
Monday, January 23, 2012
പച്ചക്കറികള്‍ പല രോഗങ്ങളും ശമിപ്പിക്കും
നാം നിത്യേന ഉപയോഗിക്കുന്ന പച്ചക്കറികള്‍ പല രോഗങ്ങളും ശമിപ്പിക്കും
പാവയ്ക്ക: പാവയ്ക്കയും
അതിന്റെ ഇലയും 'സോറിയാസിസ്' എന്ന ത്വക്‌രോഗത്തിന് വളരെയധികം ഫലം ചെയ്യുന്ന
ഒറ്റമൂലിയാണ്. പാവയ്ക്ക കറിവെച്ച് കൂട്ടുന്നതും പച്ചയായി കഴിക്കുന്നതും
ഒരുപോലെ നല്ലതാണ്. പാവയ്ക്ക പിഴിഞ്ഞ് നീര് രണ്ടൗണ്‍സ് വീതം രണ്ടു നേരം
കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഏറെ ഗുണം ചെയ്തുകാണാറുണ്ട്. ഇതേ
ചികിത്സാരീതി മഞ്ഞപ്പിത്തം ശമിക്കാനും ഫലപ്രദമാണ്.
കോളിഫ്ലാവര്‍: കോളിഫ്ലാവര്‍
കൊണ്ട് സൂപ്പുണ്ടാക്കി അതില്‍ ശര്‍ക്കരചേര്‍ത്ത് കഴിച്ചാല്‍ മുലപ്പാല്‍
വര്‍ധിക്കുന്നതാണ്. അതുപോലെ കോളിഫ്ലാവര്‍ നിത്യേന കഴിക്കുന്ന ഭക്ഷണത്തില്‍
ഉള്‍പ്പെടുത്തുന്നത് രക്തപിത്തം നിയന്ത്രണവിധേയമാക്കും.
കോവയ്ക്ക: കോവയ്ക്ക
എന്നും കഴിക്കുക. തോരന്‍ വെച്ചോ മെഴുക്കുപുരട്ടിയാക്കിയോ. പച്ചയ്ക്ക്
സാലഡാക്കി കഴിക്കുന്നതാണ് ഏറ്റവും നല്ലത്. രോഗപ്രതിരോധശേഷി
വര്‍ധിപ്പിക്കുന്നതിനും ശരീരമാലിന്യങ്ങളെ അകറ്റുന്നതിനും സഹായിക്കും.
ചീര: ചീരയില
ഇടിച്ച് പിഴിഞ്ഞ നീരും, ഇളനീര്‍ വെള്ളവും തുല്യ അളവില്‍ ചേര്‍ത്ത് ആറ്
ഔണ്‍സ് വീതം നിത്യവും രണ്ടുനേരമായി കഴിച്ചാല്‍ മൂത്രനാളീവീക്കം
മാറിക്കിട്ടും. ശരിയായ ശോധന ലഭിക്കുന്നതിനുവേണ്ടി ഏവര്‍ക്കും
ആശ്രയിക്കാവുന്ന ഇലക്കറിയാണ് ചീര. 'സോറിയാസിസ്' നിയന്ത്രണവിധേയമാക്കാനും
ചീര സഹായിക്കും.
വെണ്ടയ്ക്ക:
മൂക്കാത്ത വെണ്ടയ്ക്ക ദിവസവും 100 ഗ്രാം എടുത്ത് സ്വല്പം പഞ്ചസാര
ചേര്‍ത്ത് കഴിച്ചാല്‍ ശരീരം നല്ലപോലെ പുഷ്ടിപ്പെടും. ബുദ്ധിശക്തി
വര്‍ധിക്കാനും വെണ്ടയ്ക്ക നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്
ഉപകരിക്കും. ഇളയ വെണ്ടയ്ക്ക വേവിച്ച് അതിന്റെ ആവിയേറ്റാല്‍ ഒച്ചയടപ്പ്
മാറിക്കിട്ടുന്നതാണ്.
പടവലങ്ങ: പടവലങ്ങ
ഇടിച്ചുപിഴിഞ്ഞ നീര് തലയില്‍ തേച്ചാല്‍ മുടികൊഴിച്ചില്‍ ശമിക്കും. ഇത്
താളിപോലെ നിത്യവും ഉപയോഗിക്കുക. പടവലങ്ങ കൊത്തമല്ലിയോടൊപ്പം
വേവിക്കുമ്പോള്‍ ഉണ്ടാകുന്ന വെള്ളം തേനും പഞ്ചസാരയും ചേര്‍ത്ത് കഴിച്ചാല്‍
ഛര്‍ദിയും അതിസാരവും ശമിക്കുന്നതാണ്.
കാബേജ്: പ്രമേഹരോഗികള്‍ക്ക്
ദിവസവും കഴിക്കാവുന്ന ഒരു ഇലക്കറിയാണ് കാബേജ്. പ്രമേഹത്തെ നിയന്ത്രിച്ച്
ശരീരാരോഗ്യം കൈവരിക്കാന്‍ കാബേജ് ഉപകരിക്കും. 'സോറിയാസിസിന് കാബേജ്
വേവിച്ച് പശുവിന്‍പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് പല രോഗികളിലും ഫലപ്രദമായി
കണ്ടിട്ടുണ്ട്.
