴെയാണ് സ്ഥിതി ചെയ്യുന്നത്?
42. ഒരു സ്ഥലത്തിന്റെ അക്ഷാംശം രേഖാശം സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം എന്നിവ കൃത്യമായി അളക്കാന്‍ കഴിയുന്ന ഉപകരണം ഏത്?
43. താഴെ കൊടുത്തിരിക്കുന്നവയില്‍ ഏതൊക്കെ സ്ഥലങ്ങളെയാണ് 38-ാം പാരലല്‍ എന്ന അക്ഷാംശരേഖ വേര്‍തിരിക്കുന്നത്?
44. ലോകത്തില്‍ ഓരോ വര്‍ഷവും എല്ലാവര്‍ഷവും ആദ്യമായി പുതുവര്‍ഷമാഘോഷിക്കുന്ന തലസ്ഥാന നഗരമേത്?
45. 30 ഡിഗ്രി ഉത്തര അക്ഷാംശവും 50 ഡിഗ്രി കിഴക്ക് രേഖാംശവും ചേരുന്ന സ്ഥലത്തുനിന്ന് പറന്നുയരുന്ന വിമാനം ഭൂമിയുടെ നേരെ എതിര്‍വശത്തുള്ള സ്ഥലത്തിറങ്ങിയാല്‍ അത് എവിടെയായിരിക്കും?

  ഉത്തരങ്ങള്‍
1) മെക്സിക്കോ, 2) മാച്ചുപിച്ചു, 3) ഷിഹ്യാങ്സി, 4) ഹോങ്കോംഗ്, 5) ചൈന, 6) ചൈന, 7) മാര്‍ക്കോണി, 8) ജൂപ്പിറ്റര്‍, 9) ചന്ദ്രശേഖര്‍, 10) പ്രകീര്‍ത്തനം, 11) വജ്രനന്ദി, 12) ചേരന്‍ ചെങ്കുട്ടുവന്‍, 13) കരികാലചോളന്‍, 14) ചേരമണ്ഡലം, 15) വാഞ്ചി അഥവാ കാരൂര്‍, 16) ഗ്രീന്‍ ബാങ്കിംഗ്, 17) ഫിനാന്‍ഷ്യല്‍ ഇന്‍ക്ളൂഷന്‍, 18) പഞ്ചാബ് നാഷണല്‍ ബാങ്ക്,  19) ബാങ്ക് ഒഫ് ഇന്‍ഡോര്‍, 20) ദണ്ഡിയാത്ര, 21) 115 കോടി രൂപയുടെ സ്വര്‍ണം, 22) സെബി, 23) സെന്‍സെക്സ്, 24) നിഫ്റ്റി, 25) ബുള്‍സ് (കാളകള്‍), 26) ജര്‍മ്മനി, 27) ഇറ്റലി, 28) ജപ്പാന്‍, 29) 1941, 30) അമേരിക്ക, 31) ഹിരോഷിമ, 32) നാഗസാക്കി, 33) ഹിരോഷിമയിലിട്ട ആറ്റംബോംബ്, 34) ഐ.എം.എഫ്, വേള്‍ഡ്ബാങ്ക്, 35) ഐക്യരാഷ്ട്ര സംഘടന, 36) വാഷിംഗ്ടണ്‍, 37) ജനീവ, 38) കൊസ്റ്റേവു, 39) ജര്‍മ്മനി, 40) ഹിപ്പാറക്കസ്, 41) 3000 മീ, 42) ജി.പി.എസ്, 43) ഉത്തര - ദക്ഷിണകൊറിയകളെ, 44) സുവ, 45) 30 ഡിഗ്രി തെക്ക് 130 ഡിഗ്രി പടിഞ്ഞാറ്.

പൊതു വിജ്ഞാനം-163-സിലോണ്‍ എന്ന് പണ്ട് അറിയപ്പെട്ടിരുന്ന രാജ്യം ഇപ്പോള്‍ അറിയപ്പെടുന്ന പേര്?




1. സൌരയൂഥം കണ്ടുപിടിച്ചത്?
2. ഇലക്ട്രോണിക് കംപ്യൂട്ടര്‍ കണ്ടുപിടിച്ചത്?
3. എയര്‍ബ്രേക്ക് സംവിധാനം കണ്ടുപിടിച്ചത്?
4. എലിവേറ്റര്‍ (ലിഫ്റ്റ്) കണ്ടുപിടിച്ചത്?
5. പെട്രോള്‍ കാര്‍ കണ്ടുപിടിച്ചത്?
6. കളര്‍ ഫോട്ടോഗ്രാഫിയുടെ ഉപജ്ഞാതാവ് എന്ന് അറിയപ്പെടുന്നത്?
7. ഗൈറോ കോമ്പസ് എന്ന ഉപകരണത്തിന്റെ ഉപജ്ഞാതാവ്?
8. ജെറ്റ് എന്‍ജിന്റെ ആവിഷ്കര്‍ത്താവ്?
9. ഡിസ്ക് ബ്രേക്ക് സംവിധാനത്തിന്റെ ഉപജ്ഞാതാവ്?
10. ബാരോമീറ്റര്‍ കണ്ടുപിടിച്ചതാര്?
11. വാച്ച് ആവിഷ്കരിച്ചത്?
12. സിന്തറ്റിക് നൈലോണ്‍ കണ്ടുപിടിച്ചത്?
13. കാറ്റിന്റെയും വാതകങ്ങളുടെയും വേഗത കണ്ടുപിടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?
14. വായുവിന്റെയും വാതകങ്ങളുടെയും ഭാരവും സാന്ദ്രതയും അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം.
15. അന്തരീക്ഷ മര്‍ദ്ദം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
16. ചലച്ചിത്രങ്ങള്‍ സ്ക്രീനില്‍ കാണിക്കുന്ന ഉപകരണം ഏതാണ്?
17. കപ്പല്‍ യാത്രയില്‍ ദിക്ക് കണ്ടുപിടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?
18. ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?
19. വാതകങ്ങളുടെ മര്‍ദ്ദം കണ്ടുപിടിക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം ഏത്?
20. ടെലിവിഷന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
21. കടലിന്റെ മുകളിലുള്ള വിവരങ്ങള്‍ ഗ്രഹിക്കുവാന്‍ വേണ്ടി അന്തര്‍വാഹിനികളില്‍ ഘടിപ്പിക്കുന്ന ഉപകരണം?
22. റേഡിയോമീറ്ററിന്റെ ഉപയോഗമെന്ത്?
23. ഒരു വൈദ്യുത ചാലകത്തിന്റെ രണ്ടഗ്രങ്ങള്‍ തമ്മിലുള്ള വോള്‍ട്ടേജ് വ്യത്യാസം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
24.സ്പീഡോമീറ്റര്‍ എന്തിന് ഉപയോഗിക്കുന്നു?
25. മത്സരപ്പന്തയത്തില്‍ ചെറിയ സമയദൈര്‍ഘ്യം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?
26. ഇറാന്‍ പണ്ട് അറിയപ്പെട്ടിരുന്ന പേര്?
27. ടാന്‍സാനിയയുടെ പഴയ പേരെന്ത്?
28. 'ഗോള്‍ഡ് കോസ്റ്റ്' എന്നറിയപ്പെട്ടിരുന്ന രാജ്യത്തിന്റെ പുതിയ പേരെന്ത്?
29. 'മൊസെപ്പൊട്ടേമിയ' എന്ന രാജ്യത്തിന്റെ പുതിയ നാമം
30. 'സാംബിയ' എന്ന രാജ്യത്തിന്റെ ആദ്യകാലത്തെ പേര്?
31. 'ഡച്ച് ഈസ്റ്റിന്‍ഡീസ്' എന്നറിയപ്പെട്ടിരുന്ന രാജ്യത്തിന്റെ ഇപ്പോഴത്തെ പേര്?
32. 'ബര്‍മ്മ'യുടെ പുതിയ പേര്?
33. ഒരു പ്രത്യേക ഡിഗ്രിയില്‍ ഊഷ്മാവിനെ ക്രമീകരിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം എന്താണ്?
34. സിലോണ്‍ എന്ന് പണ്ട് അറിയപ്പെട്ടിരുന്ന രാജ്യം ഇപ്പോള്‍ അറിയപ്പെടുന്ന പേര്?
35. 'നമീബിയ'യുടെ പഴയ പേര്?
36. തായ്ലന്‍ഡ് എന്ന രാജ്യത്തിന്റെ പഴയ പേരെന്ത്?
37. അങ്കോറയുടെ പുതിയ പേര്?
38. റഷ്യയിലെ പ്രമുഖ നഗരമായ ലെനിന്‍ ഗ്രാഡിന്റെ പുതിയ പേര്?
39.ടാക്ക എന്നറിയപ്പെട്ടിരുന്ന ബംഗ്ളാദേശ് പട്ടണത്തിന്റെ പുതിയ പേരെന്ത്?
40. 'ജോര്‍ദ്ദാന്‍' പട്ടണത്തിന്റെ പഴയ പേര്?
41. കിഴക്കന്‍ തിമൂറിന്റെ പഴയ പേര്?
42. 'ബോംബെ' പട്ടണത്തിന്റെ പുതിയ പേര്?
43. ' ഓസ്ലോ' പട്ടണത്തിന്റെ പഴയ പേരെന്ത്?
44. 'യു.എ.ഇ.' എന്ന രാജ്യത്തിന്റെ പഴയ പേര്?
45. 'പാറ്റ്ന' നഗരത്തിന്റെ പഴയ പേര്

ഉത്തരങ്ങള്‍
1) കോപ്പര്‍ നിക്കസ്, 2)അലന്‍ ട്യൂറിംഗ്, 3) ജി. വെസ്റ്റിംഗ് ഹൌസ്, 4) എലീഷ ജി. ഓട്ടിസ്, 5) കാള്‍ബെന്‍സ്, 6) ചിപ്മാന്‍, 7) എല്‍മര്‍ സ്പെറി, 8) ഫ്രാങ്ക് വിറ്റില്‍, 9) ഡോ. എഫ്. ലാന്‍ചെസ്റ്റര്‍, 10) ഇ. ടോറിസെല്ലി, 11) എ.എല്‍. ബന്‍ഗുട്ട്, 12) വില്യം കര്‍ത്തോര്‍സ്, 13) അനിമോമീറ്റര്‍, 14) എയ്റോമീറ്റര്‍, 15) ബാരോമീറ്റര്‍, 16) സിനിമാറ്റോഗ്രാഫ്, 17) മാരിനേഴ്സ് കോമ്പസ് 18) ഹൈഡ്രോമീറ്റര്‍, 19) മാനോമീറ്റര്‍, 20) കീലോസ്കോപ്പ്, 21) പെരിസ്കോപ്പ്, 22)റേഡിയന്റ് ഊര്‍ജം അളക്കുന്നതിന്, 23) വോള്‍ട്ട് മീറ്റര്‍, 24)വാഹനങ്ങളുടെ വേഗത അളക്കുന്നതിന്, 25) സ്റ്റോപ്പ്വാച്ച്, 26) പേര്‍ഷ്യ, 27) സാന്‍സിബാര്‍, 28) ഘാന, 29) ഇറാക്ക്, 30) ഉത്തര റൊഡേഷ്യ, 31) ഇന്തോനേഷ്യ, 32) മ്യാന്‍മര്‍, 33) തെര്‍മോസ്റ്റാറ്റ്, 34)ശ്രീലങ്ക, 35) സൌത്ത് വെസ്റ്റ് ആഫ്രിക്ക, 36) സയാം, 37) അങ്കാറ, 38) സെന്റ്പീറ്റേഴ്സ് ബര്‍ഗ്, 39) ധാക്ക, 40) ഹാഷിമിറ്റ് കിംഗ്ഡം, 41) ന്യൂ സ്പെയിന്‍, 42) മുംബയ്, 43) ക്രിസ്തീന, 44) ട്രൂഷ്യല്‍ സ്റ്റേറ്റ്, 45) പാടലീപുത്രം.

