News Today

« »

Thursday, September 15, 2011

ടിന്റുമോന്‍ തമാശകള്‍ : കരിമ്പു തിന്നുന്ന കുട്ടിയുടെ പ്രതിമ ..





ടിന്‍റു മോന്‍: ദന്ത ഡോക്ടറോട്. എത്രയാ ഒരു പല്ലു പറിക്കാന്


ഡോക്ടര്: 300 രൂപ


ടിന്‍റു മോന്‍: ഇതാ 50 രൂപ. ഒന്ന് ഇളക്കി തന്നാല് മതി. ഞാന് പറിച്ചോളാം.


...........................................................


ടിന്‍റു മോന്‍: തിരുമേനീ, നമ്മള് മറ്റുള്ളവരുടെ ജീവിതം കുഴപ്പത്തിലാക്കിയിട്ട് അതില് നിന്നും കിട്ടുന്ന പണം കൊണ്ട് ജീവിക്കുന്നത് തെറ്റല്ലേ.


തിരുമേനി: ശിവ ശിവ ആണോന്നോ. അതു വളരെ തെറ്റാണ്. പാപമാണ്.


ടിന്‍റു മോന്‍: എന്നാല് തിരുമേനി എന്റെ കല്യാണത്തിന്റെ അന്നു വാങ്ങിയ ദക്ഷിണ തിരിച്ചു തന്നേക്കൂ. പാപം തീരട്ടെ.


...................................................


ടീച്ചര്: -സൈക്കിള് സവാരിയെക്കുറിച്ച് പത്തു വാചകം എഴുതിക്കൊണ്ടു വരണമെന്ന് ഇന്നലെ ഞാന് പറഞ്ഞിരുന്നല്ലോ.
.. ടിന്റു. എവിടെ കാണട്ടെ.


ടിന്റു: ഇതാ


ടീച്ചര്: .. “ഇന്നലെ ഞാന് സൈക്കിളുമായി ചന്തയില് പോയി. വളവു തിരിഞ്ഞ ഉടനെ സൈക്കിളൊരു മീന് കാരിയെ ഇടിച്ചു..’’


.ഇതു രണ്ടു വാചകം മാത്രമല്ലേയുള്ളൂ.. പത്തെണ്ണം എന്നല്ലേ ഞാന് പറഞ്ഞത്.


ടിന്റു: ബാക്കി ആ മീന് കാരി പറഞ്ഞതാ.
.. പക്ഷേ അതിവിടെ എഴുതാന് കൊള്ളില്ല ടീച്ചറേ.


.............................................................................


പപ്പ: നീ ഇത്തവണയും കണക്കിനു തോറ്റല്ലോ..


ടിന്‍റു മോന്‍: അതേ.. അതെ എന്തു ചെയ്യാനാ


പപ്പ :എടാ ഈ കണക്കെന്നു പറയുന്ന വിഷയം വളരെ എളുപ്പമാണ്. ഒരു പാര്ക്കിലൂടെ നടക്കുന്ന പോലെ ചിന്തിച്ചു പഠിച്ചാല് ഈസിയായി ജയിക്കാം.


ടിന്‍റു മോന്‍: അതെ അതെ പാര്ക്കില് പോയ പോലെ തന്നെയാ കണക്ക് പഠിത്തം. ജുറാസീക് പാര്ക്കാണെന്ന് മാത്രം.


......................................................................


ടിന്‍റു മോന്‍: ഹോ അങ്ങനെ അതു സംഭവിച്ചു


ഡിന്റു മോന്‍: എന്തു സംഭവിച്ചെന്നാ


ടിന്‍റു മോന്‍:ആദ്യം എനിക്കും വിശ്വാസം വന്നില്ല. പക്ഷേ അതു സംഭവിച്ചു.


ഡിന്‍റു മോന്‍: എന്താടാ.. കാര്യം പറ


ടിന്‍റു മോന്‍: അങ്ങനെ നൂറ്റാണ്ടില് ആദ്യമായി ബീയറിനു പെട്രോളിനേക്കാള് വില കുറഞ്ഞു അളിയാ..


....................................................................................


ടീച്ചര്: ഒരു സ്ത്രീയുടെ ഗര്ഭ കാലം 10 മാസമാണ്.


ടിന്‍റു മോന്‍: രണ്ടും മൂന്നും വര്ഷമെല്ലാം ഗര്ഭമുള്ള സ്ത്രീകളും ഉണ്ടല്ലോ.