കുമ്പളങ്ങ:
കുമ്പളങ്ങാത്തൊലിയുടെ രണ്ടൗണ്‍സ് നീരില്‍ 300 മില്ലിഗ്രാം കുങ്കുമപ്പൂവും
വരിനെല്ലിന്റെ പതിനഞ്ച് ഗ്രാം തവിടും ചേര്‍ത്ത് കാലത്തും അതേ പ്രകാരം
വൈകുന്നേരവും കഴിക്കുകയാണെങ്കില്‍ പ്രമേഹരോഗം നിയന്ത്രണവിധേയമാകും.
കാരറ്റ്: കാരറ്റ്
നീരും അതിന്റെ പകുതി ആട്ടിന്‍പാലും കാല്‍ഭാഗം ആട്ടിന്‍ തൈരും ചേര്‍ത്ത്
കാലത്തും അതേ പ്രകാരം വൈകുന്നേരവുംകഴിച്ച് ശീലിച്ചാല്‍ രക്തദൂഷ്യം
ശമിക്കും.
പ്രമേഹത്തെ പ്രതിരോധിക്കാന്‍ നാട്ടുചെടികള്‍
പാവയ്ക്ക, നെല്ലിക്ക, കുമ്പളങ്ങ, കോവയ്ക്ക തുടങ്ങി എളുപ്പം കിട്ടുന്ന നിരവധി പച്ചക്കറികളും നാട്ടുചെടികളും പ്രമേഹത്തെ പ്രതിരോധിക്കുമെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്
ചികില്‍സാ രീതികള്‍
ആയൂര്‍വേദം പ്രമേഹ ചികിത്സയെ വ്യക്തികള്‍ തോറും വിഭിന്നമായി ചെയ്യേണ്ടതാണ്. ..അനുകൂലമായ ജനിതകവും അനുയോജ്യമല്ലാത്ത ഭക്ഷണക്രമവും പ്രമേഹത്തെ ഇന്ത്യയില്‍ സര്‍വസാധാരണമാക്കിത്തീര്‍ത്തിട്ടുണ്ട്. മൂത്രം അധികമായി പോകുന്ന അസുഖം എന്ന് പൗരാണിക വൈദ്യശാസ്ത്രം സൂചിപ്പിക്കുന്ന പ്രമേഹത്തിന് പ്രകൃതിയില്‍ തന്നെ നിരവധി ഔഷധങ്ങളുണ്ട്. കയ്പുരസം ഈ 'മേഹ'ത്തിന് ഒരു പ്രതിവിധിയായി വരും എന്ന വിശ്വാസത്തില്‍ തന്നെ പല ഔഷധികളും ഉടലെടുത്തിട്ടുണ്ട്. 'കയ്ച്ചിട്ട് ഇറക്കാന്‍' ബുദ്ധിമുട്ടിയിട്ടും പാവക്കാനീരും ഉലുവക്കഞ്ഞിയും നാം പ്രമേഹത്തെ പുറന്തള്ളാന്‍ കഴിച്ചുവരുന്നു. വളരെക്കാലങ്ങള്‍ക്കു ശേഷം അടുത്തിടെ നടന്ന പരീക്ഷണങ്ങളെല്ലാം തന്നെ നമ്മുടെ നാട്ടുവൈദ്യത്തെയും പാരമ്പര്യവൈദ്യത്തെയും ശാസ്ത്രീയമായി അംഗീകരിക്കുകയും ശരിവെക്കുകയുമാണു ചെയ്തിട്ടുള്ളത്. പച്ചക്കറികള്‍ ആഹാരത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്താം. ചികിത്സക്ക് ഔഷധങ്ങളായി സസ്യങ്ങളെ ഉപയോഗിക്കുന്നതിനു മുന്‍പ് വിദഗേ്ധാപദേശം തേടിയിരിക്കണം.
പാവയ്ക്ക
കാരവേലം ഹിമം ഭേദീ ലഘുതിക്തം ചവാതളം
ജാര പിത്ത കഫാ സ്രഘ്‌നം പാണ്ഡു മേഹ കൃമീന്‍ ഹരാല്‍'-ഭാവപ്രകാശം (15, അഉ)
ഭാവപ്രകാശത്തിനു പുറമെ രാജനിഘണ്ടു, നിഘണ്ടു രത്‌നാകരം, ഖൈമദേവ നിഘണ്ടു എന്നിവയിലും പാവയ്ക്ക പ്രമേഹത്തിന് ഔഷധമായി പറയുന്നുണ്ട്. നാട്ടുവൈദ്യവും പ്രമേഹത്തിന് പാവയ്ക്കനീര് നിര്‍ദ്ദേശിക്കുന്നു. നാട്ടിന്‍പുറങ്ങളില്‍ നല്ലൊരു പങ്ക് പ്രമേഹരോഗികളും ഇതിന്റെ ജ്യോൂസ് ഉപയോഗിക്കുന്നുണ്ട്. കയ്പുരസമുള്ള പാവയ്ക്കക്ക് ശരീരത്തിലെ മധുരത്തിനെ കുറയ്ക്കാനുള്ള കഴിവുണ്ടോ? പരീക്ഷണങ്ങള്‍ കാണിക്കുന്നത് ഉണ്ട് എന്നാണ്. ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ 1989ല്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം പാവയ്ക്കാനീരിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സാധിക്കും എന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. ഫൈറ്റോതെറാപിയ ജേണല്‍ (1991), പ്ലാന്റ മെഡ് ജേണല്‍ (1993), എതേ്‌നാഫാം ജേണല്‍ (1994) എന്നിവയിലും ഇതിന്റെ ഗുണത്തെ ശരിവെക്കുന്ന പഠനങ്ങള്‍ വന്നിട്ടുണ്ട്.
