
Saturday, July 9, 2011
Friday, July 8, 2011
നമ്പൂതിരി ഫലിതങ്ങള്‍
നമ്പൂതിരി ഊണുകഴിക്കാനായി ഹോട്ടലില്കയറി. അവിടെ homely meals
എന്നെഴുതിവെച്ചിരിക്കുന്നു.
ഇതു കണ്ട നമ്പൂതിരി“ദെന്താ എഴുതിവെച്ചിരിക്കണത്?”
ഉടമ : “ഹോംലി മീത്സ്ന്ന്. എന്നു വെച്ചാ ഇല്ലത്തുള്ള ഊണുപോലെത്തന്നെ എന്നര്ത്ഥം”
നമ്പൂതിരി : “ നല്ല്ലതു വല്ലതും കഴിക്കാനാ ഇബടെ വന്നെ.ഇബടേം ഇല്ലത്തുള്ള
പോലാണെങ്കില്കഷ്ടാവും. ഞാന് വേറെ എവ്ട്ന്നെങ്കിലും കഴിച്ചോളാം”
...............................................................................................
മര്മ്മ വിദഗ്ദനായ നമ്പൂതിരി തന്നെ കുത്താന്വന്ന പശുവിനെ അടിച്ചോടിക്കാന്
നോക്കുകയാണ്. പക്ഷെ എവിടെ നോക്കിയാലും മര്മ്മം. മര്മ്മത്തടിച്ചാല്
പശുവിനെന്തെങ്കിലും പറ്റിയാലോ? നമ്പൂതിരിയുടെ വിഷമം കണ്ട ഒരു വഴിപോക്കന്
വടിവാങ്ങി പശുവിനെ ഒറ്റയടി. പശു ഓടറാ ഓട്ടം.
ഇതു കണ്ട നമ്പൂതിരി അത്ഭുതത്തോടെ “സമര്ത്ഥന്.ദെങന്യാ നീ രണ്ടു മര്മ്മത്തിന്റെ എടേല് ഇത്ര കൃത്യായിട്ട് അടിച്ചേ?”
................................................................................................
നമ്പൂതിരിക്ക് ഷൊര്ണ്ണൂരില്നിന്ന്കണ്ണൂരിലേക്ക് പോണം. പക്ഷെ ആദ്യം വന്നത്
എറണാകുളത്തേയ്ക്കുള്ള വണ്ടിയാണ്. ഇതറിയാതെ അകത്തുകയറി ബര്ത്തില്ഒരു
തോര്ത്തും വിരിച്ച് കിടന്നുകൊണ്ട് നമ്പൂതിരി താഴെയുള്ളയാളോട് “ എബടെയ്ക്കാ?”
“എറണാകുളത്തേയ്ക്ക്”
അത്ഭുതത്തോടെ നമ്പൂതിരി “ എന്താ കഥ?. ശാസ്ത്രത്തിന്റെ ഓരോ കണ്ടുപിടുത്തങ്ങളേയ്..ഒരേ വണ്ടീല് മോളിലിരിക്കണയാള് വടക്കോട്ടേയ്ക്ക്, താഴെയുള്ളയാള് തെക്കോട്ടേയ്ക്ക്”
...............................................................................................................
കവിതാപാരായണ മത്സരത്തില്ഒരുത്തന്ആഞ്ഞു കവിതചൊല്ലുകയാണ്“ പന്ത്രണ്ടു മക്കളെപ്പെറ്റൊരമ്മേ...നിന്റെ മക്കളില്ഞാനാണു ഭ്രാന്തന്”
ഇതു കേട്ട നമ്പൂതിരി
“ഇക്കാലത്ത് പന്ത്രണ്ടെണ്ണത്തിനെപ്പെറ്റ ഇവന്റെ തള്ളയ്ക്കാ പ്രാന്ത്”
............................................................................
നമ്പൂതിരി കാര്യസ്ഥനോട് “ ഇന്നലെ നെന്റവടെ ആരോ മരിച്ചൂന്ന് കേട്ടൂലോ. ആരേ മരിച്ചത്? നീയോ നെന്റെ ഏട്ടനോ?”
കാര്യസ്ഥന്“ അടിയന്”
കിണറ്റില്വീണ തൊട്ടി എങ്ങനെ എളുപ്പം എടുക്കാം എന്ന കണ്ഫ്യുഷണ്നമ്പൂരിക്ക്. തൊടിവഴി ഇറങ്ങുന്നതോ അതൊ കോണി വച്ചിറങ്ങുന്നതൊ.
കാര്യസ്ഥന്ശങ്കരന്പറഞ്ഞു. "കോണി വച്ചാല്പെട്ടെന്നിറങ്ങാം തിരുമേനി"
കോണിയുടെ ഒരു പടിയില്ചവിട്ടിയപ്പോഴേ നമ്പൂരി കാല്വഴുതി കിണറ്റില്വീണു.
വെള്ളത്തില്കിടന്നു നമ്പൂരി വിളിച്ചു പറഞ്ഞു "ഹായ്.. കോണിവഴി ഇറങ്ങിയാല്ഇത്ര പെട്ടന്നിങ്ങെത്തും എന്ന് നാം നിരീച്ചില്ല"
ഒരു നമ്പൂരിക്ക്രണ്ടു പഴം കയ്യില്കിട്ടിയപ്പോള്അതില്ചെറുത്കൂടെയുള്ള നമ്പൂരിക്ക്കൊടുത്തു. അയാള്ക്കത്തീരെ രസിച്ചില്ല.
"നമ്പൂരിയുടെ സ്ഥാനത്ത്ഞാനായിരുന്നെങ്കില്ചെറുത്ഞാനെടുത്ത്, വലിയ പഴം തിരുമേനിക്കു തരുമായിരുന്നു" എന്നു പറഞ്ഞു അയാള്.
"അതു തന്നെയല്ലേ ഞാനും ചെയ്തത്?" എന്ന് മറ്റയാള്.
വിമാനത്തില്ആദ്യമായി യാത്ര ചെയ്ത നമ്പൂരി ലാന്റിങ് കഴിഞ്ഞ ഉടന്വാതില്തുറന്ന് പുറത്തിറങ്ങാന്നോക്കുന്നു. കോണി ഘടിപ്പിച്ചിട്ടുണ്ടായിരുന്നില്ല അപ്പോള്. ഇത് കണ്ട എയര്ഹോസ്റ്റസ് ഓടി വന്ന് പറഞ്ഞു. “വെയിറ്റ് സര്” നമ്പൂരി ഉടനെ “സിക്സ്റ്റി കിലോസ്” എന്ന് പറഞ്ഞ് വിമാനത്തില്നിന്ന് എടുത്ത് ചാടി പോലും.
.......................................................................
. ഇവിടുത്തെ ആനേ ഇക്കൊല്ലം തിരുവമ്പാടിക്ക് പകരം പാറമ്മേക്കാവിലിക്ക് കൊടക്കണംന്ന് അമ്മുണ്ണി പറഞ്ഞയച്ചിട്ട് വന്നതാ.ആവാലോ....അമ്മുണ്ണി പറഞ്ഞാ കൊടക്കാണ്ടിരിക്കാന്പറ്റുവോ?
എത്രയാവോ ഏക്കം വേണ്ടത്?
ഹായ് ഹായ് ഒന്നും വേണ്ട.ആനേ കൊടക്കണേന് അവള്ടേന്ന് ഞാന്ഏക്കം വാങ്ങുകേ?
അവളല്ല അവനാ...
ഓഹോ..അമ്മുണ്ണി ആണാണെങ്കി് ഇവടത്തെ ആനക്ക് ഏക്കം ആയിരം രൂപാ
..........................................................................
മോഷണം കലയാക്കിയ ഒരു നമ്പൂതിരി അസുഖം വന്നു കിടപ്പിലായി.
ഡോക്ടര്: മോഷനുണ്ടോ?
നമ്പൂതിരി: പണ്ടുണ്ടായിരുന്നു..കിടപ്പിലായതിനു ശേഷം മോഷണൊന്നും തരാവ്ണില്യ.
.................................................................
നമ്പൂതിരി വീട്ടുകോലായില്ഇരിക്കുന്ന ഒരാളോട്
മജിസ്ട്രേട്ടില്ലെ ഇവടെ?
ഇവടെക്കെന്താ വേണ്ടത്?
ചോയ്ചതിനു മറുപടി പറഞ്ഞാ മതി നീയ്യ്.
ഇവിടുന്ന് എവിടുന്നാണാവോ?
എട ഏഭ്യാ..നെന്നോടല്ലേ പറഞ്ഞത് ചോയ്ച്ചതിനു മറുപടി പറഞ്ഞാ മതീന്ന്. മജിസ്ട്രേട്ടില്ലേ ഇവിടെ?
ഞാനാ മജിസ്ട്രേട്ട്..
വിഡ്ഡി..നെണക്കത് നേര്ത്തേ പറയാര്ന്നില്ലേ..എന്നാ നിന്നെ ഞാന്ഇങ്ങനെ നീയ്യ്, എടാ, ഏഭ്യാ എന്നൊക്കെ വിളിക്യോ?
..............................................................
നമ്പൂതിരിയും കാര്യസ്ഥനും യാത്ര കഴിഞ്ഞു വരുന്ന വഴി രണ്ടുപേരേയും പാമ്പ് കടിച്ചു.
ആശുപത്രിയില്ഇവരെ പരിശോധിച്ച ഡോക്ടര്നേഴ്സിനോട് പറഞ്ഞു
” രണ്ടു പേര്ക്കും മൂര്ഖന്റെ അന്റി വെനം കുത്തിവെച്ചോളൂ”
ഇതു കേട്ട നമ്പൂതിരി “ ഡോക്ടറേ..മാനം കളയരുത്..അവന് നീര്ക്കോലീടെ ആന്റിവെനം കുത്തിവെച്ചാല്മതി”
..............................................................................
നമ്പൂതിരി നൂറു രൂപക്ക് കൊടുക്കാം എന്നു പറഞ്ഞ മരത്തിന് കച്ചവടക്കാരന്അന്പതു രൂപ പറഞ്ഞു. നമ്പൂതിരി സമ്മതിച്ചില്ല. തര്ക്കമായി. അവസാനം കച്ചവടക്കാരന്പറഞ്ഞു
” എന്നാ അറുപതു രൂപ തരാം. തിരുമേനിക്ക് നഷ്ടം വരണ്ട.”
ഇതുകേട്ട നമ്പൂതിരി “എനിക്ക് നഷ്ടം വരരുത് എന്നുള്ളതു കൊണ്ടു തന്നെയാ നൂറു രൂപ തന്നെ വേണംന്ന് പറഞ്ഞത്”
............................................................
ഇല്ലത്ത് ഇത്തവണ ചക്കേം മാങ്ങേം ധാരാളണ്ടോ?
ഉവ്വ്. രണ്ടും ധാരാളണ്ട്.
ചക്കയോളം തന്നെ ഉണ്ടോ മാങ്ങേം?
അതില്ല. ഇത്തവണയും ചക്ക തന്നെയാ വലുത്
..........................................................
വളരെകാലത്തിനുശേഷം കണ്ട സുഹൃത്ത് നമ്പൂതിരിയോട് “ മക്കളൊക്കെ എങ്ങനെ?’
നമ്പൂതിരി “ ഞാന്ഓരോരുത്തരേയും ഓരോ വഴിക്കാക്കി. ഇപ്പോ അവരൊക്കെച്ചേന്ന എന്നെ ഒരു വഴീലാക്കാന്നോക്വാ
.......................................................
സന്ധയായിട്ടും കുളിക്കാതിരിക്കുന്ന നമ്പൂതിരിയോട് മറ്റൊരു നമ്പൂതിരി “ ന്താ കുളീല്യേ?’
ണ്ട് ണ്ട്..
കുറെനേരത്തിനുശേഷവും കുളിക്കാന്പോകാതിരിക്കുന്നതു കണ്ട് വീണ്ടും ചോദിച്ചു. ന്താ കുളീല്യാന്ന്ണ്ടോ?
അല്ല. ണ്ട്..ണ്ട്..
പിന്നെന്താ ഇങ്ങനെ ഇരിക്കണേ?
അല്ലാ നാളെ മതിയോന്നാലോചിക്യാ..
