News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Friday, September 2, 2011

രക്തസമ്മര്‍ദം




ആധുനിക വൈദ്യശാസ്ത്രം മാറാരോഗമായി
പരിഗണിക്കുന്ന ഒന്നാണ് രക്താതിമര്‍ദ്ദം .എന്നാല്‍പല രോഗങ്ങളുടെയും
മുന്നോടി ആയാണ് ബിപി ശരീരത്തില്‍പ്രത്യക്ഷപ്പെടുന്നത്.
രക്താതിമര്‍ദ്ദത്തിന് കാരണഭൂതമായ ഘടകങ്ങളെ ശരീരത്തില്‍നിന്ന് ഇല്ലായ്മ
ചെയ്യുന്നതിലൂടെയും, ആഹാര വിഹാരങ്ങളെ
ക്രമീകരിച്ച് ചിട്ടയായ ജീവിതചര്യ പാലിക്കുന്നതിലൂടെയും, ത്രിദോഷ ശമനങ്ങളായ
ഔഷധ സേവയിലൂടെയും
ഈ രോഗത്തെ
പൂര്‍ണ്ണമായും
നിയന്ത്രണ വിധേയമാക്കാമെന്ന് ആയുര്‍വേദശാസ്ത്രം വിവക്ഷിക്കുന്നു.

ജീവനുള്ളിടത്തോളംകാലം ഹൃദയം സങ്കോചിക്കുകയും
വികസിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. ശരീരത്തിന്റെ
എല്ലാ ഭാഗത്തും
രക്തം ചെന്നെത്തുന്നത്
ഈ പ്രവര്‍ത്തനം കൊണ്ടാണ്.

ഹൃദയം സങ്കോചിക്കുമ്പോള്‍രക്തം ധമനികളിലേക്ക്
ശക്തമായി പ്രവഹിക്കുന്നു. ഹൃദയം വികസിക്കുമ്പോള്‍രക്തം ഹൃദയത്തിലേക്ക് തിരിച്ചെത്തുന്നു. ഈ പ്രക്രിയയാണ് ജീവന്‍നിലനിര്‍ത്തുന്ത്.

രക്തം ഹൃദയത്തിലേക്ക്
തിരിച്ചെത്തുമ്പോള്‍(ഹൃദയം വികസിക്കുമ്പോള്‍)
സിരകളിലെ മര്‍ദ്ദം കുറഞ്ഞിരിക്കും. ഇതിനെ വികാസമര്‍ദ്ദം എന്നു
പറയുന്നു. ഹൃദയം സങ്കോചിക്കുമ്പോള്‍രക്തത്തെ ധമനികളിലേക്ക്
തള്ളി വിടാന്‍കൂടുതല്‍ശക്തിപ്രയോഗിക്കേണ്ടി
വരും. ആയതിനാല്‍ആ സമയം
രക്ത സമ്മര്‍ദ്ദം കൂടിയിരിക്കും.
ഇതിനെ സങ്കോച
മര്‍ദ്ദം
എന്നു പറയുന്നു.

ഒരു വ്യക്തിയുടെ
ആരോഗ്യവസ്ഥയിലെ ബിപി 120-80mmHg എന്നാതാണ്
സാമാന്യ നിയമം.
140-90mmHg വരെയുള്ള വ്യതിയാനവും രോഗവസ്ഥയായി
കണക്കാക്കേണ്ടതില്ല. എന്നാല്‍ഈ
പരിധിയില്‍നിന്നുമുള്ള വര്‍ദ്ധനവിനെ രക്താതിമര്‍ദ്ദം എന്ന
രോഗാവസ്ഥയായി പരിഗണിക്കാം.

രക്തക്ഷയ (രക്തകുറവ്) ജന്യമായ രോഗങ്ങള്‍ഉള്ളവര്‍ക്ക് രക്തസമ്മര്‍ദ്ദം ആവശ്യമുള്ള
അളവില്‍നിന്നും
കുറഞ്ഞിരിക്കുകയാണ് പതിവ്. സങ്കോചമര്‍ദ്ദം (Systolic Pressure) 110-നും വികാസമര്‍ദ്ദം (Diastolic Pressure) 70-നു താഴെയുമായി
കാണപ്പെട്ടാല്‍അതിനെ ന്യൂനരക്തമര്‍ദ്ദം(Low Blood Pressure) എന്നു പറയുന്നു.

BP എന്ന ചുരുക്കപ്പേരിലാണ്
രക്തസമ്മര്‍ദ്ദ പ്രവണതയെ സാധാരണയായി വിളിക്കുന്നത്.

BP ക്രമം വിട്ട് വര്‍ദ്ധിച്ചാലും കുറഞ്ഞാലും
ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളായ
ഹൃദയം, വൃക്കകള്‍,
മസ്തിഷ്കം, നേത്രങ്ങള്‍എന്നിവയ്ക്ക്
നാശം ഉണ്ടാകും.

രക്തസഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്ന
പ്രധാനവില്ലന്‍കൊളസ്‌ട്രോള്‍(കൊഴുപ്പ്) ആണ്.
കൊഴുപ്പ് രക്തധമനികളെ ചുരുക്കുകയും
രക്തസഞ്ചാരത്തിന് തടസ്സം ഉണ്ടാക്കുകയും
ചെയ്യുമ്പോള്‍രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു.
ഇത് ഹൃദയത്തിന്റെ
ജോലിഭാരം വര്‍ദ്ധിപ്പിക്കുന്നു. അപ്പോള്‍ഹൃദയപേശികള്‍ക്ക് വലിപ്പം
കൂടുന്നു. ഇങ്ങനെ വികസിക്കുന്ന ഹൃദയത്തിന് കൂടുതല്‍പ്രാണവായുവും പോഷണവും
നല്‍കാന്‍കൂടുതല്‍രക്തം
ആവശ്യമാണെങ്കിലും അത് ലഭ്യമാക്കാന്‍സാധ്യമാകാതെ വരുമ്പോള്‍നെഞ്ചുവേദന ആരംഭിക്കും.
നെഞ്ചുവേദന വര്‍ദ്ധിച്ചാല്‍ഹൃദയം സ്തംഭിക്കും.
ഇത് മൂലം
ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുക, ഒരു
വശമോ രണ്ട്
വശമോ തളരുക,
കണ്ണുകള്‍ക്ക് പെട്ടെന്ന് കാഴ്ച ഇല്ലാതാവുക
തുടങ്ങിയവയൊക്കെ സംഭവിക്കാം. ഇത്തരം
ഒരു സ്ഥിതിയിലായിരിക്കും
പലരെയും ആശുപത്രിയില്‍എത്തിക്കുന്നത്.

