News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Friday, November 28, 2014

നോബൽ സമ്മാനം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരൻ?


1. ജൈവ ഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി?
2. ലോകത്ത് ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം?
3. പനാമ കനാൽ ഗതാഗതത്തിനായി തുറന്നുകൊടുത്ത വർഷം?
4. നോബൽ സമ്മാനം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരൻ?
5. അറ്റോർണി ജനറലിനെ കുറിക്കുന്ന ഭരണഘടനാ  വകുപ്പ്‌?
6. ഋതുക്കളുടെ സംസ്ഥാനം എന്നറിയപ്പെടുന്നത്‌?
7.  ഇന്ത്യയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സംസ്ഥാനം?
8. ഹൃദയത്തെ പൊതിഞ്ഞ് കാണപ്പെടുന്ന ആവരണം?
9. ഹാൻസൻസ് രോഗം എന്നറിയപ്പെടുന്നത്?
10. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട‌്‌‌?
11. ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം?
12. 2013ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയത്?
13. ഏറ്റവും കൂടുതൽ  കാലം കേരളത്തിൽ മുഖ്യമന്ത്രിയായിരുന്നത്?
14. 'ജീവിക്കുന്ന ഓർമ്മകൾ" ആരുടെ ആത്മകഥയാണ്?
15. ആണവ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുന്ന ജീവി?
16. ഇന്ത്യയിൽ  ഏറ്റവും നീളം കൂടിയ റെയിൽവേ പാലം?
17. കട്ടക്ക് ഏത് നദിയുടെ തീരത്താണ്?
18. റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ?
19. തിരുവിതാംകൂറിലെ അവസാന വനിതാ ഭരണാധികാരി?‌
20. സ്റ്റാമ്പുകളിൽ പേര് രേഖപ്പെടുത്താത്ത രാജ്യം?
21. ജനഗണമന രചിച്ചിരിക്കുന്ന ഭാഷ?
22. പല്ലവ രാജവംശത്തിന്റെ തലസ്ഥാനം?
23. രഘുപതി രാഘവ രാജാറാം എന്ന ഗാനം രചിച്ചത്?
24. ഹോർത്തുസ് മലബാറിക്കസിൽ  പരാമർശിക്കുന്ന  ആദ്യ സസ്യം?
25. കുടുംബശ്രീ നിലവിൽ വന്നത് ഏത് വർഷമാണ്?
26. പാലിന്റെ വെളുത്ത നിറത്തിന് കാരണം?
27. റോക്ക് ഒഫ് കോട്ടൺ എന്നറിയപ്പെടുന്ന ധാതു?
28. പ്രകൃത്യാ കാണുന്ന കാഠിന്യമുള്ള പദാർത്ഥം?
29. ഇന്ത്യയിൽ  ഏറ്റവും കൂടുതൽ ആദിവാസികളുള്ള സംസ്ഥാനം?
30. നാഗാർജുന സാഗർ അണക്കെട്ട് ഏത് നദിയിലാണ്?
31. കേരളത്തിലെ ആദ്യ വനിതാ ജയിൽ എവിടെയാണ്?
32. ഹ്രസ്വദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന  ലെൻസ്?
33. ചുവന്ന രക്താണുക്കൾ രൂപം കൊള്ളുന്നതെവിടെ?
34. മനുഷ്യശരീരത്തിലെ  അരിപ്പ എന്നറിയപ്പെടുന്നത്‌‌?
35. ഇന്ത്യൻ  ഭരണഘടനയുടെ ലേ ഔട്ട് തയ്യാറാക്കിയത്‌?
36. മരീചികയ്ക്ക്  കാരണമായ പ്രതിഭാസം?
37. ശാസ്ത്രജ്ഞന്മാരുടെ ഭൂഖണ്ഡം എന്നറിയപ്പെടുന്നത്?
38. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ രക്തദാന ഗ്രാമപഞ്ചായത്ത്?
39. പാവപ്പെട്ടവന്റെ  തടി എന്നറിയപ്പെടുന്നത്?
40. രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയുടെ ആസ്ഥാനം?
41. 1940ലെ മൊറാഴ സംഭവത്തിന് നേതൃത്വം നൽകിയത്‌?
42. 'മില്ലിതരാന" ഏത് രാജ്യത്തിന്റെ ദേശീയ ഗാനമാണ്?
43. ബ്രഹ്മവേദം എന്നറിയപ്പെടുന്ന വേദം?
44. ലോകത്തിലെ ആദ്യത്തെ കൃത്രിമ ഹൃദയം മാറ്റിവയ്ക്കൽ  ശസ്ത്രക്രിയ നടത്തിയ രാജ്യം?
45. ബാങ്കിംഗ് പരിഷ്കാരത്തെക്കുറിച്ച് പഠിക്കാൻ നിയമിച്ച കമ്മിറ്റി?
46. ഭാരതീയ മഹിളാബാങ്കിന്റെ ആസ്ഥാനം?
47. ഏറ്റവും ഒടുവിൽ സാർക്കിൽ  അംഗമായ രാജ്യം?
48. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ വന്യജീവി സങ്കേതം?
49. ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് 'ഖയാൽ"?
50. ദക്ഷിണേന്ത്യയുടെ ചിറാപ്പുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം?
ഉത്തരങ്ങൾ
(1) പീനിയൽ ഗ്രന്ഥി (2) കാനഡ  (3) 1914 ആഗസ്റ്റ് 15  (4) സി.വി.രാമൻ (5) 76 (6) ഹിമാചൽ പ്രദേശ് (7) സിക്കിം (8) പെരികാർഡിയം (9) കുഷ്ഠരോഗം (10) തെഹ്‌രി  (11) ശനി  (12) ആലിസ് മൺറോ (13) ഇ.കെ. നായനാർ  (14) മന്നാഡെ (15) പാറ്റ  (16)  വല്ലാർപാടം (17) മഹാനദി  (18) സി.ഡി. ദേശ്‌മുഖ്  (19) റാണി സേതുലക്ഷ്മിഭായ്  (20) ബ്രിട്ടൻ  (21) ബംഗാളി  (22)  കാഞ്ചി (23)തൂക്കാറാം  (24) തെങ്ങ് (25) 1998 (26) കേസിൻ (27) ആസ്ബസ്റ്റോസ്  (28) വജ്രം (29) മദ്ധ്യപ്രദേശ്  (30) കൃഷ്ണ  (31) നെയ്യാറ്റിൻകര  (32) കോൺകേവ് (33) അസ്ഥിമജ്ജ (34) വൃക്ക  (35) നന്ദലാൽ ബോസ്  (36) അപവർത്തനം (37) അന്റാർട്ടിക്ക (38) മടിക്കൈ (39) മുള  (40) ലോസൈൻ (41) കെ.പി.ആർ. ഗോപാലൻ (42) അഫ്ഗാനിസ്ഥാൻ (43) അഥർവവേദം (44) ഫ്രാൻസ് (45) നരസിംഹം കമ്മിറ്റി (46) ഡൽഹി (47) അഫ്ഗാനിസ്ഥാൻ  (48) ആറളം (49)  രാജസ്ഥാൻ (50) അഗുമ്പെ.

ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി എവിടെ സ്ഥിതിചെയ്യുന്നു?


