News Today

« »

Tuesday, March 20, 2012

പൊതു വിജ്ഞാനം-118-മൂര്‍ഖന്‍ പാമ്പിന്റെ വിഷം ബാധിക്കുന്ന ശരീരഭാഗം?


1. 'ചാള്‍സ് ഡാര്‍വിന്‍' തന്റെ പരിണാമ സിദ്ധാന്തം ആവിഷ്കരിക്കുന്നതിന് വേദിയായ ദീപസമൂഹം?
2. 'കോശത്തിന്റെ തലച്ചോറ്' എന്നറിയപ്പെടുന്നത്?
3. ഷഡ്പദങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
4. ചിറകില്ലാത്ത ഒരു ഷഡ്പദം?
5. സാമൂഹ്യജീവിതം നയിക്കുന്ന ഒരു ഷഡ്പദം?
6. ആണ്‍കൊതുകിന്റെ പ്രധാന ഭക്ഷണം?
7. മിന്നാമിനുങ്ങിന്റെ ശരീരത്തില്‍ പ്രകാശം പുറപ്പെടുവിക്കാന്‍ സഹായിക്കുന്ന രാസവസ്തു?
8. കൊതുകിന്റെ കുഞ്ഞുങ്ങള്‍ അറിയപ്പെടുന്നത്?
9. ഷഡ്പദങ്ങളുടെ രക്തത്തിന്റെ നിറം?
10. ഇഴജന്തുക്കളെപ്പറ്റിയുള്ള പഠനം?
11. കാലില്ലാത്ത പല്ലി?
12. ഏറ്റവും വിഷമുള്ള പാമ്പുകള്‍?
13. ത്രികോണാകൃതിയില്‍ തലയുള്ള പാമ്പ്?
14. കരയിലും വെള്ളത്തിലും ജീവിക്കുന്ന ജീവികള്‍?
15. ഉഭയജീവികളുടെ ശ്വസനാവയവം?
16. മത്സ്യങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
17. സ്രാവിന്റെയും കോഡിന്റെയും കരളില്‍നിന്നുമുള്ള മത്സ്യ എണ്ണയാല്‍ സമ്പൂഷ്ടമായ ജീവകം?
18. ശരീരത്തില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍  കഴിയുന്ന മത്സ്യം?
19. 'പാവപ്പെട്ടവന്റെ മത്സ്യം' എന്നറിയപ്പെടുന്നത്?
20. 'ജീവിക്കുന്ന ഫോസിലുകള്‍' എന്നറിയപ്പെടുന്ന മത്സ്യം?
21. ഇന്ത്യയുടെ ദേശീയ ജലമത്സ്യം?
22. മനുഷ്യന്‍ കഴിഞ്ഞാല്‍ ഏറ്റവും ബുദ്ധിയുള്ള ജീവി?
23. 'കടല്‍ക്കുതിര' എന്നറിയപ്പെടുന്ന മത്സ്യം?
24. മരം കയറുന്ന മത്സ്യം?
25. നാഡീകോശത്തിന്റെ പ്രത്യേകത?
26. ആക്സോണുകളെ പൊതിഞ്ഞുകാണുന്ന സ്നേഹദ്രവ്യ നിര്‍മ്മിതമായ ആവരണം?
27. സിനാപ്സിലേക്ക് സ്രവിക്കപ്പെടുന്ന ദ്രാവകം?
28. കേന്ദ്ര നാഡീവ്യവസ്ഥയിലെ ഭാഗങ്ങള്‍?
29. സ്വതന്ത്ര നാഡീവ്യവസ്ഥയുടെ ഭാഗങ്ങള്‍?
30. ഏറ്റവും വലിയ നാഡി?
31. വെന്‍ട്രിക്കിളിലും സുഷ്മ്നയ്ക്കുള്ളിലും നിറഞ്ഞിരിക്കുന്ന ദ്രാവകം?
32. സെറിബ്രത്തിന്റെ രണ്ടര്‍ദ്ധഗോളങ്ങളെ ബന്ധിപ്പിക്കുന്ന ഭാഗം?
33. ഏറ്റവും നീളംകൂടിയ നാഡി?
34. ഓഡിറ്ററി നെര്‍വിന്റെ ധര്‍മ്മം?
35. ഹൈപ്പോ ഗ്ളോസല്‍ നെര്‍വിന്റെ ധര്‍മ്മം?
36. തലച്ചോറ് സ്ഥിതിചെയ്യുന്ന അസ്ഥിപേടകം?
37. പ്രായപൂര്‍ത്തിയായ ഒരാളുടെ മസ്തിഷ്കത്തിന്റെ ഭാരം?
38. മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗം?
39. തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം?
40. വേദനസംഹാരികള്‍ പ്രവര്‍ത്തിക്കുന്ന തലച്ചോറിലേക്കുള്ള ആവേഗങ്ങളുടെ പുനഃസംപ്രേക്ഷണ കേന്ദ്രം?
41. വാസോപ്രസിന്‍, ഓക്സിടോസിന്‍ എന്നീ ഹോര്‍മോണുകള്‍ സ്രവിപ്പിക്കുന്നത്?
42. ശരീരത്തിലെ അനൈച്ഛിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?
43. ഛര്‍ദ്ദി, തുമ്മല്‍ തുടങ്ങിയ അനൈച്ഛിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ശരീരഭാഗം?
44. ഒരു ഹൃദയസ്പന്ദനത്തിന്റെ സമയം?
45. മൂര്‍ഖന്‍ പാമ്പിന്റെ വിഷം ബാധിക്കുന്ന ശരീരഭാഗം?

