News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Monday, November 11, 2013

12000 Killed in Philippines Typhoon Haiyan : Typhoon Haiyan Hit & Aftermath VIDEO


Typhoon Haiyan Hit & Aftermath VIDEO

Wednesday, November 6, 2013

ഗ്രന്ഥപ്പുരയുടെ കോണിപ്പടിയില്‍ നിന്നുവീണുമരിച്ച മുഗള്‍ ചക്രവര്‍ത്തി?

1. ഡല്‍ഹി സുല്‍ത്താനേറ്റിന്റെ അന്ത്യം കുറിച്ച യുദ്ധം?
2. ഒന്നാം പാനിപ്പട്ടു യുദ്ധത്തില്‍ ബാബര്‍ആരെയാണ് പരാജയപ്പെടുത്തിയത്?
3. മുഗള്‍ വംശസ്ഥാപകന്‍?
4. ബാബര്‍, പിതൃപക്ഷത്തില്‍ ആരുടെ ബന്ധുവായിരുന്നു?
5. ഏറ്റവും സാഹസികനായ മുഗള്‍ ഭരണാധികാരി?
6. ബാബര്‍ രജപുത്ര രാജ്യമായ ചന്ദേരി പിടിച്ചടക്കിയ വര്‍ഷം?
7. ബാബറെ ഡല്‍ഹി ആക്രമിക്കാന്‍ ക്ഷണിച്ചത്?
8. ബാബര്‍ എവിടെവച്ചാണ് അന്തരിച്ചത്?
9. ബാബറുടെ ശവകുടീരം എവിടെയാണ്?
10. ആത്മകഥയെഴുതിയ മുഗള്‍ ചക്രവര്‍ത്തിമാര്‍?
11. ഇന്ത്യയ്ക്ക് വെളിയില്‍ കബറടക്കപ്പെട്ട മുഗള്‍ ചക്രവര്‍ത്തിമാര്‍?
12. ബാബറുടെ ആത്മകഥ പേര്‍ഷ്യനിലേക്ക് തര്‍ജ്ജമ ചെയ്തത്?
13. ബാബര്‍ അന്തരിച്ച വര്‍ഷം?
14. ഹുമയൂണ്‍ എവിടെയാണ് ജനിച്ചത്?
15. ഗ്രന്ഥപ്പുരയുടെ കോണിപ്പടിയില്‍ നിന്നുവീണുമരിച്ച മുഗള്‍ ചക്രവര്‍ത്തി?
16. ഹുമയൂണും ഷെര്‍ഷായുമായി ചൗസ യുദ്ധം നടന്ന വര്‍ഷം?
17. ഹുമയൂണ്‍ അന്തരിച്ചതെപ്പോള്‍?
18. ഹുമയൂണ്‍നാമ രചിച്ചത്?
19. അക്ബര്‍ ജനിച്ച സ്ഥലം?
20. അക്ബറുടെ പരിപാലകനായി ഭരണം നടത്തിയത്?
21. എവിടെവച്ചാണ് അക്ബറുടെ കിരീടധാരണം നടന്നത്?
22. റാണാ പ്രതാപിനെ തോല്പിക്കാന്‍ അക്ബര്‍ക്ക് നിര്‍ണായക സഹായം ചെയ്ത രജപുത്ര വംശജനായ സേനാനായകന്‍?
23. അക്ബറിന്റെ ഏറ്റവുമൊടുവിലത്തെ ദിഗ്ഗ് വിജയം?
24. ലീലാവതി എന്ന കൃതി പേര്‍ഷ്യനിലേക്ക് തര്‍ജ്ജമ ചെയ്തത്?
25. അക്ബര്‍ നാമ, അയ്നി അക്ബറി എന്നീ കൃതികള്‍ രചിച്ചത്?
26. മുഗള്‍ ചക്രവര്‍ത്തിമാരില്‍ ആദ്യമായി വന്‍തോതില്‍ മന്ദിരനിര്‍മ്മാണം നടത്തിയത്?