ഉലുവ
ഉലുവക്കഞ്ഞി കുടിക്കാത്ത പ്രമേഹരോഗികള്‍ കുറവായിരിക്കും. നാട്ടിന്‍പുറങ്ങളില്‍ സര്‍വസാധാരണമാണ് ഈ ഔഷധം. ഭാവപ്രകാശ നിഘണ്ടുവില്‍ പ്രമേഹ(മധുമേഹ)ഹരം എന്ന പരാമര്‍ശം ഉലുവയ്ക്ക് നല്‍കിയിട്ടുണ്ട്. എലികളില്‍ നടത്തിയ വിവിധ പരീക്ഷണങ്ങളില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിന് ഉലുവക്ക് കഴിയും എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ദിവസവും 25100 ഗ്രാം ഉലുവ ഉപയോഗിക്കുന്നത് പ്രമേഹത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ബയോമെഡിസിന്‍ (1990), ഓറിയന്റല്‍ (1990), ഫൈറ്റോതര്‍ (1994), പ്ലാന്റ മെഡ് (1995) എന്നീ ജേണലുകളില്‍ ഉലുവയുടെ പ്രമേഹഹര സ്വഭാവത്തെ കുറിച്ചുള്ള പഠനങ്ങള്‍ വന്നിട്ടുണ്ട്. പൊടിച്ച് പൊടിയായി ഉപയോഗിക്കുകയോ കഞ്ഞിവച്ച് കുടിക്കുകയോ ചെയ്യുന്നതാണ് അത്യുത്തമം.
നാട്ടുചികില്‍ത്സ ഫലപ്രദം
എലികളില്‍ നടത്തിയ പരീക്ഷണങ്ങളും ഈ പഠനത്തിനു പിന്‍ബലമായിട്ടുണ്ട്. എങ്കിലും ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും എന്ന ഒരഭിപ്രായവും വിദഗ്ധര്‍ക്കിടയിലുണ്ട്. കൂടുതല്‍ പഠനങ്ങള്‍ ഈ സസ്യത്തില്‍ നടന്നുവരുന്നു.
കൊത്തമല്ലി
അരക്കപ്പ് കൊത്തമല്ലിയുടെ ഇലകളുപയോഗിച്ചുണ്ടാക്കിയ ജ്യോൂസ് എന്നും രാവിലെ കഴിക്കുന്നത് പ്രമേഹത്തിന് വളരെ നല്ലതാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 2030 ദിവസത്തിനുള്ളില്‍ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം കുറയുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കറിവേപ്പില
കറിവേപ്പില യുടെ ഇലകള്‍ വെറുതെ ചവയ്ക്കുന്നതോ ഇല പിഴിഞ്ഞെടുത്ത നീര് ഉപയോഗിക്കുന്നതോ പ്രമേഹത്തിന് ഉത്തമമാണെന്ന പാരമ്പര്യ അറിവ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ജേണല്‍ ഓഫ് ബയോകെമിസ്ട്രിയില്‍ 1995ല്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എലികളില്‍ നടത്തിയ പഠനം കറിവേപ്പിലക്ക് പ്രമേഹത്തെ ചെറുക്കാന്‍ കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
മഞ്ഞള്‍
അഷ്ടാംഗഹൃദയം, മദനപാല നിഘണ്ടു, രാജനിഘണ്ടു, ഭാവപ്രകാശം തുടങ്ങിയ ആയുര്‍വേദ ഗ്രന്ഥങ്ങളിലെല്ലാം പ്രമേഹത്തിന് മഞ്ഞള്‍ ഔഷധിയാണെന്ന് പറയുന്നുണ്ട്. ഇന്ത്യന്‍ ഡ്രഗ്‌സില്‍ (1990) വന്ന പഠനം സൂചിപ്പിക്കുന്നത് മഞ്ഞളിന് രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കുന്നതിനുള്ള കഴിവുണ്ട് എന്നാണ്. പൊടിച്ച മഞ്ഞളിനോടൊപ്പം അല്‍പം ഉപ്പുചേര്‍ത്ത് സേവിക്കുവാനാണ് നാട്ടുവൈദ്യം പറയുന്നത്.
കൂവള ഇല
മുമ്പ് തൊടികളില്‍ ധാരാളമായി ഉണ്ടായിരുന്ന കൂവളത്തിന്റെ ഇല പിഴിഞ്ഞെടുത്ത നീര് പ്രമേഹശമനത്തിന് നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായി ഉപയോഗിച്ചിരുന്നു. ഇതിന് ഇന്‍സുലിന് തുല്യമായ കഴിവുണ്ട് എന്ന് ശാസ്ത്രീയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ ജേണല്‍ ഓഫ്എക്‌സപരിമെന്റല്‍ ബയോളജി (1993), ആംല ബുള്ളറ്റിന്‍ (1993) എന്നിവയിലെല്ലാം ഈ സസ്യത്തിന്റെ പ്രമേഹഹര സ്വഭാവത്തെ കുറിച്ചുള്ള പഠനങ്ങള്‍ വന്നിട്ടുണ്ട്.
