News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Tuesday, October 29, 2013

കേന്ദ്രമന്ത്രിമാരും വകുപ്പുകളും




 കേന്ദ്രമന്ത്രിമാരും വകുപ്പുകളും  ( 2012 ഒക്ടോബര്‍  28 ന്  നിലവിലുള്ളത് )



ക്യാബിനറ്റ് മന്ത്രിമാര്‍

1. ഡോ. മന്‍മോഹന്‍ സിങ് - പ്രധാനമന്ത്രി

പഴ്സനേല്‍, പൊതു പരാതിപരിഹാരം, പെന്‍ഷന്‍, ആസൂത്രണം, ആണവോര്‍ജം, ബഹിരാകാശം, മന്ത്രിമാര്‍ക്കു വിഭജിച്ചു നല്‍കിയിട്ടില്ലാത്ത മറ്റു വകുപ്പുകള്‍.

2. എ. കെ. ആന്റണി - പ്രതിരോധം

3. ശരദ് പവാര്‍ - കൃഷി, ഭക്ഷ്യസംസ്കരണം

4. പി. ചിദംബരം - ധനകാര്യം

5. സുശീല്‍ കുമാര്‍ ഷിന്‍ഡേ - ആഭ്യന്തരം

6. സല്‍മാന്‍ ഖുര്‍ഷിദ് - വിദേശകാര്യം

7. വയലാര്‍ രവി - പ്രവാസികാര്യം

8. എം. വീരപ്പ മൊയ്ലി - പെട്രോളിയം, പ്രകൃതിവാതകം

9. ഡോ. ഫാറൂഖ് അബ്ദുല്ല - പാരമ്പര്യേതര ഉൌര്‍ജം

10. എസ്. ജയ്പാല്‍ റെഡ്ഡി - ശാസ്ത്രസാങ്കേതികം,

ഭൌമശാസ്ത്രം



11. കമല്‍നാഥ് - നഗരവികസനം, പാര്‍ലമെന്ററി കാര്യം

12. അജിത് സിങ് - വ്യോമയാനം

13. ഗുലാം നബി ആസാദ് - ആരോഗ്യം, കുടുംബക്ഷേമം

14. മല്ലികാര്‍ജുന്‍ ഖര്‍ഗെ - തൊഴില്‍

15. കപില്‍ സിബല്‍ - വാര്‍ത്താവിനിമയം, ഐടി

16. ആനന്ദ് ശര്‍മ - വാണിജ്യം, വ്യവസായം,

ടെക്സ്റ്റൈല്‍സ്

17. സി. പി. ജോഷി - റോഡ് ഗതാഗതം, ദേശീയപാത

18. കുമാരി സെല്‍ജ - സാമൂഹികനീതിയും

ശാക്തീകരണവും

19. ജി. കെ. വാസന്‍ - കപ്പല്‍ഗതാഗതം

20. പവന്‍കുമാര്‍ ബന്‍സല്‍ - റയില്‍വേ

21. എം. കെ. അഴഗിരി - വളം, രാസവസ്തുക്കള്‍

22. പ്രഫുല്‍ പട്ടേല്‍ - ഘനവ്യവസായം, പൊതുമേഖല

23. ശ്രീപ്രകാശ് ജയ്സ്വാള്‍ - കല്‍ക്കരി

24. കെ. റഹ്മാന്‍ ഖാന്‍ - ന്യൂനപക്ഷ ക്ഷേമം

25. വി. കിഷോര്‍ ചന്ദ്രദേവ് - ആദിവാസി ക്ഷേമം,

പഞ്ചായത്തീരാജ്



26. ബേനിപ്രസാദ് വര്‍മ - ഉരുക്ക്

27. ജയറാം രമേശ് - ഗ്രാമവികസനം

28. ദിന്‍ഷ പട്ടേല്‍ - ഖനി

29. അജയ് മാക്കന്‍ - ഹൌസിങ്, നഗരദാരിദ്യ്രനിര്‍മാര്‍ജനം

30. പല്ലം രാജു - മാനവശേഷി വികസനം

31. അശ്വിനികുമാര്‍ - നിയമം, നീതിന്യായം

