News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Sunday, July 24, 2011

പ്രമേഹത്തിനുള്ള മരുന്ന്



മരുന്നു  പോലും കണ്ടുപിടിക്കാത്ത രോഗങ്ങളുണ്ട്. എന്നാലും പ്രമേഹ രോഗം ബാധിച്ചവര്‍ പറയാറ്, ദൈവമേ ശത്രുക്കള്‍ക്കു പോലും ഈ രോഗം വരുത്തരുതേ എന്നാണ്. മനുഷ്യനെ ഏറെ അലട്ടുന്ന രോഗമാണിത്. ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തിയിട്ടുമില്ല. മരുന്നു മാത്രം പരിഹാരവുമല്ല. ജീവിതചര്യയുടെ ക്രമീകരണവും ആവശ്യമാണ്. മരുന്നിനേയും മനുഷ്യന്‍റെ ജീവിതത്തേയും ക്രമീകരിച്ച് രോഗത്തിന് ശാശ്വത പരിഹാരം കാണുക എന്നതാണ് വൈദ്യ ശാസ്ത്രത്തിന്‍റെ രീതി.

ദേഹാധ്വാനം ഇല്ലാതിരിക്കുക, തൈര്, പാല്‍, മത്സ്യം, മാംസം, മധുര പലഹാരങ്ങള്‍ കണക്കിലേറെ കഴിക്കുക, വ്യായാമം ഇല്ലാതിരിക്കുക, പകല്‍ അധികം ഉറങ്ങുക ഇതൊക്കെ മേദസ്സും കഫവും വര്‍ദ്ധിക്കാനുള്ള കാരണങ്ങളാണ്. അളവില്‍ കവിഞ്ഞ വിയര്‍പ്പുണ്ടാവുക, എല്ലായിപ്പോഴും മടി തോന്നുക, തൊണ്ടയിലും നെഞ്ചിലും കഫം പുരണ്ടതുപോലെയും വായില്‍ മധുരമുള്ളതുപോലെയും തോന്നുക, നഖം, മുടി കണക്കിലധികം വളരുക, കൈകാലടികള്‍ക്ക് ചുട്ടു പുകച്ചില്‍തോന്നുക, മൂത്രം കൊഴുത്തോ കലങ്ങിയോ കണക്കിലേറെ പോവുക...ഇങ്ങിനെ പ്രമേഹത്തിനു ലക്ഷണങ്ങള്‍ പലതാണ്. പ്രമേഹം ഇരുപതു തരമുണ്ടെന്നാണു പറയുന്നത്. അതില്‍ പതിനാറെണ്ണം പൂര്‍ണ്ണമായും സുഖപ്പെടുത്താവുന്നതാണ്.

എല്ലാ പ്രമേഹവും തുടക്കത്തില്‍ കഫ പ്രധാനവും പിന്നീട് പിത്ത പ്രധാനവും അവസാനം ധാതുക്ഷയം വന്ന് വാത പ്രധാനമായിത്തീരുകയും ചെയ്യുന്നു. ദോഷങ്ങളുടെ ഈ ക്രമമമനുസരിച്ചാണു ചികിത്സയും വേണ്ടത്. പ്രമേഹത്തിന്‍റെ ശാശ്വത പരിഹാരം ലക്ഷ്യമിട്ട് പ്രകൃതിയില്‍ നിന്നു കണ്ടെത്തിയ ഒരു ആയുര്‍വേദ ഉല്‍പ്പന്നമാണു ഡയാമൃത്. ഇരുപത്തിനാലു തരം ആയുര്‍വേദിക് മരുന്നുകളുടെ സംഗമമാണ് ഡയാമൃത്. പരമ്പരാഗതമായി ചികിത്സാ രംഗത്തു പ്രശസ്തരായ വൈദ്യന്മാരുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയമായാണു തയാറാക്കുന്നത്. പാര്‍ശ്വ ഫലങ്ങളൊന്നും കൂടാതെ തന്നെ ആരോഗ്യം നില നിര്‍ത്തുകയും പ്രമേഹം ഇല്ലാതാക്കുകയും ചെയ്യുന്നു. ഉപയോഗിച്ച് ഫലം അറിഞ്ഞിട്ടുള്ളവര്‍ ഇക്കാര്യത്തിനു തെളിവുകള്‍ നിരത്തുന്നു. ഈ മരുന്ന് എല്ലാ മരുന്നു കടകളിലും ലഭ്യമാണ്.

ലോക പ്രശസ്ത ചികിത്സാ ഗ്രന്ഥത്തില്‍ നിന്നും ഒമ്പതു വര്‍ഷത്തെ പഠനത്തിലൂടെ നൂറു ശതമാനം ആയുര്‍വേദ മരുന്നുകളാല്‍ തയാറാക്കുന്ന പ്രമേഹത്തിനുള്ള ആദ്യത്തെ മരുന്ന് എന്നു വിശേഷിപ്പിക്കാം ഡയാമൃതിനെ. പ്രമേഹത്തിനു ശാശ്വത പരിഹാരവുമാണിത്. അറേബ്യന്‍ വൈദ്യ ശാസ്ത്രവിധിപ്രകാരം തയ്യാറാക്കുന്ന ഡയാമൃതില്‍ ഇരുപത്തിനാലു തരം ആയുര്‍വേദ പച്ചമരുന്നുകളാണ് അടങ്ങിയിട്ടുള്ളത്.

ഒരുകൂട്ടം പാരമ്പര്യ വൈദ്യന്മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇഒഅഅഇഒഡ അഥഡഞഢഋഉകഇട എന്ന സ്ഥാപനമാണ് ബംഗളൂരു ആസ്ഥാനമായി ഡയാമൃത് നിര്‍മിച്ചു വിതരണം ചെയ്യുന്നത്. ഡയറക്റ്റ് മാര്‍ക്കറ്റിങ് രീതിയിലൂടെ വിതരണം ചെയ്യുന്ന ഡയാമൃതിന് ഇപ്പോള്‍ ഫ്രീ ഹോം ഡെലിവറിയുമുണ്ട്.

വിശദവിവരങ്ങള്‍ക്ക്:

chaachu ayurvedics, c & c arcade, punnayoor, thrissur.

email. chaachuayurvedics@gmail.com, www.chaachuayurvedics.com,
9746333646,9947909996

കടപ്പാട് . മെട്രോ വാര്‍ത്ത‍ 

വരുന്നൂ, സൂപ്പര്‍ബാറ്ററി



ബാറ്ററി ചാര്‍ജ് ലോ എന്ന മുന്നറിയിപ്പിനു വിട. ചാര്‍ജ് ചെയ്യാന്‍ മണിക്കൂറുകളോളമുള്ള കാത്തിരിപ്പും അവസാനിപ്പിക്കാം. സെക്കന്‍ഡുകള്‍കൊണ്ടു മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സൂപ്പര്‍ ബാറ്ററി നിര്‍മിച്ചിരിക്കുന്നു. ഐ ഫോണും മൊബൈല്‍ ഫോണുമൊക്കെ നിമിഷ നേരം കൊണ്ടു ചാര്‍ജ് ചെയ്യാനുള്ള ബാറ്ററി കണ്ടെത്തിയത് ഓസ്ട്രേലിയയിലെ മെല്‍ബണിലുള്ള മൊണാഷ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ്.

