News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Sunday, January 8, 2012

പൊതു വിജ്ഞാനം- 63 ( G K )


1. കടല്‍വെള്ളത്തിന്റെ പി.എച്ച് മൂല്യമെത്ര?
2. നിപ്പോണ്‍ എന്ന് പഴയകാലത്ത് അറിയപ്പെട്ട രാജ്യമേത്?
3. ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?
4. സസ്യഎണ്ണയിലൂടെ ഏതു വാതകം കടത്തിവിട്ടാണ് വനസ്പതി ഉണ്ടാക്കുന്നത്?
5. 'വിദ്യയുടെ ഉപഗ്രഹം' എന്നറിയപ്പെടുന്നതേത്?
6. നാരങ്ങയില്‍ അടങ്ങിയിട്ടുള്ള ആസിഡേത്?
7. കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ തോല്‍പ്പിച്ചതാരെ?
8. രക്തസാക്ഷിദിനമായി ആചരിക്കുന്നതെന്ന്?
9. ഇന്ത്യയിലെ ഏറ്റവും വലിയ തടാകമേത്?
10. ഓസോണ്‍ കവചത്തിന് വിള്ളല്‍ ഏല്പിക്കുന്ന രാസവസ്തുക്കള്‍?
11. അരിയുടെ തവിടില്‍ അടങ്ങിയിട്ടുള്ള വൈറ്റമിനേത്?
12. ഇന്ത്യയില്‍ ഏറ്റവുമധികം സിനിമാ തിയേറ്ററുകള്‍ ഉള്ള സംസ്ഥാനമേത്?
13. കാര്‍ ബാറ്ററികളില്‍ നിറയ്ക്കുന്ന ആസിഡേത്?
14. ആത്മവിദ്യാസംഘം സ്ഥാപിച്ചതാര്?
15. ആരുടെ കൃതിയാണ് 'ഖസാക്കിന്റെ ഇതിഹാസം'?
16. ഭൌമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം?
17. ഹരിതകത്തില്‍ അടങ്ങിയിട്ടുള്ള ലോഹം?
18. കേരളത്തില്‍ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം ഏത് ?
19. കേരളത്തില്‍ രണ്ടാമത്തെ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ല?
20. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
21. ഇന്ത്യയിലെ ആദ്യത്തെ തപാല്‍ സ്റ്റാമ്പ്?
22.  കശുഅണ്ടി ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന ജില്ല?
23. കശുഅണ്ടി ഗവേഷണ കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു?
24. ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്ന സംസ്ഥാനം?
25. അന്താരാഷ്ട്ര നെല്ലുവര്‍ഷം?
26. കേരളത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍?
27. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായ ആദ്യ വനിത?
28. കേരളത്തില്‍ കറുത്ത മണ്ണ് കാണപ്പെടുന്ന പ്രദേശം?
29. ഇല്‍മനൈറ്റ് ,മോണോസൈറ്റ് എന്നിവയുടെ നിക്ഷേപങ്ങള്‍ കണ്ടുവരുന്ന കേരളത്തിലെ ജില്ല?
30. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ നദി?
31. ശ്വാസകോശത്തെ പൊതിഞ്ഞുകാണുന്ന ആവരണം?
32. മെഴുകില്‍ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹം?
33. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
34. ബഹിരാകാശത്തെത്തിയ ആദ്യ ജീവി?
35. ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യാക്കാരി?
36. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്?
37. ഇന്ത്യയിലെ ആദ്യത്തെ സ്വദേശി ബാങ്ക്?
38. അന്റാര്‍ട്ടിക്കിലെ മൂന്നാമത്തെ പര്യവേക്ഷണ കേന്ദ്രം?
39. ജൂനിയര്‍ അമേരിക്ക എന്നറിയപ്പെടുന്ന രാജ്യം?
40. കനാലുകളുടെ നാട് എന്നറിയപ്പെടുന്നത്?
41. ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ആദ്യവനിത?
42. പച്ചഗ്രഹം എന്നറിയപ്പെടുന്നത്?
43. ഒരു ഉപഗ്രഹം മാത്രമുള്ള ഗ്രഹം?
44. അന്താരാഷ്ട്ര സാക്ഷരതാദിനം?
45. ആര്യന്മാര്‍ ആരാധിച്ചിരുന്ന മൃഗം?


  ഉത്തരങ്ങള്‍
1) 8, 2) ജപ്പാന്‍, 3) മുംബയ്, 4) ഹൈഡ്രജന്‍, 5) എഡ്യൂസാറ്റ്, 6) സിട്രിക്കാസിഡ്, 7) ഡച്ചുകാരെ, 8) ജനുവരി 30, 9) ചില്‍ക്ക, 10) ക്ളോറോഫ്ളൂറോ കാര്‍ബണുകള്‍, 11) വൈറ്റമിന്‍ ബി, 12) ആന്ര്ധാപ്രദേശ്, 13)സള്‍ഫ്യൂറിക് ആസിഡ്, 14) വാഗ്ഭടാനന്ദന്‍, 15) ഒ.വി. വിജയന്‍, 16) അലൂമിനിയം, 17) മഗ്നീഷ്യം, 18) തിരുവനന്തപുരം, 19) തൃശൂര്‍, 20) മഹാരാഷ്ട്ര, 21) സിന്ധ് ഡാക്ക്, 22) കണ്ണൂര്‍, 23) ആനക്കയം (മലപ്പുറം), 24) ആന്ധ്രാപ്രദേശ്, 25) 2004, 26) ജൂണ്‍ 21, 27) ആനി ബസന്റ്, 28) പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, 29) കൊല്ലം, 30) ഗംഗ, 31) പ്ളൂറ, 32) ലിഥിയം, 33) കൊല്ലേരു, 34) ലെയ്ക എന്ന നായ, 35) കല്പന ചൌള, 36) കാസര്‍കോട്, 37) പഞ്ചാബ് നാഷണല്‍ ബാങ്ക്, 38) ഹിമാദ്രി, 39) ഇറ്റലി, 40) പാകിസ്ഥാന്‍, 41) ആശാപൂര്‍ണാദേവി, 42) യുറാനസ്, 43) ഭൂമി, 44) സെപ്തംബര്‍ 8, 45) പശു.