32. ഹരീഷ് റാവത്ത് - ജലവിഭവം

33. ചന്ദ്രേഷ് കുമാരി ഖട്ടോച്ച് - സാംസ്കാരികം



സഹമന്ത്രിമാര്‍ - സ്വതന്ത്ര ചുമതല



1. കെ. വി. തോമസ് - ഭക്ഷ്യം, പൊതുവിതരണം,

ഉപഭോക്തൃകാര്യം

2. മനീഷ് തിവാരി - വാര്‍ത്താവിതരണ-പ്രക്ഷേപണം

3. കെ. ചിരഞ്ജീവി - ടൂറിസം

4. കൃഷ്ണ തിരത്ത് - വനിതാ, ശിശുക്ഷേമം

5. ശ്രീകാന്ത് ജേന - സ്റ്റാറ്റിസ്റ്റിക്സ്, പദ്ധതി നിര്‍വഹണം

6. ജയന്തി നടരാജന്‍ - പരിസ്ഥിതി, വനം

7. പവന്‍ സിങ് ഘടോവര്‍ - വടക്കുകിഴക്കന്‍

മേഖലാ വികസനം

8. ജ്യോതിരാദിത്യ സിന്ധ്യ - ഉൌര്‍ജം

9. കെ. എച്ച്. മുനിയപ്പ - ചെറുകിട,

സൂക്ഷ്മ വ്യവസായങ്ങള്‍

10. സച്ചിന്‍ പൈലറ്റ് - കമ്പനികാര്യം

11. ജിതേന്ദ്ര സിങ് - യുവജനകാര്യം, കായികം

12. ഭരത് സിങ് സോളങ്കി - ശുദ്ധജലം, ശുചിത്വം



സഹമന്ത്രിമാര്‍



1. മുല്ലപ്പള്ളി രാമചന്ദ്രന്‍ - ആഭ്യന്തരം

2. ഇ. അഹമ്മദ് - വിദേശകാര്യം

3. കെ. സി. വേണുഗോപാല്‍ - വ്യോമയാനം

4. ശശി തരൂര്‍ - മാനവശേഷി വികസനം

5. കൊടിക്കുന്നില്‍ സുരേഷ് - തൊഴില്‍

6. രാജീവ് ശുക്ള - പാര്‍ലമെന്ററികാര്യം, പ്ളാനിങ്

7. ഡി. പുരന്ദേശ്വരി - വാണിജ്യം, വ്യവസായം

8. വി. നാരായണസ്വാമി - പഴ്സനേല്‍, പൊതുപരാതി

പരിഹാരം, പെന്‍ഷന്‍, പ്രധാനമന്ത്രിയുടെ ഒാഫിസ്

9. ആര്‍. പി. എന്‍. സിങ് - ആഭ്യന്തരം

10. പനബക ലക്ഷ്മി - ടെക്സ്റ്റൈല്‍സ്



11. കെ. ജെ. സൂര്യപ്രകാശ് റെഡ്ഡി - റയില്‍വേ

12. റാണി നാര - ആദിവാസി ക്ഷേമം

13. അധീര്‍ രഞ്ജന്‍ ചൌധരി - റയില്‍വേ

14. എ. എച്ച്. ഖാന്‍ ചൌധരി - ആരോഗ്യം, കുടുംബക്ഷേമം

15. സര്‍വേ സത്യനാരായണ - റോഡ് ഗതാഗതം,

ദേശീയപാത

16. നിനോങ് എറിങ് - ന്യൂനപക്ഷ ക്ഷേമം

17. ദീപാ ദാസ്മുന്‍ഷി - സാംസ്കാരികം

18. പോരിക ബല്‍റാം നായിക് - സാമൂഹികനീതി,

ശാക്തീകരണം

19. ശ്രീകൃപാറാണി കിള്ളി - വാര്‍ത്താവിനിമയം,

വിവരസാങ്കേതികം

20. ലാല്‍ചന്ദ് ഖടാരിയ - പ്രതിരോധം

21. നമോ നാരായണ്‍ മീണ - ധനകാര്യം

22. എസ്. എസ്. പളനിമാണിക്യം - ധനകാര്യം

23. പ്രണീത് കൌര്‍ - വിദേശകാര്യം

