News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Monday, October 22, 2012

മലിനജലത്തില്‍ നിന്ന് വൈദ്യുതി




ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യവും വൈദ്യുതി പ്രതിസന്ധിയുമാണ്  ഇന്ന്
രാജ്യങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. ജനസംഖ്യാ
വിസ്‌ഫോടനവും വ്യവസായങ്ങളുടെ വളര്‍ച്ചയുമെല്ലാം ജലമലിനീകരണത്തില്‍
ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. മലിനജലത്തില്‍ നിന്നും വൈദ്യുതി
ഉല്പാദിപ്പിക്കാന്‍ കഴിയുന്ന ജനറേറ്ററുകളുമായി വാര്‍ത്തകളില്‍ സ്ഥാനം
പിടിച്ചിരിക്കുന്നത് പെന്‍സില്‍വാനിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ
ഗവേഷകരാണ്. മാര്‍ച്ച് ആദ്യവാരത്തില്‍ സയന്‍സ് ജേര്‍ണലില്‍ സംഘത്തിന്റെ
ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. മലിനജലത്തില്‍ നിന്ന് വൈദ്യുതി
ഉല്പാദിപ്പിക്കാന്‍ കഴിയുന്ന ജനറേറ്ററിന്റെ ഒരു പ്രോട്ടോടൈപ്പും
ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വികസ്വര രാജ്യങ്ങള്‍ക്ക് ചെലവു
കുറഞ്ഞ രീതിയില്‍ വൈദ്യുതോല്പാദനം നടത്തുന്നതിന് അഭികാമ്യമാണ് പുതിയ
സമ്പ്രദായം. വൈദ്യുതോല്പാദനത്തോടൊപ്പം ജലശുദ്ധീകരണം കൂടി
നടക്കുമെന്നതുകൊണ്ട് ശുദ്ധജല ലഭ്യതയും ഉറപ്പുവരുത്താന്‍ ഈ രീതികൊണ്ട്
കഴിയും.

മലിനജലത്തെ ശുദ്ധീകരിച്ച് പുനരുപയോഗക്ഷമമാക്കുന്നതിന് സാമ്പത്തികവും
സാങ്കേതികവുമായ നിരവധി കടമ്പകളുണ്ട്. പൊതുവെ വൈദ്യുതി ഉപയോഗിച്ചാണ്
മലിനജലത്തെ വ്യാവസായികാടിസ്ഥാനത്തില്‍ ശുദ്ധീകരിക്കുന്നത്. എന്നാല്‍
ജനസംഖ്യ കൂടുതലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് ഇത് വളരെ വലിയ സാമ്പത്തിക
ബാധ്യത വരുത്തിവയ്ക്കും. ഇതിനെല്ലാം പരിഹാരമാവുകയാണ് പുതിയ കണ്ടെത്തല്‍.

റിവേഴ്‌സ് ഇലക്‌ട്രോ ഡയാലിസിസ് എന്നു വിളിക്കുന്ന ഈ പ്രക്രിയയില്‍
അര്‍ധതാര്യ സ്തരങ്ങള്‍കൊണ്ട് വേര്‍തിരിച്ചിരിക്കുന്ന നിരവധി അറകളില്‍
ശുദ്ധജലവും ഉപ്പുവെള്ളവും ഇടവിട്ടിടവിട്ട് നിറയ്ക്കുകയും അതേത്തുടര്‍ന്ന്
അവയ്ക്കിടയിലുണ്ടാകുന്ന രാസവൈദ്യുത ചാര്‍ജ് സംഭരിക്കുകയുമാണ് ചെയ്യുന്നത്.
എന്നാല്‍ ഈ രീതിയ്ക്ക് നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വന്നു.
ഒന്നാമത്തേത് ഇത്തരം പവര്‍ പ്ലാന്റുകള്‍ സമുദ്രതീരങ്ങളില്‍ മാത്രമേ
പ്രയോജനപ്പെടുകയുള്ളൂ എന്നതാണ്. സമുദ്രസാമിപ്യമില്ലാത്ത സ്ഥലങ്ങളില്‍
ഇത്തരം വൈദ്യുത നിലയങ്ങള്‍ പ്രയോജനപ്പെടില്ല. മറ്റൊരു പരിമിതി ഇവ
പ്രവര്‍ത്തിക്കാനാവശ്യമായ ശുദ്ധജലഉപ്പുവെള്ള അറകളുടെയും അവയെ പരസ്പരം
വേര്‍തിരിക്കാനാവശ്യമായ സ്തരങ്ങളുടെയും ഭീമമായ എണ്ണമാണ്.

