News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Wednesday, October 31, 2012

ഫലിത ബിന്ദുക്കൾ,




അധ്യാപകന്‍:ബുദ്ധിമാന്മാര്‍ മണ്ടന്മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാറില്ല.അവര്‍ ഒന്നു പുഞ്ചിരിക്കുക മാത്രമാണ് ചെയ്യുന്നത്.
ടിന്റു:അതുകൊണ്ടാണ് ഞാന്‍ സാറിനെ നോക്കി പുഞ്ചിരിക്കുന്നത്.
.....................................................................................................

യുവതി:ധീരനും ബുദ്ധിമാനുമായ ഒരാളെയേ ഞാന്‍ വിവാഹം കഴിക്കൂ.
യുവാവ്:ഞാന്‍ ഭവതിയെ പുഴയില്‍ നിന്നു രക്ഷിച്ചില്ലേ?
യുവതി:അതു കൊണ്ടു നിങ്ങള്‍ ബുദ്ധിമാനാകണമെന്നുണ്ടോ?
യുവാവ്:ഞാന്‍ തന്നെയാ അന്ന് നിങ്ങളെ പുഴയില്‍ തളളിയിട്ടത്.
...............................................................................................................................
അക്കാലത്തു വരനെ വിവാഹ ദിവസം കുതിരപ്പുറത്തിരുത്തിയാണു കൊണ്ടു വന്നിരുന്നത്.എന്തിനായിരുന്നു അത്?
രാമു:ഓടി രക്ഷപെടാന്‍ ഒരു അവസരം കൊടുക്കുന്നതിനാ ടീച്ചറെ
.....................................................................................
ഭര്‍ത്താവ് സുഹൃത്തിനോട്:നാളെ എന്റെ ഭാര്യയുടം പിറന്നാളാ.എന്തു സമ്മാനമാണ് ഞാന്‍ അവളോട് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു കാര്യമായിട്ടൊന്നും വേണ്ട ,ഡയമണ്ട് ഉളള എന്തും സന്തോഷമായിരിക്കുമെന്ന്.
സുഹൃത്ത്:എന്നിട്ട് നീ എന്താ വാങ്ങിയത്?
ഭര്‍ത്താവ്:ഒരു കുത്ത് ചീട്ട്
...............................................................................................................
പോലീസുകാരന്‍ സ്ത്രീയോട്:നിങ്ങളുടെ കുഞ്ഞിനെ മോഷ്ടിച്ച സ്ത്രീയെ ഓര്‍മ്മയുണ്ടോ?
സ്ത്രീ:മുഖം ഓര്‍മയില്ല.പച്ച ഷിഫോണ്‍ സാരിയാണ് ധരിച്ചിരുന്നത്.കയ്യില്‍ ഡയമണ്ട് പതിച്ച വളയുണ്ടായിരുന്നു.ഒരു ഗോള്‍ഡന്‍ വാച്ചും…..
.........................................................................................................
വഴിയെ വേഗത്തില്‍ ഓടിപ്പോകുന്ന ഗോപാലനെ കണ്ട് അയല്‍വാസി:എന്താ ഗോപാലാ ഇത്ര വേഗത്തില്‍ ഓടുന്നത്?
ഗോപാലന്‍:ഒരു തല്ലു തീര്‍ക്കാനാ.
അയല്‍വാസി:ആരൊക്കെ തമ്മിലാ തല്ല്?
ഗോപാലന്‍:ഞാനും എന്റെ ഭാര്യയും തമ്മിലാ!
...........................................................
ഗോപിക്കുട്ടന്‍:മമ്മൂട്ടിയുടെ മതിലുകള്‍ കണ്ടിട്ടുണ്ടോ ടിന്റുമോന്‍:എനിക്ക് മമ്മൂട്ടിയുടെ വീട് പോലും അറിയില്ല പിന്നെയല്ലേ മതില്?
.............................................................................................
‘ടിന്റുമോന്‍:അച്ഛാ ഇഷ്ടിക ഓടുമോ? അച്ഛന്‍; നിന്നോടാരാ ഈ മണ്ടത്തരമൊക്കെ പറഞ്ഞത്. ടിന്റു മോന്‍: അല്ല വരുന്ന വഴിക്ക് ഒരു ബോര്‍ഡ് കണ്ടു” ഇഷ്ടികയും ഓടും “
.....................................................................................
ഒരു പ്രമുഖ കമ്പനിയില്‍ ജോലിക്കു വേണ്ടി ഇന്റര്‍വ്യൂവിനെത്തിയ സര്‍ദാറിനോട് ഇന്റര്‍വ്യൂ എടുക്കുന്നയാള്‍:വാട്ട് ഈസ് സ്‌കെല്‍റ്റണ്‍? സര്‍ദാര്‍:സര്‍,സ്‌കെല്‍റ്റണ്‍ ഈസ് എ പേര്‍സണ്‍ സ്റ്റാര്‍ട്ടട് ഡയറ്റിംഗ് ബട്ട് ഫോര്‍ഗോട്ട് ടു സ്‌റ്റോപ് ഇറ്റ്.
.............................................................................................
ടിന്റു:ഹൃദയം തകര്‍ന്നിരിക്കുന്നവന് വെറും പച്ചവെളളം….ചുമ്മ നോക്കി നില്‍ക്കുന്നവന് ചായയും വടയും… വിച്ചൂട്ടന്‍:എവിടുത്തെ കാര്യമാടാ നീ പറയുന്നത്? ടിന്റു:എക്‌സാം ഹാളിലെ കാര്യം
..............................................................................................
ടിന്റുമോനും ടുണ്ടു മോളും ബൈക്കില്‍ പോകുകയായിരുന്നു. ടുണ്ടു:ഒന്നു പതുക്കെ പോടാ,എനിക്കു പേടിയാവുന്നു ടിന്റു: നീ പേടിക്കേണ്ടടീ എന്നെ പോലെ കണ്ണടച്ചിരുന്നാല്‍ മതി
..................................................................
എസ്എസ്എല്‍സി പരീക്ഷ പത്ത് തവണ തോറ്റ ടിന്റു മോന്‍ തന്റെ പേന എക്‌സാമിനേഷന്‍ ബോര്‍ഡിന് അയച്ചു കൊടുത്തു കൂടെ ഒരു കുറിപ്പും “ആയുധം വെച്ചു കീഴടങ്ങുന്നു”
.........................................................................................
ഹിന്ദി ക്ലാസില്‍ ടീച്ചര്‍ ടിന്റുവിനോട്:ടിന്റു,കോയി ബാത്ത് നഹീം എന്നു പറഞ്ഞാലെന്താ? ടിന്റു:കോഴി കുളിക്കാറില്ലെന്നാ
..........................................................................................
ക്ലാസില്‍ പേപ്പര്‍ കീറി ഇടുന്ന ടിന്റു മോനോട് ടീച്ചര്‍:എന്തിനാ പേപ്പര്‍ കീറി ഇടുന്നത്. ടിന്റു:പുതിയ തൂപ്പുകാരി വന്നെന്നു കേട്ടു.ഇങ്ങനൊക്കെയല്ലേ ഒന്നു കാണാന്‍ കഴിയുന്നത്.
...........................................................................................

