News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Monday, September 3, 2012

സൗരോര്‍ജത്തെ വൈദ്യുതിയാക്കാന്‍ വീടിനു പെയിന്റടി വിദ്യ !




വീടിനു നിറം നല്‍കുന്ന പെയിന്റ് ഭാവിയില്‍ വൈദ്യുതിയും നല്‍കുമെന്നാണ്
ഓസ്‌ട്രേലിയയിലെ ഗവേഷക വിദ്യാര്‍ഥിയുടെ അവകാശവാദം. അവര്‍ കണ്ടെത്തിയ
പെയിന്റിന്റെ ബലത്തിലാണ് ഈ വെളിപ്പെടുത്തല്‍. കെട്ടിടങ്ങള്‍ക്കു മുകളിലും
മറ്റും ഉറപ്പിച്ചിരുന്ന വലിയ ലോഹ ഫ്രെയിമിലുള്ള പരമ്പരാഗത സോളാര്‍
പാനലുകളുടെ കഥകഴിച്ചേക്കാവുന്നതാണ് കണ്ടെത്തല്‍. സൗരോര്‍ജ ഉല്‍പാദന രംഗത്തെ
ചെലവുകുറയ്ക്കാനും കണ്ടെത്തല്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്
ശാസ്ത്രലോകം.

കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്
ഓര്‍ഗനൈസേഷന്റെ (സിഎസ്‌ഐആര്‍ഒ) സഹായത്തോടെ മെല്‍ബണ്‍ യൂണിവേഴ്‌സിറ്റിയിലെ
പിച്ച്ഡി വിദ്യാര്‍ഥിയായ ബ്രന്റന്‍ മക്‌ഡോണാള്‍ഡ് നടത്തിയ ഗവേഷണത്തിലാണ്
ഫലം കണ്ടിരിക്കുന്നത്.  നാനോക്രിസ്റ്റലുകളാല്‍ നിര്‍മിച്ച കുഞ്ഞു സോളാര്‍
പാനലുകളാണ് ഈ പെയിന്റിന്റെ ഊര്‍ജോല്‍പാദന രഹസ്യം.  ലോഹം, പ്ലാസ്റ്റിക്,
ഗ്ലാസ് തുടങ്ങി ഏതുതരം പ്രതലത്തിലും പെയിന്റടിക്കാം. അപ്പോള്‍പ്പിന്നെ
മേല്‍ക്കൂരയില്‍ നിന്നു മാത്രമല്ല,  ഇത്തരം പെയിന്റടിച്ചാല്‍ ജനലും വാതിലും
ചുവരുമെല്ലാം വൈദ്യുതി വരുന്ന വഴികളായി മാറും.ലോഹ ഫ്രെയിമുകളും സിലിക്കണ്‍
അടിസ്ഥാനമായ പാനലുകളും ഉള്‍പ്പെട്ട പരമ്പരാഗത സോളാര്‍ പാനല്‍
സംവിധാനത്തേക്കള്‍ ഏറെ ചെലവുകുറഞ്ഞും ഫലപ്രദമായും സൗരോര്‍ജത്തെ
വൈദ്യുതിയാക്കാന്‍ പെയിന്റടി വിദ്യകൊണ്ടു കഴിയുമെന്നാണ് മക്‌ഡോണാള്‍ഡിന്റെ
അവകാശവാദം. ഇപ്പോള്‍ മാര്‍ക്കറ്റിലുള്ള സോളാര്‍ സെല്ലുകളുടെ മൂന്നിലൊന്ന്
വിലയില്‍ ഇവ ലഭ്യമാക്കാനാവുമെന്നാണു പ്രതീക്ഷ. അഞ്ചു വര്‍ഷത്തിനകം
മാര്‍ക്കറ്റില്‍ ഇവയെ എത്തിക്കാനാവുമെന്നും മക്‌ഡോണാള്‍ഡ് ആത്മവിശ്വാസം
പ്രകടിപ്പിച്ചു. കെട്ടിട നിര്‍മാണ സാമഗ്രികള്‍ക്ക് സൗരോര്‍ജ പാനലിന്റെ
സവിശേഷതകള്‍ നല്‍കാന്‍ ഓസ്‌ട്രേലിയയിലെ സൗരോര്‍ജ ഉപകരണ നിര്‍മാതാക്കളായ
ഡെസോള്‍ ടാറ്റാ സ്റ്റീലുമായി ചേര്‍ന്നൊരു പദ്ധതിക്കും
തുടക്കമായിക്കഴിഞ്ഞു.  ഊര്‍ജ പര്യാപ്തതയുള്ള വീടുകളുടെ പിറവിക്ക് ഈ
നീക്കവും സുപ്രധാന വഴിത്തിരിവായേക്

വീഡിയോ കോണിന്റെ ഡ്യുവല്‍ സിം ടച്ച്‌സ്ക്രീന്‍ ഫോണ്‍ വെറും 2800 രൂപ !