BPയുടെ ക്രമാതീതമായ വര്‍ദ്ധനവ് മൂലം സംഭവിക്കുന്നത്

1. തലച്ചോറിലേക്കുള്ള സൂക്ഷ്മധമനികള്‍പൊട്ടുക.

2. രക്തസ്രാവം

3. രക്തം കട്ടപിടിക്കല്‍

4. മേല്‍പ്പറഞ്ഞവ
മൂലം ഉണ്ടാകുന്ന
പക്ഷാഘാതം

5. വൃക്കകളുടെ പ്രവര്‍ത്തനമാന്ദ്യം

6. കണ്ണിലെ സൂക്ഷ്മധമനികള്‍പൊട്ടി കാഴ്ച ശക്തി
നഷ്ട

പ്പെടുക.

BPയുടെ ലക്ഷണങ്ങള്‍

1. തലയുടെ പിന്‍ഭാഗത്ത് വേദന

2. തലയ്ക്ക് ഭാരം

3. കാഴ്ച വികലമാകുക (രണ്ടായി കാണുകയോ,

വ്യക്തമാകാതിരിക്കുകയോ).

4. ശരീരത്തില്‍തരിപ്പ് അനുഭവപ്പെടുക.

5. വാക്കുകള്‍കുഴയുക.

6. ആലസ്യം തോന്നുക.

7. ഉറക്കമില്ലായ്മ

8. വിശപ്പ് കുറയുക

9. അധികം വിയര്‍ക്കുക

10. അകാരണമായ ദേഷ്യം, അസഹ്യത

11. നെഞ്ചിടിപ്പ് കൂടുക (സ്വയം
അനുഭവപ്പെടുക)

12. ഏകാഗ്രത കിട്ടാതിരിക്കുക

13. ബലക്ഷയം

മുന്‍കരുതലുകള്‍

ബോധപൂര്‍വ്വം
മുന്‍കരുതലുകള്‍സ്വീകരിച്ചാല്‍ഈ
രോഗത്തെ നിയന്ത്രിക്കാനും
നിരോധിക്കാനും കഴിയും.

1. ശരീരഭാരം വര്‍ദ്ധിക്കാതെ നോക്കുക

2. ഭക്ഷണ നിയന്തണങ്ങളും ലഘുവ്യായാമങ്ങളും
ശീലി

ക്കുക.

3. ഭക്ഷണത്തിലെ ഉപ്പും കൊഴുപ്പും പരമാവധി കുറയ്ക്കു

ക.

4. മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുക.

5. ചായ, കാപ്പി,
എന്നിവ നിയന്ത്രിക്കുക.

6. ശുദ്ധജലം, കരിക്കിന്‍വെള്ളം പഴച്ചാറുകള്‍എന്നിവ
ശീല

മാക്കുക.

7. പഴങ്ങള്‍, വേവിക്കാത്ത പച്ചക്കറികള്‍എന്നിവ പതിവ്

ഭക്ഷണത്തില്‍ഉള്‍പ്പെടുത്തുക.

8. ചുവന്ന മാംസം, മുട്ടയുടെ മഞ്ഞക്കരു, അച്ചാറുകള്‍,

ഉണക്കമത്സ്യം (ഉപ്പിട്ടത്) എന്നിവ പൂര്‍ണ്ണമായും
ഒഴിവാ

ക്കുക.

9. സസ്യാഹാരം ശീലമാക്കുക

10. എണ്ണപ്പലഹാരങ്ങള്‍, വറുത്തതും പൊരിച്ചതുമായ
ഭക്ഷ

ണങ്ങള്‍എന്നിവ
ഒഴിവാക്കുക. മുളപ്പിച്ച പയറ് വര്‍ഗ്ഗ

ങ്ങള്‍, അരി,
ഗോതമ്പ് എന്നിവ
ശീലിക്കുക.

11. പകല്‍ഉറക്കം ഒഴിവാക്കുക.

12. പാരമ്പര്യമായി ബിപി ഉള്ളവര്‍കൃത്യമായും ബിപിപരി

ശോധന നടത്തുക.

13. കൊഴുപ്പ് മാറ്റിയ മോരും, സംഭാരവും ഉപയോഗിക്കാം.

മറ്റ് പാല്‍ഉല്‍പ്പന്നങ്ങള്‍(തൈര്, വെണ്ണ,
പാല്‍ചേര്‍ന്ന

മധുരപലഹാരങ്ങള്‍) ഒഴിവാക്കുക. മിതമായ
രീതിയില്‍

പശുവിന്‍നെയ്യ്
ഉപയോഗിക്കാം.

14. തഴുതാമ, മുള്ളന്‍ചീര, മുരിങ്ങ, കുമ്പളം,
വാഴപ്പിണ്ടി,

കോവയ്ക്ക എന്നിവ മൂത്രം ധാരാളമായി പോകാന്‍

സഹായിക്കും, അതുവഴി രക്താതിമര്‍ദ്ദം കുറയ്ക്കാന്‍

സഹായിക്കുന്നതുമാണ്. നാരുള്ള ഭക്ഷണങ്ങള്‍കഴി

ക്കുക.

15. കഴിയുന്നതും തുടരെത്തുടരെ ഡോക്ടര്‍മാരെ മാറി
മാറി

പരീക്ഷിക്കാതിരിക്കുക.

16. മാനസിക ഊര്‍ജ്ജസ്വലതയ്ക്ക്-ഇഷ്ടപ്പെട്ടതൊഴില്‍,

വായന, എഴുത്ത്
തുടങ്ങിയവയൊക്കെ സാധനക്കനുസ

രിച്ച് സ്വീകരിക്കാം.