റിവേഴ്‌സ് ഇലക്‌ട്രോഡയാലിസിസ് നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ
പരിമിതികള്‍ക്കും പരിഹാരവുമായാണ് പെന്‍ സ്‌റ്റേറ്റ് ടീം
രംഗത്തെത്തിയിരിക്കുന്നത്. ബ്രൂസ് ഇ ലോഗന്റെ നേതൃത്വത്തിലുള്ള സംഘം
അവതരിപ്പിക്കുന്ന മൈക്രോബയല്‍ ഇന്ധന ഷെല്ലുകള്‍ ജൈവ
പദാര്‍ത്ഥങ്ങളുപയോഗിച്ചാണ് മലിനജലത്തില്‍ നിന്നും വൈദ്യുതി
ഉല്പാദിപ്പിക്കുന്നത്. ഉപ്പുവെള്ളത്തിനു പകരം മലിനജലത്തില്‍ അമോണിയം ബൈ
കാര്‍ബണേറ്റ് ലായനി ഉപയോഗിച്ച് ലവണനില വര്‍ദ്ധിപ്പിച്ചാണ് ഈ പവര്‍
പ്ലാന്റില്‍ ഉപയോഗിക്കുന്നത്. കടല്‍ സാമിപ്യമില്ലാത്ത പ്രദേശങ്ങളിലും ഈ
പവര്‍ പ്ലാന്റുകള്‍ക്ക് സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിയും. അമോണിയം
ബൈകാര്‍ബണേറ്റിന്റെ പുനരുപയോഗ സാധ്യത അധികസാമ്പത്തിക ബാധ്യതയില്ലാതെ
വൈദ്യുതോല്പാദനവും ജലശുദ്ധീകരണവും ഒരേ സമയത്തു നടത്താന്‍ സഹായിക്കുമെന്നത്
വികസ്വര രാജ്യങ്ങള്‍ക്ക് വളരെ ഗുണകരമായിരിക്കും.

“ബിറ്റ്‌ടോറന്റ്’ പോലുള്ള സര്‍വീസുകള്‍ ഉപയോഗിച്ച് അനധികൃതമായി ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക




“ബിറ്റ്‌ടോറന്റ്’ പോലുള്ള സര്‍വീസുകള്‍ ഉപയോഗിച്ച് അനധികൃതമായി ഡൗണ്‍ലോഡ്
ചെയ്യുന്നവര്‍ ശ്രദ്ധിക്കുക നിങ്ങള്‍ നിരീക്ഷണത്തിലാണ്. ബ്രിട്ടീഷ്
ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.ബിറ്റ്‌ടോറന്റ്
ഫയല്‍ഷെയറിങ് സോഫ്ട്‌വേറിന്റെ മാതൃകയില്‍ ഒരെണ്ണം സ്വന്തംനിലയ്ക്ക്
സൃഷ്ടിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ബിറ്റ്‌ടോറന്റിന്റെ മാതൃകയില്‍
ഒട്ടേറെ യൂസര്‍മാര്‍ക്ക് ഒരേസമയം ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ അവര്‍
അവസരമൊരുക്കി.നിയമവിരുദ്ധമായി ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കൊപ്പം,
ആളറിയാതെ നിരീക്ഷകര്‍ക്കും ലോഗ് ചെയ്യാം.