പൊതു വിജ്ഞാനം 62 ( G K )


1. ലോകവ്യാപാര സംഘടന നിലവില്‍ വന്ന വര്‍ഷമേത്?
2. റേഡിയോ ആക്ടീവായ വാതകമേത്?
3. പിങ്-പോങ് എന്നറിയപ്പെടുന്ന കായികയിനമേത്?
4. കോണ്‍ഗ്രസുകാരനല്ലാത്ത ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയാര്?
5. ഇന്ത്യയില്‍ ആദ്യത്തെ എ.ടി. എം സ്ഥാപിച്ചതെവിടെ?
6. ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകമേത്?
7. ചൂടാക്കുമ്പോള്‍ നഷ്ടമാവുന്ന ജീവകമേത്?
8. പുകയിലയില്‍ അടങ്ങിയിട്ടുള്ള വിഷവസ്തു?
9. ഏത് കലാപവുമായി ബന്ധപ്പെട്ടതാണ് വാഗണ്‍ ട്രാജഡി?
10. ഗോഡ് ഒഫ് സ്മോള്‍ തിങ്സ് രചിച്ചതാര്?
11. ഭൂദാന പ്രസ്ഥാനം ആരംഭിച്ചത് ആര്?
12. ഏത് നദിയുടെ തീരത്താണ് തിരുനാവായ?
13.  ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള ജീവിയേത്?
14. ആരുടെ കൃതിയാണ് നീര്‍മാതളം പൂത്ത കാലം?
15. ജലത്തിന്റെ ഏറ്റവും ശുദ്ധമായ രൂപമേത്?
16. ലോകത്തിലെ ആദ്യത്തെ പുകയില വിമുക്ത രാജ്യമേത്?
17. ദേശസ്നേഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിളിച്ചതാരെ?
18. ഏത് സംസ്ഥാന സര്‍ക്കാരിന്റെ ആസ്ഥാനമാണ് റൈറ്റേഴ്സ് ബില്‍ഡിംഗ്?
19. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം?
20. രക്തത്തിലെ ഹീമോഗ്ളോബിനില്‍ അടങ്ങിയ ലോഹം?
21. ഏറ്റവും കൂടുതല്‍ ഇരുമ്പ് അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം?
22. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്?
23. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുത നിലയം?
24. ഏറ്റവും കൂടുതല്‍ രാജ്യങ്ങളുടെ തപാല്‍സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരന്‍?
25. കശു അണ്ടി വ്യവസായം ഏറ്റവും കൂടുതലുള്ള ജില്ല?
26. ലോകത്ത് ഏറ്റവുംകൂടുതല്‍ നെല്ല് ഉത്പാദിപ്പിക്കുന്ന രാജ്യം?
27. ലോക നെല്ലുഗവേഷണ കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു?
28. കേരളത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ  രാത്രി?
29. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണുന്ന മണ്ണിനം?
30. തെക്കേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി?
31. ലോകത്തിലെ ഏറ്റവും വലിയ നദി?
32. ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണം?
33. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
34. ആയിരം തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?
35. ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യന്‍?
36.  സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യപട്ടണം?
37. കേരളത്തിലെ ആദ്യത്തെ ബാങ്ക്?
38. അന്റാര്‍ട്ടിക്കിലെ മൂന്നാമത്തെ പര്യവേക്ഷണ കേന്ദ്രം?
39. മാര്‍ബിളിന്റെ നാട് എന്നറിയപ്പെടുന്നത്?
40. ജ്ഞാനപീഠ പുരസ്കാരം ആദ്യമായി ലഭിച്ച മലയാളി?
41. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം?
42. സൂചിപ്പാറ വെള്ളച്ചാട്ടം എവിടെയാണ്?
43. ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങളുള്ള ഗ്രഹം?
44. സിന്ധു തട നിവാസികള്‍ ആരാധിച്ചിരുന്ന മൃഗം?
45. ക്ളോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യജീവി?

  ഉത്തരങ്ങള്‍
1) 1995, 2) റഡോണ്‍, 3) ടേബിള്‍ ടെന്നീസ്, 4) മൊറാര്‍ജി ദേശായി, 5) മുംബയ്, 6) ഹൈഡ്രജന്‍, 7) ജീവകം സി, 8) നിക്കോട്ടിന്‍, 9) മലബാര്‍ കലാപം, 10) അരുന്ധതി റോയി, 11) വിനോബാഭാവെ, 12) ഭാരതപ്പുഴ, 13) സ്രാവ്, 14) മാധവിക്കുട്ടി, 15) മഴവെള്ളം, 16) ഭൂട്ടാന്‍, 17) സുഭാഷ്ചന്ദ്ര ബോസിനെ, 18) പശ്ചിമബംഗാള്‍, 19) ഇരുമ്പ്, 20) ഇരുമ്പ്, 21) മഞ്ഞള്‍, 22) ജലവൈദ്യുതി, 23) മൂലമറ്റം, 24) മഹാത്മാഗാന്ധി, 25) കൊല്ലം, 26) ചൈന, 27) മനില, 28) ഡിസംബര്‍ 22, 29) ലാറ്ററേറ്റ് മണ്ണ്, 30) ഗോദാവരി, 31) ആമസോണ്‍, 32) പെരികാര്‍ഡിയം, 33) സുപ്പീരിയര്‍ തടാകം, 34) ഫിന്‍ലന്‍ഡ്, 35) യൂറിഗഗാറിന്‍, 36) കോട്ടയം, 37) നെടുങ്ങാടി ബാങ്ക്, 38) ഭാരതി, 39) ഇറ്റലി, 40) ജി. ശങ്കരക്കുറുപ്പ്, 41) എയ്ഞ്ചല്‍ വെള്ളച്ചാട്ടം, 42) വയനാട്, 43) വ്യാഴം, 44) കാള, 45) ഡോളി എന്ന ചെമ്മരിയാട്.