മറ്റുരോഗങ്ങളുടെ അനുബന്ധമായുണ്ടാകുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
അതാതു രോഗങ്ങള്‍നേരത്തെ മനസ്സിലാക്കുകയും
ചികിത്സിക്കുകയും ചെയ്താല്‍ഒഴിവാക്കുന്നതേയുള്ളു.
കുറഞ്ഞ ലക്ഷണങ്ങളോടെയാണ്
പലരോഗങ്ങളും ആരംഭിക്കുന്നത്. ആയതിനാല്‍പലരും സ്വയം
ചികിത്സ നടത്തുന്ന
പതിവുണ്ട്. നിര്‍ദ്ദിഷ്ടകാലത്തും അളവിലും അല്ലാതെ
ഉപയോഗപ്പെടുത്തുന്ന വേദനസംഹാരികള്‍തുടങ്ങിയവ
വൃക്കളെയും മറ്റും കേടുവരുത്തും. അതുകൊണ്ട് ഒരു
വിദഗ്ധ പരിശോധനയ്ക്കുശേഷം
മാത്രമേ മരുന്നുകള്‍ഉപയോഗിക്കാവു. സ്റ്റീറോയ്ഡുകളുടെ
അമിത ഉപയോഗം,
ഗര്‍ഭനിരോധന
ഗുളികകളുടെ ദീര്‍ഘകാല ഉപയോഗം എന്നിവ
രക്താതിമര്‍ദ്ദത്തിന് കാരണമാവാം.

ആഹാരക്രമം

1. ആഹാര സമയത്തിലും
കൃത്യതപാലിക്കേണ്ടത് അത്യാവശ്യമാണ്. രാത്രി ഭക്ഷണം 8 മണിയോടുകൂടി കഴിക്കുകയും,
ഭക്ഷണശേഷം ഒരു മണിക്കൂര്‍കഴിഞ്ഞ് മാത്രം
ഉറങ്ങാന്‍കിടക്കുകയും ചെയ്യുക.

2. ആഹാരസമയം കണക്കാക്കുമ്പോള്‍ഒരു പ്രധാനഭക്ഷണത്തിനു ശേഷം നാല് മണിക്കൂര്‍കഴിഞ്ഞ്
6 മണിക്കൂറിനുള്ളില്‍അടുത്ത പ്രധാനഭക്ഷണം
എന്നതാണ് ശരിയായ ക്രമം. ഇടയ്ക്കിടെ നേരം
പോക്കിനായി കൊറിച്ചുകൊണ്ടിരിക്കുന്ന സ്വഭാവം
നല്ലതല്ല.

വ്യായാമം

ഏറ്റവും പ്രായോഗികമായ
വ്യായാമം ദിവസവും രാവിലെ 2 മുതല്‍3 വരെ
കി. മീറ്റര്‍തിരക്കൊഴിഞ്ഞ നിരത്തിലൂടെയുള്ള
നടത്തമാണ്. മണിക്കൂറുകളോളം ഇരുന്ന്
ജോലി ചെയ്യുന്നവര്‍ക്ക് വൈകുന്നേരത്തെ
നടത്തം ഉത്സാഹം
കൂടുന്നതിനും രക്ത ഓട്ടം വര്‍ദ്ധിപ്പിക്കുന്നതിനും
നല്ലതാണ്.



 BP ഉള്ളവര്‍ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. ടെന്‍ഷന്‍കുറയ്ക്കുക.

2. ഞാനില്ലെങ്കില്‍ഈ ലോകത്ത്
ഒരു കാര്യവും
നടക്കുകയില്ല എന്ന ചിന്തകളയുക.

3. ഞാനില്ലെങ്കിലും, ഞാന്‍ചെയ്യേണ്ട
കാര്യങ്ങള്‍അതിലും ഭംഗിയായി മറ്റൊരാള്‍ചെയ്യും
എന്ന് മനസ്സിലാക്കുക.

4. കഴിവതും അനാവശ്യമായ ഗൗരവം കളഞ്ഞ് ആരുമായും
സ്‌നേഹപൂര്‍വ്വം പെരുമാറുക.

5. മറ്റുള്ളവരില്‍നിന്നുണ്ടാകുന്ന തെറ്റുകുറ്റങ്ങള്‍ക്ഷമിക്കാന്‍ശീലിക്കുക.

6. അനാവശ്യമായ ക്രോധം മനസ്സില്‍തന്നെ തടയുക.

7. പ്രശ്‌നമുണ്ടാകുമെന്ന് ഉറപ്പുള്ള
സ്ഥലത്തേക്ക് കഴിവതും യാത്ര ഒഴിവാക്കുക. അതല്ലെങ്കില്‍സംയമനത്തോടെ പ്രശ്‌നങ്ങളെ നേരിടാന്‍ശീലിക്കുക.

8. എന്തിലും മദ്ധ്യമമായ മാര്‍ഗ്ഗത്തെ മാത്രം
സ്വീകരിക്കുക.

9. മാസത്തില്‍ഒരാനാഥാലയമെങ്കിലും സന്ദര്‍ശിക്കുകയും അവിടെയുള്ളവരുമായി
സൗഹൃദം സ്ഥാപിക്കുകയും
അവരെ ആശ്വസിപ്പിക്കുകയും
ചെയ്യുക.

10. മനുഷ്യര്‍തമ്മില്‍എന്നും എപ്പോഴും സമഭാവനയോടെ
പെരുമാറുക.

11. പതിവായി ഉള്ളറിഞ്ഞ് പ്രാര്‍ത്ഥിക്കാന്‍30 മിനിട്ട്
മാറ്റിവയ്ക്കുക.

12. പ്രാണായാമം നിത്യം ശീലമാക്കുക.

13. നമുക്ക് ലഭിച്ചിരിക്കുന്ന ജീവിതം
ഈശ്വരന്റെ വരദാനമായി കരുതുക.

രക്താതിമര്‍ദ്ദം എന്നത് ആയൂര്‍വേദ
മരുന്നുകള്‍കൊണ്ടും ചിട്ടയായ ജീവിത രീതികള്‍കൊണ്ടും നിയന്ത്രണവിധേയമാക്കാം.
ആയതിനാല്‍രോഗത്തെപ്പറ്റിയുള്ള ആകുലത
ഒഴിവാക്കുക.