..........................................................
നമ്പൂതിരി എങ്ങോട്ടോ പോകാന്സ്റ്റേഷനില്നില്ക്കുകയാണ്.
വണ്ടി വന്നപ്പോള്കമ്പാര്ട്ട്മെന്റിലുള്ളവരെല്ലാം ഇതില്സ്ഥലമില്ല എന്നു പറഞ്ഞുകൊണ്ട് വാതില്അടച്ചുപിടിച്ചു. നമ്പൂതിരി ഇതൊന്നും വക വെയ്ക്കാതെ തള്ളി അകത്തുകയറി.
ഇതില്കുപിതരായി കയര്ത്തവരോട് നമ്പൂതിരി
“ ദേഷ്യപ്പെടണ്ടാ.. അടുത്ത സ്റ്റേഷന്മുതല്ഞാനും നിങ്ങളോടൊപ്പം ഉത്സാഹിച്ചോളാം“
യാത്രക്കാര്“ എന്തിന്?“
നമ്പൂതിരി “ ഇനി കേറാന്നോക്കണോരെ തടുക്കാന്”
ഈ നമ്പൂതിരിയും നമ്പൂതിരിപ്പാടും തമ്മിലുള്ള വ്യത്യാസെന്താ?
നമ്പൂതിരി : ഒരു പാട് വ്യത്യാസണ്ട്
..........................................................
തീവണ്ടിയാപ്പീസില്വണ്ടി കാത്തു നില്ക്കുന്ന നമ്പൂതിരി കാര്യസ്ഥനോട്“ രാമാ വണ്ടി വരാറായാ പറയണംട്ടോ..പരിഭ്രമിക്കാന്തൊടങ്ങാനാ..”
ഒരാള്നമ്പൂതിരിയോട്“ പ്രേതങ്ങളില്വിശ്വാസണ്ടോ?”
നമ്പൂതിരി “ താനിങ്ങനെ മുന്പീ വന്നു നിന്നു ചോദിക്കുമ്പോ വിശ്വസിക്കാണ്ടെ പറ്റ്വോ?”
....................................................................
നമ്പൂതിരി വണ്ടിയില്നിന്നും ഇറങ്ങാന്ഭാവിക്കുകയാണ്. ഇതിനിടെ കുറെപ്പേര്കയറാന്
തിടുക്കം കാണിച്ചു
നമ്പൂതിരി : “ഞാനെറങ്ങട്ടെ”
ഞങ്ങളു കയറട്ടെ
നമ്പൂതിരി: “നിങ്ങക്ക് ഇനി വരണ വണ്ടീലും കേറാം..എനിക്കെറങ്ങണെങ്കില് ഇതീന്നേ പറ്റൂ”
...............................................................
കള്ളുകുടിച്ച് വഴക്കുണ്ടാക്കി ആസ്പത്രിയിലാക്കിയ ഒരാള്ക്ക് നല്ല മുറിവുണ്ട്..ബോധം
കെടുത്തണമെന്ന് ഡോക്ടര്പറയുന്നതു കേട്ട്
നമ്പൂതിരി “ അതിനി വേണോ?”
ഡോക്ടര്:“അതെന്താ?”
നമ്പൂതിരി “ അല്ലാ..ബോധണ്ടായിരുന്നൂച്ചാ ഇങ്ങനെയൊന്നും വരില്ലാലോ”
...........................................................................
നമ്പൂതിരിയുടെ കയ്യില്ഒരു വലിയ പഴവും ചെറിയ പഴവും ഉണ്ട്. ചെറിയ പഴം
മറ്റെയാള്ക്ക് കൊടുത്തിട്ട് നമ്പൂതിരി വലിയ പഴം തിന്നുവാന്തുടങ്ങി. ഇതു കണ്ട അയാള്
“ച്ഛെ! മോശം..ഞാനായിരുന്നൂച്ചാ വലിയ പഴം തനിക്ക് തന്നിട്ട് ചെറിയ പഴം
ഞാനെടുക്കുകയേയുള്ളൂ”
നമ്പൂതിരി “ഞാനും അതന്നെയല്ലേ ചെയ്തത്?”
........................................................................................
നമ്പൂതിരി സര്ക്കസ് കാണുവാന്പോയി...അഭ്യാസി വളയത്തിലൂടെ ചാടുകയാണ്..ആദ്യം
വലിയ വളയത്തിലൂടെ, പിന്നെ ചെറുതിലൂടെ, പിന്നെ അതിലും ചെറുതിലൂടെ. ഇതു കണ്ട
നമ്പൂതിരി ‘ ഇക്കണക്കിന്ഇവന്വളയം ഇല്യാണ്ടും ചാടൂലോ”
................................................................................
കാര്യസ്ഥന്ശങ്കുണ്ണി കള്ളുകുടിച്ച് പലപ്പോഴും നമ്പൂതിരിയുടെ മുന്നില്ചെല്ലുമായിരുന്നു.
എങ്കിലും നമ്പൂതിരിക്ക് ഇതൊന്നും അറിയില്ലായിരുന്നു. ഒരു ദിവസം രണ്ടുപേരും കൂടി ഒരു
യാത്ര പോവുകയായിരുന്നു..കള്ളുഷാപ്പിനു സമീപമെത്തിയപ്പോള്
നമ്പൂതിരി“ ഇതെന്താ ശങ്കൂ..ഇവ്ടെ എത്തിയപ്പോ നെന്റൊരു വാസന?’
...................................................................................
ഒരില്ലത്ത് അതിഥിയായി ചെന്ന മാടമ്പ് കുഞ്ഞുകുട്ടനോട് പിശുക്കനായ നമ്പൂതിരി
“ട്ടോ മാടമ്പ്...ഇവ്ടെ മുറുക്കണോരാരൂല്യ”
മാടമ്പ് : “ അതോണ്ട് വിരോധല്യാ”
“ബീഡി, സിഗരറ്റ് അതും പതിവില്യ”
മാടമ്പ് : “അതോണ്ടും വിരോധല്യ”
“ചായ, കാപ്പി അതൂല്യ..ഒക്കെ ഒരു പഴയ മട്ടാ ഇവ്ടെ. ആട്ടെ..മാടമ്പിന്റവിടെ എങ്ങനാ?”
മാടമ്പ് :“അവ്ടെം ഇതൊക്കെ പതിവില്ലാത്തോര്ണ്ട്..പക്ഷെ അവരൊക്കെ തൊഴുത്തിലാന്ന്
മാത്രം”
.....................................................................................
എന്തോ നിരാശ പറ്റുകയാല്ആത്മഹത്യ ചെയ്തുകളയാം എന്നു കരുതി നബൂതിരി പാതിരാത്രി ഇല്ലത്തിന്റെ ഉത്തരതില്കെട്ടിത്തൂങ്ങി....പക്ഷെ കെട്ടഴിഞ്ഞ് താഴെ വീണു...വീണ്ടും തൂങ്ങി॥വീണ്ടും വീണു॥വീണ്ടും തൂങ്ങി॥വീണ്ടും വീണു...വീണുകിടക്കേ നബൂതിരിയുടെ ആത്മഗതം : "കഷ്ടം ॥തൂങ്ങിച്ചാകാന്വശമില്ല്യാച്ചാല്മരിക്കന്ന്യാ ഭേദം "
................................................................................
,നമ്മുടെ നമ്പൂരിച്ചന് കുറെ കാലമായി ഒരാഗ്രഹം ॥ ഒരു സിനിമയ്ക്ക് പോകണമെന്ന് ॥! പലരും പറഞ്ഞുകേട്ടിട്ടുള്ളതല്ലാതെ, എന്താണ് സിനിമയെന്നോ, എങ്ങിനെയാണ് സിനിമ കാണാൻ പോകേണ്ടതെന്നോ മൂപ്പർക്ക് വലിയ നിശ്ചയം ഒന്നും ഉണ്ടായിരുന്നില്ല। ഒടുവിൽ ഒരുദിവസം രണ്ടും കൽപ്പിച്ച് പോകാമെന്ന്തന്നെ തീരുമാനിച്ചു। തീയേറ്ററിൽ എത്തിയപ്പോൾ ടിക്കറ്റെടുക്കാനായി അസാമാന്യതിരക്ക് ! ആരോ പറഞ്ഞുകൊടുത്തു - “ഈ വരിയുടെ പിറകിൽ നിന്നാൽ മതി, കുറച്ചുകഴിയുമ്പോൾ ടിക്കറ്റുകിട്ടും ॥“പക്ഷെ, തിരുമേനി നാലാമതുതവണയും ഒരേ ഷോയ്ക്ക് തന്നെ ക്യൂനിന്ന്ടിക്കറ്റ് വാങ്ങുന്നതുകണ്ട് ആരോ ചോദിച്ചു - “എന്താ തിരുമേനീ, നാലുപേരുകൂടിയാണോ വന്നത് ? എങ്കിൽ ഈ നാലും ആദ്യം ക്യൂ നിന്നപ്പോഴേ വാങ്ങിയാൽ മതിയായിരുന്നല്ലോ ? എന്തിനാണ് നാലുതവണ ക്യൂനിന്ന്വാങ്ങുന്നത് ?”അതിന് തിരുമേനി കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു - “ഡോ, നോം തനിച്ചന്ന്യാണേ വന്നത് ॥ പക്ഷെ, നോം ഓരോ തവണ ടിക്കറ്റെടുത്ത് ചെല്ലുമ്പോഴും ആ വാതിൽക്കൽ നിൽക്കണ ഏഭ്യൻ നോംന്റെ ടിക്കറ്റ് വാങ്ങി കീറ്യങ്ങട് കളേം ॥! ശുംഭൻ ॥! നോംനും ഇപ്പോ തോന്നണ്ണ്ട്, ഒരു നാലഞ്ച് പേരെ കൂട്ടി വരാരുന്നൂന്ന് ..! കുട്ട്യോളായാലും ഇത്രേം അഹങ്കാരം പാടില്ലാലോ ..?”
..................................................................................................................
അങ്ങിനെ നമ്പൂരിച്ചൻ സിനിമ കാണൽ ഒരു പതിവാക്കി। ഇത്തവണ മൂപ്പർ ഇല്ലത്തെ കാര്യസ്ഥൻ രാമനെയും കൂട്ടിയാണ് സിനിമയ്ക്ക് പോയത്। ഒരു സീനിൽ, നിരാശ പൂണ്ട നായകൻ രണ്ടാം നിലയുടെ മുകളിൽ നിന്നും ചാടുവാനൊരുങ്ങുന്ന ഭാഗമായപ്പോൾ തിരുമേനി രാമനോടു ചോദിച്ചു -“രാമാ, ആ പയ്യൻ ചാടുമോ, ഇല്ലയോ ?॥”“അതിലെന്താ സംശയം ? അവൻ ചാടും !॥”“ഉറപ്പ് ? ..““എനിക്കുറപ്പാണ് ..”“ന്നാൽ നൂറുരൂപയ്ക്ക് പന്തയം .. നോം പറേണൂ , അവൻ ചാടില്ല!”“എങ്കിൽ ശരി ..”പക്ഷെ, തിരുമേനിയുടെ കണക്കുകൂട്ടൽ തെറ്റിച്ചുകൊണ്ട് നായകൻ ചാടി ! തിരുമേനി പന്തയത്തുക കൊടുക്കാനൊരുങ്ങിയപ്പോൾ സ്നേഹിതൻ -“തിരുമേനീ, എന്നോടു ക്ഷമിക്കണം .. ഞാൻ ഈ പടം മുമ്പൊരു തവണ കണ്ടതാണ് ..! അതുകൊണ്ട് പന്തയത്തുക തരണ്ടകാര്യമില്ല !”തിരുമേനിയുടെ മറുപടി ഇങ്ങിനെയായിരുന്നു -“ഡോ, നോമും ഈ പടം മുമ്പൊരു തവണ കണ്ടതാ ..! കഴിഞ്ഞ തവണ ചാടിയപ്പോൾ അവന്റെ കയ്യും കാലും ഒടിഞ്ഞിരുന്നു .. ആ അനുഭവം ഉള്ളതുകൊണ്ട് അവൻ ഇത്തവണ ചാടില്ലെന്നാ നോം നിരീച്ചത് ! ങ്ഹാ .. എന്താപ്പോ പറയ്യാ .. ഇവനൊക്കെ ഇനി എപ്പോഴാണാവ്വോ ദൊക്കെ പഠിക്ക്യാ ..!??”