പൊതു വിജ്ഞാനം-162- പാകിസ്ഥാന്റെ പിതാവെന്നറിയപ്പെടുന്നത്?




1. 'മഹാരാഷ്ട്രയിലെ സോക്രട്ടീസ്' എന്നറിയപ്പെടുന്നത്?
2. 'സ്വരാജ്' എന്ന പേരില്‍  പ്രമേയം പാസാക്കിയ കോണ്‍ഗ്രസ് സമ്മേളനം?
3. സത്യാഗ്രഹ ജന്മശതാബ്ദി വര്‍ഷമായി ആചരിക്കുന്നത്?
4. ബാലഗംഗാധര തിലകന്‍ മറാത്തിയില്‍ ആരംഭിച്ച പത്രം?
5. ' ഇന്ത്യയുടെ വന്ദ്യവയോധികന്‍' എന്നറിയപ്പെടുന്നത്?
6. ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരന്‍?
7. കോണ്‍ഗ്രസിലെ മിതവാദികളും തീവ്രവാദികളും തമ്മില്‍ യോജിച്ച സമ്മേളനം?
8. ദേശീയഗാനം ആദ്യമായി ആലപിച്ച കോണ്‍ഗ്രസ് സമ്മേളനം?
9. കോണ്‍ഗ്രസിന്റെ ലക്ഷ്യം 'പൂര്‍ണ സ്വരാജ്' ആണെന്ന് പ്രഖ്യാപിക്കപ്പെട്ട സമ്മേളനം?
10. ത്രിവര്‍ണ്ണ പതാക ദേശീയ പതാകയായി അംഗീകരിക്കപ്പെട്ട കോണ്‍ഗ്രസ് സമ്മേളനം?
11. ഇന്ത്യന്‍ ഹോംറൂള്‍ ലീഗ് സ്ഥാപിതമായത്?
12. 'ലോകമാന്യന്‍' എന്നറിയപ്പെട്ടിരുന്നത്?
13. പാകിസ്ഥാന്റെ പിതാവെന്നറിയപ്പെടുന്നത്?
14. മൊണ്‍ടേഗു - ചെംസ്ഫോര്‍ഡ് പരിഷ്കാരങ്ങള്‍ നടപ്പിലാക്കപ്പെട്ട വര്‍ഷം?
15. റൌലറ്റ് ആക്ട് പാസാക്കപ്പെട്ടത്?
16. ജാലിയന്‍ വാലാബാഗ് സംഭവം നടന്നത് എന്നാണ്?
17. ജാലിയന്‍ വാലാബാഗില്‍ വെടിവയ്പിന് ഉത്തരവിട്ട ബ്രിട്ടീഷ് ഗവര്‍ണര്‍?
18. 'സ്വാതന്ത്യ്രം ബ്രിട്ടന്റെ ഔദാര്യമല്ല. ഇന്ത്യയുടെ അവകാശമാണ് എന്ന് പ്രഖ്യാപിച്ചത്?
19. അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് സ്ഥാപിതമായ വര്‍ഷം?
20. ദേശബന്ധു ചിത്തരഞ്ജന്‍ ദാസും മോത്തിലാല്‍ നെഹ്റുവും മുന്‍കൈയെടുത്ത് സ്ഥാപിച്ച പ്രസ്ഥാനം?
21. സൈമണ്‍ കമ്മിഷന്‍ രൂപീകരിച്ച വര്‍ഷം?
22. 'നവ്ജവാന്‍ ഭാരത് സഭ' എന്ന സംഘടന രൂപീകരിച്ചത്?
23. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായ വര്‍ഷം?
24. ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം?
25. ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ച ദിവസം?
26. ഗാന്ധിജി ദണ്ഡിയില്‍ ഉപ്പുനിയമം ലംഘിച്ച ദിവസം?
27. ജപ്പാന്‍ ആസ്ഥാനമാക്കി ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗ് സ്ഥാപിച്ചത്?
28. ക്രിപ്സ് മിഷന്‍ ഇന്ത്യയിലെത്തിയ വര്‍ഷം?
29. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ചത്?
30. 'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന ആഹ്വാനം ഗാന്ധിജി നല്‍കിയത് എപ്പോള്‍?
31. ഫോര്‍വേര്‍ഡ് ബ്ളോക്കിന്റെ സ്ഥാപകന്‍?
32. സുഭാഷ് ചന്ദ്രബോസ് ഫോര്‍വേഡ് ബ്ളോക്ക് എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത് എന്ന്?
33. ഇന്ത്യയുടെ രാഷ്ട്രശില്പി?
34. ഐ. എന്‍. എയുടെ നേതൃത്വം ഏറ്റെടുക്കുന്നതിന് മുമ്പ് ബര്‍ലിനില്‍ സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച സേനയുടെ പേര്?
35. ക്യാബിനറ്റ് മിഷന്‍ ഇന്ത്യയിലെത്തിയ വര്‍ഷം?
36. മുസ്ളിംലീഗ് പ്രത്യക്ഷ സമരദിനമായി പ്രഖ്യാപിച്ചത്?
37. ഇന്ത്യയ്ക്ക് സ്വാതന്ത്യ്രം ലഭിക്കുമ്പോള്‍ ബ്രിട്ടനിലെ പ്രധാനമന്ത്രിയായിരുന്നത്?
38. ' എനിക്ക് രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്യ്രം തരാം' എന്ന വാക്കുകള്‍ ആരുടേതാണ്?
39. ഇന്ത്യയുടെയുംപാകിസ്ഥാന്റെയും അതിര്‍ത്തി നിര്‍ണയംനടത്തിയതാര്?
40. സുഭാഷ്ചന്ദ്രബോസിനെ 'നേതാജി' എന്ന് അഭിസംബോധന ചെയ്തത്?
41. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിലൂടെ ഇന്ത്യന്‍ യൂണിയന്‍ രൂപീകരിക്കുന്നതിന് സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ സഹായിച്ച അദ്ദേഹത്തിന്റെ സെക്രട്ടറി?
42. ഗാന്ധിജിയുടെ 'മനഃസാക്ഷി സൂക്ഷിപ്പുകാരന്‍' എന്നറിയപ്പെട്ടിരുന്നത്?
43. മഹാത്മാഗാന്ധിയുടെ ആത്മകഥ?
44. 'ഗാന്ധി' എന്നചലച്ചിത്രം സംവിധാനം ചെയ്തത്?
45. ബംഗാള്‍ വിഭജന കാലത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ്?

  ഉത്തരങ്ങള്‍
1) ഗോപാലകൃഷ്ണ ഗോഖലെ, 2) കൊല്‍ക്കത്ത കോണ്‍ഗ്രസ് സമ്മേളനം, 1906, 3) 2007 ഫെബ്രുവരി, 4) കേസരി, 5) ദാദാഭായ് നവറോജി, 6) ദാദാബായ് നവറോജി, 7) ലഖ്നൌ സമ്മേളനം, 1916, 8) കൊല്‍ക്കത്ത സമ്മേളനം (1911), 9) ലാഹോര്‍ സമ്മേളനം, 1929, 10) ലാഹോര്‍ സമ്മേളനം, 1929, 11) 1916, 12) ബാലഗംഗാധര തിലകന്‍, 13) മുഹമ്മദലി ജിന്ന, 14) 1919, 15) 1919, 16) 1919 ഏപ്രില്‍ 13, 17) ജനറല്‍ മൈക്കല്‍ ഒ. ഡയര്‍, 18) ആനിബസന്റ്, 19) 1920, 20) സ്വരാജ് പാര്‍ട്ടി, 21) 1927, 22) ഭഗത്സിംഗ്, 23) 1925, 24) രണ്ടാം വട്ടമേശ സമ്മേളനം, 25) 1930 മാര്‍ച്ച് 12, 26) 1930 ഏപ്രില്‍ 6, 27) റാഷ് ബിഹാരി ബോസ്, 28) 1942, 29) 1942 ആഗസ്റ്റ് 9, 30) ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭ സമയത്ത്, 31) സുഭാഷ് ചന്ദ്രബോസ്, 32) 1939ല്‍, 33) ജവഹര്‍ലാല്‍ നെഹ്റു, 34) ഇന്ത്യന്‍ ലീജിയണ്‍, 35) 1946, 36) 1946 ആഗസ്റ്റ് 16, 37) ക്ളമന്റ് ആറ്റ്ലി, 38) സുഭാഷ് ചന്ദ്രബോസ്, 39) സര്‍ സിറിള്‍ റാഡ്ക്ളിഫ്, 40) മഹാത്മാഗാന്ധി, 41) വി.പി. മേനോന്‍, 42) സി. രാജഗോപാലാചാരി, 43) എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍, 44) സര്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോ, 45) ഗോപാലകൃഷ്ണ ഗോഖലെ.

Friday, May 18, 2012

Setting the Properties of a Container

Blogger Template Design: Tutorial 4

Setting the Properties of a Container

In this tutorial, you'll know the basics of what code sets the properties of a container. To make things simple, we'll look at 2 container blocks only - Main and Post. Once you know these, the basic ideas for all the other containers are pretty much the same.