ഞാവല്‍
ഞാവല്‍ വ്യാപകമായി പ്രമേഹത്തിന് ഉപയോഗിച്ചിരുന്നു. കായയും വിത്തുമാണ് രോഗശമനത്തിനു സ്വീകരിച്ചിരുന്നത്. വിത്ത് ഉണക്കിപ്പൊടിച്ചത് രണ്ടോ മൂന്നോ ഗ്രാം വീതം ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി ദിവസം മൂന്നോ നാലോ പ്രാവശ്യം ഉപയോഗിക്കുന്നത് പ്രമേഹത്തിന് ഗുണം ചെയ്യുമെന്ന് നാട്ടുവൈദ്യം പറയുന്നു. കൂടാതെ ഇതിന്റെ പഴത്തിനും പ്രമേഹനാശനത്തിന് സാധിക്കുമെന്ന് കരുതിപ്പോരുന്നു. ഇതിന്റെ വിത്ത് പൊടിച്ചതിനും ഇലകള്‍ക്കും പ്രമേഹത്തെ ചെറുക്കാന്‍ കഴിവുണ്ടെന്ന് ശാസ്ത്രീയ പഠനങ്ങള്‍ വന്നിട്ടുണ്ട്.
മാന്തളിര്‍
മാവിന്റെ തളിരിലകള്‍ പ്രമേഹത്തെ ചെറുക്കുന്നതിന് സഹായിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഇതിന്റെ നിത്യോപയോഗം തടി കുറയ്ക്കുന്നതിനാല്‍ നല്ല ആരോഗ്യമുള്ളവര്‍ക്കു മാത്രമേ ഇത് ആയുര്‍വേദ ആചാര്യന്മാര്‍ നിര്‍ദേശിക്കാറുള്ളൂ.
നെല്ലിക്ക
'മേഹേഷു ധാത്രീ നിശാ...' നെല്ലിക്കയെപ്പറ്റി അഷ്ടാംഗഹൃദയത്തില്‍ അഗ്രൗഷധങ്ങളുടെ ഗണത്തില്‍ പറയുന്നു. കൂടാതെ രാജനിഘണ്ടു, ചരകം, നിഘണ്ടു രത്‌നാകരം, ചികിത്സാമഞ്ജരി മുതലായ ഗ്രന്ഥങ്ങളിലും നെല്ലിക്ക പ്രമേഹത്തിന് ഉത്തമമാണെന്ന് പറയുന്നുണ്ട്. ഒരു ടേബിള്‍ സ്പൂണ്‍ നെല്ലിക്കജ്യോൂസ് ദിവസവും രണ്ടുനേരം പതിവായി കഴിക്കുന്നത് ശരീരത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് അനുഭവങ്ങളില്‍ നിന്ന് ആചാര്യന്മാര്‍ പറയുന്നു. നെല്ലിക്ക ഉപയോഗിച്ചുള്ള ഔഷധങ്ങള്‍, ലേഹ്യങ്ങള്‍, ചമ്മന്തി തുടങ്ങിയവയും ഉത്തമം തന്നെ. പച്ചയ്ക്കു തിന്നുന്നതും വളരെ നന്ന്.
വെള്ളുള്ളി
വെള്ളുള്ളി പതിവായി ഉപയോഗിക്കുന്നവര്‍ക്ക് പ്രമേഹത്തെ ചെറുക്കാന്‍ സാധിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇവയ്ക്ക് പരിധി ഉള്ളതിനാലും സൂചനകള്‍ കുറവായതിനാലും ഇത് ഒരു ചികിത്സാമാര്‍ഗമായി സ്വീകരിക്കുന്നത് ആശാവഹമായിരിക്കുകയില്ല.
കോവയ്ക്ക
കോവയ്ക്ക പതിവായി ഉപയോഗിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കും. എലികളില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ ഇത് ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടുണ്ട്. കോവയ്ക്ക പ്രമേഹരോഗികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. നാട്ടില്‍ സുലഭമായി ലഭിക്കുന്ന കോവയ്ക്ക കറികളുടെ ഭാഗമായും തോരന്‍ വെച്ചും കഴിക്കാം. കോവയ്ക്ക പച്ചയ്ക്കു തിന്നുന്നത് വിറ്റാമിന്‍ സി. പോലുള്ള പല ജീവകങ്ങളും നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും.