27. ഫത്തേപൂര്‍ സിക്രിയില്‍ ബുലന്ദ് ദര്‍വാസ, ജോധാഭായിയുടെ കൊട്ടാരം, പഞ്ച് മഹല്‍ എന്നിവ നിര്‍മ്മിച്ചത്?
28. അക്ബറുടെ ശവകുടീരം നിര്‍മ്മിച്ചത്?
29. അക്ബറുടെ സദസ്സിലെ ഏറ്റവും പ്രശസ്തനായ കവി?
30. അക്ബറുടെ സദസ്സിലുണ്ടായിരുന്ന അന്ധകവി?
31. സുരസാഗരം രചിച്ചത്?
32. ഗുജറാത്ത് കീഴടക്കിയതിന്റെ സ്മരണയ്ക്ക് അക്ബര്‍ നിര്‍മിച്ചത്?
33. അക്ബറുടെ കാലത്തെ മന്ദിരങ്ങള്‍ പ്രധാനമായും എന്തുപയോഗിച്ചാണ് നിര്‍മിച്ചത്?
34. ഏതു മുഗള്‍ ചക്രവര്‍ത്തിയുടെ കാലമാണ് ഹിന്ദുസ്ഥാനി സാഹിത്യത്തിന്റെ അഗസ്റ്റിയന്‍ കാലഘട്ടം എന്നറിയപ്പെടുന്നത്?
35. ഏത് മുഗള്‍ ചക്രവര്‍ത്തിയുടെ കാലത്താണ് ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാകന്പനി ലണ്ടനില്‍ സ്ഥാപിതമായത്?
36. മന്‍സബ്ദാരി സന്പ്രദായം ആവിഷ്ക്കരിച്ചത്?
37. അക്ബര്‍ അപ്രമാദിത്വ പ്രഖ്യാപനം നടത്തിയ വര്‍ഷം?
38. ജഹാംഗീറിന്റെ ആദ്യകാലനാമം?
39. ആവലാതിച്ചങ്ങല (നീതിച്ചങ്ങല) സ്ഥാപിച്ച മുഗള്‍ ചക്രവര്‍ത്തി?
40. ജഹാംഗീര്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച നഗരം?
41. ഏത് മുഗള്‍ ചക്രവര്‍ത്തിയുടെ കാലത്താണ് മേവാര്‍ മുഗള്‍ മേല്‍ക്കോയ്മ അംഗീകരിച്ചത്?
42. നൂര്‍ജഹാന്‍ എന്ന വാക്കിനര്‍ത്ഥം?
43. നൂര്‍ജഹാന്റെ പഴയ പേര്?
44. നൂര്‍ജഹാന്റെ പിതാവ് മിര്‍ജാ ഗിയാസ് ബെഗ്ഗ് പില്‍ക്കാലത്ത് പ്രസിദ്ധനായ പേര്?
45. ഇത്തിമാദ് ഉദ് ദൗളയുടെ ശവകുടീരം നിര്‍മ്മിച്ചത്?
46. നൂര്‍ജഹാന്റെ ആദ്യ ഭര്‍ത്താവ്?
47. വില്യം ഹോക്കിന്‍സ് ജഹാംഗീറിന്റെ സദസ്സിലെത്തിയ വര്‍ഷം?
48. വില്യം ഹോക്കിന്‍സിനെ മുഗള്‍ രാജധാനിയിലേക്ക് അയച്ച ഇംഗ്ളീഷ് രാജാവ്?
49. ഏത് മുഗള്‍ ചക്രവര്‍ത്തിയുടെ കാലത്താണ് ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാ കന്പനിക്ക് ഇന്ത്യയില്‍ ഫാക്ടറി നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ചത്?
50. ക്യാപ്ടന്‍ മിഡില്‍ടണിന് സൂറത്തിലെ മുഗള്‍ ഗവര്‍ണറില്‍ നിന്ന് അവിടെ കച്ചവടത്തിന് അനുമതി കിട്ടിയത്?