പൊതു വിജ്ഞാനം -61 ( G K )


 1. ഏഷ്യന്‍ വികസനബാങ്കിന്റെ ആസ്ഥാനമെവിടെ?
2. ഏത് ഹോര്‍മോണിന്റെ കുറവുമൂലമാണ് പ്രമേഹമുണ്ടാവുന്നത്?
3. ഇന്ത്യയില്‍ മുഗള്‍ഭരണത്തിന് തുടക്കം കുറിച്ച യുദ്ധമേത്?
4. രണ്ടാം അശോകന്‍ എന്നറിയപ്പെട്ട ഭരണാധികാരിയാര്?
5. ഭക്രാനംഗല്‍ അണക്കെട്ട് ഏത് നദിയിലാണ്?
6. കൊടുങ്ങല്ലൂര്‍ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന പേരെന്ത്?
7. ഫലങ്ങള്‍ കൃത്രിമമായി പഴുപ്പിക്കാനുള്ള രാസവസ്തുവേത്?
8. ബള്‍ബുകളുടെ ഫിലമെന്റ് നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹമേത്?
9. ശ്രീഹരിക്കോട്ട ഉപഗ്രഹവിക്ഷേപണനിലയം ഏത് സംസ്ഥാനത്താണ്?
10. ഗാന്ധിജിയുടെ രാഷ്ട്രീയഗുരു എന്നറിയപ്പെടുന്നതാര്?
11. ഏറ്റവും കടുപ്പും കുറഞ്ഞ ലോഹമേത്?
12. സൂര്യനില്‍നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളില്‍നിന്ന് സംരക്ഷണമേകുന്നത്?
13. ഓസോണ്‍ദിനമായി ആചരിക്കുന്നത്?
14. ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയമേത്?
15. നെഫ്രോണുകള്‍ എന്നറിയപ്പെടുന്ന സൂക്ഷ്മകോശങ്ങള്‍ ഏത് അവയവത്തിലാണുള്ളത്?
16. ഐക്യരാഷ്ട്രദിനമായി ആചരിക്കുന്നതെന്ന്?
17. സൂര്യനില്‍ ഏറ്റവുമധികമുള്ള വാതകമേത്?
18. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദിയേത്?
19. കേരള സിംഹം എന്നറിയപ്പെടുന്നതാര്?
20. ഇന്ത്യയില്‍ ഏറ്റവുമധികം ദിനപത്രങ്ങള്‍ പുറത്തിറങ്ങുന്ന ഭാഷയേത്?
21. ബ്രഹ്മസമാജം സ്ഥാപിച്ചതാര്?
22. മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ച ലോഹം?
23. ഭൂമിയുടെ അകക്കാമ്പില്‍ ഏറ്റവും കൂടുതലുള്ള ലോഹം?
24. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം?
25. ഇന്ത്യയില്‍ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം ഏത് മേഖലയില്‍?
26. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏത്?
27. ലോകത്തിലെ ആദ്യത്തെ തപാല്‍ സ്റ്റാമ്പ്?
28. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യകേരളീയ വനിത?
29. വെളുത്ത സ്വര്‍ണം എന്നറിയപ്പെടുന്ന കാര്‍ഷികവിള?
30. കശുഅണ്ടിയുടെ നാട് എന്നറിയപ്പെടുന്നത്?
31. കേരളത്തിന്റെ നെല്ലറ?
32. ഭൂമി സൂര്യനോട് ഏറ്റവും അകന്നുവരുന്ന ദിവസം (അപ്ഹീലിയന്‍ഡേ) എന്നാണ്?
33. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ മലയാളി പ്രസിഡന്റ്?
34. മണ്ണിനെക്കുറിച്ചുള്ള പഠനം?
35. പഴയ എക്കല്‍ മണ്ണിന് പറയുന്ന പേര്?
36. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി?
37. ഏഷ്യയിലെ ഏറ്റവും നീളംകൂടിയ നദി?
38. നിശാന്ധത, ഗ്ളക്കോമ എന്നീ രോഗങ്ങള്‍ ഏത് അവയവത്തെ ബാധിക്കുന്നു?
39. ലോകത്തിലെ ഏറ്റവും വലിയ തടാകം?
40. കേരളത്തില്‍ ഏറ്റവും വലിയ ശുദ്ധജല തടാകം?
41. ബഹിരാകാശത്തെത്തിയ ആദ്യ വനിത?
42. ആദ്യത്തെ വനിതാ ബഹിരാകാശ വിനോദസഞ്ചാരി?
43. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്?
44. ഇന്ത്യയിലെ ആദ്യത്തെ സ്വദേശി ബാങ്ക്?
45. ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്നത്?

  ഉത്തരങ്ങള്‍
1) മനില, 2) ഇന്‍സുലിന്‍, 3) ഒന്നാം പാനിപ്പത്ത് യുദ്ധം, 4) കനിഷ്കന്‍, 5) സത്ലജ്, 6) മുസിരിസ്, 7) കാത്സ്യം കാര്‍ബൈഡ്, 8) ടങ്സ്റ്റണ്‍, 9) ആന്ധ്രാപ്രദേശ്, 10) ഗോപാലകൃഷ്ണഗോഖലെ, 11) ലിഥിയം, 12) ഓസോണ്‍ കവചം, 13) സെപ്തംബര്‍ 16, 14) ത്വക്ക്, 15) വൃക്ക, 16) ഒക്ടോബര്‍ 24, 17) ഹൈഡ്രജന്‍, 18) കാവേരി, 19) പഴശ്ശിരാജ, 20) ഹിന്ദി, 21) രാജാറാം മോഹന്‍റോയ്, 22) ചെമ്പ്, 23) ഇരുമ്പ്, 24) കാത്സ്യം, 25) ബാംഗ്ളൂര്‍, 26) പള്ളിവാസല്‍, 27) പെന്നിബ്ളാക്ക്, 28) സിസ്റ്റര്‍ അല്‍ഫോണ്‍സാ, 29) കശുഅണ്ടി, 30) കൊല്ലം, 31) കുട്ടനാട്, 32) ജൂലായ് 4, 33) സി. ശരങ്കന്‍നായര്‍, 34) പെഡോളജി, 35) ബങ്കഡ്, 36) പെരിയാര്‍, 37) നൈല്‍, 38) കണ്ണ്, 39) കാസ്പിയന്‍ കടല്‍, 40) ശാസ്താംകോട്ട കായല്‍, 41) വാലന്റീന തെരഷ്കോവ, 42) അനൌഷ അന്‍സാരി, 43) കാസര്‍കോട്, 44) പഞ്ചാബ് നാഷണല്‍ ബാങ്ക്, 45) ജപ്പാന്‍.