കീഴാര്‍നെല്ലി
കീഴാര്‍നെല്ലി യുടെ ഇലകള്‍ക്ക് പ്രമേഹത്തെ ചെറുക്കാനുള്ള കഴിവുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു ഗ്രാം വീതം ദിവസത്തില്‍ മൂന്നുപ്രാവശ്യം മൂന്നുമാസം വരെ പ്രമേഹരോഗികള്‍ക്ക് നല്‍കിയതില്‍ നിന്നും ആശാവഹമായ ഫലമാണ് ലഭിച്ചതെന്ന് 1995ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ആയുര്‍വേദ സിദ്ധ സെമിനാറില്‍ അവതരിപ്പിച്ച ഒരു പ്രബന്ധം വെളിപ്പെടുത്തുന്നുണ്ട്. എങ്കിലും നാട്ടുവൈദ്യം ഈ സസ്യത്തെ പ്രമേഹത്തിനെതിരായി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല.
തുളസി
തുളസി നീര് രക്തത്തിലെ അധികമുള്ള പഞ്ചസാരയെ ഇല്ലാതാക്കുമെന്ന് പഠനങ്ങള്‍ വഴി തെളിയിക്കപ്പെട്ടിട്ടുണ്ട്. ശരീരത്തിന് നിരവധി ഗുണം ചെയ്യുന്ന തുളസിനീര് പ്രമേഹത്തിനുള്ള പ്രതിവിധിയായി മാത്രം ഉപയോഗിക്കുന്നത് പൂര്‍ണമായ ആശ്വാസത്തിന് ഉപയോഗപ്പെടണമെന്നില്ല.
കടലകളും ഉള്ളിവര്‍ഗങ്ങളും
മുകളില്‍ വിശദമായി വിവരിച്ച സസ്യങ്ങള്‍ക്കു പുറമെ താമര , കറുപ്പ് , മാതളം , ചായ , കണിക്കൊന്നവേര് , കിരിയാത്ത് , കറ്റാര്‍വാഴ , കരുവേലന്‍ , അനാട്ടോ , ആര്യവേപ്പ് , ബോഗന്‍വില്ലയുടെ ഇലകള്‍ , മുള്ള്‌വേങ്ങ , ജമന്തി , കറുവപ്പട്ട , ജീരകം , പ്ലാശ് , കടല , നിലക്കടല , സോയാബീന്‍ , ഉഴുന്ന് ,ഉള്ളിവര്‍ഗങ്ങള്‍ , കൊത്തവര തുടങ്ങിയവക്കെല്ലാം പ്രമേഹത്തിനെതിരായി പ്രവര്‍ത്തിക്കുന്നതിന് കഴിവുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ഇത്തരം ലഘുവിദ്യകള്‍ സ്വീകരിച്ച് അതുകൊണ്ടുതന്നെ പ്രമേഹത്തെ നിയന്ത്രിക്കാനാവും എന്നു കരുതുന്നതും ശരിയല്ല. ചികിത്സകളുടെയും ജീവിതരീതിയുടെയും ഭാഗമായി ഇവയെ ഉള്‍പ്പെടുത്തുന്നത് രോഗനിയന്ത്രണത്തില്‍ ഏറെ ഗുണകരമാവുമെന്നേയുള്ളൂ.
പ്രമേഹം
പ്രമേഹം : ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ശരീരഭാഗമായ പാന്‍ക്രിയാസിലെ ഐലറ്റ്‌സ് ഓഫ്
ലാംഗര്‍ഹാന്‍സിലെ ബീറ്റാകോശങ്ങള്‍ നശിച്ചുപോകുന്നതാണ് ഈ രോഗത്തിന്റെ കാരണം
എന്നാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. എന്തുകൊണ്ടാണ് ഈ ബീറ്റാകോശങ്ങള്‍
നശിക്കുന്നത് എന്നതിന് തൃപ്തികരമായ ഒരുത്തരം ഇനിയും കണ്ടെത്തേണ്ടതുണ്ട്.
ശരീരത്തിന്റെ
പ്രതിരോധവ്യവസ്ഥ 'അബദ്ധ'ത്തില്‍ ചില കോശങ്ങളെ നശിപ്പിച്ചു കളയുന്ന
പ്രത്യേക രോഗാവസ്ഥയായ ഓട്ടോ ഇമ്യൂണ്‍ ഡിസീസ് ആണിതെന്ന് കരുതുന്നു. ചില
അജ്ഞാത വൈറസുകളുടെ ആക്രമണമാണ് ടൈപ്പ് 1 പ്രമേഹത്തിനു കാരണം എന്നു
കരുതുന്നവരുമുണ്ട്. ഏതവസ്ഥയിലും ഇതിനുള്ള ചികിത്സ ഇന്‍സുലിന്‍ കുത്തിവെപ്പു
തന്നെയാണ്.
ടൈപ്പ് 2 പ്രമേഹം
സാധാരണ
നാം കാണുന്ന പ്രമേഹരോഗികളില്‍ 90-95 ശതമാനവും ഈ വിഭാഗത്തില്‍പ്പെട്ടവരാണ്.
ടൈപ്പ് 2 ഇനത്തില്‍പ്പെട്ട പ്രമേഹമാണ് ജീവിതശൈലിരോഗം. പാരമ്പര്യമായി
പകര്‍ന്നു കിട്ടുന്നതും ഈ രോഗാവസ്ഥതന്നെ. ജീവിതശൈലി, പാരമ്പര്യം, ഭക്ഷണരീതി
തുടങ്ങിയ കാര്യങ്ങളൊന്നും ടൈപ്പ് 1 പ്രമേഹത്തിന്റെ കാര്യത്തില്‍
പ്രധാനമല്ല. ടൈപ്പ് 2ന്റെ കാര്യത്തില്‍ ഇവ സര്‍വപ്രധാനമാണ്.