24. ശിശിര്‍ അധികാരി - ഗ്രാമവികസനം

25. ഡി. നെപ്പോളിയന്‍ - സാമൂഹികനീതിയും

ശാക്തീകരണവും



26. എസ്. ഗാന്ധിശെല്‍വന്‍ - ആരോഗ്യം, കുടുംബക്ഷേമം

27. തുഷാര്‍ഭായ് ചൌധരി - റോഡ് ഗതാഗതം, ദേശീയപാത

28. പ്രതീഷ് പ്രകാശ്ബാപു പാട്ടീല്‍ - കല്‍ക്കരി

29. പ്രദീപ് ജയിന്‍ - ഗ്രാമവികസനം

30. ചരണ്‍ദാസ് മഹന്ത് - കൃഷി, ഭക്ഷ്യസംസ്കരണം

31. മിലിന്ദ് ദേവ്റ - വാര്‍ത്താവിനിമയം,

വിവരസാങ്കേതികവിദ്യ

32. എസ്. ജഗത്രക്ഷകന്‍ - പാരമ്പര്യേതര ഉൌര്‍ജം

33. ജിതിന്‍ പ്രസാദ - പ്രതിരോധം, മാനവശേഷി വികസനം

34. താരിഖ് അന്‍വര്‍ - കൃഷി, ഭക്ഷ്യസംസ്കരണം

Friday, October 25, 2013

പാചകവാതക സിലിണ്ടറുകളില്‍ ഗന്ധം ലഭിക്കാന്‍ ചേര്‍ക്കുന്ന ഈഥൈല്‍ മിര്‍ക്യാപ്പന്‍ എന്ന രാസവസ്തു മാരക വിഷ പദാര്‍ത്ഥമെന്ന് കണ്ടെത്തല്‍.


പാചകവാതക സിലിണ്ടറുകളില്‍ ഗന്ധം ലഭിക്കാന്‍ ചേര്‍ക്കുന്ന ഈഥൈല്‍ മിര്‍ക്യാപ്പന്‍ എന്ന രാസവസ്തു മാരക വിഷ പദാര്‍ത്ഥമെന്ന് കണ്ടെത്തല്‍. കാലാവധി കഴിഞ്ഞ സിലിണ്ടറുകളില്‍ അടിഞ്ഞുകൂടുന്ന പെട്രോളിയം ഉല്‍പന്നങ്ങളുടെ അവശിഷ്ടങ്ങളുമായി ഇത് പ്രതിപ്രവര്‍ത്തിച്ച് അടുക്കളകളെ വിഷമയമാക്കുന്നുവെന്നാണ് അമേരിക്കയിലെ ന്യൂജേഴ്‌സി ഹെല്‍ത്ത് ആന്റ് സീനിയര്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് പറയുന്നത്.
LPG_1213365f
ഗന്ധമില്ലാത്ത വാതകമാണ് പാചകവാതകമായ പ്രൊപ്പൈന്‍ ആന്റ് ബ്യൂട്ടൈന്‍ ഗ്യാസ്. സിലിണ്ടറില്‍ നിന്ന് ഗ്യാസ് ലീക്ക് ചെയ്യുമ്പോള്‍ ഉപഭോക്താവിന് തിരിച്ചറിയാന്‍ വേണ്ടിയാണ് പാചകവാതകത്തില്‍ ഈഥൈല്‍ മിര്‍ക്യാപ്പന്‍ എന്ന വാതകം ചേര്‍ക്കുന്നത്.
മിര്‍ക്യാപ്പന്‍ ശ്വസിച്ചാല്‍ ഗുരുതരമായ പള്‍മണറി എഡിമ എന്ന ശ്വാസകോശ രോഗമുണ്ടാകുമെന്ന് പഠനം പറയുന്നു. കരളിനും ഈ വിഷവാതകം അപകടമാണ്. തൊലിപ്പുറത്തെ ക്യാന്‍സറിനും കണ്ണെരിച്ചില്‍, വൃക്ക തകരാര്‍ എന്നിവക്കും നേരിട്ട് ശ്വസിച്ചാല്‍ കോമാവസ്ഥയിലായി പെട്ടെന്നുള്ള മരണത്തിനും മിര്‍ക്യാപ്പന്‍ കാരണമാകുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.