സെക്കന്‍ഡുകള്‍ക്കുള്ളില്‍ ചാര്‍ജാകുന്ന ബാറ്ററി ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ കേടുവരുമെന്നു പേടിക്കണ്ട. സാധാരണ മൊബൈല്‍ ഫോണ്‍ ബാറ്ററിയേക്കാള്‍ കൂടുതല്‍ കാലം നിലനില്‍ക്കുമെന്നു പറയുന്നു ഗവേഷക സംഘത്തിന്‍റെ മേധാവി ഡാന്‍ ലീ. ഇത്രയും കപ്പാസിറ്റിയുള്ള ബാറ്ററികള്‍ നിര്‍മിച്ചത് അത്യാധുനിക രാസവസ്തുക്കള്‍ ഉപയോഗിച്ചല്ല. പച്ചവെള്ളവും ഗ്രാഫൈറ്റും ചേര്‍ത്താണ് സൂപ്പര്‍ബാറ്ററിയുടെ നിര്‍മാണം. ഗ്രാഫൈന്‍ എന്നു പേരുള്ള ഒരു മെറ്റീരിയല്‍ ഉപയോഗിച്ച് ന്യൂ ജനറേഷന്‍ എനര്‍ജി സ്റ്റോറേജ് കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചു കഴിഞ്ഞു ഗവേഷകര്‍. പെന്‍സിലുകളുടെ ഉള്ളിലുള്ള വസ്തുവാണു ഗ്രാഫൈറ്റ്. അതും പച്ചവെള്ളവും ഉപയോഗിച്ച് ബാറ്ററി നിര്‍മിച്ചതിനെക്കുറിച്ചു വിശദീകരിച്ചിട്ടുള്ളത് അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ് എന്ന ജേണലിലാണ്. വൈദ്യുതി സ്റ്റോര്‍ ചെയ്തുവയ്ക്കാനുള്ള ശേഷിയുണ്ട് ഗ്രാഫൈറ്റിന്. ഹൈ സര്‍ഫേസ് ഏരിയയുമുണ്ട്. അതുതന്നെയാണ് ഗ്രഫൈെനിന്‍റെ ഗുണം. സെക്കന്‍ഡുകള്‍കൊണ്ട് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്ന് ഉറപ്പു പറയുന്നു ഡാന്‍ ലീ. ഗ്രാഫൈറ്റിനെ ജെല്‍ രൂപത്തിലാക്കിയ ശേഷം വെള്ളം ചേര്‍ത്താണ് ഗ്രാഫൈന്‍ ഉണ്ടാക്കിയെടുത്തത്. മൊബൈല്‍ ഫോണുകളില്‍ ഉപയോഗിച്ച് പൂര്‍ണമായും വിജയകരമെന്നു വ്യക്തമായാല്‍ ഇപ്പോഴത്തെ കാര്‍ബണ്‍ ബാറ്ററികള്‍ ഫോണുകളില്‍ നിന്ന് ഔട്ടാവും. ബാറ്ററിയുടെ വില ഇപ്പോഴത്തേതില്‍ നിന്നു പകുതിയായി കുറയും.

വൈദ്യുതിക്കു മൂല്യം കൂടുന്ന സമയത്ത് എനര്‍ജി സ്റ്റോര്‍ ചെയ്യാനുള്ള വസ്തുക്കള്‍ കണ്ടെത്താനുള്ള ശ്രമമാണ് സൂപ്പര്‍ ബാറ്ററിയുടെ കണ്ടെത്തലില്‍ എത്തിയത്. ഫോണുകളില്‍ അനുയോജ്യമെന്നു തെളിഞ്ഞാല്‍ വാഹനങ്ങളിലാണ് ഗ്രാഫൈന്‍ ഉപയോഗിച്ചുള്ള ബാറ്ററികള്‍ പരീക്ഷിക്കുക..

കടപ്പാട് : മെട്രോ വാര്‍ത്ത‍ .ജൂലൈ ൧൯,2011

 

അന്താരാഷ്ട്ര രസതന്ത്ര വര്‍ഷം

ഈവര്‍ഷം അന്താരാഷ്ട്ര രസതന്ത്രവര്‍ഷമായി ലോകമെമ്പാടും ആചരിക്കുന്നു. മേരിക്യൂറിക്ക് രസതന്ത്രത്തില്‍ നൊബേല്‍ സമ്മാനം കിട്ടിയതിന്‍റെ (1911) നൂറാം വാര്‍ഷികമായതിനാലാണ് 2011 രസതന്ത്ര വര്‍ഷമായി ആചരിക്കുന്നത്. 2005, അന്താരാഷ്ട്ര ഭൗതിക വര്‍ഷമായിരുന്നു (ഫിസിക്സ് ഇയര്‍). ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആപേക്ഷിക സിദ്ധാന്തം മുന്നോട്ടു വച്ചതിന്‍റെ (1905) നൂറാം വര്‍ഷമായതുകൊണ്ടായിരുന്നു അന്ന് ഇന്‍റര്‍നാഷണല്‍ ഇയര്‍ ഒഫ് ഫിസിക്സ് ആയി ആചരിക്കാന്‍ ശാസ്ത്ര സംഘടനകള്‍ തീരുമാനിച്ചത്.

കണാദന്‍ മുതല്‍ ഡാള്‍ട്ടന്‍ വരെ

പദാര്‍ഥത്തിന്‍റെ ഘടനയെക്കുറിച്ചുള്ള സങ്കല്‍പ്പത്തിന് 2500 വര്‍ഷത്തോളം പഴക്കമുണ്ട്. ബിസി ആറാം നൂറ്റാണ്ടിനു മുമ്പാണ് കണാദന്‍റെ കാലഘട്ടം. ഈ പ്രപഞ്ചം മുഴുവന്‍ കണങ്ങള്‍കൊണ്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നു വാദിച്ച ഈ ഭാരതീയ ദാര്‍ശനികനെ കണാദന്‍ എന്നു വിളിച്ചു. പില്‍ക്കാലത്തെ പരമാണു (ആറ്റം) ഗവേഷണത്തിന്‍റെ മുന്നോടിയായി കണാദ സിദ്ധാന്തം ഗണിക്കപ്പെടുന്നു. രൂപരഹിതമായ കണം എന്ന സൂക്ഷ്മ വസ്തുക്കള്‍ ചേര്‍ന്നുണ്ടായവയാണ് എല്ലാ പദാര്‍ഥങ്ങളെ ന്നും അവ അനശ്വരങ്ങളെന്നും കണാദന്‍ പഠിപ്പിച്ചു. കണം, അണു, തന്മാത്ര എന്നീ പദങ്ങള്‍ ഇന്നുള്ള അര്‍ഥത്തിലല്ല അന്ന് പ്രയോഗിച്ചിരുന്നത്. ഏതാണ്ട് ഇതേ അഭിപ്രായം തന്നെയായിരുന്നു ഗ്രീക്ക് ചിന്തകനായിരുന്ന ഡെമോക്രാറ്റിസിന്‍റേതും (ബിസി അഞ്ചാം നൂറ്റാണ്ട്). വര്‍ണം, രസം തുടങ്ങിയ ഗുണവിശേഷങ്ങള്‍ ഒന്നുമില്ലാത്ത കണികകളുടെ സംഘാതമാണ് പ്രപഞ്ചമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

എല്ലാ വസ്തുക്കളുടെയും അടിസ്ഥാനമായ അതിസൂക്ഷ്മ കണികയെ ഗ്രീക്ക് ഭാഷയില്‍ അത്മോസ് (Atmos) എന്നാണ് പറയുന്നത്. വിഭജിക്കാന്‍ പറ്റാത്ത അത്രയും ചെറുത് എന്നാണ് ഈ പദത്തിന്‍റെ അര്‍ഥം. ഈ വാക്കില്‍ നിന്നാണ് ആറ്റം എന്ന പദം രൂപമെടുത്തത്.

ജോണ്‍ ഡാള്‍ട്ടണ്‍ (1766-1844)

ആറ്റം സിദ്ധാത്തെ വെറും താത്വിക ലോകത്തു നിന്നും പിടിച്ചിറക്കി ശാസ്ത്രീ യ പരിവേഷം കൊടുത്തത് ഇംഗ്ലണ്ടുകാരന്‍ ജോണ്‍ ഡാള്‍ട്ടനായിരുന്നു. ഡാള്‍ട്ടന്‍റെ നിരീക്ഷണങ്ങളെ ഇങ്ങനെ ചുരുക്കാം.

