News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Monday, May 28, 2012

പൊതു വിജ്ഞാനം-171-വാഹനം ഓടുന്ന വേഗത അളക്കുന്ന ഉപകരണം?




1. അന്തരീക്ഷത്തിലെ നീരാവിയുടെ തോത് അളക്കുന്നതിനുള്ള ഉപകരണം?
2. വൈദ്യുതിയുടെ ദിശ മാറ്റാന്‍ ഉപയോഗിക്കുന്ന ഉപകരണം?
3. വാഹനം ഓടുന്ന വേഗത അളക്കുന്ന ഉപകരണം?
4. ദൂരെയുള്ള വസ്തുക്കളെ അടുത്ത് കാണുന്നതിനുള്ള ഉപകരണം?
5. ശബ്ദതീവ്രത അളക്കുന്നതിനുള്ള ഉപകരണം?
6. പാലിന്റെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം?
7. വാഹനങ്ങള്‍ ഓടിയ ദൂരം അളക്കുന്നതിനുള്ള ഉപകരണം?
8. ഒരു സര്‍ക്യൂട്ടിലെ വൈദ്യുത പ്രവാഹം അളക്കുന്ന ഉപകരണം?
9. ഒരു സര്‍ക്യൂട്ടിലെ പ്രതിരോധത്തില്‍ ക്രമമായി മാറ്റം വരുത്തുന്ന ഉപകരണം?
10. ഇലക്ട്രിക് ചാര്‍ജിന്റെ സാന്നിദ്ധ്യം മനസ്സിലാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?
11. വികിരണത്തിന്റെ തീവ്രത അളക്കാനുപയോഗിക്കുന്ന ഉപകരണമേത്?
12. പാലിന്റെ ആപേക്ഷിക സാന്ദ്രത അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?
13. ദ്രാവകങ്ങളുടെ ക്വഥനാങ്കം അളക്കുന്നതിനുള്ള ഉപകരണം?
14. ട്രാന്‍സ്ഫോര്‍മറിന്റെ ഉപയോഗം?
15. ഭട്ട്നഗര്‍ അവാര്‍ഡ് ഏത് മേഖലയുടെ ശ്രേഷ്ഠതയ്ക്ക് നല്‍കുന്നു?
16. ലേസറില്‍ ഉപയോഗിക്കുന്ന വാതകം?
17. ശബ്ദം ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന മീഡിയം?
18. ആപേക്ഷിക ആര്‍ദ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം?
19. താപം അളക്കുന്ന യൂണിറ്റ്?
20. ഹെയര്‍ ഡ്രയറില്‍ വൈദ്യുതോര്‍ജ്ജം എന്തായി മാറ്റപ്പെടുന്നു?
21. ഒരു സെക്കന്‍ഡില്‍ അനേകം പ്രാവശ്യം ദിശമാറുന്ന കറന്റിനെ ... എന്നു പറയുന്നു.
22. വിതരണത്തിനുവേണ്ടി വന്‍തോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേന്ദ്രം?
23. ന്യൂക്ളിയസിലെ കണങ്ങളെ ഒരുമിച്ചു നിറുത്തുന്നത് ... ആണ്.
24. പ്രകാശവേഗതയില്‍ സഞ്ചരിക്കുന്ന റേഡിയോ ആക്ടീവ് വികിരണം?
25. മാസ് നമ്പര്‍ രണ്ടുള്ള ഹൈഡ്രജന്റെ ഐസോടോപ്പ്?
26. രാസപ്രവര്‍ത്തനത്തില്‍ ഇലക്ട്രോണ്‍ നഷ്ടപ്പെടുന്ന മൂലകങ്ങള്‍?
27. റോള്‍ഡ് ഗോള്‍ഡില്‍ അടങ്ങിയിരിക്കുന്നത്?
28. രാസപ്രവര്‍ത്തനത്തില്‍ ഇലക്ട്രോണ്‍ ലഭിക്കുന്ന മൂലകങ്ങള്‍?
29. വ്യാവസായികമായി ലോഹം ഉത്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ലോഹധാതുവാണ്
30. സ്റ്റോറേജ് ബാറ്ററികളില്‍ ഉപയോഗിക്കുന്ന ലോഹം?
31. പ്രോട്ടീന്‍ നിര്‍മ്മാണത്തിനാവശ്യമായ ലോഹം?
32. അയണ്‍ തകിടിന്റെമേല്‍ സിങ്ക് പൂശുന്ന പ്രക്രിയ?
33. ഹീമോഗ്ളോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം?
34. സാധാരണയായി കാണപ്പെടുന്ന ഗാങ്?
35. ആസിഡ് ഫ്ളക്സാണ്..?
36. ഇലക്ട്രോണുകളെ വിട്ടുകൊടുക്കുവാനുള്ള പ്രവണത കൂടുതലുള്ള ലോഹം?
37. ഇലക്ട്രിക് ബള്‍ബുകളില്‍ ഫിലമെന്റായി ഉപയോഗിക്കുന്ന ലോഹമൂലകം?
38. അറ്റോമിക് ക്ളോക്കുകളില്‍ ഉപയോഗിക്കുന്ന ലോഹമൂലകം?
39. സോഡിയം സൂക്ഷിച്ചിരിക്കുന്നത്... ലാണ്?
40. മൃദുലോഹത്തിന് ഉദാഹരണം?
41. വൈദ്യുതിയുടെയും താപത്തിന്റെയും ഏറ്റവും നല്ല ചാലകം?
42. ' ആല്‍ക്കലി ലോഹങ്ങള്‍' എന്നറിയപ്പെടുന്നത്?
43.  അത്ഭുതലോഹം?
44. മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ച ലോഹം?
45. വാഹനങ്ങളില്‍നിന്നും പുറത്തുവിടുന്ന പുകയിലടങ്ങിയിരിക്കുന്ന ലോഹം?

