
യുവാക്കളെ ചാവേറുകളാക്കി കണ്ണൂരിൽ സിപിഎമ്മും ബി ജെപിയും മത്സരിച്ചു നടത്തുന്ന കൊലപാതകങ്ങൾ കണ്ട് ഞെട്ടി തരിച്ചു നിൽക്കുകയാണ് സാക്ഷരകേരളം.
അക്രമ രാഷ്ട്രീയം ഉപേക്ഷിക്കാൻ കണ്ണൂരിലെ രാഷ്ട്രീയകക്ഷികൾ ഇനിയും തയ്യാറല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. മുൻപ് നടന്ന പല കൊലക്കേസുകളിലും പിടിക്കപ്പെട്ടതും ശിക്ഷിക്കപ്പെട്ടതും യഥാര്‍ഥ പ്രതികളല്ല. അതുകൊണ്ടു തന്നെ ഓരോ വർഷവും കണ്ണൂരിൽ അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു. ബോംബ് നിര്‍മാണവും ബോംബ് സ്ഫോടനങ്ങളുമായുമൊക്കെയായി ബന്ധപ്പെട്ട് ഇരുന്നൂറിലേറെ കേസുകളാണ് കഴിഞ്ഞ...