തൊണ്ട വേദന കുറക്കാൻ ചില ചെപ്പടിവിദ്യകൾ


മൂന്ന് അല്ലി വെളുത്തുള്ളി ചായയില്‍ ചേര്‍ത്തോ ചവച്ചരച്ചോ കഴിക്കുക.
ചുക്ക്, കുരുമുളക്, തിപ്പലി ഇവ സമം അരച്ചത് തേനും ചേര്‍ത്ത് അലിയിച്ചു കഴിക്കുക.
ഒരു സ്പൂണ്‍ ഉപ്പുചേര്‍ത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കാല്‍ ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു ചൂടാക്കി ഇളം ചൂടോടെ കവിള്‍ക്കൊള്ളുക.
ഉപ്പുവെള്ളം തുടര്‍ച്ചയായി വായില്‍ കൊണ്ടാല്‍ ബാക്ടീരിയകള്‍ നശിച്ച് തൊണ്ടവേദന കുറയുന്നതാണ്.
man-with-throat-pain-31630241
അല്‍പം കറുവപ്പട്ട പൊടിച്ച് രണ്ടു വലിയ സ്പൂണ്‍ തേനും ഒരു നുള്ള് കുരുമുകുപൊടിയും ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുക.
ഇരട്ടിമധുരം, ജാതിക്ക ഇവ തുല്യ അളവിലെടുത്ത് അതില്‍ തേന്‍ ചേര്‍ത്ത് ചാലിച്ചു കഴിക്കുക.
വയമ്പ് അരച്ച് തൊണ്ടയില്‍ പുരട്ടിയാല്‍ തൊണ്ടവേദനയും ഒച്ചയടപ്പും മാറുന്നതാണ്.
ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു സ്പൂണ്‍ തേയില ഇട്ടു തിളപ്പിച്ച് ഒരു സ്പൂണ്‍ ഉപ്പും ചേര്‍ത്തു കവിള്‍ക്കൊള്ളുക.
ഒരു ഗ്ലാസ് തേയിലവെള്ളത്തില്‍ അരമുറി നാരങ്ങ പിഴിഞ്ഞൊഴിച്ചു ചെറുചൂടോടെ തൊണ്ടയില്‍ അല്‍പനേരം കൊള്ളിച്ചു നിര്‍ത്തുക. ദിവസം നാലു തവണയെങ്കിലും ഇങ്ങനെ ചെയ്യണം.

Thursday, October 24, 2013

Actress Simren Fighting with Vijay Adiraj in the Sun Tv show Titled "Superstars"




exclusive Video of Actress Simren Fighting with Vijay Adiraj in the Sun Tv show Titled "Superstars" - A star hunt Show .

Wednesday, October 23, 2013

കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ദയവായി ഇതൊന്നു ശ്രദ്ധിക്കണേ…!!!


