News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

Friday, October 27, 2017

paradooshanam varuthiya vina - comedy but reality - പരദൂഷണം വരുത്തി...

കുറെ സുഹൃത്തുക്കൾ ഒത്തുചേർന്നു സംസാരിക്കുകയായിരുന്നു. അന്യരുടെ ദൂഷ്യങ്ങൾ പറഞ്ഞു രസിക്കുകയായിരുന്നു അവരുടെ മുഖ്യവിനോദം. നേരം കുറെയായപ്പോൾ അവരിൽ ഓരോരുത്തർ പിരിഞ്ഞു. ഒരാൾ പോകുമ്പോൾ അയാളെപ്പറ്റിയാകും ബാക്കിയുള്ളവരുടെ സംസാരം. അവസാനം ഒരാൾമാത്രം അവശേഷിച്ചു. ‘എന്താ പോകാറായില്ലേ’ എന്നു വേറെ ഒരു സുഹൃത്തു വന്നു ചോദിച്ചപ്പോൾ അയാൾ മറുപടി പറഞ്ഞു: ‘ഞാൻ മനപ്പൂർവം താമസിക്കുകയായിരുന്നു. ഒടുവിൽ പോകുന്നതു ഞാനായാൽ പിന്നെ എന്നെപ്പറ്റി ദൂഷ്യം പറയുവാൻ ആരും ഉണ്ടാകില്ലല്ലോ എന്നു കരുതിയാണു താമസിച്ചത്.’ സമൂഹത്തിൽ സാധാരണയായി സംഭവിക്കുന്ന ഒന്നിലേക്ക് ഇതു വിരൽചൂണ്ടുന്നു. പരദൂഷണത്തിനുള്ള പ്രേരണ എങ്ങനെ ഉണ്ടാകുന്നു? നന്മയെക്കാൾ അധികം തിന്മയെ പ്രിയപ്പെടുവാനാണു നമ്മുടെ പ്രേരണ. അതുകൊണ്ടു തിന്മയെക്കുറിച്ചു പറയുന്നതും ചർച്ചചെയ്യുന്നതും, നാമേറെ ഇഷ്ടപ്പെടുന്നു. അസൂയയിൽനിന്നു പരദൂഷണമുയരാം. നമ്മെക്കാൾ ശ്രേഷ്ഠമായ അനുഭവമോ നിലവാരമോ...

Friday, October 13, 2017

അയൽവാസി ഒരു ദരിദ്രവാസി-ടെലി ഫിലിം

അവിചാരിതമായി വീട്ടിലേക്ക് അതിഥികള്‍ കയറി വന്നാല്‍ അയല്‍പക്കത്തെ അന്നമ്മയുടെയും അമ്മിണിയമ്മയുടെയും ആയിഷത്താത്തയുടേയുമൊക്കെ വീട്ടിലേക്ക് ഓടുന്ന ഒരു മലയാളിത്തനിമ നമുക്കുണ്ടായിരുന്നു. എന്നാല്‍ ആ ബന്ധങ്ങള്‍ക്കിടയില്‍ കോണ്‍ക്രീറ്റ് മതിലുകള്‍ ഉയര്‍ന്നുവന്നു. അയല്‍വാസികള്‍ അന്യരായി, അടുത്തവര്‍ അകന്നുപോയി, അകലങ്ങള്‍ കൂടിക്കൂടി വന്നു. നാം രണ്ട് നമുക്കൊന്ന് എന്ന മുദ്രാവാക്യവുമായി സ്വന്തം വീടിനകത്ത് ഭാര്യയും മക്കളുമായി നാം ഒതുങ്ങിക്കൂടുന്നു. അതല്ല മതങ്ങൾ പഠിപ്പിക്കുന്ന സാമൂഹികജീവിതം. മറിച്ച് കൊണ്ടും, കൊടുത്തും, സ്‌നേഹിച്ചും, സ്‌നേഹിക്കപ്പെട്ടും, ഇണങ്ങിയും, ഇഷ്ടപ്പെട്ടും മുന്നോട്ട് പോകേണ്ടതാണ് മനുഷ്യന്റെ ജീവിതം. തന്റെ അയല്‍ക്കാരനെ ഉപദ്രവിക്കുന്നവന്‍ സത്യവിശ്വാസിയാവുകയില്ല. നല്ല മനസ്സുമായി അയല്‍വാസിയുടെ വീട്ടിലേക്ക് നടന്നുനീങ്ങുന്നവന്‍ സ്വര്‍ഗത്തിലേക്കുള്ള പാതയിലാണ്. നിങ്ങളുടെ അയൽവാസി ഒരു ദരിദ്രവാസിയാണെങ്കിൽപോലും...