Here is a sample code for the 2 containers:

#main {
margin: 0px 0px 0px 0px;
padding: 0px 0px 0px 0px;
min-width: 400px;
max-width: 400px;
background: $mainbgColor;
color: #111111;
font: $textFont;
}

.post {
margin: 0px 20px 10px 0px;
padding: 10px 20px 10px 2px;
line-height: 1.5em;
text-align: left;
background: $postbgColor;
}

The #main and .post are the titles of each containers. Each container codes must be contained within {...}. For the explanation below, we'll focus on the codes inside the post block, especially for the explanation on the margin and padding (the codes colored in red).
  • Margin - sets the distance between the border of the container to the border of a parent (larger) container outside it. There are 4 numbers defining the Margin property. The 1st number sets the top margin, the 2nd sets the right margin, the 3rd number sets the bottom margin, and the 4th number sets the left margin. It basically sets the whole margin in a clock-wise fashion starting from the top. In the case above, the parent container for the post container is the main container. See how the dashed border for the blue (post) container is placed inside the green (main) container following the post block's margin command (the codes in red). If the post's margins are all set to zero, then the post container would be exactly the same size as the main container. Think of the Margin as a command that moves its border away from a parent border. Another thing, Margin can have a negative value, which means that it moves toward the parent border and may overlap it (not away from it).
  • Padding - sets the distance between the border of the container to the border of a child (smaller) container inside it. In the case of the post container, the child container is the post-body. The 4 numbers defining the padding sets the padding in a clock-wise fashion also, just like the Margin property. See how the post's padding puts the post-body inside the post container, away from the dashed border. Unlike the Margin, think of the Padding as a command that moves a child border away from its border. Padding values cannot be negative.
  • Min-width and Max-width - sets the width of the container. Usually, it's enough to write it as width = 400px (for example), but it's becoming more of my habit to set the width as strict as possible, because I sometimes saw that if it's not written strictly, the container width might shrink and expand freely on some situations and in some different browsers. So by setting the width strictly, I made sure that it looks exactly like I want at all times in all browsers (basically getting rid of alignment bugs). If you look at my newer templates, I even set the width redundantly, say in Main-wrapper and then in Main containers eventhough they are pretty much the same. Doing it this way solves some alignment bugs that I saw (eventhough I don't really understand why it solves it by writing it redundantly).
  • Background - sets the background color of the container. It uses the hexadecimal code for colors. See here for all the color values. You can also set a background image that repeats itself to cover the whole container block. The way to do this is by pointing to the URL of an image. For details on how to do this, see W3Schools tutorials. You can also set the value to be $samplevariable, where the variable is the one that you define in Subsection 1 in CSS Styling Structure.
  • Color - sets the color of your text using the hexadecimal color code, or the variable defined earlier in Subsection 1.
  • Font - sets the font of your text. You can use the variables set in Subsection 1 also. See W3Schools tutorials for more details on setting the font properties.
  • Text-align - sets the alignment of your text. The 3 options are either left, center, or right.
  • Line-height - sets the distance, or height, between two text lines.
My tutorial just gives the basic idea on some of the codes in the Blogger templates. I'd say the most important ones for a basic understanding are the margin and padding commands. If you want a more detailed explanation on CSS styling language, I recommend w3Schools CSS Tutorial as a quick and easy resource center.
  Courtesy :http://www.ourblogtemplates.com

The structure of CSS Styling Section

Blogger Template Design: Tutorial 3
The structure of CSS Styling Section
 In this tutorial, I'll show you the structure of CSS Styling Section, which is the 2nd Section in the Blogger Template Code Structure. Again, not all templates have the same structure. It basically comes down to the personal style of a designer. But I've found out the structure that I'll show you is quite logical and makes things a lot easier when coding, debugging, and customizing your template. Once you've understood this tutorial, you can later change the style and structure any way you want. But first you have to understand them and I've put out here a very easy structure to understand and use.

I've cut down the CSS Styling Section into 9 smaller subsections. For now, I'll describe the subsections in general. We'll get to the details on the coding inside these subsections later in the following tutorials. Always refer to the Structure of a Blogger Template to help you understand better the subsections and containers that I explain here.



Subsection 1 - Variable:This subsection contains the declaration (the introduction) of the font and color variables that appear in the Fonts and Colors tab in the Layout page. For example, the Text Color or the Text Font variables that you can choose and modify using the Fonts and Colors tab. In my templates, I've added a lot of variables (close to 40+) compared to some of the standard Blogger templates to make it easy for you to customize a lot of things on the template.

Subsection 2 - Global:This part contains the code to control the general appearance and layout. If you look at the green bar above, you'll see the code "body {.....}". This means that every code that goes inside the {.....} will control the general properties (size, layout, & appearance) of the body of the template (everything that the computer screen covers). For example, it controls the width of your whole template and the background color or image. But it doesn't control the detailed properties of the whole template (that is done by all the other subsections). Or, if you do set the detailed properties inside the body container, say the Text Font, and then reset the same properties inside a smaller sub-container, the properties set in the body container will be overridden, or canceled.

Inside this subsection, you will also find other important large containers - the Outer-wrapper and the Content-wrapper - so this subsection is where you want to look for if you want to tweak those containers.

Subsection 3 - Header:This part controls the properties of everything inside your Header-wrapper container. The most common ones are the Blog Title and the Blog Description. In most of my templates, I've added an extra object in the Header-wrapper - the Linkbar (or the horizontal menubar). Typically, you can't add extra object in the Header because you can't use the Add Page Element tab. To add the Linkbar, I had to change the 3rd Section of the template code structure (which is the Data section). In my own blog (dzelque.blogspot.com), I added something else, which is the Google Search Bar. Ideally, you can add just about anything you want there, if you know how to deal with the 3rd Section. We'll get to this later.


Subsection 4 - Main:This part controls the properties (size, layout, and appearance) of everything that the Main-wrapper block contains - the Date Header, the Post, the Comment, the Feed Link, and any widgets that you drag into the Main section using the Add Page Element tab.

Subsection 5 - Sidebar:This part controls the properties of everything inside your Sidebar-wrapper - for example the Labels, Blog Archive, Adsense units, Link Lists, etc. But, it doesn't set how many sidebars you have or their locations on the blog (example Sidebar-Main-Sidebar or Main-Sidebar-Sidebar). That part is done in the Section 3 of the Blogger Template Code Structure - the Data Section.

Subsection 6 - Miscellaneous:This part controls the properties of additional elements in your blog that's not controlled by all the above subsections. These elements are the Profile (or the About Me block), the Blogquote, and the Code. It means if you want to, say, change the color of the quoted text or the font of your nickname in the About Me block, this is where you want to look for to tweak it.



Subsection 7 - Post-Footer:In my Generic Template, this part controls the properties of 3 things:
  1. The Post-Footer - the texts below your post body. This is the part that contains information about your post, or the texts that say "Posted by YourNickname, Labels: ....., 5 Comments, etc.
  2. The Blog-Pager - the links at the bottom of your blog posts that say "Newer Posts, Home, or Older Posts".
  3. The Feed-Link - the link that says "Subscribe to: Posts (Atom)".
Subsection 8 - Comment:
This part controls all the properties of the Comments section in your blog.
Subsection 9 - Footer:
This part controls all the properties in the Footer section. Generally, the Footer section contains some text explaining the ownership or copyright of a blog. In some other blogs, they also put extra stuff in the Footer section, like the Recent Posts or Popular Posts in 2 or more columns. Basically, you can just put about anything in the Footer as in the Sidebar. But if you want to add more than 1 column to your Footer, you have to tweak the 3rd section of your Blogger Template Code Structure.

The Structure of a Blogger Template Code

Blogger Template Design: Tutorial 2

The Structure of a Blogger Template Code

To see more of these codes in detail, download my Generic Blogger Template.

Section 1:
The 'header' of the code. Basically it contains important information about the template code and the title of your blog. Best of all, you don't have to worry about anything in this section. It's a standard header for all templates. The only time you add some codes here is when you want to put some meta tags (additional information about your blog for SEO).

Section 2:
This is the CSS Styling Section. CSS stands for Cascading Style Sheets, a web language used to control the style of a HTML document. This is the section that you want to know the most if you want to modify your existing template or design a new template. Eventhough it is a web programming code, you can still do a lot of things on you template design if you understand the structure of this section without knowing much about HTML and CSS. We'll get to this part in more detail later.

Section 3:
This is the Body or Data of the code - the most important part that fetches all your content from Blogger database and puts it in the right place into your blog when somebody is looking at your blog. This is also the section that tells your blog which part comes first - the Header, Sidebars, Main, Post, Footer, etc. But it doesn't set the appearance of the blog and how it would look like on the internet (because that part is controlled by the CSS styling section).

You basically don't have to worry much about this part too, just like the 1st Section. But you will have to know a little bit about this section if you want to start adding extra widgets that cannot be put using the Add Page Element button, like the social bookmarking buttons - Digg, AddThis, RSS buttons; or if you want to put Adsense codes in special places like in the Post Page; or putting Google Analytics code to track visitors to your blog; and many other things. Most of the time, there are easy instructions already available to help you add these things in your blog. So, again, nothing much to worry about in this section.

Courtesy : http://www.ourblogtemplates.com/

Sunday, May 13, 2012

പൊതു വിജ്ഞാനം-161-ലോകത്തിലെ ഏറ്റവും നീളംകൂടിയ പര്‍വ്വതനിര?