മൈഗ്രേന് ആയുര്വേദത്തില് പ്രതിവിധിയുണ്ട്.?


അസഹനീയമായ വേദനയുളവാക്കുന്ന തലവേദനയാണ്
മൈഗ്രേന്‍. അപ്രതീക്ഷിതമായാണ് മൈഗ്രേന്‍
അനുഭവപ്പെടുന്നത്. നാടന്‍ഭാഷയില്‍
കൊടിഞ്ഞി, ചെന്നിക്കുത്ത് എന്നിങ്ങനെയും
മൈഗ്രേന്‍ അറിയപ്പെടുന്നു. ഇത് ആണ്‍പെണ്‍ഭേദമന്യേ ആര്‍ക്കും എപ്പോള്‍
വേണമെങ്കിലും പിടിപെടാം. കണ്ണിനുള്ളില്‍
ശക്തമായ വേദന
അനുഭവപ്പെടുക.

കണ്ണില്‍ പ്രകാശം മിന്നിമറയുന്നതുപോലെ
തോന്നുക, കാഴ്ചയ്ക്ക് മങ്ങല്‍, ശരീരത്തിന് തളര്‍ച്ച എന്നിവ
മൈഗ്രേനിന്റെ ലക്ഷണമാണ്.

പാരമ്പര്യഘടകങ്ങള്‍ ഒരു പരിധിവരെ
മൈഗ്രേന് കാരണമാകുന്നു. ഉറക്കമിളപ്പ്,
കാലാവസ്ഥാമാറ്റങ്ങള്‍, സമയംതെറ്റി ഭക്ഷണം
കഴിക്കുന്നത്, ചോക്ക്‌ലേറ്റ്, റെഡ്‌വൈന്‍
തുടങ്ങിയവയും മൈഗ്രേന്‍ പിടിപെടാന്‍ ഇടയാക്കും. ചെറിയ
കാര്യങ്ങള്‍ക്കുപോലും മാനസിക സമ്മര്‍ദ്ദം
അനുഭവിക്കുന്നവര്‍ക്ക് ഈ
അസുഖം പിടിപെടാനുള്ള
സാധ്യത കൂടുതലാണ്.
അലോപ്പതിയില്‍ ഏറെക്കാലം മരുന്ന് കഴിച്ചാലും മൈഗ്രേന്‍
പൂര്‍ണമായി
മാറണമെന്നില്ല. എന്നാല്‍ ഒരുമാസം ചിട്ടയായി ആയുര്‍വേദ ചികില്‍സയിലൂടെ മൈഗ്രേന്‍
എന്നെന്നേക്കുമായി ഭേദമാക്കാനാകും. മൈഗ്രേന് താഴെ പറയുന്ന ചികിത്സകളാണ്
ആയുര്‍വേദത്തിലുള്ളത്.

ത്രിഫലാദി വെളിച്ചെണ്ണയും ബലാധാത്ര്യാദി,
ക്ഷീരബല, ധന്വന്തരം എന്നീ എണ്ണകള്‍ പുരട്ടണം.
ഇരട്ടിമധുരം, ചന്ദനം, എരിവേലി, രാമച്ചം, കൊട്ടം
എന്നിവ ചേര്‍ത്ത് പഞ്ചഗന്ധ
ചൂര്‍ണ്ണം
ആട്ടിന്‍പാലില്‍
അരച്ച് നെറ്റിയില്‍
പുരട്ടുക. ചെറുവഴുതനയില അരച്ച് നെറ്റിയില്‍ പുരട്ടുക.
അണുതൈലം കൊണ്ട്
നസ്യം, ശിരോവസ്തി
എന്നിവ ചെയ്യുന്നത്
നല്ലതാണ്. മൈഗ്രേന്‍ ഉള്ളവര്‍ വെയില് കൊള്ളരുത്.
അച്ചാറുകള്‍, ബേക്കറി പലഹാരങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കുക.

മൈഗ്രേന്‍ കുറയ്ക്കാന്‍ ഇഞ്ചി

ദുസ്സഹമായ മൈഗ്രേനും മറ്റു പലവിധ തലവേദനകളും
അകറ്റാന്‍ ഇഞ്ചിക്ക് കഴിയുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍ .മൈഗ്രേന്‍
ഉള്ള രോഗികള്‍
ദിവസേനയുള്ള ഭക്ഷണത്തില്‍ വേവിക്കാത്ത
ഇഞ്ചി ഉള്‍പ്പെടുത്തിയാല്‍ മൈഗ്രേന്‍ വരുന്ന തവണകള്‍ കുറഞ്ഞതായി
ഈ പഠനം
കണ്ടെത്തിയിട്ടുണ്ട് .വേദന വന്നാല്‍
തന്നെ അവിടെ
തീവ്രത വളരെ
കുറവായിരിക്കുമത്രേ .വേദന ഇല്ലാതാകുവാന്‍
നാം കഴിക്കുന്ന
ആസ്പിരിന്‍ ഗുളികകളോട് സമാനമായിട്ടാണ്
ഇഞ്ചി പ്രവര്‍ത്തിക്കുക എന്നും
പഠനത്തില്‍ തെളിഞ്ഞിട്ടുണ്ടത്രേ.

ഒരുതരം തലവേദനയാണ് “കൊടിഞ്ഞി’ അഥവ ‘മൈഗ്രേന്‍’




വളരെ ശക്തവും
നെറ്റിയുടെ ഇരുവശങ്ങളിലുമായി മാറിമാറി
വരുന്നതുമായ ഒരുതരം തലവേദനയാണ് “കൊടിഞ്ഞി’ അഥവ
‘മൈഗ്രേന്‍’. ഇത് രോഗിയെ നിരന്തരം ശല്യപ്പെടുത്തുന്നതോടൊപ്പം
വെളിച്ചത്തോട് അസഹ്യത, ശബ്ദം കേള്‍ക്കാന്‍
പ്രയാസം. ഛര്‍ദ്ദി, വിവിധ നിറങ്ങള്‍
കണ്ണിനുമുന്‍പില്‍ മിന്നി മറയുക തുടങ്ങിയ
വിഷമതകളും ഉണ്ടാക്കാറുണ്ട്. കൊടിഞ്ഞി
വിഭാഗത്തില്‍പ്പെട്ട തലവേദന രോഗികളില്‍ ഒരു
പ്രത്യേക കാലയളവില്‍ ആവര്‍ത്തിച്ചുവരികയും ചെയ്യുന്നു.