Rev Dr P P Thomas speech on family and prayer- part 4

''അമ്മേ, കുളിയൊക്കെ കഴിഞ്ഞു, വിശന്നിട്ടു വയ്യ... ബ്രേക്ക്‌ ഫാസ്റ്റ്‌ റെഡിയല്ലേ...? അമ്മ ഇതെവിടെയാണ്‌... അമ്മേ......'' ''ദാ വരുന്നൂ മനുക്കുട്ടാ... അമ്മ പ്രാർത്ഥിക്കുകയായിരുന്നു... മോൻ പ്രാർത്ഥിച്ചോ...?..'' ''ഞാനും പ്രാർത്ഥിച്ചമ്മേ... അല്ല, അമ്മേ എനിക്കൊരു സംശയം... എന്തിനാ നമ്മൾ ഇങ്ങനെ കാലത്ത് വൈകീട്ടും ഒക്കെ പ്രാർത്ഥിക്കുന്നത്?'' ''ഈശ്വര വിശ്വാസവും പ്രാർത്ഥനയും ഒരു വ്യക്തിക്ക്‌ ഏറെ ശക്തിയും ആത്മവിശ്വാസവും പകരുന്നതാണ്‌ മോനെ . നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി പറയുന്നത്‌ പ്രാർത്ഥന പ്രഭാതത്തിന്റെ താക്കോലും പ്രദോഷത്തിന്റെ ഓടാമ്പലുമാണെന്നാണ്‌’.'' പ്രാർത്ഥനയുടെ പ്രാധാന്യത്തെപ്പറ്റി പ്രശസ്ത ധ്യാനഗുരു റവ ഡോ പി പി തോമസിന്റെ പ്രഭാഷണം കേൾക്കൂ...

Thursday, October 12, 2017

Rev Dr PP Thomas comedy speech about Parents and children -3

എങ്ങനെ വളര്‍ത്തുന്നു എന്നതിനനുസരിച്ചാണ് കുഞ്ഞിന്റെ സ്വഭാവം ചിട്ടപ്പെടുന്നതും കുഞ്ഞു വളരുന്നതും. ഈ വളര്‍ച്ചയുടെ സമയത്ത്, നല്ല രീതിയിലുള്ള ഗുണപാഠങ്ങള്‍ കുട്ടികള്‍ക്കു നല്‍കാന്‍ അവരുടെ ഭാഷ പഠിക്കണം. അതിനു കഴിഞ്ഞാല്‍ കുഞ്ഞുമായുള്ള സംസര്‍ഗം രസകരമായിരിക്കും. കുഞ്ഞുനാളില്‍ പഠിപ്പിയ്‌ക്കുന്ന പാഠങ്ങളും ശീലങ്ങളുമെല്ലാം കുട്ടി വളര്‍ന്ന്‌ മുതിര്‍ന്നയാളായി മാറുമ്പോള്‍ ജീവിതത്തില്‍ പ്രതിഫലിയ്‌ക്കും. ഇതുകൊണ്ടുതന്നെ കുട്ടിയെ ചെറുപ്പത്തില്‍ നല്ല പാഠങ്ങള്‍ പഠിപ്പിയ്‌ക്കുകയെന്നത്‌ വളരെ പ്രധാനവുമാണ്‌. ചെറുപ്പത്തില്‍ കുട്ടികളെ പഠിപ്പിയ്‌ക്കേണ്ട പ്രധാന പാഠങ്ങളിലൊന്നാണ്‌ ബഹുമാനമെന്നത്‌. ഇതില്‍ മുതിര്‍ന്നവരെ ബഹുമാനിയ്‌ക്കാനുളള പാഠങ്ങള്‍ പ്രധാനം. പ്രത്യേകിച്ചു മാതാപിതാക്കളേയും പ്രായമായവരേയും.റവ ഡോ പി പി തോമസിന്റെ ഈ പ്രഭാഷണം കേൾക്കൂ...