ടീച്ചര് :എവിടെ


ടിന്‍റു മോന്‍: ടിവി സീരിയലിലുള്ള സ്ത്രീകള് രണ്ടും മൂന്നും വര്ഷമൊക്കെ ഗര്ഭം കൊണ്ടു നടക്കും.


............................................................................


ഇംഗ്ലീഷ് സര് ക്ലാസിലെത്തി ദിവസത്തിന്റെ ഇംഗ്ലീഷ് വാക്കായ ഡേ ഉപയോഗിച്ച് ഓരോ വാക്കുകള് പറയാനായി ആവശ്യപ്പെട്ടു.


തോമസുകുട്ടി- ആന്വല് ഡേ


മുഹമ്മദ്- ബര്ത് ഡേ


ടിന്‍റു മോന്‍- എന്തുവാഡേ..


.................................................................


നഷ്ടപ്പെടാം പക്ഷേ പ്രണയിക്കാതെ ഇരിക്കരുത്.- കമല സുരയ്യ


പ്രണയിക്കാം പക്ഷേ തലയിലാവരുത്. പ്രൊഫ. ടിന്റുമോന്


......................................................


ഗള്ഫില് നിന്നും മാമന്- നിനക്ക് എന്തതാ വേണ്ടത്.


ടിന്‍റു മോന്‍മൊബൈല് മതി മാമാ.


സ്നേഹത്തോടെ മാമന്- നോക്കിയ മതിയോ കുട്ടാ.


ടിന്‍റു മോന്‍- നോക്കിയാല് പോരെടാ, വാങ്ങണം.


.............................................................


ടിന്‍റു മോന്‍:അപ്പൂപ്പന്‍എന്താ ഉറങ്ങുകയാണോ


അമ്മ അല്ല മോനെ, അപ്പൂപ്പന്‍മരിച്ചു. നമ്മള് കോഴിയെയൊക്കെ കൊല്ലുമ്പോള് അതു ചാവില്ലേ. അതു പോലെ..


ടിന്‍റു മോന്‍: അപ്പം എപ്പഴാ കറി വെക്കുന്നേ.


.............................................................


ടിന്‍റു മോന്‍റെ അച്ഛന്: നിന്റെ പ്രോഗ്രസ് റിപ്പോര്ട്ട് എവിടെയാ.


ടിന്‍റു മോന്‍: അത് ഞാന് സുകുവിനു കൊടുത്തു.


അച്ഛന് അതെന്തിനാടാ.


ടിന്‍റു മോന്‍: അവനു അവന്റെ അച്ഛനെ പേടിപ്പിക്കാനാ.


.........................................................


ടിന്‍റു മോന്‍ടീച്ചറോട് -മുത്തശി മരിച്ചു ലീവ് വേണം. ടീച്ചര് -നിന്റെ മുത്തശ്ശിയല്ലേ കഴിഞ്ഞ മാസം മരിച്ചത്. ടിന്‍റു മോന്‍മുത്തശ്ശന്‍വീണ്ടും കെട്ടി.


.....................................................................


ഞാന്‍പഠിച്ചു കൊണ്ടിരിക്കുമ്പോളാരും എസ്.എം.എസ് , മിസ് കോളൊന്നും തരരുത്. പ്ലീസ്..


എന്റെ ഉറക്കം നഷ്ടപ്പെടുത്തരുതേ.


എന്ന് സ്വന്തം ടിന്‍റു മോന്‍


..................................................................


ടിന്‍റു മോന്‍രാവിലെ ഭാര്യയുമായി പിണങ്ങി. ഓഫീസില് ചെന്ന ടിന്റു വീട്ടിലേക്ക് വിളിച്ചിട്ട് ചോദിച്ചു. രാത്രിയിലെന്താണ് കഴിക്കാനുള്ളത്.


ഭാര്യ വിഷം


ടിന്‍റു മോന്‍. ഞാന്‍ ലേറ്റ് ആകും  ആകും. നീ കഴിച്ചിട്ട് കിടന്നോളൂ.


..................................


ടിന്‍റു മോന്‍അമ്മേ ഞങ്ങടെ ടീച്ചറിനു ഭയങ്കര മറവിയാ.


അമ്മ അതു മോനെങ്ങനെ മനസിലായി


ടിന്‍റു മോന്‍ടീച്ചറിന്ന് ബോര്ഡില് മഹാഭാരതം എന്നെഴുതി.എന്നിട്ട് ചോദിക്കുകയാ ആരാ മഹാഭാരതം എഴുതിയതെന്ന്.