രോഗകാരണങ്ങള്‍

കൊടിഞ്ഞിയുടെ യഥാര്‍ഥകാരണം ഇനിയും വൈദ്യശാസ്ത്രത്തിന്
വ്യക്തമായിട്ടില്ല. രക്തത്തില്‍ ചിലതരം
ഹിസ്റ്റമിനുകളുടെ സാന്നിധ്യം രോഗകാരണമായി
കരുതപ്പെടുന്നു. കൂടാതെ ശരിയായ
രക്തചംക്രമണത്തിന്റെ അഭാവം തലച്ചോറിലെ
ആന്തരിക പ്രക്രിയകളില്‍
സംഭവിക്കുന്ന ക്രമമല്ലാത്ത വ്യതിയാനങ്ങള്‍,
അമിതമായ ഉത്കണ്ഠ
എന്നിവയും രോഗകാരണങ്ങളാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തലവേദനയുള്ളപ്പോള്‍ തണുത്തവെള്ളത്തല്‍ തല കഴുകുക മൈഗ്രേന്‍ ആരംഭിച്ചുകഴിഞ്ഞാല്‍
ശമിക്കുന്നതുവരെ കഴിവതും കട്ടിയുള്ള
ഭക്ഷണം കഴിക്കാതിരിക്കുക.
വേദനയുള്ളപ്പോള്‍ വെളിച്ചം കുറവുള്ള
മുറിയില്‍ വിശ്രമിക്കുക . മത്സ്യം,
മുട്ട, ടിന്നിലടച്ച
ഭക്ഷണങ്ങള്‍, തൈര്,ഐസ്ക്രീം എന്നിവ മൈഗ്രേന്‍
രോഗികള്‍ ഒഴിവാക്കുക . കടുത്ത തലവേദനയുള്ളപ്പോള്‍ മല്ലിയില അരച്ച് തണുത്ത വെള്ളത്തില്‍
ചേര്‍ത്ത്
നെറ്റിയില്‍ പുരട്ടുക . സാധാരണ “പെയിന്‍ബാമുകള്‍’
മൈഗ്രേന്‍ തലവേദന വര്‍ദ്ധിപ്പിക്കുന്നതിനാല്‍ അവ ഉപയോഗിക്കാതിരിക്കുന്നതാണ്
ഗുണകരം . ബ്രഹ്മിനീര് അഞ്ച് മില്ലിലിറ്റര്‍ വീതം പതിവായി രാത്രിയില്‍ കഴിക്കുക
. തലവേദന, ഛര്‍ദി ഇവ ഉള്ളപ്പോള്‍
അരസ്പൂണ്‍ ജീരകവും ചെറിയ കഷ്ണം ചുക്കും
നേര്‍പ്പിച്ച
പാലില്‍ തിളപ്പിച്ചാറിയ
ശേഷം കഴിക്കുക.

ചികിത്സ

മൈഗ്രേന്‍ മരുന്നുകള്‍കൊണ്ട് പൂര്‍ണമായും
മാറ്റാന്‍ വിഷമമാണ്. നിരന്തരമായി ഉണ്ടാകാവുന്ന തലവേദന
കുറയ്ക്കുന്നതിനും വര്‍ഷങ്ങളോളം
രോഗാവസ്ഥ ഇല്ലാതിരിക്കാനും ഫലപ്രദമായ
ചികിത്സാവിധികളുണ്ട്. രോഗിയുടെ ശാരീരികവും
മാനസികവുമായ പ്രത്യേകതകള്‍ക്കനുസരിച്ച്
കുറച്ചുകാലം മരുന്നുകള്‍ കഴിക്കുന്നത്
രോഗം ആവര്‍ത്തിക്കാതിരിക്കാന്‍ സഹായിക്കും. ചില റിലാക്‌സേഷന്‍
രീതികളും ജലചികിത്സയും രോഗത്തിന്റെ
തീവ്രത കുറയ്ക്കുന്നവയാണ്.
രോഗിയുടെ പ്രത്യേകതകള്‍ മനസ്സിലാക്കി
ഏത് ചികിത്സാരീതി
ഗുണകരമാകുമെന്ന് കണ്ടെത്തുന്നതാണ് പ്രധാനം. ദോഷരഹിതമായ ചികിത്സാരീതികളെ ആരോഗ്യകരമായി സമന്വയിപ്പിച്ച്
നല്‍കുന്ന
ഹോളിസ്റ്റിക്ക് ചികിത്സ വഴി രോഗികള്‍ക്ക്
മൈഗ്രേനില്‍ നിന്ന് തൊണ്ണൂറ് ശതമാനത്തോളം മുക്തി
നേടാന്‍ സാധിക്കും.

മൈഗ്രേന്‍ ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നു

മെഗ്രേന്‍ അഥവാ ചെന്നിക്കുത്ത് എന്ന തലവേദന
മൂലം വിഷമം
അനുഭവിക്കുന്നവര്‍ ശ്രദ്ധിക്കുക. ചെന്നിക്കുത്ത്
ഉള്ളവര്‍ക്ക്
ഹൃദയാഘാത സാധ്യത ഇരട്ടിയാണെന്നാണ്
ഒരു പഠനം
തെളിയിക്കുന്നത്.