  ഉത്തരങ്ങള്‍
1) ഹൈഗ്രോമീറ്റര്‍, 2) കമ്മ്യൂട്ടേറ്റര്‍, 3) സ്പീഡോമീറ്റര്‍, 4) ടെലിസ്കോപ്പ്, 5) ഫോണോമീറ്റര്‍, 6) ലാക്ടോമീറ്റര്‍, 7) ഓഡോമീറ്റര്‍, 8) അമ്മീറ്റര്‍, 9) റിയോസ്റ്റാറ്റ്, 10) ഇലക്ട്രോസ്കോപ്പ്, 11) ആക്ടിനോമീറ്റര്‍, 12) ലാക്ടോമീറ്റര്‍, 13) ഹൈപ്സോമീറ്റര്‍, 14) വോള്‍ട്ടേജ് വ്യത്യാസം വരുത്താന്‍, 15) ശാസ്ത്രം, 16) ഹീലിയം, 17) സ്റ്റീല്‍, 18) ഹൈഗ്രോമീറ്റര്‍, 19) ജൂള്‍, 20) യാന്ത്രികോര്‍ജ്ജം, 21) അള്‍ട്ടര്‍നേറ്റിംഗ് കറന്റ് , 22) പവര്‍ സ്റ്റേഷന്‍, 23) അണുകേന്ദ്രബലം, 24) ഗാമാ, 25) ഡ്യൂട്ടീരിയം, 26) ലോഹങ്ങള്‍, 27) അലുമിനിയം, ചെമ്പ്, 28)അലോഹങ്ങള്‍, 29) അയിര്, 30)സിങ്ക്, 31) പൊട്ടാസ്യം, 32) ഗാല്‍വനൈസിംഗ്, 33) ഇരുമ്പ്, 34) സിലിക്ക, 35) സിലിക്ക, 36) അലുമിനിയം, 37) ടങ്സ്റ്റണ്‍, 38) സീസിയം, 39) മണ്ണെണ്ണയില്‍, 40) പൊട്ടാസ്യം, സോഡിയം, 41) വെള്ളി, 42) ലിഥിയം, സോഡിയം, പൊട്ടാസ്യം, റൂബീഡിയം, സീസിയം, ഫ്രാന്‍സിയം , 43) ടൈറ്റാനിയം, 44) ചെമ്പ് , 45) ലെഡ്.

പൊതു വിജ്ഞാനം-170-തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രം പണിതത്?




1. ചേരന്മാരുടെ തലസ്ഥാനം?
2. ചേരരാജാക്കന്മാരുടെ കീര്‍ത്തിയെ പരാമര്‍ശിക്കുന്ന സംഘം കൃതി?
3. ചേരന്മാരുടെ രാജകീയ മുദ്ര?
4. ചോളന്മാരുടെ രാജകീയ മുദ്ര?
5. തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രം പണിതത്?
6. കരികാലചോളന്റെ തലസ്ഥാനമായിരുന്ന പ്രശസ്ത തുറമുഖം?
7. പാണ്ഡ്യ, ചേര, ചോള ഭരണകാലഘട്ടം പൊതുവില്‍ അറിയപ്പെടുന്നപേര്?
8. സംഘകാലത്തെ ഏറ്റവും പരാക്രമിയായ പാണ്ഡ്യരാജാവ്?
9. സംഘസാഹിത്യം എഴുതാനുപയോഗിച്ചിരുന്ന ഭാഷ?
10. തമിഴ് ബൈബിള്‍ എന്നറിയപ്പെടുന്നത്?
11. തമിഴിലെ ഇലിയഡ് എന്നറിയപ്പെടുന്ന കാവ്യം?
12. ജീവകചിന്താമണി രചിച്ചത്?
13. പല്ലവന്മാരുടെ തലസ്ഥാനം?
14. സിംഹവിഷ്ണുവിന്റെ കാലത്ത് ജീവിച്ചിരുന്ന പ്രസിദ്ധ സംസ്കൃതകവി?
15. ചാലുക്യന്മാരുടെ തലസ്ഥാനം?
16. ഹര്‍ഷവര്‍ദ്ധനനെ പരാജയപ്പെടുത്തിയ ചാലുക്യരാജാവ്?
17. അലക്സാണ്ടര്‍ ഇന്ത്യ ആക്രമിച്ചത്?
18. അലക്സാണ്ടറുടെ ഗുരു?
19. അലക്സാണ്ടര്‍ പരാജയപ്പെടുത്തിയ പേര്‍ഷ്യന്‍ രാജാവ്?
20. ഹിന്ദുമതം സ്വീകരിച്ച യവന അംബാസിഡര്‍?
21. ചന്ദ്രഗുപ്ത മൌര്യന്റെ രാജധാനിയിലേക്ക് സെല്യൂക്കസ് അയച്ച ഗ്രീക്ക് അംബാസിഡര്‍?
22. അശോകന്‍ കലിംഗയുദ്ധം നടത്തിയവര്‍ഷം?
23. അശോക ചക്രവര്‍ത്തിയെ ബുദ്ധമതാനുയായിയാക്കിയ സന്യാസി?
24. ഇന്ത്യയിലെത്തിയ ആദ്യ വിദേശ സഞ്ചാരി?
25. അജീവിക മതത്തെ പ്രോത്സാഹിപ്പിച്ച രാജാവ്?
26. ഇന്‍ഡിക്ക എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?
27. സിലോണില്‍ ബുദ്ധമതം പ്രചരിപ്പിച്ച അശോകന്റെ മകള്‍?
28. അശോകന്റെ ലേഖനങ്ങള്‍ എഴുതപ്പെട്ടിരുന്ന ഭാഷ?
29. അര്‍ത്ഥശാസ്ത്രത്തിന്റെ കര്‍ത്താവ്?
30. അര്‍ത്ഥശാസ്ത്രത്തിന്റെ പ്രതിപാദ്യവിഷയം?
31. സുംഗരാജവംശം സ്ഥാപിച്ചത്?
32. ഗണിതശാസ്ത്രത്തിലെ സൂത്രവാക്യമായ പൈയുടെ വില കൃത്യമായി ഗണിച്ച ഭാരതീയ ജ്യോതിശാസ്ത്രജ്ഞന്‍?
33. ഇന്ത്യയ്ക്ക് പുറത്ത് തലസ്ഥാനവുമായി ഉത്തരേന്ത്യഭരിച്ച ഭരണാധികാരി?
34. ആദ്യമായി സ്വര്‍ണനാണയങ്ങള്‍ പുറത്തിറക്കിയ ഇന്ത്യന്‍ രാജവംശം?
35. ശകവര്‍ഷത്തിലെ ആദ്യമാസം?
36. കനിഷ്കന്റെ കാലത്ത് രൂപം കൊണ്ട ഇന്തോഗ്രീക്ക് സംയുക്ത കലാശൈലി?
37. ഇന്ത്യയിലെ ഐന്‍സ്റ്റീന്‍ എന്നറിയപ്പെട്ടിരുന്നത്?
38. മഹാവിഭാഷയുടെ രചയിതാവ്?
39. ശകവര്‍ഷ കലണ്ടറിനെ ഇന്ത്യയുടെ ദേശീയ കലണ്ടറായി അംഗീകരിച്ചത്?
40. ബുദ്ധമതം, ഹീനയാനം, മഹായാനം എന്നിങ്ങനെ രണ്ടായി വിഭജിച്ചത് ആരുടെ കാലഘട്ടത്തിലാണ്?
41. രാഷ്ട്രകൂട രാജവംശസ്ഥാപകന്‍?
42. ശതവാഹനവംശം സ്ഥാപിച്ചത്?
43. സപ്തശതകം, ഗാഥസപ്തസതി തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ച ശതവാഹന രാജാവ്?
44. സുംഗവംശത്തിലെ അവസാന രാജാവായ ദേവഭൂതിയെ വധിച്ച് കണ്വവംശം സ്ഥാപിച്ചത്?
45. ഗുപ്തരാജവംശം ആരംഭിച്ചത്?

