
കമ്പ്യൂട്ടര്‍ കുറേയേറെനാള്‍ തുടര്‍ച്ചയായി ഉപയോഗിച്ചു കഴിയുമ്പോള്‍ അതിന്റെ വേഗത ക്രമേണ കുറഞ്ഞുവരുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടാറില്ലേ..? ബൂട്ട് ചെയ്യാന്‍ താമസം...ഫയലുകള്‍ ഓപണ്‍ ചെയ്യാന്‍ അതിലേറെ താമസം...ഇടയ്ക്കിടെ 'ഹാംങ് 'ആകല്‍...ശരിയായ രീതിയില്‍ ഷട്ട് ഡൌണ്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥ.... ഇങ്ങനെ ഒരു നൂറുകൂട്ടം പ്രശ്നങ്ങള്‍ ഉയര്‍ന്നു വരാറില്ലേ? വൈറസ് ബാധയാണെന്ന സംശയത്താല്‍ സ്കാന്‍ ചെയ്തു നോക്കിയാല്‍ ഒരു വൈറസിനെപ്പോലും കണ്ടില്ലെന്നും വരാം. അവസാനം ഗത്യന്തരമില്ലാതെ ഹാര്‍ഡ് ഡിസ്ക് മൊത്തം ഫോര്‍മാറ്റ് ചെയ്ത് ഓപറേറ്റിംഗ് സിസ്റ്റവും അനുബന്ധ സോഫ്റ്റ്വെയറുകളും വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുകയെന്ന ശ്രമകരമായ കൃത്യത്തിന് നിങ്ങള്‍ നിര്‍ബന്ധിതരാവുന്നു.ഇത്തരം...