യെഷിവ സര്‍വകലാശാലയിലെ ആല്‍ബര്‍ട്ട്
ഐന്‍സ്റ്റീന്‍
കോളജിലെ ഗവേഷകര്‍
നടത്തിയ പഠനനമാണ്
മെഗ്രേനും ഹൃദയാഘാതവും തമ്മില്‍ ബന്ധിപ്പിച്ചത്. മൈഗ്രേന്‍ ഉള്ളവര്‍ക്ക് പ്രമേഹം,
ഉയര്‍ന്ന
രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങി
ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാവുന്ന രോഗങ്ങള്‍ ഉണ്ടാവാനുള്ള
സാധ്യത വളരെ
അധികമാണെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

മൈഗ്രേന്‍ പൊതുവെ ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കില്ല
എങ്കിലും സാധാരണ ജീവിതത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
അതായത് മൈഗ്രേന്‍
മൂലമുള്ള അസ്വസ്ഥതകള്‍ 12 മണിക്കൂര്‍
മുതല്‍ 48 മണിക്കൂര്‍ വരെ നീളുന്നത് രോഗികളെ
തികച്ചും അസ്വസ്ഥരാക്കും. മൈഗ്രേന്‍
രോഗികളെ പരിശോധിക്കുമ്പോള്‍
ഹൃദ്രോഗ കാരണങ്ങളാവുന്ന രോഗസാധ്യതകള്‍
ഉണ്ടോ എന്നും
വിലയിരുത്തണമെന്നാണ് പഠനം നടത്തിയവര്‍
നിര്‍ദ്ദേശിക്കുന്നത്.

25-55 പ്രായത്തിലുള്ള സ്ത്രീകളിലാണ് മെഗ്രേന്‍
ഉണ്ടാവാനുള്ള സാധ്യത ഏറ്റവും കൂടുതലുള്ളത്. പുരുഷന്‍മാരെ പേക്ഷിച്ച്
സ്ത്രീകളില്‍ മെഗ്രേന്‍ വരാനുള്ള സാധ്യത മൂന്ന്
മടങ്ങ് കൂടുതലാണ്.

മൈഗ്രേന്‍:ത്വക്കിന് പ്രശ്നം ചെയ്യും

മൈഗ്രേന്‍ പലരെയും ബാധിക്കുന്ന അസുഖമാണ്. എന്നാല്‍,
മൈഗ്രേന്‍ മൂലം അസ്വസ്ഥത പ്രകടിപ്പിക്കുന്നവരുടെ ത്വക്ക് അധികം
സംവേദനക്ഷമത ഉള്ളതാണെന്ന് അടുത്തിടെ
നടന്ന പഠനത്തില്‍
കണ്ടെത്തി. തലമുടി ചീകുക, കമ്മല്‍ ഇടുക
തുടങ്ങി ദൈനംദിന
കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പോലും ഇവര്‍ക്ക്
വേദന അനുഭവപ്പെടാറുണ്ടെന്നാണ്
പഠനം പറയുന്നത്.

പഠനത്തിന്റെ ഭാഗമായി ഗവേഷകര്‍ തലവേദന ബാധിക്കാറുള്ള
16573 പേരെ പരീക്ഷണ വിധേയമാക്കി. ഇതില്‍ 11737 പേര്‍ക്ക് മൈഗ്രേന്‍
അണെന്ന് കണ്ടെത്തുകയുണ്ടായി.
മറ്റ് 1491 പേര്‍ക്ക് മൈഗ്രേന് സമാനമായ
അവസ്ഥ ഉണ്ടെന്നും
3345 പേര്‍ക്ക് മറ്റ് തരത്തിലുള്ള തലവേദന
ആണെന്നും കണ്ടെത്തുകയുണ്ടായി.

ദിവസവും തലവേദന
ഉണ്ടാകുന്നവരില്‍ 68 ശതമാനത്തിനും ഇടവിട്ട്
തലവേദന ഉണ്ടാകുന്നവരില്‍
63 ശതമാനത്തിനും അമിത സംവേദന
ക്ഷമതയുള്ള ത്വക്കുണ്ടെന്ന് ഗവേഷകര്‍
പറയുന്നു. ഇത് മൂലം ദൈനംദിന കാര്യങ്ങള്‍
നിര്‍വഹിക്കുമ്പോള്‍
പോലും ഇവര്‍ക്ക് വേദന
അനുഭവപ്പെടുന്നു പഠനത്തിന് നേതൃത്വം
നല്‍കുന്ന
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളേജിലെ
മാര്‍സെലോ
ബിഗല്‍ പറഞ്ഞു.

ഇങ്ങനെ അമിത
സംവേദന ക്ഷമതയുള്ള
ത്വക്കുള്ളവരെ ചികിത്സിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്നും വിദദ്ധര്‍
പറഞ്ഞു. ന്യൂറോളജി
ജേണലിന്റെ ഏറ്റവും പുതിയ പതിപ്പില്‍ ഗവേഷണ
ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ജീവിതത്തിലൊരിക്കലെങ്കിലും തലവേദന അനുഭവിക്കാത്ത
ഒരാളെത്തേടിപ്പോയാല്‍ അതൊരു തീരാത്തലവേദനയാകാനാണ്
സാധ്യത. കാരണം
തലയുള്ളവര്‍ക്കെല്ലാമുള്ളൊരു അസുഖം
എന്ന് പറയാവുന്നത്ര
സാര്‍വജനീനവും
അതിപുരാതനവുമാണ് ഈ തലവേദനയെന്നതുതന്നെ.
പലപ്പോഴും രോഗമെന്നതിനെക്കാളുപരി ശല്യക്കാരനായ
ഒരസ്വസ്ഥതയാണ് തലവേദന. ശാരീരിക, മാനസികാവസ്ഥകളുടെ സൂചകവും രോഗലക്ഷണവുമൊക്കെയായാണ്
വൈദ്യശാസ്ത്രം തലവേദനയെക്കാണുന്നത്.