പദാര്‍ഥം അവിഭാജ്യങ്ങളായ കണങ്ങള്‍ അടങ്ങിയതാണ്. വിവിധ മൂലകങ്ങള്‍ക്ക് വിവിധതരം ആറ്റം ആണുള്ളത്. കണങ്ങളെ സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല, വിവിധ മൂലകങ്ങളുടെ കണങ്ങള്‍ ലഘുഅംശബന്ധത്തില്‍ സംയോജിച്ചാണ് സംയുക്തങ്ങള്‍ ഉണ്ടാകുന്നത്.

രസതന്ത്രത്തിന്‍റെ പിന്നീടുള്ള വളര്‍ച്ച മുഴുവന്‍ ഈ സിദ്ധാന്തത്തിന്‍റെ അടിത്തറയിലായിരുന്നു.

ആറ്റത്തെ ഇനി വിഭജിക്കാനാവില്ല എന്ന ഡാള്‍ട്ടന്‍റെ സിദ്ധാന്തം വളരെ ക്കാലം ചോദ്യം ചെയ്യപ്പെടാതെ നിന്നു. എന്നാല്‍ ഇലക്ട്രോണിന്‍റെ കണ്ടുപിടുത്തത്തോടെ ഡാള്‍ട്ടന്‍റെ ആറ്റം തിയറി ക്ക് ഇളക്കം സംഭവിച്ചു.

ആറ്റമല്ല ആത്യന്തിക കണമെന്നും ആറ്റത്തിനകത്ത് ആറ്റത്തിലും ചെറിയ ആറ്റം അഥവാ കണം ഉണ്ടെന്നും വ്യക്തമായി. ആറ്റത്തിനകത്ത് പ്രകൃതി ഒരു നിഗൂഢലോകത്തെ ഒളിപ്പിച്ചുവച്ചിരിക്കുന്നു എന്നു ശാസ്ത്രലോകത്തിനു ബോധ്യമാകാന്‍ തുടങ്ങി.

ഇലക്ട്രോണിന്‍റെ വരവ്

ഏതാണ്ട് അമ്പതു വര്‍ഷം കൊണ്ടാണ് ഇലക്ട്രോണിന്‍റെ കണ്ടുപിടുത്തം പൂര്‍ത്തിയായത്. ഫാരഡെയുടെ വൈദ്യുതി വിശ്ലേഷണം മുതല്‍ കേംബ്രിഡ്ജിലെ ജെ.ജെ. തോംസണ്‍ നടത്തിയ പരീക്ഷണങ്ങള്‍ വ രെ നീളുന്നു ഇത്. തോംസണ്‍ ആണ് ഇലക്ട്രോണിന്‍റെ ചാര്‍ജ് നെഗറ്റിവ് ആണെന്നു കണ്ടുപിടിച്ചത്. 1897ല്‍ ഇലക്ട്രോ ണിന്‍റെ ചാര്‍ജും ദ്രവ്യമാനം തമ്മിലുള്ള അനുപാതവും പ്രൊഫ. തോംസണ്‍ നിര്‍ണയിച്ചു. ജോണ്‍സണ്‍ സ്റ്റോണിയാണ് ഇല ക്ട്രോണ്‍ എന്ന പേരു നല്‍കിയത്, 1891ല്‍.

ആറ്റത്തിന് ന്യൂക്ലിയസുണ്ട്

മധ്യഭാഗത്തൊരു അണുകേന്ദ്രവും (ന്യൂക്ലിയസ്) അതിനു ചുറ്റും ഭ്രമണം ചെയ്യു ന്ന ഇലക്ട്രോണുകളുമടങ്ങിയതാണ് ആറ്റമെന്ന് ബ്രിട്ടിഷ് ഭൗതിക ശാസ്ത്രജ്ഞന്‍ ഏണസ്റ്റ് റുഥര്‍ ഫോര്‍ഡ് സിദ്ധാന്തിച്ചത് 1911 ല്‍, കൃത്യം നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആറ്റത്തിന്‍റെ സൗരയൂഥ മാതൃക അദ്ദേഹം അവതരിപ്പിച്ചു. ആറ്റത്തിന്‍റെ പോസിറ്റിവ് ചാര്‍ജ് ന്യൂക്ലിയസില്‍ കേന്ദ്രീകരിച്ചിരിക്കുന്നതായും ആറ്റത്തിന്‍റെ ആകെ വലുപ്പത്തിന്‍റെ പതിനായിര ത്തില്‍ ഒരംശം മാത്രമേ ന്യൂക്ലിയസിനുള്ളുവെന്നും റുഥര്‍ ഫോര്‍ഡ് അനുമാനി ച്ചു. ഇലക്ട്രോണുകളുടെ നെഗറ്റീവ് ചാര്‍ജാണ് അവയെ ന്യൂക്ലിയസിനു ചുറ്റും ചലിപ്പിക്കുന്നത്. ന്യൂക്ലിയസില്‍ സംഭവിച്ചിരിക്കുന്ന വന്‍തോതിലുള്ള ഊര്‍ജമാ ണ് റേഡിയോ ആക്റ്റിവിറ്റിക്ക് കാരണമെന്നും റുഥര്‍ ഫോര്‍ഡ് കണ്ടെത്തി. ഫാദര്‍ ഒഫ് ന്യൂക്ലിയര്‍ സയന്‍സ് എന്ന് വിശേഷിപ്പിച്ച് ശാസ്ത്ര ലോകം ഇപ്പോഴും ആദരിക്കുന്നു റുഥര്‍ഫോര്‍ഡിനെ.

ആറ്റത്തിന്‍റെ വലുപ്പം

ആര്‍ക്കും ചിന്തിക്കാന്‍ പോലും സാധിക്കാത്തത്ര ചെറുതാണ് ആറ്റം. പത്ത് ദശലക്ഷം (ഒരു കോടി) ആറ്റങ്ങള്‍ അടുത്തു വച്ചാല്‍ മാത്രമേ ഒരു മില്ലിമീറ്റര്‍ നീളത്തില്‍ ആറ്റം കിട്ടുകയുള്ളൂ. എത്ര ചെറുതാണെങ്കിലും ആറ്റത്തിനുള്ളില്‍ സ്പെയ്സുണ്ട്. ന്യൂക്ലിയസില്‍ നിന്നും വളരെ അകലെയാണ് ഇലക്ട്രോണുകള്‍.

ബോര്‍ മാതൃക

റുഥര്‍ ഫോര്‍ഡിന്‍റെ ആറ്റം മോഡലും വലിയ താമസം കൂടാതെ പ്രതിസന്ധി നേരിട്ടു. ജെയിംസ് ക്ലാര്‍ക് മാക്സ്വെല്‍ നടത്തിയ കണ്ടുപിടുത്തങ്ങളോടെയാണ് കുറച്ചുകൂടി വികസിച്ച ആറ്റം മോഡലിന്‍റെ ആവശ്യകത വന്നത്. റുഥര്‍ ഫോര്‍ഡിന്‍റെ മാതൃക ശരിയാണെങ്കില്‍ ന്യൂക്ലിയസിനു ചുറ്റും സ്ഥിതിചെയ്യു ന്ന ഇലക്ട്രോണുകള്‍ ഊര്‍ജ നഷ്ടം വരുത്തുമെന്നും അതിന്‍റെ ഫലമായി അവസാനം ഇലക്ട്രോണുകള്‍ ന്യൂക്ലിയസില്‍ പതിക്കേണ്ടതാണെന്നും മാക്സ്വെല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അത്തര മൊരു പ്രതിഭാസം നടക്കാത്തതിനാല്‍ റുഥര്‍ ഫോര്‍ഡ് മാതൃക സ്വീകാര്യമല്ലെ ന്നും മാക്സ് വെല്‍ തെളിയിച്ചു.