...........................................


ഗര്ഭിണിയായ അയല്ക്കാരിക്ക് ടിന്‍റു മോന്‍രക്തം നല്കി. പ്രസവം കഴിഞ്ഞ് ഭര്ത്താവിനു അരികിലെത്തിയ ടിന്‍റു മോന്‍പറഞ്ഞു.


നന്നായി നോക്കണേ.. എന്റെ ചോരയാ..


..............................................


അദ്ധ്യാപകന്‍കഞ്ഞികളെന്നു പറഞ്ഞാല് ആരാ..


ടിന്‍റു മോന്‍നൂറു മെസേജ് അയച്ചാലും മറുപടി തരാത്ത ആള്


അദ്ധ്യാപകന് ഗുഡ്. ഉദാഹരണം പറയൂ.


ടിന്‍റു മോന്‍സാറിന്റെ മകള്.


...............................................


ടിന്‍റു മോന്‍റെ ആദ്യ രാത്രി- ടിന്റു ഭാര്യയോട്- ആ കതക് അടക്ക്. ലൈറ്റ് ഓഫാക്ക്, ഇനി നീ ബഡിലേക്ക് കിടക്ക്..


അല്പം കഴിഞ്ഞ് ടിന്റു കണ്ടാ കണ്ടാ എന്റെ ലൈറ്റ് കത്തണ വാച്ച് കണ്ടാ.


...........................................................


ടിന്‍റു മോനും ഭാര്യയും കൂടി തീയേറ്ററിലിരിക്കെ ഭാര്യ: പുറകിലിരിക്കുന്നവന്‍എന്നെ കുറേ നേരമായി തോണ്ടുന്നു.


ടിന്‍റു മോന്‍: നീയൊന്ന് തിരിഞ്ഞു നോക്കൂ.


ഭാര്യ :എന്തിനാ


ടിന്‍റു മോന്‍: മോന്ത കണ്ടാല്‍പിന്നെ അവന്‍തോണ്ടില്ല.


...................................................


ടിന്‍റു മോന്‍ശില്പിയോട് :ചേട്ടനാണോ കരിമ്പു തിന്നുന്ന കുട്ടിയുടെ പ്രതിമ ഉണ്ടാക്കിയത്.


ശില്പി :ഫ. അത് കരിമ്പു തിന്നുന്ന കുട്ടിയല്ല. ഓടക്കുഴല്‍വായിക്കുന്ന കുട്ടിയാണെടാ.


................................................................


കഴുത്തിനു ഓപ്പറേഷന് കഴിഞ്ഞ ടിന്റുമോന് ഡോക്ടറോട് എനിക്ക് കുറച്ചു വെള്ളം തരുമോ.


ഡോക്ടര് ഓ.. ദാഹിക്കുന്നുണ്ടല്ലേ. സിസ്റ്ററ് കുറച്ചു വെള്ളം ടിന്റു മോനു കൊടുക്കൂ.


ടിന്റുമോന് കുറച്ചു മതി.
.. ലീക്കുണ്ടോയെന്ന് നോക്കാനാ.


......................................................


ഡോക്ടര്‍: ഇ ലോകത്തെ 10-ഇല്‍3 പേര്‍തലവെധനകൊണ്ട് വിഷമിക്കുകയാണ്


.ടിന്റുമോന്‍: അപോ ബാക്കി
10-ഇല്‍7 പേര്‍തലവെധനകൊന്ദ് സുഖിക്കുകയാണോ ?..


.......................................................


ടിന്റുമോന്റെ അമ്മക്ക് തീരെ സുഖമില്ല


ഡോക്ടര്‍: ടെസ്റ്റ്‌നടത്തണം


ടിന്റു : അമ്മക്ക് തീരെ വയ്യ , അതോണ്ട് വല്ല ട്വന്റി ട്വന്റി യോ One day യോ നടത്തിയാല്‍പോരെ


................................................


45 ആം വയസ്സില്‍ആപ്പിള്‍താഴേക്കു വീഴുന്നത് കണ്ടു ന്യൂട്ടണ്‍ഗ്രാവിറ്റി യെ പറ്റി ചിന്തിച്ചു


ടിന്റു : 45 വര്ഷം അവന്‍ഒഴിച്ച മൂത്രം പിന്നെ മുകളിലോട്ടാണോ പൊയ്ക്കൊണ്ടിരുന്നത് ?


അവന്റെ ഒരു ഫിസിക്സ്

0 comments :

Post a Comment