Rev Dr P P Thomas speech on husband wife relationship- part 2

നമ്മുടെ കുടുംബങ്ങളിലെ ഭാര്യഭർതൃ ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ട് ? റവ ഡോ പി പി തോമസിന്റെ ഈ പ്രഭാഷണം എല്ലാ ദമ്പതികളും കേൾക്ക...

Fr Joseph Puthenpurackal comedy speech part-118 . marriage and life

വിദേശത്തു ജോലിചെയ്യുന്ന അവിവാഹിതരായ യുവതീയുവാക്കൾ ഇക്കാലത്തു പലപ്പോഴും പെണ്ണുകാണല്‍ ചടങ്ങ്‌ ഇന്‍റര്‍നെറ്റിലൂടെയാണ് നടത്തുന്നത് . കല്യാണത്തിന്റെ ഒരാഴ്‌ചമുമ്പ് ഓടിക്കിതച്ചുവന്നു ധൃതിയിൽ കല്യാണം നടത്തുന്നു . ആദ്യരാത്രിയിലായിരിക്കും തനിക്ക് എട്ടിന്റെ പണി കിട്ടിയല്ലോ എന്ന് വധുവോ വരനോ തിരിച്ചറിയുന്നത് . അങ്ങനെ എട്ടിന്റെ പണികിട്ടിയ ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്നു കാപ്പിപ്പൊടിയച്ചൻ . ഫാ ജോസഫ് പുത്തൻപുരക്കലിന്റെ ഈ നർമ്മപ്രഭാഷണം കേൾക്കൂ . കളിയിൽ അല്പം കാര്യം...

Are Ghosts Real ?Do spirits exist ? Fr joseph Pamplany explain

യഥാർത്ഥത്തിൽ ഭൂതവും പ്രേതവും ഉണ്ടോ? അതോ അതൊക്കെ ഭയവും അമിത ചിന്തയും കൊണ്ടുണ്ടാകുന്ന തോന്നലുകൾ ആണോ ? കാല കാലങ്ങളായി ഒരു തർക്ക വിഷയമാണ്. പ്രേതത്തെ നിഷേധിക്കുക മാത്രമല്ല അതുണ്ട് എന്ന് പറയുന്നവരേയും നിഷേധികളാക്കും, ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ ഈ മറുപടി കേൾക്കൂ...

Rev Dr PP Thomas comedy speech about Family life

കുടുംബങ്ങളിൽ കലഹങ്ങൾ ഉണ്ടാക്കുന്നതിൽ മുഖ്യപങ്കു വഹിക്കുന്നത് വന്നുകയറുന്ന 'മാലാഖാ'മാരാണോ ? റവ ഡോ , പി പി തോമസിന്റെ ഈ പ്രഭാഷണം ഒന്ന് കേൾക്കൂ...