മോണിറ്റര്‍ ശരീരത്തില്‍ നിന്ന് 60 സെ. മീറ്റര്‍ എങ്കിലും അകറ്റിവെയ്ക്കുക.
മോണിറ്ററിന്റെ മുകള്‍ ഭാഗം കണ്ണിന് നേരം വരുന്ന വിധം ക്രമീകരിക്കുക.
മോണിറ്ററിന് നേരേ മുന്നില്‍ നടുവിലായി ഇരിക്കുക.
മോണിറ്ററിലെ വെളിച്ചം, കോണ്‍ട്രാസ്റ്റ്, ഫോണ്ട് സൈസ് എന്നിവ ശരിയായ വിധം ക്രമീകരിക്കുക.
ദീര്‍ഘനേരം കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്നവര്‍ ഓരോ 20 മിനിട്ട് കഴിഞ്ഞും കണ്ണിന് റെസ്റ്റ് നല്‍കുക.
പല അകലങ്ങളിലുള്ള വസ്തുക്കളില്‍ ദൃഷ്ടി പതിപ്പിച്ച് കണ്ണിന് വ്യായാമമേകണം.
പുറമേ നിന്നുള്ള വെളിച്ചം മോണിറ്ററില്‍ വീഴുന്നത് ഒഴിവാക്കുക.
മോണിറ്ററിലെ പൊടിപടലങ്ങള്‍ തുടച്ച് വൃത്തിയാക്കുക.
ആവശ്യമെങ്കില്‍ ആന്റി ഗ്ലെയര്‍ കണ്ണട ഉപയോഗിക്കുക.
കണ്ണില്‍ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ ചികില്‍സ തേടുക.
ദീര്‍ഘസമയം കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്നവര്‍ വര്‍ഷത്തിലൊരിക്കലെങ്കിലും നേത്രപരിശോധന നടത്തുക.
ജോലി ചെയ്യുന്ന വ്യക്തിയുടെ ഉയരത്തിനനുസരിച്ച് കസേര ക്രമീകരിക്കുക
നടു നിവര്‍ത്തി, തല ഉയര്‍ത്തി, കണ്ണുകള്‍ മുന്നോട്ടാക്കി ശരിയായ വിധത്തില്‍ നിവര്‍ന്ന് ഇരിക്കുക.
കാല്‍പാദങ്ങള്‍ ശരിയായ വിധത്തില്‍ തറയില്‍ ചവിട്ടി ഇരിക്കുക.
കാല്‍മുട്ടുകള്‍ ഇടുപ്പിനേക്കാള്‍ അല്‍പം താഴ്ന്ന നിലയിലായിരിക്കും വിധം വേണം ഇരിക്കാന്‍.
തോളുകള്‍ താഴ്ത്തി പിന്നോട്ടാക്കി ഇരിക്കുക.
ഉറപ്പുള്ള കാല്‍ത്താങ്ങിലോ മറ്റോ ചവിട്ടി കാല്‍പ്പാദങ്ങള്‍ പരത്തി വെക്കാവുന്ന വിധത്തില്‍ ശരിയായി ഉയരം ക്രമീകരിച്ച് കസേരയില്‍ ഇരിക്കുക.

ജോലിയൊന്നും ചെയ്യാതെ വെറുതേ കിടക്കുന്നതിന് പ്രതിഫലം മാസം മൂന്നു ലക്ഷം രൂപ !!