പൊതു വിജ്ഞാനം - 60 ( G.K )


1. കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആദ്യമായി അവതരിപ്പിച്ച വ്യക്തി?
2. വിക്ടോറിയ വെള്ളച്ചാട്ടം, ന്യാസ തടാകം, സാംബസിനദിയുടെ ഒഴുക്കിന്റെ ഗതി എന്നിവ കണ്ടുപിടിച്ച പ്രശസ്ത വ്യക്തി?
3. ലോകം കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും മഹാനായ പിയാനോ വിദഗ്ദ്ധനും ബധിരനുമായിരുന്ന പ്രശസ്ത സംഗീതജ്ഞന്‍?
4. മിക്കിമൌസ്, ഡൊണാള്‍ഡ് ഡക്ക് എന്നീ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ സ്രഷ്ടാവ്?
5. ഏറ്റവും കൂടുതല്‍ തവണ ഓസ്കാര്‍ അവാര്‍ഡ് നേടിയത്?
6. പാകിസ്ഥാനില്‍ പട്ടാള അട്ടിമറിക്ക് നേതൃത്വം കൊടുത്തശേഷം അധികാരത്തിലെത്തിയ ആദ്യവ്യക്തി?
7. റഷ്യന്‍ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിന്‍ ബഹിരാകാശ യാത്ര നടത്തിയ വാഹനം?
8. ഭാരത രത്നം നേടിയ ആദ്യ വിദേശി?
9. രണ്ടുവട്ടം യു.എന്‍ സെക്രട്ടറി ജനറലായി അധികാരത്തിലെത്തിയ വ്യക്തി?
10. ലേയ്സെയ്ഫെയെര്‍ എന്ന പ്രസിദ്ധ സാമ്പത്തിക സിദ്ധാന്തത്തിന്റെ വക്താവ്?
11. ആപേക്ഷിക സിദ്ധാന്തം ആവിഷ്കരിച്ച പ്രമുഖ ഭൌതിക ശാസ്ത്രജ്ഞന്‍?
12. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം അവതരിപ്പിക്കുന്ന നാടകം എന്ന ബഹുമതി നേടിയത്?
13. ദ മൌസ് ട്രാപ്പ് എന്ന നാടകത്തിന്റെ രചയിതാവ്?
14. ദ റെയ്പ് ഒഫ് ദ ലോക്ക്, ഡണ്‍സ്യാഡ് മുതലായ പ്രമുഖ കൃതികളുടെ രചയിതാവ്?
15. ദ കൌണ്ട് ഒഫ് മോണ്ടി ക്രിസ്റ്റോ എന്ന കൃതിയുടെ രചയിതാവ്?
16. ആദ്യമായി ദക്ഷിണ ധ്രുവത്തില്‍ കാലുകുത്തിയ മനുഷ്യന്‍?
17. ഉത്തോലകതത്വം, ആപേക്ഷിക സാന്ദ്രത എന്നിവ കണ്ടുപിടിച്ച ഗ്രീക്ക് ഗണിത ശാസ്ത്രജ്ഞന്‍?
18. അമേരിക്കയില്‍ അടിമത്വം നിറുത്തലാക്കിയ അമേരിക്കയുടെ 16-ാമത്തെ പ്രസിഡന്റ്?
19. 'കവികളുടെ കവി' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പ്രസിദ്ധ ഇംഗ്ളീഷ് കവി?
20. സയന്റിഫിക് സോഷ്യലിസത്തിന്റെ ഉപജ്ഞാതാവ്?
21. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന പ്രമുഖ തത്വചിന്താഗ്രന്ഥം രചിച്ചത്?
22. ദ വേസ്റ്റ് ലാന്‍ഡ് ഹോളോമെന്‍ എന്നീ കവിതകള്‍ രചിച്ച പ്രമുഖ സാഹിത്യകാരന്‍?
23. ഇംഗ്ളീഷ് ചാനല്‍ നീന്തിക്കടന്ന ആദ്യ ഏഷ്യന്‍ താരം?
24. എപ്പിക്യൂറിയന്‍ ഫിലോസഫിയുടെ ഉപജ്ഞാതാവായ ഗ്രീക്ക് തത്വജ്ഞാനി?
25. ഇംഗ്ളണ്ടിനെ ഒരു ലോകശക്തിയാക്കിത്തീര്‍ത്ത ബ്രിട്ടീഷ് രാജ്ഞി?
26. ജംഗിള്‍ബുക്ക്, കിം, ബാലഡ്സ് ഒഫ് ദ ബാരക്സ് എന്നീ കൃതികള്‍ രചിച്ചത്?
27. ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ സെക്രട്ടറി ജനറലായ ആദ്യ വനിത?
28. ഡോക്ടര്‍ സാമുവല്‍ ജോണ്‍സന്റെ ജീവചരിത്രത്തിന്റെ രചയിതാവ്?
29. ഡെകാമറണ്‍ കഥകള്‍ എഴുതിയ പ്രമുഖ ഇറ്റാലിയന്‍ ഗദ്യകാരന്‍?
30. ഗ്രഹങ്ങളുടെ ഭ്രമണത്തെക്കുറിച്ച് തത്വങ്ങള്‍ ആവിഷ്കരിച്ച പ്രസിദ്ധ ജര്‍മ്മന്‍ ജ്യോതിശാസ്ത്രജ്ഞന്‍?
31. മെയ്ഡ് ഒഫ് ഓര്‍ലിയന്‍സ് എന്ന അപരനാമത്തിലറിയപ്പെട്ടിരുന്ന ഫ്രഞ്ച് വനിത?
32. ഇംഗ്ളീഷ് കാവ്യത്തിന്റെ രചയിതാവ് എന്നറിയപ്പെടുന്ന പ്രമുഖ കവി?
33. പാരഡൈസ് ലോസ്റ്റ്, പാരഡൈസ് റീ ഗെയ്ന്‍ഡ്, കോമസ്, സാംസണ്‍ എന്നീ പ്രമുഖ ഗ്രന്ഥങ്ങളുടെ രചയിതാവ്?
34. അനിമല്‍ ഫാം, 1984 എന്നീ കൃതികള്‍ രചിച്ചത്?
35. ന്യൂട്രോണ്‍ എന്ന അറ്റോമിക ഘടകത്തെ കണ്ടുപിടിച്ചതിന് 1935 ല്‍ നോബേല്‍ സമ്മാനം കരസ്ഥമാക്കിയത്?
36. ദാസ് ക്യാപ്പിറ്റല്‍ എന്ന കൃതി രചിച്ചത്?
37. ലോകത്തിലാദ്യമായി സാഹിത്യത്തിന് നൊബേല്‍ സമ്മാനം നേടിയ രാഷ്ട്രീയ പ്രവര്‍ത്തകന്‍?
38. നൊബേല്‍ സമ്മാനത്തിന് അര്‍ഹയായ ആദ്യ മുസ്ളിം വനിത?
39. 1916 ല്‍ രക്തചംക്രമണ വ്യവസ്ഥ കണ്ടുപിടിച്ച ഇംഗ്ളീഷ് ഭിഷഗ്വരന്‍?
40. ഫോര്‍ഡ് മോട്ടോര്‍ കമ്പനിയുടെ സ്ഥാപകനായ അമേരിക്കന്‍ കോടീശ്വരന്‍?