ആശാരിമാരായ അപ്പനും മകനും കൂടി മരം മുറിക്കാനായി വാളിന്റെ അറ്റത്തുപിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും വലിക്കുകയായിരുന്നു…കുറച്ചു നാളായി ഇതു ശ്രദ്ധിക്കുകയായിരു്‌നന ഒരാള്‍ മകനോടായി പറഞ്ഞു. എടാ,എത്രയായാലും നിന്റെ അപ്പനല്ലേടാ…ഒന്നു വിട്ടുകൊടുത്തുകൂടേ നിനക്ക്??????
........................................................................................................
കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉറക്കവും ആഹാരവും വീടും ഒക്കെ ഉപേക്ഷിച്ച് നടക്കുന്നവരെ സന്ന്യാസിമാര്‍ എന്നു വിളിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് പറയുന്ന പേര് ‘ഐ.ടി പ്രഫഷണല്‍സ്്’എന്നാണ്.കാലം പോയൊരു പോക്കേ…..
.......................................................................
ടിന്റുമോന്‍:വടക്കേവീട്ടിലെ രാജപ്പന്‍ അടുത്തയാഴ്ച ദുബായില്‍ നിന്ന് വരുമെന്നു അമ്മ പറഞ്ഞു.അതാരാ അച്ഛാ ഈ രാജപ്പന്‍? അച്ഛന്‍:പറഞ്ഞു വരുമ്പോള്‍ നിന്റെ മാമനായിട്ടു വരും  രാജപ്പന്‍. ടിന്റു:അപ്പോള്‍ പറയാതെ വരുമ്പോഴോ?
.....................................................................................
ക്യാബറേ ഡാന്‍സ് കാണാന്‍ പോയ ടിന്റുമോനോട് അമ്മ:ടിന്റു നീ അവിടെ കാണാന്‍ പാടില്ലാത്തതെന്തെങ്കിലും കണ്ടോ? ടിന്റു:അച്ഛനെ കണ്ടു.
.......................................................................................
മത്തായി ‍ ഒരിക്കല്‍ കുടിച്ചുപൂസ്സായി കന്യാസ്ത്രീ മടത്തിനു മുന്നിലെ ഗെയിറ്റില്‍ ഒരു കൈകൊണ്ട്‌ തൂങ്ങിയാടി മടത്തിലേക്കു തെറിയഭിഷേകം നടത്തി .കുറേ കഴിഞ്ഞിട്ടും പോകാതായപ്പോള്‍ മടത്തിലെ ആളുകള്‍ അറിയിച്ചതനുസരിച്ച്‌ പോലീസ്‌ വന്ന്‌ മത്തായിയെ പോക്കിയെടുത്തുകൊണ്ടു പോയി .
പിറ്റേന്നു കോടതിയില്‍ ഹാജരാക്കിയ പ്രതിയോടു ജഡജി പറഞ്ഞു :
"മദ്യപിച്ചു റോഡില്‍ നിന്ന്‌ അസഭ്യം പറഞ്ഞതിനു താങ്കള്‍ക്ക്‌ നൂറു രൂപ പിഴവിധിച്ചിരിക്കുന്നു"
വിധികേട്ടതും മത്തായി ‍ മുണ്ട്‌ പൊക്കി അണ്ടര്‍വെയറിന്റെ കീശയില്‍ നിന്നും നൂറിന്റെ ഒരു നോട്ടെടുത്തു ജഡ്ജിയ്ക്കു മുന്നില്‍ നീട്ടിയിട്ടു പറഞ്ഞു :
"നൂറു ഉലുവാ ... ഇന്ന പിടിച്ചോ !!"
കോടതി ഉടന്‍ ഉത്തരവിട്ടു :
"ഇപ്പോള്‍ കോടതിയെ അപമാനിച്ചതിനു താങ്കളെ ഒരു മാസത്തേക്ക് തടവിനു വിധിച്ചിരിക്കുന്നു"
................................................................................
 ലോ ഫ്ലോര്‍ ബസ്സില്‍ യാത്ര ചെയ്യുക യായിരുന്ന രാമു, സൈഡില്‍ തൂക്കി യിട്ടിരിക്കുന്ന ചുറ്റിക എടുത്ത് ബസ്സിന്റെ സൈഡ് ഗ്ലാസ്‌ പൊട്ടിച്ചു.   അത് കണ്ടു അടുത്തിരിക്കുന്ന ആള്‍ ചോദിച്ചു : നീ എന്ത് ബ്രാന്താ ഈ കാണി ക്കുന്നത് ?

രാമു - ഇവിടെ എഴുതിയ ബോര്‍ഡ്‌ കണ്ടില്ലേ ..... സൈഡില്‍ ഉള്ള ചുറ്റിക എടുത്ത് ഗ്ലാസ്‌ പൊട്ടിക്കുക എന്ന് !

സഹ യാത്രികന്‍ : എടോ, അതിനു മുകളില്‍ എഴുതിയത് കണ്ടില്ലേ ... "അപകടം ഉണ്ടായാല്‍ " എന്ന് ?

രാമു : സുഹുര്ത്തേ .... ഇന്നലെ എന്റെ കല്യാണം ആയിരുന്നു ... ഇതിലും വലിയ അപകടം ഇനിയെന്തുണ്ടാകാന്‍ ?!!!
..............................................................................................................

Monday, October 29, 2012

ആപ്പിള്‍, തൊലി കളയാതെ തിന്നുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദത്തെ അകറ്റിനിര്‍ത്തും




ദിവസം ഒരു ആപ്പിള്‍, തൊലി കളയാതെ തിന്നുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദത്തെ അകറ്റിനിര്‍ത്തും എന്ന് ഗവേഷകര്‍.  ഗ്രീന്‍ ടീ, ബ്ളൂബെറി മുതലായ സൂപ്പര്‍ ഫുഡുക ളക്കാള്‍ ഫലപ്രദമാണ് ആന്റി ഓക്സിഡന്റുകളാലും ഫ്ലേവനോയിഡുകള്‍ എന്ന രാസ സംയുക്തങ്ങളാലും സമ്പന്നമായ ആപ്പിള്‍ എന്ന് കനേഡിയന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. നോവ സ്കോട്ടിയ അഗ്രിക്കള്‍ചറല്‍ കോളജിലെ ഗവേഷകര്‍ ആപ്പിളിന്റെ തൊലിയും പഴവും പ്രത്യേകം പരീക്ഷണവിധേയമാക്കി. ഹൈപ്പര്‍ടെന്‍ഷനും ഉയര്‍ന്ന രക്തസമ്മര്‍ദവും ഉണ്ടാക്കുന്ന എസിഇ (ക്കങ്കഞ്ഞ) എന്ന എന്‍സൈമിനെ തടയാന്‍ ആപ്പിള്‍ തൊലി ആറിരട്ടി ഫലപ്രദമാണ് എന്ന് പഠനത്തില്‍ തെളിഞ്ഞു.
ഫുഡ് കെമിസ്ട്രി എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പ്രായമായവരില്‍ , ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഓര്‍മ ശക്തി കൂട്ടും




പ്രായം കൂടുന്തോറും പല കാര്യങ്ങളും മറന്നു പോകുന്നു. എത്ര ശ്രമി ച്ചാലും ഓര്‍മ കിട്ടാത്ത അവസ്ഥ. തലയിലെ ചില ഭാഗങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതാണിതിനു കാരണം. ഈ അവസ്ഥയ്ക്ക് ബീറ്റ്റൂട്ട് ജ്യൂസ് ഒരു പരിഹാരമായേക്കും.