ഈ പ്രശ്നം പരിഹരിച്ചത് ഡെന്‍മാര്‍ക്കുകാരന്‍ ശാസ്ത്രജ്ഞനായ നീല്‍സ് ബോര്‍ (Niels Bohr)), 1913 ല്‍. മാക്സ് പ്ലാങ്കിന്‍റെ ക്വാണ്ടം സിദ്ധാന്തവുമായി ബന്ധപ്പെട്ട് ബോര്‍ പുതിയ സിദ്ധാന്തം മുന്നോട്ടുവച്ചു. ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോണുകള്‍ കറങ്ങുന്നത് നിശ്ചിതമായ ഭ്രമണപഥത്തിലാണെന്നും ഓര്‍ബിറ്റ് എന്ന ഈ പഥത്തില്‍ നിലനില്‍ക്കുവോളം ഇലക്ട്രോണുകളുടെ ഊര്‍ജ ത്തിനു മാറ്റമുണ്ടാവില്ലെന്നും ബോര്‍ സമര്‍ഥിച്ചു. ന്യൂക്ലിയസിന്‍റെ ഏറ്റവും അടുത്ത ഓര്‍ബിറ്റ് കെ ഷെല്‍ അടുത്തത് എല്‍ ഷെല്‍, മൂന്നാമത്തേത് എം ഷെല്‍ എന്നറിയപ്പെട്ടു. നീല്‍സ് ബോര്‍ ഈ മാതൃക വയ്ക്കുമ്പോള്‍ ന്യൂട്രോണ്‍ കണ്ടു പിടിച്ചിരുന്നില്ല. 1920ല്‍ ബ്രിട്ടിഷ് ശാസ്ത്രജ്ഞനായ ജെയിംസ് ചാഡ്വിക് (James Chadwick) ന്യൂട്രോണ്‍ കണ്ടുപിടിച്ചപ്പോള്‍ ഇതും കൂടി ചേര്‍ത്താണ് പുതിയ മോഡല്‍ രംഗത്തെത്തിയത്. 1935ല്‍ ഊര്‍ജതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ചാഡ്വിക്കിനെത്തേടിയെത്തി.

മൂലകങ്ങള്‍ എത്ര ?

ഒരു സ്വര്‍ണ ബിസ്ക്കറ്റില്‍ ഒരൊറ്റത്തരം ആറ്റമേയുള്ളൂ - സ്വര്‍ണത്തിന്‍റേതു മാത്രം. എന്നാല്‍ പ്രപഞ്ചത്തില്‍ മിക്കവാ റും എല്ലാ വസ്തുക്കളും സ്ഥിതിചെയ്യുന്നത് പലമൂലകങ്ങള്‍ ചേര്‍ന്ന സംയുക്തങ്ങളായിട്ടാണ്. സ്വര്‍ണം, ചെമ്പ്, വെള്ളി പോലെ വളരെ കുറച്ച് മൂലക ങ്ങള്‍ മാത്രമേ അതിന്‍റേതായ ശുദ്ധിയില്‍ പ്രകൃതിയില്‍ സ്ഥിതി ചെയ്യുന്നുള്ളൂ. ഇതുവരെ ഏതാണ്ട് 112 മൂലകങ്ങ ളെ മനുഷ്യന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ തൊണ്ണൂറെണ്ണം സ്വാഭാവികമായി ഭൂമിയില്‍ കണ്ടുവരുന്നതാണ്. സ്വാഭാവി ക മൂലകങ്ങളില്‍ വെറും പത്തെണ്ണം മാത്രമേ പതിനെട്ടാം നൂറ്റാണ്ടിനു മുന്‍പ് മനുഷ്യന് അറിയാമായിരുന്നുള്ളൂ. ശേഷിച്ചവ മുഴുവന്‍ 18, 19 നൂറ്റാണ്ടുകളില്‍ കണ്ടുപിടിക്കപ്പെട്ടവയാണ്. പ്രകൃതിയില്‍ സ്വാഭാവികമായി കാണാത്ത 22 മൂലകങ്ങളെ മനുഷ്യന്‍ കൃത്യമായി പരീക്ഷണശാലകളില്‍ സൃഷ്ടിച്ചെടുത്തു. ഇതുമുഴുവന്‍ റേഡിയോ ആക്റ്റിവികതയുള്ള മൂലകങ്ങളാണ്. എന്നു മാത്രമല്ല ചില കൃത്രിമ മൂലകങ്ങള്‍ ഒരു സെക്കന്‍ഡിന്‍റെ പത്തുലക്ഷത്തില്‍ ഒരു അംശത്തിന്‍റെ ഭാഗം മാത്രം സമയം നിലനിന്നിട്ട് അപ്രത്യക്ഷമായവയാണ്. പ്രപഞ്ചത്തില്‍ ആദ്യമുണ്ടായ മൂലകം ഹൈഡ്രജനാണ്, പിന്നെ ഹീലിയം, അവസാനമുണ്ടായത് യുറേനിയം. ആദ്യമാദ്യമുണ്ടായത് സുലഭമായി കാണുന്നു അവസാനമുണ്ടായതിന് കടുത്ത ദൗര്‍ലഭ്യവും. 
കടപ്പാട് : മെട്രോ വാര്‍ത്ത‍ 




Saturday, July 23, 2011

ഓമനത്തിങ്കള്‍ക്കിടാവോ..





ഓമനത്തിങ്കള്‍ക്കിടാവോ .. ഇരയിമ്മന്‍ തമ്പി...