ആരാണ് ഡൗണ്‍ലോഡ് ചെയ്യുന്നത്, ആരാണ് നിരീക്ഷണം നടത്തുന്നത് എന്നകാര്യം
വേര്‍തിരിച്ചറിയുക അസാധ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.നിരീക്ഷിക്കപ്പെടാന്‍
നിങ്ങള്‍ വന്‍തോതില്‍ ഡൗണ്‍ലോഡ് നടത്തണമെന്നില്ലെന്ന്, ഗവേഷണത്തിന്
നേതൃത്വം നല്‍കിയ ഡോ.ടോം ചോതിയ പറയുന്നു.

ഒരു സിനിമ മാത്രം ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ പോലും
നിരീക്ഷിക്കപ്പെടാം.ഡൗണ്‍ലോഡ് ചെയ്യുന്നത് ടോപ്പ് 100 പട്ടികയിലുള്ള
ഫയലുകളാണെങ്കില്‍, മണിക്കൂറിനുള്ളില്‍ നിങ്ങള്‍ നിരീക്ഷിക്കപ്പെടും, അത്
റിക്കോര്‍ഡ് ചെയ്യപ്പെടും. പത്ത് വ്യത്യസ്ത കമ്പനികള്‍ നിരീക്ഷണ
പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
അനധികൃതമായി ഡൗണ്‍ലോഡ് ചെയ്ത സിനിമയ്‌ക്കോ മ്യൂസിക്കിനോ
നഷ്ടപരിഹാരമാവശ്യപ്പെട്ട് നിര്‍മാതാക്കള്‍ക്ക് വേണമെങ്കില്‍
നിങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പോലും ഇത്
അവസരമൊരുക്കുന്നു.ബിര്‍മിന്‍ഗാം സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ
മൂന്നുവര്‍ഷം നീണ്ട പഠനത്തിലാണ്, ഡൗണ്‍ലോഡിങിലെ ചതിക്കുഴികളെക്കുറിച്ചഅ്
വ്യക്തത ലഭിച്ചത്.

ഫയല്‍ ഷെയറിങുമായി ബന്ധപ്പെട്ട നിരീക്ഷണത്തിന്റെ തോത് തങ്ങളെ
അത്ഭുതപ്പെടുത്തിയതായി ഗവേഷകര്‍ പറഞ്ഞു.ബിറ്റ്‌ടോറന്റ്  ഉപയോഗിച്ച്
നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന്റെ ലോഗുകള്‍ മൂന്നു മണിക്കൂറിനുള്ളില്‍
കൈക്കലാക്കാന്‍ നിരീക്ഷണകമ്പനികള്‍ക്ക് സാധിക്കുമെന്ന് ഗവേഷകരെ ഉദ്ധരിച്ച്
ബി.ബി.സി.റിപ്പോര്‍ട്ട് ചെയ്തു. പകര്‍പ്പവകാശം കൈവശമുള്ളവര്‍ക്ക്,
നിയമവിരുദ്ധ ഡൗണ്‍ലോഡുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഇങ്ങനെ ലഭിക്കുന്ന
ഡേറ്റ ഉപയോഗിക്കാനാവും.

ഭൂമിക്കും സൂര്യനുമിടയിലുള്ള അകലം 1,49,59,78,70,700 മീറ്ററാണ്. ഒരിഞ്ച് കൂടുതലുമില്ല, കുറവുമില്ല.










ആസ്‌ട്രോണമിക്കല്‍ യൂണിറ്റ് എന്താണെന്ന് ചോദിച്ചാല്‍ അത് ഭൂമിക്കും
സൂര്യനുമിടയിലുള്ള അകലമെന്ന് അവ്യക്തമായ ഒരു ഉത്തരം ഇനിയില്ല. മറിച്ച് അതു
കൃത്യം 1,49,59,78,70,700 മീറ്ററാണ്. ഒരിഞ്ച് കൂടുതലുമില്ല, കുറവുമില്ല.