വീഡിയോ കോണിന്റെ ഡ്യുവല്‍ സിം ടച്ച്‌സ്ക്രീന്‍ ഫോണ്‍ നിങ്ങള്‍ക്ക്്
സ്വന്തമാക്കണോ, അത്തരത്തില്‍ ഒരു ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരാണോ
നിങ്ങള്‍ എങ്കില്‍ ഇതാ നിങ്ങളെ കാത്ത് ഒരു സുവര്‍ണാവസരം. പുതിയ മോഡല്‍
സ്വന്തമാക്കാന്‍ നിങ്ങളുടെ കയ്യില്‍ അധികം പണമൊന്നും വേണ്ട വെറും 2800 രൂപ
മതി.എന്താ ഞെട്ടിയോ..ഈ കേള്‍ക്കുന്നത് സത്യം തന്നെയാണ്. വെറും 2800
രൂപമാത്രമാണ് വിഡിയോകോണിന്റെ ഡ്യുവല്‍ സിം ടച്ച് സ്ക്രീന്‍
മോഡലിന്.ഇപ്പോള്‍ ഇത്തരത്തില്‍ ഒരു മോഡല്‍ അവതരിപ്പിച്ചുകൊണ്ട്്
വീഡിയോകോണ്‍ സൃഷ്ടിക്കുകയാണ്.   സ്മാര്‍ട്‌ഫോണുകളിലെ മിക്കവാറും
സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു എന്നതാണ് v1570 എന്ന വീഡിയോകോണ്‍
മോഡലിന്റെ പ്രത്യേകത. ആന്‍ഡ്രോയിഡ് ഒ.എസ്. ഇല്ലെന്ന കുറവേ ഇതിനുള്ളൂ.

മൂന്നിഞ്ച് വിസ്താരമുള്ള റെസിസ്റ്റീവ് ടച്ച്‌സ്ക്രീനാണ്  v1570 യിലുള്ളത്.
ഫോണിന്റെ സ്ക്രീന്‍ റിസൊല്യൂഷന്‍ 240 ഗുണം 320 പിക്‌സല്‍സ്. വീഡിയോ
റെക്കോഡിങ്ങോടുകൂടിയ 1.3 മെഗാപിക്‌സല്‍ ക്യാമറ, മള്‍ട്ടിഷോട്ട് ക്യാമറ
ആപ്ലിക്കേഷന്‍, എട്ട് ജി.ബി. വരെ വര്‍ദ്ധിപ്പിക്കാവുന്ന എക്‌സ്പാന്‍ഡബിള്‍
മെമ്മറി, ജി.പി.എസ്., ജി.പി.ആര്‍.എസ്., ബ്ലൂടൂത്ത്, മൈക്രോ യു.എസ്.ബി.
പോര്‍ട്ട് എന്നീ സംവിധാനങ്ങള്‍ വീഡിയോകോണ്‍ v1570 യിലുണ്ട്. ഏതാണ്ട്
എല്ലാതരത്തിലുമുളള ഓഡിയോവീഡിയോ ഫോര്‍മാറ്റുകള്‍ ഫോണിലെ മീഡിയ പ്ലെയറില്‍
പ്രവര്‍ത്തിപ്പിക്കാം. ആക്‌സിലറോമീറ്റര്‍, റെക്കോഡിങ്ങോടു കൂടിയ എഫ്.എം.
റേഡിയോ, മൊബൈല്‍ ട്രാക്കര്‍, എസ്.എം.എസ്. ബ്ലാക്ക്‌ലിസ്റ്റ്, ഡ്യുവല്‍
എല്‍.ഇ.ഡി. ടോര്‍ച്ച് 3.5 എം.എം. ഓഡിയോ ജാക്ക് എന്നിവയും ഈ ഫോണിലുണ്ട്.

സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളായ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യാഹൂ
മെസഞ്ചര്‍, നിംബസ് തുടങ്ങിയവയുടെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്രീലോഡഡായി ഈ
ഫോണില്‍ ലഭിക്കും. ആഗ്രി ബേഡ്‌സ്, പുഷ്‌ബോക്‌സ്, ടോം കാറ്റ് തുടങ്ങിയ
ഗെയിമുകളുമുണ്ടിതില്‍. ഫോണിനൊപ്പം സൗജന്യമായി ലഭിക്കുന്ന 4 ജി.ബി. മൈക്രോ
എസ്.ഡി. കാര്‍ഡില്‍ 20 പുത്തന്‍ ബോളിവുഡ് സിനിമകളും പാട്ടുകളും വീഡിയോകളും
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ പറയുന്നു. ഏഴു മണിക്കൂര്‍
സംസാരസമയവും 300 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയും ഉറപ്പുതരുന്ന 1200
എം.എ.എച്ച്. ബാറ്ററിയാണ് ഈ ഫോണിലുള്ളത്.

ത്രിജി ഇല്ല, സെക്കന്‍ഡറി ക്യാമറ ഇല്ല, ക്യാമറയ്ക്ക് സൂമും ഫഌഷുമില്ല,
ഡിസ്‌പ്ലേയ്ക്ക് അത്ര മേന്‍മയില്ല എന്നതൊക്കെയാണ് വീഡിയോകോണ്‍ ് v1570 യുടെ
പോരായ്മകള്‍. പക്ഷേ, കൊടുക്കുന്ന വിലയ്ക്ക് ആനുപാതികമായ മൂല്യം
ഉറപ്പുനല്‍കുന്ന ഫോണ്‍ തന്നെയാണിതെന്ന് പറയാതെ വയ്യ.

ഇന്ത്യയില്‍ നിന്ന് തുടങ്ങി ലോകം മുഴുവന്‍ വ്യാപിച്ച ബഹുരാഷ്ട്രകമ്പനിയാണ്
വീഡിയോകോണ്‍. ഡല്‍ഹിയിലെ ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന
കമ്പനിക്ക് ചൈന, പോളണ്ട്, ഇറ്റലി, മെക്‌സിക്കോ എന്നിവിടങ്ങളില്‍
ഉല്പാദനപ്ലാന്റുകളുണ്ട്. പിക്ച്ചര്‍ട്യൂബ് നിര്‍മാണക്കമ്പനികളില്‍ ലോകത്തെ
മൂന്നാംസ്ഥാനക്കാരാണ് വീഡിയോകോണ്‍.

2009 മുതലാണ് വീഡിയോകോണ്‍ മൊബൈല്‍ഫോണ്‍ നിര്‍മാണവും വിപണനവും ആരംഭിച്ചത്.
വിലകൂടിയ സ്മാര്‍ട്‌ഫോണുകളേക്കാള്‍ മൂവായിരം രൂപ റേഞ്ചിലുള്ള ബേസിക്
മോഡലുകളിറക്കാനായിരുന്നു കമ്പനിക്ക് തുടക്കം മുതലേ താത്പര്യം. ഇതേ
വിലനിലവാരത്തില്‍ കച്ചവടം നടത്തുന്ന കാര്‍ബണ്‍, മൈക്രോമാക്‌സ് പോലുള്ള
കമ്പനികളുടെ വന്‍വളര്‍ച്ച കണ്ടറിഞ്ഞുകൊണ്ടാകാം വീഡിയോകോണ്‍ ഈ
തീരുമാനമെടുത്തത്. v7400, v7500 എന്ന പേരുകളില്‍ രണ്ട് ആന്‍ഡ്രോയിഡ്
ഫോണുകളും വീഡിയോകോണ്‍ അവതരിപ്പിച്ചിരുന്നു. വിലക്കുറവ് കൊണ്ടാണ് ഈ ഫോണുകളും
ആകര്‍ഷകമായത്

ഫെയ്‌സ്ബുക്കിന്റെ സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍!




ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് അതിന്റെ
സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിക്കാന്‍ പോകുന്നതായി
റിപ്പോര്‍ട്ട്. ഇതിനായി തയ്‌വാനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ
എച്ച്.ടി.സിയുമായി സഹകരിക്കുന്ന ഫെയ്‌സ്ബുക്ക്, 2013 മധ്യത്തോടെ ഫോണ്‍
പുറത്തിറക്കുമെന്നാണ് സൂചന.ഈ വര്‍ഷം അവസാനത്തോടെ സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍
അവതരിപ്പിക്കാന്‍ ആയിരുന്നുവത്രേ ഫെയ്‌സ്ബുക്കിന്റെ ഉദ്ദേശം. എന്നാല്‍,
എച്ച്.ടി.സിക്ക് മറ്റ് ഉത്പന്നങ്ങള്‍ക്കുകൂടി സമയം കണ്ടെത്തേണ്ടി
വന്നതിനാല്‍ അത് നീട്ടുകയായിരുന്നുവെന്ന്, ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച
റിപ്പോര്‍ട്ട് പറയുന്നു.സ്മാര്‍ട്ട്‌ഫോണിനായി പരിഷ്ക്കരിച്ച ഒരു
ഓപ്പറേറ്റിങ് സിസ്റ്റവും (ഒ.എസ്) ഫെയ്‌സ്ബുക്ക് വികസിപ്പിക്കുന്നുണ്ടത്രേ.
മാത്രമല്ല, ഫെയ്‌സ്ബുക്കിന്റെ ഐഫോണ്‍ ആപ്ലിക്കേഷന്‍ പരിഷ്ക്കരിക്കാനായി
ആപ്പിള്‍ വിട്ടുപോന്ന പ്രോഗ്രാമര്‍മാരുടെ ഒരു ടീമിനെ
ചുമതലപ്പെടുത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. മൊബൈലാണ് ഭാവിയെന്ന
ബോധ്യത്തില്‍ നിന്നാണ് ഫെയ്‌സ്ബുക്കിന്റെ നീക്കമെന്ന് വ്യക്തം.
ഫെയ്‌സ്ബുക്കിലെ 90 കോടി അംഗങ്ങളില്‍ പകുതിയിലേറെയും സൈറ്റിലെത്തുന്നത്
ഇപ്പോള്‍ മൊബൈല്‍ വഴിയാണ്. മാത്രമല്ല, ഫെയ്‌സ്ബുക്കിന് കഴിഞ്ഞ വര്‍ഷം
ലഭിച്ച പരസ്യവരുമാനത്തില്‍ 315 കോടി ഡോളര്‍ വന്നതും ഫോണുകളിലെ
പരസ്യങ്ങളില്‍ നിന്നാണ്. ഈ പശ്ചാത്തലത്തിലാണ് സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍
തന്നെ രംഗത്തെത്തിക്കാനും, അതുവഴി മൊബൈല്‍ വിപ്ലവത്തിന്റെ ഗുണം പരമാവധി
മുതലാക്കാനും ഫെയ്‌സ്ബുക്ക് ശ്രമിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു

റേഡിയേഷന്‍ അളക്കുന്ന മൊബൈല്‍ ഫോണ്‍ ?




