News Today

« »

Friday, March 2, 2012

പൊതു വിജ്ഞാനം -105-ഉമിനീര്‍ ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന എന്‍സൈമേത്? -


1. ഏത് അവയവത്തെയാണ് ഹെപ്പറ്റൈറ്റിസ് ബാധിക്കുന്നത്?
2. ഇന്ത്യയുടെ ഒന്നാമത്തെ  കൃത്രിമോപഗ്രഹം ഏതാണ്?
3. കേന്ദ്ര കെട്ടിട ഗവേഷണ കേന്ദ്രം എവിടെയാണ്?
4. കേന്ദ്ര ഖനന ഗവേഷണ കേന്ദ്രം എവിടെയാണ്?
5. ഇന്ത്യയിലെ  പ്രധാനപ്പെട്ട ഔഷധ ഗവേഷണ കേന്ദ്രമായ ജിനോംവാലി എവിടെയാണ്?
6. ഏത് രോഗത്തിന്റെ ചികിത്സയിലാണ് ഡോട്ട്സ് മെത്തേഡ് ഉപയോഗിക്കുന്നത്?
7. ധനകാര്യ കമ്മിഷന്റെ ആദ്യത്തെ  ചെയര്‍മാന്‍ ആരായിരുന്നു?
8. ആദ്യത്തെ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ആരായിരുന്നു?
9. ആരുടെ അന്ത്യവിശ്രമസ്ഥാനമാണ് 'ശാന്തിവനം'?
10. ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള വകുപ്പേത്?
11. ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് പ്രാഥമിക വിദ്യാഭ്യാസത്തെ മൌലികാവകാശ ങ്ങളുടെ പട്ടികയില്‍പ്പെടുത്തിയത്?
12. ലോക്സഭയിലേക്ക്  നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ മലയാളിയാര്?
13. റിസര്‍വ് ബാങ്ക് നിലവില്‍ വന്നതെന്ന്?
14. കൃഷിക്കും  ഗ്രാമ വികസനത്തിനുമായുള്ള ദേശീയ ബാങ്കേത്?
15. ദേശീയ വരുമാനം  കണക്കാക്കുന്ന സ്ഥാപ നമേത്?
16. ആസൂത്രണക്കമ്മിഷന്റെ ആദ്യത്തെ  ഉപാധ്യക്ഷനാര്?
17. എന്തിനെക്കുറിച്ചുള്ള പഠനമാണ് ഫുള്‍മിനോളജി?
18. വൈദ്യുതിയെ  സൂചിപ്പിക്കാന്‍ ഇലക്ട്രിസിറ്റി എന്ന വാക്ക് ആദ്യമുപയോഗിച്ചതാര്?
19. ഏത് ശാസ്ത്രജ്ഞനാണ് ആദ്യമായി ബാറ്ററി നിര്‍മ്മിച്ചത്?
20. വസ്തുക്കളെ ഘടകമൂലകങ്ങളായി തിരിക്കുന്ന മാര്‍ഗമേത്?
21. ഡി.സി. കറന്റിനെ  എ.സി. രൂപത്തിലാക്കാനുള്ള  ഉപകരണമേത്?
22. വൈദ്യുത ബള്‍ബ് കണ്ടുപിടിച്ചതാര്?
23. സി.എസ്. ഐ. ആറിന്റെ ചെയര്‍മാന്‍ ആരാണ്?
24.  നാഷണല്‍ ഫിസിക്കല്‍  ലബോറട്ടറി എവിടെയാണ്?
25. ഉമിനീര്‍ ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന എന്‍സൈമേത്?
26. കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയില്‍ ആദ്യമായി പുറത്തിറക്കിയ കപ്പലേത്?
27. ഡോഗ് സ്റ്റാര്‍ എന്നറിയപ്പെടുന്ന നക്ഷത്രമേത്?
28. പന്നിപ്പനിയെ  ആഗോള പകര്‍ച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതെന്ന്?
29.  ന്യൂട്രോണ്‍ കണ്ടുപിടിച്ചതാര്?
30. ന്യൂട്രോണില്ലാത്ത ആറ്റമുള്ള മൂലകമേത്?
31. തെക്കേ ഇന്ത്യയിലെ ഏറ്റവും  വലിയ നദിയേത്?
32. ഗോദാവരി ഉത്ഭവിക്കുന്നത് എവിടെ നിന്നാണ്?
33. പതിനേഴാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ രാജവാഴ്ചയെ പ്രതിപാദിക്കുന്ന കൃതിയേത്?
34. കപ്പലിന്റെ വേഗം രേഖപ്പെടുത്തുന്ന യൂണിറ്റേത്?
35. ആസ്പിരിന്റെ ശാസ്ത്രീയനാമമെന്ത്?
36. എന്‍ജിനീയേഴ്സ് ദിനമായി ആചരിക്കുന്നതെന്ന്?
37. ഇന്ത്യയുടെ തേയിലത്തോട്ടം എന്നറിയപ്പെടുന്ന  സംസ്ഥാനമേത്?
38. ആദ്യത്തെ  മലയാളം - ഇംഗ്ളീഷ് ഡിക്ഷണറിയായ  മലയാള ഭാഷാ വ്യാകരണം രചിച്ചതാര്?
39. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ഏതു രാജ്യക്കാരനായിരുന്നു?
40.  ഏറ്റവും കൂടുതല്‍  കുഷ്ഠരോഗികള്‍ ഉള്ള രാജ്യമേത്?
41. കുഷ്ഠരോഗത്തിനു കാരണമായ മൈക്രോ ബാക്ടീരിയം ലെപ്രെയെ  കണ്ടെത്തിയ ശാസ്ത്രജ്ഞനാര്?
42.  മനുഷ്യാവകാശദിനമായി ആചരിക്കുന്നതെന്ന്?
43. കാല്‍സ്യം  ഹൈപ്പോക്ളോറൈറ്റ് വ്യാപകമായി അറിയപ്പെടുന്ന പേരെന്ത്?
44.  പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യത്തെ കപ്പലേത്?
45. കേന്ദ്ര പ്രതിരോധമന്ത്രി?