പൊതുവെ
25-30 വയസ്സിനു മുകളില്‍ പ്രായമുള്ളവരിലാണ് ഈ രോഗാവസ്ഥ കാണാറുള്ളത്. മുമ്പ്
35 വയസ്സിനു മുകളില്‍ എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍, 18-20
വയസ്സില്‍തന്നെ ടൈപ്പ് 2 പ്രമേഹം വരുന്നത്
അസാധാരണമല്ലാതായിത്തീര്‍ന്നിട്ടുണ്ട്. പാരമ്പര്യം, ജീവിതശൈലിയിലും
ഭക്ഷണശൈലിയിലുമുള്ള മാറ്റങ്ങള്‍, വ്യായാമക്കുറവ്, പൊണ്ണത്തടി
തുടങ്ങിയവയൊക്കെയാണ് വളരെ നേരത്തെ തന്നെ പ്രമേഹം ബാധിക്കാനുള്ള
മുഖ്യകാരണങ്ങള്‍.
ശരീരപ്രവര്‍ത്തനത്തിന്
ആവശ്യമായ ഊര്‍ജം ലഭിക്കുന്നത് നാം കഴിക്കുന്ന ആഹാരത്തിലെ അന്നജത്തില്‍
നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തില്‍
കലരുന്നു. രക്തത്തില്‍ കലര്‍ന്ന ഗ്ലൂക്കോസിനെ ശരീരകലകളുടെ
പ്രവര്‍ത്തനത്തിനുപയുക്തമായ വിധത്തില്‍ കലകളിലേക്കെത്തിക്കണമെങ്കില്‍
ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ സഹായം കൂടിയേ തീരൂ. ഇന്‍സുലിന്‍ ഹോര്‍മോണ്‍
അളവിലോ ഗുണത്തിലോ കുറവായാല്‍ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം
കുറയുന്നു. ഇത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ നില കൂടാന്‍ കാരണമാകും.
രക്തഗ്ലൂക്കോസിന്റെ അളവ് ഒരുപരിധിയിലധികമായാല്‍ മൂത്രത്തില്‍ ഗ്ലൂക്കോസ്
കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം.
പ്രമേഹം എത്രതരം
ജീവിതശൈലിയിലെ
പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന മഹാരോഗങ്ങളിലൊന്നാണ് പ്രമേഹം. ലോകത്ത് ഇന്ന്
ഏറ്റവുമധികം പരീക്ഷണനിരീക്ഷണങ്ങള്‍ നടക്കുന്ന ചികിത്സാമേഖലകളിലൊന്ന്
പ്രമേഹത്തിന്‍േറതാണെന്നു പറയാം. അനുദിനമെന്നോണം പുതിയ മരുന്നുകളും
രോഗത്തെക്കുറിച്ചുള്ള പുതിയ പുതിയ കാഴ്ചപ്പാടുകളും വന്നുകൊണ്ടിരിക്കുന്നു
ഇപ്പോള്‍.
ഇന്‍സുലിന്‍ ഹോര്‍മോണിന്റെ കുറവുമൂലമോ ഇന്‍സുലിന്റെ പ്രവര്‍ത്തനമാന്ദ്യം
മൂലമോ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുന്നതിന്റെ ഫലമായി
ഉണ്ടാകുന്ന പലവിധ രോഗലക്ഷണങ്ങളുടെ ഒരു സമുച്ചയമാണ് പ്രമേഹം എന്നു പറയാം.
പ്രമേഹത്തെ പ്രൈമറി ഡയബറ്റിസ് എന്നും സെക്കന്‍ററി ഡയബറ്റിസ് എന്നും
രണ്ടുതരത്തില്‍ പറയാറുണ്ട്.
പ്രൈമറി: പ്രത്യേക കാരണങ്ങളോ രോഗങ്ങളോ ഒന്നുമില്ലാതെ നേരിട്ടു പ്രമേഹം വരുന്ന സ്ഥിതിയാണ് പ്രൈമറി ഡയബറ്റിസ്.
സെക്കന്‍ററി: മറ്റെന്തെങ്കിലും രോഗാവസ്ഥയുടെ തുടര്‍ച്ചയായോ ചികിത്സാവേളയിലോ ഒക്കെയുണ്ടാകുന്ന പ്രമേഹമാണ് സെക്കന്‍ററി. ഇത് പൊതുവെ കുറവാണ്.
ഇക്കൂട്ടത്തില്‍
പൊതുവെ നാം പരിഗണിക്കുന്നതും വളരെ വ്യാപകമായി കണ്ടുവരുന്നതും പ്രൈമറി
ഡയബറ്റിസ് അഥവാ പ്രാഥമിക പ്രമേഹമാണ്. ഇതുതന്നെ രണ്ടു തരത്തിലുണ്ട്.
ചികിത്സയ്ക്ക് നിര്‍ബന്ധമായും ഇന്‍സുലിന്‍ വേണ്ടിവരുന്ന ടൈപ്പ് 1 പ്രമേഹവും
ഇന്‍സുലിന്‍ കുത്തിവെപ്പില്ലാതെ തന്നെ ചികിത്സകളിലൂടെ
നിയന്ത്രിച്ചുനിര്‍ത്താവുന്ന ടൈപ്പ് 2 പ്രമേഹവും.