  ഉത്തരങ്ങള്‍
1) മറിയ മോണ്ടിസോറി, 2) ഡേവിഡ് ലിവിംഗ്സ്റ്റണ്‍, 3) ബീഥോവന്‍, 4) വാള്‍ട്ട് ഡിസ്നി, 5) വാള്‍ട്ട് ഡിസ്നി , 6) ജനറല്‍ സിയാ ഉള്‍ഹക്ക്, 7) വോസ്റ്റോക് - 1, 8) ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍, 9) കോഫി അന്നന്‍, 10) ആഡം സ്മിത്ത്, 11) ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, 12) ദ മൌസ് ട്രാപ്പ്, 13) അഗതാക്രിസ്റ്റി, 14) അലക്സാണ്ടര്‍ പോപ്പ്, 15) അലക്സാണ്ടര്‍ പോപ്പ്, 16) ക്യാപ്ടന്‍ റൊണാള്‍ഡ് അമുണ്ട്സെന്‍, 17) ആര്‍ക്കിമിഡീസ്, 18) എബ്രഹാം ലിങ്കണ്‍, 19) എഡ്മണ്ട് സ്പെന്‍സര്‍, 20) കാള്‍മാര്‍ക്സ്, 21) കാള്‍ മാര്‍ക്സും ഏംഗല്‍സും, 22) റ്റി.എസ്. എലിയട്ട്, 23) ആരതി സാഹ, 24) എപ്പിക്യൂറസ്, 25) എലിസബത്ത് രാജ്ഞി - 1, 26) റുഡ്യാര്‍ഡ് കിപ്ളിംഗ്, 27) ഐറിന്‍ സുബൈദ ഖാന്‍, 28) ജയിംസ് ബോസ്വെല്‍, 29) ജിയോവന്നി ബൊക്കേഷ്യോ, 30) ജോഹന്നാസ് കെപ്ളര്‍, 31) ജൊവാന്‍ ഒഫ് ആര്‍ക്ക്, 32) ജ്യോഫ്റി ചോസര്‍, 33) ജോണ്‍ മില്‍ട്ടണ്‍, 34) ജോര്‍ജ് ഓര്‍വെല്‍, 35) ജയിംസ് ചാഡ്വിക്ക്, 36) കാറല്‍ മാര്‍ക്സ്, 37) വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, 38) ഷിറിന്‍ എബാദി, 39) വില്യം ഹാര്‍വി, 40) ഹെന്‍റി ഫോര്‍ഡ്.

പൊതു വിജ്ഞാനം - 59 ( G.K )


1. ഇലക്ട്രോ മാഗ്നറ്റ് കണ്ടുപിടിച്ചത്?
2. എയര്‍ കണ്ടീഷണര്‍ കണ്ടുപിടിച്ചത്?
3. ഓഫ്താല്‍മോസ്കോപ്പ് കണ്ടുപിടിച്ചത്?
4. ക്യാഷ് രജിസ്റ്ററിന്റെ ഉപജ്ഞാതാവ് ആര്?
5. ടെലിഫോണിന്റെ ഉപജ്ഞാതാവ്?
6. ട്രാന്‍സ്ഫോര്‍മര്‍ കണ്ടുപിടിച്ചത്?
7. തയ്യല്‍ മെഷീന്റെ ഉപജ്ഞാതാവ്?
8. ഫോട്ടോ കോപ്പിയര്‍ മെഷീന്‍ കണ്ടുപിടിച്ചത്?
9. ഫോണോഗ്രാഫ് കണ്ടുപിടിച്ചത്?
10. റേഡിയോ, വയര്‍ലെസ് തുടങ്ങിയ ഉപകരണങ്ങള്‍ കണ്ടുപിടിച്ചത്?
11. മൈക്രോഫോണ്‍ ആവിഷ്കരിച്ചത്?
12. സിന്തറ്റിക് നൈലോണ്‍ കണ്ടുപിടിച്ചത്?
13. വൈദ്യുത പ്രവാഹം അളക്കാനുപയോഗിക്കുന്ന ഉപകരണം?
14. ഹൃദയസ്പന്ദനം രേഖപ്പെടുത്തുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
15. ചെടികളുടെ വളര്‍ച്ച കണ്ടുപിടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?
16. വൈദ്യുതിയുടെ ചെറിയ പ്രവാഹംപോലും കണ്ടുപിടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?
17. പാലിന്റെ പരിശുദ്ധി കണ്ടുപിടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?
18. കടലിന്റെ മുകളിലുള്ള വിവരങ്ങള്‍ ഗ്രഹിക്കാന്‍ വേണ്ടി അന്തര്‍വാഹിനികളില്‍ ഘടിപ്പിക്കുന്ന ഉപകരണം?
19. റേഡിയോമീറ്ററിന്റെ ഉപയോഗമെന്ത്?
20. സ്പീഡോമീറ്റര്‍ എന്തിന് ഉപയോഗിക്കുന്നു?
21. പ്രതലങ്ങളുടെ വളവ് കണ്ടുപിടിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ഏത്?
22. ഇറാന്‍ പണ്ട് അറിയപ്പെട്ടിരുന്ന പേര്?
23. ഗോള്‍ഡ് കോസ്റ്റ് എന്നറിയപ്പെട്ടിരുന്ന രാജ്യത്തിന്റെ പുതിയ പേരെന്ത്?
24. ഹോളണ്ട് എന്ന രാജ്യത്തിന്റെ ഇപ്പോഴത്തെ പേര്?
25. പാന്‍ജിയത്തിന്റെ ഇപ്പോഴത്തെ പേര്?
26. ബര്‍മ്മയുടെ പുതിയ പേര്?
27. വീര്‍ഭൂമി ആരുടെ സമാധിസ്ഥലമാണ്?
28. അഫ്ഗാനിസ്ഥാന്റെ നാണയം?
29. സ്വീഡന്റെ നാണയം?
30. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ അന്ത്യവിശ്രമസ്ഥലം?
31. കൃഷ്ണകാന്തിന്റെ അന്ത്യവിശ്രമസ്ഥലം?
32. ഷെക്കേല്‍ ഏത് രാജ്യത്തിന്റെ നാണയമാണ്?
33. ഇറാക്കിന്റെ നാണയം?
34. സെയില്‍സിംഗിന്റെ അന്ത്യവിശ്രമസ്ഥലം?
35. ലെവ് ഏത് രാജ്യത്തിന്റെ നാണയം ആണ്?
36. റഷ്യയുടെ നാണം?
37. സിക്കുകാരുടെ വിശുദ്ധ നഗരം അമൃത്സര്‍ സ്ഥാപിച്ചതാരാണ്?
38. സിക്കുകാരുടെ ആരാധനാലയം?
39. ഗാരോ, ജെയിന്റിയാസ് എന്നീ ആദിവാസി വിഭാഗങ്ങള്‍ കാണപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?
40. ജൂതമതക്കാരുടെ ആരാധനാലയം?
41. ബെയ്ഗ എന്ന ആദിവാസി വിഭാഗം കാണപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങള്‍?
42. ഖാസി എന്ന ആദിവാസി വിഭാഗം കാണപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?
43. ഫ്രാന്‍സിന്റെ ദേശീയ ചിഹ്നം ഏതാണ്?
44. കോണ്‍ഫ്ളവര്‍ ഏത് രാജ്യത്തെ ദേശീയ ചിഹ്നം ആണ്?
45. സ്പെയിന്റെ ദേശീയ ചിഹ്നം?

