
ആസ്‌ട്രോണമിക്കല്‍ യൂണിറ്റ് എന്താണെന്ന് ചോദിച്ചാല്‍ അത് ഭൂമിക്കും സൂര്യനുമിടയിലുള്ള അകലമെന്ന് അവ്യക്തമായ ഒരു ഉത്തരം ഇനിയില്ല. മറിച്ച് അതു കൃത്യം 1,49,59,78,70,700 മീറ്ററാണ്. ഒരിഞ്ച് കൂടുതലുമില്ല, കുറവുമില്ല.ആസ്‌ട്രോണിക്കല്‍ യൂണിറ്റ് പുനര്‍നിര്‍വചിക്കുന്നതുകൊണ്ട് എന്താണ് പ്രയോജനം? ഭൂമിയ്‌ക്കോ അതിലെ ജീവനോ ഇതുകൊണ്ടൊരു മാറ്റവുമുണ്ടാകില്ല. പതിവുപോലെ ഭൂമി സൂര്യനുചുറ്റും സഞ്ചരിച്ചുകൊണ്ടിരിക്കും. ഋതുക്കള്‍ മാറിമാറി വരികയും ചെയ്യും. എന്നാല്‍ ജ്യോതിശാസ്ത്രജ്ഞര്‍ സംഭവങ്ങള്‍ ഇങ്ങനെയല്ല കാണുന്നത്. സൗരയൂഥത്തിലെ അളവുകള്‍ ഇനി അണുവിട വ്യത്യാസമില്ലാതെ അവതരിപ്പിക്കുന്നതിന് കഴിയും. ജേ്യാതിശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ത്ഥശങ്കയില്ലാതെ ആസ്‌ട്രോണമിക്കല്‍ യൂണിറ്റെന്താണെന്ന്...