  ഉത്തരങ്ങള്‍
1) വാഞ്ചി, 2) പതിറ്റുപ്പത്ത്, 3) അമ്പും വില്ലും, 4) കടുവ, 5) രാജരാജ, 6) കാവേരിപുരം, 7) സംഘകാലം, 8) നെടുഞ്ചേഴിയന്‍, 9) തമിഴ്, 10) തിരുക്കുറല്‍, 11) ചിലപ്പതികാരം, 12) തിരുട്ടക്കദേവര്‍, 13) കാഞ്ചി, 14) ഭാരവി, 15) വാതാപി, 16) പുലികേശി രണ്ടാമന്‍, 17) ബി.സി 326, 18) അരിസ്റ്റോട്ടില്‍, 19) ഡാരിയസ് മൂന്നാമന്‍, 20) ഹെലിയോ ഡോറസ്, 21) മെഗസ്തനീസ്, 22) ബി.സി 261, 23) ഉപഗുപ്തന്‍, 24) മെഗസ്തനീസ്, 25) ബിന്ദുസാരന്‍, 26) മെഗസ്തനീസ്, 27) സംഘമിത്ര, 28) പ്രാകൃത്, 29) കൌടില്യന്‍, 30) രാഷ്ട്രതന്ത്രം, 31) പുഷ്യമിത്ര സുംഗന്‍, 32) ആര്യഭടന്‍, 33) കനിഷ്കന്‍, 34) കുശാനവംശം, 35) ചൈത്രം, 36) ഗാന്ധാരകലാശൈലി, 37) നാഗാര്‍ജ്ജുനന്‍, 38) വസുമിത്രന്‍, 39) 1957 മാര്‍ച്ച് 22, 40) കനിഷ്കന്‍, 41) ദന്തിദുര്‍ഗ്ഗന്‍, 42) സിമുകന്‍, 43) ഹാലന്‍, 44) വാസുദേവകണ്വന്‍, 45) ശ്രീഗുപ്തന്‍.

Thursday, May 24, 2012

പൊതു വിജ്ഞാനം-169-ഏറ്റവും വലിയ പൂവ്?




