പ്രമേഹരോഗികള്‍ക്കു മരുന്നില്‍നിന്നും നിത്യേനയുള്ള ഇന്‍സുലിന്‍ കുത്തിവയ്പില്‍
നിന്നും രക്ഷനേടാന്‍ വഴിതെളിഞ്ഞു. ബദാംപരിപ്പ് കഴിക്കുന്നത് പ്രമേഹത്തെ അകറ്റിനിര്‍ത്തുമെന്നാണു പുതിയ കണ്ടെത്തല്‍. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഇന്‍സുലിന്റെ അളവ് വര്‍ധിപ്പിക്കാനും ബദാംപരിപ്പ് ഉപകരിക്കുമെന്നു
ഗവേഷകര്‍
ചൂണ്ടിക്കാട്ടുന്നു.
ഒരു കൈ നിറയെ എടുക്കുന്ന ബദാംപരിപ്പില്‍
164 കലോറി
ഊര്‍ജവും ഏഴു ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.
ഇതു ഭക്ഷണം നിയന്ത്രിക്കുന്നതുമൂലമുള്ള
ആരോഗ്യപ്രശ്‌നങ്ങള്‍ മറികടക്കാന്‍ പ്രമേഹരോഗികള്‍ക്കു സഹായകമാകും. മുതിര്‍ന്നവര്‍ക്കു മാത്രമല്ല, വളരുന്ന കുട്ടികളുടെ അസ്ഥികളെ ബലപ്പെടുത്താനും
ബദാംപരിപ്പിനു
ശേഷിയുണ്ടെന്നാണു
പഠനങ്ങള്‍
തെളിയിക്കുന്നത്.
അമേരിക്കയിലെ
വിവിധ സര്‍വകലാശാലകളിലെ ഗവേഷണങ്ങളിലാണു
പ്രമേഹത്തിനെതിരേ
പൊരുതാനുള്ള
ബദാമിന്റെ
കഴിവ് തിരിച്ചറിഞ്ഞത്.
0 comments :
Post a Comment