ഓമനത്തിങ്കള്‍ക്കിടാവോ - നല്ല


കോമളത്താമരപ്പൂവോ


പൂവില്‍ നിറഞ്ഞ മധുവോ - പരി-


പൂര്‍‍ണ്ണേന്ദു തന്റെ നിലാവോ


പുത്തന്‍ പവിഴക്കൊടിയോ - ചെറു-


തത്തകള്‍ കൊഞ്ചും മൊഴിയോ


ചാഞ്ചാടിയാടും മയിലോ – മൃദു-


പഞ്ചമം പാടും കുയിലോ


തുള്ളുമിളമാന്‍ കിടാവോ – ശോഭ


കൊള്ളുന്നൊരന്നക്കൊടിയോ


ഈശ്വരന്‍ തന്ന നിധിയോ - പര-


മേശ്വരിയേന്തും കിളിയോ


പാരിജാതത്തിന്‍ തളിരോ - എന്റെ


ഭാഗ്യദ്രുമത്തിന്‍ ഫലമോ


വാത്സല്യരത്നത്തെ വയ്പാന്‍ - മമ


വാച്ചൊരു കാഞ്ചനച്ചെപ്പോ


ദൃഷ്ടിയ്ക്കു വച്ചോരമൃതോ -കൂരി-


രുട്ടത്തു വെച്ച വിളക്കോ


കീര്‍ത്തിലതയ്ക്കുള്ള വിത്തോ - എന്നും


കേടുവരാതുള്ള മുത്തോ


ആര്‍ത്തിതിമിരം കളവാന്‍ -ഉള്ള


മാര്‍ത്താണ്ഡദേവപ്രഭയോ


സൂക്തിയില്‍ കണ്ട പൊരുളോ - അതി-


സൂക്ഷ്മമാം വീണാരവമോ


വമ്പിച്ച സന്തോഷവല്ലി-തന്റെ


കൊമ്പതില്‍ പൂത്ത പൂവല്ലി


പിച്ചകത്തിന്‍ മലര്‍ച്ചെണ്ടോ - നാവി-


ന്നിച്ഛ നല്‍കും നല്‍ക്കല്‍ക്കണ്ടോ


കസ്തൂരി തന്റെ മണമോ - നല്ല


സത്തുക്കള്‍ക്കുള്ള ഗുണമോ


പൂമണമേറ്റൊരു കാറ്റോ - ഏറ്റം


പൊന്നില്‍ക്കലര്‍ന്നോരു മാറ്റോ


കാച്ചിക്കുറുക്കിയ പാലോ - നല്ല


ഗന്ധമെഴും പനിനീരോ


നന്മ വിളയും നിലമോ - ബഹു-


ധര്‍മ്മങ്ങള്‍ വാഴും ഗൃഹമോ


ദാഹം കളയും ജലമോ - മാര്‍ഗ്ഗ-


ഖേദം കളയും തണലോ


വാടാത്ത മല്ലികപ്പൂവോ - ഞാനും


തേടിവെച്ചുള്ള ധനമോ


കണ്ണിന്നു നല്ല കണിയോ - മമ


കൈവന്ന ചിന്താമണിയോ


ലാവണ്യപുണ്യനദിയോ - ഉണ്ണി-


ക്കാര്‍വര്‍ണ്ണന്‍ തന്റെ കണിയോ


ലക്ഷ്മീഭഗവതി തന്റെ - തിരു-


നെറ്റിമേലിട്ട കുറിയോ


എന്നൂണ്ണിക്കൃഷ്ണന്‍ ജനിച്ചോ - പാരി-


ലിങ്ങനെ വേഷം ധരിച്ചോ


പദ്മനാഭന്‍ തന്‍ കൃപയോ - ഇനി


ഭാഗ്യം വരുന്ന വഴിയോ











അതിരുകാക്കും മലയൊന്നു തുടുത്തേ – കാവാലം നാരായണ പണിക്കര്‍





അതിരുകാക്കും മലയൊന്നു തുടുത്തേ


തുടുത്തേ തക തക തക താ


അങ്ങ് കിഴക്കാതെ ചെന്താമര കുളിരിന്റെ ഈറ്റില്ല തറയില്


പെട്ട് നോവിന് പെരട്ടുറവ ഉരുകി ഒളിച്ചേ തക തക താ


..


..


ചതിച്ചില്ലേ നീരാളി ചതി ചതിച്ചില്ലേ


ചതിച്ചീ തക തക താ


മാനത്തുയര്ന്ന മനക്കോട്ടയല്ലേ


തകര്ന്നെ തക തക തക താ


തകര്ന്നിടതൊരു തരി , തരിയില്ല പൊടിയില്ല


പുകയുമില്ലേ തക തക തക താ


..


മാനത്തുയര്ന്ന മനക്കോട്ടയല്ലേ


തകര്ന്നെ തക തക തക താ


തകര്ന്നിടതൊരു തരി , തരിയില്ല പൊടിയില്ല


പുകയുമില്ലേ തക തക തക താ


..


കാറിന്റെ ഉലച്ചിലില് ഒരു വള്ളി കുരുക്കില്


കുരലോന്നു മുറുകി തടി ഒന്ന് ഞെരിഞ്ഞു


ജീവന് . ഞരങ്ങി തക തക താ








ജ്ഞാനപ്പാന – പൂന്താനം നമ്പൂതിരി





കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!





കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!





അച്യുതാനന്ദ! ഗോവിന്ദ! മാധവാ!





സച്ചിദാനന്ദ! നാരായണാ! ഹരേ!





ഗുരുനാഥന് തുണചെയ്ക സന്തതം





തിരുനാമങ്ങള് നാവിന്മേലെപ്പോഴും





പിരിയാതെയിരിക്കണം നമ്മുടെ





നരജന്മം സഫലമാക്കീടുവാന്!





കാലലീല





ഇന്നലെയോളമെന്തെന്നറിഞ്ഞീലാ





ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ





ഇന്നിക്കണ്ട തടിക്കു വിനാശവു-





മിന്ന നേരമെന്നേതുമറിഞ്ഞീലാ.





കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ-





ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്.





രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ





തണ്ടിലേറ്റി നടത്തുന്നതും ഭവാന്,





മാളികമുകളേറിയ മന്നന്റെ





തോളില് മാറാപ്പു കേറ്റുന്നതും ഭവാന്.





അധികാരിഭേദം





കണ്ടാലൊട്ടറിയുന്നു ചിലരിതു





കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ.





കണ്ടതൊന്നുമേ സത്യമല്ലെന്നതു





മുമ്പേ കണ്ടിട്ടറിയുന്നിതു ചിലര്.





മനുജാതിയില്‍ത്തന്നെ പലവിധം





മനസ്സിന്നു വിശേഷമുണ്ടോര്‍ക്കണം.





പലര്‍ക്കുമറിയേണമെന്നിട്ടല്ലോ





പലജാതി പറയുന്നു ശാസ്ത്രങ്ങള്.





കര്‍മ്മത്തിലധികാരി ജനങ്ങള്‍ക്കു





കര്‍മ്മശാസ്ത്രങ്ങളുണ്ടു പലവിധം.





ജ്ഞാനത്തിനധികാരി ജനങ്ങള്‍ക്കു





ജ്ഞാനശാസ്ത്രങ്ങളും പലതുണ്ടല്ലോ.





സാംഖ്യശാസ്ത്രങ്ങള് യോഗങ്ങളെന്നിവ





സംഖ്യയില്ലതു നില്‌ക്കട്ടെ സര്‍വ്വവും;





തത്ത്വവിചാരം





ചുഴന്നീടുന്ന സംസാരചക്രത്തി-





ലുഴന്നീടും നമുക്കറിഞ്ഞീടുവാന്





അറിവുള്ള മഹത്തുക്കളുണ്ടൊരു





പരമാര്‍ത്ഥമരുള്‍ചെയ്തിരിക്കുന്നു.





എളുതായിട്ടു മുക്തി ലഭിപ്പാനായ്





ചെവി തന്നിതു കേള്‍പ്പിനെല്ലാവരും





നമ്മെയൊക്കെയും ബന്ധിച്ച സാധനം





കര്‍മ്മമെന്നറിയേണ്ടതു മുമ്പിനാല്





മുന്നമിക്കണ്ട വിശ്വമശേഷവും





ഒന്നായുള്ളൊരു ജ്യോതിസ്വരൂപമായ്





ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ





ഒന്നിനും ചെന്നു താനും വലയാതെ





ഒന്നൊന്നായി നിനയ്ക്കും ജനങ്ങള്‍ക്ക്





ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്





ഒന്നിലുമറിയാത്ത ജനങ്ങള്‍ക്ക്





ഒന്നുകൊണ്ടും തിരിയാത്ത വസ്തുവായ്





ഒന്നുപോലെയൊന്നില്ലാതെയുള്ളതി-





ന്നൊന്നായുള്ളൊരു ജീവസ്വരൂപമായ്





ഒന്നിലുമൊരു ബന്ധമില്ലാതെയായ്





നിന്നവന് തന്നെ വിശ്വം ചമച്ചുപോല്.





മൂന്നുമൊന്നിലടങ്ങുന്നു പിന്നെയും





ഒന്നുമില്ലപോല് വിശ്വമന്നേരത്ത്.





കര്‍മ്മഗതി





ഒന്നുകൊണ്ടു ചമച്ചൊരു വിശ്വത്തില്





മൂന്നായിട്ടുള്ള കര്‍മ്മങ്ങളൊക്കെയും





പുണ്യകര്‍മ്മങ്ങള് പാപകര്‍മ്മങ്ങളും





പുണ്യപാപങ്ങള് മിശ്രമാം കര്‍മ്മവും





മൂന്നു ജാതി നിരൂപിച്ചു കാണുമ്പോള്





മൂന്നുകൊണ്ടും തളയ്‌ക്കുന്നു ജീവനെ.





പൊന്നിന് ചങ്ങലയൊന്നിപ്പറഞ്ഞതി-





ലൊന്നിരുമ്പുകൊണ്ടെന്നത്രേ ഭേദങ്ങള്.





രണ്ടിനാലുമെടുത്തു പണിചെയ്ത





ചങ്ങലയല്ലോ മിശ്രമാം കര്‍മ്മവും.





ബ്രഹ് മവാദിയായീച്ചയെറുമ്പോളം





കര്‍മ്മബദ്ധന്മാരെന്നതറിഞ്ഞാലും.





ഭുവനങ്ങളെ സൃഷ്ടിക്കയെന്നതു





ഭുവനാന്ത്യപ്രളയം കഴിവോളം





കര്‍മ്മപാശത്തെ ലംഘിക്കയന്നതു





ബ്രഹ്‌മാവിന്നുമെളുതല്ല നിര്‍ണ്ണയം.





ദിക്‌പാലന്മാരുമവ്വണ്ണമോരോരോ





ദിക്കുതോറും തളച്ചു കിടക്കുന്നു.