1. 'മരിയാന ട്രഞ്ച്' ഏത് സമുദ്രത്തിലാണ്?
2. ഋഗ്വേദകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാമൂര്‍ത്തി?
3. ഏത് നദിയില്‍ നിന്നാണ് ഇന്ദിരാഗാന്ധി കനാല്‍ ആരംഭിക്കുന്നത്?
4. ലോകത്തിന്റെ യോഗ തലസ്ഥാനം (യോഗ ക്യാപ്പിറ്റല്‍) എന്നറിയപ്പെടുന്നത്?
5. ഉത്തരാര്‍ദ്ധഗോളത്തിലെ ഏറ്റവും വിസ്തീര്‍ണ്ണം കൂടിയ രാജ്യം
6. ഇന്ത്യയില്‍ ഉദാരവത്കരണത്തിന് തുടക്കമിട്ടത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?
7. ഏത് ഗ്രഹത്തിലാണ് വസ്തുക്കള്‍ക്ക് ഏറ്റവും കൂടുതല്‍ ഭാരം അനുഭവപ്പെടുന്നത്?
8. ഏത് ഗ്രഹത്തിലാണ് ധ്രുവപ്രദേശങ്ങള്‍ സൂര്യനഭിമുഖമായി പ്രദക്ഷിണം ചെയ്യുന്നത്?
9. മലബാര്‍ സ്പെഷ്യല്‍ പൊലീസിന്റെ ആസ്ഥാനം?
10. മലയാളത്തിലെ, പ്രകൃതിയുടെ കവി എന്നറിയപ്പെട്ടത്?
11. കേരളത്തിലെ ഏക നിത്യഹരിത വനപ്രദേശം?
12. കലിംഗ പ്രൈസ് ഏര്‍പ്പെടുത്തിയ മുന്‍ ഒഡിഷ മുഖ്യമന്ത്രി.
13. മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗം?
14. ഉയരം അളക്കുന്നതിന് വിമാനത്തില്‍ ഉപയോഗിക്കുന്ന ഉപകരണം?
15. ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റര്‍ എന്നറിയപ്പെടുന്നത്?
16. റബ്ബര്‍ യുദ്ധത്തില്‍ ഏറ്റുമുട്ടിയ രാജ്യങ്ങള്‍?
17. പ്രാചീനകാലത്ത് ഹെല്‍വേഷ്യ എന്ന പേരിലറിയപ്പെട്ടിരുന്ന രാജ്യം?
18. തിരുവനന്തപുരത്ത് വാനനിരീക്ഷണശാല ആരംഭിച്ച രാജാവ്?
19. ദക്ഷിണായനരേഖ രണ്ടുപ്രാവശ്യം മുറിച്ചുകടന്നൊഴുകുന്ന നദി?
20. തിരുവിതാംകൂറിലെ ആദ്യ വനിതാ നിയമസഭാംഗം
21. ലാഹോറിനു പകരം ഡല്‍ഹി തലസ്ഥാനമാക്കിയ അടിമവംശത്തിലെ സുല്‍ത്താന്‍.
22. പ്രസിഡന്റിന്റെ വെള്ളിമെഡല്‍ നേടിയ ആദ്യത്തെ മലയാള ചിത്രം
23. ഗംഗയോട് ഗാന്ധിജി താരതമ്യപ്പെടുത്തിയ നേതാവ്?
24. പ്രച്ഛന്ന ബുദ്ധന്‍ എന്നറിയപ്പെട്ടത്?
25. ഭൂമദ്ധ്യരേഖ കടന്നുപോകുന്ന ഏറ്റവും വലിയ ദ്വീപ്?
26. കാശ്മീര്‍സിംഹം എന്നറിയപ്പെട്ട നേതാവ്?
27. കറുപ്പുയുദ്ധത്തില്‍ (1840) ചൈനയെ തോല്പിച്ച രാജ്യം.
28. ഔറംഗസീബിന്റെ രാജധാനിയില്‍ താമസിച്ച വിദേശസഞ്ചാരി
29. എമര്‍ജന്‍സി ഹോര്‍മോണ്‍ എന്നറിയപ്പെടുന്നത്?
30. പ്രദോഷ നക്ഷത്രം എന്നറിയപ്പെടുന്നത്?
31. എവറസ്റ്റിലെ ടിബറ്റിവെ അറിയപ്പെടുന്ന പേര്?
32. പാലങ്ങളുടെ നഗരം?
33. ആര്‍തര്‍ കോനന്‍ ഡോയലിന്റെ ആദ്യത്തെ അപസര്‍പ്പക നോവല്‍
34. ഫോക്ലാന്‍ഡ് ദ്വീപുകള്‍ ഏത് സമുദ്രത്തിലാണ്
35. എന്റെ ഗുരുനാഥന്‍ എന്ന കവിതയില്‍ വള്ളത്തോള്‍ ആരെക്കുറിച്ചാണ് വര്‍ണ്ണിക്കുന്നത്?
36. ഫ്രഞ്ച് ഓപ്പണ്‍ നടക്കുന്ന കളിസ്ഥലത്തിന്റെ പേര്?
37. മഞ്ഞുകാലത്ത് ചില ജീവികള്‍ നീണ്ട ഉറക്കത്തിലേര്‍പ്പെടുന്ന പ്രതിഭാസം
38. ഏറ്റവും ഭാരം കൂടിയ വാതകമൂലകം?
39. അര്‍ജ്ജുന അവാര്‍ഡ് ലഭിച്ച ആദ്യ മലയാളി വനിത?
40. കൃഷ്ണനദി എവിടെനിന്നാണ് ഉദ്ഭവിക്കുന്നത്?
41. ഏറ്റവും പ്രാചീനമായ മതം?
42. കനിഷ്കന്റെ തലസ്ഥാനം?
43. ആവര്‍ത്തനപ്പട്ടികയിലെ ഏറ്റവും ഭാരം കുറഞ്ഞ മൂലകം?
44. ഏറ്റവും വലിയ പൂവ്?
45.  അക്ബര്‍ ചക്രവര്‍ത്തിയുടെ റവന്യൂ മന്ത്രി?