ടൈപ്പ് 1 പ്രമേഹം
പൊതുവില്‍
കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ഈ രോഗം കൂടുതലായി കാണുന്നത്. 35-40
വയസ്സിനു മുകളിലുള്ളവരില്‍ ടൈപ്പ് 1 പ്രമേഹം കാണുന്നത് അത്യപൂര്‍വമാണ്.
ആകെയുള്ള പ്രമേഹരോഗികളില്‍ നാലഞ്ചു ശതമാനം പേരാണ് ഈ വിഭാഗത്തില്‍
പെടുന്നത്. കുട്ടികളില്‍ വളരെ കൂടുതലായി കാണുന്ന രോഗമായതുകൊണ്ട് ഇതിനെ
ജുവനെയില്‍ ഡയബറ്റിസ് എന്നും പറയാറുണ്ട്.
മുമ്പ് ഇന്‍സുലിന്‍
ആശ്രിതപ്രമേഹം എന്നു വിളിച്ചിരുന്നത് ഈ രോഗത്തെയാണ്. ഇന്‍സുലിന്‍
കണ്ടുപിടിക്കുന്നതിനു മുമ്പ് ഈ വിഭാഗത്തില്‍പ്പെട്ട രോഗികളെല്ലാവരുംതന്നെ
വളരെ നേരത്തെ മരിച്ചുപോകുമായിരുന്നു. എന്നാല്‍ ഇന്ന് ഈ വിഭാഗക്കാര്‍ക്ക്
ഇന്‍സുലിന്‍ ചികിത്സയിലൂടെ രോഗത്തെ ഫലപ്രദമായി നിയന്ത്രിച്ച് സാധാരണപോലെ
ജീവിക്കാന്‍ കഴിയുന്നുണ്ട്. എങ്കിലും ഫലപ്രദമായി നിയന്ത്രിച്ചില്ലെങ്കില്‍
പ്രമേഹത്തിന്റെ സങ്കീര്‍ണതകളിലേക്ക് എത്തിച്ചേരാനുള്ള സാധ്യത
വളരെക്കൂടുതലാണ്.
പൊതുവില്‍, മെലിഞ്ഞ ശരീരവും അമിത ദാഹം, അമിതമായ
മൂത്രം തുടങ്ങിയ അസ്വസ്ഥതകളും ഇവരില്‍ കാണാറുണ്ട്. ഡയബറ്റിക് കീറ്റോ
അസിഡോസിസ് എന്ന സങ്കീര്‍ണാവസ്ഥ ഇക്കൂട്ടരില്‍ എളുപ്പം വന്നുപെടാറുണ്ട്.
അവലംബം:
മാതൃഭൂമി ആരോഗ്യമാസിക
Sunday, January 22, 2012
പൊതു വിജ്ഞാനം-76 ( G K )
1. ജീവികള്‍ അധിവസിക്കുന്ന ഭൌമഭാഗം?
2. അമാനിറ്റ എന്ന കുമിളില്‍ അടങ്ങിയിട്ടുള്ള മാരകവിഷം?
3. ചണസസ്യത്തില്‍നിന്ന് നിര്‍മ്മിക്കുന്ന വസ്തു?
4. മാമ്പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
5. കപ്പല്‍ നിര്‍മ്മാണത്തിനുപയോഗിക്കുന്ന മരം?
6. മൃദുകാണ്ഡങ്ങളുള്ള ചെറിയ ചെടികള്‍?
7. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക്?
8. പരുത്തിയില്‍ 90 ശതമാനവും ........... ആണ്?
9. ഇലയില്‍ ആസ്യരന്ധ്രങ്ങള്‍ ഇല്ലാത്ത ഒരു സസ്യം?
10. ക്ളോറോഫില്‍ ഇല്ലാത്ത കരസസ്യം?
11. പാവപ്പെട്ടവന്റെ തടി?
12. സ്ക്ളീറന്‍കൈമ കോശങ്ങളുടെ കടുപ്പത്തിന് കാരണമായ വസ്തു?
13. ലോകത്തില്‍ ഏറ്റവും വലിയ ഇലയുള്ള സസ്യം?
14. ലോകത്തില്‍ ഏറ്റവും വലിയ പഴം തരുന്ന സസ്യം?
15. തായ്ത്തടിയില്‍ ആഹാരം സംഭരിച്ച് വയ്ക്കുന്നതും പുഷ്പിച്ചാല്‍ വിളവ് കുറയുന്നതുമായ ഒരു സസ്യം?
16. മൈക്രോസ്കോപ്പ് കണ്ടുപിടിച്ചത്?
17. ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തില്‍ എന്തിനെപ്പറ്റിയുള്ള പഠനവും നിഗമനങ്ങളുമാണുള്ളത്?
18. ഹോര്‍ത്തൂസ് മലബാറിക്കസ് എഴുതിയതാര്?
19. ജീവന്റെ ഭൌതിക അടിസ്ഥാനഘടകം എന്നറിയപ്പെടുന്നത്?
