പ്രമേഹം മൂലമുള്ള സങ്കീര്‍ണ്ണതകള്‍ വര്‍ദ്ധിക്കുകയാണ്.ഇക്കാര്യത്തില്‍ പാശ്ചാത്യ നാടുകളെക്കാള്‍ ഒരു ദശകം മുന്നിലാണ് ഇന്ത്യാക്കാര്‍! നേരത്തെ കണ്ടുപിടിക്കാനും ശരിയായ ചികിത്സ നല്‍കാനും കഴിഞ്ഞെങ്കില്‍ മാത്രമേ പ്രമേഹത്തിന്റെ വരവ് തടയാനും രോഗബാധിതരില്‍ അതിന്റെ കടന്നാക്രമണം നിയന്ത്രിക്കാനും കഴിയൂ.പ്രമേഹം പ്രതിരോധിക്കുന്ന ഫലപ്രദമായ ഹോമിയോ മരുന്നുകളുണ്ട്.
പ്രമേഹ രോഗികളില്‍ വൃക്കരോഗം ബാധിക്കാനുള്ള സാദ്ധ്യത 17 മടങ്ങ് കൂടുതലാണ്. പ്രമേഹത്തിന്റെ ഏറ്റവും പരിതാപകരമായ സങ്കീര്‍ണ്ണതയാണ് ഡയബറ്റിക് നെഫ്രോപതി. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രിക്കാത്തതാണ് ഈ അവസ്ഥയ്ക്കു കാരണം. ഉയര്‍ന്ന പഞ്ചസാരയുടെ അളവിന് ആനുപാതികമായി വൃക്കകളിലേക്കുള്ള രക്ത പ്രവാഹം വര്‍ദ്ധിക്കുകയും രക്തക്കുഴലുകളില്‍ മാറ്റം സംഭവിക്കുകയും ചെയ്യന്നു. ഒപ്പം വൃക്കകളിലെ ചെറിയ രക്തക്കുഴലുകള്‍ക്ക് വണ്ണം വയ്ക്കുകയും മത്സ്യം, അന്നജക്കൊഴുപ്പ് എന്നവയുടെ പ്രചന പ്രക്രിയയില്‍ മാറ്റം വരികയും ചെയ്യുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മാംസത്തിന്റെ ക്രമാതീതമായ ഉപയോഗവും പ്രോട്ടീനുകളുടെ ഉല്പാദനവും മറ്റ് ചില കാരണങ്ങളാണ്.
പ്രമേഹം വൃക്കകളെ ബാധിച്ചിരിക്കുന്നു എന്നതിനു തെളിവാണ് മൈക്രോ അല്‍ബുമിനേറിയ. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് പ്രമേഹ രോഗികളെ ബാധിക്കുന്ന മറ്റൊരു പ്രശ്നം. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് ശരീരത്തിലെ വെളുത്ത രക്താണുക്കളെ ക്ഷയിപ്പിക്കുന്നു. അതുകൊണ്ട് ശരീരത്തിന്റെ ഏത് ഭാഗങ്ങളിലും പഴുപ്പ് ബാധിക്കാന്‍ സാദ്ധ്യതയുണ്ട്. സ്ത്രീകളില്‍ മൂത്രത്തില്‍ പഴുപ്പ് ബാധിക്കുന്നതായാണ് കണ്ടുവരുന്നത്.
പ്രമേഹം തലച്ചോറിലെ രക്തക്കുഴലുകള്‍ക്കും തകരാര്‍ ഉണ്ടാക്കും. രക്തത്തിലെ പഞ്ചസാര മാംസവുമായി കൂടിച്ചേര്‍ന്ന് രക്തക്കുഴലുകളില്‍ കുമിഞ്ഞുകൂടുകയും രക്തക്കുഴലുകളുടെ വ്യാസം കുറയ്ക്കുകയും ചെയ്യുന്നു. ഇവിടെ കൊഴുപ്പും മറ്റും ശേഖരിക്കപ്പെടും. ചെറിയ രക്തക്കുഴലുകളെ പൂര്‍ണ്ണമായും തടസപ്പെടുത്തി തലച്ചോറില്‍ രക്തം കട്ടപിടിക്കുകയും ആ ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയും ചെയ്യുന്നു.
പ്രമേഹ രോഗികള്‍ക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യത 24 ശതമാനം കൂടുതലാണ്. പ്രമേഹം കണ്ണിന്റെ റെറ്റിനയിലും തകരാറുകള്‍ ഉണ്ടാക്കും.പ്രമേഹം കരളിനേയും ബാധിക്കുന്നു. മദ്യപിക്കുന്ന പ്രമേഹ രോഗികളില്‍ പഞ്ചസാരയുടെ അളവ് കൂടാനും കുറയാനും സാദ്ധ്യതയുണ്ട്.
പ്രമേഹ രോഗികളില്‍ ചിലരില്‍ ഈ സങ്കീര്‍ണ്ണതകള്‍ നേരത്തെതന്നെ പ്രത്യക്ഷപ്പെടുന്നു. ചിലരില്‍ പ്രമേഹം പിടിപെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞാലും സങ്കീര്‍ണ്ണതകള്‍ പ്രത്യക്ഷപ്പെടുന്നില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതനുസരിച്ച് പ്രമേഹ രോഗ സങ്കീര്‍ണ്ണതകളുടെ സാദ്ധ്യത ഗണ്യമായി കുറയുന്നു. അല്പം ശ്രദ്ധിച്ചാല്‍ രോഗം പ്രതിരോധിക്കാനും തുടക്കത്തില്‍ത്തന്നെ കണ്ടെത്തി ചികിത്സിച്ച് ഒഴിവാക്കാനും കഴിയും.
0 comments :
Post a Comment