  ഉത്തരങ്ങള്‍
1) പസഫിക് സമുദ്രം, 2) ഇന്ദ്രന്‍, 3) സത്ലജ് 4) ഋഷികേശ്, 5) റഷ്യ, 6) പി.വി. നരസിംഹറാവു, 7) വ്യാഴം, 8) യുറാനസ്, 9) മലപ്പുറം, 10) ഇടശ്ശേരി, 11) സൈലന്റ്വാലി, 12) ബിജു പട്നായിക്, 13) സെറിബ്രം, 14) ആള്‍ട്ടിമീറ്റര്‍, 15) കോയമ്പത്തൂര്‍, 16) ബൊളീവിയ, ബ്രസീല്‍, 17) സ്വിറ്റ്സര്‍ലന്‍ഡ,് 18) സ്വാതിതിരുനാള്‍, 19)  ലിംപോപോ, 20) മേരി പുന്നന്‍ ലൂക്കോസ്, 21) ഇല്‍ത്തുമിഷ്, 22) നീലക്കുയില്‍, 23) ഗോപാലകൃഷ്ണ ഗോഖലെ, 24) ശങ്കരാചാര്യര്‍, 25) ബോര്‍ണിയോ, 26) ഷേഖ് അബ്ദുള്ള, 27) ബ്രിട്ടണ്‍, 28) നിക്കോളോ മനൂച്ചി, 29) അഡ്രിനാലിന്‍, 30) ശുക്രന്‍, 31) ചോമോലുങ്വ, 32) വെനീസ്, 33) സ്റ്റഡി ഇന്‍ സ്കാര്‍ലറ്റ്, 34) അറ്റ്ലാന്റിക് സമുദ്രം, 35) ഗാന്ധിജി, 36) റോളണ്ട് ഗാരോ, 37) ഫൈബര്‍നേഷന്‍, 38) റാഡോണ്‍, 39) കെ.സി. ഏലമ്മ, 40) മഹാബലേശ്വര്‍, 41) ഹിന്ദുമതം, 42) പുരുഷപുരം, 43) ഹൈഡ്രജന്‍, 44) റഫ്ളീഷ്യ, 45) തോഡര്‍മല്‍

പൊതു വിജ്ഞാനം-168--കേരളത്തിലെ ഏറ്റവും വലിയ കോട്ട?




1. ഇന്ത്യയുടെ പ്രസിഡന്റായ ആദ്യ വനിത?
2. നിയമസഭാ സ്പീക്കറായ ആദ്യ വനിത?
3. സംസ്ഥാന ഗവര്‍ണറായ ആദ്യത്തെ വനിത?
4. മുഖ്യമന്ത്രിയായ ആദ്യത്തെ വനിത?
5. ഫോര്‍ട്ട് മാനുവല്‍ കോട്ട നിര്‍മ്മിച്ചതാര്?
6. കേരളത്തിലെ ഏറ്റവും വലിയ കോട്ട?
7.  കേരളത്തില്‍ മന്ത്രിയായ ആദ്യ വനിത?
8.  ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
9. കേരളത്തില്‍ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട പട്ടണം?
10. തിരമാലയില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ പദ്ധതി സ്ഥാപിതമായത്?
11. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
12.  ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ല?
13.  റിസര്‍വ് ബാങ്കിനെ ദേശസാത്കരിച്ചത് എന്ന്?
14. കേരളം സമ്പൂര്‍ണ സാക്ഷര സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്?
15. ദേശീയ വനിതാ കമ്മിഷന്‍ നിലവില്‍വന്നത്?
16. ഇന്ത്യ ആസിയാന്‍ കരാറില്‍ ഒപ്പുവച്ചത്?
17. ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്?
18. ആദ്യത്തെ മലയാള ചിത്രമേത്?
19. മലയാളത്തിലെ ആദ്യത്തെ കളര്‍ സിനിമ?
20. മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം ഏതാണ്?
21. മലയാളത്തിലെ ആദ്യത്തെ 70 എം. എം ചിത്രം?
22. ഭരത് അവാര്‍ഡ് നേടിയ ആദ്യ മലയാള നടന്‍?
23. ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്ക് കേരള സര്‍ക്കാര്‍ നല്കുന്ന ഏറ്റവും വലിയ പുരസ്കാരം?
24. കേരളത്തിലെ ഏറ്റവും വലിയ തടാകം?
25. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
26. ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകം?
27. പ്രിയദര്‍ശിനി തടാകം എവിടെ സ്ഥിതിചെയ്യുന്നു?
28. കേരളത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തടാകം?
29. ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനം എവിടെ സ്ഥിതിചെയ്യുന്നു?
30. സാര്‍ക്കിന്റെ ആസ്ഥാനം എവിടെയാണ്?
31. ലോകബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?
32.  ഐ. എം. എഫിന്റെ ആസ്ഥാനം എവിടെയാണ്?
33. അശോകന്‍ കലിംഗ ആക്രമിച്ചതെന്ന്?
34. ചെങ്കിസ്ഖാന്‍ ഇന്ത്യ ആക്രമിച്ച വര്‍ഷം?
35. ഗുജറാത്തിലെ സോമനാഥക്ഷേത്രം ആക്രമിച്ച ഭരണാധികാരി?
36. ഇന്ത്യന്‍ വ്യോമഗതാഗതത്തിന്റെ പിതാവ് ആരാണ്?
37. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?
38. കരിപ്പൂര്‍ വിമാനത്താവളം ഏത് ജില്ലയില്‍ സ്ഥിതിചെയ്യുന്നു?
39. കേരളത്തിലെ ആദ്യത്തെ വിമാന സര്‍വീസ്?
40. കേരളത്തില്‍ ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രിയായ വ്യക്തി?
41. കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി?
42. കൂറുമാറ്റ നിരോധനനിയമം വഴി കേരള നിയമസഭയില്‍നിന്ന് പുറത്താക്കപ്പെട്ട ആദ്യ വ്യക്തി?
43. കേരള നിയമസഭയിലെ ആദ്യത്തെ ആംഗ്ളോ ഇന്ത്യന്‍ പ്രതിനിധി?
44. കേരള നിയമസഭയിലെ ആദ്യത്തെ സ്പീക്കര്‍?
45. ഏറ്റവുംകൂടുതല്‍ തവണ കാസ്റ്റിംഗ് വോട്ട് ചെയ്ത സ്പീക്കര്‍?