.........................................................................
നബൂതിരിയുടെ കയ്യില്ഒരു ചെറിയ പഴവും വലിയ പഴവും ഉണ്ട്।ചെറിയ പഴം മറ്റെ നബൂതിരിക്കു കൊടുത്തിട്ട് നമ്മുടെ നബൂതിരി വലിയ പഴം തിന്നാന്തുടങ്ങി॥ഇതുകണ്ട മറ്റെ നബൂതിരി :ശേ॥ശേ॥മോശം ॥മോശം ...ഞാനാച്ചാ ആ വലിയ പഴം തനിക്കു തന്നിട്ട് ചെറിയ പഴം ഞാന്എടുക്കയെ ഉള്ളൂ॥നമ്മുടെ നബൂതിരി :" ഞാനും അതന്ന്യല്ലേ ചെയ്തത്"
..........................................................................
,ഒരിക്കല്നമ്പൂരിയും കാര്യസ്ഥന്രാമനും കൂടി ഒരു യാത്ര പുറപ്പെട്ടു। ഇല്ലത്തു നിന്നും അധികം നീങ്ങിയില്ല, വഴിയില്കിടന്ന ഒരു പഴത്തൊലിയില്ചവിട്ടീ തിരുമേനി ദാ കിടക്കുന്നു താഴെ! വീണ പരുക്കും വേദനയും മൂലം നമ്പൂരി കാര്യസ്ഥനേയും കൂട്ടി യാത്ര മാറ്റി വച്ച് ഇല്ലത്തേക്കു തിരിച്ചു പോയി।പിറ്റേ ദിവസം വീണ്ടും നമ്പൂരിയും രാമനും വീണ്ടും യാത്ര തിരിച്ചു। തലേ ദിവസത്തെ അനുഭവം മൂലം ശ്രദ്ധയോടെ വഴിയില്നോക്കിയായിരുന്നു യാത്ര। മുന്പ് വീണ സ്ഥലമെത്തിയപ്പോള്പെട്ടെന്ന് നമ്പൂരി ഒരൊറ്റ കരച്ചില്. അമ്പരന്നു പോയ രാമന്ചോദിച്ചു “എന്തു പറ്റി തിരുമേനീ? അങ്ങ് എന്തിനാണ്കരയുന്നത്?”നമ്പൂരി ദു:ഖത്തോടെ പറഞ്ഞു “രാമാ, താന്കാണുന്നില്ലേ, ഇന്നലത്തേ പോലെ വീണ്ടും അതാ വഴിയില്ഒരു പഴത്തൊലി കിടക്കുന്നു. ഇന്നും നോം ആ പഴത്തൊലിയില്ചവുട്ടി തെന്നി വീഴണമല്ലോന്നു നിരീച്ച് കരഞ്ഞു പോയതാ”
................................................................
ഒരു നംബൂതിരി ട്രെയിനില്യാത്ര ചെയ്യുകയായിരുന്നു। ഒരു ഗുണ്ട നംബൂതിരിയോട് ചോദിച്ചു : താനാണോ രാമന്കുട്ടി. നംബൂതിരി : അതേ. നാം തന്നെയാണ് രാമന്കുട്ടി. എന്താണ് കാര്യം?ഗുണ്ട നംബൂതിരിയെ തല്ലാന്തുടങ്ങി. പത്തു മിനിറ്റ് നിര്ത്താതെ അവന്നംബൂതിരിയെ തല്ലി. തല്ലി കഴിഞ്ഞ് പോയപ്പോള്നംബൂതിരി ചിരിക്കാന്തുടങ്ങി. യാത്രക്കാര്നംബൂതിരിയോട് ചോദിച്ചു : എന്താ നംബൂതിരി ഇത്രയും തല്ലു കിട്ടിയിട്ട് ചിരിക്കുന്നത്.നംബൂതിരി : നാം അവനെ പറ്റിച്ചു. നാം രാമന്കുട്ടി അല്ല. മഹേഷന്നംബൂതിരിയാണ്.
...............................................................
ഒരു നബൂതിരി ബസില്കയറി യാത്ര ചെയുകയായിരുനു, നബൂതിരി നൊകിയപൊല്വഴിവകില്മരങലെലാം പിന്നിലൊട്ട് വെഗതില്ഓടുനു, കുറെ ദുരം കഴിഞപൊല്, റൊഡില്ഒരു മരം വീണുകിടന്ബസ് യാത്ര നിന്നു, അപൊ നബുതിരി " ഈ ഓട്ടം കന്ടപൊഴെ എനികറിയാമായിരുനു എവിടെയെങ്കിലും മറിഞു വീഴും എന്ന്
....................................................................
,നമ്പൂരിച്ചനും രാമനും കൂടി ബസ്സില്യാത്ര ചെയ്യുവാരുന്നു...വഴിമദ്ധ്യേ ഒരു ഹോട്ടലിനടുത്തെത്തിയപ്പോള്(നല്ല) വറുത്ത മീന്റെ മണ(/നാറ്റം)മടിക്കുന്നു!നമ്പൂരി ഉടനേ മൂക്കുപൊത്തി॥അതുകണ്ട് രാമനും മൂക്കുപൊത്തി!!ആ സ്ഥലം കഴിഞ്ഞ് പിടിവിട്ട നമ്പൂരി:“രാമ॥എന്തിനാ നിയ്യ് മൂക്കുപൊത്ത്യേ?!”രാമന്: “ അതുപിന്നെ നമ്പൂര്യേ॥ആ മീനിന്റെ വൃത്തികെട്ട നാറ്റം മൂക്കില്കയറണ്ടാന്നു വച്ചിട്ട്...!നമ്പൂരിച്ചനെന്തിനാ മൂക്കില്പിടിച്ചത്?!”നമ്പൂരി:“ഡോ...ശവീ..!! മൂക്കില്കയറിയ ആ നല്ല മണം പുറത്തു പോകണ്ടാന്നു വച്ചിട്ടല്ലേ നോം മൂക്കുപൊത്തിയത്!”
..............................................................
എണ്പതുകള്താണ്ടിയ ഒരു നന്പൂരിയുടെ എഴുപതുകള്കടന്ന ഭാര്യ രോഗബാധിതയായി ഐ।സി.യു. വില്കിടക്കേണ്ടതായി വന്നു. ഭാര്യയെ കാണാന്ആഗ്രഹം പ്രകടിപ്പിച്ച അദ്ദേഹത്തെ മകനും പൗത്രനും കൂടി ആശുപത്രിയില്കൊണ്ടുപോയി. അവിടെ ചെന്നപ്പോള്ആശുപത്രി അധികൃതര്അദ്ദേഹത്തെ ഐ.സി.യു. വില്അകത്തുപോകാന്അനുവദിച്ചില്ല. പകരം ഒരു ജനാലയില്ക്കൂടി ഭാര്യയെ നോക്കികാണാന്അനുവദിച്ചു. ജനാലയിലൂടെ നോക്കിക്കണ്ട് ലോബിയില്വന്ന് ഇരുന്ന നന്പൂരിയോട് പൗത്രന്റെ "മുത്തശ്ശാ॥മുത്തശ്ശിയെ നല്ലോണം കണ്ട്വോ ?” എന്ന ചോദ്യത്തിനു വന്ന മറുപടി: “ന്റെ കുട്ടാ..നിന്റെ മുത്തശ്ശി ങ്ങ്നെ കെടക്കണത് കണ്ടാ മുത്തശ്ശന് സഹിക്ക്യോ.. അതോണ്ട് മുത്തശ്ശന്തൊട്ട് അപ്രത്തെ കട്ടില്മ്ല് കെടന്ന ഒരു ചെറുപ്പക്കാര്യെ നല്ലോണം ഒന്നു നോക്കി...അത്ര്യന്നെ..”
................................................................
12,വളരെക്കാലം മുമ്പാണ്, നമ്മുടെ നമ്പൂരിശ്ശന് ബൊംബെയൊന്നു കാണണമെന്നാശ പൂത്തു। ഒട്ടും താമസിച്ചില്ലാ, വേളീമൊത്ത് യാത്രതിരിച്ചു, രണ്ടീസം ട്രെയിനില്കുളീംജപോന്നുമില്ലാതെ രണ്ടാളും നന്നേ പാടുപെട്ടു. ഒരുവിധം അവിടെത്തിപ്പെട്ട രണ്ടാള്ളും റെയില്വേസ്റ്റേഷനില്തിരക്കൊഴിയാന്കാത്തുനിന്ന്, നേരം ഇരുട്ടി. പിന്നെന്താചെയ്യാ ഒരു മുറിയെടുത്തു താമസിക്കതന്നെന്നു കരുതി ചെന്ന ഒരു ഹോട്ടലിലും ഒരു വൃത്തീംവെടിപ്പുമൊന്നൂല്ലാ. ഒടുക്കം ഒരു 5 സ്റ്റാറിലാണ് ഒരുവക ഒത്തുവന്നത്. മേലോട്ടും താഴോട്ടും പോവുന്ന ആ കുന്ത്രാണ്ടം ലിഫ്റ്റ് ഇഷ്ടന് ‘ക്ഷ’ പിടിച്ചു. ഒന്നാം നിലയിലെ ലക്ക്ഷൂറി റൂമില്കൊണ്ടാക്കി റൂം ബോയ് പോയുടനെ നമ്പൂരിശ്ശന്ഓടി ലിഫ്റ്റിനരുകില്വന്നുനോക്കുമ്പോള്ഒരുജോഡി വൃദ്ധദമ്പതിമാര്അതില്കയറി മേല്പ്പോട്ടു പോകുന്നതു കണ്ടു. അല്പം കഴിഞ്ഞ് താഴേയ്ക്കുവന്ന ലിഫ്റ്റില്നിന്നും ഒരു ജോഡി യുവദമ്പതിമാരിറങ്ങിപ്പോയി. ഉടനേ നമ്പൂരിശ്ശന്ഓടി മുറിയില്നിന്നും വേളിയെക്കോണ്ടുവന്ന് ലിഫ്റ്റില്കയറ്റിവിട്ടു. കാര്യം മനസ്സിലാകാതെ അമ്പരന്നു പോയ വേളിയെ ലിഫ്റ്റ് ഓപ്പറേറ്റര്അവസാത്തെ നിലയില്ഇറക്കി വിട്ടു. ലിഫ്റ്റ് തിരിച്ചുവരുന്നതു കാത്തുനിന്ന നമ്പൂരിശ്ശനു മുമ്പില്ഇടയ്ക്കുവച്ചു കയറിയ ചെറുപ്പക്കാരി വന്നിറങ്ങി ഗൌനിക്കാതെ കടന്നു പോകുന്നു.സഹിക്കുമോ നമ്പൂരിശ്ശനീ അഹമ്മതി,ചെന്നൊന്നു കൊടുത്തു കരണക്കുറ്റിക്കിട്ട്......
.....................................................................................
നമ്പൂതിരി ആദ്യമായി ടാക്സിയില്കയറി। കാറിന്റെ ചില്ല് ഉയര്ത്തി വച്ചിരിക്കുന്നത് അറിയാതെ അതിലൂടെ മുറുക്കി തുപ്പി। എത്തേണ്ട സ്ഥലത്ത് എത്തിക്കഴിഞ്ഞപ്പോള്ആണു ടാക്സിക്കാരന്ചില്ലിലെ മുറുക്കാന്തുപ്പല്കണ്ടത്. നമ്പൂതിരിയുടെ ചെവിക്കുറ്റിക്ക് ഒന്നു കൊടുത്താണയാള്അരിശം തീര്ത്തത്. നമ്പൂതിരിയോട് ടാക്സി യാത്രയെ കുറിച്ച് ആരെങ്കിലും ചോദിച്ചാല്ഉടന്പറയും. “എല്ലാം കൊള്ളാം. അവസാനം ഇറങ്ങുമ്പോള്കന്നത്ത് ഒരടി തരും. അതു മാത്രമാ ശ്ശി കട്ടി.”
......................................................................