  ഉത്തരങ്ങള്‍
1) ഡബ്ളിയു സ്റ്റാര്‍ജന്‍, 2) ഡബ്ളിയു.എച്ച്. കാരിയര്‍, 3) ഫൊണ്‍ ഹെല്‍വ് ഗോല്‍സ്, 4) ജെയിംസ് റിറ്റി, 5) ഗ്രഹാംബെല്‍, 6) വില്യം സ്റ്റാന്‍ലി, 7) വാള്‍ട്ട്ഹണ്ട്, 8) ചെസ്റ്റര്‍ എഫ്. കാള്‍സണ്‍, 9) തോമസ് ആല്‍വ എഡിസണ്‍, 10) ജി. മാര്‍ക്കോണി, 11) അലക്സാണ്ടര്‍ ഗ്രഹാം ബെല്‍, 12) വില്യം കര്‍ത്തോര്‍സ്, 13) അമീറ്റര്‍, 14) കാര്‍ഡിയോഗ്രാഫ്, 15) ക്രെസ്കോഗ്രാഫ്, 16) ഗാല്‍വനോമീറ്റര്‍, 17) ലാക്റ്റോമീറ്റര്‍, 18) പെരിസ്കോപ്പ്, 19) റേഡിയന്റ് ഊര്‍ജ്ജം അളക്കുന്നതിന്, 20) വാഹനങ്ങളുടെ വേഗത അളക്കുന്നതിന്, 21) സ്ഫീറോമീറ്റര്‍, 22) പേര്‍ഷ്യ, 23) ഘാന, 24) നെതര്‍ലാന്റ്സ്, 25) പനാജി, 26) മ്യാന്‍മര്‍, 27) രാജീവ്ഗാന്ധി, 28) അഫ്ഗാനി, 29) ക്രോണ, 30) അഭയ്ഘട്ട്, 31) നിഗംബോധ്ഘട്ട്, 32) ഇസ്രയേല്‍, 33) ഇറാക്കി ദിനാര്‍, 34) ഏകതാസ്ഥല്‍, 35) ബള്‍ഗേറിയ, 36) റൂബിള്‍, 37) ഗുരു രാംദാംസ്, 38) ഗുരുദ്വാര, 39) മേഘാലയ, 40) സിനഗോഗ്, 41) മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, 42) അസം, മേഘാലയ, 43) ലില്ലി, 44) ജര്‍മ്മനി, 45) ഈഗിള്‍.

Friday, January 6, 2012

പത്രക്കടലാസ് ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യു ന്‍ കഴിയും


ഇന്നത്തെ ന്യൂസ് പേപ്പര്‍ നാളത്തെ വേസ്റ്റ് പേപ്പര്‍ എന്നാണ് പറയുക.
എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ മാറ്റി പറയാന്‍  സമയമായി എന്നാണ്
തോന്നുന്നത്. കാരണം പഴയ പത്രക്കടലാസ് ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ്
ചെയ്യുന്ന കാര്യം ഉടന്‍ നടപ്പിലാകും എന്നാണ് സൂചനകള്‍. സോണി അവതരിപ്പിച്ച
പുതിയ ബാറ്ററി സങ്കേതം യാഥാര്‍ഥ്യമായാല്‍ പഴയ കടലാസില്‍ നിന്ന് ഊര്‍ജം
ഉത്പാദിപ്പിക്കാന്‍ നമുക്ക് കഴിയും.

കഴിഞ്ഞയാഴ്ച ടോക്യോയില്‍ നടന്ന ഇക്കോപ്രോഡക്ട്‌സ് എക്‌സിബിഷനിലാണ് സോണി
കമ്പനി പുതിയ ബയോ ബാറ്ററിയുടെ പ്രാഥമികരൂപം അവതരിപ്പിച്ചത്. പേപ്പര്‍
കഷണങ്ങളെ ഷുഗറായി പരിവര്‍ത്തനം ചെയ്ത് അതില്‍ നിന്ന് വൈദ്യുതി
ഉത്പാദിപ്പിക്കുകയാണ് ഈ സങ്കേതത്തില്‍ ചെയ്യുന്നത്.

ഇത്തരം ബയോ ബാറ്ററികള്‍ പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളായിരിക്കുമെന്ന്
പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘം പറഞ്ഞു. കാരണം ഒരു തരത്തിലും
പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന രാസവസ്തുക്കളോ ലോഹങ്ങളോ ഈ സങ്കേതത്തില്‍
ഉള്‍പ്പെട്ടിട്ടില്ല.

സെല്ലുലോസ് നാരുകള്‍ ലയിച്ചുണ്ടായ രാസാഗ്‌നി യില്‍ കുതിര്‍ത്ത കടലാസ്
കഷണമോ, കാര്‍ഡ്‌ബോര്‍ഡ് കഷണമോ ഒരു ഫാനുമായി ഘടിപ്പിച്ചാണ് സോണി സംഘം
ബയോബാറ്ററി പ്രവര്‍ത്തിപ്പിച്ച് കാട്ടിയത്. രാസാഗ്‌നിയില്‍ കുതിര്‍ന്ന
കടലാസുമായി ബന്ധിപ്പിച്ചപ്പോള്‍ ഒരു ചെറുഫാന്‍ കറങ്ങാന്‍ തുടങ്ങി.