  ഉത്തരങ്ങള്‍
1) പ്രതിഭാ സിംഗ് പാട്ടീല്‍, 2) ഷണ്ണോദേവി, 3) സരോജിനി നായിഡു, 4) സുചേത കൃപലാനി, 5) പോര്‍ച്ചുഗീസുകാര്‍, 6) ബേക്കല്‍ കോട്ട, 7) കെ. ആര്‍. ഗൌരി, 8) മഹാരാഷ്ട്ര, 9) തിരുവനന്തപുരം, 10) വിഴിഞ്ഞം, 11) പള്ളിവാസല്‍, 12) പാലക്കാട്, 13) 1949 ജനുവരി 1, 14) 1991 ഏപ്രില്‍ 18, 15) 1992 ജനുവരി 31, 16) 2009 ആഗസ്റ്റ് 13, 17) ദാദാ സാഹിബ് ഫാല്‍ക്കെ, 18) വിഗതകുമാരന്‍, 19) കണ്ടം ബെച്ച കോട്ട്, 20) തച്ചോളി അമ്പു, 21) പടയോട്ടം, 22) പി.ജെ. ആന്റണി, 23) ജെ.സി. ഡാനിയേല്‍ പുരസ്കാരം, 24) വേമ്പനാട്ട് കായല്‍,25) ശാസ്താംകോട്ട തടാകം 26) ബെയ്ക്കല്‍, 27) അന്റാര്‍ട്ടിക്ക, 28) പൂക്കോട് തടാകം, 29) ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനില്‍, 30) കാഠ്മണ്ഡു, 31) വാഷിംഗ്ടണ്‍ ഡി.സി, 32) വാഷിംഗ്ടണ്‍ ഡി.സി, 33) ബി.സി 261, 34) 1221, 35) മുഹമ്മദ് ഗസ്നി, 36) ജെ. ആര്‍.ഡി. ടാറ്റ, 37) തിരുവനന്തപുരം, 38) മലപ്പുറം, 39) തിരുവനന്തപുരം-മുംബയ് 40) സി. എച്ച്. മുഹമ്മദ്കോയ, 41) ആര്‍. ശങ്കര്‍, 42) ആര്‍. ബാലകൃഷ്ണപിള്ള, 43) വില്യം ഹാമില്‍ട്ടണ്‍ ഡിക്രൂസ്, 44) ആര്‍. ശങ്കരനാരായണന്‍ തമ്പി, 45) എ.സി. ജോസ്.

പൊതു വിജ്ഞാനം-167-ലോകത്തിലാദ്യമായി ഭൂഗര്‍ഭ റെയില്‍വേ നിലവില്‍ വന്ന നഗരം?




1. ഭക്ഷ്യവസ്തുക്കള്‍ക്ക് നിറം കൊടുക്കാന്‍വേണ്ടി പഞ്ചസാരയില്‍ നിന്നുണ്ടാക്കിയെടുക്കുന്ന വസ്തു?
2. മിന്നാമിന്നിയുടെ മിന്നലിന് കാരണമാകുന്ന എന്‍സൈം?
3. നൈട്രജന്റെ ഏതു സംയുക്തമാണ് മനുഷ്യന്റെ ബോധം കെടുത്താന്‍ ഉപയോഗിക്കുന്നത്?
4. മുളകിന്റെ എരിവിന് കാരണമായ രാസപദാര്‍ത്ഥം?
5. പഴങ്ങള്‍ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാതകം?
6. ആധുനിക വിനോദസഞ്ചാരത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
7. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ അനുബന്ധ ഏജന്‍സിയേത്?
8. അന്താരാഷ്ട്ര ഇക്കോ ടൂറിസം വര്‍ഷമായി ഐക്യരാഷ്ട്ര സംഘടന ആചരിച്ച വര്‍ഷമേത്?
9. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി ആൂംഭിച്ചതെവിടെ?
10. ജപ്പാനിലെ ഏറ്റവും വലിയ ദ്വീപ്?
11. ഷിന്റോമതത്തിന്റെ സ്ഥാപകന്‍?
12. ഐക്യരാഷ്ട്രസഭ രൂപവത്കരിച്ച വര്‍ഷം?
13. റഷ്യയിലെ തിരഞ്ഞെടുക്കപ്പെട്ട സഭ?
14. പ്ളാസിയുദ്ധം നടന്ന വര്‍ഷം?
15. രണ്ടാംലോകമഹായുദ്ധകാലത്തെ ജര്‍മ്മന്‍ ഭരണാധികാരി?
16. വടക്കുകിഴക്കന്‍ മണ്‍സൂണിന്റെ മറ്റൊരു പേരാണ്?
17. 'റുബായിയാത്ത്' രചിച്ചത്?
18. ഭൂമിയുടെ ചുറ്റളവ് ആദ്യമായി നിര്‍ണയിച്ചത്?
19. മട്ടാഞ്ചേരി കൊട്ടാരം നിര്‍മ്മിച്ചത്?
20. കേരളത്തിലെ ഏറ്റവും നീളംകൂടിയ സ്റ്റേറ്റ് ഹൈവേ?
21. അതിചാലകത കണ്ടുപിടിച്ചത്?
22. ക്വാണ്ടം സിദ്ധാന്തത്തിന്റെ  ഉപജ്ഞാതാവ്?
23. കാര്‍ബണ്‍ - 14 ന്റെ അര്‍ദ്ധായുസ്സ് ?
24. വാതകമര്‍ദ്ദം അളക്കാനുള്ള ഉപകരണം?
25. സൂര്യപ്രകാശത്തിലെ ഇന്‍ഫ്രാറെഡ് വികിരണങ്ങള്‍ കണ്ടെത്തിയത്?
26. സോഡിയവും പൊട്ടാസ്യവും വേര്‍തിരിച്ചെടുത്ത ശാസ്ത്രജ്ഞന്‍?
27. യശ്പാല്‍ കമ്മിറ്റി ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
28. കേരളത്തില്‍ ഗ്രന്ഥശാലാസംഘം ആരംഭിച്ച വര്‍ഷം?
29. ഏതു കൃതിയിലാണ് കാന്തളൂര്‍ശാലയെ  'ദക്ഷിണ നളന്ദ' എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്?
30. തിരുവിതാംകൂറില്‍ ഏതു വര്‍ഷമാണ് പ്രാഥമിക വിദ്യാഭ്യാസം സൌജന്യമാക്കിയത്?
31. പമ്പാനദി ഏതു കായലിലാണ് പതിക്കുന്നത്?
32. ലോകത്തിലാദ്യമായി ഭൂഗര്‍ഭ റെയില്‍വേ നിലവില്‍ വന്ന നഗരം?
33. ഇന്‍ഫീരിയോരിറ്റി കോംപ്ളകസ് എന്ന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഓസ്ട്രിയന്‍ മനഃശാസ്ത്രജ്ഞന്‍?
34. ഇന്ത്യയില്‍ പുരാവസ്തു വകുപ്പ് സ്ഥാപിച്ച വൈസ്രോയി?
35. 'ലൈലാ മജ്നു' എന്ന കാവ്യം രചിച്ചത്?
36. യൂറോപ്പിന്റെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്നത്?
37. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആദ്യ ചെയര്‍മാന്‍?
38. ഏറ്റവും കൂടുതല്‍ കാലം സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചത്?
39. ഇന്ത്യ ഏതു രാജ്യത്തുനിന്നുമാണ് മിഗ് - 29 വിമാനങ്ങള്‍ വാങ്ങിയത്?
40. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെ നിയമിക്കുന്നത്?
41. ഏതു രാജ്യത്താണ് സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസ് സംവിധാനം ആദ്യമായി ആരംഭിച്ചത്?
42. ഷിംല കരാര്‍ ഒപ്പുവച്ച തീയതി?
43. പതിനാറ് വയസ്സിന് താഴെ പ്രായമുള്ള കുറ്റവാളികളെ പാര്‍പ്പിക്കാനുള്ള സംവിധാനം?
44. ഇന്ത്യയ്ക്ക് സുഖോയ് വിമാനങ്ങള്‍ നല്‍കിയ രാജ്യം?
45. ഒരു രാജ്യത്ത് സര്‍ക്കാര്‍ നിരോധിച്ചിട്ടുള്ള പുസ്തകങ്ങള്‍ക്ക് പറയുന്ന പേര്?