രണ്ട് ദിവസത്തെ അവധിക്കു ശേഷം ജോലിയില്പ്രവേശിച്ച കാര്യസ്സ്ഥനോട് നമ്പൂരി:അല്ലാ॥രാമാ..നോന് ഒരു സംശയണ്ടേ...ഇന്നലെ മരിച്ചതു നീയാ നിന്റെ ഏട്ടനാ?
.................................................................................
കാര്യസ്ഥനോടൊപ്പം ആദ്യമായി റെയില്വേ സ്റ്റേഷനിലെത്തിയ നമ്പൂതിരി ഏറെ നേരം വണ്ടി കാത്തു നിന്ന് അസ്വസ്ഥനായി। അവസാനം ദൂരെ നിന്നും വണ്ടി വരുന്നതു കണ്ട നമ്പൂതിരി ട്രെയിനിനു കൈ കാണിച്ചു। ട്രെയിനിന്റെ കമ്പാര്ട്ടുമെന്റുകളുടെ നീളം കണ്ട് അത്ഭുതപ്പെട്ടു കൊണ്ട് രാമനോട്: “രാമാ... ഇത്ര നേരോം ഒറ്റ വണ്ടി പോലും വന്നില്യ। എന്നാ,ദാ വന്നപ്പോ ഇതെത്ര എണ്ണമാ ഒരുമിച്ചു വന്നിരിക്കുന്നെ?”
....................................................................
,നമ്പൂതിരി എങ്ങോട്ടോ പോകാന്സ്റ്റേഷനില്നില്ക്കുകയാണ്। വണ്ടി വന്നപ്പോള്കമ്പാര്ട്ട്മെണ്റ്റിലുള്ളവരെല്ലാം കൂടി മറ്റാരും കയറാതിരിക്കുവാന്വാതിലടച്ചു പിടിച്ചുകൊണ്ട്ഇതില്സ്ഥലമില്ല എന്നു പറഞ്ഞു। നമ്പൂതിരി അതൊന്നും വകവെക്കാതെ തള്ളി അകത്തു കയറി. ഇതില്കുപിതരായ യാത്രക്കാരോട്നമ്പൂതിരി: ദേഷ്യപ്പെടണ്ട. അടുത്ത സ്റ്റേഷന്മൊതല്നിങ്ങളൊടൊപ്പം ഞാനും ഉത്സാഹിച്ചോളാം എന്തിന?്കേറണോരെ തടുക്കാന്!
................................................................................
സദ്യക്കിരുന്ന നമ്പൂതിരി പരിപ്പ് പ്രദമന്കൂട്ടി കഴിഞപ്പോള്വിളംബുന്ന മറ്റൊരു നമ്പൂരി॥ “ കൊറചൂടി വെളംബട്ടെ ???“ “ഹെയ് വെണ്ടാ വേണ്ടാ... വയറ്റിലിനി ലവലേശം സ്തലമില്ല്യാന്നാ...”വിളംബുന്ന നമ്പൂരി: “കഷ്ടായെ !!!”“ന്താ കഷ്ടം ???”വിളംബുന്ന നമ്പൂരി: “അതെ പോയതു പാലട ആണെയ്!!!”“അന്നാ ഇങൊട് വിളംബിക്കൊളൂ....”വിളംബുന്ന നമ്പൂരി: “അതെ വയറ്റില്ലവലേശം സ്തലമില്ല്യാന്നല്ലെ പറഞെ ? പിന്നെങന്യാ ??”“അതൊ !!പൂഴി ഇട്ടാ തഴാത്ത പുരുഷാരത്തിനിടെലും ആന വരുംബൊ താനെ വഴി ഉണ്ടാവണില്ല്യെ... അതൊണ്ട് വിളംബിക്കൊളോ॥”
.....................................................................................
സാധാരണ നമ്പൂതിരിമാർ പരസ്പരം പേര്വിളിക്കുന്നതിനു പകരം ഇല്ലപേരാണ്വിളിക്കാറ്। അങ്ങിനെയിരിക്കെ ഒരു നാൾ രണ്ട്നമ്പൂതിരിമാർ റയിൽവേ സ്റ്റേഷനിൽ എത്തി. ടിക്കറ്റ്എടുക്കാനായി ഒരു നമ്പൂതിരി ചെന്നു. "എനിക്കും എടവട്ടത്തേക്കും ഒരു ടിക്കറ്റ്". എടവട്ടം എന്നത്ഒരു സ്ഥലപേരാണന്ന്ധരിച്ച ടിക്കറ്റ്കൊടുക്കന്നയാൾ "എടവട്ടത്തേക്ക്ടിക്കറ്റ്ഇല്ല" എന്ന്പറഞ്ഞു. ഇത്കേട്ട നമ്പൂതിരി രണ്ടാമത്തെ നമ്പൂതിരിയെ ഉറക്കെ വിളിച്ച്പറഞ്ഞു. "എടോ എടവട്ടം, തനിക്ക്ടിക്കറ്റ്തരില്ല്യന്നാ പറേണെ!!!"
.................................................................................
ഒരു നമ്പൂതിരി ബാര്ബര്ഷാപ്പില്ഇരിക്കുമ്പോളാണ് റോഡിലൂടെ ഒരു ആന നടന്നു പോകുന്നത് കണ്ടത്...അപ്പോള്ബാര്ബര്:ഏതാ ആന?ഉടനെ നമ്പൂതിരി:ആ കറുത്ത് തടിച്ച് കൊഴുത്ത്,വെള്ള കൊമ്പും ഒക്കെ ഉള്ളത് ആന, കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്ആ ആനക്കാരന്റെ രണ്ടുകാലുകള്ക്കിടയില്ഉള്ളതാണ് ആന!!!!!!!
..........................................................
ഒരു നമ്പൂരി മറ്റൊരു നമ്പൂരിയോട്:കേശവന്എല്ലാവരേയും കുത്തും।"ഹേയ്, അതൊന്നൂല്യ."എന്താ നിശ്ശം?ച്ചാ, എന്നെ കുത്തീട്ടില്യ.അതെന്തേ?ഞാന്അവന്റെ അട്ത്ത്പോയിട്ടില്ല്യ, അവന്എന്റെ അട്ത്ത്വന്നട്ടൂല്ല്യ
...................................................................................
നമ്പൂതിരി വീട്ടുകോലായില്ഇരിക്കുന്ന ഒരാളോട്: മജിസ്ട്രേട്ടില്ലെ ഇവടെ?ഇവടെക്കെന്താ വേണ്ടത്?ചോയ്ചതിനു മറുപടി പറഞ്ഞാ മതി നീയ്യ്।ഇവിടുന്ന് എവിടുന്നാണാവോ?എട ഏഭ്യാ॥നെന്നോടല്ലേ പറഞ്ഞത് ചോയ്ച്ചതിനു മറുപടി പറഞ്ഞാ മതീന്ന്. മജിസ്ട്രേട്ടില്ലേ ഇവിടെ?ഞാനാ മജിസ്ട്രേട്ട്..വിഡ്ഡി..നെണക്കത് നേര്ത്തേ പറയാര്ന്നില്ലേ..എന്നാ നിന്നെ ഞാന്ഇങ്ങനെ നീയ്യ്, എടാ, ഏഭ്യാ എന്നൊക്കെ വിളിക്യോ? ..!
ടിന്‍റുമോന്‍ ഫലിതങ്ങള്‍
'ഞാന്‍ എവിടെ നിന്നു വന്നെന്ന് എനിക്കറിയില്ല. എന്റെ അച്‌ഛനും അമ്മയും ആരാണെന്നുമറിയില്ല. ഏതായാലും മൊബൈല്‍ഫോണും ഇന്റര്‍നെറ്റും വന്നതോട് എനിക്കങ്ങ് വലിയ പ്രശസ്‌തിയൊക്കെയായി. എസ്.എം. എസില്‍ ഭൂരിഭാഗവും എന്റെ തമാശകളാ ഇപ്പം. ഇന്റര്‍നെറ്റില്‍ എന്റെ പേരില്‍ കൊറേ വെബ്‌സൈറ്റുകളുമുണ്ട്. അതിലും എന്റെ തമാശകളാ മുഴുവനും. നിങ്ങള്‍ക്കൊക്കെ കണ്ണാടി നോക്കിയാല്‍ നിങ്ങളുടെ ശരിയായുള്ള മുഖം കാണാന്‍ പറ്റും. എന്നാല്‍ എനിക്കോ? ടിന്റുമോന്‍ ഡോട്ട് കോം എന്നൊക്കെയുള്ള സൈറ്റിലൊക്കെ ഒന്നു കയറി നോക്കിക്കേ പലപലരൂപത്തിലാ എന്നെ ഓരോരുത്തര് വരച്ചു വച്ചിരിക്കുന്നെ. അതിലേതാ യഥാര്‍ത്ഥത്തിലുള്ള ഞാനെന്ന് എനിക്കു തന്നെ കണ്‍ഫ്യൂഷനാ. പിന്നെ ഞാനങ്ങ് കരുതിയേച്ച് എല്ലാം ഞാന്‍ തന്നാണെന്ന്.
എന്നോ എവിടെ വച്ചോ മലയാളികളുടെ മനസ്സിലേക്കു പിറന്നു വീണ ഈ അഞ്ചു വയസ്സുകാരന്‍ കുസൃതിച്ചെക്കനെ എല്ലാവര്‍ക്കുമറിയാം. ടിന്റുമോന്റെ തമാശ കേട്ട് പൊട്ടിച്ചിരിക്കാത്ത ഒരു മലയാളിപോലും കാണില്ല. ഒരു എസ് എംസായോ എംഎംഎസായോ ഇന്റര്‍നെറ്റിലെ നുറുങ്ങുകളായോ ടിന്റുമോന്റെ തമാശകള്‍ ഓരോരുത്തരേയും തേടിയെത്തുന്നു.
.................................................................................
യാത്രക്കാരന്‍- "ശബരിമലയ്‍ക്ക് എത്ര മൈലുണ്ടെന്നറിയാമോ ?"
ടിന്‍റുമോന്‍- "ശബരിമലയ്‍ക്ക് മയിലുള്ളതായി അറിയില്ല, പുലികകളുണ്ടെന്നു കേട്ടിട്ടുണ്ട്.."
.................................................................................
– നമ്മുടെ രാജ്യത്ത് ഓരോ പത്തു സെകണ്ടിലും ഒരു സ്ത്രീ പ്രസവിയ്ക്കുന്നുണ്ട്. അതാണ് നമ്മുടെ ജനപ്പെരുപ്പത്തിന് കാരണം .
ടിന്റുമോന്‍ – "ഹോ..ഭയങ്കരം …ആ സ്ത്രീയെ എത്രയും വേഗം കണ്ടെത്തി അതില്‍ നിന്നും പിന്തിരിപ്പിയ്ക്കണം"
................................................................................
വാര്‍ത്ത- "ചന്ദ്രനില്‍ വെള്ളം കണ്ടെത്തി"
ടിന്‍റുമോന്‍-"വെള്ളത്തില്‍ ഞാന്‍ പണ്ടേ ചന്ദ്രനെ കണ്ടെത്തിയതാ, ആരോടും പറഞ്ഞില്ലന്നേയുള്ളൂ"
......................................................................................................................................
ബസില്‍ ടിന്‍റുമോനിരിക്കുന്ന സീറ്റിനരികിലെത്തിയ ഒരാള്‍- "ഇതെന്‍റെ സീറ്റാണ്, ഞാനിവിടെ ഒരു ടവ്വല്‍ ഇട്ടിരുന്നു ടിന്‍റുമോന്‍"-
ടിന്‍റുമോന്‍-"അപ്പോ ഒരു ടബിള്‍ മുണ്ട് മടക്കി ഇതിന്‍റെ മുകളിലിട്ടാല്‍ ഈ ബസ് എന്‍റെയാകുവോ ? "
..........................................................................
ടിന്റുമോന്‍ ക്ഷേത്രത്തിലെ ഉത്സവത്തിലേക്ക് കഥകളി ബുക്ക് ചെയ്യാന്‍ പൊയി.
