News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Wednesday, October 12, 2016

കണ്ണീർ തോരാതെ കണ്ണൂർ



യുവാക്കളെ ചാവേറുകളാക്കി  കണ്ണൂരിൽ സിപിഎമ്മും ബി ജെപിയും  മത്സരിച്ചു നടത്തുന്ന കൊലപാതകങ്ങൾ കണ്ട്  ഞെട്ടി തരിച്ചു നിൽക്കുകയാണ്  സാക്ഷരകേരളം.
അക്രമ രാഷ്ട്രീയം ഉപേക്ഷിക്കാൻ കണ്ണൂരിലെ  രാഷ്ട്രീയകക്ഷികൾ  ഇനിയും തയ്യാറല്ലെന്ന്   ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. മുൻപ് നടന്ന പല കൊലക്കേസുകളിലും  പിടിക്കപ്പെട്ടതും  ശിക്ഷിക്കപ്പെട്ടതും  യഥാര്‍ഥ പ്രതികളല്ല. അതുകൊണ്ടു തന്നെ  ഓരോ വർഷവും   കണ്ണൂരിൽ അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും  എണ്ണം   കൂടിക്കൊണ്ടേയിരിക്കുന്നു.  ബോംബ് നിര്‍മാണവും ബോംബ് സ്ഫോടനങ്ങളുമായുമൊക്കെയായി   ബന്ധപ്പെട്ട് ഇരുന്നൂറിലേറെ കേസുകളാണ്  കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ കണ്ണൂര്‍ ജില്ലയില്‍  രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.  സംസ്ഥാനത്ത് ഏറ്റവും  കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന ജില്ലയെന്ന 'ബഹുമതി'യും  കണ്ണൂരിനു തന്നെ
കണ്ണിനു കണ്ണ്,  പല്ലിനു പല്ല് ,  ചോരയ്ക്കു ചോര, ! വെട്ടിന്റെയും കുത്തിന്റെയും  ഭാഷയേ  അറിയൂ  കണ്ണൂരിലെ  രാഷ്ട്രീയ നേതാക്കന്മാർക്ക് . ചോരക്കു പകരം ചോര  എന്ന അപരിഷ്കൃത നിയമമാണ് കണ്ണൂരിൽ ചില  രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോഴും പിന്തുടരുന്നത് . ഈ ചോരക്കളിയിൽ മരിക്കുന്നവരാകട്ടെ  സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരും.
ഇതുവരെ രാഷ്ട്രീയ വൈര്യത്തിന്റെ പേരില്‍ മുന്നൂറിലേറെ  പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടപ്പെട്ടത്.   കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാള്‍ എത്രയോ ഇരട്ടിയാണ്  രാഷ്ട്രീയ പ്രതിയോഗികളുടെ ആയുധങ്ങള്‍ക്കു മുമ്പില്‍ ജീവിതം തകര്‍ന്ന് മൃതപ്രായരായി ഇപ്പോഴും ആശുപത്രികളിലും  വീടുകളിലുമായി കഴിയുന്നത് .
കൊലപാതക രാഷ്ട്രീയം കൊണ്ട് പ്രത്യേകിച്ചു്  ഒരു നേട്ടവും  ഉണ്ടാക്കിയിട്ടില്ല കണ്ണൂരിലെ  രാഷ്ട്രീയ പാർട്ടികൾ !  എന്നിട്ടും രാഷ്ട്രീയ കൊലപാതകങ്ങൾ  അവിടെ അനസ്യൂതം തുടരുന്നു . എന്തുകൊണ്ടാണ് ഇത് ?  കാരണം  വ്യക്തമാണ് .  കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കാൻ  എളുപ്പമാണ്.  രാഷ്ട്രീയാന്ധത ബാധിച്ച താഴെത്തട്ടിലുള്ള പ്രവർത്തർക്ക്  ആവേശം പകരുന്ന  കുറെ  പ്രസംഗങ്ങളും  പ്രസ്താവനകളും വച്ചു കാച്ചിയാൽ മതി.  ഉടൻ കത്തിയും  ബോംബുമായി അണികൾ ഇറങ്ങിക്കോളും,  രാഷ്ട്രീയ എതിരാളികളുടെ വീടുകൾ ലക്ഷ്യമാക്കി , അവരെ  വെട്ടി നുറുക്കി കഷണങ്ങളാക്കാൻ.  എന്നാൽ   സ്വന്തം വീട്ടിലെ  അച്ഛനോടോ അനുജനോടോ  പോയി തല്ലാനും  കൊല്ലാനും പറയാനുമുള്ള  ചങ്കൂറ്റം  അണികളെ അക്രമത്തിലേക്ക് നയിക്കുന്ന  ഈ പാർട്ടികളുടെ നേതാക്കന്മാർക്കുണ്ടോ ?
 ചുമട്ടു തൊഴിലാളികൾ , ഓട്ടോ റിക്ഷാ തൊഴിലാളികൾ, ടാക്സി ഡ്രൈവർമാർ , കൂലിപ്പണിക്കാർ തുടങ്ങിയവരൊക്കെയാണ് ഇത്തരം കൊലപാതകങ്ങൾക്കായി  മുന്നിട്ടിറങ്ങുന്നതും  പാർട്ടിക്കുവേണ്ടി  രക്തസാക്ഷികളാകുന്നതും എന്നതാണ്  ഖേദകരമായ വസ്തുത . രാഷ്ട്രീയ സംഘട്ടനത്തിൽ  ഇവിടെ കൊലചെയîപ്പെട്ട എണ്‍പതു ശതമാനം പേരുടെയും മാസ വരുമാനം ആയിരം രൂപയില്‍ താഴെയായിരുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത് .  ഭൂരിപക്ഷം പേരുടെയും പ്രായം 18നും 38നും മധ്യേ. ഇതില്‍ 5.33 ശതമാനം പേര്‍ നിരക്ഷരരും 21.33 ശതമാനം പേര്‍ പ്രൈമറി വിദ്യാഭ്യാസം ലഭിച്ചവരും  68 ശതമാനം പേര്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം മാത്രം  ഉള്ളവരും ആണത്രേ
ബുദ്ധിയും ചിന്താശേഷിയും പാർട്ടി ഓഫിസുകളിൽ പണയം വച്ചിട്ട് , നേതാക്കന്മാരുടെ പ്രസംഗത്തിൽ ആവേശം കൊണ്ട് പാർട്ടിക്കുവേണ്ടി ചാവേറുകളാകുന്ന  ഈ പാവം അണികളോട്  വെറുപ്പോ ദേഷ്യമോ അല്ല , മറിച്ചു സഹതാപമാണ് പൊതുസമൂഹത്തിന് തോന്നുക!  ഇവരെ മരണത്തിനു വിട്ടു കൊടുത്തിട്ട് നേതാക്കന്മാർ പഞ്ചനക്ഷത്ര ഹോട്ടലിലെ ശീതീകരിച്ച മുറികളിൽ ഇരുന്നു മദ്യവും മദിരാക്ഷിയുമായി സമയം കൊല്ലുന്നു ! അവിടെ  ബി ജെ പിയും  സി പി എമ്മും കോൺഗ്രസും  ഒറ്റക്കെട്ടാണ് .
അവർ ചിരിച്ചും കളിച്ചും   തമാശകൾ പറഞ്ഞും   നേരം കൊല്ലുമ്പോൾ  ഇവിടെ  അവരുടെ മണ്ടന്മാരായ അണികൾ പരസ്പരം തല വെട്ടിപ്പൊളിക്കുന്നു . ഏതെങ്കിലും ഉന്നതനേതാക്കളോ അവരുടെ  മക്കളോ   ഇതുവരെ പാർട്ടിക്ക് വേണ്ടി ജീവൻ ബലി കൊടുത്തതായി കേട്ടിട്ടുണ്ടോ ?  പാർട്ടി  നേതാക്കന്മാരുടെ മക്കൾ ലക്ഷങ്ങൾ  കൊടുത്ത് വിദേശത്തെ  സർവകലാശാലകളിൽ ചേർന്ന്  ഉപരി വിദ്യാഭ്യാസം നേടി  കുത്തക കമ്പനികളിൽ ജോലിക്കു കയറി  ലക്ഷങ്ങൾ  ശമ്പളം വാങ്ങി  അടിച്ചു പൊളിച്ചു ജീവിക്കുമ്പോൾ  പാവപ്പെട്ട അണികളുടെ  മക്കൾ ഇവിടെ ബോംബുണ്ടാക്കാനും  വടിവാളിനു വെട്ടാനും   മലപ്പുറം കത്തിക്ക് കുത്താനും പരിശീലിക്കുന്നു ! അവരുടെ വീട്ടിലെ അടുപ്പിൽ കത്തുന്നത്  തീയല്ല, മറിച്ചു നേതാക്കന്മാർ ശർദ്ദിച്ചിട്ട വിപ്ലവ സൂക്തങ്ങൾ ആണ് .