Wednesday, October 11, 2017

human value and character building short film in Malayalam-5

കടം ഒരു കെണിയാണ്. ബൈബിളിൽ പറയുന്നപോലെ സുഖലോലുപത, മദ്യാസക്തി ജീവിതവ്യഗ്രത എന്നിവ മൂലം മനസു ദുർബലമാകുകയും ആ ദിവസം ഒരുകെണിപോലെ വന്നു വീഴാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കുകയും വേണം . ഉപദേശവും തമാശയും നിറഞ്ഞ ഈ ഹൃസ്വ ചിത്രം ഒന്ന് കാണൂ . നമുക്ക് ചുറ്റും കണ്ടു മുട്ടുന്ന ചില കഥാപാത്രങ്ങളെ ഉൾപ്പെടുത്തി വിലപ്പെട്ട അറിവുകൾ പകർന്നുതരുന്ന ഈ ഹൃസ്വചിത്രം നമുക്ക് ഒരുപാട് അറിവുകൾ പകരുന്നു . കപ്പേളമുക്കിലെ കാഴ്ചകൾ- 5...

human value and character building short film in Malayalam- 3

മദ്യം കഴിക്കുന്ന എല്ലാവരും ഈ തമാശ ചിത്രം ഒന്ന് കാണണം . നമുക്ക് ചുറ്റും കണ്ടു മുട്ടുന്ന ചില കഥാപാത്രങ്ങളെ ഉൾപ്പെടുത്തി വിലപ്പെട്ട അറിവുകൾ പകർന്നുതരുന്ന ഈ ഹൃസ്വചിത്രം നമുക്ക് ഒരുപാട് അറിവുകൾ പകരുന്നു . കപ്പേളമുക്കിലെ കാഴ്ചകൾ ...

Human value and character building short film in Malayalam

നമുക്ക് ചുറ്റും കണ്ടു മുട്ടുന്ന ചില കഥാപാത്രങ്ങളെ ഉൾപ്പെടുത്തി വിലപ്പെട്ട അറിവുകൾ പകർന്നുതരുന്ന ഈ ഹൃസ്വചിത്രം ഒന്ന് കാണൂ . കപ്പേളമുക്കിലെ കാഴ്ച...

Aanachadikuthu waterfall near Thommankuthu

ആനചാടികുത്ത് വെള്ളച്ചാട്ടം ( തൊടുപുഴ തൊമ്മൻകുത്ത് റൂട്ടിൽ ) ************************************************* തൊടുപുഴക്കടുത്തുള്ള തൊമ്മൻകുത്ത് വെള്ളച്ചാട്ടം കാണാൻ വരുന്നവർക്ക് മനോഹരമായ മറ്റൊരു വെള്ളച്ചട്ടവും കൂടി കണ്ടു മടങ്ങാം . വണ്ണപ്പുറം കരിമണ്ണൂർ പഞ്ചായത്തുകളുടെ അതിർത്തിയിലെ, അധികമാരും ശ്രദ്ധിക്കപ്പെടാത്ത ആനചാടികുത്ത് വെള്ളച്ചാട്ടം . തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിനു ഒരുകിലോമീറ്റർ മുൻപുള്ള ജംഗ്‌ഷനിൽ നിന്നു തിരിഞ്ഞു പോകുന്ന മറ്റൊരു വഴിയിലൂടെയാണ് ഇവിടേക്ക് പോകേണ്ടത് . മെയിൻ റോഡിൽ നിന്നും ഏകദേശം ഒരുകിലോമീറ്ററോളം ദൂരം നടക്കാനുണ്ട്. ഒരു ചെറിയ കുന്ന് കയറണം. വെള്ളം വീഴുന്ന ഭാഗത്തു അധികം ആഴമില്ലാത്തതിനാൽ അപകടമില്ലാത്ത വിധം ഇവിടെ ഇറങ്ങി കുളിക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. അധികം സന്ദർശകരുടെ ശല്യമില്ലാത്തതിനാൽ സ്ത്രീകൾക്കും സുരക്ഷിതമായി ഇവിടെ കുളിക്കാം . പ്രകൃതിരമണീയമാണ് ഈ സ്ഥലം. പണ്ട് വെള്ളം...