1. ഏറ്റവും കൃത്യമായി സമയം കാണിക്കുന്ന ക്ളോക്ക്?
2. ദ്രാവകങ്ങളുടെ ആപേക്ഷിക സാന്ദ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം?
3. സൂര്യന്റെയും ചക്രവാളത്തിന് മുകളിലുള്ള മറ്റാകാശഗോളങ്ങളുടെയും ഉന്നതി അളക്കുന്നതിനുള്ള ഉപകരണം?
4. മേഘങ്ങളുടെ ചലനദിശയും വേഗതയും അളക്കുവാനുപയോഗിക്കുന്ന ഉപകരണം?
5. ഭൂസര്‍വേ നടത്താനുപയോഗിക്കുന്ന ഒരുപകരണം?
6. വാതകമര്‍ദ്ദം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?
7. സമുദ്രത്തിനടിയില്‍ കിടക്കുന്ന സാധനങ്ങള്‍ കണ്ടെത്താനുള്ള ഉപകരണം?
8. ഉയരം അളക്കാനുപയോഗിക്കുന്ന ഉപകരണം?
9. ഉയര്‍ന്ന താപം അളക്കുന്നതിനുള്ള ഉപകരണം?
10. സൂര്യപ്രകാശം തുല്യ അളവില്‍ ലഭിക്കുന്ന പ്രദേശങ്ങളെ യോജിപ്പിച്ചുകൊണ്ട് ഭൂപടങ്ങളില്‍ വരയ്ക്കുന്ന രേഖ?
11. തുല്യമഞ്ഞുള്ള മേഖലകളെ ഭൂപടത്തില്‍ രേഖപ്പെടുത്തുന്ന രേഖ?
12. ലോകത്തിലെ ഏറ്റവും നീളംകൂടിയ നദി?
13. ഈജിപ്തിനെ നൈല്‍ നദിയുടെ ദാനം എന്ന് വിശേഷിപ്പിച്ച ചരിത്രകാരന്‍?
14. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി?
15. കാനഡയിലെ ഏറ്റവും നീളംകൂടിയ നദി?
16. ഐരാവതി ഏത് രാജ്യത്തെ പ്രധാന നദിയാണ്?
17. ഏറ്റവും കൂടുതല്‍ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദി?
18. ലോകത്തിലെ ഉയരം കൂടിയ വെള്ളച്ചാട്ടമായ എയ്ഞ്ചല്‍ ഫാള്‍സ് ഏത് നദിയിലാണ്?
19. ഭൂമധ്യരേഖയെ രണ്ടുതവണ മുറിച്ചുകടന്നൊഴുകുന്ന നദി?
20. വിക്ടോറിയ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി?
21. പര്‍വ്വതങ്ങള്‍ രൂപംകൊള്ളുന്നതിന്റെ അടിസ്ഥാനത്തില്‍ അവയെ എത്രയായി തരംതിരിച്ചിരിക്കുന്നു?
22. അതിപുരാതന കാലത്ത് രൂപംകൊണ്ട വളരെ പഴക്കം ചെന്ന പര്‍വ്വതനിരകള്‍?
23. ഏറ്റവുമധികം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പര്‍വ്വതനിരയേത്?
24. ഹിമാലയത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി?
25. ലോകത്തിലെ ഏറ്റവും നീളംകൂടിയ പര്‍വ്വതനിര?
26. ആന്‍ഡീസ് പര്‍വ്വതനിരയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി?
27. കാസ്പിയന്‍ കടലിനും കരിങ്കടലിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന പര്‍വ്വതനിര?
28. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറായി കാണപ്പെടുന്ന പര്‍വ്വതം?
29. ഓസ്ട്രേലിയയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി?
30. വിന്‍സന്‍ മാസിഫിലെ ഉയരം കൂടിയ കൊടുമുടിയാണ്?
31. എവറസ്റ്റ് കൊടുമുടി ആദ്യമായി കയറിയ വനിത?
32. മൈ ജേര്‍ണി റ്റു ടോപ്പ് ആരുടെ ആത്മകഥയാണ്?
33. എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയ വികലാംഗന്‍?
34. ഓക്സിജനില്ലാതെ ആദ്യമായി എവറസ്റ്റ് കീഴടക്കിയ ഇന്ത്യക്കാരന്‍?
35. ഏറ്റവും കൂടുതല്‍ തവണ എവറസ്റ്റ് കയറിയതാര്?
36. ഹോണ്‍ഷു ദ്വീപില്‍ സ്ഥിതിചെയ്യുന്ന ജപ്പാനിലെ പ്രസിദ്ധ പര്‍വ്വതം?
37. ഫ്രാന്‍സ്, സ്പെയിന്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയായി വര്‍ത്തിക്കുന്ന പര്‍വതം?
38. ഏഴ് മലകളുടെ നാട് എന്നറിയപ്പെടുന്നത്?
39. ഫ്രാന്‍സിനെയും സ്വിറ്റ്സര്‍ലന്‍ഡിനുെം വേര്‍തിരിക്കുന്ന മലനിര?
40. ഫ്രാന്‍സിനെയും ജര്‍മ്മനിയേയും തമ്മില്‍ വേര്‍തിരിക്കുന്ന മലനിര?
41. ലോകത്തിന്റെ മേല്‍ക്കൂര എന്നറിയപ്പെടുന്ന മധ്യേഷ്യയിലെ പ്രമുഖ പര്‍വ്വതനിരയേതാണ്?
42. കാബൂള്‍ നദി ഉദ്ഭവിക്കുന്ന പര്‍വ്വതനിര?
43. ലോകത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ ഏകദേശം എത്ര ശതമാനമാണ് മരുഭൂമികള്‍?
44. പാറകള്‍ നിറഞ്ഞ മരുപ്രദേശം ഏത് പേരില്‍ അറിയപ്പെടുന്നു?
45. കുതിരലാടത്തിന്റെ ആകൃതിയിലുള്ള മണല്‍ത്തിട്ടകളാണ്...?

  ഉത്തരങ്ങള്‍
1) സീസിയം ക്ളോക്ക്, 2) ഹൈഡ്രോമീറ്റര്‍, 3) സെക്സ്റ്റെന്റ്, 4) നെഫോസ്ക്കോപ്പ്, 5) തിയോഡോലൈറ്റ് , 6) മാനോമീറ്റര്‍, 7) സോണാര്‍, 8) അള്‍ട്ടിമീറ്റര്‍, 9) പൈറോമീറ്റര്‍, 10) ഐസോഹെല്‍സ്, 11) ഐസോനിഫുകള്‍, 12) നൈല്‍, 13) ഹെറോഡോട്ടസ്, 14) വോള്‍ഗ, 15) മക്കെന്‍സി, 16) ശ്രീലങ്ക, 17) ഡാന്യൂബ്, 18) കരോണി നദി, 19) സയര്‍ നദി, 20) ആമസോണ്‍ 21) നാല്, 22) ഓള്‍ഡ് ഫോള്‍ഡ് മൌണ്ടന്‍സ്, 23) ആല്‍പ്സ്, 24) മൌണ്ട് എവറസ്റ്റ് , 25) ആന്‍ഡീസ്, 26) അക്കന്‍കാഗ്വ, 27) കാക്കസസ് നിരകള്‍, 28) അറ്റ്ലസ് പര്‍വ്വതം, 29) മൌണ്ട് കോഷ്യസ്കോ, 30) മൌണ്ട് ക്രാഡോക്ക്, 31) ജൂങ്കോതാബെ, 32) ബചേന്ദ്രിപാല്‍, 33) ടോം വിറ്റാക്കെര്‍, 34) ഫ്യൂദോര്‍ജി, 35) അപഷെര്‍പ, 36) മൌണ്ട് ഫ്യൂജിയാമ, 37) പൈറനീസ് പര്‍വതനിര, 38) ജോര്‍ദാന്‍, 39) ജൂറാ മലനിര, 40) വോസ്ഗെസ്, 41) പാമീര്‍, 42) ഹിന്ദുക്കുഷ്, 43) 7 ശതമാനം, 44) ഹമ്മദ, 45) ബര്‍ഖന്‍.

പൊതു വിജ്ഞാനം-160-മയക്കുമരുന്നായി ഉപയോഗിക്കുന്ന ഒരു സംയുക്തം?




1. ഡ്രൈ സെല്ലിലെ നെഗറ്റീവ് ഇലക്ട്രോഡ്?

2. അമോണിയ ഒരു ...... ആണ്?

3. ഇലക്ട്രോനെഗറ്റീവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം?

4. പീരിയഡിന്റെ എണ്ണം വര്‍ദ്ധിക്കുന്നതിനൊപ്പം ....... ന്റെ എണ്ണവും വര്‍ദ്ധിക്കുന്നു?

5. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം?

6. രാസബന്ധനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇലക്ട്രോണുകളെ ആകര്‍ഷിക്കാനുള്ള ആറ്റങ്ങളുടെ കഴിവ്?

7. പീരിയോഡിക് ടേബിളിലെ ഏറ്റവും വലിയ മൂലകമാണ്?

8. കരിമണലില്‍ കൂടുതലായി കാണുന്ന ധാതു?

9. ഖരാവസ്ഥയിലുള്ള ഹാലജന്‍?

10. ദ്രവ ഓക്സിജന്റെ നിറം?

11. എല്ലാഭാഗത്തും ഒരേ ഗുണമുള്ള ശുദ്ധപദാര്‍ത്ഥങ്ങള്‍?

12. ഒരേ തരം കണികകള്‍കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നവയാണ്...?

13. വ്യത്യസ്തതരം കണികകള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നവയാണ്..............

14. ദര്‍പ്പണത്തില്‍ പൂശിയിരിക്കുന്ന പദാര്‍ത്ഥം?

15. സാധാരണയായി ഉപയോഗിക്കുന്ന റഫ്രിജറന്റ്?

16. കണ്ണീര്‍വാതകം രാസപരമായി ......... ആണ്?

17. പേപ്പര്‍ രാസപരമായി ....... ആണ്?

18. തുരുമ്പ് രാസപരമായി...?

19. തീയണയ്ക്കാനുള്ള ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം?

20. കളിമണ്ണില്‍ അടങ്ങിയിരിക്കുന്ന മുഖ്യ രാസവസ്തു?

21. വിവിധ മൂലകങ്ങള്‍ ഒരു നിശ്ചിത അനുപാതത്തില്‍ സംയോജിപ്പിച്ച് ഉണ്ടാകുന്ന വസ്തുക്കള്‍?

22. ഔഷധമായി ഉപയോഗിക്കുന്ന ഒരു അയഡിന്‍ സംയുക്തം?

23. രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത്?

24. ബേസിക (ക്ഷാര) സ്വഭാവമുള്ള വാതകങ്ങള്‍?

25. മയക്കുമരുന്നായി ഉപയോഗിക്കുന്ന ഒരു സംയുക്തം?

26. കളിമണ്‍പാത്ര വ്യവസായത്തിനുപയോഗിക്കുന്ന സംയുക്തം?

27. സിമന്റ് നിര്‍മ്മാണസമയത്ത് അത് വേഗം സെറ്റായിപ്പോകാതിരിക്കാന്‍ ചേര്‍ക്കുന്ന സംയുക്തം?

28. മഴക്കോട്ട് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥം?

29. പ്ളാസ്റ്റര്‍ ഒഫ് പാരീസിന്റെ രാസനാമം?

30. ആസ്പിരിന്റെ രാസനാമം?

31. ചുണ്ണാമ്പ് വെള്ളത്തിന്റെ രാസനാമം?

32. ഹൈഡ്രജന്‍ പെറോക്സൈഡ് വിഘടിച്ചുണ്ടാകുന്ന വാതകമാണ്?

33. വ്യാവസായികമായി ലോഹം ഉത്പാദിപ്പിക്കുന്നതിനുപയോഗിക്കുന്ന ലോഹധാതു?

34. സ്വര്‍ണത്തിന്റെ ഒരു ധാതു?

35. യുറേനിയത്തിന്റെ മുഖ്യ അയിര്?

36. ടാല്‍കം പൌഡറില്‍ അടങ്ങിയിരിക്കുന്ന പദാര്‍ത്ഥം?

37. അലുമിനിയത്തിന്റെ ഒരു മുഖ്യ അയിര്?

38. ഏറ്റവും വില കൂടിയ ലോഹം?

39. ഇരുമ്പിന്റെ ശുദ്ധമായ രൂപമേത്?

40. രക്തത്തില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ലോഹധാതു?

41. സ്വര്‍ണം ലയിപ്പിക്കാനുപയോഗിക്കുന്ന ലായനി?

42. പ്ളാച്ചിമട സംഭവവുമായി ബന്ധപ്പെട്ട പ്രധാന ലോഹമാലിന്യം?

43. ഭൂമിയുടെ ഉള്‍ക്കാമ്പില്‍ കൂടുതലായി കാണപ്പെടുന്ന ലോഹം?