ജോലിയൊന്നും ചെയ്യാതെ വെറുതേ കിടക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്.ഇനി അങ്ങനെ വെറുതേ കിടക്കുന്നതിന് പ്രതിഫലം കൂടി നല്‍കിയാലോ കാര്യം കുശാലായില്ലേ?(സൂര്യാ ടി വിയുടെ തെറിയാളി   ഹൌസിൽ ആണും പെണ്ണും    കെട്ടിപ്പിടിച്ചു  പരദൂഷണം  പറഞ്ഞു കിടക്കുന്നതിന്റെ പ്രതിഫലമല്ല   കേട്ടോ)   വെറുതെ ഒരു മെത്തയില്‍ കിടക്കുന്നതിന് മാസം 5000 ഡോളര്‍(മൂന്നു ലക്ഷം രൂപ) തരുമെന്ന് ഉറപ്പ് നല്‍കുന്നത് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയാണ്. അപേക്ഷിക്കാന്‍ ഒരുങ്ങുന്നതിന് മുമ്പ് ഒരുകാര്യം ഓര്‍ക്കുക. അമേരിക്കന്‍ പൗരന്മാര്‍ക്കോ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയവര്‍ക്കോ മാത്രം മതിയെന്ന മുന്നറിയിപ്പും കൂടെയുണ്ട്.
ബഹിരാകാശ യാത്രികര്‍ക്ക് സംഭവിക്കാവുന്ന ശാരീരിക മാറ്റങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായാണ് ഈ കിടത്തി പരീക്ഷണം. ഗുരുത്വാകര്‍ഷണവുമായി ബന്ധപ്പെടുത്തിയുള്ള പരീക്ഷണത്തിന്റെ ഭാഗമായി തലഅല്‍പം താഴ്ത്തിവെച്ച് കാലുകള്‍ ഉയര്‍ത്തി പ്രത്യേകമായ രീതിയില്‍ 70 ദിവസമാണ് കിടക്കേണ്ടത്. ദിവസവും ഈ കിടപ്പിനിടയില്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് അതും പരിമിതമായ സമയത്തേക്ക് മാത്രമേ എഴുന്നേല്‍ക്കാന്‍ അനുവദിക്കൂ. തുടര്‍ച്ചയായുള്ള ഈ കിടപ്പിലൂടെ ബഹിരാകാശ യാത്രികരുടേതിന് സമാനമായ അവസ്ഥ കൃത്രിമമായി സൃഷ്ടിച്ച് ശാരീരിക മാറ്റങ്ങള്‍ മനസ്സിലാക്കാനാണ് നാസയുടെ ശ്രമം.
അപേക്ഷിക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരെയാണ് ഇങ്ങനെ കിടത്തി പ്രതിഫലം നല്‍കുക. രണ്ട് വിഭാഗമായി തിരിച്ചായിരിക്കും ബെഡ് റെസ്റ്റ് പഠനം. ഇതില്‍ ആദ്യ വിഭാഗത്തില്‍ പെടുന്നവര്‍ 105 ദിവസും രണ്ടാമത്തെ വിഭാഗത്തിലുള്ളവര്‍ 97 ദിവസവും വീതം ഗാള്‍വെസ്റ്റനിലെ ടെക്‌സാസ് മെഡിക്കല്‍ ബ്രാഞ്ച് യൂണിവേഴ്‌സിറ്റിയിലാണ് പരീക്ഷണത്തിനായി കിടക്കേണ്ടത്.
മൂന്നു ഘട്ടമായാണ് പരീക്ഷണം. ഇതില്‍ ആദ്യ ഘട്ടത്തില്‍ ഇരുവിഭാഗത്തിലുള്ളവര്‍ക്കും സ്വതന്ത്രമായി ചലിക്കാനും സാധാരണപോലെ കാര്യങ്ങള്‍ ചെയ്യാനും മുറിയില്‍ അവസരം നല്‍കും. രണ്ടാമത്തേതാണ് ബെഡ് റെസ്റ്റ് കാലം. ഇത് 70 ദിവസം നീളും. മൂന്നാമത്തെ റിക്കവറി പീരിഡാണ്. 14 ദിവസം നീളുന്ന ഈ ഘട്ടത്തില്‍ ആദ്യത്തേത് പോലെ സ്വതന്ത്രമായ ചലിക്കാനുള്ള അവസരം നല്‍കും. മൂന്നു ഘട്ടത്തിലും പങ്കെടുക്കുന്നവര്‍ ഹൃദയം, എല്ലുകള്‍, മസില്‍, നാഡികള്‍ എന്നിവയുടെ പരിശോധനയ്ക്ക് വിധേയരാകണം.
അവധിക്കാലം ആഘോഷിക്കാന്‍ എന്നും പ്രിയമുളള അമേരിക്കക്കാര്‍ക്കെല്ലാം അപേക്ഷിക്കാം.കുറച്ച് കിടന്നു ബുദ്ധിമുട്ടണം എന്നല്ലേയുളളൂ.

ചേര്‍ത്തല പ്രദേശത്തിന്റെ പഴയ പേര്?

