News Today

« »

Friday, September 2, 2011

ബ്രോഡ്ബാന്‍ഡിന്റെ ചെലവ് 50% വരെ കുറയും


ലോകത്തെ ഒരു കുടക്കീഴിലാക്കുന്ന ഇന്റര്നെറ്റ് എന്ന മാജിക് സാധ്യമാക്കുന്ന ബ്രോഡ്ബാന്ഡിന്റെ ചെലവ് 50% വരെ കുറയും. ഇന്റര്നാഷണല്ടെലികമ്മ്യൂണിക്കേഷന്യൂണിയന്പുറത്തിറക്കിയ പുതിയ റിപ്പോര്ട്ടിലാണ് രണ്ടുവര്ഷത്തിനുള്ളില്ബ്രോഡ്ബാന്ഡ് നിരക്ക് പകുതിയായി കുറയുമെന്ന വിവരമുള്ളത്.

എന്നാല്ഒരു പരിധിയില്താഴെ വരുമാനമുള്ളവര്ക്ക് അപ്പോഴും ബ്രോഡ്ബാന്ഡ് അപ്രാപ്യമായിരിക്കുമെന്നാണ് റിപ്പോര്ട്ടില്ചൂണ്ടി കാണിക്കുന്നത്. വികസ്വരരാജ്യങ്ങളിലാണ് പ്രശ്നമുണ്ടാകുന്നത്. ഇതിലൂടെ വികസ്വരാജ്യങ്ങളിലെ ബ്രോഡ്ബാന്ഡ് വരിക്കാരുടെ എണ്ണത്തില്കുറവുണ്ടായേക്കാമെന്നും സൂചനയുണ്ട്.

ആളോഹരി വരുമാനം വര്ദ്ധിക്കാത്തതും ചെലവ് വര്ദ്ധിക്കുന്നതുമാണ് വികസ്വരരാജ്യങ്ങളില്ബ്രോഡ്ബാന്ഡ് വരിക്കാരുടെ എണ്ണം കുറയാനിടയാക്കുന്നത്. എന്നാല്വികസിത രാജ്യങ്ങളില്ബ്രോഡ്ബാന്ഡ് വരിക്കാരുടെ എണ്ണത്തില്വന്വര്ദ്ധനയുണ്ടാകും. അതേസമയം ബ്രോഡ്ബാന്ഡ് നിരക്കില്വികസ്വരരാജ്യങ്ങളില്‍ 52 ശതമാനത്തിന്റെയും വികസിതരാജ്യങ്ങളില്‍ 35 ശതമാനത്തിന്റെയും കുറവുണ്ടാകുമെന്നും റിപ്പോര്ട്ടിലുണ്ട്. നിലവില്അമേരിക്ക, ഓസ്ട്രിയ, മൊണോകൊ, ചൈന തുടങ്ങിയ രാജ്യങ്ങളിലൊക്കെ ബ്രോഡ്ബാന്ഡിന് വളരെ ചെലവ് കുറവാണ്.

അതുകൊണ്ടുതന്നെ രാജ്യക്കാര്ക്ക് വളരെ കുറഞ്ഞ നിരക്കിലുള്ള ഇന്റര്നെറ്റ് സേവനം ആസ്വദിക്കാനാകുന്നുണ്ട്. എന്നാല്താജിക്കിസ്ഥാന്‍, സ്വിസ്റ്റര്ലന്ഡ്, ഉസ്ബകിസ്ഥാന്‍, പാപുവ ന്യൂ ഗിനിയ തുടങ്ങിയ രാജ്യങ്ങളില്ബ്രോഡ്ബാന്ഡ് സേവനം ചെലവേറിയതാണ്.

അതുപോലെ തന്നെ ഇന്ഫര്മേഷന്ആന്ഡ് കമ്മ്യൂണിക്കേഷന്സേവനങ്ങള്ക്കും(ബ്രോഡ്ബാന്ഡ്, വയര്ലെസ്, ടെലികമ്മ്യൂണിക്കേഷന്‍) വികസിതരാജ്യങ്ങളില്താരതമ്യേന ചെലവ് കുറവാണ്. ആളോഹരി വരുമാനത്തിന്റെ ഒരുശതമാനം മാത്രമാണ് ഇതിന്റെ ചെലവ്വികസ്വരരാജ്യങ്ങളില്ഇത് ആളോഹരി വരുമാനത്തിന്റെ പതിനേഴ് ശതമാനത്തോളം വരും

0 comments :

Post a Comment