44. യെല്ലോ കേക്ക് എന്നറിയപ്പെടുന്നത് ഏതുലോഹത്തിന്റെ അയിരാണ്?

45. പ്രതീക്ഷയുടെ ലോഹം?



  ഉത്തരങ്ങള്‍

1) കാഥോഡ് - സിങ്ക്, 2) ശീതികാരി, 3) ഫ്ളൂറിന്‍, 4) ഷെല്ലുകളുടെ, 5) ഹൈഡ്രജന്‍, 6) ഇലക്ട്രോനെഗറ്റീവിറ്റി, 7) ഫ്രാന്‍സിയം, 8) ഇല്‍മനൈറ്റ് (ടൈറ്റാനിയം), 9) അയഡിന്‍, അസ്റ്റാറ്റിന്‍, 10) നേര്‍ത്ത നീലനിറം, 11) ഏകാത്മക പദാര്‍ത്ഥങ്ങള്‍, 12) മൂലകങ്ങള്‍, 13) സംയുക്തങ്ങള്‍, 14) ടിന്‍ അമാല്‍ഗം, 15) അമോണിയയും ഫ്രീയോണും, 16) ബെന്‍സൈന്‍ ക്ളോറൈഡ്, 17) സെല്ലുലോസ്, 18) ഹൈഡ്രേറ്റ് ഫെറിക് ഓക്സൈഡ്, 19) ആലം, 20) അലുമിനിയം സിലിക്കേറ്റ്, 21) സംയുക്തങ്ങള്‍, 22) അയഡോഫോം, 23) സള്‍ഫ്യൂറിക് ആസിഡ്, 24) അമോണിയ, ഫോസ്ഫീന്‍, 25) പൊട്ടാസ്യം ബ്രോമൈഡ് , 26) വാട്ടര്‍ ഗ്ളാസ് (സോഡിയം സിലിക്കേറ്റ്), 27) ജിപ്സം (ഹൈഡ്രേറ്റഡ് കാത്സ്യം സള്‍ഫേറ്റ്), 28) പോളിക്ളോറോ ഈഥിന്‍, 29) കാത്സ്യം സള്‍ഫേറ്റ്, 30) അസറ്റൈല്‍ സാലിസിലിക്ക് അമ്ളം, 31) കാത്സ്യം ഹൈഡ്രോക്സൈഡ്, 32) ഓക്സിജന്‍, 33) അയിര്, 34) ബിസ്മഥ് അറൈറ്റ്, 35) പിച്ച് ബ്ളെന്‍ഡ്, 36) മെഗ്നീഷ്യം സിലിക്കേറ്റ്, 37) ബോക്സൈറ്റ്, 38) പ്ളാറ്റിനം, 39) റോട്ട് അയണ്‍, 40) പൊട്ടാസ്യം, 41) അക്വാറീജിയ, 42) കാഡ്മിയം, 43) ഇരുമ്പ്, 44) യുറേനിയം, 45) ടൈറ്റാനിയം.

പൊതു വിജ്ഞാനം-159-ആവര്‍ത്തനപ്പട്ടികയില്‍ അടങ്ങിയിട്ടുള്ള പ്രകൃത്യാലുള്ള മൂലകങ്ങളുടെ എണ്ണം?




1. ആറ്റം എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
2. ആറ്റം സിദ്ധാന്തം മുന്നോട്ടുവച്ച ശാസ്ത്രജ്ഞന്‍?
3. ആറ്റത്തിന് സൌരയൂഥമാതൃക നിര്‍ദ്ദേശിച്ചതാര്?
4. ഇലക്ട്രോണുകള്‍ കാണപ്പെടുന്നതെവിടെ?
5. പ്രപഞ്ചത്തിന്റെ അടിസ്ഥാനപരമായ മൌലികകണം?
6. ആറ്റത്തിന്റെ കേന്ദ്രഭാഗം?
7. ഒരാറ്റത്തിന്റെ ന്യൂക്ളിയസിലുള്ള പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണമാണ്?
8. ഓക്സിജന്റെ രൂപാന്തരമാണ്?
9. ദ്രവ്യത്തിന്റെ അളവ് കണക്കാക്കാനുള്ള ഏകകം?
10. രസതന്ത്രത്തിന് ആദ്യ നൊബേല്‍ സമ്മാനം നേടിയത്?
11. എല്ലാപദാര്‍ത്ഥങ്ങളും അതിസൂക്ഷ്മങ്ങളായ കണങ്ങളാല്‍ നിര്‍മ്മിതമാണെന്ന് പ്രസ്താവിച്ച ഭാരതീയ ശാസ്ത്രജ്ഞന്‍?
12. ആറ്റത്തിലെ നെഗറ്റീവ് ചാര്‍ജുള്ള കണം?
13. ഇലക്ട്രോണ്‍ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍?
14. ഒരു ഫോസ്ഫറസ് തന്മാത്രയിലെ ആറ്റങ്ങളുടെ എണ്ണം?
15. മൂലകങ്ങളേയും അവ പ്രവര്‍ത്തിച്ചുണ്ടാകുന്ന സംയുക്തങ്ങളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ്...?
16. ഇലക്ട്രോണ്‍ എന്ന പേര് നല്‍കിയത്?
17. ആറ്റത്തില്‍ ഏറ്റവും കൂടുതല്‍ മാസുള്ള കണിക?
18. രണ്ടില്‍ കൂടുതല്‍ ആറ്റങ്ങളുള്ള തന്മാത്ര?
19. ആവര്‍ത്തനപ്പട്ടികയില്‍ അടങ്ങിയിട്ടുള്ള പ്രകൃത്യാലുള്ള മൂലകങ്ങളുടെ എണ്ണം?
20. മൂലകങ്ങളെ ലോഹങ്ങളും അലോഹങ്ങളുമായി വര്‍ഗ്ഗീകരിച്ച ശാസ്ത്രജ്ഞന്‍?
21. ആവര്‍ത്തനപ്പട്ടികയില്‍ സമാന്തരമായി കാണുന്ന 7 വരികള്‍?
22. ആധുനിക പിരിയോഡിക് ടേബിളിലെ ഏറ്റവും വലിയ പീരിയഡ് ഏത്?
23. ആവര്‍ത്തനപ്പട്ടികയില്‍ ലംബമായി കാണപ്പെടുന്ന വരികള്‍?
24. ആവര്‍ത്തനപ്പട്ടികയുടെ പിതാവ്?
25. റേഡിയോ ആക്ടിവിറ്റിയുള്ള ഒരു ആല്‍ക്കലി ലോഹമാണ്?
26. മനുഷ്യനിര്‍മ്മിതമായ ആദ്യമൂലകം?
27. ഇലക്ട്രോണ്‍ പ്രതിപത്തി ഏറ്റവും കൂടുതല്‍ കാണിക്കുന്ന മൂലകം?
28. സന്ധിവാതത്തിന് കാരണമായ ലോഹം?
29. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ഹാലജന്‍?
30. വൈദ്യുത ചാലകതയുള്ള അലോഹം?
31. ഏറ്റവും ഉയര്‍ന്ന തിളനിലയുള്ള മൂലകം?
32. ജീവികളുടെ ഡി.എന്‍.എയിലും ആര്‍.എന്‍.എയിലും കാണപ്പെടുന്ന മൂലകം?
33. കടല്‍പ്പായലില്‍ സമൃദ്ധമായി കാണപ്പെടുന്ന മൂലകം?
34. ഏറ്റവും കൂടുതല്‍ ഐസോടോപ്പുകളുള്ള മൂലകം?
35. അന്നജപരിശോധനയ്ക്ക് ഉപയോഗിക്കുന്നത്?
36. സ്വയംകത്തുന്ന വാതകം?
37. ലോക ഓസോണ്‍ ദിനം?
38. ജ്വലനത്തെ നിയന്ത്രിക്കുന്ന വാതകം?
39. റേഡിയോ ആക്ടിവിറ്റി പ്രദര്‍ശിപ്പിക്കുന്ന വാതകമൂലകം?
40. ഏറ്റവും ക്രിയാശീലം കൂടിയ ഖരമൂലകം
41. ഏറ്റവും ക്രിയാശീലം കൂടിയ വാതകമൂലകം?
42. ഏറ്റവും കൂടുതല്‍ ക്രിയാശീലമുള്ള മൂലകം?
43. ബ്ളീച്ചിംഗ് ഏജന്റായി ഉപയോഗിക്കുന്ന മൂലകം?
44. പ്രകൃതിയില്‍ സ്വതന്ത്രാവസ്ഥയില്‍ കാണപ്പെടുന്ന മൂലകങ്ങള്‍?
45. വായുവില്‍ സ്വയം കത്തുന്നതിനാല്‍ വെള്ളത്തിനടിയില്‍ സൂക്ഷിക്കുന്ന മൂലകം?

ഉത്തരങ്ങള്‍
1) ജോണ്‍ ഡാള്‍ട്ടണ്‍, 2) ജോണ്‍ഡാള്‍ട്ടണ്‍, 3) റൂഥര്‍ഫോര്‍ഡ്, 4) ആറ്റത്തിലെ ഓര്‍ബിറ്റില്‍ അഥവാഷെല്ലുകളില്‍, 5) ഇലക്ട്രോണ്‍, 6) ന്യൂക്ളിയസ്, 7) മാസ് നമ്പര്‍, 8) ഓസോണ്‍, 9) മോള്‍, 10) വാന്‍ ഹോഫ്, 11) കണാദന്‍, 12) ഇലക്ട്രോണ്‍, 13) ജെ.ജെ. തോംസണ്‍, 14) 4, 15) രസതന്ത്രം, 16) ജോണ്‍സ്റ്റോണ്‍ സ്റ്റോണി, 17) ന്യൂട്രോണ്‍, 18) ബഹു ആറ്റോമിക തന്മാത്ര, 19) 90, 20) ലാവോസിയ, 21) പീരിയഡുകള്‍, 22) ആറ്, 23) ഗ്രൂപ്പുകള്‍, 24) ദിമിത്രി മെന്‍ഡലീവ്, 25) ഫ്രാന്‍സിയം, 26) ടെക്നീഷ്യം, 27) ക്ളോറിന്‍, 28) പൊട്ടാസ്യം, 29) അയഡിന്‍, 30) ഗ്രാഫൈറ്റ് (കാര്‍ബണ്‍), 31) റീനിയം, 32) ഫോസ്ഫറസ്, 33) വനേഡിയം, 34) ടിന്‍, 35) അയഡിന്‍ ലായനി, 36) ഹൈഡ്രജന്‍, 37) സെപ്തംബര്‍ 16, 38) നൈട്രജന്‍, 39) റാഡന്‍, 40) ലിഥിയം, 41) ഫ്ളൂറിന്‍, 42) ക്ളോറിന്‍, 43) ക്ളോറിന്‍, 44) സ്വര്‍ണം, പ്ളാറ്റിനം, 45) വെളുത്ത ഫോസ്ഫറസ്.