ആസ്‌ട്രോണിക്കല്‍ യൂണിറ്റ് പുനര്‍നിര്‍വചിക്കുന്നതുകൊണ്ട് എന്താണ്
പ്രയോജനം? ഭൂമിയ്‌ക്കോ അതിലെ ജീവനോ ഇതുകൊണ്ടൊരു മാറ്റവുമുണ്ടാകില്ല.
പതിവുപോലെ ഭൂമി സൂര്യനുചുറ്റും സഞ്ചരിച്ചുകൊണ്ടിരിക്കും. ഋതുക്കള്‍
മാറിമാറി വരികയും ചെയ്യും. എന്നാല്‍ ജ്യോതിശാസ്ത്രജ്ഞര്‍ സംഭവങ്ങള്‍
ഇങ്ങനെയല്ല കാണുന്നത്. സൗരയൂഥത്തിലെ അളവുകള്‍ ഇനി അണുവിട വ്യത്യാസമില്ലാതെ
അവതരിപ്പിക്കുന്നതിന് കഴിയും. ജേ്യാതിശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക്
അര്‍ത്ഥശങ്കയില്ലാതെ ആസ്‌ട്രോണമിക്കല്‍ യൂണിറ്റെന്താണെന്ന്
പഠിക്കുന്നതിനും കഴിയും.

സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ സഞ്ചാരം ദീര്‍ഘവൃത്ത പഥത്തിലാണ് (Elliptical
Orbit). സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ സഞ്ചാരവേഗതയാകട്ടെ, സെക്കന്റില്‍ 30
കിലോമീറ്ററും ! ഒരു വെടിയുണ്ടയുടെ പത്തിരട്ടി വേഗത!! അതിനര്‍ഥം ഭൂമിയും
സൂര്യനും തമ്മിലുള്ള അകലം നിരന്തരം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുമെന്നാണ്.
ഇങ്ങനെ വ്യത്യാസപ്പെടുന്നതുകൊണ്ടാണ് ഭൂമിയില്‍ ഋതുഭേദങ്ങള്‍
അനുഭവപ്പെടുന്നത്. അങ്ങനെ വരുമ്പോള്‍ ആസ്‌ട്രോണമിക്കല്‍ യൂണിറ്റിനെ
ഭൂമിയും സൂര്യനും തമ്മിലുള്ള അകലമെന്ന് സാമാന്യമായി നിര്‍വചിക്കുന്നതില്‍
കാര്യമില്ല. സൂര്യനും ഭൂമി്ക്കുമിടയിലുള്ള ഏതകലമാണെന്ന് വ്യക്തമാക്കണം.
ഭൂമി സൂര്യന് സമീപമെത്തുന്ന സ്ഥാനവും (Perihelion), ഏറ്റവും
അകലെയായിരിക്കുന്ന സ്ഥാനവും (Uphelion) തമ്മില്‍ ലക്ഷക്കണക്കിന്
കിലോമീറ്ററുകളുടെ വ്യത്യാസമുള്ളപ്പോള്‍ ഇത്തരമൊരു മാനദണ്ഡം സൗരയൂഥത്തിലെ
ദൂരങ്ങള്‍ അളക്കാന്‍ ഉപയോഗിക്കുന്നത് അതിന്റെ കൃത്യതയ്ക്ക് ഭംഗം വരുത്തും. ഈ
പരിമിതിയാണ് ഇപ്പോള്‍ ജ്യോതിശാസ്ത്രജ്ഞര്‍ മറി
കടന്നിരിക്കുന്നത്.ബി.സി.മൂന്നാം നൂറ്റാണ്ടില്‍ ആര്‍ക്കിമെഡിസ് ആണ്
ആദ്യമായി ഈ അകലം കണ്ടെത്താന്‍ ശ്രമിച്ചത്. അദ്ദേഹത്തിന്റെ കണക്കുകൂട്ടലില്‍
അത് 5000 ഭൗമവ്യാസത്തിന് തുല്യമായിരുന്നു. പിന്നീട് അരിസ്റ്റാര്‍ക്കസും,
ഹിപ്പാര്‍ക്കസും, ടോളമിയുമെല്ലാം ആസ്‌ട്രോണമിക്കല്‍ യൂണിറ്റ്
നിര്‍വചിച്ചിട്ടുണ്ടെങ്കിലും ആധുനിക നിര്‍വചനത്തോട് അല്പമെങ്കിലും അടുത്തു
നില്‍ക്കുന്നത് ആര്‍ക്കിമെഡിസിന്റെ നിര്‍വചനമാണ്.  ആധുനിക കാലഘട്ടത്തില്‍
ഗണിത സങ്കേതങ്ങളുപയോഗിച്ച് ആസ്‌ട്രോണമിക്കല്‍ യൂണിറ്റ് കൃത്യമായി അളന്നത്
1672ല്‍ പ്രശസ്ത ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞനായ ജിയോവാനി കസീനി ആണ്.
അദ്ദേഹവും സഹപ്രവര്‍ത്തകനായ ഴാങ് റിഷറും ചേര്‍ന്ന് ലംബന (Parallax) രീതി
ഉപയോഗിച്ചാണ് ഈ ദൂരം കണ്ടെത്തിയത്. ഒരു നഭോഗോളത്തെ ഭൂമിയിലുള്ള രണ്ടു
വ്യത്യസ്ത സ്ഥാനങ്ങളില്‍ നിന്നുകൊണ്ട് ഒരേസമയം നിരീക്ഷിക്കുമ്പോള്‍ അത്
സൃഷ്ടിക്കുന്ന കോണീയ വിഭേദനം (Angular Difference) കണക്കുകൂട്ടി ആ
നഭോഗോളത്തിലേക്കുള്ള ദൂരം അളക്കുന്ന രീതിയാണിത്. കസീനി പാരീസില്‍ നിന്നും
റിഷര്‍ തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയില്‍ നിന്നും ഒരേസമയം
ചൊവ്വാഗ്രഹത്തെ നിരീക്ഷിക്കുകയും അവ തമ്മിലുള്ള കോണീയ വിഭേദനം കണക്കുകൂട്ടി
ഭൂമിയും ചൊവ്വയും തമ്മിലുള്ള അകലം കണ്ടുപിടിക്കുകയും ചെയ്തു. ഇതിനു
സ്വീകരിച്ച അതേ തന്ത്രവും ഗണിത അനുപാതങ്ങളുപയോഗിച്ചുതന്നെയാണ്
സൂര്യനിലേക്കുള്ള ദൂരവും അവര്‍ കണ്ടെത്തിയത്. ശൂന്യതയിലൂടെ സഞ്ചരിക്കുന്ന
പ്രകാശം ഒരു സെക്കന്റില്‍ സഞ്ചരിക്കുന്ന ദൂരത്തിന്റെ 1/29,97,92,458
ഭാഗമാണ് ഒരു മീറ്റര്‍. ഈ അളവ് ആപേക്ഷികമായി വ്യത്യാസപ്പെടില്ല. കാരണം ഏത്
“റെഫറന്‍സ് ഫ്രെയിമിലും’ പ്രകാശ പ്രവേഗം സ്ഥിരമായിരിക്കും. അങ്ങനെ
വരുമ്പോള്‍ സൗരയൂഥത്തിലെ ഏതു സ്ഥാനത്തുനിന്നുമുള്ള നിരീക്ഷകന്
ആസ്‌ട്രോണമിക്കല്‍ യൂണിറ്റ് ഒന്നുതന്നെയായിരിക്കും.