1. വിറ്റികൾച്ചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
2. ഇംഗ്ളീഷ് അക്ഷരമാലയിലെ ഞ ആകൃതിയിലുള്ള സമുദ്രം?
3. കാർബൺ ടാക്സ് ഏർപ്പെടുത്തിയ ആദ്യരാജ്യം?
4. വിക്രമശില സർവകലാശാല സ്ഥാപകൻ?
5. ബഡ്ജറ്റിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാവകുപ്പ്?
6. വേദങ്ങളിലേക്ക് മടങ്ങുക എന്ന് പറഞ്ഞത്?
7. ഋഗ്വേദം ഇംഗ്ളീഷിലേക്ക്  പരിഭാഷപ്പെടുത്തിയതാര്?
8. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം?
9.  രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
10. കേരളം സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ച വർഷം?
11. മർദം അളക്കുന്ന യൂണിറ്റ്?
12. ഇന്ത്യയിലെ ആദ്യമെഡിക്കൽ കോളേജ് സ്ഥാപിതമായത്?
13. ഇസങ്ങൾക്കപ്പുറം രചിച്ചത്?
14. വാഴച്ചാൽ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?
15. ശബ്ദതാരാപഥം ആരുടെ ആത്മകഥയാണ്?
16. സമാധാനത്തിന് നോബൽ സമ്മാനം നേടിയ കൃഷിശാസ്ത്രജ്ഞൻ?
17. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?‌
18. രാജ്യത്തെ ആദ്യസമ്പൂർണ ബാങ്കിംഗ് സംസ്ഥാനം?
19. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്?
20. ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള വാതകം?
21. പ്രസവം സുഗമമാക്കുന്ന ഹോർമോൺ?
22. റിട്ട് എന്ന ആശയം കടംകൊണ്ടത് ഏത് രാജ്യത്തുനിന്നാണ്?
23.ത്രിരത്നങ്ങൾ ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?
24. ബേക്കൽകോട്ട സ്ഥിതിചെയ്യുന്ന ജില്ല?
25. ശകവർഷത്തിലെ ആദ്യമാസം?
26. ബേലൂർ സന്യാസി എന്നറിയപ്പെടുന്നത്?
27. രണ്ടാം അശോകൻ എന്നറിപ്പെടുന്നത്?
28.  ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ ടെസ്റ്റ് ക്യാപ്റ്റൻ‌
29. ഇംഗ്ളണ്ടിലെ ആദ്യവനിതാ പ്രധാനമന്ത്രി?
30. മെർക്കുറി മറ്റ് ലോഹങ്ങളുമായി ചേർന്നുണ്ടാകുന്ന ലോഹസങ്കരം അറിയപ്പെടുന്നത്‌?
31. കേരളത്തിലെ ആദ്യ പ്രൊഫഷണൽ ഫുട്ബാൾ ക്ളബ്?
32. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി എവിടെ സ്ഥിതിചെയ്യുന്നു?
33. പതാകകളെ കുറിച്ചുള്ള പഠനം?
34. ഫ്യൂസ്‌വയർ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?
35. പാകിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം?
36. അസമിന്റെ ക്ളാസിക്കൽ നൃത്തരൂപം?
37. സാഹിത്യ പ്രവർത്തക സംഘത്തിന്റെ ആസ്ഥാനം?
38.  ആർട്ടിക്കിൾ 17 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
39. മികച്ച കർഷകന് സംസ്ഥാന സർക്കാർ നൽകുന്ന അവാർഡ്?
40. എല്ലുകളിൽ കാണപ്പെടുന്ന കാത്സ്യം സംയുക്തം?
41. ശ്വാസകോശത്തെക്കുറിച്ചുള്ള പഠനം?
42. മര്യ ഭൂഖണ്ഡം എന്നറിയപ്പെടുന്നത്?
43. വാഹനങ്ങളിലെ റിയർവ്യൂ മിററായി ഉപയോഗിക്കുന്ന ദർപ്പണം?
44. ഏറ്റവും  കൂടുതൽ രഞ്ജിട്രോഫി നേടിയ ടീം?
45. സാർക്കിന്റെ ആദ്യസമ്മേളനത്തിന് വേദിയായ രാജ്യം?
46. ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത്?
47. വൻകര വിസ്ഥാപന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
48. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ആസ്ഥാനം?
49. വലിപ്പത്തിൽ രണ്ടാംസ്ഥാനത്തുള്ള കേരളത്തിലെ ജില്ല?
50. ശകവർഷത്തിലെ അവസാന മാസം?

ഉത്തരങ്ങൾ

(1) മുന്തിരി കൃഷി (2)അറ്റ്‌‌ലാന്റിക് (3) ന്യൂസിലൻഡ് (4) ധർമപാലൻ (5) 112 (6) സ്വാമി ദയാനന്ദസരസ്വതി (7) മാക്ള് മുള്ളർ (8) ജനീവ (9)പഞ്ചാബ് (10) 1991 (11) പാസ്കൽ (12)കൊൽക്കത്ത (13)എസ്. ഗുപ്തൻ നായർ (14) തൃശൂർ (15) റസൂൽ പൂക്കുട്ടി (16)നോർമൻ ബോർലോഗ് (17) ഹൈഡ്രജൻ (18) ഹിമാചൽപ്രദേശ് (19) ഏറനാട് (20) ഹൈഡ്രജൻ സൾഫൈഡ് (21)ഓക്സിടോസിൻ (22)ബ്രിട്ടൺ (23) ജൈനമതം (24) കാസർകോട് (25)ചൈത്രം (26) സ്വാമി വിവേകാനന്ദൻ (27) കനിഷ്‌കൻ (28) സി.കെ. നായിഡു (29)മാർഗരറ്റ്  താച്ചർ (30) അമാൽഗം (31) എഫ്.സി. കൊച്ചിൻ (32) കൊൽക്കത്ത  (33)  വെക്സിലോളജി (34)സോൾഡർ (35) രാജസ്ഥാൻ (36) സാത്‌രിയ (37) കോട്ടയം (38)  അയിത്ത നിരോധനം (39) കർഷകോത്തമ (40) കാത്സ്യം ഫോസ്‌ഫേറ്റ് (41)  പ്ളൂറോളജി (42)  അന്റാർട്ടിക്ക (43) കോൺവെക്സ് (44) മുംബൈ (45) ബംഗ്ളാദേശ് (46) ഡി. ഉദയകുമാർ (47) ആൽഫ്രെഡ് വേഗ്‌നർ (48)  നൈനിറ്റാൾ (49)  ഇടുക്കി (50) ഫാൽഗുനം.

ഏറ്റവും പഴക്കമുളള പട്ടണം?