  പരിയാരം സ്വാശ്രയ മെഡിക്കൽ കോളെജിനെതിരെ സമരം ചെയ്ത്  അഞ്ചു ജീവൻ ബാലികൊടുത്ത പാർട്ടി അണികൾക്കു  ഒടുവിൽ കിട്ടിയത് എന്താണ് ! അതേ  കോളേജിന്റെ തലപ്പത്ത് ഇരുന്ന് പാർട്ടി നേതാവ്  കോടികൾ തലവരിപ്പണം വാങ്ങി ആർമാദിച്ചു ! പ്രിഡിഗ്രി ബോർഡിനെതിരെ സമരം ചെയ്ത് ഒരുപാടു കുട്ടികളുടെ ഭാവി തകർത്തവർ ഭരണത്തിൽ വന്നപ്പോൾ പള്സ് റ്റു നടപ്പിലാക്കി അണികളെ വിഡ്ഢികളാക്കി .  എ ഡി ബി വയ്പ്പക്കെതിരെ പ്രക്ഷോഭം നടത്തിയവർ അധികാരത്തിൽ വന്നപ്പോൾ ഒരു ഉളുപ്പുമില്ലാതെ അതേ വായ്പ വാങ്ങി. നെടുമ്പാശ്ശേരി വിമാനത്താവളത്തിനെതിരെ  സമരം ചെയ്ത നേതാവ് പിന്നീടു അതിന്റെ ഭരണസമിതിയംഗം ആയി!  ഇതെല്ലാം കണ്ടിട്ടും ബുദ്ധിതെളിയാത്ത ഒരുകൂട്ടം ആളുകൾ ഇപ്പോഴും പാർട്ടിക്കുവേണ്ടി  ചാവേറുകകളാകുന്നല്ലോ എന്നോർക്കുമ്പോൾ പൊതു ജനം മൂക്കത്ത് വിരൽവച്ചുപോകുകയാണ് ! ആയുധത്തെ ആരാധിക്കുകയും രക്തത്തെ ആശ്ലേഷിക്കുകയും ചെയ്യുന്ന കഠാര രാഷ്ട്രീയം ഉപേക്ഷിക്കണമെന്നുള്ള  ബോധം ഈ  പാവങ്ങളുടെ  തലയിൽ ഇനി എന്നാണ്  ഉണ്ടാവുക ?

പാര്‍ട്ടിഗ്രാമങ്ങളിലെ സുരക്ഷിതത്വം പറഞ്ഞ് അണികളിൽ ഭീതി പരത്തി  രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്ന  നേതാക്കന്മാർ അവരുടെ കുടുംബത്തോട്  ക്രൂരതയാണ്  കാണിക്കുന്നത് .  എത്രയോ  അമ്മമാരുടെയും  ഭാര്യമാരുടെയും മക്കളുടെയും കണ്ണുനീരാണ് കണ്ണൂരിലെ മണ്ണിൽ  ഒഴുകിയത് .
പാർട്ടിവിടുന്നവരെ  തിരഞ്ഞുപിടിച്ചു  കൊല്ലുന്നത്തിന്റെ പിന്നിലുള്ള ഉദ്ദേശ്യം  ഭയത്തിന്റെ വിത്തുപാകി ബാക്കിയുള്ളവരെ  പാര്‍ട്ടിക്കുള്ളിൽ  തളച്ചിടുക എന്നതാണ് . ജനങ്ങളെ ഭയപ്പെടുത്തി ഭരണ സംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള സമാന്തരഭരണമാണ്  കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളിൽ  ഇപ്പോൾ  നടക്കുന്നത്  .  ഏഴുവര്‍ഷത്തിനിടെ കണ്ണൂര്‍ ജില്ലയില്‍ മാത്രം ബോംബ് നിര്‍മാണവും തുടര്‍ന്നുള്ള സ്‌ഫോടനങ്ങളുമായും ബന്ധപ്പെട്ട് ഇരുന്നൂറിലേറെ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2000 മുതല്‍ 2005 വരെയുള്ള കാലയളവില്‍ കണ്ണൂരിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത ബോംബുകള്‍ പലതും സാങ്കേതിക തികവിലും സ്‌ഫോടന ശേഷിയിലും മാരകമായവയായിരുന്നു എന്നുകൂടി അറിയുമ്പോഴാണ്  സാക്ഷര കേരളം ലജ്ജിച്ചു തലതാഴ്ത്തി നിൽക്കുന്നത്  .
സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വത്തെയാകെ പ്രതിക്കൂട്ടിൽ നിറുത്തിയതായിരുന്നു  പ്രമാദമായ ടിപി ചന്ദ്ര ശേഖരന്‍ വധം .   മാധ്യമങ്ങൾ  ഏറെ ചർച്ച ചെയ്ത ആ കൊലപാതകത്തിന് ശേഷം കണ്ണൂരിൽ ശാന്തി പുലരുമെന്നു ജനങ്ങൾ പ്രതീക്ഷിച്ചു . എന്നാല്‍  അതിനുശേഷവും  നിരവധി രാഷ്ട്രീയ കൊലപാതകങ്ങള്‍ കണ്ണൂരിൽ നടന്നു. മേധാവിത്വം തെളിയിക്കുന്നതിനായി  രാഷ്ട്രീയ പാര്‍ട്ടികള്‍  മത്സരിച്ചു ബോംബുകളും വടിവാളും കത്തിയുമൊക്കെ ഉപയോഗിച്ച്  കായിക ബലം  കാണിച്ചപ്പോൾ  കണ്ണൂരിന് അക്രമത്തിന്റെ ക്രൂര മുഖം വന്നു. കണ്ണൂർ കേരള മാപ്പിൽ  കൊലയാളി  ജില്ലയെന്ന്  അറിയപ്പെട്ടു .
രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തുന്ന ശൈലിയല്ല നൂറുശതമാനം സാക്ഷരത നേടിയ മലയാളികൾ   വളര്‍ത്തിയെടുക്കേണ്ടത്.   അക്രമരാഷ്ട്രീയത്തെ നിശിതമായി എതിര്‍ക്കുന്ന അഹിംസാ സിദ്ധാന്തമാണ്  ഇവിടുത്തെ  രാഷ്ട്രീയ നേതാക്കന്മാർ  ഉയർത്തി ക്കൊണ്ടുവരേണ്ടത്. സിപിഎം, ബിജെപി , കോണ്‍ഗ്രസ്  എന്നീ  മുഖ്യധാരാ  രാഷ്ട്രീയപാർട്ടികളിലെ  നേതാക്കന്മാരാണ്  ഇതിന് മുന്‍ കൈ എടുക്കേണ്ടത്.  അവർ സ്വയം ഇതവസാനിപ്പിക്കാത്ത കാലത്തോളം കണ്ണൂരിന്‍റെ മണ്ണില്‍ ഇനിയും ചോരപ്പുഴകൾ ഒഴുകും.. ഒപ്പം അമ്മമാരുടെയും ഭാര്യമാരുടെയും മക്കളുടെയും ചുടുകണ്ണീരും . ഈ ചോരപ്പുഴയിൽ  ഒലിച്ചു പോകുന്നത് സ്വന്തം കാല്‍ക്കീഴിലെ മണ്ണാണെന്ന തിരിച്ചറിവ്  നേതാക്കള്‍ക്കുണ്ടാകുന്നതുവരെ കണ്ണൂരിൽ ബോംബുകള്‍ പൊട്ടിക്കൊണ്ടേയിരിക്കും. കൂടുതൽ കൂടുതൽ രക്തസാക്ഷികളും ബലിദാനികളും പാര്‍ട്ടി ഒാഫീസിന്റെ  ചുമരിരുകളിൽ  വർണ്ണ ചിത്രങ്ങളായി  തൂങ്ങിക്കൊണ്ടേയിരിക്കും!
- ഇഗ്‌നേഷ്യസ് കലയന്താനി

Tuesday, August 4, 2015

ഏറ്റവും ചെറിയ ഭരണഘടന ഏത് രാജ്യത്തിന്റേതാണ്‌?

 മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
1.സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 എന്തായി ആചരിക്കുന്നു?
2.ചിക്കാഗോയിൽ നടന്ന ലോകമത പാർലമെന്റിൽ സ്വാമി വിവേകാനന്ദൻ പങ്കെടുത്ത വർഷമേത്?
3. കോൺഗ്രസിൽ ആദ്യത്തെ പിളർപ്പുണ്ടായ വർഷമേത്?
4.'നേതാജി" എന്ന് സുഭാഷ് ചന്ദ്രബോസിനെ വിളിച്ചതാര്?
5. 'ഗുരുദേവ് " എന്ന് ടാഗോറിനെ വിളിച്ചതാര്?
6. 1811ൽ ഇന്ത്യ സന്ദർശിച്ച ബ്രിട്ടീഷ് രാജാവാര്?
7. ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റുന്നതായുള്ള പ്രഖ്യാപനമുണ്ടായതെന്ന്?
8. കേന്ദ്രത്തിൽ ആദ്യമായി ദ്വിമണ്ഡല നിയമ നിർമ്മാണസഭ നിലവിൽ വരാൻ കാരണമായ നിയമം ഏതായിരുന്നു?
9. ബംഗാൾ വിഭജനം നിലവിൽ വന്ന ദിവസമേത്?
10.1906 ഡിസംബർ 30ന് മുസ്ലീംലീഗ് പിറവിയെടുത്തതെവിടെ?
11. 'ഇൻക്വിലാബ് സിന്ദാബാദ്" എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയതാര്?
12. കോൺഗ്രസും മുസ്ലീം ലീഗുമായി യോജിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ച സംഭവമേത്?
13. ഇന്ത്യയിലെ ഹോം റൂൾ ലീഗുകളുടെ സ്ഥാപകർ ആരൊക്കെയായിരുന്നു?
14. ഗാന്ധിജിയെ ഏറ്റവും സ്വാധീനിച്ച പുസ്തകമേത്?
15. സ്വരാജ് പാർട്ടിയുടെ സ്ഥാപകർ ആരെല്ലാമായിരുന്നു?
16. സൈമൺ കമ്മിഷൻ ഇന്ത്യയിലെത്തിയതെന്ന്?
17. വ്യക്തികളെ വിചാരണ കൂടാതെ അറസ്റ്റ് ചെയ്യുവാനും തടവിൽ വയ്ക്കാനും ബ്രിട്ടീഷുകാർക്ക് അധികാരം നൽകിയ നിയമമേത്?
18. ജാലിയൻ വാലാബാഗ് ഇപ്പോൾ ഏത് സംസ്ഥാനത്തിലാണ്?
19. ഒന്നാം സ്വാതന്ത്ര്യദിനമായി കോൺഗ്രസ് ആചരിച്ചതെന്ന്?
20. ഗാന്ധിജി ചരിത്രപ്രസിദ്ധമായ ദണ്ഡിമാർച്ച് ആരംഭിച്ചതെന്ന്?
21. 'സാരേ ജഹാം സെ അച്ഛാ" എന്ന ദേശഭക്തിഗാനം രചിച്ചതാര്?
22. മൂന്ന് വട്ടമേശ സമ്മേളനങ്ങൾ നടന്നതെവിടെ?
23. കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയാര്?
24. ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയ കോൺഗ്രസ് സമ്മേളനം നടന്നതെവിടെ?
25. സുഭാഷ് ചന്ദ്രബോസ് ജനിച്ചതെവിടെ?
26. ഇന്ത്യൻ നാഷണൽ ആർമിയുടെ രൂപവത്കരണത്തിന് മുൻകൈ എടുത്തതാര്?
27.1946ലെ നാവിക കലാപം ആരംഭിച്ചതെവിടെ?
28. പ്രത്യേക രാജ്യം വേണമെന്ന പ്രമേയം മുസ്ലിംലീഗ് പാസ്സാക്കിയതെന്ന്?
29. ഏറ്റവും ചെറിയ ഭരണഘടന ഏത് രാജ്യത്തിന്റേതാണ്‌?
30.ഭരണഘടനാ നിർമ്മാണസഭയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?
31. ഭരണഘടനയുടെ ആമുഖം എന്ന ആശയത്തിനു പിന്നിൽ ഏത് രാജ്യത്തെ ഭരണഘടനയാണുള്ളത്?
32. മൗലികാവകാശങ്ങളെക്കുറിച്ച്  പറയുന്ന ഭരണഘടനാ വകുപ്പേത്?
33. ഗാന്ധിയൻ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഭരണഘടനാ ഭാഗമേത്?
34. മൗലിക കർത്തവ്യങ്ങളെക്കുറിച്ച് പറയുന്ന ഭരണഘടനാ വകുപ്പേത്?
35. ഇന്ത്യയുടെ രാഷ്ട്രത്തലവനാര്?
36. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് ആരൊക്കെയാണ്?
37. രാഷ്ട്രപതിയുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം വഹിക്കുന്നത് ആരാണ്?
38. രാഷ്ട്രപതിയെ സ്ഥാനത്തുനിന്നും നീക്കാനുള്ള നടപടി?
39. പാർലമെന്റിന്റെ സമ്മേളനം വിളിച്ചുകൂട്ടുന്നത് ആരാണ്?
40. ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ആരായിരുന്നു?
41. തുടർച്ചയായി രണ്ടുതവണ രാഷ്ട്രപതി സ്ഥാനം വഹിച്ച ഏക വ്യക്തി ആരാണ്?
42.അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ രാഷ്ട്രപതി ആരാണ്?
43.രാഷ്ട്രപതിയാവും മുൻപ് കേരളത്തിലെ ഗവർണറായിരുന്ന വ്യക്തി ആര്?
44.ഇന്ത്യയിൽ ആദ്യമായി അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ രാഷ്ട്രപതി ആരാണ്?
45. രാഷ്ട്രപതിയായ ഏക കേരളീയനാര്?
46. ഇന്ത്യയിലെ ഏറ്റവുമുയർന്ന നിയമനിർമ്മാണസഭയേത്?
47. പാർലമെന്റിന്റെ ഏത് സഭയിലെ അംഗങ്ങളെയാണ് ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്നത്?
48. പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ആരാണ്?
49. ബജറ്റുകൾ അവതരിപ്പിക്കുന്നത് എവിടെയാണ്?
50.പാർലമെന്റിലെ സ്ഥിരം സഭയേത്?

ഉത്തരങ്ങൾ

(1) ദേശീയ യുവജനദിനം (2) 1893 (3) 1907ലെ സൂററ്റ്  സമ്മേളനം (4) ഗാന്ധിജി (5) ഗാന്ധിജി (6) ജോർജ്ജ് അഞ്ചാമൻ (7) 1911 (8) മൊണ്ടേഗു - ചെംസ്‌ഫോർഡ്  പരിഷ്കാരങ്ങൾ  (9) 1905 ഒക്ടോബർ 16 (10) ധാക്കയിൽ (11) ഭഗത്‌സിംഗ് (12) ലക്നൗ ഉടമ്പടി (13) ആനി ബസന്റ്,  ബാലഗംഗാധര തിലകൻ (14) ജോൺ റസ്കിന്റെ 'അൺ ടു ദിസ് ലാസ്റ്റ് " (15) സി.ആർ.ദാസ്, മോട്ടിലാൽ നെഹ്‌റു (16) 1928 ഫെബ്രുവരി 3 (17) റൗലറ്റ് നിയമം (18) പഞ്ചാബ് (19) ജനുവരി 26 (1930) (20) 1930 മാർച്ച് 6 (21) മുഹമ്മദ് ഇക്ബാൽ (22) ലണ്ടനിൽ (23) രാംസെ മക്ഡൊണാൾഡ് (24) മുംബയ് (25) 1897 ജനുവരി 23ന് കട്ടക്കിൽ (26) ക്യാപ്ടൻ മോഹൻസിംഗ് (27) മുംബൈ (28) 1940 മാർച്ച് (ലാഹോർ പ്രമേയം) (29) അമേരിക്കയുടെ (30) ഡോ.രാജേന്ദ്രപ്രസദ് (31) അമേരിക്ക (32) 12 മുതൽ 35 വരെ (33) രാഷ്ട്രനിർദ്ദേശകതത്വങ്ങൾ (34) 51 (എ) വകുപ്പ് (35) രാഷ്ട്രപതി അഥവാ പ്രസിഡന്റ്  (36)പാർലമെന്റിലെയും നിയമസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ. (37) ഉപരാഷ്ട്രപതി (38) ഇംപീച്ച്മെന്റ് (39) രാഷ്ട്രപതി (40) ഡോ. രാജേന്ദ്രപ്രസാദ് (41) രാജേന്ദ്രപ്രസാദ് (42) സാക്കിർ ഹുസൈൻ (43) വി.വി. ഗിരി (44) എസ്. രാധാകൃഷ്ണൻ (45) കെ.ആർ.നാരായണൻ (46) പാർലമെന്റ്  (47) ലോക്‌സഭാംഗങ്ങളെ (48) ലോക്‌സഭാ സ്പീക്കർ (49) ലോക്‌സഭയിൽ (50) രാജ്യസഭ.