1. രോഗപ്രതിരോധശേഷിനല്‍കുന്ന രക്താണു?
2. കേരള പബ്ളിക് സര്‍വീസ് കമ്മിഷന്റെ ആദ്യത്തെ ചെയര്‍മാന്‍?
3. സംസ്ഥാനത്തിന്റെ നിര്‍വഹണാധികാരം ആരിലാണ് നിക്ഷിപ്തമായിരിക്കുന്നത്?
4. ഗാന്ധിമെമ്മോറിയല്‍ എവിടെയാണ്?
5. കേരളത്തില്‍ വായനാവാരമായി ആഘോഷിക്കുന്നത്?
6. ഏതുവര്‍ഷം ഫെബ്രുവരി 28 നാണ് രാമന്‍ ഇഫക്ട് സി.വി. രാമന്‍ കണ്ടെത്തിയത്?
7. ലോക വ്യാപാര സംഘടന മുമ്പ് ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്?
8. ചേര്‍ത്തല പ്രദേശത്തിന്റെ പഴയ പേര്?
9. കേരളത്തില്‍ കര്‍ഷകദിനമായി ആചരിച്ചുപോരുന്നത്?
10. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായ വ്യക്തി?
11. ഹീലിയം, നിയോണ്‍, ആര്‍ഗണ്‍, ക്രിപ്‌റ്റോണ്‍, സിനോണ്‍, റാഡോണ്‍ എന്നിവയ്ക്ക് പൊതുവായി പറയുന്ന പേര്?
12. ഹാരപ്പ സംസ്കാരം കണ്ടെത്തിയ പുരാവസ്തു ഗവേഷകന്‍?
13. സാംബിയയുടെ സ്വാതന്ത്ര്യസമരം നയിച്ചത്?
14. ഹൂട്ടി സ്വര്‍ണഖനി ഏതു സംസ്ഥാനത്ത്?
15. റോമിലെ ചരിത്ര പ്രസിദ്ധമായ തീപിടുത്തം ഉണ്ടായ വര്‍ഷം?
16. മദ്യദുരന്തത്തിന് കാരണമാകുന്നത്?
17. ജനനവും മരണവും എത്ര ദിവസത്തിനുള്ളിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്?
18. സെന്റ് തോമസ് ഇന്ത്യയില്‍ വന്നു എന്ന് കരുതപ്പെടുന്ന വര്‍ഷം?
19. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതര്‍ ഉള്ള ജില്ല?
20. കേരളത്തില്‍ ഒടുവില്‍ രൂപംകൊണ്ട ജില്ല?
21. ചരകന്‍ ഏത് നിലയിലാണ് പ്രസിദ്ധനായത്?
22. തഞ്ചാവൂരിലെ ബൃഹദീശ്വരക്ഷേത്രം പണി കഴിപ്പിച്ചതാര്?
23. നാഗാര്‍ജുന്‍ സാഗര്‍ ഡാം ഏത് സംസ്ഥാനത്താണ്?
24. നോക്ക് ഒൗട്ട് ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
25. ഷാജഹാന്റെ മൂത്തപുത്രന്‍?
26. പിന്നണി ഗായികയെന്ന നിലയില്‍ പ്രശസ്തയായ ഭാരതരത്നം ജേതാവ്?
27. നാഷണല്‍ ഹെറാള്‍ഡ് എവിടെ നിന്നുമാണ് പ്രസിദ്ധീകരിച്ചത്?
28. ഇന്ത്യയില്‍ എവിടെയാണ് ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചിരിക്കുന്നത്?
29. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്ന സുഗന്ധവ്യഞ്ജനം?
30. ഏത് വംശക്കാരുടെ സംഭാവനയാണ് ഗാന്ധാരകല?
31. ഒരുടെസ്റ്റ് മാച്ചില്‍ പത്ത് വിക്കറ്റെടുത്ത ആദ്യ ഇന്ത്യന്‍ ക്രിക്കറ്റര്‍?
32. ഇന്ത്യന്‍ ഭരണഘടന എത്ര രീതിയില്‍ ഭേദഗതി ചെയ്യാം?
33. ഒരു നോട്ടിക്കല്‍ മൈല്‍ എത്ര മീറ്ററാണ്?
34. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്നതാര്?
35. കേരളത്തില്‍ ഏറ്റവും കൂടുതല്‍ താലൂക്കുകളുള്ള ജില്ലകള്‍?
36. ഹരിയാനയുടെ തലസ്ഥാനം?
37. നവജാതശിശുവിന്റെ അസ്ഥികളുടെ എണ്ണം?
38. വേള്‍ഡ് വൈഡ് ഹണ്ടിന്റെ ചിഹ്നം?
39. ഷിനവത്ര സഹോദരങ്ങള്‍ പ്രധാനമന്ത്രിമാരായ രാജ്യം?
40. നാഷണല്‍ സോഷ്യലിസം ആരുടെ പ്രത്യയശാസ്ത്രമായിരുന്നു?
41. അമേരിക്കയിലെ പിറ്റ്സ്ബര്‍ഗ് ഏത് വ്യവസായത്തിന് പ്രസിദ്ധം?
42. സര്‍ദാര്‍ പട്ടേല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി എവിടെയാണ്?
43. സെന്‍ട്രല്‍ ടുബാക്കോ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ്?
44. നാഗാലാന്‍ഡിലെ ഒൗദ്യോഗിക ഭാഷ?
45. ഹീമോഗ്ലോബിനിലുള്ള ലോഹം‌?
46. പിരമിഡുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?
47. ബുദ്ധമതക്കാരുടെ ആരാധനാലയം?
48. നാവിക പരിശീലന കേന്ദ്രമായ ഐ.എന്‍.എസ് വെണ്ടുരുത്തി എവിടെയാണ്?
49. ഫ്യൂസ് വയര്‍ ഏതെല്ലാം ലോഹങ്ങളുടെ സങ്കലനമാണ്?
50. ബുദ്ധമതഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ട ഭാഷ?