മൊബൈല്‍ ഫോണിലുള്ള റേഡിയേഷഷനും അതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും
നമുക്ക് മുന്നില്‍ പരിഹാരിക്കാനാകാത്ത ഒരു പ്രശ്‌നമായി
ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഓരോ മൊബൈല്‍ കമ്പനിയും തങ്ങള്‍
പുറത്തിറക്കുന്ന പുതിയ മൊബൈല്‍ സീരീസുകളുടെ അത്യാധുനിക ഫിച്ചേഴ്‌സുകള്‍
അക്കമിട്ടു നിരത്തുമ്പോള്‍ അവയില്‍ നിന്നുണ്ടാകുന്ന റേഡിയേഷന്റെ അളവ്
മന:പൂര്‍വ്വം വിസ്മരിക്കാറാണ് പതിവ്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്ത
നിലപാട് സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ജപ്പാനിലെ പ്രമുഖ മൊബൈല്‍ ഫോണ്‍
ഓപ്പറേറ്റേഴ്‌സായ സോഫ്റ്റ്ബാങ്ക്.പുറംതള്ളുന്ന റേഡിയേഷന്റെ അളവ്
കിറുകൃത്യമായി അളന്നു കുറിച്ച് നല്‍കുന്ന മൊബൈല്‍ ഫോണ്‍ രംഗത്തിറക്കിയാണ്
ഇവര്‍ ഏവര്‍ക്കും മാതൃകയാകുന്നത്. മൊബൈല്‍ ഫോണില്‍ ഘടിപ്പിച്ചിരിക്കുന്ന
സെന്‍സര്‍ ഉപയോഗിച്ചാണ് റേഡിയേഷന്റെ അളവ് രേഖപ്പെടുത്തുന്നത്. വരുന്ന
ജൂലൈയില്‍ വാണിജ്യാടിസ്ഥാനത്തില്‍ രംഗത്തിറങ്ങുന്ന ഈ പുതിയ ഫോണുകള്‍ക്ക്
ഗാമവികിരണവും അളന്നുപറയാന്‍ കഴിയുമെന്നാണ് കമ്പനിയുടെ വാദം.കഴിഞ്ഞ വര്‍ഷം
ജപ്പാനില്‍ നടന്ന ടെക് ഫെയര്‍ ഷോയില്‍ ജപ്പാനിലെ പ്രമുഖ മൊബൈല്‍
ഓപ്പറേറ്ററായ എന്‍ ടി ടി ഡൊക്കോമൊ സമാനപ്രത്യേകതകളുള്ള മൊബൈല്‍ഫോണിന്റെ
മാത്യക അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഈ ഫോണ്‍ വാണിജ്യാടിസ്ഥാനത്തില്‍
പുറത്തിറക്കുന്നതിനുള്ള നീക്കങ്ങള്‍ ഡൊക്കോമൊയുടെ ഭാഗത്ത് നിന്ന് ഇതുവരെ
ഉണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം നടന്ന ഫുക്കുഷിമ ആണവദുരന്തത്തെ തുടര്‍ന്ന്
റേഡിയേഷന്‍ അളക്കുന്ന ഉപകരണങ്ങള്‍ നിര്‍മ്മിക്കണമെന്ന് പൊതുജനങ്ങളില്‍
നിന്നും നിരന്തരം ആവശ്യമുയര്‍ന്നിരുന്നു. ജപ്പാന്‍ ടെക് ലോകം ഇതിനായുള്ള
നിരന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.

യൂട്യൂബിന് ഏഴു വയസ്സ് !




ലോകമെങ്ങുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ പ്രിയ വീഡിയോ ഷെയറിങ്
വെബ്‌സൈറ്റ് യൂട്യൂബിന് ഏഴു വയസ്സ് തികഞ്ഞു. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഈ
വെബ്‌സൈറ്റില്‍ ലക്ഷക്കണക്കിന് ആളുകളാണ് ദിവസവും വീഡിയോകള്‍ അപ്ലോഡ്
ചെയ്യുന്നതും ആസ്വദിക്കുന്നതും. ഏതൊരു ഏഴു വയസ്സുകാരനെയും പോലെ യൂട്യൂബും
അതിദ്രുതം വളരുകയാണെന്ന് അധികൃതര്‍ പിറന്നാള്‍ ദിനത്തില്‍ ബ്ലോഗില്‍
കുറിച്ചിട്ടു. ഇന്ന് ഓരോ മിനിറ്റിലും 72 മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന
വീഡിയോകള്‍ അപ്‌ലോഡ് ചെയ്യപ്പെട്ടു.

ലോകത്തിന്റെ പല കോണുകളിലുമുള്ള 800 മില്യന്‍ യുട്യുബ് ഉപയോക്താക്കള്‍ക്കും
നന്ദി പറയുന്നു. യുട്യൂബ്, സബ്‌സ്ക്രിപ്ഷന്‍ 50 ശതമാനം വര്‍ധിച്ചത് പ്രയാണം
ശരിയായ ദിശയില്‍ തന്നെയാണെന്നതിന് തെളിവാണ് യുട്യുബ് അധികൃതര്‍ പറഞ്ഞു.
2005ലാണ് യുട്യൂബിന്റെ പിറവി. സ്റ്റീവ് ചെന്‍, ചാഡ് ഹര്‍ലി, ജോഡ് കരിം
എന്നിവരായിരുന്നു ഉപജ്ഞാതാക്കള്‍. അതിവേഗം ജനപ്രിയമായ യുട്യുബിനെ 2006ല്‍
1.65 ബില്യന്‍ ഡോളറിന് ഗൂഗ്ള്‍ ഏറ്റെടുക്കുകയായിരുന്നു. കാലിഫോര്‍ണിയയിലെ
സാന്‍ ബ്രുണോയിലാണ് ഹെഡ് ക്വാര്‍ട്ടേഴ്‌സ്.