  ഉത്തരങ്ങള്‍
1) കരാമല്‍, 2) ലൂസിഫെറേസ്, 3) നൈട്രസ് ഓക്സൈഡ്, 4) കാപ്സെസീന്‍, 5) അസെറ്റിലീന്‍, 6) തോമസ് കുക്ക്, 7) വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍, 8) 2002, 9) കൊല്ലം ജില്ലയിലെ തെന്മലയില്‍, 10) ഹോന്‍ഷു, 11) മിക്കാഡോ, 12) 1945, 13) ഡ്യൂമ, 14) 1757, 15) ഹിറ്റ്ലര്‍, 16) തുലാവര്‍ഷം, 17) ഉമര്‍ഖയ്യാം, 18) ഇറാത്തോസ്തനീസ്, 19) പോര്‍ച്ചുഗീസുകാര്‍, 20) എസ്. എച്ച് 1, 21) കാമര്‍ലിങ് ഓനസ്, 22) മാക്സ് പ്ളാങ്ക്, 23) 5760 വര്‍ഷം, 24) മാനോമീറ്റര്‍, 25) വില്യം ഹെര്‍ഷല്‍, 26) ഹംഫ്രി ഡേവി, 27) വിദ്യാഭ്യാസം, 28) 1945, 29) അനന്തപുര വര്‍ണനം, 30) 1904, 31) വേമ്പനാട്, 32) ലണ്ടന്‍, 33) ആല്‍ഫ്രഡ് ആഡ്ലര്‍, 34) കഴ്സണ്‍, 35) അമിര്‍ ഖുസ്റു, 36) സൂറിച്ച്, 37) രംഗനാഥ് മിശ്ര, 38) വൈ.വി. ചന്ദ്രചൂഡ്, 39) മുന്‍ യു. എസ്. എസ്. ആര്‍, 40) 148-ാം അനുച്ഛേദം, 41) ഇംഗ്ളണ്ട്, 42) 1972 ജൂലായ് 2, 43) ബോര്‍സ്റ്റല്‍ സ്കൂള്‍, 44) റഷ്യ, 45) റെഡ് ബുക്സ്.

പൊതു വിജ്ഞാനം-166-പാലക്കാട് ജില്ലയിലെ ദേശീയ ഉദ്യാനം?