1. കേരളത്തിൽ ഏറ്റവും കൂടുതൽ കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച സ്പീക്കർ?
2. രാജീവ്ഗാന്ധി വധത്തിനുപിന്നിലെ സുരക്ഷാപാളിച്ചയെക്കുറിച്ചന്വേഷിച്ചത്?
3. ജയ്‌ഹിന്ദ് എന്ന മുദ്രാവാക്യം ഇന്ത്യയ്ക്ക് സമ്മാനിച്ച സ്വാതന്ത്ര്യസമര സേനാനി?
4. തിരഞ്ഞെടുപ്പ് കേസിൽ  ഇന്ത്യയിലാദ്യമായി ജയമുണ്ടായതാർക്ക്?
5. കൊണാർക്കിലെ സൂര്യക്ഷേത്രം നിർമ്മിച്ചത്?
6. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ്?
7. കൊച്ചിയെ ഭരണഘടനാ നിർമ്മാണസഭയിൽ പ്രതിനിധാനം ചെയ്ത ഏക മലയാളി?
8. ഒന്നാം ലോകമഹായുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ ജവാന്മാരുടെ ഓർമ്മയ്ക്കായി ഉണ്ടാക്കിയ സ്മാരകം?
9. ലക്ഷദ്വീപ് ഗ്രൂപ്പിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ ദ്വീപ്?
10. കെ.പി.സി.സി.യുടെ ആദ്യ സെക്രട്ടറി?
11. ബെൻഹർ എന്ന പുസ്തകം രചിച്ചത്?
12.  കൊടുങ്കാറ്റുകളുടെ സമുദ്രം എവിടെയാണ്?
13. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ സെഞ്ച്വറി നേടിയതാര്?
14. ജൈവകൃഷിയുടെ ഉപജ്ഞാതാവ്?
15. പോസ്റ്റൽ കോഡ്  സംവിധാനം നിലവിൽ വന്ന ആദ്യരാജ്യം?
16. ദക്ഷിണേന്ത്യൻ നദികളിൽ ഏറ്റവും വലിയ തടപ്രദേശമുള്ളത്?
17. ഏത് സംഘടനയ്ക്കാണ് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സമർപ്പിച്ചിരിക്കുന്നത്?
18. ചന്ദ്രഗുപ്തമൗര്യന് രാജ്യതന്ത്രങ്ങളിൽ ഉപദേശം നൽകിയിരുന്നത് ആര്?
19. സംസ്ഥാന പി.എസ്.സി. ചെയർമാനെ നിയമിക്കുന്നതാര്?
20. നോബൽ സമ്മാനത്തിന് അർഹനായ ശേഷം ഭാരതരത്നം നേടിയ ആദ്യ വ്യക്തി?
21. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വർത്തമാനപത്രങ്ങൾ ഉള്ള സംസ്ഥാനം?
22. എവിടെയാണ് നാമദേവൻ ഭക്തിപ്രസ്ഥാനം പ്രചരിപ്പിച്ചത്?
23. ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം?
24. ഉപ്പുരസം ഏറ്റവും കൂടുതലുള്ള സമുദ്രം?
25. ഉൾക്കടൽ ദ്വീപുകൾ എന്നുകൂടി പേരുള്ള ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശം?
26. ഭൂഗോളത്തിൽ ഏറ്റവും വടക്കായി സ്ഥിതിചെയ്യുന്ന തലസ്ഥാനനഗരം?
27. ആർ.എസ്.എസ്.ന്റെ സ്ഥാപകൻ?
28. വർക്കല സ്റ്റീൽ പ്ളാന്റിന്റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?
29.റുസ്സോ ഏത് രാജ്യത്താണ് ജനിച്ചത്?
30. ആഫ്രിക്കയുടെ നിലച്ച ഹൃദയം എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജ്യം?
31. വളത്തിൽ ഉപയോഗത്തിൽ ഏറ്റവും മുന്നിലുള്ള (പ്രതിശീർഷ) സംസ്ഥാനം?
32. ഒളിമ്പിക് മെഡൽ നേടിയ ആദ്യത്തെ ഇന്ത്യക്കാരി?
33. ഒളിമ്പിക്സിനു വേദിയായ   ആദ്യ ഏഷ്യൻ നഗരം?
34. ഏറ്റവും പഴക്കമുള്ള വിമാന സർവീസ്?
35. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ ബ്ളോക്ക് പഞ്ചായത്ത്?
36. ഏറ്റവും പഴക്കം ചെന്ന ഫെഡറൽ സംവിധാനമുള്ളത്?
37. ഈജിപ്തിന്റെ ഏഷ്യൻ ഭാഗം?
38. ഇന്ത്യയിലെ ആദ്യത്തെ വധിക്കപ്പെട്ട മുഖ്യമന്ത്രി?
39. ഇന്ത്യയിൽ ആദ്യമായി സ്വകാര്യവൽക്കരിക്കപ്പെട്ട ഷിയോനാഥ് പുഴ ഏത് സംസ്ഥാനത്താണ്?
40. യാൾട്ട കോൺഫെറൻസിൽ പങ്കെടുത്ത അമേരിക്കൻ പ്രസിഡന്റ്?
41. യു.പി.എസ്.സി. സ്ഥാപിതമായ വർഷം?
42. ഏറ്റവും പഴക്കമുളള പട്ടണം?
43. സ്വതന്ത്രമായ ഒരു രാജ്യത്തെ പൂർണ്ണമായി ഉൾക്കൊള്ളുന്ന ഏറ്റവും വലിയ ദ്വീപ്?
44. അക്ഷരമാലാക്രമത്തിൽ ആദ്യ അമേരിക്കൻ സംസ്ഥാനം?
45. ഏറ്റവും വലിയ പുരാണം?
46. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോകം?
47. ഹിന്ദുമതത്തിലെ അക്വിനാസ്   എന്നു വിശേഷിപ്പിക്കപ്പെട്ടത്?
48. ഹിന്ദുമതത്തിലെ കാൽവിൻ എന്നറിയപ്പെട്ടത്?
49. കേരളത്തിലെ അശോകൻ എന്ന് വിശേഷിപ്പിക്കപ്പെട്ടത്?
50. ദൗലത്ത് ഖാൻ ലോദി ആരെയാണ് ഡൽഹി ആക്രമിക്കാൻ ക്ഷണിച്ചത്?

ഉത്തരങ്ങൾ

(1)എ.സി. ജോസ് (2) ജയിൻ കമ്മിഷൻ(3) സുഭാഷ് ചന്ദ്രബോസ് (4) ടി.എ. രാമചന്ദ്ര അയ്യർ (5) നരസിംഹദേവൻ (6) ആനി ബസന്റ് (7) പനമ്പിള്ളി ഗോവിന്ദമേനോൻ (8) ഇന്ത്യാഗേറ്റ് (9) ആന്ത്രോത്ത് (10) കെ. മാധവൻ നായർ (11) ലൂയിസ് വാലസ് (12) ചന്ദ്രനിൽ (13) ചാൾസ് ബെന്നർമാൻ (14) ആൽബർട്ട് ഹോവാർഡ് (15) ജർമ്മനി (16) ഗോദാവരി (17) ഐക്യരാഷ്ട്ര സംഘടന   (18) ചാണക്യൻ (19) ഗവർണർ (20) സി.വി. രാമൻ (21) ഉത്തർപ്രദേശ് (22) മഹാരാഷ്ട്ര (23) ഹൗറ പാലം (24) ചാവുകടൽ (25) ആൻഡമാൻ നിക്കോബാർ (26) റെയ്ക് ജാവിക്ക് (27) കേശവ്റാവു ഹെഗ്ഡേവാൾ (28)  ജർമ്മനി (29) സ്വിറ്റ്സർലാൻഡ് (30)ചാഡ് (31) പഞ്ചാബ്  (32) കർണം മല്ലേശ്വരി (33) ടോക്കിയോ  (34) കെ.എൽ.എം. (35) മഞ്ചേശ്വരം (36) യു.എസ്.എ. (37) സിനായ് ദ്വീപ് (38) ബിയാന്ത് സിംഗ് (39) ഛത്തീസ്ഗഡ് (40) ഫ്രാങ്ക്ളിൻ ഡി റൂസ്‌വെൽറ്റ് (41) 1950 (42) ജെറിക്കോ (43) മഡഗാസ്കർ (44) അലബാമ (45) സ്കന്ദപുരാണം (46) അലൂമിനിയം (47) ശങ്കരാചാര്യർ (48) ദയാനന്ദ സരസ്വതി (49) വരഗുണൻ (50) ബാബറെ.

Saturday, November 22, 2014

എവുപ്രാസ്യമ്മ: കര്‍മലസഭയിലെ പ്രാര്‍ഥിക്കുന്ന അമ്മ ..