പൊതു വിജ്ഞാനം-158-കേരളത്തിലെ ആദ്യത്തെ എ.ടി.എം ആരംഭിച്ചതെവിടെയാണ്?




1. തിരുവിതാംകൂര്‍ ബാങ്ക് ആരുടെ കാലത്താണ് നിലവില്‍ വന്നത്?
2. കേരളത്തിലെ ആദ്യത്തെ എ.ടി.എം ആരംഭിച്ചതെവിടെയാണ്?
3. ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന എ.ടി.എം ആരംഭിച്ചതെവിടെയാണ്?
4. ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി നിലവില്‍ വന്നത്?
5. എല്‍.ഐ.സിയുടെ ആസ്ഥാനം?
6. രൂപയുടെ ചിഹ്നം ഔദ്യോഗികമായി നിലവില്‍ വന്നത്?
7. രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത്?
8. വൈദ്യുത പ്രതിരോധ നിയമത്തിന്റെ ഉപജ്ഞാതാവ്?
9. ഡയനാമിറ്റ്, വെടിമരുന്ന് എന്നിവ കണ്ടുപിടിച്ച സ്വീഡിഷ് ശാസ്ത്രജ്ഞന്‍?
10. രാമന്‍ ഇഫക്ട് എന്ന കണ്ടുപിടിത്തത്തിന് 1930 ല്‍ നോബല്‍സമ്മാനാര്‍ഹനായ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍?
11. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ്?
12. 1951 ല്‍ പാര്‍ലമെന്റംഗമായ ഭാരതീയ ശാസ്ത്രജ്ഞന്‍?
13. ഇന്ത്യയുടെ മിസൈല്‍ മനുഷ്യന്‍ എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞന്‍?
14. ശബ്ദത്തിന്റെ പ്രതിധ്വനിയിലൂടെ സമുദ്രത്തിന്റെ ആഴം അളക്കുന്ന ഉപകരണമാണ്?
15. ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം?
16. വസ്തുക്കളുടെ പിണ്ഡം അളക്കുന്നതിനുള്ള ഉപകരണം?
17. കാറ്റിന്റെ വേഗതയും ശക്തിയും അളക്കുന്നതിനുള്ള ഉപകരണം?
18. വാതകമര്‍ദ്ദം അളക്കുന്നതിനുള്ള ഉപകരണം?
19. സൂക്ഷ്മ വസ്തുക്കളെ വലുതാക്കിക്കാണിക്കുന്ന ഉപകരണം?
20. അന്തര്‍വാഹിനികളിലിരുന്നുകൊണ്ട് ജലോപരിതലത്തിലെ കാഴ്ചകാണുന്നതിനുള്ള ഉപകരണം?
21. ശബ്ദതീവ്രത അളക്കുന്നതിനുള്ള ഉപകരണം?
22. ഉയരം അളക്കുന്നതിനുള്ള ഉപകരണം?
23. ആന്തരദഹനയന്ത്രത്തില്‍ പെട്രോള്‍ ബാഷ്പവും വായുവും തമ്മില്‍ കലര്‍ത്തുന്ന ഉപകരണം?
24. കണ്ണിന്റെ ഏത് ന്യൂനതയാണ് മയോപ്പിയ എന്നറിയപ്പെടുന്നത്?
25. ഡാള്‍ട്ടനിസം എന്നറിയപ്പെടുന്ന രോഗം?
26. കണ്ണിനുള്ളിലെ ലെന്‍സ് അതാര്യമാകുന്ന അവസ്ഥ?
27. കാഴ്ചശക്തി അളക്കുന്നതിനുള്ള ഒരുപകരണം?
28. നേത്രദാന ശസ്ത്രക്രിയ നടത്തുമ്പോള്‍ മാറ്റിവയ്ക്കുന്ന കണ്ണിലെ ഭാഗം?
29. മനുഷ്യശരീരത്തിലെ ഏത് അവയവത്തിലെ കലകളുടെ മരണം സംഭവിക്കുമ്പോഴാണ് മനുഷ്യന്  ജീവശാസ്ത്രപരമായ മരണം സംഭവിക്കുന്നു എന്നുപറയുന്നത്?
30. മനുഷ്യശരീരത്തിലെ കണ്ണിലെ കോര്‍ണിയ മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയ?
31. കണ്ണിനകത്ത് അസാധാരണ മര്‍ദ്ദമുളവാക്കുന്ന വൈകല്യം?
32. ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം?
33. ശരീരത്തിന്റെ തുലനനില പാലിക്കുന്നതിന് സഹായിക്കുന്ന ജ്ഞാനേന്ദ്രിയം?
34. മധ്യകര്‍ണത്തെയും ഗ്രസനിയെയും ബന്ധിപ്പിക്കുന്ന നാളി?
35. വെസ്റ്റിബ്യൂളിലെ ചുണ്ണാമ്പ് തരികള്‍?
36. ശ്രവണ പരിശോധന യന്ത്രം?
37. ഘ്രാണഗ്രഹണത്തിന് സഹായിക്കുന്ന ഇന്ദ്രിയം?
38. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം?
39. നാളീരഹിത ഗ്രന്ഥികള്‍ എന്നറിയപ്പെടുന്ന ഗ്രന്ഥികള്‍?
40. അയോഡിന്റെ അഭാവംമൂലം തൈറോയിഡ് ഗ്രന്ഥി വീര്‍ത്തുവലുതാകുന്ന അവസ്ഥ?
41. തൈറോക്സിന്റെ അഭാവംമൂലംകുട്ടികളിലുണ്ടാകുന്ന രോഗം?
42. പാരാതെര്‍മോണിന്റെ അപര്യാപ്തതമൂലം പേശീപ്രവര്‍ത്തനങ്ങളെ മാരകമായി ബാധിക്കുന്ന രോഗം?
43. ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി?
44. മധുരഗ്രന്ഥി എന്നുവിളിക്കപ്പെടുന്നത്?
45. ഐലറ്റ്സ് ഒഫ് ലാംഗര്‍ഹാന്‍സിലെ ബീറ്റാകോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണ്‍?

 ഉത്തരങ്ങള്‍
1) ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ, 2) തിരുവനന്തപുരം, 3) കൊച്ചിക്കും വൈപ്പിനുമിടയില്‍, 4) 1999, 5) മുംബയ്, 6) 2010 ജൂലായ് 15, 7) ഡി. ഉദയകുമാര്‍, 8) ജി.എസ്. ഓം, 9) ആല്‍ഫ്രഡ് നോബല്‍, 10) ചന്ദ്രശേഖര വെങ്കിട്ടരാമന്‍ (സി.വി. രാമന്‍), 11) വിക്രം സാരാഭായ്, 12) മേഘനാദസാഹ, 13) എ.പി.ജെ. അബ്ദുള്‍ കലാം, 14) എക്കോ സൌണ്ടര്‍, 15) തെര്‍മോമീറ്റര്‍, 16) തുലാത്രാസ്, 17) അനിമോമീറ്റര്‍, 18) മാനോമീറ്റര്‍, 19) മൈക്രോസ്കോപ്പ്, 20) പെരിസ്കോപ്പ്, 21) ഫോണോമീറ്റര്‍, 22) അള്‍ട്ടിമീറ്റര്‍, 23) കാര്‍ബുറേറ്റര്‍, 24) ഹ്രസ്വദൃഷ്ടി, 25) വര്‍ണാന്ധത , 26) തിമിരം, 27) സ്നെല്ലര്‍ ചാര്‍ട്ട്, 28) കോര്‍ണിയ, 29) തലച്ചോറ്, 30) കെരാറ്റോ പ്ളാസ്റ്റി, 31) ഗ്ളോക്കോമ, 32) ത്വക്ക്, 33) ചെവി, 34) യൂസ്റ്റേക്കിയന്‍ നാളി, 35) ഓട്ടോലിത്ത്, 36) ഓസ്കുലേറ്റര്‍, 37) മൂക്ക്, 38) ത്വക്ക്, 39) അന്ത:സ്രാവി ഗ്രന്ഥികള്‍, 40) സിംപിള്‍ ഗോയിറ്റര്‍, 41) ക്രെട്ടിനിസം,  42) ടെറ്റനി, 43) പീനിയല്‍ ഗ്രന്ഥി, 44) ആഗ്നേയഗ്രന്ഥി (പാന്‍ക്രിയാസ്), 45) ഇന്‍സുലിന്‍.

പൊതു വിജ്ഞാനം-157-തിരിച്ചറിയല്‍ കാര്‍ഡ് നടപ്പിലാക്കിയ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍?




