രക്തബന്ധത്തിലുള്ള ആര്‍ക്കെങ്കിലും പ്രമേഹ മുണ്ടായിട്ടുണ്ടെങ്കില്‍ അതുമായി
ബന്ധപ്പെട്ടുള്ളവര്‍ക്ക് പ്രമേഹസാധ്യത കൂടുതലാണ്. അച്ഛനമ്മമാര്‍ക്കോ
സഹോദരങ്ങള്‍ക്കോ പ്രമേഹമുണ്ടെങ്കില്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ
അളവ് മിതമാണെങ്കില്‍പ്പോലും ഇടക്കിടെ, ചുരങ്ങിയത് വര്‍ഷത്തില്‍ ഒരു
തവണയെങ്കിലും പരിശോധന നടത്തുന്നതാണ് ഉത്തമം.
പ്രമേഹമുള്ളവരില്‍ പൊണ്ണത്തടി, പുകവലി, മദ്യപാനം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
എന്നീ പ്രശ്‌നങ്ങള്‍ കാണാറുണ്ട്. സ്ത്രീകളിലെ പ്രമേഹം [^] ഗര്‍ഭകാലത്താണ്
ഏറ്റവും പ്രശ്‌നങ്ങളുണ്ടാക്കുന്നത്. പ്രമേഹമുള്ള സ്ത്രീകളുടെ കുഞ്ഞുങ്ങള്‍
പ്രസവസമയത്ത് തന്നെ നാലുകിലോയില്‍ അധികം തൂക്കമുള്ളതായി കാണപ്പെടാറുണ്ട്.
ഇത് പ്രസവം ദുഷ്‌കരമാക്കും.
പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍
പ്രായപൂര്‍ത്തിയായവരില്‍ ചിലപ്പോള്‍ ആദ്യകാലത്തൊന്നും പ്ര്‌മേഹം അതിന്റെ
ലക്ഷണങ്ങള്‍ കാണിച്ചുവെന്ന് വരില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് 180
മില്ലിഗ്രാമില്‍ കൂടുമ്പോള്‍ മൂത്രത്തിലും പഞ്ചസാര കാണപ്പെടുന്ന
അവസ്ഥയുണ്ടാകുന്നു.
ഇതു കാരണം കൂടുതല്‍ ദാഹം തോന്നുകയും ഇടക്കിടെ മൂത്രമൊഴിക്കാനുണ്ടെന്ന
തോന്നുലുണ്ടാവുകയും ചെയ്യുന്നു, വെള്ളം എത്രകുടിച്ചാലും ദാഹം തീരാത്തതുപോലെ
തോന്നുന്നുവെങ്കില്‍ ശ്രദ്ധിക്കുക. ശരീരത്തിന് തളര്‍ച്ച തോന്നുകയും
വിശപ്പ് കൂടുകയും ശരീരഭാരം പെട്ടെന്ന് കുറയുകയും ചെയ്യുന്നതും
പ്ര്‌മേഹത്തിന്റെ ലക്ഷണമായി കണക്കാക്കാം.
ചെറിയ മുറിവുകള്‍ ഉണങ്ങാന്‍ സാധാരണയിലും സമയമെടുക്കുക, അല്ലെങ്കിലും
പഴുപ്പ് വരുക തുടങ്ങിയവും പ്രമേഹ ലക്ഷണങ്ങളാണ്. ചിലരില്‍
കാഴ്ചക്കുറവനുഭവപ്പെടുകയും കണ്ണുകള്‍ കോങ്കണ്ണ് രൂപത്തിലേയ്ക്കാവുകയും
ചെയ്യും.
എങ്ങനെ നിര്‍ണ്ണയിക്കാം
മൂന്നു തരത്തില്‍ പ്രമേഹരോഗം മനോഹരമായി ഡിസൈന്‍ ചെയ്ത കല്ലാനിക്കല്‍ സ്കൂള്‍ ബ്ലോഗിന്റെ പൂമുഖത്തേക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക നിര്‍ണയിക്കാം. എന്നാല്‍
മൂത്രപരിശോധയിലൂടെയുള്ള രോഗനിര്‍ണ്ണയം സ്വീകാര്യമല്ല. രക്തപരിശോധനയാണ്
രോഗനിര്‍ണ്ണയത്തിന് ഉത്തമം.
കാലത്ത് ഭക്ഷണം കഴിയ്ക്കുന്നതിന് മുമ്പായി രക്തം പരിശോധിക്കാം, ഇത്തരത്തില്‍ പരിശോധിക്കുമ്പോള്‍ രക്ത
ത്തിലെ പഞ്ചസാരയുടെ അളവ് 110 മില്ലിഗ്രാം ആയിരിക്കണം. 126 മില്ലിഗ്രാം
അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ പ്രമേഹം ഉണ്ടെന്ന്
ഉറപ്പിയ്ക്കാം. ഇതിനെ ബോര്‍ഡര്‍ലൈന്‍ ഡയബെറ്റിസ് എന്നാണ് പറയുന്നത്.
ദിവസത്തില്‍ ഏതെങ്കിലും ഒരു സമയത്ത് രക്തമെടുത്ത് പരിശോധിക്കുക.
ഇത്തരത്തില്‍ പരിശോധിക്കുമ്പോള്‍ പഞ്ചസാരയുടെ അളവ് 200ല്‍ കൂടുതലാണെങ്കില്‍
പ്രമേഹമാണെന്ന് സ്ഥിരീകരിക്കാം. എന്നാല്‍ പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍
കാണിക്കുന്നില്ലെങ്കില്‍ രക്തം വീണ്ടും പരിശോധിക്കണം. എന്നിട്ടും വ്യക്തത
ലഭിക്കുന്നില്ലെങ്കില്‍ ഗ്ലൂക്കോസ് കഴിച്ചതിന് ശേഷം പരിശോധന തുടരണം. ഇതിനെ
ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റ് എന്നാണ് പറയുന്നത്.
ഈ ടെസ്റ്റിന് വിധേയരാകുന്നതിന് മുമ്പേ ചെയ്യേണ്ട കാര്യങ്ങള്‍
മൂന്നു ദിവസം സാധാരണ രീതിയിലുള്ള ഭക്ഷണം കഴിയ്ക്കുക, രാത്രിയില്‍ ഭക്ഷണം
ഉപേക്ഷിക്കുക. രക്തം തന്നെ പരിശോധനയ്‌ക്കെടുക്കുക, 75ഗ്രാം ഗ്ലൂക്കോസ് 100
മില്ലി ലിറ്റര്‍ വെള്ളത്തിലിട്ട് അഞ്ചുമിനിറ്റ് വച്ചശേഷം കഴിയ്ക്കുക,
പിന്നീട് രണ്ടു മണിക്കൂര്‍ കഴിഞ്ഞശേഷം രക്തം പരിശോധിക്കുക.
0 comments :
Post a Comment