20. ഹരിതകം അടങ്ങിയിട്ടുള്ള രണ്ട് ഏകകോശ സസ്യങ്ങള്‍?
21. ആഹാരം സംഭരിച്ചുവച്ചിരിക്കുന്ന വേരുകള്‍?
22. വേദനസംഹാരിയായ മോര്‍ഫിന്‍ ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന സസ്യം?
23. കഞ്ചാവിന്റെ ശാസ്ത്രീയനാമം?
24. സസ്യത്തിന്റെ പ്രത്യുത്പാദനാവയവം?
25. ഒരു പൂവിന്റെ സ്ത്രീ ലൈംഗികാവയവം?
26. ഉണങ്ങിവരണ്ട മണലാരണ്യത്തില്‍ വളരുന്ന സസ്യങ്ങള്‍?
27. പക്ഷികള്‍ മുഖാന്തിരം നടക്കുന്ന പരാഗണം?
28. ഉപ്പിന്റെ അംശം അധികമുള്ള മണ്ണില്‍ വളരുന്ന സസ്യങ്ങള്‍?
29. സസ്യചലനദിശ ഉദ്ദീപനത്തിന്റെ ദിശയാല്‍ നിര്‍ണയിക്കപ്പെടുന്ന ചലനം?
30. ഭൂഗുരുത്വാകര്‍ഷണത്തിന്റെ ദിശയില്‍ വളരാനുള്ള സസ്യങ്ങളുടെ പ്രവണത?
31. സസ്യഭാഗത്തിന്റെ വളര്‍ച്ചയുടെ ദിശ ഉദ്ദീപനദിശയ്ക്ക് വിപരീതമായ ചലനം?
32. സസ്യങ്ങളില്‍ കാണപ്പെടുന്ന പച്ചനിറമുള്ള ജൈവകണം?
33. ഹരിതകത്തിന്റെ നിര്‍മ്മിതിക്ക് അത്യാവശ്യമായ ഘടകം?
34. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം?
35. നിറമില്ലാത്ത ജൈവകണം?
36. മഞ്ഞനിറം നല്‍കുന്ന വര്‍ണ്ണകണം?
37. നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയനാമം?
38. പ്ളാവിന്റെ ശാസ്ത്രീയനാമം?
39. ജാതിച്ചെടിയുടെ ശാസ്ത്രീയനാമം?
40. പട്ടിയുടെ ശാസ്ത്രീയനാമം?
41. പേപ്പട്ടി വിഷത്തിനുള്ള പ്രതിവിധി കണ്ടുപിടിച്ചത്?
42. ലോക്ക് ജോ ഡിസീസ് എന്നറിയപ്പെടുന്ന രോഗം?
43. റൂബിയോള എന്നറിയപ്പെടുന്ന രോഗം?
44. ഹാന്‍സെന്‍സ് രോഗം എന്നറിയപ്പെടുന്നത്?
45. അഞ്ചാംപനിക്ക് കാരണമാകുന്ന വൈറസ്?
ഉത്തരങ്ങള്‍
1) ജൈവമണ്ഡലം, 2) മുസ്കാറിന, 3) ലിനന്‍, 4) അല്‍ഫോണ്‍സ, 5) തേക്ക്, 6) ഔഷധികള്‍,7) അഗസ്ത്യാര്‍കൂടം, 8) സെല്ലുലോസ്, 9) വാലിസ്നേരിയ, 10) കുമിള്‍, 11) മുള,12)ലിഗ്നില്‍, 13)വിക്ടോറിയ ആമസോണിക്ക (ആനത്താമര), 14)പ്ളാവ്, 15)കരിമ്പ്, 16)സക്കാരിയസ് ജാന്‍സന്‍, 17)മലബാറിലെ സസ്യലതാദികളെപ്പറ്റി, 18)വാന്‍റീഡ്,19)പ്രോട്ടോപ്ളാസം, 20)ക്ളാമിഡോമോണസ്, വോള്‍വോക്സ്, 21)സംഭരണ വേരുകള്‍,22)കഞ്ചാവ്, 23)കനാബിസ് സറ്റൈവ, 24)പൂവ്, 25)ജനിപുടം, 26)മരുരൂഹങ്ങള്‍, 27)ഓര്‍ണിത്തോഫിലി, 28)ഹാലോഫൈറ്റ്സ് ,29)ട്രോപ്പിക ചലനം, 30)ജിയോ ട്രോപ്പിസം, 31)നിഷേധട്രോപ്പിക ചലനം, 32) ഹരിതകണം,33)സൂര്യപ്രകാശം, 34)മഗ്നീഷ്യം, 35)ശ്വേതകണം, 36)സാന്തോഫില്‍, 37)സ്ട്രോബിലാന്തസ് കുന്തിയാന, 38) അര്‍ട്ടോകാര്‍പസ് ഹെറ്ററോഫി, 39)മിറിസ്റ്റിക്ക ഫ്രാഗ്രന്‍സ്, 40)കാനിസ് ഫമിലിയാറിസ്, 41)ലൂയി പാസ്റ്റര്‍, 42) ടെറ്റനസ്, 43)മീസല്‍സ്, 44) കുഷ്ഠം, 45) റൂബെല്ല വൈറസ്.