 Saint Euphrasia

വിശുദ്ധവും കര്‍മനിരതവുമായ  സന്യാസജീവിതത്തിലൂടെ കേരളസഭയ്ക്ക് അഭിമാനവും അല്‍ഗ്രഹവുമായിത്തീര്‍ന്ന വാഴ്ത്തപ്പെട്ട ചാവറയച്ചനും  അദ്ദേഹം സ്ഥാപിച്ച കര്‍മല കന്യകാമഠത്തില്‍ 64 വര്‍ഷം താപസജീവിതം നയിച്ചു ജീവിതയാത്ര പൂര്‍ത്തിയാക്കിയ വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മയും നവംബര്‍ 23ന് വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുകയാണ് .. കേരളത്തിലെ കത്തോലിക്കാ   വിശ്വാസി സമൂഹത്തിന്  അഭിമാനവും ആഹ്‌ളാദവും പകരുന്ന ഈ നിമിഷത്തില്‍ എവുപ്രാസ്യമ്മയുടെ ജീവിതത്തിലേക്ക്  നമുക്കൊന്നു കടന്നുചെല്ലാം .
പ്രാര്‍ഥനയുടെ ഈറ്റില്ലമായ കര്‍മലസഭയില്‍ പ്രാര്‍ഥിക്കുന്ന അമ്മ എന്ന വിളിപ്പേരിലാണ് എവുപ്രാസ്യമ്മ അറിയപ്പെട്ടിരുന്നത്. 'ദിവ്യകാരുണ്യത്തിന്റെ പ്രേഷിത'യെന്ന് അറി യപ്പെടുന്ന എവുപ്രാസ്യമ്മയുടെ ജീവിതത്തിന്റെ ഊടും പാവും ദിവ്യകാരുണ്യസന്നിധിയായിരുന്നു. മണിക്കൂറുകളോളം  തിരുസക്രാരിക്കുമുമ്പി ല്‍ മുഖാമുഖം ആയിരുന്ന സ്ഥാപകപിതാക്കന്മാരുടെ ധ്യാനനിര്‍ലീനതയും തീക്ഷ്ണതമുറ്റിയ കര്‍മ്മചൈതന്യവും  സമ്മേളിക്കുന്ന ദിവ്യസൗന്ദര്യം എവുപ്രാസ്യമ്മ സ്വന്തമാക്കി.
പ്രാര്‍ഥനയായിരുന്നു ആ  ജീവിതം മുഴുവന്‍ . പരാപരനില്‍ അലിഞ്ഞുചേര്‍ന്നു പരനിലേയ്ക്കു പരന്നൊഴുകിയ ആ ജീവിതത്തിന്റെ പരിമളം ഇന്ന് അമ്മ ജനിച്ചുവളര്‍ന്ന കാട്ടൂര്‍ ഗ്രാമത്തിന്റെയും സമര്‍പ്പിതവഴികള്‍ താണ്ടിയ ഒല്ലൂര്‍ ഗ്രാമത്തിന്റെയും അതിര്‍ത്തികള്‍ ഭേദിച്ചു കേരളക്കരയെയും ഭാരതാംബയെയും ആഗോള സഭയെത്തന്നെയും സൗരഭ്യപൂരിതമാക്കിയിരിക്കുകയാണ്.
 ഈശോയുടെ സഹനത്തെ നിരന്തരമായി ധ്യാനിച്ചു ജീവിതത്തില്‍ സഹനങ്ങള്‍ ഏറ്റുവാങ്ങിയ വിശുദ്ധയാണു വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മ. ഹൃദയത്തിന്റെ അഗാധതലങ്ങളില്‍ മന്ത്രിക്കുന്ന ദിവ്യാത്മാവിന്റെ അതിസൂക്ഷ്മമായ നിമന്ത്രണങ്ങള്‍പോലും മനസ്സിലാക്കാന്‍ പോരുന്ന ആന്തരിക നിശബ്ദതയില്‍ ദര്‍ശനങ്ങളും വെളിപാടുകളും ആത്മാവിന്റെ വരദാനസിദ്ധികളും ദൈവം  ആ അമ്മക്ക് നല്‍കി.. മറ്റുള്ളവരുടെ മനസ്സ് കാണുന്നതിനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനും അവരെ ആശ്വസിപ്പിക്കുന്നതി നുമുള്ള അന്തര്‍ദഷ്ടിയും ദീര്‍ഘദൃഷ്ടിയും അമ്മ ക്കുണ്ടായിരുന്നു. ശുദ്ധീകരാത്മാക്കള്‍ നിരന്തരം പ്രാര്‍ത്ഥനാഭ്യ ര്‍ത്ഥനയുമായി അമ്മയുടെ അടുത്തെത്തിയിരുന്നു. നിലയ്ക്കാത്ത ജപമാല, നിരന്തരമായ മ ധ്യസ്ഥപ്രാര്‍ത്ഥന, തിരുരക്തസമര്‍പ്പണ പ്രാര്‍ത്ഥന എന്നിവയിലൂടെ പരേതാത്മാക്കളെ രക്ഷിക്കുക എന്നത് തന്റെ ജീവിതദൗത്യമായി അമ്മ ഏറ്റെടുത്തിരുന്നു. തനിക്കു ലഭിക്കുന്ന ഏതൊരു നന്മപ്രവൃത്തിക്കും നന്ദി നല്കിയിരുന്നത് പ്രാര്‍ത്ഥനയും 'മരിച്ചാ ലും മറക്കില്ലെന്ന' വാഗ്ദാനവുമായിരുന്നു.  സഹനത്തിന്റെ നെരിപ്പോടില്‍ സ്ഫുടം ചെയ്തു കൊണ്ടിരുന്ന അമ്മയുടെ ഹൃദയത്തിലും ബോ ധത്തിലും നിറഞ്ഞുനിന്നിരുന്ന രൂപം ക്രൂശിത യേശുവി  ന്റെതായിരുന്നു.
തന്നോടുതന്നെ കര്‍ക്കശക്കാരിയായിരുന്ന എവുപ്രാസ്യമ്മ തന്റെ ശിഷ്യര്‍ക്കും സഹസന്യാസിനികള്‍ക്കും ഒരു സ്‌നേഹത്തണലായിരുന്നു അവരുടെ സ്‌നേഹസുസ് മേരവും കരുണനിറഞ്ഞ ഇടപെടലുകളും ദൈവഹിതത്തില്‍ പൂര്‍ണമായും ചാലിച്ചുചേര്‍ക്കപ്പെട്ട ജീവിതവും ഈ കന്യകയെ ഒരേസമയം വിനയാന്വിതയും ശക്തയുമാക്കിത്തീര്‍ത്തു .വേലക്കാരെ സഹായിക്കാല്‍ം ആശ്വസിപ്പിക്കാല്‍ം എവുപ്രാസ്യമ്മ എങ്ങനെയും സമയം കണെ്ടത്തിയിരുന്നു. അവര്‍ക്കു വസ്ത്രങ്ങള്‍ തയ്ച്ചുകൊടുക്കുകയും പഴയവ തുന്നിക്കൊടുക്കുകയും ചെയ്തിരുന്നു സുകൃതജപം ചൊല്ലി, ദൈവസാന്നിധ്യത്തില്‍ ജോലിചെയ്യാന്‍ അവരെ അഭ്യസിപ്പിച്ചിരുന്നു.  കിടപ്പുരോഗികളായ സഹോദരിമാര്‍ക്കാവശ്യമായ കാര്യങ്ങള്‍ കണ്ടറിഞ്ഞു ചെയ്യുക എന്ന ശീലം അമ്മയ്ക്കുണ്ടായിരുന്നു പ്രത്യേകമായി, രോഗികളുടെ മുറികള്‍ വൃത്തിയാക്കുക, ആശ്രമത്തിലെ കക്കൂസുകളും കുളിമുറികളും കഴുകിവൃത്തിയാക്കുക തുടങ്ങി ആരാലും ശ്രദ്ധിക്കപ്പെടാത്ത ജോലികള്‍ ആരും അറിയാതെ ചെയ്യുന്നതില്‍ എവുപ്രാസ്യാമ്മ ആനന്ദം കണെ്ടത്തിയിരുന്നു.
 അനാഥയായ അന്നംകുട്ടി ഒമ്പതാം വയസിലാണു  എവുപ്രാസ്യമ്മയുടെ മഠത്തില്‍ എത്തിച്ചേര്‍ന്നത് .സിസ്റ്റര്‍ എവുപ്രാസ്യ സ്വന്തം മകളെപ്പോലെ അവളെ സ്‌നേഹിക്കുകയും ചൊറിയും ചിരങ്ങും പിടിച്ച  ആ കുട്ടിയെ ശുശ്രൂഷിച്ചു സുഖപ്പെടുത്തുകയും ചെയ്തത് ഇന്നും ജീവിച്ചിരിക്കുന്ന അന്നംകുട്ടിതന്നെ സാക്ഷ്യപ്പെടുത്തുന്നു.
മരണത്തില്‍ശേഷമാണു മഹത്തുക്കളുടെ യാഥാര്‍ഥജീവിതം ആരംഭിക്കുക എന്നതു വാസ്തവമാണ് .ഇന്നു സ്വര്‍ഗത്തില്‍ നമുക്കൊരു മധ്യസ്ഥയുണ്ട് എന്ന വിശ്വാസം സന്തോഷകരമാണ് . ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചുപോയവര്‍ക്കും വേണ്ടി ദൈവസന്നിധിയില്‍ അവള്‍ സദാ മാധ്യസ്ഥ്യം വഹിക്കുന്നു. 'മരിച്ചാലും മറക്കില്ലിട്ടോ'എന്ന പ്രതിജ്ഞ സാര്‍ഥകമാക്കിക്കൊണ്ട് ദൈവസന്നിധിയില്‍ അവള്‍ നമുക്കായി മാധ്യസ്ഥ്യം വഹിച്ചുകൊണ്ടിരിക്കുന്നു.തപസിന്റെ വഴികളിലൂടെ രൂപാന്തരീകരണം പ്രാപിച്ച ഈ സാധാരണ കന്യക പ്രാര്‍ഥനയിലൂടെയും ദൈവൈക്യത്തിലൂടെയും കരുണ നിറഞ്ഞ പരസ്‌നേഹപ്രവൃത്തികളിലൂടെയും തന്റെ ഐഹിക ജീവിതത്തിന്റെ പൂര്‍ണ സാക്ഷാത്കാരം നേടിയെടുത്തു.
ആന്തരികതയും ആത്യന്തികമായ സത്യാന്വേഷണവും നഷ്ടം വന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ ഉപരിപ്ലവലോകത്തിന് എവുപ്രാസ്യമ്മ വേറിട്ട ഒരു മാര്‍ഗദീപമാകുന്നു തന്റെതന്നെ സത്തയിലും താന്‍ കണ്ടുമുട്ടുന്നവരിലും തന്റെ ചെറിയ ജീവിതാല്‍ഭവങ്ങളില്‍പോലും ദൈവത്തിന്റെ കരസ്പര്‍ശം തിരിച്ചറിഞ്ഞു ജീവിതം ധന്യമാക്കിയ അവള്‍ നമുക്കു മാതൃകയാകുന്നു.
1952 ല്‍  75 ാമത്തെ വയസില്‍  സ്വര്‍ഗത്തിലേക്ക്  യാത്രയായി  എവുപ്രാ സ്യമ്മ.   സഹസന്യാസിനികളും ആശ്രമശുശ്രൂഷികളും ഇടവകജനങ്ങളും ദര്‍ശിച്ച കറകളഞ്ഞ പുണ്യജീവിതത്തിന്റെയും, ചില ആത്മീയ വെളിപ്പെടുത്തലുകളുടേയും അടിസ്ഥാനത്തിലാണു അമ്മയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടാല്‍ള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചത് .  2002 ല്‍ ഈ കന്യകയെ കത്തോലിക്കാസഭ ധന്യയായായും 2006 ല്‍ വാഴ്ത്തപ്പെട്ടവളായും പ്രഖ്യാപിച്ചു .

