News Today

« »

Friday, March 16, 2012

പൊതു വിജ്ഞാനം -117- അണക്കെട്ടിലെ വെള്ളം ഉള്‍ക്കൊള്ളുന്ന ഊര്‍ജ്ജം ഏതാണ്?




1. പ്രപഞ്ചത്തില്‍ ഏറ്റവും കൂടിയ അളവില്‍ ദ്രവ്യം കാണപ്പെടുന്ന അവസ്ഥ?
2. ഊര്‍ജ്ജം അളക്കുന്നതിനുള്ള യൂണിറ്റ്?
3. ഭൂമിയിലെ എല്ലാ ഊര്‍ജ്ജത്തിന്റെയും ഉറവിടം?
4. പുനഃസ്ഥാപിക്കാനാവാത്ത ഊര്‍ജ്ജ സ്രോതസ്സുകള്‍?
5. കല്‍ക്കരി, പ്രകൃതിവാതകം, പെട്രോളിയം തുടങ്ങിയ ഇന്ധനങ്ങളുടെ ഊര്‍ജ്ജസ്രോതസ്?
6. ഒരു വസ്തുവിന് അതിന്റെ ചലനംകൊണ്ട് ലഭ്യമാകുന്ന ഊര്‍ജ്ജം?
7. സ്ഥാനംകൊണ്ട് ഒരു വസ്തുവിന് ലഭ്യമാകുന്ന ഊര്‍ജ്ജം?
8. സൂര്യനില്‍ ഊര്‍ജോല്പാദനത്തിന് കാരണമാകുന്ന പ്രതിഭാസം?
9. അണക്കെട്ടിലെ വെള്ളം ഉള്‍ക്കൊള്ളുന്ന ഊര്‍ജ്ജം ഏതാണ്?
10. പ്രവൃത്തിയുടെ യൂണിറ്റ്?
11. പവറിന്റെ യൂണിറ്റ്?
12. ഒരു വസ്തുവിനെ മുന്നോട്ടോ പിന്നോട്ടോ ചലിപ്പിക്കാന്‍ പ്രയോഗിക്കുന്ന ശക്തി?
13. വ്യത്യസ്തയിനം തന്മാത്രകള്‍ തമ്മിലുള്ള ആകര്‍ഷണബലം?
14. സ്പ്രിംഗ് ത്രാസ് ഉപയോഗിക്കുന്നത് --------- അളക്കാനാണ്?
15. ഒരു സൂചിയോ പിന്നോ ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കാന്‍ കാരണം?
16. ഒരു ഉപഗ്രഹത്തിന് അതിന്റെ പരിക്രമണപാതയില്‍ സ്ഥിരമായി നില്‍ക്കുന്നതിനാവശ്യമായ ബലം ലഭിക്കുന്നത്......ല്‍ നിന്നാണ്?
17. സമയത്തിന്റെ യൂണിറ്റ്?
18. ശബ്ദശക്തി അളക്കുന്നതിനുള്ള യൂണിറ്റ്?
19. ഗുരുത്വാകര്‍ഷണബലം ഏറ്റവും കുറവ് അനുഭവപ്പെടുന്നത് എവിടെയാണ്?
20. ഗുരുത്വാകര്‍ഷണനിയമം ആവിഷ്കരിച്ചത്?
21. വിസ്കോസിറ്റി ഇല്ലാത്ത ദ്രാവകങ്ങള്‍?
22. ഒരു ദ്രാവകത്തില്‍ ഭാഗികമായോ പൂര്‍ണമായോ മുങ്ങിയിരിക്കുന്ന വസ്തുവില്‍ ദ്രവം മുകളിലോട്ട് പ്രയോഗിക്കുന്ന ബലം?
23. ഉത്തോലകത്തില്‍ ബലം പ്രയോഗിച്ച് മാറ്റുന്ന വസ്തു?
24. സമയത്തിനനുസരിച്ച് ഒരു വസ്തുവിന്റെ സ്ഥാനം മാറുന്ന പ്രക്രിയ?
25. വൃത്തപാതയില്‍ കൂടിയുള്ള ചലനം?
26. നേര്‍രേഖയിലൂടെയുള്ള വസ്തുക്കളുടെ ചലനം?
27. ഒരു സെക്കന്‍ഡിലുണ്ടാകുന്ന പ്രവേഗമാറ്റം?
28. പ്രവേഗം കുറഞ്ഞുവരുമ്പോഴുള്ള പ്രവേഗമാറ്റ നിരക്ക്?
29. ഭൂമിയുടെ ഏത് തരത്തിലുള്ള ചലനം മൂലമാണ് വര്‍ഷങ്ങള്‍ ഉണ്ടാകുന്നത്?
30. ന്യൂട്ടന്റെ ഒന്നാം ചലനനിയമം പ്രസ്താവിക്കുന്നത്?
31. വാഹനങ്ങളുടെ വേഗത അളക്കുന്നത്?
32. ആപേക്ഷിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര്?
33. ഭൂമിയെ പ്രദക്ഷിണം ചെയ്യത്തക്കവിധം ആദ്യമായി ഒരുപഗ്രഹം ഭ്രമണപഥത്തിലെത്തിച്ച രാഷ്ട്രം?
34. വസ്തുവിന്റെ താപനിലയെ സൂചിപ്പിക്കുന്ന അളവ്?
35. ആപേക്ഷിക ആര്‍ദ്രതയുടെ ഏറ്റവും കൂടിയ മൂല്യം?
36.  വായുവിലുള്ള ജലബാഷ്പത്തിന്റെ അളവാണ്?
37. ആപേക്ഷിക ആര്‍ദ്രത അളക്കുന്നതിനുള്ള ഉപകരണം?
38. യൂണിറ്റ് വിസ്തീര്‍ണത്തില്‍ ലംബമായി അനുഭവപ്പെടുന്ന ആകെ ബലം?
39. ഒരു ദ്രാവകം തിളയ്ക്കുന്ന സ്ഥിരോഷ്മാവ്?
40. താപനില കൃത്യമായി അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ്?
41. തെര്‍മോമീറ്ററില്‍ സാധാരണ ഉപയോഗിക്കുന്ന ദ്രാവകം?
42.  ഖരപദാര്‍ത്ഥങ്ങളില്‍ താപം പ്രസരിക്കുന്ന പ്രക്രിയ?
43. ഒരു മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രസരിക്കുന്ന രീതി?
44. മനുഷ്യന്റെ ശ്രവണപരിധിയിലും താഴ്ന്നശബ്ദം?
45. നായ്ക്കളുടെ ശ്രവണപരിധി?