2008ല്‍ അമേരിക്കന്‍ മീഡിയാ കമ്പനി എം.ജി.എം, ലയണ്‍സ് ഗേറ്റ്
എന്റര്‍ടെയ്ന്‍മെന്റ്, സി.ബി.എസ് എന്നിവരുമായി സഹകരിച്ച് സിനിമകളും ടിവി
സീരിയലുകളും പ്രദര്‍ശിപ്പിച്ച് തുടങ്ങിയതോടെ സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ
അഭുതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. എന്നാല്‍, സൈറ്റ്
സന്ദര്‍ശിക്കുന്നവര്‍ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകള്‍ തന്നെയാണ് യുട്യൂബിനെ
സമ്പന്നമാക്കുന്നത്. ഓരോ മിനിറ്റിലും മൂന്നു ദിവസം ദൈര്‍ഘ്യമുള്ളത്ര
വീഡിയോകളാണ് ഇപ്പോള്‍ ഉപയോക്താക്കള്‍ അപ്‌ലോഡ് ചെയ്തുകൊണ്ടിരിക്കുന്നത്.

വിന്‍ഡോസ് 8 , 2250 രൂപയ്ക്ക് ..!!




വിന്‍ഡോസിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ആയ വിന്‍ഡോസ് 8 2250
രൂപയ്ക്ക് കൈപ്പിടിയിലൊതുക്കാം. ഒക്‌ടോബര്‍ 26 ന് ലോക വിപണിയില്‍ ഇത്
ലഭ്യമായി തുടങ്ങും. മൂന്നു വ്യത്യസ്ത പതിപ്പുകളായാണ് വിന്‍ഡോസ് 8
പുറത്തിറങ്ങുന്നത്. വിന്‍ഡോസ്8, വിന്‍ഡോസ്8 പ്രോ, വിന്‍ഡോസ് ഞഠഎന്നിവയാണവ.
ഇതില്‍ വിന്‍ഡോസ് പ്രോസസ്സറില്‍ അധിഷ്ഠിതമായ ടാബ്‌ലറ്റ്,
നെറ്റ്ബുക്കുകള്‍ക്കുവേണ്ടി മാത്രം രൂപകല്‍പന ചെയ്തതാണ്. അതുകൊണ്ടു തന്നെ
പൊതുവിപണിയില്‍ ടാബ്‌ലറ്റുകള്‍ക്കൊപ്പം മാത്രമേ അവ ലഭിക്കുകയുള്ളൂ.
എന്നാല്‍ വിന്‍ഡോസ്8, വിന്‍ഡോസ്8 പ്രോ എന്നിവ പൊതുവിപണിയില്‍ ലഭ്യമാകും. ഈ
രണ്ടു പതിപ്പുകളിലും വ്യത്യസ്തമായ കളറുകളിലും ലോഗോകളിലുമായിട്ടാണ്
രൂപകല്‍പന. മെട്രോ ഡക എന്ന പേരിലാണ് ഈ ഇന്റര്‍ഫേസ്
അവതരിപ്പിച്ചിരിക്കുന്നത്. സാധാരണക്കാര്‍ക്കിടയില്‍ ആപ്പിള്‍ മാക്കിന്റോഷ്
നേടുന്ന വര്‍ദ്ധിച്ച പ്രചരണത്തിനിടയില്‍ തങ്ങളുടെ അപ്രമാദിത്യം ഒന്നുകൂടി
ഊട്ടി ഉറപ്പിക്കുവാനുള്ള എല്ലാ സജ്ജീകരണവും വിന്‍ഡോസ് 8ല്‍
ഒരുക്കിയിട്ടുണ്ടെന്നാണ് മൈക്രോസോഫ്റ്റ് അധികൃതര്‍ പറയുന്നത്.
ഇതാദ്യമായാണ് മൈക്രോസോഫ്റ്റ് മൊബൈല്‍, ഡെസ്ക്‌ടോപ്പ്, ടാബ്‌ലറ്റ്, വിവിധ
വിനോദ ഉപകരണങ്ങള്‍ എന്നിവയ്ക്കു വേണ്ടി സംയുക്തമായി ഒരു ഓപ്പറേറ്റിംഗ്
സിസ്റ്റം അവതരിപ്പിക്കുന്നത്. നേരത്തെ അറിയിച്ചിരുന്നത് പ്രകാരം ഒക്‌ടോബര്‍
26നു തന്നെ വിപണിയില്‍ ലഭ്യമാകും. കൂടാതെ ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണം,
വിന്‍ഡോസിന്റെ മുന്‍ പതിപ്പുകളായ തജ , വിസ്റ്റ, സെവന്‍ എന്നിവയുടെ
ഒറിജിനല്‍ലൈസന്‍സ് കൈവശമുള്ളവര്‍ക്ക് വെറും 39.99 ഡോളറിന് (ഏകദേശം 2250
രൂപ)അപ്‌ഗ്രേഡ് ചെയ്യാം എന്നതാണ്. കൂടാതെ 2012 ജൂണ്‍ മുതല്‍ 2013 ജനുവരി 31
വരെ പുതുതായി വാങ്ങുന്ന വിന്‍ഡോസ്7, പിസി, ലാപ്‌ടോപ്പുകള്‍ക്കും 699
രൂപയ്ക്ക് വിന്‍ഡോസ്8 ലേക്ക് മാറാവുന്നതാണ്.