പ്രായമായവരില്‍ ബീറ്റ്റൂട്ട്  ജ്യൂസ് കുടിക്കുന്നത് തലച്ചോറിലേയ്ക്കുള്ള രക്ത പ്രവാഹം കൂട്ടുമെന്ന് പഠനം ബീറ്റ്റൂട്ട്, സെലറി, പച്ചനിറത്തിലുള്ള ഇലക്കറികളായ സ്പിനാച്ച് (Sണ്മദ്ധnന്റ്യh), ലെറ്റ്ജ്യൂസ് മുതലായവയില്‍ ധാരാളം ഭക്ഷണം കഴിക്കുമ്പോള്‍ നമ്മുടെ വായിലെ നല്ല ബാക്ടീരിയകള്‍ നൈട്രേറ്റിനെ നൈട്രേറ്റ് ആക്കി മþറ്റുന്നു. നൈട്രേറ്റിന് ശരീരത്തിലെ രക്തക്കുഴലുകളെ കൂടുതല്‍ വികസിപ്പിക്കാനും അതുവഴി രക്തയോട്ടം കൂട്ടി ഓക്സിജന്‍ കുറവുള്ള സ്ഥലത്ത് എത്തിക്കാനും സാധിക്കുന്നു.

നൈട്രേറ്റ് ധാരാളമായടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസിന്റെ ഉപയോഗവും ശിരസിലേയ്ക്കുള്ള വര്‍ധിച്ച രക്തപ്രവാഹവും തമ്മിലുള്ള ബന്ധം കണ്ടെത്തുകയാണ് ഈ പഠനം ചെയ്തത്. നാലുദിവസം കൊണ്ട് 70 വയസിനും അതിനു മുകളിലും പ്രായം ഉള്ളവരെ പഥ്യാഹാരപരമായി ഭക്ഷണത്തിലെ നൈട്രേറ്റ് എങ്ങനെ ബാധിക്കുന്നു എന്നാണ് പഠനം നടത്തിയത്.

പഠനത്തിനു വിധേയമായവര്‍ ആദ്യദിവസം 10 മണിക്കൂറത്തെ നിരാഹാരത്തിനു ശേഷം ലാബില്‍ എത്തി. ഇവരുടെ ആരോഗ്യനില വിശദമായി തയാറാക്കിയ ശേഷം കുറഞ്ഞതോ കൂടിയതോ ആയ അളവില്‍ നൈട്രേറ്റ് അടങ്ങിയ പ്രഭാതഭക്ഷണം നല്‍കി. നൈട്രേറ്റ് കൂടിയ പ്രഭാതഭക്ഷണത്തില്‍ 16 ഔണ്‍സ് ബീറ്റ്റൂട്ട് ജ്യൂസ് ഉള്‍പ്പെടുത്തി പ്രത്യേകം തയാറാക്കിയ ഉച്ചഭക്ഷണം, അത്താഴം, ലഘുഭക്ഷണം (ന്ഥnന്റ്യkന്ഥ) എന്നിവ നല്‍കി അവരെ വീട്ടിലേയ്ക്ക് പറഞ്ഞയച്ചു. പിറ്റേന്നു രാവിലെ പതിവുപോലെ 10 മണിക്കൂര്‍ നിരാഹാരത്തിനു ശേഷം എത്തിയ ഇവര്‍ക്ക് പഥ്യമനുസരിച്ച പ്രഭാതഭക്ഷണം നല്‍കി. 1 മണിക്കൂറിനു ശേഷം ഓരോരുത്തരുടെയും തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹത്തിന്റെ എംആര്‍ഐ രേഖപ്പെടുത്തി. പ്രഭാതഭക്ഷണ ത്തിനു മുമ്പും ശേഷവും ശരീരത്തിലെ  നൈട്രേറ്റ് നില അറിയാന്‍ രക്തപരിശോധന നടത്തി. പഠനത്തിന്റെ മൂന്നും നാലും ദിവസങ്ങളിലും ഓരോരുത്തരിലും ഇതേരീതി ആവര്‍ത്തിച്ചു.

നൈട്രേറ്റ് കൂടുതലടങ്ങിയ ഭക്ഷണം കഴിച്ചശേഷം പ്രായമായവരില്‍ തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം കൂടിയതായി എംആര്‍ഐയില്‍ തെളിഞ്ഞു. പ്രായമാകുമ്പോള്‍ ക്ഷയം സംഭവിക്കുന്നതും അതുവഴി സ്മൃതിനാശ(നPadma_chandrakkala്രണ്ഡനPadma_chandrakkalanന്ധദ്ധന്റ)ത്തിനും മറ്റും കാരണമാകുന്നതുമായ തലച്ചോറിന്റെ മുന്‍ഭാഗത്തേയ്ക്കുള്ള (ക്ഷത്സഗ്നnന്ധന്റl ന്ധഗ്മ്വനPadma_chandrakkala) രക്തപ്രാവാഹം കൂടിയതായി തെളിഞ്ഞു.

പഴങ്ങളും പച്ചക്കറികളും ധാരാളമടങ്ങിയ ഭക്ഷണം നല്ല ആരോഗ്യം പ്രദാനം ചെയ്യുമെന്നു തെളിഞ്ഞു. വേക്ഫോറസ്റ്റ് സര്‍വകലാശാലയി ലെ ട്രാന്‍സ്ലേഷണല്‍ സയന്‍സ് സെന്ററിലെ ഗവേഷകര്‍ നടത്തിയ ഈ പഠനം  നൈട്രിക് ഓക്സൈഡ് സൊസൈറ്റിയുടെ ജേണലായ നൈട്രിക് ഓക്സൈഡ്, ബയോളജി ആന്‍ഡ് കെമിസ്ട്രിയുടെ ഓണ്‍ലൈന്‍ എഡിഷനിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബീറ്റ്റൂട്ട് ജ്യൂസിന്റെ ചവര്‍പ്പ് പലര്‍ക്കും ഇഷ്ടപ്പെടില്ല. ഇതിന് ഒരു പരിഹാരമായി മെച്ചപ്പെട്ട ആരോഗ്യത്തിനായി കൂടുതല്‍ ആളുകളിലേ യ്ക്ക് ബീറ്റ്റൂട്ട് ജ്യൂസ് എത്തിക്കാന്‍ കൂടുതല്‍ രുചികരമായ ഒരു ബീറ്റ്റൂട്ട് പാനീയം തയാറാക്കി. വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് സര്‍വകലാശാല അധികൃതര്‍.