  ഉത്തരങ്ങള്‍
1) പ്ളാസ്മ, 2) ജൂള്‍, 3) സൂര്യന്‍, 4) കല്‍ക്കരി, പെട്രോളിയം, പ്രകൃതിവാതകം, 5) സൂര്യന്‍, 6) ഗതികോര്‍ജം, 7) സ്ഥിതികോര്‍ജം, 8) ന്യൂക്ളിയര്‍ ഫ്യൂഷന്‍, 9) സ്ഥിതികോര്‍ജ്ജം, 10) ജൂള്‍, 11)വാട്ട്, 12) ബലം, 13) അഡ്ഹിഷന്‍, 14) ഭാരം, 15) പ്രതലബലം, 16) ഗുരുത്വാകര്‍ഷണബലം, 17) സെക്കന്റ്, 18) ഡെസിബെല്‍, 19) ഭൂമദ്ധ്യരേഖ, 20) ന്യൂട്ടണ്‍, 21) സൂപ്പര്‍ ഫ്ളൂയിഡുകള്‍, 22) പ്ളവക്ഷമബലം, 23) രോധം, 24) ചലനം, 25) വര്‍ത്തുളചലനം, 26) നേര്‍രേഖാചലനം, 27) ത്വരണം, 28)മന്ദീകരണം, 29) പരിക്രമണം, 30) ബലം, 31) സ്പീഡോ മീറ്റര്‍, 32)  ഐന്‍സ്റ്റീന്‍, 33) റഷ്യ, 34) ഊഷ്മാവ്, 35)ഒന്ന്, 36) ആര്‍ദ്രത, 37)ഹൈഗ്രോമീറ്റര്‍, 38) വ്യാപകമര്‍ദ്ദം, 39) തിളനില, 40) തെര്‍മോമീറ്റര്‍, 41) മെര്‍ക്കുറി, 42) ചാലനം, 43) വികിരണം, 44) ഇന്‍ഫ്രാസോണിക് സൌണ്ട്, 45) 35 കിലോ ഹെര്‍ട്സ്.

0 comments :

Post a Comment