News Today

« »

Sunday, March 11, 2012

പൊതു വിജ്ഞാനം-113- വെള്ളത്തിലിട്ടാല്‍ കത്തുന്ന ലോഹമേത്?




1. ഡ്രൈ സെല്ലിലെ പോസിറ്റീവ് ഇലക്ട്രോഡ്?
2. റോക്കറ്റ് ഇന്ധനം .... ആണ്?
3. ഇലക്ട്രോനെഗറ്റീവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം?
4. സംയോജകത പൂജ്യം ആയ മൂലകങ്ങള്‍?
5. ഇലട്രോണുകള്‍ നഷ്ടപ്പെടുത്താനുള്ള ഒരു ആറ്റത്തിന്റെ കഴിവ്?
6. ഹൈഡ്രജന്‍ കഴിഞ്ഞാല്‍ അണുഭാരം കുറഞ്ഞ അടുത്ത മൂലകം?
7. ശീതമിശ്രിതത്തില്‍ ഉപയോഗിക്കുന്ന കാല്‍സ്യം സംയുക്തം?
8. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന അലോഹം?
9. സൂര്യനില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്?
10. ഓക്സിജന്‍ ഇല്ലാത്ത ഒരു ആസിഡ്?
11. എല്ലാഭാഗത്തും ഒരേ ഗുണമുള്ള പദാര്‍ത്ഥങ്ങള്‍?
12. ഒരേതരം കണികകള്‍കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നവയാണ്...?
13. വ്യത്യസ്തതരം കണികകള്‍കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നവയാണ്......
14. സംയുക്തത്തിന്റെ ഏറ്റവും ചെറിയ കണിക?
15. ചീഞ്ഞ മത്സ്യത്തിന്റെ മണമുള്ള സംയുക്തം?
16. പ്രകൃതിയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കാര്‍ബണിക സംയുക്തം?
17. വെള്ളനിറമുള്ള പെയിന്റുകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്നത്?
18. അന്തര്‍വാഹിനികളിലെ ശ്വസനോപകരണങ്ങളില്‍ ഉപയോഗിക്കുന്ന സംയുക്തം?
19. ശീതമിശ്രിതത്തിലുപയോഗിക്കുന്ന കാല്‍സ്യം സംയുക്തം?
20. ജന്തുക്കളില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള സംയുക്തം?
21. മരതകം രാസപരമായി എന്താണ്?
22. ഫോട്ടോഗ്രാഫിയില്‍ ഉപയോഗിക്കുന്ന സില്‍വര്‍ സംയുക്തം?
23. ഈര്‍പ്പമില്ലാത്ത കുമ്മായപ്പൊടിയിലൂടെ ക്ളോറിന്‍ വാതകം കടത്തിവിടുമ്പോള്‍ ലഭിക്കുന്ന വസ്തു?
24. ക്ളാവിന്റെ രാസനാമം?
25. കളിമണ്‍പാത്ര വ്യവസായത്തിനുപയോഗിക്കുന്ന സംയുക്തം?
26. അപ്പക്കാരത്തില്‍ അടങ്ങിയിട്ടുള്ള സംയുക്തം?
27. മിക്ക ദ്രാവകങ്ങളും വാതകങ്ങളും ഈര്‍പ്പരഹിതമാക്കാന്‍ ഉപയോഗിക്കുന്ന സംയുക്തം?
28. പേപ്പര്‍ നിര്‍മ്മാണത്തില്‍ ഫില്ലറായി ഉപയോഗിക്കുന്ന സംയുക്തം?
29. ഫോട്ടോഗ്രാഫിയില്‍ ഉപയോഗിക്കുന്ന 'ഹൈപ്പോ' രാസപരമായി എന്താണ്?
30. എപ്സം സാള്‍ട്ട് രാസപരമായി ... ആണ്?
31. ആസ്പിരിന്റെ രാസനാമം?
32. മുട്ടത്തോടിന്റെ പ്രധാന ഘടകം ഏത്?
33. കറിയുപ്പിന്റെ രാസനാമം എന്താണ്?
34. ഭുവല്‍ക്കത്തില്‍ കാണപ്പെടുന്ന ലോഹസംയുക്തങ്ങള്‍?
35. കാല്‍സ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ധാതു?
36. ബേരിയം ലോഹത്തിന്റെ ഓക്സൈഡ്?
37. കോബാള്‍ട്ടിന്റെ അയിര്
38. ക്വിക്ക് സില്‍വര്‍ എന്നറിയപ്പെടുന്ന ലോഹം?
39. ശുദ്ധമായ സ്വര്‍ണം എത്ര കാരറ്റാണ്?
40. വെള്ളത്തിലിട്ടാല്‍ കത്തുന്ന ലോഹമേത്?
41. ഇരുമ്പ് തുരുമ്പിക്കുമ്പോള്‍ അതിന്റെ ഭാരം?
42. ലോഹങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
43. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലോഹം?
44. 'രാസസൂര്യന്‍' എന്നറിയപ്പെടുന്ന ലോഹം?
45. ബ്ളാസ്റ്റ് ഫര്‍ണസ് ഉപയോഗിച്ചു നിര്‍മ്മിക്കുന്ന ലോഹം?