അല്‌പകര്‍മ്മികളാകിയ നാമെല്ലാ-





മല്‌പകാലം കൊണ്ടോരോരോ ജന്തുക്കള്





ഗര്‍ഭപാത്രത്തില് പുക്കും പുറപ്പെട്ടും





കര്‍മ്മംകൊണ്ടു കളിക്കുന്നതിങ്ങനെ.





ജീവഗതി





നരകത്തില്‍ക്കിടക്കുന്ന ജീവന്‍പോയ്





ദുരിതങ്ങളൊടുങ്ങി മനസ്സിന്റെ





പരിപാകവും വന്നു ക്രമത്താലേ





നരജാതിയില് വന്നു പിറന്നിട്ടു





സുകൃതം ചെയ്തു മേല്‌പോട്ടു പോയവര്





സ്വര്‍ഗ്ഗത്തിങ്കലിരിന്നു സുഖിക്കുന്നു.





സുകൃതങ്ങളുമൊക്കെയൊടുങ്ങുമ്പോള്





പരിപാകവുമെള്ളോളമില്ലവര്





പരിചോടങ്ങിരുന്നിട്ടു ഭൂമിയില്





ജാതരായ്; ദുരിതം ചെയ്തു ചത്തവര്.





വന്നൊരദ്‌ദുരിതത്തിന്‍ഫലമായി





പിന്നെപ്പോയ് നരകങ്ങളില് വീഴുന്നു.





സുരലോകത്തില്‍നിന്നൊരു ജീവന്‍പോയ്





നരലോകേ മഹീസുരനാകുന്നു;





ചണ്ടകര്‍മ്മങ്ങള് ചെയ്തവര് ചാകുമ്പോള്





ചണ്ഡാലകുലത്തിങ്കല്‍പ്പിറക്കുന്നു.





അസുരന്മാര് സുരന്മാരായീടുന്നു;





അമര‍ന്മാര് മരങ്ങളായീടുന്നു;





അജം ചത്തു ഗജമായ് പിറക്കുന്നു





ഗജം ചത്തങ്ങജവുമായീടുന്നു;





നരി ചത്തു നരനായ് പിറക്കുന്നു





നാരി ചത്തുടനോരിയായ്‌പോകുന്നു;





കൃപകൂടാതെ പീഡിപ്പിച്ചീടുന്ന





നൃപന് ചത്തു കൃമിയായ്‌പിറകുന്നു;





ഈച്ച ചത്തൊരു പൂച്ചയായീടുന്നു





ഈശ്വരന്റെ വിലാസങ്ങളിങ്ങനെ.





കീഴ്‌മേലിങ്ങനെ മണ്ടുന്ന ജീവന്മാര്





ഭൂമിയീന്നത്രേ നേടുന്നു കര്‍മ്മങ്ങള്





സീമയില്ലാതോളം പല കര്‍മ്മങ്ങള്;





ഭൂമിയീന്നത്രേ നേടുന്നു ജീവന്മാര്.





അങ്ങനെ ചെയ്തു നേടി മരിച്ചുട-





നന്യലോകങ്ങളോരോന്നിലോരോന്നില്





ചെന്നിരുന്നു ഭുജിക്കുന്നു ജീവന്മാര്





തങ്ങള് ചെയ്തോരു കര്‍മ്മങ്ങള് തന്‍ഫലം.





ഒടുങ്ങീടുമതൊട്ടുനാള് ചെല്ലുമ്പോള്.





ഉടനെ വന്നു നേടുന്നു പിന്നെയും;





തന്റെ തന്റെ ഗൃഹത്തിങ്കല്‍നിന്നുടന്





കൊണ്ടുപോന്ന ധനംകൊണ്ടു നാമെല്ലാം





മറ്റെങ്ങാനുമൊരേടത്തിരുന്നിട്ടു





വിറ്റൂണെന്നു പറയും കണക്കിനേ.





ഭാരതമഹിമ





കര്‍മ്മങ്ങള്‍ക്കു വിളഭൂമിയാകിയ





ജന്മദേശമിബ്ഭൂമിയറിഞ്ഞാലും.





കര്‍മ്മനാശം വരുത്തേണമെങ്കിലും





ചെമ്മേ മറ്റെങ്ങുംസാധിയാ നിര്‍ണ്ണയം.





ഭക്തന്മാര്‍ക്കും മുമുക്ഷു ജനങ്ങള്‍ക്കും





സക്തരായ വിഷയീജനങ്ങള്‍ക്കും





ഇച്ഛീച്ചീടുന്നതൊക്കെകൊടുത്തീടും





വിശ്വമാതാവു ഭൂമി ശിവ ശിവ!





വിശ്വനാഥന്റെ മൂലപ്രകൃതിതാന്





പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്.





അവനീതലപാലനത്തിന്നല്ലൊ





അവതാരങ്ങളും പലതോര്‍ക്കുമ്പോള്.





അതുകൊണ്ടു വിശേഷിച്ചും ഭൂലോകം





പതിന്നാലിലുമുത്തമമെന്നല്ലോ





വേദവാദികളായ മുനികളും





വേദവും ബഹുമാനിച്ചു ചൊല്ലുന്നു.





ലവണാംബുധിമദ്ധ്യേ വിളങ്ങുന്ന





ജംബുദ്വീപൊരു യോജനലക്ഷവും





സപ്തദ്വീപുകളുണ്ടതിലെത്രയും





ഉത്തമമെന്നു വാഴ്‌ത്തുന്നു പിന്നെയും.





ഭൂപത്‌മത്തിനു കര്‍ണ്ണികയായിട്ടു





ഭൂധരേന്ദ്രനതിലല്ലോ നില്‌ക്കുന്നു.





ഇതിലൊമ്പതു ഖണ്ഡങ്ങളുണ്ടല്ലോ





അതിലുത്തമം ഭാരതഭൂതലം





സമ്മതരായ മാമുനിശ്രേഷ്ഠന്മാര്





കര്‍മ്മക്ഷേത്രമെന്നല്ലോ പറയുന്നു;





കര്‍മ്മബീജമതീന്നു മുളയ്ക്കേണ്ടു





ബ്രഹ്‌മലോകത്തിരിക്കുന്നവര്‍കള്‍ക്കും,





കര്‍മ്മബീജം വരട്ടിക്കളഞ്ഞുടന്





ജന്മനാശം വരുത്തേണമെങ്കിലും





ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള





പാരിലെങ്ങുമെളുതല്ല നിര്‍ണ്ണയം.





അത്ര മുഖ്യമായുള്ളൊരു ഭാരത-





മിപ്രദേശമെന്നെല്ലാരുമോര്‍ക്കണം.





കലികാലമഹിമ





യുഗം നാലിലും നല്ലൂ കലിയുഗം





സുഖമേതന്നെ മുക്തിവരുത്തുവാന്.





കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!





കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ





തിരുനാമസങ്കീര്‍ത്തനമെന്നീയേ





മറ്റേതുമില്ല യത്‌നമറിഞ്ഞാലും





അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങള്





പതിമ്മൂന്നിലുമുള്ള ജനങ്ങളൂം





മറ്റു ദ്വീപുകളാറിലുമുള്ളോരും





മറ്റു ഖണ്ഡങ്ങളെട്ടിലുമുള്ളോരും





മറ്റു മൂന്നു യുഗങ്ങളിലുള്ളോരും





മുക്തി തങ്ങള്‍ക്കു സാദ്ധ്യമല്ലായ്‌കയാല്





കലികാലത്തെ ഭാരതഖണ്ഡത്തെ,





കലിതാദരം കൈവണങ്ങീടുന്നു.





അതില് വന്നൊരു പുല്ലായിട്ടെങ്കിലും





ഇതുകാലം ജനിച്ചുകൊണ്ടീടുവാന്





യോഗ്യത വരുത്തീടുവാന് തക്കൊരു





ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ!





ഭാരതഖണ്ഡത്തിങ്കല് പിറന്നൊരു





മാനുഷര്‍ക്കും കലിക്കും നമസ്കാരം!