Saturday, March 7, 2015

ദണ്ഡി കടപ്പുറം ഇപ്പോൾഏതു സംസ്ഥാനത്താണ്?

മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
1.രാമകൃഷ്ണ മിഷന്റെ ആസ്ഥാനം എവിടെയാണ്?
2. ഏതു കൃതിയിലാണ് വന്ദേമാതരം ഉള്ളത്?
3. കോൺഗ്രസിലെ ഗാന്ധിയുഗം ഏതായിരുന്നു?
4. 1907ലെ സൂററ്റ് സമ്മേളനത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ ആരായിരുന്നു?
5. മഹാത്മ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാര്?
6. ഇന്ത്യയുടെ ഋതുരാജൻ എന്ന് ടാഗോർ വിശേഷിപ്പിച്ചതാരെ?
7. ബ്രിട്ടീഷുകാരുടെ ആദ്യത്തെ തലസ്ഥാനം ഏതായിരുന്നു?
8. ഇംഗ്‌ളണ്ടിലെ രാജാവിന് പോർച്ചുഗീസുകാരിൽ നിന്നും സ്ത്രീധനമായിക്കിട്ടിയ ഇന്ത്യയിലെ നഗരമേത്?
9. 1919ലെ ഗവൺമെന്റ് ഒഫ് ഇന്ത്യാ ആക്ട് ഏതു പേരിലാണ് പ്രസിദ്ധമായത്?
10. ഇന്ത്യയ്ക്ക് ഒരു ഫെഡറൽ ഭരണവ്യവസ്ഥ വിഭാവനം ചെയ്ത ആദ്യത്തെ നിയമം ഏതായിരുന്നു?
11. കേസരി, മറാത്ത എന്നീ പത്രങ്ങൾ ആരംഭിച്ചതാര്?
12. ബ്രിട്ടീഷുകാർ ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്നു വിശേഷിപ്പിച്ചതാരെ?
13. ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവാരായിരുന്നു?
14.ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരെ തൂക്കിലേറ്റിയതെന്ന്?
15. ഹിന്ദു  മുസ്‌ളിം ഐക്യത്തിന്റെ അംബാസിഡർ എന്നു വിളിക്കപ്പെട്ടതാര്?
16. ഇന്ത്യയിൽ ഹോംറൂൾലീഗ് എന്ന ആശയം കടംകൊണ്ടത് ഏതു രാജ്യത്ത് നിന്നാണ്?
17. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹ സമരമേതായിരുന്നു?
18. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ നിരാഹാരസമരം ഏതായിരുന്നു?
19. അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റി രൂപംകൊണ്ടതെന്ന്?
20. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നതെന്ന്?
21. ബ്രിട്ടീഷുകാരുടെ ഏതു നിയമത്തിനെതിരെ നടന്ന സമരമാണ് ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ കലാശിച്ചത്?
22. 1929 ഡിസംബർ 31ന് ജവഹർലാൽ നെഹ്രു ത്രിവർണ പതാക ഉയർത്തിയത് ഏതു നദിയുടെ തീരത്താണ്?
23. ദണ്ഡി കടപ്പുറം ഇപ്പോൾഏതു സംസ്ഥാനത്താണ്?
24. രഘുപതി രാഘവ രാജാറാം എന്ന ഭജനയ്ക്ക് സംഗീതം നൽകിയതാര്?
25. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ കേന്ദ്രം ഏതായിരുന്നു?
26. ഗാന്ധിഇർവിൻ ഉടമ്പടി എന്നായിരുന്നു?
27. ഒന്നാം വട്ടമേശാസമ്മേളനം നടന്നതെന്ന്?
28. ഗാന്ധിജിയെ അർദ്ധനഗ്‌നനായ ഫക്കീർ എന്നു വിളിച്ചതാര്?
29. ആഗസ്റ്റ് ഓഫർ മുന്നോട്ടുവച്ച വൈസ്രോയി ആര്?
30. ക്രിപ്‌സ് ദൗത്യം ഇന്ത്യയിലെത്തിയതെന്ന്?
31. കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയതെന്ന്?
32. ക്വിറ്റ് ഇന്ത്യാ പ്രമേയം തയ്യാറാക്കിയത് ആരാണ്?
33. ഭാരതീയ സംസ്‌കാരത്തെ വിമർശിക്കുന്ന മദർ ഇന്ത്യ രചിച്ച അമേരിക്കൻ വനിതയാര്?
34. 1939ൽ സുഭാഷ്ചന്ദ്രബോസ് കോൺഗ്രസ് വിട്ടശേഷം രൂപം നൽകിയ രാഷ്ട്രീയ പാർട്ടിയേത്?
35. സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ നാഷണൽ ആർമിയുടെ നേതൃത്വം ഏറ്റെടുത്ത വർഷമേത്?
36. എമിലി ഷെങ്കേൽ ആരുടെ പത്‌നിയാണ്?
37. അധികാരക്കൈമാറ്റം ചർച്ച ചെയ്യാൻ ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് ദൗത്യമേത്?
38. ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ ഇടക്കാല മന്ത്രിസഭ അധികാരമേറ്റതെന്ന്?
39. ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യമേത്?
40. ഭരണഘടനാ നിർമ്മാണസഭ രൂപംകൊണ്ടതെന്ന്?
41. ഇന്ത്യൻ പാർലമെന്ററി ജനാധിപത്യം ഏത് രാജ്യത്തിന്റെ മാതൃകയിലാണ്?
42. ഭരണഘടനാ ഭേദഗതി എന്ന ആശയം ഏത് രാജ്യത്തുനിന്നുമാണ്?
43. എത്ര മൗലികാവകാശങ്ങളാണ് ഭരണഘടന ഉറപ്പുനൽകുന്നത്?
44. ഭരണഘടനയുടെ ആത്മാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഗമേത്?
45. 1976ലെ 42ാം ഭരണഘടനാ ഭേദഗതിയിലൂടെ കൂട്ടിച്ചേർക്കപ്പെട്ട ഭാഗമേത്?
46. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട കുറഞ്ഞ പ്രായമെത്ര?
47. ഇന്ത്യയുടെ സർവസൈന്യാധിപൻ ആരാണ്?
48. രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് ആരാണ്?
49. രാഷ്ട്രപതിയെ സ്ഥാനത്തുനിന്നും നീക്കാൻ അധികാരമുള്ളത് ആർക്കാണ്?
50. സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരെ ആരാണ് നിയമിക്കുന്നത്?

ഉത്തരങ്ങൾ

(1) ബേലൂർ മഠം (2)ആനന്ദമഠം (18820 (3)1919197 (4)റാഷ്ബിഹാരി ഘോഷ് (5)ടാഗോർ (6)നെഹ്രുവിനെ (7) കൊൽക്കത്ത (8) മുംബയ് (9)മൊണ്ടേഗുചെംസ്ഫോർഡ്പരിഷ്‌കാരങ്ങൾ (10)1935ലെ ഗവൺമെന്റ് ഒഫ് ഇന്ത്യാ ആക്ട് (11)ബാലഗംഗാധര തിലകൻ (12) ബാലഗംഗാധര തിലകൻ (13)മുഹമ്മദ് ഇക്ബാൽ (14)1931 മാർച്ച് 23 (15)മുഹമ്മദാലി ജിന്ന (16)അയർലൻഡ് (17)ചമ്പാരൻ സത്യാഗ്രഹം (1917) (18) അഹമ്മദാബാദിൽ (1918) (19)1919 (20) 1919 ഏപ്രിൽ 13 (21)റൗലറ്റ് നിയമം (22)രവി (23) ഗുജറാത്ത് (24)വിഷ്ണു ദിഗംബർ പലുസ്‌ക്കാർ (25)പയ്യന്നൂർ (26)1931 മാർച്ച് (27)1930 (28)വിൻസ്റ്റൺ ചർച്ചിൽ (29)ലിൻലിത്‌ഗോ (30)1942 മാർച്ച് (31)1942 ആഗസ്റ്റ് 8 (32)ജവഹർലാൽ നെഹ്രു (33)കാതറിൻ മേയോ (34)ഫോർവേഡ് ബ്‌ളോക്ക് (35) 1943 (36)സുഭാഷ് ചന്ദ്രബോസ് (37)ക്യാബിനറ്റ് മിഷൻ (38)1946 സെപ്തംബർ 2 (39)ഇന്ത്യ (40)1946 ഡിസംബർ 6 (41)ബ്രിട്ടന്റെ (42)ദക്ഷിണാഫ്രിക്ക (43) ആറ് (44) 32ാം വകുപ്പ് (ഭരണഘടനാപരമായ പ്രതിവിധിക്കുളള അവകാശം) (45) മൗലിക കർത്തവ്യങ്ങൾ (46) 35 വയസ് (47) രാഷ്ട്രപതി (48) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് (49) ഇന്ത്യൻ പാർലമെന്റിന് (50)രാഷ്ട്രപതി

ഇന്ത്യൻ നിർമ്മിതമായ ആദ്യ വിമാനം ?


മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
1. ഇന്ദിരാഗാന്ധി വധം അന്വേഷിച്ച കമ്മിഷൻ?
2. 1292ൽ കേരളം സന്ദർശിച്ച ഇറ്റാലിയൻ സഞ്ചാരി?
3. ഗ്രീക്ക് പുരാണങ്ങളിൽ  ദൈവങ്ങളുടെ രാജാവ്?
4. ഇന്ത്യൻ നിർമ്മിതമായ ആദ്യ വിമാനം  ?
5. രാജസ്ഥാനിലെ  പ്രസിദ്ധമായ ഒരു തടാകം?
6. രാജസ്ഥാനിലെ  ഏക ഫിൽസ്റ്റേഷൻ?
7. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ജീവകം?
8. അല്ലാമ ഇക്ബാൽ  ഇന്റർനാഷണൽ  എയർപോർട്ട് എവിടെയാണ്?
9. വടക്കേ അമേരിക്കയിൽ  റോക്കി പർവതത്തിൽ നിന്നു വീശുന്ന  ഉഷ്ണക്കാറ്റ്?
10. കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെട്ടത്?
11. കത്തീഡ്രൽ  സിറ്റി ഒഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?
12. മദ്ധ്യപ്രദേശിലെ മലഞ്ച്ഖണ്ഡ് ഖനി എത് ലോഹത്തിനാണ് പ്രസിദ്ധം?
13. 1840ലെ കറുപ്പ് യുദ്ധത്തിൽ  ചൈനയെ  തോൽപ്പിച്ചത്?
14. അമരാവതിയും നാഗാർജുന കോണ്ടയും  ഏതു മതവുമായി ബന്ധപ്പെട്ടാണ് പ്രസിദ്ധം?
15. ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ് ലിമിറ്റഡിന്റെ  ആസ്ഥാനം?
16. അമരിഗോ വെസ്‌പുച്ചി ജനിച്ച രാജ്യം?
17. ഹിറ്റ്ലർ ജർമ്മനിയിൽ അധികാരത്തിൽ  വന്ന വർഷം?
18. ഹിറ്റ്ലറും മുസോളിനിയും മരണമടഞ്ഞ വർഷം?
19. ഗവൺമെന്റ് സർവീസ് വിഭാഗത്തിൽ  മഗ്സസേ അവാർഡ് ഇന്ത്യയിൽ നിന്നും ആദ്യമായി നേടിയത്?
20. ഹിന്ദു - മുസ്ലിം ഐക്യത്തിന്റെ  ഫലമായി രൂപംകൊണ്ട ഭാഷ?
21. ശരീരത്തിൽ കഴുത്തിനു കീഴ്പോട്ടുള്ള ഭാഗത്തെ റിഫ്ളക്സ് ആക്ഷൻ നിയന്ത്രിക്കുന്നത്?
22. സിന്ധു നദീതട സംസ്കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത?
23. ശരീരത്തിൽ കടന്നുകൂടുന്ന വിഷവസ്തുക്കൾ നശിപ്പിക്കാൻ നിയുക്തമായ  അവയവം?
24. രാഷ്ട്രപതി പ്രഥമ ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിട്ട തീയതി?
25. രാമായണം തമിഴിൽ  തയ്യാറാക്കിയത്?
26. ഓസ്കർ ശില്പം രൂപകല്പന ചെയ്തത്?
27. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ചൈനീസ് സഞ്ചാരി?
28. ഗ്വാളിയോർ മുമ്പു ഭരിച്ചിരുന്ന രാജവംശം?
29. 1857ലെ വിപ്ളവത്തിന്റെ പരാജയശേഷം ബ്രിട്ടീഷുകാർ ബഹദൂർഷാ രണ്ടാമനെ എവിടേക്കാണ് നാടുകടത്തിയത്?
30. കൺഫൂഷ്യനിസം ഏതു രാജ്യത്താണ് പ്രചരിച്ചത്?
31. ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ  മാധ്യമം ഇംഗ്ളീഷ് ആക്കിയ ഗവർണർ ജനറൽ?
32. ബൈനറി സംഖ്യ അിസ്ഥാനമാക്കിയ ഉപകരണം?
33. ലോകത്തെ ആദ്യ പുകയില മുക്ത രാജ്യം?
34. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ  ഒന്നാം സംസ്ഥാന സമ്മേളനം  നടന്ന സ്ഥലം?
35. ഏത് തെന്നിന്ത്യൻ സംസ്ഥാനത്താണ് പോയിന്റ് കാലിമെർ എന്ന വന്യജീവി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്?
36. വടക്കു കിഴൻ മൺസൂണിന്റെ മറ്റൊരു പേര്?
37. ഏതു രാജ്യത്തിന്റെ  പഴയ പേരാണ് ജട്‌ലാൻഡ്?
38. വേദാന്ത കോളേജ് 1825ൽ സ്ഥാപിച്ചതാര്?
39. അന്താരാഷ്ട്ര ഫുട്ബാൾ മത്സരത്തിന്റെ ദൈർഘ്യം?
40. എവറസ്റ്റ് കൊടുമുടിക്ക് ആ പേരു നൽകിയത്?
41. ഇനി ഞാനുറങ്ങട്ടെ രചിച്ചത്?
42. ലോകത്തെ ഏറ്റവും വലിയ മരുഭൂമി?
43. ആര്യ സമാജം സ്ഥാപിച്ചത്?
44. അട്ടപ്പാടി ഏത് ജില്ലയിലാണ്?
45. 1984 എന്ന പുസ്തകം രചിച്ചത്?
46. പാചകം ചെയ്യുമ്പോൾ ധരിക്കാൻ ഏറ്റവും അനുയോജ്യമായ വസ്ത്രം?
47. ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?
48. സെൻട്രൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?
49. അന്റാർട്ടിക്കയോട് ഏറ്റവും അടുത്തുള്ള ഭൂഖണ്ഡം?
50. ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ്?

ഉത്തരങ്ങൾ
(1) താക്കർ കമ്മിഷൻ (2)  മാർക്കാപോളോ (3) സീയൂസ്  (4) ഹിന്ദുസ്ഥാൻ ട്രെയിനർ (5) പുഷ്കർ തടാകം  (6) മൗണ്ട് അബു  (7) ജീവകം സി (8) ലാഹോർ (9) ചിനുക്  (10) വി.ഒ. ചിദംബരം പിള്ള (11) ഭുവനേശ്വർ  (12) ചെമ്പ്  (13) ബ്രിട്ടൺ (14) ബുദ്ധമതം (15) ആലുവ  (16)  ഇറ്റലി (17) 1933  (18) 1945  (19) സി.ഡി. ദേശ്മുഖ് (1959)  (20) ഉർദു  (21) സ്പൈനൽ കോർഡ്  (22) നഗരാസൂത്രണം  (23) കരൾ  (24) 1959 ജൂലൈ 31 (25) കമ്പർ  (26) സെഡ്രിക് ഗിബ്ബൺസ്  (27) ഫാഹിയാൻ  (28) സിന്ധ്യ (29) മ്യാൻമർ (ബർമ)  (30) ചൈന  (31) വില്യം ബെന്റിക്  (32) കംപ്യൂട്ടർ (33) ഭൂട്ടാൻ  (34) കോഴിക്കോട് (35) തമിഴ്നാട്  (36) തുലാവർഷം  (37)  ഡെന്മാർക്ക് (38) രാജാറാം മോഹൻറോയ് (39) 90 മിനിട്ട്  (40) കേണൽ  ആൻഡ്രുവാഗ്  (41)  പി.കെ. ബാലകൃഷ്ണൻ  (42) സഹാറ (43) ദയാനന്ദ് സരസ്വതി (44) പാലക്കാട് (45) ജോർജ് ഓർവൽ (46)  പരുത്തി (47) ന്യൂഡൽഹി  (48) കട്ടക്ക്  (49) തെക്കേ അമേരിക്ക  (50) മഹാനദി.