1. സംസ്ഥാന ഇ-കോടതി പദ്ധതി പ്രവര്‍ത്തനം തുടങ്ങിയത്?
2. 2010-ലെ വേള്‍ഡ് സ്റ്റേറ്റ്സ്മാന്‍ അവാര്‍ഡിന് അര്‍ഹനായത്?
3. പഞ്ചായത്ത് രാജ് ..... ഒരു വിഷയമാണ്?
4. പഞ്ചായത്തില്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്തിരിക്കുന്നത് എത്ര സീറ്റുകളാണ്?
5. ലോക്സഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ എത്ര അംഗങ്ങളുടെ അംഗീകാരം വേണം?
6. മദ്ധ്യപ്രദേശിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി?
7. മൌലിക കര്‍ത്തവ്യങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്ത കമ്മിഷന്‍?
8. തിരിച്ചറിയല്‍ കാര്‍ഡ് നടപ്പിലാക്കിയ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍?
9. ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന പദം സൂചിപ്പിക്കുന്നത്?
10. പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ നടക്കുന്ന ഭാഷ?
11. ഏറ്റവും കൂടുതല്‍ വികസിതരാജ്യങ്ങള്‍ ഉള്ള ഭൂഖണ്ഡം?
12. ഏഷ്യയിലെ വികസിതരാജ്യം?
13. മൂന്നാം ലോകരാഷ്ട്രങ്ങള്‍ എന്നറിയപ്പെടുന്നത്?
14. വികസ്വര രാജ്യങ്ങളില്‍ ദേശീയ വരുമാനത്തിന്റെ ഏറിയ പങ്കും ലഭിക്കുന്നത്?
15. ആധുനിക സാമ്പത്തികശാസ്ത്രത്തിന്റെ പിതാവ്?
16. വ്യാവസായിക വിപ്ളവവും കാര്‍ഷിക വിപ്ളവവും ആരംഭിച്ചത്?
17. സാമ്പത്തിക ശാസ്ത്ര നൊബേല്‍ ലഭിക്കുന്ന ആദ്യ വനിത?
18. ഉത്പാദന വിതരണ മേഖലകള്‍ സ്വകാര്യ ഉടമസ്ഥതയിലുള്ളത്?
19. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ മേഖലയ്ക്ക് വില്‍ക്കുന്ന പ്രക്രിയ?
20. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം?
21. ജനസംഖ്യ ഏറ്റവും കൂടുതലുള്ള ഭൂഖണ്ഡം?
22. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള രാജ്യം?
23. ഇന്ത്യന്‍ ജനസംഖ്യ 100 കോടിയാക്കി പിറന്ന കുട്ടിക്ക് നല്‍കിയ പേര്?
24. ജനസംഖ്യയെക്കുറിച്ചുള്ള പഠനം?
25. മൂലധന വിപണിയില്‍ ഒന്നാംസ്ഥാനമുള്ള ബാങ്ക്?
26. ലോഹവിലയെക്കാള്‍ മുഖവില കൂടിയ നാണയമാണ്
27. യൂറോ നോട്ട് രൂപകല്പന ചെയ്തത്?
28. രാജ്യങ്ങള്‍ തമ്മില്‍ നാണയവിനിമയം നടത്തുന്ന നിരക്ക്?
29. എ.ടി.എമ്മുകളുടെ മുന്‍ഗാമി എന്നറിയപ്പെടുന്നത്?
30. ന്യൂയോര്‍ക്ക് കെമിക്കല്‍ ബാങ്കിനു വേണ്ടി ഡോക്യുടെല്‍ മെഷീന്‍ സ്ഥാപിച്ച വര്‍ഷം?
31. 2008-ലെ ലോകസാമ്പത്തികപ്രതിസന്ധിയെത്തുടര്‍ന്ന് പാപ്പരായി പ്രഖ്യാപിച്ച യു.എസ്. ബാങ്ക്?
32. കടബാദ്ധ്യതകള്‍ തീര്‍ക്കുന്നതിനായി ഗവണ്‍മെന്റ് സ്വന്തം ലാഭത്തില്‍ നിന്ന് നീക്കി വയ്ക്കുന്ന തുക?
33. 1905-ല്‍ സാധുജന പരിപാലന യോഗം രൂപീകരിച്ചത്?
34. ജോലി ചെയ്തില്ലെങ്കില്‍ ശമ്പളമില്ല (ഡയസ്നോണ്‍) എന്ന നിയമം കേരളത്തില്‍ കൊണ്ടുവന്നത്?
35. കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രി?
36. 'കോവിലന്‍' എന്ന പേരിലറിയപ്പെടുന്ന സാഹിത്യകാരന്‍?
37. 'ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന കാര്‍ട്ടൂണ്‍ പരമ്പരയുടെ സ്രഷ്ടാവ്?
38. ഇരയിമ്മന്‍ തമ്പി ചരിച്ച പ്രമുഖ ആട്ടക്കഥകള്‍?
39. 1995-ല്‍ ജ്ഞാനപീഠ പുരസ്കാരം നേടിയത്?
40. പ്രഥമ മുട്ടത്തുവര്‍ക്കി സാഹിത്യപുരസ്കാരം ലഭിച്ച സാഹിത്യകാരന്‍?
41. മഹാകവി കുമാരനാശാന്‍ മരണമടയാന്‍ ഇടയായ ബോട്ടപകടം നടന്ന നദി?
42. തിരുവിതാംകൂറിലെ ഉത്തരവാദ പ്രക്ഷോഭണത്തിന്റെ മുന്നണി നേതാവ്?
43. ഏറ്റവും അവസാനം അധികാരത്തിലുണ്ടായിരുന്ന തിരുവിതാംകൂര്‍ മഹാരാജാവ്?
44. ചന്തുമേനോന്റെ അപൂര്‍ണ്ണ നോവല്‍?
45. മലയാള കാവ്യലോകത്തെ ഗാനഗന്ധര്‍വ്വന്‍ എന്നറിയപ്പെടുന്നത്?

  ഉത്തരങ്ങള്‍
1) 2009 ഡിസംബര്‍ 4, 2) ഡോ. മന്‍മോഹന്‍സിംഗ്, 3) സ്റ്റേറ്റ് ലിസ്റ്റില്‍പ്പെടുന്ന, 4) 50 ശതമാനം, 5) 50 അംഗങ്ങളുടെ, 6) ഉമാഭാരതി, 7)  സ്വരണ്‍സിംഗ് കമ്മിഷന്‍, 8) ടി.എന്‍. ശേഷന്‍, 9) പത്രങ്ങള്‍, 10) ഹിന്ദി, ഇംഗ്ളീഷ്, 11) യൂറോപ്പ്, 12) ജപ്പാന്‍, 13) വികസ്വര രാജ്യങ്ങള്‍, 14) പ്രാഥമിക മേഖലയില്‍ നിന്ന്, 15) ആഡംസ്മിത്ത്, 16) ഇംഗ്ളണ്ടില്‍, 17) എലിനോര്‍ ഓസ്ട്രോം (2009-ല്‍), 18) മുതലാളിത്തം, 19) സ്വകാര്യവല്‍ക്കരണം, 20) ചൈന, 21) ഏഷ്യ, 22) മൊണോക്കോ, 23) ആസ്ത, 24) ഡെമോഗ്രഫി, 25) ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്സ്യല്‍ ബാങ്ക് ഒഫ് ചൈന, 26) ടോക്കണ്‍ നാണയം, 27) റോബര്‍ട്ട് കുലീന, 28) വിദേശനാണ്യ വിനിമയ നിരക്ക്, 29) ഡോക്യുടെല്‍ മെഷീന്‍, 30) 1969, 31) ലീമാന്‍ ബ്രദേഴ്സ്, 32) സിങ്കിങ് ഫണ്ട്, 33) അയ്യങ്കാളി, 34) സി. അച്യുതമേനോന്‍, 35) എ.കെ. ആന്റണി, 36) വി.വി. അയ്യപ്പന്‍, 37) ജി. അരവിന്ദന്‍, 38) ദക്ഷയാഗം, കീചകവധം,ഉത്തരാസ്വയംവരം, 39) എം.ടി. വാസുദേവന്‍ നായര്‍, 40) ഒ.വി. വിജയന്‍, 41) പല്ലനയാര്‍, 42) സി. കേശവന്‍, 43) ശ്രീചിത്തിരതിരുനാള്‍, 44) ശാരദ, 45) ചങ്ങമ്പുഴ കൃഷ്ണപിള്ള

പൊതു വിജ്ഞാനം=156-മാങ്ങകളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവേത്?




1. അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തില്‍ വടക്കന്‍ സംസ്ഥാനങ്ങളെ നയിച്ചത്?
2. യാചകരുടെ രാജകുമാരന്‍ എന്നറിയപ്പെട്ടത്?
3.  അഞ്ചുവര്‍ഷം തികച്ചു ഭരിച്ച ആദ്യത്തെ കേരള മുഖ്യമന്ത്രി?
4.  അഞ്ചുതരം റിട്ടുകളെക്കുറിച്ച് പ്രതിപാദിക്കുന്നത്?
5. ശതസഹസ്രസംഹിത എന്ന പേരിലറിയപ്പെടുന്ന കൃതി?
6. ഗാഥാസപ്തശതി രചിച്ചതാര്?
7. ഇന്ത്യ ഹോക്കി ലോകകപ്പ് നേടിയ വര്‍ഷം?
8. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ ഒ. ചന്തുമേനോന്‍ പ്രസിദ്ധപ്പെടുത്തിയത് ഏതു വര്‍ഷത്തില്‍?
9.  അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത്?
10. 'പഴങ്ങളുടെ പറുദീസ' എന്നറിയപ്പെടുന്ന ഇന്ത്യയിലെ പ്രദേശമേത്?
11. കേരളത്തില്‍ ഏറ്റവുമധികം പൈനാപ്പിള്‍ കൃഷിയുള്ള പ്രദേശമേത്?
12. ഏത് ഫലവൃക്ഷത്തിന്റെ ശാസ്ത്രീയനാമമാണ് ആര്‍ട്ടോ കാര്‍പ്പസ് ഹെട്ടറോഫിലസ്?
13. എയ്ഡ്സ് പ്രതിരോധശേഷിയുണ്ടെന്ന് കണ്ടെത്തിയിട്ടുള്ള ചക്കക്കുരുവിലെ ഘടകങ്ങളേവ?
14. മാവ് വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തുന്ന കേരളത്തിലെ ജില്ലയേത്?
15. അല്‍ഫോണ്‍സ, നീലം, മല്‍ഗോവ എന്നിവ ഏത് ഫലത്തിലെ മുന്തിയ ഇനങ്ങളാണ്?
16. മാങ്ങകളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവേത്?
17. ഏത് വിളയുടെ കേരളത്തിലുള്ള തനതിനമാണ് കര്‍പ്പൂരവള്ളി.?
18. വാഴയെ ബാധിക്കുന്ന കൊക്കാന്‍ രോഗത്തിനു കാരണമായ സൂക്ഷ്മാണുവേത്?
19. പാവപ്പെട്ടവന്റെ ആപ്പിള്‍ എന്നറിയപ്പെടുന്നതെന്ത്?
20. അനാനാസ് കോമോസസ് എന്നത് എന്തിന്റെ ശാസ്ത്രീയ നാമമാണ്?
21.  പാല, ഓവല്‍ എന്നിവ ഏതു ഫലവൃക്ഷത്തിന്റെ വിവിധയിനങ്ങളാണ്?
22. കേരളത്തില്‍ ഏറ്റവും വ്യാപകമായിട്ടുള്ള നെല്ലിയിനമേത്?
23. ഏത് വിളയുടെ പ്രധാന ഇനമാണ് ഷുഗര്‍ ബേബി?
24. സ്വരാജ് പാര്‍ട്ടിയുടെ സ്ഥാപകര്‍?
25.നെഹ്റു റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന്?
26. പൂര്‍ണ്ണ സ്വരാജ് എന്ന ആശയം കോണ്‍ഗ്രസ് മുന്നോട്ടു വച്ച സമ്മേളനം
27. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് ആര്?
28. നെഹ്റു പഞ്ചശീല തത്വങ്ങളില്‍ ഒപ്പുവച്ചതെന്ന്?
29. നെഹ്റുവിനെ ഇന്ത്യയുടെ ഋതുരാജന്‍ എന്ന് വിശേഷിപ്പിച്ചത്?
30. ആദ്യ ശതാബ്ദി എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് നടത്തിയ വര്‍ഷം?
31. നെഹ്റുവിന്റെ സമാധിസ്ഥലം?
32. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ളിയുടെ പ്രസിഡന്റ് ആയ ആദ്യ വനിത?
33. ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷയായ വര്‍ഷം?
34. ഒന്നാം ഘട്ടം ബാങ്ക് ദേശസാത്കരണം നടപ്പിലാക്കിയത്?
35. സിംലകരാറിന്റെ അടിസ്ഥാനത്തില്‍ രൂപവത്കരിച്ച രാജ്യം?
36. ഇന്ത്യ ആദ്യമായി ആണവ പരീക്ഷണം  നടത്തിയപ്പോള്‍ പ്രധാനമന്ത്രി?
37. ഇന്ത്യയില്‍ ആഭ്യന്തരാടിയന്തരാവസ്ഥ പ്രഖ്യാപിച്ച വര്‍ഷം?
38. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ആദ്യ പ്രധാനമന്ത്രി?
39. ഇന്ദിരാഗാന്ധി വധത്തെക്കുറിച്ച് അന്വേഷിച്ച കമ്മിഷന്‍?
40. ലോകത്തിലെ ഏറ്റവും വലിയ ഓപ്പണ്‍ യൂണിവേഴ്സിറ്റി?
41. രാജീവ്ഗാന്ധിയുടെ ജന്മദിനം ഏതു ദിനമായിട്ടാണ് ആചരിച്ചുവരുന്നത്?
42. രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ?
43. ഖേല്‍രത്ന നേടിയ ആദ്യ വനിത?
44. ലോക്സഭയില്‍ പ്രതിപക്ഷ നേതാവായ ആദ്യ വനിത?
45. രാജീവ് ആരോഗ്യശ്രീ പദ്ധതി നടപ്പിലാക്കുന്നത് ഏത് സംസ്ഥാനം?

