News Today

« »

Friday, September 23, 2011

വേണോ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ?






സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണിന്റെ ആവശ്യമുണ്േടാ എന്ന് ചിന്തിക്കേണ്ടത് മാതാപിതാക്കളാണ്. മാതാപിതാക്കള്‍ ജോലി സ്ഥലത്ത് ആയിരിക്കുമ്പോള്‍ വീട്ടിലെത്തുന്ന കുട്ടികളെ വിളിക്കാന്‍ മൊബൈല്‍ ആവശ്യമാണെങ്കില്‍ അവര്‍ക്ക് കാമറയും വീഡിയോ കാമറയും ഒക്കെയുള്ള സ്മാര്‍ട്ട് ഫോണ്‍ തന്നെ വാങ്ങി നല്‍കേണ്ടതുണ്േടാ എന്നും ചിന്തിക്കണം.

മക്കളെ സംശയിക്കുന്നു എന്ന രീതിയിലല്ലാതെയും കുറ്റപ്പെടുത്താതെയും ഇടയ്ക്കെങ്കിലും മക്കളുടെ മൊബൈല്‍ മാതാപിതാക്കള്‍ പരിശോധിക്കണം. മക്കളുടെ സുഹൃത്തുക്കള്‍ ആരൊക്കെയാണ്, അവര്‍ ദീര്‍ഘനേരം മൊബൈലില്‍ സംസാരിക്കുന്ന സുഹൃത്തുക്കള്‍ ഉണ്േടാ, ദീര്‍ഘനേരം മുറിയടച്ചിട്ടും ആരുടെയും ശ്രദ്ധിയില്‍പ്പെടാതെയും അവര്‍ മൊബൈലില്‍ സംസാരിക്കുന്നുണ്േടാ എന്നെല്ലാം മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

വീട്ടിലെ കമ്പ്യൂട്ടര്‍ പൊതുവായി ഉപയോഗിക്കുന്ന മുറിയില്‍ വെയ്ക്കാന്‍ ശ്രദ്ധിക്കണം. ഇന്റര്‍നെറ്റ് കണക്ഷനുണ്െടങ്കില്‍ കുട്ടികള്‍ ഏതൊക്കെ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നു, അവര്‍ അശ്ളീല സൈറ്റുകളുടെ സന്ദര്‍ശകരാണോ എന്ന് പരിശോധിക്കണം. ഇന്റര്‍നെറ്റിലെ ഹിസ്ററി ഇടയ്ക്കിടെ നിര്‍ബന്ധമായും പരിശോധിക്കണം. ഇത് സാധിക്കണമെങ്കില്‍ കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ മാതാപിതാക്കള്‍ പഠിച്ചെടുക്കേണ്ടതാണ്. കാരണം പ്രലോഭനത്തിന്റെ കാറ്റ് എപ്പോഴും എവിടെ നിന്നും വീശാവുന്നതാണ്. വീട്ടിനകത്തുനിന്നും അയല്‍പക്കത്തുനിന്നും സ്കൂളില്‍ നിന്നും സഹപാഠികളില്‍ നിന്നും പ്രലോഭനം മക്കളെ തേടിയെത്താമെന്ന് മാതാപിതാക്കള്‍ മറക്കാതിരിക്കുക.
വീട്ടുകാരുടെ ശ്രദ്ധയ്ക്ക്
ഭര്‍ത്താവിന്റെയും മക്കളുടെയും കാര്യങ്ങളും നോക്കി വീട്ടുജോലികളും ചെയ്തു ജീവിക്കുന്ന വീട്ടമ്മമാര്‍ക്ക് എന്തിനാണ് മൊബൈല്‍ ഫോണ്‍ എന്നു ചിന്തിക്കേണ്ടത് വീട്ടുകാര്‍ തന്നെയാണ്. സംസാരിക്കുന്നതിനുവേണ്ടി മാത്രമായി മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഇന്ന് ബന്ധങ്ങള്‍ തകര്‍ക്കുന്ന അണുബോംബിന്റെ സ്ഥാനമാണ് മൊബൈല്‍ ഫോണിനുള്ളത്. ഏതു നിമിഷവും അറിയാതെ വരുന്ന ഒരു കോളിന്റെ രൂപത്തില്‍ എല്ലാ ബന്ധങ്ങളും തകര്‍ത്തെറിയാന്‍ മൊബൈല്‍ ഫോണിനു സാധിക്കും.

ബന്ധുക്കളോ സുഹൃത്തുക്കളോ ആയാല്‍പ്പോലും ദീര്‍ഘനേരം മൊബൈല്‍ഫോണില്‍ സംസാരിക്കേണ്ട ആവശ്യം പല സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇല്ല. കുടുംബസ്തരായ വ്യക്തികള്‍ ഇത്തരത്തില്‍ സംസാരിക്കേണ്ടതുണ്േടാ എന്ന് ചിന്തിക്കേണ്ടത് വീട്ടുകാര്‍ തന്നെയാണ്. സ്ത്രീകളുടെ മൊബൈല്‍ ഫോണ്‍ സംസാരമാണ് ദാമ്പത്യതകര്‍ച്ചക്ക് പ്രധാന കാരണമെന്ന് പഞ്ചാബ് വനിതാ കമ്മീഷന്റെ പഠനവും ഇതോട് ചേര്‍ത്ത് വായിക്കേ
ണ്ടതാണ്.

കടപ്പാട് :ദീപിക 

0 comments :

Post a Comment