ഉത്തരങ്ങള്‍
(1) ഒന്നാം പാനിപ്പട്ടുയുദ്ധം (1526 ഏപ്രില്‍ 21) (2) ഇബ്രാഹിം ലോദി(3) ബാബര്‍ (4) തിമൂര്‍ (5) ബാബര്‍ (6) 1528 (7) ദൗലത് ഖാന്‍ ലോദി (8) ആഗ്ര (9) കാബൂള്‍ (10) ബാബറും ജഹാംഗീറും (11) ബാബറും ജഹാംഗീറും(12) അബ്ദുള്‍ റഹീം ഖാന്‍ എ ഖാന്‍ (13) 1530 (14) കാബൂള്‍ (15) ഹുമയൂണ്‍ (16) 1539 (17) 1556 ഫെബ്രുവരി 14 (18) ഗുല്‍ബദന്‍ ബീഗം (ബാബറുടെ മകള്‍) (19)അമര്‍കോട്ട് (1542) (20)ബൈറാംഖാന്‍ (21) കലനാവൂര്‍ (22) മാന്‍ സിങ് (23) അസീര്‍ഗഢ് (24) ഫെയ്സി (25) അബുള്‍ ഫാസല്‍ (26) അക്ബര്‍ (27) അക്ബര്‍ (28) ജഹാംഗീര്‍ (29) തുളസീദാസ് (30)സൂര്‍ദാസ് (31) സൂര്‍ദാസ് (32) ബുലന്ദ് ദര്‍വാസ (33) ചുവന്ന മണല്‍കല്ല് (34) അക്ബര്‍ (35) അക്ബര്‍ (36)അക്ബര്‍ (37) 1579 (38) സലിം (39) ജഹാംഗീര്‍ (40)ലാഹോര്‍ (41) ജഹാംഗീര്‍ (1615) (42) ലോകത്തിന്റെ പ്രകാശം (43) മെഹറുന്നിസ (44) ഇത്തിമാദ് ഉദ് ദൗള (45) നൂര്‍ജഹാന്‍ (46) ഷേര്‍ അഫ്ഗാന്‍(47) 1608 (48) ജെയിംസ് ഒന്നാമന്‍ (49) ജഹാംഗീര്‍ (50)1611.

Tuesday, October 29, 2013

കേന്ദ്രമന്ത്രിമാരും വകുപ്പുകളും




 കേന്ദ്രമന്ത്രിമാരും വകുപ്പുകളും  ( 2012 ഒക്ടോബര്‍  28 ന്  നിലവിലുള്ളത് )



ക്യാബിനറ്റ് മന്ത്രിമാര്‍

1. ഡോ. മന്‍മോഹന്‍ സിങ് - പ്രധാനമന്ത്രി

പഴ്സനേല്‍, പൊതു പരാതിപരിഹാരം, പെന്‍ഷന്‍, ആസൂത്രണം, ആണവോര്‍ജം, ബഹിരാകാശം, മന്ത്രിമാര്‍ക്കു വിഭജിച്ചു നല്‍കിയിട്ടില്ലാത്ത മറ്റു വകുപ്പുകള്‍.