Wednesday, February 11, 2015

ഇന്ത്യയ്ക്കു വെളിയിൽ വച്ച് അന്തരിച്ച ഏക പ്രധാനമന്ത്രി?

മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും

1. കടലിലെ ദൂരം അളക്കാനുള്ള ഏകകം?
2. എല്ലാ രാഗങ്ങളും വായിക്കാൻ കഴിയുന്ന ഇന്ത്യൻ സംഗീതോപകരണം?
3. കേക്കുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?
4. ഓപ്പറേഷൻ ബ്ളൂ സ്റ്റാർ സമയത്ത് കരസേനാത്തലവനായിരുന്നത്?
5. ഏതു നേതാവിന്റെ ഉപദേശപ്രകാരമാണ് കെ.കേളപ്പൻ ഗുരുവായൂരിലെ  സത്യാഗ്രഹം അവസാനിപ്പിച്ചത്?
6. ഏത് നദിയുടെ തീരത്താണ് ഈഫൽ ടവർ?
7. ഏതു പേരിലാണ് സുഭാഷ് ചന്ദ്രബോസ് വേഷപ്രച്ഛന്നനായി ഇന്ത്യയിൽ നിന്നു കടന്നത്?
8. രണ്ടു വേലിയേറ്റങ്ങൾക്കിടയിലുള്ള ഇടവേള?
9. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്‌ചേഞ്ച്?
10. ശിവസേന ഏതു സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷിയാണ്?
11. ഇന്ത്യയിൽ പ്രഭാത സൂര്യന്റെ കിരണങ്ങൾ ആദ്യം പതിക്കുന്ന സംസ്ഥാനം?
12. ഇന്ത്യയിൽ  പ്രസിഡന്റു ഭരണം നിലവിൽ വന്ന ആദ്യ സംസ്ഥാനം?
13. ത്രിരത്നങ്ങൾ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?
14. ഏതു ക്ഷേത്രത്തിലിരുന്നാണ് മേൽപ്പറത്തൂർ നാരായണീയം രചിച്ചത്?
15. കഴുത്തിന്റെ നീളം ഏറ്റവും കൂടുതലുള്ള ജീവി?
16. ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസിതര ഉപപ്രധാനമന്ത്രി?
17. രാഷ്ട്രപതി സ്ഥാനത്തേക്ക്  വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി?
18. ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത്?
19. കിഴക്കൻ പാകിസ്ഥാൻ ബംഗ്ളാദേശ് എന്ന സ്വതന്ത്ര രാജ്യമായിത്തീർന്ന വർഷം?
20. കിഴക്കിന്റെ മുത്ത് എന്നറിയപ്പെടുന്ന രാജ്യം?
21. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്നത്?
22. ഇലക്ട്രിക് പവർ അളക്കുന്നതിന് ഉപയോഗിക്കുന്ന യൂണിറ്റ്?
23. രസതന്ത്രത്തിനും  സമാധാനത്തിനും  നോബൽ സമ്മാനം നേടിയ വ്യക്തി?
24. സാർവത്രിക ലായകം എന്നറിയപ്പെടുന്നത്?
25. കിഴക്കിന്റെ ഓക്സ്‌ഫഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം?
26. ഇന്ത്യയ്ക്കു വെളിയിൽ വച്ച് അന്തരിച്ച ഏക പ്രധാനമന്ത്രി?
27. ഇന്ത്യയ്ക്കുവേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ  അവസാനത്തെ നിയമം?
28. കാരറ്റിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ?
29. ഹൈഡ്രജൻ, ഹീലിയം എന്നിവ കഴിഞ്ഞാൽ പ്രപഞ്ചത്തിന്റെ  ഏറ്റവും കൂടുതലുള്ള മൂലകം?
30. കാറൽ മാർക്സിനെ മറവു ചെയ്ത സ്ഥലം?
31.  സാക്ഷരത ഏറ്റവും കുറഞ്ഞ, കേരളത്തിലെ ജില്ല?
32. കിഴാർനെല്ലി ഏത് രോഗത്തിനെതിരായ ഔഷധമാണ്?
33. സാൾട്ട് ലേക്ക് സ്റ്റേഡിയം (ഫുട്ബാൾ) എവിടെയാണ്?
34. സാഞ്ചി സ്തൂപം ഏതു സംസ്ഥാനത്താണ്?
35. റോബോട്ട് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്?
36. ശിവജി നടപ്പാക്കിയ പ്രധാന നികുതികൾ?
37. സാർക്കിന്റെ ആസ്ഥാനം?
38. കുത്തബ്ദീൻ ഐബക്കിന്റെ ശവകുടീരം എവിടെയാണ്?
39. ഇയാൻ ഫ്ളെമിംഗിന്റെ  ആദ്യ നോവൽ?
40. പതിനൊന്ന് ഓസ്കാറുകൾ കിട്ടിയ ചിത്രങ്ങൾ?
41. ശാന്ത സമുദ്രത്തെയും അത്‌ലാന്റിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കനാൽ?‌
42. പച്ചയും ചുവപ്പും ചേർന്നാൽ ലഭിക്കുന്ന വർണം?
43. യുറേനിയം  ആദ്യമായി വേർതിരിച്ചത്‌?
44. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് പാർലമെന്റിന്റെ  ഇരുസഭകളുടെയും സംയുക്ത സമ്മേളനം വിളിച്ചുകൂട്ടുന്നത്?
45. പ്രസിദ്ധമായ വാൾ സ്ട്രീറ്റ് എവിടെയാണ്‌?
46. ആരുടെ അപരനാമമാണ് കലൈഞ്ജർ?
47. പ്രസിദ്ധമായ ഗെറ്റിസ്ബർഗ് പ്രസംഗം നടത്തിയത്?
48. ഭാരതീയ ജനസംഘത്തിന്റെ  സ്ഥാപകൻ?
49. ഭാരത് ഭവൻ എന്ന മൾട്ടി ആർട്ട് സെന്റർ സ്ഥിതി ചെയ്യുന്ന നഗരം?
50. അത്യധികം താഴ്ന്ന ഊഷ്മാവിനെക്കുറിച്ചുള്ള പഠനം?

ഉത്തരങ്ങൾ

(1) നോട്ടിക്കൽ  മൈൽ (2) സാരംഗി (3) സ്കോട്ലൻഡ്  (4) എ.എസ്. വൈദ്യ (5) ഗാന്ധിജി  (6) സെയ്‌ൻ (7) മൗലവി സിയാവുദ്ദീൻ  (8)  12 മണിക്കൂർ 25 മിനിട്ട് (9) മുംബൈ (10) മഹാരാഷ്ട്ര  (11) അരുണാചൽ പ്രദേശ്  (12) പഞ്ചാബ്  (13) ജൈനമതം  (14) ഗുരുവായൂർ (15) ജിറാഫ്  (16) ചരൺസിംഗ്  (17) ഡോ. രാജേന്ദ്രപ്രസാദ്  (18) ഡോൾഫിൻ (19) 1971 (20) ശ്രീലങ്ക  (21) ആലപ്പുഴ  (22) വാട്ട്  (23)  ലിനസ് പോളിങ്  (24) ജലം  (25) പൂനെ  (26) ലാൽ ബഹാദൂർ ശാസ്ത്രി (27) ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്  (28)  ജീവകം എ (29) ഓക്സിജൻ  (30)  ലണ്ടൻ (31) പാലക്കാട്  (32) മഞ്ഞപ്പിത്തം  (33) കൊൽക്കത്ത (34) മധ്യപ്രദേശ്  (35)  കാൾ ചെപ്പേക്ക് (36)  ചൗത്, സർദേശ് മുഖി (37) കാഠ്മണ്ഡു (38) ലാഹോർ (39) കാസിനോ റോയൽ  (40) ബെൻഹർ, ടൈറ്റാനിക്,  ലോർഡ് ഒഫ് ദ റിങ്സ്  (41) പനാമ കനാൽ (42)  മഞ്ഞ (43) യുജിൻ പെലിഗോട്ട്  (44) 108 (45) ന്യൂയോർക്ക്  (46) കരുണാനിധി  (47) എബ്രഹാം ലിങ്കൺ  (48) ശ്യാമപ്രസാദ് മുഖർജി  (49)  ഭോപ്പാൽ (50) ക്രയോജനിക്ക്

സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസ് അധ്യക്ഷപദവി വഹിച്ച വിദേശവംശജ?

മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
1. സിയാങ് എന്ന പേരിൽ അരുണാചൽ പ്രദേശിൽ പ്രവേശിക്കുന്ന നദി?
2. ഹാൽഡിഘട്ട് യുദ്ധത്തിൽ അക്ബറെ എതിർത്തു പരിജയപ്പെട്ട രജപുത്രരാജാവ്?
3. കേരളത്തിൽ അടിമക്കച്ചവടം നിർത്തലാക്കിയ ഭരണാധികാരി?
4. മതിലുകൾ എന്ന നോവൽ രചിച്ചത്?
5. സ്വതന്ത്രഇന്ത്യയിലെ ആദ്യ വ്യക്തിഗത ഒളിമ്പിക് വെള്ളി മെഡൽ ജേതാവ്?
6. ആദ്യത്തെ ലാറ്റിനമേരിക്കൻ അറബ് ഉച്ചകോടിക്ക് (2005)വേദിയായ നഗരം?
7. മനുഷ്യന്റെ ഇടത്തേ ശ്വാസകോശത്തിന്റെ ശരാശരി ഭാരം?
8. ഭരണഘടനയുടെ ഹൃദയവും ആത്മാവുംഎന്ന് ഡോ. അംബേദ്കർ വിശേഷിപ്പിച്ചത്?
9. അതുലൻ ആരുടെ സദസ്യനായിരുന്നു?
10. ആമാശയത്തിന്റെ അടിയിൽ സ്ഥിതിചെയ്യുന്ന ഗ്രന്ഥി?
11. ആറ്റിങ്ങൽ കലാപം ഏത് വർഷത്തിൽ?
12. മനുഷ്യന്റെ മൂത്രത്തിന്റെ സാധാരണ പി എച്ച് മൂല്യം?
13. ധനതത്ത്വ ശാസ്ത്രത്തിന്റെ പിതാവ്?
14. സമാധാനത്തിന്റെ നഗരം എന്നറിയപ്പെടുന്നത്?
15. ഭഗീരഥിയും അളകനന്ദയും സംഗമിക്കുന്നത സ്ഥലം?
16. ആന്റിബോഡി അടങ്ങിയിട്ടില്ലാത്ത രക്തഗ്രൂപ്പ്?
17. ആമുക്തമാല്യദ എന്ന സാഹിത്യകൃതി തെലുങ്കിൽ രചിച്ചത്?
18. ഇസ്രായേലിന്റെ ജനനത്തിനു കാരണമായ പ്രസ്ഥാനം?
19. ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ രചിച്ചത്?
20. ആർത്രൈറ്റിസ് (വാതം) ബാധിക്കുന്നത്?
21. ആർനോൾഡ് ഷാർസ്നെഗ്ഗർ ജനിച്ച രാജ്യം?
22. ആന്റിബോഡികൾ ഉല്പാദിപ്പിക്കുന്ന രക്തകോശം?
23. കേരളത്തിൽ ആദ്യമായി വാർഷിക വിശേഷാൽപ്രതി പുറത്തിറക്കിയ പത്രം?
24. കേരളത്തിൽ ആദ്യമായി കാലാവധി പൂർത്തിയാക്കിയ നിയമസഭ?
25. കാനഡ ഏത് ഭൂഖണ്ഡത്തിലാണ്?
26. കേരളത്തിൽ സ്ഥാപിതമായ ആദ്യ കോളേജ്?
27. കേരളത്തിൽ സ്വർണനിക്ഷേപം കൂടുതലുള്ള സ്ഥലം?
28. കേരളത്തിൽ ഹിന്ദുക്കൾ എണ്ണത്തിൽ ഏറ്റവും കൂടുതലുള്ള ജില്ല?
29. കേരളത്തിൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി സ്ഥിതി ചെയ്യന്നത്?
30. ഇന്ത്യൻ ഫുട്ബോൾ ടീം ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്തവർഷം?
31. ഹിന്ദിയിലും മറ്റ് ഇന്ത്യൻ ഭാഷകളിലും ഹിന്ദ് മഹാസാഗരം എന്നറിയപ്പെടുന്നത്?
32. ഇത്തിഹാദ് എയർലൈൻസ് ഏതു രാജ്യത്താണ്?
33. ഇന്ത്യ പരമാധികാര റിപ്പബ്ലിക് ആയത്?
34. ഇന്ത്യ ഭരിക്കാൻ ബ്രിട്ടീഷുകാർ സ്വീകരിച്ച തന്ത്രം?
35. കുളച്ചൽ തുറമുഖം ഏത് സംസ്ഥാനത്താണ്?
36. ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ വെള്ളച്ചാട്ടം?
37. മദർ ഇന്ത്യ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി?
38. കമ്യൂണിസം കൊടുമുടി അഥവാ ഇസ്മായിൽ സമാനി കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം?
39. കോത്താരി കമ്മീഷന്റെ ത്രിഭാഷാ പദ്ധതിയിൽ നിർദ്ദേശിക്കപ്പെട്ട ഭാഷകൾ?
40. ആദിഗ്രന്ഥത്തിന്റെ മറ്റൊരു പേര്?
41. ബംഗ്ലാദേശിന്റെ രാഷ്ട്രശില്പി?
42. മനുഷ്യന്റെ മധ്യകർണത്തിലെ അസ്ഥികളുടെ എണ്ണം?
43. നക്ഷത്രങ്ങൾ തിളങ്ങാൻകാരണം?
44. സി.വി.രാമന് ഏതു വിഷയത്തിലാണ് നൊബേൽ സമ്മാനം ലഭിച്ചത്?
45. ഹിന്ദുസ്ഥാന്റെ തനതായ ഫലം എന്ന് മാങ്ങയെ വിശേഷിപ്പിച്ചതാര്?
46. ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക?
47. സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം പ്രഖ്യാപിക്കുമ്പോൾ കേന്ദ്രത്തിനുവേണ്ടി സംസ്ഥാന ഭരണം നടത്തുന്നതാര്?
48. സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസ് അധ്യക്ഷപദവി വഹിച്ച വിദേശവംശജ?
49. കൂറുമാറ്റ നിരോധന നിയമപ്രകാരം ഒരു അംഗത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ അധികാരപ്പെട്ടതാര്?
50. കാബൂൾ ആസ്ഥാനമായി ഭരണനിർവഹണം നടത്തിയ മുഗൾചക്രവർത്തി?

ഉത്തരങ്ങൾ

(1)ബ്രഹ്മപുത്ര (2)റാണാപ്രതാപ് (3)റാണി ഗൗരി ലക്ഷ്മി ഭായി (4)വൈക്കം മുഹമ്മദ് ബഷീർ (5)രാജ്യവർധൻ സിങ് റാത്തോഡ് (6)ബ്രസീലിയ (7)620 ഗ്രാം (8)ആർട്ടിക്കിൾ 32 (9)വല്ലഭൻ രണ്ടാമൻ (10)പാൻക്രിയാസ് (11) എ.ഡി. 1721 (12)6 (13)ആഡംസ്മിത്ത് (14)ഹിരോഷിമ (15)ദേവപ്രയാഗ് (16)എ ബി (17)കൃഷ്ണദേവരായർ (18)സിയോണിസ്റ്റ് പ്രസ്ഥാനം (19)ആർ.സി.ദത്ത് (20)സന്ധികൾ (21)ഓസ്ട്രിയ (22)ശ്വേതരക്താണുക്കൾ (23)മിതവാദ് (24)നാലാം നിയമസഭ (1970-77) (25)വടക്കേ അമേരിക്ക (26)സി.എം എസ് കോളേജ് കോട്ടയം (27) നിലമ്പൂർ (28)തിരുവനന്തപുരം (29)വെള്ളൂർ (30)1948 (31)ഇന്ത്യൻ മഹാസമുദ്രം (32)യു.എ.ഇ (33)1950 ജനുവരി 26 (34)ഭിന്നിപ്പിച്ചു ഭരിക്കൽ (35)തമിഴ്നാട് (36)ജോഗ് വെള്ളച്ചാട്ടം (37)നർഗീസ് ദത്ത്(38)തജിക്കിസ്ഥാൻ (39)ഹിന്ദി, ഇംഗ്ളീഷ്, പ്രാദേശിക ഭാഷ (40)ഗുരു ഗ്രന്ഥസാഹിബ് (41)മുജീബുർ റഹ്മാൻ (42)3 (43)റിഫ്രാക്ഷൻ (44)ഊർജതന്ത്രം (45)ബാബർ (46)കൊൽക്കത്ത (47)ഗവർണർ (48)സോണിയ ഗാന്ധി (49)സ്പീക്കർ (50)ബാബർ.