Sunday, September 2, 2012

കണ്ണടകളുടെ ആവശ്യമില്ലാതെ തന്നെ ത്രിമാന ചിത്രങ്ങള്‍..




ത്രിഡി ചിത്രങ്ങള്‍ ഇനി കാണാന്‍ കണ്ണടകളുടെ ആവശ്യമില്ല. കാരണം കണ്ണടകളുടെ ആവശ്യമില്ലാതെ തന്നെ ത്രിമാന ചിത്രങ്ങള്‍ കാണിക്കാനുള്ള പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ജര്‍മ്മനിയിലെ ഗവേഷകര്‍. പുതിയ സാങ്കേതിക വിദ്യപ്രകാരം ത്രിമാന ചിത്രങ്ങളെ ഏത് കോണില്‍ നിന്നും കാണാന്‍ സാധിക്കും. ഒരേ സമയം അഞ്ച് മുതല്‍ പത്ത് വരെ ആളുകള്‍ക്ക് ചിത്രം ആസ്വദിക്കാം. ബെര്‍ലിനിലെ ഹെനിറിച്ച് ഹെര്‍ട്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരാണ് ത്രിമാനചിത്രങ്ങളുടെ പുതിയ അവതരണത്തിന് പിന്നില്‍. നിലവില്‍ ത്രിമാന ചിത്രങ്ങള്‍ ലഭ്യമാക്കുന്നത് ബ്ലൂ റേയിലാണ്. രണ്ട് ഇമേജുകള്‍ ഉപയോഗിച്ച് രണ്ട് കണ്ണുകള്‍ക്കും വ്യത്യസ്ത വീക്ഷണം പ്രദാനം ചെയ്താണ് ത്രിമാനദൃശ്യങ്ങള്‍ ബ്ലൂ റേയിലൂടെ ലഭ്യമാക്കുന്നത്. പുതിയ സാങ്കേതിവിദ്യ ബ്ലൂ റേയിലുള്ള ത്രിമാനചിത്രങ്ങളെ നേരിട്ട് ത്രിമാന ഡിസ്‌പ്ലേയില്‍ പ്രദര്‍ശിപ്പിക്കാവുന്ന തരത്തില്‍ മാറ്റും. ഇതിനായുള്ള സോഫ്റ്റ് വെയര്‍ വികസിപ്പിച്ചു കഴിഞ്ഞു. ഈ സോഫ്റ്റ്‌വെയര്‍ ഇനി ഹാര്‍ഡ് വെയറുമായി സന്നിവേശിപ്പിക്കാനുള്ള പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അടുത്ത വര്‍ഷത്തോടെ മാത്രമേ വാണിജ്യാടിസ്ഥാനത്തില്‍ പുതിയ ത്രിമാന ടെക്‌നോളജി രംഗത്തെത്തുകയുള്ളൂ.