ടിന്‍റുമോന്‍- "കഥകളി റേറ്റ് എത്രയാ ? "
കഥകളിക്കാരന്‍- "കഥ ദുര്യോധന വധം കളിക്കണ റേറ്റ് ഇരുപത്തയ്യായിരം രൂപാ"
ടിന്റുമോന്‍:"പതിനായുരം രൂപ തരും, വധിക്കണ്ട.. ഒന്നു വിരട്ടി വിട്ടാല്‍ മതി"
...................................................................
ടീച്ചര്‍- "ഭാവിയില്‍ ആരാകാനാണ് നിങ്ങളാഗ്രഹിക്കുന്നത് ?
ടുട്ടുമോന്‍- "എനിക്കു ഡോക്ടറാകണം"
ചിഞ്ചുമോള്‍- "എനിക്ക് ഒരമ്മയാകണം"
ടിന്‍റുമോന്‍- "എനിക്ക് ചിഞ്ചുമോളെ സഹായിച്ചാല്‍ മതി.."
...............................................................................
ഭാര്യയുമായി പിണങ്ങിയ ടിന്‍റുമോന്‍ ഓഫിസില്‍ ചെന്നിട്ടു ഫോണ്‍ വിളിച്ചു-
"അത്താഴത്തിനെന്താ ? "
ഭാര്യ- "വിഷം"
ടിന്‍റുമോന്‍- "ഞാന്‍ ലേറ്റാവും, നീ കഴിച്ചിട്ടു കിടന്നോ !!"
....................................................................
ഗര്‍ഭിണിയായ സ്ത്രീയ്‍ക്ക് ചോര കൊടുത്ത ടിന്‍റുമോന്‍ പ്രസവശേഷം കുഞ്ഞുമായി നില്‍ക്കുന്ന സ്ത്രീയുടെ ഭര്‍ത്താവിനോട്-
"നന്നായി നോക്കണം കേട്ടോ.. എന്‍റെ ചോരയാ !"
.....................................................................
പഠനത്തില്‍ മോശമായ ടിന്‍റുമോനെ ഉപദേശിക്കാനെത്തിയ വികാരിയച്ചന്‍- "എല്ലാ മക്കളും അച്ഛന്‍മാരെപ്പോലെ പഠിച്ച് മിടുക്കന്‍മാരാകണം. നമ്മുടെ എസ്ഐ ജോര്‍ജിന്‍റെ അച്ഛന്‍ മുമ്പ് ഇവിടെ എസ്ഐ ആയിരുന്നു.. അതുപോലെ ഡോക്ടര്‍ശിവാദാസിന്‍റെ മകനാണ് ഇപ്പോള്‍ ആശുപത്രിയില്‍ ഡോക്ടറായിരിക്കുന്നത്.. ടിന്‍റുമോനും നന്നായി പഠിച്ചാല്‍ അച്ഛന്‍റെ കസേരയില്‍ ഇരിക്കാം.."
ടിന്‍റുമോന്‍- "അപ്പോള്‍ അച്ചന്‍റെ മകനാണോ ഈ പള്ളിയിലെ അടുത്ത വികാരി ?"
......................................................................................
ഫാഷന്‍ ടിവി കണ്ടുകൊണ്ടിരുന്നപ്പോള്‍ കയറി വന്ന ടിന്‍റുമോനോട് അച്ഛന്‍- "പാവപ്പെട്ട കുട്ടികളാ, ഡ്രസ്സ് വാങ്ങാന്‍ പോലും കാശില്ലാത്തവരാ.."
ടിന്‍റുമോന്‍- "ഇതിലും പാവപ്പെട്ടവര്‍ വരുമ്പോള്‍ വിളിക്കണേ അച്ഛാ !! "
.............................................................................
ടീച്ചര്‍-" ഭാര്യയുടെ ഓര്‍മയ്‍ക്കായി ഷാജഹാന്‍ താജ്മഹല്‍ പണിതു."
ടിന്‍റുമോന്‍- "അയാള്‍ അത്ര വലിയ മറവിക്കാരനായിരുന്നോ ?''
.......................................................................
ക്ലാസ് തുടങ്ങുന്നതിനു മുമ്പ് പ്രാര്‍ഥിക്കുന്നത് കണ്ട ടിന്‍റുമോനോട് ടീച്ചര്‍- "മിടുക്കന്‍.. എല്ലാവരും ടിന്‍റുമോനെ കണ്ടു പടിക്കണം.. വളരെ നല്ല ശീലമാണിത്.. ശരി.. എന്തിനാണ് ടിന്‍റുമോന്‍ പ്രാര്‍ഥിച്ചേ ?"
ടിന്‍റുമോന്‍- "ഉറങ്ങുന്നതിനു മുമ്പ് പ്രാര്‍ഥിക്കണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട് ! "
..............................................
ടീച്ചര്‍- "എംടിയുടെ നാലുകെട്ടിനെ പറ്റി ടിന്‍റുമോന് എന്താണ് പറയാനുള്ളത് ?"
ടിന്‍റുമോന്‍- "ഒന്നു കെട്ടിയ എന്‍റെ അച്ഛന്‍റെ കാര്യം കട്ടപ്പൊകയാ..അപ്പോള്‍ നാലു കെട്ടിയ എംടിയുടെ കാര്യം പറയാനുണ്ടോ ?"
...............................................................................
വേലക്കാരി കുളിക്കുന്നത് എത്തിനോക്കുന്ന ടിന്‍റുമോനോട് അച്ഛന്‍- "എന്തു കാണുവാടാ ഇവിടെ ??"
ടിന്‍റുമോന്‍-" ശ്‍ശ്‍ശ്‍.. അവള്‍ നമ്മുടെ സോപ്പ് എടുക്കുന്നുണ്ടോ എന്നു നോക്കുവാ !"
....................................................................
ടീച്ചര്‍- "ചൂടാകുമ്പോള്‍ ഖരരൂപത്തിലാകുന്ന ദ്രാവകം ഏതാണ് ?"
ടിന്‍റുമോന്‍- "ദോശ !!"
.............................................
പള്ളീലച്ചന്‍- "ദൈവം തമ്പുരാന്‍ മോളീന്നു വിളിച്ചാല്‍ നമ്മളെല്ലാം പോകണം ടിന്‍റുമോനേ."
. ടിന്‍റുമോന്‍- "ദൈവം തമ്പുരാന്‍ മോളീന്നു വിളിച്ചാല്‍ മോളി മാത്രം പോയാല്‍ പോരേ അച്ചോ ?''
...........................................................
ടീച്ചര്‍- "ആറില്‍ അഞ്ചു പോയാല്‍ എന്തു കിട്ടും ?"
ടിന്‍റുമോന്‍- "അഞ്ചുവിന്‍റെ ശവം കിട്ടും.അവള്‍ക്കു നീന്താനറിയാന്‍മേല.. "
............................................
ടീച്ചര്‍- "ഓക്സിജന്‍ ഇല്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ല. ഇത് കണ്ടു പിടിച്ചത് 1773ലാണ്'
ടിന്‍റുമോന്‍- "ദൈവം കാത്തു, അതിനു മുമ്പെങ്ങാനും ജനിച്ചിരുന്നെങ്കില്‍ ചത്തുപോയേനെ !"
.......................................................
ടിന്‍റുമോന്‍- "എന്‍റെ വല്യച്ചന്‍ മരിക്കുന്നതിനു മുന്നേ ആ തീയതിയും സമയവും ഒക്കെ അറിയാമായിരുന്നു"
അപ്പുമോന്‍- "നിന്‍റെ വല്യച്ചന്‍ ജോല്‍സ്യനായിരുന്നോ ?'
ടിന്‍റുമോന്‍- "ഹേയ്.. ജഡ്ജി അതൊക്കെ നേരത്തേ പറഞ്ഞു കൊടുത്തായിരുന്നു .'
.................................................................
ഡ്രൈവിങ് പഠിക്കാനിരിക്കുന്ന ടിന്‍റുമോനോട് ഗിയറില്‍ പിടിച്ചിട്ട് പരിശീലകന്‍- "ഫസ്റ്റ് എങ്ങോട്ടാ ?"
ടിന്‍റുമോന്‍- "ഫസ്റ്റ് നമുക്ക് മാമന്‍റെ വീട്ടില്‍ പോകാം."
................................................
. ടിന്‍റുമോന്‍- "ആ രാജേഷ് ഇന്നെന്നെ തല്ലി.. ഇനി തല്ലിയാല്‍ ഞാന്‍ ക്ഷമിച്ചെന്നു വരില്ല !"
അച്ഛന്‍-" നിനക്കു മാഷിനോടു പറഞ്ഞുകൂടായിരുന്നോ?
ടിന്‍റുമോന്‍- "അവന്‍ തന്നെയാണീ രാജേഷ് "
......................................................
ടീച്ചര്‍- "വെള്ളം എല്ലാവരുടെയും വീട്ടിലുള്ളതാണല്ലോ.. ഇനി വെള്ളത്തിന്‍റെ ഫോര്‍മുല പറയൂ."
. ടിന്‍റുമോന്‍- "H2MgClNaClHNO3CaCO3Ca(OH)2SnTnHg NiHCl(COOH)O"
ടീച്ചര്‍- എന്തുവാടാ ഇത് ?
ടിന്‍റുമോന്‍- "എന്‍റെ വീട്ടില്‍ കോര്‍പറേഷന്‍ വെള്ളമാണ് ടീച്ചര്‍"
..............................................
ടിന്റുമോന്‍ – അപ്പുറത്തെ വീട്ടുകാര്‍ എന്നെ ദൈവമായിട്ട കാണുന്നെ . അമ്മ – അത് നിനക്കെങ്ങനെ മനസ്സിലായി ? ടിന്റുമോന്‍ – ഞാന്‍ അങ്ങോട്ട് ചെന്നപ്പോള്‍ അവര് പറയുകയാ- “ദൈവമേ , നീ പിന്നെയും വന്നോ …!!!”
...................................
അച്ഛന്റെ മുന്‍പില്‍ നിന്ന് സിഗരറ്റ് വലിക്കുന്ന ടിന്റുമോനോട് അച്ഛന്‍- എന്താടാ, അച്ഛന്റെ മുന്‍പില്‍
നിന്നാണോ സിഗരറ്റ് വലിക്കുന്നത് ?
ടിന്റുമോന്‍ -അച്ഛനല്ലേ … പെട്രോള്‍ പമ്പ് ഒന്നും അല്ലല്ലോ
.................................
ടീച്ചര്‍- കണ്ണ് കാണാത്തവരെ നമ്മള്‍ അന്ധന്‍ എന്ന് വിളിക്കും, അപ്പോള്‍ ചെവി കേള്‍ക്കാത്തവരെ എന്ത് വിളിക്കും ? ടിന്റുമോന്‍ -ചെവി കേള്‍ക്കതവരെ അവന്റെ തന്തക്കു വരെ വിളിക്കാം ടീച്ചറേ !
...............................................
കൊതുക് കടി കിട്ടിയ ടിന്റുമോന്‍ കൊതുകിനെ പിടിച്ചിട്ടു വെറുതെ വിട്ടു. അപ്പുമോന്‍ -എന്താടാ അതിനെ കൊല്ലാതെ വിട്ടത് ? ടിന്റുമോന്‍ – ഒന്നുമില്ലെങ്കിലും അവന്‍ എന്റെ ചോര അല്ലെഡാ !
................................
ടീച്ചര്‍- ആപ്പിളും ഓറഞ്ചും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ് ? ടിന്‍റുമോന്‍- ഓറഞ്ചിന്‍റെ നിറം ഓറഞ്ചാണ്, പക്ഷെ ആപ്പിളിന്‍റെ നിറം ആപ്പിളല്ല !
.....................................
അമ്പലത്തില്‍ നിന്നും വന്ന ടിന്റുമോന്‍- അമ്മയുടെ പേരില്‍ ഒരു പുഷ്പാഞ്ജലി കഴിച്ചു
അച്ഛന്‍- എന്റെ പേരിലോ ?
ടിന്റുമോന്‍- രാമേട്ടന്റെ കടയില്‍ നിന്നും പൊറോട്ടയും ചിക്കനും കഴിച്ചു
........................................