പണ്ഡിറ്റ് രവിശങ്കറുമായി ബന്ധപ്പെട്ട സംഗീതോപകരണം?

മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
1. ചിത്തിരപ്പാവൈ രചിച്ചത്?
2. 1986  ൽ കാണപ്പെട്ട വാൽനക്ഷത്രം?
3. ദി ഗുഡ് എർത്ത് രചിച്ചത്?
4. സർവരാജ്യസഖ്യം ഏതുവർഷമാണ് നിലവിൽ വന്നത്?
5. ദക്ഷിണേന്ത്യയിൽനിന്ന് പ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തി?
6. ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചത്?
7. സ്‌ഫിൻക്സ് ഏത് രാജ്യത്താണ്?
8. സ്‌കൗട്ട് പ്രസ്ഥാനം സ്ഥാപിച്ചത്?
9.  എമ്പയർ സ്റ്റേറ്റ് ബിൽഡിംഗ് ഏത് രാജ്യത്താണ്?
10. ചൈനയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി?
11. ആദ്യമായി ഹൈഡ്രജൻ ബോംബുണ്ടാക്കിയത്?
12. പാക് കടലിടുക്ക് ഏതെല്ലാം രാജ്യങ്ങൾക്കിടയിൽ?
13. ലോകത്തിലെ ഏറ്റവും വലിയ ഡൽറ്റ?
14. പാട്രിസ് ലുംമുംബ ആരാണ്?
15. ഇന്ത്യൻ കറൻസി ദശാംശ സംവിധാനത്തിലേക്ക് മാറിയ വർഷം?
16. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ?
17. സഞ്ജയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടത്?
18. അന്താരാഷ്ട്രനീതിന്യായ കോടതിയുടെ ആസ്ഥാനം?
19. കൃഷ്ണഗാഥയുടെ കർത്താവ്?
20. ഇരുണ്ട ഭൂഖണ്ഡം എന്നറിയപ്പെടുന്നത്?
21. പണ്ഡിറ്റ് രവിശങ്കറുമായി ബന്ധപ്പെട്ട സംഗീതോപകരണം?
22. പാലിന്റെ ഗുണനിലവാരം അളക്കാനുപയോഗിക്കുന്നത്?
23.യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?
24. ഒ. ഹെൻറി ആരുടെ തൂലികാനാമം?
25. 1920 ൽ ചേർന്ന എ.ഐ.ടി.യു.സിയുടെ ഒന്നാം സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്?
26. ഭൂമിയുടെ ഗുരുത്വാകർഷണം അതിജീവിക്കാൻ ബഹിരാകാശപേടകത്തിനുവേണ്ട കുറഞ്ഞ വേഗം?
27.  1921 ൽ നടന്ന പ്രഥമ അഖില കേരള കോൺഗ്രസ് സമ്മേളനത്തിൽ അദ്ധ്യക്ഷത  വഹിച്ചത്?
28. മധുര മീനാക്ഷി ക്ഷേത്രം നിർമ്മിച്ചത്?
29. ബ്ളാക്ക് പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം?
30. ജഹാംഗീർ നഗറിന്റെ ഇപ്പോഴത്തെ പേര്?
31. ഏത് കമ്മിഷന്റെ ശുപാർശ പ്രകാരമാണ് റിസർവ് ബാങ്ക് നിലവിൽ വന്നത്?
32.  ഏത് രാജ്യത്തിന്റെ കോളനിയാണ് ജിബ്രാൾട്ടർ?
33. ലോകത്തെ ഏറ്റവും ജനസമ്പന്നമായ നദി?
34. ഏറ്റവും ഇലക്ട്രോ പോസിറ്റീവ് ആയ മൂലകം?
35. പെരുമൺ തീവണ്ടി ദുരന്തം ഉണ്ടായ തീയതി?
36. ടി.വി സ്ക്രീനിൽ ചലിക്കുന്ന ദൃശ്യങ്ങൾ കാണാൻ കഴിയുന്നത് കണ്ണിന്റെ ഏത് പ്രത്യേകതമൂലമാണ്?
37. ഇന്ത്യയിൽ ആദ്യത്തെ സർവകലാശാല നിലവിൽവന്ന വർഷം?
38. ബുദ്ധന്റെ ബാല്യകാലനാമം?
39. നാലാം ബുദ്ധമത സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്?
40. അടിമ, സൈനികൻ, മന്ത്രി, രാജാവ് ഇവയെല്ലാമായിരുന്ന ഡൽഹി സുൽത്താൻ?
41. നാല് ആര്യസത്യങ്ങൾ ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?
42. ഇന്ത്യയിലാദ്യമായി രൂപയുടെ മുൻഗാമിയെ അവതരിപ്പിച്ച ഭരണാധികാരി?
43. പുന്നപ്ര-വയലാർ സമരകാലത്ത് തിരുവിതാംകൂർ ദിവാൻ?
44. കാൻ ഫിലിം ഫെസ്റ്റിവൽ നടക്കുന്നത് ഏത് രാജ്യത്താണ്?
45. പുരാവസ്തുക്കളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
46. ഏത് ഭാഷയിൽ രചന നടത്തുന്നവർക്കാണ് ഇക്‌ബാൽ സമ്മാനം നൽകുന്നത്?
47. രാജാക്കൻമാരുടെ താഴ്വര എന്നറിയപ്പെടുന്നത്?
48. ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത നഗരം?
49. പൂജ്യം കണ്ടുപിടിച്ച രാജ്യക്കാർ?
50.  പുരാതന സിൽക്കുപാത കടന്നുപോകുന്ന ചുരം?

ഉത്തരങ്ങൾ
(1) അഖിലൻ (2) ഹാലി (3) പേൾ എസ് ബക്ക് (4)1920 (5)ദേവഗൗഡ (6)അലി സഹോദരൻമാർ (7) ഈജിപ്‌ത് (8) ബേഡൻ പവൽ (9) യു.എസ്.എ (10) ഹൊയാങ്ഹോ (11)എഡ്വേർഡ് ടെല്ലർ (12) ഇന്ത്യ-ശ്രീലങ്ക (13)  സുന്ദർബൻസ് (14) കോംഗോയുടെ സ്വാതന്ത്ര്യസമരനായകൻ (15) 1957 (16)  മൗണ്ട് ബാറ്റൻ പ്രഭു (17)  എം. രാമുണ്ണി നായർ (18)  ഹേഗ് (19) ചെറുശേരി (20) ആഫ്രിക്ക (21) സിതാർ (22) ലാക്‌ടോമീറ്റർ (23) സ്വിറ്റ്‌സർലൻഡ് (24) വില്യം സിഡ്‌നി പോർട്ടർ (25) ലാലാലജ്‌പത് റായി (26)  11.2 കി.മീ. പ്രതി സെക്കൻഡ് (27) ടി. പ്രകാശം (28) തിരുമല നായക് (29) കൊണാർക്കിലെ സൂര്യക്ഷേത്രം (30) ധാക്ക (31) ഹിൽട്ടൺ യങ് (32)  ഇംഗ്ളണ്ട് (33) ആമസോൺ (34) സീസിയം (35) 1988 ജൂലായ് 8 (36) സമഞ്ജനക്ഷമത (37)  1857 (38) സിദ്ധാർത്ഥൻ (39) വസുമിത്രൻ (40) ബാൽബൻ (41) ബുദ്ധമതം (42)ഷെർഷാ (43) സി.പി. രാമസ്വാമി അയ്യർ (44) ഫ്രാൻസ് (45) ആർക്കിയോളജി (46) ഉറുദു (47) തീബ്‌സ് (48) ചണ്ഡിഗഡ് (49) ഇന്ത്യാക്കാർ (50) നാഥുല.