2. എ. കെ. ആന്റണി - പ്രതിരോധം

3. ശരദ് പവാര്‍ - കൃഷി, ഭക്ഷ്യസംസ്കരണം

4. പി. ചിദംബരം - ധനകാര്യം

5. സുശീല്‍ കുമാര്‍ ഷിന്‍ഡേ - ആഭ്യന്തരം

6. സല്‍മാന്‍ ഖുര്‍ഷിദ് - വിദേശകാര്യം

7. വയലാര്‍ രവി - പ്രവാസികാര്യം

8. എം. വീരപ്പ മൊയ്ലി - പെട്രോളിയം, പ്രകൃതിവാതകം

9. ഡോ. ഫാറൂഖ് അബ്ദുല്ല - പാരമ്പര്യേതര ഉൌര്‍ജം

10. എസ്. ജയ്പാല്‍ റെഡ്ഡി - ശാസ്ത്രസാങ്കേതികം,

ഭൌമശാസ്ത്രം



11. കമല്‍നാഥ് - നഗരവികസനം, പാര്‍ലമെന്ററി കാര്യം

12. അജിത് സിങ് - വ്യോമയാനം

13. ഗുലാം നബി ആസാദ് - ആരോഗ്യം, കുടുംബക്ഷേമം

14. മല്ലികാര്‍ജുന്‍ ഖര്‍ഗെ - തൊഴില്‍

15. കപില്‍ സിബല്‍ - വാര്‍ത്താവിനിമയം, ഐടി

16. ആനന്ദ് ശര്‍മ - വാണിജ്യം, വ്യവസായം,

ടെക്സ്റ്റൈല്‍സ്

17. സി. പി. ജോഷി - റോഡ് ഗതാഗതം, ദേശീയപാത

18. കുമാരി സെല്‍ജ - സാമൂഹികനീതിയും

ശാക്തീകരണവും

19. ജി. കെ. വാസന്‍ - കപ്പല്‍ഗതാഗതം

20. പവന്‍കുമാര്‍ ബന്‍സല്‍ - റയില്‍വേ

21. എം. കെ. അഴഗിരി - വളം, രാസവസ്തുക്കള്‍

22. പ്രഫുല്‍ പട്ടേല്‍ - ഘനവ്യവസായം, പൊതുമേഖല

23. ശ്രീപ്രകാശ് ജയ്സ്വാള്‍ - കല്‍ക്കരി

24. കെ. റഹ്മാന്‍ ഖാന്‍ - ന്യൂനപക്ഷ ക്ഷേമം

25. വി. കിഷോര്‍ ചന്ദ്രദേവ് - ആദിവാസി ക്ഷേമം,

പഞ്ചായത്തീരാജ്



26. ബേനിപ്രസാദ് വര്‍മ - ഉരുക്ക്

27. ജയറാം രമേശ് - ഗ്രാമവികസനം

28. ദിന്‍ഷ പട്ടേല്‍ - ഖനി

29. അജയ് മാക്കന്‍ - ഹൌസിങ്, നഗരദാരിദ്യ്രനിര്‍മാര്‍ജനം

30. പല്ലം രാജു - മാനവശേഷി വികസനം

31. അശ്വിനികുമാര്‍ - നിയമം, നീതിന്യായം

32. ഹരീഷ് റാവത്ത് - ജലവിഭവം

33. ചന്ദ്രേഷ് കുമാരി ഖട്ടോച്ച് - സാംസ്കാരികം



സഹമന്ത്രിമാര്‍ - സ്വതന്ത്ര ചുമതല



1. കെ. വി. തോമസ് - ഭക്ഷ്യം, പൊതുവിതരണം,

ഉപഭോക്തൃകാര്യം

2. മനീഷ് തിവാരി - വാര്‍ത്താവിതരണ-പ്രക്ഷേപണം

3. കെ. ചിരഞ്ജീവി - ടൂറിസം

4. കൃഷ്ണ തിരത്ത് - വനിതാ, ശിശുക്ഷേമം

5. ശ്രീകാന്ത് ജേന - സ്റ്റാറ്റിസ്റ്റിക്സ്, പദ്ധതി നിര്‍വഹണം

6. ജയന്തി നടരാജന്‍ - പരിസ്ഥിതി, വനം

7. പവന്‍ സിങ് ഘടോവര്‍ - വടക്കുകിഴക്കന്‍

മേഖലാ വികസനം

8. ജ്യോതിരാദിത്യ സിന്ധ്യ - ഉൌര്‍ജം

9. കെ. എച്ച്. മുനിയപ്പ - ചെറുകിട,

സൂക്ഷ്മ വ്യവസായങ്ങള്‍