വൈറ്റമിന്‍ ഗുളിക കഴിച്ചാല്‍ ഓര്‍മശക്തി കൂടും?




ദിവസവും വൈറ്റമിന്‍ ഗുളിക കഴിച്ചാല്‍ ഓര്‍മശക്തിക്ക്  ഉത്തമമെന്നു പഠനം. മാനസികമായ കഴിവുകള്‍ കുറയാതിരിക്കാനും ഇതു സഹായി ക്കുമെന്നാണ് ഓസ്ട്രേലിയയിലെ മൊനാഷ് സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരി ക്കുന്നത്. തലച്ചോറിലെ കോശങ്ങളുടെ ക്ഷമത വര്‍ധിക്കാനും ഇതു സഹായിക്കും. ശരീരം ആരോഗ്യത്തോടെ പ്രവര്‍ത്തിക്കാന്‍ 13 തരെ വൈറ്റമിനുകളാണ് വേണ്ടത്. വൈറ്റമിന്‍ എ, സി, ഡി, ഇ, കെ, എട്ടുതരം വൈറ്റമിന്‍ ബി എന്നിവയാണ് 13 തരം വൈറ്റമിനുകള്‍. വൈറ്റമിന്‍ സി കോശങ്ങളെ ഉത്തേജിപ്പിക്കും. ഡി കാല്‍സ്യത്തെ നിയന്ത്രിക്കുമ്പോള്‍ ഇ കോശഘടനയെ നിയന്ത്രിക്കും.

ഫോളിക് ആസിഡ് ഉള്‍പ്പെടെ വൈറ്റമിന്‍ ബിയുടെ വിവിധ വകഭേദ ങ്ങള്‍ക്ക് വിവിധതരം ചുമതലകളാണ് ശരീരത്തിലുള്ളത്. വിവിധതരം വൈറ്റമിനുകള്‍ ഒരുമിച്ച് ഉപയോഗിച്ചവര്‍ക്ക് പഴയ കാര്യങ്ങള്‍ വളരെ പെട്ടെന്ന് ഓര്‍മിച്ചെടുക്കാന്‍ കഴിഞ്ഞതായി 3200 പേരില്‍ നടത്തിയ പഠനത്തിന്റെ ഫലം പുറത്തുവിട്ട മൊനാഷ് സര്‍വകലാശാല അറിയിച്ചു.

64 വയസിനു മുകളിലെത്തിയ ഓര്‍മക്കുറവുള്ള സ്ത്രീകള്‍ക്ക് മള്‍ട്ടി വൈറ്റമിന്‍ നല്‍കിയപ്പോള്‍ ശരീരത്തിന്റെ വിദ്യുത് ചാലക ശക്തി മെച്ചപ്പെട്ടതായി കണ്ടെത്തി. നാഡികളുടെ പ്രവര്‍ത്തനം ഇതു മെച്ചപ്പെടുത്തി. ഭക്ഷണത്തിനു പുറമേ എല്ലാ വൈറ്റമിനുകളും കുറഞ്ഞ അളവി ലെങ്കിലും കഴിക്കുന്നത് തലച്ചോറിന്റെ ക്ഷമത വര്‍ധിപ്പിക്കും. ശരീര ത്തിന്റെ വിവിധ തരം പോരായ്മകള്‍ പരിഹരിക്കാന്‍ വൈറ്റമിന്‍കൂട്ട് (മള്‍ട്ടി വൈറ്റമിന്‍) സഹായിക്കും.

Sunday, October 28, 2012

. ഏ​​​റ്റ​വും കൂ​ടു​തല്‍ മു​സ്ലിം ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യം?