പ്രകാശവേഗതപോലെതന്നെ ഒരു
സ്ഥിരസംഖ്യയായിരിക്കുമെന്നര്‍ത്ഥം!ആസ്‌ട്രോണമിക്കല്‍ യൂണിറ്റ്
പുനര്‍നിര്‍ണയിക്കുന്നതുകൊണ്ട് ചില്ലറ കുഴപ്പങ്ങളൊക്കെയുണ്ടാകുമെന്നാണ് ചില
ജ്യോതിശാസ്ത്രജ്ഞരുടെ വാദം. മുന്‍കൂട്ടി തയ്യാറാക്കിയ ചില കമ്പ്യൂട്ടര്‍
പ്രോഗ്രാമുകള്‍ തകരാറിലാകുമെന്ന് ഒരുകൂട്ടര്‍ പറയുമ്പോള്‍ മറ്റു
ചിലര്‍ക്ക് പഴയ മാതൃകയോടുള്ള വൈകാരിക സമീപനമാണ് തലവേദനയുണ്ടാക്കുന്നത്.



ഫേസ്ബുക്കിലെ അംഗസംഖ്യ 100 കോടി കവിഞ്ഞു.




ലോകത്തിലെ ഒന്നാം നമ്പര്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ
ഫേസ്ബുക്കിലെ അംഗസംഖ്യ 100 കോടി കവിഞ്ഞു. ഫേസ്ബുക്ക് സ്ഥാപകനും സി ഇ ഒയുമായ
സൂക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. മൊബൈല്‍ ഉപയോഗിച്ച്
ഫേസ്ബുക്കില്‍ ലോഗ്ഇന്‍ ചെയ്യുന്നവരാണ് എണ്ണത്തില്‍ കൂടുതല്‍. 600 മില്യണ്‍
പേരാണ് മൊബൈല്‍ വഴി ഫേസ്ബുക്കില്‍ കയറുന്നത്. ഫേസ്ബുക്ക്
ഉപയോഗിക്കുന്നവരില്‍ മുന്നില്‍ നില്‍ക്കുന്നത് വടക്കേ അമേരിക്കക്കാരാണ്.


യുവ ജനതയാണ് ഫേസ്ബുക്കിന്റെ ഉപയോക്താക്കളില്‍ ഏറിയ പങ്കും. ശരാശരി
പ്രായം 22 വയസു മാത്രം. അമേരിക്കക്കു പുറമെ ബ്രസീന്‍, ഇന്ത്യ, ഇന്തോനേഷ്യ
തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ സിംഹഭാഗവും. ഫേസ്ബുക്കില്‍
അംഗത്വമുള്ളവരുടെ സൗഹൃദങ്ങളും കാലത്തിനൊത്തം വളരുന്നതായാണ് കണക്കുകള്‍
കാണിക്കുന്നത്. ഇതുവഴി കൂടുതല്‍ പേരിലേക്ക് ഈ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്
സൈറ്റ് എത്തപ്പെടുന്നു.

ഓഹരി വിപണിയിലേക്കുള്ള പ്രവേശനം വന്‍ തിരിച്ചടിയായ സമയത്തു തന്നെയാണ്
100 കോടിയിലേറെ അംഗസംഖ്യയുമായി ഫേസ്ബുക്ക് കുതിക്കുന്നതെന്നത്
സൂക്കര്‍ബര്‍ഗിനും സംഘത്തിനും അത്മവിശ്വാസം പകരുന്ന ഘടകമാണ്. 100 കോടി
ആളുകളെ പരസ്പരം ബന്ധിപ്പിക്കാന്‍ കഴിയുക എന്നത് ഒരു ബഹുമതിയാണെന്നും തന്‍റെ
ജീവിതത്തെ ഏറ്റവും ധന്യമാക്കുന്നത് ഈ ഘടകമാണെന്നും സൂക്കര്‍ബര്‍ഗ്
കുറിച്ചു. 2004ല്‍ ഹവാര്‍ഡ് സര്‍വ്വകലാശാലയില്‍ പഠിതാവായിരിക്കെ രൂപം
നല്‍കിയ പുതുമയാര്‍ന്ന ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ് ഇന്ന്
ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ സൂക്കര്‍ബര്‍ഗിന് ഇത്
ഒരു സ്വപ്ന സാഫല്യമാണ്. ഫേസ്ബുക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണ
ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ഒരു അഭിമുഖത്തില്‍ തുറന്നു
സമ്മതിച്ച സൂക്കര്‍ബര്‍ഗ് നാളെകള്‍ തങ്ങളുടേതാക്കാനുള്ള ഇച്ഛാശക്തി
തനിക്കും കൂട്ടാളികള്‍ക്കുമുണ്ടെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കി.