ഉത്തരങ്ങള്‍
(1) വെളുത്ത രക്താണു (2) വി.കെ. വേലായുധന്‍ (3) ഗവര്‍ണര്‍ (4) കന്യാകുമാരി (5) ജൂണ്‍ 19  25 (6) 1928 (7) ഗാട്ട് (8) കരപ്പുറം (9) ചിങ്ങം ഒന്ന് (10) കെ.എം. മാണി (11) അപൂര്‍വ വാതകങ്ങള്‍ (12) ജോണ്‍ മാര്‍ഷല്‍ (13) കെനത് കൗണ്‍ (14) കര്‍ണാടകം (15) എ.ഡി 64 (16) മീഥൈല്‍ ആള്‍ക്കഹോള്‍ (17) 21 (18) എഡി 52 (19) തിരുവനന്തപുരം (20) കാസര്‍കോട് (21) ഭിക്ഷഗ്വരന്‍ (22) രാജരാജചോളന്‍ ഒന്നാമന്‍ (23) ആന്ധ്രാപ്രദേശ് (24) ബോക്സിംഗ് (25) ദാര (26) ലതാമങ്കേഷ്കര്‍ (27) ലക്നൗ (28) പുതുച്ചേരി (29) കുരുമുളക് (30) ഇന്തോ  ഗ്രീക്കുകാര്‍ (31) അനില്‍ കുംബ്ളെ (32) 3 (33) 1852 (34) ഗവര്‍ണര്‍ (35) എറണാകുളം, മലപ്പുറം (36) ചണ്ഡിഗഡ് (37) 300 (38) ഭീമന്‍ പാണ്ട (39) തായ്‌ലന്‍ഡ് (40) ഹിറ്റ്‌ലര്‍ (41) സ്റ്റീല്‍ (42) സൂറത്ത് (43) രാജമുന്ദ്രി (44) ഇംഗ്ളീഷ് (45)ഇരുമ്പ് (46) ഈജിപ്ത് (47) പഗോഡ (48) കൊച്ചി (49) ടിന്നും ലെഡും (50) പാലി