1. ഗ്റേ​​​റ്റ് വി​ക്‌​ടോ​റിയ മ​രു​ഭൂ​മി കാ​ണ​പ്പെ​ടു​ന്ന​ത് ഓ​സ്‌​ട്റേ​ലി​യ​യു​ടെ ഏ​തു ഭാ​ഗ​ത്താ​ണ്.
2. '​സിം​പ്‌​സണ്‍ മ​രു​ഭൂ​മി' കാ​ണ​പ്പെ​ടു​ന്ന​തെ​വി​ടെ?
3. ലോ​ക​ത്തി​ലെ ഏ​​​റ്റ​വും ചൂ​ട് കൂ​ടിയ പ്റ​ദേ​ശം?
4. ഏ​​​റ്റ​വും വ​ലിയ തെ​ക്കേ അ​മേ​രി​ക്കന്‍ രാ​ജ്യം?
5. ലോ​ക​ത്തി​ന്റെ ശ്വാ​സ​കോ​ശം എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
6. '​ക​മ്മ്യൂ​ണി​സം കൊ​ടു​മു​ടി' സ്ഥി​തി​ചെ​യ്യു​ന്ന​ത്?
7. ഭൂ​മ​ദ്ധ്യ​രേ​ഖ, ദ​ക്ഷി​ണാ​യന രേ​ഖ, ഉ​ത്ത​രാ​യന രേഖ എ​ന്നിവ ക​ട​ന്നു​പോ​കു​ന്ന ഏക ഭൂ​ഖ​ണ്ഡം?
8. ഇ​ല​പൊ​ഴി​യു​ന്ന വൃ​ക്ഷ​ങ്ങള്‍ വ​ള​രു​ന്ന കാ​ടു​ക​ള്‍?
9. ഏ​​​റ്റ​വും കൂ​ടു​തല്‍ മു​സ്ലിം ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യം?
10. ഭൂ​മ​ദ്ധ്യ​രേ​ഖ​യും ദ​ക്ഷി​ണാ​യന രേ​ഖ​യും ക​ട​ന്നു​പോ​കു​ന്ന ഒ​രേ​യൊ​രു രാ​ജ്യം?
11. ക​റു​പ്പ് കൃ​ഷി​ക്ക് പ്റ​സി​ദ്ധ​മായ '​ഗോ​ള്‍​ഡന്‍ ട്റ​യാം​ഗി​ളി​ല്‍' ഉ​ള്‍​പ്പെ​ടു​ന്ന രാ​ജ്യ​ങ്ങ​ള്‍?
12. ഇ​ന്തോ​നേ​ഷ്യ​യി​ലെ ഏ​​​റ്റ​വും വ​ലിയ ദ്വീ​പ്?
13. വെ​ളു​ത്ത ഭൂ​ഖ​ണ്ഡം?
14. ഭൂ​മി​യു​ടെ ഏ​​​റ്റ​വും തെ​ക്കു​ള്ള ത​ല​സ്ഥാന ന​ഗ​രം?
15. '​കി​ഴ​ക്കി​ന്റെ ത​പാ​ല്‍​പ്പെ​ട്ടി' എ​ന്ന​റി​യ​പ്പെ​ടു​ന്ന രാ​ജ്യ​മേ​ത്?
16. ആ​മ​സോ​ണി​ലെ സ​മ​ശീ​തോ​ഷ്ണ മേ​ഖ​ല​യി​ലെ പു​ല്‍​മേ​ടു​കള്‍ അ​റി​യ​പ്പെ​ടു​ന്ന​ത്?
17. ഏ​തു രാ​ജ്യ​ത്തെ ത​ടാ​ക​മാ​ണ് '​ഗ്റേ​​​റ്റ് ബാ​രി​യ​ര്‍​'?
18.   അ​ഞ്ചു തു​റ​മു​ഖ​ങ്ങ​ളു​ടെ ന​ഗ​രം എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
19. '​പാം​പാ​സ്' പു​ല്‍​മേ​ടു​കള്‍ കാ​ണ​പ്പെ​ടു​ന്ന​ത്?
20. വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ സ​മ​ശീ​തോ​ഷ്ണ​മേ​ഖ​ലാ പു​ല്‍​മേ​ടു​ക​ള്‍?
21. ലോ​ക​ത്തി​ലെ ഏ​​​റ്റ​വും ചെ​റിയ ര​ണ്ടാ​മ​ത്തെ ഭൂ​ഖ​ണ്ഡം?
22. ക​ടു​പ്പ​മു​ള്ള മ​ഞ്ഞു​ക​ട്ട​കള്‍ ഉ​പ​യോ​ഗി​ച്ച് എ​സ്‌​കി​മോ വ​ര്‍​ഗ​ക്കാര്‍ ഉ​ണ്ടാ​ക്കാ​റു​ള്ള ചെ​റിയ വീ​ട്?
23. മാ​തൃ​ഭൂ​ഖ​ണ്ഡം എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
24. ഒ​രു ഗു​ഹ​യു​ടെ അ​ടി​ഭാ​ഗ​ത്തു കാ​ണ​പ്പെ​ടു​ന്ന ചു​ണ്ണാ​മ്പു​ക​ല്ല് നി​ക്ഷേ​പ​ങ്ങ​ള്‍?
25. ക​ര​യി​ലെ ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ അ​ടി​സ്ഥാ​ന​മായ പ്റ​ത്യേ​ക​ത​ത​ര​ത്തി​ലു​ള്ള ജൈവ ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്ക് പ​റ​യു​ന്ന പേ​ര്?
26. വ​ലി​പ്പ​ത്തില്‍ ഇ​ന്ത്യ​യു​ടെ സ്ഥാ​നം?
27. ഇ​ന്ത്യന്‍ ഉ​പ​ദ്വീ​പി​ന് തെ​ക്കു​പ​ടി​ഞ്ഞാ​റാ​യി സ്ഥി​തി​ചെ​യ്യു​ന്ന രാ​ജ്യം?
28. ഇ​ന്ത്യ​യെ​യും ശ്റീ​ല​ങ്ക​യെ​യും ത​മ്മില്‍ വേ​ര്‍​തി​രി​ക്കു​ന്ന ക​ട​ലി​ടു​ക്ക്?
29. ഭൂ​മ​ദ്ധ്യ​രേ​ഖ​യോ​ട് അ​ടു​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ഇ​ന്ത്യ​യു​ടെ ഭാ​ഗം?
30. ഇ​ന്ത്യന്‍ ഉ​പ​ദ്വീ​പി​ന്റെ തെ​ക്കേ അ​​​റ്റം?
31. ഇ​ന്ത്യന്‍ സ്​​റ്റാ​ന്‍​ഡേ​ര്‍​ഡ് സ​മ​യം ക​ണ​ക്കാ​ക്കാന്‍ ഉ​പ​യോ​ഗി​ക്കു​ന്ന രേ​ഖ?
32. സൂ​ര്യ​ര​ശ്മി​കള്‍ ആ​ദ്യം പ​തി​ക്കു​ന്ന ഇ​ന്ത്യന്‍ സം​സ്ഥാ​നം?
33. ഇ​ന്ത്യ​യു​മാ​യി അ​തി​ര്‍​ത്തി പ​ങ്കു​വ​യ്ക്കു​ന്ന അ​യല്‍ രാ​ജ്യ​ങ്ങള്‍ എ​ത്റ?
34. കാ​ശ്മീ​രി​ലെ പാ​ക്ക് അ​ധി​നി​വേശ പ്റ​ദേ​ശ​വു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന രാ​ജ്യം?
35. ഇ​ന്ത്യ​യു​ടെ ഏ​​​റ്റ​വും വ​ലിയ അ​യ​ല്‍​രാ​ജ്യം?
36. ഇ​ന്ത്യ​യി​ലെ ഏ​​​റ്റ​വും വ​ലിയ സം​സ്ഥാ​നം?
37. ഏ​​​റ്റ​വും ചെ​റിയ കേ​ന്ദ്റ​ഭ​ര​ണ​പ്റ​ദേ​ശം?
38. ഉ​ത്ത​ര​പ​ര്‍​വത നി​ര​യി​ലെ ഏ​​​റ്റ​വും വ​ലിയ പ​ര്‍​വ​തം?
39. ഇ​ന്ത്യന്‍ അ​തി​ര്‍​ത്തി​ക്കു പു​റ​ത്ത് താ​ജി​ക്കി​സ്ഥാ​നില്‍ സ്ഥി​തി​ചെ​യ്യു​ന്ന '​ലോ​ക​ത്തി​ന്റെ മേ​ല്‍​ക്കൂ​ര' എ​ന്ന​റി​യ​പ്പെ​ടു​ന്ന പ​ര്‍​വത നി​ര?
40. ടി​ബ​​​റ്റി​നെ ചൈ​ന​യില്‍ നി​ന്ന് വേ​ര്‍​തി​രി​ക്കു​ന്ന പാ​മീര്‍ പ​ര്‍​വ​ത​ശാ​ഖ?
41. മൗ​ണ്ട് കെ2 ഏ​തു പ​ര്‍​വ​ത​നി​ര​യി​ലെ ഏ​​​റ്റ​വും ഉ​യ​രം കൂ​ടിയ കൊ​ടു​മു​ടി​യാ​ണ്?
42. ഇ​ന്ത്യ​യി​ലെ ഏ​​​റ്റ​വും പ്റാ​ചീ​ന​മായ പ​ര്‍​വ്വത നി​ര?
43. '​ഇ​ന്ത്യ​​മ്യാ​ന്‍​മ​ര്‍' അ​തി​ര്‍​ത്തി​യില്‍ സ്ഥി​തി​ചെ​യ്യു​ന്ന പ​ര്‍​വ്വത നി​ര?
44. ഇ​ന്ത്യ​യെ വ​ട​ക്കേ ഇ​ന്ത്യ, തെ​ക്കേ ഇ​ന്ത്യ എ​ന്നി​ങ്ങ​നെ ര​ണ്ടാ​യി വി​ഭ​ജി​ക്കു​ന്ന പ​ര്‍​വ​ത​നി​ര?
45. കാ​ഞ്ച​ന്‍​ജംഗ സ്ഥി​തി​ചെ​യ്യു​ന്ന സം​സ്ഥാ​നം?
46. സ​ഹ്യാ​ദ്റി എ​ന്ന​റി​യ​പ്പെ​ടു​ന്ന പ​ര്‍​വ​ത​നി​ര?
47. പൂ​ര്‍​വ​ഘ​ട്ട​ത്തി​ന്റെ തെ​ക്കേ​യ​​​റ്റ​ത്തെ ഭാ​ഗം?
48. പൂ​ര്‍​ണ​മാ​യും ഇ​ന്ത്യ​യ്ക്കു​ള്ളില്‍ സ്ഥി​തി​ചെ​യ്യു​ന്ന ഏ​​​റ്റ​വും ഉ​യ​രം കൂ​ടിയ കൊ​ടു​മു​ടി?
49. ഹി​മാ​ല​യ​ത്തി​ലെ ഏ​​​റ്റ​വും ഉ​യ​രം കൂ​ടിയ കൊ​ടു​മു​ടി?
50. എ​വ​റ​സ്​​റ്റ് കൊ​ടു​മു​ടി നേ​പ്പാ​ളില്‍ വി​ളി​ക്ക​പ്പെ​ടു​ന്ന​ത്?
51. എ​വ​റ​സ്​​റ്റ് കൊ​ടു​മു​ടി സ്ഥി​തി​ചെ​യ്യു​ന്ന​ത്?
52. ഏ​​​റ്റ​വും ഉ​യ​രം കു​റ​ഞ്ഞ ഹി​മാ​ല​യന്‍ നി​ര?
53. ഏ​വ​റ​സ്​​റ്റ് കൊ​ടു​മു​ടി സ്ഥി​തി​ചെ​യ്യു​ന്ന ഹി​മാ​ല​യന്‍ ​നി​ര