10. സച്ചിന്‍ പൈലറ്റ് - കമ്പനികാര്യം

11. ജിതേന്ദ്ര സിങ് - യുവജനകാര്യം, കായികം

12. ഭരത് സിങ് സോളങ്കി - ശുദ്ധജലം, ശുചിത്വം



സഹമന്ത്രിമാര്‍



1. മുല്ലപ്പള്ളി രാമചന്ദ്രന്‍ - ആഭ്യന്തരം

2. ഇ. അഹമ്മദ് - വിദേശകാര്യം

3. കെ. സി. വേണുഗോപാല്‍ - വ്യോമയാനം

4. ശശി തരൂര്‍ - മാനവശേഷി വികസനം

5. കൊടിക്കുന്നില്‍ സുരേഷ് - തൊഴില്‍

6. രാജീവ് ശുക്ള - പാര്‍ലമെന്ററികാര്യം, പ്ളാനിങ്

7. ഡി. പുരന്ദേശ്വരി - വാണിജ്യം, വ്യവസായം

8. വി. നാരായണസ്വാമി - പഴ്സനേല്‍, പൊതുപരാതി

പരിഹാരം, പെന്‍ഷന്‍, പ്രധാനമന്ത്രിയുടെ ഒാഫിസ്

9. ആര്‍. പി. എന്‍. സിങ് - ആഭ്യന്തരം

10. പനബക ലക്ഷ്മി - ടെക്സ്റ്റൈല്‍സ്



11. കെ. ജെ. സൂര്യപ്രകാശ് റെഡ്ഡി - റയില്‍വേ

12. റാണി നാര - ആദിവാസി ക്ഷേമം

13. അധീര്‍ രഞ്ജന്‍ ചൌധരി - റയില്‍വേ

14. എ. എച്ച്. ഖാന്‍ ചൌധരി - ആരോഗ്യം, കുടുംബക്ഷേമം

15. സര്‍വേ സത്യനാരായണ - റോഡ് ഗതാഗതം,

ദേശീയപാത

16. നിനോങ് എറിങ് - ന്യൂനപക്ഷ ക്ഷേമം

17. ദീപാ ദാസ്മുന്‍ഷി - സാംസ്കാരികം

18. പോരിക ബല്‍റാം നായിക് - സാമൂഹികനീതി,

ശാക്തീകരണം

19. ശ്രീകൃപാറാണി കിള്ളി - വാര്‍ത്താവിനിമയം,

വിവരസാങ്കേതികം

20. ലാല്‍ചന്ദ് ഖടാരിയ - പ്രതിരോധം

21. നമോ നാരായണ്‍ മീണ - ധനകാര്യം

22. എസ്. എസ്. പളനിമാണിക്യം - ധനകാര്യം

23. പ്രണീത് കൌര്‍ - വിദേശകാര്യം

24. ശിശിര്‍ അധികാരി - ഗ്രാമവികസനം

25. ഡി. നെപ്പോളിയന്‍ - സാമൂഹികനീതിയും

ശാക്തീകരണവും



26. എസ്. ഗാന്ധിശെല്‍വന്‍ - ആരോഗ്യം, കുടുംബക്ഷേമം

27. തുഷാര്‍ഭായ് ചൌധരി - റോഡ് ഗതാഗതം, ദേശീയപാത

28. പ്രതീഷ് പ്രകാശ്ബാപു പാട്ടീല്‍ - കല്‍ക്കരി

29. പ്രദീപ് ജയിന്‍ - ഗ്രാമവികസനം

30. ചരണ്‍ദാസ് മഹന്ത് - കൃഷി, ഭക്ഷ്യസംസ്കരണം

31. മിലിന്ദ് ദേവ്റ - വാര്‍ത്താവിനിമയം,

വിവരസാങ്കേതികവിദ്യ

32. എസ്. ജഗത്രക്ഷകന്‍ - പാരമ്പര്യേതര ഉൌര്‍ജം

33. ജിതിന്‍ പ്രസാദ - പ്രതിരോധം, മാനവശേഷി വികസനം

34. താരിഖ് അന്‍വര്‍ - കൃഷി, ഭക്ഷ്യസംസ്കരണം

Friday, October 25, 2013

പാചകവാതക സിലിണ്ടറുകളില്‍ ഗന്ധം ലഭിക്കാന്‍ ചേര്‍ക്കുന്ന ഈഥൈല്‍ മിര്‍ക്യാപ്പന്‍ എന്ന രാസവസ്തു മാരക വിഷ പദാര്‍ത്ഥമെന്ന് കണ്ടെത്തല്‍.