എന്നെല്ലാം പുകഴ്‌ത്തീടുന്നു മറ്റുള്ളോര്





എന്നതെന്തിനു നാം പറഞ്ഞീടുന്നു?





എന്തിന്റെ കുറവ്





കാലമിന്നു കലിയുഗമല്ലയോ?





ഭാരതമിപ്രദേശവുമല്ലയോ?





നമ്മളെല്ലാം നരന്മാരുമല്ലയോ?





ചെമ്മെ നന്നായ് നിരൂപിപ്പിനെല്ലാരും.





ഹരിനാമങ്ങളില്ലാതെ പോകയോ?





നരകങ്ങളില് പേടി കുറകയോ?





നാവുകൂടാതെ ജന്മമതാകയോ?





നമുക്കിന്നി വിനാശമില്ലായ്‌കയോ?





കഷ്ടം!കഷ്ടം! നിരൂപണം കൂടാതെ





ചുട്ടു തിന്നുന്നു ജന്മം പഴുതെ നാം!





മനുഷ്യജന്മം ദുര്‍ല്ലഭം





എത്ര ജന്മം പ്രയാസപ്പെട്ടിക്കാലം





അത്ര വന്നു പിറന്നു സുകൃതത്താല്!





എത്ര ജന്മം മലത്തില് കഴിഞ്ഞതും





എത്ര ജന്മം ജലത്തില് കഴിഞ്ഞതും





എത്ര ജന്മങ്ങള് മന്നില് കഴിഞ്ഞതും





എത്ര ജന്മം മരങ്ങളായ് നിന്നതും





എത്ര ജന്മം അരിച്ചു നടന്നതും





എത്ര ജന്മം മൃഗങ്ങള് പശുക്കളായ്





അതു വന്നിട്ടിവണ്ണം ലഭിച്ചൊരു





മര്‍ത്ത്യജന്മത്തിന് മുമ്പേ കഴിച്ചു നാം!





എത്രയും പണിപ്പെട്ടിങ്ങു മാതാവിന്





ഗര്‍ഭപാത്രത്തില് വീണതറിഞ്ഞാലും.





പത്തുമാസം വയറ്റില് കഴിഞ്ഞുപോയ്





പത്തുപന്തീരാണ്ടുണ്ണിയായിട്ടും പോയ്.





തന്നെത്താനഭിമാനിച്ചു പിന്നേടം





തന്നെത്താനറിയാതെ കഴിയുന്നു.





എത്രകാലമിരിക്കുമിനിയെന്നും





സത്യമോ നമുക്കേതുമൊന്നില്ലല്ലോ;





നീര്‍പ്പോളപോലെയുള്ളൊരു ദേഹത്തില്





വീര്‍പ്പുമാത്രമുണ്ടിങ്ങനെ കാണുന്നു.





ഓര്‍ത്തറിയാതെ പാടുപെടുന്നേരം





നേര്‍ത്തുപോകുമതെന്നേ പറയാവൂ.





അത്രമാത്രമിരിക്കുന്ന നേരത്തു





കീര്‍ത്തിച്ചീടുന്നതില്ല തിരുനാമം!





സംസാരവര്‍ണ്ണന





സ്‌ഥാനമാനങ്ങള് ചൊല്ലിക്കലഹിച്ചു





നാണംകെട്ടു നടക്കുന്നിതു ചിലര്





മദമത്സരം ചിന്തിച്ചു ചിന്തിച്ചു





മതി കെട്ടു നടക്കുന്നിതു ചിലര്;





ചഞ്ചലാക്ഷിമാര് വീടുകളില് പുക്കു





കുഞ്ചിരാമനായാടുന്നിതു ചിലര്;





കോലകങ്ങളില് സേവകരായിട്ടു





കോലംകെട്ടി ഞെളിയുന്നിതു ചിലര്





ശാന്തിചെയ്തു പുലര്‍ത്തുവാനായിട്ടു





സന്ധ്യയോളം നടക്കുന്നിതു ചിലര്;





അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും





ഉണ്‌മാന്‍പോലും കൊടുക്കുന്നില്ല ചിലര്;





അഗ്നിസാക്ഷിണിയായൊരു പത്നിയെ





സ്വപ്നത്തില്‍പ്പോലും കാണുന്നില്ല ചിലര്;





സത്തുകള് കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോള്





ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നു ചിലര്;





വന്ദിതന്മാരെക്കാണുന്ന നേരത്തു





നിന്ദിച്ചത്രെ പറയുന്നിതു ചിലര്;





കാണ്‍ക്ക നമ്മുടെ സംസാരകൊണ്ടത്രേ





വിശ്വമീവണ്ണം നില്‍പുവെന്നും ചിലര്;





ബ്രാഹ്‌മണ്യംകൊണ്ടു കുന്തിച്ചു കുന്തിച്ചു





ബ്രഹ്‌മാവുമെനിക്കൊക്കായെന്നും ചിലര്;





അര്‍ത്ഥാശയ്‌ക്കു വിരുതു വിളിപ്പിപ്പാന്





അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലര്;





സ്വര്‍ണ്ണങ്ങള് നവരത്നങ്ങളെക്കൊണ്ടും





എണ്ണം കൂടാതെ വില്‌ക്കുന്നിതു ചിലര്;





മത്തേഭം കൊണ്ടു കച്ചവടം ചെയ്തും





ഉത്തമതുരഗങ്ങളതുകൊണ്ടും





അത്രയുമല്ല കപ്പല് വെപ്പിച്ചിട്ടു-





മെത്ര നേടുന്നിതര്‍ത്ഥം ശിവ! ശിവ!





വൃത്തിയും കെട്ടു ധൂര്‍ത്തരായെപ്പോഴും





അര്‍ത്ഥത്തെക്കൊതിച്ചെത്ര നശിക്കുന്നു!





അര്‍ത്ഥമെത്ര വളരെയുണ്ടായാലും





തൃപ്തിയാകാ മനസ്സിന്നൊരു കാലം.





പത്തു കിട്ടുകില് നൂറുമതിയെന്നും





ശതമാകില് സഹസ്രം മതിയെന്നും





ആയിരം പണം കയ്യിലുണ്ടാകുമ്പോള്





അയുതമാകിലാശ്‌ചര്യമെന്നതും





ആശയായുള്ള പാശമതിങ്കേന്നു





വേറിടാതെ കരേറുന്നു മേല്‌ക്കുമേല്.





സത്തുക്കള് ചെന്നിരന്നാലായര്‍ത്ഥത്തില്





സ്വല്‌പമാത്രം കൊടാ ചില ദുഷ്‌ടന്മാര്





ചത്തുപോം നേരം വസ്ത്രമതുപോലു-





മൊത്തിടാ കൊണ്ടുപോവാനൊരുത്തര്‍ക്കും





പശ്‌ചാത്താപമൊരെള്ളോളമില്ലാതെ





വിശ്വാസപാതകത്തെക്കരുതുന്നു.





വിത്തത്തിലാശ പറ്റുകഹേതുവായ്





സത്യത്തെ ത്യജിക്കുന്നു ചിലരഹോ!





സത്യമെന്നതു ബ്രഹ് മമതുതന്നെ





സത്യമെന്നു കരുതുന്നു സത്തുക്കള്.





വിദ്യകൊണ്ടറിയേണ്ടതറിയാതെ





വിദ്വാനെന്നു നടിക്കുന്നിതു ചിലര്;





കുങ്കുമത്തിന്റെ ഗന്ധമറിയാതെ





കുങ്കുമം ചുമക്കുമ്പോലെ ഗര്‍ദ്ദഭം.





കൃഷ്ണ കൃഷ്ണ! നിരൂപിച്ചു കാണുമ്പോള്





തൃഷ്‌ണകൊണ്ടു ഭ്രമിക്കുന്നതൊക്കെയും.





