
അതിര്‍ത്തികള്‍ വടക്ക് തൃശ്ശൂര്‍ ജില്ല, തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ല, കിഴക്ക് തമിഴ്‌നാട്ടിലെ മധുര ജില്ല, പടിഞ്ഞാറ് എറണാകുളം, കോട്ടയം ജില്ലകള്‍, തെക്ക് പത്തനംതിട്ട ജില്ലയുമാണ് ഇടുക്കി ജില്ലയുടെ അതിര്‍ത്തികള്‍. പേരിനു പിന്നില്‍ കുറവന്‍, കുറത്തി എന്നീ മലകള്‍ക്കിടയിലുള്ള ഇടുക്കിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ കമാനാകാര അണക്കെട്ടായ ഇടുക്കി അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഈ ഇടുക്ക് എന്ന വാക്കില്‍ നിന്നാണ് ഇടുക്കി എന്ന പേര് ഉണ്ടായത്. ചരിത്രംകോട്ടയം ജില്ലയില്‍ ഉള്‍പ്പെട്ടിരുന്ന ദേവീകുളം, ഉടുമ്പഞ്ചോല, പീരുമേട് എന്നീ താലൂക്കുകളേയും എറണാകുളം ജില്ലയില്‍ ആയിരുന്ന തൊടുപുഴ താലൂക്കിലെ മഞ്ഞല്ലൂരും കല്ലൂര്‍ക്കാടും ഒഴികെയുള്ള പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്ത്...