രാസാഗ്‌നിയില്‍ കുതിരുമ്പോള്‍ കടലാസ് ദ്രവിക്കാനാരംഭിക്കുകയും അതിന്
ഗ്ലൂക്കോസ് ഷുഗറായി പരിവര്‍ത്തനം സംഭവിക്കുകയും ചെയ്യും. അത്
അന്തരീക്്ഷവായുവിലെ ഓക്‌സിജനുമായി സംയോജിക്കുമ്പോള്‍, രാസാഗ്‌നിയുടെ
സഹായത്തോടെ ഇലക്ട്രോണുകളും ഹൈഡ്രജന്‍ അയോണുകളുമുണ്ടാകും. അങ്ങനെ
സ്വതന്ത്രമാകുന്ന ഇലക്ട്രോണുകളാണ് വൈദ്യുതപ്രവാഹത്തിന് കാരണമാവുക.
പഴച്ചാര്‍ ഉപയോഗിച്ച് വാക്ക്മാന്‍ മ്യൂസിക് പ്ലെയര്‍ ചാര്‍ജ്‌ചെയ്യാന്‍
സോണി ഗവേഷകര്‍ മുമ്പ് ശ്രമിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് പുതിയ
ബയോബാറ്ററി സങ്കേതത്തില്‍ അവര്‍ എത്തിയത്.


Wednesday, January 4, 2012

കറിവേപ്പില വലിച്ചെറിയാനുള്ളതല്ല







കറികള്‍
പാകമായല്‍ മീതെ കുറച്ച് കറിവേപ്പില കൂടി വിതറിയാലേ പാചകത്തിന് 'ഫിനിഷിങ്'
ആകൂ എന്നത് പാചകത്തില്‍ താത്പര്യമുള്ള ഏതൊരു വീട്ടമ്മയും സമ്മതിക്കും.
പക്ഷേ, കറിമുന്നിലെത്തുമ്പോള്‍ കറിവേപ്പിലയെ നിഷ്‌കരുണം എടുത്തുകളയുന്നത്
ചിലര്‍ക്കെങ്കിലും ശീലമാണ്. എന്നാല്‍, ഇങ്ങനെ വലിച്ചെറിയുന്ന
കറിവേപ്പിലയുടെ മഹാത്മ്യം പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം.

ദക്ഷിണേന്ത്യന്‍
വിഭവങ്ങളില്‍ നിറഞ്ഞ സാന്നിധ്യമായ ഈ സുഗന്ധപത്രം രുചി
വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം , ദഹനശക്തി കൂട്ടുകയും വയറ് ശുദ്ധിയോടെ
കാത്തുസൂക്ഷിക്കുകയും ചെയ്യും. ആഹാരത്തിലൂടെ വയറ്റില്‍ എത്തിപ്പെടുന്ന
വിഷാംശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുവാനും കറിവേപ്പിലയ്ക്കുകഴിയും.

ജീവകം
എ, ബി, ഇ എന്നിവയുടെ കലവറയായ കറിവേപ്പിലയില്‍ അന്നജത്തോടൊപ്പം ശരീരത്തിന്
ഗുണകരമായ അമിനോ ആസിഡുകളും ആല്‍ക്കലോയിഡുകളും ഉണ്ട്. കറിവേപ്പിന്റെ ഇല
ത്വഗ്‌രോഗങ്ങള്‍ക്കും വിഷജന്തുക്കളുടെയും കീടങ്ങളുടെയും കടിയേറ്റാല്‍
ഔഷധമായും പ്രയോഗിക്കാവുന്നതാണ്. കറിവേപ്പ് മരത്തിന്റെ തൊലിക്ക്
ശീതഗുണമുള്ളതിനാല്‍, അര്‍ശസ്സ്, രക്തദൂഷ്യത്താലുണ്ടാകുന്ന ത്വഗ്‌രോഗങ്ങള്‍,
വെള്ളപ്പാണ്ഡ് തുടങ്ങിയ രോഗങ്ങള്‍ക്ക് ഔഷധരൂപേണ ഉപയോഗപ്പെടുത്താറുണ്ട്.
പ്രമേഹം, മഞ്ഞപ്പിത്തം എന്നീ രോഗങ്ങള്‍ക്കും കറിവേപ്പില ചേര്‍ന്ന
ഔഷധക്കൂട്ടുകള്‍ ഉപയോഗിച്ചുവരുന്നു. മികച്ച ആന്‍റിസെപ്റ്റിക്കായി
പ്രവര്‍ത്തിക്കുവാനും കറിവേപ്പിന് കഴിവുണ്ട്.

കറിവേപ്പിന്റെ
കുരുന്നിലകള്‍ ചവച്ച്കഴിച്ചാല്‍ വയറ്റില്‍ നിന്നും ചോരയും ചളിയും കൂടി
പോകുന്ന അസുഖത്തിന് ശമനം കിട്ടും. മോരില്‍ കറിവേപ്പില അരച്ചുകലക്കി
കഴിച്ചാല്‍, ദഹനസംബന്ധിയായ അസ്വസ്ഥതകള്‍ അകലും. ആന്‍റിബയോട്ടിക്കുകള്‍
ഉള്‍പ്പെടെ ആധുനികൗഷധങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വയറിനുണ്ടാകാറുള്ള
അസ്വസ്ഥതകള്‍ക്ക് കറിവേപ്പില അരച്ചുകലക്കിയ മോര് അതിവിശിഷ്ടമാണ്.

Relatedപ്രകൃതിപാചകം
ഇളനീര്‍
പാനീയം ഇളനീര്‍: 1, ഏലക്കായ: 2, തേന്‍: മധുരം പാകത്തിന് ഇളനീര്‍
വെട്ടിയശേഷം ..ദഹനരസങ്ങളെ ഉദ്ദീപിപ്പിക്കുന്നതോടൊപ്പം, മരുന്നുകളുടെ
വിഷാംശം നശിപ്പിച്ച് സ്വസ്ഥത വീണ്ടെടുക്കുകയാണ് ഈ പ്രയോഗത്താല്‍
സാദ്ധ്യമാകുന്നത്. തലമുടിയുടെ ആരോഗ്യത്തിനും നിറത്തിനും കറിവേപ്പിനെ
പണ്ടുമുതലേ ആശ്രയിച്ചുവരുന്ന കാര്യം അറിവുള്ളതാണ്. കുട്ടികളുടെ വിരശല്യം
നമ്മെ നിരന്തരം അലോസരപ്പെടുത്തുന്ന ഒന്നാണല്ലോ. ആറുമാസത്തിലൊരിക്കല്‍
വിരയിളക്കുന്നതിന് മരുന്ന് നല്‍കിയാലും മധുരപ്രിയരും പൊതുവെ ദഹനശക്തി
കുറഞ്ഞവരുമായ കുട്ടികള്‍ക്ക് ഇടയ്ക്കിടെ കൃമിശല്യം പതിവാണ്.
ആഴ്ചയിലൊരുദിവസം കറിവേപ്പിലനീര് ഒരൗണ്‍സ് വീതം രണ്ട് നേരം തേന്‍ ചേര്‍ത്ത്
നല്‍കിയാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകും. കുഞ്ഞുങ്ങള്‍ക്ക് ആവശ്യത്തിന്
വൈറ്റമിന്‍ എ യും ഇതു വഴി ലഭിക്കും.