വൈരാഗ്യം





എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും





മണ്ടിമണ്ടിക്കരേറുന്നു മോഹവും;





വന്നുവോണം കഴിഞ്ഞു വിഷുവെന്നും,





വന്നില്ലല്ലോ തിരുവാതിരയെന്നും,





കുംഭമാസത്തിലാകുന്നു നമ്മുടെ





ജന്മനക്ഷത്രമശ്വതിനാളെന്നും





ശ്രാദ്ധമുണ്ടഹോ വൃശ്‌ചികമാസത്തില്





സദ്യയൊന്നുമെളുതല്ലിനിയെന്നും;





ഉണ്ണിയുണ്ടായി വേള്‍പ്പിച്ചതിലൊരു





ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും;





കോണിക്കല്‍ത്തന്നെ വന്ന നിലമിനി-





ക്കാണമെന്നന്നെടുപ്പിക്കരുതെന്നും,





ഇത്‌ഥമോരോന്നു ചിന്തിച്ചിരിക്കവേ





ചത്തുപോകുന്നു പാവം ശിവ! ശിവ!





എന്തിനിത്ര പറഞ്ഞു വിശേഷിച്ചും





ചിന്തിച്ചീടുവാനാവോളമെല്ലാരും.





കര്‍മ്മത്തിന്റെ വലിപ്പവുമോരോരോ





ജന്മങ്ങള് പലതും കഴിഞ്ഞെന്നതും





കാലമിന്നു കലിയുഗമായതും





ഭാരതഖണ്ഡത്തിന്റെ വലിപ്പവും





അതില് വന്നു പിറന്നതുമെത്രനാള്





പഴുതേതന്നെ പോയ പ്രകാരവും





ആയുസ്സിന്റെ പ്രമാണമില്ലാത്തതും





ആരോഗ്യത്തോടിരിക്കുന്നവസ്ഥയും.





ഇന്നു നാമസങ്കീര്‍ത്തനംകൊണ്ടുടന്





വന്നുകൂടും പുരുഷാര്‍ത്ഥമെന്നതും





ഇനിയുള്ള നരകഭയങ്ങളും





ഇന്നു വേണ്ടും നിരൂപണമൊക്കെയും.





എന്തിനു വൃഥാ കാലം കളയുന്നു?





വൈകുണ്‌ഠത്തിനു പൊയ്‌ക്കൊവിനെല്ലാരും





കൂടിയല്ല പിറക്കുന്ന നേരത്തും





കൂടിയല്ല മരിക്കുന്ന നേരത്തും





മദ്ധ്യേയിങ്ങനെ കാണുന്നനേരത്തു





മത്സരിക്കുന്നതെന്തിനു നാം വൃഥാ?





അര്‍ത്‌ഥമോ പുരുഷാര്‍ത്ഥമിരിക്കവേ





അര്‍ത്‌ഥത്തിന്നു കൊതിക്കുന്നതെന്തു നാം?





മദ്ധ്യാഹ്‌നാര്‍ക്കപ്രകാശമിരിക്കവേ





ഖദ്യോതത്തെയോ മാനിച്ചുകൊള്ളേണ്ടു!





ഉണ്ണികൃഷ്‌ണന് മനസ്സില്‍ക്കളിക്കുമ്പോള്





ഉണ്ണികള് മറ്റു വേണമോ മക്കളായ്?





മിത്രങ്ങള് നമുക്കെത്ര ശിവ! ശിവ!





വിഷ്‌ണുഭക്തന്മാര‍ല്ലേ ഭുവനത്തില്?





മായ കാട്ടും വിലാസങ്ങള് കാണുമ്പോള്





ജായ കാട്ടും വിലാസങ്ങള് ഗോഷ്ഠികള്.





ഭുവനത്തിലെ ഭൂതിക്കളൊക്കെയും





ഭവനം നമുക്കായതിതുതന്നെ.





വിശ്വനാഥന് പിതാവു നമുക്കെല്ലാം





വിശ്വധാത്രി ചരാചരമാതാവും.





അച്ഛനും പുനരമ്മയുമുണ്ടല്ലോ





രക്ഷിച്ചീവാനുള്ളനാളൊക്കെയും.





ഭിക്ഷാന്നം നല്ലൊരണ്ണവുമുണ്ടല്ലോ





ഭക്ഷിച്ചീടുകതന്നെ പണിയുള്ളു.





നാമജപം





സക്തികൂടാതെ നാമങ്ങളെപ്പൊഴും





ഭക്തിപൂണ്ടു ജപിക്കണം നമ്മുടെ





സിദ്ധികാലം കഴിവോളമീവണ്ണം





ശ്രദ്ധയോടെ വസിക്കേണമേവരും.





കാണാകുന്ന ചരാചരജീവിയെ





നാണം കൈവിട്ടു കൂപ്പിസ്തുതിക്കണം.





ഹരിഷാശ്രുപരിപ്ലുതനായിട്ടു





പരുഷാദികളൊക്കെസ്സഹിച്ചുടന്





സജ്‌ജനങ്ങളെക്കാണുന്ന നേരത്തു





ലജ്ജ കൂടാതെ വീണു നമിക്കണം.





ഭക്തിതന്നില് മുഴുകിച്ചമഞ്ഞുടന്





മത്തനെപ്പോലെ നൃത്തം കുതിക്കണം.





പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോള്





പ്രാരബ്‌ധങ്ങളശേഷമൊഴിഞ്ഞിടും





വിധിച്ചീടുന്ന കര്‍മ്മമൊടുങ്ങുമ്പോള്





പതിച്ചീടുന്നു ദേഹമൊരേടത്ത്;





കൊതിച്ചീടുന്ന ബ്രഹ്‌മത്തെക്കണ്ടിട്ടു





കുതിച്ചീടുന്നു ജീവനുമപ്പൊഴേ.





സക്തിവേറിട്ടു സഞ്ചരിച്ചീടുമ്പോള്





പാത്രമായില്ലയെന്നതുകൊണ്ടേതും





പരിതാപം മനസ്സില് മുഴുക്കേണ്ട





തിരുനാമത്തില് മാഹാത്‌മ്യം കേട്ടാലും!





ജാതി പാര്‍ക്കിലൊരന്ത്യജനാകിലും





വേദവാദി മഹീസുരനാകിലും





നാവുകൂടാതെ ജാതന്മാരാകിയ





മൂകരെയങ്ങൊഴിച്ചുള്ള മാനുഷര്





എണ്ണമറ്റ തിരുനാമമുള്ളതില്





ഒന്നുമാത്രമൊരിക്കലൊരുദിനം





സ്വസ്‌ഥനായിട്ടിരിക്കുമ്പോഴെങ്കിലും





സ്വപ്നത്തില്‍ത്താനറിയാതെയെങ്കിലും





മറ്റൊന്നായിപ്പരിഹസിച്ചെങ്കിലും





മറ്റൊരുത്തര്‍ക്കുവേണ്ടിയെന്നാകിലും





ഏതു ദിക്കിലിരിക്കിലും തന്നുടെ





നാവുകൊണ്ടിതു ചൊല്ലിയെന്നാകിലും





അതുമല്ലൊരു നേരമൊരുദിനം





ചെവികൊണ്ടിതു കേട്ടുവെന്നാകിലും





ജന്മസാഫല്യമപ്പോഴേ വന്നുപോയ്





ബ്രഹ്‌മസായൂജ്യം കിട്ടീടുമെന്നല്ലോ





ശ്രീധരാചാര്യന് താനും പറഞ്ഞിതു





ബാദരായണന് താനുമരുള്‍ചെയ്തു;





ഗീതയും പറഞ്ഞീടുന്നതിങ്ങനെ





വേദവും ബഹുമാനിച്ചു ചൊല്ലുന്നു.





ആമോദം പൂണ്ടു ചൊല്ലുവിന് നാമങ്ങള്





ആനന്ദം പൂണ്ടു ബ്രഹ്‌മത്തില്‍ച്ചേരുവാന്.







മതിയുണ്ടെങ്കിലൊക്കെ മതിയിതു





തിരുനാമത്തില് മാഹാത്‌മ്യമാമിതു





പിഴയാകിലും പിഴകേടെന്നാകിലും