ടിന്റു മോന്റെ അപ്പൂപന്‍- അയ്യോ മോനേ നിന്റെ മാഷ് വരുന്നുണ്ട് പോയി ഒളിച്ചോ
ടിന്റുമോന്‍ – ആദ്യം അപ്പൂപ്പന്‍ പോയി ഒളിച്ചോ, അപ്പൂപ്പന്‍ ചത്തെന്നു പറഞ്ഞാ ഞാന്‍ രണ്ടാഴ്ച ലീവ് എടുത്തത്
...........................................
ടിന്റുമോന്‍ – ഒടുവില്‍ സ്നേഹിച്ച പെണ്ണും എന്നെ ചതിച്ചു, ചുമ്മാ വിളിച്ചതാ.. കൂടെ ഇറങ്ങി പോന്നു !!
........................................
ടിന്‍റുമോന്‍റെ അമ്മ വീട്ടില്‍ വച്ച് ഫേഷ്യല്‍ ചെയ്യുന്നത് കണ്ട് ടിന്‍റുമോന്‍- എന്താ അമ്മേ ഇത് ? അമ്മ- സൗന്ദര്യമുണ്ടാകാന്‍ വേണ്ടി ചെയ്യുന്നതാണ് മോനേ ! കുറച്ചു കഴിഞ്ഞ് അമ്മ ക്രീം തുടച്ചു കളയുന്നത് കണ്ട് ടിന്‍റുമോന്‍- ഇത്ര പെട്ടെന്നു തോല്‍വി സമ്മതിച്ചോ ?
.............................................................
ആദ്യമായി അമ്പലത്തിലെ വഴിപാട് കൗണ്ടറിലെത്തിയ ടിന്‍റുമോന്‍ ക്യൂവില്‍ മുന്നില്‍ നില്‍ക്കുന്നയാള്‍ പറയുന്നത് ശ്രദ്ധിച്ചു- ശംഭു, തിരുവാതിര, ഒരു പാല്‍പ്പായസം.. തന്‍റ ഊഴമായപ്പോള്‍ ടിന്‍റുമോന്‍- ഹാന്‍സ്, ബ്രേക്ക് ഡാന്‍സ്, ഒരു ചിക്കന്‍ ബിരിയാണി !
.......................................................
ബസ്സില്‍ കണ്ടക്ടര്‍- നീയെന്താടാ എന്നും ഡോറിന്‍റെ പിന്നില്‍ നില്‍ക്കുന്നത് ? നിന്‍റെ അച്ഛനെന്താ വാച്ച് മാനാണോ ? ടിന്‍റുമോന്‍- നീയെന്തിനാ എന്നോടെന്നും ചില്ലറ ചോദിക്കുന്നത് ? നിന്‍റെ അച്ഛനെന്താ പിച്ചക്കാരനാണോ ?
.....................................
ടിന്‍റുമോന്‍- അച്ഛാ, നാളെ സ്കൂളിലൊരു ചെറിയ പിടിഎ മീറ്റിങ് ഉണ്ട് അച്ഛന്‍- ചെറിയ പിടിഎ മീറ്റിങ്ങോ ??
ടിന്‍റുമോന്‍- അതെ, അച്ഛനും ഞാനും പ്രിന്‍സിപ്പളും മാത്രം !!
....................................
ടീച്ചര്‍- ടിന്‍റുമോന് പോകാനാഗ്രഹമുള്ള ഒരു സ്ഥലത്തിന്‍റെ പേരു പറയൂ.. ടിന്‍റുമോന്‍- ചെക്കോസ്ലോവാക്യ ടീച്ചര്‍- ശരി.. ഇനി അതിന്‍റെ സ്പെല്ലിങ് പറയൂ..
ടിന്‍റുമോന്‍- പറ്റിച്ചേ.. ശരിക്കും എനിക്കു പോകാനിഷ്ടമുള്ള സ്ഥലം ഗോവ ആണ് !
......................................
100 രൂപയ്‍ക്ക് എന്തു വാങ്ങിയാലും ഒരു സാരി ഫ്രീ എന്ന ബോര്‍ഡ് കണ്ട് ടിന്‍റുമോന്‍ കടയില്‍ കയറി. കടക്കാര്‍ ടിന്‍റുമോനെ പിടിച്ചു പുറത്താക്കി. ടിന്‍റുമോന്‍ കടയ്‍ക്കെതിരേ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ ചെന്നു. പരാതി വാങ്ങി
വച്ച ശേഷം എസ്ഐ- അല്ല 100 രൂപയ്‍ക്ക് എന്തു സാധനമാണ് ടിന്‍റുമോന്‍ അവിടെ നിന്ന് വാങ്ങിയത് ?
ടിന്‍റുമോന്‍- ചില്ലറ
..................................
ടീച്ചര്‍ – നമ്മുടെ രാജ്യത്ത് ഓരോ പത്തു സെകണ്ടിലും ഒരു സ്ത്രീ പ്രസവിയ്ക്കുന്നുണ്ട്. അതാണ് നമ്മുടെ ജനപ്പെരുപ്പത്തിന് കാരണം . ടിന്റുമോന്‍ – ഹോ..ഭയങ്കരം …ആ സ്ത്രീയെ എത്രയും വേഗം കണ്ടെത്തി അതില്‍ നിന്നും പിന്തിരിപ്പിയ്ക്കണം
......................................
കൊത്കിന്‍റെ ശല്യം സഹിക്കാന്‍ ആവാതെ ടിന്റുമോന്‍ കട്ടിലിനടിയില്‍ കിടന്നു. അപ്പൊ ഒരു മിന്നാ മിന്നി വന്നു. കൊതുക് ആണെന്ന് കരുതി ടിന്റുമോന്‍ : _______മോനെ, നീ ടോര്‍ച്ചും കൊണ്ട് വന്നോ...!!!
....................................
ടിന്റുമോന്‍ : അമ്മേ, ഇന്നലെ ഞാന്‍ ടോയ്ലെറ്റ്‌ന്‍റെ വാതില്‍ തുറന്നപ്പോ ലൈറ്റ് ഓട്ടോമാറ്റിക് ആയി കത്തി.
അമ്മ : എടാ കുരുത്തം കെട്ടവനേ..ഇന്നലെ നീ ഫ്രിഡ്ജില്‍ മൂത്രം ഒഴിച്ചല്ലേ!!!
......................................
ടിന്റുമോന് ചര്‍ദ്ദി പിടിപെട്ടു. ഡോക്ടറുടെ അടുത്ത് പോയ ടിന്റു മോനോട്
ഡോക്ടര്‍ : ഈ മരുന്ന് കുടിക്കു... അതിനു ശേഷം കുറച്ചു കഴിഞ്ഞു വീടും എന്നെ കാണൂ.
കുറച്ചു സമയത്തിന് ശേഷം ടിന്റുമോന്‍ വീണ്ടും ഡോക്ടറെ കാണാന്‍ വന്നു.
ഡോക്ടര്‍ : ചര്‍ദ്ദിക്കാന്‍ വരുന്നുണ്ടോ?
ടിന്റുമോന്‍ : ഞാന്‍ വരുന്നില്ല... ഡോക്ടര്‍ ഒറ്റയ്ക്ക് പോയാല്‍ മതി!!!
...............................
ടിന്റു മോന്‍റെ വീട്ടിലെ കോഴി ചത്തു. ഇതു അറിഞ്ഞ ടിന്റു മോന്‍ വാവിട്ടു കരഞ്ഞു. അപ്പൊ ടിന്റു മോന്റെ അയല്‍ ക്കാരനായ നാരായണന്‍ ടിന്റു മോനെ ആശ്വസിപ്പിക്കാന്‍ അങ്ങോട്ട് വന്നു.
നാരായണന്‍ : വിഷമിക്കണ്ട മോനെ. ഒരു കോഴി അല്ലെ ചത്ത ത്. എന്‍റെ അച്ഛന്‍ മരിച്ചിട്ട് പോലും ഞാന്‍ കരഞ്ഞിട്ടില്ല.
ടിന്റുമോന്‍ : അതിനു തന്‍റെ അപ്പന്‍ മുട്ട ഇടുമായിരുന്നോ
..........................
ടിനുമോനും മിന്നുമോളും പാര്‍ക്കില്‍ ഇരിക്കുകയായിരുന്നു. രണ്ടു പട്ടികള്‍ ഉമ്മ വെക്കുന്നതു അവര്‍ കണ്ടു.
ടിന്റുമോന്‍ : നിനക്ക് വിരോധമില്ലെങ്കില്‍ ഞാനും...
മിന്നുമോള്‍ : ശരി. പക്ഷെ സൂക്ഷിക്കണം . ചിലപ്പോ പട്ടി കടിക്കും.
....................
സ്കൂളില്‍ നിന്നും വീട്ടില്‍ എത്തിയ ടിന്റുമോന്‍ അമ്മയോട് : അമ്മെ ടീച്ചര്‍ക്ക് വല്ലാത്ത മറവിയാ...
അമ്മ : അതു എന്താ?
ടിന്റുമോന്‍ : ടീച്ചര്‍ ബോര്‍ഡില്‍ മഹാ ഭാരതം എന്ന് എഴുതി. എനീട്ടു ചോദിക്കുവാ, മഹാ ഭാരതം എഴുതിയത് ആരാണെന്ന്!!!
...............................
ടിന്‍റുമോന്‍ ഡോക്ടറോട്- ഈ പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ എത്ര രൂപയാകും ? ഡോക്ടര്‍- ഒരു അഞ്ചു ലക്ഷം രൂപയാകും ടിന്‍റുമോന്‍- പ്ലാസ്റ്റിക് ഞാന്‍ കൊണ്ടുവന്നാലോ ?
...................
ടിന്‍റുമോന്‍ - ഞാന്‍ നിന്റെ വീട്ടില്‍ പോയിരുന്നു. എനിക്ക് തോന്നുനില്ല നമ്മുടെ വിവാഹം നടക്കുമെന്ന്....
സിന്ടുമോള്‍ - അതെന്താ? എന്‍റെ അച്ഛനെ കണ്ടായിരുന്നോ?
ടിന്‍റുമോന്‍ - ഇല്ല. നിന്റെ അനിയത്തിയെ കണ്ടിരുന്നു..
...........................
അച്ഛന്‍ ടിന്റുമോനോട് - നീ എന്തിനാ മുത്തശ്ശിയെ മുറ്റത്തിട്ട് ഓടിക്കുന്നത്? ടിന്‍റുമോന്‍ - പരീക്ഷയുടെ തലേന്ന് പഴയതൊക്കെ ഒന്ന് ഓടിച്ചു നോക്കണം എന്ന്
ടീച്ചര്‍ പറഞ്ഞായിരുന്നു....
......................
Thursday, July 7, 2011
കുഞ്ഞുണ്ണിക്കവിതകള്‍
കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാന്‍
കുഞ്ഞുങ്ങള്‍ക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാന്‍……………….
കുഞ്ഞുണ്ണിക്കവിതകള്‍ക്ക് വിശേഷണം ആവശ്യമില്ല, മുഖവുരയും. എന്താണ് തന്റെ കവിതയെന്നും താനെന്നും അദ്ദേഹം തന്നെ കുറിച്ചിട്ടിരിക്കുന്നു. ജീവിതചിന്തകളെയും തത്വങ്ങളെയും വളരെ ലളിതമായി ചുരുങ്ങിയ വാക്കുകളില്‍ സംവദിക്കാനുള്ള കഴിവാണ്
അദ്ദേഹത്തിന്റെ കവിതയുടെ കാമ്പ്.
ഓരോ വാക്കും ഓരോ ആകാശമാണെന്ന് എഴുതിയ കവിയുടെ ഓരോ കവിതയും അതിനെ സാധൂകരിക്കുന്നു. ജീവിതം തന്നെ കവിതയാക്കി മാറ്റിയ കുട്ടികളുടെ മാത്രമല്ല മുതിര്‍ന്നവരുടെയും പ്രിയപ്പെട്ട കുഞ്ഞുണ്ണിമാഷിന്റെ കവിതകള്‍ വായിക്കാം.
1
വാക്കിനോളം തൂക്കമില്ലീ
യൂക്കന്‍ ഭൂമിക്കുപോലുമേ
2……………………………………………..
