
തവിട്ടുനിറത്തിലുള്ള ളോഹയുടെ പുറമേ അരയില്‍ കെട്ടിയ വെള്ളച്ചരടില്‍ മുറുകെ പിടിച്ചു സദസിനെ നോക്കി അച്ചന്‍ ചോദിച്ചു, എന്താണു വിവാഹം? സദസ് അച്ചന്റെ മുഖത്തേക്കു നോക്കിയിരുന്നു. അച്ചന്‍ പറഞ്ഞുതുടങ്ങി. ചക്കാത്തില്‍ ചുമക്കാന്‍ പറ്റാത്തത്, എളുപ്പത്തില്‍ എടുക്കാന്‍ പറ്റാത്തത്, പിള്ളകളിച്ചു നടക്കാന്‍ പറ്റാത്തതെന്താണോ അതാണ് വിവാഹം. അച്ചന്‍ പുഞ്ചിരിച്ചു, സദസ് ആദ്യം പൊട്ടിച്ചിരിച്ചു. പിന്നെ അച്ചനോടൊപ്പം ചിന്തിച്ചു.
ഇതു ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍. കപ്പുച്ചിന്‍ വൈദികന്‍. അല്പംകൂടി ചേര്‍ത്തുപറഞ്ഞാല്‍ കപ്പുച്ചിന്‍ സന്യാസസഭയുടെ കോട്ടയം സെന്റ് ജോസഫ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സൂപ്പീരിയര്‍. 23 വര്‍ഷമായി ലോകമെങ്ങുമുള്ള മലയാളിക്കുടുംബങ്ങളുടെ പ്രിയപ്പെട്ട...