ഉ​ത്ത​ര​ങ്ങള്‍
1. തെ​ക്കു​പ​ടി​ഞ്ഞാ​റ്,2. ഓ​സ്‌​ട്റേ​ലി​യ,3. അല്‍ അ​സീ​സിയ (​ലി​ബി​യ​),4. ബ്റ​സീ​ല്‍,5. ആ​മ​സോണ്‍ മ​ഴ​ക്കാ​ടു​ക​ള്‍,6. താ​ജി​ക്കി​സ്ഥാ​ന്‍,7. ആ​ഫ്റി​ക്ക,8. മി​തോ​ഷ്ണ മേ​ഖ​ലാ പ​ത്റ​പാ​തി വ​ന​ങ്ങ​ള്‍,9. ഇ​ന്തോ​നേ​ഷ്യ,10. ബ്റ​സീ​ല്‍,11. ലാ​വോ​സ്, മ്യാ​ന്‍​മ​ര്‍, താ​യ്‌​ല​ന്റ്,12. ബോ​ര്‍​ണി​യ,13.  അ​ന്റാ​ര്‍​ട്ടി​ക്ക,14. വെ​ല്ലിം​ഗ്ടണ്‍ ,15. ശ്റീ​ല​ങ്ക,16. സെ​ല്‍​വാ​സ്,17. യൂ​ഗോ​സ്ലാ​വി​യ,18. മോ​സ്‌​കോ,19. തെ​ക്കേ അ​മേ​രി​ക്ക​യി​ല്‍,20. പ്റ​യ​റീ​സ്,21. ഓ​സ്‌​ട്റേ​ലി​യ,22. ഇ​ഗ്ലൂ,23. പാ​ന്‍​ജി​യ,24. സ്​​റ്റാ​ലെ​ഗ്‌​മൈ​​​റ്റ്,25. ബ​യോം​സ്,26. ഏ​ഴ്,27. മാ​ലി​ദ്വീ​പ്,28. പാ​ക് ക​ട​ലി​ടു​ക്ക്,29. ഇ​ന്ദി​രാ​പോ​യി​ന്റ്,30. ക​ന്യാ​കു​മാ​രി,31. മാ​ന​ക​രേ​ഖാം​ശം,32. അ​രു​ണാ​ചല്‍  പ്റ​ദേ​ശ്,33.​ഏ​ഴ്,34.  അ​ഫ്ഗാ​നി​സ്ഥാ​ന്‍,35. ഭൂ​ട്ടാ​ന്‍,36. രാ​ജ​സ്ഥാ​ന്‍,37. ല​ക്ഷ​ദ്വീ​പ്,38. ഹി​മാ​ല​യം,39. പാ​മീ​ര്‍,40. കു​ന്‍​ല​ന്‍,41. കാ​റ​ക്കോ​റം,42. ആ​ര​വ​ല്ലി,43. പ​ട്കാ​യ്,44. വി​ന്ധ്യാ പ​ര്‍​വ​തം,45. സി​ക്കിം,46. പ​ശ്ചി​മ​ഘ​ട്ടം,47. കാ​ര്‍​ഡ​മം കു​ന്നു​ക​ള്‍,48. കാ​ഞ്ച​ന്‍​ജം​ഗ,49. എ​വ​റ​സ്​​റ്റ്,50. സാ​ഗ​ര്‍​മാ​താ,51. നേ​പ്പാ​ളി​ല്‍,52. സി​വാ​ലി​ക്,53. ഹി​മാ​ദ്റി.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ അണക്കെട്ടുകള്‍ സ്ഥിതിചെയ്യുന്ന നദി?