 സാധാരണ ജീവിതത്തെ പ്രാര്‍ഥനയിലൂടെയും പരിത്യാഗപ്രവൃത്തിയിലൂടെയും വിശുദ്ധമാക്കിത്തീര്‍ക്കാമെന്ന് എവുപ്രാസ്യമ്മയുടെ ജീവിതം നമുക്ക് കാണിച്ചു തന്നു .  പ്രാര്‍ഥനയിലൂടെ സ്ഫുടം ചെയ്‌തെടുത്ത ആ ധന്യ ജീവിതം ഒല്ലൂരുകാര്‍ തങ്ങളുടെ നാടിന്റെ അല്‍ഗ്രഹമായി കരുതുന്നു ചാവറയച്ചനാല്‍ സ്ഥാപിക്കപ്പെട്ട ഈ ഭാരതമണ്ണിലെ ആദ്യത്തെ സന്യാസിനീസമൂഹാംഗം ആ പിതാവിനോടൊപ്പം വിശുദ്ധഗണത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ ചാവറയച്ചനിലൂടെ കൈമാറിയ സഭയുടെ സ്ഥാപകദര്‍ശനമാണു സാക്ഷാത്കരിക്കപ്പെടുന്നത് . ആ ധന്യ മുഹൂര്‍ത്തത്തിനായി നമുക്ക് കാത്തിരിരിക്കാം . കേരളക്കരയുടെ അഭിമാനമായ ആ   അമ്മയ്ക്കുവേണ്ടി  പ്രാര്‍ഥിക്കാം .

Friday, November 21, 2014

പേർഷ്യാക്കാർ ഇന്ത്യയിൽ കൊണ്ടുവന്ന ലിപി?