  ഉത്തരങ്ങള്‍
1) കരളിനെ, 2) ആര്യഭട്ട (1975), 3) റൂര്‍ക്കിയില്‍, 4) ധന്‍ബാദില്‍, 5) ആന്ധ്രപ്രദേശിലെ ഹൈദരാബാദില്‍, 6) ക്ഷയം, 7) കെ.സി. നിയോഗി, 8) വി. നരഹരിറാവു, 9) ജവഹര്‍ലാല്‍ നെഹ്റു, 10) 368-ാം വകുപ്പ്, 11) 86-ാം ഭേദഗതി (2002), 12) ചാള്‍സ് ഡയസ്, 13) 1935 ല്‍ 14) നബാര്‍ഡ്, 15) സെന്‍ട്രല്‍  സ്റ്റാറ്റിസ്റ്റിക്കല്‍  ഓര്‍ഗനൈസേഷന്‍, 16) ഗുല്‍സാരിലാല്‍ നന്ദ, 17) മിന്നല്‍, 18) തോമസ്ബ്രൌണ്‍, 19) അലസാന്ദ്രോ വോള്‍ട്ട, 20) വൈദ്യുതവിശ്ളേഷണം, 21) ഇന്‍വെര്‍ട്ടര്‍, 22) തോമസ് ആല്‍വാ എഡിസണ്‍, 23) ഇന്ത്യന്‍ പ്രധാനമന്ത്രി, 24) ന്യൂഡല്‍ഹിയില്‍, 25) ടയലിന്‍, 26) എം.വി. റാണി പത്മിനി (1981), 27) സിറിയസ്, 28) 2009 ജൂണ്‍ 11-ന്, 29) ജെയിംസ് ചാഡ്വിക്ക്, 30) ഹൈഡ്രജന്‍, 31) ഗോദാവരി, 32) മഹാരാഷ്ട്രയിലെ  നാസിക്ക് ജില്ലയില്‍. പശ്ചിമ ഘട്ടനിരകളില്‍നിന്ന്, 33) ഉമാകേരളം, 34) നോട്ടിക്കല്‍ മൈല്‍, 35) അസെറ്റൈല്‍  സാലിസിലിക്ക് ആസിഡ്, 36) സെപ്തംബര്‍ 15, 37) അസം, 38) ഹെര്‍മന്‍ ഗുണ്ടര്‍ട്ട്,
39) ജര്‍മ്മനി, 40) ഇന്ത്യ, 41) ജി.എച്ച്.എ. ഹാന്‍സന്‍, 42) ഡിസംബര്‍ 10, 43) ബ്ളീച്ചിംഗ് പൌഡര്‍, 44) ജല്‍ ഉഷ., 45) എ.കെ ആന്റണി,

0 comments :

Post a Comment