പെന്‍െ്രെഡവുകള്‍ ഉപയോഗിക്കുന്നത് സൈബര്‍ സുരക്ഷയ്ക്ക് ഭീഷണി




പെന്‍െ്രെഡവുകള്‍ ഉപയോഗിക്കുന്നത് പ്രതിരോധ സേനകളിലെ സൈബര്‍ സുരക്ഷയ്ക്ക്
ഭീഷണിയെന്ന് കരസേന. എളുപ്പത്തില്‍ വിവരങ്ങള്‍ സംഭരിച്ച് കൈമാറുന്നതിന്
പെന്‍െ്രെഡവുകള്‍ ഉപയോഗിക്കുന്നത് സേനയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത്തരം
അനധികൃത ഉപയോഗമാണ് സൈബര്‍ മേഖലയുമായി ബന്ധപ്പെട്ട് മൂന്ന്
സേനകളിലുണ്ടാകുന്ന 70 ശതമാനം സുരക്ഷാവീഴ്ചയ്ക്കും കാരണം.

ചൈനയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന പെന്‍െ്രെഡവുകള്‍ സൈബര്‍സുരക്ഷാ
സംവിധാനത്തിന് കടുത്ത ഭീഷണിയാണെന്നും സൈനിക ഉദ്യോഗസ്ഥര്‍
കൂട്ടിച്ചേര്‍ത്തു. പ്രശ്‌നം പരിഹരിക്കുന്നതിനായി കരസേനയില്‍
സൈബര്‍സുരക്ഷയ്ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെപടുവിച്ചുകഴിഞ്ഞു.
പെന്‍െ്രെഡവുകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ കൈമാറരുതെന്ന് വ്യോമസേനയും
നിര്‍ദേശിച്ചിട്ടുണ്ട്.

വ്യക്തികളുടെ കമ്പ്യൂട്ടറില്‍ ഔദ്യോഗിക വിവരങ്ങള്‍
ശേഖരിച്ചുവെക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ ഉദ്യോഗസ്ഥരും അവരുടെ
കൈവശമുള്ള ഐ.ടി. ഉപകരണങ്ങളുടെ വിവരം മേലധികാരികള്‍ക്ക് നല്‍കണം. ഈ ഉത്തരവ്
ലംഘിക്കുന്നവര്‍ക്കെതിരെ സൈനിക വിചാരണ ഉള്‍പ്പെടെയുള്ള
നടപടികളെടുക്കുമെന്നും വ്യോമസേനാ ആസ്ഥാനത്തുനിന്നുള്ള ഉത്തരവില്‍ പറയുന്നു

പാസ്‌വേര്‍ഡിനു പകരം വെറുതെ കൈ വീശി കാണിച്ചാല്‍






നിങ്ങളുടെ  പാസ്‌വേര്‍ഡ് മറന്നുപോവുന്നുവെങ്കില്‍ ഇനി പേടിക്കേണ്ട
കാര്യമില്ല. പാസ്‌വേര്‍ഡിനു പകരം വെറുതെ ഒന്ന് കൈ വീശി കാണിച്ചാല്‍
മെയിലിലേക്ക്, കമ്പ്യൂട്ടറിലേക്ക് പ്രവേശിക്കാവുന്നത് ഒന്നു സങ്കല്‍പിച്ചു
നോക്കൂ. അത്തരമൊരു ആശയം വികസിപ്പിച്ചെടുക്കുകയാണ് പ്രശസ്ത കമ്പ്യൂട്ടര്‍
ചിപ്പ് നിര്‍മ്മാണ കമ്പനിയായ ഇന്റല്‍. ഒരു ബയോമെട്രിക് സെന്‍ഡറും അതിനോടു
യോജിച്ചു പ്രവര്‍ത്തിക്കുന്ന പാം വെയിന്‍ റീഡിംഗ് സോഫ്റ്റ്‌വെയറുമടങ്ങുന്ന ഈ
സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ വിവിധങ്ങളായ പാസ്‌വേര്‍ഡുകളെ
കുറിച്ച് നമുക്ക് മറക്കാം. കമ്പ്യൂട്ടറിനു മുന്നില്‍ കൈ വീശി
കാണിക്കുമ്പോള്‍ കൈരേഖകളെ കൃത്യമായി തിരിച്ചറിയാന്‍ ഈ സോഫ്റ്റ്‌വെയറിനു
കഴിയും. ഓരോരുത്തര്‍ക്കും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ
കൈരേഖകളായിരിക്കുന്നതുകൊണ്ട് സുരക്ഷ പ്രശ്‌നങ്ങളെക്കുറിച്ചും ആശങ്ക
വേണ്ട.ഇപ്പോള്‍ ചില ലാപ്‌ടോപ്പുകളില്‍ ഉപയോഗിച്ചു വരുന്ന ഫിംഗര്‍പ്രിന്റ്
സ്കാനര്‍ ടെക്‌നോളജിയേക്കാള്‍ കൃത്യതയേറിയതാണ് പാം വെയിന്‍ റീഡിംഗ്
ടെക്‌നോളജി എന്നാണ് ഇന്റലിന്റെ അവകാശവാദം. അധികം വൈകാതെ തന്നെ ഈ ടെക്‌നോളജി
പൂര്‍ണമായി വികസിപ്പിച്ചെടുക്കാനാവുമെന്നാണ് ഇന്റലിന്റെ പ്രതീക്ഷ.








ഡിലീറ്റ് ചെയ്തു പോയ ഫയലുകള്‍ വളരെ എളുപ്പത്തില്‍ തിരിച്ചെടുക്കാം.





കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ പലപ്പോഴും അബദ്ധത്തില്‍ നമുക്ക്
ആവശ്യമുള്ള  ചില ഫയലുകള്‍ കൂടെ  ഡിലീറ്റ് ചെയ്തു കളഞ്ഞെന്ന്  വരാം.
സ്വാഭാവികം മാത്രം. പെന്‍െ്രെഡവുകളിലും മെമ്മറി കാര്‍ഡുകളിലും ഉള്ള
വിവരങ്ങളും ഇങ്ങനെ നഷ്ടപ്പെട്ടു പോയേക്കാം.പോയ ബുദ്ധി ആന  പിടിച്ചാല്‍
തിരിച്ചു കിട്ടുമോ എന്ന തരത്തിലുള്ള  വിഷാദവുമായൊന്നും  ഇരിക്കേണ്ട
കാര്യമില്ല . പോംവഴികള്‍ ഇല്ലാത്ത എന്ത് പ്രശ്‌നമാണുള്ളത്.

റികോവ എന്ന പേരില്‍ ഒരു സോഫ്റ്റ് വെയര്‍ ഉണ്ട്. ഡിലീറ്റ് ചെയ്തു പോയ
ഫയലുകള്‍ വളരെ എളുപ്പത്തില്‍ നമുക്ക് അതിലൂടെ തിരിച്ചെടുക്കാം. 32 
ബിറ്റിലും 64 ബിറ്റിലും ഈ സോഫ്റ്റ് വെയര്‍ ലഭ്യമാണ്. Recuva  software  ഇവിടെ നിന്ന്  ഡൌണ്‍ലോഡ്  ചെയ്യാം