ഉത്തരങ്ങള്‍
1) എബ്രഹാം ലിങ്കണ്‍, 2) മദന്‍ മോഹന്‍ മാളവ്യ, 3) സി. അച്യുതമേനോന്‍, 4) ആര്‍ട്ടിക്കിള്‍ 32, 5) മഹാഭാരതം, 6) ഹാലന്‍, 7) 1975, 8) എ.ഡി. 1889, 9) ഗാന്ധിജി, 10) കേരളം, 11) വാഴക്കുളം (എറണാകുളം), 12) പ്ളാവ്, 13) ജാക്കലിന്‍, ലെക്റ്റിന്‍, 14) പാലക്കാട്, 15) മാമ്പഴം, 16) കാത്സ്യം കാര്‍ബൈഡ്, 17) വാഴ, 18) വൈറസ്, 19) പേരയ്ക്ക, 20) പൈനാപ്പിളിന്റെ, 21) സപ്പോട്ടയുടെ, 22) ചമ്പക്കാട് ലാര്‍ജ്, 23) തണ്ണിമത്തന്‍, 24) മോത്തിലാല്‍ നെഹ്റു, സി.ആര്‍. ദാസ്, 25) 1928 ആഗസ്റ്റ് 10, 26) 1929-ലെ ലാഹോര്‍ സമ്മേളനം, 27) ജവഹര്‍ലാല്‍ നെഹ്റു, 28) 1954 ജൂണ്‍ 28, 29) രവീന്ദ്രനാഥ ടാഗോര്‍, 30) 1989 ജൂലായ്, 31) ശാന്തിവനം, 32) വിജയലക്ഷ്മി പണ്ഡിറ്റ്, 33) 1959, 34) 1969-ല്‍ , 35) ബംഗ്ളാദേശ്, 36) ഇന്ദിരാഗാന്ധി, 37) 1975 ജൂണ്‍ 26, 38) ഇന്ദിരാഗാന്ധി, 39) താക്കര്‍ കമ്മിഷന്‍, 40) ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ), 41) സദ്ഭാവനാദിനം, 42) ഹൈദരാബാദില്‍, 43) കര്‍ണം മല്ലേശ്വരി, 44) സോണിയാഗാന്ധി, 45) ആന്ധ്രാപ്രദേശ്.

പൊതു വിജ്ഞാനം -155=. ഏറ്റവും വലിയ മാംസഭോജി?




1. ഐക്യരാഷ്ട്രസഭ ഇടപെട്ട ആദ്യത്തെ യുദ്ധം?
2. നേതാജിസുഭാഷ് ചന്ദ്രബോസ് വിമാനത്താവളം (ഡംഡം) എവിടെയാണ്?
3. ലോക്നായക് എന്നറിയപ്പെട്ടത്?
4. ലോകത്താദ്യമായി കാറോട്ട മത്സരം നടന്ന രാജ്യം?
5. ടോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എവിടെയാണ്?
6. ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങള്‍?
7. ഒലിവര്‍ട്വിസ്റ്റ് ആര് സൃഷ്ടിച്ച കഥാപാത്രം ഏതാണ്?
8. വിവേകാനന്ദ മെമ്മോറിയല്‍ എവിടെയാണ്?
9. ലോക ബൌദ്ധികാവകാശ സംഘടനയുടെ ആസ്ഥാനം?
10. എല്ലാവര്‍ഷവും ത്യാഗരാജ സംഗീതോത്സവം നടക്കുന്ന സ്ഥലം?
11. എല്ലാവരും തുല്യരാണ്. ചിലര്‍ കൂടുതല്‍ തുല്യരും - ആരുടെ കൃതിയിലൂളളത്?
12. ഹൈദരലിയെ കേരള ആക്രമിക്കാന്‍ ക്ഷണിച്ചത്?
13. തമോഗര്‍ത്തം എന്ന ആശയം അവതരിപ്പിച്ച യു.എസ് ശാസ്ത്രജ്ഞന്‍?
14. കൊല്‍ക്കത്ത പട്ടണത്തിന്റെ സ്ഥാപകന്‍?
15. ലോകാരോഗ്യദിനം?
16. എന്റമോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്?
17. കൊയാലി എന്തിന് പ്രസിദ്ധം?
18. ടെന്നിസ് താരം റോജര്‍ ഫെഡറര്‍ ഏതുരാജ്യക്കാരനാണ്?
19. ലോകത്തിലെ ഏറ്റവും വലിയ പഴം?
20. സുംഗവംശം സ്ഥാപിച്ചത്?
21. പെന്‍ഗ്വിന്‍ പക്ഷികളുടെ വാസസ്ഥലത്തിന്റെ പേര്?
22. ഐക്യരാഷ്ട്രസഭ സ്ഥാപിച്ച സമാധാനത്തിന്റെ സര്‍വകലാശാല ഏതുരാജ്യത്താണ്?
23. ദാസ് ക്യാപിറ്റല്‍ എഴുതിയത്?
24. ദേശീയപതാകയില്‍ ഫുട്ബാളിന്റെ ചിത്രമുള്ള രാജ്യം?
25. തക്ല മക്കാന്‍ മരുഭൂമി ഏത് രാജ്യത്താണ്?
26. തിരുവനന്തപുരത്ത് നക്ഷത്രബംഗ്ളാവ് ആരംഭിച്ച രാജാവ്?
27. തിരുവിതാംകൂര്‍ സര്‍വകലാശാല സ്ഥാപിതമായ വര്‍ഷം?
28. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വനപ്രദേശമുള്ളത്?
29. കാരറ്റ് ആദ്യമായി കൃഷി ചെയ്ത രാജ്യം?
30. കംഗാരു എലി സാധാരണമായി കാണപ്പെടുന്ന ഭൂഖണ്ഡം?
31. ഷിക് ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
32. ഏറ്റവും വലിയ മാംസഭോജി?
33. ഏറ്റവും വലിയ കടല്‍ ജീവി?
34. തൃശൂര്‍പൂരം തുടങ്ങിയത്?
35. ഫോക്ലന്‍ഡ് ദ്വീപുകള്‍ ഏത് സമുദ്രത്തിലാണ്?
36. ദേശീയ പുനരര്‍പ്പണ ദിനം?
37. കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രം?
38. ഏത് വംശത്തിലെ രാജാവായിരുന്നു അജാതശത്രു?
39. ഏതു വിറ്റാമിന്റെ അഭാവത്തിലാണ് നിശാന്ധത ഉണ്ടാകുന്നത്?
40. ഇന്ത്യയില്‍ ബഡ്ജറ്റ് സമ്പ്രദായം നടപ്പാക്കിയത് ഏത് വൈസ്രോയിയുടെ കാലത്ത്?
41. കേരളത്തില്‍ ലക്ഷം വീട് പദ്ധതി ആവിഷ്കരിച്ചത്?
42. ഏറ്റവും സാന്ദ്രത കുറഞ്ഞ രണ്ടാമത്തെ ഗ്രഹം?
43. ഏതുവര്‍ഷം പെരിയാറിലുണ്ടായ വെള്ളപ്പൊക്കമാണ് കൊടുങ്ങല്ലൂര്‍ തുറമുഖത്തിന്റെ നാശത്തിന് കാരണമായത്?
44. ഏതെല്ലാം ഭാഷകള്‍ ചേര്‍ന്നതാണ് മണിപ്രവാളം?
45. തേക്കടി വന്യജീവി സങ്കേതത്തിന്റെ പഴയപേര്?

  ഉത്തരങ്ങള്‍
1) കൊറിയന്‍ യുദ്ധം, 2) കൊല്‍ക്കത്ത, 3) ജയപ്രകാശ് നാരായണ്‍, 4) ഫ്രാന്‍സ്, 5) പാലോട്, 6) 5, 7) ചാള്‍സ് ഡിക്കന്‍സ്, 8) കന്യാകുമാരി, 9) ജനീവ, 10) തമിഴ്നാട്ടിലെ തിരുവയ്യാര്‍, 11) ജോര്‍ജ് ഓര്‍വല്‍, 12) പാലക്കാട് കോമി അച്ചന്‍, 13) ജോണ്‍ ആര്‍ച്ചിബാള്‍ഡ്വീലര്‍, 14) ജോബ് ചാര്‍നോക്ക്, 15) ഏപ്രില്‍ 7, 16) കീടങ്ങള്‍, 17) എണ്ണ ശുദ്ധീകരണശാല, 18) സ്വിറ്റ്സര്‍ലന്‍ഡ്, 19) ചക്ക, 20) പുഷ്യമിത്രസുംഗന്‍, 21) റുക്കറി, 22) കേസ്റ്റോറിക്ക, 23) കാറല്‍മാര്‍ക്സ്, 24) ബ്രസീല്‍, 25) ചൈന, 26) സ്വാതിതിരുനാള്‍, 27) 1937, 28) ആന്ധ്രാപ്രദേശ്, 29) അഫ്ഗാനിസ്ഥാന്‍, 30) വടക്കേ അമേരിക്ക, 31) ഡിഫ്തീരിയ, 32) സ്പേം തിമിംഗിലം, 33) നീലത്തിമിംഗിലം, 34) ശക്തന്‍ തമ്പുരാന്‍, 35) ദക്ഷിണ അത്ലാന്റിക്, 36) ഒക്ടോബര്‍ 31, 37) ദീപിക, 38) ഹര്യങ്ക, 39) വിറ്റാമിന്‍ എ, 40) കാനിംഗ് പ്രഭു, 41) എം.എന്‍. ഗോവിന്ദന്‍നായര്‍, 42) യുറാനസ്, 43) 1341, 44) മലയാളവും സംസ്കൃതവും, 45) നെല്ലിക്കാംപെട്ടി.