 1. ഇന്ത്യയില്‍ ആധുനിക ഉരുക്ക് വ്യവസായത്തിന്റെ ആരംഭം കുറിച്ചത്?
2. ബ്രിട്ടന്റെ സഹായത്തോടെ സ്ഥാപിച്ച ഇന്ത്യയിലെ ഉരുക്കു നിര്‍മ്മാണശാല?
3. ജര്‍മ്മന്‍ സഹായത്തോടെ സ്ഥാപിച്ച ഇന്ത്യയിലെ ഉരുക്കു നിര്‍മ്മാണശാല?
4. ഇന്ത്യയില്‍ സ്‌പോഞ്ച് അയണ്‍ നിര്‍മ്മിക്കുന്നത്?
5. ഇന്ത്യയില്‍ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ പ്രധാനമായും നിര്‍മ്മിക്കുന്നത്?
6. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ വ്യവസായം?
7. പരുത്തി വന്‍തോതില്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങള്‍?
8. മാഞ്ചസ്റ്റര്‍ ഒഫ് സൗത്ത് ഇന്ത്യ എന്നറിയപ്പെടുന്നത്?
9. ഇന്ത്യയിലെ ആദ്യത്തെ ചണമില്‍ സ്ഥാപിച്ചത്?
10. വാച്ച് നിര്‍മ്മാണത്തില്‍ പ്രശസ്തമായ ഇന്ത്യയിലെ രണ്ട് പ്രദേശങ്ങള്‍?
11. നാഷണല്‍ പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ രൂപംകൊണ്ടത്?
12. ഇന്ത്യയില്‍ കാര്‍ഷിക മേഖലയെ ഉപജീവിച്ച് എത്ര ശതമാനം ജനങ്ങള്‍ ജീവിക്കുന്നു?
13. ഖാരിഫ് കൃഷിയുടെ വിളവിറക്ക് കാലം?
14. റാബി കൃഷിയുടെ വിളവിറക്ക് കാലം?
15. ലോകത്ത് ഏറ്റവും കൂടുതല്‍ അടയ്ക്ക ഉത്പാദിപ്പിക്കുന്നരാജ്യം?
16. ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവ്?
17. ഇന്ത്യന്‍ ധവള വിപ്ലവത്തിന്റെ പിതാവ്?
18. കരിമ്പുകൃഷിയില്‍ ഇന്ത്യയുടെ സ്ഥാനം?
19. ഇന്ത്യയില്‍ തേയില ഉത്പാദനത്തില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനം?
20. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നത്?
21. ഏലം, മഞ്ഞള്‍, ഇഞ്ചി എന്നിവയുടെ ഉത്പാദനത്തില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന രാജ്യം?
22. ഇന്ത്യയിലെ ഏറ്റവും വിലകൂടിയ സുഗന്ധദ്രവ്യം?
23. ഓപ്പറേഷന്‍ ഫ്‌ളഡ് എന്ന പദ്ധതിയിലൂടെ ഇന്ത്യയില്‍ വ്യാപകമായി ഉത്പാദന വര്‍ദ്ധനവുണ്ടാക്കിയ ഭക്ഷ്യവസ്തു?
24. പഴയവര്‍ഗ്ഗങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നകാലം?
25. കേരളത്തിന്റെ തീരദേശത്തിന്റെ ആകെ നീളം?
26. കേരളത്തിലെ ഏറ്റവും കിഴക്കേ അതിര്?
27. കേരളത്തില്‍ പശ്ചിമഘട്ടത്തിന്റെ ശരാശരി ഉയരം?
28. ലക്ഷദ്വീപിലുള്ള ആകെ ദ്വീപുകളുടെ എണ്ണം?
29. ലക്ഷദ്വീപിലെ ഏറ്റവും വലിയ ജനവാസമുള്ള ദ്വീപ്?
30. വടക്കുകിഴക്കന്‍ മണ്‍സൂണിന്റെ മറ്റൊരു പേര്?
31. ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം?
32. കേരളത്തില്‍ ഏറ്റവും കുറഞ്ഞ ചൂട് രേഖപ്പെടുത്തുന്ന സ്ഥലം?
33. ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിക്കുന്ന ജില്ല?
34. കേരള - കര്‍ണാടക തീരങ്ങളില്‍ കാലവര്‍ഷത്തിനുമുമ്പ് പെയ്യുന്ന മഴ?
35. കേരളത്തിലെ മഴവെള്ള സംഭരണ പദ്ധതികള്‍?
36. പാലക്കാട് ചുരത്തിന്റെ ശരാശരി വീതി?
37. കേരളത്തിലെ രണ്ടാമത്തെ വലിയ കായല്‍?
38. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?
39. തണ്ണീര്‍മുക്കംബണ്ട് സ്ഥിതിചെയ്യുന്നത്?
40. അഷ്ടമുടിക്കായല്‍, പരവൂര്‍ കായല്‍ എന്നീ കായലുകള്‍ ഉള്ള ജില്ല?
41. മഞ്ഞനദി എന്നറിയപ്പെടുന്ന കേരളത്തിലെ നദി?
42. കേരളത്തിലെ ആകെ നദികള്‍?
43. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അണക്കെട്ടുകള്‍ സ്ഥിതിചെയ്യുന്ന നദി?
44. ഭവാനി നദിയുടെ ഉല്ഭവസ്ഥാനം?
45. കേരളത്തിലെ നദികളുടെ ഉല്ഭവസ്ഥാനം?

ഉത്തരങ്ങള്‍
1)കുള്‍ട്ടി, ബംഗാള്‍, 1870, 2)ദുര്‍ഗാപുര്‍ (പശ്ചിമബംഗാള്‍), 3)റൂര്‍ക്കേല (ഒറീസ), 4)കോതഗുണ്ഡം , 5)സേലം, 6)നെയ്ത്ത് വ്യവസായം, 7)ഗുജറാത്ത്, മഹാരാഷ്ട്ര,8)കോയമ്പത്തൂര്‍, 9)കൊല്‍ക്കത്ത, 1859,10)പിന്‍ജോര്‍ - ഹരിയാന, ജലഹള്ളി - ബാംഗ്ലൂര്‍,11)1958, 12)70 ശതമാനം, 13)ജൂണ്‍  ജൂലായ്,14)ഒക്‌ടോബര്‍ - ഡിസംബര്‍, 15)ഇന്ത്യ, 16)ഡോ. എം.എസ്. സ്വാമിനാഥന്‍, 17)ഡോ. വര്‍ഗീസ് കുര്യന്‍, 18)ഒന്നാമത്, 19)അസം, 20)പഞ്ചാബ്, 21) ഇന്ത്യ, 22) കുങ്കുമം, 23) പാല്‍, 24) സയ്ദ്കാലം, 25) 500 കി.മീ., 26) സഹ്യാദ്രി, 27) 900 മീ,28) 36, 29) ആന്ത്രോത്ത്, 30) തുലാവര്‍ഷം, 31) ചിന്നാര്‍ (ഇടുക്കി), 32) ആനമല, 33) കോട്ടയം, 34) മാംഗോഷവര്‍, 35) ജലനിധി, വര്‍ഷ, 36) 30 കി.മീ., 37) അഷ്ടമുടിക്കായല്‍, 38) പെരിയാര്‍, 39) വേമ്പനാട്ട് കായലില്‍, 40) കൊല്ലം, 41) കുറ്റിയാടിപ്പുഴ, 42) 44, 43) പെരിയാര്‍,44) ശിരുവാണി, 45) സഹ്യപര്‍വതം

രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മലയാളി ജ്ഞാനപീഠം പുരസ്‌കാരജേതാവ്?



1. കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടന?
2. യോഗക്ഷേമസഭ രൂപീകൃതമായത്?
3. മലബാര്‍ സ്‌പെഷ്യല്‍ പൊലീസ് രൂപീകരിച്ചത്?
4. ഇന്ത്യന്‍ നിയമനിര്‍മ്മാണസഭയില്‍ അംഗമായ ആദ്യ വനിത?
5. കേരള നിയമസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യ ആംഗ്‌ളോ ഇന്ത്യന്‍ പ്രതിനിധി?
6. കേരളനിയമസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ്?
7. കേരളത്തില്‍ ഗവര്‍ണര്‍ ആയ ഏക മലയാളി?
8. ചാരായനിരോധനം നടപ്പിലാക്കിയ മുഖ്യമന്ത്രി?
9. ഇ.എം.എസ്. മന്ത്രിസഭയില്‍ നിയമമന്ത്രിയായിരുന്ന മുന്‍ സുപ്രീംകോടതി ജഡ്ജി?
10. ഏറ്റവും കൂടുതല്‍ കാലവും ഏറ്റവും കൂടിയ പ്രായത്തിലും കേരളനിയമസഭയില്‍ അംഗമായിരുന്നത്?
11. മലബാറില്‍ മുസ്ലിംലീഗിന്റെ ആദ്യ അദ്ധ്യക്ഷന്‍?
12. മലബാറിലെ ആദ്യത്തെ വൃത്താന്തപത്രമായ 'കേരളപത്രിക' ആരംഭിച്ചത്?
13. കൊല്ലത്തുനിന്നും ദേശാഭിമാനി ആരംഭിച്ചത്?
14. സ്വന്തം പേരില്‍ നാണയം ഇറക്കിയ ആദ്യ കേരളീയ രാജാവ്?
15. കേരളവനിതാ കമ്മിഷന്‍ നിലവില്‍ വന്നത്?
16. ' ജനാധിപത്യ സംരക്ഷണസമിതി' എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് നേതൃത്വം കൊടുക്കുന്നത്?
17. പഴശ്ശിരാജയെ കീഴടക്കിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍?
18. ആത്മവിദ്യാസംഘം സ്ഥാപിച്ചത്?
19.  ഈഴവ മഹാജനസഭ രൂപവത്കരിച്ചത്?
20. തൃശൂര്‍ പൂരത്തിന് തുടക്കംകുറിച്ചത്?
21. തിരുവിതാംകൂറില്‍ ചീഫ് സെക്രട്ടറിയായ മഹാകവി?
22. ബോള്‍ഗാട്ടി കൊട്ടാരം നിര്‍മ്മിച്ചത്?
23. യോഗക്ഷമസഭയുടെ മുഖപത്രം?
24. തേവള്ളി കൊട്ടാരം പണികഴിപ്പിച്ചത്?
25. 1921-ലെ  മലബാര്‍ ലഹളയുടെ കേന്ദ്രം?
26. ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാപകന്‍?
27. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ കേരള മുഖ്യമന്ത്രി?
28. ഉത്തരകേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ 'പാടുന്ന പടവാള്‍' എന്നറിയപ്പെട്ടിരുന്നത്?
29. 1929ല്‍ ' ഇന്ത്യാലീഗ്' എന്ന സംഘടന രൂപീകരിച്ചത്?
30. 1928ല്‍ എറണാകുളത്ത് ചേര്‍ന്ന ഒന്നാം അഖിലകേരള കുടിയാന്‍ സമ്മേളനത്തില്‍  അദ്ധ്യക്ഷത വഹിച്ചത്?
31. തിരുവിതാംകൂറില്‍ പ്രായപൂര്‍ത്തി വോട്ടവകാശം നിലവില്‍ വന്നത്?
32. കേരള നിയമസഭയിലെ ആദ്യ സ്പീക്കര്‍?
33.  അഞ്ചുവര്‍ഷം തികച്ച് കേരളം ഭരിച്ച ആദ്യ കോണ്‍ഗ്രസുകാരന്‍?
34. കേരളത്തിലെ ആദ്യ ആക്ടിംഗ് ഗവര്‍ണര്‍?
35. തിരുവിതാംകൂറിലെ ആദ്യ മുഖ്യമന്ത്രി?
36. കേരളത്തിലെ ആദ്യ  ഉപമുഖ്യമന്ത്രി?
37. കേരളത്തില്‍ ലോട്ടറി നടപ്പിലാക്കിയത്?
38. കേരള സഹകരണസംഘനിയമം നിലവില്‍ വന്നത്?
39. കേരള ലോകായുക്ത നിലവില്‍ വന്നത്?
40. രാജ്യസഭയുടെ സ്പീക്കറായ ഏക മലയാളി?
41. കേരളനിയമസഭാ സ്പീക്കര്‍, കേരള മുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ചിരുന്നത്?
42. കേരളനിയമസഭയില്‍ നിന്ന് ആദ്യം രാജിവച്ച മന്ത്രി?
43. ലോദിവംശത്തിലെ അവസാനത്തെ രാജാവ്?
44. രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മലയാളി ജ്ഞാനപീഠം പുരസ്‌കാരജേതാവ്?
45. എതിരില്ലാതെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത?

ഉത്തരങ്ങള്‍
1) ട്രാവന്‍കൂര്‍ ലേബര്‍ അസോസിയേഷന്‍, 2) 1908,3) 1854, 4) ഡോ. മേരി പുന്നന്‍ ലൂക്കോസ്, 5) വില്ല്യം ഹാമില്‍ട്ടണ്‍ ഡിക്രൂസ്, 6) പി.ടി. ചാക്കോ,7) വി. വിശ്വനാഥന്‍, 8) എ.കെ. ആന്റണി, 9) ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, 10) കെ.ആര്‍. ഗൗരിയമ്മ, 11)അബ്ദുള്‍ റഹ്മാന്‍ ആലി രാജ,12) സി. കുഞ്ഞിരാമമേനോന്‍, 13) ടി.കെ. മാധവന്‍,14) രവിവര്‍മ്മ കുലശേഖരന്‍, 15) 1990, 16) കെ.ആര്‍. ഗൗരിയമ്മ, 17) തോമസ് ഹാര്‍വെബാബര്‍, 18) വാഗ്ഭടാനന്ദന്‍,19) സി. കേശവന്‍, 20) ശക്തന്‍ തമ്പുരാന്‍,21) ഉള്ളൂര്‍ എസ്. പരമേശ്വര അയ്യര്‍, 22) ഡച്ചുകാര്‍, 23) ഉണ്ണിനമ്പൂതിരി, 24) മാര്‍ത്താണ്ഡവര്‍മ്മ, 25) തിരൂരങ്ങാടി,26) ടി.എം. നായര്‍, 27) ഇ.എം.എസ് നമ്പൂതിരിപ്പാട്, 28) ടി.എസ്. തിരുമുമ്പ്,29) വി.കെ. കൃഷ്ണമേനോന്‍, 30) ലാലാലജ്പത്‌റായ്, 31) 1944, 32) ആര്‍. ശങ്കരനാരായണന്‍ തമ്പി, 33) കെ.കരുണാകരന്‍,34) പി.എസ്. റാവു, 35) പട്ടം താണുപിള്ള, 36) ആര്‍. ശങ്കര്‍,37) പി.കെ. കുഞ്ഞ്, 38) 1976 മേയ് 15, 39) 1999 ഏപ്രില്‍ 30, 40) കെ.ആര്‍. നാരായണന്‍, 41) സി.എച്ച്. മുഹമ്മദ് കോയ,42) പി.ടി. ചാക്കോ, 43) ഇബ്രാഹിംലോദി,44) ജി. ശങ്കരക്കുറുപ്പ്, 45)ആനി മസ്‌ക്രീന്‍