  ഉത്തരങ്ങള്‍
1) ഗാലപ്പഗോസ്, 2) ന്യൂക്ളിയസ്, 3) എന്റമോളജി, 4) മൂട്ട, 5) തേനീച്ച, 6) പഴച്ചാറും തേനും, 7) ലൂസിഫെറിന്‍, 8) റിഗ്ളേഴ്സ്, 9) നിറമില്ല, 10) ഹെര്‍പ്പറ്റോളജി, 11) ഗ്ളാസ് സ്നേക്ക്, 12) കടല്‍പ്പാമ്പുകള്‍, 13) അണലി,14) ഉഭയജീവികള്‍, 15) ത്വക്ക്, 16) ഇക്തിയോളജി, 17) ജീവകം ഡി, 18) ഇലക്ട്രിക് ഈല്‍,19) ചാള, 20) സീലാകാന്ത്, 21) ഗംഗാ ഡോള്‍ഫിന്‍, 22) ഡോള്‍ഫിന്‍, 23) ഹിപ്പോകാമ്പസ്,24) അനാബസ്, 25) സ്വയം വിഭജിക്കുവാന്‍ ശേഷിയില്ല, 26) മയലിന്‍ ഉറ, 27) അസറ്റില്‍ കൊളീന്‍, 28) മസ്തിഷ്കം, സുഷ്മ്ന, 29) സിംപതറ്റിക് വ്യൂഹവും പാരാ സിംപതറ്റിക് വ്യൂഹവും, 30) വാഗസ് നാഡി, 31) സെറിബ്രോ സ്പൈനല്‍ ദ്രാവകം, 32) കോര്‍പ്പസ് കൊളോസം, 33) സയാറ്റിക് നാഡി, 34) ശ്രവണം, തുലനതാചാലനം, 35) നാക്കിന്റെ ചലനം,36) കപാലം, 37) 1.4 കിലോഗ്രാം, 38) സെറിബ്രം, 39) 22, 40) തലാമസ് 41) ഹൈപ്പോതലാമസ്, 42) മെഡുല്ല ഒബ്ളാംഗേറ്റ, 43) മെഡുല്ല ഒബ്ളാംഗേറ്റ, 44) 0.85 സെക്കന്‍ഡ്,45) കേന്ദ്ര നാഡീവ്യവസ്ഥ.

0 comments :

Post a Comment