പാചകവാതക സിലിണ്ടറുകളില്‍ ഗന്ധം ലഭിക്കാന്‍ ചേര്‍ക്കുന്ന ഈഥൈല്‍ മിര്‍ക്യാപ്പന്‍ എന്ന രാസവസ്തു മാരക വിഷ പദാര്‍ത്ഥമെന്ന് കണ്ടെത്തല്‍. കാലാവധി കഴിഞ്ഞ സിലിണ്ടറുകളില്‍ അടിഞ്ഞുകൂടുന്ന പെട്രോളിയം ഉല്‍പന്നങ്ങളുടെ അവശിഷ്ടങ്ങളുമായി ഇത് പ്രതിപ്രവര്‍ത്തിച്ച് അടുക്കളകളെ വിഷമയമാക്കുന്നുവെന്നാണ് അമേരിക്കയിലെ ന്യൂജേഴ്‌സി ഹെല്‍ത്ത് ആന്റ് സീനിയര്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് പറയുന്നത്.
LPG_1213365f
ഗന്ധമില്ലാത്ത വാതകമാണ് പാചകവാതകമായ പ്രൊപ്പൈന്‍ ആന്റ് ബ്യൂട്ടൈന്‍ ഗ്യാസ്. സിലിണ്ടറില്‍ നിന്ന് ഗ്യാസ് ലീക്ക് ചെയ്യുമ്പോള്‍ ഉപഭോക്താവിന് തിരിച്ചറിയാന്‍ വേണ്ടിയാണ് പാചകവാതകത്തില്‍ ഈഥൈല്‍ മിര്‍ക്യാപ്പന്‍ എന്ന വാതകം ചേര്‍ക്കുന്നത്.
മിര്‍ക്യാപ്പന്‍ ശ്വസിച്ചാല്‍ ഗുരുതരമായ പള്‍മണറി എഡിമ എന്ന ശ്വാസകോശ രോഗമുണ്ടാകുമെന്ന് പഠനം പറയുന്നു. കരളിനും ഈ വിഷവാതകം അപകടമാണ്. തൊലിപ്പുറത്തെ ക്യാന്‍സറിനും കണ്ണെരിച്ചില്‍, വൃക്ക തകരാര്‍ എന്നിവക്കും നേരിട്ട് ശ്വസിച്ചാല്‍ കോമാവസ്ഥയിലായി പെട്ടെന്നുള്ള മരണത്തിനും മിര്‍ക്യാപ്പന്‍ കാരണമാകുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.

തൊണ്ട വേദന കുറക്കാൻ ചില ചെപ്പടിവിദ്യകൾ


മൂന്ന് അല്ലി വെളുത്തുള്ളി ചായയില്‍ ചേര്‍ത്തോ ചവച്ചരച്ചോ കഴിക്കുക.
ചുക്ക്, കുരുമുളക്, തിപ്പലി ഇവ സമം അരച്ചത് തേനും ചേര്‍ത്ത് അലിയിച്ചു കഴിക്കുക.
ഒരു സ്പൂണ്‍ ഉപ്പുചേര്‍ത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കാല്‍ ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു ചൂടാക്കി ഇളം ചൂടോടെ കവിള്‍ക്കൊള്ളുക.
ഉപ്പുവെള്ളം തുടര്‍ച്ചയായി വായില്‍ കൊണ്ടാല്‍ ബാക്ടീരിയകള്‍ നശിച്ച് തൊണ്ടവേദന കുറയുന്നതാണ്.
man-with-throat-pain-31630241
അല്‍പം കറുവപ്പട്ട പൊടിച്ച് രണ്ടു വലിയ സ്പൂണ്‍ തേനും ഒരു നുള്ള് കുരുമുകുപൊടിയും ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുക.
ഇരട്ടിമധുരം, ജാതിക്ക ഇവ തുല്യ അളവിലെടുത്ത് അതില്‍ തേന്‍ ചേര്‍ത്ത് ചാലിച്ചു കഴിക്കുക.
വയമ്പ് അരച്ച് തൊണ്ടയില്‍ പുരട്ടിയാല്‍ തൊണ്ടവേദനയും ഒച്ചയടപ്പും മാറുന്നതാണ്.
ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു സ്പൂണ്‍ തേയില ഇട്ടു തിളപ്പിച്ച് ഒരു സ്പൂണ്‍ ഉപ്പും ചേര്‍ത്തു കവിള്‍ക്കൊള്ളുക.
ഒരു ഗ്ലാസ് തേയിലവെള്ളത്തില്‍ അരമുറി നാരങ്ങ പിഴിഞ്ഞൊഴിച്ചു ചെറുചൂടോടെ തൊണ്ടയില്‍ അല്‍പനേരം കൊള്ളിച്ചു നിര്‍ത്തുക. ദിവസം നാലു തവണയെങ്കിലും ഇങ്ങനെ ചെയ്യണം.