കുട്ടികള്‍ക്കുള്ള വിഭവങ്ങളില്‍
കറിവേപ്പില ചേര്‍ക്കുന്നത് ആരോഗ്യകരമാണ്. മുത്താറി കുറുക്ക്
തയ്യാറാക്കുമ്പോള്‍ കറിവേപ്പില നീരും ശര്‍ക്കരയും ചേര്‍ത്താല്‍
കുട്ടികള്‍ക്ക് ഇഷ്ടപ്പെടും. ഇത് നെയ്പുരട്ടിയ പാത്രത്തില്‍ ഒഴിച്ച്
ഫ്രീസറില്‍ തണുപ്പിച്ച് കശുവണ്ടിപ്പരിപ്പ് വിതറി വിവിധ ആകൃതിയില്‍
മുറിച്ചാല്‍ പച്ചനിറത്തിലുള്ള ഹല്‍വ കുട്ടികളെ ആകര്‍ഷിക്കാതിരിക്കില്ല.

പച്ചരിപ്പൊടി
കറിവേപ്പിലനീരും കരുപ്പെട്ടിയും ചേര്‍ത്ത് കുറുക്കി നാളികേരം
ചുരണ്ടിയിട്ടാല്‍ വിശേഷസ്വാദുള്ള ഒരു ഭക്ഷണമായിരിക്കും. കറിവേപ്പിലയും
മഞ്ഞളും രക്തശുദ്ധിയുണ്ടാക്കുന്നതിനാല്‍ ഇവയുടെ കൂട്ടായ ഔഷധപ്രയോഗം
അലര്‍ജിമാറ്റും. കറിവേപ്പിലയുടെ ഞെട്ട്‌പോലും ഉപയോഗപ്പെടുത്തുന്ന
കഷായക്കൂട്ടുകള്‍ ആയുര്‍വേദത്തിലുണ്ട്.


ഡോ. ഒ.വി. സുഷ
മെഡിക്കല്‍ ഓഫീസര്‍
ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി
തരിയോട്, വയനാട്‌


 


“കറിക്കുമുമ്പൻ ഇലക്കു പിമ്പൻ”.കറിവേപ്പില മറ്റു ഇലക്കറികളെ പോലെ
ആഹാരവസ്തു അല്ലങ്കിലും ആഹാരത്തിനു രുചി വർദ്ദിപ്പിക്കുന്ന ഒരിലയാണു !
എന്നാൽ ധാരാളം ജീവകങ്ങളും ഔഷദഗുണങ്ങളും അടങ്ങിയിരിക്കുന്ന ഈ സസ്യത്തിന്റെ
ജന്മ നാട് നമ്മുടെ ഭാരതം തന്നെ.കറികളുടെ സ്വാദ്,സുഗന്ദം എന്നിവ
വർദ്ദിപ്പിക്കാനാണു ഇതു പ്രധാനമായും ഉപയോഗിക്കുന്നതു ! എന്നിരുന്നാലും
നമ്മുക്ക് ഇതിന്റെ ഔഷദഗുണങ്ങൾ ഒന്ന് പരിശോദിക്കാം....



1) പാദ സൌന്ദര്യത്തിനു പച്ചമഞ്ഞളും കരിവേപ്പിലയും അരച്ചു തുടർച്ചയായി 3 ദിവസം ഉപയോഗിച്ചാൽ ഉപ്പൂറ്റി രോഗത്തിനു ശമനം കിട്ടും .

2) കറിവേപ്പിലയിട്ട് കാച്ചിയ ഏണ്ണ മുടി കൊഴിച്ചിൽ തടയാനും മുടിക്കു കറുപ്പ് നിറം നൽകാനും ഉത്തമാണു.

3) കറിവേപ്പിലക്കുരു ചെറുനാരങ്ങനീരിൽ അരച്ചു തലയിൽ തേച്ചു അരമണിക്കൂർ സ്നാനം ചെയ്യുക. തലയിലെ പേൻശല്യവും താരനും മാറികിട്ടും.

4) ദഹനത്തിനും ഉദരരോഗത്തിനും കരിവേപ്പില അത്യുത്തമമാണു.

5) ഇറച്ചി കഴിച്ചതുകൊണ്ടുണ്ടാവുന്ന ദഹനപ്രശ്നത്തിനു ഇഞ്ചിയും കരിവേപ്പിലയും അരച്ചു മോരിൽചേർത്തു കഴിച്ചാൽ ശമനം കിട്ടും.

6) കാലിലെ പുഴുക്കടി മാറികിട്ടാൻ കറിവേപ്പിലയും മഞ്ഞളും അരച്ചിട്ടാൽ മതി .

7) ചർമ്മരോഗങ്ങൾ മാറികിട്ടാൻ കറിവേപ്പില അരച്ചു കുഴമ്പായി ഉപയോഗിച്ചു നോക്കൂ..ശമനം കിട്ടും.

8) അരുചി മാറികിട്ടാൻ കറിവേപ്പില മോരിൽ കലക്കികുടിക്കുക.





        “കറിവേപ്പില പോലെ വലിച്ചെറിയുക” എന്ന പ്രയോഗം തന്നെ ഇന്ന് മുതൽ
മാറ്റാൻ തയ്യാറാവുക ! നമ്മുടെ വീട്ടുമുറ്റത്തെ മണമില്ലാത്ത മുല്ലയായ
കറിവേപ്പില വിദേശരാജ്യങ്ങളിൽ ഇന്ന് സ്വർണ്ണ ഇലയാണു.പ്രതേകിച്ചു മിഡിൽ
ഈസ്റ്റിൽ. കറിവേപ്പില വിറ്റ് ഉപജീവനം കഴിയുന്നവർ ഇവിടെയുണ്ടെന്നതും മറ്റൊരു
യാഥാർത്യം........................!!!