1. കേരളത്തിലെ ആദ്യത്തെ ടെക്നോപാര്‍ക്ക് സ്ഥാപിച്ച സ്ഥലം?
2. കേരളത്തിലെ ഏക കയറ്റുമതി പ്രോസസിംഗ് മേഖല?
3. കേരളത്തില്‍ കര്‍ഷകദിനം ആചരിക്കുന്നത്?
4. ഏറ്റവും നല്ല കര്‍ഷകന് സംസ്ഥാന ഗവണ്‍മെന്റ് നല്‍കുന്ന അവാര്‍ഡ്?
5. ഇന്ത്യയില്‍ നാളികേര ഉത്പാദനത്തില്‍ മുന്നില്‍ നില്ക്കുന്നത്?
6. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല?
7. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റബര്‍ ഉത്പാദിക്കുന്ന സംസ്ഥാനം?
8. കേരളത്തില്‍ ഏറ്റവും അധികം റബര്‍ ഉത്പാദിക്കുന്ന  ജില്ല?
9. കേരളത്തിന്റെ നെല്ലറ?
10. ഇന്ത്യയില്‍ കൂടുതല്‍ കുരുമുളക് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
11. കുരുമുളക് ഉത്പാദനത്തില്‍ മുന്‍പില്‍ നില്ക്കുന്ന ജില്ലകള്‍?
12. ഏറ്റവുമധികം ഏലം ഉത്പാദിപ്പിക്കുന്ന ജില്ല?
13. കേരളത്തില്‍ കൂടുതല്‍ കശുഅണ്ടി ഉത്പാദിക്കുന്ന ജില്ല?
14. ഇന്ത്യയുടെ സുഗന്ധവ്യഞ്ജനങ്ങളുടെ തോട്ടം?
15. സുഗന്ധവിളകളുടെ റാണി?
16. കേരളത്തിലെ മുഖ്യ തോട്ടവിള?
17. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന ധാന്യം?
18. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന നാണ്യവിള?
19. കേരളത്തില്‍ മധുരക്കിഴങ്ങ് ഉത്പാദനത്തില്‍ മുന്നില്‍ നില്ക്കുന്ന ജില്ല?
20. കേരള കാര്‍ഷിക സര്‍വകലാശാലയുടെ ആസ്ഥാനം?
21. കേരളത്തിലെ കേന്ദ്ര തോട്ട ഗവേഷണ കേന്ദ്രം?
22. ക്ഷീര ഉത്പാദനരംഗത്ത് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യ സ്ഥാപനം?
23. പട്ടുനൂല്‍പ്പുഴുവിനെ വളര്‍ത്തുന്നതിന് പറയുന്ന ശാസ്ത്രീയ നാമം?
24. തേനീച്ച വളര്‍ത്തലിന്റെ ശാസ്ത്രീയനാമം?
25. ധവളവിപ്ളവം ബന്ധപ്പെട്ടിരിക്കുന്നത്?
26. കര്‍ഷകര്‍ക്ക് കാര്‍ഷിക വായ്പ നല്‍കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനം?
27. മണ്ണു സംരക്ഷണത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
28. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനമുള്ള ജില്ല?
29. കേരളത്തില്‍ വനമില്ലാത്ത ഏക ജില്ല?
30. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?
31. കേരളത്തിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക്?
32. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം?
33. ഇന്ത്യന്‍ രാഷ്ട്രപതിയായ  മലയാളി?
34. കേരളത്തിലെ കടുവ സംരക്ഷണകേന്ദ്രം?
35. പാലക്കാട് ജില്ലയിലെ ദേശീയ ഉദ്യാനം?
36. സൈലന്റ്വാലിയില്‍ക്കൂടി ഒഴുകുന്ന പുഴ?
37. കേരളത്തില്‍ ചന്ദനമരങ്ങളുള്ള ഏക വനപ്രദേശം?
38. കേരളത്തിലെയും ഇന്ത്യയിലെയും ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി സ്ഥാപിച്ചിരിക്കുന്നത് എവിടെ?
39. ചിന്നാര്‍ വന്യജീവി സംരക്ഷണ കേന്ദ്രം എവിടെയാണ്?
40. പെരിയാര്‍ വന്യജീവി സംരക്ഷണകേന്ദ്രം എവിടെ?
41. ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍ ഉള്‍പ്പെടുന്ന അണക്കെട്ടുകള്‍?
42. കേരളത്തില്‍ അണക്കെട്ടുകളോ ജലവൈദ്യുത നിലയങ്ങളോ ഇല്ലാത്ത ജില്ലകള്‍?
43. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
44. കേരളത്തിലെ സ്വകാര്യമേഖലയിലുള്ള ഏക ജലവൈദ്യുത നിലയം?
45. മലബാര്‍ മേഖലയിലെ ഏക ജലവൈദ്യുതി പദ്ധതി?

  ഉത്തരങ്ങള്‍
1) തിരുവനന്തപുരം, 2) കൊച്ചി, 3) ചിങ്ങം 1, 4) കര്‍ഷകോത്തമ, 5) കേരളം, 6) കോഴിക്കോട്, 7) തമിഴ്നാട്, ആസാം, 8) കോട്ടയം, 9) പാലക്കാട്, 10) കേരളം, 11) വയനാട്, ഇടുക്കി, 12) ഇടുക്കി, 13) കണ്ണൂര്‍, 14) കേരളം, 15) ഏലം, 16) തേയില, 17) നെല്ല്, 18) നാളികേരം, 19) പാലക്കാട്, 20) മണ്ണുത്തി, തൃശൂര്‍, 21) കാസര്‍കോട് 22) മില്‍മ, 23) സെറികള്‍ച്ചര്‍, 24) എപ്പികള്‍ച്ചര്‍, 25) ക്ഷീരവികസനം , 26) നബാര്‍ഡ്, 27) അഗ്രോണമി, 28) ഇടുക്കി, 29) ആലപ്പുഴ, 30) പീച്ചി, 31) അഗസ്ത്യാര്‍കൂടം, 32) പെരിയാര്‍, 33. കെ. ആര്‍. നാരായണന്‍, 34) പെരിയാര്‍ ടൈഗര്‍ റിസര്‍വ്, ഇടുക്കി, 35) സൈലന്റ്വാലി, 36) കുന്തിപ്പുഴ, 37) ഇടുക്കി ജില്ലയിലെ മറയൂര്‍, 38) തെന്മല, 39) ഇടുക്കി, 40) ഇടുക്കി, 41) ഇടുക്കി, ചെറുതോണി, കിളിവള്ളിത്തോട്, 42) ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂര്‍, വയനാട്, കാസര്‍കോട്, 43) പള്ളിവാസല്‍, 44) പത്തനംതിട്ട ജില്ലയിലെ മണിയാര്‍ പദ്ധതി, 45) കുറ്റ്യാടി.

Monday, May 21, 2012