  ഉത്തരങ്ങള്‍
1) ആനോഡ് - കാര്‍ബണ്‍, 2) ദ്രവ ഹൈഡ്രജന്‍, 3) ഫ്ളൂറിന്‍, 4) ഉല്‍കൃഷ്ട വാതകങ്ങള്‍, 5) ഇലക്ട്രോ പോസിറ്റീവിറ്റി, 6) ഹീലിയം, 7) കാല്‍സ്യം ക്ളോറൈഡ്, 8) അയോഡിന്‍, 9) ഹൈഡ്രജന്‍, 10) ഹൈഡ്രോക്ളോറിക് ആസിഡ്, 11) ശുദ്ധപദാര്‍ത്ഥങ്ങള്‍, 12) മൂലകങ്ങള്‍, 13) സംയുക്തങ്ങള്‍, 14) തന്മാത്ര, 15) ഫോസ്ഫീന്‍, 16) സെല്ലുലോസ്, 17) ടൈറ്റാനിയം ഡയോക്സൈഡ് 18) സോഡിയം പെറോക്സൈഡ്: 19) കാല്‍സ്യം ക്ളോറൈഡ്, 20) ജലം, 21) ബെറിലിയം അലുമിനിയം സിലിക്കേറ്റ്, 22) സില്‍വര്‍ ബ്രോമൈഡ്, 23) ബ്ളീച്ചിംഗ് പൌഡര്‍, 24) ബേസിക് കോപ്പര്‍ കാര്‍ബണേറ്റ്, 25) വാട്ടര്‍ ഗ്ളാസ് (സോഡിയം സിലിക്കേറ്റ്}, 26) സോഡിയം ബൈകാര്‍ബണേറ്റ്, 27) കാല്‍സ്യം ക്ളോറൈഡ്, 28) ജിപ്സം, 29) സോഡിയം തയോസള്‍ഫേറ്റ്, 30) മഗ്നീഷ്യം സള്‍ഫേറ്റ്, 31) അസറൈല്‍ സാലിസിലിക്ക് അമ്ളം, 32) കാല്‍സ്യം കാര്‍ബണേറ്റ്, 33) സോഡിയം ക്ളോറൈഡ്, 34) ധാതുക്കള്‍, 35) കാല്‍സ്യം കാര്‍ബണേറ്റ്, 36) ബെറൈറ്റ, 37) കോബാള്‍ട്ടൈറ്റ്, 38)മെര്‍ക്കുറി, 39) 24., 40) സോഡിയം, 41) കൂടുന്നു, 42) മെറ്റലര്‍ജി, 43) ഇരുമ്പ്, 44) മഗ്നീഷ്യം, 45) ഇരുമ്പ്.

0 comments :

Post a Comment