1. മഹാപരിനിർവാണം എന്നാലെന്ത്?
2. സൂററ്റിലെ ഉപ്പുകലാപം നടന്നവർഷം?
3. ഇൻഡോ ഗ്രീക്ക് ഭരണാധികാരിയായ മെനാന്ദറുടെ തലസ്ഥാനം?
4.പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് മാറ്റിയ വൈസ്രോയി?
5. മറാത്ത മാക്യവല്ലി എന്നറിയപ്പെടുന്നത്?
6. നിഷ്കാമ കർമ്മ മഠത്തിന്റെ സ്ഥാപകൻ?
7. ഭൂദാൻ പ്രസ്‌ഥാനം സ്ഥാപിക്കപ്പെട്ട വർഷം?
8. അൽ  അമീൻ എന്ന പത്രം പ്രസിദ്ധീകരിച്ചതാര്?
9. ബംഗാളിലെ ജാതിശ്രേഷ്ഠർ ഏത് പേരിലാണ് അറിയപ്പെട്ടത്?
10. ദിനബന്ധു എന്ന മാസികയുടെ സ്ഥാപകൻ?
11. ആര്യസമാജത്തിന്റെ കോളേജ് വിഭാഗത്തിന്റെ നേതാവ്?
12. ഗൗരക്ഷീണി സഭകൾ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
13. ബോംബെ പ്രസിഡൻസി അസോസിയേഷൻ സ്ഥാപിക്കപ്പെട്ട വർഷം?
14. അവസാനത്തെ മുഗൾ ചക്രവർത്തി ബഹദൂർഷാ 11 മരണപ്പെട്ട സ്ഥലം?
15. സ്വാമി ദയാനന്ദ സരസ്വതി സത്യാർത്ഥ പ്രകാശം പ്രസിദ്ധീകരിച്ച ഭാഷ?
16. അവധിലെ അവസാനത്തെ നവാബ്?
17. 1905ൽ ബനാറസിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ അദ്ധ്യക്ഷൻ ആരായിരുന്നു?
18. 1857ലെ കലാപത്തിൽ ഡൽഹിയിൽ ബഹാദൂർ ഷാ 11നെ സഹായിച്ചതാര്?
19. ബംഗാളിൽ ദ്വിഭരണം നിറുത്തലാക്കിയതാര്?
20.പ്രാചീന ഇന്ത്യയിലെ ആദ്യത്തെ രേഖപ്പെടുത്തിയ സംഭവം?
21. ഇന്ത്യൻ പക്ഷിശാസ്ത്രത്തിന്റെ പിതാവ്?
22. സ്വദേശിയുടെ  പ്രചരണത്തിനായി പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥാപിച്ചതാര്?
23. ഉത്തരേന്ത്യയിലെ ഭൂ സംവിധാനങ്ങളുടെ പിതാവ്?
24. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് കോൺഗ്രസിന്റെ റേഡിയോ പ്രവർത്തിപ്പിച്ചതാര്?
25. സിന്ധിനെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ഗവർണർ ജനറൽ?
26. സ്വദേശി ബാന്ധവ് സമിതിയുടെ സ്ഥാപകൻ?
27. ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവ്വകലാശാല സ്ഥാപിക്കപ്പെട്ട വർഷം?
28. ഗാന്ധിജിക്ക് കൈസർ ഇ ഹിന്ദ് അവാർഡ് ലഭിച്ച വർഷം?
29. കാബിനറ്റ് മിഷന്റെ സന്ദർശന സമയത്തെ സെക്രട്ടറി ഒഫ് സ്റ്റേറ്റ് ഫോർ ഇന്ത്യ?
30. പേർഷ്യാക്കാർ ഇന്ത്യയിൽ കൊണ്ടുവന്ന ലിപി?
31. ഏത് പ്രദേശത്തിന്റെ ചരിത്രമാണ് രാജതരംഗിണിയിൽ പ്രതിപാദിക്കുന്നത്?
32. മറാത്തയിൽ പേഷ്വാ ഭരണത്തിന് തുടക്കം കുറിച്ച ഭരണാധികാരി?
33. ഫ്രഞ്ചുകാരുടെ ഇന്ത്യയിലെ ആസ്ഥാനം?
34. തിയോസഫിക്കൽ സൊസൈറ്റിയുടെ ഇന്ത്യയിലെ ആസ്ഥാനം?
35. തിരഞ്ഞെടുക്കപ്പെട്ട എത്ര അനുയായികളോടൊപ്പമാണ് ഗാന്ധിജി ദണ്ഡിയാത്ര നടത്തിയത്?
36. കിട്ടൂർ ചെന്നമ്മ കലാപം നയിച്ച സ്ഥലം?
37. 1857ലെ വിപ്ളവത്തിന്റെ ആദ്യത്തെ രക്തസാക്ഷി?
38. ഏത് ഭരണാധികാരിയുടെ കൊട്ടാരത്തിലാണ് അഷ്ടദിഗ് ഗജങ്ങൾ ജീവിച്ചിരുന്നത്?
39. അലക്സാണ്ടർ ഇന്ത്യ ആക്രമിച്ച വർഷം?
40. ക്വിറ്റിന്ത്യാ സമരകാലത്തെ കോൺഗ്രസ് പ്രസിഡന്റ്?
41. ബ്രിട്ടീഷുകാർക്ക് ജലന്ധർ ലഭിച്ചത് ഏത് ഉടമ്പടി പ്രകാരമാണ്?
42. കാബിനറ്റ് മിഷനിൽ എത്രഅംഗങ്ങളാണ് ഉണ്ടായിരുന്നത്‌?
43. വ്യക്തിഗത സത്യാഗ്രഹത്തിൽ ആദ്യം പങ്കെടുത്ത വ്യക്തി?
44. സൂഫികളുടെ ഗ്രൂപ്പുകൾ എന്തുപേരിലാണ് അറിയപ്പെടുന്നത്?
45. ബുദ്ധന്റെ മഹാപരിത്യാഗത്തിന്റെ മുദ്രയെന്ത്?
46. പോർച്ചുഗീസുകാർ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയുടെ ഭരണാധികാരി?
47. ജഹാംഗീർ അധികാരത്തിൽ വന്ന വർഷം?
48. മീററ്റ് ഗൂഢാലോചന നടന്ന വർഷം?
49. മഹാത്മാഗാന്ധിയുടെ സെക്രട്ടറി?
50. കിച്ച്നർ പ്രഭു ഏത് രംഗത്താണ് പരിഷ്കാരങ്ങൾ കൊണ്ടുവന്നത്?

ഉത്തരങ്ങൾ

(1) ബുദ്ധന്റെ മരണം (2) 1844 (3) സകാല (4) സിനോഡാക്ടൻഹാ (5) നാനാഫട്നിസ് (6)  ഡി.കെ. കാർവെ (7) 1951 (8) മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബ് (9) ഭദ്രലോക് (10) എൻ.എം. ലൊകാൻഡെ (11) ലാലാ ഹൻസ്‌രാജ് (12) ആര്യസമാജം (13) 1885 (14) റങ്കൂൺ (15) ഹിന്ദി (16) വാജിദ് അലി ഷാ (17) ഗോപാലകൃഷ്ണ ഖോഖലെ (18) ജനറൽ ഭക്ത്ഖാൻ (19) വാറൻ ഹേസ്റ്റിംഗ്സ് (20) അലക്സാണ്ടറുടെ ആക്രമണം (21) എ.ഒ. ഹ്യൂം (22) ലാലാ നൽകിഷൻ ലാൽ (23) മെർറ്റിൻസ് ബേർഡ് (24) ഉഷാ മേത്ത  (25) എല്ലൻബറോ പ്രഭു (26) അശ്വനി കുമാർ ദത്ത് (27) 1916  (28) 1914 (29) പെത്തിക് ലോറൻസ് (30) ഖരോഷ്ഠി ലിപി (31) കാശ്മീർ (32) സാഹു (33) പോണ്ടിച്ചേരി (34) അഡയാർ (35) 78 (36) കർണ്ണാടകം (37) മംഗൽപാണ്ഡെ (38) കൃഷ്ണദേവരായർ (39) ബി.സി. 327 (40) മൗലാനാ അബ്ദുൾകലാം ആസാദ് (41) ലാഹോർ ഉടമ്പടി (42) 3 (43) വിനോബാഭാവെ (44) സിൽസിലകൾ (45) കുതിര (46) സിക്കന്തർ ലോദി (47) 1605 (48) 1929 (49) മഹാദേവ ദേശായി (50) സൈന്യം.

മഹാത്മാഗാന്ധിയുടെ 'മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നതാര്?