ഇത്തിരിയേയുള്ളൂ ഞാന്‍
എനിക്കു പറയാ
നിത്തിരിയേ വിഷയമുള്ളു
അതു പറയാ
നിത്തിരിയേ വാക്കും വേണ്ടൂ
3……………………………………………………
ആറു മലയാളിക്കു നൂറു മലയാളം
അര മലയാളിക്കുമൊരു മലയാളം
ഒരു മലയാളിക്കും മലയാളമില്ല
4……………………………………………………
അമ്മ മമ്മിയായന്നേ മരിച്ചൂ മലയാളം
ഇന്നുളളതതിന്‍ ഡാഡീജഡമാം മലയാലം!
……………………………………………………………………………
കാമുകന്‍ ഭര്‍ത്താവാകും ഗതികേടാലോചിച്ചാല്‍
കല്യാണം വേണ്ടേവേണ്ടയെന്നുവെയ്ക്കുക നല്ലൂ
5…………………………………………………………………………….
എല്ലാരും പെണ്ണായിട്ടേ പിറക്കൂ
ഭാഗ്യം മൂലം
പിന്നീടു ചിലരതിലാണായി മാറീടുന്നു
6…………………………………………………………………….
ഒന്നും രണ്ടുമുള്ളപ്പോള്‍
മൂന്നെന്തിനു മനുഷ്യരേ
…………………………………………
ആണാകണമെങ്കില്‍
ആണിയാകണം
ഏണിയാകണം
പെണ്ണിന്നുള്ളിലിരിക്കുകയും വേണം
7………………………………………………………………
ഏബീസിഡിയിലുണ്ടൊരു തത്ത്വം
കാലത്തിന്‍ തത്ത്വം
ഏഡിക്കുള്ളില്‍ക്കിടപ്പു ബീസി
എന്നാണത്തത്ത്വം
…………………………………………………………….
ഇന്ത്യക്കാരില്ലാത്തൊരു രാജ്യമുണ്ടുലകത്തില്‍
ഇന്ത്യയെന്നൊരു രാജ്യം
8…………………………………………………………………………………..
ഞാന്‍ പോയേ ജ്ഞാനം വരൂ
ജ്ഞാനം വന്നേ ഞാന്‍ പോകൂ
9………………………………………………………..
എത്രമേലകലാം
ഇനിയടുക്കാനിടമില്ലെന്നതുവരെ
എത്രമേലടുക്കാം
ഇനിയകലാനിടമില്ലെന്നതുവരെ
10…………………………………………………………
എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം
………………………………………….
പൊക്കമില്ലായ്മയാണെന്റെ
പൊക്കമെന്നറിയൂന്നു ഞാന്‍
11………………………………………………..
പൂച്ച നല്ല പൂച്ച
വൃത്തിയുളള പൂച്ച
പാലു വെച്ച പാത്രം
വൃത്തിയാക്കി വെച്ചു
12……………………………………..
കു്ട്ടിക്കു മോഹം മുതിര്‍ന്നവനാകുവാന്‍
കുട്ടിയായ്ത്തീരുവാന്‍ മുതിര്‍ന്നവനും
താനായിത്തന്നെയിരിക്കുവാനാര്‍ക്കുമൊ
രാഗ്രഹം കാണുന്നില്ലിജ്ജഗത്തില്‍
13……………………………………………………………………
തടി വലുതായാലെന്തു വരും
തടി വലുതായാല്‍ താടി വരും
………………………………………………………
മുഖം കാട്ടുന്ന കണ്ണാടി
യെത്രനന്നെന്നിരിക്കിലു
മകം കാട്ടില്ല നിശ്ചയം
14……………………………………………..
കപടലോകത്തിലെന്നുടെ കാപട്യം
സകലരും കാണ്മതാണെന്‍ പരാജയം
15……………………………………………………………………
എന്നിലെയെന്നെ മുഴുവനും കാണിപ്പ
തിന്നു ഞാന്‍ നൂറുജന്‍മം ജനിച്ചീടണം
PART-2
പിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൊ-
ണ്ടല്ലയോ മുന്നോട്ടു പായുന്നിതാളുകള്‍...
2
കവിതയെഴുത്ത് കണ്ടുകിട്ടലാണ് ;
കവിതവായന കണ്ടുപിടിത്തവും...
3
വരുന്നകാലത്തിനെ വിരുന്നൂട്ടുവാനായി-
റ്റൊരുക്കുകൂട്ടുന്നു നാ,മിന്നിനെപ്പഷ്ണിക്കിട്ടും...
4
ആകാശമിടയ്ക്കലറും
കടലിടയ്ക്കലറാതെ കിടക്കും...
5
എനിക്കു തലയില്‍ കൊമ്പില്ല;
എനിക്കു പിന്നില്‍ വാലില്ല;
എങ്കിലുമില്ലൊരു വിഷമം-വായയി-
ലെല്ലില്ലാത്തൊരു നാവില്ലേ?
6
കലപിലകൂട്ടും പത്രങ്ങള്‍
കലഹിക്കില്ല കുസുമങ്ങള്‍...
7
കപടലോകത്തിലെന്നുടെ കാപട്യം
സകലരും കാണ്മതാണെന്‍ പരാജയം.
8
ഏബീസീഡിയിലുണ്ടൊരു തത്ത്വം;
കാലത്തിന്‍ തത്ത്വം...
'ഏഡിയ്ക്കുള്ളില്‍ ബീസി'
എന്നാണത്തത്ത്വം.
9
പഴവങ്ങാടി വടക്ക്
തെക്കതു പഴയങ്ങാടി
തെക്കുവടക്കുകള്‍ തമ്മില്‍
വായില്‍ വ്യത്യാസം
വായയില്‍ വ്യത്യാസം.
10
അനുകൂലിയാകാം ഞാന്‍;
പ്രതികൂലിയാകാം ഞാന്‍;
രണ്ടും വെറും കൂലിയാകയാലേ...
11
എനിക്കു നാക്കുണ്ടെന്നതുകൊണ്ടോ
തനിക്കു കാതുണ്ടെന്നതുകൊണ്ടോ
സംസാരത്തിലെനിക്കു രസം...
12
വലിയൊരീ ലോകം മുഴുവന്‍ നന്നാകാന്‍
ചെറിയൊരു സൂത്രം ചെവിയിലോതാം ഞാന്‍:
'സ്വയം നന്നാവുക.'
13
സ്വര്‍ഗമുള്ളതുകൊണ്ടല്ലോ
നരകിക്കുന്നു മാനുഷര്‍...
14
പൂച്ച നല്ല പൂച്ച,
വൃത്തിയുള്ള പൂച്ച,
പാലു വെച്ച പാത്രം
വൃത്തിയാക്കി വെച്ചു.
15
കാക്ക പാറിവന്നു
പാറമേലിരുന്നു
കാക്ക പാറിപ്പോയി
പാറ ബാക്കിയായി.
16
നല്ല വാക്കുള്ളപ്പോള്‍
ചീത്ത വാക്കോതുന്നോന്‍
നല്ലൊരു വിഡ്ഢിയാണല്ലോ...
17
വിരിഞ്ഞ പൂവേ കണ്ടിട്ടുള്ളു
പൂവിരിയുന്നതു കണ്ടിട്ടില്ലാ ഞാന്‍
എന്നിട്ടും ഞാന്‍ ഞെളിയുന്നു
ഞാനൊരു കവിയെന്ന്.
വലിയൊരീ ലോകം മുഴുവന്‍ നന്നാകാന്‍
ചെറിയൊരു സൂത്രം ചെവിയിലോതാം ഞാന്‍:
'സ്വയം നന്നാവുക.'
13
സ്വര്‍ഗമുള്ളതുകൊണ്ടല്ലോ
നരകിക്കുന്നു മാനുഷര്‍...
14
പൂച്ച നല്ല പൂച്ച,
വൃത്തിയുള്ള പൂച്ച,
പാലു വെച്ച പാത്രം
വൃത്തിയാക്കി വെച്ചു.
15
കാക്ക പാറിവന്നു
പാറമേലിരുന്നു
കാക്ക പാറിപ്പോയി
പാറ ബാക്കിയായി.
16
നല്ല വാക്കുള്ളപ്പോള്‍
ചീത്ത വാക്കോതുന്നോന്‍
നല്ലൊരു വിഡ്ഢിയാണല്ലോ...
17
വിരിഞ്ഞ പൂവേ കണ്ടിട്ടുള്ളു
പൂവിരിയുന്നതു കണ്ടിട്ടില്ലാ ഞാന്‍
എന്നിട്ടും ഞാന്‍ ഞെളിയുന്നു
ഞാനൊരു കവിയെന്ന്.
18
മഴയേക്കാള്‍ മഹത്തായി
മാനമെന്തൊന്നു നല്കിടാന്‍!
19
ഭാഷയല്ലാതെ മറ്റൊന്നും
പറയാന്‍ വയ്യ മര്‍ത്യന്.
20
സ്പര്‍ശനസുഖത്തേക്കാള്‍
ദര്‍ശനസുഖം നല്ലൂ...
ദര്‍ശനസുഖത്തേക്കാള്‍
സ്മരണസുഖം നല്ലൂ...
സ്മരണസുഖത്തേക്കാള്‍
സങ്കല്പസുഖം നല്ലൂ...
21
കുരുത്തമില്ലാത്തോന്
കരുത്തുണ്ടെന്നാലയാള്‍
കരുതിക്കൂട്ടിത്തന്നെ
വരുത്തും വിനയേറെ.
22
അറിയാതെ ചെയ്തോരു തെറ്റു പൊറുക്കുവാ-
നര്‍ത്ഥിക്കാമാരോടുമാര്‍ക്കും
അറിവോടെ ചെയ്തൊരു തെറ്റു പൊറുക്കുവാ-
നര്‍ത്ഥിപ്പതുമൊരു കുറ്റം.
23
എന്‍തല എനിക്കൊരു തണലായ് തീരും വരെ
എന്‍നില മറ്റുള്ളോര്‍ തന്‍ കാലിന്റെ ചോട്ടില്‍ത്തന്നെ.
24
ഇനി ഞാനുറങ്ങട്ടെയെന്നല്ലാതൊരാളുമേ
ഇനി ഞാനുണരട്ടെയെന്നു ചോല്ലാറില്ലല്ലോ;
എന്തുകൊണ്ടാവാം?
ഉണര്‍വെന്നതിനേക്കാള്‍ സുഖ-
മുറക്കമാണെന്നതുകൊണ്ടാണെന്നാകില്‍ കഷ്ടം!
25
ഏബീസീഡീ അടിപിടികൂടി
ഈഎഫ് ജീയെച്ചതിനൊടു കൂടി
ഐജേക്കെയെല്ലതു കണ്ടെത്തി
എമ്മെന്നോപ്പീയമ്മയൊടോതീ
ക്യൂവാറെസ്റ്റീ അച്ഛനറിഞ്ഞു
യൂവീഡബ്ല്യൂ വടിയുമെടുത്തു
എക്സ് വൈസെഡ്ഡങ്ങടിയോടടിയായ്
കുഞ്ഞുണ്ണി മാഷിന്റെ ചില ഫലിത പ്രയോഗങ്ങള്‍
പൊക്കമില്ലായ്മയാണ് എന്റെ പൊക്കംമുട്ടായിക്ക് ബുദ്ധിവച്ചാല്‍ ബുദ്ധിമുട്ടായി
മത്തായിക്ക് ശക്തിവച്ചാല്‍ ശക്തിമത്തായി
Wednesday, July 6, 2011
സന്തോഷം പകരുന്ന തീരുമാനം
വിദ്യാഭ്യാസ മേഖലയ്ക്കു വളരെയേറെ സന്തോഷം പകരുന്ന തീരുമാനമാണ് അധ്യാപക സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചകളില്‍ വിദ്യാഭ്യാസ മന്ത്രി മുന്നോട്ടുവച്ചത്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലെ എല്ലാ സ്കൂളുകളിലെയും അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30 ആയി പുതുക്കി നിശ്ചയിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചുവരുന്നു എന്ന പ്രഖ്യാപനം വലിയ പ്രതീക്ഷയാണ് ഉയര്‍ത്തുന്നത്. നിയമനം ലഭിച്ചു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ശമ്പളം ലഭിക്കാതെ ദുരിതത്തില്‍ കഴിയുന്ന അധ്യാപകര്‍ക്കു ശമ്പളം നല്‍കുന്ന കാര്യവും സര്‍ക്കാരിന്‍റെ പരിഗണനയിലാണത്രെ. ഈ രണ്ടു നടപടികളും പ്രാവര്‍ത്തികമായാല്‍ അവ നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്കു ഗുണപരമായ സംഭാവനകള്‍ നല്‍കാന്‍ പര്യാപ്തമാണ്.