Thursday, October 24, 2013

Actress Simren Fighting with Vijay Adiraj in the Sun Tv show Titled "Superstars"




exclusive Video of Actress Simren Fighting with Vijay Adiraj in the Sun Tv show Titled "Superstars" - A star hunt Show .

Wednesday, October 23, 2013

കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ദയവായി ഇതൊന്നു ശ്രദ്ധിക്കണേ…!!!


മോണിറ്റര്‍ ശരീരത്തില്‍ നിന്ന് 60 സെ. മീറ്റര്‍ എങ്കിലും അകറ്റിവെയ്ക്കുക.
മോണിറ്ററിന്റെ മുകള്‍ ഭാഗം കണ്ണിന് നേരം വരുന്ന വിധം ക്രമീകരിക്കുക.
മോണിറ്ററിന് നേരേ മുന്നില്‍ നടുവിലായി ഇരിക്കുക.
മോണിറ്ററിലെ വെളിച്ചം, കോണ്‍ട്രാസ്റ്റ്, ഫോണ്ട് സൈസ് എന്നിവ ശരിയായ വിധം ക്രമീകരിക്കുക.
ദീര്‍ഘനേരം കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്നവര്‍ ഓരോ 20 മിനിട്ട് കഴിഞ്ഞും കണ്ണിന് റെസ്റ്റ് നല്‍കുക.
പല അകലങ്ങളിലുള്ള വസ്തുക്കളില്‍ ദൃഷ്ടി പതിപ്പിച്ച് കണ്ണിന് വ്യായാമമേകണം.
പുറമേ നിന്നുള്ള വെളിച്ചം മോണിറ്ററില്‍ വീഴുന്നത് ഒഴിവാക്കുക.
മോണിറ്ററിലെ പൊടിപടലങ്ങള്‍ തുടച്ച് വൃത്തിയാക്കുക.
ആവശ്യമെങ്കില്‍ ആന്റി ഗ്ലെയര്‍ കണ്ണട ഉപയോഗിക്കുക.
കണ്ണില്‍ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ ചികില്‍സ തേടുക.
ദീര്‍ഘസമയം കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്നവര്‍ വര്‍ഷത്തിലൊരിക്കലെങ്കിലും നേത്രപരിശോധന നടത്തുക.
ജോലി ചെയ്യുന്ന വ്യക്തിയുടെ ഉയരത്തിനനുസരിച്ച് കസേര ക്രമീകരിക്കുക
നടു നിവര്‍ത്തി, തല ഉയര്‍ത്തി, കണ്ണുകള്‍ മുന്നോട്ടാക്കി ശരിയായ വിധത്തില്‍ നിവര്‍ന്ന് ഇരിക്കുക.
കാല്‍പാദങ്ങള്‍ ശരിയായ വിധത്തില്‍ തറയില്‍ ചവിട്ടി ഇരിക്കുക.
കാല്‍മുട്ടുകള്‍ ഇടുപ്പിനേക്കാള്‍ അല്‍പം താഴ്ന്ന നിലയിലായിരിക്കും വിധം വേണം ഇരിക്കാന്‍.
തോളുകള്‍ താഴ്ത്തി പിന്നോട്ടാക്കി ഇരിക്കുക.
ഉറപ്പുള്ള കാല്‍ത്താങ്ങിലോ മറ്റോ ചവിട്ടി കാല്‍പ്പാദങ്ങള്‍ പരത്തി വെക്കാവുന്ന വിധത്തില്‍ ശരിയായി ഉയരം ക്രമീകരിച്ച് കസേരയില്‍ ഇരിക്കുക.