1. മഗധ ഭരിച്ച ആദ്യത്തെ രാജവംശം?
2. ഭരതവർഷത്തെക്കുറിച്ച് പരാമർശിക്കുന്ന ആദ്യത്തെ ലിഖിതം?
3. അഹമ്മദാബാദ് നഗരത്തിന്റെ സ്ഥാപകൻ‌?
4. അക്ബർ ഇബാദത്ത്ഖാന സ്ഥാപിച്ച വർഷം?
5. ഡാനിഷുകാരുടെ ഇന്ത്യയിലെ  ആസ്ഥാനം?
6. 'രംഗീല" എന്നറിയപ്പെടുന്ന മുഗൾ ഭരണാധികാരി?
7. 'അബ്കാരി" എന്ന വാക്ക് ഏത് ഭാഷയിൽ  നിന്നാണ് ഉത്ഭവിച്ചത്?
8. ഫാഹിയൻ  ഗുഹ സ്ഥിതി ചെയ്യുന്ന സ്ഥലം?
9. ഡക്കാൻ കാർഷികാശ്വാസ നിയമം പാസാക്കപ്പെട്ട വർഷം?
10. 'തഹ്സീബ് അൽ അക്ക് ലാഖ്" എന്ന മാസികയുടെ സ്ഥാപകൻ?
11. 1902ൽ ഹരിദ്വാർ ഗുരുകുലം സ്ഥാപിച്ചതാരെല്ലാം?
12. 'നാഗന്മാരുടെ റാണി" എന്നറിയപ്പെട്ട വനിത?
13. 'ഷോം പ്രകാശ്" എന്ന പത്രവുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?
14. ഇന്ത്യൻ നാഷണൽ  കോൺഗ്രസിന്റെ ആദ്യഘട്ടം എന്ത് പേരിലറിയപ്പെടുന്നു?
15. സ്വദേശി പ്രസ്ഥാനകാലത്ത് തൂത്തുക്കുടിയിൽ സ്വദേശി നാവിക കമ്പനി ആരംഭിച്ചയാൾ?
16. കുക്കാജന വിഭാഗം അംഗീകരിച്ച ഏക സിക്ക് ഗുരു?
17. വാജിദ് അലി ഷായുടെ പ്രത്യേക കൊട്ടാരം‌?
18. നാനാസാഹിബിന്റെ ഉപദേശകൻ?
19. 1857ലെ കലാപത്തെ സംസ്കാരവും അപരിഷ്കൃതവും തമ്മിലുള്ള സംഘർഷമെന്ന് വിശേഷിപ്പിച്ചതാര്?
20. 'ഗാന്ധി വേഴ്സസ് ലെനിൻ" എന്ന പുസ്തകത്തിന്റെ  രചയിതാവ്?
21. ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചതാര്?
22. കശ്മീർ സിംഹം എന്നറിയപ്പെടുന്നതാര്?
23. 'കുടി അരശ്" എന്ന മാസികയുടെ സ്ഥാപകൻ?
24. ചിറ്റഗോംഗ് ആയുധപ്പുര ആക്രമണം നടന്ന വർഷം?
25. യുണൈറ്റഡ് ഇന്ത്യൻ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചതാര്?
26. 'ജസ്റ്റിസ് പാർട്ടി" സ്ഥാപിക്കപ്പെട്ട സ്ഥലം?
27. മിലിന്ദപൻഹ എന്ന കൃതി ആരുമായി ബന്ധപ്പെട്ടതാര്?
28. ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി?
29. മൂന്നാം പാനിപ്പട്ട് യുദ്ധം നടക്കുമ്പോൾ മറാത്തയിലെ പേഷ്വ?
30. വിനോബഭാവെ ഭൂദാൻ ആരംഭിച്ച സ്ഥലം?
31. ആര്യ സമാജത്തിന്റെ പിൽക്കാല ആസ്ഥാനം?
32. മുഹമ്മദൻ ആംഗ്ളോ ഓറിയന്റൽ കോളേജ് സ്ഥാപിക്കപ്പെട്ട വർഷം?
33. ബഹദൂർഷാ II ന്റെ തൂലികാനാമം?
34. മഹാത്മാഗാന്ധിയുടെ 'മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നതാര്?
35. 'പാഹുൽ സമ്പ്രദായം നടപ്പിലാക്കിയ സിക്ക് ഗുരു?
36. ശിവജിയുടെ മന്ത്രിസഭയുടെ പേര്‌?
37. അലസാനി പെദണ്ണ ഏത് രാജാവിന്റെ കൊട്ടാരത്തിലാണ് ജീവിച്ചിരുന്നത്?
38. നാനാസാഹിബിന്റെ  യഥാർത്ഥ പേര്‌?
39. ഷേർ  ഈ  പഞ്ചാബ് എന്നറിയപ്പെടുന്നതാര്‌?
40. സ്വാഭിമാന പ്രസ്ഥാനത്തിന്റെ  സ്ഥാപകൻ?
41. ഏത് സംഭവവുമായി ബന്ധപ്പെട്ടതാണ് ഗാന്ധിജിക്ക് കൈസർ  ഈ  ഹിന്ദ് അവാർഡ് നൽകിയത്?
42. സൈമൺ കമ്മിഷനിൽ  എത്ര അംഗങ്ങളാണ് ഉണ്ടായിരുന്നത്?
43. വാസ്കോഡഗാമ വൈസ്രോയിയായി ഇന്ത്യയിൽ വന്ന വർഷം‌?
44. നിയമ നടപടികൾക്കായി ഗാന്ധിജിയുടെ സഹായം തേടുകയും അദ്ദേഹത്തെ ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുപോകുകയും ചെയ്ത വ്യവസായി‌?
45. രാഷ്ട്രകൂട രാജവംശത്തിന്റെ സ്ഥാപകൻ?
46. ഹാരപ്പൻ സംസ്കാര കേന്ദ്രമായ ധോളാവീര സ്ഥിതിചെയ്യുന്ന സംസ്ഥാനം?
47. തുഗ്ളക് രാജവംശത്തിന്റെ  സ്ഥാപകൻ?
48. ഇന്ത്യ സന്ദർശിച്ച നിക്കോളോഡി കോണ്ടി ഏത് രാജ്യക്കാരനായിരുന്നു?
49. ബാബറുടെ ഓർമ്മക്കുറിപ്പുകൾ ഏതായിരുന്നു?
50. ഇന്ത്യൻ അസോസിയേഷൻ ഒഫ് കൽക്കട്ടയുടെ സ്ഥാപകൻ?

ഉത്തരങ്ങൾ

(1) ഹരിയങ്ക രാജവംശം  (2) ഹാതിംഗുഭലിഖിതം  (3) അഹമ്മദ് ഷാ (4) 1575 (5) സെരംപൂർ  (6) മുഹമ്മദ് ഷാ (7) പേർഷ്യൻ  (8)  ശ്രീലങ്ക (9)  1879 (10) സർസയ്യദ് അഹമ്മദ്ഖാൻ  (11) ലേഖ്റാമും മുൻഷിറാമും  (12) റാണി ഗൈഡിലിയു  (13) ഈശ്വര ചന്ദ്ര വിദ്യാസാഗർ (14) മിതവാദിഘട്ടം  (15) വി.ഒ. ചിദംബരം പിള്ള  (16) ഗുരു ഗോബിന്ദ് സിങ് (17) പാരിഖാന  (18) അസിമുള്ളാഖാൻ  (19) ടി.ആർ. ഹോംസ്  (20) എസ്.എ. ഡാങ്കെ  (21) ജവാഹർലാൽ നെഹ്റു (22) ഷേക്ക് മുഹമ്മദ് അബ്ദുള്ള  (23) ഇ.വി. രാമസ്വാമി നായ്ക്കർ (24) 1930  (25) സർ സയ്യദ് അഹമ്മദ്ഖാൻ  (26) തമിഴ്നാട് (27) മെനാന്ദർ  (28) ഫാൻസിസ്കോ ഡി അൽമേഡ  (29) ബാലാജി ബാജിറാവു (30) പോച്ചംപള്ളി (ആന്ധ്രപ്രദേശ്) (31) ലാഹോർ  (32) 1875  (33) സഫർ (34) സി. രാജഗോപാലാചാരി (35)ഗുരുഗോബിന്ദ് സിംഗ്  (36) അഷ്ടപ്രദാൻ (37) കൃഷ്ണദേവരായർ  (38)ദോന്തു പന്ത്  (39) മഹാരാജാ രഞ്ജിത് ‌സിംഗ്  (40) ഇ.വി. രാമസ്വാമി അയ്യർ  (41) ജാലിയൻ വാലാബാഗ് സംഭവം  (42) 7 (43) 1524 (44) ദാദാ അബ്ദുള്ള (45) ദന്തിദുർഗൻ (46) ഗുജറാത്ത് (47) ഗിയാസുദ്ദീൻ തുഗ്ളക്ക്  (48)ഇറ്റലി  (49) തുസുക്കി ബാബറി  (50) സുരേന്ദ്രനാഥ ബാനർജി.