ആരോഗ്യമേഖലയിലെന്ന പോലെ വിദ്യാഭ്യാസ രംഗത്തും കേരള മോഡല്‍ ആഗോള പ്രസിദ്ധമായിരുന്നു. ഇന്നുള്ളതിന്‍റെ പകുതി പോലും സൗകര്യങ്ങളില്ലാതിരുന്ന അക്കാലത്തു സ്തുത്യര്‍ഹമായ നേട്ടമുണ്ടാക്കിത്തന്നത് അന്നത്തെ ഗുരുശ്രേഷ്ഠന്മാരായിരുന്നു എന്നതാണു വസ്തുത. വിദ്യാര്‍ഥികളുടെ പാഠഭാഗങ്ങള്‍ മാത്രമല്ല, വീട്ടുകാര്യങ്ങള്‍ വരെ ശ്രദ്ധിക്കാന്‍ അവര്‍ സമയം കണ്ടെത്തി. തങ്ങളുടെ മുന്നിലിരിക്കുന്ന ഓരോ വിദ്യാര്‍ഥിയുടെയും അഭിരുചി കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അവര്‍ക്കു കഴിഞ്ഞു. അധ്യാപകരുടെ മികവാണ് പൊതു സമൂഹത്തില്‍ ഏതെങ്കിലും തരത്തിലുള്ള വളര്‍ച്ച നേടാന്‍ തങ്ങള്‍ക്കു നിമിത്തമായതെന്നു തുറന്നു സമ്മതിച്ചവരാണു മുന്‍ രാഷ്ട്രപതിമാരായ കെ.ആര്‍. നാരായണനും എ.പി.ജെ. അബ്ദുള്‍കലാമും. ഇരുവരും എക്കാലത്തും അവരുടെ ഗുരുനാഥന്മാരെ വളരെയധികം ആദരിച്ചിട്ടുമുണ്ട്. പഴയ തലമുറയിലെ ഒട്ടേറെ മുന്‍നിരക്കാരെ വാര്‍ത്തെടുക്കുന്നതിലും അന്നത്തെ അധ്യാപകര്‍ക്കു വലിയ പങ്കാണുണ്ടായിരുന്നത്. ഇന്നത്തെ തലമുറയ്ക്ക് അതിനുള്ള ഭാഗ്യം വളരെ കുറച്ചു മാത്രം. അതിനുള്ള പ്രധാന തടസമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അധ്യാപക വിദ്യാര്‍ഥി അനുപാതമാണ്. വളരെക്കൂടുതല്‍ കുട്ടികളെ ഒരേ സമയം ശ്രദ്ധിക്കാന്‍ കഴിയില്ലെന്നാണ് അധ്യാപകരുടെ പരാതി. അതൊരു വശം മാത്രം. യോഗ്യരും പ്രാപ്തരുമായ അധ്യാപകരുടെ അഭാവം മറുവശം. വേണ്ടത്ര ഉള്‍ക്കാഴ്ചയും നിരീക്ഷണ പാടവവും അര്‍പ്പണബുദ്ധിയും ആവശ്യമായതാണ് അധ്യാപനവൃത്തി. കഴിവും യോഗ്യതയും മാത്രം നോക്കി നിര്‍ണയിക്കപ്പെടേണ്ട ഈ ജോലി മാത്രമാണു പണം കൊടുത്തു വാങ്ങി, സര്‍ക്കാര്‍ ശമ്പളം പറ്റാവുന്ന ഏക ജോലി എന്നതും മറന്നു കൂടാ. സ്വാഭാവികമായും നിലവാരത്തകര്‍ച്ചയുടെ കാരണവും അവിടെ എത്തി നില്‍ക്കുന്നു.
നിയമനം ലഭിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ശമ്പളം ലഭിക്കാത്ത സാഹചര്യവും അതീവ ദയനീയമാണ്. സ്വകാര്യ സ്കൂളുകളില്‍ ഇന്നു നിയമനം ലഭിക്കുന്നതിനു നിസാര ലക്ഷങ്ങള്‍ പോരാ. കിടപ്പാടം വരെ വിറ്റും പണയപ്പെടുത്തിയുമാണു പലരും ഇങ്ങനെ ജോലി തരപ്പെടുത്തുന്നത്. എല്ലാം നഷ്ടപ്പെടുത്തി ജോലി തരപ്പെടുത്തുമ്പോള്‍ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളാണ് അവര്‍ക്കുള്ളത്. എന്നാല്‍, വന്‍ ശമ്പളക്കുടിശിക മൂലം കടക്കെണിയിലായ നൂറുകണക്കിന് അധ്യാപകര്‍ കേരളത്തിലുണ്ട്. മലബാര്‍ മേഖലയില്‍ പുതുതായി അനുവദിച്ച 178 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ 1900 അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാനുള്ള തീരുമാനവും സ്വാഗതാര്‍ഹമാണ്. വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ പല കാരണങ്ങളാല്‍ പിന്നാക്കം നില്‍ക്കുന്ന മലബാറില്‍ ഇനിയെങ്കിലും ഗുണകരമായ വിദ്യാഭ്യാസ സൗകര്യം ലഭ്യമാക്കാന്‍ ഈ സര്‍ക്കാര്‍ ശ്രമിക്കും എന്നതിന്‍റെ സൂചനയായി ഇതിനെ കണ്ടാല്‍ മതി.
ഗ്രാമ സഭകളില്‍ മിനിറ്റ്സ് എഴുതുന്ന ജോലിയില്‍ നിന്ന് അധ്യാപകരെ ഒഴിവാക്കുന്ന കാര്യവും പരിഗണനയിലാണത്രെ. നല്ല കാര്യം. ഇതടക്കം അധ്യാപകരെ മറ്റു പല ജോലികളും സര്‍ക്കാര്‍ ഏല്‍പ്പിക്കുന്നുണ്ട്. സെന്‍സസ് മുതല്‍ തെരഞ്ഞെടുപ്പു ജോലികള്‍ വരെ ഇവര്‍ ഏറ്റെടുത്തു നടപ്പാക്കുമ്പോള്‍ അത്രയും അധ്യയന ദിവസമാണു സ്കൂളുകള്‍ക്കു നഷ്ടമാകുന്നത്. മിക്കപ്പോഴും സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകരെയാണ് ഈ ജോലി ഏല്‍പ്പിക്കാറുള്ളതും. ഇത്തരത്തിലുള്ള അധ്യാപനേതര ജോലികള്‍ കൂടി ഏറ്റെടുക്കുന്നതാണു നിലവാരത്തകര്‍ച്ചയ്ക്കു കാരണമാകുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പൊതു ബജറ്റില്‍ ഏറ്റവും കൂടുതല്‍ വിഹിതം ലഭിക്കുന്ന വകുപ്പുകളിലൊന്നാണു വിദ്യാഭ്യാസം. എന്നാല്‍, അതിന്‍റെ പ്രയോജനം പൊതു സമൂഹത്തിനു വേണ്ട തോതില്‍ ലഭിക്കുന്നുണ്ടോ എന്ന സംശയം ബാക്കി നില്‍ക്കുന്നു. ദേശീയ - അന്തര്‍ ദേശീയ നിലവാരത്തില്‍ പാഠ്യ പദ്ധതികള്‍ പരിഷ്കരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കത്തില്‍ ഇക്കാര്യങ്ങള്‍ കൂടി പരിഗണിക്കപ്പെടുമെന്നു തീര്‍ച്ചയായും പ്രതീക്ഷിക്കാം
Tuesday, July 5, 2011
Wednesday, June 29, 2011
കമ്പ്യൂട്ടര്‍ വേഗത കൂട്ടാന്‍
കമ്പ്യൂട്ടര്‍ കുറേയേറെനാള്‍ തുടര്‍ച്ചയായി ഉപയോഗിച്ചു കഴിയുമ്പോള്‍ അതിന്റെ വേഗത ക്രമേണ കുറഞ്ഞുവരുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടാറില്ലേ..? ബൂട്ട് ചെയ്യാന്‍ താമസം...ഫയലുകള്‍ ഓപണ്‍ ചെയ്യാന്‍ അതിലേറെ താമസം...ഇടയ്ക്കിടെ 'ഹാംങ് 'ആകല്‍...ശരിയായ രീതിയില്‍ ഷട്ട് ഡൌണ്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥ.... ഇങ്ങനെ ഒരു നൂറുകൂട്ടം പ്രശ്നങ്ങള്‍ ഉയര്‍ന്നു വരാറില്ലേ? വൈറസ് ബാധയാണെന്ന സംശയത്താല്‍ സ്കാന്‍ ചെയ്തു നോക്കിയാല്‍ ഒരു വൈറസിനെപ്പോലും കണ്ടില്ലെന്നും വരാം. അവസാനം ഗത്യന്തരമില്ലാതെ ഹാര്‍ഡ് ഡിസ്ക് മൊത്തം ഫോര്‍മാറ്റ് ചെയ്ത് ഓപറേറ്റിംഗ് സിസ്റ്റവും അനുബന്ധ സോഫ്റ്റ്വെയറുകളും വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുകയെന്ന ശ്രമകരമായ കൃത്യത്തിന് നിങ്ങള്‍ നിര്‍ബന്ധിതരാവുന്നു.ഇത്തരം പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഒരു പരിധിവരെയെങ്കിലും ദൂരീകരിക്കാന്‍ സഹായകമായ ഒരു സോഫ്റ്റ്വെയറാണ് 'സീക്ലീനര്‍'. ദീര്‍ഘകാലത്തെ ഉപയോഗത്തിനിടയില്‍ പലപ്പോഴായി ഹാര്‍ഡ്ഡിസ്ക്കില്‍ അടിഞ്ഞുകൂടുന്ന ടെമ്പററി ഫയലുകള്‍ പോലുള്ള ഉപയോഗശൂന്യമായ ഫയലുകളുടെ ആധിക്യമാകാം പ്രശ്നത്തിനുള്ള മുഖ്യ കാരണം. കണ്ടമാനം ഡിസ്ക് സ്പേസ് അപഹരിക്കുന്ന ഇത്തരം ചപ്പുചവറുകളെ യഥാകാലം തിരഞ്ഞുപിടിച്ചു കണ്ടെത്തി നശിപ്പിക്കുകയാണെങ്കില്‍ സിസ്റ്റം ഫോറ്റിമാറ്റിംഗും ഓപറേറ്റിംഗ് സിസ്റ്റങ്ങളുടെ ഇടക്കിടെയുള്ള റീ-ഇന്‍സ്റ്റലേഷനും കൂടാതത്തന്നെ ദീര്‍ഘകാലം ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കും. ആവശ്യമെന്ന് തോന്നുംപോയെല്ലാം ഈ ശുദ്ധീകരണപ്രക്രിയ വളരെ വേഗത്തിലും കാര്യക്ഷമമായും നിര്‍വഹിക്കുക എന്നതാണ് സീക്ലീനറിന്റെ സുപ്രധാന ധര്‍മം. ശുചീകരണത്തിനു പുറമെ ഇന്റര്‍നെറ്റ് ഹിസ്റ്ററി ഫയലുകള്‍ പോലെ ഓണ്‍ലൈന്‍ പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ സൂചനകളും ആവശ്യാനുസരണം സീക്ലീനര്‍ തുടച്ചുമാറ്റുമെന്നതിനാല്‍ സര്‍ഫിംഗിന്റെ സ്വകാര്യത പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടുന്നു.ആഡ്വെയറുകളോ സ്പൈവെയറുകളോ ഇല്ലെന്ന് നിര്‍മ്മാതാക്കള്‍ ഉറപ്പുനല്‍കുന്ന ഈ സോഫ്റ്റ്വെയര്‍ http://www.ccleaner.com/ എന്ന സൈറ്റില്‍ നിന്ന് സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം.