വിദേശത്തു ജോലിചെയ്യുന്ന അവിവാഹിതരായ യുവതീയുവാക്കൾ ഇക്കാലത്തു പലപ്പോഴും പെണ്ണുകാണല്‍ ചടങ്ങ് ഇന്‍റര്‍നെറ്റിലൂടെയാണ് നടത്തുന്നത് . കല്യാണത്തിന്റെ ഒരാഴ്‌ചമുമ്പ് ഓടിക്കിതച്ചുവന്നു ധൃതിയിൽ കല്യാണം നടത്തുന്നു . ആദ്യരാത്രിയിലായിരിക്കും തനിക്ക് എട്ടിന്റെ പണി കിട്ടിയല്ലോ എന്ന് വധുവോ വരനോ തിരിച്ചറിയുന്നത് . അങ്ങനെ എട്ടിന്റെ പണികിട്ടിയ ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്നു കാപ്പിപ്പൊടിയച്ചൻ . ഫാ ജോസഫ് പുത്തൻപുരക്കലിന്റെ ഈ നർമ്മപ്രഭാഷണം കേൾക്കൂ . കളിയിൽ അല്പം കാര്യം .
യഥാർത്ഥത്തിൽ ഭൂതവും പ്രേതവും ഉണ്ടോ? അതോ അതൊക്കെ ഭയവും അമിത ചിന്തയും കൊണ്ടുണ്ടാകുന്ന തോന്നലുകൾ ആണോ ? കാല കാലങ്ങളായി ഒരു തർക്ക വിഷയമാണ്. പ്രേതത്തെ നിഷേധിക്കുക മാത്രമല്ല അതുണ്ട് എന്ന് പറയുന്നവരേയും നിഷേധികളാക്കും, ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ ഈ മറുപടി കേൾക്കൂ
കടം ഒരു കെണിയാണ്. ബൈബിളിൽ പറയുന്നപോലെ സുഖലോലുപത, മദ്യാസക്തി ജീവിതവ്യഗ്രത എന്നിവ മൂലം മനസു ദുർബലമാകുകയും ആ ദിവസം ഒരുകെണിപോലെ വന്നു വീഴാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കുകയും വേണം . ഉപദേശവും തമാശയും നിറഞ്ഞ ഈ ഹൃസ്വ ചിത്രം ഒന്ന് കാണൂ . നമുക്ക് ചുറ്റും കണ്ടു മുട്ടുന്ന ചില കഥാപാത്രങ്ങളെ ഉൾപ്പെടുത്തി വിലപ്പെട്ട അറിവുകൾ പകർന്നുതരുന്ന ഈ ഹൃസ്വചിത്രം നമുക്ക് ഒരുപാട് അറിവുകൾ പകരുന്നു . കപ്പേളമുക്കിലെ കാഴ്ചകൾ- 5
മദ്യം കഴിക്കുന്ന എല്ലാവരും ഈ തമാശ ചിത്രം ഒന്ന് കാണണം . നമുക്ക് ചുറ്റും കണ്ടു മുട്ടുന്ന ചില കഥാപാത്രങ്ങളെ ഉൾപ്പെടുത്തി വിലപ്പെട്ട അറിവുകൾ പകർന്നുതരുന്ന ഈ ഹൃസ്വചിത്രം നമുക്ക് ഒരുപാട് അറിവുകൾ പകരുന്നു . കപ്പേളമുക്കിലെ കാഴ്ചകൾ -3
ആനചാടികുത്ത് വെള്ളച്ചാട്ടം ( തൊടുപുഴ തൊമ്മൻകുത്ത് റൂട്ടിൽ )
*************************************************
തൊടുപുഴക്കടുത്തുള്ള തൊമ്മൻകുത്ത് വെള്ളച്ചാട്ടം കാണാൻ വരുന്നവർക്ക് മനോഹരമായ മറ്റൊരു വെള്ളച്ചട്ടവും കൂടി കണ്ടു മടങ്ങാം . വണ്ണപ്പുറം കരിമണ്ണൂർ പഞ്ചായത്തുകളുടെ അതിർത്തിയിലെ, അധികമാരും ശ്രദ്ധിക്കപ്പെടാത്ത ആനചാടികുത്ത് വെള്ളച്ചാട്ടം . തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിനു ഒരുകിലോമീറ്റർ മുൻപുള്ള ജംഗ്‌ഷനിൽ നിന്നു തിരിഞ്ഞു പോകുന്ന മറ്റൊരു വഴിയിലൂടെയാണ് ഇവിടേക്ക് പോകേണ്ടത് . മെയിൻ റോഡിൽ നിന്നും ഏകദേശം ഒരുകിലോമീറ്ററോളം ദൂരം നടക്കാനുണ്ട്. ഒരു ചെറിയ കുന്ന് കയറണം. വെള്ളം വീഴുന്ന ഭാഗത്തു അധികം ആഴമില്ലാത്തതിനാൽ അപകടമില്ലാത്ത വിധം ഇവിടെ ഇറങ്ങി കുളിക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. അധികം സന്ദർശകരുടെ ശല്യമില്ലാത്തതിനാൽ സ്ത്രീകൾക്കും സുരക്ഷിതമായി ഇവിടെ കുളിക്കാം . പ്രകൃതിരമണീയമാണ് ഈ സ്ഥലം. പണ്ട് വെള്ളം കുടിക്കാൻ വന്ന ഒരു കാട്ടാന മുകളിലെ പാറപ്പുറത്തു നിന്ന് താഴേക്ക് കാൽ വഴുതി വീണു ചെരിഞ്ഞതിനെത്തുടർന്നാണത്രെ ഈ വെള്ളച്ചാട്ടത്തിനു ഈ പേര് വീണതെന്നു പഴമക്കാർ പറയുന്നു