തേനീച്ചക്കൂട്ടിൽ മുട്ടയിടുന്ന പക്ഷി?

1. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കരബദ്ധരാജ്യം?
2.  ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള ജീവി?
3. ജൈവവർഗീകരണ ശാസ്ത്രത്തിന്റെ പിതാവ്?
4. ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത്?
5. ഡൈഈഥൈൻ ഡൈ കാർബാമസിൽ സിട്രേറ്റ് ഏത് രോഗത്തിന്റെ പ്രതിരോധ മരുന്നാണ്?
6. പ്രകൃതിയുടെ കലപ്പ എന്നറിയപ്പെടുന്നത് എന്താണ്?
7. തൈറോക്സിനിൽ അടങ്ങിയിരിക്കുന്ന മൂലകം?
8. വേവിച്ചാൽ നഷ്ടപ്പെടുന്ന വിറ്റാമിൻ ?
9. തക്കാളി ലോകത്താദ്യമായി കൃഷി ചെയ്ത പ്രദേശം?
10. വോഡ്ക എന്ന മദ്യം ഏത് ധാന്യത്തിൽ നിന്നാണ് ഉണ്ടാക്കുന്നത്?
11. കോട്ടുക്കോണം എന്നത് ഏത് വിളയുടെ ഇനമാണ്?
12. രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന ഹോർമോൺ?
13. മനുഷ്യന്റെ ഓരോ കാലിലും എത്ര അസ്ഥികളുണ്ട്?
14. ഏറ്റവും ആഴത്തിൽ മുങ്ങാൻ കഴിവുള്ള പക്ഷി?
15. വേരുകൾ വലിച്ചെടുക്കുന്ന ജലം ഇലകളിൽ എത്തിക്കുന്ന സസ്യകലകൾ?
16. കരിമ്പിൽ നിന്നു കിട്ടുന്ന പഞ്ചസാര?
17. കൽക്കട്ട മദ്രസയുടെ സ്ഥാപകൻ?
18. ചാൾസ് ഡാർവിന്റെ പര്യവേക്ഷണങ്ങൾക്ക് ഉപയോഗിച്ച ആമ?
19. കേടുവന്നാൽ വീണ്ടും വളരാത്ത ശരീര കോശങ്ങൾ?
20. മുലയൂട്ടൽക്കാലത്ത്  ഏറ്റവും ഭാരം കുറയുന്ന സസ്തനം?
21. നെഫ്രക്ടമി എന്നാൽ?
22. വൈകാരികതയോടെ കണ്ണുനീർ പൊഴിക്കുന്ന ഏക ജീവി?
23. ചൂടാകുമ്പോൾ നഷ്ടപ്പെടുന്ന വിറ്റാമിൻ?
24. ജനിതകശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
25. തേനീച്ചക്കൂട്ടിൽ മുട്ടയിടുന്ന പക്ഷി?
26. സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചത്?
27. ഹരിതവിപ്ളവത്തിന്റെ ഫലമായി ഏറ്റവും കൂടുതൽ വിളഞ്ഞ ധാന്യം?
28. വൈദ്യുതി ഉല്പാദിപ്പിക്കാൻ ശേഷിയുള്ള മത്സ്യം?
29. കോശമർമ്മം കണ്ടുപിടിച്ചത്?
30. ഡി.എൻ.എ.യുടെ ഘടന കണ്ടുപിടിച്ചത്?
31. ഞരമ്പുകളുടെ പഠനം സംബന്ധിച്ച ശാസ്ത്രശാഖ?
32. ഹൈപ്പോഗ്ളൈസീമിയ എന്നാൽ?
33.തൊണ്ടമുഴ ഉണ്ടാകുന്നത് ഏത് മൂലകത്തിന്റെ അഭാവത്തിലാണ്?
34. ഓവൽ ഏത് കായികമത്സരത്തിനാണ് പ്രസിദ്ധം?
35. തെങ്ങോലകൾ മഞ്ഞളിക്കാൻ കാരണം ഏത് മൂലകത്തിന്റെ അഭാവമാണ്?
36. പോളിയോയ്ക്ക് കാരണമായ രോഗാണു?
37. കൈതച്ചക്കയിൽ അടങ്ങിയിരിക്കുന്ന എസ്റ്റർ?
38. അടിയന്തര ഹോർമോൺ എന്നറിയപ്പെടുന്നത്?
39. റേഡിയസ്, അൾന എന്നീ അസ്ഥികൾ എവിടെ കാണപ്പെടുന്നു?
40. ലോകത്താദ്യമായി പരുത്തിക്കൃഷി ചെയ്തത്?
41. മനുഷ്യ ശരീരത്തിലെ പേശികളുടെ എണ്ണം?
42. മലേറിയയ്ക്ക് പ്രതിവിധി കണ്ടുപിടിച്ചത്?
43. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
44. തലകീഴായി മരത്തിൽ നിന്നിറങ്ങാൻ കഴിയുന്ന ഏക സസ്തനി?
45. മാറ്റിവയ്ക്കപ്പെട്ട ആദ്യമനുഷ്യാവയവം?
46. ജനിതക സ്വഭാവത്തിന് നിദാനമായ തന്മാത്ര?
47. ചുവന്ന രക്താണുക്കളുടെ ആയുസ്സ്?
48. ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം?
49.ഏറ്റവും അധികം പ്രോട്ടീൻ അടങ്ങിയ പയറുവർഗത്തിലെ  സസ്യം?
50. ജീൻ എന്ന പേര് നൽകിയത്?

ഉത്തരങ്ങൾ

(1) മംഗോളിയ (2)സ്രാവ് (3) കാൾ ലിനെയ്സ് (4) ഡോൾഫിൻ (5) മന്ത് (6) മണ്ണിര (7) അയഡിൻ (8)വിറ്റാമിൻ സി (9) തെക്കേ അമേരിക്ക (10) ഗോതമ്പ് (11) മാവ് (12) അഡ്രിനാലിൻ (13) മുപ്പത് (14) പെൻഗ്വിൻ (15) സൈലം (16) സുക്രോസ് (17) വാറൻ ഹേസ്റ്റിംഗ്സ് (18) ഹാരിയറ്റ് (19) നാഡീകോശങ്ങൾ (20) നീലത്തിമിംഗലം (21) വൃക്ക നീക്കം ചെയ്യൽ (22) മനുഷ്യൻ (23) വിറ്റാമിൻ സി (24) ഗ്രിഗർ മെൻഡൽ (25) പൊൻമാൻ (26) റെനെലൈനെക് (27) ഗോതമ്പ് (28) ഈൽ (29) റോബർട്ട് ബ്രൗൺ (30) വാട്സണും ക്രിക്കും (31) ന്യൂറോളജി (32) രക്തത്തിൽ പഞ്ചസാര കുറയുന്ന അവസ്ഥ (33) അയഡിൻ (34) ക്രിക്കറ്റ് (35) നൈട്രജൻ (36) വൈറസ് (37) ഈഥൈൽ ബ്യൂട്ടിറേറ്റ് (38) അഡ്രിനാലിൻ (39) കൈ (40) സിന്ധുതട നിവാസികൾ (41) 639 (42) റൊണാൾഡ് റോസ് (43) മാലിക് ആസിഡ് (44) അണ്ണാൻ (45) വൃക്ക (46) ഡി.എൻ.എ. (47) 120 ദിവസം (48) വർണാന്ധത (49) സോയാബീൻ (50) വിൽഹം ജൊഹാൻസൺ.