തലവേദന ഒരുവ്യാപകമായ
പ്രശ്‌നമാണെങ്കിലും
അതുകൊണ്ട് ദുരിതമനുഭവിക്കുന്നവരില്‍ 20 ശതമാനം
മാത്രമേ ചികിത്സ
തേടാറുള്ളൂ എന്നതാണ് വാസ്തവം. ഭൂരിപക്ഷവും ദുരിതം
സഹിച്ചും സ്വയം ചികിത്സിച്ചും കഴിയുന്നവരാണ്. തലവേദനകളില്‍ 95 ശതമാനവും
കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കാത്തവയാണെങ്കിലും
തുടക്കത്തിലേ അതിന്റെ കാരണം കണ്ടെത്തി ഒഴിവാക്കിയാല്‍
അതൊരു ദുരിതമായി
മാറില്ല. വെറും ടെന്‍ഷന്‍ മുതല്‍
ഗുരുതരമായ ബ്രെയിന്‍ ട്യൂമറും നാഡീ തകരാറുകളും
വരെ നിരവധി
കാരണങ്ങള്‍ തലവേദനയ്ക്കു പിന്നിലുണ്ടാകാം
എന്നതുകൊണ്ടുതന്നെ തലവേദനയെ അവഗണിക്കരുത്.

തലവേദന 150 തരം

ഇന്റര്‍നാഷണല്‍
ഹെഡ്എയ്ക് സൊസൈറ്റിയുടെ കണക്കുകള്‍
പ്രകാരം തലവേദനകള്‍
150ഓളമുണ്ട്. ടെന്‍ഷന്‍ തലവേദന, മൈഗ്രേന്‍,
ക്ലസ്റ്റര്‍ തലവേദന, അപകടങ്ങള്‍, മദ്യപാനം, അണുബാധകള്‍,
വിവിധ രോഗങ്ങള്‍
തുടങ്ങിയവ മൂലമുള്ള തലവേദനകള്‍ എന്നിവയാണ് ഇവയില്‍
പ്രധാനം. ടെന്‍ഷന്‍ തലവേദനയാണ് ഇതില്‍
ഏറ്റവും വ്യാപകം.
പുരുഷന്മാരില്‍ മൂന്നില്‍ രണ്ടുപേരും സ്ത്രീകളില്‍ നാലില്‍
മൂന്നുപേരും ടെന്‍ഷന്‍ തലവേദന അനുഭവിക്കുന്നവരാണ്.
ടെന്‍ഷനുണ്ടാകുമ്പോള്‍
മുഖം, നെറ്റി,
കഴുത്ത് എന്നിവിടങ്ങളിലെ
പേശികള്‍ മുറുകുന്നതാണ് ഇത്തരം തലവേദനയ്ക്കു കാരണമെന്നാണ്
കരുതപ്പെടുന്നത്. ടെന്‍ഷന്‍തലവേദന കൂടെക്കൂടെയുണ്ടാകുന്നവര്‍സാഹചര്യങ്ങള്‍ തിരിച്ചറിയാനും
അവ ഒഴിവാക്കാനും
ശ്രമിക്കേണ്ടതുണ്ട്.

ശല്യക്കാരന്‍ മൈഗ്രേന്‍

തലവേദനകളില്‍ ഏറ്റവും ശല്യക്കാരന്‍ മൈഗ്രേനാണ്. മൈഗ്രേന്‍
കൂടുതലും സ്ത്രീകളിലാണ്. തലയിലും
നെറ്റിയിലും വിങ്ങലും വേദനയും, കാഴ്ച മങ്ങുക,
ഓക്കാനം, ഛര്‍ദി തുടങ്ങിയവയൊക്കെ മൈഗ്രേന്‍ ലക്ഷണങ്ങളാണ്.
മൈഗ്രേന്‍ തുടങ്ങുന്നതിനു വളരെ മുമ്പേ തന്നെ
ചില ലക്ഷണങ്ങളിലൂടെ
മൈഗ്രേന്‍ തിരിച്ചറിയാനാവും. ഈ പ്രാഥമിക അസ്വസ്ഥതകളെ
ഓറ എന്നാണ്
വിളിക്കുന്നത്. ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ്
മൈഗ്രേനു ചികിത്സ നിശ്ചയിക്കുക.

അതേസമയം ക്ലസ്റ്റര്‍
തലവേദന പുരുഷന്മാരിലാണ്
കൂടുതല്‍. വളരെപ്പെട്ടെന്ന് തുളച്ചുകയറുന്നതുപോലെ
വരുന്ന വേദനയാണിത്.
പ്രത്യേകിച്ച് രാത്രിയില്‍. മുഖത്തിന്റെ
ഒരു ഭാഗത്തായിരിക്കും
വേദന. കണ്‍പോളകള്‍ പിടയുക,
കണ്ണില്‍ വെള്ളം നിറയുക, മൂക്കടയുക തുടങ്ങിയ
അസ്വസ്ഥതകളും അനുഭവപ്പെടാം. 15 മിനിറ്റ്
മുതല്‍ മൂന്നുമണിക്കൂര്‍
വരെ നീളാവുന്ന
ക്ലസ്റ്റര്‍ തലവേദന പിന്നീട് താനേ മാറും.
ശരീരത്തിലെ ജൈവ രാസപ്രവര്‍ത്തനങ്ങളിലെ അപാകങ്ങളാണ്
ഇത്തരം തലവേദനയ്ക്കു
കാരണമാകുന്നതെന്നാണ് കരുതപ്പെടുന്നത്. ക്ലസ്റ്റര്‍ തലവേദനയ്ക്ക്
ഇന്ന് ഫലപ്രദമായ
ചികിത്സ ലഭ്യമാണ്.

തലവേദനക്കു പിന്നില്‍ രോഗങ്ങളും

ബി.പി,
സ്‌ട്രോക്ക്,
ശ്വാസകോശരോഗങ്ങള്‍, തലയ്ക്കുള്ളിലെ രക്തസ്രാവം, കാഴ്ച പ്രശ്‌നങ്ങള്‍,
സൈനസൈറ്റിസ്, അലര്‍ജി, ഇസിനോഫീലിയ തുടങ്ങിയ
രോഗങ്ങളും കണ്ണ്, മൂക്ക്, ചെവി തുടങ്ങിയ
ഭാഗങ്ങളിലുണ്ടാകുന്ന അസ്വസ്ഥതകളും തലവേദനയുണ്ടാക്കാം.
ഇഷ്ടമില്ലാത്ത ശബ്ദം, ഗന്ധം, വെളിച്ചം, വിശപ്പ്,
ദാഹം, ചില
പ്രത്യേകയിനം ഭക്ഷണങ്ങള്‍ തുടങ്ങിയവയും
തലവേദനയുണ്ടാക്കാം. അമിതമായ കമ്പ്യൂട്ടര്‍
ഉപയോഗം, തെറ്റായ
രീതിയിലിരുന്ന് ടി.വി.യിലും മോണിട്ടറിലും
നോക്കുന്നത്, ലൈംഗിക പ്രശ്‌നങ്ങള്‍, ആര്‍ത്തവം തുടങ്ങിയവയും
തലവേദനയുണ്ടാക്കുന്ന സാഹചര്യങ്ങളാണ്.

ചികിത്സിക്കാന്‍ മടിക്കരുത്

തലവേദന ഏതായാലും
ഉപേക്ഷ വിചാരിക്കരുത്.
അതിന്റെ സ്വഭാവവും
കാഠിന്യവും നിരീക്ഷിച്ച് വിദഗ്ധ പരിശോധന നടത്തി
കൃത്യമായി രോഗനിര്‍ണയം നടത്തണം. എപ്പോഴൊക്കെ,
എത്രസമയം, ഏതൊക്കെ ഭാഗങ്ങളില്‍ തലവേദന അനുഭവപ്പെടുന്നു
തുടങ്ങിയവയെല്ലാമടങ്ങിയ തലവേദനചരിത്രം അല്ലെങ്കില്‍
ഡയറി സൂക്ഷിക്കുന്നത്
ചികിത്സയില്‍ ഏറെ സഹായകരമാവും. ടെന്‍ഷന്‍,
സ്‌ട്രെസ്സ്
തുടങ്ങിയവ ഒഴിവാക്കുക, തലവേദനയിലേക്ക്
നയിക്കുന്ന മറ്റ് അസുഖങ്ങള്‍ ചികിത്സിച്ചുമാറ്റുക തുടങ്ങിയവ ചെയ്താല്‍ തലവേദന ഒരുപരിധിവരെ
കുറയ്ക്കാനാവും.

ചിലരുടെ തലവേദനയ്ക്കു
പിന്നില്‍ മാനസിക കാരണമാകാം. മറ്റുചിലരില്‍ തലവേദന
എന്ന തോന്നലേ
ഉണ്ടാകൂ. ഇവ ഡോക്ടര്‍മാര്‍ക്ക്
തലവേദനയാകാറുണ്ട്. കണ്ടെത്താനും ഭേദമാക്കാനും
വിഷമമാണ് എന്നതാണ് കാരണം. സാധാരണ തലവേദന
ഉണ്ടാകാത്ത ഒരാള്‍ക്ക് പൊടുന്നനെ തലവേദനയുണ്ടാവുക,
അസഹ്യമായ തലവേദന, തലവേദന കൂടിക്കൂടി വരിക,
പ്രത്യേക ലക്ഷണങ്ങളോടുകൂടിയ തലവേദന
തുടങ്ങിയ സാഹചര്യങ്ങളില്‍ ഉടന്‍ വിദഗ്ധ ചികിത്സ
തേടണം.

വേദനസംഹാരികള്‍ പതിവാക്കരുത്

തലവേദനയ്ക്കു സ്വയംചികിത്സചെയ്യുന്നവരാണ് അധികവും.
ഇതു നന്നല്ല.
പതിവായി വേദനസംഹാരികള്‍
വാങ്ങിക്കഴിക്കുകയും കൂടെക്കൊണ്ടുനടക്കുകയുമാണ് ഇവര്‍ ചെയ്യുക.
തലവേദനയുടെ യഥാര്‍ഥ കാരണം മറച്ചുവെക്കാനും
പാര്‍ശ്വഫലങ്ങള്‍
ഉണ്ടാകാനും ഈ വേദനസംഹാരി തീറ്റ ഇടയാക്കും.
ആസ്പിരിനും ഐബുപ്രൂഫനും പോലുള്ള സാധാരണ വേദനസംഹാരികള്‍
പോലും ആമാശയ
രക്തസ്രാവം, വൃക്കത്തകരാറുകള്‍ പോലുള്ള
ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്കിടയാക്കാം;
പ്രത്യേകിച്ച് മറ്റു രോഗങ്ങളുള്ളവരില്‍.
തലവേദനയ്ക്കു സ്ഥിരമായി ലേപനൗഷധങ്ങള്‍
ഉപയോഗിക്കുന്നതും നല്ലതല്ല. സംവേദന
നാഡികളില്‍ മരവിപ്പുണ്ടാക്കി തത്കാലാശ്വാസം
നല്‍കുന്ന
ഇവ അലര്‍ജിക്കിടയാക്കാം.

തലവേദന പതിവായി
ഉണ്ടാകുന്നവര്‍ യഥാസമയം ചികിത്സയെടുക്കുന്നത്
ഭാവിയിലെ അപകടങ്ങള്‍ ഒഴിവാക്കും.
മഞ്ഞ്, മഴ,
വെയില്‍, പുക എന്നിവ കൊള്ളുന്നതും അസമയത്ത്
കുളിക്കുന്നതും ഉറക്കമിളയ്ക്കുന്നതും തലവേദനക്കാര്‍
ഒഴിവാക്കണം. ചെറുനാരങ്ങ നീരില്‍ ചന്ദനവും കര്‍പ്പൂരവും ചാലിച്ച്
നെറ്റിയിലിടുന്നത് തലവേദനയ്ക്ക് ആശ്വാസമേകും.
ചുക്ക്, കുരുമുളക്,
മഞ്ഞള്‍ എന്നിവ
തുല്യ അളവിലെടുത്ത്
പൊടിച്ച് തുണിയില്‍ വെച്ച് തിരിയാക്കി നെയ്യില്‍
മുക്കി കത്തിച്ച്
പുക ശ്വസിക്കുന്നത്
സൈനസൈറ്റിസ് തലവേദയ്ക്കു ഫലപ്രദമാണ്.
മുലപ്പാല്‍കൊണ്ട് നസ്യം ചെയ്യുന്നതും തലവേദനയ്ക്കു
നല്ലതാണ്. നെല്ലിക്കയുടെ തൊലി പശുവിന്‍പാലിലരച്ച്
നെറ്റിയിലിടുന്നതും ആശ്വാസം നല്‍കും.